അറിയിപ്പുകള്‍

കാർഷിക വിളകൾക്ക് ഉത്പാദന ബോണസ് പദ്ധതിക്കായുള്ള അപേക്ഷ ക്ഷണിച്ചു.

പാറത്തോട്: കാർഷിക വിളകൾക്ക് ഉത്പാദന ബോണസ് പദ്ധതിക്കായുള്ള അപേക്ഷ ക്ഷണിച്ചു. കരം അടച്ച രസിത്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പുമായി പാറത്തോട്, കൂവപ്പള്ളി കർഷക ഓ്പ്പൺ മാർക്കെറ്റ് ഭാരവാഹികളെ സമീപിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

ഊര്‍ജ്ജിത നികുതിപിരിവ് ക്യാമ്പ്

പാറത്തോട് ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി, പിഴപലിശ ഒഴിവാക്കി അടയ്ക്കുന്നതിന് താഴെപ്പറയുന്ന സ്ഥലത്തും തീയതിയിലും, സമയത്തും സൌകര്യമുണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തീയതി സമയം സ്ഥലം 16/01/2018 11am to 2.30pm പാലപ്ര ലൈബ്രറി 17/01/2018 11am to 2.30pm ചിറ്റടി പബ്ലിക് ലൈബ്രറി 18/01/2018 11am to 2.30pm ചോറ്റി പബ്ലിക് ലൈബ്രറി 19/01/2018 11am to 2.30pm വെളിച്ചിയാനി സെന്‍റ് തോമസ് പാരിഷ് ഹാള്‍ 20/01/2018 11am to 2.30pm പാറത്തോട് പബ്ലിക് ലൈബ്രറി 20/01/2017 11am to […]

സഹകരണ ബാങ്ക് നിക്ഷേപ പലിശ ഉയര്‍ത്തി

സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കാല്‍ശതമാനം ഉയര്‍ത്തി. ബുധനാഴ്ച തുടങ്ങുന്ന നിക്ഷേപസമാഹരണം മുന്‍നിര്‍ത്തിയാണിത്. ഫെബ്രുവരി ഒമ്പതിന് നിക്ഷേപസമാഹരണം അവസാനിക്കും. അതുവരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്നപലിശ ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ- സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. നിലവിലെ പലിശനിരക്കില്‍ ഡിസംബര്‍ 16 മുതല്‍ വരുത്തിയ കുറവാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്. പലിശനിരക്ക് ആകര്‍ഷകമല്ലാത്തത് നിക്ഷേപസമാഹരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് നടപടി. 15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ വര്‍ധനയില്ല. മറ്റെല്ലാ സ്ഥിരനിക്ഷേപങ്ങള്‍ക്കും പലിശകൂടും. സംസ്ഥാന […]

അധ്യാപക ഒഴിവ്

തെക്കേത്തുകവല∙ ഗവ.എൻഎസ് എൽപി സ്‌കൂളിൽ പ്രൈമറി ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് (30 ദിവസത്തേക്ക് മാത്രം) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 16നു രാവിലെ 11ന്.

ആഘോഷത്തിന് വീടു പൂട്ടിപ്പോകുമ്പോൾ വേണം; നല്ല ശ്രദ്ധ

ക്രിസ്മസ്, നവവത്സര ദിവസങ്ങളിൽ ദേവാലയങ്ങളിലും വിനോദയാത്രകൾക്കും പോകുന്നവരുടെ വീടുകൾക്കു കൂടുതൽ സുരക്ഷ ഒരുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കി. ഇതിനായി പട്ടണങ്ങളിലടക്കം കൂടുതൽ പൊലീസിനെ നിയോഗിച്ചു. ഇതരസംസ്ഥാന മോഷ്ടാക്കളുടെ കവർച്ച സാധ്യതകൾ കണക്കിലെടുത്താണ് പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നത്. രാത്രികാല പട്രോളിങ്ങും പൊലീസ് കർശനമാക്കി. സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ എആർ ക്യാപിൽ നിന്നുള്ള പൊലീസുകാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും പരിശോധന കർശനമാക്കും. രാത്രി കാലങ്ങളിൽ പായുന്നവർക്കെതിരെയും കർശന നടപടി എടുക്കും. പൊതുസ്ഥലത്തും […]

ബയോഗ്യാസ് പ്ലാന്റ്

പൊന്‍കുന്നം: ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് ചിറക്കടവ് കൃഷിഭവനില്‍ നിന്നു ധനസഹായം അനുവദിക്കും. താത്പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനിലെത്തി അപേക്ഷ നല്‍കണം.

