പരാതികള്‍

റോ​ഡ് സൈ​ഡി​ലെ ത​ടി​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

മ​ണി​മ​ല: പു​ന​ലൂ​ര്‍ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ ക​രി​മ്പ​ന​ക്കു​ളം മു​ത​ല്‍ പൊ​ന്ത​ന്‍​പു​ഴ വ​രെ​യും ചാ​രു​വേ​ലി മു​ക്ക​ട റോ​ഡി​ലും അ​ന​ധി​കൃ​ത​മാ​യി പാ​ഴ്ത​ടി​ക​ള്‍ ഇ​റ​ക്കി​യി​ടു​ക​യും തി​രി​കെ വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റ്റു​ക​യും ചെ​യ്യു​ന്ന​ത് പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു

നി​യ​മ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് ടി​പ്പ​റു​ക​ൾ പാ​യു​ന്നു

പാ​റ​ത്തോ​ട്: തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​മു​ള്ള​പ്പോ​ഴാ​ണ് നി​യ​മ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് ടി​പ്പ​റു​ക​ൾ പാ​യു​ന്ന​ത്. പൊ​ടി​പ​റ​ത്തി​യു​ള്ള ടി​പ്പ​റു​ക​ളു​ടെ യാ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​വു​ക​യാ​ണ്. ബൈ​ക്ക് യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നു പ​ല​പ്പോ​ഴും ര​ക്ഷ​പെ​ടു​ന്ന​ത് ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ്. പോ​ലീ​സും അ​ധി​കൃ​ത​രും ക​ണ്ണ​ട​യ്ക്കു​ന്ന​താ​ണ് നി​യ​മം പാ​ലി​ക്കാ​തെ​യു​ള്ള ടി​പ്പ​റു​ക​ളു​ടെ ഓ​ട്ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

കൂരാലി-പനമറ്റം റോഡില്‍ അപകടകരമായ കട്ടിംഗ്

പൊൻകുന്നം / കൂരാലി: വെള്ളം ഒഴുകി റോഡരികിലെ മണ്ണ് കുത്തിയൊലിച്ച് കട്ടിംഗ് രൂപപ്പെട്ട് അപകടപാതയാകുന്നു കൂരാലി-പനമറ്റം-തമ്പലക്കാട് റോഡ്. വീതികുറവായ റോഡില്‍ അരികിലെ മണ്ണ് ഒഴുകി താഴ്ചയായതോടെ വാഹനങ്ങള്‍ അരികിലേക്കൊതുക്കാനാവില്ല. എതിരേ വാഹനങ്ങള്‍ വരുമ്പോള്‍ അരികിലേക്കൊതുക്കിയാല്‍ വാഹനങ്ങളുടെ ഒരുവശത്തെ ചക്രങ്ങള്‍ താഴ്ചയിലായി നിയന്ത്രണം നഷ്ടപ്പെടും. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ടാറിംഗില്‍ നിന്നിറങ്ങി ഓടിയാല്‍ മറിയും. കൂരാലി മുതല്‍ തമ്പലക്കാട് വരെ പലയിടത്തും ഈ ദുരവസ്ഥയാണ്. ഓടയില്ലാത്തതിനാല്‍ വെള്ളം നിരന്നൊഴുകി മണ്ണ് ഒലിച്ചു പോയതാണ്. മണ്ണിട്ട് നിരപ്പാക്കിയാലും ശക്തമായ മഴയില്‍ വീണ്ടും […]

മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണം

മുക്കൂട്ടുതറ∙ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സംഗമസ്ഥാനവും നിരവധി മലയോര പ്രദേശങ്ങളുടെ കേന്ദ്രസ്ഥാനവുമായ മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. ഈ ആവശ്യത്തിന് അൻപതിൽ ഏറെ വർഷങ്ങളുടെ പഴക്കമുണ്ട്. ആവശ്യങ്ങളും മുറവിളികളും ജലരേഖയാകുന്നു. മാറിമാറി വരുന്ന സർക്കാരുകൾ ഈ പ്രദേശത്തെ ശ്രദ്ധിക്കുന്നില്ല എന്ന പരാതി ഉണ്ട്. മുക്കൂട്ടുതറ, എലിവാലിക്കര, മുട്ടപ്പള്ളി, പാണപിലാവ്, എരുത്വാപ്പുഴ, കണമല, മൂക്കൻപെട്ടി, കാളകെട്ടി, എഴുകുംമണ്ണ്, എയ്ഞ്ചൽവാലി, കിസുമം, മൂലക്കയം, തുലാപ്പള്ളി, നാറാണംതോട്, പാറക്കടവ്, ഉമിക്കുപ്പ, ഇടകടത്തി, അറയാഞ്ഞിലിമണ്ണ്, പതിനാറ് ഏക്കർ, […]

ഉണങ്ങി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണം

കാഞ്ഞിരപ്പള്ളി∙ കുന്നുംഭാഗം ടിബി റോഡിൽ ഉണങ്ങി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ടു സ്കൂളുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റോഡിൽ വൈദ്യുതി ലൈനിനു മേൽ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അപകടഭീഷണി ആയിരിക്കുകയാണ്.

സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം

പൊ​ൻ​കു​ന്നം: ഇ​ള​ങ്ങു​ളം ര​ണ്ടാം മൈ​ൽ- അ​ക്ക​ര​ക്കു​ന്ന് റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. പ​ന​മ​റ്റം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​താ​ണ്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്‌​കൂ​ൾ​സ​മ​യ​ത്താ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ബൈ​ക്കു​ക​ളി​ലെ​ത്തു​ന്ന​ത്.​സ്‌​കൂ​ൾ കു​ട്ടി​ക​ളോ​ട് അ​ശ്ലീ​ല​വാ​ക്കു​ക​ൾ സം​സാ​രി​ക്കു​ക​യും ന​ഗ്ന​ത കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പ​ന​മ​റ്റ​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ളെ​യും ഇ​തേ​രീ​തി​യി​ൽ ശ​ല്യം ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​രും പ​ന​മ​റ്റം സ്‌​കൂ​ൾ അ​ധി​കൃ​ത​രും പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ദേശീയപാതയോരത്ത് മാലിന്യം; ഗതാഗതം ദുരിതമാക്കുന്നു

കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയോരത്തു കാടുകൾ വളർന്ന് ഇവയ്ക്കുള്ളിൽ മാലിന്യങ്ങളും നിറഞ്ഞു. വഴിയരികിൽ വളർന്നു നിൽക്കുന്ന കാടുകളും മാലിന്യക്കൂമ്പാരങ്ങളും ദേശീയപാതയിലെ ഗതാഗതം ദുരിതമാക്കുന്നു. വളവുകളിൽ കാഴ്ച മറയ്ക്കുന്ന കാടുകൾ അപകടത്തിനും കാരണമാകുന്നു. പാതയോരങ്ങളിലെ പടർപ്പുകളിൽ നിറയെ മാലിന്യങ്ങളാണ്. ആളൊഴിഞ്ഞ റോഡരികിലെ കാടുകൾ മാലിന്യനിക്ഷേപകർക്കു സൗകര്യമൊരുക്കുകയാണ്. രാത്രിസമയങ്ങളിൽ മാലിന്യങ്ങൾ ഇവിടെ വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളിയശേഷം കടന്നുകളയുകയാണു ചെയ്യുന്നത്. വീടുകളിലെ മാലിന്യങ്ങൾ, വിവിധ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ, ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങൾ, അറവുശാലകളിലെ മാലിന്യങ്ങൾ, കോൺക്രീറ്റ് കെട്ടിടങ്ങൾ പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തുടങ്ങി ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾവരെ […]

മ​ണി​മ​ല​യി​ല്‍ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു

മ​ണി​മ​ല: കാ​ല​വ​ര്‍​ഷ​ത്തി​ല്‍ മ​ണി​മ​ല​യി​ലെ വി​വി​ധ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു. ക​റി​ക്കാ​ട്ടൂ​ര്‍ ക​റി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ​ര്‍​ചാ​രു​വേ​ലി റോ​ഡി​ല്‍ ക​റി​ക്കാ​ട്ടൂ​ര്‍ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം റോ​ഡി​നു മ​ധ്യ​ഭാ​ഗ​ത്താ​യി ക​ലു​ങ്കു ത​ക​ര്‍​ന്ന് കു​ഴി രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. ഈ ​റോ​ഡി​ല്‍ ത​ന്നെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പു​തി​യ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കാ​നാ​യി കു​ഴി​യെ​ടു​ത്ത് മൂ​ടി സ്ഥ​ല​ത്ത് മ​ണ്ണ് ഒ​ഴു​കി വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കോ​ലേ​ടം ക​ലു​ങ്കി​നു സ​മീ​പം റോ​ഡി​നു സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്ന് ടാ​റിം​ഗ് വ​രെ പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​രി​ശ​ടി​ക്കു സ​മീ​പ​വും റോ​ഡ് ത​ക​ര്‍​ന്നി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ […]

എസ്ബിഐ എടിഎം പ്രവർത്തിക്കുന്നില്ല

മുണ്ടക്കയം∙ പുത്തൻചന്തയിലെ എസ്ബിഐ എടിഎം പ്രവർത്തനരഹിതമായി. ഇടപാടുകാർ വലയുന്നു. എടിഎം തുറന്ന് പ്രവർത്തിക്കുവാൻ അതിവേഗ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.സി തോമസ് പാലക്കുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ചാർലി കോശി ഉദ്ഘാടനം ചെയ്തു. തോമസ് ജോസഫ് വടശേരി, ജോസ് നടൂപറമ്പിൽ, ജോസ് പറയപുപറമ്പിൽ, അജി വെട്ടുകല്ലാംകുഴി, ജോൺ പോൾ സെബാസ്റ്റ്യൻ, എം.ടി തോമസ്, അനിയാച്ചൻ മൈലപ്ര, സ്വരൂൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.

അ​ഞ്ചി​ലി​പ്പ നെ​ടു​ങ്ങാ​ട് റോ​ഡ് ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ പ​ത്തൊ​ന്പ​താം വാ​ർ​ഡി​ലു​ള്ള അ​ഞ്ചി​ലി​പ്പ നെ​ടു​ങ്ങാ​ട് റോ​ഡ് ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ. 80 വ​ർ​ഷ​ത്തി​ൽ​പ​രം പ​ഴ​ക്ക​മു​ള്ള റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് ഇ​തു​വ​രെ ടാ​റിം​ഗോ കോ​ൺ​ക്രീ​റ്റിം​ഗോ ചെ​യ്തി​ട്ടി​ല്ല. ടാ​റിം​ഗ് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മാ​ളി​യേ​ക്ക​ൽ കോ​ള​നി, നെ​ടു​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള എ​ഴു​പ​ത്ത​ഞ്ചി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണ് ഇ​ത്. റോ​ഡി​ൽ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌

രാത്രിയിൽ ബസില്ല; കോരുത്തോട് റൂട്ടിൽ യാത്രക്കാർ വലയുന്നു

കോരുത്തോട്∙ ബസുകൾ ആവശ്യത്തിലധികവും ടൗണിൽ കാണും പക്ഷേ, ഏഴു മണിക്ക് ശേഷം മുണ്ടക്കയം ടൗണിലെത്തണമെങ്കിൽ യാത്രക്കാർക്ക് ടാക്സി വാഹനങ്ങൾ തന്നെ ശരണം. പകൽ ചില നേരത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും ഒരേ സമയത്ത് തൊട്ടുപിന്നാലെ സർവീസ് നടത്തുന്ന റൂട്ടിൽ കോരുത്തോടുകാർക്ക് രാത്രിയിൽ യാത്രാമാർഗമില്ലാതായിട്ട് നാളുകളാകുന്നു. കോരുത്തോട് കുഴിമാവ് റൂട്ടിൽ അഞ്ചു മിനിറ്റ് ഇടവിട്ട് പകൽ സമയങ്ങളിൽ ഒട്ടേറെ ബസുകളാണ് സർവീസ് നടത്തുന്നത്. ചില പ്രൈവറ്റ് ബസുകളും കെഎസ്ആർടിസി ബസുകളും ഒരേ സമയത്തും സർവീസ് നടത്തുന്നുണ്ട്. എന്നാൽ […]

വീപ്പകൾ കാണാനില്ല; മാലിന്യം വീണ്ടും വഴിയിൽത്തന്നെ

എരുമേലി ∙ പഞ്ചായത്ത് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന വീപ്പകൾ അപ്രത്യക്ഷമായതിനെ തുടർന്നു പാതയോരങ്ങളിൽ മാലിന്യം തള്ളുന്നു. വീപ്പകൾ മോഷ്ടിക്കപ്പെട്ടതും കുറെയെണ്ണം കാലഹരണപ്പെട്ടതുമാണു പ്രശ്മായിരിക്കുന്നത്. എട്ടു വർഷം മുൻപാണ് എരുമേലി, മുക്കൂട്ടുതറ, മണിപ്പുഴ, കരിങ്കല്ലുമ്മൂഴി, കെഎസ്ആർടിസി – സ്വകാര്യ സ്റ്റാൻഡുകൾ, പമ്പാവാലി, ചരള, കൊരട്ടി എന്നിവിടങ്ങളിലായി നൂറുകണക്കിനു വീപ്പകൾ സ്ഥാപിച്ചത്. ഇതോടെ പാതയോരങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണത അവസാനിക്കുകയും ചെയ്തു. എന്നാൽ, നൂറു ലീറ്റർ സംഭരണശേഷിയുള്ളതും ഈടുറപ്പുള്ളതുമായ വീപ്പകൾ മോഷണംപോകാൻ അധികം താമസം വേണ്ടിവന്നില്ല. ചില സ്ഥലങ്ങളിൽ അസൗകര്യം […]

ഉപേക്ഷിച്ച കരിക്കിൻതൊണ്ടുകൾ ആരോഗ്യപ്രശ്നമാകുമെന്ന് പരാതി

എരുമേലി: ശബരിമല തീർഥാനത്തിനായി എരുമേലിയിൽ ദേവസ്വം ബോർഡ്, സ്വകാര്യ മൈതാനങ്ങളിൽ തീർഥാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും കരിക്കിൻ തൊണ്ടുകൾ ഉൾപ്പെടെ മാലിന്യക്കൂമ്പാരം നീക്കിയില്ല. താത്ക്കാലിക കടകൾക്ക് ഗ്രാമ പഞ്ചായത്ത് അധികൃതർ ലൈസൻസ് നല്കുന്നത് മാലിന്യങ്ങൾ സ്വന്തം നിലയ്ക്ക് നീക്കം ചെയ്യണമെന്ന വ്യവസ്‌ഥയിലാണ്. എന്നാൽ എരുമേലിയിലെ മൈതാനങ്ങളിൽ കടകൾ സ്‌ഥാപിച്ചവർ തീർഥാടനം കഴിഞ്ഞ് കട പൊളിച്ച് സാധനങ്ങൾ കൊണ്ടുപോയിട്ടും ഈ സ്‌ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ തയാറായില്ല. എന്നാൽ ലൈസൻസ് നല്കിയ ഗ്രാമ പഞ്ചായത്ത് അധികൃതരോ വൻതുക വാങ്ങി ലേലത്തിൽ […]

മൂങ്ങാനി തടയണയില്‍ വെള്ളം ചോര്‍ന്ന് ഒഴുകുന്നു

മണിമല: മണിമലയാറ്റിലെ നീരൊഴുക്ക് പല സ്ഥലങ്ങളില്‍ തടസ്സപ്പെട്ടപ്പോഴും നിലവിലുള്ള തടയണകള്‍ സംരക്ഷിക്കാന്‍ നടപടിയില്ല. മണിമല മൂങ്ങാനിയില്‍ നിര്‍മ്മിച്ചിട്ടുള്ള തടയണയുടെ തടികൊണ്ടുള്ള ഷട്ടറുകള്‍ കാലപ്പഴക്കം മൂലം ചോരുന്ന അവസ്ഥയിലാണ് .തടികൊണ്ടുള്ള ഷട്ടര്‍ മാറ്റി പുതിയവ സ്ഥാപിച്ചാല്‍ മാത്രമേ തടയണ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ.

