ലജ്ജിക്കുക നാടേ, ലജ്ജിച്ചു തല താഴ്ത്തുക ..നമിക്കുക ആ ഹൃദയശുദ്ധിയുള്ള യുവവൈദികനെ..

ലജ്ജിക്കുക നാടേ ലജ്ജിച്ചു തല താഴ്ത്തുക ..നമിക്കുക ആ ഹൃദയശുദ്ധിയുള്ള യുവവൈദികനെ.. കാഞ്ഞിരപ്പള്ളി: ഇതു എന്തൊരു നാട്.. ഇങ്ങനെയും മനുഷ്യരുണ്ടോ ..? നമുക്കെന്തു പറ്റി..? മനസാക്ഷി മരവിച്ചുപോയോ ..? കരുണയും പരസ്നേഹവും വറ്റിപ്പോയോ ? മനസ്സ് കല്ലാണോ…? കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ ബൈക്കും ബസ്സും കൂട്ടയിടിച്ചു ബൈക്ക് യാത്രികൻ മരിച്ച സ്ഥലത്തു അരങ്ങേറിയ സംഭവങ്ങൾ അറിഞ്ഞവർ മൂക്കത്തു വിരൽ വച്ചുകൊണ്ടു ചോദിക്കുന്ന ചോദ്യങ്ങളാണിത്… അറിഞ്ഞവരെയെല്ലാം ഞെട്ടിച്ച, കാഞ്ഞിരപ്പള്ളിയെ നാണക്കേടിന്റെ പടുകുഴിയിലാക്കിയ ആ സംഭവങ്ങൾ ഇങ്ങനെ :- രാവിലെ എട്ടുമണിയോടെ […]
കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ
കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ വാർത്തകൾ വിശദമായി വായിക്കുവാൻ ഓരോ വർത്തയുടെയും ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .. വിശദ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക എലിക്കുളത്ത് വൈദ്യുതി തടസം പതിവായി എലിക്കുളം: വൈദ്യുതി മുടക്കത്തിൽ വലഞ്ഞ് നാട്ടുകാർ. മേഖലയിൽ രാത്രി മിക്കപ്പോഴും വൈദ്യുതി മുടങ്ങുകയാണ്. മഴ തുടങ്ങിയാൽ വൈദ്യുതി വിതരണം നിലയ്ക്കുകയായി. കെ.എസ്.ഇ.ബി.ഓഫീസിൽ വിളിച്ചാൽ മുടക്കത്തിന് വ്യക്തമായ കാരണം പറയാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനു പുറമേ അറ്റകുറ്റപ്പണികൾക്കായി പകൽ ഏറെ നേരം വൈദ്യുതി വിച്ഛേദിക്കുന്നുമുണ്ട്. […]
മൂക്കൻപെട്ടിയിൽ വാഹന അപകടം, നാലു ശബരിമല തീർഥാടകർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കാളകെട്ടി മൂക്കൻപെട്ടിയിൽ ഇന്ന് രാവിലെ സൈലോ വാനും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു , ഓട്ടോയിൽ സഞ്ചരിച്ചിരുന്ന , തമിഴ്നാട്ടിൽ നിന്നും വന്ന 3 ശബരിമല തീർഥാടകർക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരണമാണ് . അയാളെ കോട്ടയം മെഡിക്കൽ കോളേജ് ലേക്ക് കൊണ്ടുപോയി . കുഴിമാവിൽ നിന്നുള്ള ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവര്‍ ക്കും സാരമായ പരിക്കുകൾ ഉണ്ട് . തമിഴ്നാട്ടിൽ നിന്നും വന്ന തീർഥാടകർ കുഴിമാവിൽ എത്തി അവിടെ നിന്നും ഓട്ടോയിൽ […]
കണമലയിൽ വീണ്ടും ബസ് അപകടം, വൻ ദുരന്തം ഒഴിവായി

കണമല : കണമലയിൽ ഇന്ന് രാവിലെ ശബരിമല ശബരിമലതീര്‍ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു. . തമിഴ്നാട്ടിൽ നിന്നും എത്തിയ ബസ് ആണ് രാവിലെ ഏഴരയോടെ അപകടത്തിൽ പെട്ടത്. കണമല ഇറക്കം ഇറങ്ങി വന്ന ബസ്, റോഡ് സൈഡിൽ ഉണ്ടായിരുന്ന മുസ്ലിം പള്ളിയുടെ മതിലും തകർത്താണ് നിന്നത്. പള്ളിയുടെ മതിലും, കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങളും ഇടിയുടെ ആഘാതത്തിൽ തകര്‍ന്നു. തൊട്ടടുത്തുള്ള വർക്ക് ഷോപ്പും ഭാഗികമായി തകർന്നിട്ടുണ്ട്. കണമലയിലെ മനോരമ ന്യൂസ് ഏജൻസി ഓഫീസും തകര്‍ന്നവയിൽ പെടുന്നു. അവിടെ […]
മുണ്ടക്കയം സ്വദേശി കോളേജ് വിദ്യാർത്ഥി പെരുംതേനരുവിയിൽ മുങ്ങി മരിച്ചു

മുണ്ടക്കയം സ്വദേശി ലിബിൻ, (20) വയസ്സ്, പെരുംതേനരുവിയിൽ കുളിക്കുന്നതിനു ഇടയിൽ വെള്ളത്തിൽ മുങ്ങി കാണാതായി. പുഴയ്ക്കു അടിയിലുള്ള കല്ലിന്റെ തുരങ്ങത്തിൽ പെട്ട് മരിച്ചു പോയി എന്നാണ് നിഗമനം . ശനിയാഴ്ച വൈകിട്ട് നാല് മണിക്കാണ് അപകടം ഉണ്ടായത്. മുണ്ടക്കയം 31-ാംമൈല്‍ കരടിമല മലയില്‍ കുഞ്ഞുമോന്റെ മകനും അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ പൊളിറ്റിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ലിപിനെയാണ് (20) കാണാതായത്. എലിവാലിക്കരയിലുള്ള അമ്മാവന് തടത്തില്‍ സജീവന്റെ വീട്ടിലെത്തിയതാണ് ലിപിന്‍. അമ്മാവന്റെ മകന് അജയ്ഘോഷിനൊപ്പം നദിയില്‍ കുളിക്കാനിറങ്ങവേ […]
പൊൻകുന്നത് മതപരാവർത്തനം നടന്നു, വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും സംഘടിപ്പിച്ച ചടങ്ങിൽ 48 പേർ തിരികെ സ്വന്തം മതത്തിലേക്ക് ചേർന്നു

പൊൻകുന്നം : ഹിന്ദു മതത്തിൽ നിന്നും പല കാരണങ്ങൾ മൂലം മറ്റു മതങ്ങളിലേക്ക് മതപരിവർത്തനം നടത്തേണ്ടി വന്ന ആളുകളെ തിരികെ സ്വന്തം മതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന്റെ ഭാഗമായി പൊൻകുന്നത് മതപരാവർത്തനം ഇന്ന് നടന്നു . പൊൻകുന്നം പുതിയകാവ് ദേവി ക്ഷേത്രത്തിൽ വിശ്വ ഹിന്ദു പരിഷത്തും ഹിന്ദു ഐക്യ വേദിയുമാണ് ആണ് ചടങ്ങ് സംഘടിപ്പിച്ചത് . ഏകദേശം 48 ആളുകൾ ഇന്നത്തെ ചടങ്ങിൽ തിരികെ സ്വന്തം മതത്തിലേക്ക് ചേർന്ന് എന്ന് ഭാരവാഹികൾ അറിയിച്ചു . മറ്റു മതങ്ങളിലേക്ക് പരിവർത്തനം […]
എരുമേലിയിൽ ഒരു കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

എരുമേലി : ഒരു കിലോ 20 ഗ്രാം കഞ്ചാവുമായി എരുമേലിയിൽ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെ എരുമേലി ബസ് സ്റ്റാൻഡിൽ വച്ച് , എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. ഇവരീൽ നിന്നും ഒരു കിലോ 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു . പ്രതികളെ പോലീസ് റിമാണ്ട് ചെയ്തു . തിരുവനന്തപുരം തൈക്കാട് സ്വദേശികളായ രാജേഷ് (34) , ബാബു (57) എന്നിവരാണ് പിടിയിലായത് . കെ . എസ്. ആർ. ടി. സി സ്റ്റാൻഡിൽ വച്ച് […]
കൂവപ്പള്ളി പള്ളിയുടെ സിമിത്തേരിയുടെ നവീകരണ പ്രവർത്തനത്തിനിടയിൽ ശിലാവിഗ്രഹം കണ്ടെത്തി

കൂവപ്പള്ളി : ഇന്ന് ഉച്ചയോടെ കൂവപ്പള്ളി പള്ളിയുടെ സിമിത്തേരിയുടെ നവീകരണ പ്രവർത്തനത്തിനായി ജെ സി ബി ഉപയോഗിച്ച് കുഴിച്ചപ്പോൾ ശിലാവിഗ്രഹം കണ്ടെത്തി . രണ്ടടി ഉയരവും ഒരടിയോളം വീതിയുമുള്ള വിഗ്രഹമാണ് കണ്ടു കിട്ടിയത്. വാർത്ത അറിഞ്ഞു നൂറുകണക്കിന് ആളുകൾ സംഭവസ്ഥലത്ത് തടിച്ചുകൂടി . പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് . കൂടുതൽ പരിശോധനകൾ നടക്കുന്നു
ഇടക്കുന്നത് ബൈക്കും കാറും കൂട്ടിയിടിച്ചു, ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ മൂന്നു പേരുടെ കാലുകൾ ഒടിഞ്ഞു

ഇടക്കുന്നം : ഇന്ന് രാവിലെ ഇടക്കുന്നത് ഉണ്ടായ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ മൂന്നു പേരുടെയും കാലുകൾ ഒടിഞ്ഞു. പൂഞ്ഞാറിൽ നിന്നും ബന്ധു വീട്ടിൽ സന്ദർശനത്തിനു വന്ന ഭാര്യയും, ഭർത്താവും, മകനും അടങ്ങിയ കുടുംബം , തിരീകെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായതു. പാറത്തോട് സ്വദേശിയുടെതാണ് അപകടത്തിൽ പെട്ട കാർ. അപകടം നടക്കുമ്പോൾ കാർ റോങ്ങ് സൈഡിൽ കൂടി അമിതവേഗത്തിൽ വരികയായിരുന്നു എന്ന് സംഭവത്തിന് ദൃക്സാക്ഷികൾ പറഞ്ഞു . പോലീസ് സംഭവ […]
കാരുണ്യയുടെ ഒരു കോടി രൂപ ലോട്ടറി അടിച്ചത് കാഞ്ഞിരപ്പള്ളിയിൽ, പക്ഷെ ഭാഗ്യം കാഞ്ഞിരപ്പള്ളിക്കാർക്കൊപ്പം നിന്നില്ല

കാഞ്ഞിരപ്പള്ളി : ഒരു കോടി രൂപ ലോട്ടറി അടിച്ചത് കാഞ്ഞിരപ്പള്ളിയിൽ. പക്ഷെ ഭാഗ്യം കാഞ്ഞിരപ്പള്ളിക്കാർക്കൊപ്പം നിന്നില്ല. ലോട്ടറി അടിച്ചത് ആന്ധ്ര സ്വദേശിക്ക് . കഴിഞ്ഞ രണ്ടു വർഷങ്ങളായി കാഞ്ഞിരപ്പള്ളിയിൽ താമസിച്ചു വരുന്ന 26 വയസ്സുള്ള സോമാലനായിക്കിനെയാണ് ( സോമു ) ഭാഗ്യദേവത കടക്ഷിച്ചത് . ആന്ധ്രയിലെ അനന്തപൂർ സ്വദേശിയാണ് ആ യുവാവ് . രണ്ടു കുട്ടികളുടെ പിതാവാണ് . കാഞ്ഞിരപ്പള്ളി ശ്രീലക്ഷ്മി ലക്കി സെന്ററിൽ നിന്നുമാണ് ഇയാൾ ലോട്ടറി എടുത്തത് . പല സീരീസിലുള്ള ഒരേ നംബർ […]
കാഞ്ഞിരപ്പള്ളിയിൽ കാറപകടം

കാഞ്ഞിരപ്പള്ളിയിൽ വാഹന അപകടം . ദേശിയ പാതയിൽ കാഞ്ഞിരപ്പള്ളി എ. കെ ജെ എം സ്കൂളിനു സമീപത്തു, മാരുതി ഷോ റൂമിന് അടുത്തായി ആൾട്ടോ കാർ മറിഞ്ഞു പൊന്‍കുന്നം കനി മന്‍സിലില്‍ ഷഫീഖ് ഇയാളുടെ കൂട്ടുകാരന് രാജ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. പൊന്‍കുന്നം ഭാഗത്തു നിന്നും വരുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ മറുവശത്തെ വൈദ്യുത പോസ്റ്റും സിഗ്നല്‍ ബോര്‍ഡുകളും തകര്‍ത്ത് റോഡിനു വശത്ത് മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു […]
മുണ്ടക്കയത് വേനൽ ചൂടിൽ ആശ്വാസമായി പെരുമഴ

