Cinema News

Cinema News

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളികളാകുവാൻ രൂപതാംഗങ്ങളോട് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കൽ അഭ്യര്‍ത്ഥിച്ചു

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളികളാകുവാൻ രൂപതാംഗങ്ങളോട്  ബിഷപ്പ് മാര്‍ മാത്യു അറയ്ക്കൽ അഭ്യര്‍ത്ഥിച്ചു

കാഞ്ഞിരപ്പള്ളി: പ്രകൃതിദുരന്ത ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിൽ വിശ്വാസിസമൂഹമൊന്നാകെ സജീവ പങ്കാളിത്തം വഹിക്കണമെന്നും രൂപതയുടെ എല്ലാ സ്ഥാപനങ്ങളും സംവിധാനങ്ങളും അതിനായി അക്ഷീണം പ്രവര്‍ത്തനക്ഷമമാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കൽ അഭ്യര്‍ത്ഥിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളോടൊപ്പം ദുരന്തമേഖലയിലെ നാനാജാതി മതസ്ഥരായ സഹോദരങ്ങള്‍ക്ക് സഹായമേകുവാന്‍ മുന്നോട്ടു വരണം. ദുരിതമേഖലയിലുള്ളവര്‍ക്ക് രൂപതയിലെ വിവിധ സ്ഥാപനങ്ങളും സഭാമക്കളുടെ സ്വന്തം ഭവനങ്ങളും ആശ്രയവും അഭയകേന്ദ്രങ്ങളുമാകണം. പ്രായമായവര്‍ക്കും രോഗികള്‍ക്കും പ്രത്യേക പരിഗണന നൽകി സേവനശുശ്രൂഷകള്‍ ഏര്‍പ്പെടുത്തണം. ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയ്ക്ക് പുറമെ പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് […]

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ച് മകളെ കാണാതായപ്പോൾ ആ അമ്മ ചെയ്തത് മറ്റാരും ചെയ്യാത്ത കാര്യം..

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ച് മകളെ   കാണാതായപ്പോൾ ആ അമ്മ ചെയ്തത് മറ്റാരും ചെയ്യാത്ത കാര്യം..

കാഞ്ഞിരപ്പള്ളി : ഏലപ്പാറ സ്വദേശിനിയായ സ്‌കൂൾ അദ്ധ്യാപിക, തന്റെ രണ്ടു പെൺകുട്ടികളുമായി ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ വേണ്ടി കോട്ടയത്തു പോയ ശേഷം തിരികെ വീട്ടിലേക്കു പോകുന്ന വഴി, കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ഒരു പെൺകുട്ടിയെ കാണാതായത് പരിഭ്രാന്തി പ​ര​ത്തി. ബസ് സ്റ്റാൻഡിൽ ഇറങ്ങി അടുത്തുള്ള ടെക്സ്റ്റിൽസിൽ പോയി തുണികൾ വാങ്ങി തിരിച്ചെത്തിയ ശേഷമാണു കുട്ടിയെ കാണാതായത്. ഒരു പെൺകുട്ടിയ സ്റ്റാൻഡിൽ നിർത്തി തങ്ങൾക്കു പോകേണ്ട സ്ഥലത്തേക്കുള്ള ബസ് വരുന്നുണ്ടോ എന്ന് നോക്കണമെന്ന് പറഞ്ഞ ശേഷം, മറ്റേ […]

പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ( ലൈവ് )

പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ( ലൈവ് )

പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ലൈവ് ആയി ഇവിടെ കാണുക. ഏപ്രിൽ ഒൻപതു ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്നുമണി മുതൽ ഇവിടെ ലൈവ് ആയി ചടങ്ങുകൾ കാണുവാൻ സാധിക്കും. ലൈവ് കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക പൊടിമറ്റം : പൊടിമറ്റം സെന്റ് മേരീസ് ഇടവകയുടെ അഭിമാനമായ ആധുനിക രീതിയില്‍ എയര്‍കണ്ടീഷന്‍ സംവിധാനത്തോടുകൂടി നിർമ്മിച്ചിരിക്കുന്ന പാരിഷ്ഹാളിന്റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ഏപ്രില്‍ മാസം 9-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.45ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു […]

സിനിമാതാരം ബിജു മേനോന്‍ കാഞ്ഞിരപ്പള്ളി സ്ലാംഗില്‍ സംസാരിക്കുവാൻ പഠിച്ചുകൊണ്ടിരിക്കുന്നു

കാഞ്ഞിരപ്പള്ളി സ്ലാംഗില്‍ സംസാരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജു മേനോന്‍. ജിബു ജേക്കപബ് ഒരുക്കുന്ന വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ ബിജു മേനോന്‍ കാഞ്ഞിരപ്പള്ളിക്കാരനായി ആണ് അഭിനയിക്കുന്നത് . കാഞ്ഞിരപ്പള്ളി സ്ലാംഗില്‍ സംസാരിക്കു വാൻ അദ്ദേഹം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു .. ചിത്രത്തില്‍ ബിജു മേനോന്‍ ഒരു രാഷ്ട്രീയക്കാരനെയാണ് അവതരിപ്പിക്കുന്നത്. നിക്കി ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു, ലെന, ടിനി, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും

പ്രമുഖ സിനിമാതാരം ഉർവ്വശി വീണ്ടും വിവാഹിതയായി

പ്രമുഖ സിനിമാതാരം ഉർവ്വശി വീണ്ടും വിവാഹിതയായി. ചെന്നൈയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന ശിവപ്രസാദാണ് വരൻ. ആറുമാസം മുൻപ് ചെന്നൈ വിരുഗമ്പാക്കം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന വിവാഹത്തേക്കുറിച്ച് ഇപ്പോഴാണ് താരം മനസ് തുറന്നത്. വനിതയുടെ പുതിയ ലക്കത്തിൽ ഉർവ്വശിയുടെ വിശദമായ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻപ് തിരുവനന്തപുരത്ത് നിർമ്മാണക്കമ്പനിയിൽ ജീവനക്കാരനായിരുന്ന ശിവൻ ഇപ്പോൾ ചെന്നൈയിൽ സ്വന്തമായി കമ്പനി നടത്തുകയാണ്. ചെന്നൈ അൻപുനഗറിൽ ഉർവ്വശി പുതുതായി പണിത വീടിന്റെ നിർമ്മാണക്കരാർ ശിവപ്രസാദിന്റെ കമ്പനിയാണ് ഏറ്റെടുത്ത് നടത്തിയത്. ഉർവ്വശിയുടെ സഹോദരൻ […]

ചലച്ചിത്രതാരം ആന്‍ അഗസ്റ്റിൻ വിവാഹിതയായി

ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ചേര്‍ത്തല സ്വദേശിയായ ഛായാഗ്രാഹകന്‍ ജോമോന്‍.ടി.ജോണും വിവാഹിതരായി. ചേര്‍ത്തല മരുത്തോര്‍വട്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലായിയിരുന്നു വിവാഹം.ജോമോന്‍റെ സുഹൃത്തുക്കള്‍ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജില്‍ ഡിഗ്രിക്ക് ഒരുമിച്ചു പഠിച്ച അഞ്ച് വൈദികരാണ് കാര്‍മ്മികത്വം വഹിച്ചത്. 2002-05 ബാച്ചിലെ സഹപാഠികളായിരുന്ന ഫാ.സെബാസ്റ്റ്യന്‍ വാടയ്ക്കല്‍ , ഫാ.സ്റ്റാന്‍ലി കാട്ടുങ്കല്‍തൈയ്‌യില്‍ , ഫാ.തോമസ് മാണിയാംകുഴി, ഫാ.സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ , ഫാ.ജോസ് അറയ്ക്കത്തന്‍ എന്നിവരാണ് സുഹൃത്തിന്‍റെ വിവാഹത്തിന് കാര്‍മ്മികരായത്. ഫാ.ജോസഫ് ചൂളപറന്പില്‍ , വികാരി ഫാ.ചാക്കോ കിലിക്കന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. […]