ശബരിമല തീർഥാടന പാതയുടെ ഭാഗമായ പൊൻകുന്നം–കുറുവാമൂഴി റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു

പൊൻകുന്നം ∙ ശബരിമല തീർഥാടന പാതയുടെ ഭാഗമായ പൊൻകുന്നം–കുറുവാമൂഴി റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതിൽ പ്രതിഷേധം ശക്തമായി. ദേശീയ നിലവാരത്തിൽ നിർമാണം ആരംഭിച്ച പൊൻകുന്നം–കുറുവാമൂഴി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണു മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്തിൽ തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടാണു പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഒന്നാംഘട്ടം മാത്രമാണു പൂർത്തിയാക്കാനായത്. ബിറ്റുമിൻ മക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ് (ബിഎംബിസി) നിലവാരത്തിൽ റോഡ് പുനരുദ്ധരിക്കാനായിരുന്നു പദ്ധതി. എന്നാൽ ഒന്നാംഘട്ടമായ ബിറ്റുമിൻ മക്കാർഡം പണികൾ മാത്രം പൂർത്തിയാക്കി കരാറുകാരൻ പ്രവർത്തനങ്ങൾ […]

എരുമേലിയിലെ തെരുവുവിളക്കുകൾ പൂർണമായി തകരാറിലായി

എരുമേലി∙ ശബരിമല മകരവിളക്ക് സീസണിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ പൂർണമായി തകരാറിലായി ലക്ഷക്കണക്കിനു രൂപ പാഴായതായി ആരോപണം. നിലവാരം കുറഞ്ഞ വിളക്കുകൾ സ്ഥാപിച്ചതാണു തകരാറിനിടയാക്കിയതെന്നു നാട്ടുകാർ ആരോപിക്കുന്നു. തെരുവുവിളക്കുകളുടെ അഭാവം മൂലം ജനം വലയുകയാണ്. കഴി‍ഞ്ഞ മണ്ഡലകാലത്തിന്റെ അവസാനത്തിലാണ് എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. കണ്ണിമല പാറമട മുതൽ കൊരട്ടി വരെയുള്ള ശബരിമല ലിങ്ക് റോഡിൽ വിളക്കുകൾ പൂർണമായി പ്രവർത്തനരഹിതമായിരിക്കുകയാണ്. എരുമേലി മുതൽ കണമല വരെയുള്ള വിവിധ ശബരിമല പാതകളിൽ സ്ഥാപിച്ച തെരുവുവിളക്കുകളിൽ വലിയൊരു […]

കൂവപ്പള്ളി പുളിമൂട്ടില്‍ മത്തായി ഉലഹന്നാന്‍ (കുട്ടപ്പന്‍ -87) നിര്യാതനായി.

കൂവപ്പള്ളി: പുളിമൂട്ടില്‍ മത്തായി ഉലഹന്നാന്‍ (കുട്ടപ്പന്‍ -87) നിര്യാതനായി. സംസ്‌ക്കാരം 23 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൂവപ്പള്ളിയിലെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ: ചിന്നമ്മ, കൂവപ്പള്ളി കടവില്‍ കുടുംബാംഗം. മക്കള്‍: ലീല, ജോസ്, ലിസി, മോളി, സലോമി, ആനിയമ്മ. മരുമക്കള്‍: അപ്പച്ചന്‍ മൂലേപറമ്പില്‍ (വില്ലണി), മോളി കേളിയംപറമ്പില്‍ (കാഞ്ഞിരപ്പള്ളി), ജോണി മേട്ടേല്‍ (ആനക്കല്ല്), തൊമ്മച്ചന്‍ കൊടിപറമ്പില്‍ (കാളകെട്ടി), ജോസ് മുണ്ടപ്ലാക്കല്‍ (കൂവപ്പള്ളി), ജോയി മുകാലയില്‍ (കൂവപ്പള്ളി).

മുണ്ടക്കയത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മുണ്ടക്കയം ∙ അപകടങ്ങൾ, മോഷണം, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾ ടൗണിൽ വ്യാപകമാകുമ്പോൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സീബ്രാ ലൈനുകളിൽ ഉൾപ്പെടെയാണ്‌ അപകടങ്ങളും നിയമലംഘനങ്ങളും വ്യാപകമാകുന്നത്. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാനാവാതെ പൊലീസ് നിസ്സഹായവസ്ഥയിലായതോടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തുവാൻ നിരീക്ഷണ ക്യാമറകൾ വയ്ക്കണമെന്ന ആവശ്യം ഉയരുന്നത്. ‌ കഴിഞ്ഞ ദിവസം ഇത്തരം മൂന്നു സംഭവങ്ങളാണ് ഉണ്ടായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനുശേഷം കൂട്ടിക്കൽ റോഡിനു സമീപമുള്ള സീബ്രാ ലൈനിൽ വാഹനമിടിച്ച് കോരുത്തോട് സ്വദേശിയായ സ്ത്രീക്കു പരുക്കേറ്റു. സീബ്രാ ലൈൻ കടക്കുന്നതിനിടെ […]

വാകമരം ഭീഷണിയാകുന്നു

പൊന്‍കുന്നം: സ്‌കൂള്‍ വളപ്പില്‍ നില്‍ക്കുന്ന വാകമരം ദേശീയപാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നത് വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ ഭീഷണിയാകുന്നു. പൊന്‍കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൈതാനത്തു നില്‍ക്കുന്ന മരമാണ് ഭീഷണിയാകുന്നത്. ദേശീയപാതയിലേക്കു ചാഞ്ഞുനില്‍ക്കുന്ന മരങ്ങളിലൊന്ന് കഴിഞ്ഞ ദിവസം ഒടിഞ്ഞുവീണിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് വഴിയാത്രക്കാരും വാഹനങ്ങളും അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മരം വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്നിശമനസേന എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് മരത്തിന്റെ വലിയൊരു […]

മണിമലയാറ്റിൽ ചേനപ്പാടിയിൽ ഫാക്ടറിയിൽ നിന്ന് മലിന ജലം തള്ളിയതായി പരാതി

ചെറുവള്ളി ∙ മണിമലയാറ്റിൽ ചേനപ്പാടി ഭാഗത്ത് ഫാക്ടറിയിൽ നിന്നുള്ള മലിന ജലം തള്ളിയതായി പരാതി. രണ്ടു ദിവസമായി ചേനപ്പാടി മുതൽ മണിമല വരെയുള്ള ഭാഗത്ത് ആറ്റിലെ വെള്ളത്തിനു മീതെ പച്ച നിറത്തിൽ പായൽ പോലെ രാസവസ്തു അടങ്ങിയ മാലിന്യം കാണപ്പെട്ടു. ഈ ഭാഗത്ത് ആറ്റിൽ കുളിച്ചവർക്കും, തുണി അലക്കിയവർക്കും ചൊറിച്ചിൽ അനുഭവപ്പെട്ടു. സമീപ പ്രദേശത്തെ റബർ ഫാക്ടറികളിൽ നിന്നുള്ള മലിന ജലം രാത്രിയിൽ ആറ്റിലേക്ക് തള്ളിയതാകാമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സിപിഎം ചെറുവള്ളി ലോക്കൽ സെക്രട്ടറി ശ്രീകുമാറിന്റെ നേതൃത്വത്തിൽ […]

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി മുടക്കം പതിവായി.. പൊള്ളുന്ന ചൂടിൽ പുകഞ്ഞ് ജനം

കാഞ്ഞിരപ്പള്ളി ∙ പകൽ കൊടും ചൂട്. നട്ടുച്ചയ്ക്ക് വൈദ്യുതിയുമില്ല. പൊള്ളുന്ന ചൂടിൽ പുകഞ്ഞ് ജനം നെട്ടോട്ടത്തിൽ. കാഞ്ഞിരപ്പള്ളി നഗരത്തിലാണ് ചൂടും വൈദ്യുതി മുടക്കവും ഏറെ ദുരിതമായിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ സബ്സ്റ്റേഷൻ 66 കെവിയിൽ നിന്നും 110 കെവി ആക്കി ശേഷി വർധിപ്പിച്ചിട്ടും നഗരത്തിലെ വൈദ്യുതി മുടക്കത്തിന് പരിഹാരമായിട്ടില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്നതിനിടെ രാവും പകലും വൈദ്യുതി ഇടവിട്ട് മുടങ്ങുന്നത് വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുന്നതായി രക്ഷിതാക്കൾ ആരോപിക്കുന്നു. തകരാർ പരിഹരിക്കാൻ വൈകുന്നതായും പരാതിയുണ്ട്. പകൽ 35 ഡിഗ്രി […]

മണിമല റൂട്ടിൽ രാത്രിസമയത്ത് സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി

കാഞ്ഞിരപ്പള്ളി ∙ മണിമല റൂട്ടിൽ രാത്രിസമയത്ത് സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി. രാത്രി ഏഴുമണി കഴിഞ്ഞാൽ ഇതുവഴിയുള്ള സർവീസ് മുടക്കുന്നതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. മണ്ണംപ്ലാവ്, ചിറക്കടവ്, മണിമല, കറിക്കാട്ടൂർ മേഖലകളിലേക്കുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ വീടുകളിലെത്താൻ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഏഴു മണിക്കുശേഷമുള്ള മൂന്നു ബസുകളാണ് ട്രിപ് മുടക്കുന്നത്. ഇതുവഴി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് നേരത്തെ സർവീസ് നിർത്തിയിരുന്നു. ഒട്ടേറെ യാത്രക്കാരുള്ള റൂട്ടിൽ കെഎസ്ആർടിസി ബസിന്റെ സേവനം നിലച്ചതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാവിലെ 5.30നു […]

ടൗൺ ഹാൾ വളപ്പിലെ മാലിന്യങ്ങൾ മൂടിയതു പേരിനു മാത്രം

കാഞ്ഞിരപ്പള്ളി ∙ ടൗൺ ഹാൾ വളപ്പിലെ മാലിന്യങ്ങൾ മൂടിയതു പേരിനു മാത്രം. ഇവിടെ കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ കുഴിയെടുത്തു മൂടിയശേഷം അതിനു മുകളിൽ 10 സെന്റിമീറ്റർ കനത്തിൽ മണ്ണിട്ടു നികത്തണമെന്നായിരുന്നു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നത്. എന്നാൽ, പേരിനു ചെറിയ കുഴിയെടുത്തശേഷം മാലിന്യക്കൂമ്പാരം നിരത്തി അതിനുമേൽ മണ്ണിടുകയാണു ചെയ്‌തിരിക്കുന്നത്. പലയിടങ്ങളിലും പ്ലാസ്‌റ്റിക് മാലിന്യങ്ങളും അവശിഷ്‌ടങ്ങളും മണ്ണിനു മീതെ ഉയർന്നു നിൽക്കുന്നതു കാണാം. ഇന്നലെ മഴ പെയ്‌തത് ഇവ കൂടുതൽ മണ്ണിനു പുറത്തു വരാനിടയാക്കി. ടൗൺ ഹാൾ വളപ്പിൽ പഞ്ചായത്ത് മാലിന്യങ്ങൾ […]

കിണറുകളെ മലിനമാക്കി ഓടവെള്ളം

മുണ്ടക്കയം ∙ ഓടയിൽ നിന്നുള്ള മലിനജലം സമീപത്തെ കിണറുകളെയും മലിനമാക്കി. കിണറിൽ വെള്ളം ഉണ്ടായിട്ടും വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിൽ നാട്ടുകാർ. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ടൗണിൽ ഗ്യാലക്സിക്ക് സമീപമുള്ള ജനങ്ങളാണു ദുരിതമനുഭവിക്കുന്നത്. വീടുകൾക്ക് പുറമേ, പീപ്പിൾസ് ആശുപത്രി, സാംതോം കോളജ്, വൈഡബ്ല്യുസിഎ നഴ്സറി സ്കൂൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വെള്ളം എടുക്കുന്ന കിണറുകളെയും മാലിന്യ പ്രശ്നം ബാധിക്കുന്നതായി സൂചിപ്പിച്ചു നാട്ടുകാർ ചേർന്ന് ഒപ്പിട്ട പരാതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ടൗണിൽ സർക്കാർ […]

കെഎസ്ആർടിസി ലോ ഫ്ലോർ ജൻറം സർവീസ് നിർത്തി, പ്രതിഷേധം ശക്തം

മുക്കൂട്ടുതറ ∙ ഏഞ്ചൽവാലി–മെഡിക്കൽ കോളജ് കെഎസ്ആർടിസി ലോ ഫ്ലോർ ജൻറം സർവീസ് നിർത്തിയതിനെതിരെ കിഴക്കൻ മേഖലയിൽ വൻ പ്രതിഷേധം. മികച്ചവരുമാനം ലഭിച്ചിരുന്ന സർവീസ് മുടക്കിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ ആരോപിച്ചു. ഏഞ്ചൽവാലിയിൽനിന്നു രാവിലെ പുറപ്പെട്ടിരുന്ന ബസ് വിദ്യാർഥികൾക്കും ജോലിക്കാർക്കും ഏറെ സഹായകമായിരുന്നു. ആറുമാസം മുൻപ് തുടങ്ങിയ സർവീസ് ഇടയ്ക്ക് നിർത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് പുനരാരംഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി വണ്ടി ഓടുന്നില്ല. ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സർവീസ് മുടക്കുന്നത്. ഇതിനിടെ, കഴിഞ്ഞയാഴ്ച എരുമേലി ഡിപ്പോയിൽ […]

തമ്പലക്കാട്–അഞ്ചാം മൈൽ മൂഴുക്കാട് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ടും പുനർനിർമിച്ചിട്ടില്ല

കാഞ്ഞിരപ്പള്ളി∙ തമ്പലക്കാട്–അഞ്ചാം മൈൽ മൂഴുക്കാട് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിച്ചിട്ടില്ല. റോഡിന്റെ ഈ ഭാഗത്തു കൂടി വാഹനങ്ങൾ കടന്നു പോകുന്നത് നൂൽപാലത്തിലൂടെ എന്നതു പോലെയാണ്. തെല്ലിട മാറിയാൽ വാഹനം തോട്ടിലേക്ക് മറിയുന്ന സ്‌ഥിതിയാണുള്ളത്. സ്‌കൂൾ ബസുകളടക്കം ദിവസവും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന പാതയുടെ സംരക്ഷണ ഭിത്തിയാണ് തകർന്നിരിക്കുന്നത്. ചാത്തമല കോളനിക്ക് സമീപം തോടരുകിൽ കെട്ടിയിരുന്ന സംരക്ഷണ ഭിത്തിയാണ് രണ്ടിടങ്ങളിലായി തകർന്നിരിക്കുന്നത്. കെട്ടിടിഞ്ഞ് ഭിത്തി നിർമിച്ചിരിക്കുന്ന കരിങ്കല്ലുകൾ തോട്ടിലേക്ക് പതിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി, എലിക്കുളം […]

കാഞ്ഞിരപ്പള്ളി ∙ കുരിശുങ്കൽ ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായി

കാഞ്ഞിരപ്പള്ളി ∙ കുരിശുങ്കൽ ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായതായി പരാതി. പൊൻകുന്നം, കോട്ടയം, ചങ്ങനാശേരി ഭാഗത്തേക്കു പോകുന്ന യാത്രക്കാർ ബസ് കാത്തിരിക്കുന്ന വെയിറ്റിങ് ഷെഡ്ഡിലാണു സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നത്. സന്ധ്യ കഴിഞ്ഞാൽ കേന്ദ്രം ഇവർ കയ്യടക്കുകയാണ്. മദ്യപാനത്തിനും അനാശാസ്യത്തിനും പുറമെ ഇതിനുള്ളിൽ മലമൂത്ര വിസർജനവും പതിവായി. രാവിലെ പത്രക്കെട്ടുകൾ ഇറക്കുന്നത് ഇവിടെയാണ്. പത്രം ഏജന്റുമാർ പുലർച്ചെ പത്രക്കെട്ടുകൾ എടുക്കാൻ എത്തുമ്പോൾ ഇവിടെ കയറാൻ കഴിയാത്ത വിധം മനുഷ്യമാലിന്യങ്ങളാണ്. ദേശീയ പാതയോരത്തെ ബസ് കാത്തിരുപ്പ് […]