മുണ്ടക്കയം : മുണ്ടക്കയത് വേനൽ ചൂടിൽ ആശ്വാസമായി പെരുമഴ ഇന്ന് ഉച്ചയ്ക്ക് 2.15ന് മുണ്ടക്കയം ടൌണിലും പരിസരത്തും ശക്തമായ മഴയുണ്ടായി.
ആവേശത്തിരകളുയർത്തി വി എസ് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : പാർട്ടി അനുഭാവികളെ മാത്രമല്ല, മറ്റു സാധാരണ ജനങ്ങളെയും ഒരുപോലെ ആവേശം കൊള്ളിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി. എസ് . അച്യുതാനന്ദൻ കാഞ്ഞിരപ്പള്ളിയിൽ എത്തി. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിനു സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു അദ്ദേഹം . ഏരിയ സെക്രട്ടറി ടി പ്രസാദ് അധ്യക്ഷനായി.സി.പി.എം ജില്ലാ സെക്രട്ടറി കെ.ജെ തോമസ്, ജില്ലാ സെക്രട്ടറിയേറ്റംഗം പി.എന്‍ പ്രഭാകരന്,ജില്ലാ കമ്മറ്റി അംഗങ്ങളായ വി.പി ഇബ്രാഹീം, വി.പി ഇസ്മായില്‍, വി.ആര് രഘുനാഥന്,അഡ്വ.പി ഷാനവാസ്,പി.എസ് […]
സിപിഐ എം കാഞ്ഞിരപ്പള്ളി പുതിയ ഏരിയ സെക്രട്ടറിയായി ടി. പ്രസാദിനെ തെരഞ്ഞെടുത്തു

സിപിഐ എം കാഞ്ഞിരപ്പള്ളി പുതിയ ഏരിയ സെക്രട്ടറിയായി ടി. പ്രസാദിനെ തെരഞ്ഞെടുത്തു . പഴയ ഏരിയ സെക്രട്ടറി അഡ്വ. പി ഷാനവാസ് രാജി സമർപ്പിച്ച ഒഴിവിലാണ് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത് 19 അംഗ കമ്മറ്റിയിൽ മൂന്നു പുതുമുഖങ്ങൾ . സാജൻ വട്ടപ്പള്ളി , വി . എൻ. രാജേഷ് , കെ എം രാഗേഷ് എന്നിവരാണ് പുതുമുഖങ്ങൾ. .ടി പ്രസാദ്, തങ്കമ്മ ജോര്‍ജുകുട്ടി, വി എന്‍ രാജേഷ്, പി കെ സജി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന […]
ശബരിമല വനത്തില്‍ നിന്നും കടത്തിയ ഒന്‍പത് തേക്കിന് തടികളുമായി റിട്ടയേര്‍ഡ് വനപാലകന്റെ മകന് ഉള്‍പ്പടെ മൂന്ന് പേരെ മുണ്ടക്കയത്ത് പോലീസ് അറസ്റ് ചെയ്തു

മുണ്ടക്കയം: ശബരിമല വനത്തില്‍ നിന്നും കടത്തിയ ഒന്‍പത് തേക്കിന് തടികളുമായി മൂന്ന് പേരെ പോലീസ് അറസ്റ് ചെയ്തു. റിട്ടയേര്‍ഡ് വനപാലകന്റെ മകന് ഉള്‍പ്പടെയാണ് അറസ്റിലായിരിക്കുന്നത്. കണയങ്കവയല്‍ സ്വദേശികളായ ഇവര്‍ തടികടത്താന്‍ ഉപയോഗിച്ച മിനിലോറിയും പെരുവന്താനം പോലീസ് പിടിച്ചെടുത്തു. ലോറി ഡ്രൈവറും റിട്ട. വനപാലകന്റെ മകനുമായ കല്ലൂപ്പറമ്പില്‍ ബിനു ജോസഫ്, കൊച്ചുപുരക്കല്‍ ജോണ്‍ തോമസ്, നടൂപ്പറമ്പില്‍ സണ്ണി എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പെരുവന്താനം എസ്ഐ റ്റി.ടി.സുനില്‍കുമാറും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ തേക്കിന് തടികള്‍ പിടിച്ചത്.
കണമല അട്ടിവളവിൽ ബസ് അപകടം, ബ്രേക്ക് പോയ ബസ് നിറയെ യാത്രക്കാരുമായി ക്രാഷ് ബാരിയറിൽ കുരുങ്ങി , വൻ ദുരന്തം ഒഴിവായി

കണമല : കണമല അട്ടിവളവിൽ ബസ് അപകടം, അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ടു. ബ്രേക്ക് പോയ ബസ് നിറയെ യാത്രക്കാരുമായി ക്രാഷ് ബാരിയറിൽ കുരുങ്ങി നിന്നതിനാൽ വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു . 13 പേർക്ക് പരിക്ക് പറ്റി . തമിഴ്നാട് നാമക്കൽ നിന്നും ശബരിമല ദർശനത്തിനു എത്തിയ ഭക്തരാണ് അപകടത്തിൽ പെട്ടത്. പല യാത്രക്കാരും ബസ് ചെരിഞ്ഞു കിടക്കുന്നതിനാൽ പുറത്തിറങ്ങുവാൻ പറ്റാതെ നിലയിൽ വണ്ടിക്കുള്ളിൽ ഒരു മണിക്കൂരോളം അകപെട്ടു പോയി. കാഞ്ഞിരപ്പള്ളി ഡി […]
കൊടികുത്തി അപകടം : മറിഞ്ഞ ലോറി തിരക്കുള്ള സമയത്ത് ക്രൈൻ ഉപയോഗിച്ച് എടുക്കുവാൻ ശ്രമിച്ചപ്പോൾ ദേശീയ പാതയിൽ മണികൂറുകൾ നീണ്ട ഗതാഗതകുരുക്ക്

കൊടികുത്തി : ഇന്നലെ കുട്ടിക്കാനത് നിന്നും കരുനാഗപ്പള്ളിയിലേക്ക് പാറപ്പൊടിയുമായി പോയ ടോറസ് ലോറി ദേശീയ പാതയിൽ കൊടികുത്തി വളവിൽ വച്ച് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് പറ്റിയ അപകടത്തിൽ പെട്ട ലോറി ഇന്ന് ഉച്ച കഴിഞ്ഞു തിരക്കുള്ള സമയത്ത് ക്രൈൻ ഉപയോഗിച്ച് എടുക്കുവാൻ ശ്രമിച്ചപ്പോൾ ദേശീയ പാതയിൽ മണികൂറുകൾ നീണ്ട ഗതാഗതകുരുക്ക്. കൊടികുത്തി മുതൽ പെരുവന്താനം വരെ വാഹനങ്ങൾ ദേശിയ പാതയിൽ മണികൂറുകളോളം കിടന്നു . റോഡിൽ തിരക്കില്ലാത്ത സമയത്ത് നടത്തേണ്ട ജോലി , ഏറ്റവും തിരക്കുള്ള സമയത്ത് […]
കൊടികുത്തിയിൽ ലോറി അപകടത്തിൽ പെട്ടു

കുട്ടിക്കാനത് നിന്നും കരുനാഗപ്പള്ളിയിലേക്ക് പാറപ്പൊടിയുമായി പോയ ടോറസ് ലോറി ദേശീയ പാതയിൽ കൊടികുത്തി വളവിൽ വച്ച് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് . ഇന്ന് വെളുപ്പിനെ അഞ്ചു മണിയോടെയായിരുന്നു സംഭവം . കൊടികുത്തിയിൽ മറ്റൊരു വാഹനത്തെ മറികടന്നു വരുമ്പോൾ, എതിരെ വന്ന അയപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിക്കാതെ ഇരിക്കുവാൻ വേണ്ടി വെട്ടിച്ചപ്പോൾ ആണ് അപകടത്തിൽ പെട്ടത് . ലോറി സമീപത്തുള്ള റബർ തോട്ടതിലെക്കാണ് മറിഞ്ഞത്. ലോറി ഓടിച്ചിരുന്ന ഡ്രൈവർ കരുനാഗപ്പള്ളി അശോക ഭവനിൽ അശോകാൻ (51) ന് […]
കാറപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകന് പരിക്കേറ്റു, ബ്രേക്കിന് പകരം ആക്സിലിരേറ്റർ മാറി ചവിട്ടിയത് അപകടകാരണം

കാഞ്ഞിരപ്പള്ളി : കാറപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകന് പരിക്കേറ്റു . പട്ടിമറ്റം ഒന്നാം മൈലിൽ വച്ച് ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകനായ അജി ( 30 വയസ്സ് ) , തനിയെ കാർ ഓടിച്ചുകൊണ്ട് കുളപുറത്ത് നിന്നും കാഞ്ഞിരപ്പള്ളിക്ക് പോയപ്പോൾ, റോഡിനു കുറുകെ ഒരു നായ ഓടുകയും, അത് കണ്ടു വെപ്രാളപെട്ടു ബ്രേക്ക് ചവിട്ടിയപ്പോൾ , അത് മാറി ആക്സിലിരേറ്റർ […]
വളർത്തു മൃഗങ്ങളെ മോഷ്ട്ടിക്കുന്ന മുണ്ടക്കയം സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്ത

മുണ്ടക്കയം : വീടുകളിൽ നിന്നും വളർത്തു മൃഗങ്ങളെ മോഷ്ട്ടിക്കുന്ന മുണ്ടക്കയം സ്വദേശികളായ മൂന്നു പേരെ പെരുവന്താനം പോലീസ് കുപ്പക്കയതു വച്ച് പോലീസ് അറസ്റ്റ് ചെയ്ത . ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള തൊണ്ടിമുതൽ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. വ്യാപാരസ്ഥാപനത്തില്‍ നിന്ന് ലക്ഷം രൂപ വിലവരുന്ന മുയലുകളെയും കോഴികളെയും മോഷ്ടിച്ച മൂന്നംഗസംഘം അറസ്റ്റില്‍. ഇവര്‍ ഉപയോഗിച്ചിരുന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു. പിടിയിലായത് സ്ഥിരമായി മോഷണം നടത്തുന്ന സംഘം. പൈങ്ങന അട്ടിക്കല്‍ ഗോപു ഗോപി (20), വാന്തിയില്‍ സഞ്ജു […]
ബൈക്ക് അപകടം : അമൽ ജ്യോതി കോളേജിലെ രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടു വിദ്യാർഥികൾ ബൈക്ക് അപകകടത്തിൽ പെട്ട് ആശുപത്രിയിൽ , വിഷ്ണു കെ എസ്, നിതിൻ ടോം എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കുളപുറം ഒന്നാം മൈലിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്, തൊട്ടു മുൻപിൽ അമൽ ജ്യോതി കോളേജിലെ മറ്റു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു . അപകടത്തിൽ പെട്ട വിദ്യാർത്ഥികളെ ഉടൻ തന്നെ അടുത്തുള്ള മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . […]
കാഞ്ഞിരപ്പള്ളി ഹോണ്ട ഷോറൂമിൽ വൻ തീപിടുത്തം , ആറു പുതിയ ബൈക്കുകൾ കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പുരക്കൽ ഹോണ്ട ഷോറൂമിൽ ഇന്ന് രാവിലെ 6 മണിയോടെ വൻ തീപിടുത്തം ഉണ്ടായി. ആറു പുതിയ ബൈക്കുകൾ കത്തി നശിച്ചു . കൂടാതെ സർവീസ്നു വേണ്ടി വച്ചിരുന്ന ബൈക്കുകളും , ഫയലുകളും , പല രേഖകളും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു അടച്ചിട്ടിരുന്ന ഷോറൂമിനുള്ളിൽ ആയിരുന്നു തീ പിടിച്ചത് . ഷോർട്ട് സർക്യുട്ട് ആണ് കാരണം എന്ന് സംശയിക്കുന്നു . രാവിലെ ഷോ റൂമിൽ നിന്നും തീ പുറത്തേക്കു വരുന്നത് കണ്ടു വഴി യാത്രക്കാർ […]
കുവൈറ്റിൽ നിന്നും നാട്ടിൽ വന്ന പ്രവാസി മണിമലയാറ്റിൽ കയത്തിൽ പെട്ടു മരിച്ചു

ചേനപ്പാടി : മണിമലയാറ്റിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ് കയത്തിൽ പെട്ട് മരണമടഞ്ഞു . ചേനപ്പാടി ഇടശ്ശേരി പാറ കടവിൽ ഇറങ്ങിയ സിറിയക്ക് സ്റ്റീഫൻ ( ജസ്റിൻ 31 വയസ്സ് ) ആണ് ദാരുണമായി മരണമടഞ്ഞത് . ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ആണ് സംഭവം . ഇയാളുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും ബൈക്കും കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടായിരുന്നു. കുളിക്കുന്നതിനിടെ ആഴമേറിയ കയത്തില്‍പെട്ടാണ് മരിച്ചത് . കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നതു കേട്ടു നാട്ടുകാര്‍ ശ്രദ്ധിച്ചപ്പോഴാണു […]
കാഞ്ഞിരപ്പള്ളി എ കെ ജെ യം സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു , ഒരാൾ മരിച്ചു , മറ്റെയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : എ കെ ജെ യം സ്കൂളിലെ രണ്ടു പ്ലസ് വണ്‍ വിദ്യാർത്ഥിനികളെ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ്നു സമീപം കണ്ടെത്തി. ഒരാൾ സംഭവ സ്ഥലത്ത് വച്ച് മരിച്ചു . മറ്റെയാളെ 26 ആം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും സൈന്റ്റ് മേരീസ് സ്കൂൾലേക്ക് പോകുന്ന വഴിയിൽ ഇവർ വീണു കിടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത് . പൊന്‍കുന്നം കുഴിക്കാട്ട്പടി വേണാട്ട് […]
കാഞ്ഞിരപ്പള്ളിയിൽ ചിറ്റർ പുഴയിൽ കുത്തൊഴുക്കിൽ പെട്ട യുവാവിനെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളി: ചിറ്റാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച കറുകച്ചാല്‍ പാലയ്ക്കല്‍ രതീഷ് (26) ആറ്റിലേയ്ക്ക് ചാഞ്ഞുകിടന്ന ഇല്ലിപ്പടര്‍പ്പില്‍ കുടുങ്ങുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഒന്നാംമൈലിലെ വളവുകയത്തായിരുന്നു സംഭവം. കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ രതീഷ് ജോലിക്ക് ശേഷം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി കരകയറാന്‍ ശ്രമിച്ചെങ്കിലും വെള്ളക്കൂടുതല്‍ കാരണം നടന്നില്ല. രതീഷ് ഒഴുകിപ്പോകുന്നതുകണ്ട നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഇല്ലിപ്പടര്‍പ്പില്‍ കുടുങ്ങിയ രതീഷിനെ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ കരയ്ക്കെത്തിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മുണ്ടക്കയത്ത് ഒന്നര കിലോ കഞ്ചാവുമായി പാറത്തോട് സ്വദേശികളായ നാലു യുവാക്കൾ ഉൾപെടെ അഞ്ചു പേർ പിടിയിലായി

