NEWS

ഡോ. ബോബി ചെമ്മണ്ണൂർ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

ഡോ. ബോബി ചെമ്മണ്ണൂർ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

രക്തദാന സംഘടനകളുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ഓർഗനൈസഷന്റെ ദേശീയ രക്ഷാധികാരി യായി ഡോ. ബോബി ചെമ്മണ്ണൂരിനെ തെരെഞ്ഞെടുത്തു. പഞ്ചാബ് നിയമസഭാ സ്പീക്കർ റാണ കെ പി സിംഗ്, നിയമസഭാംഗങ്ങളായ സോം പ്രകാശ്, അംഗത്ത് സിംഗ് തുടങ്ങിയവർ പങ്കെടുത്ത രക്തദാന സന്ദേശ റാലി ഡോക്ടർ ബോബി ചെമ്മണ്ണൂർ നയിച്ചു. പഞ്ചാബിൽ നടന്ന ദേശീയ സമ്മേനത്തിൽ ഗവ. ഓഫ് ഇന്ത്യ നാഷണൽ ബ്ലഡ് ട്രാൻസ്.ഫ്യൂഷൻ കൗൺസിൽ ഡയറക്റ്റർ ഡോക്ടർ ശോഭിനി രാജൻ ഡോ ബോബി […]

കാഞ്ഞിരപ്പള്ളി ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു ; എ.കെ.ജെ. എം സ്‌കൂളിന് ഓവറോള്‍ കിരീടം

കാഞ്ഞിരപ്പള്ളി ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു ; എ.കെ.ജെ. എം സ്‌കൂളിന് ഓവറോള്‍ കിരീടം

ഇളങ്ങുളം: കാഞ്ഞിരപ്പള്ളി ഉപജില്ല സ്‌കൂള്‍ കലോത്സവം ഇളങ്ങുളത്ത് സമാപിച്ചു. ഓവറോള്‍ കിരീടം എ.കെ.ജെ. എം സ്‌കൂളിന്. സമാപന സമ്മേളനം എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാ ദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. കെ അപ്പുക്കുട്ടന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. കെ സരസമ്മ, ജനറല്‍ കണ്‍വീനര്‍ പി.എന്‍.പ്രദീപ് കുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജോസ് മൂക്കിലിക്കാട്ട്, ജെയിംസ് ജീരകത്തില്‍, സുശീല എബ്രാഹം, സെന്റ് മേരീസ് ചര്‍ച്ച് ട്രസ്റ്റി പി.എം.മത്തായി, പി.ടി.എ. പ്രസിഡന്റ് ടോമി പുത്തൂര്‍, […]

പ്രമേഹരോഗ വാരാചരണത്തിന്റെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു.

പ്രമേഹരോഗ വാരാചരണത്തിന്റെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു.

പൊൻകുന്നം: പ്രമേഹരോഗ വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലും, പൊൻകുന്നം ജനമൈത്രി പോലീസ്‌, ലയൺസ് ക്ലബ്, ചിറക്കടവ് ഗ്രാമ പഞ്ചായത്ത്, മറ്റ് സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ എട്ടു മണിക്ക് പൊൻകുന്നത്ത് കൂട്ട നടത്തം സംഘടിപ്പിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ജയാ ശ്രീധർ ഉദ്ഘാടനം നിർവ്വഹിച്ചു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ കൂട്ട നടത്തം ഫ്ലാഗ് ഓഫ് ചെയ്തു. പൊൻകുന്നം മുതൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വരെയാണ് നടത്തം സംഘടിപ്പിച്ചത്. കൂട്ടനടത്തത്തിൽ 50 ൽ പരം പേർ […]

കാഞ്ഞിരപ്പള്ളിയെ ഹരിതാഭമാക്കാൻ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കാഞ്ഞിരപ്പള്ളിയെ ഹരിതാഭമാക്കാൻ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയെ ഹരിതാഭമാക്കാൻ ഹരിത കാഞ്ഞിരപ്പള്ളി മിഷൻ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഹരിത കേരളം മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണ് സംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെയും സഹകരണത്തോടെ പരിസ്ഥിതി – ജല സംരക്ഷണ പ്രവർത്തനങ്ങളും, മാലിന്യ നിർമാർജന പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനാ യോഗം തീരുമാനിച്ചു. കാഞ്ഞിരപ്പളളിയുടെ നാഡി ഞരമ്പായ ചിറ്റാർപുഴയുടെയും, അനുബന്ധ കൈത്തോടുകളുടെയും നവീകരണവും, സംരക്ഷണവും, ചെറിയ നീർച്ചാലുകളിൽ തടയണ നിർമാണം, മഴക്കുഴി […]

കുടിവെള്ളമെത്തിക്കാൻ സഹായഹസ്തവുമായി വാട്ട്സാപ്പ് കൂട്ടായ്മ

കുടിവെള്ളമെത്തിക്കാൻ സഹായഹസ്തവുമായി വാട്ട്സാപ്പ് കൂട്ടായ്മ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ സഹായഹസ്തവുമായി പ്രവാസി വാട്ട്സാപ്പ് കൂട്ടായ്മ. നാട്ടിലെ പ്രശനങ്ങൾ മനസ്സിലാക്കി, അതിനു പരിഹാരമുണ്ടാക്കുവാൻ കാഞ്ഞിരപ്പള്ളി സോഷ്യൽ ആൻഡ് കൾച്ചറൽ ഫോറം വാട്ട് സാപ്പ് കൂട്ടായ്മ മുന്നിട്ടിറങ്ങിയത് മറ്റുള്ളവർക്കും പ്രചോദനമായി. പ്രവാസി സൗഹൃദ വാർഡായ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ ടൗൺ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറുൽ ഹുദാ യു.പി സ്കൂൾ വളപ്പിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച് നൽകിയ കുഴൽ കിണറിൽ ആവശ്യത്തിലധികം വെള്ളം ലഭിച്ചതോടെ മോട്ടോർ കൂടി വാങ്ങാൻ […]

ഹോട്ടൽ ഭക്ഷണശേഷമുള്ള ആ വലിയ ‘ക്ഷീണ’ത്തിനു ചെറിയ ആശ്വാസം

ഹോട്ടലുകളുടെ ചരക്കു സേവന നികുതി കുത്തനെ കുറച്ചതു പ്രാബല്യത്തിൽ വന്നതോടെ ഹോട്ടലുകളും പുതിയ നിരക്ക് ഇൗടാക്കിത്തുടങ്ങി. സ്ഥിരമായി ഹോട്ടലുകളിൽനിന്നു കഴിക്കുന്നവരിൽ ചിലർ പഴയ ബില്ലുമായി എത്തിയാണ് നികുതി നിരക്കു കുറഞ്ഞെന്ന് ഉറപ്പാക്കിയത്. ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചതോടെ എസി, നോൺ എസി റസ്റ്ററന്റുകളിൽനിന്ന് ഇനി കുറഞ്ഞ നികുതി നിരക്കിൽ ഭക്ഷണം കഴിക്കാം. നേരത്തേ എസിയിൽ 18 ശതമാനവും നോൺ എസിയിൽ 12 ശതമാനവുമായിരുന്നു നികുതിയെങ്കിൽ ജിഎസ്ടിയിലെ നികുതി സ്ലാബുകളിൽ ഏറ്റവും താണ നിരക്കാണ് ഇനി ഹോട്ടലുകൾ ഈടാക്കുക. […]

രാജുവിനെ തൊട്ടാല്‍ ഷോക്കടിക്കും

മണിമല : കാഞ്ഞിരപ്പള്ളി സംഗീതാസൗണ്ടിലെ ഓപ്പറേറ്ററായ കറണ്ട് രാജു (എന്‍.ബി.രാജു)വൈദ്യുതി ലൈനില്‍ തൊട്ടാല്‍ പോലും ഷോക്കടിക്കില്ല .വൈദ്യുതി കടന്നുപോകുന്ന വയര്‍ കടിച്ച് ഇന്‍സുലേഷന്‍ കളയുന്നതോ മെയിന്‍ സ്വിച്ചിനുള്ളില്‍ കൈയ്യിടുന്നതുമെല്ലാം കണ്ട് രാജുവിന് ചുറ്റും കാഴ്ചക്കാരേറും മണിമല സെന്‍റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കറുകച്ചാല്‍ ഉപജില്ലാ കലോല്‍സവത്തിലെ താരമാണ് രാജു. ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തുന്നവരിലെ മെയിന്‍ ഔപ്പറേറ്ററാണ് രാജു . കറണ്ട് രാജുവിന് ഇവിടെ ആരാധകരേറെയാണ് . വൈദ്യുതി കടന്നുപോകുന്ന വയര്‍ കടിച്ചുമുറിക്കുംപോള്‍ അത്ഭുതസ്തംബരാകുന്ന […]

നന്മയുടെ പുസ്തകത്തിൽ ഒരു പേരുകൂടി ; ഉറുമ്പടയില്‍ ജോഷി

നന്മയുടെ പുസ്തകത്തിൽ ഒരു പേരുകൂടി ; ഉറുമ്പടയില്‍ ജോഷി

പൊന്‍കുന്നം: ഇന്നലെ ദൈവത്തിന്റെ നന്മ പുസ്തകത്തിൽ ഒരു പേരുകൂടി എഴുതിച്ചേർക്കപെട്ടു. അത് തമ്പലക്കാട് ഉറുമ്പടയില്‍ ജോഷിയുടെ പേരാണെന്ന് നിസംശയം പറയാം. വഴിയിൽ കിടന്നു കിട്ടിയ മൂന്നുപവൻറെ സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ചപ്പോൾ അത് നാടിനു മാതൃകയായി. കഴിഞ്ഞ ദിവസം പാലാ റോഡില്‍ തിരുക്കുടുംബ പള്ളിക്ക് സമീപം റോഡില്‍ കിടന്ന് മാല കിട്ടിയത് സമീപത്തെ പ്ലസന്റ് േ്രടഡേഴ്‌സ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ തമ്പലക്കാട് ഉറുമ്പടയില്‍ ജോഷിക്കാണ്. മൂന്നു പവന്‍ തൂക്കമുളള സ്വണ്ണമാല പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന […]

പൊന്‍കുന്നത്ത് ജനമൈത്രി പോലീസിന്റെ ശബരിമല തീര്‍ഥാടകസേവനകേന്ദ്രം തുറന്നു

പൊന്‍കുന്നത്ത് ജനമൈത്രി പോലീസിന്റെ ശബരിമല തീര്‍ഥാടകസേവനകേന്ദ്രം തുറന്നു

പൊന്‍കുന്നം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പൊന്‍കുന്നത്ത് ശബരിമല തീര്‍ഥാടക സേവനകേന്ദ്രം തുടങ്ങി. വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. പൊന്‍കുന്നം പോലീസ് സ്‌റ്റേഷനു മുമ്പില്‍ തയ്യാറാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റേയും സേവനകേന്ദ്രത്തിന്റേയും ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വഹിച്ചു. അഞ്ചാം തവണയും സേവനകേന്ദ്രം തുറന്ന പോലീസിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മറ്റു ജില്ലകള്‍ക്ക് മാതൃകയായ പ്രവര്‍ത്തനമാണിവിടത്തേതെന്നും എം.പി.പറഞ്ഞു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയശ്രീധര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് ചീഫ് വി.എം.മുഹമ്മദ് റെഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്.പി. ഇമ്മാനുവേല്‍ പോള്‍, […]

കാഞ്ഞിരപ്പള്ളിയിലെ ജയൻ പ്രതിഭാസം..

കാഞ്ഞിരപ്പള്ളിയിലെ ജയൻ പ്രതിഭാസം..

കാഞ്ഞിരപ്പള്ളി : അനശ്വര നടനായ ജയൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടു ഇന്നേക്ക് 37 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മലയാളം സിനിമയില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചതാണ് ജയന്‍ എന്ന പ്രതിഭാസം.. 1939 ജൂലൈ 25 ജനിച്ച ജയന്‍ 1980 നവംബർ 16 നു കാല യവനികയില്‍ മറഞ്ഞു. ജയൻ എന്ന ഇതിഹാസം അന്ന് അവസാനിച്ചില്ല. സാഹസികരുടെ മനസ്സില്‍ ഇന്നും അദ്ദഹം ജീവിക്കുന്നു. വേര്‍പാടിന്‍റെ 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജയന്‍ ഈ പുതു തലമുറയ്ക്കും ആവേശമാണ്. ജയാണ് ഒരു കാമുകി ഉണ്ടായിരുന്നുവെന്നും, അവളിൽ […]

ശരണപാതയിൽ അവസാനിക്കാതെ അനാസ്ഥ

മുണ്ടക്കയം∙ മണ്ഡലകാലത്തിനു നാളെ മുതൽ തുടക്കമാകുമ്പോൾ ശബരിമല ദർശനത്തിനായെത്തുന്ന തീർഥാടകരെ കാത്തിരിക്കുന്നത് അവഗണനയുടെ പാതകൾ. പ്രധാന ശബരിമല തീർഥാടന പാതയായ മുണ്ടക്കയം – കുഴിമാവ് – കാളകെട്ടി പാതയിൽ റോഡിന് ഇരുവശവും കാടുകയറി ദിശാബോർഡുകൾ ഉൾപ്പെടെ മറഞ്ഞനിലയിലാണ്. മുൻവർഷങ്ങളിൽ തീർഥാടന കാലത്തിനു മുൻപേ കാടുകൾ വെട്ടിത്തെളിച്ചിരുന്നെങ്കിൽ ഇക്കുറി യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. എരുമേലി വഴിയുള്ള തീർഥാടന പാത കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർഥാടകർ ആശ്രയിക്കുന്ന പാതയാണു മുണ്ടക്കയം – കാളകെട്ടി റോഡ്. കാനനപാത വഴി പോകുന്ന തീർഥാടകർ […]

സ്കൂൾ വിട്ടാലും വീട്ടിൽ പോകാതെ കറങ്ങുന്നവരെ ആരു പിടിക്കും?