മണ്ഡലകാലത്തിന്റെ ബാക്കി പത്രം; ശുചീകരണം നടത്താത്തതിനാൽ ദുരിതതീരമായി എരുമേലി

എരുമേലി∙ മകരവിളക്ക് സീസൺ അവസാനിച്ചു മൂന്നാഴ്ച ആയിട്ടും പട്ടണത്തിലെ പ്രധാന തോടുകളുടെ ശുചീകരണം നടക്കാത്തതു വൻ ആരോഗ്യപ്രശ്നം ഉയർത്തുന്നു. ജലസ്രോതസുകളിൽ കോളിഫോം ബാക്ടീരിയയുടെ അളവിനെപ്പറ്റി ആശങ്ക ഉയരുന്നതിനിടെ, ഇതു സംബന്ധിച്ച പരിശോധനകൾ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. നാട് കൊതുകുകടിയേറ്റു വലയുന്നു. എരുമേലി പട്ടണത്തിലെ വലിയതോട്, ചെറിയതോട്, പേരൂർത്തോട് എന്നിവയാണു വ്യാപകമായി മലിനമായിരിക്കുന്നത്. സീസൺ ഹോട്ടലുകൾ, ഇതര വിൽപനശാലകൾ, പാർക്കിങ് മൈതാനങ്ങൾ, ശുചിമുറികൾ എന്നിവിടങ്ങളിലെ മാലിന്യമാണ് ഒഴുകിപ്പോകാതെ കിടന്നു നാടിനു ദുരിതമുണ്ടാക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഭീമമായ സഞ്ചയം പാരിസ്ഥിതിക പ്രശ്നങ്ങളും […]

ബസ് സ്‌റ്റാൻഡിലെ കംഫർട്ട് സ്‌റ്റേഷനിൽനിന്നു മലിനജലം ചിറ്റാർപുഴയിലേക്ക് ഒഴുക്കുന്നുവെന്ന് പരാതി ; കലക്ടർ സ്ഥലത്തെത്തി

കാഞ്ഞിരപ്പള്ളി ∙ ബസ് സ്‌റ്റാൻഡിലെ കംഫർട്ട് സ്‌റ്റേഷനിൽനിന്നു മലിനജലം ചിറ്റാർപുഴയിലേക്ക് ഒഴുക്കുന്നുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് ഡോ. എൻ. ജയരാജ് എംഎൽഎ ജില്ലാ കലക്‌ടർ യു.വി. ജോസ്, എഡിസി മുഹമ്മദ് ജാ എന്നിവരും ശുചിത്വ മിഷൻ ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ചു. പരാതിക്ക് ഉടൻ പരിഹാരം കാണുമെന്ന് ഇവർ ഉറപ്പുനൽകിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളായ മാത്യു ചാക്കോ വെട്ടിയാങ്കൽ, വി.എം. അബ്‌ദുൽ സലാം, […]

ബിഎസ്എൻഎൽ കേബിൾ കുഴികൾ യാത്രക്കാർക്കു ദുരിതമായി

മണിപ്പുഴ ∙ ചെമ്പകപ്പാറ – വട്ടോൻകുഴി റോഡിൽ ബിഎസ്എൻഎൽ കേബിൾ ജോലികൾക്കായി എടുത്ത കുഴികൾ വാഹന – കാൽനട യാത്രക്കാർക്കു കടുത്ത ദുരിതം നൽകുന്നു. കുഴിയെടുത്തിട്ടു ദിവസങ്ങളായിട്ടും മൂടുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. സ്വതേ വീതി കുറവുള്ള റോഡിലേക്ക് കേബിൾ കുഴിയിൽനിന്നുള്ള മണ്ണും മറ്റും വീണു കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി യാത്ര ബുദ്ധിമുട്ടാണ്. ഇരുചക്ര വാഹനങ്ങൾ മണ്ണിൽ തെറ്റി വീഴുന്നു. റോഡിലൂടെ വാഹനങ്ങൾ വരുമ്പോൾ കേബിൾ കുഴിമൂലം മാറി നിൽക്കാൻപോലും കഴിയാതെ കാൽനടക്കാർ വിഷമിക്കുകയും ചെയ്യുന്നു. കുഴി […]

പോസ്റ്റ്മാനെ നിയമിക്കണം

മുണ്ടക്കയം∙ കൊടുകപ്പലം, മന്നാന്തല, മുറികല്ലുംപുറം, വെള്ളനാടി നിവാസികൾക്ക് തപാൽ ഉരുപ്പടികൾ എത്തിക്കുന്നതിന് പോസ്റ്റ്മാനെ നിയമിക്കണമെന്ന് കൊടുകപ്പലം പ്രിയദർശിനി പുരുഷ സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ. തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, പഞ്ചായത്തംഗം രേഖ ദാസ് എന്നിവർക്ക് സ്വീകരണം നൽകി. സെക്രട്ടറി കെ.ജി. ഹരിദാസ്, കെ.ജി. ഷാജി, വി.ജി. സജി, എൻ. രവീന്ദ്രൻനായർ, പി.കെ. സജീവൻ, എൻ.കെ. അനിൽ എന്നിവർ പ്രസംഗിച്ചു.

എരുമേലി വലിയതോട്ടില്‍ കടുത്ത ദുര്‍ഗന്ധം ; നാട്ടുകാര്‍ ദുരിതത്തില്‍

എരുമേലി : അയ്യപ്പഭക്തര്‍ സ്‌നാനം നടത്തുന്ന എരുമേലി വലിയ തോട് മാലിന്യപൂരിതം. കടുത്തദുര്‍ഗന്ധം മൂലം നാട്ടുകാര്‍ വലയുന്നു. പരിസരവാസികള്‍ ദുര്‍ഗന്ധവും രോഗഭീതിയും മൂലം താമസം മാറ്റുന്ന സ്ഥിതിയില്‍. തോട്ടില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി. വലിയതോട്ടില്‍ കുളിക്കടവ് മുതല്‍ കൊരട്ടി വരെയാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നത്. തോടിന്റെ പരിസരങ്ങളില്‍ നിരവധി ശൗചാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കക്കൂസുകളിലെ വിസര്‍ജ്യമാലിന്യങ്ങള്‍ തോട്ടില്‍ കലരുന്നതാണ് ദുര്‍ഗന്ധത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തോടിന്റെ ഇരുവശങ്ങളിലും കരിങ്കല്‍ക്കെട്ടുകള്‍ക്കിടയിലാണ് അഴുക്കുചാലുകളുടെ പൈപ്പുകള്‍ എത്തുന്നത്. […]

കാഞ്ഞിരപ്പള്ളിയിൽ മുദ്രപ്പത്രങ്ങള്‍ക്ക് ക്ഷാമം

കാഞ്ഞിരപ്പള്ളി: കരാറുകള്‍, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, എഗ്രിമെന്റുകള്‍, പകര്‍പ്പുകള്‍ എന്നിവയ്ക്കാവശ്യമായ നൂറിന്റെയും അമ്ബതിന്റെയും മുദ്രപ്പത്രങ്ങള്‍ക്ക് ക്ഷാമം. ഇതുമൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ചെറിയ വിലയുള്ള മുദ്രപത്രങ്ങള്‍ ലഭിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

കാഞ്ഞിരപ്പള്ളിയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി

കാഞ്ഞിരപ്പള്ളിയിൽ  തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മിനി സിവില്‍സ്റ്റേഷന്‍, കുന്നുംഭാഗം ജനറല്‍ ആശുപത്രി പരിസരങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. രാപകല്‍ വ്യത്യാസമില്ലാതെ ഇവ പൊതുജനങ്ങള്‍ക്കു ഭീഷണിയാകുന്നു. ദിവസവും നൂറുകണക്കിനാളുകളാണ് മിനിസിവില്‍സ്റ്റേഷന്‍ വളപ്പില്‍ വിവിധ ഓഫീസുകളിലേക്കായി എത്തുന്നത്. കഴിഞ്ഞദിവസം വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനു മിനി സിവില്‍സ്റ്റേഷനിലെത്തിയ വീട്ടമ്മയെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. സമീപത്തെ ഓഫീസില്‍ ഓടിക്കയറിയാണ് വീട്ടമ്മ നായ്ക്കളുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്‍, സിഐ ഓഫീസ് എന്നിവിടങ്ങളിലേക്കു പോകേണ്ടവരും മിനി സിവില്‍സ്റ്റേഷന്‍ വളപ്പിലൂടെയാണ് കടന്നുപോകുന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി പരിസരത്തും […]

വൈദ്യുതി വകുപ്പ് അധികൃതർ കനിഞ്ഞില്ലെങ്കിൽ ഇവിടെ ഒരു ദുരന്തം ഉറപ്പ്..നിലത്തേക്ക് താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ അപകടത്തെ മാടി വിളിക്കുന്നു

വൈദ്യുതി വകുപ്പ് അധികൃതർ കനിഞ്ഞില്ലെങ്കിൽ ഇവിടെ ഒരു ദുരന്തം ഉറപ്പ്..നിലത്തേക്ക് താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ അപകടത്തെ മാടി വിളിക്കുന്നു

മുണ്ടക്കയം: ഗാലക്സി മുറികല്ലുംപുറം റോഡിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ജീവന്‍ വേണമെങ്കില്‍ റോഡിന് നടുവിലൂടെ നടക്കുക. ഇത് വിരോധാഭാസമായ മുന്നറിയിപ്പല്ല റോഡരിക് ചേര്‍ന്ന് നടന്നാല്‍ വൈദ്യുതാഘാതമേറ്റ് ഒരു നിമിഷംകൊണ്ട് ജീവന്‍ തന്നെ അപഹരിച്ചെന്നുവരാം. റോഡരുകില്‍ താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനുകള്‍ മരണകുരുക്കുപോല്‍ നിലകൊള്ളുന്നതിനാല്‍ ഭീതിയോടെയാണ് ഇതുവഴി ജനങ്ങള്‍ യാത്രചെയ്യുന്നത്. മുറികല്ലുംപുറം റോഡില്‍ പീപ്പിള്‍സ്‌ആശുപത്രിക്കും സിഎംഎസ് എല്‍പി സ്കൂളിനും സമീപമാണ് റോഡരികിലെ കൈയാലയോട് ചേര്‍ന്ന ഭാഗത്ത് വൈദ്യുതി ലൈനുകള്‍ അപകടാവസ്ഥയില്‍ നിലകൊള്ളുന്നത്. പലതവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അപകടമൊഴിവാക്കുവാന്‍ കെഎസ്‌ഇബി അധികൃതര്‍ […]

ചെങ്ങളത്ത് തെരുവു നായ്ക്കളുടെ ശല്യം രൂക്ഷം

ചെങ്ങളം: ചെങ്ങളത്ത് രാപകല്‍ ഭേദമെന്യേ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായി. പുലര്‍ച്ചെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും നടക്കാനിറങ്ങുന്നവര്‍ക്കുമാണ് നായശല്യം ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞദിവസം കളപ്പുരയ്ക്കല്‍ ജിമ്മിയുടെ രണ്ട് ആടുകളെ തെരുവു നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. നടയ്ക്കല്‍ ജോയി, ഇരുപ്പക്കാട്ട് കുട്ടിയച്ചന്‍ എന്നിവരുടെ രണ്ട് ആടുകള്‍ക്കു നേരെ നായ്ക്കളുടെ ആക്രമണമുണ്ടായി. ആടുകളെ മൃഗാശുപത്രിയിലെത്തിച്ചാണ് രക്ഷപ്പെടുത്തിയത്. സ്കൂള്‍ കുട്ടികളും രാത്രി കാലങ്ങളില്‍ ബസുകളിലെത്തി ടൌണിലൂടെ നടന്നു പോകുന്നവരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്്. പലയിടത്തും തെരുവ് നായ്ക്കള ഭയന്ന്് രക്ഷിതാക്കള്‍ നേരിട്ട് കുട്ടികളെ സ്കൂളുകളില്‍ എത്തിക്കേണ്ട […]

26-ാം മൈല്‍ കവലയില്‍ വീണ്ടും അപകടം; സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യം

കാഞ്ഞിരപ്പള്ളി: ദേശീയപാതയില്‍ 26-ാം മൈല്‍ കവലയില്‍ വീണ്ടും അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി പി.എ.റാഫ്‌ലിയെ (42) സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്ങളഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന ബൈക്കും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എരുമേലിക്ക് പോകാന്‍ 26-ാം മൈല്‍ ജങ്ഷനില്‍ നിന്ന് എരുമേലി റോഡിലേക്ക് തിരിഞ്ഞ കാറുമാണ് കൂട്ടിയിടിച്ചത്. അടിക്കടി അപകടങ്ങളുണ്ടാകുന്ന 26-ാം മൈല്‍ കവലയില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അപകടമേഖലയായ ഇവിടെ വേഗനിയന്ത്രണ സംവിധാനങ്ങളും സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കണമെന്നുമാണ് […]

പൈക – പൊൻകുന്നം റോഡിൽ ചതികുഴികൾ , അപകടങ്ങൾ നിത്യസംഭവം..

പൈക – പൊൻകുന്നം റോഡിൽ ചതികുഴികൾ , അപകടങ്ങൾ നിത്യസംഭവം..

പൊൻകുന്നം : റോഡു വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ഓടകൾക്ക് സമീപമുള്ള കുഴികൾ മൂടാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു . വീതി കൂട്ടുന്ന മൂവാറ്റുപുഴ പുനലൂർ ദേശിയ റോഡിന്റെ ഭാഗമായ പൈക പൊൻകുന്നം റോഡിൽ ധൃതഗതിയിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. റോഡിന്റെ ഇരു വശങ്ങളിലും നിർമ്മിച്ച ഓടകളുടെ സമീപം മണ്ണിട്ട്‌ നികത്താതതിനാൽ അവിടെ ഒന്നര മുതൽ മൂന്നര അടി വരെ താഴ്ച ഉള്ള കുഴികൾ രൂപപെട്ടിരിക്കുന്നു. അവിടങ്ങളിൽ പുല്ലും കാടും വളര്ന്നു കുഴി ഉണ്ടെന്നു അറിയാത്തവിധം മൂടി […]

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് കവാടം അപകടകെണി.. പൊടിശല്യം അതിരൂക്ഷം

കാഞ്ഞിരപ്പള്ളി  ബസ് സ്റ്റാന്റ് കവാടം അപകടകെണി.. പൊടിശല്യം അതിരൂക്ഷം

കാഞ്ഞിരപ്പള്ളി : ബസ് സ്റ്റാന്റ് കവാടത്തില്‍ ദേശീയ പാതയിലെ കുഴികളും പൊടിയും അപകട കെണികളായി മാറിയിരിക്കുകയാണ് . മഴയത്ത് കുഴി നിറയെ ചെളി വെള്ളമായിരുന്നത് ,മഴ മാറിയതോടെ കുണ്ടും കുഴിയും നിറയെ പൊടിയുമായി.കടന്നുപോകുന്ന വാഹനങ്ങള്‍ കണാന്‍ കഴിയില്ലാത്ത വിധം പൊടിയാണ്. ദേശീയപാത 183 ല്‍ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് കവാടമാണ് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായത്. പൊടി ശല്യം രൂക്ഷമായതോടെ ഓട്ടോതൊഴിളികള്‍ സമീപത്തെ ഹോട്ടലില്‍ നിന്ന് ഹോസിട്ട് വെള്ളിയാഴ്ച രാവിലെ അരമണിക്കൂറോളം റോഡില്‍ വെള്ളം നനച്ചു. ഇവിടെ അപകടവും […]

പാലാ-പൊന്‍കുന്നം റൂട്ടില്‍ ഓടുന്ന ചെയിന്‍ സര്‍വീസ് രണ്ടുമാത്രം

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. നടത്തുന്ന ചെയിന്‍ സര്‍വീസിന്റെ എട്ടുബസ്സില്‍ ഇപ്പോള്‍ ഓടുന്നത് രണ്ടെണ്ണംമാത്രം. പി.പി.റോഡില്‍ യാത്രക്കാരുടെ ദുരിതമേറ്റുന്നതില്‍ മുഖ്യപങ്ക് പാലാ ഡിപ്പോയ്ക്ക്. നാലുബസ്സില്‍ ഒരെണ്ണംപോലും ഇപ്പോള്‍ ഓടിക്കുന്നില്ല. പൊന്‍കുന്നം ഡിപ്പോയിലെ നാലുബസ്സില്‍ രണ്ടെണ്ണംമാത്രം സര്‍വീസ് നടത്തുന്നുണ്ട്. ഡ്രൈവര്‍മാരില്ലെന്നതാണ് ചെയിന്‍ സര്‍വീസ് മുടക്കുന്നതിനു കാരണം പറയുന്നത്. പതിനഞ്ചു വര്‍ഷത്തോളമായി കാര്യക്ഷമമായി നടത്തിയിരുന്ന സര്‍വീസാണ് ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുന്നത്. ചിലദിവസങ്ങളില്‍ പി.പി.റോഡില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഓടാറേയില്ല. രാത്രിയാത്രയിലാണ് ജനങ്ങള്‍ ഏറെ വലയുന്നത്. പൊന്‍കുന്നത്തുനിന്നു രാത്രി 9നും 9.30നും പാലായ്ക്ക് ബസ് […]

റോഡില്‍ കാട് കയറി, കാല്‍നടയാത്രക്കാര്‍ അപകട ഭീഷണിയിൽ.

