HEAD LINE NEWS

കാഞ്ഞിരപ്പള്ളിയിലെ 39 സ്കൂളുകൾ കൂടി ഹൈടെക് ആകുന്നു ..

കാഞ്ഞിരപ്പള്ളിയിലെ 39 സ്കൂളുകൾ കൂടി ഹൈടെക് ആകുന്നു ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് എച്ച്എസ്എസ്, കറിക്കാട്ടൂർ സിസിഎം എച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി പേട്ട ഗവ. എച്ച്എസ് , കൂവപ്പള്ളി സെന്റ് ജോസഫ്‌സ് ഉൾപ്പെടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൽ നിന്നും 39 സ്കൂളുകളിൽ 272 ഹൈടെക് ക്ലാസ് മുറികൾ സ്ഥാപിക്കാൻ 1.9 കോടി രൂപ അനുവദിച്ചു. 70,000 രൂപ ചെലവു വരുന്ന ഒരു ഹൈടെക് ക്ലാസ് മുറിയിലേക്ക് ആവശ്യമായ ലാപ്‌ടോപ്, എൽഇഡി പ്രൊജക്ടർ, വൈറ്റ്‌ബോർഡ്, മൾട്ടിമീഡിയ സ്പീക്കർ […]

വിദ്യാർഥിനിയെ കോളജ് കാമ്പസിൽ കയറി മർദിച്ചു; യുവാവ് അറസ്റ്റിൽ

വിദ്യാർഥിനിയെ കോളജ് കാമ്പസിൽ കയറി മർദിച്ചു; യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി∙ : കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർഥിനിയെ കോളേജ് കാമ്പസിൽ കയറി മർദിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ചെറുവള്ളി വാതല്ലൂർ ശരത് മോഹനെ(23) കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ചയാണ് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോളജ് വളപ്പിൽ കയറി ഇയാൾ വിദ്യാർഥിനിയെ മർദിച്ചത്. വിദ്യാർഥിനിയുടെയും കോളജ് അധികൃതരുടെയും പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് മലയോര-ജലവിനോദ ടൂറിസം സര്‍ക്യൂട്ട് : കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കി

കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് മലയോര-ജലവിനോദ ടൂറിസം സര്‍ക്യൂട്ട് : കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കി

കാഞ്ഞിരപ്പള്ളി: ടൂറിസം വികസന രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ സാദ്ധ്യതകള്‍ വിശദീകരിച്ച് കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് ഒരു മലയോര – ജല വിനോദ ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കേന്ദ്ര ടൂറിസം – ഐ.ടി. വകുപ്പു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കി. ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ കാഞ്ഞിരപ്പള്ളിയില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, മണിമലയാറിന്റെ സാന്നിദ്ധ്യവും നല്‍കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരു സംയുക്ത മലയോര – ജല വിനോദ, വിനോദസഞ്ചാരത്തിന്റെ […]

ബൈക്കപകടത്തിൽ യുവാവ് മരിച്ചു; ഓടിക്കൂടിയവർ കാഴ്ചക്കാരായി, ആശുപത്രിയിൽ എത്തിക്കുവാൻ കാലതാമസം

ബൈക്കപകടത്തിൽ യുവാവ് മരിച്ചു; ഓടിക്കൂടിയവർ കാഴ്ചക്കാരായി, ആശുപത്രിയിൽ എത്തിക്കുവാൻ കാലതാമസം

പൊൻകുന്നം: പൊൻകുന്നത്തിനടുത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വിഴിക്കത്തോട് പരുന്തൻമല ചന്ദ്രവിലാസത്തിൽ പരേതനായ അശോക് കുമാറിന്റെ മകൻ അമൽ രാജാ (20)ണ് മരിച്ചത്.ഒപ്പം സഞ്ചരിച്ചിരുന്ന കൂരാലി പുല്ലാട്ടുകുന്നേൽ അഭിജിത്തി(20)ന് പരിക്കേറ്റു. നെയ്യാട്ടുശ്ശേരി -തച്ചപ്പുഴ റോഡിൽ മാക്കൽകുന്ന് വളവിൽ ഇന്നലെ രാത്രി 12.10 നായിരുന്നു അപകടം. ബൈക്ക് കോൺക്രീറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം.വിവരം അറിഞ്ഞയുടൻ ഇളങ്ങുളം മുത്താരമ്മൻ കോവിലിൽ ഉത്സവ സ്ഥലത്ത്‌ പട്രോളിങ്ങിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തി പരിക്കേറ്റ് റോഡിൽ കിടന്ന ഇരുവരേയും പോലിസ് വാഹനത്തിൽ […]

അഭയം പാലിയേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിൽ ശുചീകരണം നടത്തി

അഭയം പാലിയേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിൽ ശുചീകരണം നടത്തി

എരുമേലി : അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ ശുചീകരണം നടത്തി. അഭയം ഉപദേശക സമിതിയുടെ ചെയർമാനും സി. പി. എം. ജില്ലാ സെക്രട്ടറിയുമായ വി. എന്‍. വാസവന്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. അഭയം ഏരിയ ചെയർമാൻ കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ഏഴു ടീമുകളായി തിരിച്ച് എരുമേലിയിലെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തി. രാവിലെ മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ശുചീകരണം നടന്നത്. ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. എസ്. കൃഷ്ണകുമാര്‍, […]

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർ ഒരു മണിക്കൂർ പേനയടയ്ക്കൽ സമരം നടത്തി

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർ ഒരു മണിക്കൂർ പേനയടയ്ക്കൽ സമരം നടത്തി

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയെ പുത്തനങ്ങാടിയിലെ വ്യാപാരി ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തി: പ്രതിഷേധസൂചകമായി പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർ ഒരു മണിക്കൂർ പേനയടയ്ക്കൽ സമരം നടത്തി, പ്രവർത്തങ്ങൾ നിശ്ചലമാക്കി. കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിൽ ഇന്നലെ വ്യസ്ത്യസ്തമായ ഒരു സമരം അരങ്ങേറി. ജീവനക്കാർ തന്നെയാണ് സമരം ചെയ്തത്. പേന ഡൌൺ സമരം അഥവാ പേനയടയ്ക്കൽ സമരം എന്ന പേരിലുള്ള സമരത്തിൽ എല്ലാ ജീവനക്കാരും തങ്ങളുടെ പേന താഴെ വച്ച്, എല്ലാ പ്രവർത്തനങ്ങളും ഒരു മണിക്കൂർ നേരത്തേക്ക് നിശ്ചലമാക്കി. രാവിലെ പത്തു മണിമുതൽ […]

ഓട്ടോയിൽ ഇടിച്ചു നിയന്ത്രണം തെറ്റിയ ബൈക്കിടിച്ചു കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു

ഓട്ടോയിൽ ഇടിച്ചു നിയന്ത്രണം തെറ്റിയ ബൈക്കിടിച്ചു കാൽനടയാത്രക്കാരനായ  യുവാവ് മരിച്ചു

മുണ്ടക്കയം : മുണ്ടക്കയം ചെളിക്കുഴി ഭാഗത്തു വച്ച്, ബൈക്കിടിച്ചു കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു. ചെളിക്കുഴി സ്വദേശി പുത്തൻപുരക്കൽ ബഷീറിന്റെ മകൻ സുമീർ ( 30) ആണ് മരിച്ചത്. മുണ്ടക്കയത്തെ ബേക്കറിയിൽ ജോലി ചെയ്തുവരുന്ന സുമീർ രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അപകടത്തിൽ പെട്ടത്. ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് വേഗത്തിൽ കടന്നുവന്ന ബൈക്ക്, റോഡിൽ കൂടി പോവുകയായിരുന്ന ഓട്ടോയിൽ ഇടിച്ച ശേഷം നിയന്ത്രണം തെറ്റി, റോഡിൽ കൂടി നടന്നു പോവുകയായിരുന്ന സുമീറിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ […]

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി

കാഞ്ഞിരപ്പളി: രാജ്യത്തെ ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിൽ മത്സരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി പി.എ സലീം അഭിപ്രായപ്പെട്ടു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.സി.സി യുടെ നിർദ്ദേശ പ്രകാരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അറിയപ്പെടുന്ന ധനകാര്യ വിദഗ്ദ്ധന്മാരിൽ ഒരാളായ തോമസ് ഐസക് ധനമന്ത്രിയായിരുന്നിട്ടും പണമില്ലാത്തതിന്റെ പേരിൽ കേരളത്തിലെ ട്രഷറികളെല്ലാം പൂട്ടി. കരാറുകാരുടെ കുടിശിക തുക കൊടുത്തു തീർക്കാത്തതു മൂലം […]

മുണ്ടക്കയത്ത് നാടിനെ കുളിർപ്പിച്ച ആശ്വാസമഴ

മുണ്ടക്കയത്ത് നാടിനെ കുളിർപ്പിച്ച ആശ്വാസമഴ

മുണ്ടക്കയം : കൊടുംചൂടു കൊണ്ട് വലഞ്ഞ നാടിനെ കുളിർപ്പിച്ചു കൊണ്ട് ഇന്നലെ വൈകുന്നേരത്തോടെ മുണ്ടക്കയത്ത് കനത്ത വേനൽ മഴ പെയ്തു. രണ്ടു മാസത്തിൽ അധികമായി കൊടും ചൂടിൽ വലഞ്ഞ നാടിനു അത് ആശ്വാസമഴയായി ഭവിച്ചു. കുടിവെള്ളതിനയി നെട്ടോട്ടം ഓടിയിരുന്ന പലര്ക്കും മഴ താത്കാലിക ആശ്വാസമായി. മഴവെള്ളം ആവോളം പത്രങ്ങളിൽ ശേഖരിച്ചു വച്ചു. മഴ സംഭരണികളിലും മഴവെള്ളം ശേഖരിക്കുവാൻ സാധിച്ചു. കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ വീടുകളിലെ കുടുംബാംഗങ്ങള്‍ മഴയെ ആദരവോടെയാണ് സ്വീകരിച്ചത്.വീടുകളില്‍ ഉപ്പുചിരട്ട മുതല്‍ വലിയ […]

ഇ​ട​വ​ഴി തെളിച്ചു ; ഭീതിയകന്നു..

ഇ​ട​വ​ഴി തെളിച്ചു ; ഭീതിയകന്നു..

കാ​ഞ്ഞി​ര​പ്പ​ള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന്റെ പിറകിൽ കൂടി കോ​ക്കാ​പ്പ​ള്ളി റോ​ഡി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യിൽ കൂടി ദിവസവും നൂറുകണക്കിന് പെൺകുട്ടികളും, സ്‌കൂൾ വിദ്യാർത്ഥിനികളും, സ്ത്രീകളും നടന്നു പോകുന്നുണ്ടെങ്കിലും, അതിലൂടെ ഒറ്റയ്ക്ക് നടക്കുവാൻ ആരുമൊന്നു പേടിക്കും. സൈന്റ്റ് മേരീസ് സ്‌കൂളിലേക്ക് വിദ്യാർത്ഥിനികൾ ബസ്സിറങ്ങി നടന്നുപോകുന്ന പ്രധാന വഴിയാണത് സന്ധ്യ മയങ്ങിയാൽ പിന്നെ, ആ റോഡിൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ തമ്പടിക്കാറുണ്. ​മദ്യ​പാ​നി​ക​ളു​ടെ​യും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​രു​ടെ​യും കേ​ന്ദ്ര​മാ​ണ് ഈ ​ഇ​ട​വ​ഴി . മൂന്ന് വർഷങ്ങൾക്കു മുൻപ്, രണ്ടു പ്ലസ് വൺ സ്‌കൂൾ വിദ്യാർത്ഥിനികൾ ആ […]

സ്പെഷൽ ഒളിംപിക്സ്: പൊൻകുന്നം ആശാനിലയം സ്കൂളിന് മികച്ച വിജയം

സ്പെഷൽ ഒളിംപിക്സ്: പൊൻകുന്നം ആശാനിലയം സ്കൂളിന് മികച്ച വിജയം

കാഞ്ഞിരപ്പള്ളി∙ തിരുവനന്തപുരത്തു നടന്ന സ്‌പെഷൽ ഒളിംപിക്‌സിൽ 16 സ്വർണവും 26 വെള്ളിയും ഏഴു വെങ്കലവും നേടി പൊൻകുന്നം ആശാനിലയം സ്കൂൾ മികച്ച വിജയം കൈവരിച്ചു. ആശാനിലയം സ്‌പെഷൽ സ്‌കൂളിലെ 100 കുട്ടികളാണു കായികമേളയിൽ പങ്കെടുത്തത്. ഇപ്പോൾ സ്‌കൂളിൽ 210 കുട്ടികൾ പഠിക്കുന്നു. ഇവരുടെ പഠനത്തിനായി 15 അധ്യാപകരും പരിശീലനങ്ങൾക്കും മറ്റുമായി 33 പേരും ഉൾപ്പെടെ 48 പേരാണു കുട്ടികൾക്കു വേണ്ടി സേവനം അനുഷ്ഠിക്കുന്നത്.

സ്പെഷ്യൽ ഒളിമ്പിക്സിൽ എരുമേലിയിലെ ജീവൻ ജ്യോതി സ്‌കൂളിലെ 22 കുട്ടികൾ 44 മെഡലുകൾ നേടി ചരിത്ര വിജയം കുറിച്ചു

സ്പെഷ്യൽ ഒളിമ്പിക്സിൽ എരുമേലിയിലെ ജീവൻ ജ്യോതി സ്‌കൂളിലെ 22 കുട്ടികൾ 44 മെഡലുകൾ നേടി ചരിത്ര വിജയം കുറിച്ചു

എരുമേലി : തിരുവനന്തപുരത്ത് വച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ എരുമേലിയിലെ ജീവൻ ജ്യോതി സ്കൂൾ 15 സ്വർണവും ഏഴ് വെളളിയും 12 വെങ്കല മെഡലും ഉൾപ്പടെ 44 മെഡലുകൾ നേടി ചരിത്ര വിജയം കുറിച്ചു. ജ്യോതി സ്കൂളിൽ നിന്നും പങ്കെടുത്ത 22 കുട്ടികളാണ് 44 മെഡലുകൾ നേടി അത്ഭുതങ്ങൾ സൃഷിടിച്ചത് . കുട്ടികളിൽ ജന്മനാ സംഭവിക്കുന്നതും അല്ലാത്തതുമായ വൈകല്യങ്ങളെ സമചിത്തതയോടെ നേരിടാൻ മാതാപിതാക്കൾക്ക് കഴിഞ്ഞാൽ ഭിന്നശേഷിയുടെ അതിരുകൾ കുട്ടികൾ തനിയെ താണ്ടുമെന്ന് മെഡലുകൾ സമ്മാനിച്ച് ഡിജിപി ലോക് […]

13 കോടി 94 ലക്ഷം രൂപയുടെ പദ്ധതികളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

13 കോടി 94 ലക്ഷം രൂപയുടെ പദ്ധതികളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ഏഴ് ഗ്രാമപഞ്ചാത്തുകള്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള വാര്‍ഷിക പദ്ധതിയനുസരിച്ചു 2018-19 സാമ്പത്തിക വര്‍ഷത്തിൽ 13 കോടി 94 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ആകെ 13 കോടി 94 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ ലേബര്‍ ബഡ്ജറ്റും, ആക്ഷന്‍ പ്ലാനും തയ്യാറായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അറിയിച്ചു. കുടിവെളള സ്രോതസ്സുകള്‍ ഉള്‍പ്പെടെയുളള ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനും, ജലസംരക്ഷണത്തിനും, ജലകൊയ്ത്തിനും സഹായകരമായ നിര്‍മ്മിതികള്‍ക്കുമായി 66.92 […]

ഡ്രൈവർ മയങ്ങി, തീർത്ഥാടക വാഹനം കൊക്കയിലേക്ക് കൂപ്പുകുത്തി ; യാത്രക്കാർക്ക് അദ്ഭുതകരമായ രക്ഷപെടൽ