പൊൻകുന്നം∙ ഈ കറങ്ങിനടക്കുന്നവരെ ആരും കാണുന്നില്ലേ? എവിടെ നോക്കിയാലും സ്കൂൾ സമയം കഴിഞ്ഞു വളരെ വൈകിയും സ്കൂൾ യൂണിഫോമിൽ വിദ്യാർഥികളെ ടൗണിൽ കാണാമെന്നു നാട്ടുകാർ. രാവിലെ സ്കൂളിൽ പോകാതെ കറങ്ങിനടക്കുന്നവരെ പിടിക്കാൻ പൊലീസിന്റെ ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുണ്ടെങ്കിലും വൈകിട്ടു താമസിച്ച് എത്തുന്നവരെ പിടിക്കാൻ ഒരു സംവിധാനവും ഇല്ല. ഒന്നുകിൽ രക്ഷിതാക്കൾ തന്നെ വിചാരിക്കണം, അല്ലെങ്കിൽ പൊലീസ് മുന്നിട്ടിറങ്ങണം എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ബസ് സ്റ്റാൻഡും സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളും രണ്ടാം നിലയുമൊക്കെയാണ് ഇവരുടെ പ്രധാന താവളം. മൊബൈലുകളുമായി […]

എരുമേലിയിൽ വെള്ളമെത്തും; തെക്ക് ജലവിതരണ പദ്ധതി ഉദ്ഘാടനം 20ന്

എരുമേലി ∙ 60 കോടി ചെലവിട്ട് നടപ്പാക്കുന്ന എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ പരീക്ഷണ ഓട്ടം വിജയകരമായി. ഒന്നാം ഘട്ട ഉദ്ഘാടനം 20ന് നാലിന് എരുമേലിയിൽ മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കും. പെരുന്തേനരുവി ഡാമിന് സമീപത്തെ മൂന്ന് പമ്പ് സെറ്റുകളും പ്രവർത്തനക്ഷമമാവാതിരുന്നതിനെ തുടർന്ന് മാറ്റി വച്ച ഉദ്ഘാടനമാണ് 20ന് നടക്കുക. മണ്ഡല കാലം ആരംഭിക്കും മുൻപ് എരുമേലി ടൗണിൽ വെള്ളം എത്തിക്കുമെന്ന വാഗ്ദാനം നാലു ദിവസം വൈകിയാണെങ്കിലും ഇതോടെ യാഥാർഥ്യമാവുകയാണ്. തിങ്കൾ രാത്രി തകരാർ പരിഹരിച്ചതോടെയാണ് […]

പൊൻകുന്നത്ത് കാറപകടം

പൊൻകുന്നത്ത് കാറപകടം

പൊൻകുന്നം: ദേശിയ പാത 183 ൽ കാർ പാഞ്ഞുകയറി കെട്ടിടം ഭാഗികമായി തകർന്നു. പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫിസിന് സമീപം ജനതാ ബേബിയുടെ . ജനതാഓയിൽ ഏജൻസിയായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്. തിരുവനന്തപുരത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയായിരുന്ന കാർ അപകടത്തിൽപ്പെട്ടത് ഇന്നു പുലർച്ചെ നാലുമണിയോടെ ആയിരുന്നു.നാലു പേർ കാറിനകത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കെട്ടിടത്തിന്റെ ഭിത്തിയും ബേബിയുടെ വിട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ തുണും ഗെയ്റ്റും കെട്ടിടത്തിന്റെ ഭിത്തിയും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് പറയപ്പടുന്നു കാറിന്റെ […]

നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം ദേശീയപാതയോരത്ത്.. നാട്ടുകാർ ഭീതിയിൽ ( വീഡിയോ )

നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം ദേശീയപാതയോരത്ത്.. നാട്ടുകാർ ഭീതിയിൽ ( വീഡിയോ )

നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ ദേശീയപാതയോരത്ത് വന്മരത്തിന്റെ ശാഖയിൽ.. അസാമാന്യ വലുപ്പമുള്ള പെരുംതേനീച്ചകൂട്ടത്തെ കണ്ടു ഭയന്ന് വിറച്ചു നാട്ടുകാർ .. ഈച്ചകൾ ഇളകിയാൽ വൻ അപകടം. കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്‌കൂളിന്റെ ഗേറ്റിന്റെ വളരെ അടുത്താണ് അപകടകാരികളായ ഈച്ചകൾ കൂടിയിരിക്കുന്നത്.. അധികാരികൾ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ വൻദുരന്തം സംഭവിച്ചേക്കാം.. റോഡിൽ അപകടമുന്നറിയിപ്പുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യം .. പരിഹാരം വനംവകുപ്പ് ഇടപെട്ടാൽ മാത്രം.. ( വീഡിയോ കാണുക ) നാടിനെ വിറപ്പിച്ച പെരുംതേനീച്ചകൂട്ടം ദേശീയപാതയോരത്ത്.. നാട്ടുക… […]

കടന്നൽ കൂട്ടം ആക്രമിച്ചു, ആറ്റിൽ ചാടിയിട്ടും രക്ഷയില്ല, ആറുപേർ ആശുപത്രിയിൽ

കടന്നൽ കൂട്ടം ആക്രമിച്ചു, ആറ്റിൽ ചാടിയിട്ടും രക്ഷയില്ല, ആറുപേർ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ വഴിയാത്രക്കാരെ കടന്നൽ കൂട്ടം ആക്രമിച്ചു, രക്ഷപെടുവാൻ കൈയിലുള്ളതെല്ലാം, പണമടങ്ങിയ ബാഗുവരെ വലിച്ചെറിഞ്ഞിട്ടു ആറ്റിൽ ചാടി വെള്ളത്തിൽ മുങ്ങിയിട്ടും രക്ഷയില്ല, കലിയടങ്ങാത്ത ക്രൂരമായ കടന്നൽ ആക്രമണത്തിൽ പരിക്കുപറ്റിയ ആറുപേർ ആശുപത്രിയിൽ .. കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിനു സമീപം ദേശീയപാതയ്ക്ക് അടുത്തുള്ള ചങ്ങലപ്പാലത്തിനു സമീപം രണ്ടരയോടെ നൂറുകണക്കിന് കടന്നലുകൾ ഇളകി വന്നു വഴിയാത്രക്കാരെയും, അവരെ രക്ഷപെടുത്തുവാൻ ശ്രമിച്ചവരെയും, സമീപവാസികളെയും ആക്രമിച്ചു. ഉടുതുണി ഊരിയെറിഞ്ഞു തോട്ടത്തിലെ ചെടികൾക്കിടയിൽ ഒളിക്കുവാൻ ശ്രമിച്ചപ്പോൾ കലിയടങ്ങാതെ അവിടെയും […]

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ (photos & videos )

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ (photos & videos )

കാഞ്ഞിരപ്പള്ളി : മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായി ഔദ്യോഗികമായി അഭിഷ്‌ക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടന്ന ഭക്തിസാന്ദ്രമായ തിരുകർമ്മങ്ങളുടെ ഫോട്ടോകളും വിഡിയോയും ഇവിടെ കാണുക. അ​ഭി​ഷേ​ക​ശു​ശ്രൂ​ഷ​ക​ൾക്ക് മുന്നോടിയായി നടന്ന പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ​യും ഇ​ത​ര ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ​യും മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രും മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പങ്കെടുത്തു . പ്ര​ദ​ക്ഷി​ണ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി യൂ​ണി​ഫോ​മ​ണി​ഞ്ഞ 200 പേ​ര്‍ മു​ത്തു​ക്കു​ട​ക​ള്‍ വഹിച്ചു നിരന്നിരുന്നു. ഏ​റ്റ​വും മു​മ്പി​ലാ​യി സ്വ​ര്‍​ണ​ക്കു​രി​ശ്, അ​തി​നു​പി​ന്നി​ലാ​യി തി​രി​ക​ള്‍, യൂ​ണി​ഫോ​മ​ണി​ഞ്ഞ് പേ​പ്പ​ല്‍​പ​താ​ക​യേ​ന്തി​യ 100 ബാ​ലി​ക​മാ​ര്‍, തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ വൈ​ദി​ക​ര്‍, […]

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ

കാഞ്ഞിരപ്പള്ളി ∙ സിറോ മല ബാർ സഭയുടെ നിയുക്ത കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക കർമങ്ങൾ ഇന്ന് ഉച്ചയ്ക്കു 1.45 മു​ത​ൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ആരംഭിക്കും. മ​ഹാ​ജൂ​ബി​ലി ഹാ​ളി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ അ​ഭി​ഷേ​ക​ക​ർ​മ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കും. സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തൃ​ശൂ​ര്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രാ​കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ […]

മനസ്സു നിറഞ്ഞ് മുളങ്കുന്ന് ഗ്രാമവും വാണിയപ്പുരയ്ക്കൽ വീടും

മുണ്ടക്കയം ∙ എല്ലാവരുടെയും സണ്ണിച്ചനെന്ന മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ കൂരിയ മെത്രാൻ സ്ഥാനത്തേക്ക് അഭിഷിക്തനാകുന്ന ഇന്ന് ധന്യതയുടെ നിറവിലാണ് മുളങ്കുന്ന് ഗ്രാമവും വാണിയപ്പുരയ്ക്കൽ വീടും. തോമസ് ഏലിയാമ്മ ദമ്പതികളുടെ ഒൻപതു മക്കളിൽ എട്ടാമനായി സണ്ണിച്ചൻ കുന്നും മലയും നിറഞ്ഞ മലയോര ഗ്രാമത്തിലെ കർഷക കുടുബത്തിൽ ജനിച്ചു. ആത്മീയ ജിവിതം തിരഞ്ഞെടുത്ത് ഇന്ന് സഭയുടെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തപ്പെടുമ്പോൾ നാടും വീടും ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ്. നിയുക്ത കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വെള്ളിയാഴ്ച കൂടുംബവീട്ടിലെത്തി […]

മേ​രി​ക്വീ​ന്‍​സിൽ വർണ്ണപ്രപഞ്ചം ഒരുക്കി ” മാ​രി​വി​ല്ല്- 2017 ” ( വീഡിയോ )

മേ​രി​ക്വീ​ന്‍​സിൽ വർണ്ണപ്രപഞ്ചം ഒരുക്കി ” മാ​രി​വി​ല്ല്- 2017 ” ( വീഡിയോ )

കാ​ഞ്ഞി​ര​പ്പ​ള​ളി : കുരുന്നുകൾ ആടിയും പാടിയും, ചിത്രം വരച്ചും, നിറങ്ങൾ നൽകിയും ഇ​രു​പ​ത്താ​റാം മൈ​ല്‍ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രിയിൽ ഉത്സവപ്രതീതി സൃഷ്ട്ടിച്ചു. മേ​രി​ക്വീ​ന്‍​സിലെ ശി​ശു​രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശനിയാഴ്ച ​ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ക​ള​റിം​ഗ്, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ നടത്തി. മാ​രി​വി​ല്ല്- 2017 എ​ന്ന് പേ​രു​ന​ല്‍​കി​യ ആ പ്രോ​ഗ്രാ​മി​ലൂ​ടെ കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​വാ​സ​ന ഉണർത്തുവാനാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നു ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ മ​ണ്ണ​നാ​ല്‍ സി​എം​ഐ പറഞ്ഞു . അ​ഞ്ചു വ​യ​സ് വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍​ക്ക് ക​ള​റിം​ഗ് മ​ത്സ​ര​വും, […]

കണ്ണന്താനം വായിച്ചറിയാൻ റബർ കർഷകരുടെ നിർദേശങ്ങൾ

കോട്ടയം ∙ റബർ കർഷകരുടെ പ്രശ്നങ്ങൾ അറിയാൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്നു 11 ന് റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും. കർഷകരുമായും കർഷകസംഘടനകളുടെ പ്രതിനിധികളുമായും ചർച്ചയുണ്ട്. കേന്ദ്രമന്ത്രി അറിയാനും കേന്ദ്ര സർക്കാരിൽ നിന്ന് അനുഭാവപൂർണമായ നടപടിയെടുപ്പിക്കാനും റബർ കർഷകരുടെ നിർദേശങ്ങൾ. ∙റബറിന്റെ വിലകുറഞ്ഞു പ്രതിസന്ധിയിലാകുമ്പോൾ റബർകൃഷി നിലനിർത്തുന്നതിനും കർഷകരെ സഹായിക്കുന്നതിനും തായ്‌ലൻഡ്, മലേഷ്യ പോലുളള റബർ ഉത്പാദക രാജ്യങ്ങൾ നിശ്ചിത തുക ഗ്രാന്റായി നൽകാറുണ്ട്. ഇതേ ധനസഹായം ഇവിടെയും കേന്ദ്ര സർക്കാർ ലഭ്യമാക്കണം. ∙റബർ കൃഷിയെ […]

തന്റെ ആദ്യത്തെ ദൗത്യം പൂർത്തീകരിച്ചു: ഫാ ടോം ഉഴുന്നാലിൽ (വീഡിയോ )

തന്റെ ആദ്യത്തെ ദൗത്യം പൂർത്തീകരിച്ചു: ഫാ ടോം ഉഴുന്നാലിൽ (വീഡിയോ )

മുണ്ടക്കയം : യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു പിന്നീട് വിട്ടയച്ച ഫാ. ടോം ഉഴുന്നാലിനു കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കാഞ്ഞിരപ്പള്ളി സോണിന്റെയും മുണ്ടക്കയത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ തീർഥാടന ദേവാലയത്തിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി . കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ തീർഥാടന ദേവാലയത്തിൽ ആരംഭിച്ച ഏകദിന ബൈബിൾ കൺവൻഷൻ ഫാ. ടോം ഉഴുന്നാലിൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ […]

കൂ​ടം​കു​ളം – കൊ​ച്ചി – ഇ​ട​മ​ണ്‍ 400 കെ​വി ലൈ​ന്‍ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ മു​ഖേ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: നി​ര്‍​ദി​ഷ്ട കൂ​ടം​കു​ളം – കൊ​ച്ചി – ഇ​ട​മ​ണ്‍ 400 കെ​വി ലൈ​ന്‍ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ മു​ഖേ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​തി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യ 149 കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​ത്തെ 80 ശ​ത​മാ​നം പ്ര​ദേ​ശ​വും റ​ബ​ര്‍ കൃ​ഷി​യി​ലൂ​ടെ ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്. നി​ബി​ഢ റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലൂ​ടെ ഈ ​ലൈ​ന്‍ വ​ലി​ക്കു​മ്പോ​ള്‍ ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന വ​രു​മാ​ന മാ​ര്‍​ഗം ഇ​ല്ലാ​താ​കും. റ​ബ​ര്‍ കൃ​ഷി​യു​ടെ ത​ക​ര്‍​ച്ച ഇ​ന്ത്യ​ന്‍ സ​മ്പ​ത് […]

എട്ടു ദിവസംകൊണ്ട് 10.74 സെന്റീമീറ്റർ മഴ

കാഞ്ഞിരപ്പള്ളി ∙ തുള്ളിക്കൊരുകുടമായി തുലാവർഷം പെയ്തപ്പോൾ താലൂക്കിൽ എട്ടു ദിവസംകൊണ്ടു കിട്ടിയത് 10.74 സെന്റീമീറ്റർ മഴ. ഉച്ചയാകുന്നതോടെ മേഘാവൃതമായി ആകാശം കറുത്തിരുണ്ടു സന്ധ്യയുടെ പ്രതീതിയിലെത്തും. മൂന്നും നാലും ഭാഗങ്ങളായി പെയ്യുന്ന മഴയുടെ ശക്തി കാലവർഷത്തിന്റെ ഇരട്ടിയിലധികമാണ്. ഒരു മഴ കഴിയുമ്പോൾത്തന്നെ കൈത്തോടുകൾ നിറഞ്ഞു കവിഞ്ഞിരിക്കും. ഒക്ടോബറിൽ മാത്രം താലൂക്കിൽ ലഭിച്ചത് 42.80 സെന്റീമീറ്റർ മഴയാണ്. ഒക്ടോബർ മുതൽ ഈ മാസം എട്ടുവരെ ജില്ലയിൽ കിട്ടിയത് 44.54 സെന്റീമീറ്റർ മഴയും. പ്രതീക്ഷിച്ചിരുന്നതിനെക്കാൾ രണ്ടു ശതമാനം കൂടുതലാണിത്. മഴ തുടരുന്നതിനാൽ […]

ശബരിമല തീർത്ഥാടകർക്ക് പൊൻകുന്നത്ത് സേവനകേന്ദ്രം ഒരുങ്ങുന്നു

ശബരിമല തീർത്ഥാടകർക്ക് പൊൻകുന്നത്ത് സേവനകേന്ദ്രം ഒരുങ്ങുന്നു

പൊൻകുന്നം: ജനമൈത്രി പോലിസിന്റെയും എലിക്കുളം, ചിറക്കടവ് ഗ്രാമപഞ്ചായത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പൊൻകുന്നം പോലിസ് സ്റ്റേഷനിൽ നടന്നുവരുന്ന ശബരിമല ഇൻഫർമേഷൻ സെന്ററിന്റെയും സേവന കേന്ദ്രത്തിന്റെയും 2017-18 വർഷത്തെ ഒരുക്കങ്ങൾക്കായി ആലോചനായോഗം നടന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവേൽ പോളിൾ ചർച്ചക്ക് നേതൃത്വം നൽകി. ശബരിമല സീസ നോടനുബന്ധിച്ച് വൃശ്ചിക മാസം ഒന്നാം തിയതി മുതൽ തന്നെ തീർത്ഥാടകർക്ക് സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി എടുക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ, […]