മുണ്ടക്കയം ഇഞ്ചിയാനി ഭാഗത്ത് നിന്ന് ഒന്നര കിലോ കഞ്ചാവുമായി നാലു യുവാക്കൾ ഉൾപെടെ അഞ്ചുപേർ പിടിയിലായി . ഇവരിൽ നാലു പേർ പാറത്തോട് സ്വദേശികൾ. കഴിഞ്ഞ ദിവസങ്ങളിൽ കഞ്ചാവ് കടത്തിന് പലരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കഞ്ചാവ് കടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നാണ് ഈ അറസ്റ്റിൽ നിന്നും മനസ്സിലാവുന്നത് . പിടിയിലായ തമിഴ്നാട് തേനി സ്വദേശി ശേഖർ ( 52 വയസ്സ് ) ആണ് സംഘ തലവൻ . ഇയാൾ വളരെ നാളുകളായി മുണ്ടക്കയതേക്ക് കഞ്ചാവ് […]
ശനിയാഴ്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ല ഉൾപ്പെടെ ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് ശനിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, എറണാകുളം, കാസര്‍ഗോഡ്, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സുവര്‍ണ്ണ ജൂബിലി വിളിച്ചോതി കാഞ്ഞിരപ്പള്ളിയിൽ കൂട്ടയോട്ടം.

കാഞ്ഞിരപ്പള്ളി: സുവര്‍ണ്ണ ജൂബിലി നിറവില്‍ നില്ക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് കോളേജിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കൂട്ടയോട്ട മത്സരം കൗതുകമായി. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ നിന്നും കോളേജ് വരെ സംഘടിപ്പിച്ച കൂട്ടയോട്ട മത്സരത്തില്‍ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം പങ്കുചേര്‍ന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോളേജ് മാനേജര്‍ ഫാ.ജോര്‍ജ്ജ് ആലുങ്കല്‍ ഫ്ലാഗ് ഓഫ് ചെയ്ത മത്സരത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും പങ്കെടുത്തു. ജൂലായ് 25 ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഹാസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. […]
കാഞ്ഞിരപ്പള്ളിയിൽ വച്ച് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി : ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി വലിയപറന്പിൽ ഫൈസലാണ് പിടിയിലായത്. കഴിഞ്ഞദിവസം ഭാര്യ സൗമ്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം ഇയാള്‍ ഒളിവിലായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ആസിഡ് ഒഴിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സൗമ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഞ്ഞിരപ്പള്ളി പോലീസ് തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്.പോലിസ് അന്വേഷിക്കുന്നുണ്ടെന്നു അറിഞ്ഞ ഫൈസൽ ബസ് മാർഗം തമിഴ്നാട്ടിലേയ്ക്ക് രക്ഷപെടുകയായിരുന്നു.ഇന്ന് ഉച്ചയോടെ കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ […]
ചോറ്റിയിൽ കാർ അപകടം .. അഞ്ചു പേർക്ക് പരിക്ക്

ചോറ്റിക്കും ചീറ്റടി കവലക്കും ഇടയിൽ ഉള്ള വളവിൽ കാർ മറിഞ്ഞു . അഞ്ചു പേര് കാറിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഇവരിൽ എല്ലാവര്ക്കും പരിക്കുകൾ പറ്റി. ഗുരുതര പരിക്കുകൾ ആര്‍ക്കും ഇല്ല. കുമിളിയിൽ നിന്നും കോട്ടയതേക്ക് പോവുകയായിരുന്നു കാർ. കെ എസ് ആർ ടി സി ബസിനു സൈഡ് കൊടുത്തപ്പോൾ കാറിന്റെ നിയന്ത്രണം തെറ്റി മറിയുകകയിരുന്നു. ഇന്ന് രാവിലെയാണ് സംഭവം
പുല്ലുപാറയിൽ ബസ് അപകടം, ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