മ‌ഞ്ജു വാര്യർ തന്റെ പാസ്പോർട്ടിൽ നിന്ന് ദിലീപിന്റെ പേരു ഒഴിവാക്കാൻ അപേക്ഷ കൊടുത്തു

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ ഭർത്താവ് ദിലീപിൽ നിന്ന് വിവാഹമോചനം തേടാൻ പോകുന്നതായി അടുത്തിടെ വാർത്തകൾ പരന്നിരുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമോ പ്രതികരണങ്ങളോ മഞ്ജുവും ദിലീപും നടത്തിയിട്ടില്ലെങ്കിലും ഇരുവരും അത്ര രസത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. എന്നാലിപ്പോൾ മ‌ഞ്ജു വാര്യർ തന്റെ പാസ്പോർട്ടിൽ നിന്ന് ദിലീപിന്റെ പേരു ഒഴിവാക്കാൻ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മഞ്ജു ഗോപാലകൃഷ്ണന്‍ എന്നാണ് മഞ്ജുവിന്റെ പാസ്പോർട്ടിലെ (K 2256832) പേര്. ദിലീപിന്റെ യഥാർത്ഥ പേരായ ഗോപാലകൃഷ്ണൻ ആണ് […]

കാഞ്ഞിരപ്പള്ളിയിൽ ഷൂട്ട്‌ ചെയ്ത praise the Lord എന്ന സിനിമയുടെ വിശേഷങ്ങൾ

കാഞ്ഞിരപ്പള്ളിയിൽ ഷൂട്ട്‌ ചെയ്ത praise the Lord എന്ന സിനിമയുടെ വിശേഷങ്ങൾ വീഡിയോ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവ കാരുണ്യപ്രസ്ഥാനമായ കെയര്‍ & ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൌണ്ടേഷന്റെ നാലാം വാര്‍ഷികം ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്നു

കാഞ്ഞിരപ്പള്ളി;നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവ കാരുണ്യപ്രസ്ഥാനമായ കെയര്‍ & ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൌണ്ടേഷന്റെ നാലാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ശിവഗിരി മഠാധിപതി പ്രകാശാനന്ദയുടെ തൊണ്ണൂറ്റി ഒന്നാം ജന്മദിനമാണ് മമ്മൂട്ടിയും കൂട്ടരും ചേര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ഹോട്ടല്‍ എലഗന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് അവിസ്മരണീയമാക്കിയത്. കെയര്‍ & ഷെയര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോക സമൂഹത്തിനു മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്വാമി പ്രകാശാനന്ദ അഭിപ്രായപ്പെട്ടു.സാംസ്കാരിക കേരളത്തിന്റെ അഭിമാനവും മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായ പദ്മശ്രീ മമ്മൂട്ടി തന്റെ […]

നടി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമം

കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് അതിഥിയായെത്തിയ നടി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമം. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെതിരെയാണ് ശ്വേതയുടെ പരാതി. പോലീസില്‍ പരാതിപ്പെടാനൊരുങ്ങുകയാണു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശ്വേതയുടെ ബന്ധുക്കള്‍ . നടിയോടു ചേര്‍ന്നുനിന്ന നേതാവ് ഒന്നുമറിയാത്ത മട്ടില്‍ ശരീരഭാഗങ്ങളില്‍ തലോടി അമിതവാല്‍സല്യപ്രകടനം നടത്തിയതായാണു പറയപ്പെടുന്നത്‌. സ്‌തബ്‌ധയായ ശ്വേത ഉടന്‍ പ്രതികരിച്ചില്ലെങ്കിലും പരസ്യമായി അപമാനിക്കപ്പെട്ടെന്നു തോന്നിയതിനാല്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ വേദിവിടുകയായിരുന്നു. കേന്ദ്ര-സംസ്‌ഥാനമന്ത്രിമാരും എം.എല്‍.എമാര്‍ ഉള്‍പ്പെടെ സ്‌ഥലത്തെ മറ്റു ജനപ്രതിനിധികളും കക്ഷിനേതാക്കളും ഉള്‍പ്പെട്ട വേദിയിലാണു രാഷ്‌ട്രപതിയുടെ പേരിലുള്ള ജലോത്സവത്തിന്‌ […]

മുകേഷിന്റെ വിവാഹം വിവാദമാകുന്നു; ബന്ധം വേര്‍പെടുത്തിയില്ലെന്നു ആദ്യ ഭാര്യ സരിത

നടന്‍ മുകേഷിന്റെ രണ്ടാം വിവാഹം നിയമക്കുരുക്കിലേക്ക്‌. മുകേഷിന്റെ വിവാഹം നിയമ വിരുദ്ധമാണെന്നും താനുമായുള്ള വിവാഹമോചനക്കേസ്‌ തീര്‍പ്പാക്കാതെയാണു രണ്ടാം കല്യാണം കഴിച്ചതെന്നും ആദ്യ ഭാര്യയും നടിയുമായ സരിത ആരോപിച്ചു. ബന്ധം വേര്‍പിരിയാനുള്ള കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. നിയമപരമായി ഇപ്പോഴും ഭാര്യ- ഭര്‍തൃ ബന്ധം നിലനില്‍ക്കുകയാണ്‌. രണ്ടാം വിവാഹത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നു സരിത വ്യക്‌തമാക്കി. ഇതേ സമയം വരുന്ന മാര്‍ച്ചില്‍ ഹിന്ദു ആചാരപ്രകാരം മുകേഷും മേതില്‍ ദേവികയും വിവാഹിതനാകുമെന്നു അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ ദിവ്യദര്‍ശന്‍ അറിയിച്ചു. ജോത്സ്യന്മാരുടെ നിര്‍ദേശ പ്രകാരമാണു വിവാഹ […]

നടന്‍ മുകേഷിന്റേയും നര്‍ത്തകി മേതില്‍ ദേവികയുടേയും വിവാഹം നടന്നു

നടന്‍ മുകേഷിന്റേയും നര്‍ത്തകി മേതില്‍ ദേവികയുടേയും വിവാഹം നടന്നു എറണാകുളം മരടിലുള്ള മുകേഷിന്റെ വീട്ടില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടേയും ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മുകേഷിന്റെ അമ്മ വിജയകുമാരി, കുഞ്ഞമ്മ പ്രസന്നകുമാരി, സഹോദരി സന്ധ്യ, സഹോദരീഭര്‍ത്താവ് ഇ.എ. രാജേന്ദ്രന്‍, സഹോദരീ പുത്രനും നടനുമായ ദേവദര്‍ശന്‍ എന്നിവരും അടുത്ത ചില സുഹൃത്തുക്കളും ഉള്‍പ്പടെ ഇരുപതില്‍ താഴെ പേര്‍ മാത്രമാണ് പങ്കെടുത്തത്. ബന്ധുക്കളല്ലാതെ സിനിമാരംഗത്തു നിന്നും പങ്കെടുത്ത പ്രമുഖന്‍ നടന്‍ ശ്രീനിവാസനാണ്. നല്ലദിവസം നോക്കി പെട്ടെന്ന് വിവാഹം നടത്തുകയായിരുന്നുവെന്ന് മുകേഷിന്റെ […]

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ എന്ത് ?