പച്ചക്കറി വിത്തുകള്‍

പൊന്‍കുന്നം: പൊന്‍കുന്നം ചിറക് നേരങ്ങാടിയില്‍ മേല്‍ത്തരം പച്ചക്കറി വിത്തുകള്‍ വിതരണത്തിനെത്തിയിട്ടുണ്ട്. ഫോണ്‍: 9495875507.

വളം കൈപ്പറ്റണം

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന തെങ്ങിന് വളം വിതരണം എന്ന പ്രോജക്ടനുസരിച്ച് കൃഷിഭവനില്‍ നിന്നു പെര്‍മിറ്റ് സ്വീകരിച്ചിട്ടുള്ള കര്‍ഷകരില്‍ ഇനിയും വളം കൈപ്പറ്റാനുള്ളവര്‍ 26നു മുന്പ് പൊന്‍കുന്നം മാര്‍ക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നു സ്വീകരിക്കേണ്ടതാണെന്ന് ചിറക്കടവ് കൃഷി ഓഫീസര്‍ ജെഫിന്‍ ജെ.എസ്. അറിയിച്ചു.

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

പാ​റ​ത്തോ​ട്: ന​വം​ബ​ർ 11ലെ ​പ​ത്ര​പ​ര​സ്യ പ്ര​കാ​രം അ​പേ​ക്ഷ ക്ഷ​ണി​ച്ച പാ​റ​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പ്യൂ​ൺ, നൈ​റ്റ് വാ​ച്ച്മാ​ൻ ത​സ്തി​ക​ക​ളി​ലേ​ക്ക് 17ന് ​രാ​വി​ലെ 11 മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ച് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന പൊ​തു എ​ഴു​ത്തു​പ​രീ​ക്ഷ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വ​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. മ​റ്റു വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ

പൊൻകുന്നം ∙ അഞ്ചു വർഷമോ അതിൽ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങളുടെ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 31 വരെ അടയ്ക്കാം. നികുതി കുടിശികയുള്ള വാഹന ഉടമകൾ അവസരം പ്രയോജനപ്പെടുത്തണമെന്നു കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ വി.എം.ചാക്കോ അറിയിച്ചു.

കെട്ടിട നികുതി പിരിവ് ക്യാംപുകൾ 15 മുതൽ 23 വരെ

പാറത്തോട്∙ പഞ്ചായത്തിലെ ഊർജ്ജിത കെട്ടിട നികുതി പിരിവ് ക്യാംപുകൾ 15 മുതൽ 23 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. ദിവസവും രാവിലെ 11 മുതൽ 2.30 വരെയാണ് ക്യാംപിന്റെ പ്രവർത്തന സമയം. കുടിശികകൾ, പിഴപലിശ ഒഴിവാക്കി കരം അടയ്ക്കുന്നതിനും അവസരം ഉണ്ടാകും. നികുതി ദായകർ മുൻപ് കരമടച്ചതിന്റെ രസീതുമായി ക്യാംപിൽ എത്തേണ്ടതാണ്. ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾക്ക് വേണ്ടിയുള്ള ക്യാംപ് 15ന് പാലപ്ര ലൈബ്രറിയിലും, നാല്, അഞ്ച്, ആറ് വാർഡുകളിലെ ക്യാംപ് 16ന് ചിറ്റടി പബ്ലിക് ലൈബ്രറിയിലും, […]

പ്രസംഗമത്സരത്തിന് അപേക്ഷിക്കാം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ പുറപ്പാട് , വാഴൂർ നോവൽറ്റി ക്ലബ് ലൈബ്രറി, മാനവോദയ ചാരിറ്റബിൾ സൊസൈറ്റി, എന്നിവയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികൾക്കായി മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ‌ പ്രസംഗ മത്സരം ജനുവരിയിൽ നടത്തും. വിജയികൾക്കു കാഷ് അവാർഡും ട്രോഫിയും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 94475 73052 എന്ന ഫോണിലോ noveltyvazhoor@gmail.com എന്ന ഇ-മെയിലോ 31നകം പേര് റജിസ്റ്റർ ചെയ്യണം.

അധ്യാപക ഒഴിവ്

എരുമേലി: ആലപ്ര ഗവ. എല്‍.വി എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എയുടെ താത്ക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്ദ്യോഗാര്‍ഥികള്‍ വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ രേഖകളും, പകര്‍പ്പുകളുമായി എത്തിലച്ചേരണമെന്ന് സ്‌കൂള്‍ അറിയിച്ചു. ഫോണ്‍: 9497791331, 9744434467