മുണ്ടക്കയം: അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് പാറക്കെട്ടില്‍ ഇടിച്ചു 20 പേര്‍ക്കു പരിക്ക്. തമിഴ്നാട് തൃച്ചിയില്‍ നിന്നും ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 183-ല്‍ പുല്ലുപാറയ്ക്കുസമീപം കടുവാപാറയില്‍ ഇന്നു രാവിലെ ഏഴിനായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് വളവിലെ പാറക്കെട്ടില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പെരുവന്താനം എസ്ഐ […]
കാഞ്ഞിരപ്പള്ളിയിൽ വച്ച് നിയന്ത്രണം തെറ്റി കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്
കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോയ കാറും എതിർ ദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷ യും തമ്മിൽ കൂടിയിടിച്ച് ഓട്ടോ ഡ്രൈവർ കാഞ്ഞിരപ്പള്ളി സ്വദേശി കന്നുപറമ്പിൽ സാലിക്ക് ഗുരുതരമായി പരിക്കേറ്റു. .
മുണ്ടക്കയം കോരുത്തോട്ടിൽ സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്
മുണ്ടക്കയം കോരുത്തോട്ടിൽ സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് . ആരുടേയും നില ഗുരുതരമല്ല . ഇന്ന് ( തിങ്ങൾ) രാത്രി ഒർപതു മണിക്ക് വരിക്കാനി പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം . കയറ്റം കയറുന്ന സമയത്ത് ഡ്രൈവർക്ക് നെഞ്ചു വേദന ഉണ്ടായതിന്റെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷപെട്ടു ബസ് പിന്നോട്ട് ഉരുണ്ടു റോഡിനു വട്ടം മറിയുകയായിരുന്നു . കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സ്ഥലത്തെത്തി ബസ് ഉയർത്തുവാനുള്ള ശ്രമം ആരംഭിച്ചു ..
കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടു വിദ്യാർഥികൾ തിടനാട് വച്ച് ബൈക്ക് അപകടത്തിൽ മരിച്ചു .. ഒരാൾക്ക് ഗുരുതര പരിക്ക് ..
കാഞ്ഞിരപ്പള്ളി:രോഗിയെ കാണുവാന്‍ ആശുപത്രിയിലേയ്ക്ക് പോയ മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേര്‍ ബൈക്ക് മറിഞ്ഞു മരിച്ചു.ഒരാള്‍ ഗുരുതരാവസ്ഥയില്‍ .കാഞ്ഞിരപ്പള്ളി കാളകെട്ടി ശ്രീകൃഷ്ണ സദനത്തില്‍ അജയന്റെ മകന് മഹേഷ്-17,ആനക്കല്ല് മുന്നാം മൈല്‍ കുന്നപ്പള്ളില്‍ മോഹനന്റെ മകന് ജിഷ്ണു- 17 എന്നിവരാണ് മരിച്ചത്.ആനക്കല്ല് കുന്നത്ത് വീട്ടില്‍ ജൊസഫിന്റെ മകന് സിറിയക്ക്- 17 നെ ഗുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ തിടനാട് ജംഗ്ഷനു സമീപം വ്യാഴാഴ്ച്ച രാവിലെ എട്ടരയോടുകൂടിയാണ് അപകടം.എതിര് ദിശയില്‍ പിക്ക് അപ്പ് വാനില്‍ ടാറിംഗ് പണിക്കുവേണ്ടി […]
പൊന്‍കുന്നത്ത് ചേപ്പുംപാറയില്വച്ച് വര്‍ക്ക്ഷോപ്പ് ഉടമ തീര്‍ഥാടക വാഹനമിടിച്ചു മരിച്ചു
പൊന്‍കുന്നത്ത് അജ്ഞാതവാഹനം ഇടിച്ച് വര്‍ക്ഷോപ്പ് ഉടമ മരിച്ചു. ചേപ്പുംപാറ കുരിശുംമൂട്ടില്‍ സിറിയക് (കുര്യാപ്പി-55) ആണ് മരിച്ചത്. പുലര്‍ച്ചെ 5.30-ന് ദേശീയപാതയില്‍ ചേപ്പുംപാറയില്വച്ചാണ് അജ്ഞാതവാഹനമിടിച്ച് ഇദ്ദേഹം റോഡില്‍ വീണത്. നിരയായി എത്തിയ മൂന്നു തീര്‍ഥാടക വാഹനങ്ങളില്‍ ഒന്നാണ് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയതെന്നു കരുതുന്നു. റോഡില്‍ വീണുകിടന്നിരുന്ന കുര്യാപ്പിയെ പിന്നാലെയെത്തിയ കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരും നടന്നുപോവുകയായിരുന്ന തീര്‍ഥാടകരും ചേര്‍ന്നു കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സ നല്കി കോട്ടയം മെഡിക്കല്‍ കോളജിലേക്കു പോകുന്ന വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കോട്ടയം […]
പെരുവന്താനം പാഞ്ചാലിമേട്ടില്‍ വാന്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു രണ്ടു പേര് മരിച്ചു. അപകടത്തിനു കാരണം പരിചയക്കുറവും കനത്ത മഞ്ഞും
പെരുവന്താനം: പാഞ്ചാലിമേട്ടിലെത്തിയ വിനോദ സഞ്ചാരികളെ മരണത്തിലേക്ക് നയിച്ചത് റോഡിനേക്കുറിച്ചുള്ള അജ്ഞതയും കനത്ത മഞ്ഞും മഴയും മൂലമെന്ന് നിഗമനം. കോട്ടയം അതിരമ്പുഴ പയറ്റുവിരുത്തിയില് ജെയിന് (ചക്കര,33) കുറിച്ചിയാനിയില് ജയപ്പന്‍ (46) എന്നിവരാണ് പാഞ്ചാലിമേട്ടില്‍ മാരുതി ഓംമ്നി മറിഞ്ഞ് വ്യാഴാഴ്ച രാത്രി മരിച്ചത്. കുമളിയില്‍ ബിസിനസ് സംബന്ധമായ യാത്രയ്ക്കുശേഷം പാഞ്ചാലിമേട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അതിരമ്പുഴയില്‍ നിന്നുള്ള നാലംഗ സംഘം. സ്ഥലത്തെക്കുറിച്ചും റോഡിനെക്കുറിച്ചും മുന്‍പരിചയം ഇല്ലാതിരുന്ന ഇവര്‍ മഴയെ തുടര്‍ന്ന് തിരികെ മടങ്ങുന്നതിനായി വാഹനം തിരിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. വാഹനം തിരിക്കുന്നതിനിടെ […]
കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ഒൻപത് അടി നീളം ഉള്ള രാജവെമ്പാലയെ കണ്ടെന്നു അഭ്യൂഹം .. നാട് വിറച്ചു .. വാവ സുരേഷ് ഇടപെട്ടു ഭീതി അകറ്റി
കാഞ്ഞിരപ്പള്ളി:ആനക്കല്ല് കടമപ്പുഴ പുരയിടത്തിലാണ് സംഭവം. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കടമപ്പുഴ വീട്ടില്‍ വര്ക്കിച്ചന് തന്റെ കൃഷി ഭൂമിയിലൂടെ നടക്കാനിറങ്ങിയപ്പോള്‍ കൃഷിയിടത്തിനു സമീപമുള്ള ഇല്ലിക്കൂട്ടത്തിനടുത്ത് ഏകദേശം ഒന്‍പതു അടിക്കുമേല്‍ നീളം വരുന്ന കറുത്ത നിറത്തിലുള്ള പാമ്പിനെ കണ്ടു.പാമ്പിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ശേഷം വര്ക്കിച്ചന് തന്റെ വീട്ടില്‍ പോയി തൊഴിലാളികളെയും കൂട്ടി മടങ്ങി പാമ്പ് കിടന്നിരുന്ന സ്ഥലത്ത് വീണ്ടും എത്തിയപ്പോള്‍ പാമ്പിന് പടം അല്ലാതെ പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല.പാമ്പിന് പടം എടുത്ത് വീട്ടില്‍ കൊണ്ടുചെന്നു അളന്നു നോക്കിയപ്പോള്‍ […]
എലിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു പൊന്‍കുന്നം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
എലിക്കുളം:കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഏറണാകുളത്തേക്ക് പോവുകയായിരുന്ന കാര്‍ എലിക്കുളം മാഞ്ഞിക്കുളത്തിനു സമീപം വെട്ടത്തു കവലയില്‍ വെച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വീതി കുറഞ്ഞ റോഡില്‍ അമിതവേഗതയിലെത്തിയ കാര്‍ എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ടു സമീപത്തുള്ള കുറ്റിയില്‍ ഇടിച്ചു റോഡില്‍ വട്ടം മറിയുകയായിരുന്നു. ഇന്നു രാവിലെ ഒന്‍പതരയോടെയാണ് അപകടം നടന്നത്.പരിക്കേറ്റ കാറിലുണ്ടായിരുന്ന പൊന്‍കുന്നം സ്വദേശികളായ അഞ്ചുപേരെയും നാട്ടുകാര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. News & Photo courtesy : Mr Abin M Cherian
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി, നാടോടി സ്ത്രീയെ മുണ്ടക്കയത്ത് വച്ച് പൊലീസ് കൈക്കുഞ്ഞുമായി പിടികൂടി.
കാഞ്ഞിരപ്പള്ളി: ആശുപത്രിയില്‍നിന്നു നവജാതശിശുവിനെ മോഷ്ടിച്ചുകൊണ്ടു കടന്ന യുവതി പിടിയില്‍ . കാഞ്ഞിരപ്പള്ളി റാണി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരനായ കുളപ്പുറം പ്രണങ്കയത്തു ഷിബു-റിയാ ദമ്പതികളുടെ 13 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണു പരിചയം നടിച്ചെത്തിയ യുവതി തട്ടികൊണ്ടുപോയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. കുമളി റോസാപ്പൂക്കണ്ടം സ്വദേശി രേഷ്മ എന്നാണു പിടിയിലായ യുവതി പോലീസിനോടു പറഞ്ഞ പേര്. എന്നാല്‍ ആശുപത്രി രജിസ്റ്ററില്‍ ശിവരഞ്ജിനിയെന്നാണ് അവര്‍ പേരു നല്‍കിയിരുന്നത്. ഡോക്ടറെ കാണുന്നതിനു ബുധനാഴ്ച ആശുപത്രിയിലെത്തിയ […]
എരുമേലിയിൽ ബസ്സ് കാത്തു നിന്നവർക്കിടയിലേക്ക് പാചക ലോറി മറിഞ്ഞു : രണ്ടു സ്ത്രീകൾ മരിച്ചു , രണ്ടു സ്ത്രീകൾക്ക് ഗുരുതര പരിക്ക്
എരുമേലി : പാചക വാതക സിലിണ്ടറുകളുമായി വന്ന ലോറി വളവിൽ നിയന്ത്രണം വിട്ടു ബസ്സ് കാത്തു നിന്നവർക്കിടയിലേക്ക് മറിഞ്ഞു ആശുപത്രി ജീവനക്കാരായ രണ്ടു സ്ത്രീകൾ മരിച്ചു . സിലിണ്ടറുകൾക്കിടയിൽ പെട്ട് രണ്ടു സ്ത്രീകൾക്ക് ഗുരുതര പരിക്ക് പാചക വാതക സിലിണ്ടറുകളുമായി റാന്നിയില്‍ നിന്നും എരുമേലി ഭാഗത്തേക്കു പോയ ലോറി പ്ളാച്ചേരിയില്‍ വളവു തിരിയവെ നിയന്ത്രണം വിട്ട് റോഡരുകില്‍ ബസ് കാത്തു നിന്ന യാത്രക്കാരുടെ ദേഹത്തേക്കു മറിഞ്ഞ് രണ്ടു സ്ത്രീകള്‍ തല്‍ക്ഷണം മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. […]
സ്വത്തുതർക്കം : എരുമേലിയിൽ കൊച്ചു കുഞ്ഞിനു ക്രൂരമര്‍ദ്ദനം
കൊച്ചുകുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത തുടരുന്നു. ഇന്ന് എരുമേലിയിൽ രണ്ടരവയസ്സുമുള്ള പെണ്‍കുഞ്ഞിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. എരുമേലിയിൽ രണ്ടരവയസ്സുകാരിയെ പിതൃസഹോദരന്റെ ഭാര്യയാണ് മര്‍ദ്ദിച്ചത്. പ്രതിയിപ്പോള്‍ ഒളിവിലാണ്. സ്വത്തുതര്‍ക്കമാണ് മര്‍ദ്ദനകാരണം. കുട്ടിയെ കാഞ്ഞിരിപ്പള്ളി താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വൃദ്ധയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൂട്ടിക്കൽ താളുങ്കൽ പുല്ലയാറ്റിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി . പരേതനായ കണ്ടിക്കൽ കൊച്ചു കറമ്പന്റെ ഭാര്യ മീനാക്ഷിയെ ( 74 വയസ്സ് ) ആണ് പുല്ലകയാറ്റില്‍ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയാണോ എന്ന കാര്യത്തില്‍ പോലീസിനു സംശയമുണ്ട്.മരണത്തിന്റെ ദുരൂഹതയെപറ്റി മുണ്ടക്കയം പോലിസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വാർത്തകൾ അറിവായിട്ടില്ല
വാഹന അപകടത്തിൽ കാഞ്ഞിരപ്പള്ളി AKJM സ്കൂളിൽ പഠിക്കുന്ന വിദ്യാർഥി മരണമടഞ്ഞു
കാഞ്ഞിരപ്പള്ളി: അമിത വേഗത യില്‍വന്ന കാര്‍ സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. പാറത്തോട് വേങ്ങത്താനം കരിങ്ങോഴക്കല്‍ സാബുവിന്റെ മകന് അഭിലാഷ് (17) ആണ് മരിച്ചത്. ഹോണ്ട ആക്ടിവ സ്കൂട്ടര്‍ ഓടിച്ചിരുന്ന സഹപാഠി കാഞ്ഞിരപ്പള്ളി കുറിച്ചിപ്പറമ്പില്‍ നാസറിന്റെ മകന് നജാസിനെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.15നു കൊല്ലം – തേനി ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തുവളവിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബൈക്കിന്റെ പിന്‍ഭാഗത്ത് […]
ഒടുവിൽ ആ “രഹസ്യവും ” പുറത്തായി .. ഗണേഷിനെ തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനെന്ന് ബിജു രാധാകൃഷ്ണന് വെളിപെടുത്തി
മുന്‍മന്ത്രി കെ.ബി ഗണേഷ്കുമാറിനെ മന്ത്രി മന്ദിരത്തില്‍ കയറി തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. ജയിലില്‍ തന്നോടൊപ്പം കഴിഞ്ഞിരുന്ന സഹതടവുകാരനോടാണ് ബിജു ഇക്കാര്യം തുറന്നുപറഞ്ഞത്. യാമിനിയുടെ മുന്നില്‍ വച്ച് മൃഗീയമായി താന്‍ ഗണേഷിനെ മര്‍ദ്ദിച്ചു. ശാലുവുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും ശാലുവിന് എല്ലാ കാര്യങ്ങളും അറിയാമെന്നും ബിജു പറഞ്ഞതായി സഹതടവുകാരന് ഒരു ചാനലിനോട് വെളിപ്പെടുത്തി. സരിതയും മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മനും ഗണേഷ്കുമാറും ചേര്‍ന്ന് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ബാലരാമപുരത്ത് ഭൂമി […]
പൊൻകുന്നത് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു.
