HEAD LINES

പിസിക്ക് യുഡിഎഫ് മോഹം, വേണ്ടേ വേണ്ടന്ന് യുഡിഎഫ്..

പിസിക്ക് യുഡിഎഫ് മോഹം, വേണ്ടേ വേണ്ടന്ന് യുഡിഎഫ്..

പി.​സി ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ കേ​ര​ള ജ​ന​പ​ക്ഷം പാ​ര്‍​ട്ടി ബി​ജെ​പി ബാ​ന്ധ​വം ഉ​പേ​ക്ഷി​ച്ച് യു​ഡി​എ​ഫി​ലേ​ക്ക് പോകുവാൻ തീരുമാനിച്ചെങ്കിലും യു​ഡി​എ​ഫിനു അത്തരമൊരു ബന്ധത്തിന് താല്പര്യം ഇല്ലന്നറിയിച്ചതോടെ പി സി വെട്ടിലായി. നി​ല​വി​ല്‍ സ്വ​ത​ന്ത്ര​പാ​ര്‍​ട്ടി​യാ​യ കേ​ര​ള ജ​ന​പ​ക്ഷം യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് പി.​സി ജോ​ര്‍​ജ് ഏതാനും ദിവസങ്ങൾക്കു മുൻപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യു​ഡി​എ​ഫ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍​ക്ക് പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കുകയും ചെയ്തിരുന്നു. എന്നാൽ അടിക്കടി തീരുമാനങ്ങൾ മാറ്റുന്ന പി സി യെ ഒപ്പം കൂട്ടിയാൽ ഗുണത്തേക്കാളേറെ ദോഷമാകുമെന്നാണ് യു​ഡി​എ​ഫിലെ പ്രമുഖ ഘടക […]

പൊൻകുന്നത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ചു ബൈക്കിൽ രക്ഷപെട്ട പ്രതികൾ പിടിയിൽ

പൊൻകുന്നത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ചു ബൈക്കിൽ രക്ഷപെട്ട പ്രതികൾ പിടിയിൽ

പൊൻകുന്നം : പൊൻകുന്നം ഇരുപതാം മൈലിൽ വച്ച് രാത്രി വീട്ടമ്മയുടെ മാല പൊട്ടിച്ചു ബൈക്കിൽ രക്ഷപെട്ട രണ്ടു മോഷ്ട്ടാക്കൾ പോലീസ് പിടിയിലായി കോട്ടയം വെള്ളൂർ പാറേപ്പറമ്പിൽ ജോസഫ് (24), പാലക്കാട് പുതുക്കോട് കർപ്പേട്ട പറക്കുന്നിൽ വീട്ടിൽ അബ്ദുൾ സലാം(23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26ന്, രാത്രി 8.45 ഓടെ ദേശിയ പാത 20 – മൈലിൽ ചlയക്കടയും ചില്ലറ സാധനങ്ങളും വിൽപന നടത്തുന്ന ഈറ്റക്കൽ പ്രസാദിന്റെ കടയിൽ വച്ച് ഭാര്യ രാധാമണിയുടെ മാലയാണ് മോഷ്ട്ടാക്കൾ അപഹരിച്ചത്. […]

മതേതര സംഗമം എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

മതേതര സംഗമം എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

കാത്തിരപ്പള്ളി: കേരളത്തെ കലാപഭൂമിയാക്കാൻ സി.പി.എം, ബി ജെ പി സംഘടിത ശ്രമമാണ് നടന്നു വരുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണത്തിന്റെ തണലിൽ സംഘപരിവാർ സംഘടനകൾ നടത്തുന്ന വർഗീയ ഫാസിസത്തിനെതിരായും കേരളത്തിൽ സി.പി.എം നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെയും സമൂഹമന:സാക്ഷി ഉണർത്തുകയെന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മതനിരപേക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണയാണ് ശബരിമല വിഷയത്തിലൂടെ മറനീക്കി പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. […]