റോഡില്‍ കാട് കയറി, കാല്‍നടയാത്രക്കാര്‍ അപകട ഭീഷണിയിൽ.

മുണ്ടക്കയം: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശിയ പാതയില്‍ ഹൈറേഞ്ച് പാതയില്‍ കുട്ടിക്കാനം മുതല്‍ മുപ്പത്തിയഞ്ചാമൈല്‍ വരെയുള്ള റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന കാടുകളാണ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. റോഡിന് ഇരുവശവും കാടുകള്‍— നിറഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്ക് നടക്കുവാന്‍ ഇടമില്ലതായി. കാടുകള്‍ വെട്ടിമാറ്റുവാന്‍ ദേശീയപാതാ വിഭാഗം തയ്യാറാകാത്തതാണ് പ്രശ്‌നത്തിന് കാരണം . കാട് തെളിക്കുവാന്‍ പ്രത്യേക ഫണ്ട് ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കാട് തെളിക്കേണ്ട ജോലി ദേശീയപാതാ വിഭാഗം ചെയ്യേണ്ടതില്ലെന്ന് മുന്‍പ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കലക്ടറുടെ നിയന്ത്രണത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ […]

കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തി; ഇഞ്ചിയാനി മേഖലയില്‍ യാത്രാക്ലേശം രൂക്ഷം

മുണ്ടക്കയം: കോട്ടയം കെ.എസ്.ആര്‍.ടി.സി. ടിപ്പോയില്‍നിന്ന് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ നിര്‍ത്തിയതോടെ ഇഞ്ചിയാനി മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായി. രാവിലെ 7.45ന് മുണ്ടക്കയത്തെത്തി ഇഞ്ചിയാനി, ഇടക്കുന്നം, മുക്കാലി വഴി കാഞ്ഞിരപ്പള്ളിയിലേക്കും തിരിച്ചും സര്‍വീസ് നടത്തിയിരുന്ന ബസ്സുകളാണ് നിര്‍ത്തിയത്. ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തിയതോടെ ജോലിക്കാരും വിദ്യാര്‍ഥികളുമാണ് ഏറെ വലഞ്ഞത്. സാധാരണക്കാരേറെ വസിക്കുന്ന മേഖലയില്‍നിന്ന് പണിക്ക് പോകുന്ന ദിവസവേതനക്കാരായ തൊഴിലാളികള്‍ ടാക്‌സി പിടിക്കേണ്ട അവസ്ഥയിലാണ്. യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശവാസികളുടെ ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി. ബസ്സാണ്. ബസ്സര്‍വീസ് നിര്‍ത്തിയതോടെ നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠിത്തം പാതിവഴിയില്‍ […]

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ശേഖരിച്ച് നല്‍കി

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ശേഖരിച്ച് നല്‍കി

മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗും ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യയുടെയും നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വനം എന്ന പരിപാടി വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ശേഖരിച്ച് നല്‍കി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹെയര്‍ ഫോര്‍ ഹോപ്പ്. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് വി മനോജ് അധ്യക്ഷത വഹിച്ചു. വ്യപാരി വ്യവസായി യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.കഞ്ഞുബാവ ഉദ്ഘാടനം ചെയ്തു. ഹെയര്‍ ഫോര്‍ ഹോപ്പ് ബ്രാന്റ് […]

എന്തിനോ സ്ഥാപിച്ച ചില വഴിവിളക്കുകള്‍ ..!

എരുമേലി: സാധാരണ വൈദ്യുതിപോസ്റ്റുകളില്‍ ഉറപ്പിച്ചനിലയിലാണ് വഴിവിളക്കുകള്‍. എന്നാല്‍, എരുമേലിയില്‍ പലയിടങ്ങളിലും വഴിവിളക്കുകളുടെ അവസ്ഥ തികച്ചുംദയനീയം. ചിലത് വൈദ്യുതി ത്തൂണുകളില്‍നിന്ന് വേര്‍പെട്ട് തൂങ്ങിക്കിടക്കുന്നു. മറ്റുചില ലൈറ്റുകള്‍ പോസ്റ്റില്‍നിന്ന് താഴെവീണ് കിടക്കുന്നു. ഇനി പോസ്റ്റില്‍ത്തന്നെ ഉറച്ചിരിക്കുന്നവയാണെങ്കിലും പലതുംകത്തുന്നുമില്ല. എരുമേലി പഞ്ചായത്തിന്റെ ഒട്ടുമുക്കാല്‍ പ്രദേശങ്ങളിലും വഴിവിളക്കുകള്‍ കത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ കാലങ്ങളായുള്ള പരാതി. അഞ്ചുമാസംമുന്‍പ് ലക്ഷങ്ങളാണ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്ത്‌ െചലവഴിച്ചത്.

എലിക്കുളം-കാഞ്ഞിരപ്പള്ളി റൂട്ടില്‍ യാത്രാക്ലേശം

എലിക്കുളം: എലിക്കുളം-തമ്പലക്കാട്-കാഞ്ഞിരപ്പള്ളി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. കാഞ്ഞിരപ്പള്ളിയില്‍നിന്ന് പൊന്‍കുന്നത്തെത്താതെ പാലായ്ക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണ് ഈ റോഡ്. റോഡ് ഗതാഗതയോഗ്യമായിട്ടും ഇതുവഴി സ്വകാര്യ-കെഎസ്ആര്‍ടിസി ബസ്സുകള്‍ ആവശ്യത്തിന് സര്‍വ്വീസ് നടത്താത്തത് യാത്രാക്ലേശം രൂക്ഷമാക്കുന്നു. ഈ റൂട്ടില്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് തമ്പലക്കാട് വരെ മൂന്നുബസ്സുകളും പാലായ്ക്ക് മൂന്നുബസ്സുകളും മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. പൊന്‍കുന്നം, പാലാ ഡിപ്പോകളില്‍നിന്ന് മുന്‍പ് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയിട്ട് നാളുകളായി. എലിക്കുളം, തമ്പലക്കാട്, നാലാംമൈല്‍, പള്ളിക്കവല, പൊതുകം, വഞ്ചിമല, മറ്റത്തിപ്പാറ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കമുള്ള […]

നിര്‍മ്മാണം പൂർത്തിയാക്കുന്നതിനു മുൻപേ റോഡു തകർന്നു

നിര്‍മ്മാണം പൂർത്തിയാക്കുന്നതിനു മുൻപേ റോഡു തകർന്നു

കൊക്കയാര്‍: ഇടുക്കി പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ട റോഡ് തകര്‍ന്ന ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ചപ്പാത്ത്-കൊക്കയാര്‍-വെംബ്ലി- കനകപുരം-വടക്കേമല റോഡാണ് തകര്‍ന്നത്.റോഡ് തകര്‍ന്നതോടെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒരു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം തുടങ്ങിയ റോഡില്‍ നാരകംപുഴ ബാങ്ക്പടി, പഞ്ചായത്ത് ഓഫീസ്പടി എന്നിവിടങ്ങളാണ് തചകര്‍ന്നത്.റോഡിലെ വളവുകളുടെ ഇരുവശങ്ങളും ഇടിഞ്ഞുതാണു. അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റീടാറിംഗ് നടത്തിയില്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധ സമരപരിപാടികള്‍ നടത്തനാണ് നാട്ടുകാരുടെ നീക്കം.ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് റോഡ് നിര്‍മ്മാണം […]

മണിമല ആറ്റുതീരം വാഹനാപകട ഭീഷണിയില്‍

മണിമല: മണിമലയില്‍ മൂലേപ്ലാവ് പാലം മുതല്‍ മണിമല ടൗണ്‍ വരെയുള്ള ആറ്റുതീരം വാഹനാപകട ഭീഷണിയില്‍. ഒരു നിമിഷം കണ്ണുചിമ്മിയാല്‍ വാഹനങ്ങള്‍ ആറ്റില്‍ പതിക്കുന്ന അവസ്ഥയാണ്. സംരക്ഷണഭിത്തിയില്ലാത്ത ആറിനോട് ചേര്‍ന്ന റോഡുപുറമ്പോക്കില്‍ കാടും പടലും നിറഞ്ഞതാണ് അപകട ഭീഷണിക്ക് കാരണം. മഴക്കാലമായതോടെ കാടുമൂടി റിഫ്ലക്ടറുകളും ദിശാസൂചികകളും അപ്രത്യക്ഷമായി. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ പാതയില്‍ രണ്ട് വാഹനങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ഒരെണ്ണം ആറ്റില്‍ പതിക്കുന്ന അവസ്ഥയാണ്. തലനാരിഴയ്ക്കാണ് മിക്കവാഹനങ്ങളും ആറ്റില്‍ വീഴാതെ രക്ഷപെടുന്നത്. കാടും പടലും നീക്കം ചെയ്ത് പാതയോരം […]

ടെലിഫോണ്‍പോസ്റ്റ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഭീഷണി

മണിമല: കറുകച്ചാല്‍-മണിമല റോഡില്‍ കോത്തലപ്പടി കവലയ്ക്കുസമീപമാണ് ടാറിങ്ങില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന കേബിള്‍ ലൈന്‍. റോഡ് ഇരട്ടവരിപ്പാതയായതോടെ അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ റോഡില്‍ ഉയര്‍ന്നു നില്‍ക്കുന്ന കേബിള്‍ലൈനുകളില്‍ കയറി നിയന്ത്രണംവിടുന്നത് പതിവാണ്. ഇരുചക്രവാഹനയാത്രക്കാര്‍ നിരവധിതവണ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റോഡിലിട്ട കേബിളും ടെലിഫോണ്‍പോസ്റ്റും ഉയര്‍ന്നുനില്‍ക്കുന്നഭാഗത്ത് ആറടിയോളംടാറിങ്ങും തകര്‍ന്നുകഴിഞ്ഞു.

കോരുത്തോട്ടില്‍ നിന്നും മുണ്ടക്കയത്തേയ്‌ക്കുള്ള രാത്രികാല സര്‍വീസുകള്‍ മുടങ്ങുന്നു ; യാത്രക്കാര്‍ ദുരിതത്തില്‍

കോരുത്തോട്‌: കോരുത്തോട്ടില്‍ നിന്നും മുണ്ടക്കയത്തേയ്‌ക്കുള്ള രാത്രികാല സര്‍വ്വീസുകള്‍ പതിവായി മുടങ്ങുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍. ദൂരെ സ്‌ഥലങ്ങളില്‍ നിന്നും കോരുത്തോട്ടിലും സമീപ പ്രദേശങ്ങളിലും എത്തി പതിവായി ജോലി ചെയ്യുന്നവരും വ്യാപാരസ്‌ഥാപനങ്ങള്‍ നടത്തുന്നവരും മുണ്ടക്കയത്തേയ്‌ക്കുള്ള ലാസ്‌റ്റ്‌ ബസിനെയാണ്‌ ആശ്രയിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിലധികം തവണ കെ.എസ്‌.ആര്‍.ടി. സി. ബസുകളും മുടങ്ങിയതിനാല്‍ യാത്രാദുരിതം ഇരട്ടിയായതായി യാത്രക്കാര്‍ പറഞ്ഞു. പ്രതിദിനം മുപ്പത്തിരണ്ടോളം ബസുകള്‍ അറുപതോളം ട്രിപ്പുകള്‍ നടത്തുന്ന മേഖലയില്‍ ഏഴ്‌ മണിക്ക്‌ ശേഷം 250 രൂപ മുടക്കി ഓട്ടോറിക്ഷയില്‍ എത്തേണ്ട അവസ്‌ഥയാണുള്ളത്‌. മേഖലയിലെ […]

പൊൻകുന്നത് വൈദ്യുതി ലൈനിൽ മുട്ടിയുരുമ്മി നില്കുന്ന ഭീമൻ ബദാം മരം ഭീഷണിയാകുന്നു

പൊൻകുന്നത്  വൈദ്യുതി ലൈനിൽ മുട്ടിയുരുമ്മി നില്കുന്ന  ഭീമൻ ബദാം മരം ഭീഷണിയാകുന്നു

പൊൻകുന്നം : സംസ്ഥാന പാതയോരത്ത് നില്ക്കുന്ന വൻ ബദാം മരം ഭീഷണിയാകുന്നു. പുനലൂർ- മുവാറ്റുപുഴ ഹൈവേയിൽ പാല- പൊൻകുന്നം റോഡിൽ തിരു കുടുംബ ദേവാലയത്തിന് മുൻവശത്താണ് ബദാം മരം നില്കുന്നത്. ചെറിയ കാറ്റിൽ പോലും ബദാം മരത്തിൻറെ മുകൾവശം ആടി ഉലഞ്ഞ് 11 KV ലൈനിൽ തട്ടി തീപ്പൊരിയുണ്ടാക്കുന്നത് പതിവ് സംഭവമാണ്. പുനലൂർ- മുവാറ്റുപുഴ ഹൈവേയിൽ നിരവധി യാത്രക്കാർ കടന്നു പോകുന്നുണ്ട്. മറ്റു അനവധി വ്യാപാര സ്ഥാപനങ്ങളും അവിടെയുണ്ട്. ബദാം മരത്തിൻറെ ചുവട്ടിൽ ഇരിക്കുന്ന ചുമട്ടു തൊഴിലാളികൾക്കടക്കം […]

യാത്രക്കാര്‍ക്കും വീടുകള്‍ക്കും ഭീഷണിയായി വന്‍മരങ്ങള്‍

എരുമേലി: എരുമേലി മേഖലയില്‍ യാത്രക്കാര്‍ക്കും വീടുകള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റണമെന്ന് ആവശ്യം. പ്രധാന പാതയോരങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് പേടിസ്വപ്‌നമായിരിക്കുകയാണ്. കരിമ്പിന്‍തോട് വനപാതയോരങ്ങളിലും വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി വന്‍മരങ്ങളാണ് അപകട സാധ്യതയുയര്‍ത്തി നില്‍ക്കുന്നത്. കരിമ്പിന്‍തോട് പാതയില്‍ ഒരുമാസത്തിനിടെ പലതവണ കാട്ടുമരങ്ങള്‍ റോഡിലേക്ക് വീണിരുന്നു. എരുമേലി-മുക്കൂട്ടുതറ പാതയില്‍ അസ്സീസ്സി ആസ്​പത്രി ജങ്ഷനില്‍ റോഡരികിലായി സ്വകാര്യ എസ്റ്റേറ്റ് ഭൂമിയില്‍ മരം ഉണങ്ങിനില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. […]