കരിയർ ഗൈഡൻസ് ക്യാംപ്

കാഞ്ഞിരപ്പള്ളി ∙ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കേരളത്തിലെ എയ്ഡഡ്, ഗവ. സ്കൂളുകളിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്യാംപുകൾ നടത്തുന്നു. 24നും 25നും കങ്ങഴ മുസ്‌ലിം എച്ച്എസ്എസിലും 27നും 28നും പാറത്തോട് ഗ്രേസി മെമ്മോറിയൽ എച്ച്എസ്എസിലും 30നും ഡിസംബർ ഒന്നിനും മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിലും ആറിനും ഏഴിനും ഇടക്കുന്നം ഗവ. എച്ച്എസ്എസിലും നടത്തും

കൃ​ഷി​ഭ​വ​ൻ അ​റി​യി​പ്പ്

മു​ണ്ട​ക്ക​യം: ജ​ന​കീ​യാ​സൂ​ത്ര​ണ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മു​ണ്ട​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന തെ​ങ്ങ് കൃ​ഷി​ക്ക് ജൈ​വ​വ​ള​വി​ത​ര​ണം, വാ​ഴ​കൃ​ഷി​ക്ക് രാ​സ​വ​ള വി​ത​ര​ണം, ടി​ഷ്യു​ക​ള്‍​ച്ച​ര്‍ വാ​ഴ​തൈ വി​ത​ര​ണം, കി​ഴ​ങ്ങ് വി​ള വി​ത്തു​വി​ത​ര​ണം, ജ​ല​സേ​ച​ന പ​മ്പ് സെ​റ്റ് വി​ത​ര​ണം, ക​ശു​മാ​വ് തൈ ​വി​ത​ര​ണം, കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗ് എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട് നാ​ളി​തു​വ​രെ കൃ​ഷി​ഭ​വ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ആ​റി​നു മു​മ്പാ​യി ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ര്‍​പ്പ്, റേ​ഷ​ന്‍​കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, ആ​ധാ​ര്‍​കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം കൃ​ഷി​ഭ​വ​നി​ലെ​ത്തി […]

അസോവയുടെ സിങ്കപ്പൂര്‍, മലേഷ്യ ടൂര്‍ പ്രോഗ്രാം നവംബര്‍ 17ന്

അസോവയുടെ സിങ്കപ്പൂര്‍, മലേഷ്യ ടൂര്‍ പ്രോഗ്രാം നവംബര്‍ 17ന്

കാഞ്ഞിരപ്പള്ളി: ആണ്ടുതോറും നടത്തിവരുന്ന അസോവയുടെ ടൂര്‍ പ്രോഗ്രാം ഈ വര്‍ഷം സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ക്രമീകരിച്ചിരിക്കുന്നു . നവംബര്‍ 17ന് യാത്രതിരിച്ച് നവംബര്‍ 24ന് തിരിച്ചെത്തും. കൂടുതൽ വിവരങ്ങള്‍ക്ക് 9447104330 എന്ന ഫോണ്‍ നമ്പരിൽ ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ  ഓഫീസിൽ നിന്നുള്ള അറിയിപ്പ്

കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ആഫീസില്‍ ഈ ആഴ്ച നടക്കുന്ന റേഷന്‍ കാര്‍ഡ് സംബന്ധിച്ചള്ള നേര്‍ക്കാഴ്ചയുടെ വിവരങ്ങള്‍ 10/10/2017 (ചൊവ്വാഴ്ച) എ.ആര്‍.ഡി 126,127,128,129,130,131,132,94,95,96,98 11/10/2017 (ബുധന്‍) എ.ആര്‍.ഡി 136,137,141,142,159,162,167 13/10/2017 (വെള്ളി) എ.ആര്‍.ഡി 99,100,101,106,107 മേല്‍ സൂചിപ്പിച്ചിരിക്കുന്ന തീയതികളില്‍ നടക്കുന്ന നേര്‍കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി മുകളില്‍ പറഞ്ഞിരിക്കുന്ന എ.ആര്‍.ഡി കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാ‍ര്‍ഡ് ഉടമകളായ അപേക്ഷകര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ആഫീസില്‍ എതേണ്ടതാണ്. പഞ്ചായത്തിലെ ബി .പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആയത് തെളിയിക്കുന്നതിനായി ബി.എല്‍ സീല്‍ പതിച്ച റേഷന്‍ […]

അപേക്ഷ ക്ഷണിച്ചു

മുണ്ടക്കയം∙ സാക്ഷരതാ മിഷൻ നടത്തുന്ന പത്ത്, പ്ലസ്‌വൺ തുല്യതാ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 18 വരെ 25 രൂപ പിഴയോടെ അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസ് പാസായവർക്കാണു പ്രവേശനം. എസ്‌സി, എസ്ടി വിഭാഗത്തിനു ഫീസ് ആനുകൂല്യം ലഭ്യമാണ്. വിവരങ്ങൾക്ക്: 96052 98084.

