innathe paripadi

മതമൈത്രിയുടെ ഇഫ്താർ വിരുന്ന് ..

മതമൈത്രിയുടെ ഇഫ്താർ വിരുന്ന് ..

എരുമേലി : മതമൈത്രിക്ക് പേരുകേട്ട എരുമേലിയുടെ പൈതൃകം അന്വർഥമാക്കിക്കൊണ്ടു ക്രിസ്തീയ പുരോഹിതരും, ഹൈന്ദവ പൂജാരിയും ഇമാമിനോപ്പം ഇഫ്താറില്‍ പങ്കെടുക്കാന്‍ എത്തിയത് ആനന്ദകരമായ കാഴ്ചയായിരുന്നു. മൂലക്കയം ഹിദായത്തുല്‍ ഇസ്‌ലാം ജുംഅ മസ്ജിദില്‍ ഇഫ്താറില്‍ പങ്കെടുക്കാന്‍ വൈദികരും ക്ഷേത്രം ഭാരവാഹികളും ഒന്നിച്ചെത്തി. ഇമാം പി.എ. അന്‍ഷാദ് മൗലവി എല്ലാവരേയും മസ്ജിദിനുള്ളില്‍ സ്വീകരിച്ചു. നോമ്പു തുറക്കലിന് ബാങ്ക് മുഴങ്ങിയപ്പോൾ വ്രതസമാപ്തി പകര്‍ന്ന് ഇവര്‍ വിഭവങ്ങള്‍ വിളമ്പി. തുടർന്നു ക്ഷേത്രത്തിലെ ദീപാരാധനക്കായി ക്ഷേത്രം ശാന്തിയെ എല്ലാവരും ഒന്നിച്ച് യാത്രയാക്കി. മൂലക്കയം സെന്റ് മേരീസ് […]

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കാഞ്ഞിരപ്പള്ളിയിൽ

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി:ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പുതിയ വികസന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനാണ്‌ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 22-)0 വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്ര ഭാരതത്തിൽ ആറു പതിറ്റാണ്ടുകൾക്ക് ശേഷവും പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെന്നും എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ബഹുദൂരം മുന്നിലാണെന്നും മന്ത്രി പറഞ്ഞു. ആന്റോ ആന്റണി എം പി പൊതുസമ്മേളനം […]