എരുമേലിയിൽ പട്ടാപകൽ ബൈക്കിൽ വന്ന മോഷ്ട്ടാവ് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പറിയ്ക്കുവാൻ ശ്രമിച്ചു

എരുമേലിയിൽ പട്ടാപകൽ ബൈക്കിൽ വന്ന മോഷ്ട്ടാവ് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പറിയ്ക്കുവാൻ ശ്രമിച്ചു

എരുമേലിയിൽ പട്ടാപകൽ ബൈക്കിൽ വന്ന ഹെൽമറ്റ് ധാരിയായ യുവാവ് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പറിയ്ക്കുവാൻ ശ്രമിച്ചു, പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ.. എരുമേലി : എരുമേലി-കാരിത്തോട് റോഡിൽ ഓട്ടോ കാത്ത് റോഡരുകിൽ നിന്നിരുന്ന വീട്ടമ്മയുടെ കണ്ണിൽ ഹെൽമറ്റ് ധാരിയായ യുവാവ് മുളക് പൊടി വിതറി മാല പറിയ്ക്കാന്‍ ശ്രമം. വീട്ടമ്മ നിലവിളിച്ചോടിയതും, എതിരെ വാഹനം വരുന്നതു കണ്ടു മോഷ്ടാവ് ശ്രമമുപേക്ഷിച്ച് ബൈക്കിൽ രക്ഷപെട്ടു. എരുമേലി പുതുശേരി വീട്ടിൽ സുനിലിന്റെ ഭാര്യ സീന(39)യുടെ കണ്ണിലാണ് ബൈക്കിലെത്തിയ യുവാവ് […]

കള്ളപ്പണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബി ജെ പി പ്രകടനം നടത്തി

കള്ളപ്പണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബി ജെ പി പ്രകടനം നടത്തി

മുണ്ടക്കയം :നവംബർ 8 കള്ളപ്പണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പൂഞ്ഞാർ നിയോജക മണ്ഡ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് പ്രകടനവും പൊതുസമ്മേളനവും നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മധു അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം ജില്ലാ പ്രസിഡണ്ട് എൻ.ഹരി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതിയംഗം അഡ്വ .നോമ്പിൾ മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.ജി കണ്ണൻ .ആർ.സി .നായർ.കെ .പി .സനൽ .രാജേഷ് പാറയ്ക്കൻ.ഒ.സി.യേശുദാസ്. ഷീബാ രാജു.സുമാ രവി തുടങ്ങിയവർ സംസാരിച്ചു .രാവിലെ ബി ജെ.പി ഓഫിസിനു […]

റേഷൻ വ്യാപാരികൾ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

റേഷൻ വ്യാപാരികൾ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

കാഞ്ഞിരപ്പള്ളി: വേതന പാക്കേജ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ടൗൺ ചുറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പി.സി. ജോർജ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. ആന്റണി മാർട്ടിൻ, ഇ.സി. ശിവപ്രസാദ്, സാബു ബി. നായർ, സെബാസ്റ്റ്യൻ ജോസഫ് കൊണ്ടാട്ടുകുന്നേൽ, കെ.ജെ. വിജയൻ കിഴക്കേമുറി, സന്തോഷ് കൂരാലി, ഷമീന ലത്തീഫ്, ഇ.എസ്. ഹാരിസ്, വി.സി. രഘുപിള്ള, സെബാസ്റ്റ്യൻ ചുള്ളിത്തറ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ട്രാഫിക് കൺട്രോൾ ടവർ പൊളിച്ച് നീക്കി

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ട്രാഫിക് കൺട്രോൾ ടവർ പൊളിച്ച് നീക്കി

കാഞ്ഞിരപ്പള്ളി : വിവിധ പാർട്ടികളുടെ കൊടിതോരണങ്ങളാൽ സാദാ സമയവും മൂടപ്പെട്ടു കിടന്നിരുന്ന കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിന്നിരുന്ന 1991 ൽ സ്ഥപിക്കപെട്ട ട്രാഫിക് കൺട്രോൾ ടവർ ഇനി ഓർമ്മയിൽ മാത്രം. കാഞ്ഞിരപ്പള്ളിയിൽ ഏതു പാർട്ടിയുടെ പരിപാടി നടന്നാലും കണ്ട്രോൾ ടവർ പാർട്ടിയുടെ കോടിയുടെ നിറത്താൽ മൂടപ്പെട്ട് കിടക്കും. പച്ചയും, ചുവപ്പും, കാവിയും , വെള്ളയും നിറങ്ങളാൽ സാദാ സമയവും അലങ്കാരത്തിൽ കിടന്നിരുന്ന ട്രാഫിക് കൺട്രോൾ ടവർ ചൊവ്വാഴ്ച രാത്രിയിൽ ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കി. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല […]

മകരവിളക്ക്: പുതിയകാവ് ക്ഷേത്രത്തിലും മണക്കാട് ശ്രീഭദ്ര ക്ഷേത്രത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പൊൻകുന്നം∙ പുതിയകാവ് ദേവീക്ഷേത്രത്തിലും മണക്കാട് ശ്രീഭദ്ര ക്ഷേത്രത്തിലും ശബരിമല തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. എല്ലാവർഷവും ആയിരക്കണക്കിനു തീർഥാടകർക്ക് ആതിഥേയത്വം നൽകുന്ന മേഖലയിലെ രണ്ട് പ്രധാന ഇടത്താവളങ്ങളാണ് എൻഎസ്എസിന്റെ പുതിയകാവ് ക്ഷേത്രവും കെവിഎംഎസിന്റെ മണക്കാട് ക്ഷേത്രവും. ∙ പുതിയകാവ് ദേവീക്ഷേത്രം ദേശീയപാതയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിനോടു ചേർന്നു പുതിയകാവ് ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മേഖലയിൽ തിരക്കേറെയുള്ള ഇടത്താവളമാണിവിടം. പൊൻകുന്നം എൻഎസ്എസ് യൂണിയന്റെ ക്ഷേത്രമാണിത്. ഒരേസമയം ആയിരംപേർക്കുവരെ വിരിവച്ചു വിശ്രമിക്കാൻ നടപ്പന്തലിൽ സൗകര്യമുണ്ട്. 10 ശുചിമുറികളും കുളിക്കാനുള്ള സൗകര്യവും ലഭ്യമാണ്. […]

പുലിക്കുന്ന് ശ്മശാനത്തിൽ പുനർ നിർമ്മാണം നടത്തുവാൻ തുറന്നുവച്ച കല്ലറയ്ക്കുള്ളിൽ ശവപ്പെട്ടി കണ്ടെത്തി

പുലിക്കുന്ന് ശ്മശാനത്തിൽ പുനർ നിർമ്മാണം നടത്തുവാൻ തുറന്നുവച്ച കല്ലറയ്ക്കുള്ളിൽ ശവപ്പെട്ടി കണ്ടെത്തി

മുണ്ടക്കയം∙ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരുന്ന തുറന്ന ശവകല്ലറയില്‍ ശവപെട്ടി കണ്ടത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടനല്‍കി. മുണ്ടക്കയത്തിനടുത്ത് പുലിക്കുന്നില്‍ തേക്കിന്‍കൂപ്പിനോട് ചേര്‍ന്ന് ജനവാസ മേഖലയ്ക്ക് സമീപമുള്ള ശവകോട്ടയിലാണ് സംഭവം ശ്മശാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുതിയ കല്ലറകളുടെ നിർമാണം ആരംഭിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന കല്ലറകളിൽ ഒന്ന് പടുതകൊണ്ട് മൂടിയ നിലയിൽ കാണപ്പെടുകയും സമീപവാസിയായ ഒരാൾ പടുത മാറ്റി നോക്കിയപ്പോൾ കല്ലറയ്ക്കുള്ളിൽ മൃതശരീരം അടക്കം ചെയ്ത പെട്ടി കാണുകയുമായിരുന്നു. പുലിക്കുന്ന് തേക്കിൻകൂപ്പിന്റെ അതിർത്തിയിൽ ജനവാസ മേഖലയ്ക്കു സമീപമുള്ള ശ്മശാനത്തിലാണ് സംഭവം. […]

പി.പി.റോഡില്‍ ഇന്നലെ മൂന്നു വാഹനാപകടങ്ങള്‍..

പി.പി.റോഡില്‍ ഇന്നലെ മൂന്നു വാഹനാപകടങ്ങള്‍..

പൊൻകുന്നം : പാലാ-പൊന്‍കുന്നം റോഡില്‍ ഇന്നലെ മൂന്ന് വാഹനാപകടങ്ങള്‍. ഇളങ്ങുത്തും , കൂരാലിയിലും, പനമറ്റത്തും ആയിരുന്നു ഇന്നലെ ഒരു ദിവസം തന്നെ വിവിധ അപകടങ്ങൾ നടന്നത്. ഇളങ്ങുളം രണ്ടാംമൈലിനു സമീപം കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാറില്‍ സഞ്ചരിച്ച തൊടുപുഴ മഠത്തില്‍ കണ്ടത്തില്‍ ജോര്‍ജ്(74), ഡ്രൈവര്‍ തൊടുപുഴ മാറാട്ടില്‍ക്കുന്നേല്‍ റഷീദ് എന്നിവര്‍ക്കാണ് പരിക്ക്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്ന് പൊന്‍കുന്നം ഭാഗത്തേക്കു വരികയായിരുന്ന കാറിനു കുറുകെ പനമറ്റത്തേക്ക് പെട്ടെന്ന് വാന്‍ തിരിഞ്ഞു […]

പി പി റോഡിലെ വാഹനങ്ങളുടെ കൂട്ടയിടിയിൽ പരുക്കേറ്റ ഓട്ടോഡ്രൈവറും മരണത്തിനു കീഴടങ്ങി

പി പി റോഡിലെ വാഹനങ്ങളുടെ കൂട്ടയിടിയിൽ പരുക്കേറ്റ ഓട്ടോഡ്രൈവറും മരണത്തിനു കീഴടങ്ങി

പൊൻകുന്നം∙ : പൊൻകുന്നം–പാലാ സംസ്ഥാന പാതയിൽ പൊൻകുന്നം അട്ടിക്കൽ കവലയിൽ ഒക്ടോബർ 18 നുണ്ടായ കൂട്ട വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മുട്ടത്തുകവല വില്ലനാനിക്കൽ (ചിറയ്ക്കൽ പുതുവൽ) വി.പി.രഞ്ജിത്താണ്(43) ഇന്നലെ പുലർച്ചെ മരിച്ചത്. അന്നു നടന്ന അപകടത്തിൽ ചെന്നാക്കുന്ന് കാക്കതൂക്കിയിൽ തങ്കമ്മ അപകടത്തിനു പിറ്റേദിവസം മരണമടഞ്ഞിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചലരുടെ എണ്ണം രണ്ടായി. പാലാ ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ ബൊലേറോ വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്ത് […]

മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം 12 ന് : വിപുലമായ ഒരുക്കങ്ങളോടെ കാഞ്ഞിരപ്പള്ളി രൂപത

മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം 12 ന് : വിപുലമായ ഒരുക്കങ്ങളോടെ കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭാ കൂരിയാമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളോടെ കാഞ്ഞിരപ്പള്ളി രൂപത ഒരുങ്ങി. മെത്രാഭിഷേകത്തോടനുബന്ധിച്ച് രൂപീകരിച്ച വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിശകലനം ചെയ്യാനുമായി കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മെത്രാഭിഷേക പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ അധ്യക്ഷന്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. തിരുക്കര്‍മ്മങ്ങളുടെ വിജയത്തിനായി ഒരാഴ്ചക്കാലം പ്രാര്‍ത്ഥനാവാരമായി ആചരിച്ചുവരുന്നു. നവ. 12 ന് […]

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണവും വിദേശ കറന്‍സികളുമായി മുങ്ങിയ സ്ത്രീ പിടിയില്‍

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണവും വിദേശ കറന്‍സികളുമായി മുങ്ങിയ സ്ത്രീ പിടിയില്‍

ബാഗ്ലൂരിൽ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണവും വിദേശ കറന്‍സികളും അടിച്ചെടുത്തുകൊണ്ടു കല്ലട ബസ്സിൽ രാത്രിയിൽ കയറി നാട്ടിലേക്ക് കടക്കുവാൻ ശ്രമിച്ച പാറത്തോട് സ്വദേശിനിയായ സ്ത്രീയെ, മോഷണവിവരം അറിഞ്ഞ ഉടമസ്ഥരുടെ പരാതിയിൽ, മുണ്ടക്കയത് ബസ്സു എത്തിയപ്പോൾ ബസ്സിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു, തൊണ്ടിമുതൽ കണ്ടെടുത്തു. മുണ്ടക്കയം: ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണവും വിദേശ കറന്‍സികളും അപഹരിച്ച കേസില്‍ സ്ത്രീ അറസ്റ്റില്‍. പാറത്തോട്ടില്‍ താമസിക്കുന്ന ഷീല സുരേഷി(41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയായ ഇവർ […]

പി പി റോഡിൽ ഏറ്റവും കൂടുതൽ അപകടം നടന്ന ഭാഗത്തുകൂടി ഒരു യാത്ര (വീഡിയോ )

പി പി റോഡിൽ ഏറ്റവും കൂടുതൽ അപകടം നടന്ന ഭാഗത്തുകൂടി ഒരു യാത്ര (വീഡിയോ )

പൊൻകുന്നം ∙ അപകടം പതിയിരിക്കുന്ന പൊൻകുന്നം – പാലാ റോഡ് യാത്രക്കാരുടെയും നാട്ടുകാരുടെയും പേടിസ്വപ്നമായി മാറി. മഴക്കാലമായതോടെ ദിനംപ്രതിയെന്നോണം അപകടങ്ങളാണ് . പി പി റോഡിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ അപകടം നടന്നത് കൊപ്രക്കളം രണ്ടാം മൈൽ മുതൽ മഞ്ചക്കുഴി വരെയുള്ള ഭാഗത്താണ്. ആ ഭാഗത്തു കൂടി നടത്തിയ യാത്രയുടെ വീഡിയോ ഇവിടെ കാണുക. പുനലൂർ – മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി പിപി റോഡ് കെഎസ്ടിപി നവീകരിച്ചിട്ട് ഒന്നര വർഷം പിന്നിടുമ്പോൾ റോഡിൽ പൊലിഞ്ഞത് […]

ഇനി ഇടിമഴക്കാലം

നേരം പുലരുന്നതേയുള്ളൂ. അമ്മ തൊടിയിലേക്കിറങ്ങി. തലേന്നത്തെ ഇടിമഴയിൽ കൂൺ എഴിച്ചോ എന്നു നോക്കാനാണ്. ഉച്ചയ്ക്കു കറിയോ തോരനോ പ്രതീക്ഷിക്കാം. തേങ്ങയരച്ച്, മ‍ഞ്ഞൾ ചേർത്തു വിഷവിമുക്തമാക്കിയ രുചി. കച്ചിക്കൂനയ്ക്കടുത്തും ചാണകപ്പുരയുടെ പിന്നിലുമാണു കൂണുകൾ തൊപ്പിവച്ചു മഴയുടെ ബാക്കിപത്രം വിരിക്കുക. കർക്കടകത്തിലും കൂണിടി പതിവാണ്.പല ഭാവങ്ങളാണു തുലാമഴയ്ക്ക്. ഉച്ചകഴിയണം. കിഴക്കനാകാശം കറുത്തിരുളും. മൂന്നാം മണി നേരത്തു ദേശത്ത് ഇരുട്ടു പരക്കും. പശുവിനെ അഴിച്ചുകെട്ടണം. ഉണങ്ങാനിട്ടതെല്ലാം എടുത്തില്ലെങ്കിൽ പണിയാകും. കാറ്റ്, മിന്നൽ, വെള്ളിടി. കറണ്ട് പോക്ക്. നാലു മണിക്കു സ്കൂൾ വിട്ടു […]

