കാഞ്ഞിരപ്പള്ളിയിൽ നടന്ന ദാരുണ അപകടത്തിൽ യുവാവ് മരിച്ചു, മൂന്നു യുവാക്കൾ അതീവ ഗുരുതരാവസ്ഥയിൽ ..

കാഞ്ഞിരപ്പള്ളിയിൽ നടന്ന ദാരുണ അപകടത്തിൽ യുവാവ് മരിച്ചു, മൂന്നു യുവാക്കൾ അതീവ ഗുരുതരാവസ്ഥയിൽ ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ചേപ്പുംപാറയിൽ രണ്ടു കാറുകളും സ്വകാര്യബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആനക്കല്ല് സ്വദേശി തുങ്കുഴിയിൽ സാജുവിന്റെ മകൻ ജോർജ് തോമസ് (ജിത്തു 22) ആണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. ആഷിക്, കാർത്തിക്, ജീവൻ എന്നിവരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

കെകെ റോഡ് ചേപ്പുംപാറയിലെ അപകടവളവിൽ ഉച്ചയ്ക്ക് 12.15നാണ് അപകടമുണ്ടായത്. ചങ്ങനാശേരിയിൽ നിന്നു മുണ്ടക്കയത്തേക്കു പോകുകയായിരുന്ന യു എം എസ് ബസും എതിർ ദിശയിൽ വരികയായിരുന്ന കാറുകളുമാണ് അപകടത്തിൽപെട്ടത്. മുന്നിലുണ്ടായിരുന്ന ടൊയോട്ട എത്തിയോസ്‌ കാറിനെ മറികടക്കാൻ ശ്രമിക്കവേ പിറകിൽ വന്നിരുന്ന ബെലോനോവ കാർ വളവു തിരിഞ്ഞെത്തിയ ബസിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ജിത്തു തത്ക്ഷണം മരിച്ചു. മറ്റു മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടമൊഴിവാക്കാൻ ബസ് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ പിറകെ വന്നിരുന്ന മറ്റൊ കാറിൽ ഇടിച്ച ശേഷം താഴെയുള്ള വീട്ടുമുറ്റത്തേക്കു ബസ് ചരിഞ്ഞു . ഒരു മരത്തിൽ ഇടിച്ചു നിന്നതിനാൽ മറ്റൊരു ദുരന്തം ഒഴിവായി.

അപകടത്തെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊൻകുന്നം സിഎെ ടി.ടി. സുബ്രഹ്മണ്യം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ബാംഗ്ലൂരിൽ ബബിഎ വിദ്യാർഥിയായ ജോർജ് കൂട്ടുകാർക്കൊപ്പം ചങ്ങനാശേരിക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ജോർജിന്റെ മാതാവ് ചുങ്കപ്പാറ തുരുത്തിയിൽ ജോയമ്മ തോമസ്, സഹോദരങ്ങൾ: ജോൺ, ജോസഫ്. ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

ശവസംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയക്കൽ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും

ചേപ്പുംപാറയിലെ കൊടുംവളവിൽ അപകടം തുടർക്കഥയാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങളുടെ അമിത വേഗതയും വളവിലെ ഓവർടേക്കിംഗുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.

കാഞ്ഞിരപ്പള്ളിയിൽ ദാരുണ വാഹന അപകടം നടന്ന സ്ഥലത്തുനിന്നുള്ള …

കാഞ്ഞിരപ്പള്ളിയിൽ ദാരുണ വാഹന അപകടം നടന്ന സ്ഥലത്തുനിന്നുള്ള ചില ദൃശ്യങ്ങൾ .. വീഡിയോ കാഞ്ഞിരപ്പള്ളിയിൽ നടന്ന ദാരുണ അപകടത്തിൽ യുവാവ് മരിച്ചു, മൂന്നു യുവാക്കൾ അതീവ ഗുരുതരാവസ്ഥയിൽ ..കാഞ്ഞിരപ്പള്ളി ചേപ്പുംപാറയിൽ രണ്ടു കാറുകളും സ്വകാര്യബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആനക്കല്ല് സ്വദേശി തുങ്കുഴിയിൽ സാജുവിന്റെ മകൻ ജോർജ് തോമസ് (ജിത്തു 22) ആണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. ആഷിക്, കാർത്തിക്, ജീവൻ എന്നിവരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കെകെ റോഡ് ചേപ്പുംപാറയിലെ അപകടവളവിൽ ഉച്ചയ്ക്ക് 12.15നാണ് അപകടമുണ്ടായത്. ചങ്ങനാശേരിയിൽ നിന്നു മുണ്ടക്കയത്തേക്കു പോകുകയായിരുന്ന യു എം എസ് ബസും എതിർ ദിശയിൽ വരികയായിരുന്ന കാറുകളുമാണ് അപകടത്തിൽപെട്ടത്. മുന്നിലുണ്ടായിരുന്ന ടൊയോട്ട എത്തിയോസ്‌ കാറിനെ മറികടക്കാൻ ശ്രമിക്കവേ പിറകിൽ വന്നിരുന്ന ബെലോനോവ കാർ വളവു തിരിഞ്ഞെത്തിയ ബസിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ജിത്തു തത്ക്ഷണം മരിച്ചു. മറ്റു മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടമൊഴിവാക്കാൻ ബസ് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ പിറകെ വന്നിരുന്ന മറ്റൊ കാറിൽ ഇടിച്ച ശേഷം താഴെയുള്ള വീട്ടുമുറ്റത്തേക്കു ബസ് ചരിഞ്ഞു . ഒരു മരത്തിൽ ഇടിച്ചു നിന്നതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊൻകുന്നം സിഎെ ടി.ടി. സുബ്രഹ്മണ്യം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മരിച്ച ജിത്തു ബാംഗ്ലൂരിൽ പഠിക്കുകയാണ്. ഇന്ന് രാവിലെ ഇടുക്കി സന്ദർശനം കഴിഞ്ഞു എത്തിയ സുഹൃത്തുക്കൾ ജിത്തുവിന്റെ വീട്ടിൽ ചെന്ന് ജിത്തുവിനെയും കൂട്ടി പോകുന്ന വഴിക്കാണ് അപകടത്തിൽ പെട്ടത്. ചേപ്പുംപാറയിലെ കൊടുംവളവിൽ അപകടം തുടർക്കഥയാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങളുടെ അമിത വേഗതയും വളവിലെ ഓവർടേക്കിംഗുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. for more videos and news, please log on KanjirappallyNEWS.com

Posted by Kanjirappally News on Sunday, May 28, 2017

കാഞ്ഞിരപ്പള്ളിയിൽ നടന്ന ദാരുണ അപകടത്തിൽ യുവാവ് മരിച്ചു, മൂന്നു യുവാക്കൾ അതീവ ഗുരുതരാവസ്ഥയിൽ ..

കാഞ്ഞിരപ്പള്ളിയിൽ ദാരുണ വാഹന അപകടം നടന്ന സ്ഥലത്തുനിന്നുള്ള ചില ദൃശ്യങ്ങൾ .. വീഡിയോ