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ പിണക്കം തുടങ്ങിയിട്ട് വർഷങ്ങൾ ആയി. എന്താണ് അതിനു കാരണം എന്ന് പത്രക്കാർ ചോദിച്ചപ്പോൾ ” മമ്മൂട്ടിയുമായുള്ള തനിക്കുള്ള പിണക്കത്തിന്റെ കാരണം പറഞ്ഞു വരുമ്പോള്‍ ചിലപ്പോള്‍ തല്ലാനായി നിങ്ങളും എന്റെ കൂടെ നില്‍ക്കും ” എന്നാണ് പറഞ്ഞത് . അത് വലിയ വിവാദം ആയി അതോടെ എന്താണ് ഇവര്‍ തമ്മിലുള്ള പിണക്കത്തിന്റെ കാരണം എന്നറിയാന്‍ സിനിമ പ്രേക്ഷകര്‍ അലയുകയായിരുന്നു. അങ്ങിനെയിരിക്കുമ്പോള്‍ ആണ് ഒരു മാധ്യമം ആ കാരണം എന്നും പറഞ്ഞു ഒരു സംഭവം […]

സോളാര്‍ തട്ടിപ്പ്: ശാലുവിന്‍റെ വീട് ജപ്തിചെയ്യാന്‍ നോട്ടീസ്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് പണം കെട്ടിവെച്ചെില്ലെങ്കില്‍ ചങ്ങനാശ്ശേരിയിലെ ആഡംബര വീട് ജപ്തി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ശാലു മേനോന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ നോട്ടീസ്. 29.60 ലക്ഷം രൂപ ഒക്ടോബര്‍ ഒന്‍പതിനകം കെട്ടിവെയ്ക്കാനാണ് നിര്‍ദേശം. തൈയ്ക്കാട് സ്വദേശിയും മെഢിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടുമായ ഡോ.മാത്യു തോമസും ഭാര്യ അന്ന മാത്യു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. ഇവരുടെ തൈയ്ക്കാടിലെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി 1.60 ലക്ഷവും തമിഴ്‌നാട്ടിലെ മുപ്പന്തലില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കുന്നതിന് 28 […]

ബോളിവുഡ് നടി പ്രീതി സിന്‍റയ്ക്കെതിരെ ജാമ്യമില്ല വാറണ്ട്

ബോളിവുഡ് നടി പ്രീതി സിന്‍റയ്ക്കെതിരെ ജാമ്യമില്ല വാറണ്ട്. സാമ്പത്തിക കുറ്റകൃത്യം ചുമത്തിയാണ് മുംബൈ അദ്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സംവിധായനായ അബ്ബാസ് ടയര്‍വാലയാണ് പരാതിക്കാരന്‍.കേസില്‍ നിരന്തരം ഹാജറാകുവാന്‍ കോടതി ആവശ്യപ്പെട്ടിട്ടും അത് അവഗണിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 18 ലക്ഷം രൂപയുടെ വണ്ടിചെക്ക് നല്‍കിയെന്നാണ് കേസിന് ആധരമായ പരാതി. പ്രീതി ഇപ്പോള്‍ വിദേശത്താണെന്നും നാട്ടില്‍ എത്തിയാല്‍ ഉടന്‍ ഹാജറാകുമെന്നും പ്രീതിയുടെ വക്കീല്‍ മാധ്യമങ്ങളോട് അറിയിച്ചു. എന്നാല്‍ വാറണ്ടിനെതിരെ മേല്‍കോടതിയെ സമീപിക്കാനുള്ള സാധ്യതയും […]

പോലീസുകാരനെ തെറിവിളിച്ച നടി സംഗീതാമോഹന്‌ 200 രുപ പിഴ

പോലീസ്‌ ഉദ്യോഗസ്‌ഥനെ പരസ്യമായി തെറിവിളിച്ച സിനിമാ-സീരിയല്‍ താരത്തിന്‌ 200 രൂപ പിഴ ശിക്ഷ. നടി സംഗീതാ മോഹനെയാണ്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി മൂന്നാണ്‌ പ്രതിയെ ശിക്ഷിച്ചത്‌. ട്രാഫിക്‌ നിയമലംഘനം ചോദ്യംചെയ്‌തതിനാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥനെ സംഗീത തെറി വിളിച്ചത്‌. തിരുവനന്തപുരം മ്യൂസിയം എല്‍.എം.എസ്‌. ജങ്‌ഷനിലെ സീബ്രാലൈന്‍ കടന്നുനിന്ന നടിയുടെ വാഹനത്തെ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു അസഭ്യ വര്‍ഷമെന്നാണ്‌ പോലീസ്‌ കേസ്‌.

അസിഫ് അലിയും ഭാര്യ സെമയും റംസാൻ ആഘോഷവേളയിൽ

ദിലീപും മഞ്ജുവും പിരിഞ്ഞതായി മാധ്യമ റിപ്പോർട്ട്‌

ദിലീപ്-മഞ്ജുവാര്യര്‍ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാകുന്നു. രണ്ടുപേരും വേര്‍പിരിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിയമപരമായ നടപടിക്രമങ്ങള്‍ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടുപേരും രണ്ടിടത്തായി ഏതാണ്ട് വേര്‍പിരിഞ്ഞ അവസ്ഥയിലാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് മകള്‍ മീനാക്ഷിയ്‌ക്കൊപ്പം കൊച്ചിയിലെ വീട്ടിലും മഞ്ജു തൃശൂരില്‍ മാതാപിതാക്കള്‍ക്കൊപ്പവുമാണ് കഴിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. നിയപരമായ നടപടികള്‍ക്കായി രണ്ടുപേരും അധികം വൈകാതെ കോടതിയെ സമീപിയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ നടിയുമായുള്ള ദിലീപിന്റെ ബന്ധം തന്നെയാണ് മഞ്ജുവിനെ പിണക്കിയതെന്ന […]

സിനിമ താരം കനക കാൻസർ വന്നു മരിച്ചെന്നു അഭുഹം .. താൻ മരിച്ചിട്ടില്ലന്നു കനക ..