കാഞ്ഞിരപ്പള്ളി ചെങ്കടലായി ..സി പി എം ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

കാഞ്ഞിരപ്പള്ളി ചെങ്കടലായി ..സി പി എം ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ചെങ്കടലായി .. മൂന്ന് ദിവസക്കാലമായി കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വെച്ച് നടക്കുന്ന സി പി എം ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല ബഹുജന റാലിയോടെ സമാപനം. ശനിയാഴ്ച്ച ലോക്കലിലെ എട്ട് കേന്ദ്രങ്ങളിൽ നിന്നുമാരംഭിച്ച കൊടി-കൊടിമര- കപ്പി കയർ – ബാനർ ജാഥകൾ പേട്ട കവലയിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗം ഡോ: എം.എ.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം രക്ഷാധികാരി വി.പി.ഇബ്രാഹിം […]

കൂവപ്പള്ളിയിൽ ഭക്ഷ്യവിഷബാധ; നിരവധി ആളുകൾ ആശുപത്രിയിൽ; നാട്ടുകാർ ഹോട്ടൽ അടപ്പിച്ചു

കൂവപ്പള്ളിയിൽ ഭക്ഷ്യവിഷബാധ; നിരവധി ആളുകൾ ആശുപത്രിയിൽ; നാട്ടുകാർ ഹോട്ടൽ അടപ്പിച്ചു

കൂവപ്പള്ളിയിൽ ഭക്ഷ്യവിഷബാധ; നിരവധി ആളുകൾ ആശുപത്രിയിൽ; നാട്ടുകാർ ഹോട്ടൽ അടപ്പിച്ചു കൂവപ്പള്ളി : കൂവപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റതായി ആരോപണം. ഹോട്ടലിൽ നിന്നും ഏതാനും ദിവസങ്ങൾക്കു മുൻപ് ചിക്കൻ ബാർബിക്യു കഴിച്ചവർക്കു വയറിളക്കവും ശർദ്ദിയും അനുഭവപെട്ടു. തുടർന്ന് പലരും ആശുപത്രികളിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. വിവാദ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ചില കുട്ടികൾക്കും ആശുപത്രിയെ അഭയം പ്രാപിക്കേണ്ടി വന്നുവെന്നു നാട്ടുകാർ പറഞ്ഞു. […]

പൊൻകുന്നം ട്രാഫിക് സിഗ്നൽ പണിമുടക്കിയപ്പോൾ വാഹനങ്ങൾ പോകുന്നത് തോന്നിയപടി..

പൊൻകുന്നം ട്രാഫിക് സിഗ്നൽ പണിമുടക്കിയപ്പോൾ വാഹനങ്ങൾ പോകുന്നത് തോന്നിയപടി..

പൊൻകുന്നം : പൊൻകുന്നം ട്രാഫിക് സിഗ്നൽ പണിമുടക്കുന്നതു പതിവായതോടെ യാത്രക്കാർക്ക് ദുരിതമേറി . സിഗ്നൽ വഴികാട്ടുവാൻ ഇല്ലാതായതോടെ തോന്നിയപടിയാണ് വാഹനങ്ങൾ പോകുന്നത്. കഴിഞ്ഞ ദിവസം അബദ്ധത്തിൽ തെറ്റായ റോഡിലൂടെ കയറി വന്ന കാർ അപകടത്തിൽ പെടാതിരുന്നത് ഭാഗ്യവശാൽ. .. ട്രാഫിക് സിഗ്നൽ ഇത്തവണ കേടായതിന്റെ കാരണം ലൈൻ ചാർജർ കത്തിപ്പോയതാണ് . അതോടെ പൊൻകുന്നം ടൗണിലെ ട്രാഫിക് സംവിധാനം വീണ്ടും പ്രവർത്തനരഹിതമായി. ഇതോടെ വാഹനങ്ങൾ കടന്നു പോകുന്നത് തോന്നിയ രീതിയിലായി. അമിത വൈദ്യുതി പ്രവാഹമാണു ലൈൻ ചാർജർ […]

അ​പ​ക​ട​ക്കെ​ണി​യാ​യി പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ൾ

ചി​റ്റ​ടി: ദേ​ശീ​യ​പാ​ത 183ൽ ​ചി​റ്റ​ടി ജം​ഗ്ഷ​നി​ൽ വ​ഴി​യോ​ര​ത്തു നി​ൽ​ക്കു​ന്ന വ​ൻ മ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റി. ബ​സ് സ്റ്റോ​പ്പി​ലെ വ​ഴി​വ​ക്കി​ലു​ള്ള കൂ​റ്റ​ൻ മ​രം ചു​വ​ടു ദ്ര​വി​ച്ച് ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യാ​ൽ വ​ൻ ദു​ര​ന്ത​ത്തി​ന് വ​ഴി​യൊ​രു​ക്കും. ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും​കൊ​ണ്ട് മ​ര​ച്ചു​വ​ട് മ​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ ത​ടി ദ്ര​വി​ച്ച​ത് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​റി​ല്ല. വൈ​ദ്യു​തി ലൈ​നും മ​ര​ത്തി​നോ​ടു ചേ​ർ​ന്നാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​നി​ല​യി​ലാ​യ മ​രം വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്നു. […]

പൊൻകുന്നം മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ൻ പ്രവർത്തനം തുടങ്ങുവാൻ ഇനിയും കാലതാമസം വരും

പൊൻകുന്നം മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ൻ പ്രവർത്തനം തുടങ്ങുവാൻ ഇനിയും കാലതാമസം വരും

പൊ​ൻ​കു​ന്നം : ആ​റു വർഷങ്ങൾക്കു മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ചണം പൊൻകുന്നം മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ൻ പൂർണമായും പ്രവർത്തനസജ്‌ജമാകുവാൻ ഇനിയും കാലതാമസം വരും. ലി​ഫ്റ്റ് നി​ർ​മാ​ണം പൂർത്തീകരിക്കാനാവാത്തതാണ് പ്രധാന കാരണം. ജി എസ് റ്റി മൂലമാണ് പണികളുടെ താളം തെറ്റിയതെന്നു കരാറുകാരൻ.. ലി​ഫ്റ്റി​ന്‍റെ നി​ർ​മാ​ണ സാ​മഗ്രികൾ എ​ത്താ​ത്ത​താ​ണ് ലിഫ്റ്റിന്റെ നിർമ്മാണം വൈകുന്നതിന്റെ പ്രധാന കാരണം. ക​രാ​റു​കാ​ര​ൻ ലി​ഫ്റ്റി​ന്‍റെ അ​ള​വെ​ടു​ത്ത് നി​ർ​മി​ക്കാ​നാ​യി ചെ​ന്നൈ​യി​ലെ ക​മ്പ​നി​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ള​വി​ന് അ​നു​പാ​തി​ക​മാ​യി ലി​ഫ്റ്റ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് ഇ​വി​ടെ​യെ​ത്തി​ക്കു​ന്ന​ത്. ലി​ഫ്റ്റ് ഉ​റ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് കെ​ട്ടി​ട​ത്തി​ൽ […]

പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ണി​യാ​യി

പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ണി​യാ​യി

ചാ​മം​പ​താ​ൽ: വെ​ള്ളാ​വൂ​ർ മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പ് സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ണി​യാ​വു​ന്ന​താ​യി പ​രാ​തി. വീ​തി കു​റ​ഞ്ഞ കൊ​ടു​ങ്ങൂ​ർ – മ​ണി​മ​ല റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ എ​തി​ർ​ദി​ശ​യി​ൽ വ​രു​മ്പോ​ൾ റോ​ഡി​ന്‍റെ ഇ​ട​ത് ഭാ​ഗ​ത്തേ​ക്ക് ഒ​തു​ക്കു​ന്ന പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​രാ​ണ് കു​ഴി​യി​ൽ ചാ​ടു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ഒ​ഴു​കി പോ​വു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ഓ​ട മൂ​ടി​യാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​ത് പ്ര​ദേ​ശ​ത്തെ റോ​ഡ് വെ​ള്ള​ക്കെ​ട്ടാ​യി മാ​റു​ന്ന​തി​നും കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ കൂ​ടി​യാ​യ​തോ​ടെ കു​ഴി​യി​ൽ വീ​ഴു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​കെ ക​യ​റ്റാ​ൻ ഏ​റെ പ​ണി​പ്പെ​ടേ​ണ്ട […]

പു​തു​ച്ചേ​രി ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

കോ​ട്ട​യം: ജി​ല്ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പു​തു​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ആ​ർ​ടി​ഒ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ല്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​രി​ശോ​ധ​ന​ക​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. പു​തു​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കാ​നാ​ണു ആ​ർ​ടി​ഒ​മാ​ർ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​കോ​ടി​യി​ല​ധി​കം വി​ല വ​രു​ന്ന ആ​ഡം​ബ​ര വാ​ഹ​നം കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ റോ​ഡ് നി​കു​തി അ​ട​ക്കം വി​വി​ധ നി​കു​തി​ക​ളി​ലാ​യി 14 മു​ത​ൽ 16 ല​ക്ഷം രൂ​പ​വ​രെ ന​ൽ​ക​ണം. പു​തു​ച്ചേ​രി​യി​ൽ ഒ​ന്ന​ര മു​ത​ൽ ര​ണ്ടു​ല​ക്ഷം രൂ​പ​യോ​ളം നി​കു​തി​യി​ന​ത്തി​ൽ ന​ല്കി​യാ​ൽ മ​തി. അ​തി​നാ​ൽ […]

മലയാളം മതിയെന്ന് ഉത്തരവിറങ്ങിയപ്പോള്‍ ബില്ല് ഇംഗ്ലിഷിലായി

സർക്കാർ ഓഫിസുകളിൽ നിന്നു ജനങ്ങൾക്കു നൽകുന്ന രേഖകളും ബില്ലുകളും മലയാളത്തിൽ നൽകണമെന്ന സർക്കാർ ഉത്തരവിനു ശേഷം വൈദ്യുതി ബില്ലുകൾ ഇംഗ്ലിഷിലാക്കി. മലയാളത്തിലേക്കു മൂന്നു മാസത്തിനകം മാറ്റിയില്ലെങ്കിൽ കർശന അച്ചടക്ക നടപടിയെടുക്കുമെന്നാണു 2016 ഓഗസ്റ്റ് 11നു മുഖ്യമന്ത്രി ഉത്തരവിറക്കിയത്. ഈ സമയത്തെ വൈദ്യുതി ബില്ലുകൾ പൂർണമായും മലയാളത്തിലായിരുന്നു. ഉത്തരവിറങ്ങി മൂന്നുമാസം കഴിഞ്ഞപ്പോൾ ബില്ലുകൾ ഇംഗ്ലിഷിലേക്കു മാറ്റി. ഒരു വർഷം കഴിഞ്ഞിട്ടും ഇംഗ്ലിഷിൽ തന്നെയാണു ബില്ലുകൾ നൽകുന്നത്. മുൻപു വൈദ്യുതിയുടെ നിലവിലെ റീഡിങ്, മുൻ റീഡിങ്, താരിഫ്, വൈദ്യുതി വിച്ഛേദിക്കാതിരിക്കാനുള്ള […]

രാജസ്ഥാൻ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സ്വർണ ബിസ്കറ്റ് കഥയുമായി രംഗത്ത്

കോട്ടയം ∙ രാജസ്ഥാനിലെ വ്യാജ സ്വർണ ബിസ്കറ്റ് തട്ടിപ്പു സംഘങ്ങൾ ജെസിബി ഡ്രൈവറുടെ പേരിൽ ജില്ലയിൽ ഇരകളെ വലവീശുന്നു. രാജസ്ഥാനിലെ മണ്ണ് നീക്കം ചെയ്തപ്പോൾ ലഭിച്ച സ്വർണ ബിസ്കറ്റുകൾ നൽകാമെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോളുകളാണു ജില്ലയിൽ പലർക്കും ലഭിക്കുന്നത്. അനുകൂലമായി പ്രതികരിച്ചവർക്ക് സ്വർണ ബിസ്കറ്റ് എന്നു തോന്നിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തിട്ടുണ്ട്. തട്ടിപ്പു ബോധ്യമായതോടെ ഇവർ അയച്ച ദൃശ്യങ്ങളും ചിത്രങ്ങളും ചിലർ പൊലീസിനു കൈമാറിയിട്ടുണ്ട്. ഒരു സ്വർണ ബിസ്കറ്റിന് എട്ടു ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഒരു […]

എകെജെഎം എൻഎസ്എസ് യൂണിറ്റിനെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആദരിച്ചു

എകെജെഎം എൻഎസ്എസ് യൂണിറ്റിനെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആദരിച്ചു

കാഞ്ഞിരപ്പള്ളി : പഞ്ചായത്തിൽ മികച്ച സാമൂഹിക പ്രവർത്തനങ്ങൾ കാഴ്ചവച്ച എകെജെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിനെ കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആദരിച്ചു. ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിനോടൊപ്പം പഞ്ചായത്തന്റെ യുവരക്തമായ, വികസന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന റിജോ വാളന്തറയും ചേർന്നതോടെ എകെജെ എം സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് ഓജസ്സും തേജസ്സും വർദ്ധിച്ചിരുന്നു. പഞ്ചായത്തിലെ ആശ്രയ പദ്ധതിപ്രകാരമുള്ള വീടു നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത്, നിർധന കുടുംബങ്ങൾക്കു വീടു വയ്ക്കുന്നതിന് തലച്ചുമടായി […]

കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്

കാഞ്ഞിരപ്പള്ളി∙ ബ്ലോക്കിന് കീഴിലെ ഏഴു പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് ഷ്രെഡിങ് യൂണിറ്റ് ആരംഭിക്കുന്നു. പഞ്ചായത്ത് 2017–18 വാർഷിക പദ്ധതിയിൽ വകയിരുത്തിയ 12 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് ആരംഭിക്കുന്നത്. മെഷീൻ പഞ്ചായത്ത് ഓഫിസിലെത്തിച്ചു. ബെയ്‌ലിങ് മെഷീൻ കൂടി എത്തിക്കാനുണ്ട്. രണ്ടു മെഷീനും കൂടി ഒൻപതര ലക്ഷം രൂപ വിലമതിക്കും. സർക്കാരിന്റെ ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായാണ് ഷ്രെഡിങ് യൂണിറ്റ് ആരംഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ ഓഫിസ് കെട്ടിടം പുനരുദ്ധരിച്ച് അവിടെയാണ് മെഷീൻ സ്ഥാപിച്ച് […]

ഇടിമിന്നല്‍

മിന്നലിന്നു ശേഷം 3 SECOND ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ 1KM പരിതിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ 3SECOND ഉം കൂടുന്നത് 1KM അകലം കൂട്ടും . 6 SECOND എടുത്താല്‍ 2KM അടുത്താണ് എന്ന് മനസിലാക്കുക . 12സെക്കന്ഡ് വരെ യുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുന്കാരുതല്‍ എടുക്കുക ആകാശത്തുനിന്നു താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും […]