പൊന്‍കുന്നം:ദേശീയ പാതയില്‍ കടുക്കാമല വളവില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു പിഞ്ചുകുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. നെടുങ്കുന്നം പുതിയാപറമ്പില്‍ തങ്കച്ചന് (60)ഭാര്യ ജെസ്സിയമ്മ (56)കൊച്ചു മകന് അപ്പു (3)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ചെത്തിപുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഇരുപതാം മൈലിനു സമീപം ടൈല്‍ പതിച്ച ഭാഗത്തായിരുന്നു അപകടം.തല കീഴായി മറിഞ്ഞ കാറില്‍ നിന്നും ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചു.
സ്വകാര്യ ബസ് ഇടിച്ച് 12 വയസുള്ള ബാലന് ഗുരുതര പരിക്കേറ്റു
കാഞ്ഞിരപ്പള്ളി:സ്വകാര്യ ബസിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുളപ്പുറം വെട്ടിക്കാട്ടില്‍ പരേതനായ ബിനോയിയുടെ ഏക മകന് വിഷ്ണു (11)ആണ് പരിക്കേറ്റത്.തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ വിഷ്ണുവിനെ ഇരുപത്താറിലെ സ്വകാര്യാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.വെണ്‍കുറിഞ്ഞി എസ് എന്‍ ഡി പി സ്കൂളില്‍ പഠിക്കുന്ന വിഷ്ണു ചൊവ്വാഴ്ച്ച വൈകുന്നേരം വീട്ടിലേക്ക് ബസില്‍ മടങ്ങി പട്ടിമറ്റം ബസ്സ്റ്റോപ്പില്‍ ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഏറണാകുളത്തു നിന്ന് വടശ്ശേരിക്കരയ്ക്ക് പോവുകയായിരുന്ന ശരണ്യ ബസ് […]
ശക്തമായ കാറ്റിലും മഴയിലും കാഞ്ഞിരപള്ളിയിലും മുണ്ടക്കയത്തും വ്യാപക നാശം .
മുണ്ടക്കയം: കൊക്കയാര്‍, പെരുവന്താനം, മുണ്ടക്കയം പഞ്ചായത്തുകളില്‍ ഇന്നലെ മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ വന്‍ നാശനഷ്ടം. പതിനഞ്ചിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂറുകണക്കിന് റബര്‍മരങ്ങള്‍ കാറ്റില്‍ നിലംപതിച്ചു. പെരുവന്താനത്തിനും കൊടികുത്തിക്കും ഇടയില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോര്‍മര്‍ മരംവീണു തകര്‍ന്നു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. 66 കെവി ലൈനുകള്‍ക്കും ഭാഗികമായി നാശനഷ്ടമുണ്ട്. കൊല്ലം – തേനി ദേശീയപാതയില്‍ കൊടികുത്തിക്കു സമീപം മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മുണ്ടക്കയം – കൂട്ടിക്കല്‍ റോഡില്‍ നെന്മേനിക്കു സമീപം 33 […]
ഏഴ് കൊലക്കേസുകളിലെ പ്രതി റിപ്പര്‍ ജയാനന്ദന് വീണ്ടും തടവു ചാടി
ഇരട്ടക്കൊലപാതകം അടക്കം ഏഴ് കൊലക്കേസുകളിലും 14 കവര്‍ച്ചാക്കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് ജയില്‍ചാടി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സഹതടവുകാരനായ പ്രകാശനൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയാനന്ദന് രക്ഷപ്പെട്ടത്. സെല്ലില്‍ തലയിണയും തുണിയും ഉപയോഗിച്ച് രൂപങ്ങള്‍ ഉണ്ടാക്കി കാവല്ക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവരുടെ രക്ഷപ്പെടല്‍. അബ്കാരിക്കേസുകളിലും മോഷണക്കേസുകളിലും ശിക്ഷ അനുഭവിക്കുന്നയാളാണ് ജയില്‍ചാടിയ പ്രകാശന്. തൃശãൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തിയില്‍ കുറുപ്പന് പറമ്പില്‍ ജയാനന്ദന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴും ജയില്‍ചാടിയിട്ടുണ്ട്. അന്ന്, ഇയാളെ ഊട്ടിയില്‍ നിന്നാണ് പിടികൂടിയത്. […]
ഡെങ്കിപ്പനി സംഹാരതാണ്ഡവം ആടുന്നു , കാഞ്ഞിരപ്പള്ളിയിൽ രണ്ടു പേർ മരിച്ചു
കാഞ്ഞിരപ്പള്ളിയിൽ ഡെങ്കിപ്പനി ബാധിച്ച് വ്യാഴാഴ്ച രണ്ടു സ്ത്രീകള്‍ മരിച്ചു. വില്ലണി സ്വദേശിനി ജെസി, തമ്പലക്കാട് സ്വദേശിനി ശോഭന എന്നിവരാണ് മരിച്ചത്. രണ്ടു പേരും പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വാഴൂര്‍ പതിനാലാം മൈലില്‍ ബിഎസ്പി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു ,സ്ഥലത്ത് സംഘര്‍ഷാവസ്ഥ
വാഴൂര്‍ പതിനാലാം മൈലില്‍ (പുളിക്കല്‍കവല ) ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെ രാത്രി നടന്ന സംഘര്‍ഷത്തില്‍ ബിഎസ്പി പ്രവര്‍ത്തകനായ മിഥുന്(23) വെട്ടേറ്റു മരിച്ചു. പുളിക്കല്‍ കവലയ്ക്കുസമീപം വാടകവീട്ടില്‍ താമസിക്കുന്ന പൂവത്തുംകുഴിയില്‍ മധുവിന്റെ മകന് മിഥുനാ (21)ണു വെട്ടേറ്റു മരിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ പുളിക്കല്‍ കവലയി ലെ കോള്‍ഡ് സ്റ്റോറേജ് ഉടമയുമായുണ്ടായ വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. വെട്ടേറ്റ മിഥുനെ നാട്ടുകാരാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഒന്നോടെ മിഥുന് മരണത്തിനു കിഴടങ്ങുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ടു കോള്‍ഡ് സ്റ്റോറേജ് […]
പോലീസ് മുമ്പാകെ കീഴടങ്ങിയ നടന് കലാഭവന്‍ മണിക്ക് കോടതി ജാമ്യം അനുവദിച്ചു.
ചാലക്കുടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്ന കേസില്‍ പോലീസ് മുമ്പാകെ കീഴടങ്ങിയ നടന് കലാഭവന്‍ മണിക്ക് കോടതി ജാമ്യം അനുവദിച്ചു. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉച്ചയ്ക്ക് 1.50 ഓടെയാണ് ചാലക്കുടി വെറ്റിലപ്പാറ പോലീസ് സ്റ്റേഷനില്‍ മണി കിഴടങ്ങിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി കലാഭവന്‍ മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴടങ്ങാനാണ് നീതിപീഠവും നിര്‍ദേശിച്ചത്. നല്ല വിധി പറഞ്ഞ കോടതിക്കും സര്‍ക്കാരിനും നന്ദിയെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷമുള്ള കലാഭവന്‍ മണിയുടെ പ്രതികരണം. ആതിരപ്പിള്ളി വനമേഖലയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന വനപാലകരെ […]
ഐ.പി.എല്‍ മത്സരങ്ങളില്‍ ഒത്തുകളി . ശ്രീശാന്ത് അറസ്റ്റില്‍ , ഏഴു വർഷം കഠിന തടവ് ശിക്ഷ കിട്ടുവനുള്ള വകുപ്പുകൾ
ഒരു ഓവർ ഒത്തു കളിക്കുവാൻ ശ്രീശാന്ത് വാങ്ങിയത് 40 ലക്ഷം …. അതായതു സ്വന്തം ടീമിനെ ചതിച്ചു കൊണ്ട് ഒരു പന്ത് എറിയുന്നതിന് വാങ്ങിയത് ആറര ലക്ഷം വീതം … മലയളികളേയും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെയും വിഡ്ഢികൾ ആക്കിയ ഒത്തുകളിയുടെ പൂർണ വിവരങ്ങൾ ഇതാ.. ഐ.പി.എല്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചതിനെ തുടര്‍ന്ന് മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന് റോയല്‍സിന്റെ മൂന്ന് കളിക്കാരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. അംഗിത് ചവാന് , അജിത്ത് ചാന്ദ്ലിയ എന്നിവരാണ് അറസ്റ്റിലായ […]
രഞ്ജിനി ഹരിദാസിനെ കയ്യേറ്റം ചെയ്തു . പൊന്‍കുന്നം സ്വദേശി അറസ്റ്റിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വരി തെറ്റിച്ചതിന്റെ പേരില്‍ ചാനല്‍ അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. രഞ്ജിനിയെ കയ്യാറാന് ശ്രമിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസില്‍ നിന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് വരികയായിരുന്ന പൊന്‍കുന്നം സ്വദേശി ബിനോയിയെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. വ്യാഴാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് ഇവര്‍ വന്നിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്കായി വരി നില്‍ക്കുമ്പോഴാണ് സംഭവം. ക്യൂവില്‍ ബിനോയിയെ മറികടന്ന് രഞ്ജിനി മുന്‍ നിരയിലേക്ക് കയറി നിന്നതാണ് […]
കൊല്ലുന്ന സ്വർണം – സ്വർണത്തിന് വേണ്ടി 17 കാരൻ സ്വന്തം അമ്മായിയെ ബലാല്‍സംഗം ചെയ്ത് കൊലപെടുത്തി
കൊല്ലം : അമ്പത്തെട്ടുകാരിയെ 17കാരനായ സഹോദരിപുത്രന് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. കടം തീര്‍ക്കാനുള്ള പണം കണ്ടെത്താനായി സ്വര്‍ണം മോഷ്ടിക്കുന്നതിനായിരുന്നു കൃത്യം. ഇക്കഴിഞ്ഞ 28നാണു ജമീല ബീബിയെ ദുരൂഹ സഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജമീല ബീബിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. ജമീല ബീബി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സംഭവ ദിവസം സ്ഥലത്തെത്തിയ പോലീസ് സംഘത്തോട് സ്വാഭാവിക മരണമെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. വാതിലും ഗേറ്റും അകത്ത് നിന്നും പൂട്ടിയിരുന്നത് കൊണ്ടാണ് ഈ നിഗമനത്തില്‍ ബന്ധുക്കള്‍ എത്തിയത്. എന്നാല്‍ പിന്നീട് […]
കൂട്ടിക്കല്‍ – ഇളംകാട് റോഡിൽ , വാഗമണ്‍ തങ്ങള്‍പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലു ഡോക്ടർമാർ മരിച്ചു
കോലാഹലമേടിന് സമീപം വാഗമണ്‍ തങ്ങള്‍പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലു പേര് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൌസ് സര്ജന്മാരായ ജോസഫ് ജോര്‍ജ് (ചങ്ങനാശേരി), അനീഷ് കുമാര്‍ (കോട്ടയം), ആന്റോ പി. ജെയിംസ് (തൊടുപുഴ), കെ.ടി. രതീഷ് കുമാര്‍ (ചെങ്ങന്നൂര്‍) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ 1200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി 11 ഓടെയായിരുന്നു അപകടം. ആറു പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ വിഷ്ണു ദയാല്‍, അല്‍ഫോണ്‍സ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ […]
ഇടമറ്റത്ത് ഇടിമിന്നലേറ്റ് അമ്മയും കുഞ്ഞും മരിച്ചു . ചെമ്മലമറ്റത്ത് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു , മൂന്ന് പേർക്ക് ഗുരുതര പരിക്ക്
വീടിനുള്ളിലിരിക്കുകയായിരുന്ന അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നു പേര് വേനല്‍മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റു മരിച്ചു. ഇടമറ്റം ഉന്താളശേരില്‍ സജിയുടെ ഭാര്യ സിനി (30), മകള്‍ ദുര്‍ഗ (അഞ്ച്), ചെമ്മലമറ്റം കലയക്കാട്ടില്‍ തങ്കച്ചന്റെ മകന് സനോജ് (34) എന്നിവരാണു മരിച്ചത്. ഇന്നലെ െവെകിട്ട് 7.30-ന് കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അമ്മയും കുഞ്ഞും മരണമടഞ്ഞത്. ഇടിമിന്നലില്‍ വീടിലെ ഇലക്ട്രിക് വയറിംഗും ഉപകരണങ്ങളും കത്തി നശിച്ചു. വീടിനും സാരമായ കേടുപാടുണ്ടായി. എട്ടു മണിയോടെ വീട്ടിലെത്തിയ സജിയാണു ഭാര്യയും കുഞ്ഞും മരിച്ചുകിടക്കുന്നതു കണ്ടത്. വിളിച്ചിട്ടു […]
ന്യൂഡല്‍ഹിയിൽ ക്രൂരബലാത്സംഗത്തിനിരയായ പിഞ്ചു കുഞ്ഞു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ , പ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി: അയല്‍വാസിയുടെ മാനഭംഗത്തിനും കൊടുംപീഡനത്തിനും ഇരയായ അഞ്ചുവയസുകാരിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. പ്രതി ബിഹാര്‍ സ്വദേശി മനോജ്കുമാറിനെ(22) പട്നയില്‍ അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിക്കാരനായ ഇയാള്‍ കുട്ടി മരിച്ചെന്നു കരുതി തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് മുങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ കിഴക്കന്‍ ഡല്‍ഹി എം.പി. സന്ദീപ് ദീക്ഷിത്, ഡല്‍ഹി ആരോഗ്യമന്ത്രി കിരണ്‍ വാലിയ എന്നിവരെ ആശുപത്രിക്കു മുന്നില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പോലീസ് സ്റ്റേഷനുകള്‍ക്കു മുന്നിലും ആശുപത്രിക്കു […]