കൂവപ്പള്ളി നലാം മൈലില്‍ സമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

കൂവപ്പള്ളി:നലാംമൈല്‍ മേഖലയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായി.കഴിഞ്ഞ ദിവസം വൈകിട്ട് സമൂഹ്യവിരുദ്ധര്‍ സംഘം ചേര്‍ന്ന് വീടുകയറി ഗൃഹനാഥനെ മര്‍ദ്ദിച്ചിതായി പരാതിയുണ്ട്. നാലാംമൈല്‍ കൈനാത്തുകുന്നേല്‍ സന്തോഷ്(43)നാണ് മര്‍ദ്ദനമേറ്റത്.ഇയാള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്.മേഖലയിലെ കഞ്ചാവ് ലേബിയുടെ വിവരങ്ങള്‍ പോലീസിന് നല്‍കിയെന്നാരോപിച്ചാണ് സന്തോഷിനെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. വൈകുന്നേരമാകുന്നതോടെ മേഖലയില്‍ സമൂഹ്യവിരുദ്ധ സംഘങ്ങള്‍ തമ്മില്‍ അടിപിടിയും അസഭ്യം പറച്ചിലും പതിവായിരിക്കുകയാണ്.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭീതിയിലാണ് കഴിയുന്നത്.പ്രദേശവാസികളുടെ സ്വൊര്യജീവിതത്തിന് ഭീഷണിയാകുന്ന തരത്തില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

വൈദ്യുതിമുടക്കം: എരുമേലിയില്‍ കെഎസ്‌ഇബി പരിധികള്‍ക്കപ്പുറത്ത്

എരുമേലി: വൈദ്യുതിമുടക്കത്തെച്ചൊല്ലി എരുമേലിയിലെ കെഎസ്‌ഇബി സെക്ഷന്‍ ഓഫീസില്‍ ദിവസവും എത്തുന്നത് നൂറില്‍പരം പരാതികള്‍. എന്നാല്‍, ഇതിന്റെ നാലിലൊന്നുപോലും പരിഹരിക്കാനാകാതെ കുഴയുകയാണ് ജീവനക്കാര്‍. ഒരു സെക്ഷന്‍ ഓഫീസ്കൂടി അനുവദിക്കുകയോ അല്ലെങ്കില്‍ രണ്ട് സബ് എന്‍ജിനിയര്‍ ഓഫീസുകളോ ഓവര്‍സിയര്‍ ഓഫീസുകളോ ആരംഭിക്കുകയോ ചെയ്യാതെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍, ഈ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ് വൈദ്യുതി ബോര്‍ഡ്. ഈ നിലപാടില്‍നിന്ന് ബോര്‍ഡ് വ്യതിചലിക്കണമെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുകയോ ചെയ്യണമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് […]

നിര്‍മ്മാണത്തിലിരിക്കുന്ന ഓടയില്‍ മണ്ണ് നിറഞ്ഞു; സ്ലാബിട്ട് മൂടിയത് അതേപടിതന്നെ

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം നടത്തുന്ന ഓടയില്‍ പലയിടത്തും മണ്ണ് ഇടിഞ്ഞുവീണനിലയില്‍. ഓടയിലെ മണ്ണ് നീക്കം ചെയ്യാതെതന്നെയാണ് സ്ലാബിട്ട് മൂടിക്കൊണ്ടിരിക്കുന്നത്. ഇതോടെ ചെറിയ മഴയില്‍പ്പോലും വെള്ളം ഒഴുകിപ്പോകാതെ ഓട നിറഞ്ഞുകവിഞ്ഞ് സ്ലാബിനുമുകളിലൂടെ റോഡിലേക്കുതന്നെ ഒഴുകുകയാണ്. ഓടനിര്‍മ്മിച്ചതിലെ അശാസ്ത്രീയതയും പലയിടത്തും പ്രശ്‌നമായി. ചെരിവ് തെറ്റായ ദിശയിലിട്ടാണ് ചിലയിടങ്ങളില്‍ ഓട. ഇതുമൂലം വെള്ളമൊഴുകാതെ കെട്ടിനില്‍ക്കുന്നുമുണ്ട്. കെ.എസ്.ടി.പി.യുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണജോലികള്‍ നടക്കുന്നത്. എന്നാല്‍, തൊഴിലാളികള്‍ നിരുത്തരവാദപരമായി ഓടനിര്‍മ്മാണം നടത്തുന്നത് അധികൃതര്‍ ഇതേവരെ തടഞ്ഞിട്ടില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ […]

ചിറക്കടവിലെ മുട്ടക്കോഴിപദ്ധതിയില്‍ വന്‍ അഴിമതി- ബിജെപി

ചിറക്കടവ്: കുടുംബശ്രീമിഷന്‍ നടപ്പാക്കിയ മുട്ടക്കോഴി പദ്ധതിയില്‍ ചിറക്കടവ് പഞ്ചായത്തില്‍ വന്‍ അഴിമതി നടന്നുവെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പദ്ധതിയുടെ മേന്മകള്‍ വിവരിച്ച് കുടുംബശ്രീ അംഗങ്ങളെ സിഡിഎസ്സും പഞ്ചായത്ത് അധികൃതരും തെറ്റിദ്ധരിപ്പിച്ചു. അഞ്ചുപേരുള്‍പ്പെടുന്ന ഗ്രൂപ്പിന് ഒരുലക്ഷത്തിഅയ്യായിരംരൂപയുടെ വായ്പയില്‍ പദ്ധതി തുടങ്ങാമെന്ന് വാഗ്ദാനംനല്‍കി വായ്പത്തുക ഒരുലക്ഷത്തിഅന്‍പത്തിആറായിരമായി ഉയര്‍ത്തി ഗുണഭോക്താക്കളെ കബളിപ്പിച്ചു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഗ്രൂപ്പുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍ പഞ്ചായത്ത് ഭരണനേതൃത്വം കൊഞ്ഞനംകുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. പ്രസിഡന്റ് വിജു മണക്കാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന്‍ ഉദ്ഘാടനം […]

എരുമേലിയിലെ അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റണം എന്ന ആവശ്യം ശക്തം

എരുമേലിയിലെ അപകട ഭീഷണിയുള്ള മരങ്ങള്‍  മുറിച്ചു മാറ്റണം എന്ന ആവശ്യം ശക്തം

എരുമേലി: കോതമംഗലം നെല്ലിമറ്റത്ത് സ്കൂള്‍ബസില്‍ മരം വീണ് അഞ്ച് കുരുന്നുകള്‍ ദാരുണമായി മരിച്ച അപകടത്തിന്റെ പശ്ചാത്തലത്തില്‍ എരുമേലിയിലും മുക്കൂട്ടുതറയിലും പാതകളില്‍ ഭീഷണിയായ മരങ്ങള്‍ മുറിച്ചു നീക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. മുക്കൂട്ടുതറ അസീസി ആശുപത്രി പടിക്കലും കൊരട്ടി പാലം ജംഗ്ഷനിലും ചരള ഗ്യാസ് ഗോഡൌണിനെതിര്‍വശത്തുമാണ് മരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നത്. ഈ മൂന്നു സ്ഥലങ്ങളിലും കാലപ്പഴക്കമേറിയ മരങ്ങളാണുള്ളത്. മുറിച്ചു നീക്കേണ്ട സമയം അതിക്രമിച്ച ഈ മരങ്ങള്‍ നാടിനു പേടിസ്വപ്നമായിട്ട് കാലങ്ങളേറെയായി. നാട്ടുകാരില്‍ പലരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പരാതികളും നിവേദനങ്ങളും പലതവണ […]

കാഞ്ഞിരപ്പള്ളി ടൗണിലെ ഒരു കടയില്‍ നിന്നും വാങ്ങിയ ബിസ്‌ക്കറ്റ് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തിയതായി ആരോപണം.

കാഞ്ഞിരപ്പള്ളി ടൗണിലെ ഒരു കടയില്‍ നിന്നും വാങ്ങിയ ബിസ്‌ക്കറ്റ് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തിയതായി ആരോപണം.

കാഞ്ഞിരപ്പള്ളി : ബിസ്‌ക്കറ്റില്‍ പുഴുക്കള്‍. ടൗണിലെ ഒരു കടയില്‍ നിന്നും വാങ്ങിയ ബിസ്‌ക്കറ്റ് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തിയതായി ആരോപണം പാര്‍ലേ ജി ഗ്രൂപ്പിന്റെ ഹെഡ് ആന്റ് ഷെയ്ക്ക് ബിസ്‌ക്കറ്റ് പാക്കറ്റിലാണ് പുഴുക്കളെ കണ്ടത്. മണ്ണാറക്കയം സ്വദേശി കനകമംഗലം വീട്ടില്‍ റാണി ബിജി എന്ന വീട്ടമ്മയാണ് ബിസ്‌ക്കറ്റ് വാങ്ങിയത്.വെള്ളിയാഴ്ച്ച വൈകിട്ട് വാങ്ങിയ ബിസ്‌ക്കറ്റ് പായക്കറ്റ് ശനിയാഴ്ച്ച രാവിലെ കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് പുഴുവിനെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാക്കിയുള്ള ബിസ്‌ക്കറ്റുകളില്‍ നിന്ന് രണ്ട് പുഴുക്കളെ കൂടി കണ്ടെത്തി. പാര്‍ലേ […]

സൌജന്യമായി കെട്ടിടം നല്‍കിയിട്ടും ആഭ്യന്തരവകുപ്പ് മന്തി പ്രഖ്യാപിച്ച ഔട്ട് പോസ്റ്റാണ് അനാസ്ഥ മുലം വൈകുന്നതായി പരാതി

മുക്കൂട്ടുതറ: പഞ്ചായത്ത് കൈയൊഴിഞ്ഞ പോലീസ് ഔട്ട്പോസ്റ്റിന് കെട്ടിടവും സൌകര്യങ്ങളും സ്വകാര്യവ്യക്തി സൌജന്യമായി നല്‍കിയപ്പോള്‍ ഉദ്ഘാടനം നീട്ടിവച്ച്‌ നടപടികള്‍ പൂഴ്ത്തിയെന്ന് ആക്ഷേപം. മുക്കുട്ടുതറ ടൌണില്‍ സ്ഥാപിക്കുമെന്ന് ഒന്നര വര്‍ഷം മുമ്ബ് ആഭ്യന്തരവകുപ്പ് മന്തി പ്രഖ്യാപിച്ച ഔട്ട് പോസ്റ്റാണ് അനാസ്ഥ മുലം വൈകുന്നത്. കഴിഞ്ഞയിടെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച്‌ നോട്ടീസ് പ്രസിദ്ധീകരിച്ചെങ്കിലും ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്ഘാടനത്തിന് നടപടികള്‍ ആയിട്ടില്ല. ഉദ്ഘാടനമില്ലാതെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയില്ലേയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. മുക്കൂട്ടുതറയെ പഞ്ചായത്താക്കി മാറ്റാന്‍ നീക്കങ്ങള്‍ ആരംഭിക്കുന്നതിന് മുമ്ബാണ് ഔട്ട് […]

പൊന്‍കുന്നം സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റിംഗ് തകര്‍ന്നു, യാത്രക്കാർ ദുരിതത്തിൽ

പൊന്‍കുന്നം സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റിംഗ് തകര്‍ന്നു, യാത്രക്കാർ ദുരിതത്തിൽ

പൊന്‍കുന്നം: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന യാത്രക്കാർ ദുരിതത്തിൽ .. . ദിവസവും മൂന്നൂറോളം ബസുകള്‍ പ്രവേശിക്കുന്ന പൊന്‍കുന്നത്തെ സ്വകാര്യ സ്റ്റാന്‍ഡിൽ കോണ്‍ക്രീറ്റിംഗ് തകര്‍ന്നതിനെത്തുടര്‍ന്ന് കുഴികളില്‍ ചെളിവെള്ളം കെട്ടിനില്‍ക്കുകയാണ്. യാത്രക്കാര്‍ക്ക് ചെളിയഭിഷേകം നിത്യ സംഭവം ഇളകിയ കോണ്‍ക്രീറ്റിംഗിലെ കമ്ബികള്‍ ഉയര്‍ന്നു നില്‍ക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കാണ് ഇത് ഏറെ വിനയാകുന്നത്. മഴപെയ്താല്‍ യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ വസ്ത്രങ്ങള്‍ ചെളിവെള്ളത്തില്‍ നനഞ്ഞൊലിക്കും. നില്‍ക്കുന്നതിനും ഇരിക്കുന്നതിനും വേണ്ടത്ര സൌകര്യം ഇല്ലാത്തതും യാത്രക്കാരുടെ […]

എരുമേലി സര്‍ക്കാര്‍ ആസ്​പത്രിയോട് ഡോക്ടര്‍മാര്‍ക്ക് അലര്‍ജി

എരുമേലി: എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജോലിക്ക് വരാന്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ക്ക് മടി. നാട്ടില്‍ പനി പടര്‍ന്നിരിക്കെ, രാത്രിചികിത്സ മുടങ്ങിയ ആസ്​പത്രിയിലേക്ക് ഡോക്ടര്‍മാരെ നിയോഗിച്ചെങ്കിലും ആരും എത്തിയില്ല. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് അഡ്‌ഹോക്ക്, എന്‍.ആര്‍.എച്ച്.എം. വിഭാഗങ്ങളിലായി അഞ്ച് തവണയാണ് എരുമേലി ആസ്​പത്രിയിലേക്ക് ഡോക്ടര്‍മാരെ പോസ്റ്റ് ചെയ്തത്. ഒരു ഡോക്ടര്‍ ചുമതലയേറ്റെങ്കിലും അടുത്ത ദിവസം മുതല്‍ വന്നില്ല. നിലവില്‍ ആസ്​പത്രിയില്‍ അഞ്ച് ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ രണ്ടുപേര്‍ക്ക് അധിക ചുമതലയാണുള്ളത്. ഒ.പി. വിഭാഗത്തില്‍ മാത്രമായാണ് ഇപ്പോള്‍ ആസ്​പത്രിയുടെ പ്രവര്‍ത്തനം. ശരാശരി […]

തന്പലക്കാട്-കൈതകമറ്റം റോഡ് തകര്‍ന്നു

പൊന്‍കുന്നം: തമ്ബലക്കാട്-കൈതമറ്റം റോഡ് തകര്‍ന്നു. വളവുകുഴി പാലം മുതല്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് ഗതാഗതയോഗ്യമല്ലാതായത്. പൊന്‍കുന്നത്തു നിന്നും തമ്ബലക്കാടിന് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വഴിയാണിത്. ഒരുവര്‍ഷമായി റോഡ് തകര്‍ന്നുകിടക്കുകയാണ്. കുണ്ടുംകുഴിയുമായ റോഡിലൂടെ ഓട്ടോറിക്ഷകള്‍ പോലും ഓട്ടം വരാന്‍ വിസമ്മതിക്കുന്നു. കാല്‍നടയാത്രയും ദുഷ്കരമായി. സ്കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോയിരുന്നത്. ഇരട്ടിദൂരം യാത്രചെയ്ത് മറ്റുവഴികളിലൂടെയാണ് ഈ വാഹനങ്ങള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ചിറക്കടവ് പഞ്ചായത്ത് കുടുംബശ്രീ മുട്ടക്കോഴിപദ്ധതി അവതാളത്തില്‍; ഗുണഭോക്താക്കളറിയാതെ കൂടുതല്‍തുക ഏജന്‍സിക്ക് കൈമാറി

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ മുട്ടക്കോഴി പദ്ധതിയില്‍ ക്രമക്കേട്. ഗുണഭോക്താക്കള്‍ അറിയാതെ ലോണ്‍ അക്കൗണ്ടില്‍നിന്ന് അധികതുക നടത്തിപ്പുകാര്‍ എന്നവകാശപ്പെടുന്ന തിരുവനന്തപുരം പ്ലാന്റേഷന്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിക്ക് പൊന്‍കുന്നത്തുള്ള ദേശസാല്‍കൃതബാങ്കിന്റെശാഖ കൈമാറി. തങ്ങള്‍ അറിയാതെ കൂടുതല്‍ തുകനല്‍കി ബാധ്യതക്കാരാക്കിയതിനെത്തുടര്‍ന്ന് മിക്കഗ്രൂപ്പുകളും പദ്ധതിയില്‍നിന്ന് പിന്‍മാറി. വിതരണത്തിന് എത്തിച്ച ഹൈടെക് കൂടുകളും മുട്ടക്കോഴികളെയും വാങ്ങാതെ ഗ്രൂപ്പ് അംഗങ്ങള്‍ പ്രതിഷേധിച്ചുമടങ്ങി. 2015 മാര്‍ച്ച് അവസാനത്തോടെ നടപ്പാക്കുമെന്ന് സിഡിഎസ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്. 5 അംഗങ്ങള്‍ വീതമുള്ള ഗ്രൂപ്പിന് 50 കോഴികളെവീതം നല്‍കുന്നതായിരുന്നു പദ്ധതി. ഒരു […]