കനക മരിച്ചെന്ന് വിശ്വസിച്ചു ആദരാജ്ഞലി പോസ്റ്റുകള്‍ ഇറക്കിയ ആരാധകരെ ഞെട്ടിച്ചു കനക തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നു. ഇതോടെ മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. വിക്കിപീഡിയയെ അടക്കം പറ്റിച്ചാണ് കനക മരിച്ചെന്ന വാര്‍ത്ത‍ സോഷ്യല്‍ മീഡിയകളിലൂടെ പരന്നത്. വിക്കിപീഡിയ സംഭവം പിന്നീടു തിരുത്തി. മരിച്ചുവെന്ന വാര്‍ത്തകള്‍ ചില ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പരന്നതോടെയാണ് നടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. വിയറ്റ്‌നാം കോളനി സിനിമയ്ക്ക് ശേഷം താന്‍ കേരളത്തിലേക്ക് വന്നിട്ടേയില്ലെന്നും കനക പറഞ്ഞു. തനിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നുമാണ് കനക മാധ്യമങ്ങളോട് […]

എന്നെ തല്ലണ്ടമ്മാവാ .. ഞാൻ നന്നാവില്ല .. പൊട്ടി പൊളിഞ്ഞു കിടന്ന റോഡിലെ കുഴികൾ അടച്ച ജയസൂര്യക്കെതിരെ കൊച്ചി നഗരസഭ

ജയസൂര്യയുടെ റോഡ് പണിയ്ക്കെതിരെ കൊച്ചി നഗരസഭ രംഗത്ത് നടന്‍ ജയസൂര്യ റോഡില്‍ അറ്റകുറ്റപണി നടത്തിയതിനെതിരെ കൊച്ചി നഗരസഭ രംഗത്ത് വന്നു. റോഡിലെ കുഴികളടയ്ക്കാന്‍ ജയസൂര്യയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ മെറ്റലിട്ട് നികത്തിയിരുന്നു. എന്നാല്‍ മെറ്റല്‍ മാത്രം ഇട്ടത് അപടകടങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് നിരവധി പരാതിയില്‍ ലഭിച്ചിട്ടുണ്ടെന്നും നഗരസഭ മേയര്‍ ടോണി ചമ്മിണി അറിയിച്ചു. പരാതികള്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയസൂര്യയുടെ നടപടി നിയമലംഘനമാണെന്നും മേയര്‍ പറഞ്ഞു. ഈ […]

മഞ്ജുവാര്യര്‍ രണ്ടാംജന്മത്തിന് – പതിനാലു വർഷത്തിനു ശേഷം രണ്ടാം വരവിലെ പരസ്യ ചിത്രീകരണം തുടങ്ങി

മുംബൈ ഗോരേഗാവില്‍ ഫിലിംസിറ്റിയുടെ ഒന്നാംനമ്പര്‍ ഫ്ലോറില്‍ പരസ്യചിത്രതാരമായി മലയാളിയുടെ ഇഷ്ടനായിക. അതിനെ സമ്മോഹനമാക്കാന്‍ സാക്ഷാല്‍ ബച്ചന്റെ സാന്നിധ്യവും. വി.എ. ശ്രീകുമാര്‍ എന്ന സംവിധായകന്റെ ക്യാമറയ്ക്കുമുന്നിലേക്ക് കടന്നുവന്ന മഞ്ജുവാര്യര്‍ ആദ്യഷോട്ടില്‍ അമിതാഭ് ബച്ചന്റെ കൈകളില്‍ മുറുകെ പിടിച്ചു. പതിനാലുവര്‍ഷംമുമ്പ് ‘പത്രം’ എന്ന സിനിമയോടെ അവസാനിപ്പിച്ച അഭിനയജീവിതത്തിന്റെ വീണ്ടെടുപ്പില്‍ മഞ്ജുവിന്റെ കഥാപാത്രം നാലുഭാഷകളിലെ നായികയായി. പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരായിരുന്നു മറ്റ് തെന്നിന്ത്യന്‍ഭാഷകളില്‍ മഞ്ജുവിനൊപ്പം അഭിനയിച്ചത്. തിങ്കളാഴ്ച രാവിലെ 6.30ന് തന്നെ മഞ്ജു സെറ്റിലെത്തി. ബോളിവുഡ് താരറാണിമാരുടെ ചമയക്കാരന്‍ മിക്കി […]

പ്രശസ്ത ഹിന്ദി നടന്‍ പ്രാണ്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ പ്രാണ്‍ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു പ്രാണ്‍ കൃഷന്‍ സിക്കന്ദ് എന്ന പ്രാണ്‍ വില്ലന്‍ വേഷങ്ങളിലാണ് ഏറെയും തിളങ്ങിയത്. 2012-ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു. 350-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രാണിനെ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1920-ല്‍ അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ചു. എഴുത്തുകാരനായ വാലി മുഹമ്മദ് വാലിയാണ് പ്രാണിനെ ചലച്ചിത്ര ലോകത്തെത്തിക്കുന്നത്. ദല്‍സുഖ് പഞ്ചോലിയുടെ പഞ്ചാബി ചിത്രമായ യാംല ജാഠിലെ വില്ലന്‍ വേഷമണിഞ്ഞായിരുന്നു പ്രാണിന്റെ […]

വിവാഹവാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടി; സിനിമാ-സീരിയല്‍ നടന്‍ ജൂനിയര്‍ ജയന്‍ അറസ്റ്റില്‍

കണ്ണൂര്‍ സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തുകയും നാലുലക്ഷത്തോളം രൂപ വാങ്ങുകയും ചെയ്തശേഷം മറ്റൊരാളെ വിവാഹം കഴിച്ചെന്ന പരാതിയില്‍ സിനിമാ-സീരിയല്‍ നടന്‍ ജൂനിയര്‍ ജയന്‍ എന്ന ആദിത്യനെ (36) പോലീസ് അറസ്റുചെയ്തു. കൊല്ലത്തെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാത്രി ടൌണ്‍ പോലീസ് പിടികൂടിയ ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ കണ്ണൂരിലെത്തിച്ചു. അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനായ ആദിത്യനെതിരെ കണ്ണൂര്‍ കക്കാട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റുചെയ്തത്. കഴിഞ്ഞവര്‍ഷം യുവതിയുമായി ഗുരുവായൂരില്‍ വച്ച് വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് പലതവണയായി […]

തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ബോളിവുഡ് താരം ഋതിക് റോഷനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

മുംബൈ : തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ബോളിവുഡ് താരം ഋതിക് റോഷനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഋതിക് റോഷന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും രണ്ട് ദിവസത്തിനുള്ളില്‍ ആസ്പത്രി വിടുമെന്നും പിതാവ് രാകേഷ് റോഷന്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഋതിക് റോഷനെ മുംബൈയിലെ ഹിന്ദുജ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തലയിലുണ്ടായ ക്ഷതമാണ് തലച്ചോറില്‍ രക്തസ്രാവമുണ്ടാക്കാന്‍ ഇടയാക്കിയത്. ശസ്ത്രക്രിയക്ക് വിധേയനാകുന്നകാര്യം ഋതിക് റോഷന്‍ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. തനിക്ക് തന്ന സ്‌നേഹത്തിനുനന്ദിപറയുന്നതായും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ദിലീപ് സായിബാബയായി അഭിനയിക്കുന്നു – പ്രതിഫലം ഏഴു കോടി രൂപ

തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കുന്ന ജനപ്രിയ നടൻ ദിലീപിന് ലഭിക്കുന്നത് ഏഴു കോടി രൂപ. ഇത് ആദ്യമായണ് ഒരു മലയാള സിനിമാ താരത്തിന് ഇത്രയും വലിയ തുക തെലുങ്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും അന്യഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും പ്രതിഫലം ലഭിച്ചിരുന്നില്ല. സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമാണ് ദിലീപ് വെള്ളിത്തിരയിൽ എത്തിക്കുക.ഇത് ആദ്യമായാണ് ദിലീപ് മോളിവുഡിന് പുറത്ത് അഭിനയിക്കുന്നത്. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ പിന്നീട് വിവിധ […]

ഒടുവിൽ മഞ്ജു വാര്യർ തീരുമാനം എടുത്തു .. കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചു എത്തുന്നത്.