ഡ്രൈവർ മയങ്ങി, തീർത്ഥാടക വാഹനം കൊക്കയിലേക്ക് കൂപ്പുകുത്തി ; യാത്രക്കാർക്ക് അദ്ഭുതകരമായ രക്ഷപെടൽ

പമ്പാവാലി : അയ്യപ്പ സ്വാമിയെ തൊഴുതു മലയിറങ്ങിയ തീർത്ഥാടകർ, മടക്കയാത്രയിൽ വൻദുരന്തത്തിന്റെ മുൻപിൽ അകപെട്ടുവെങ്കിലും, ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. മടക്കയാത്രയിൽ ബുധനാഴ്ച രാവിലെ ശബരിമല പാതയിലെ തുലാപ്പളളിക്കടുത്ത് നാറാണംതോട്ടിൽ വച്ചാണ് തീർത്ഥാടക സംഘം അപകടത്തിൽ പെട്ടത് . ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന എറണാകുളം സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. വളരെയധികവും ക്ഷീണിതനായിരുന്ന ഡ്രൈവർ, ഓട്ടത്തിനിടയിൽ അറിയാതെ മയങ്ങിയപ്പോൾ നിയന്ത്രണം തെറ്റിയ കാർ റോഡിരികിലുള്ള അഗാധമായ കൊക്കയിലേക്ക് കൂപ്പു കുത്തുകയായിരുന്നു . […]

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു, അമ്മയും മകനും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു, അമ്മയും മകനും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു

കാഞ്ഞിരപ്പള്ളി : ദേശീയ പാത 183ൽ പൂതക്കുഴി മുഹിയുദ്ദീൻ ജുമാ മസ്ജിദിനു മുന്നിലെ വളവിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഭാഗികമായി തകർന്നു. വണ്ടിയിൽ ഉണ്ടായിരുന്ന അമ്മയും മകനും നിസ്സര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാവിലെ എട്ടരയോടെയോടെയാണ് അപകടം നടന്നത്. കാഞ്ഞിരപ്പളി ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷമീറിന്റെ വീടിന്റെ മുൻവശത്തെ മതിലിലാണ് നിയന്ത്രം വിട്ട കാർ ഇടിച്ചു നിന്നത് . അപകടം നടന്ന സ്ഥലത്ത് സ്കൂൾ ബസ് കാത്തുനിന്ന വിദ്യാർഥികൾ പോയി രണ്ടു മിനിറ്റിനുള്ളിലാണ് അപകടമുണ്ടായത്. ഏതാനും […]

വനിതാ പഞ്ചായത്തംഗത്തിന്റെ ആരോപണം തെറ്റാണെന്നു പഞ്ചായത്തംഗം കെ.പി സുജീലൻ

വനിതാ പഞ്ചായത്തംഗത്തിന്റെ ആരോപണം തെറ്റാണെന്നു പഞ്ചായത്തംഗം കെ.പി സുജീലൻ

പാറത്തോട് : വനിതാ പഞ്ചായത്തംഗത്തെ അപകീർത്തിപ്പെടുത്ത തരത്തിൽ സംസാരിച്ചുവെന്ന ആരോപണം തെറ്റാണെന്ന് പാറത്തോട് പഞ്ചായത്തംഗം കെ.പി സുജീലൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിലെ മുന്നാം വാർഡിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി സംവരണ സീറ്റിൽ മത്സരിച്ചെത്തിയ തന്നെ പ്രതിപക്ഷാംഗങ്ങൾ പട്ടികജാതിക്കരെനെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. കഴിഞ്ഞ 3ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പ്രതിപക്ഷാംഗങ്ങൾ ജാതിപ്പേര് വിളിച്ച് അപമാനിച്ചത്. ഇതിനെതിരെ 4ന് ഡ.വൈ.എസ്.പിയക്ക് മുൻപാകെ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ നടപടിയുണ്ടാകുമെന്ന സാഹചര്യത്തിലാണ് ഇടതുപക്ഷം പുതിയ ആരോപണവുമായി രംഗത്തെത്തിയത്. അകാരണമായി […]

മുണ്ടക്കയം ഗ്യാലക്സി തിയേറ്ററിന്റെ വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം ഗ്യാലക്സി തിയേറ്ററിന്റെ വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം : മുണ്ടക്കയം ഗ്യാലക്സി തിയേറ്ററിന്റെ വരാന്തയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടിക്കല്‍ മാത്തുമല സ്വദേശി മുണ്ടപ്ലാക്കല്‍ മാർട്ടിൻ (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തിയറ്ററിലെത്തിയ ജോലിക്കാരനാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. കോട്ടയം വെസ്റ്റ്, മുണ്ടക്കയം പൊലീസ് സ്റ്റേഷനുകളില്‍ അടിപിടി-മോഷണ കേസുകളില്‍ പ്രതിയാണ് മരിച്ച മാര്‍ട്ടിന്‍. ടൗണില്‍ ലോട്ടറി കച്ചവടം ചെയ്യുന്ന യുവാവ് കടതിണ്ണകളില്‍ തന്നെയായിരുന്നു രാത്രി കാലങ്ങളില്‍ കഴിഞ്ഞിരുന്നത്. മരണ കാരണം വ്യക്തമല്ല. മാര്‍ട്ടിന്റെ മാതാവു ഇയാളുടെ ചെറുപ്പത്തില്‍ തന്നെ തീപൊളളലേറ്റു മരണപെട്ടിരുന്നു.പിതാവു […]

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ചു മുണ്ടക്കയത്ത് പ്രകടനം നടത്തി

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ചു മുണ്ടക്കയത്ത് പ്രകടനം നടത്തി

മുണ്ടക്കയം ∙ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ചും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സിപിഐ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ഒ പി എ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ.ജെ.കുര്യാക്കോസ്, കെ.ടി.പ്രമദ്, ടി.കെ.ശിവൻ, പി.ആർ.പ്രഭാകരൻ ഇ.കെ.സുബ്രഹ്മണ്യൻ, വി.പി.സുഗതൻ, കെ.പി.മുരളി, സി.കെ.ഹംസ, പി.എൻ.ഹനീഫ, കെ.മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.

പാറത്തോട് പഞ്ചായത്ത് കമ്മറ്റിയിൽ നടന്ന വിവാദ വാക്കേറ്റം : അംഗങ്ങൾ പരസ്പരം എതിരായി പരാതി നൽകി (വീഡിയോ)

പാറത്തോട് പഞ്ചായത്ത് കമ്മറ്റിയിൽ നടന്ന വിവാദ വാക്കേറ്റം : അംഗങ്ങൾ പരസ്പരം എതിരായി പരാതി നൽകി (വീഡിയോ)

പാറത്തോട് പഞ്ചായത്ത് കമ്മറ്റിയിൽ നടന്ന വാക്കേറ്റം : അംഗങ്ങൾ പരസ്പരം എതിരായി പരാതി നൽകി . കേരള കോൺഗ്രസ് (എം)ലെ കെ.പി.സുജീലൻ ഏഴാം വാർഡ് അംഗം സിപിഎമ്മിലെ റസീന മുഹമ്മദ് കുഞ്ഞിനെതിരെ തന്നെ ജാതിപേരു വിളിച്ച് ആക്ഷേപിച്ചുവെന്നു പോലീസിൽ പരാതി നൽകി. എന്നാൽ കെ.പി.സുജീലൻ സ്ത്രീത്വത്തെ അപമാനിക്കുന്നവിധം തന്നെ അവഹേളിച്ചു സംസാരിച്ചുവെന്നു റസീന മുഖ്യമന്ത്രിയ്ക്കു പരാതി നൽകി.. കാര്യം നിസ്സാരം, പ്രശ്നം ഗുരുതരത്തിലേക്ക് .. പാറത്തോട് : ജനുവരി മൂന്നിന് നടന്ന പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ […]

എരുമേലിയിലെ “പുണ്യം പൂങ്കാവനം” പദ്ധതി വൻവിജയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

എരുമേലിയിലെ “പുണ്യം പൂങ്കാവനം” പദ്ധതി വൻവിജയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

എരുമേലി∙ ജനപങ്കാളിത്തത്തോടെയുള്ള മാലിന്യ നിർമാർജനം പുണ്യം പൂങ്കാവനം പദ്ധതിയെ വൻ വിജയമാക്കിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. .എരുമേലിയിൽ പുണ്യം പൂങ്കാവനം പദ്ധതിയെ വിജയിപ്പിച്ചവരെ അനുമോദിച്ചുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്തവണ മാലിന്യനിക്ഷേപത്തിന്റെ തോത് നന്നേ കുറയ്ക്കാനായി. പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ചു തീർഥാടകർ വളരെ ബോധവാൻമാരായി. വകുപ്പുകളുടെ കൂട്ടായ്മ പുണ്യം പൂങ്കാവനം പദ്ധതിയെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഗതാഗതക്കുരുക്കു കുറയ്ക്കാൻ കഴിഞ്ഞു.ഏറെ കുപ്രചാരണങ്ങൾ നടന്നിട്ടും കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ നടവരവിൽ 45 കോടിയുട അധികവരുമാനമുണ്ടായി. കഴിഞ്ഞ 13–ാം […]

മ​ണി​മ​ല സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി വ​ര്‍​ഷ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം നി​ർ​വ​ഹി​ച്ചു

മ​ണി​മ​ല സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി വ​ര്‍​ഷ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം നി​ർ​വ​ഹി​ച്ചു

മ​ണി​മ​ല: മ​ണി​മ​ല സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി വ​ര്‍​ഷ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര​ടൂ​റി​സം മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം നി​ർ​വ​ഹി​ച്ചു. സ്‌കൂളിന്റെ 99ാ മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ​വും ശ​താ​ബ്ദി വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും അ​ധ്യാ​പ​ക ര​ക്ഷ​ക​ര്‍​ത്തൃ​സ​മ്മേ​ള​ന​വും യാ​ത്ര​യ​യ​പ്പും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി നെ​ര​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. മു​ഖ്യ​പ്ര​ഭാ​ഷ​ണം ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ​യും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ന​ടു​മു​ഖ​ത്തും നി​ര്‍​വ​ഹി​ച്ചു. വെ​ള​ളാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത് ടി.​എ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​യി മാ​ങ്കു​ഴി, […]

അക്ഷരലക്ഷം സർവ്വേ പൂർത്തിയാക്കി; സമ്പൂർണ്ണ സാക്ഷരതാ ഗ്രാമത്തിലേയ്ക്ക്

അക്ഷരലക്ഷം സർവ്വേ പൂർത്തിയാക്കി; സമ്പൂർണ്ണ സാക്ഷരതാ ഗ്രാമത്തിലേയ്ക്ക്

പൊൻകുന്നം: സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം സർവ്വേ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ പൂർത്തിയായി. ഇനി മൂലക്കുന്ന് ഗ്രാമം സമ്പൂർണ്ണ സാക്ഷരതാ ഗ്രാമത്തിലേയ്ക്ക്. നിരക്ഷരതാ നിർമ്മാർജന ലക്ഷ്യത്തിനൊപ്പം വിവിധ ഘട്ടങ്ങളിൽ പഠനമുപേക്ഷിച്ച വരെ തുല്യതാ കോഴ്സുകളിൽ എത്തിച്ച് പഠിപ്പിക്കാനും സർവ്വേ ലക്ഷ്യമിടുന്നു. തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സർവ്വേയും തുടർവിദ്യാഭ്യാസപ്രവർത്തനങ്ങളുംഏകോപിപ്പിക്കുന്നത് വിദ്യാകേന്ദ്രങ്ങളാണ്. സാക്ഷരതാ പ്രേരക്മാർക്കാണ് വിദ്യാകേന്ദ്രങ്ങളുടെ ചുമതല. അഞ്ചാം വാർഡിൽ നടന്ന സാക്ഷരതാ സർവ്വേ വാർഡ് മെമ്പർ കെ ജി കണ്ണൻ ഉദ്ഘാടനം ചെയ്തു.വാഴൂർ […]

കുട്ടിക്കാനം മരിയന്‍ കോളേജില്‍ അന്തർദേശീയ ഫിലിം ഫെസ്റ്റിവല്‍ ജനുവരി 17 മുതൽ

കുട്ടിക്കാനം മരിയന്‍ കോളേജില്‍ അന്തർദേശീയ ഫിലിം ഫെസ്റ്റിവല്‍ ജനുവരി 17 മുതൽ

കുട്ടിക്കാനം : സൂരജ് വെഞ്ഞാറമ്മൂടിന് ദേശീയ അവാർഡ് നേടിക്കൊടുത്ത “പേരറിയാത്തവര്‍” എന്ന സിനിമ മുതൽ, വിശ്വവിഖ്യാത ഹോളിവുഡ് സിനിമയായ “വൈല്‍ഡ് സ്‌ട്രോബറീസ് ” അടക്കമുള്ള, ദേശീയ അന്തദേശീയ അവാർഡുകൾ കരസ്ഥമാക്കിയ 21 ലോകോത്തര സിനിമകൾ നേരിൽ കാണുവാൻ അവസരമൊരുക്കുകയാണ് കുട്ടിക്കാനം മരിയൻ കോളേജ്. മരിയന്‍ കോളേജ് കുട്ടിക്കാനം, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ “മല്‍ഹാര്‍-2018 ” എന്ന പേരിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന അന്തർദേശീയ ചലച്ചിത്രോല്‍സവം സംഘടിപ്പിപ്പിക്കുന്നു. ഈ മാസം 17 മുതലാരംഭിക്കുന്ന ചലച്ചിത്രമേള കേരള […]

പൊതുകിണർ നശിച്ചു തുടങ്ങിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം

പൊതുകിണർ നശിച്ചു തുടങ്ങിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം

പൊൻകുന്നം: രാജേന്ദ്ര മൈതാനത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൊതുകിണർ നാശോന്മുഖമായി തുടങ്ങിയിട്ടും കിണറിനെ സംരക്ഷിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തം . ഒരു വർഷം മുമ്പ് വാഹനം ഇടിച്ച് കിണറിന്റെ സംരക്ഷണ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് ബലക്ഷയം സംഭവിച്ച കെട്ട് അടർന്ന് വീണ് കിണർ നശിച്ചു കൊണ്ടിരിക്കുകയാണ് . പൊൻകുന്നം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും ടൗൺ ഹാളിലേക്കും ആവശ്യമായ വെള്ളം ശേഖരിക്കുന്നത് ഈ കിണറ്റിൽ നിന്നുമാണ് . നിലവിൽ കിണറ്റിൽ നിന്നും വെള്ളം ശേഖരിക്കുന്നതിനായി മുളം […]

വഴി തെറ്റിച്ച് മൈൽ കുറ്റി

വഴി തെറ്റിച്ച് മൈൽ കുറ്റി

പൊൻകുന്നം: പാലാ റോഡിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് പോകേണ്ടവരെ വഴിതെറ്റിച്ച് ദിശാ മൈൽ കുറ്റി . കാഞ്ഞിരപ്പള്ളിക്ക് എന്ന് കാട്ടി മൈൽ കുറ്റി വഴി കാണിക്കുന്നത് എതിർ ദിശയായ കൊടുങ്ങൂരിലേക്കാണ് . അധികൃതർക്ക് മൈൽ കുറ്റി സ്ഥാപിച്ചതിൽ വന്ന തെറ്റു മൂലം രാത്രി കാലങ്ങളിൽ പൊൻകുന്നത്തെത്തുന്ന പരിചിതരല്ലാത്ത യാത്രക്കാർക്കാണ് ദുരിതമായിരിക്കുന്നത്

ചിറക്കടവ് പഞ്ചായത്തിലെ 600 വീട്ടുകാർ ചേർന്ന് മലയിറങ്ങിയ തീർഥാടകർക്കു സൗജന്യമായി നൽകിയത് മുപ്പതിനായിരം ഇഡ്ഡലികൾ

ചിറക്കടവ് പഞ്ചായത്തിലെ 600 വീട്ടുകാർ ചേർന്ന് മലയിറങ്ങിയ തീർഥാടകർക്കു സൗജന്യമായി നൽകിയത് മുപ്പതിനായിരം ഇഡ്ഡലികൾ