പഴയിടം- കറിക്കാട്ടൂര്‍ റോഡില്‍ ശോഭന ജംഗ്ഷനില്‍ അപകടം പതിവായി

കറിക്കാട്ടൂര്‍: പഴയിടം- കറിക്കാട്ടൂര്‍ പിഡബ്ള്യുഡി റോഡില്‍ ആനക്കല്ല് ശോഭന ക്ളബ്ബിനു മുന്‍പിലെ കൊടുംവളവില്‍ അപകടം പതിവായി. ട്രാഫിക് സിഗ്നലുകളോ ബോര്‍ഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ദിവസവും നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എരുമേലി, ശബരിമല തീര്‍ഥാടകരുടേത് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഇടക്കുന്നം ആസ്​പത്രിയില്‍ ഡോക്ടറുടെ സേവനം ആഴ്ചയില്‍ ഒരു ദിവസം മാത്രം, പ്രതിഷേധിച്ച് പൗരസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു

പാറത്തോട്: പഞ്ചായത്തില്‍ ഇടക്കുന്നത്തുള്ള സര്‍ക്കാരാസ്​പത്രിയില്‍ ഡോക്ടറുടെ സേവനം ആഴ്ചയില്‍ ഒരു ദിവസം മാത്രം. മറ്റുദിവസങ്ങളില്‍ രോഗികള്‍ക്ക് ആസ്​പത്രി സേവനം ലഭിക്കാന്‍ 20 കി.മി.യാത്രചെയ്ത് കാഞ്ഞിരപ്പള്ളിയിലെത്തണം. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പൗരസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദിനംപ്രതി 150ല്‍ അധികം രോഗികളെത്തുന്ന ആസ്​പത്രിയില്‍ ബുധനാഴ്ച മാത്രമാണ് ഡോക്ടര്‍ എത്തുന്നത്. എരുമേലി ആസ്​പത്രിയില്‍നിന്നെത്തുന്ന ഡോക്ടറുടെ സേവനം ഉച്ചവരെ മാത്രമാണുള്ളത്. ഇക്കാരണത്താല്‍ രോഗികള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇടക്കുന്നം, വട്ടക്കാവ്, ഇഞ്ചിയാനി, പാലപ്ര, ചോറ്റി, പാറത്തോട്, സി.എസ്.ഐ എന്നീ മേഖലകളിലെ സാധാരണക്കാരുടെ […]

പൊന്‍കുന്നത്ത് മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം

പൊന്‍കുന്നം: മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്താത്ത പഞ്ചായത്താണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത്. പൊന്‍കുന്നം നഗരത്തിലും ജനവാസകേന്ദ്രങ്ങളായ പരിസരപ്രദേശങ്ങളിലും മാലിന്യക്കൂമ്ബാരം ജനജീവിതത്തെ ബാധിക്കുംവിധം ദുസഹമാണ്. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനുള്ളിലും പരിസരത്തും മാലിന്യനിര്‍മാര്‍ജനത്തിന് പഞ്ചായത്ത് ജീവനക്കാരുണ്െടങ്കിലും ഇവര്‍ കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് ടൌണിലെ കച്ചവടക്കാര്‍ പറയുന്നത്. ദേശീയപാതക്കിരുവശവുമുളള ഓടകള്‍ ചപ്പുചവറുകള്‍കൊണ്ട് നിറഞ്ഞ് വെളളം ഒഴുകിപ്പോകാത്ത അവസ്ഥയിലാണ്. ഇതുമൂലം മഴ പെയ്താല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന മലിനജലം റോഡിലൂടെ ഒഴുകുകയാണ്. ദേശീയപാതയില്‍ ബസ്സ്റ്റാന്‍ഡിനു മുമ്ബില്‍ മഴക്കാലത്ത് മലിനജലം കെട്ടിക്കിടക്കുന്നത് പതിവുകാഴ്ചയാണ്. പിപി റോഡ് […]

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ കാത്തിരിപ്പു കേന്ദ്രമില്ല; പൊതുജനം പെരുവഴിയില്‍

കാഞ്ഞിരപ്പള്ളി:കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ പൊതുജനത്തിന് അഭയം പെരുവഴിയും കടത്തിണ്ണയും. പ്രധാന കവലകളായ കാഞ്ഞിരപ്പള്ളി പേട്ടകവല,പാറത്തോട്, എന്നിവിടങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ദുരിതത്തില്‍.ഇരു കവലകളിലും ബസ് കാത്തിരുപ്പ് കേന്ദ്രം വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ടൗണിലെ പ്രധാനകവലയാണ് പേട്ടക്കവല. ദേശീയ പാതയില്‍ ഇരുദിശകളിലേയ്ക്കുമുള്ള യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്ന പേട്ടക്കവലയില്‍ ആള്‍ക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത് പെരുവഴിയില്‍. ബസ് കാത്തു നിന്ന് മടുക്കുന്ന ദീര്‍ഘ ദൂര യാത്രക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ഇരുന്ന് വിശ്രമിക്കാന്‍ കടതിണ്ണകള്‍തന്നെ. ദേശീയ പാതയില്‍ അടുത്ത പ്രധാന കവലയായ പാറത്തോട്ടിലും സ്ഥിതി […]

ചേനപ്പാടി ടൗണിൽ വെള്ളക്കെട്ട്

ചേനപ്പാടി:ചേനപ്പാടി ടൗണിലെ വെള്ളക്കെട്ട് ദുരിതമാകുന്നു.വെള്ളക്കെട്ട് രൂപപ്പെട്ടതെടെ അത്രയും ഭാഗത്തെ റോഡും തകര്‍ന്നു.നാട്ടുകാര്‍ അധികൃതരോട് പരാതി പറഞ്ഞു മടുത്തു.അടുത്തയിട പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നാട്ടുകാര്‍ ചേര്‍ന്ന് ഒപ്പിട്ട് പരാതി നല്‍കിയിരുന്നു. ചേനപ്പാടി-കറിക്കാട്ടൂര്‍ റോഡിലാണ് വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുളമായിരിക്കുന്നത്.മഴ കനത്തതോടെ കുഴിയേതാണ് റോഡ് ഏതാണെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. റോഡിന് മുകളിലുള്ള ഓടകളില്‍ നിന്ന് വരുന്ന വെള്ളമാണ് റോഡില്‍ കെട്ടിക്കിടക്കുന്നത്.സമീപത്തായി കലുങ്ക് ഉണ്ടെങ്കിലും വെള്ളം അവിടെയെത്താന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല.അമ്പതടി നീളത്തിലൊരു ഓട നിര്‍മ്മിച്ചാല്‍ തീരാനുള്ള പ്രശ്‌നമേയൊള്ളു […]

പാലാ-പൊന്‍കുന്നം റൂട്ടില്‍ സ്വകാര്യബസുകളുടെ മത്സരഓട്ടം

പൊൻകുന്നം : ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാലാ-പൊന്‍കുന്നം റോഡില്‍ സ്വകാര്യബസുകളുടെ മത്സരഓട്ടം അപകടഭീഷണി സൃഷ്ടിക്കുന്നു. ബസുകളുടെ മത്സരഓട്ടം യാത്രക്കാര്‍ക്കും റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. സ്വകാര്യബസുകളുടെ മത്സരഓട്ടം നിയന്ത്രിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മീനച്ചില്‍ ഹൈവേ റെസിഡന്‍്സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മാത്യു മുതുകാട് അധ്യക്ഷത വഹിച്ചു.

മണിമലയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു

മണിമല: മണിമലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറെ ദിവസങ്ങളായി വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. വൈദ്യുതി ഉള്ള സമയങ്ങളില്‍ വോള്‍ട്ടേജ് ഇല്ലാത്തതും വളരെയധികം ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതുമൂലം വര്‍ക് ഷോപ്പുകള്‍, കോള്‍ഡ് സ്റ്റോറുകള്‍, കൂള്‍ബാറുകള്‍, പ്രിന്റിംഗ് പ്രസ്സുകള്‍, ഇന്റര്‍നെറ്റ് കഫെകള്‍, സ്റ്റുഡിയോകള്‍ എന്നിവ ഉള്‍പ്പെടെ വൈദ്യുതിയെ ആശ്രയിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയെല്ലാം പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുയാണ്. വ്യാപാര മേഖലയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് എല്‍.ജെ. […]

കൈതകൃഷിക്കെതിരെ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി ആനിത്തോട്ടം, പുളിമാവ് നിവാസികൾ

കൈതകൃഷിക്കെതിരെ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി ആനിത്തോട്ടം, പുളിമാവ് നിവാസികൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആനിത്തോട്ടം പുളിമാവ് ഭാഗത്തെ പ്രദേശവാസികൾ കൈതകൃഷിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി . പ്രദേശത്ത് 150 ഓളം കുടുംബങ്ങളിലായി കുട്ടികളും വൃദ്ധന്മാരും അടക്കം ധാരാളം ആളുകളാണ് താമസിച്ചു വരുന്നത്. കുരിശുംമൂട്ടില്‍ സെബാസ്റ്റ്യന്‍ എന്ന വ്യക്തിയുടെ അഞ്ച് ഏക്കറോളം വരുന്ന വസ്തുവിലാണ് ഇപ്പോള്‍ കൈതകൃഷി ചെയ്യാന്‍ അനുമതി കൊടുത്തിട്ടുള്ളത്. ഇതിനായുള്ള പണികള്‍ വേഗത്തില്‍ നടന്നു വരികയുമാണ്. പൊതുജനാരോഗ്യത്തിന് ഹാനികരമായി വരുന്ന ശക്തമായ കീടനാശിനിയും വളങ്ങളുമാണ് കൈതകൃഷിക്കായി ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാല് വര്‍ഷത്തേക്കാണ് സ്ഥലം […]

പൊന്‍കുന്നം – പാലാ റോഡില്‍ ചതിക്കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു

പൊന്‍കുന്നം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിലെ നടപ്പാതയിലെ ചതിക്കുഴി ഭീഷണിയാകുന്നു. പാലാ റോഡില്‍ പൊന്‍കുന്നം ഫൊറോന പള്ളിയുടെ മുന്‍വശത്താണ് റോഡിനു കുറുകെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മിച്ച കലുങ്കിന്റെ ബാക്കി ഭാഗത്ത് ചതിക്കുഴിയുള്ളത്. നടന്നുവരുന്നവര്‍ അടുത്തുവരുമ്ബോഴാണ് കുഴി കാണുന്നത്. ഇവിടെ അടിയന്തരമായി സ്ളാബ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.

കാഞ്ഞിരപ്പള്ളിയിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് രണ്ടാഴ്ച, യാത്രക്കാരും നാട്ടുകാരും ബുദ്ധിമുട്ടുന്നു

കാഞ്ഞിരപ്പള്ളിയിലെ  ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് രണ്ടാഴ്ച, യാത്രക്കാരും നാട്ടുകാരും ബുദ്ധിമുട്ടുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് മുൻപ്, പേട്ട കവലയിലെ പല കടകളിലും ലൈറ്റ്കൾ രാത്രി മുഴുവൻ കത്തിച്ചു ഇടുന്നുണ്ടായിരുന്നു. കൂടാതെ തെരുവ് വിളക്കുകളും ആവശ്യത്തിനു ഉണ്ടായിരുന്നു . അതിനാൽ തന്നെ ടൌണിൽ രാത്രിയിൽ നില്ക്കുന്നതിനു യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല . എന്നാൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ പുലരുവോളം ഹൈമാസ്റ്റ് ലൈറ്റിന്റെ വെളിച്ചം കിട്ടുമെന്നതിനാല് സമീപത്തെ മുഴുവന് തെരുവുവിളക്കുകളും വ്യാപാര സ്ഥാപനങ്ങളുടെ അലങ്കാര […]

അപകടഭീഷണി ഉയര്‍ത്തി വൈദ്യുതി തൂണ്‍

തമ്പലക്കാട്: കാവുങ്കല്‍ കവലയില്‍ ആനക്കയം-തൊണ്ടുവേലി റോഡരികിലെ വൈദ്യുതി തൂണ്‍ അപകടഭീഷണി ഉയര്‍ത്തുന്നു. കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് മഴവെള്ളം ഇറങ്ങി കമ്പികള്‍ ദ്രവിച്ച അവസ്ഥയിലാണ്. വൈദ്യുതിലൈനുകളില്‍ തൂങ്ങിയാണ് തൂണ്‍ നില്‍ക്കുന്നത്. ജനവാസമേഖലയിലുള്ള വൈദ്യുതി തൂണ്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.

സ്വകാര്യബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല

മുക്കൂട്ടുതറ: എരുമേലി- മുക്കൂട്ടുതറ പാതയിലെ മാറടം കവലയില്‍ ചില സ്വകാര്യ ബസ്സുകള്‍ നിര്‍ത്തുന്നില്ലെന്ന് പരാതി. അസീസി ജങ്ഷനും മുക്കൂട്ടുതറയ്ക്കുമിടയില്‍ കാലങ്ങളായുള്ള ബസ് സ്റ്റോപ്പാണിത്. അധ്യയന ദിവസങ്ങളില്‍ മാത്രം ബസ് നിര്‍ത്താത്തത് വിദ്യാര്‍ഥികളെ കയറ്റാനുള്ള മടികൊണ്ടാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പൈപ്പ് പൊട്ടി ജലം പാഴാകുന്നു..

പൈപ്പ് പൊട്ടി ജലം പാഴാകുന്നു..

കാഞ്ഞിരപ്പള്ളി : ചേപ്പുംപാറ വളവിൽ , ഇൻഡസ് മോട്ടോർസിന്റെ എതിർ വശം , വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു . രാവിലെ 8.30 നു പൊട്ടിയ പൈപ്പ്ൽ നിന്നും ഏകദേശം 3 മണിക്കൂർ നേരം വള്ളം ശക്തിയായി പുറത്തേക്കു കുതിച്ചു ഒഴുകിയിരുന്നു . തുടർന്ന് അവിടെ ഒരു വലിയ കുഴി രൂപപെട്ടു . പൊട്ടിയ സ്ഥലത്തിന് താഴെ , റോഡിൽ കുഴി കുഴിച്ചു ടെലിഫോണ്‍ കേബിൾ ജോലി ചെയ്തു കൊണ്ടിരുന്നവുടെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ […]

കാഞ്ഞിരപ്പള്ളിയിൽ ഗതാഗതകുരുക്ക് അതി രൂക്ഷം .

കാഞ്ഞിരപ്പള്ളിയിൽ ഗതാഗതകുരുക്ക് അതി രൂക്ഷം .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ഗതാഗതകുരുക്ക് അതി രൂക്ഷം .. ടൌണിലെ റോഡുകൾക്ക് ഉള്ള വീതികുറവും, റോഡിനു ഇരുവശവും ഉള്ള അശാസ്ത്രീയ പാർക്കിങ്ങും ആണ് പ്രധാന കാരണം. ആവശ്യത്തിനു ട്രാഫിക്‌ പോലീസുകാർ ഇല്ലാത്തതു ഗതാഗതകുരുക്കിന്റെ രൂക്ഷത വർധിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ആണ് ഗതാഗതകുരുക്ക് അതി രൂക്ഷം. ചിലപ്പോൾ മണിക്കൂറുകളോളം കുരുക്ക് നീളാറുണ്ട്.

കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ മാലിന്യങ്ങൾ നിറഞ്ഞു കൂടുന്നു, ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡും മറ്റു പരിസരവും കുട്ടികൾ വൃത്തിയാക്കിയത് വെറുതെയായി ..

കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ മാലിന്യങ്ങൾ നിറഞ്ഞു കൂടുന്നു, ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡും മറ്റു പരിസരവും കുട്ടികൾ വൃത്തിയാക്കിയത് വെറുതെയായി ..

