Helping Hands

കേരളത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിൽ സഹായവുമായി കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും നിരവധി വ്യക്തികളും സംഘടനകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. അവരെപ്പറ്റിയുള്ള വാർത്തകൾ ഇവിടെ വായിക്കുക…. We are proud of you.. Wish you all the best..

കാ​ഞ്ഞി​ര​പ്പ​ള്ളി താലൂക്കിൽ പന്ത്രണ്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രളയദുരിതമനുഭവിക്കുന്നവർക്ക്‌ സഹായം നൽകുവാൻ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ദു​രി​താ​ശ്വ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. 10 ക്യാ​ന്പു​ക​ളാ​ണ് തു​റ​ന്ന​ത്. മു​ണ്ട​ക്ക​യം, പു​ന്ത​ൻ​ച​ന്ത, കൂ​ട്ടി​ക്ക​ൽ, ഇ​ളം​ങ്കാ​ട്, മ​ണി​മ​ല, ചെ​റു​വ​ള്ളി, കൂ​വ​പ്പ​ള്ളി, ഇ​ട​ക​ട​ത്തി,അ​മ​ൽ​ജ്യോ​തി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും പീ​രു​മേ​ട് താ​ലൂ​ക്കി​ൽ മോ​ലോ​ര​ത്തും പെ​രു​വ​ന്താ​ന​ത്തും തെ​ക്കേ​മ​ല​യി​ലും ക്യാ​ന്പു​ക​ൾ തു​റ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ 1500ലേ​റെ പേ​രാ​ണ് ഉ​ള്ള​ത്. വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ക്യ​ന്പി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. റ​വ​ന്യു വ​കു​പ്പി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ക​ള​ക്ട​റും അ​സി​സ്റ്റ​ന്‍റ് ത​ഹ​സി​ദാ​ർ എ​ന്നി​വ​ർ മ​ല​നാ​ടു​മാ​യി കൈ​കോ​ർ​ത്ത് ഇ​ന്ന​ലെ അ​മ​ൽ​ജ്യോ​തി […]

പ്രളയബാധിതര്‍ക്ക് സാന്ത്വനമായി സുമനസ്സുകൾ..

പ്രളയബാധിതര്‍ക്ക് സാന്ത്വനമായി സുമനസ്സുകൾ..

കാഞ്ഞിരപ്പള്ളി : അപ്രതീക്ഷിത പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സ്വാന്തനമായി വിവിധ വ്യക്തികളും , സംഘടനകളും, കൂട്ടായ്മകളും, രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങി. സർക്കാർ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും, അന്തേവാസികൾക്ക് മറ്റു പല സഹായങ്ങളും ആവശ്യമായുണ്ട് . അതിനാൽ എത്ര സഹായം കിട്ടിയാലും തികയാതെ വരുന്ന സാഹചര്യമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നവർ ഓർക്കുവാൻ : ഇലയിൽ പൊതിഞ്ഞ ഊണും മറ്റും വേണ്ട. ഭക്ഷണത്തിന് വേദന സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. എന്നാൽ ബിസ്ക്കറ്റ്, റസ്ക് മുതലായ ഡ്രൈ […]