ടെക്സാസില്‍ സ്ഫോടനം; നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍
ന്യൂയോര്‍ക്ക്: അമേരിക്കയെ ഞെട്ടിച്ച് ബോസ്റ്റണ്‍ സ്ഫോടനം നടന്ന് മൂന്നു ദിവസങ്ങള്‍ക്കിടെ വീണ്ടും സ്ഫോടനം. ടെക്സാസിലെ വാകോയില്‍ രാസവള നിര്‍മ്മാണ ശാലയിലാണ് വന്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ 15 പേര് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. 100ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം 70 ഓളം പേര് മരിച്ചതായാണ് അനൗദ്യോഗിക വിവരം. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 7.50 ഓടെയായിരുന്നു സ്ഫോടനം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തെ തുടര്‍ന്ന് നഴ്സിംഗ് ഹോം, സ്കൂള്‍ എന്നിവ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. […]
മുണ്ടക്കയത്ത് ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു
മുണ്ടക്കയം: മുണ്ടക്കയത്തിന് സമീപം മുന്നൂറോളം അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു. കുട്ടിക്കാനം മുറിഞ്ഞപുഴ കടുവാപ്പാറ കൊക്കയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പീരുമേട് മിസ്റി ഹെവന്‍ റിസോര്‍ട്ട് ഉടമ തിരുവല്ല സ്വദേശി സാബു വര്‍ഗീസിന്റെ മകന് സെബി (18)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന യുവാവിന് സാരമായി പരിക്കേറ്റു. അദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും റോഡരികില്‍ ക്രാഷ് കാരിയര്‍ ഇല്ലാത്തതുമാണ് അപകടകാരണമെന്നു പറയുന്നു. ഈ ഭാഗത്ത് അപകടം നിത്യസംഭവമായിട്ടും അധികാരികള്‍ […]
ബോസ്റണ്‍ മാരത്തണില്‍ സ്ഫോടനം
ബോസ്റ്റണ്‍ (യുഎസ്): ലോകത്തിലെ ഏറ്റവും വലിയ മാരത്തണിന്റെ ഫിനിഷിങ് പോയിന്റില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 2 പേര് മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പത്തു സെക്കന്റുകള്‍ ഇടവിട്ടാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. ആദ്യ സ്ഥാനക്കാര്‍ ഫിനിഷിങ് ലൈന്‍ പിന്നിട്ടതിനു ശേഷമാണ് സ്ഫോടനമുണ്ടായത്. അതിനാല്‍ പ്രധാന കായിക താരങ്ങള്‍ അപകടത്തില്‍ പെടാന്‍ സാധ്യത കുറവാണെന്നും ഏജന്‍സികള്‍ പറയുന്നു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. പൊട്ടാത്ത രണ്ടു ബോബുകള്‍ പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സ്ഫോടനത്തെ […]
..എരുമേലിയിൽ വൻ വ്യാജമദ്യ വേട്ട ..എരുമേലി പഞ്ചായത്തംഗത്തിന്റെ മകനടക്കം മുന്നുപേര്‍ പിടിയില്‍
.. എരുമേലി:എലിവാലിക്കരയില്‍ എക്സ്സൈസ്കാര്‍ നടത്തിയ റയിഡില്‍ 1500 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു.മുന്നുപേര്‍ പിടിയിലുമായി, എരുമേലി എലിവാലിക്കര സ്വദേശി കവുങ്ങുംകുഴിയില്‍ രാജേഷ്,സിയാദ് മന്‍സലില്‍ നാസിം,എരുമേലി പഞ്ചായത്ത് അംഗം ഷീലാ ജോര്‍ജിന്റെ മകന് ആന്റണി ഡിക്രൂസ് എന്നിവരാണ് അറസ്റ്റില്‍ ആയത്. രാജേഷിന്റെ വീട്ടില്‍ ആണ് വന്‍ വ്യാജ മദ്യനിര്‍മ്മാണം തകൃതിയായി നടന്നിരുന്നത്.കാഞ്ഞിരപ്പള്ളി റേഞ്ച് എക്സ്സൈസ് സംഘത്തിന്റെ നേതൃതത്തില്‍ ഇന്നലെയും, ഇന്നുമായി നടത്തിയ റയിഡില്‍ ആണ് വ്യാജമദ്യ ശേഖരം കണ്ടെത്തിയത്. വ്യാജമദ്യം നിര്മ്മിക്കുന്നതിനാവ്യശമായ ഹോളിഗ്രാം സ്റ്റിക്കര്‍ ,മാക്ഡവല്‍ കമ്പനിയുടെ ലേബല്‍ ,വിപണിയില്‍ […]
പെട്രോള്‍ വില രണ്ടു രൂപ കുറച്ചു
രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചു. പുതിയവില ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്നാണ് പെട്രോള്‍ വിലയില്‍ കുറവു വരുത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. കഴിഞ്ഞ ഒമ്പതുമാസത്തിനിടെ പെട്രോള്‍ വിലയിലുണ്ടായ ഏറ്റവും വലിയ കുറവാണിത്. ഈ മാസം രണ്ടാം തീയതി എണ്ണ കമ്പിനകള്‍ പെട്രോള്‍ വില ഒരു രൂപ നാല്പത് പൈസയും ഫെബ്രുവരി 16ന് ഒന്നര രൂപയും കൂട്ടിയിരുന്നു. അതേസമയം ഡീസല്‍വിലയില്‍ മാറ്റം വരുത്താന്‍ എണ്ണക്കമ്പനികള്‍ തയാറായില്ല. ഡീസല്‍ […]
കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സഹകരണ ബാങ്കില്‍ പണാപഹരണം നടന്നതായി സൂചന
മലയോര മേഖലയില്‍ പൂഞ്ഞാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേട് നടന്നതായി സൂചന. ആരോപണത്തെ തുടര്‍ന്ന് ജനറല്‍ മാനേജര്‍ ബാങ്കില്‍ എത്തി പരിശോധനകള്‍ നടത്തി. ബാങ്കിന്റെ കാഷ് കൌണ്ടറില്‍ നിന്ന് ഒരു ലക്ഷംരൂപ കാണാതെ പോയെന്നാണ് ആരോപണം. . എങ്ങനെ പണം നഷ്ടപെട്ടു . ആരാണ് ക്രമക്കേട് നടത്തിയത് മുതലായവയുടെ ദൃശ്യങ്ങള്‍ ബാങ്കിലെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട് എന്നറിയുന്നു പ്രശ്നം പുറത്തറിഞ്ഞതോടെ പണം എടുത്ത ആൾ തുക തിരികെ ഏല്‍പ്പിച്ചു […]
.ചീഫ് വിപ്പ് പി സി ജോര്‍ജ് M L A യുടെ ചോറ്റിയിലെ വീട്ടിലേക്കു AIYF മാര്‍ച്ച് നടത്തി , DYFI വീടിനു മുന്നില്‍ പ്രതിഷേധിച്ചു
സ്വകാര്യ ചാനലിലെ ചീഫ് വിപ്പ് പി സി ജോര്‍ജ് M L A യുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ചോറ്റിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കു AIYF മാര്‍ച്ച് നടത്തി . മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞു .തുടര്‍ന്ന് ജോര്‍ജിന്റെ കോലവും കത്തിച്ചു . CPI നേതാവായിരുന്ന ടി വി തോമസിനെതിരെ ജോര്‍ജ് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേതിച്ചായിരുന്നു മാര്‍ച്ചും കോലം കത്തീരും . സലാം ,കെ ടി പ്രമത് ,ശരത് ,ഫാരിസ് എന്നിവര്‍ നേത്രുതം നല്കി […]
അങ്കമാലി-ശബരി റെയില്‍പ്പാതയുടെ പുതിയ അലൈന്മെന്റ് ജനവാസ കേന്ദ്രത്തിലൂടെ കടന്നു പോകുന്നതില്‍ ജനരോക്ഷം രൂക്ഷമായി
കപ്പാട്:. അങ്കമാലി-ശബരി റെയില്‍പ്പാതയുടെ പുതിയ അലൈന്മെന്റ് പാമ്പോലി,മാഞ്ഞുക്കുളം,മൂഴിക്കാട്,വണ്ടനാമല,തുമ്പമട,മൂന്നാംമൈല്‍ ,മഞ്ഞപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്നത് മൂലം നിരവധി കൃഷി സ്ഥലങ്ങളും മറ്റും നഷ്ട്ടപ്പെടും, ഇതു മൂലം പ്രദേശവാസികള്‍ ശക്ത്തമായ സമരപരിപാടികള്‍ക്ക് രൂപം നല്കുന്നു.കഴിഞ്ഞദിവസം കപ്പാട് മാര്‍സ്ലീവാ പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ നൂറുകണക്കിന് കര്‍ഷകരും പ്രദേശവാസികളും പങ്കെടുത്തു.ഈ യോഗത്തില്‍ പങ്കെടുത്ത ജനങ്ങള്‍ ചേര്‍ന്ന് പുതിയ അലൈന്മെന്റ് വിരുദ്ധ ആക്ഷന്‍കൌണ്‍സില്‍ രൂപികരിച്ചു.ആക്ഷന്‍കൌണ്‍സില്‍ ഭാരവാഹികളായി ചാക്കോച്ചന് കൈപ്പനാനിക്കല്‍ (ചെയര്മാന് )പങ്കജാക്ഷന് നായര്‍ (കണ്‍വീനര്‍ )ജെയിംസ് മുണ്ടമറ്റം (ട്രഷര്‍ )എന്നിവരെ […]
പൊന്‍കുന്നത് ഇന്ന് രാവിലെ സ്കൂട്ടറിനു പിന്നില്‍ ബസിടിച്ച് ഒരാള്‍ക്ക് പരിക്ക്.
പൊന്‍കുന്നം:കെ കെ റോഡില്‍ കെ വി എം എസ് ജങ്ഷനില്‍ സ്കൂട്ടറിനു പിന്നില്‍ ബസിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്.കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പൊന്‍കുന്നത്തിനു പോകുകയായിരുന്ന സ്കൂട്ടറിനു പിന്നില്‍ അതേ ദിശയില്‍ വന്ന ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു.പരിക്കേറ്റ പൊന്‍കുന്നം സ്വദേശിയെ കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ ഏ കെ ജി -ഇ എം എസ് അനുസ്മരണം M M മണി ഉദ്ഖാടനം ചെയ്തു
പെണ് വാണിഭക്കാരുടെയും ഗാര്‍ഹിക പീടനക്കരുടെയും നാടായി കേരളം മാറിയതായി cpim സംസ്ഥാന സമിതിയംഗം m.m മണി . കാഞ്ഞിരപ്പള്ളിയില്‍ ഏ കെ ജി -ഇ എം എസ് അനുസ്മരണം ഉദ്ഗാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പെണ്ണ് കേസ് തീര്ക്കളാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പണി . വായെടുതാല്‍ കള്ളം മാത്രം പറയുന്ന തട്ടിപ്പുകാരനാണ് ഉമ്മന്‍ചാണ്ടി.കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ കേരളത്തിന് ബാധ്യതയാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .സമ്മേളനത്തില്‍ പി കെ നസീര്‍ അധ്യക്ഷധ വഹിച്ചു.വി പി ഇസ്മയില്‍ ,പി […]
പി സി ജോര്‍ജ്ജിനെ കുടുക്കാന്‍ ശ്രമമെന്ന് അച്ചാമ്മ
പി സി ജോര്‍ജ്ജിനെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി അച്ചാമ്മ ഒരു സ്വകാര്യ TV ന്യൂസിനോട് പറഞ്ഞു. നേരത്തെ അച്ചാമ്മയുടെ പേര് ഉപയോഗിച്ചായിരുന്നു കെ ആര് ഗൗരിയമ്മ പി സി ജോര്‍ജ്ജിനെതിരെ ആരോപണം ഉന്നയിച്ചത്. തനിക്ക് പി സി ജോര്‍ജ്ജിനെ വ്യക്തിപരമായി അറിയില്ലെന്നും അച്ചാമ്മ പറഞ്ഞു. അദ്ദേഹം രാഷ്ട്രീയ നേതാവാണെന്ന് മാത്രം അറിയാം. പണ്ട് പി സി ജോര്‍ജ്ജിനെതിരെ പരാതി നല്‍കിയത് ഭര്‍ത്താവ് പറഞ്ഞിട്ടാണ്. ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചാല്‍ പണം നല്‍കാമെന്ന് പറഞ്ഞ് ചില കേരള കോണ്‍ഗ്രസ് […]
കാത്തു കാത്തിരുന്ന വേനല്‍മഴ എരുമേലിക്ക് നടുക്കം വിതച്ചു : ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
എരുമേലി: കഴിഞ്ഞദിവസം നേരിയതോതില്‍ പെയ്ത വേനല്‍മഴ ഇന്നലെ എരുമേലി ടൌണിലും പരിസരങ്ങളിലും മണിക്കൂറുകളോളം പെയ്തപ്പോള്‍ ജലക്ഷാമത്തിന് ആശ്വാസമായെന്നു കരുതിയ നാടിന് സമ്മാനിച്ചത് നടുക്കം പകര്‍ന്ന ദാരുണ വാര്‍ത്ത. ഇടിമിന്നലേറ്റ് തുമരംപാറയില്‍ വീട്ടമ്മ മരിച്ചതാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയത്. തുമരംപാറ കൊച്ചുപുരയ്ക്കല്‍ സജീവന്റെ ഭാര്യ സിന്ധു (38)വാണ് ഇടിമിന്നലേറ്റു മരിച്ചത്. ദുരന്ത വിവരമറിഞ്ഞ് മഴ ശമിക്കുന്നതിനു മുമ്പേ നാടൊന്നാകെ തുമരംപാറയിലേക്കെത്തി. ദുഃഖമടക്കാന്‍ കഴിയാതെ തേങ്ങുന്ന വീട്ടുകാര്‍ക്കൊപ്പം നാടും സ്തബ്ധരായി. നിനച്ചിരിക്കാതെയെത്തിയ അപകടത്തില്‍ സംഭവിച്ച ദാരുണാന്ത്യം വിശ്വസിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു കേട്ടറിഞ്ഞെത്തിയവര്‍. […]
അമൃത സംഭവം: പോലീസ് ക്യാമറയില്‍ തെളിഞ്ഞത് പുരുഷന്മാര് തല്ലുന്നത്
തിരുവനന്തപുരം: ഭക്ഷണം കഴിക്കാനെത്തവേ അസഭ്യം പറഞ്ഞവരെ പെണ്‍കുട്ടി തല്ലിയോടിച്ചുവെന്ന സംഭവത്തില്‍ പോലീസ് ക്യാമറയില്‍ നിന്ന് നിര്‍ണായക തെളിവ്. ഇക്കഴിഞ്ഞ 14 ന് രാത്രി പത്തരയോടെ തലസ്ഥാനനഗരിയില്‍ ബേക്കറി ജങ്ഷനില്‍ തട്ടുകടയ്ക്ക് മുന്നിലായിരുന്നു സംഭവം നടന്നത്. രണ്ടു പുരുഷന്മാര് ചേര്‍ന്ന് യുവാക്കളെ തല്ലുന്ന ദൃശ്യങ്ങളാണ് പോലീസിന്റെ നിരീക്ഷണ ക്യാമറയില്‍ തെളിഞ്ഞിട്ടുള്ളത്. കടയ്ക്ക് മുന്നില്‍വച്ച് അസഭ്യം പറഞ്ഞവരെ ആള്‍സെയിന്റ്സ് കോളേജ് വിദ്യാര്‍ത്ഥിനിയായ അമൃത തല്ലിയോടിച്ചുവെന്നതും തുടര്‍ന്ന് അമൃതയ്ക്കെതിരെ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബേക്കറി ജങ്ഷനിലെ പോലീസിന്റെ […]
ലോംഗ് ജമ്പ് പിറ്റ് നിര്‍മിക്കാന്‍ എട്ടു ലക്ഷം അനുവദിച്ചു :- ചീഫ് വിപ്പ് പി.സി. ജോര്‍ജ്
കാഞ്ഞിരപ്പള്ളി: കായിക കേരളത്തിന് ഏറെ താരങ്ങളെ സംഭാവന നല്കിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും കോരുത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ലോംഗ് ജമ്പ് പിറ്റ് നിര്‍മിക്കുന്നതിനായി എട്ടുലക്ഷം രൂപ അനുവദിച്ചതായി ചീഫ് വിപ്പ് പി.സി. ജോര്‍ജ് അറിയിച്ചു.
അനധികൃത മണല്‍ പിടിച്ചെടുത്തു. രണ്ടു ടിപ്പര്‍ ലോറികളടക്കം മൂന്നുപേര്‍ പിടിയില്‍