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ മാലിന്യങ്ങൾ നിറഞ്ഞു കൂടുന്നു. ബസ്‌ സ്റ്റാൻഡിൽ നിന്നും ടി.വി.എസ്. റോഡിലേക്ക് കേറുന്ന വഴിയിലാണ് മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡും മറ്റു പരിസരവും കുട്ടികൾ വൃത്തിയാക്കിയിരുന്നു അവിടങ്ങളിൽ തള്ളിയിടുന്ന വെയ്സ്റ്റുകൾ ആണ് ഇപ്പോൾ ഈരാറ്റുപേട്ട ബസ്സുകൾ കിടക്കുന്നതിനു പുറകിൽ തള്ളിയിരിക്കുന്നത്. പച്ചക്കറി വെയ്സ്റ്റുകളും പഴകിയ ഫ്ലെക്സ് ബോർഡുകളുമൊക്കെ നിറഞ്ഞിരിക്കുന്ന മാലിന്യം യാത്രക്കാർക്കും നാട്ടുക്കാർക്കും ദുരിതമാവുകയാണ്.

ഡിഷ്‌ ആന്റിന കാട് കയറി നശിക്കുന്നു

ഡിഷ്‌ ആന്റിന കാട് കയറി നശിക്കുന്നു

കാഞ്ഞിരപ്പള്ളി: ദൂരദർശൻ കേന്ദ്രം കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിനോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള സംപ്രേക്ഷണ ഡിഷ്‌ കാട് കയറി നശിക്കുന്നു. 22 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഡിഷിലെ കാടും പടർപ്പും മുറിച്ചുമാറ്റാൻ അധികൃതർ ശ്രദ്ധിക്കുന്നുമില്ല. കാഞ്ഞിരപ്പള്ളി മേഖലയിലെ ടെലിവിഷൻ പ്രേഷകർക്ക് ആന്റിന ഉപയോഗിക്കാതെ ദൂരദർശന്റെ റിലേ ലഭിക്കുന്നതിനു വേണ്ടിയാണ് ഡിഷ്‌ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.എന്നാൽ കേബിളിന്റെ വരവോടുകൂടി ദൂരദർശനോടുള്ള താല്പര്യം ഉപഭോക്താക്കൾക്കും ഇതിന്റെ അധികാരികൾക്കും കുറഞ്ഞുവന്നതോടെയാണ് ഡിഷിന്റെയും ഇതിനോടനുബന്ധിച്ചുള്ള കെട്ടിടത്തിന്റെയും കഷ്ടകാലം ആരംഭിച്ചത്. സംപ്രേക്ഷണ കേന്ദ്രത്തിന്റെ കെട്ടിടവും പരിസരവും ഇഴജന്തുക്കളുടെ ആവാസകേന്ദ്രവുമായി […]

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ല

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ല

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ശിശുചികില്‍സാ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ലാത്തത്‌ പ്രശ്‌നങ്ങളുയര്‍ത്തുന്നു. ആശുപത്രിയിലെ ശിശു രോഗ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട്‌ ഡോക്‌ടര്‍മാരില്‍ ഒരാള്‍ സ്‌ഥലം മാറിപോയതും രണ്ടാമന്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്‌തതോടെയാണ്‌ കുട്ടികളുടെ വിഭാഗത്തില്‍ ഡോക്‌ടര്‍മാര്‍ ഇല്ലാതായത്‌. മഴക്കാലമായതോടെ പനി ബാധിച്ച്‌ ദിവസവും നൂറു കണക്കിന്‌ കുട്ടികളെയാണ്‌ ആശുപത്രിയില്‍ ചികില്‍സയ്‌ക്കായി കൊണ്ടുവരുന്നത്‌. താലൂക്കിലെയും ഇടുക്കി ജില്ലയില്‍ നിന്നുമായി നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌ ആശുപത്രിയില്‍ ചികില്‍സ തേടി എത്തുന്നവരില്‍ ഏറെയും. ഡോക്‌ടര്‍മാരില്ലാത്തതിനാല്‍ അന്‍പത്‌ കിലോമീറ്ററിലധികം സഞ്ചരിച്ച്‌ കോട്ടയം ജില്ലാ ആശുപത്രിയിലോ, മെഡിക്കല്‍ […]

റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്കു അര്‍ഹമായ അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി

റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്കു അര്‍ഹമായ അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി

റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്കു അര്‍ഹമായ അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി ജൂലൈയില്‍ അനുവദിച്ച അളവുപ്രകാരം 23 കിലോ അരി ഓരോ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്നും ലഭിക്കണം. എന്നാല്‍ പല കടകളില്‍നിന്നും ഇതില്‍ കുറവാണു ലഭിക്കുന്നതെന്ന വ്യാപക പരാതി ഉയരുന്നു . അധികാരികൾ അന്വേഷിച്ചു നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്

അടച്ചിട്ടിട്ട് അഞ്ച് വര്‍ഷം; എരുമേലിയിലെ ലൈബ്രറി തുറക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല

അടച്ചിട്ടിട്ട് അഞ്ച് വര്‍ഷം;  എരുമേലിയിലെ ലൈബ്രറി തുറക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല

എരുമേലി: ഏരുമേലിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ലൈബ്രറി അടഞ്ഞുകിടക്കുന്നു. ലൈബ്രറി അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നന്നാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. വൈഎംസിഎയുടെ സഹകരണത്തോടെ 1968ല്‍ കനകപ്പലം എംടിഎച്ച്എസ് ഹൈസ്‌കൂളിനു സമീപത്തായി തുടങ്ങിയ ലൈബ്രറിയാണ് അക്ഷരങ്ങള്‍ക്കുമേല്‍ ഇരുളടഞ്ഞുകിടക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും ഫര്‍ണിച്ചറും മറ്റും നശിച്ചുതുടങ്ങിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാന്‍പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. കഥയും കവിതയും ചരിത്രവും ലേഖനങ്ങളുമായി ഒത്തിരി പേരെ വായനയുടെ വിശാലമായ ലോകത്തെത്തിച്ച ഈ ലൈബ്രറി ഇന്ന് ഓര്‍ത്തുവയ്ക്കാന്‍ വെറുമൊരു സ്മാരകമായിതിതീരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സ്‌കൂളിനു സമീപമായതിനാല്‍ കുട്ടികളെക്കൂടി […]

അനിവാര്യമായ ദുരന്തവും പ്രതീക്ഷിച്ചു ഭീതിയോടെ നാട്ടുകാർ..

അനിവാര്യമായ ദുരന്തവും പ്രതീക്ഷിച്ചു ഭീതിയോടെ നാട്ടുകാർ..

പാറത്തോട്: ഒടിഞ്ഞു വീഴാറായ വൈദ്യുതി പോസ്റ്റുകള്‍ നാട്ടുകാര്‍ക്ക് ആശങ്കയാകുന്നു. പാറത്തോട് മലനാടിന് സമീപമുള്ള രണ്ട് വൈദ്യുതി പോസ്റ്റുകളാണ് ഏതു നിമിഷവും നിലം പൊത്താമെന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. ഒരു കാറ്റടിച്ചാല്‍ റോഡിലേക്ക് ആഞ്ഞു വീഴുക പതിവാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ സ്ഥാപിച്ച ഉണങ്ങി ദ്രവിച്ച മരമാണ് ഒരു പോസ്ടായി ഉപയോഗിക്കുന്നത് . മറ്റൊന്നാകട്ടെ പോസ്റ്റിന്റെ മുകള്‍ വശം ഒടിഞ്ഞു ചെരിഞ്ഞും നില്‍ക്കുന്നു. പലതവണ കെ.എസ്.ഇ.ബി അധികൃതരെ സംഭവം അറിയിച്ചെങ്കിലും ആരും വന്നു അന്വേഷിക്കുക പോലും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴക്കാലം […]

ദിശയില്ലാതെ ദിശാ ബോര്‍ഡുകള്‍

ദിശയില്ലാതെ ദിശാ ബോര്‍ഡുകള്‍

പൊന്‍കുന്നം: ബസ് സ്ടാന്റിനു മുന്‍പില്‍ പോലീസ് സ്ഥാപിച്ചിരുന്ന “നോ പാര്‍ക്കിംഗ്” ദിശാ ബോര്‍ഡുകള്‍ കൂപ്പു കുത്തിയ അവസ്ഥയില്‍. നഗരത്തില്‍ ഗതാകത കുരുക്ക് ഏറിയ ബസ് സ്റ്റാന്റ് പരിസരവും റോഡും മറ്റു വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിടുന്നതോടെ ബസുകള്‍ക്ക് കടന്നു പോകാന്‍ ബുദ്ധിമുട്ടാണ്. ഇത് വലിയ ട്രാഫിക് പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു. സ്ഥല പരിചയമില്ലാത്തവര്‍ സൂചനാ ബോര്‍ഡുകള്‍ കണ്ടില്ലെങ്കില്‍ പാര്‍ക്ക്‌ ചെയ്യുക സ്വാഭാവികമാണ്. പുതിയ ദിശാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ പോലീസുകാരെ നിയമിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പഴയിടം പാലത്തിനു താഴെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു.

പഴയിടം പാലത്തിനു താഴെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു.

പഴയിടം പാലത്തിനു താഴെയായി മണിമല ആറ്റില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാമുള്ള ചപ്പുചവറുകള്‍ ആറിനെ മലിനീകരിക്കുകയാണ്. കൂടാതെ രൂക്ഷമായ ദുര്ഗചന്ധതിനും ഇടയാക്കുന്നു. വഴിയാത്രകാര്കുംു ബസ് കാത്തു നില്ക്ക്കു ന്നവര്ക്കും മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക്് പ്രസനങ്ങള്ക്ക്ട ഇടയാക്കുന്ന ഇവ ഉടനെ നീക്കം ചെയ്യണമെന്നും ആറ്റില്‍ മാലിന്യങ്ങള്‍ തല്ലുന്നവര്ക്കെ തിരെ കര്ശ ന നടപടികള്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു

കെട്ടിടമില്ല; മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തനം അവതാളത്തില്‍…നാട്ടുകാർ സമരത്തിനൊരുങ്ങുന്നു….

കെട്ടിടമില്ല; മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തനം അവതാളത്തില്‍…നാട്ടുകാർ സമരത്തിനൊരുങ്ങുന്നു….

മുണ്ടക്കയം: 7 വര്‍ഷം മുമ്പ് ക്ലാസ് മുറികള്‍ പണിയാന്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൂണുകള്‍ക്ക് മുകളിലോട്ട് കയറിയിട്ടില്ല. സ്ഥലസൗകര്യമില്ലാത്തതിനാല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഹൈസ്‌കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്ന മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് സ്വന്തമായി കെട്ടിടമില്ലാതെ വലയുന്നത്. ഹയര്‍സെക്കന്‍ഡറി കെട്ടിടമെന്ന സ്വപ്‌നം വര്‍ഷങ്ങളായിട്ട് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. 2007ല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ 44 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും സാങ്കേതികാനുമതി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. സ്‌കൂള്‍ പി.ടി.എ. ഭാരവാഹികള്‍ പല തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 25000 […]

കാഞ്ഞിരപ്പള്ളി ടൌണ്‍ എംപ്ളോയ്മെന്റ്റ് എക്സ് സേഞ്ചിന്റെ പ്രവർത്തനം അവതാളത്തിൽ

കാഞ്ഞിരപ്പള്ളി ടൌണ്‍ എംപ്ളോയ്മെന്റ്റ് എക്സ് സേഞ്ചിന്റെ പ്രവർത്തനം അവതാളത്തിൽ

കാഞ്ഞിരപ്പള്ളി:എംപ്ളോയ്മെന്റ്റ് ഓഫീസർ ഇല്ലാത്തതും ഒപ്പം ജീവനക്കാരുടെ കുറവും കാഞ്ഞിരപ്പള്ളി ടൌണ്‍ എംപ്ളോയ്മെന്റ്റ് എക്സ് സേഞ്ചിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്നു. നിലവിലുള്ള എംപ്ളോയ്മെന്റ്റ് ഓഫീസർ റിട്ടയർ ചെയ്തുപോയ ഒഴിവിൽ പുതിയ ആളെ നിയമിച്ചിട്ടില്ല.നാല് ജീവനക്കാരുടെ കുറവും ഉണ്ട്.നിലവിൽ രണ്ട് ഉദ്യോഗസ്ഥരാണ് താലൂക്ക് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഈ ഓഫിസിൽ ജോലിക്കുള്ളത് .പേര് രജിസ്റ്റർ ചെയ്യുവാൻ കോളേജ് ,സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ നീണ്ടനിര ദിവസേന ഓഫിസിലുണ്ട് .സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ളോയ്മെന്റ്റ് കാർഡ്‌ പുതുക്കുവാനുള്ള അപേക്ഷകൾ വേണ്ടത്ര ജീവനക്കാരില്ലാത്തതു കൊണ്ട് കെട്ടികിടക്കുകയാണ്. എംപ്ളോയ്മെന്റ്റ് ഓഫീസറെയും […]

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ റോഡ്‌ നിർമാണത്തിലെ അനാസ്ഥ ..കോടതി ഇടപെടുന്നു

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ  റോഡ്‌ നിർമാണത്തിലെ അനാസ്ഥ ..കോടതി ഇടപെടുന്നു

കാഞ്ഞിരപ്പള്ളി:പരാതികൾക്ക് പരിഹാരമായി തുക അനുവദിച്ചിട്ടും റോഡ്‌ നിർമ്മാണം വൈകുന്ന പ്രശ്നം കോടതിയിലെത്തി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ കുണ്ടും കുഴിയും നിറഞ്ഞുകിടക്കുന്ന റോഡും ,ആശുപത്രിക്ക് സമീപമുള്ള മറ്റത്തിൽപ്പടി റോഡും സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ വൈകുന്നു എന്ന പരാതി താലൂക്ക് ലീഗൽ സർവീസ് കോടതിയിലാണ് ലഭിച്ചിരിക്കുന്നത്. ദേശീയപാതയിൽ നിന്ന് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള റോഡ്‌ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.ജനങ്ങളുടെ പരാതിയെത്തുടർന്ന് ഡോ. എൻ ജയരാജ് എം എൽ എ തുക അനുവദിച്ചെങ്കിലും റോഡ്‌ നിര്മ്മാനത്തിനുള്ള തുടർ നടപടികൾ […]

തുറന്ന ഓടകളും പൊക്കമുള്ള റോഡ്‌ കട്ടിങ്ങുകളും പൊൻകുന്നത് ഇരുചക്ര വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു

തുറന്ന ഓടകളും പൊക്കമുള്ള റോഡ്‌ കട്ടിങ്ങുകളും പൊൻകുന്നത് ഇരുചക്ര വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു

പൊൻകുന്നം :റോഡിന്റെ വശങ്ങളിലുള്ള കട്ടിംഗുകൾ ഇരുചക്ര വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു. ദേശീയപാത 183-ൽ പൊൻകുന്നം ടൗണിലെ പലഭാഗത്തും ടാറിംഗിനു ശേഷം ഉയർന്ന കട്ടിംഗുകൾ ആണ് രൂപപെട്ടിരിക്കുന്നത് .മാർക്കറ്റിന് സമീപം മുതൽ ആശാനിലയം വരെ റോഡിന്റെ ഇരുവശത്തെയും കട്ടിംഗുകൾക്ക് സമീപം കുഴികളും രൂപപ്പെട്ടു. ടാറിംഗിനു ശേഷം മിക്കയിടത്തും കല്ലും,മണ്ണുമിട്ട് ടാറിംഗിന്റെ ലെവലിൽ പൊക്കിയെങ്കിലും മഴവെള്ള പാച്ചിലിൽ ഇതെല്ലാം ഒലിച്ചുപോയിരിക്കുകയാണ്. കട്ടിംഗുകൾ മൂലം വാഹനങ്ങൾ സൈഡിൽ ഒതുക്കുവാനും സാധിക്കുന്നില്ല.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