ബംഗാൾ സ്വദേശിയുടെ കൊലപാതകം: കൂടുതൽ വിവരങ്ങൾ തേടി പൊലീസ്

ഈരാറ്റുപേട്ട∙ ബംഗാൾ സ്വദേശി കേശവ് ദേവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന മൈമൂണിനെ അന്വേഷിച്ച് പുറപ്പെട്ട പൊലീസ് ഇന്ന് കൊൽക്കത്തയിലെത്തും.ഇവിടെ നിന്നും ഏഴ് മണിക്കൂർ കൂടി യാത്ര ചെയ്താലെ മൈമൂണിന്റെ മേൽവിലാസത്തിലുള്ള റാണിപൂരിലെത്താൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു. മൈമൂൺ ജോലി ചെയ്തിരുന്നിടത്തു നിന്നു ലഭിച്ച തിരിച്ചറിയൽ കാർഡ് മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. മേൽവിലാസം ശരിയാണോയെന്നറിയാൻ കൊൽക്കത്ത പൊലീസിന് കൈമാറിയിട്ടുണ്ട്. ഉപയോഗിച്ചിരുന്ന സിം കാർഡ് നശിപ്പിക്കപ്പെട്ട നിലയിലാണ്. മൊബൈൽ ഫോൺ ഈരാറ്റുപേട്ടയിൽത്തന്നെ വിൽക്കുകയും ചെയ്തു. കോട്ടയത്തെ ബാങ്കിൽ എടുത്തിരുന്ന […]

മണ്ഡലകാലമെത്തുമ്പോഴും യാത്രാവഴികൾ തകർച്ചയിൽ

കാഞ്ഞിരപ്പള്ളി : മണ്ഡലകാലം തുടങ്ങാൻ ഇനി 15 ദിവസം മാത്രം. തീർഥാടകരുടെ മനസ്സുകൾ ഒരുങ്ങി പക്ഷേ, യാത്രാവഴികളിൽ ഒരുക്കങ്ങൾ ഒന്നുമായില്ല. ഒക്ടോബർ 31നു മുൻപു റോഡുകളുടെ അറ്റകുറ്റപ്പണി തീർക്കാനുള്ള പൊതുമരാമത്തു വകുപ്പിന്റെ ശ്രമം മഴയിൽപാളി. കാഞ്ഞിരപ്പള്ളി ഡിവിഷനു കീഴിൽ 48 റോഡുകളുടെ പണിയാണു പൂർത്തിയാക്കേണ്ടത്. പൂർണമായ ടാറിങ് ഇല്ല. അറ്റകുറ്റപ്പണിക്കു മാത്രമാണു ടെൻഡർ ക്ഷണിച്ചത്. ഇതിൽ മുണ്ടക്കയം–എരുമേലി–കണമല പാത ദേശീയപാത വിഭാഗത്തിനു കീഴിലാണ്. 27 കിലോമീറ്റർ പാതയിൽ അറ്റകുറ്റപ്പണി കഴിഞ്ഞിട്ടും പലയിടത്തും റോഡിൽ വെള്ളക്കെട്ടാണ്. പൊതുമരാമരത്തു വകുപ്പിനു […]

സിസ്റ്റർ റാണി മരിയയുടെ ഓർമയിൽ സിസ്റ്റർ ജോസി ട്രീസ

കാഞ്ഞിരപ്പള്ളി∙ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുമ്പോൾ പൊടിമറ്റം സെന്റ് തോമസ് പ്രോവിൻസ് ഹൗസിലെ സിസ്റ്റർ ജോസി ട്രീസയുടെ ഓർമകൾക്കു തിളക്കമേറുന്നു. എല്ലാവരിലും സന്തോഷം പകർന്നു പ്രസരിപ്പോടെ പറന്നുനടക്കുന്ന ഒരു കൊച്ചു സിസ്റ്റർ. ത്യാഗങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്വഭാവത്തിനുടമ. സിസ്റ്റർ റാണി മരിയയുമായി ഒരുവർഷത്തോളം ഒരുമിച്ചു ജോലി ചെയ്തതിന്റെ ഓർമകളിൽ നിന്നു സിസ്റ്റർ ‍ജോസി ട്രീസ പറയുന്നു. മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കി അവർക്കു സാന്ത്വനമേകുന്നതിന് എന്നും മുന്നിലുണ്ടായിരുന്നു സിസ്റ്റർ റാണി മരിയ. 1974 മേയിൽ പ്രഥമ […]

ഇയര്‍ ഔട്ട് സംവിധാനത്തിനെതിരേ അമർഷം പുകയുന്നു

കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ ഇയര്‍ ഔട്ട് സംവിധാനത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. പഠിപ്പുമുടക്കം അടക്കമുള്ള സമരമുറകളുമായി വിദ്യാര്‍ഥികള്‍ മുന്നോട്ട് പോകുന്നു. കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലടക്കം നടക്കുന്ന വിദ്യാര്‍ഥി സമരങ്ങള്‍ അനിശ്ചിതമായി മുന്നോട്ടു പോകുന്നു. സമരത്തിലുറച്ച് വിദ്യാര്‍ഥികളും നിലപാടിലുറച്ച് സര്‍വകലാശാല അധികൃതരും എന്താണ് ഇയര്‍ ഔട്ട് മൂന്നാം സെമസ്റ്ററില്‍ നിന്നു നാലിലേക്ക് കടക്കാന്‍ ഒരു വിദ്യാര്‍ഥിക്ക്, ഒന്നും രണ്ടും സെമസ്റ്ററുകളില്‍ കൂടി മൊത്തം 47 ക്രെഡിറ്റില്‍, കുറഞ്ഞത് 26 എങ്കിലും വേണം. അഞ്ചില്‍ നിന്നു ആറിലേക്ക് കടക്കാന്‍ നാലുവരെയുള്ള സെമസ്റ്ററില്‍ […]

ഏലപ്പാറ ചിന്നാറ്റിൽ ബസ്സപകടം

ഏലപ്പാറ ചിന്നാറ്റിൽ ബസ്സപകടം

ഏലപ്പാറ : ഇന്ന് രാവിലെ ഒൻപതരയോടെ കോട്ടയത്ത് നിന്നും, പൊൻകുന്നം, കാഞ്ഞിരപ്പള്ളി മുണ്ടക്കയം വഴി നെടുങ്കണ്ടത്തേക്കു പോവുകയായിരുന്ന പള്ളിപറമ്പിൽ ബസ് ചിന്നാർ നാലാം മൈലിൽ വച്ച് അപകടത്തിൽ പെട്ടൂ. എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിയ്ക്കാതിരിയ്ക്കുന്നതിനായി വെട്ടിയ്ക്കുന്നതിനിടെ ബസ് റോഡിൽ മറിയുകയായിരിന്നു. ചിന്നാർ സ്‌കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥികളും അധ്യാപകരും ബസ്സിൽ ഉണ്ടായിരുന്നു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. എന്നാൽ ഡ്രൈവർക്കു സാരമായ പരിക്കുകൾ പറ്റിയെന്നാണ് അറിയുന്നത്. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തു നിന്നും ഹൈറേഞ്ച് ഭാഗത്തേക്ക് സ്‌കൂളുകളിൽ പഠിപ്പിക്കുവാൻ […]

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷം പ്രൗഢം, ഗംഭീരം (വീഡിയോ )

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷം പ്രൗഢം, ഗംഭീരം (വീഡിയോ )

കാഞ്ഞിരപ്പള്ളി : പ്രൗഢ ഗംഭീര ചടങ്ങുകളോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 61ാമത് കേരളപ്പിറവി ആഘോഷങ്ങളും, കേരളോത്സവത്തിന്റെ സമാപനവും ഒരുമിച്ചാണ് നടത്തിയത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പേട്ട സ്‌കൂള്‍ മൈതാനത്തുനിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ ദൃശ്യവിഷ്കാരങ്ങൾ അവതരിപ്പിച്ചത് കാണികളുടെ പ്രശംസ പിടിച്ചുപറ്റി . മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന, കേരളത്തിന്റെ പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുന്ന വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളും, പൊതുജനങ്ങളും കുടുംബശ്രീ യൂണിറ്റുകളും അടക്കം ആയിരങ്ങൾ ഘോഷയാത്രയില്‍ […]

ചേപ്പുംപാറയില്‍ നവദമ്പതികൾ അപകടത്തിൽ പെട്ടു

ചേപ്പുംപാറയില്‍ നവദമ്പതികൾ അപകടത്തിൽ പെട്ടു

കാഞ്ഞിരപ്പള്ളി : രണ്ടാഴ്ച മുൻപ് വിവാഹിതരായ നവദമ്പതികൾ സുഹൃത്തുക്കൾക്കൊപ്പം പുതിയ കാറിൽ യാത്രചെയ്യുമ്പോൾ കാഞ്ഞിരപ്പള്ളി ചേപ്പുംപാറയില്‍ വച്ച് പിറകെ വന്ന കാറിടിച്ചു അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ കാറിനു സാരമായ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാരിൽ ആർക്കും സാരമായ പരിക്കുകൾ പറ്റിയില്ല. ആലപ്പുഴ ചെന്നിത്തല കോയിക്കല്‍ പടിഞ്ഞാറ്റതില്‍ അനൂപും ഭാര്യയും ഉല്ലാസയാത്രക്കായി സുഹൃത്തുക്കക്കൾക്കൊപ്പം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അവർ സഞ്ചരിച്ച കാർ ദേശീയ പാതയിൽ വച്ച്, ഭക്ഷണം കഴിക്കുന്നതിനുവേണ്ടി റോഡിന്റെ മറുവശത്തുള്ള […]

എക്സലൻസ് അവാർഡ് ഡോ. ബോബി ചെമ്മണ്ണൂരിന്

എക്സലൻസ് അവാർഡ് ഡോ. ബോബി ചെമ്മണ്ണൂരിന്

റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ ഉടമയും പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂരിന്. അവാർഡ് അദ്ദേഹം ഡോ. സി എം അബൂബക്കറിൽ നിന്നും സ്വീകരിച്ചു. പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, Rtn. M. D. DGN എ കാർത്തികേയൻ മുതലായവർ അവാർഡ് ചടങ്ങിൽ പങ്കെടുത്തു.

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

പൊൻകുന്നം: കോൺഗ്രസ് മണ്ഡലം കമ്മറ്റി പൊൻകുന്നത്ത് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മുൻ കെ.പി.സി.സി അംഗം ടി.വി. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ജയകുമാർ കുറിഞ്ഞിയിൽ, മാത്യു പുന്നത്താനം, തോമസു്പുളിക്കൻ, സേവൃർ മൂലകുന്ന്, ബാബുരാജ്, ടിന്റു തോമസു്, പി.എസ.്മജീദ്, സനോജ് ്പനക്കൽ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ കേരളപ്പിറവി ആഘോഷങ്ങൾ നവംബര്‍ 1 ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ കേരളപ്പിറവി ആഘോഷങ്ങൾ നവംബര്‍ 1 ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 61ാമത് കേരളപ്പിറവി ആഘോഷങ്ങളും, കേരളോത്സവത്തിന്റെ സമാപനവും നവംബര്‍ 1 ന് കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കുന്ന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും

എൽഷദായി കൺവൻഷൻ ബുധനാഴ്ച സമാപിക്കും

എൽഷദായി കൺവൻഷൻ ബുധനാഴ്ച സമാപിക്കും

പൊടിമറ്റം സെന്റ് ജോസഫ് മൗണ്ട് ദേവലയത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളായി നടക്കുന്ന എൽഷദായി കൺവൻഷൻ ബുധനാഴ്ച സമാപിക്കും. എല്ലാ ദിവസവും ആയിരങ്ങൾ കൺവെൻഷനിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുന്നുണ്ട്. ശനിയാഴ്ച ആരംഭിച്ച എൽഷദായി കൺവൻഷനു അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയിലാണ് നേതൃത്വം നൽകുന്നത്. വൈകുന്നേരം 4 മുതൽ 8.30 വരെയാണ് ധ്യാനം.  28ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കൺവൻഷന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. 29ന് വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റിയൻ തെക്കത്തേച്ചേരിയിൽ […]

പി പി റോഡിൽ വീണ്ടും അപകടം, വിവാഹത്തിന് പോയ നവവധു അപകടത്തിൽ പെട്ടു.

പി പി റോഡിൽ വീണ്ടും അപകടം, വിവാഹത്തിന് പോയ നവവധു അപകടത്തിൽ പെട്ടു.

പൊ​ൻ​കു​ന്നം : പൊൻകുന്നം പാലാ റോഡിൽ അപകടങ്ങൾക്കു അവധിയില്ല .. i ഇത്തവണ അപകടത്തിൽ പെട്ടത് വിവാഹത്തിന് പോയ നവവധുവും സംഘവും. അപകടത്തിൽ പെട്ടെങ്കിലും ആശുപത്രിയിൽ നിന്നും വധു മണ്ഡപത്തിൽ എത്തി വിവാഹകർമ്മങ്ങൾ പൂർത്തിയായാക്കി.

താജ്മഹല്‍ വിവാദത്തിലുടെ രാജ്യത്തെ വേദനിപ്പിക്കുവാനാണ് ബിജെപി ശ്രമിക്കുന്നത് :കാനം രാജേന്ദ്രന്‍

താജ്മഹല്‍ വിവാദത്തിലുടെ രാജ്യത്തെ വേദനിപ്പിക്കുവാനാണ് ബിജെപി ശ്രമിക്കുന്നത് :കാനം രാജേന്ദ്രന്‍

പൊന്‍കുന്നം: ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ 6 രാജ്യത്തിന്റെ വേദനയാണ്. താജ്മഹല്‍ വിവാദത്തിലുടെ മറ്റൊരു വേദന ഉണ്ടാക്കുവാനാണ് ബി ജെപിയുടെ ഇപ്പോഴത്തെ ശ്രമം. സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പറഞ്ഞു. പൊന്‍കുന്നത്ത് എല്‍.ഡി.എഫിന്റെ ജനജാഗ്രതാ യാത്രക്കു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായിരുന്നുവെന്നും അഴിമതിയെ നക്കിത്തുടയക്കുന്ന സ്ഥിതിയാണ് മോദി സര്‍ക്കാരിന്റേതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതനിരപേക്ഷതയെയും മൗലിക അവകാശങ്ങളെയും തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷിക യുദ്ധമായിരുന്ന മലാബാര്‍ […]

പരിസ്ഥിതി സംരക്ഷിക്കുന്നതിന് യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് ഡോ.എൻ.ജയരാജ് എംഎൽഎ

പരിസ്ഥിതി സംരക്ഷിക്കുന്നതിന് യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് ഡോ.എൻ.ജയരാജ് എംഎൽഎ

പൊൻകുന്നം∙ പരിസ്ഥിതി സംരക്ഷിക്കുന്നതിന് യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് ഡോ.എൻ.ജയരാജ് എംഎൽഎ.പ്രസ്താവിച്ചു. ജില്ലാ സാക്ഷരതാ മിഷൻ പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ പരിസ്ഥിതി പഠന റിപ്പോർട്ടിന്റെ ജില്ലാതല പ്രകാശനം നിർവ്വഹിക്കുകയായിരുന്നു ഡോ.ജയരാജ്. ചിറക്കടവ് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം.അബ്ദുൾ കരീം മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ ജയശ്രീ മുരളീധരൻ, ബിന്ദു സന്തോഷ്, ഷാജി പാമ്പൂരി , മോഹൻ റാം, മോഹനൻ, സുബിതാ ബിനോയി, […]

ഒൻപത് വയസുകാരന്റെ കുസൃതി ഒരു നാടിനെ മുൾമുനയിൽ നിർത്തി…

ഒൻപത് വയസുകാരന്റെ കുസൃതി ഒരു നാടിനെ മുൾമുനയിൽ നിർത്തി…

കാഞ്ഞിരപ്പള്ളി : ശനിയാഴ്ച ഉച്ചകഴിഞ്ഞു നാട്ടിലെങ്ങും കാട്ടുതീ പോലെ ആ വാർത്ത പ്രചരിച്ചു.. പാറത്തോട് ചിറഭാഗത്ത് നിന്ന് ഒൻപത് വയസുകാരനെ കാണാതായതായി.. അമ്മയോട് നിസ്സാര കാര്യത്തിന് പിണങ്ങി വീടിനു വെളിയിലേക്ക് പോയ കുട്ടിയ പിന്നീട് കണ്ടവരാരുമില്ലായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ കുട്ടി. വീടിന്റെ പരിസരത്തു അന്വേഷിച്ചിട്ടു കുട്ടിയെ കണ്ടെത്തുവാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ പോലീസിൽ അറിയിച്ചു. വാർത്ത അറിഞ്ഞയുടൻ പോലീസ് ഉണർന്നു പ്രവർത്തിച്ചു. നാടെങ്ങും അന്വേഷണമായി.. പോലീസും നാട്ടുകാരും ചേർന്ന് നാട് […]

പൊൻകുന്നം മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം വൈകാന്‍ കാരണം ബി ജെ പി കേന്ദ്രഗവണ്‍മെന്റിന്റെ തെറ്റായ ഭരണ പരിഷ്‌കാരം മൂലമാണെന്ന് കേരളാ കോണ്‍ഗ്രസ് ( എം).