പൊൻകുന്നം : മകരവിളക്കു ദർശിച്ചുമടങ്ങിയ തീർഥാടകർക്കു സേവാഭാരതി പ്രവർത്തകർ ഇന്നലെ രാത്രി പൊൻകുന്നത്ത് 30,000 ഇഡ്ഡലി വിതരണം ചെയ്തു. ചിറക്കടവ് പഞ്ചായത്തിലെ 600 വീടുകളിലാണ് ഇത്രയും ഇഡലി തയാറാക്കിയത്. ഓരോ വീട്ടിലും 50 ഇഡ്ഡലി തയാറാക്കി സംഭരിച്ച് പൊൻകുന്നത്ത് സേവനകേന്ദ്രത്തിൽനിന്നു വിതരണം ചെയ്യുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.ഹരി, ട്രഷറർ കെ.ജി.കണ്ണൻ, പുതിയകാവ് ദേവസ്വം പ്രസിഡന്റ് ആർ.സുകുമാരൻ നായർ, ആർ.എസ്.അജിത്കുമാർ, ജി.ഹരിലാൽ, സാജു ഡൊമിനിക്, കെ.ബി.മനോജ്, എ.എസ്.റെജികുമാർ എന്നിവർ […]

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ചാമംപതാൽ: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചാമംപതാൽ കിഴക്കടമ്പിൽ സുരേഷ് ബാബുവിന്റെ മകൻ ജിനേഷ് (32) ആണ് മരിച്ചത് . ശനിയാഴ്ച രാത്രി ഒൻപതരയോടെ കൊടുങ്ങൂർ കീച്ചേരി പടിക്ക് സമീപമായിരുന്നു അപകടം . കറുകച്ചാലിലെ ഇലക്ട്രോണിക്സ് കടയിൽ നിന്നും വീട്ടിലേക്ക് വരും വഴിയായിരുന്ന അപകടം . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനേഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. സംസ്കാരം നടത്തി.അമ്മ: കസ്തൂരി ഭായ് ഭാര്യ: ബിജി […]

തോട്ടിൽ മാലിന്യം തള്ളുന്നതായി പരാതി ; SDPI പ്രതിഷേധിച്ചു

തോട്ടിൽ മാലിന്യം തള്ളുന്നതായി പരാതി ; SDPI പ്രതിഷേധിച്ചു

പാറത്തോട് ∙ : പാറത്തോട് ഗ്രാമപഞ്ചായത്ത് 19->o വാർഡ് പാറത്തോട് ‘ടൗണിന് സമീപത്തെ ലൈബ്രറിക്ക് ‘പിൻഭാഗത്തു കൂടി ഒഴുകുന്ന തോട്ടിൽ മലിന്യം നിക്ഷേപിക്കുന്നതിനെതിരെ അതികൃതർ നടപടി സ്വീകരിക്കണമെന്ന് SDPI പാറത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്ത കാലത്തായി തോട്ടിൽ മാലിന്യം തള്ളൽ രൂക്ഷമായതായിയാണ് പരാതി. ഒഴുക്കു മുറിഞ്ഞ തോട്ടിൽ മാലിന്യങ്ങൾ കെട്ടിക്കിടന്നു വെള്ളം മലിനമായിരിക്കുകയാണ്. പ്രദേശത്തുള്ളവർ തുണി കഴുകുന്നതിനും കുളിക്കുന്നതിനുമടക്കം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവന്ന തോടാണ് വേനൽ തുടങ്ങിയപ്പോഴേ മലിനമായിരിക്കുന്നത്. കൂടാതെ അൻപതിലധികം കുടുംബങ്ങൾക്കു കുടിവെള്ളമെത്തിക്കുന്ന ജലനിധി […]

“ഹരിത തീർഥാടനം” പദ്ധതിക്ക് എരുമേലിയിൽ തുടക്കം കുറിച്ചു.

“ഹരിത തീർഥാടനം” പദ്ധതിക്ക് എരുമേലിയിൽ തുടക്കം കുറിച്ചു.

എരുമേലി : തീർഥാടകർ എരുമേലി പേട്ടതുള്ളലിന് ഉപയോഗിക്കുന്ന രാസ സിന്ദൂരത്തിന് ബദലായി ജൈവ സിന്ദൂരം സൗജന്യമായി വിതരണം ചെയ്യുന്ന “ഹരിത തീർഥാടനം” പദ്ധതിക്ക് തുടക്കം കുറിച്ചു. രാസ സിന്ദൂരത്തിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരവും മണ്ണിനെയും വായുവിനെയും ജലത്തിനെയും മലിനമാക്കുകയും ചെയ്യുന്നു എന്ന പ്രശ്‌നത്തിന് പരിഹാരമായി ഹൈദരാബാദിലെ തെലങ്കാന കാർഷിക സർവകലാശാലയിലാണ് പൂർണമായും ജൈവ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സിന്ദൂരം വികസിപ്പിച്ചത്. എരുമേലിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ മാനവത്തിന്റെ സഹകരണത്തോടെ സിറ്റിസൻ ഇന്ത്യയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആന്റോ ആന്റണി എം […]

എം ജി രാമചന്ദ്രൻ അനുസ്മരണം

എം ജി  രാമചന്ദ്രൻ അനുസ്മരണം

മുണ്ടക്കയം :ആദ്യകാല തോട്ടം തൊഴിലാളി നേതാവായിരുന്ന എം ജി രാമചന്ദ്രന്റെ ഇരുപത്തി അഞ്ചാം ചരമ വാർഷിക വാർഷികത്തോട് അനുബന്ധിച്ചു സിപിഎം ലോക്കൽ കമ്മിറ്റിയും, HEEA യൂണിയനും സംഘടിപ്പിച്ച അനുസ്മരണം CITU സംസ്ഥാന സെക്രട്ടറി K ചന്ദ്രപിള്ള ഉത്ഘാടനം ചെയ്തു. PN പ്രഭാകരൻ, K.രാജേഷ്, CV അനിൽകുമാർ, P S സുരേന്ദ്രൻ, PI ഷൂക്കൂർ r,PK ബാലൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം കൽക്കട്ടാ ഗായക സംഗം ബാബുൽമുസിക് അവതരിപ്പിച്ചു

പുഞ്ചവയൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനു കോടിയേറി

പുഞ്ചവയൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനു കോടിയേറി

പുഞ്ചവയൽ : പുഞ്ചവയൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനു കോടിയേറി . വികാരി ഫാ: മാത്യൂസ് വാഴക്കുന്നമാണ് കൊടിയേറ്റ് നടത്തിയത് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാൾ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടക്കും. ഞായറാഴ്ച രാവിലെ 7.30 പ്രഭാതനമസ്ക്കാരം. 8.30ന് വി: കുർബ്ബാന 10.30ന് ആദ്യഫലലേലം. വൈകിട്ട് 5.30ന് സന്ധ്യനമസ്ക്കാരം (പുലിക്കുന്ന് കുരിശടിയിൽ) 6.30ന് സുവിശേഷ സന്ദേശം . 7ന് ഭക്തിനർഭരമായ റാസ പള്ളിയിലേക്ക്. തുടർന്ന് ആശിർവാദം. തിങ്കൾ രാവിലെ 7.30ന് പ്രഭാതനമസ്ക്കാരം 8.40 വി: മൂന്നിൻമേൽ […]

മുണ്ടക്കയത്ത് കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

മുണ്ടക്കയത്ത് കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

മുണ്ടക്കയം∙ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചേർത്തല പട്ടണക്കാട് പുത്തൻതറ വീട്ടിൽ സാംജിത്ത് (26), പൊൻകുന്നം 20–ാം മൈൽ വട്ടക്കാവുങ്കൽ ഷിജോ പി.മാത്യു (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ കെ.ഡി.സതീശന്റെ നേതൃത്വത്തിൽ എക്സൈസ് ഓഫിസർമാരായ പി.എ.നെജീബ്, മുഹമ്മദ് അഷറഫ്, എം.ടി.അജിമോൻ, ഷാനു കൃഷ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഡ്രൈവർ ജയിംസിന്റെ ജീവൻ രക്ഷിച്ച ലൈഫ് ഗാർഡ് സോനുവിനു നാടിന്റെ ആദരം

ഡ്രൈവർ ജയിംസിന്റെ ജീവൻ രക്ഷിച്ച ലൈഫ് ഗാർഡ് സോനുവിനു നാടിന്റെ ആദരം

എരുമേലി : പമ്പാനദിയിൽ കുളിക്കാനിറങ്ങുന്ന തീർത്ഥാടകരുടെ രക്ഷിക്കുക എന്നതായിരുന്നു ലൈഫ് ഗാർഡ് സോനിവിന്റെ ചുമതല. എന്നാൽ അതുമാത്രമല്ല തന്റെ ചുമതയെന്നു അറിയവയിരുന്ന സോനു, ശ്വാസ തടസ്സം വന്നു മരണത്തെ മുഖാമുഖം കണ്ട തീർഥാടക വാഹനത്തിന്റെ ഡ്രൈവർ ജയിംസിനെ സമയോചിതമായ പ്രവർത്തിയിലൂടെ രക്ഷിച്ചു. മരണത്തിന്റെ വക്കിലെത്തിയ ജെയിംസ് പുതുജീവനിലേക്കു പ്രവേശിച്ചു . കൽപറ്റ സ്വദേശിയായ ബസ് ഡ്രൈവർ ജയിംസിന്റെ ജീവൻ രക്ഷിച്ച ഏഞ്ചൽവാലി കാരുവള്ളിൽ സോനുവിനു നാടിന്റെ ആദരം. നിലയ്ക്കലിൽ തീർഥാടകരെ ഇറക്കിയശേഷം വണ്ടി പാർക്ക് ചെയ്യാൻ എത്തിയതാണു […]

തേനൂറും ഇശലുകൾ മഴപോലെ പെയ്തിറങ്ങിയപ്പോൾ .. എരുമേലി ചന്ദനകുടം കാഴ്ചകൾ.. (വീഡിയോ)

തേനൂറും ഇശലുകൾ മഴപോലെ പെയ്തിറങ്ങിയപ്പോൾ .. എരുമേലി ചന്ദനകുടം കാഴ്ചകൾ.. (വീഡിയോ)

എരുമേലി : തേനൂറും ഇശലുകൾ മഴപോലെ പെയ്തിറങ്ങിയപ്പോൾ എരുമേലിയിൽ ചന്ദനകുട ആഘോഷങ്ങളിൽ പങ്കെടുക്കുവാനെത്തിയ ആയിരങ്ങളുടെ കാതുകൾക്കു കുളിർമയായി. ചന്ദനകുട ഘോഷയാത്രയുടെ മുൻപിൽ സ്ഥാനം പിടിച്ച മാപ്പിളപാട്ടു ഗാനമേളയിൽ ഇശലുകലും ഗസലുകളും നിറഞ്ഞു നിന്നു. ലോറിയിൽ വാദ്യോപകരണങ്ങൾ ഘടിപ്പിച്ചു, ഗായകർ ലോറിയിൽ നിന്ന് പാട്ടുകൾ പാടി, ഘോഷയാത്രയോടൊപ്പം നേരം വെളുക്കുവോളം നാട് ചുറ്റിയതു ഏവരെയും ആകർഷിച്ചു . ഗാനമേള ടീമിൽ ദൈവം ശബ്ദ സൗന്ദര്യവും, ശാരീരിക സൗന്ദര്യവും ഒരുപോലെ കനിഞ്ഞനുഗ്രഹിച്ച ഗായികയുടെ ഗസലുകൾ കാണികളുടെ മനം നിറച്ചു.. ആ […]

ജനപ്രതിനിധികളുടെ തകർപ്പൻ മേളപ്പെരുക്കം: ആന്റോ ആന്റണിയും, പി സി യും എൻ. ഹരിയും ഒപ്പത്തിനൊപ്പം.. ( വീഡിയോ)

ജനപ്രതിനിധികളുടെ തകർപ്പൻ മേളപ്പെരുക്കം: ആന്റോ ആന്റണിയും, പി സി യും എൻ. ഹരിയും ഒപ്പത്തിനൊപ്പം.. ( വീഡിയോ)

ജനപ്രതിനിധികളുടെ മേളപ്പെരുക്കം : ആന്റോ ആന്റണിയും, പി സി യും എൻ. ഹരിയും ഒപ്പത്തിനൊപ്പം.. ( വീഡിയോ) എരുമേലി : എരുമേലി പേട്ടതുള്ളലിന്റെ തുടക്കം കുറിച്ചുകൊണ്ട് നടത്തിയ ചെണ്ടമേളത്തിൽ ജനപ്രതിനിധികളായ ആന്റോ ആന്റണി എം പി യും, പി സി ജോർജ് എം എൽ എ യും, ഒപ്പം ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ ഹരിയും ചേർന്നതോടെ രംഗം കൊഴുത്തു. ആദ്യം പി സി താളമിട്ടതോടെ മേളക്കാർ തുടങ്ങി. മേളം മുറുകിയതോടെ ആന്റോ ആന്റണിയും […]

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളലിന് പതിനായിരങ്ങള്‍ സാക്ഷിയായി ( video & photos )

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളലിന് പതിനായിരങ്ങള്‍ സാക്ഷിയായി ( video & photos )

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളലിന് പതിനായിരങ്ങള്‍ സാക്ഷിയായി ( video & photos ) എരുമേലി: അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളല്‍ എരുമേലിയെ ഉത്സവ ലഹരിയിലാഴ്ത്തി. മഹിഷി നിഗ്രഹത്തിന്റെ ചരിത്ര കഥപറയുന്ന എരുമേലിയില്‍ ശരണ മന്ത്രധ്വനികള്‍ ഉയരുന്ന ഇരുസംഘങ്ങളുടെയും പേട്ടതുള്ളൽ എരുമേലിയെ ഭക്തി സാന്ദ്രമാക്കി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായി ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെയാണ് മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുളളല്‍ ആരംഭിച്ചത് . മാനവമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും മഹനീയമാതൃക നാടിന് സമ്മാനിച്ച് ഭക്തിസാന്ദ്രവും ശരണമന്ത്ര മുഖരിതവുമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ […]

വർണാഭമായി എരുമേലി ചന്ദനക്കുടം ആഘോഷം (വീഡിയോ)

വർണാഭമായി എരുമേലി ചന്ദനക്കുടം ആഘോഷം (വീഡിയോ)

എരുമേലി : മതമൈത്രിയുടെ സന്ദേശം വിളിച്ചോതിക്കൊണ്ടു വർണങ്ങൾ വാരിവിതറി കണ്ണിനും കാതിനും വിരുന്നൊരുക്കികൊണ്ടു എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ ചന്ദനക്കുടം മഹോത്സവ ആഘോഷം നടന്നു. എരുമേലി ചന്ദനക്കുടം ആഘോഷം (വീഡിയോ) വർണാഭമായി എരുമേലി ചന്ദനക്കുടം ആഘോഷം (വീഡിയോ)എരുമേലി : മതമൈത്രിയുടെ സന്ദേശം വിളിച്ചോതിക്കൊണ്ടു വർണങ്ങൾ വാരിവിതറി കണ്ണിനും കാതിനും വിരുന്നൊരുക്കികൊണ്ടു എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ ചന്ദനക്കുടം മഹോത്സവ ആഘോഷം നടന്നു. എരുമേലിയിൽ രാത്രി പകലായി. പാതയോരങ്ങളിൽ രാവേറുംവരെ കാത്തിരുക്കുന്ന ജനാവലി വർണ, താള വിസ്മയങ്ങളിൽ അലിഞ്ഞു ചേർന്നു. ..ആയിരങ്ങൾ […]

പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഇന്ന്

പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഇന്ന്

എരുമേലി: ഇന്ന് എരുമേലിയിൽ രാത്രി പകലാകും. പാതയോരങ്ങളിൽ രാവേറുംവരെ കാത്തിരുക്കുന്ന ജനാവലി വർണ, താള വിസ്മയങ്ങളിൽ അലിഞ്ഞുചേരും ..ആയിരങ്ങൾ ആഹ്ലാദത്തിമർപ്പിൽ മതിമറക്കും.. ഇന്നാണ് ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം മഹോത്സവം… ഇന്നു വൈകിട്ട് ഏഴിനാണ് എരുമേലി മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കുക. ചടങ്ങിനു മുന്നോടിയായി നൈനാർ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ നളെ നടക്കും. ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്തു പറക്കുമ്പോൾ അമ്പലപ്പുഴ […]

എരുമേലി പേട്ടകെട്ട് : ജനുവരി 11 ന് കാഞ്ഞിരപ്പള്ളി താലൂക്കിന് അവധി

എരുമേലി പേട്ടകെട്ട് : ജനുവരി 11 ന് കാഞ്ഞിരപ്പള്ളി താലൂക്കിന് അവധി

കാഞ്ഞിരപ്പള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​രു​മേ​ലി​യി​ൽ പേ​ട്ട​തു​ള്ള​ൽ ന​ട​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ധി. അ​തേ​സ​മ​യം, നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

മ​നോ​ധൈ​ര്യം രക്ഷയ്ക്കെത്തി : പുതുജീവൻ കിട്ടിയത് ആറുപേർക്ക്.