സ്വകാര്യ ആശുപത്രിയിലെ മലിനജലം റോഡിലേയ്ക്ക് ഒഴുകുന്നതായി പരാതി

സ്വകാര്യ ആശുപത്രിയിലെ മലിനജലം റോഡിലേയ്ക്ക് ഒഴുകുന്നതായി പരാതി

എരുമേലി: സ്വകാര്യ ആശുപത്രിയിൽനിന്നുളള മലിന ജലം റോഡിലേയ്ക്ക് ഒഴുന്നതായി പരാതി. പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ജലത്തിന്റെ സാമ്പിൾ എടുത്തിട്ടുണ്ടന്നും, മഴക്കാലമായതിനാൽ ഉറവ ഒഴുകുന്നതാണോ, മലിന ജലം തന്നെയാണോയെന്ന് പരിശോധന നടത്തുമെന്നും, മലിന ജലമാണങ്കിൽ ആശുപത്രിയ്ക്ക് അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ഹരിനാരായണൻ പഞ്ഞു. ആശുപത്രിയ്ക്ക് മുൻവശത്തുളള കക്കൂസ് ടാങ്ക് നിറഞ്ഞ് ആശുപത്രി മാലിന്യങ്ങൾ പുറത്തേയ്ക്ക് ഒഴുകുന്നതാണന്നും, ഈ മലിന ജലം റോഡിലൂടെ ഒഴുകി സമീപത്തുളള തോട്ടിൽ നിറയുകയാണന്നും പരാതിയിൽ പറയുന്നു. […]

എരുമേലിയില്‍ കഞ്ചാവ്‌ മാഫിയ പിടിമുറുക്കുന്നു, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാന ഇരകൾ

എരുമേലിയില്‍ കഞ്ചാവ്‌ മാഫിയ പിടിമുറുക്കുന്നു, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാന ഇരകൾ

എരുമേലി: ടൗണിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ്‌ വില്‍പ്പന വ്യാപകം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ്‌ പ്രധാന ആവശ്യക്കാര്‍. മുന്‍പ്‌ കോളനി പ്രദേശങ്ങള്‍ മാത്രം കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന കഞ്ചാവ്‌ വില്‍പ്പന ഇപ്പോള്‍ ടൗണിലും തകൃതിയാണ്‌. സ്‌ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ കഞ്ചാവ്‌ വില്‍പ്പനയില്‍ സജീവമാണ്‌. വിഷയത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

ദേശീയ പാതയിലെ കുഴികളിൽ അപകടം പതിയിരിക്കുന്നു

ദേശീയ പാതയിലെ കുഴികളിൽ അപകടം പതിയിരിക്കുന്നു

പൊൻകുന്നം :കൊല്ലം -തേനി ദേശീയ പാതയിൽ കനത്ത മഴയെത്തുടർന്ന് മിക്ക സ്ഥലങ്ങളിലും ആഴമേറിയ കുഴികൾ രൂപപ്പെടുന്നത് ദുരിതമാകുന്നു. പൊൻകുന്നം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.പോസ്റ്റ്‌ ഓഫീസിനു സമീപമുള്ള കുഴിയിൽ മഴവെള്ളം കെട്ടികിടക്കുന്നതിനാൽ കുഴിയുടെ ആഴം മനസ്സിലാക്കാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.കഴിഞ്ഞദിവസം കുഴിമൂടിയ മണ്ണ് റോഡിൽ നികന്നത് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് കവാടത്തിലുള്ള കുഴികളിൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൽ ചാടി മലിനജലം യാത്രക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവരുടെയും […]

വൈദ്യുതി മുടങ്ങുന്നതായി പരാതി

വിഴിക്കിത്തോട്: ചേനപ്പാടി, വിഴിക്കിത്തോട് പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതിമുടക്കം പതിവാകുന്നു. മിക്ക ദിവസവും രാവിലെ മുടങ്ങുന്ന വൈദ്യുതി വൈകുന്നേരമാണ് എത്തുന്നത്. വൈദ്യുതി ഓഫീസില്‍ വിളിച്ച് അന്വേഷിച്ചാല്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ബി.എസ്. എന്‍.എല്‍. ടവറിനു മുൻപിൽ റീത്ത് സമർപ്പിച്ചു

തിടനാട്: വൈദ്യുതി പോയാല്‍ മൊബൈല്‍ ഫോണ്‍ പരിധിക്കുപുറത്താകുന്ന സംഭവത്തില്‍ പരിസരവാസികള്‍ തിടനാട് അമ്പലം ജങ്ഷനിലെ ബി.എസ്.എന്‍.എല്‍. ടവറിനുമുമ്പില്‍ രാവിലെ റീത്തുവച്ച് പ്രതിഷേധിച്ചു. വിവിധ സംഘടനകളും വ്യക്തികളും പലതവണ പരാതികള്‍ കൊടുത്തിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനാലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജനറേറ്റര്‍ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതര്‍ ചെവിക്കൊള്ളാത്തതാണ് പ്രതിഷേധത്തിന് കാരണമായത്

മാനമൊന്നു കറുത്താല്‍ കൂട്ടമണിയടിച്ച് ക്ലാസുകള്‍ വിടേണ്ട ഗതികേടിലാണ് കോരുത്തോട് കൊമ്പുകുത്തി ട്രൈബല്‍ ഹൈസ്കൂളി അധ്യാപകര്‍.

കോരുത്തോട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഏക ആശ്രയകേന്ദ്രമായ കോരുത്തോട് കൊമ്പുകുത്തി ട്രൈബല്‍ ഹൈസ്കൂളിന് പരാധീനതകളേറെ. ഇക്കൊല്ലം പത്താംക്ലാസ് ആരംഭിച്ചതോടെ ഒമ്പതാംക്ലാസ് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ലാതായി. മാനമൊന്നു കറുത്താല്‍ കൂട്ടമണിയടിച്ച് ക്ലാസുകള്‍ വിടേണ്ട ഗതികേടിലാണ് അധ്യാപകര്‍. രണ്ടുവര്‍ഷം മുമ്പാണ് ഹൈസ്കൂളായി ഉയര്‍ത്തിയത്. പിടിഎ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് വിദ്യാലയമുറ്റത്ത് ഷീറ്റുകളും തകരകഷണങ്ങളും ചേര്‍ത്ത് ഒരു ക്ലാസ്മുറിക്ക് സൗകര്യമുണ്ടാക്കി. പത്താംക്ലാസ് വരെയുണ്ടെങ്കിലും നിലവില്‍ ഒമ്പതുമുറികള്‍ മാത്രമാണ് ഇവിടെയുള്ളത്. രണ്ട് ശൗചാലയങ്ങള്‍ മാത്രമാണുള്ളത്. ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങള്‍ ഉണ്ടെങ്കിലും ഇത് സംരക്ഷിക്കാന്‍ സൗകര്യമില്ല. 13 അധ്യാപകര്‍ ഉണ്ടെങ്കിലും […]

കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ പോക്കറ്റടി നിത്യസംഭവം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ്‌സ്‌റ്റാന്‍ഡില്‍ പോക്കറ്റടി നിത്യസംഭവം. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ പോക്കറ്റടിച്ച്‌ മോഷ്‌ടാക്കള്‍ കടന്നു കളയുകയാണ്‌. ഇവരെ പിടികൂടുന്നതിന്‌ ഇതുവരെയും പോലീസിന്‌ കഴിഞ്ഞിട്ടില്ല. വിവരം പോലീസിനും കൈമാറിയിട്ടും ഇവരെ പടികൂടിയില്ലായെന്ന്‌ ആക്ഷേപമുണ്ട്‌. ബസ്‌ സ്‌റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും പോക്കറ്റടിക്കുന്നതിനായി ഏഴംഗ സംഘം ചുറ്റിതിരിയുകയാണെന്ന്‌ സമീപത്തുള്ള കച്ചവടക്കാര്‍ പറയുന്നു. ഇവര്‍ മാന്യമായ വേഷത്തിലെത്തി യാത്രക്കാരുടെ ശ്രദ്ധ മറ്റു ദിശയിലേയ്‌ക്ക്‌ വിട്ട്‌ പോക്കറ്റില്‍ നിന്നും പണവുമായി മുങ്ങുകയാണ്‌. തിരക്കിട്ട്‌ ബസുകളില്‍ കയറാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം പോക്കറ്റടിക്കാരനും ചേരും. ബസിനുള്ളില്‍ യാത്രക്കാര്‍ കയറുന്നതുവരെ […]

അനധികൃത ഇറച്ചിക്കച്ചവടത്തിനെതിരെ പരാതി

എരുമേലി.: പഞ്ചായത്തിലെ നെടുങ്കാവുവയൽ ശുഭാന്ദാസ്രമത്തിന് സമീപം ഇറച്ചിക്കച്ചവടം നടത്തുന്നതിനെതിരെ ആശ്രമം അധികൃതർ പൊലീസിൽ പരാതി നല്കി. എരുമേലി – വെച്ചൂച്ചിറ പാതയിലെ നെടുംങ്കാവുവയൽ ജംഗ്ഷനിൽ 65 വർഷമായി പ്രവർത്തിക്കുന്ന ആത്മബോധോദയ സംഘത്തിന്റെ ആശ്രമത്തിന് എതിർ വശത്ത് ബിനീഷിന്റെ ഉടമസ്ഥതയിലുളള കടയിലാണ് പതിവായി ഇറച്ചി വില്പന നടത്തുന്നത്. ഇറച്ചിക്കട നടത്തുന്നതിന് പഞ്ചായത്ത് അധികൃതരോ, ആരോഗ്യവകുപ്പിന്റെ അനുമതിയോ ഇറച്ചി വില്പനക്കാർ നേടിയിട്ടില്ലായെന്ന് പരാതിയിൽ പറയുന്നു. നൂറിലധികം കുടുംബങ്ങളിൽ നിന്നായി 350തിലധികം വിശ്വാസികൾ ആരാധന നടത്തുന്ന ആശ്രമത്തിന്റെ പവിത്രതയ്ക്കും,നിത്യാരാധനയ്ക്കും കളങ്കം വരുത്തുന്നതായി […]

വണ്ടന്‍പതാലില്‍ അഞ്ചു കുടുംബങ്ങള്‍ കുടിയിറക്കല്‍ ഭീഷണിയില്‍

മുണ്ടക്കയം: ഭൂമി വിതരണം ചെയ്യുന്ന നടപടി മൂലം വണ്ടന്‍പതാല്‍ മൂന്ന്‌ സെന്റ്‌ കോളനിയില്‍ താമസിക്കുന്ന അഞ്ചുകുടുംബങ്ങള്‍ ഇനി വഴിയാധാരമാകും. മുണ്ടക്കയം പഞ്ചായത്തിന്റ ഉടമസ്‌ഥതയിലുള്ള മൂന്ന്‌ സെന്റ്‌ കോളനിയിലെ 1.20 ഏക്കര്‍ ഭൂമി പട്ടികവിഭാഗക്കാര്‍ക്ക്‌ വിതരണം ചെയുന്നതിനുള്ള തീരുമാനമാണ്‌ അഞ്ചംഗ കുടുംബങ്ങളെ കിടപ്പാടമില്ലാത്ത അവസ്‌ഥയിലേയ്‌ക്ക്‌ എത്തിക്കുന്നത്‌. കഴിഞ്ഞ 12 വര്‍ഷമായി ഇവിടെ സ്‌ഥിരതാമസക്കാരാണ്‌ ജനറല്‍ വിഭാഗത്തില്‍പ്പെട്ട അഞ്ച്‌ കുടുംബങ്ങള്‍. 2012 ജനുവരിയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇവരുടെ ദുരിതങ്ങള്‍ കാണിച്ചുകൊണ്ടുള്ള പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഗ്രാമ […]

കാഞ്ഞിരപ്പള്ളിയിലെ ഐ.എച്ച്‌.ആര്‍.ഡി കോളേജ്‌ പ്രവര്‍ത്തന പ്രതിസന്ധിയില്‍

കാഞ്ഞിരപ്പള്ളി: ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ കുടചൂടി ഇരിക്കേണ്ട അവസ്‌ഥയില്‍ വിദ്യാര്‍ത്ഥികള്‍. വേനല്‍കാലത്തെ കൊടുംചൂട്‌ താങ്ങാനാകാതെ വിദ്യാര്‍ത്ഥികള്‍ ബോധം കെട്ടുവീഴുന്ന ക്‌ളാസ്‌ മുറികള്‍. സര്‍ക്കാരിന്റെ സ്വാശ്രയ വിഭാഗമായ ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ്‌ സയന്‍സ്‌ കോളേജാണ്‌ പരാധീനതകളുടെ നടുവില്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലെത്തി നില്‍ക്കുന്നത്‌. അസൗകര്യങ്ങള്‍ക്കിടയിലും മികച്ച വിജയശതമാനം പുലര്‍ത്തുന്ന കോളേജിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ സൗകര്യ പൂര്‍വ്വം മറക്കുന്നു. മറ്റ്‌ സര്‍ക്കാര്‍ കോളേജുകളില്‍ നിന്നും വ്യത്യസ്‌തമായി സാമാന്യം ഉയര്‍ന്ന ഫീസ്‌ നല്‍കിയാണ്‌ ഐ.എച്ച്‌.ആര്‍.ഡിയുടെ സ്‌ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത്‌. […]

വ്യാജ ഓട്ടോറിക്ഷാ ഡ്രൈവർമാർ കൂടുന്നു .. പോലീസ് പരിശോധന നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാവുന്നു

കാഞ്ഞിരപ്പള്ളി: രാത്രിക്കാല ഓട്ടോറിക്ഷ സര്‍വീസില്‍ പൊലീസ് പരിശോധന നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. മലയോര മേഖലയില്‍ രാത്രിക്കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ റിക്ഷകളില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്താത്തത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കും മോഷണങ്ങള്‍ക്കും ഇടയാക്കുന്നു. മുണ്ടക്കയം, കൂട്ടിക്കല്‍, എരുമേലി ,പെരുവന്താനം, പാറത്തോട് കാഞ്ഞിരപ്പളളി പട്ടണങ്ങളിലെ രാത്രികാല സര്‍വീസുകളുമായി ബന്ധപെട്ടു സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. പഞ്ചായത്ത് അംഗീകരിച്ചു പെര്‍മിറ്റ് നല്‍കിയ ഓട്ടോറിക്ഷകള്‍ മാത്രമെ പട്ടണത്തില്‍ സര്‍വീസ് നടത്താവുഎന്ന നിര്‍ദേശത്തിനു ഇവിടെ പുല്ലു വിലയാണ് നല്‍കുന്നത്. രാത്രികാലങ്ങളില്‍ സവാരിക്കുമുമ്പ് പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന […]

മണിമല-ചെറുവള്ളി-പൊന്‍കുന്നം റൂട്ടില്‍ പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യം.

കാഞ്ഞിരപ്പള്ളി: യാത്രാ ക്ലേശം രൂക്ഷമായ കൊടുങ്ങൂര്‍-മണിമല-ചെറുവള്ളി-പൊന്‍കുന്നം റൂട്ടില്‍ പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. സര്‍ക്കുലര്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യം. ഉള്‍നാടന്‍ പ്രദേശങ്ങളായ ചെറുവള്ളി, തെക്കേത്തുകവല ഭാഗങ്ങളില്‍നിന്ന് പൊന്‍കുന്നം ടൗണിലേക്കും, കൊടുങ്ങൂരില്‍നിന്ന് മണിമല ഭാഗത്തേക്കും,യാത്രാക്ലേശം രൂക്ഷമാണ്.ബസ് സര്‍വ്വീസുകള്‍ കുറവായ കൊടുങ്ങൂര്‍-മണിമല-ചെറുവള്ളി-പൊന്‍കുന്നം പാതയില്‍ കെ.എസ്.ആര്‍.ടി.സി. സര്‍ക്കുലര്‍ സര്‍വ്വീസ് നടത്തണമെന്ന ആവശ്യം ഏറെനാളായി ഉണ്ട്. നിലവില്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് കൊടുങ്ങൂര്‍-മണിമല റൂട്ടില്‍ ജനങ്ങള്‍ യാത്ര ചെയ്യുന്നത്.ഉള്ളായം, ചാമംപതാല്‍ ഭാഗങ്ങളില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ച് റാന്നി ഭാഗത്തേക്കും യാത്രചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചെറുവള്ളി,തെക്കേത്തുകവല […]

Page 1 of 41234