പച്ചക്കറി തൈകൾ വിതരണം ഇന്ന്

കാഞ്ഞിരപ്പള്ളി∙ കൃഷിഭവനിൽനിന്നു പച്ചക്കറി തൈകൾ ഇന്നു രാവിലെ 10 മുതൽ ലഭ്യതയനുസരിച്ചു വിതരണം ചെയ്യും. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തി തൈ കൈപ്പറ്റണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

പ​ച്ച​ക്ക​റി വി​ത്തു​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന ഉ​പാ​ധി​ക​ളാ​യ സ്യൂ​ഡോ​മോ​ണാ​സ്, ട്രൈ​ക്കോ​ഡെ​ര്‍​മ, ലെ​ക്കാ​നി​സി​ലി​യം, ബ്യു​വേ​റി​യ, മേ​ല്‍​ത്ത​രം പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ എ​ന്നി​വ കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി ഗ്രീ​ന്‍​ഷോ​ര്‍ ഔ​ട്ട്‌​ല​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. 9447478236, 9207036555. പാ​റ​ത്തോ​ട്: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി പ്ര​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യി കൃ​ഷി​ഭ​വ​നി​ൽ നി​ന്നു വി​ത​ര​ണം ചെ​യ്യും. ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നി​ലെ​ത്തി കൈ​പ്പ​റ്റ​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കൂ​ൺ​കൃ​ഷി പ​രി​ശീ​ല​നം പൊ​ൻ​കു​ന്നം: റെ​ഡി​മ​ർ സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ത്യു​ത്പാ​ദ​ന ശേ​ഷി​ക്ക് ഡ​ബ്ല്യു​എ​ച്ച്ഒ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ചി​പ്പി​ക്കൂ​ൺ കൃ​ഷി […]

ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 17ന് ​ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു. വ​നി​ത, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, സ​മ്മി​ശ്രം, യു​വ​ക​ർ​ഷ​ക​ൻ, മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രെ​യാ​ണ് ആ​ദ​ര​വി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ നോ​മി​നേ​ഷ​നു​ക​ൾ ഓ​ഗ​സ്റ്റ് മൂ​ന്നി​നു മു​ന്പ് ചി​റ​ക്ക​ട​വ് കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ആ​ർ. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 04828 220176. പാ​റ​ത്തോ​ട്: ക​ർ​ഷ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ സ​മ്മി​ശ്ര ക​ർ​ഷ​ക​ർ, ക്ഷീ​ര, വ​നി​ത, […]

അ​ഖി​ല​കേ​ര​ള പ്ര​സം​ഗ മ​ത്സ​രം

പാ​ല​ന്പ്ര: അ​സം​പ​ഷ​ൻ ഹൈ​സ്കൂ​ളി​ൽ ഫാ. ​വി​ല്യം നേ​ര്യം​പ​റ​ന്പി​ൽ സി​എം​ഐ സ്മാ​ര​ക അ​ഖി​ല​കേ​ര​ള പ്ര​സം​ഗ മ​ത്സ​രം ഓ​ഗ​സ്റ്റ് 12ന് ​ന​ട​ക്കും. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഫാ​സ്റ്റ് ഫു​ഡ് ശീ​ല​വും കു​ട്ടി​ക​ളും യു​പി വി​ഭാ​ഗ​ത്തി​ൽ മ​ഴ​വ​ള്ള സം​ഭ​ര​ണം ഇ​ന്നി​ന്‍റെ ആ​വ​ശ്യം, പ​നി​പ്പി​ടി​യി​ല​മ​രു​ന്ന കേ​ര​ളം എ​ന്നി​വ​യാ​ണ് പ്ര​സം​ഗ വി​ഷ​യം. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​നു​ള്ള പ്ര​സം​ഗ വി​ഷ​യം മ​ത്സ​ര​ത്തി​ന് അ​ഞ്ചു മി​നി​റ്റ് മു​ന്പ് ന​ൽ​കും. പ്ര​സം​ഗ സ​മ​യം അ​ഞ്ചു മി​നി​റ്റ്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 2000, 1500, 1000 രൂ​പ വീ​തം […]

സീ​റ്റൊ​ഴി​വ്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ഞ്ചി​ലി​പ്പ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എ​ൻ​സി​വി​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന മ​ഡോ​ണ പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ലും ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​ടി​സ്ഥാ​ന യോ​ഗ്യ​ത – എ​സ്എ​സ്എ​ൽ​സി. ഫോ​ൺ: 9745255577.