മ​നോ​ധൈ​ര്യം രക്ഷയ്ക്കെത്തി : പുതുജീവൻ കിട്ടിയത് ആറുപേർക്ക്.

പൊ​ൻ​കു​ന്നം : വലിയ ഒരു അപകടത്തിത്തിനും രക്ഷയ്ക്കും ഇടയിൽ സെക്കന്റിന്റെ പത്തിലൊന്നു സമയം. എന്നിട്ടും ഡ്രൈവർക്കു ആ സമയത്തുണ്ടായ മ​നോ​ധൈ​ര്യം പുതുജീവൻ നൽകിയത് ആറുപേർക്ക് . കൊ​ടു​ങ്ങൂ​രി​ൽ ടി​പ്പ​റി​നെ അ​മി​ത വേ​ഗ​ത്തി​ല്‍ മ​റി​ക​ട​ന്നെ​ത്തി​യ ജീ​പ്പി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വെ​ട്ടി​ച്ചു റോ​ഡ​രി​കി​ലേ​ക്കു ക​യ​റ്റി. റോ​ഡ​രി​കി​ല്‍ കാ​ടു​വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓടെ ​ദേ​ശീ​യ​പാ​ത​യി​ല്‍ 17-ാം മൈ​ലി​ലാ​ണ് സം​ഭ​വം. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​മാ​യി എ​രു​മേ​ലി​ക്കു പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് 17-ാം മൈ​ൽ വ​ള​വി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ക​ട്ട​പ്പ​ന​യി​ല്‍ […]

ഹർഷൻ ഹരിദാസിന് സംസ്ഥന സ്‌കൂൾ കലോത്സവത്തിൽ ഉജ്ജ്വല വിജയം

ഹർഷൻ ഹരിദാസിന് സംസ്ഥന സ്‌കൂൾ കലോത്സവത്തിൽ ഉജ്ജ്വല വിജയം

മുണ്ടക്കയം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിന്റിംഗ് വിഭാഗങ്ങളിൽ A ഗ്രേഡും വാട്ടർ കളർ വിഭാഗത്തിൽ B ഗ്രേഡും നേടിയ കോരുത്തോട് സി കേശവൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയായ ഹർഷൻ ഹരിദാസ് നാടിനു അഭിമാനമായി. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയാണ് ഹർഷൻ ഹരിദാസ്. കോട്ടയം റെവന്യൂ ജില്ല കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ് വിഭാഗങ്ങളിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഹർഷൻ […]

ച​ര​ക്കുവാ​ഹ​ന​ങ്ങ​ളി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി

ച​ര​ക്കുവാ​ഹ​ന​ങ്ങ​ളി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി

എരുമേലി : ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ച​ര​ക്കുവാ​ഹ​ന​ങ്ങ​ളി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് അ​യ്യ​പ്പ​ഭ​ക്ത​ർ എ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​രെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ അ​ധി​കൃ​ത​ർ ക​യ​റ്റി അ​യ​ച്ചു. നി​ല​വി​ൽ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​യ്യ​പ്പ ഭ​ക്ത​രു​ടെ സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ​രി​ശോ​ധ​ന​യെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ എം​വി​ഐ ഷാ​ന​വാ​സ് പ​റ​ഞ്ഞു. ച​ര​ക്കുലോ​റി​ക​ളി​ൽ മ​ണ​ൽ വി​രി​ച്ച ശേ​ഷം അ​തി​ന് മു​ക​ളി​ൽ […]

ചിറക്കടവിൽ വയോജനങ്ങൾക്കായി യോഗാപരിശീലന പദ്ധതി തുടങ്ങി

ചിറക്കടവിൽ വയോജനങ്ങൾക്കായി യോഗാപരിശീലന പദ്ധതി തുടങ്ങി

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ 60 വയസിനു മേൽ പ്രായമുള്ളവർക്കായി സൗജന്യ യോഗാ പരിശീലനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, ബിന്ദു സന്തോഷ്, ജയശ്രീ, യോഗാചാര്യൻ തകടിയേർ ടി.ആർ.സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ആദ്യവർഷം 200 പേരെയാണ് യോഗ പഠിപ്പിക്കുന്നത്. പൊൻകുന്നം മഹാത്മാഗാന്ധി ടൗൺഹാൾ, തെക്കേത്തുകവല, ചെറുവള്ളി, മണ്ണംപ്ലാവ് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാർഡംഗങ്ങളുടെ പക്കൽ രജിസ്റ്റർ ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ അറിയിച്ചു.

മതമൈത്രിയുടെ പൊൻവെളിച്ചം വാരി വിതറിക്കൊണ്ട് എരുമേലി..

മതമൈത്രിയുടെ പൊൻവെളിച്ചം വാരി വിതറിക്കൊണ്ട് എരുമേലി..

എരുമേലി : ചന്ദനക്കുട മഹോത്സവത്തിനായി എരുമേലി നൈനാര്‍ മസ്ജിദ് (വാവര്‍പള്ളി) അണിഞ്ഞൊരുങ്ങുന്നു.ശരണാരവങ്ങളില്‍ മുങ്ങിനില്‍ക്കുന്ന എരുമേലിയിൽ ചന്ദനക്കുട മഹോത്സവത്തിന്റെ ആഘോഷഭാഗമായി നൈനാര്‍ മസ്ജിദ് ദീപാലംകൃതമായി നിൽക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. ബാങ്ക് വിളിയ്‌ക്കൊപ്പം ശരണം വിളികളും..നാടിന്റെ പുണ്യം..ലോകത്തിനു തന്നെ മാതൃകയാവുന്ന മതമൈത്രിയുടെ ഉദാത്ത ഭാവം എരുമേലിയിൽ ദർശിക്കുവാൻ സാധിക്കും.. ഈ പുണ്യ ഭൂമി നമ്മുടെ നാട്ടിൽ ആണെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം.. നിലനിൽക്കട്ടെ ഈ ഐക്യവും സാഹോദര്യവും കാലാകാലങ്ങളോളം .. മതമൈത്രിയുടെ പൊൻവെളിച്ചം വാരി വിതറിക്കൊണ്ട് എരുമേലി.. എരുമേലി : ചന്ദനക്കുട […]

കാഞ്ഞിരപ്പള്ളിയിൽ ബി. എസ്. എൻ. എൽ. മെഗാ മേള ജനുവരി 9,10,11 തീയതികളിൽ

കാഞ്ഞിരപ്പള്ളിയിൽ ബി. എസ്. എൻ. എൽ. മെഗാ മേള ജനുവരി 9,10,11 തീയതികളിൽ

കാഞ്ഞിരപ്പള്ളിയിൽ ബി എസ് എൻ എൽ മെഗാ മേള : ലാൻഡ് ലൈൻ, മൊബൈൽ സേവനങ്ങൾക്കായി ജനുവരി 9,10, 11 തീയതികളിൽ കാഞ്ഞിരപ്പള്ളി ബി എസ് എൻ എൽ ഓഫീസിൽ വച്ച് മെഗാ മേള നടത്തുന്നു. ഒൻപതാം തീയതി രാവിലെ 10.30 നു ആന്റോ ആന്റണി എം പി മേള ഉദ്‌ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി എം എൽ എ ഡോക്ടർ എൻ. ജയരാജ് , കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ, ഗിരീഷ് എസ് നായർ തുടങ്ങിയവർ […]

എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിൽ കേന്ദ്രസർക്കാർ അടൽ ടിങ്കറിങ് ലാബ് അനുവദിച്ചു

എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിൽ കേന്ദ്രസർക്കാർ അടൽ ടിങ്കറിങ് ലാബ് അനുവദിച്ചു

എരുമേലി : എരുമേലി സെന്റ് തോമസ് എച്ച്എസ് എസ്സിൽ കേന്ദ്ര കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട അടൽ ടിങ്കറിങ് ലാബ് അനുവദിച്ചു. രാജ്യത്ത് 10 ലക്ഷം ശാസ്ത്ര സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന അടൽ ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായിയാണ് തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ അടൽ ടിങ്കറിങ് ലാബുകൾ അനുവദിക്കുന്നത്. കോട്ടയം ജില്ലയിൽ നിന്നും 14 സ്കൂളുകൾക്കു അനുവദിച്ചിട്ടുണ്ട് . രാജ്യത്താകമാനം 10 ലക്ഷത്തോളം ശാസ്ത്ര സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ലാബ് സ്ഥാപിക്കുന്നതിന് ഓരോ […]

ചാക്കോച്ചൻ ചുമപ്പുങ്കൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍

ചാക്കോച്ചൻ ചുമപ്പുങ്കൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍

കാഞ്ഞിരപ്പള്ളി : പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി ചാക്കോച്ചൻ ചുമപ്പുങ്കൽ സ്ഥാനമേൽക്കും. ഇന്ന് നടന്ന പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠനെ അദ്ദേഹത്തെ തെരെഞ്ഞെടുക്കുകകയായിരുന്നു. രണ്ടാം വാർഡിന്റെ ( കപ്പാട്) പ്രതിനിധിയാണ് ചാക്കോച്ചൻ. സ്വതന്ത്ര്യനായി കർഷകരുടെ പ്രതിനിധിയായാണ് ചാക്കോച്ചൻ ചുമപ്പുങ്കൽ തെരെഞ്ഞെടുപ്പിൽ വിജയിച്ചത്. അതിനാൽ തന്നെ, ചാക്കോച്ചന്റെ പുതിയ സ്ഥാനലബ്ധി കർഷക ജനതയ്ക്കു ആവേശമായി. മുൻ ധാരണ പ്രകാരം, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചാനാട്ട് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചപ്പോൾ ആ സ്ഥാനത്തേക്ക് പഞ്ചായത്ത് […]

കരിമ്പുകയം ചെക്കുഡാമിന്റെ ഷട്ടറുകൾ അടച്ചു; ഇനി ജലസമൃദ്ധി

കരിമ്പുകയം ചെക്കുഡാമിന്റെ  ഷട്ടറുകൾ അടച്ചു; ഇനി ജലസമൃദ്ധി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ് പഞ്ചയത്തുകളിലെ ജലവിതരണം ഈ വേനൽക്കാലത്തു സുഗമമാകും എന്ന് ഉറപ്പായി. 4200 കണക്‌ഷനുകൾക്ക് വെള്ളം നൽകുന്ന കരിമ്പുകയം ചെക്കുഡാമിന്റെ ഷട്ടറുകൾ അടച്ചു, ജല സംഭരണം തുടങ്ങി . അതിനാൽ രണ്ടു ദിവസങ്ങൾ കൊണ്ട് കരിമ്പുകയം ചെക്കുഡാമിന്റെ വൃഷ്ടിപ്രദേശം നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിമ്പുകയത്ത് വെള്ളം തടഞ്ഞു നിർത്തുമ്പാൾ പ്രദേശത്തെ കിണറുകളിലും ജലസമൃദ്ധിയാണ്. പലക ഉപയോഗിച്ച് വെന്റ് വേ അടച്ചശേഷം ചാക്കിൽ മണൽ നിറച്ചിട്ടാണ് ഷട്ടർ ഉറപ്പിച്ചത് . അഞ്ചടി പൊക്കമാണ് ഷട്ടറിനുള്ളത്. അതിനാൽ […]

പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ ചിത്രപ്രദർശനവുമായി അനു അൽഫോൻസ് ജേക്കബ്

പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ ചിത്രപ്രദർശനവുമായി അനു അൽഫോൻസ് ജേക്കബ്

ചെങ്ങളം : തന്റെ മകൾ ലോകം അറിയുന്ന ചിത്രകാരിയാക്കി മാറുന്നത് കാണണമെന്ന ആഗ്രഹം പൂർത്തീകരിക്കാനാവാതെ തടത്തിൽ സാബു സ്തെനിസ്ലാവോസ് ഈ ലോകത്തോട് വിടപറഞ്ഞു പോയെങ്കിലും, മകൾ അനു അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി അഞ്ചരമാസത്തെ കഠിനപ്രയത്നത്തിലൂടെ ക്യാൻവാസിലാക്കിയ 266 മാർപാപ്പമാരുടെ ചിത്രങ്ങളുടെ പ്രദർശനവുമായി അനു അൽഫോൻസ് ജേക്കബ് എന്ന പ്ലസ് വൺ വിദ്യാർഥിനി ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ചെങ്ങളം സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിൽ പ്ലസ് വൺ കംപ്യൂട്ടർ വിദ്യാർഥിനിയാണ് അനു. കഴിഞ്ഞ ജൂണിലാണു […]

ബൈപാസ് നിർമ്മാണം; കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് ഓഫിസ് മാറ്റി സ്ഥാപിക്കുവാൻ നിർദേശം

ബൈപാസ് നിർമ്മാണം; കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് ഓഫിസ് മാറ്റി സ്ഥാപിക്കുവാൻ നിർദേശം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ∙ബൈപാസ് നിർമ്മാണത്തിന്റെ ആവശ്യത്തിന് വേണ്ടി കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് ഓഫീസിന്റെ സമീപത്തുള്ള സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നതിനാൽ പഞ്ചയാത്ത് ഓഫിസ് മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന് കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ. ജയരാജ് സൂചിപ്പിച്ചു. ബൈപാസിന്റെ തുടക്കം കാഞ്ഞിരപ്പള്ളി പഞ്ചയാത്ത് ഓഫിസിന്റെ അടുത്ത് നിന്നായതിനാൽ കാഞ്ഞിരപ്പള്ളി ടൗണിലേക്കുള്ള വാഹനങ്ങൾ തിരിഞ്ഞു പോകുന്നതിനാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കെണ്ടിവരുന്നത്. പഞ്ചായത്ത് വളവു കുറേക്കൂടി നിവർത്തി, വാഹനങ്ങൾ സുഗമമായി ഇടത്തേക്ക് തിരിഞ്ഞു പോകുവാനുള്ള സാഹചര്യം ഒരുക്കണം. അതിനു ആവശ്യമുള്ള […]

കയത്തിലെ ചേറിനുള്ളിൽ താഴ്ന്ന അയ്യപ്പഭക്തനെ ലൈഫ് ഗാര്‍ഡ് രക്ഷപെടുത്തി

കയത്തിലെ ചേറിനുള്ളിൽ താഴ്ന്ന അയ്യപ്പഭക്തനെ ലൈഫ് ഗാര്‍ഡ് രക്ഷപെടുത്തി

എരുമേലി / മൂക്കന്‍പെട്ടി: ഇരുപത്തഞ്ചു വര്ഷങ്ങളായി ശബരിമല ദർശനം നടത്തി വന്നിരുന്ന തെങ്കാശി സ്വദേശി ഗോപി (46) ഇത്തവണ ശബരിമല ദർശനത്തിനു പോയപ്പോൾ പരമ്പരാഗത കാനനപാതയിൽ കുളിക്കുവാൻ ഇറങ്ങിയപ്പോൾ അഴുത ആറിന്റെ കയത്തിലെ ചതുപ്പിൽ കുടുങ്ങി. മുന്പോട്ടും പിറകോട്ടും നീങ്ങാനാകാതെ ഒറ്റയ്ക്ക് മരണത്തെ മുഖാമുഖം കണ്ട ഗോപിയെ ലൈഫ് ഗാർഡ് സാഹസികമായി രക്ഷപെടുത്തി . ശനിയാഴ്ച വൈകുന്നേരം നാല് മണിയ്ക്കാണ് സംഭവം. തമിഴ്‌നാട്ടിൽ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ തെങ്കാശി സ്വദേശി ഗോപി(46)യാണ് ചേറിൽ പെട്ടത്. കടവിലെ ലൈഫ് ഗാര്‍ഡ് […]