ഇനി ആ കണ്ണീർപ്പൂവ് ഉറങ്ങട്ടെ ..എസ്തറിന് നാട് കണ്ണീരോടെ യാത്രാമൊഴി ചൊല്ലി

ഇനി ആ കണ്ണീർപ്പൂവ് ഉറങ്ങട്ടെ ..എസ്തറിന് നാട് കണ്ണീരോടെ യാത്രാമൊഴി ചൊല്ലി

മുണ്ടക്കയം ∙ വേദപഠനം കഴിഞ്ഞ് പള്ളിയിൽ നിന്നു മടങ്ങവേ ജീപ്പ് അപകടത്തിൽപെട്ടു മരിച്ച പുഞ്ചവയൽ കൊച്ചുപുരയ്ക്കൽ ജോമോന്റെ മകൾ നാലുവയസ്സുകാരി എസ്തറിന് തേങ്ങലോടെ നാട് അന്ത്യ യാത്രമൊഴി ചൊല്ലി. മടങ്ങി വരാത്ത വഴിയിലേക്ക് യാത്രയായ കുഞ്ഞു മാലാഖയെ അവസാനമായി ഒരുനോക്കു കാണുവാൻ നൂറുകണക്കിന് ആളുകൾ ദേവാലയത്തിൽ എത്തിയിരുന്നു. അകാലത്തിൽ പൊലിഞ്ഞ പൊന്നുമോളെയോർത്തുള്ള പിതാവിന്റെയും മാതാവ് മിനിയുടെയും സഹോദരി ഏദലിന്റെയും സഹോദരൻ ഏബലിന്റെയും ദുഃഖം നാടിന്റെ തീരാദുഖമായി മാറി. കഴിഞ്ഞ ദിവസം പുഞ്ചവയൽ- 504 റോഡിൽ ഫോറസ്റ്റ് ചെക്ക് […]

എരുമേലി കുറുവാമുഴിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടത്തിൽ പെട്ടു

എരുമേലി കുറുവാമുഴിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടത്തിൽ പെട്ടു

എരുമേലി കുറുവാമുഴിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടത്തിൽ പെട്ടു എരുമേലി : പൊൻകുന്നം -വിഴിക്കിത്തോട് റോഡിൽ കുറുവാമുഴി ഷാപ്പ് ജംഗ്ഷനിൽ ഇന്ന് (ചൊവ്വാഴ്ച ) പുലർച്ചെ രണ്ട് മണിയോടെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മാരുതി ഓമ്നി വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടത്തിൽ പെട്ടു. ഇടിയുടെ ആഘാതത്തിൽ വൈദുതി ലൈനുകൾ റോഡിൽ പൊട്ടിവീണു. ശബരിമല ദർശനത്തിന് പോവുകയായിരുന്ന തമിഴ് നാട് തിരുപ്പൂർ സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്ന ആറു […]

പാഞ്ചാലിമേട്ടിൽ മലയരയ സമുദായം പ്രതീകാത്മക ജ്യോതി തെളിയിച്ചു

പാഞ്ചാലിമേട്ടിൽ മലയരയ സമുദായം പ്രതീകാത്മക ജ്യോതി തെളിയിച്ചു

മുണ്ടക്കയം : പ്രാചീന കാലം മുതൽ ശബരിമലയിൽ ഗോത്രവർഗ്ഗ സമുദായക്കാരായ മലയരയർ ആചരിച്ചു വരുന്നതും ദേവസ്വം ബോർഡ് മലയരയരിൽ നിന്നും കവർന്നെടുത്തതുമായ ഗോത്രാചാരമായ മകരജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം തിരികെ നൽകാത്തതിന്റെ പ്രതിക്ഷേധ സൂചകമായി മകരവിളക്കു ദിവസം പഞ്ചപാണ്ഡവർ വിശ്രമിച്ചതായി കരുതുന്ന ചരിത്രപ്രസിദ്ധമായ പാഞ്ചാലിമേട്ടിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്ന സമയത്തു തന്നെ പ്രതീകാത്മക മകരജ്യോതി തെളിയിച്ച് അഖില തിരുവിതാംകൂർ മലയരയ മഹാസഭ പ്രതിക്ഷേധിച്ചു. ശബരിമലയിൽ മലയരയർ ആചരിച്ചിരുന്ന ഗോത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഗവൺമെന്റിനേയും ദേവസ്വം ബോർഡ് അധികൃതരേയും […]