കേരളം കാത്തിരുന്ന ക്ലൈമാക്‌സ് ഇതാ. ഉദ്വേഗങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടുകൊണ്ട് മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. പതിനാലു വര്‍ഷത്തിനുശേഷമുള്ള തിരിച്ചുവരവ് ഒരു പരസ്യചിത്രത്തിലൂടെയാണ്. അതും സാക്ഷാല്‍ ബിഗ് ബിയ്‌ക്കൊപ്പം. പരസ്യത്തിന്റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. ഇതാദ്യമായിട്ടാണ് മഞ്ജു ഒരു പരസ്യചിത്രത്തില്‍ മുഖം കാണിക്കുന്നത്. കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിലാണ് മഞ്ജു എത്തുന്നത്. ബിഗ് ബിയ്‌ക്കൊപ്പമുള്ള ഈ ലോഞ്ച് രണ്ടാം വരവില്‍ ബോളിവുഡില്‍ പോലും മഞ്ജുവിന്റെ ഡിമാന്‍ഡ് കൂട്ടുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്.

ഫ്ലാറ്റില്‍ നിന്ന് വീണ് നടി സ്വര്‍ണ തോമസിന് ഗുരുതര പരിക്ക്

കൊച്ചി: മലയാളസിനിമയിലെ പുതുമുഖ നടി സ്വര്‍ണ തോമസി(19)ന് ഫ്ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റു. ഇവര്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന എളമക്കരയിലെ ഗ്യാലക്‌സി ഫ്ലാറ്റിലെ നാലാം നിലയില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് കാലിനും കൈകള്‍ക്കും പരിക്കേറ്റത്. മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ബഡ്ഡി’ എന്ന ചിത്രത്തില്‍ സഹനായികയായാണ് ഇപ്പോള്‍ ഇവര്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ഏതാനും ദിവസങ്ങളായി പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഷൂട്ടിങ്ങില്‍ പങ്കെടുത്തിരുന്നില്ല. ബുധനാഴ്ച വൈകീട്ട് […]

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം: ഷാരൂഖ് ഖാന്‍ വിവാദത്തില്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തിയതായി ആരോപണം. സംഭവം വിവാദമായതോടെ ഇതേകുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ്നായകന്‍ ഷാരൂഖ് ഖാന്‍ വീണ്ടും അച്ഛനാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് മാധ്യമങ്ങളില്‍ ആഘോഷമായി വന്നത്. ഗൌരി^ ഷാരുഖ് ദമ്പദികള്‍ ഇതിനായി ഗര്‍ഭപാത്രം വാടകക്കെടുത്തുവെന്നും, ജൂലായ് മാസം ഒരു ആണ്‍കുട്ടി പുറത്തുവരും എന്നുമായിരുന്നു വാര്‍ത്ത. ഷാറൂഖിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ചു വന്ന വാര്‍ത്ത നടനോ ബന്ധപ്പെട്ടവരോ നിഷേധിച്ചതുമില്ല. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട […]

തമിഴ്‌നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ്‌നടനും സംവിധായകനുമായ മണിവണ്ണന്‍ (59) ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ അന്തരിച്ചു. നേശപക്കത്തെ വസിതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. അമ്പത് സിനിമകള്‍ സംവിധാനം ചെയ്തു. നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അനായാസമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഹാസ്യനടനും വില്ലനും സ്വഭാവനടനുമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നിന്നു. ടിക് ടിക് ടിക്, കാതല്‍ ഓവിയം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംഭാഷണമെഴുതികൊണ്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് ഹാസ്യനടനായി സിനിമയില്‍ സജീവമായി. മുതല്‍വന്‍ , സംഗമം, ഉള്ളത്തെ അള്ളിത്താ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം […]

ശ്രീശാന്തിനെ ഒഴിവാക്കിയ പോലെ ആനക്കൊമ്പ് കേസില്‍ പ്രതിയായ മോഹന്‍ലാലിനെ കാരുണ്യലോട്ടറി പരസ്യത്തില്‍നിന്നും ഒഴിവാക്കണമെന്ന് പരാതി

കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍നിന്നും ചലച്ചിത്രനടന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മഗാന്ധി നാഷണല്‍ ഫൌണ്േടഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ധനകാര്യമന്ത്രി കെ.എം. മാണിക്ക് പരാതി നല്‍കി. വാതുവെയ്പ് കേസില്‍ ഡല്‍ഹി പോലീസ് പിടികൂടിയ ഉടനെ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കാരുണ്യലോട്ടറിയുടെ പരസ്യത്തില്‍നിന്നും ഒഴിവാക്കിയ രീതിയില്‍ ആനക്കൊമ്പ് കേസില്‍ പ്രതിയായ മോഹന്‍ലാലിനെ ഉടനടി പരസ്യത്തില്‍നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. ആനക്കൊമ്പ് കേസില്‍ പ്രതിയായ മോഹന്‍ലാലിനെ സര്‍ക്കാര്‍ പരിപാടികളിലും പരസ്യങ്ങളിലും ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്നു എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. ലാലിനെ സര്‍ക്കാര്‍ […]

ദിലീപും മഞ്ജു വാര്യരും വിവാഹമോചനത്തിന്

നടൻ ദിലീപും നർത്തകിയും അഭിനേത്രിയുമായ മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചന ഹർജി ഉടൻ ഫയൽ ചെയ്യും. ഇന്നലെ വൈകിട്ട് മഞ്ജു ജീവനാംശത്തിന് വേണ്ടി തൃശൂരിലെ കുംടുംബ കോടതിയിൽ ഹർജി ഫയൽ ചെയ്തുവെന്ന് പ്രചരണമുണ്ടായിരുന്നു. ഇതിനായി കോടതിയിൽ മഞ്ജുവിന്റെ വക്കീലെത്തിയെങ്കിലും സംയുക്ത വിവാഹമോചന ഹർജി തന്നെ ഫയൽ ചെയ്യാമെന്ന ധാരണയിൽ മടങ്ങുകയായിരുന്നു. ദിലീപിൽ നിന്ന് ചെലവിനു കിട്ടണമെന്ന് കാണിച്ച് ഹർജി സമർപ്പിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ പൊടുന്നനെ തീരുമാനം മാറ്റുകയായിരുന്നു. കുറേ ദിവസങ്ങളായി ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച കഥകൾ പ്രചരിക്കുകയായിരുന്നു. […]

തൂങ്ങി മരിച്ച ബോളിവുഡ് നടി ജിയാഖാന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി .. ഇതാ മുഴുവൻ രൂപത്തിൽ

കാമുകന്‍ സൂരജ്‌ പഞ്ചോലിയില്‍ നിന്നും ജിയാ ഖാന്‍ ഗര്‍ഭം ധരിച്ചിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍. സൂരജ്‌ തന്നില്‍ നിന്നും അകന്നുപോവുന്നതില്‍ മനംനൊന്ത്‌ ജിയ അബോര്‍ട്ട്‌ ചെയ്‌തുവെന്നും അവരുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്‌ച ജിയയുടെ അമ്മയാണ്‌ തന്റെ മകള്‍ മരിക്കുന്നതിനു തൊട്ടു മുന്‍പ്‌ അവസാനമായി എഴുതിയതാവാമെന്ന്‌ സംശയിക്കുന്ന ഈ കത്ത്‌ കണ്ടെടുത്ത്‌ പോലീസിന്‌ നല്‌കിയത്‌. കാമുകന്‍ സൂരജ്‌ പഞ്ചോലിയെ സംബോധന ചെയ്‌തുകൊണ്ടെഴുതിയ കത്തിലുടനീളം സൂരജ്‌ തന്നെ തഴഞ്ഞതിലുള്ള വേദനയും നിരാശയുമാണ്‌ ജിയ പ്രകടിപ്പിക്കുന്നത്‌. സൂരജിനൊപ്പം ഒരു ജീവിതം സ്വപ്‌നം കണ്ടിരുന്ന […]

പോലീസ് മുമ്പാകെ കീഴടങ്ങിയ നടന്‍ കലാഭവന്‍ മണിക്ക് കോടതി ജാമ്യം അനുവദിച്ചു.