പൊൻകുന്നം മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം വൈകാന്‍ കാരണം ബി ജെ പി കേന്ദ്രഗവണ്‍മെന്റിന്റെ തെറ്റായ ഭരണ പരിഷ്‌കാരം മൂലമാണെന്ന് കേരളാ കോണ്‍ഗ്രസ് ( എം).

പൊൻകുന്നം മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം വൈകാന്‍ കാരണം ബി ജെ പി കേന്ദ്രഗവണ്‍മെന്റിന്റെ തെറ്റായ ഭരണ പരിഷ്‌കാരം മൂലമാണെന്ന് കേരളാ കോണ്‍ഗ്രസ് ( എം). പൊന്‍കുന്നം: മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കാലതാമസം വന്നത് ബി ജെ പി ഗവണ്‍മെന്റിന്റെ തെറ്റായ ഭരണ പരിഷ്‌കാരം മൂലമാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മറ്റി ആരോപിച്ചു. ലിഫ്റ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങേണ്ട സമയത്ത് നോട്ട് നിരോധിച്ചതുമൂലം നിരത ദ്രവ്യം അടക്കാന്‍ ഏജന്‍സികള്‍ക്ക് സാധിച്ചില്ല. വീണ്ടും മാസങ്ങള്‍ക്ക് ശേഷം ടെന്‍ഡര്‍ […]

ഒരു മണിക്കൂറിനുള്ളിൽ പൊൻകുന്നത്ത് ഒരേ സ്ഥലത്തു രണ്ടപകടം..

ഒരു മണിക്കൂറിനുള്ളിൽ പൊൻകുന്നത്ത് ഒരേ സ്ഥലത്തു രണ്ടപകടം..

പൊൻകുന്നം : ദേശിയപാത 183 ൽ പൊൻകുന്നം പോലീസ് സ്റ്റേഷന് മുൻപിൽ ഒരേ സ്ഥലത്തു ഒരു മണിക്കൂറിനുളിൽ രണ്ടപകടം നടന്നു. വ്യാഴഴ്ച രാവിലെ പതിനൊന്നു മണിക്ക് പൊൻകുന്നം സിഗ്‌നൽ കടന്നു വന്ന കാറും ടോറസ് ലോറിയും ഇടിച്ചു. വാഴൂർ ഭാഗത്തു നിന്നും ഒരേ ദിശയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോയ കാറിന്റെ പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻപിലേക്ക് കാർ സിഗ്‌നൽ കൊടുക്കാതെ വെട്ടിച്ചതുകൊണ്ടാണ് പിന്നിൽ ഇടിച്ചതെന്നു ലോറി ഡ്രൈവർ ആരോപിച്ചു. എന്നാൽ താൻ വാഹനം വെട്ടിച്ചില്ലന്നും, ലോറി […]

കെ കെ റോഡ് നട്ടെല്ലു നിവർത്തുന്നു

കോട്ടയം ∙ കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാത 183ലെ (കെകെ റോഡ്) അപകടവളവുകൾ നിവർത്താനുള്ള പദ്ധതിയിൽ കേന്ദ്രസർക്കാർ നടപടി തുടങ്ങുന്നു. കോട്ടയം മുതൽ പൊൻകുന്നം ചെങ്കൽപള്ളി വരെയുള്ള 25 കിലോമീറ്ററിനുള്ളിൽ 42 വലിയ അപകട വളവുകൾ ഉണ്ടെന്നാണു ദേശീയപാതാ അധികൃതർ നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുള്ളത്. ആദ്യഘട്ടമായി ഇത്രയും വളവുകൾ നിവർത്തുന്നതിന് 200 കോടി രൂപയുടെ പദ്ധതിയാണ് ദേശീയപാതാ അധികൃതർ കേന്ദ്ര റോഡ് മന്ത്രാലയത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ആറു ഹെക്ടർ സ്ഥലം ഇതിനായി ഏറ്റെടുക്കേണ്ടിവരും. ഭൂരിഭാഗം വളവുകളും നിവർത്തുന്നതിനു […]

സംരക്ഷണവേലിയില്ലാതെ ട്രാൻസ്‌ഫോമർ; അപകടം കയ്യെത്തും ദൂരത്ത്

കോരുത്തോട് ∙ കുഴിമാവ് ഗവ. സ്കൂളിനു സമീപമുള്ള വൈദ്യുതി ട്രാൻസ്ഫോമറിനു സംരക്ഷണവേലികൾ ഇല്ല. അപകടം കയ്യെത്തും ദൂരത്ത്. പ്രധാന പാതയുടെ വശത്തു നിലകൊള്ളുന്ന ട്രാൻസ്ഫോമറിൽ ഫ്യൂസുകൾ റോഡിൽനിന്നു നാലടി ഉയരത്തിലാണു സ്ഥാപിച്ചിരിക്കുന്നത്. കൊച്ചുകുട്ടികൾപോലും കൈനീട്ടിയാൽ തൊടാവുന്ന രീതിയിലായതിനാൽ അപകടസാധ്യത വർധിക്കുകയാണ്. ഇടുക്കിത്തോടിനുള്ള ലൈനാണു ട്രാൻസ്ഫോമറിൽനിന്നു കടന്നുപോകുന്നത്. ഇടുക്കിത്തോട് 116 ലൈനിന്റെ പ്രധാന നിയന്ത്രിത സ്വിച്ചും ഇൗ ട്രാൻസ്ഫോമറിൽ തന്നെയാണു സ്ഥാപിച്ചിരിക്കുന്നത്. റോഡരികിൽ കാനയ്ക്ക് ഇരുകരകളിലായി പോസ്റ്റുകൾ സ്ഥാപിച്ചാണു കലുങ്കിനു സമീപം വർഷങ്ങൾക്കു മുൻപു ട്രാൻസ്ഫോമർ വച്ചത്. മേഖലയിലെ […]

വാ​ഴ ച​തി​ച്ചെ​ങ്കി​ലെ​ന്താ ജോസിന് എല്ലാം പുല്ലാണ്; ഇപ്പം മാ​സം തോ​റും പ​തി​നാ​യി​രം രൂ​പ​ വ​രു​മാ​നവും

എ​രു​മേ​ലി: പ​റ​മ്പ് നി​റ​ഞ്ഞ് 400 വാ​ഴ​ക​ൾ വ​ള​ർ​ന്ന് ഒ​ടു​വി​ൽ കു​ല​ക​ൾ വെ​ട്ടി​വി​റ്റ​പ്പോ​ൾ മു​ട​ക്കി​യ​തി​ന്‍റെ പ​കു​തി പോ​ലും വി​ല​യി​ടി​വ് മൂ​ലം കി​ട്ടി​യി​ല്ല. വെ​റു​തെ മെ​ന​ക്കെ​ട്ട​ല്ലോ​യെ​ന്നോ​ർ​ത്ത് വി​ഷ​മി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് ആ​ടു​ക​ൾ​ക്ക് തീ​റ്റ​യ്ക്കാ​യി പു​ല്ല് വെ​ച്ചു​പി​ടി​പ്പി​ച്ച് വ​ള​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. വാ​ഴ കൃ​ഷി ച​തി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ൽ പ​റ​മ്പ് നി​റ​യെ വ​ള​ർ​ത്തി​യ തീ​റ്റ​പ്പു​ല്ല് കൃ​ഷി​യി​ലൂ​ടെ ആ​ടു​ക​ളു​ടെ വ​യ​റും നി​റ​ഞ്ഞ് ഇ​പ്പോ​ൾ മാ​സം തോ​റും പ​തി​നാ​യി​രം രൂ​പ​യാ​ണ് വ​രു​മാ​നം കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​വി​ജ​യ​ഗാ​ഥ എ​രു​മേ​ലി കൊ​ര​ട്ടി ചെ​മ്പ​ക​ത്തു​ങ്ക​ൽ ജോ​സ് മോ​ൻ എ​ന്ന ജോ​സി​ന്‍റേ​താ​ണ്. മു​പ്പ​ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് […]

പ്രയോജനമില്ലാതെ വഴിവിളക്കുകൾ

കോരുത്തോട്∙ നട്ടുച്ചനേരത്തും പ്രകാശിതമായി വഴിവിളക്കുകൾ. പക്ഷേ, രാത്രികാലങ്ങളിൽ വഴിയാത്രക്കാർക്കു കൂട്ടിന് ഇരുട്ടു മാത്രം. ശബരിമല തീർഥാടനകാലത്തിനു മുന്നോടിയായി മുണ്ടക്കയം–കുഴിമാവ് റൂട്ടിൽ വഴിവിളക്കുകൾ രാത്രികാലങ്ങളിൽ തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞവർഷം മണ്ഡലകാലത്തിനു മുന്നോടിയായി പ്രധാന പാതയിൽ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. സ്വയം നിയന്ത്രിത സംവിധാനത്തിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റുകളാണു പുതുതായി സ്ഥാപിച്ചത്. എന്നാൽ ഇവയുടെ സമയക്രമങ്ങൾ തെറ്റിയതോടെ പകൽ സമയങ്ങളിലാണു പല ലൈറ്റുകളും പ്രകാശിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. ശബരിമല തീർഥാടനകാലത്ത് കുഴിമാവ് കാളകെട്ടി വഴി ശബരിമലയ്ക്കു പരമ്പരാഗത […]

അപകടങ്ങളൊഴിയാത്ത ദേശീയപാത, വളവുകള്‍ വില്ലന്മാർ

പൊന്‍കുന്നം: വളവുകള്‍ നിറഞ്ഞ ദേശീയപാത പൊന്‍കുന്നത്തിന് കാലങ്ങളായി അപകട ഭീതിയേറ്റുന്നു. കൊടുങ്ങൂരിനും കാഞ്ഞിരപ്പള്ളിക്കുമിടയില്‍ ഇരുപതിലേറെ വളവുകളാണ് അപകട ഭീഷണിയാകുന്നത്. കെ.കെ.റോഡ് ദേശീയപാതയായിട്ടും വളവുകള്‍ നിവര്‍ത്താന്‍ അധികൃതര്‍ നടപടിയെടുത്തില്ല. പഴയ നിലവാരത്തില്‍ തന്നെ ദേശീയപാത തുടരുകയാണ്. ആറു മാസത്തിനിടയില്‍ ഇരുപതോളം അപകടങ്ങള്‍ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. മൂന്നു പേര്‍ക്കു ജീവന്‍ നഷ്ടമായി. കൊടുങ്ങൂര്‍ മമ്പഴ വളവ്, ഇളമ്പള്ളി വളവ്, 18-ാം മൈല്‍, 19-ാം മൈല്‍, 20-ാം മൈല്‍, പുളിക്കല്‍പ്പടി, ചേപ്പുംപാറ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പടി എന്നിവിടങ്ങളിലാണ് ഏറ്റവും അപകടസാധ്യതയുള്ള […]

കണയങ്കവയലിൽ കാട്ടാനകൂട്ടം, കൂട്ടം തെറ്റിയ കൊമ്പൻ നാട്ടിൽ തന്നെ, ഭീതിയോടെ നാട്ടുകാർ

കണയങ്കവയലിൽ കാട്ടാനകൂട്ടം, കൂട്ടം തെറ്റിയ കൊമ്പൻ നാട്ടിൽ തന്നെ, ഭീതിയോടെ നാട്ടുകാർ

കണയങ്കവയലിൽ ഇന്ന് പുലർച്ചെ എത്തിയ കാട്ടാനകൂട്ടം നാശം വിതച്ചു. ബഹളം വെച്ച് നാട്ടുകാർ ആനക്കൂട്ടത്തെ കാട്ടിലേക്ക് തിരികെ അയച്ചുവെങ്കിലും, കൂട്ടം തെറ്റിയ കൊമ്പൻ എതിർവശത്തേക്കു വിരണ്ടോടി. നാട്ടിൽ തന്നെ കഴിയുന്ന കൂട്ടം തെറ്റിയ കൊമ്പന്റെ ആക്രമണം ഭയന്ന്, നെഞ്ചിടിപ്പോടെ കണയങ്കവയൽ പാഞ്ചാലിമേട് നിവാസികൾ.. പെരുവന്താനം : കണയങ്കവയൽ പള്ളിപറമ്പിൽ പുലരച്ചെ മൂന്നരയോടെ ഒരു കൊമ്പനാനയും രണ്ടു പിടിയാനയും ഒരു കുട്ടിയാനയും അടങ്ങിയ കാട്ടാനക്കൂട്ടം എത്തി കൃഷിയിടങ്ങളിൽ നാശം വിതച്ചു. നാട്ടിൽ ആനയിറങ്ങിയ വിവരം, ഫോൺ വിളിച്ചും മറ്റും […]

റോഡിലിറങ്ങിയാൽ വണ്ടിയിടിക്കും; അരികു ചേർന്നാൽ കുഴിയിൽ വീഴും..

റോഡിലിറങ്ങിയാൽ വണ്ടിയിടിക്കും; അരികു ചേർന്നാൽ കുഴിയിൽ വീഴും..