ആചാരം മുടങ്ങാതിരിക്കാൻ പ്രളയസമയത്ത് പമ്പ നീന്തിക്കടന്ന് ശബരിമലയിൽ നിറപുത്തരിയെത്തിച്ച ബിനുവിന് ആലുക്കാസ് ഗ്രൂപ്പ് സമ്മാനിക്കുന്ന വീടിനു തറക്കല്ലിട്ടു

ആചാരം മുടങ്ങാതിരിക്കാൻ പ്രളയസമയത്ത് പമ്പ നീന്തിക്കടന്ന് ശബരിമലയിൽ നിറപുത്തരിയെത്തിച്ച ബിനുവിന് ആലുക്കാസ് ഗ്രൂപ്പ് സമ്മാനിക്കുന്ന വീടിനു തറക്കല്ലിട്ടു

എരുമേലി∙ ആചാരം മുടങ്ങാതിരിക്കാൻ പ്രളയത്തെ തോൽ്പ്പിച്ചു ശബരിമലയിലേക്കു നിറപുത്തരിയുമായി പോയ ആറാട്ടുകയം പാലമൂട്ടിൽ ബിനുവിനു ജോയ് ആലുക്കാസ് ഗ്രൂപ്പ് വാഗ്ദാനം ചെയ്ത വീടിന്റെ തറക്കല്ലിട്ടു. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ ശബരിമലയിലേക്കുള്ള എല്ലാ വഴികളും അടഞ്ഞതോടെ നിറപുത്തരി ചടങ്ങ് നടക്കില്ലെന്ന് ആശങ്ക ഉയർന്നപ്പോൾ പമ്പയിലെ മഹാപ്രളയത്തിലൂടെ നീന്തിക്കടന്ന് ശബരിമലയിലെത്തി ആചാരം മുടങ്ങാതെ സംരക്ഷിച്ച ബിനുവിന്റെ മോശമായ സാമ്പത്തിക അവസ്ഥ കണ്ടറിഞ്ഞാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് വീടുനൽകുവാൻ തീരുമാനിച്ചത്. പമ്പയിലെ ട്രാക്ടർ ഡ്രൈവർമാരായ പമ്പാവാലി ആറാട്ടുകയം പാലമൂട്ടിൽ ബിനുവും തുലാപ്പള്ളി […]

പുഞ്ചവയലിൽ ജീപ്പപകടത്തിൽ നാലുവയസ്സുകാരി മരിച്ചു, 9 പേർക്ക് പരുക്ക് ; ഒരാളുടെ നില ഗുരുതരം.

പുഞ്ചവയലിൽ ജീപ്പപകടത്തിൽ നാലുവയസ്സുകാരി മരിച്ചു, 9 പേർക്ക് പരുക്ക് ; ഒരാളുടെ നില ഗുരുതരം.

മുണ്ടക്കയം – നിയന്ത്രണം വിട്ട ജീപ്പ് മരത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ നാല് വയസുകാരി മരിച്ചു. വാഹന ഡ്രൈവർ ഉൾപ്പടെ ഒൻപത് പേർക്ക് പരുക്ക്. പുഞ്ചവയൽ കൊച്ചുപുരക്കൽ ജോമോൻ മിനി ദമ്പതികളുടെ മകൾ മുണ്ടക്കയം സി.എം.എസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി എസ്തേർ അന്ന ജോമോൻ (4) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.10 ന് പുഞ്ചവയൽ 504 റോഡിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നിന്നും വേദപാഠം കഴിഞ്ഞ് പോയ […]

ഭക്തിസാന്ദ്രമായി എരുമേലി പേട്ടതുള്ളല്‍ ( photos & videos )

ഭക്തിസാന്ദ്രമായി എരുമേലി പേട്ടതുള്ളല്‍ ( photos & videos )

എരുമേലി: മതമൈത്രിയുടെ പ്രതീകമായ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഭക്തിസാന്ദ്രമായി നടന്നു. അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടന്നത്. എരുമേലി ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെ ദേഹം നിറയെ ചായം തേച്ചു കളഭം പൂശി വാളും ഗദയും ശരവും കൈയിലേന്തി പേട്ട സംഘങ്ങൾ ആനന്ദ നൃത്തം ചവിട്ടി.. അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടന്നത്. മഹിഷി നിഗ്രഹത്തിന്റെ ഐതിഹ്യമാണ് പേട്ടതുള്ളലിനുള്ളത്. ഇത്തവണ ആയിരങ്ങളാണ് പേട്ടതുള്ളലിനായെത്തിയത്. ഉച്ചയ്ക്ക് 12 ന് എരുമേലി ചെറിയമ്പലത്തിന് […]