ആശാ ജോയി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ആശാ ജോയി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസ് പാർട്ടിയിലെ ചേനപ്പാടി ഡിവിഷൻ അംഗം ആശാ ജോയി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥി എൽഡിഎഫ് ലെ പുഞ്ചവയൽ ഡിവിഷൻ അംഗം പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ് ആശാ ജോയി വിജയിച്ചത് . ആദ്യം പ്രസിഡന്റായ കോൺഗ്രസിലെ അന്നമ്മ ജോസഫ് രാജിവച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത് . കോൺഗ്രസ്–എഴ്, സിപിഎം–നാല്, സിപിഎെ–ഒന്ന്, കേരള കോൺഗ്രസ്–മൂന്ന് എന്നിങ്ങനെയാണ് ബ്ലോക്കിലെ കക്ഷിനില. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയിയെ പരിചയപ്പെടാം ..(വീഡിയോ) കാഞ്ഞിരപ്പള്ളി […]

ഡ്രൈവറുടെ ഷുഗര്‍ നില താഴ്ന്നു, കോളേജ് ബസ് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞു

ഡ്രൈവറുടെ ഷുഗര്‍ നില താഴ്ന്നു, കോളേജ് ബസ് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞു

മണിമല : യാത്രയ്ക്കിടെ ഡ്രൈവറുടെ ഷുഗര്‍ നില താഴ്ന്നതിനെത്തുടര്‍ന്ന് കോളേജ് ബസ് നിയന്ത്രണം നഷ്ട്ടപെട്ടു കുഴിയിലേക്ക് മറിഞ്ഞു . എരുമേലിയിലെ ഷേര്‍ മൗണ്ട് കോളേജിന്റെ ബസാണ് അപകത്തില്‍പ്പെട്ടത് . ഇന്നലെ നാലുമണിയോടെ ആലപ്ര വൈദ്യശാലപ്പടിയ്ക്കു സമീപം താഴ്ചപ്പടിയിലാണ് ബസ് മറിഞ്ഞത് . ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനുശേഷം മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി .ബസ് തങ്ങി നിന്ന മരത്തിന്‍െറ താഴ്ഭാഗത്തു ഒരു വീട് ഉണ്ടായിരുന്നു. അവിടേയ്ക്കു ബസ് പഠിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു . ബസ്സിൽ […]

കാഞ്ഞിരപ്പള്ളിയിൽ ടോറസ് ലോറിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളിയിൽ ടോറസ് ലോറിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയുടെ അടുത്തുവച്ചു കരിങ്കല്ലുമായി വന്ന ടോറസ് ലോറിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. കാഞ്ഞിരപ്പള്ളി ദേശീയ പാതയുടെ അടുത്ത് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിൽ നിന്നും കരിങ്കല്ല് കയറ്റി ഇറങ്ങി വന്ന ലോറി , ദേശീയ പാതയിലൂടെ വന്ന ബസ്സിൽ ഇടിക്കുകയാരുന്നു. ഇടിയുടെ ശക്തിയിൽ ബസ്സിന്റെ മുൻഭാഗം തകർന്നു. എറണാകുളത്ത് നിന്നും തേക്കടിയ്ക്ക് യാത്ര തിരിച്ച ഗുജറാത്തിൽ നിന്നുള്ള അൻപതോളം വിനോദ സഞ്ചാരികൾ അടങ്ങിയ സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

അഞ്ചിലിപ്പ ചെക്കുഡാമിൽ കുളിക്കുവാൻ ഇറങ്ങിയയാൾ കയത്തിൽ മുങ്ങി മരിച്ചു

അഞ്ചിലിപ്പ ചെക്കുഡാമിൽ കുളിക്കുവാൻ ഇറങ്ങിയയാൾ കയത്തിൽ മുങ്ങി മരിച്ചു

കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിൽ അഞ്ചിലിപ്പയിലെ ചെക്കുഡാമിൽ കുളിക്കുവാൻ ഇറങ്ങിയയാൾ കയത്തിൽ മുങ്ങി മരിച്ചു. വെളിച്ചിയാനി കോഴിമല പരേതനായ സ്കറിയയുടെ മകൻ, സജി സ്കറിയ(48)യാണ് അപകടത്തിൽ പെട്ട് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ചെക്കുഡാമിന്റെ അടുത്തുള്ള പറമ്പിൽ നിന്നും ഈറ്റ വെട്ടുന്നതിനു വന്ന എട്ടംഗ സംഘതോടൊപ്പമാണ് സജി എത്തിയത്. പണി കഴിഞ്ഞപ്പോൾ കുളിക്കുന്നതിനായി സജി ചെക്കുഡാമിൽ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപെടുത്തുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയർ ഫോഴ്സ് എത്തി സജിയുടെ മൃതദേഹം […]

വി.എൻ.വാസവൻ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി; വി.പി.ഇബ്രാഹിം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി

വി.എൻ.വാസവൻ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി; വി.പി.ഇബ്രാഹിം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എൻ.വാസവൻ തുടരും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് രണ്ടാം തവണയാണ്. ഐകകണ്‌ഠ്യേനയാണു വാസവനെ തിരഞ്ഞെടുത്തത്. അഞ്ചു പുതുമുഖങ്ങളടക്കം 37 പേരടങ്ങുന്ന ജില്ലാ കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു. വി എന്‍ വാസവന്‍, എം ടി ജോസഫ്, കെ സുരേഷ് കുറുപ്പ്, പി കെ ഹരികുമാര്‍, സി ജെ ജോസഫ്, എ വി റസല്‍, ടി ആര്‍ രഘുനാഥന്‍, ലാലിച്ചന്‍ ജോര്‍ജ്, പി എന്‍ പ്രഭാകരന്‍, കെ എന്‍ രവി, ഐയ്‌മനം ബാബു, പി ജെ […]

തീർഥാടകരുടെ ബസ് കുഴിയിലേക്കു വീണു

തീർഥാടകരുടെ ബസ് കുഴിയിലേക്കു വീണു

പമ്പാവാലി ∙ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം തെറ്റി കുഴിയിലേക്കു വീണു. ബസ് വശം ചെരിഞ്ഞാണ് വീണതെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വെളുപ്പിന് 4.30ന് കണമല സാൻതോം ഹൈസ്കൂൾ പടിക്കലാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് ശബരിമലയ്ക്കു പോവുകയായിരുന്ന സംഘം സഞ്ചരിച്ച മിനിബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് കരുതുന്നു. തഴയ്ക്കൽ ബാബുവിന്റെ പറമ്പിലേക്ക് മറിഞ്ഞ ബസ് വീണ്ടും കരണംമറിയാതിരുന്നത് അപകടത്തിന്റെ തീവ്രത ഇല്ലാതാക്കി. ബസ് വീണതിനു തൊട്ടുതാഴെയാണ് കിണർ. ഈ ഭാഗത്തേക്ക് വണ്ടി […]

പ്രകൃതിസൗഹൃദ പൊതുശ്മശാനം ‘ശാന്തിതീരം’ ഒരുങ്ങുന്നു ..

പ്രകൃതിസൗഹൃദ പൊതുശ്മശാനം ‘ശാന്തിതീരം’ ഒരുങ്ങുന്നു ..

പൊൻകുന്നം : ഒന്നര കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന, കോട്ടയം ജില്ലയിലെ രണ്ടാമത്തെ പ്രകൃതിസൗഹൃദ പൊതുശ്മശാനം ‘ശാന്തിതീരം’ പൊൻകുന്നം ചേപ്പുംപാറയിൽ ഒരുങ്ങുന്നു. ദേശീയപാത 183ന്റെ ഓരത്ത് ചേപ്പുംപാറയിൽ 1.3 ഏക്കർ സ്ഥലത്ത് 1.47 കോടി രൂപ മതൽ മുടക്കിലാണ് ശ്മശാന കെട്ടിടം ഉയരുന്നത്. കെട്ടിടത്തിന്റെ 50% ഭാഗം പൂർത്തിയായി. റോഡ്, പീഠം, മൃതദേഹം ദഹിപ്പിക്കുന്ന കെട്ടിടം, കുഴൽക്കിണർ, പുകക്കുഴൽ, ദഹിപ്പിക്കുന്ന പെട്ടി, കവാടം, എന്നിവയാണ് ശ്മശാനത്തിൽ ഉണ്ടാകുക. മൃതദേഹം മറവു ചെയ്യുവാൻ ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത […]

മഞ്ഞപ്പള്ളി – കോഴികൊത്തി റോഡിന്റെ നവീകരണത്തിന് അഞ്ചു ലക്ഷം

മഞ്ഞപ്പള്ളി – കോഴികൊത്തി റോഡിന്റെ നവീകരണത്തിന് അഞ്ചു ലക്ഷം

കാഞ്ഞിരപ്പള്ളി∙ ജില്ലാ പഞ്ചായത്ത് 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞപ്പള്ളി – കോഴികൊത്തി റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. കെ.ജോർജ് വർഗീസ് പൊട്ടംകുളം, ജയിംസ് തെക്കേമുറി എന്നിവർ പ്രസംഗിച്ചു.

പി പി റോഡിൽ വീണ്ടും അപകടം ; പനമറ്റത്തു നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു, ഒരാൾക്ക് ഗുരുതര പരുക്ക്

പി പി റോഡിൽ വീണ്ടും അപകടം ; പനമറ്റത്തു നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു, ഒരാൾക്ക്  ഗുരുതര പരുക്ക്

പൊൻകുന്നം: പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ പൊൻകുന്നം – പാലാ റോഡിൽ ഒരു മാസത്തോളം അപകടങ്ങൾ ഇല്ലാതെ കടന്നുപോയെങ്കിലും, വീണ്ടും വാഹനാപകങ്ങൾക്കു തുടക്കമായി. ഇന്ന് പുലർച്ചെ പനമറ്റം നാലാം മൈലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു നാലു പേർക്കു പരുക്കേറ്റു.ചിറക്കടവ് പള്ളിപ്പടി കൊണ്ടുർ ആന്റണി(61),മകൻ ദിലീപ്(34),മകന്റെ ഭാര്യ രാജി(30),ബന്ധു ഷോബിൻ(38) എന്നിവർക്കാണ് പരുക്കേറ്റത്. അപകടം നടന്നയുടൻ ഇതുവഴി വന്ന വാഹനയാത്രക്കാരാണ് ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ദിലീപിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ഷോബിനെ 26ാം […]

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ശ്രീമതി ജയാ ജേക്കബിനെ തിരഞ്ഞെടുത്തു

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ശ്രീമതി ജയാ ജേക്കബിനെ തിരഞ്ഞെടുത്തു

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ശ്രീമതി ജയാ ജേക്കബിനെ തിരഞ്ഞെടുത്തു. ഇരുപത് അംഗ പഞ്ചായത്തു സമിതിയിൽ പത്തു വോട്ടുകൾ നേടിയാണ് കേരള കോൺഗ്രസ് (എം) ലെ ജയാ ജേക്കബ് പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടത്. ഒൻപതു പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ് ഡി പി ഐ യിലെ ഏക അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ജയാ ജേക്കബിന്റെ സത്യപ്രതിജ്ഞ (വീഡിയോ) പുതിയ പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജയാ ജേക്കബിന്റെ സത്യപ്രതിജ്ഞ (വീഡിയോ)പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി […]

കുളിമുറിയില്‍ നിന്നും മൊബൈല്‍ഫോണിൽ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

കുളിമുറിയില്‍ നിന്നും മൊബൈല്‍ഫോണിൽ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

മുണ്ടക്കയം: കുളിമുറിയില്‍ നിന്നും മൊബൈല്‍ഫോണ്‍ ക്യാമറയായി ഉപയോഗിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച 45കാരന്‍ അറസ്റ്റില്‍. മുണ്ടക്കയം പറത്താനം ഉരുളമൊട്ട, നായ്ക്കമോടിയല്‍, ബാബു(45)നെയാണ് മുണ്ടക്കയം എസ്.ഐ.അനൂപ് ജോസും സംഘവും പിടികൂടിയത്. പറത്താനത്തിനടുത്ത് വെട്ടുകല്ലാംകുഴിയില്‍ ഒരുവീട്ടില്‍ കൃഷി ജോലിക്കെത്തിയതായിരുന്നു ബാബു. ജോലിക്കിടിയില്‍ വീട്ടമ്മ കുളിക്കുന്നതിനായി കുളിമുറിയിലേക്കു കയറുന്നത് ഇയാളുടെ ശ്രദ്ധയില്‍പെട്ടു. ഇതോടെ കുളിമുറിയുടെ ഭിത്തിയിലെ ജനല്‍വഴി മൊബൈല്‍ ഫോണ്‍ കടത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് വീട്ടമ്മ കണ്ടു.ഫോണ്‍ പിടിച്ചുവാങ്ങാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ബാബു ഓടി രക്ഷപെട്ടു. തുടര്‍ന്നു വീട്ടമ്മയുടെ നിലവിളികേട്ട് […]

പെരുവന്താനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു ബാങ്ക് ജീവനക്കാർക്ക് ഗുരുതര പരുക്ക്

പെരുവന്താനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു ബാങ്ക് ജീവനക്കാർക്ക് ഗുരുതര പരുക്ക്

പെരുവന്താനം . കൊല്ലം- ദിണ്ടികൽ ദേശീയ പാതയിൽ പെരുവന്താനം നാല്പതാം മൈലിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് ഗുരുതര പരിക്ക്. കാർ യാത്രക്കാരായ ഈരാറ്റുപേട്ട ഐ.സി ഐ സി ഐ ബാങ്ക് ജീവനക്കാരായ പാല മേവട സ്വദേശി മടിയാങ്കൽ താഴെ ജോണി മോസ് (28) പാലാ സ്വദേശിനി പുത്തൻപുരക്കൽ ചിഞ്ചു സുനീഷ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച 3 മണിയോടെ ബാങ്കിൻ്റെ ആവശ്യങ്ങൾക്കായി ഏലപ്പറയിലേക്ക് പോകുമ്പോൾ കുമളിയിൽ നിന്നും വന്ന ശബരിമല തീർത്ഥാടകരുടെ വാഹനത്തെ […]

കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി, സ്വന്തമായി കിണർ നിർമാണ പ്രവർത്തനം തുടങ്ങി

കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി, സ്വന്തമായി കിണർ നിർമാണ പ്രവർത്തനം തുടങ്ങി

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിന്റെ വർഷങ്ങളായുള്ള കുടിവെള്ളക്ഷാമപരിഹാരത്തിനായി നിരന്തരമായി നടത്തിയ പോരാട്ടത്തിനൊടുവിൽ സ്കൂളിന് സ്വന്തമായി കിണർ അനുവദിച്ച് നിർമാണ പ്രവർത്തനം ആരഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്നാണ് സ്മാർട്സ് ക്ലാസ് റൂം ഉൾപ്പെടെ അറ്റകുറ്റപണികൾക്കും സ്കൂളിന് പുതുതായി കണർ നിർമിക്കാനാമായി ഫണ്ട് വകയിരുത്തിയിരുക്കുന്നത്. നിലവിൽ സ്കൂളിന് കുടിവെള്ളത്തിനായി കുഴൽകിണർ ഉണ്ടെങ്കിലും ഇതിൽ നിന്നും സ്കൂളിനാവശ്യത്തിന് ജലം ലഭിക്കുന്നില്ല. വേനൽ രൂക്ഷമായാൽ കുടിവെള്ളം കിട്ടാതെ പണം മുടക്കി വെള്ളമെത്തിച്ചാണ് സ്കൂളിന്റെ ആവശ്യങ്ങൾ […]