ചാലക്കുടി: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്ന കേസില്‍ പോലീസ് മുമ്പാകെ കീഴടങ്ങിയ നടന്‍ കലാഭവന്‍ മണിക്ക് കോടതി ജാമ്യം അനുവദിച്ചു. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉച്ചയ്ക്ക് 1.50 ഓടെയാണ് ചാലക്കുടി വെറ്റിലപ്പാറ പോലീസ് സ്‌റ്റേഷനില്‍ മണി കിഴടങ്ങിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി കലാഭവന്‍ മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴടങ്ങാനാണ് നീതിപീഠവും നിര്‍ദേശിച്ചത്. നല്ല വിധി പറഞ്ഞ കോടതിക്കും സര്‍ക്കാരിനും നന്ദിയെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷമുള്ള കലാഭവന്‍ മണിയുടെ പ്രതികരണം. ആതിരപ്പിള്ളി വനമേഖലയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന വനപാലകരെ […]

സിനിമാതാരം ഉണ്ണി മുകുന്ദന്‍ ശബരിമല ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ എരുമേലിയിലെത്തി.

എരുമേലി: ‘മല്ലുസിംഗ്’ സിനിമയിലൂടെ ഏറെ പ്രേഷകശ്രദ്ധ നേടിയ സിനിമാതാരം ഉണ്ണി മുകുന്ദന്‍ ഇന്നലെ ശബരിമല ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ എരുമേലിയിലെത്തി. രാവിലെ 11.30ാടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് താരം എത്തിയത്. കൊച്ചമ്പലത്തില്‍ ദര്‍ശനം നടത്തി നേര്‍ അഭിമുഖമുള്ള നൈനാര്‍ മുസ്ലിംപള്ളിയില്‍ കയറി വലംചുറ്റി തുടര്‍ന്ന് വലിയമ്പലത്തിലെത്തിയപ്പോള്‍ അയ്യപ്പഭക്തരും സ്കൂള്‍ വിദ്യാര്‍ഥിനികളുമടക്കം നിരവധിപ്പേര്‍ താരത്തെ കാണാന്‍ തടിച്ചുകൂടി. ഇവര്‍ക്കെല്ലാമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഷേക്ക്ഹാന്‍ഡും നല്‍കിയാണ് സിനിമാതാരം മടങ്ങിയത്.

സ്തനാര്‍ബുദ സാധ്യത: പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി മുന്‍കരുതല്‍ എന്ന നിലയില്‍ ഇരു സ്തനങ്ങളും മാറ്റി പകരം കൃത്രിമസ്തനങ്ങള്‍ വെച്ചു പിടിപ്പിച്ചു

സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലായതിനാല്‍ മുന്‍കരുതല്‍ ശസ്ത്രക്രിയ ചെയ്തതായി പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി വെളിപ്പെടുത്തി. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെഴുതിയ കോളത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്തനാര്‍ബുദം വരാനുള്ള സാധ്യത 87 ശതമാനവും അണ്ഡായശയ അര്‍ബുദം വരാനുള്ള സാധ്യത 50 ശതമാനവുമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇരു സ്തനങ്ങളും മാറ്റി പകരം കൃത്രിമസ്തനങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ മാസം താന്‍ വിധേയയായെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ആഞ്ജലീനയുടെ മാതാവ് 56 ാം […]

നടി കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ്‌ നിശാല്‍ ചന്ദ്ര വിവാഹിതനായി

നടി കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ്‌ നിശാല്‍ ചന്ദ്ര വിവാഹിതനായി. ബുധനൂര്‍ എണ്ണക്കാട്‌ തെക്കേമഠത്തില്‍ സുരേന്ദ്രനാഥസ്വാമിയുടെയും അനില എസ്‌ നാഥിന്റെയും മകള്‍ രമ്യ എസ്‌ നാഥാണ്‌ വധു. വധൂഗൃഹത്തില്‍ ഇന്ന്‌ 12 നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ്‌ നിശാല്‍ അനിലയെ താലിചാര്‍ത്തി സ്വന്തമാക്കിയത്‌. കാവ്യാ മാധവനും നിശാലുമായുളള ബന്ധം ആറ്‌ മാസം മാത്രമാണ്‌ നീണ്ടത്‌.അധികമാരെയും ക്ഷണിക്കാതെയാണ്‌ നിശാലിന്റെ രണ്ടാം വിവാഹം. രണ്ട്‌ മാസം മുന്‍പ്‌ ഗുരുവായൂരില്‍ വച്ച്‌ രഹസ്യമായാണ്‌ വിവാഹനിശ്‌ചയം നടത്തിയത്‌. മൈക്രാബയോളജിയില്‍ പിജി ബിരുദധാരിണിയായ […]

മംമ്തക്ക് വീണ്ടും കാൻസർ

ഒരിക്കല്‍ എതിരിട്ടു തോല്‍പിച്ചെന്നു കരുതിയിരുന്ന കാന്‍സര്‍ കോശങ്ങള്‍ ആശങ്കയായി മടങ്ങിയെത്തുമ്പോഴും മമ്ത മോഹന്‍ദാസ് ആത്മവിശ്വാസത്തിലാണ്. രോഗത്തെ നേരിടുമെന്നും മറികടക്കുമെന്നും ധീരമായി മമ്ത ട്വിറ്ററില്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഇത് പലരുടെയും മാനസിക നിലയെ ബാധിക്കുന്ന കാര്യങ്ങളാണെന്നും മമ്ത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം രോഗത്തിന് തുടര്‍ച്ചയുണ്ടാകും ഇത് ഭേദമാക്കുവാന്‍ സാധിക്കുമെന്നും മംമ്ത ട്വിറ്ററില്‍ കുറിച്ചു. കുറച്ചുദിവസമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് സെറ്റുകളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത ആരാഞ്ഞ ഒരു ഫോളോവറിനാണ് മംമ്ത മറുപടി നല്‍കിയത്. […]

അമ്മ സ്‌റ്റേജ് ഷോയില്‍ മീര ജാസ്മിനെ അപമാനിച്ചു?