വീണ്ടും കോരുത്തോട്ടിൽ കാട്ടാന ആക്രമണം ; അഞ്ചുപേർ പരുക്കേറ്റു ആശുപത്രിയിൽ…

വീണ്ടും കോരുത്തോട്ടിൽ കാട്ടാന ആക്രമണം ; അഞ്ചുപേർ പരുക്കേറ്റു ആശുപത്രിയിൽ…

മുണ്ടക്കയം: കോരുത്തോട് മുക്കുഴി വനത്തിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് കാട്ടാന ശബരിമല തീർത്ഥാടകനെ ആക്രമിച്ചു കൊലപ്പെടുത്തിയ സ്ഥലത്തിനോട് അടുത്തുള്ള സ്ഥലത്തുവച്ചു വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. ശബരിമല തീർത്ഥാടകരെയാണ് ഇത്തവണയും ആക്രമിച്ചത് . ആക്രമണത്തിൽ പരിക്കേറ്റ അഞ്ചു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടു കൂടി കോരുത്തോട് മുക്കുഴി വനത്തിൽ വെച്ചാണ് സംഭവം. വിജയവാഡാ സ്വദേശികളായ തിരുപ്പതി റാവു (33), പൊൻട്രി സ്വാമി (33), മംഗലാപുരം സ്വദേശികളായ ഗണപതി (51), നവീൺ […]

വർണകാഴ്ചകളുമായി എരുമേലി ചന്ദനകുടം മഹോത്സവം (വീഡിയോ)

വർണകാഴ്ചകളുമായി എരുമേലി ചന്ദനകുടം മഹോത്സവം (വീഡിയോ)

എരുമേലി: ശരണാരവങ്ങളില്‍ മുങ്ങിനില്‍ക്കുകയായിരുന്ന എരുമേലി വാവര്‍പള്ളിയിൽ നിന്നും ചന്ദനക്കുട ഘോഷയാത്രയിറങ്ങിയപ്പോള്‍ ശിങ്കാരിയും ചെണ്ടമേളവും കൊട്ടിക്കയറി. നഗരരാവിന് ഒരുമയുടെ ചന്തമേകിയ ചന്ദനക്കുടാഘോഷം കാണാൻ എരുമേലിയിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ. നാമജപവുമായി ഘോഷയാത്രയെ സ്വീകരിക്കുവാൻ തിങ്ങിനിറഞ്ഞ ഭക്തര്‍ ലോകത്തിന് മുന്നില്‍ മതസൗഹാർദ്ദത്തിന്റെ ജാലകം തുറന്നു. പേട്ട ധര്‍മശാസ്താക്ഷേത്രത്തിലും ശ്രീധര്‍മ്മശാസ്താക്ഷേനത്രത്തിലും ചന്ദനക്കുട ഘോഷയാത്രയെ ആചാരാനുഷ്ഠാനങ്ങളോടെ സ്വീകരിച്ചത് അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉദാത്ത മാതൃകയായിരുന്നു. ജാതിമതഭേദമെന്യേ നാട് ഊഷ്മള സ്വീകരണം നല്‍കി ആഘോഷത്തെ നെഞ്ചിലേറ്റി. എരുമേലി മഹല്ല് മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ […]

തോളിൽ കുട്ടിയുമായി കാട്ടാനയുടെ മുൻപിൽ പെട്ടപ്പോൾ കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ പരമശിവം ജീവത്യാഗം ചെയ്തു

തോളിൽ കുട്ടിയുമായി കാട്ടാനയുടെ മുൻപിൽ പെട്ടപ്പോൾ കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ പരമശിവം ജീവത്യാഗം ചെയ്തു