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വാക്കേറ്റവും വാക്ക്ഔട്ടും..(വീഡിയോ)

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വാക്കേറ്റവും വാക്ക്ഔട്ടും..(വീഡിയോ)

പാറത്തോട് ; ബുധനാഴ്ച നടന്ന പാറത്തോട് പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. ഇരുപത് അംഗ പഞ്ചായത്തു സമിതിയിൽ പത്തു വോട്ടുകൾ നേടി കേരള കോൺഗ്രസ് (എം) ലെ ജയാ ജേക്കബ് പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒൻപതു പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ് ഡി പി ഐ യിലെ ഏക അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വാക്കേറ്റവും വാക്ക്ഔട്ടും..(വീഡിയോ) പാറത്തോട് ; ബുധനാഴ്ച നടന്ന പാറത്തോട് പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് […]

ശബരിമലയാത്രയിൽ പൊൻകുന്നം വിജയൻ പമ്പയിൽ വച്ച് മരണമടഞ്ഞു

ശബരിമലയാത്രയിൽ പൊൻകുന്നം വിജയൻ പമ്പയിൽ വച്ച് മരണമടഞ്ഞു

പൊൻകുന്നം: ” പൊൻകുന്നം വിജയൻ ” എന്ന പേരു മാത്രം കൂടെയുള്ളവർക്ക് അറിയാവുന്ന ശബരിമല തീർത്ഥാടകൻ പമ്പയിൽ ഹൃദയാഘാദം മൂലം മരണമടഞ്ഞു. അദ്ദേഹത്തെ അറിയാവുന്നവർ വിശദവിവരങ്ങൾക്ക് പമ്പ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊൻകുന്നം പോലിസറിയിച്ചു. ഫോൺ പമ്പ 04735203412

സുഗതൻ ചേട്ടന് പാമ്പുകടി വെറും പുല്ലാണ്..കടിയേറ്റത് പതിനെട്ടു തവണ

സുഗതൻ ചേട്ടന് പാമ്പുകടി വെറും പുല്ലാണ്..കടിയേറ്റത് പതിനെട്ടു തവണ

മുണ്ടക്കയം : ചെന്നാപ്പാറ ടി ആർ & റ്റി എസ്റ്റേറ്റ് വട്ടമല മുല്ലപ്പള്ളിയിൽ സുഗതൻ ചേട്ടനെ പാമ്പുകൾ കടിച്ചിട്ടുമുണ്ട്, സുഗതൻ ചേട്ടൻ പാമ്പിനെ തിരിച്ചു കടിച്ചിട്ടുമുണ്ട്. അതിനാൽ തന്നെ പണ്ട് പാമ്പുകൾ സുഗതൻ ചേട്ടനെ ഓടിച്ചിട്ടു കടിച്ചിരുന്നുവെങ്കിലും, ഇപ്പോൾ പാമ്പുകൾ സുഗതൻ ചേട്ടന്റെ കാണുമ്പോൾ ഓടി രക്ഷപ്പെടുക യാണത്രെ. 65 വയസിനിടെ 18 തവണ ആണ് സുഗതൻ ചേട്ടന് പാമ്പു കടി ഏൽക്കേണ്ടി വന്നത്. ഉഗ്രവിഷമുള്ള മൂർക്കൻ മുതൽ വിഷം കുറഞ്ഞ നീർക്കോലി വരെ സുഗതൻ ചേട്ടനെ […]

പി പി റോഡിൽ വീണ്ടും അപകടം,എലിക്കുളത്തു ബൈക്ക് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു.

പി പി റോഡിൽ വീണ്ടും അപകടം,എലിക്കുളത്തു ബൈക്ക് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു.

പൊൻകുന്നം : ചെറിയ ഒരു ഇടവേളയ്ക്കു ശേഷം പൊൻകുന്നം പാലാ റോഡിൽ നിന്നും വീണ്ടും അപകട വാർത്തകൾ വരുവാൻ തുടങ്ങി. ഇന്നലെ രാത്രിയിൽ എലിക്കുളത്തു വച്ച് റോഡ് മുറിച്ചു കടക്കുവാൻ ശ്രമിച്ച വഴിയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരണമടഞ്ഞു. എലിക്കുളം വട്ടക്കാവുങ്കൽ രമേശൻ (50) ആണ് മരിച്ചത്.ഇന്നലെ രാത്രി 12.45 ന് പാലാ – പൊൻകുന്നം റോഡിൽ അഞ്ചാം മൈലിൽ ആയിരുന്നു അപകടം. ഇവിടെ അടുത്ത് ബന്ധുവിന്റെ വിട്ടിൽ നിന്നും എലിക്കുളത്ത് വിട്ടിലേക്ക് നടന്ന് വരുമ്പോൾ സംസ്ഥാന പാത […]

എരുമേലി ചന്ദനക്കുടത്തിന് കൊടിയേറി

എരുമേലി ചന്ദനക്കുടത്തിന് കൊടിയേറി

എരുമേലി ∙ മതസാഹോദര്യത്തിന്റെ ചന്തം നിറയ്ക്കുന്ന ചരിത്രപ്രസിദ്ധമായ ചന്ദനക്കുടത്തിന് ഇന്നലെ എരുമേലിയിൽ ആഘോഷമായി കൊടിയേറി. കൊടിയേറ്റിന്റെ പത്താം ദിനമായ ജനുവരി 10നാണ് ചന്ദനക്കുട ഉൽസവം.പിറ്റേന്നു നടക്കുന്ന പേട്ടതുള്ളലിനുള്ള ഐക്യ ദാർഢ്യമായാണ് ചന്ദനക്കുടം പരിഗണിക്കപ്പെടുന്നത്. ആഘോഷഭാഗമായി മസ്ജിദ് ദീപാലംകൃതമാണ്. മഗ് രിബ് നമസ്കാര ശേഷം മഹല്ല മുസ്‌ലിം ജമാ അത്ത് അങ്കണത്തിൽ ജമാ അത്ത് പ്രസിഡന്റ് പി.എ.ഇർഷാദ് കൊടിയേറ്റി. നേർച്ചപ്പാറ പള്ളിയിൽ വൈസ് പ്രസിഡന്റ് വി.പി.അബ്ദുൽ കരിമും ചരളയിൽ ശാഖാ പ്രസിഡന്റ് പി.പി.ലത്തീഫും കൊടിയേറ്റി. ട്രഷറർ ഹാജി കെ.എ.അബ്ദുൽ […]

വിറകുപുര കത്തിനശിച്ചു

വിറകുപുര കത്തിനശിച്ചു

ഇളങ്ങുളം ∙ തീപിടിച്ചു വിറകുപുര നശിച്ചു. ഇളങ്ങുളം വളവോടുങ്കൽകരോട്ട് ഹരിപ്രസാദിന്റെ വീടിനടുത്തുള്ള വിറകുപുരയാണ് ഇന്നലെ കത്തിയത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നു തീ അണച്ചു.

എല്ലാ മാന്യ വായനക്കാർക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ പുതുവത്സരാശംസകൾ…

എല്ലാ മാന്യ വായനക്കാർക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ പുതുവത്സരാശംസകൾ…

എല്ലാ മാന്യ വായനക്കാർക്കും സമൃദ്ധിയും, ഐശ്യര്യവും, സന്തോഷവും, സമാധാനവും, ആരോഗ്യവും നിറഞ്ഞ നല്ല ദിനങ്ങൾ ആശംസിക്കുന്നു പുതിയ ലക്ഷ്യങ്ങളും പുതിയ ഉയരങ്ങളും തേടി നമുക്ക് പുതു വർഷത്തെ വരവേൽക്കാം … വരുവാനിരിക്കുന്നതു നന്മ നിറഞ്ഞ ഒരു നല്ല വർഷമാകട്ടെ എന്ന് പ്രതീക്ഷിക്കാം …മറ്റുള്ളവരെ സഹായിക്കുവാൻ സാധിച്ചില്ലെങ്കിലും, ഉപദ്രവിക്കാതെയെങ്കിലുമിരിക്കാം. .. പ്രതീക്ഷയുടെ, പ്രത്യാശയുടെ.. പുതുവത്സരാശംസകൾ …. KanjirappallyNEWS.com.

പൊൻകുന്നത്ത് അപകട പരമ്പര : അമിത വേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിലും, ഓട്ടോയിലും വാനിലും ഇടിച്ചു

പൊൻകുന്നത്ത് അപകട പരമ്പര : അമിത വേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിലും, ഓട്ടോയിലും വാനിലും ഇടിച്ചു

പൊൻകുന്നം∙ : പൊൻകുന്നത്ത് അപകട പരമ്പര : 19ാം മൈലിൽ വച്ച് അമിത വേഗത്തിൽ ഒരു കാറിനെ മാറിക്കടന്നെത്തിയ കാർ മറ്റൊരു കാറിലും, ഓട്ടോയിലും വാനിലും ഇടിച്ചു . രണ്ടു പേർ പരിക്കേറ്റു ആശുപത്രിയിൽ . ഒരേദിശയിൽ നിന്നും വന്ന കാറിനെ മറികടന്നെത്തിയ മറ്റൊരുകാർ പെട്ടി ഓട്ടോയിലും വാനിലും ഇടിച്ചു.ഓട്ടോ യാത്രക്കാരായ രണ്ടു പേർക്കു പരുക്ക്.ഓട്ടോ ഡ്രൈവറായ പായിപ്പാട് കിഴക്കേകുറ്റ് ഹാരീസ്(42) ഭാര്യ സബൂറ(34) എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരും കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 4.15ന് ദേശീയപാത […]

കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹെസ്കൂൾ അദ്ധ്യാപകൻ മാത്തുക്കുട്ടി റ്റി. ജെ. (45) നിര്യാതനായി

കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹെസ്കൂൾ അദ്ധ്യാപകൻ മാത്തുക്കുട്ടി റ്റി. ജെ. (45) നിര്യാതനായി

കപ്പാട് : കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹെസ്കൂൾ അദ്ധ്യാപകൻ മാത്തുക്കുട്ടി റ്റി. ജെ (45) നിര്യാതനായി . കപ്പാട് തോട്ടത്തിൽ കുഞ്ഞേപ്പിന്റെ മകൻ മാത്തുക്കുട്ടി റ്റി. ജെ എന്ന മാത്തുക്കുട്ടി സാർ ഹൃദയസ്തംഭനം മൂലം നിര്യാതനായി . ഭാര്യ സെലീനാമ്മ ചിന്നാർ സൈന്റ്റ് ജോസഫ്‌സ് സ്‌കൂൾ അദ്ധ്യാപികയാണ്. കട്ടപ്പന വടക്കേക്കര കുടുംബാംഗം . മക്കൾ : ഹൈന, ഹൈസൽ , ഹൈബി . മാതാവ് ഏലിക്കുട്ടി കൊഴുവനാൽ ചെന്നാശ്ശേരിയിൽ കുടുംബാംഗം. മൃതദേഹം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അച്ചാമ്മ […]

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും കറുത്ത സ്റ്റി​ക്ക​ര്‍; കാര്യമാക്കേണ്ടതില്ലെന്നു പോലീസ്

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും കറുത്ത സ്റ്റി​ക്ക​ര്‍; കാര്യമാക്കേണ്ടതില്ലെന്നു പോലീസ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഏതാനും ദിവസങ്ങൾക്കു മുൻപ്, ഇരുപത്തി ആറാം മൈലിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയതിന്റെ പരിഭ്രാന്തി അടങ്ങുന്നതിനു മുൻപ്, കാഞ്ഞിരപ്പള്ളി ടൗണിലെ ബാങ്കിന്റെ കെട്ടിടത്തിലും കറുത്ത സ്റ്റിക്കർ കണ്ടെത്തിയെന്ന വാർത്ത ജനങ്ങളെ വീണ്ടും പരിഭാന്തിയിലാക്കി. കാ​ഞ്ഞി​ര​പ്പ​ള്ളി – ത​മ്പ​ല​ക്കാ​ട് റോ​ഡി​ലെ എ​സ്ബി​ഐ ശാ​ഖ​യി​ലെ ബാ​ങ്ക് ബി​ല്‍​ഡിം​ഗി​ലും ക​റു​ത്ത​തും വെ​ളു​ത്ത​തു​മാ​യ സ്റ്റി​ക്ക​റു​ക​ള്‍ ക​ണ്ടെ​ത്തി. കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​സി​ബി​ന്‍റെ നാ​ല് ജ​ന​ലു​ക​ളി​ലാ​ണ് സ്റ്റി​ക്ക​റു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. എന്നാൽ അത് മോഷണസംഘത്തിന്റേതല്ല എന്നാണ് പോലീസ് ഭാഷ്യം. ക​വ​ര്‍​ച്ച​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും മോ​ഷ്ടാ​ക്ക​ള്‍ പ​തി​പ്പി​ക്കു​ന്ന […]

പൊടിമറ്റം സെന്റ് ജോസഫ്സ് എൽ.പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക കുടുംബ സംഗമം നടന്നു

പൊടിമറ്റം സെന്റ് ജോസഫ്സ് എൽ.പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക കുടുംബ സംഗമം നടന്നു

പൊടിമറ്റം: സെൻറ് ജോസഫ്സ് എൽ.പി.സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ പൂർവ്വ വിദ്യാർത്ഥി അധ്യാപക കുടുംബ സംഗമം റവ:ഫാ: തോമസ് പഴുവക്കാട്ടിലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ ചേർന്നു. വിജയപുരം കോർപ്പറേറ്റ് മാനേജർ റവ:ഫാ: പോൾ ഡെന്നി രാമച്ചംകുടി യോഗം ഉദ്ഘാടനം ചെയ്തു. ശ്രീ.രാജു കൊടിത്തോട്ടം, പി.സി.ജെയിൻ, ഡോ: കെ.എ.ചാക്കോ, ഹാജി.പി.എം.തമ്പിക്കുട്ടി, ചാർലി കോശി, എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അൽഫോൻസ പാലത്തിങ്കൽ സ്വാഗതവും, ഡിലൻസാൻഡോസ് കൃതജ്ഞതയും പറഞ്ഞു

മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ തീക്കനലാട്ടം കടന്ന് തെയ്യങ്ങൾ നിറഞ്ഞാടി..

മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ തീക്കനലാട്ടം കടന്ന് തെയ്യങ്ങൾ നിറഞ്ഞാടി..

ചിറക്കടവ്∙ മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പൂരപ്പറമ്പിൽ അഗ്നി പ്രവേശനത്തിലൂടെ തീച്ചാമുണ്ടിയും, കതിവന്നൂർ വീരനും കരിങ്കുട്ടി ചാത്തനും കാഴ്ചയുടെ വിസ്മയങ്ങൾ തീർത്തു നിറഞ്ഞാടി. കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ് ഭക്തിക്കൊപ്പം വിസ്മയങ്ങൾ തീർത്തു തെയ്യം അവതരിപ്പിച്ചത് . തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം ഭക്തിയുടെ പാരമ്യത്തിലെ ദൃശ്യമായി മാറി. . കോലത്തുനാടിന്റെ പൈതൃകം പേറി ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് തീച്ചാമുണ്ടിയും കതിവന്നൂർ വീരനും കരിങ്കുട്ടി ചാത്തനും ഉൾപ്പെടെയുള്ള തെയ്യക്കോലങ്ങൾ മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രമുറ്റത്തെ പൂരപ്പറമ്പിൽ നിറഞ്ഞാടിയത്. ഇതു രണ്ടാം വട്ടമാണ് മണക്കാട്ടു ക്ഷേത്രത്തിൽ കോഴിക്കോട് ശ്രീനിവാസന്റെ […]

ബൈപാസ് സർവ്വേ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തുകൂടി .. ?