മുണ്ടക്കയം: പമ്പാനദിയില്‍ നിന്ന് അനധികൃതമായി മണല്‍കടത്തിയ രണ്ടു ടിപ്പര്‍ ലോറികളടക്കം മൂന്നുപേര്‍ പിടിയില്‍. പമ്പാവാലി മൂക്കന്‍പെട്ടി പാലത്തിനു സമീപം മൂലക്കയം ചപ്പാത്ത് ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ 4.30ാടെയാണ് വാഹനങ്ങള്‍ പിടികൂടിയത്. പമ്പാവാലി സ്വദേശികളായ പള്ളിക്കല്‍ ഏബ്രഹാം ജോസഫ്, കാപ്പില്‍ ബേബി ജോസഫ്, ചായംവേങ്ങയില് മാത്യു ജോസഫ് എന്നിവരാണ് പിടിയിലായത്. ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുണ്ടക്കയം ഈസ്റ് ഫ്ളയിംഗ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ചപ്പാത്ത് ഭാഗത്തുനിന്ന് വാരിയ മണലുമായി വന്ന രണ്ടു […]
ഒന്നര കിലോ കഞ്ചാവുമായി പിടിയില്‍
എരുമേലി:എരുമേലി ഇടകടത്തി പൊയ്കപുരയിടത്തില് സുരേന്ദ്രനെയാണ് പൊന്‍കുന്നം എക്സ്സൈസ് സി ഐ, എം എന്‍ ശിവപ്രസാദിന്റെ നേതൃതത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ നടത്തിയ റയിഡിനെ തുടര്‍ന്ന് ഇടകടത്തി പനയ്ക്കവയല്‍ ഗവ.സ്കൂളിന്റെ പരിസരത്തു നിന്നും ആണ് കഞ്ചാവുമായി പ്രതി പിടിയിലാകുന്നത്. ദിവസങ്ങളായി ഇയാള്‍ എക്സ്സൈസ് സംഘത്തിന്റെ നിരിക്ഷണത്തിലായിരുന്നു.വീര്യം കൂടിയ നീലചടയന് ഇനത്തില്‍പെട്ട കന്ജ്ജാവ് ആണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. റെയിഡിനു സി ഐയോടൊപ്പം ഗാര്‍ഡുമാരായ പി ജെ സേവ്യര്‍ ,പി കണ്ണന്,പി സി ബലിയ […]
തോട്ടില്‍നിന്ന് കിട്ടിയ രാധാകൃഷ്ണവിഗ്രഹം പഞ്ചലോഹമല്ല
പൊന്‍കുന്നം: ചിറക്കടവ് കണയത്തോട്ടില് ചേറില്‍ പൂണ്ട നിലയില്‍ കണ്ടെത്തിയ രാധാകൃഷ്ണവിഗ്രഹം പഞ്ചലോഹമല്ലെന്ന് പോലീസിന്റെ പ്രാഥമികനിഗമനം. പ്രാഥമിക പരിശോധനയില്‍ വിഗ്രഹത്തില്‍ സ്വര്‍ണത്തിന്റെ അംശമില്ലെന്ന് തെളിഞ്ഞു. ചെമ്പുചേര്ന്ന ലോഹക്കൂട്ടില്‍ നിര്മ്മിച്ചതാണെന്നുതന്നെയാണ് കരുതുന്നത്. ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തില്‍നിന്നുള്ള വിദഗ്ദ്ധര്‍ പരിശോധനയ്ക്ക് എത്തിയാലേ, ലോഹസങ്കരം ഏതെന്ന് വ്യക്തമായി നിര്‍ണയിക്കാനാകൂ. നിലവില്‍ രാധാകൃഷ്ണവിഗ്രഹം ക്ഷേത്രങ്ങളില്നിന്നെങ്ങും മോഷണം പോയതായി പരാതിയില്ലെന്നാണ് ആന്റിടെമ്പിള് തെഫ്റ്റ് സ്ക്വാഡ് പൊന്‍കുന്നം പോലീസിന് നല്കിയ വിവരം. കേരളത്തിലെ ക്ഷേത്രങ്ങളില്‍ രാധാകൃഷ്ണവിഗ്രഹം പ്രതിഷ്ഠിക്കപ്പെടാനിടയില്ലെന്നും സൂചനയുണ്ട്. വീടുകളിലെ പൂജാമുറിയില്നിന്നോ കാണിക്കമണ്ഡപങ്ങളില്നിന്നോ മോഷണംപോയതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഉറപ്പിച്ചിരുന്ന […]
സന്തോഷ് ട്രോഫി ഫൈനല്‍ – കേരളം തോറ്റു .. കിരീടം സര്‍വീസസിന്
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം കേരളത്തോട് തോറ്റു … 7 മലയാളികള്‍ അണിനിരന്ന പട്ടാളക്കാരുടെ ടീം ആയ സര്‍വീസസ് കേരളത്തിനെ തോല്പിച്ചു.. ഫലത്തില്‍ മലയാളികള്‍ മലയാളികളോട് തോറ്റു .. അറുപത്തിയേഴാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം സര്‍വീസസ് നേടി. ഫൈനലില്‍ കേരളത്തെ സഡന്‍ ഡെത്തിലാണ് സര്‍വീസസ് മറികടന്നത്. സഡന്‍ ഡെത്തില്‍ കേരളത്തിന് വേണ്ടി ആദ്യ കിക്കെടുത്ത സുജിത്തിന് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. സുജിത്തിന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടി തെറിക്കുകയായിരുന്നു. സ്വന്തം മണ്ണില്‍ വിണ്ടും വിരുന്നെത്തിയ ഇന്ത്യന്‍ […]
ആരോപണം അടിസ്ഥാനരഹിതം , പി.സി ജോര്‍ജ്ജിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.: മന്ത്രി ഗണേശ്കുമാര്‍
തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി ഗണേശ്കുമാര്‍. തന്നെ ആരും മര്‍ദ്ദിച്ചിട്ടില്ല. തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ആരോപണം. പോലീസ് കാവലുള്ള ഒരു മന്ത്രിമന്ദിരത്തില്‍ ഒരാള്‍ക്ക് കടന്നുവന്ന് ഒരു മന്ത്രിയെ മര്‍ദിക്കാന്‍ കഴിയുമോയെന്നും ഗണേശ് ചോദിച്ചു. എന്റെ രാജിക്കായി കുറേനാളായി ശ്രമം നടക്കുന്നു. തന്നെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി.സി ജോര്‍ജ്ജിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നിയമനടപടികള്‍ സ്വീകരിക്കും. പി.സി ജോര്‍ജ്ജിനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ക്കും, മുന്നണി ചെയര്മാന് കൂടിയായ മുഖ്യമന്ത്രിക്കും, കെ.എം മാണിക്കും […]
അവിഹിതബന്ധം: മര്‍ദ്ദനമേറ്റത് മന്ത്രി ഗണേശിനെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്
ഈരാറ്റുപേട്ട: അവിഹിതബന്ധത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റത് മന്ത്രി ഗണേശ്കുമാറിനാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. അവിഹിതബന്ധത്തിന്റെ പേരില്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയെ മന്ത്രിമന്ദിരത്തില്‍ വെച്ച് കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചതായ ഒരു പത്രവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്. ‘അടി കിട്ടിയത് ഗണേശിന് തന്നെയെന്ന് എനിക്ക് ബോധ്യമുണ്ട്’-ഈരാറ്റുപേട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ മാസം 22 ന് തന്നെ താന്‍ ഇക്കാര്യം അറിഞ്ഞിരുന്നു. തനിക്കെതിരെ പലരും രംഗത്തുവരുമെന്നതിനാല്‍ താന്‍ ആരോടും പറഞ്ഞില്ല. സംഭവത്തിന് ശേഷം നടന്ന രണ്ട് മന്ത്രിസഭാ […]
എരുമേലിയില്‍ വന്‍ തീപിടുത്തം , റബ്ബര്‍ തോട്ടം കത്തി നശിച്ചു , മൊബൈല്‍ ടവറിന് കേടുപാടുകള്‍ ഉണ്ടായി
എരുമേലി: ശക്തമായ വേനല്‍ച്ചൂടില്‍ ഉണങ്ങിക്കരിഞ്ഞ് നിന്ന പൊന്തക്കാടുകളില്‍ തീപിടിച്ച് പടര്‍ന്ന് കൊടിത്തോട്ടത്ത് വ്യാപക നാശം. നൂറുകണക്കിന് റബര്‍മരങ്ങളും കൃഷികളും കത്തിനശിച്ചു. രണ്ടു വീടുകളുടെ തൊട്ടടുത്തുവരെ തീ ആളിപ്പടര്‍ന്ന് അപകട ഭീതി സൃഷ്ടിച്ചു. മുന്നൂറോളം നാട്ടുകാര്‍ ചേര്‍ന്ന് വെള്ളമൊഴിച്ചും മണല്‍ വാരിയിട്ടും മരക്കമ്പുകളും വൃക്ഷത്തലപ്പുകളും ഉപയോഗിച്ച് തല്ലിക്കെടുത്തിയും ഒരു മണിക്കൂര്‍ നീണ്ട കഠിനപരിശ്രമംകൊണ്ട് തീകെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. ക്ഷണനേരത്തിനുള്ളില്‍ തീ പടര്‍ന്ന് വ്യാപിക്കുകയായിരുന്നു. ഉടന്‍ തന്നെ വൈദ്യുതി ലൈനുകള്‍ ഓഫാക്കി. അഗ്നിശമന സേന വരുന്നതിനായി കാത്തുനില്‍ക്കാതെ […]
കേരള സ്ട്രൈക്കേഴ്സ് സെമിഫൈനലില്‍
കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ കടന്നു. കര്‍ണ്ണാടക ബുള്‍ഡോസേഴ്സിനെ കീഴടക്കിയാണ് കേരള സ്ട്രൈക്കേഴ്സ് സെമിഫൈനലില്‍ കടന്നത്. ട്വന്റി 20 ക്രിക്കറ്റിനെ എല്ലാ വിധ ആവേശങ്ങളും നിറഞ്ഞുനിന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കേരളം ജയിച്ചത്. അവസാന ഓവറില്‍ രണ്ടാം പന്തില്‍ ഗെയ്ല് കുട്ടപ്പന്റെ കൂറ്റന്‍ സിക്സറിലൂടെയാണ് കേരള സ്ടൈക്കേഴ്സ് വിജയലക്ഷ്യം കണ്ടത്. 69 റണ്‍സെടുത്ത് കേരള സ്ട്രൈക്കേഴ്സിനെ വിജയവഴിയില്‍ എത്തിച്ച മദന്‍ മോഹനാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയത കര്‍ണ്ണാടക ബുള്ഡേഴ്സ് 169 […]
ആരും അറിയാതെ ഇന്നലെ പെട്രോളിനും ഡീസലിനും പിന്നെയും വില കൂട്ടി … വില ലിറ്ററിന് 73 രൂപയ്ക്കു മുകളില്‍
പെട്രോള്‍ ലിറ്ററിന് 1.40 രൂപ വീണ്ടും കൂട്ടി. വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ പുതുക്കിയവില നിലവില്‍ വന്നു. രണ്ടാഴ്ചയ്ക്കകംരണ്ടാമത്തെ വിലവര്‍ധനയാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്. ഫിബ്രവരി 15-ന് പെട്രോളിന് ഒന്നരരൂപയും ഡീസലിന് 45 പൈസയും എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. ഇപ്പോള്‍ വരുത്തിയ വിലവര്‍ധന വില്‍പ്പനനികുതിയും വാറ്റും ഉള്‍പ്പെടുത്താതെയാണ്. അതിനാല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട വില അതില്‍ കൂടുതലാവും. കഞ്ഞിരപ്പള്ളിയില്‍ നിലവില്‍ 1.79 രൂപ കൂടി . പുതിയ വില Rs 73.01 അന്താരാഷ്ട്രകമ്പോളത്തില്‍ അസംസ്കൃതഎണ്ണയുടെ വില കൂടിയതാണ് ഇന്ധനവില കൂട്ടാന്‍ കാരണം. പെട്രോള്‍ വിലനിയന്ത്രണം […]
കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം: 20 പേര് മരിച്ചു
കൊല്‍ക്കത്ത: നഗരത്തിലെ തിരക്കേറിയ ഭാഗമായ സിയാള്‍ദ ചന്തയിലെ ബഹുനില വ്യാപാര കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ ഒരു സ്ത്രീയുള്‍പ്പെടെ 20 പേര് മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. മരിച്ചവരില്‍ 14 പേരെ തിരിച്ചറിഞ്ഞു. സിയാള്‍ദ റെയില്‍വേ സ്റ്റേഷനുസമീപം “സൂര്യ സെന്‍ മാര്‍ക്കറ്റ്”എന്നറിയപ്പെടുന്ന അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച വെളുപ്പിനായിരുന്നു അഗ്നിബാധ. കെട്ടിടത്തിലെ മുറികളിലും വാരന്തകളിലും മറ്റും ഉറങ്ങിക്കിടന്നവരാണ് അഗ്നി ബാധയ്ക്ക് ഇരയായത്. മൂന്നാംനിലയില്‍നിന്ന് വെളുപ്പിന് 3.45 നാണ് ആദ്യം തീ പടര്‍ന്നത്. […]
സിപിഎമ്മിന്റെ വിഭാഗീയതയില്‍ ഇരയാകാന്‍ കേരള കോണ്‍ഗ്രസിനെ കിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്.
സിപിഎമ്മിന്റെ വിഭാഗീയതയില്‍ ഇരയാകാന്‍ കേരള കോണ്‍ഗ്രസിനെ കിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിടുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ക്കായി തുറന്നുവെച്ച വാതിലിലൂടെ സ്വന്തം പാര്ട്ടിക്കാര് തന്നെ പുറത്തുപോകുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
മാണിക്ക് എല്‍ .ഡി.എഫിലേക്ക് വരാം: വി.എസ്
തിരുവനന്തപുരം: കെ.എം മാണി ഇടതുമുന്നണിയിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മാണി വരുന്നതില്‍ തനിക്ക് പൂര്‍ണ യോജിപ്പാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് എതിര്‍പ്പില്ല. മാണി വന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ഗൗരിയമ്മയുടേയും എം.വി.ആറിന്റെയും കാര്യത്തില്‍ അവര്‍ അഭിപ്രായം പറഞ്ഞ ശേഷം പ്രതികരിക്കാമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ..
വീഗാ ലാന്‍ഡ് വണ്ടര്‍ ലാ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
കൊച്ചി : എറണാകുളം വണ്ടര്‍ ലാ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം സ്വദേശിയായ ശരത് (20) ആണ് മരിച്ചത്. വിനോദ റൈഡിനിടെ തെറിച്ചു വീണാണ് അപകടം.
പത്തനംതിട്ട പുത്തന്‍പീടികയില്‍ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് +2 വിദ്യാര്‍ത്ഥികള്‍ മരിച്ചു,
പത്തനംതിട്ട പുത്തന്‍പീടികയില്‍ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് +2 വിദ്യാര്‍ത്ഥികള്‍ മരിച്ചു,
ഭരണങ്ങാനത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
ഭരണങ്ങാനത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഈരാറ്റുപേട്ട സ്വദേശികളായ സുഹറ, മകന് മുജീബ്, മുജീബിന്റെ ഭാര്യ ആസിയ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനുമായി ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
..കാഞ്ഞിരപ്പള്ളിയില്‍ ജനമുന്നേറ്റ സമിതി ( JMS ) രൂപികരിച്ചു , അഡ്വ. സെബാസ്റ്യന്‍ കുളത്തുങ്കല്‍ ചെയര്മാന്, ജോസ് കൊച്ചുപുര PRO