പ്രശസ്ത നടീ നടന്മാരടക്കം എഴുപതിലേറെ അഭിനേതാക്കളെ അണിനിരത്തി കൊണ്ട് ഷാര്‍ജയിലും കൊച്ചിയിലുമായി സംഘടിപ്പിച്ച ‘മഴവില്ലഴകില്‍ അമ്മ’ എന്ന ഷോയില്‍ നിന്ന് നടി മീരാ ജാസ്മിനെ വേദിയില്‍ പോലും കയറ്റാതെ അപമാനിച്ചതായി വാര്‍ത്ത. പരിപാടിയുടെ റിഹേഴ്‌സലിനും പ്രൊമോ ഇവന്റിനും സജീവമായി പങ്കെടുത്ത മീരയെ ഫൈനല്‍ ഷോയ്ക്ക് പങ്കെടുപ്പിച്ചില്ലത്രെ. എന്നാല്‍ വൈകി വന്നതിനെ തുടര്‍ന്നാണ് മീരയെ ഷോയില്‍ പങ്കെടുപ്പിക്കാതിരുന്നതെന്നാണ് ഷോയുമായി ബന്ധവര്‍ നല്‍കുന്ന വിശദീകരണം. പ്രഫഷനു നിരക്കാത്ത സമീപനമാണ് മീര കാണിച്ചതെന്നാണ് ഷോയില്‍ പങ്കെടുത്തവരില്‍ ചിലര്‍ ആരോപിക്കുന്നത്. ഷോയുമായി ബന്ധപ്പെട്ട് […]

പത്തരക്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതിയുടെ ഹര്‍ജി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരുവര്‍ഷത്തിലേറെയായി ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. പത്തര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം.എ.സി.ടി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഡ്രൈവറെയും കാറുടമയെയും ഇന്‍ഷുറന്‍സ് കമ്പനിയെയുമാണ് എതിര്‍ കക്ഷികളായി ചേര്‍ത്തിട്ടുള്ളത്. 2012 മാര്‍ച്ചിലാണ് ജഗതി അപകടത്തില്‍പ്പെട്ടത്. ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപമുള്ള വളവില്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അതിന് ശേഷം വെല്ലൂരിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജഗതി, ഈയിടെയാണ് ആസ്പത്രി വിട്ട് തിരുവനന്തപുരത്തെ […]

ആഷിക് അബുവും റിമയും വിവാഹിതരായി?

സിനിമയിലെ ന്യൂ ജനറേഷൻ സംവിധായകൻ ആഷിക് അബുവും വെള്ളിത്തിരയിലെ ബോൾഡായ നായിക റീമ കല്ലിങ്കലും വിവാഹിതരായെന്ന് ഗോസിപ്പ്. കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് ഇരുവരുടെയും വിവാഹം അതീവ രഹസ്യമായി നടന്നെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ആഷിക് അബു നിഷേധിച്ചു. ‘എന്റെ വിവാഹം നടക്കുകയാണെങ്കിൽ നിങ്ങളെയെല്ലാവരെയും അറിയിക്കും. രഹസ്യമായൊന്നും ചെയ്യില്ല. ഈവിധമൊരു ഗോസിപ്പ് ഞാനും കേട്ടു. ഞാനും റിമയും വിവാഹം കഴിച്ചിട്ടില്ല’. – സിനിമാ ലോകത്ത് പ്രചരിക്കുന്ന വാർത്തയെ കുറിച്ച് അന്വേഷിച്ചപ്പോൾ ആഷിക് അബു പ്രതികരിച്ചതിങ്ങനെ. വിവാഹം കഴിക്കുന്പോൾ […]

കീഴടങ്ങും; പൊട്ടിക്കരഞ്ഞ് സഞ്ജയ് ദത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ , വീഡിയോ

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് സഞ്ജയ് ദത്ത്. രാവിലെ മുംബൈയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുംബൈ സ്ഫോടന പരമ്പരകേസിലെ വിധിപ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കവേ സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞത്. സുപ്രീംകോടതി അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ച സഞ്ജയ് ഇതിനുശേഷം ആദ്യമായിട്ടാണ് മാധ്യമങ്ങളെ കാണുന്നത്. എല്ലാ അര്‍ഥത്തിലും താനിപ്പോള്‍ തകര്‍ന്നിരിക്കുകയാണെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. ഒരു നല്ല മനുഷ്യനായി ജീവിതം തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ കുടുംബവും ജീവിതവും തകര്‍ന്നു.   ഈ രാജ്യത്തെയും രാജ്യത്തെ പൌരന്‍മാരെയും താന്‍ സ്നേഹിക്കുന്നതായി പറഞ്ഞപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന […]

..സുകുമാരി അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടി സുകുമാരി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. പൊള്ളലേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം അവരെ ഡയാലിസിസിന് വിധേയയാക്കിയിരുന്നു. ഫിബ്രവരി 27ന് വീട്ടിലെ പ്രാര്‍ഥനാമുറിയില്‍ നിലവിളക്ക് തെളിയിക്കവേ തീ പടര്‍ന്നുപിടിച്ചാണ് സുകുമാരിക്ക് കൈകകളിലും ശരീരത്തിലും പൊള്ളലേറ്റത്. ഇതേത്തുടര്‍ന്ന് സുകുമാരി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി അപകടനില തരണം ചെയ്തുവെന്ന് ആസ്പത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണുബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി […]

നിറമൊട്ടും മങ്ങിയിട്ടില്ല ആ സൗഹൃദത്തിന്…അത്യാസന്ന നിലയിൽ കഴിയുന്ന സുകുമാരിയ കാണുവാൻ പഴയ കൂട്ടുകാരി ജയലളിത എത്തി

പൊള്ളലേറ്റ് ചെന്നൈ ഗ്ലോബല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടി സുകുമാരിയെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സന്ദര്‍ശിച്ചപ്പോള്‍. ചെന്നൈ * സുകുമാരിയുടെ മുന്നില്‍ സ്‌നേഹം ജയലളിതയായി അവതരിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാക്കാലത്തെ സൗഹൃദത്തിന് ഇപ്പോഴും ചെന്താമരപ്പൂവിന്റെ നിറമുണ്ടെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തെളിയിച്ചു. ഡോക്ടര്‍മാരോട് കൈ കൂപ്പിക്കൊണ്ടു ജയ പറഞ്ഞു- ‘അമൂല്യമായൊരു ജീവനാണ് അവിടെയുള്ളത്. നിങ്ങളതു തിരിച്ചുതരണം. പൊള്ളലേറ്റ് 25 ദിവസമായി അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന നടി സുകുമാരിയെ കാണാന്‍ ജയലളിത എത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ ആദ്യം […]

മമ്മൂട്ടി ഖത്തറില്‍

മമ്മൂട്ടി ഖത്തറില്‍ .. ഇതാ ചില അടിപൊളി ഫോട്ടോകള്‍

കാന്‍സര്‍ അസുഖം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് അഭിനയ രംഗത്ത് നിന്നും തല്‍ക്കാലത്തേക്ക് മാറി, ചികിത്സയില്‍ കഴിയുന്നഇന്നസെന്റ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു . ഇതാ അദ്ധേഹത്തിന്റെ പുതിയ ഫോട്ടോ. മുഖ്യ മന്ത്രിയോടൊപ്പം, .. പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയുവാന്‍ പ്രയാസം ആണ് . അത്രയ്ക്ക് മാറി പോയി .. ജഗതി ശ്രീകുമാര്‍ അപകടത്തെ തുടര്‍ന്ന് അഭിനയ രംഗത്ത് നിന്നും പിന്‍വാങ്ങിയ സമയത്ത് തന്നെ ഇന്നസെന്റും മാറി നില്കുന്നത് മലയാള സിനിമക്ക് തീരാ നഷ്ടം ആണ് .