ബൈപാസ് സർവ്വേ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തുകൂടി .. ?

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബൈപാസ് വീണ്ടും വിവാദ കുരുക്കിലേക്ക്. വെള്ളിയാഴ്ച ഉച്ചയോടെ ബൈപാസിന്റെ പ്രാരംഭസർവേ നടത്തുവാൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയ ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജിന്റെ സാന്നിധ്യത്തിൽ സ്ഥലം അളന്നപ്പോൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തുകൂടിയാണ് അളവെടുപ്പ് നടത്തിയത്. നിലവിലെ പ്ലാൻ അനുസരിച്ചു പഞ്ചായത്തിന്റെ പ്രധാന ഓഫീസിനോട് വളരെ ചേർന്നാണ് നിർദിഷ്ട ബൈപാസ് ലൈൻ പോകുന്നത്. അതോടെ നിലവിലുള്ള സ്ഥാനത്ത് പഞ്ചായത്ത് ഓഫീസിന്റെ നിലനിൽപ്പ് തന്നെ പരുങ്ങലിലായേക്കും. അങ്ങനെ വന്നാൽ അത് മറ്റൊരു […]

എരുമേലിയിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; കട കത്തി നശിച്ചു

എരുമേലിയിൽ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; കട കത്തി നശിച്ചു

എരുമേലി : എരുമേലിയിൽ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. കട കത്തി നശിച്ചു. എരുമേലി കെ എസ് ആര്‍ ടി സി ജംഗ്ഷനിൽ ചന്ദ്രൻ പിള്ളയുടെ കടയുടെ മുൻപിൽ സീസണിൽ താത്കാലിക കട നടത്തുന്നയാളുടെ അടുക്കളയിലെ പാചകവാത സിലിണ്ടറിനാണ് തീ പിടിച്ചത്. കടയുടെ മുൻ ഭാഗത്തു ബജ്ജിയും മറ്റു പലഹാരങ്ങളും ഉണ്ടാക്കി കൊണ്ടിരുന്ന അടുപ്പിന്റെ സമീപത്തു വച്ചിരുന്ന സിലിണ്ടറിന്റെ പുറത്തേക്കു ചൂട് എണ്ണ മറിഞ്ഞുവീണു തീ പിടിക്കുകയായിരുന്നു. സിലിണ്ടറിന് തീ പിടിച്ചതോടെ ആളുകൾ പരിഭ്രതരായി ഓടി […]

കാഞ്ഞിരപ്പളളിയിലെ ചില വീടുകളിൽ കണ്ടത് മോഷ്ട്ടാക്കളുടെ കറുത്ത സ്റ്റിക്കറോ.. ? ജനം ഭീതിയിൽ

കാഞ്ഞിരപ്പളളിയിലെ ചില വീടുകളിൽ കണ്ടത് മോഷ്ട്ടാക്കളുടെ കറുത്ത സ്റ്റിക്കറോ.. ? ജനം ഭീതിയിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ ചില വീടുകളിൽ കണ്ടെത്തിയ കറുത്ത സ്റ്റിക്കർ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇരുപത്തി ആറാം മൈലിലെ ഹൌസിങ് കോളനിയിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിലെ ജനലിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള വീട്ടുകാർ തങ്ങളുടെ വീടുകൾ പരിശോധിച്ചപ്പോൾ രണ്ടു വീടുകളിൽ കൂടി കറുത്ത സ്റ്റിക്കർ കണ്ടെത്തി. അതോടെ ജനം ഭീതിയിലായി. മോഷണം നടത്താനുള്ള വീട് തിരിച്ചറിയാൻ വേണ്ടി മോഷണ സംഘത്തിലുള്ളവർ പതിക്കുന്നതാണ് ഈ സ്റ്റിക്കറെന്നാണു നിഗമനം. […]

കെ.ആര്‍ തങ്കപ്പന്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

കെ.ആര്‍ തങ്കപ്പന്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ കെ.ആര്‍ തങ്കപ്പനെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് കേരള കോണ്‍ഗ്രസ്(ബി)യിലെ റോസമ്മ വെട്ടിത്താനത്തിനെയും തെരഞ്ഞെടുത്തു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ധാരണയനുസരിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തും നിന്നും ജോഷി അഞ്ചനാട്ടും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്നും ബീനാ ജോബിയും രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 23 അംഗ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം)ലെ മാത്യു ജേക്കബിനെ ആറിനെതിരെ […]

വീടിന്റെ അടുത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി മറിഞ്ഞു

വീടിന്റെ അടുത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി മറിഞ്ഞു

പൊൻകുന്നം : ഇരുപതാം മൈൽ കടക്കയത്ത് ബഷീറിന്റെ വീടിന്റെ തൊട്ടടുത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി ഇന്ന് പുലർച്ചെ മറിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ വ്യക്തിയുടെ പുരയിത്തിൻ കഴിഞ്ഞ ദിവസം എടുത്തിട്ട ഉറക്കാത്ത മണ്ണിൽ താഴ്ന്ന് ഒരു വശത്തേക്ക് ടിപ്പർ മറിയുകയായിരുന്നു.

ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു ; ഓശാനയുടെ നവോഥാന ശബ്ദം നിലച്ചു

ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു ; ഓശാനയുടെ നവോഥാന ശബ്ദം നിലച്ചു

കേരളാകോൺഗ്രസ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും, കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും, സഭയിലെ പുരോഹിതനേതൃത്വത്തിന്റെ തീവ്രവിമർശകനും, സാംസ്‌കാരിക പ്രമുഖനുമായ ജോസഫ് പുലിക്കുന്നില്‍ അന്തരിച്ചു. 85 വയസായിരുന്നു. സഭയുടെ അധികാരസംവിധാനങ്ങളിൽ സാധാരണവിശ്വാസികൾക്കു കൂടുതൽ പങ്കു കിട്ടും വിധമുള്ള സമൂലപരിവർത്തനത്തിനു വേണ്ടി മൂന്ന് പതിറ്റാണ്ടിലേറെയായി ഒറ്റയാൾ പട്ടാളമായി വാദിച്ചിരുന്ന പുലിക്കുന്നേൽ പലപ്പോഴും സഭാനേതൃത്തത്തിന്റെ കണ്ണിലെ കരടായിരുന്നു. ‘ഓശാന’ എന്ന മാസികയിലൂടെയായിരുന്നു അദ്ദേഹം തന്റെ കടുത്ത വിമർശങ്ങൾ കൂടുതലായി നടത്തിയിരുന്നത്. മൃതദേഹം നാളെ രാവിലെ 11ന് ഭരണങ്ങാനത്തെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകള്‍ […]

പൊൻകുന്നത്തു ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചു, നിയന്ത്രണം തെറ്റി കാൽനട യാത്രക്കാരനെയും ഇടിച്ചു

പൊൻകുന്നത്തു ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചു, നിയന്ത്രണം തെറ്റി കാൽനട യാത്രക്കാരനെയും ഇടിച്ചു

പൊൻകുന്നം : കട്ടപ്പനയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് അതിവേഗത്തിൽ പോവുകയായിരുന്ന ആംബുലൻസ് പൊൻകുന്നത്തു വച്ച് അപകടത്തിൽ പെട്ടൂ. പൊൻകുന്നം ടൗണിൽ വച്ച് സ്കൂട്ടറുമായി കൂട്ടിയിടിച്ചു. നിയന്ത്രം നിയന്ത്രണം വിട്ട സ്‌കൂട്ടർ വഴിയാത്രക്കാരനെയും ഇടിച്ചു. അപകടത്തിൽ പെട്ട് തലയ്ക്കു പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനും, കാലൊടിഞ്ഞ കാൽനട യാത്രക്കാരനും പരിക്കേറ്റു ആശുപത്രിയിൽ. ദേശീയപാത 183ൽ പൊൻകുന്നം ടൗണിൽ ഇന്നലെ രാത്രി 7.20ന് ആയിരുന്നു സംഭവം.കട്ടപ്പനയിൽ നിന്നു കോട്ടയത്തേക്കു രോഗിയുമായി വരികയായിരുന്ന ആംബുലൻസും ദേശീയപാതയിൽ നിന്നു മണിമല റോഡിലേക്കു തിരിയുകയായിരുന്ന […]

ഒരു മാസമായി നാട്ടുകാരെ വട്ടം ചുറ്റിച്ച പെരുമ്പാമ്പിനെ പിടികൂടി

ഒരു മാസമായി നാട്ടുകാരെ വട്ടം ചുറ്റിച്ച പെരുമ്പാമ്പിനെ പിടികൂടി

വാഴൂർ : ഒരു മാസമായി നാട്ടുകാരെ വട്ടം ചുറ്റിച്ചു കൊണ്ടിരുന്ന എട്ട് അടിയോളം നിളം ഉള്ള പെരുമ്പാമ്പിനെ പിടികൂടി. പുരയിടത്തിൽ ഒളിച്ച പെരുമ്പാമ്പിനെ പരിസരവാസികൾ അറിയിച്ചതനുസരിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മറ്റപ്പള്ളിക്കു സമീപം പിറ്റത്താങ്ങൽ പുരയിടത്തിൽ നിന്നാണു പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ 11നു മറ്റപ്പള്ളി തോടിനു സമീപത്തുകൂടി വെള്ളാപ്പള്ളി കരോട്ട് ജെയിംസിന്റെ പുരയിടത്തിലേക്കു പാമ്പ് കയറുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പിന്നിട് നാട്ടുകാർ പള്ളിക്കത്തോട് പോലീസിലറിയിച്ച് കോട്ടയത്തുനിന്നും എത്തിയ ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും […]

കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം വർണാഭമായ ഘോഷയാത്രയോടെ സമാപിച്ചു

കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം വർണാഭമായ ഘോഷയാത്രയോടെ സമാപിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൂന്നു ദിവസമായി നടന്ന മണ്ഡലമഹോത്സവം ആയിരങ്ങൾ പങ്കെടുത്ത വർണാഭമായ ഘോഷയാത്രയോടെ സമാപിച്ചു. താലപ്പൊലി, വാദ്യമേളങ്ങള്‍ ,ഗരുഡന്‍ പറവ, കരക നൃത്തം, തെയ്യം, അലങ്കരിച്ച രഥങ്ങളുടെയും,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ എത്തിയതോടെ ഈ വര്‍ഷത്തെ മണ്ഡലകാല മഹോത്സവത്തിന് സമാപനം കുറിക്കുകയായിരുന്നു. തിടമ്പേറ്റിയ ആനകൾ ദേവിയുടെ സന്നിധിയിൽ തിടമ്പ് ഇറക്കിയ ശേഷം മസ്തകം ഉയർത്തി ദേവിയെ വണങ്ങി വിടചൊല്ലിയതോടെ ഉത്സവത്തിന് സമാപ്തിയായി. വീഡിയോ കാണുക : ഉത്സവം കഴിഞ്ഞു ദേവിയ്ക്ക് […]

സ്‌കൂൾ ബസ് വാങ്ങുവാൻ ക്രിസ്മസ് കരോളുമായി വിദ്യാർഥികൾ ..

സ്‌കൂൾ ബസ് വാങ്ങുവാൻ ക്രിസ്മസ് കരോളുമായി വിദ്യാർഥികൾ ..

കാഞ്ഞിരപ്പള്ളി : വാഴൂർ സെന്റ് മേരീസ് എൽപി സ്‌കൂളിന് സ്വന്തമായൊരു വാഹനം കണ്ടെത്തുവാനായി പാഴ് വസ്തുക്കൾ ശേഖരിച്ചു വിൽപന നടത്തി പണം സ്വരൂപിക്കുന്ന കുഞ്ഞങ്ങൾക്കു സഹായവുമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിലെ 50 വിദ്യാർഥികൾ അടങ്ങുന്ന സംഘം കാഞ്ഞിരപ്പള്ളി ടൗണിൽ കൂടി ക്രിസ്മസ് കരോളുമായി എത്തിയത് വ്യത്യസ്ത കാഴ്ചയായി. ക്രിസ്മസ് കരോളിലൂടെ പിരിഞ്ഞുകിട്ടുന്ന പണം മുഴുവനും വാഴൂർ സെന്റ് മേരീസ് എൽപി സ്‌കൂളിലെ കൊച്ചുകൂട്ടുക്കാർക്കു തങ്ങളുടെ ക്രിസ്മസ് സമ്മാനമായി […]

ക്രിസ്തുമസ് രാത്രിയിലെ തിരുകർമ്മങ്ങൾ ..(വീഡിയോ)

ക്രിസ്തുമസ് രാത്രിയിലെ തിരുകർമ്മങ്ങൾ ..(വീഡിയോ)

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ ക്രിസ്തുമസ് രാത്രിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബ്ബാനയ്ക്കൊപ്പം ഉണ്ണീശോയെ തീകായൽ ചടങ്ങും, ദേവാലയത്തിനു ചുറ്റും ഉണ്ണീശോയെയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാത്രി 12 മണിക്ക് ആരംഭിച്ച തിരുകർമ്മങ്ങൾ 2 മണിയോടെ അവസാനിച്ചു . അതിനമോഹരമായ പുൽക്കൂടും ദേവാലയത്തിൽ നിർമ്മിച്ചിരുന്നു. ക്രിസ്തുമസ് രാത്രിയിലെ തിരുകർമ്മങ്ങൾ ..(വീഡിയോ) ക്രിസ്തുമസ് രാത്രിയിലെ തിരുകർമ്മങ്ങൾ .കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ ക്രിസ്തുമസ് രാത്രിയിൽ നടന്ന […]

ശാന്തിയുടെയും സമാധാത്തിന്റെയും സന്ദേശം പ്രഘോഷിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി യുവദീപ്തിയുടെ “ശാന്തിദൂത് 2017”

ശാന്തിയുടെയും സമാധാത്തിന്റെയും സന്ദേശം പ്രഘോഷിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി യുവദീപ്തിയുടെ “ശാന്തിദൂത് 2017”

ശാന്തിയുടെയും സമാധാത്തിന്റെയും സന്ദേശം പ്രഘോഷിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി യുവദീപ്തിയുടെ “ശാന്തിദൂത് 2017” കാഞ്ഞിരപ്പള്ളി : കഴിഞ്ഞ 25 വര്‍ഷങ്ങളായിമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ യുവദീപ്തി എസ്എംവൈഎം തുടർച്ചയായി നടത്തിവരുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ശാന്തിദൂത് ഈ പ്രാവശ്യവും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശാന്തിയുടെയും സമാധാത്തിന്റെയും സന്ദേശം പ്രഘോഷിച്ചുകൊണ്ട് അക്കരപ്പള്ളിയിൽ നിന്നാരംഭിച്ച ക്രിസ്മസ് റാലി കാഞ്ഞിരപ്പള്ളി ടൌൺ ചുറ്റി കത്തീഡ്രല്‍ മഹാജൂബിലി ഹാളിൽ സമാപിച്ചു. കുഞ്ഞു മാലാഖമാരും ക്രിസ്മസ് പാപ്പാമാരും അലങ്കരിച്ച വാഹനങ്ങളും സൈക്കിള്‍ റാലിയും ടാബ്ളോകളും യുവദീപ്തി […]

സുമേഷ് കൂട്ടിക്കൽ ഷോ കാഞ്ഞിരപ്പള്ളിയിൽ..

സുമേഷ് കൂട്ടിക്കൽ ഷോ കാഞ്ഞിരപ്പള്ളിയിൽ..