കാഞ്ഞിരപ്പള്ളി : റോഡിനു വീതി കൂട്ടുന്നത് വാഹനങ്ങൾ ഓടിക്കുന്നവർക്കു സൗകര്യമാണ് .. എന്നാൽ കാൽനടക്കാർക്ക് എതിരെ വരുന്ന വാഹനത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ഒരിഞ്ചു സ്ഥലം പോലും കൊടുക്കാതെ വീതി കൂട്ടുന്നത് എന്ത് ന്യായം ..? അധികാരപ്പെട്ടവർ മനഃസാക്ഷിയില്ലാത്ത അത്തരം പ്രവർത്തി ചെയ്തത് മൂലം കൊച്ചുകുട്ടികളടക്കം നൂറുകണക്കിന് കാൽനടയാത്രക്കാർ ദുരിതത്തിലാണ് .. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിനു സമീപത്തുള്ള കൊടുംവളവിലാണ് കാൽനടയാത്രക്കാർക്ക് ദുരിതമായി റോഡിന്റെ വീതി കൂട്ടൽ ഭവിച്ചത് . നൂറു കണക്കിന് സ്‌കൂൾ വിദ്യാർഥികൾ […]

നിറുത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു

നിറുത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു

കാഞ്ഞിരപ്പള്ളി: പേട്ട കവലയിൽ നിറുത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോട്ടയത്തിന് പോകുകയായിരുന്ന കട്ടപ്പന വള്ളക്കടവ് സ്വദേശികളായ പുതുപറമ്പിൽ ശേഖർ (40) ഭാര്യ സ്മിത (37) മകൻ ബിനീഷ് (17) സ്മിതയുടെ സഹോദരങ്ങളായ അറയ്ക്കൽ കുന്നേൽ പ്രജീഷ് (27) അരവിന്ദ് (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ചികിത്സക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

റേഷൻ വ്യാപാരി സംയുക്ത സമരസമിതി പണിമുടക്ക്

കാഞ്ഞിരപ്പള്ളി∙ റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നവംബർ 26 മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കുവാൻ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി സ്റ്റോക്ക് എടുക്കാതെ സമരം ആരംഭിക്കുവാനും തീരുമാനമായി. അസോസിയേഷൻ യോഗത്തിൽ പ്രസിഡന്റ് കെ.ജെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം രാജു പി. കുര്യൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് കൂരാലി, സാബു വി. നായർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രി […]

കഞ്ചാവ് മാഫിയയുടെ പ്രധാന ഗോഡൗൺ കാഞ്ഞിരപ്പള്ളിയിലെന്നു സംശയം. രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കഞ്ചാവ് മാഫിയയുടെ പ്രധാന ഗോഡൗൺ കാഞ്ഞിരപ്പള്ളിയിലെന്നു സംശയം. രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കഞ്ചാവ് മാഫിയയുടെ പ്രധാന ഗോഡൗൺ കാഞ്ഞിരപ്പള്ളിയിലെന്നു സംശയം. രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേർ കാഞ്ഞിരപ്പള്ളി പൊടിമറ്റത്തു പിടിയിൽ.. പ്രധാന പ്രതി കാഞ്ഞിരപ്പള്ളി സ്വദേശി ഏര്‍ത്തയിൽ മാത്യു. പൊടിമറ്റത്തു എട്ടേക്കർ റബ്ബർ തോട്ടം പാട്ടത്തിനെടുത്തു, തോട്ടത്തിന്റെ നടുവിലുള്ള വീട്ടിലായിരുന്നു പ്രധാന ഗോഡൗൺ സ്ഥാപിച്ചിരുന്നത്.. തോട്ടത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതിന്റെ തുടർന്ന് റബ്ബർ ബിസിനസ്സിൽ മാത്യുവിന്റെ പാർട്ടണറും ടാപ്പിംഗ് തൊഴിലാളിയും പോലീസ് പിടിയിൽ.. കാഞ്ഞിരപ്പള്ളി : ഏതാനും ദിവസങ്ങൾക്കു മുൻപ്, പെരുമ്പാവൂരിൽ വച്ച് പോലീസ് നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ […]

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

പൊൻകുന്നം : വാഴൂര്‍ ഏദന്‍ പബ്ലിക്ക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്ക്. സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വീണത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി കോട്ടയം തെള്ളകത്തെ മാതാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇളമ്പള്ളി മാര്‍ക്കറ്റ് ജങ്ഷനു സമീപം എലിക്കുളം തകടിയില്‍ ബിജുവിന്റെ മകള്‍ അന്ന(15)യെ ആദ്യം പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിനി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയതായാണ് പോലീസ് നിഗമനം. […]

ക്രാ​ഷ് ബാ​രി​യ​റു​ക​ളും വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ക്ക​ണം

ചി​റ്റ​ടി: ദേ​ശീ​യ​പാ​ത​യി​ൽ അ​ട്ടി​വ​ള​വി​ലും സ​മീ​പ പ്ര​ദേ​ശ​ത്തും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​വാ​ൻ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി റോ​ഡി​ന് വീ​തി​കൂ​ട്ടി നി​ർ​മാ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ​ക്ക് ശ​മ​ന​മി​ല്ല. ചോ​റ്റി മു​ത​ൽ അ​ട്ടി​വ​ള​വ് വ​രെ നി​ര​പ്പാ​യ റോ​ഡി​ൽ വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​തേ വേ​ഗ​ത​യി​ൽ ത​ന്നെ അ​ട്ടി​വ​ള​വ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം. വ​ള​വി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ളും വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ഡി​വൈ​ഡ​റു​ക​ളും സ്ഥാ​പി​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ൾ ഒരു പരിധിവരെ ഒ​ഴി​വാ​ക്കു​വാ​നാ​കും. ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​യി മ​ണ​ലും വ​ന്ന​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. വ​ള​വി​ലെ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ അ​പാ​ക​ത​യാ​ണ് […]

എരുമേലിയിൽ കാറപകടം ; 20 അടി താഴ്ചയിലേക്കു കാർ തല കീഴായി കൂപ്പുകുത്തി..

എരുമേലിയിൽ കാറപകടം ; 20 അടി താഴ്ചയിലേക്കു കാർ തല കീഴായി കൂപ്പുകുത്തി..

എരുമേലിയിൽ കാറപകടം ; എരുമേലി – റാന്നി പാതയില്‍ മറ്റന്നൂര്‍ക്കരയില്‍ കാര്‍ നിയന്ത്രണം തെറ്റി മുകളിലെ റോഡിൽ നിന്നും താഴെത്തെ റോഡിലേക്ക് കാർ തല കീഴായി 20 അടി താഴ്ചയിലേക്കു കൂപ്പുകുത്തി എരുമേലി : എരുമേലി – റാന്നി പാതയില്‍ മറ്റന്നൂര്‍ക്കരയില്‍ കാര്‍ നിയന്ത്രണം തെറ്റി ചർച്ച് റോഡിൽ നിന്നും തല കീഴായി സംസ്ഥാന പാതയിലേക്ക് മറിഞ്ഞ് അപകടം. മലങ്കര കത്തോലിക്ക പളളിയുടെ പാരിഷ് ഹാളിന് മുമ്പിലുളള പോക്കറ്റ് റോഡിൽ നിന്ന് 20 അടി താഴ്ചയിലുളള സംസ്ഥാന […]

എലിക്കുളം കേരളോത്സവത്തിന് വർണാഭമായ ഘോഷയാത്രയോടെ സമാപനം

എലിക്കുളം കേരളോത്സവത്തിന് വർണാഭമായ ഘോഷയാത്രയോടെ സമാപനം

പൊൻകുന്നം / കൂരാലി: എലിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സമാപനം കുറിച്ച് ഞായറാഴ്ച വർണാഭമായ സാംസ്‌കാരികഘോഷയാത്ര നടത്തി. ഇളങ്ങുളം അമ്പലം ജങ്ഷനിൽ നിന്ന് തുടങ്ങിയ ഘോഷയാത്രയിൽ വാദ്യമേളങ്ങളും സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിരവധി കലാരൂപങ്ങളും അകമ്പടിയേകി. ഗ്രാമപഞ്ചായത്തംഗങ്ങൾ, സി.ഡി.എസ്., കുടുംബശ്രീ യൂണിറ്റുകൾ, അംഗൻവാടി വർക്കർമാർ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങി നൂറുകണക്കിന് ആളുകൾ അണിചേർന്നു. ഇളങ്ങുളം പള്ളി മൈതാനിയിൽ സമാപിച്ചു. തുടർന്ന് പാരീഷ്ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനം കെ.എം.മാണി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ […]

പെരുന്തേനരുവി ജലവൈദ്യുത പദ്ധതി നാളെ നാടിന് സമർപ്പിക്കും

∙ പെരുന്തേനരുവി ജലവൈദ്യുത പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞു 2.30ന് ആണ് ഉദ്ഘാടന ചടങ്ങ്. പെരുന്തേനരുവി പവർഹൗസ് പരിസരത്തു നടക്കുന്ന സമ്മേളനത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും.

പൊന്‍കുന്നത്ത് വാഹനാപകടത്തിൽ വയോധിക മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ ..

പൊന്‍കുന്നത്ത് വാഹനാപകടത്തിൽ വയോധിക മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ ..

പൊൻകുന്നം : പൊന്‍കുന്നത്ത് നിന്നും അപകടങ്ങൾ ഒഴിയുന്നില്ല. രണ്ടു ദിവസം മുൻപ് പൊൻകുന്നം പ്രശാന്ത് നഗറിൽ ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന വയോധിക വാനിടിച്ചു മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ്, പൊന്‍കുന്നത്ത് ഇന്ന് നടന്ന അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു വയോധിക വാൻ ഇടിച്ചു മരിച്ചു. അപകടത്തിൽ ഒരാൾ ഗുരുതരാവസ്ഥയിൽ .. പൊൻകുന്നത്ത് ദേശിയ പാത 183ൽ വൈദ്യുതി ഭവനു മുൻപിലെ വളവിൽ ഇന്ന് ഉച്ച കഴിഞ്ഞു ഒന്നേമുക്കാലോടെ വച്ച് പിക്കപ്പ് വാന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം […]

അമല്‍ജ്യോതിയില്‍ സ്‌പെയ്‌സ് എക്‌സ്‌പോ

അമല്‍ജ്യോതിയില്‍ സ്‌പെയ്‌സ് എക്‌സ്‌പോ

കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജും, ഐ. എസ്. ആര്‍. ഒ.-ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സ്‌പേയ്‌സ് എക്‌സ്‌പോ – 2017 സമാപിച്ചു . . വിവിധ സ്‌കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ എക്‌സ്‌പോ കാണുവാൻ എത്തിയിരുന്നു. ബഹിരാകാശത്തെ പറ്റി കൂടുതൽ അറിവുകൾ പകർന്നു കൊടുക്കുന്നതായിരുന്നു എക്സ്പോ. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ കുറിച്ചും, ഉപഗ്രഹങ്ങളെക്കുറിച്ചും, ഭാവി പദ്ധതികളെക്കുറിച്ചു വിശദമായ അറിവുകൾ കാണികൾക്കു ലഭിച്ചു . കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റ അധ്യക്ഷതയിന്‍ ചേര്‍ന്ന യോഗത്തില്‍ […]

ചേനപ്പാടി ആര്‍. വി. ജി. സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കി ഉയര്‍ത്തും : മന്ത്രി സി. രവീന്ദ്രനാഥ്

ചേനപ്പാടി ആര്‍. വി. ജി. സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കി ഉയര്‍ത്തും : മന്ത്രി സി. രവീന്ദ്രനാഥ്

കാഞ്ഞിരപ്പള്ളി: ചേനപ്പാടി ആര്‍.വി.ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കി ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉറപ്പു നൽകി. . ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറിയെയും ഹൈസ്‌കൂള്‍ വിഭാഗത്തെയും ഹൈടെക് ആയി ഉയര്‍ത്തും. 2019 മാര്‍ച്ച് 31ന് മുന്‍പായി പൂര്‍ണമായി ഹൈടെക് വിദ്യാലയമാക്കി സ്‌കൂളിനെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ചേനപ്പാടി ആര്‍. വി. ജി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ കൂട്ടായ്മകളുടെ സഹകരണത്തോടെ സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ച് മാത്രമെ നിലവില്‍ സ്‌കൂളുകളുടെ […]

തന്റെ വാർഡിൽ എല്ലവർക്കും തൊഴിൽ ഉറപ്പു വരുത്തുന്ന പദ്ധതിയുമായി റിബിൻ ഷാ

തന്റെ വാർഡിൽ എല്ലവർക്കും തൊഴിൽ ഉറപ്പു വരുത്തുന്ന പദ്ധതിയുമായി റിബിൻ ഷാ

കാഞ്ഞിരപ്പള്ളി : മാലിന്യ പ്രശ്നം പരിഹരിക്കുവാൻ തന്റെ വാർഡായ കാഞ്ഞിരപ്പള്ളി പഞ്ചായത്തു എട്ടാം വാർഡിൽ പൂർണമായ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കി മാതൃകയായ റിബിൻ ഷാ, അതിലും മികച്ച തന്റെ പുതിയ കർമ്മ പദ്ധതിയുമായി രംഗത്തെത്തി. ഇത്തവണ തന്റെ വാർഡിൽ ആരോഗ്യവും, ജോലി ചെയ്യുവാൻ മനസ്സുമുള്ള എല്ലാവര്ക്കും തൊഴിൽ നൽകുന്നതിനു വേണ്ടി അദ്ദേഹം ആവിഷ്കരിച്ച പദ്ധതി വീണ്ടും ജനപ്രിയമാകുകയാണ്. റിബിൻ ഷാ മുൻകൈ എടുത്തു മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമായി പ്ലാസ്റ്റിക് സഞ്ചികൾക്ക് ബദലായി തുണി സഞ്ചികൾ കുടുംബശ്രീ നേതൃത്വത്തിൽ […]

കേന്ദ്ര ഗവൺമെന്റിന്റെ അടൽ ടിങ്കറിങ് ലാബ് ആനക്കല്ല് സെന്റ് ആന്റണീസിൽ

കേന്ദ്ര ഗവൺമെന്റിന്റെ അടൽ ടിങ്കറിങ് ലാബ് ആനക്കല്ല് സെന്റ് ആന്റണീസിൽ

ആനക്കല്ല് സെന്റ് ആന്റണീസിൽ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അടൽ ടിങ്കറിംഗ് ലാബിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 20-ാം തീയതി വെള്ളിയാഴ്ച നടക്കും. കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ മികവിന് ദേശീയ അംഗീകാരം ലഭിച്ചതിന്റെ സൂചനയായി കേന്ദ്രസർക്കാർ അനുവദിച്ച അടൽ ടിങ്കറിംഗ് ലാബ് വെള്ളിയാഴ്ച മുതൽ സ്‌കൂളിൽ പ്രവർത്തനം തുടങ്ങന്നു. അടൽ ടിങ്കറിംഗ് ലാബിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 20-ാം തീയതി വെള്ളിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 1.15 ന് രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കൽ […]

പൊൻകുന്നം വാഹന അപകടം : പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു

പൊൻകുന്നം വാഹന അപകടം : പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു

പൊൻകുന്നത്ത് പി പി റോഡിൽ ഇന്നലെയുണ്ടായ വാഹനന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചിറക്കടവ് ചെന്നാക്കുന്ന് കാക്കുതൂക്കിയില്‍ തങ്കമ്മ (82) മരണമടഞ്ഞു. പൊന്‍കുന്നം :ഇന്നലെ വൈകുന്നേരം, ഓട്ടത്തിനിടയിൽ ഡ്രൈവർക്കു തലചുറ്റൽ ഉണ്ടായതോടെ അമിത വേഗത്തിൽ വന്ന ബൊലേറോ വാന്‍ നിയന്ത്രണം വിട്ട് പി പി റോഡിൽ വഴിയരികില്‍ നിർത്തിയിട്ടിരുന്ന അഞ്ചു വാഹനങ്ങളിടിച്ചു തകർത്തിരുന്നു . പി.പി.റോഡില്‍ പൊന്‍കുന്നം പ്രശാന്ത് നഗറില്‍ പ്രശാന്ത് നഗറില്‍ ഡോ.ജോസ്.സി.മാത്യുവിന്റെ വീട്ടിലെ ക്ലിനിക്കില്‍ ചികിത്സ തേടി എത്തിയവരുടെ വാഹനങ്ങളിലാണ് വാനിടിച്ചത്. അപകടത്തിൽ […]

ഓട്ടത്തിനിടയിൽ ഡ്രൈവർക്കു തലചുറ്റൽ, നിയന്ത്രണം വിട്ട വാൻ പി.പി.റോഡില്‍ അഞ്ചു വാഹനങ്ങൾ ഇടിച്ചു തകർത്തു..,മൂന്നു പേര്‍ക്ക് പരിക്ക്.

ഓട്ടത്തിനിടയിൽ ഡ്രൈവർക്കു തലചുറ്റൽ, നിയന്ത്രണം വിട്ട വാൻ പി.പി.റോഡില്‍  അഞ്ചു വാഹനങ്ങൾ ഇടിച്ചു തകർത്തു..,മൂന്നു പേര്‍ക്ക് പരിക്ക്.