പ​ച്ച​ക്ക​റി വി​ത്ത് വിതരണം

പൊ​ന്‍​കു​ന്നം: പൊ​ന്‍​കു​ന്നം ചി​റ​ക് ഹ​രി​ത​മൈ​ത്രി കാ​ര്‍​ഷി​ക വി​പ​ണി​യി​ല്‍ മേ​ല്‍​ത്ത​രം പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണ​ത്തി​നെ​ത്തി. ഫോ​ൺ: 9495875507. വാ​ഴൂ​ർ: വാ​ഴൂ​ര്‍ സാ​രം​ഗി​ന്‍റെ പു​ളി​ക്ക​ല്‍​ക്ക​വ​ല​യി​ലു​ള്ള നേ​ര​ങ്ങാ​ടി​യി​ല്‍ മേ​ല്‍​ത്ത​രം പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, ജൈ​വ കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന ഉ​പാ​ധി​ക​ളാ​യ ട്രൈ​ക്കോ​ഡെ​ര്‍​മ, വ്യാം, ​സ്യൂ​ഡോ​മോ​ണാ​സ്, ഗ്രോ ​ബാ​ഗു​ക​ള്‍ എ​ന്നി​വ വി​ത​ര​ണ​ത്തി​നെ​ത്തി. ഫോ​ൺ: 9447272515.

മുക്കൂട്ടുതറ തിരുവാമ്പാടി ക്ഷേത്രത്തിൽ സപ്താഹം 30 മുതൽ

മുക്കൂട്ടുതറ ∙ മുക്കൂട്ടുതറ തിരുവാമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിലെ 16–ാമതു ഭാഗവത സപ്താഹയജ്ഞവും ചന്ദനച്ചാർത്തും 30 മുതൽ ഓഗസ്റ്റ് എട്ടുവരെ നടക്കും. മുപ്പതിനു പുലർച്ചെ 5.30നു ഗണപതിഹോമം, അർച്ചനകൾ, 8.30നു വിഷ്ണുസഹസ്രനാമാർച്ചന, വൈകുന്നേരം 6.45നു യജ്ഞാരംഭ സഭ. ക്ഷേത്ര യോഗം പ്രസിഡന്റ് കെ.കെ.മോഹനദാസൻ നായർ അധ്യക്ഷത വഹിക്കും. ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും വാഴൂർ തീർഥപാദാശ്രമം സ്വാമി ഗരുഡദ്ധ്വജാനന്ദ തീർഥപാദ നിർവഹിക്കും. 7.15നു ഭാഗവത മാഹാത്മ്യ പ്രഭാഷണം നീലംപേരൂർ പുരുഷോത്തമദാസ് നടത്തും. പെരിയമന പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പടനിലം […]

ശാസ്ത്രീയമായി നിർമിച്ച ഗ്രോബാഗുകൾ

തമ്പലക്കാട്∙ മഹാത്മാഗാന്ധി കാർഷിക ഗ്രാമശ്രീയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രീയമായി നിർമിച്ച ഗ്രോബാഗുകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്തംഗം ജാൻസി ജോർജ് നിർവഹിച്ചു. ജോർജുകുട്ടി മൈലാടി അധ്യക്ഷത വഹിച്ചു. ആവശ്യമുള്ളർ കർഷകന്റെ കടയുമായി ബന്ധപ്പെടുക. ഫോൺ: 98959 97303

മികച്ച കർഷകനെ തിരഞ്ഞെടുക്കും

മുണ്ടക്കയം ∙ കർഷകദിനാചരണത്തിന്റെ ഭാഗമായി മികച്ച കർഷകനെ തിരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 28ന് അകം കൃഷിഭവനിൽ നൽകണമെന്നും. വിതരണത്തിനായി മികച്ച ഇനം പച്ചക്കറി വിത്തുകൾ ലഭ്യമാണെന്നും കൃഷി ഓഫിസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

അഞ്ചിലിപ്പ ∙ മഡോണ എെടിഎെയിൽ എൻസിവിടി സർട്ടിഫിക്കറ്റ് ലഭിക്കുന്ന വിവിധ കോഴ്സുകളിലെ എസ്‌സി, എസ്ടി സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി. ഫോൺ: 04828 202632, 9745255577.

വിദ്യാര്‍ഥികളെ ആദരിക്കും

പൊൻകുന്നം ∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ യുവജനക്ഷേമ ബോർഡ് ആദരിക്കും. ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ കുട്ടികൾ 21നു മുമ്പു യൂത്ത് കോഓർഡിനേറ്ററുമായി ബന്ധപ്പെടണം. ഫോൺ: 94965 92299, 86063 75376.

ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ്

കാഞ്ഞിരപ്പള്ളി∙ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ 28, 29 തീയതികളിൽ ഓൾ കേരള ബാഡ്മിന്റൻ ടൂർണമെന്റ് നടത്തും. വിജയികൾക്ക് 12,500 കാഷ് അവാർഡും ട്രോഫിയും നൽകും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ ആൺകുട്ടികൾക്കു പങ്കെടുക്കാം. ഫോൺ: 89219 78050, 94476 62099, 94479 10993.

