പൊൻകുന്നത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

പൊൻകുന്നത്ത്  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

പൊൻകുന്നം: അമിത വേഗത്തിൽ നിയമം തെറ്റിച്ചുവന്ന കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ കാഞ്ഞിരപ്പള്ളി കന്നു ഭാഗം പുത്തൻപുരക്കൽ അരുൺ (30) നാണ് പരിക്കേറ്റത്

വ്യാഴാഴ്ച ഉച്ചയോടെ ദേശിയ പാത 183ൽ ലിലാമഹൻ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം നടന്നത്. പരിക്കേറ്റ അരുണിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തു നിന്നും വന്ന കാർ നിരവധി വാഹനങ്ങളെ ഓവർ ടേക്ക് ചെയ്ത് എതിതെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.