കാഞ്ഞിരപ്പള്ളി : പ്രശസ്ത സംഗീത സംവിധായകനും, സ്റ്റേജ് പെർഫോർമറും കീറ്റർ വിദഗനുമായ സുരേഷ് കൂട്ടിക്കൽ കാഞ്ഞിരപ്പള്ളി യുവദീപ്തി ഒരുക്കിയ ശാന്തിദൂതിന്റെ സമാപന സമ്മേളനത്തിൽ കത്തീഡ്രല്‍ മഹാജൂബിലി ഹാളിൽ വച്ച് അവതരിപ്പിച്ച പ്രോഗ്രാം കാണികൾക്കു അവിസ്മരണീയ അനുഭവമായി. അദ്ദേഹത്തെ കാണികൾ നിറഞ്ഞ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഒൻപതു വർഷങ്ങൾക്ക് മുൻപ് താൻ സംഗീത സംവിധാനം നിർവഹിച്ച ആദ്യ സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസിനെ കൊണ്ട് പാടിക്കുവാൻ സാധിച്ചതോടെ, ഏറ്റവും ചെറുപ്രായത്തിൽ യേശുദാസിന്റെ കൊണ്ട് സംഗീതം ആലപിപ്പിച്ച സംഗീത സംവിധായകൻ എന്ന ബഹുമതിക്കും […]

ക്രിസ്മസ് ആഘോഷത്തിന് പൊലിമ കൂട്ടാൻ രുചിയാർന്ന കേക്കുകളുമായി സോജിയും മഞ്ജുവും..

ക്രിസ്മസ് ആഘോഷത്തിന് പൊലിമ കൂട്ടാൻ രുചിയാർന്ന കേക്കുകളുമായി സോജിയും മഞ്ജുവും..

കാഞ്ഞിരപ്പള്ളി : ക്രിസ്മസ് കാലം കേക്കിന്റെ കാലം കൂടിയാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്മസ് ആഘോഷം ? കാഞ്ഞിരപ്പള്ളി മേഖലയിലെ പല വീടുകളിലും ക്രിസ്മസ് കാലത്തു വീട്ടമ്മമ്മാർ സ്വന്തം വീട്ടിൽ കേക്കുകൾ ഉണ്ടാക്കി ആവശ്യക്കാർക്ക് നൽകാറുണ്ട്. അവർക്കു സ്ഥിരം കസ്റ്റമേഴ്സും ഉണ്ട്. നല്ലൊരു വരുമാനവും അവർ ഉണ്ടാക്കുന്നുണ്ട്. രാസവസ്തുക്കൾ ചേർക്കാത്ത കേക്കാണെന്നതിനാൽ കണ്ണടച്ച് വാങ്ങിക്കുവാൻ ധാരാളം ആവശ്യക്കാരുമുണ്ട് . വിശ്വാസം അതെല്ലേ എല്ലാം..? അത്തരത്തിൽ ക്രിസ്മസ് കാലത്തു കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക കേക്ക് വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് […]

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ നസ്രാണി മങ്ക പട്ടം ഫാത്തിമ സുനിലിന് (വീഡിയോ)

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ നസ്രാണി മങ്ക പട്ടം ഫാത്തിമ സുനിലിന്  (വീഡിയോ)

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം അവിസ്മരണീയമായി. ഇത്തവണ വ്യത്യസ്‍തമായ മത്സരങ്ങളാണ് അരങ്ങേറിയത്. നസ്രാണി മങ്ക, ക്രിസ്മസ് പപ്പ, കാരൾ ഗാനം മുതലായ മത്സരങ്ങൾക്കു കുട്ടികൾ ആവേശത്തോടെ പങ്കെടുത്തതോടെ ആവേശം ഇരട്ടിയായി. ആവേശം അതിരുകടന്നതോടെ കുട്ടികൾക്കൊപ്പം അധ്യാപകരും സിസ്റേഴ്സും ഡാൻസിന് ചുവടുവച്ചു. നസ്രാണിമങ്ക മത്സരത്തിന് അറുപത്തി നാല് വിദ്യാർത്ഥിനികൾ പങ്കെടുത്തു. ചട്ടയും, മുണ്ടും, കുണുക്കും, ധരിച്ചു കാലൻകുടയും പിടിച്ചു തനി നസ്രാണിമങ്കമാരായി കുട്ടികൾ അരങ്ങ് വാണു. സെ​ന്‍റ് മേ​രീ​സ് സ്‌കൂളിലെ നസ്രാണി പെൺകുട്ടികളെ ബഹുദൂരം […]

ചിറക്കടവ് വെള്ളാള സമാജം സ്കൂളില്‍ ക്രിസ്മസ് നവവല്‍സര ആഘോഷം നടത്തി

ചിറക്കടവ് വെള്ളാള സമാജം സ്കൂളില്‍ ക്രിസ്മസ് നവവല്‍സര ആഘോഷം നടത്തി

പൊന്‍കുന്നം : ചിറക്കടവ് വെള്ളാള സമാജം സ്കൂളില്‍ ക്രിസ്മസ് നവവല്‍സര ആഘോഷം നടത്തി. സകൂള്‍ പി റ്റി. എ , മനേജ്മെന്‍റ് കമ്മറ്റി , നേഴ്സറി വിഭാഗം എന്നിവരുടെ സംയുക്തആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷം സ്കൂള്‍ മനേജര്‍ സുമേഷ് ശങ്കര്‍ പുഴയനാല്‍ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജീന്‍സ് തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക എം.ജി. സീന ക്രിസ്മസ് സന്ദേശം നല്‍കി. ചെയര്‍മാന്‍ ടി.പി. രവീന്ദ്രന്‍പിള്ള , സെക്രട്ടറി എം.എന്‍ രാജരത്നം , വി.എസ്. വിനോദ്കുമാര്‍, സി.എസ് […]

ജെ സി ഐ പൊൻകുന്നം ചാപ്റ്ററിന്റെ ” പൊൻതൂവൽ ” ഡിസംബർ 24 ന്

ജെ സി ഐ പൊൻകുന്നം ചാപ്റ്ററിന്റെ ” പൊൻതൂവൽ ” ഡിസംബർ 24 ന്

ജെ സി ഐ പൊൻകുന്നം ചാപ്റ്ററിന്റെ ” പൊൻതൂവൽ ” ഡിസംബർ 24 ന് പൊൻകുന്നം : ജെ സി ഐ പൊൻകുന്നം ചാപ്റ്റർ അതിന്റെ പതിനെട്ടാം വാർഷികത്തോനുബന്ധിച്ചു ” പൊൻതൂവൽ” എന്ന പേരിൽ തുടങ്ങിയ കാരുണ്യ പദ്ധതിയിലൂടെ രോഗബാധയാൽ ബുദ്ധിമുട്ടുന്ന വീടില്ലാത്ത ഒരു കുടുംബത്തിന് വീടുവച്ചു കൊടുക്കുന്നു. പൂർത്തീകരിച്ച വീടിന്റെ താക്കോൽ ദാന ചടങ്ങ് ഡിസംബർ 24 നു മൂന്ന് മണിക്ക് പൊൻകുന്നം വ്യാപാര ഭവനിൽ വച്ച് നടക്കുന്നതാണെന്ന് പൊൻകുന്നത് ജി സി ഐ ഭാരവാഹികൾ […]

പുകപുരയിൽ നിന്ന് തീ പടർന്ന് വീട് ഭാഗീകമായി കത്തി നശിച്ചു; കോളജ് വിദ്യാർഥികളുടെ സമയോജിതമായ ഇടപെടീൽ മൂലം ദുരന്തം ഒഴിവായി.

പുകപുരയിൽ നിന്ന് തീ പടർന്ന് വീട് ഭാഗീകമായി കത്തി നശിച്ചു; കോളജ് വിദ്യാർഥികളുടെ സമയോജിതമായ ഇടപെടീൽ മൂലം ദുരന്തം ഒഴിവായി.

വാഴൂരിൽ പുകപുരയിൽ നിന്ന് തീ പടർന്ന് വീട് ഭാഗീകമായി കത്തി നശിച്ചു; കോളജ് വിദ്യാർഥികളുടെ സമയോജിതമായ ഇടപെടീൽ മൂലം ദുരന്തം ഒഴിവായി. വാഴൂർ: പുകപുരയിൽ നിന്ന് തീ പടർന്ന് വീട് ഭാഗീകമായി കത്തി നശിച്ചു. തീർത്ഥപാദപുരം നാരായണ വിലാസത്തിൽ രാജഗോപാലൻ നായരുടെ വീടാണ് ഇന്നലെ വൈകിട്ട് 3.30 ഓടെ കത്തിനശിച്ചത് .പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അടുക്കളയോട് ചേർന്നുള്ള പുകപുരയിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. വീടിനുള്ളിൽ നിന്ന് തീ പടരുന്നത് കോളജ് വിട്ട് പോവുകയായിരുന്ന […]

കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കുവാൻ അമ്മ കിണറ്റിൽ ചാടി, ഇരുവർക്കും രക്ഷകനായത് വഴിയാത്രക്കാരൻ..

കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കുവാൻ അമ്മ കിണറ്റിൽ ചാടി, ഇരുവർക്കും രക്ഷകനായത് വഴിയാത്രക്കാരൻ..

പൊന്‍കുന്നം: ഈ ലോകത്തിലെ ഏറ്റവും വലിയ സ്നേഹം സ്വന്തം അമ്മയുടെ സ്നേഹം ആണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്, ചിറക്കടവ് പൈനുങ്കല്‍പ്പടി അറയ്ക്കല്‍ താഴത്ത് ലിനോയുടെ ഭാര്യ ലിസ(30) മാതൃസ്നേഹം എന്താണെന്നു ലോകത്തിനു വെളിവാക്കികൊടുത്തു. ലിസിയുടെ രണ്ടു വയസ്സും മാത്രം പ്രായമുള്ള ഇളയ കുഞ്ഞു ലിയോണ്‍ കിണറ്റിൽ വീഴുന്നത് കണ്ടു, മുന്നും പിന്നും ആലോചിക്കാതെ ലിസി കിണറ്റിലേക്ക് എടുത്ത് ചാടി കുഞ്ഞിനെ വെള്ളത്തിൽ മുങ്ങിപോകാതെ ജീവൻ രക്ഷപെടുത്തി . എന്നാൽ കിണറ്റിൽ കുഞ്ഞിനെ ഒരു കൈകൊണ്ടു വെള്ളത്തിന്റെ മുകളിൽ പൊക്കിപിടിച്ചുകൊണ്ടു […]

യുവദീപ്തിയുടെ “ശാന്തിദൂത് 2017” ഡിസംബർ 23 ന്

യുവദീപ്തിയുടെ “ശാന്തിദൂത് 2017” ഡിസംബർ 23 ന്

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ 25 വര്‍ഷങ്ങളായി മായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ യുവദീപ്തി എസ്എംവൈഎം തുടർച്ചയായി നടത്തിവരുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ശാന്തിദൂത് ഈ പ്രവശ്യം ഡിസംബർ 23 ന് . “ശാന്തിദൂത് 2017” എന്ന പേരില്‍ നടത്തുന്ന പരിപാടി ഡിസംബർ 23 ശനിയാഴ്ച വൈകിട്ട് 5.30 നു വർണ്ണശബളമായ ക്രിസ്സ്മസ് റാലിയോടെ ആരംഭിച്ചു, ടൌൺ ചുറ്റി, കത്തീഡ്രല്‍ മഹാജൂബിലി ഹാളിൽ എത്തും. തുടർന്ന് 6.30 നു പൊതുസമ്മേളനം നടക്കും. സമ്മേളത്തിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ […]

പൊൻകുന്നം പനമറ്റത്തു ആറാം ക്ലാസ് വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

പൊൻകുന്നം പനമറ്റത്തു ആറാം ക്ലാസ് വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

പൊൻകുന്നം: പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു തിരികെ പോകുന്ന വഴി, കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ആറാം ക്ലാസ് വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു. കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ കുട്ടി കിണറ്റിൽ വീണത് ആ സമയത്തു അറിഞ്ഞിരുന്നില്ല. പനമറ്റം ഗവണ്‍മെന്‍റ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള കിണറ്റിൽ വീണു മരിച്ചു. പനമറ്റം പീരുക്കുന്നേൽ ഉണ്ണികൃഷ്ണൻ കർത്തയുടെ മകൻ അർജുൻ കർത്ത (11)യാണ് മരിച്ചത്. രാവിലെ 11ന് പരീക്ഷ കഴിഞ്ഞു മറ്റു കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ആൾമറയില്ലാത്ത […]

മണിമല ഗ്രാമപഞ്ചായത്തില്‍ ലിതാ ഷാജി പുതിയ പ്രസിഡൻറ് ജമീല പി. എസ് വൈസ് പ്രസിഡൻറ്

മണിമല ഗ്രാമപഞ്ചായത്തില്‍ ലിതാ ഷാജി പുതിയ പ്രസിഡൻറ് ജമീല പി. എസ് വൈസ് പ്രസിഡൻറ്

മണിമല : മണിമല ഗ്രാമപഞ്ചായത്തില്‍ നേതൃമാറ്റം പൂർണമായി. പുതിയ പ്രസിഡന്റായി കോണ്‍ഗ്രസിലെ ലിതാ ഷാജിയും വൈസ് പ്രസിഡന്റായി മുസ്ലീം ലീഗിലെ ജമീല പി.എസും തിരഞ്ഞെടുക്കപ്പെട്ടു . മുൻ ധാരണ പ്രകാരമാണ് പദവി മാറ്റം. 12 മാസത്തിനുശേഷം വീണ്ടും പദവികള്‍ മാറും. ഒരു വര്‍ഷത്തിനുശേഷം കോണ്‍ഗ്രസിലെ ആന്‍സി ജോസഫിന് പ്രസിഡന്‍െറ് പദവിയും സാബു തോമസിന് വൈസ്പ്രസിഡന്‍െറ് സ്ഥാനവൂം ലഭിച്ചേക്കും .പ്രസിഡന്‍െറ് തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്‍െറ ലിതാ ഷാജിയ്ക്കു 9 വോട്ടും എല്‍.ഡി.എഫിലെ ജയശ്രീഗോപിദാസിനു 4 വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്‍െറ് […]

കെ.വി കുര്യനെ മുണ്ടക്കയം പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു

കെ.വി കുര്യനെ മുണ്ടക്കയം പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു

മുണ്ടക്കയം : മലയോര മേഖലയുടെ പൊതുപ്രവർത്തന രംഗത്ത് ആറു പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്ന മുൻ എംഎൽഎ കൂടിയായ കെ.വി.കുര്യന്റെ (കെവികെ) നവതി ആഘോഷം മുണ്ടക്കയത്ത് പ്രൗഢ ഗംഭീരമായി നടന്നു. തൊണ്ണൂറിൻ്റെ നിറവിൽ എത്തിയ കെ.വി കുര്യനെ മുണ്ടക്കയം പൗരാവലിയുടെ നേതൃത്വത്തിൽ സമുചിതമായി ആദരിച്ചു. പകരം വയ്ക്കുവാനാവാത്ത രാഷ്ട്രീയ ജീവിത മാതൃകയാണ് കെ.വി കുര്യൻ പാർട്ടിക്കും. തന്റെ നാടിനും നൽകിയതെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പൊതു പ്രവർത്തന രംഗത്ത് ആറ് പതിറ്റാണ്ടുകളായി നിറസാനിധ്യമായിരുന്ന മുൻ എംഎൽഎ […]

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം സമാപിച്ചു

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം സമാപിച്ചു

പൊൻകുന്നം / കൂരാലി : നാലുദിവസങ്ങളിലായി എലിക്കുളത്തെ കൂരാലിയില്‍ നടന്നുവന്ന സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനഏരിയ സമ്മേളന ചുവപ്പ് സേനാ മാര്‍ച്ചോടും റാലിയോടുംകൂടി തിങ്കളാഴ്ച വൈകിട്ട് സമാപിച്ചു. സമാപനസമ്മേളനം കൂരാലിയില്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ബിജെപിയും കോണ്‍ഗ്രസും ഒരേപോലെ സിപിഐ എമ്മിന്റെ ശത്രുക്കളാണെന്ന് ഉദ്ഘാടപ്രസംഗത്തിൽ എം എം മണി പറഞ്ഞു. നെഹ്റു കുടുംബത്തില്‍ ജനിച്ചതുകൊണ്ട് മാത്രമാണ് രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ പ്രസിഡന്റാകാന്‍ കഴിഞ്ഞത്. രാജ്യത്തെ ഒറ്റുകൊടുത്ത ആളാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്. ഇന്ത്യയില്‍ […]

Page 1 of 39123Next ›Last »