തോളിൽ കുട്ടിയുമായി കാട്ടാനയുടെ മുൻപിൽ പെട്ടപ്പോൾ കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ പരമശിവം ജീവത്യാഗം ചെയ്തു കോരുത്തോട് : ” മറ്റൊരാളുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി സ്വന്തം ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന മഹത് വചനം അക്ഷരാർഥത്തിൽ അന്വർഥമാക്കുകയായിരുന്നു തമിഴ്‌നാട് സേലം സ്വദേശി പരമശിവം. ശബരിമല യാത്രയ്ക്കിടയിൽ, കോരുത്തോട്,മുക്കുഴി അമ്പലത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍, രാത്രിയിൽ സ്വന്തം പെങ്ങളുടെ ഒൻപതു വയസ്സുള്ള മകളെയും തോളിലേറ്റിക്കൊണ്ടു , ഒപ്പം പത്തുവയസ്സുള്ള മകനെയും ചേർത്തുപിടിച്ചു സുഹൃത്തുക്കൾക്കൊപ്പം […]

ആലങ്ങാട്ട്‌ സംഘം ഇളങ്ങുളം ധര്‍മശാസ്‌താക്ഷേത്രത്തില്‍ നടത്തിയ പാനകപൂജ

ആലങ്ങാട്ട്‌ സംഘം ഇളങ്ങുളം ധര്‍മശാസ്‌താക്ഷേത്രത്തില്‍ നടത്തിയ പാനകപൂജ

പൊന്‍കുന്നം: ആലങ്ങാട്ടുയോഗത്തിന്റെ പേട്ടപുറപ്പാട്‌ അയ്യപ്പന്‍വിളക്ക്‌ രഥഘോഷയാത്ര ഇന്നലെ വൈകിട്ട് ആറുമണിയോടെ ഇളങ്ങുളം ധര്‍മശാസ്‌താക്ഷേത്രത്തില്‍ എത്തി. സ്വീകരണത്തിന് ശേഷം ക്ഷേത്രത്തില്‍ പാനകപൂജയും അന്നദാനവും നടത്തി. ആലുവ ശിവരാത്രി മണപ്പുറത്ത്‌ നിന്ന്‌ പുറപ്പെട്ട അയ്യപ്പഗോളകയും വഹിച്ചുള്ള രഥയാത്രയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌ യോഗപെരിയോന്‍ അമ്പാടത്ത്‌ എ.കെ.വിജയകുമാര്‍, പ്രതിനിധികളായ എം.എന്‍.രാജപ്പന്‍നായര്‍, പുറയാറ്റിക്കളരിയില്‍ രാജേഷ്‌ കുറുപ്പ്‌ എന്നിവരാണ്‌. ചൊവ്വാഴ്‌ച രാവിലെ 7.30ന്‌ രാമപുരം പിഷാരുകോവിലിലാണ്‌ ആദ്യസ്വീകരണം നൽകിയത്. തുടര്‍ന്ന്‌ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രം, ചിറക്കരക്കാവ്‌ ഭഗവതിക്ഷേത്രം, പോണാട്ട്‌ ഭഗവതിക്ഷേത്രം, കിഴതടിയൂര്‍ തൃക്കയില്‍ ക്ഷേത്രം, ളാലം […]

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തു എത്തിച്ചശേഷം അഭിമാനപൂർവം പദവിയൊഴിഞ്ഞു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തു എത്തിച്ചശേഷം അഭിമാനപൂർവം പദവിയൊഴിഞ്ഞു

കാഞ്ഞിരപ്പള്ളി : കഴിഞ്ഞവർഷം പതിനൊന്നാം സ്ഥാനത്തായിരുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ കോട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തു എത്തിച്ച ശേഷം അഭിമാനപൂർവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയിയും, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയും മുൻ ധാരണപ്രകാരം സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പ്രസിഡന്റ് എന്ന ബഹുമതി ഉണ്ടായിരുന്ന ആശാ ജോയി, ഏറ്റവും ചെറിയ കാലയളവിൽ ബ്ലോക്കിന്റെ ഏറ്റവും മുൻപിൽ എത്തിച്ചതിനുള്ള ബഹുമതിയും കരസ്ഥമാക്കിയാണ് സ്ഥാനമൊഴിയുന്നത് . സംസ്ഥാനത്തെ 151 ബ്ലോക്ക് പഞ്ചായത്തുകളിൽ 21-ാമത്തെയും കോട്ടയം […]

മിസോറാം ഗവർണർ എരുമേലിയിൽ എത്തി..പഴയ കുമ്മനം ചേട്ടനായി വീണ്ടും ..