മെഡിക്കല്‍ ക്യാംപും മരുന്ന് വിതരണവും 23ന്

കാഞ്ഞിരപ്പള്ളി ∙ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാംപും സൗജന്യ മരുന്നു വിതരണവും 23ന് ഒൻപതിന് ഇളങ്ങുളം കെവിഎൽപി സ്‌കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം വി.എൻ.വാസവൻ നിർവഹിക്കും. സാന്ത്വന പരിചരണ രംഗത്തു ജില്ലയിലൊട്ടാകെ സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചതെന്നും ഇവർ അറിയിച്ചു. വീടുകളിലെ കിടപ്പു രോഗികൾക്കുള്ള പരിചരണമാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. ആംബുലൻസ് സേവനം, മൊബൈൽ യൂണിറ്റുകൾ, രക്തദാനം, തീർഥാടന- ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ […]

ഡെങ്കിപ്പനി: ഹോമിയോ ചികിൽസ ഫലപ്രദമെന്ന് ശാസ്ത്രവേദി

∙ ഡെങ്കിപ്പനി ഹോമിയോ ചികിത്സയിലൂടെ സുഖപ്പെടുത്താമെന്നു കേരള ഹോമിയോ ശാസ്ത്രവേദി. രക്തത്തിലെ പ്ലേറ്റ് ലെറ്റ് അളവ് അപകടകരമായ നിലയിൽ കുറയുന്ന രോഗികളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഹോമിയോപ്പതി ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയും. സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജുകളിൽ രക്ത പരിശോധനയ്ക്കു ഡെക്കു കിറ്റുകൾ ഉണ്ട്. ജില്ലാ ഹോമിയോ ആശുപത്രികളിലും കിടത്തി ചികിത്സയ്ക്കു പനി വാർഡ് ആരംഭിച്ചി‌ട്ടുണ്ടെന്നും ഹോമിയോ ശാസ്ത്രവേദി ചെയർമാൻ ഡോ. ടി.എൻ.പരമേശ്വരകുറുപ്പ്, വൈസ് ചെയർമാൻ ഡോ. എസ്.സരിത്കുമാർ, സംസ്ഥാന സെക്രട്ടറി ഡോ. ബിനോയ് വല്ലഭശേരി എന്നിവർ അറിയിച്ചു.

ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന (മു​സ്‌​ലിം, ക്രി​സ്ത്യ​ന്‍) വി​ധ​വ​ക​ള്‍, വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​വ​ര്‍, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഇ​മ്പി​ച്ചി ബാ​വ ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ലേ​ക്കും ഭ​വ​ന പു​നരു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വീ​ടി​ന് 2.5 ല​ക്ഷം രൂ​പ ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​നും, 50,000 രൂ​പ ഭ​വ​ന​പു​നഃ​രു​ദ്ധാ​ര​ണ സ​ഹാ​യ​മാ​യും ല​ഭി​ക്കും. അ​പേ​ക്ഷ ഫോ​റം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ ഫോ​ര്‍ മൈ​നോ​റി​റ്റി​യി​ലും ക​ളക‌‌‌്ടറേറ്റിലു​ള്ള മൈ​നോ​റി​റ്റി സെ​ല്ലി​ലും ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 04828 202069. 04812562201.

ജനത്തിന് ആശ്വാസം : സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്താം

ജനത്തിന് ആശ്വാസം : സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്താം

സര്‍ക്കാരിന്റെ വിവിധ അപേക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകര്‍ക്ക് ഇനി മുതല്‍ സ്വയം സാക്ഷ്യപ്പെടുത്താം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്ക്ക് അറസ്റ്റ് ചെയ്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനം. ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സമയവും പണവും നഷ്ടപ്പെടുത്താതെ […]

പ്രായമായവർ വീട്ടിൽ തനിച്ചു ആണെങ്കിൽ ഈ ഫോണ്‍ നംബറുകൾ ഓർമ വയ്ക്കുക

പ്രായമായവർ വീട്ടിൽ  തനിച്ചു ആണെങ്കിൽ ഈ ഫോണ്‍ നംബറുകൾ ഓർമ വയ്ക്കുക

പ്രായമായവർ വീട്ടിൽ തനിച്ചാനെങ്കിൽ ഈ ഫോണ്‍ നംബറുകൾ ഓർമ വയ്ക്കുക

ബ്ലേഡ് മാഫിയക്കെതിരെ സഹായത്തിനു വിളിക്കുവാൻ …

ബ്ലേഡ് മാഫിയക്കെതിരെ സഹായത്തിനു വിളിക്കുവാൻ …

ബ്ലേഡ് മാഫിയക്കെതിരെയുള്ള കേരള പോലീസിലെ ജില്ലാ നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകള്‍.