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തി, ഒരു വര്‍ഷത്തിനു ശേഷം… മരുമകന്‍ ഷോണ്‍ ജോര്‍ജും യാത്രയില്‍ ജഗതിക്ക് ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് പത്തുമാസമായി ചികില്‍സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്തെ വസതിയിലെത്തി. വ്യാഴാഴ്ച ഉച്ചയോടെ വെല്ലൂരില്‍ നിന്നും യാത്രതിരിച്ച ജഗതി ഇന്ന് പുലര്‍ച്ചേ നാല് മണിയോടെയാണ് തിരുവനന്തപുരത്ത് പേയാടുള്ള വസതിയില്‍ എത്തിയത്. കാരവാനിലാണ് ജഗതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. നടന്‍ കലാഭവന്‍ മണിയുടെ കാരവാനിലായിരുന്നു ജഗതിയുടെ യാത്ര. മകന്‍ രാജ്കുമാറും മരുമകന്‍ ഷോണ്‍ ജോര്‍ജുംജഗതിക്ക് ഒപ്പമുണ്ടായിരുന്നു. കാരവാനില്‍വെച്ച് ജഗതി രണ്ടു സിനിമകള്‍ കണ്ടു. പിന്നീട് ഉറങ്ങി. നാലുമണിയോടെ പേയാട് ജംഗ്ഷനില്‍ എത്തിയ ജഗതിയുടെ വാഹനം പൊലീസ് അകമ്പടിയോടെ വീട്ടിലെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കും […]

ജഗതിയുടെ ആരോഗ്യത്തിനായി മകളും ആരാധകരും പൊങ്കാലയിട്ടു

തിരുവനന്തപുരം: ജഗതി ശ്രീകുമാര്‍ പെട്ടെന്ന് സുഖം പ്രാപിച്ച് സിനിമാലോകത്തേക്ക് മടങ്ങിയെത്താനായി മകള്‍ ശ്രീലക്ഷ്മി പൊങ്കാലയിട്ടു. 101 കലം പൊങ്കാലയാണ് ശ്രീലക്ഷ്മി നിവേദിച്ചത്.

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി സിനിമയിലേക്ക്… നായകന്‍ ഫഹദ് ഫാസില്‍

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി സിനിമയിലേക്ക്… നായകന്‍ ഫഹദ് ഫാസില്‍, ചിത്രം ” അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ “.

നിര്‍മാണം ജാഫര്‍ കാഞ്ഞിരപ്പള്ളി, സംവിധാനം ഷക്കീല, ചിത്രം ‘നീലക്കുറിഞ്ഞി പൂത്തു’

കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് സുപരിചിതന്‍ ആയ ജാഫര്‍ കാഞ്ഞിരപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രം ഷക്കീല സംവിധാനം ചെയ്യും അഭ്രപാളികളില്‍ ആരാധകരെ കോരിത്തരിപ്പിച്ച ഷക്കീല ഇനി സംവിധായികയുടെ വേഷത്തില്‍. ഷക്കീലയുടെ ആദ്യസംവിധാന സംരഭമായ ‘നീലക്കുറിഞ്ഞി പൂത്തു’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചുരുക്കം ചിലരും മാത്രമായിരുന്നു പൂജയില്‍ പങ്കെടുത്തത്. എന്നാല്‍ വിവരം അറിഞ്ഞെത്തിയ നിരവധി പേര്‍ ഷക്കീലയെ കാണാന്‍ തടിച്ചുകൂടി. ചിലര്‍ മൊബൈലില്‍ നടിയുടെ ചിത്രം പകര്‍ത്താനും തിരക്കുകൂട്ടി. ചിത്രത്തിനായി മുന്‍നിര താരങ്ങളുടെ ഡേറ്റ് ചോദിച്ചിട്ടുണ്ടെന്നും ലഭിച്ചില്ലെങ്കില്‍ […]

പുതിയ സിനിമകള്‍ റിലീസ് ആയി.. മോഹന്‍ലാലിന്‍റെ പോസ്റ്റുരുകളില്‍ പാലഭിഷേകം

ക്രിസ്മസ് / പുതു വര്ഷം പ്രമാണിച്ച് പുതിയ അഞ്ചു ചിത്രങ്ങള്‍ റിലീസ് ആയി. ഫാന്‍സ്‌ അസോസിയേഷന്‍ അംഗങ്ങള്‍ അത്യാവേശത്തോടെ ചിത്രങ്ങള്‍ വരവേറ്റു. മോഹന്‍ലാലിന്‍റെ “കര്‍മയോദ്ധ” എന്നാ ചിത്രത്തിന്റെ പോസ്റ്റുകളില്‍ പാലഭിഷേകം നടത്തിയാണ് പലരും സംതൃപ്തി അടഞ്ഞത് . അതേസമയം, മോഹന്‍ലാല്‍ പുകവലിക്കുന്ന രംഗം ഉള്‍ക്കൊള്ളുന്ന ‘കര്‍മയോദ്ധ’ എന്ന സിനിമയുടെ പോസ്റര്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നു മോഹന്‍ലാലിനെതിരേ ആരോഗ്യ വകുപ്പ് കേസെടുത്തു. പുകയില നിയന്ത്രണ നിയമം അനുസരിച്ചാണു നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം നടത്തിയ പരിശോധനയില്‍ പുകയിലയുടെ പരസ്യം […]

തിലകന്റെ സ്വത്തിന്മേലുള്ള തര്‍ക്കം: വാദം പൂര്‍ത്തിയായി

നടന്‍ തിലകന്റെ സ്വത്തുതര്‍ക്കം സംബന്ധിച്ച കേസില്‍ വാദം പൂര്‍ത്തിയായി. ചൊവ്വാഴ്ച വിധി പറയും.

മനീഷ കോയിരാളക്ക് ക്യാന്‍സര്‍…!

ബോളിവുഡ്‌താരം മനീഷ കൊയ്രാള ക്യാന്‍സര്‍ ബാധിതയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസം മുന്‍പ്‌ പനിയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്‌ മനീഷയെ മുംബൈയിലെ ജസ്‌ലോക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അവിടെ വച്ച്‌ നടത്തിയ വിശദ പരിശോധനയിലാണ്‌ രോഗം തിരിച്ചറിഞ്ഞത്‌. ഇപ്പോള്‍ മനീഷ ജസ്‌ലോക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മനീഷയുടെ അമ്മ സുഷമ മകള്‍ക്കൊപ്പം ആശുപത്രിയില്‍ തന്നെയുണ്ട്‌. കൂടാതെ അച്‌ഛന്‍ പ്രകാശും സഹോദരന്‍ സിദ്ദാര്‍ത്ഥും നേപ്പാളില്‍ നിന്നും മുംബൈയിലെത്തിയിട്ടുണ്ട്‌. ക്യാന്‍സര്‍ ബാധ തിരിച്ചറിഞ്ഞ മനീഷ രോഗത്തെ പൊരുതി തോല്‌പിക്കാനാവുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണെന്ന്‌ നടിയോട്‌ അടുത്ത വൃത്തങ്ങള്‍ […]