കാഞ്ഞിരപ്പള്ളിയില്‍ പുതിയ ഒരു വിപ്ലവത്തിന് നാന്ദി കുറിച്ചുകൊണ്ട് ജനമുന്നറ്റ സമിതി ( JMS ) രൂപികരിച്ചതായി മുന്നണി നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് അഖിലകേരളാടിസ്ഥാനത്തില്‍ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ജനമുന്നേറ്റ സമിതി (ജെഎംഎസ്) എന്ന പേരില്‍ സന്നദ്ധ സംഘടന രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതായി ചെയര്മാന് അഡ്വ. സെബാസ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങളും ജനകീയ പ്രശ്നങ്ങളിലുള്ള ക്രിയാത്മക ഇടപെടലുകളും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ജനങ്ങളുടെ ഒരു പൊതുവേദിയുമാണ് സംഘടനയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തനം, […]
സൂര്യനെല്ലി പെൺകുട്ടിയെ പീഡിപ്പിച്ചത് കുര്യനല്ല, അപരൻ: പി.സി.ജോർജ്
സൂര്യനെല്ലി പെൺകുട്ടിയെ പീഡിപ്പിച്ചത് പി.ജെ.കുര്യന്റെ അപരനാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോർജ്. കണ്ടാൽ കുര്യനെപ്പോലിരിക്കുന്ന ആളാണ് അയാൾ. നാട്ടിൽ അയാളെ പി.ജെ.കുര്യൻ എന്നാണ് വിളിക്കുന്നത്. അയാൾ എന്നോട് സത്യം പറഞ്ഞു. പുറത്തുപറയില്ലെന്ന് ഉറപ്പുകൊടുത്തതിനാൽ അയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറയില്ലെന്നും ജോർജ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോർജ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൂര്യനെല്ലി പീഡനം നടന്ന 17 കൊല്ലം മുന്‍പു തന്നെയാണ് അയാളെ കണ്ടത്. ഒരു ദിവസം ഈരാറ്റുപേട്ടയിലെ പാർട്ടി ഓഫീസിന് പുറത്തുവച്ചാണ് അയാളെ […]
പി സി ജോര്‍ജിനെതിരെ അപകീര്‍ത്തി പരമായ l ലേഖനം എഴുതിയ കെ എം മാണിയുടെ പിആര്‍ഒ ബിനുകുമാര്‍ രാജി വെച്ചു
:കെ എം മാണിയുടെ പിആര്‍ഒ ബിനുകുമാര്‍ രാജവെച്ചു. ചീഫ്വിപ്പ് പി സി ജോര്‍ജിനെതിരെ കലാകൗമുദിയില്‍ എഴുതിയ ലേഖനം വിവാദമായ സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് പ്രൈവറ്റ് സെക്രട്ടറിയ്ക്ക് കൈമാറി. ലേഖനം കെ എം മാണിയ്ക്ക് വ്യക്തിപരമായ പ്രശ്നം ഉണ്ടാക്കിയെന്നതിനാലാണ് താന്‍ രാജിവെച്ചത് എന്നാണ് ബിനുകുമാറിന്റെ വിശദീകരണം. തനിക്കെതിരെ ലേഖനമെഴുതിയ മാണിയുടെ പിആര്‍ഒ വിവരദോഷിയാണെന്നും ഇയാള്‍ രാജിവെക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ‘ടെലിവിഷന്‍ ന്യൂറോറിസ്’ എന്ന തലക്കെട്ടോടെ ബിനുകുമാര്‍ എഴുതിയ ലേഖനത്തിലാകമാനം പി സി ജോര്‍ജ് സമീപ കാലത്ത് മാധ്യമങ്ങളിലൂടെ […]
പണിമുടക്ക് ദിവസം കാഞ്ഞിരപ്പള്ളി സപ്ളൈകോ ലാഭം സൂപ്പര്‍ മാര്‍ക്കറ്റിന്റെ മാനേജറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ആറു പേരെ ആറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി: സപ്ളൈകോ ലാഭം സൂപ്പര്‍ മാര്‍ക്കറ്റ് വനിതാ മാനേജരെ ബലം പ്രയോഗിച്ച് പുറത്തിറക്കിയ ശേഷം സമരാനുകൂലികള്‍ കട അടപ്പിച്ച സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. പൂതക്കുഴി വളവനാപാറ സജിത്ത് (47), അക്കരപ്പള്ളി ഭാഗം മേച്ചേരിത്താഴെ ബൈജുഖാന്‍ (36), അഞ്ചിലിപ്പ കോളനി വാഴേപ്പറമ്പില്‍ കുഞ്ഞുമോന് (39), ഗണപതിയാര്‍ കോവില്‍ഭാഗം കന്നുപറമ്പില്‍ അനീഷിന്റെ ഭാര്യ ഷീബ (40), പാലപ്ര മംഗലത്തുവീട്ടില്‍ ചെല്ലപ്പന്‍നായര്‍ (60), ആനക്കല്ല് കാക്കനാട്ടുവീട്ടില്‍ തോമസ് (58) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ […]
മുണ്ടക്കയം മടുക്കയില്‍ ജോലി സ്ഥലത്തെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന റിട്ട.ഗവ.ജീവനക്കാരന്റെ ദേഹത്ത് വാഹനം കയറിയിറങ്ങി മരണമടഞ്ഞു.
മുണ്ടക്കയം:മുണ്ടക്കയം മടുക്കയില്‍ ജോലി സ്ഥലത്തെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന റിട്ട.ഗവ.ജീവനക്കാരന്റെ ദേഹത്ത് വാഹനം കയറിയിറങ്ങി മരണമടഞ്ഞു.പൊന്‍കുന്നം ചിറക്കടവ് സ്വദേശി മോഹന്‍ കുമാര്‍ (57)ആണ് മരണമടഞ്ഞത്.പഞ്ചായത്ത് ഓവര്‍സിയര്‍ ആയി വിരമിച്ചശേഷം പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിവരികയായിരുന്നു മരണമടഞ്ഞ മോഹന്‍കുമാര്‍ .
എരുമേലി പഞ്ചായത്തില്‍ P. അനിത പ്രസിഡന്റ് , ജോര്‍ജ് ജോസഫ് മണ്ഡപം വൈസ് പ്രസിഡന്റ്
എരുമേലി ഗ്രാമ പഞ്ചായത പ്രസിഡണ്ട് ആയി കോണ്‍ഗ്രസിന്റെ p അനിത തെരഞ്ഞെടുക്കപെട്ടു . എരുമേലി: മൂന്നു മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ എരുമേലി പഞ്ചായത്തില്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞുെത്തു. പ്രസിഡന്റായി കോണ്‍ഗ്രസിനെ പി.അനിതയും വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ് ജോസഫ് മണ്ഡപത്തിലും (ജോപ്പന്) 14 വോട്ടുകള്‍ വീതം നേടി വിജയിച്ചു. സിപിഎമ്മിലെ പി.കെ. ഉഷാമണിയും ടി.പി. തൊമ്മിയുമാണ് യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് എതിര്‍സ്ഥാനാര്‍ഥികളായി മത്സരിച്ചത്. ഇരുവര്‍ക്കും എട്ട് […]
ഹൈദരാബാദില്‍ സ്ഫോടനങ്ങള്‍ മരണം 13
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് തലസ്ഥാനമായ ഹൈദരാബാദില്‍ തിരക്കേറിയ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 13 പേര് മരിച്ചു. 83 പേര്‍ക്ക് പരിക്കേറ്റു. വെങ്കടാദ്രി, കൊണാര്‍ക്ക് തിയേറ്ററുകള്‍ക്ക് സമീപവും ദില്‍സുഖ് നഗര്‍ ബസ്സ്റ്റേഷന് സമീപവുമാണ്സ്ഫോടനം നടന്നത്. മരണസംഖ്യ ഉയര്‍ന്നേയ്ക്കും. 19 പേര് മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. കൊണാര്‍ക്ക് തിയേറ്ററിന് സമീപം വൈകിട്ട് 7.01-നാണ് ആദ്യ സ്ഫോടനം നടന്നത്. അഞ്ച് മിനിറ്റിനുശേഷം ദില്‍സുഖ് നഗര്‍ ബസ്സ്റ്റോപ്പിന് സമീപം രണ്ടാം സ്ഫോടനവും നടന്നു. രണ്ട് സ്ഥലങ്ങളും തമ്മില്‍ 150 മീറ്റര്‍ അകലമേയുള്ളൂ. പഴം, പച്ചക്കറി മാര്‍ക്കറ്റുകളും […]
മുണ്ടക്കയം: പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
മുണ്ടക്കയം: പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പില്‍ ദിനേശനെ (മുണ്ടക്കയം ദിനേശന്) യാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. അതേസമയം പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. മുണ്ടക്കയം പഞ്ചായത്തിലെ ജീവനക്കാര്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് ‘പെന്‍ ഡൌണ്‍’ സമരം നടത്തി. ജീവനക്കാരും ജനപ്രതിനിധികളും പഞ്ചായത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷനിലുള്ളിലേക്ക് ജനപ്രതിനിധികളെ കടത്തിവിടാതിരുന്നത് അല്‍പ്പസമയം സംഘര്‍ഷത്തിനിടയാക്കി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് […]
ചര്‍ച്ച പൊളിഞ്ഞു, ഇന്ന് അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പൊതുപണിമുടക്ക്
നാല്പത്തെട്ടു മണിക്കൂര്‍ പണിമുടക്ക് ഒഴിവാക്കാന്‍ വിവിധ തൊഴിലാളി സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുന്‍നിശ്ചയപ്രകാരം ഇന്ന് അര്‍ധരാത്രി പണിമുടക്ക് ആരംഭിക്കും. തങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാനോ വ്യക്തമായ ഉറപ്പുനല്കാനോ സര്‍ക്കാര്‍ തയാറാകാത്തതാണു ചര്‍ച്ച പൊളിയാന്‍ കാരണമെന്നു സംയുക്ത തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്െകെയെടുത്തു നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി, ധനമന്ത്രി പി.ചിദംബരം, തൊഴില്‍മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. യൂണിയനുകള്‍ ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം പെട്ടെന്നു നടപ്പാക്കാന്‍ പറ്റാത്തതാണെന്നു […]
ബോയിസ് – മേലോരം റോഡ് സമരത്തില്‍ ആയിരങ്ങള്‍ ..ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
മുണ്ടക്കയം ഈസ്റ്: സഞ്ചാരസ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിട്ട എസ്റേറ്റ് മാനേജുമെന്റിനെതിരേയുള്ള സമരത്തില്‍ പ്രതിഷേധം ഇരമ്പി. ഇന്നലെ മുണ്ടക്കയം കല്ലേപ്പാലം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ ആയിരക്കണക്കിനു നാട്ടുകാര്‍ പങ്കെടുത്തു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തതോടെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. അണപൊട്ടിയ ജനവികാരത്തെ നിയന്ത്രിക്കാന്‍ പോലീസിനും സംഘാടകര്‍ക്കും കഴിഞ്ഞില്ല. പ്രകടനം എസ്റേറ്റ് കവാടത്തില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം പി.ടി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. മേലോരം ഗ്രാമോദ്ധാരണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം വിജയം കണ്േട അവസാനിപ്പിക്കൂ എന്നും […]
പാറത്തോട്ടില്‍ വീണ്ടും അപകടം .. ഇത്തവണ ലോറി മരത്തില്‍ ഇടിച്ചു ഡ്രൈവര്‍ക്ക് പരിക്ക് , വന്‍ ദുരന്തം വഴിമാറി
കാഞ്ഞിരപ്പള്ളി : ദേശിയ പാതയില്‍ പാറത്തോട്ടില്‍ പൊടിമറ്റത്ത് ടോറസ് ലോറി മരത്തില്‍ ഇടിച്ചു ഉണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക് പറ്റി. റാന്നി സ്വദേശി ജോണ്‍ m ജോണിനാണു പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അപകടം . വടശ്ശേരിക്കരയില്‍ നിന്നും പാറത്തോട്ടിലേക്ക് പോയ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനു കാരണം ആയതു. ലോറി മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ സമീപത്തെ വീട്ടില്‍ ഇടിക്കാതെ വന്‍ ദുരന്തം ആണ് വഴി മാറിയത്
നിര്‍മാണത്തിലിരുന്ന നാടന്‍ തോക്ക് പിടികൂടി
മുണ്ടക്കയം: നിര്‍മാണത്തിലിരുന്ന നാടന്‍ തോക്ക് പിടികൂടി. എരുമേലി ഉറുമ്പിപാലത്തിനു സമീപം കുന്നികയില്‍ കെ.കെ. രാജു (52)വിനെയാണ് നാടന്‍ തോക്കുമായി മുണ്ടക്കയം എസ്ഐ മുഹമ്മദ് ഹനീഫയും സംഘവും പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇന്നലെ പുലര്‍ച്ചെ രണ്േടാടെ എരുമേലി എസ്ഐ ജയപ്രകാശിനൊപ്പം എത്തിയ മുണ്ടക്കയം പോലീസ് രാജുവിന്റെ വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് തോക്ക് പിടികൂടിയത്. വീടിനുള്ളിലെ സ്റോര്‍ റൂമില്‍ ചാക്കില്‍പൊതിഞ്ഞ് ഭിത്തിയില്‍ ചാരിവച്ച നിലയിലായിരുന്നു തോക്ക് കണ്െടത്തിയത്. കൂടാതെ തോക്ക് നിര്‍മാണത്തിനുള്ള നിരവധി ഉപകരണങ്ങളും […]
കൈനീട്ടിയിട്ടും നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവറെ എസ്ഐയും പോലീസ് ജീപ്പ് ഡ്രൈവറും ചേര്‍ന്ന് വീട്ടില്‍കയറി മര്‍ദിച്ചതായി പരാതി.
പൊന്‍കുന്നം:ഓട്ടോറിക്ഷയെ പിന്തുടര്ന്നെത്തിയ പോലീസ് വീട്ടില്‍ക്കയറി ഡ്രൈവറെ മര്‍ദിച്ചെന്ന് പരാതി. പരിക്കേറ്റ ഇടത്തംപറമ്പ് പടിഞ്ഞാറ്റേത്ത് മോന്‍സി (ജിജി തോമസ്-47) കാഞ്ഞിരപ്പള്ളി താലൂക്കാസ്പത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച പകല്‍ രണ്ടരയോടെയാണ് സംഭവം. മോന്‍സി റോഡരികിലുള്ള വീട്ടിലേക്ക് ഊണുകഴിക്കാന്‍ ഓട്ടോറിക്ഷയില്‍ എത്തിയപ്പോഴാണ് പോലീസ് പിന്നാലെയെത്തിയത്. ഏതോ കേസിലെ പ്രതികളെ അറിയുമോയെന്ന് തന്നോട് എസ്.ഐ. വി.വി.ദിപിനും പോലീസ്ഡ്രൈവര്‍ റിച്ചാര്‍ഡും ചോദിച്ചെന്നാണ് മോന്‍സി പറയുന്നത്. ഇവരെ അറിയില്ലെന്നു പറഞ്ഞപ്പോള്‍ പ്രകോപിതരായി മര്‍ദിച്ചെന്നും വിളമ്പിവെച്ചിരുന്ന ഊണ് തട്ടിത്തെറിപ്പിച്ചെന്നുമാണ് ആരോപിക്കുന്നത്. മാതാപിതാക്കളുടെയും ഭാര്യയുടെയും മുന്നില്‍വെച്ചായിരുന്നു സംഭവമെന്നും മോന്‍സി […]