വനിതാ സഹായ ഫോണ്‍ നന്പറുകൾ

വനിതാ സഹായ ഫോണ്‍ നന്പറുകൾ

എലിപ്പനി തടയാം

മഴക്കാലരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എലിപ്പനി. ഈവര്‍ഷം ഇതുവരെ ഒരാളില്‍ മാത്രമേ രോഗബാധ കണ്ടെത്തിയിട്ടുള്ളൂ. മഴക്കാലം തുടങ്ങുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. 2006 മുതലാണ് എലിപ്പനി കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ടുചെയ്തുതുടങ്ങിയത്. കഴിഞ്ഞ രണ്ടുവര്‍ഷം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. രോഗികളുടെ അശ്രദ്ധയാണ് എലിപ്പനി മരണകാരണമാകുന്നത്. രോഗകാരണം സെ്‌പെറോക്കിറ്റ് വിഭാഗത്തില്‍പ്പെട്ട ലെപ്‌ടോസ്‌പൈറോ അണുക്കളാണ് എലിപ്പനിക്ക് കാരണം. എലി, കാര്‍ന്നുതിന്നുന്ന മറ്റുജീവികള്‍, വളര്‍ത്തു മൃഗങ്ങള്‍, കുറുക്കന്‍ എന്നിവയില്‍ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, എലിയിലാണ് രോഗാണു കൂടുതലായി കാണുന്നത്. മൂത്രത്തിലൂടെ പുറത്തു വരുന്ന രോഗാണുക്കള്‍ ജലം, […]

ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ബൈക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം. വാഹനം ഓടിക്കുന്നയാള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. പിന്നിലിരിക്കുവര്‍ക്കും ഹെല്‍മെറ്റുണ്െടങ്കില്‍ കൂടുതല്‍ സുരക്ഷിതം. ബൈക്കില്‍ യാത്ര പരമാവധി രണ്ടു പേര്‍ക്കു മാത്രം. കുട്ടികളെ പിന്നിലിരുത്തുന്നത് സുരക്ഷിതമല്ല. അനുവദനീയവുമല്ല. 18ല്‍ താഴെ പ്രായമുള്ളവര്‍ ബൈക്ക് ഓടിക്കുന്നതു കുറ്റകരം. സ്കൂളുകളില്‍ 18ല്‍ താഴെയുള്ളവര്‍ ബൈക്കില്‍ വരാന്‍ അധ്യാപകര്‍ അനുവദിക്കരുത്. അനുമതി നല്‍കിയാല്‍ സ്കൂള്‍ അധികാരികള്‍ക്കും ശിക്ഷ ലഭിക്കും. 18ല്‍ താഴെ പ്രായമുള്ളവര്‍ ബൈക്ക് ഓടിക്കുന്നതും അപകടം വരുത്തുന്നതും മാതാപിതാക്കള്‍ക്കും കുറ്റകരമാണ്. കോടതിയില്‍ വലിയ […]

’ഓറിയോ’ ബിസ്‌ക്കറ്റുകള്‍ കഴിക്കുന്നത്‌ അപകടകരം

നമ്മുടെ നാട്ടിൽ കുട്ടികൾ വളരെ അധികം കഴിക്കുന്ന ബിസ്ക്കറ്റുകളിൽ ഒന്നാണ് ’ഓറിയോ’ ബിസ്‌ക്കറ്റുകള്‍ . എന്നാൽ ഇനി മുതൽ അത് കഴിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതാണ് നല്ലത് . കാരണം ’ഓറിയോ’ ബിസ്‌ക്കറ്റുകള്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ പോലെ അപകടകാരിയും തലച്ചോറിനെ ബാധിക്കുന്നതാണെന്നും ഒരു സംഘം വിദഗ്ദ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മനുഷ്യനിലെ പരീക്ഷണങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന എലികളില്‍ ആണ് ഇവര്‍ പരീക്ഷണം നടത്തിയത്. എലികള്‍ക്ക് ചോക്ലേറ്റ് കുക്കിയായ ഒറിയോ കഴിക്കുമ്പോള്‍ തലച്ചോറിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അതേ […]