ഓട്ടത്തിനിടയിൽ ഡ്രൈവർക്കു തലചുറ്റൽ, നിയന്ത്രണം വിട്ട ബൊലേറോ വാൻ പൊൻകുന്നത്ത് പി.പി.റോഡില്‍ ഡോ.ജോസ്.സി.മാത്യുവിന്റെ വീട്ടിലെ ക്ലിനിക്കില്‍ ചികിത്സ തേടി എത്തിയവരുടെ അഞ്ചു വാഹനങ്ങൾ ഇടിച്ചു തകർത്തു.., രോഗിയുൾപ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. പൊന്‍കുന്നം : ഓട്ടത്തിനിടയിൽ ഡ്രൈവർക്കു തലചുറ്റൽ ഉണ്ടായതോടെ അമിത വേഗത്തിൽ വന്ന ബൊലേറോ വാന്‍ നിയന്ത്രണം വിട്ട് പി പി റോഡിൽ വഴിയരികില്‍ നിർത്തിയിട്ടിരുന്ന അഞ്ചു വാഹനങ്ങളിടിച്ചു തകര്‍ത്തു. മൂന്നു പേര്‍ക്ക് പരിക്ക്. പി.പി.റോഡില്‍ പൊന്‍കുന്നം പ്രശാന്ത് നഗറില്‍ പ്രശാന്ത് നഗറില്‍ ഡോ.ജോസ്.സി.മാത്യുവിന്റെ വീട്ടിലെ […]

സ്കൂള്‍ ബാഗിന്‍റെ അമിതഭാരം കുറയ്ക്കണമെന്ന ആവശ്യം ശക്തം

സ്കൂള്‍ ബാഗിന്‍റെ അമിതഭാരം കുറയ്ക്കണമെന്ന ആവശ്യം ശക്തം

കാഞ്ഞിരപ്പള്ളി : സ്കൂള്‍ ബാഗിന്‍റെ അമിത ഭാരം കാരണം ഹൈദരാബാദിൽ സ്‌കൂൾ വിദ്യാര്‍ത്ഥിനി സ്കൂള്‍ പരിസരത്ത് കുഴഞ്ഞ് വീണു മരിച്ചു എന്ന വാർത്ത അറിഞ്ഞതോടെ സ്കൂള്‍ ബാഗുകളുടെ അമിതഭാരത്തെപ്പറ്റി വീണ്ടും ചർച്ചയായി. സ്വന്തം കുഞ്ഞുങ്ങളുടെ തോളിൽ തൂങ്ങുന്ന ബാഗിന്റെ ഭാരം ‌എത്ര‌യാണെന്ന് മാതാപിതാക്കൾ തൂക്കി നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . തൂക്കി നോക്കിയാൽ പലർക്കും ബോധക്കേട് ഉണ്ടാകുമെന്നത് നിശ്ചയം. ഒരു വീട്ടമ്മ നാലാം ക്ലാസുകാരിയായ മകളുടെ ബാഗ് തൂക്കി നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഏതാണ്ട് ഏഴു കിലോയോളം […]

കരാറുകാരുടെ സമരം: റോഡുകളുടെ പണിയെ ബാധിക്കുമെന്ന് ആശങ്ക

എരുമേലി ∙ റോഡുകളുടെ നിർമാണത്തിൽ ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചു കരാറുകാർ നടത്തുന്ന സമരം ശബരിമല റോഡുകളുടെ ടാറിങ്, അറ്റകുറ്റപ്പണികൾ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക. ജില്ലയിൽ തീർഥാടകർ കടന്നുപോകുന്ന ശബരിമല പാതകളിൽ അറ്റകുറ്റപ്പണി 31ന് പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് വിഭാഗം അറിയിച്ചിരിക്കെ കരാറുകാരെ അനുനയിപ്പിക്കാൻ തീവ്രശമം ആരംഭിച്ചു. മണ്ഡലകാലം ആരംഭിക്കാൻ ഇനി ഒരുമാസം മാത്രം. ജില്ലയിൽ 12 കോടി രൂപയാണ് 104 റോഡുകളുടെ നിർമാണത്തിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 47 റോഡുകൾ കാഞ്ഞിരപ്പള്ളി, എരുമേലി പൊതുമരാമത്തു വിഭാഗത്തിനു കീഴിലാണ്. ജില്ലയിലെ […]

സ്കൂള്‍ ബാഗിന്‍റെ അമിതഭാരം കുറയ്ക്കണമെന്ന ആവശ്യം ശക്തം

കാഞ്ഞിരപ്പള്ളി : കാരണം സ്‌കൂൾ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു ഹൈദരാബാദ്: സ്കൂള്‍ ബാഗിന്‍റെ അമിത ഭാരം കാരണം 12 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ പരിസരത്ത് കുഴഞ്ഞ് വീണു. തെലുങ്കാനയിലെ വാറംഗലിലെ കൗടല്ല്യ ഹൈസ്‌കൂളിലാണ് സംഭവം. 14 കാരിയായ പി. ശ്രിവര്‍ഷിതയാണ് കുഴഞ്ഞ് വീണത് . കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സിസിടിവിയില്‍ നിന്ന് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ 8.45 നാണ് പെണ്‍കുട്ടി സ്കൂളിലെത്തിയത്. തുടര്‍ന്ന് മൂന്നാം നിലയില്‍ എത്തയപ്പോഴേക്കും പെണ്‍കുട്ടി തളര്‍ന്നു വീണു. വീഴ്ചയില്‍ […]

കാഞ്ഞിരപ്പള്ളിയിൽ ഹർത്താൽ അനുകൂലികളും പോലീസും തമ്മിൽ ബലപരീക്ഷണം ..(വീഡിയോ)

കാഞ്ഞിരപ്പള്ളിയിൽ ഹർത്താൽ അനുകൂലികളും പോലീസും തമ്മിൽ ബലപരീക്ഷണം ..(വീഡിയോ)

കാഞ്ഞിരപ്പള്ളി : യു ഡി എഫ് ആഹ്വനം ചെയ്ത ഹർത്താലിൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ഹർത്താൽ അനുകൂലികളും പോലീസും തമ്മിൽ ചെറിയ സംഘർഷം ഉണ്ടായി. ദേശീയ പാതയിൽ കെ എസ് ആർ ടി സി ബസ് തടയുവാൻ ശ്രമിച്ച ഹർത്താൽ അനുകൂലികളെ പോലീസ് ബലപ്രയോഗത്തിൽ പിന്തിരിപ്പിച്ചു. ചെറിയ തോതിൽ ഉന്തും തള്ളു ഉണ്ടായതൊഴിച്ചാൽ മറ്റു അനിഷ്ട്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല. തുടർന്ന് ഹർത്താൽ അനുകൂലികൾ പിരിഞ്ഞുപോയതോടെ ഗതാഗതം സുഗമമായി പുനഃസ്ഥാപിച്ചു വീഡിയോ കാണുക ഹർത്താൽ ദിനത്തിൽ പൊൻകുന്നം ടൗണിൽ കൂടി […]

വാഹനാപകടത്തിൽ ചിറക്കടവ് സ്വദേശിയായ യുവാവ് മരണമടഞ്ഞു

വാഹനാപകടത്തിൽ ചിറക്കടവ് സ്വദേശിയായ യുവാവ് മരണമടഞ്ഞു

ചിറക്കടവ് : എറണാകുളത്തുവച്ചു ഉണ്ടായ വാഹനാപകടത്തിൽ ചിറക്കടവ് സ്വദേശി യുവാവ് മരണമടഞ്ഞു. ശനിയാഴ്ച രാവിലെ 7.45 ന് എറണാകുളം കാക്കനാട്‌ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സണ്‍റൈസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ചിറക്കടവ് കുരങ്ങാടി തലച്ചിറ ജോണ്‍ ജോസഫ്(ബിജൂ)വിന്റെ മകന്‍ നിഖില്‍ ടി.ജെ- (20 ) ആണ് മരിച്ചത്. കാക്കനാട് സെസ്-ഒബ്റ്റിക്കല്‍ കമ്പനി ജീവനക്കാരനായ നിഖില്‍ ശനിയാഴ്ച ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകും വഴി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് ഉള്ളായം സാല്‍വേഷന്‍ […]

കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിക്കുന്ന മാംസാഹാരമാണ് കോഴിയിറച്ചി. രുചികരമാണ് എന്നു മാത്രമല്ല ചില ആരോഗ്യ ഗുണങ്ങളും കോഴിയിറച്ചിക്കുണ്ട് എന്നറിയാമോ? കോഴിയിറച്ചി ആരോഗ്യത്തിന് നല്ലതാണ് എന്നു കേൾക്കുമ്പോൾ ചിലരെങ്കിലും മുഖം ചുളിച്ചേക്കാം. ബ്രോയിലർ കോഴിയല്ല നാടൻ കോഴിയിറച്ചിയാണ് ആരോഗ്യമേകുന്നത്. കറിവച്ചു കഴിക്കുന്നതാണ് നല്ലത്. വറുത്തും പൊരിച്ചും ഒക്കെ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. കോഴിയിറച്ചിയിൽ ധാരാളം പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. ഇതു പേശികൾക്കു നല്ലതാണ്. ശക്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി. വളരുന്ന കുട്ടികൾക്കും […]

യുഡിഎഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു

യുഡിഎഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു

യുഡിഎഫ് ഹർത്താൽ പൊളിക്കുവാൻ വ്യാപാരി വ്യവസായി ഏകോപന സമിതി.. ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ; ഹോട്ടലുകളടക്കം മുഴുവൻ കടകളും പ്രവർത്തിക്കുമെന്ന് തീരുമാനം.. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന നാളെ ഹോട്ടലുകളടക്കം മുഴുവൻ കടകളും പ്രവർത്തിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. കട തുറന്ന് പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം തേടിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ഹർത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം ശക്തമായി നടപ്പാക്കാനാണ് വ്യാപാരി വ്യവസായി ഏകോപന […]

പി. പി. റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

പി. പി. റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

പൊന്‍കുന്നം: പി.പി.റോഡില്‍ പൊന്‍കുന്നം ആര്‍.ടി.ഓഫീസിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. ഇളങ്ങുളം സ്വദേശികളായ അഭിഷേക്(18), വിഷ്ണു(19) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ഇളങ്ങുളത്തു നിന്ന് ഇരുവരും പൊന്‍കുന്നത്തേക്കു പോകുമ്പോള്‍ എതിരേ വന്ന കാറുമായി ഇടിക്കുകയായിരുന്നു.

അഞ്ച് റോഡുകള്‍ തകര്‍ന്നു

കാഞ്ഞിരപ്പള്ളി∙ തമ്പലക്കാട് മേഖലയിലെ നാലു റോഡുകൾ തകർന്നു. പൊൻകുന്നം –തമ്പലക്കാട്– കപ്പാട് റോഡ്, തമ്പലക്കാട് പള്ളിക്കവല–മാന്തറ ലിങ്ക് റോഡ്, തമ്പലക്കാട് –നാലാം മൈൽ –വഞ്ചിമല റോഡ്, പൊൻകുന്നം കെവിഎംഎസ്–കോയിപ്പള്ളി കോളനി –തമ്പലക്കാട് റോഡ് എന്നിവയാണ് തകർന്ന് ശോച്യസ്ഥിതിയിലായിരിക്കുന്നത്. ടാറിങ് തകർന്ന റോഡുകളിലൂടെ വാഹനഗതാഗതം ദുരിതമായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. പൊൻകുന്നം –തമ്പലക്കാട്– കപ്പാട് റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പൊൻകുന്നം –തമ്പലക്കാട്– കപ്പാട് റോഡാണ് അതീവ ശോചനീയാവസ്ഥയിലായത്. ഈരാറ്റുപേട്ട വഴി എത്തുന്ന വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളിയിൽ എത്താതെ പൊൻകുന്നത്ത് എത്താവുന്ന […]

25 വർഷങ്ങൾക്കു ശേഷം മോഷണക്കേസിലെ പ്രതി മലക്കം തങ്കപ്പന്‍ പിടിയിൽ

25 വർഷങ്ങൾക്കു ശേഷം മോഷണക്കേസിലെ പ്രതി മലക്കം തങ്കപ്പന്‍ പിടിയിൽ

പൊന്‍കുന്നം: 25 വര്‍ഷം മുൻപ് പൊൻകുന്നത് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. പത്തനംതിട്ട മുക്കുഴിയില്‍ താമസിക്കുന്ന കറുകച്ചാല്‍ ദൈവംപടി വിത്തിരിക്കുന്നേല്‍ തങ്കപ്പന്‍(മലക്കം തങ്കപ്പന്‍-64) ആണ അറസ്റ്റിലായത്. 1992ല്‍ പൊന്‍കുന്നം മേഖലയില്‍ നിന്ന് നിരവധി പാചകവാതക സിലിണ്ടറുകള്‍ മോഷണം പോയ സംഭവത്തിലെ പിടികിട്ടാപ്പുള്ളിയായിരുന്നു ഇയാള്‍. മോഷ്ടിച്ച സിലിണ്ടറുകള്‍ തങ്കപ്പന്റെ ഓട്ടോറിക്ഷയിലാണ് കടത്തിയിരുന്നത്. ചങ്ങനാശേരി, കറുകച്ചാല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ റബ്ബര്‍ മോഷണത്തിന് കേസുണ്ടെന്നും പൊലീസ് അറിയിച്ചു. പഴയ കേസുകളിലെ പിടികിട്ടാപ്പുള്ളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന ജില്ലാ പൊലീസ് […]

സഖാവ് കെ. രാജേഷിന്റെ റഷ്യൻ പര്യടനം – ചിത്രങ്ങളും, വിശേഷങ്ങളും..

സഖാവ് കെ. രാജേഷിന്റെ റഷ്യൻ പര്യടനം – ചിത്രങ്ങളും, വിശേഷങ്ങളും..

സഖാവ് കെ രാജേഷിന്റെ റഷ്യൻ പര്യടനം – ചിത്രങ്ങളും,വിശേഷങ്ങളും.. റഷ്യയില്‍ നടക്കുന്ന ലോകയുവജനവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധിസഘത്തില്‍ കോട്ടയം ജില്ലയിൽ നിന്ന് രണ്ടു യുവനേതാക്കളാണ് പോയിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ മുണ്ടക്കയം ഡിവിഷന്റെ പ്രതിനിധിയും , ഡി വൈ എഫ് ഐ സംസ്ഥാന ജോയ്ന്റ് സെക്ട്രട്ടറിയും, സി പി എം കോട്ടയം ജില്ലാ കമ്മറ്റി മെമ്പറുമായ കെ രാജേഷ്, എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്‌ക്ക് സി തോമസ് എന്നിവരാണ് അവർ. ഈ മാസം […]

തടികുറയ്ക്കാന്‍

തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ആഹാരം ക‍ഴിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മാത്രം മതി പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുക. പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല. അപ്പോള്‍ അരിയാഹാരം ഒഴിവാക്കുകയും ചെയ്യാം. കൊഴുപ്പു നീക്കം ചെയ്ത പാല്‍, തൈര്,എന്നിവയും നല്ലതാണ്. പ‍ഴം ക‍ഴിക്കുന്നത് വളരേ നല്ലതാണ്. പഴം, പച്ചക്കറി, പയര്‍വര്‍ഗം ഫൈബര്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി തുടങ്ങിയവയെല്ലാം പഴങ്ങളിലുണ്ട്. പഴങ്ങള്‍ മാത്രം കഴിക്കാവുന്ന പ്രത്യേകതരം ഡയറ്റ് പോലുമുണ്ട്.അതിനു […]

Page 1 of 124123Next ›Last »