പുഴകളില്‍ ഇറങ്ങരുത്

മീനച്ചിലാറ്റിലും മറ്റ് നദികളിലും ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാല്‍ ജനങ്ങള്‍ മത്സ്യബന്ധനത്തിനോ കുളിക്കാനോ ഇറങ്ങുന്നത് അപകടകരമാണെന്ന് ആര്‍.ഡി.ഒ. അറിയിച്ചു. കുട്ടികളെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും നദികളിലും കുളിക്കാനോ ചങ്ങാടം,കൊതുമ്പുവള്ളം, ട്യൂബ് മുതലായവയിലൂടെ സഞ്ചരിക്കാനോ മറ്റ് ജല വിനോദങ്ങള്‍ക്കോ അനുവദിക്കരുതെന്നും അറിയിച്ചു. നദികളും കായലും കൈത്തോടുകളുമെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഈ ദിവസങ്ങളില്‍ മുങ്ങിമരണം പതിവായിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ജലാശയങ്ങളിലും തോടുകളിലും നീന്തല്‍ നന്നായി വശമില്ലാത്തവര്‍ കുളിക്കാനും തുണി നനയ്ക്കാനും മൃഗങ്ങളെ കുളിപ്പിക്കാനും ഇറങ്ങരുത്. നീന്തല്‍ വശമുണ്െടങ്കിവും തനിച്ച് വെള്ളത്തിലിറങ്ങാതിരിക്കുന്നതാണു […]

സ്ത്രീകളെ സഹായിക്കാന്‍ ഹെല്‍പ് ലൈന്‍

കേരള പോലീസ് എല്ലാ ജില്ലാ /സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമുകളിലും വനിതാ ഹെല്‍പ് ലൈനുകള്‍ രൂപീകരിച്ചു. അപകടങ്ങളില്‍പ്പെടുന്നവരും രാത്രി യാത്രചെയ്യുന്നവരും പൂവാലശല്യത്തിനിരയാകുന്നവരുമായ സ്ത്രീകള്‍ക്ക് അടിയന്തര സഹായം നല്‍കുകയാണു വനിതാ ഹെല്‍പ് ലൈനിന്റെ ചുമതല. കേരളത്തിലെ വിവിധ ജില്ലകളിലെയും സിറ്റികളിലെയും പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്‍പ് ലൈനുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ: 1091 എല്ലാ വനിതാ ഹെല്‍പ് ലൈനുകളുടെയും പൊതുവായ ടോള്‍ഫ്രീ നമ്പരാണ്. മൊബൈലില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും ഇതിലേക്കു വിളിക്കാം. […]

വാടകച്ചീട്ട് നിര്‍ബന്ധം: മൂന്നു വര്‍ഷത്തിലൊരിക്കല്‍ വാടക കൂട്ടാം

വാടകക്കെട്ടിടത്തിന് രജിസ്റ്റര്‍ ചെയ്ത വാടകച്ചീട്ട് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാരിന്റെ പുതിയ വാടക-പാട്ട നിയമത്തില്‍ നിര്‍ദേശം. വാടകച്ചീട്ട് എഴുതിക്കഴിഞ്ഞാല്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരിക്കണം. ഇപ്പോള്‍ വാടകച്ചീട്ടില്ലാത്ത നിരവധി കെട്ടിടങ്ങളുണ്ട്. നിയമം നിലവില്‍ വന്നാല്‍ ആറുമാസത്തിനുള്ളില്‍ വാടകച്ചീട്ട് ഉണ്ടാക്കിയിരിക്കണമെന്നും പുതിയ ബില്ലിന്റെ കരടില്‍ നിര്‍ദേശമുണ്ടെന്ന് മന്ത്രി കെ.എം. മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിലൊരിക്കല്‍ വാടക നിരക്കില്‍ വര്‍ധനവരുത്താന്‍ കെട്ടിട ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും. കെട്ടിട ഉടമസ്ഥനും വാടകക്കാരനും തമ്മില്‍ നിര്‍ബന്ധമായും കരാറുണ്ടാക്കിയിരിക്കണം. കരാറില്‍ വാടകവര്‍ധനയെക്കുറിച്ച് ഉള്‍ക്കൊള്ളിച്ചിരിക്കണം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ 20 ശതമാനം […]

തീപ്പിടിത്തമൊഴിവാക്കാന്‍ കച്ചവടസ്ഥാപനങ്ങളില്‍ മുന്‍കരുതല്‍ വേണം

എരുമേലി: കച്ചവടസ്ഥാപനങ്ങളില്‍ തീപ്പിടിത്ത സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന്അഗ്‌നിശമന സേന. ഇത് സംബന്ധിച്ച് എരുമേലി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ സേനാംഗങ്ങള്‍ സര്‍ക്കുലര്‍ നല്‍കി. തീപ്പിടിത്തമുണ്ടായാല്‍ തീ അണയ്ക്കുന്നതിനുള്ള ഫയര്‍ എക്‌സിറ്റിഗ്വിഷറുകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ ഇവ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക്‌റിപ്പോര്‍ട്ട് നല്‍കും.