മിസോറാം ഗവർണർ എരുമേലിയിൽ എത്തി..പഴയ കുമ്മനം ചേട്ടനായി വീണ്ടും ..

എരുമേലി : മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ എരുമേലിയിൽ എത്തിയതറിഞ്ഞു വൻ പുരുഷാരമാണ് അദ്ദേഹത്തെ കാണുവാൻ എത്തിയത്. ഗവർണർ പദവിയിൽ വിരാചിക്കുന്ന അദ്ദേഹം തങ്ങളെ കണ്ടാൽ പരിചയം ഭാവിക്കുമോ എന്ന സംശയത്തിലാണ് പല പഴയ പരിചയക്കാരും അദ്ദേഹത്തിന്റെ അടുത്ത് മടിച്ചുമടിച്ചു എത്തിയത് . എന്നാൽ പഴയ സ്നേഹത്തോടും വാത്സല്യത്തോടും കൂടെ അദ്ദേഹം പലരെയും പേരുചൊല്ലി വിളിച്ചു തോളിൽ കൈയിട്ടു സംസാരിച്ചപ്പോഴാണ് പദവികളോ , അധികാരമോ തങ്ങളുടെ പ്രിയപ്പെട്ട കുമ്മനം ചേട്ടന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നവർ […]

വീണ്ടും യുവതികൾ .. എരുമേലിയിൽ നിന്നുള്ള കാഴ്ചകൾ .

വീണ്ടും യുവതികൾ .. എരുമേലിയിൽ നിന്നുള്ള കാഴ്ചകൾ .

വീണ്ടും യുവതികൾ .. എരുമേലിയിൽ നിന്നുള്ള കാഴ്ചകൾ . ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടക സംഘത്തോടൊപ്പം എത്തിയ അഞ്ചു യുവതികൾ എരുമേലിയിൽ കൊച്ചമ്പലത്തിലും വലിയമ്പലത്തിലും വാവരുപള്ളിയിലും കയറി തൊഴുത് പമ്പയിലേക്ക് പോയി. ….

ചന്ദനക്കുടം ഉത്സവത്തിന് മുന്നോടിയായി എരുമേലി നൈനാർ മസ്ജിദ് (വാവരു പള്ളി) ദീപാലംകൃതമായപ്പോൾ

ചന്ദനക്കുടം ഉത്സവത്തിന് മുന്നോടിയായി എരുമേലി  നൈനാർ മസ്ജിദ് (വാവരു പള്ളി) ദീപാലംകൃതമായപ്പോൾ

ചന്ദനക്കുടം ഉത്സവത്തിന് മുന്നോടിയായി എരുമേലി നൈനാർ മസ്ജിദ് (വാവരു പള്ളി) ദീപാലംകൃതമായപ്പോൾ

ഓട്ടോയിടിച്ചു വയോധികൻ മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി; റോഡരികിൽ ദാരുണാന്ത്യം

ഓട്ടോയിടിച്ചു വയോധികൻ മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി; റോഡരികിൽ ദാരുണാന്ത്യം

കൂവപ്പള്ളി : വഴിയെ നടന്നു പോകവെ ഓട്ടോറിക്ഷയിടിച്ചു വയോധികൻ മരണമടഞ്ഞു. കൂവപ്പള്ളി നാലാം മൈല്‍ പൈനാനിയില്‍ പി.പി. ചെല്ലപ്പൻപിള്ള (75) ആണ് മരിച്ചത് . അപകടത്തിൽപെട്ടയാളെ സഹായിക്കുവാൻ നിൽക്കാതെ ഇടിച്ച ഓട്ടോഡ്രൈവർ വണ്ടി നിർത്താതെ ഓടിച്ചുപോയി. പിന്നാലെത്തിയ അയ്യപ്പഭക്തർ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും താമസിച്ചുപോയിരുന്നു. റോഡരികിൽ രക്തം വാർന്നു കിടന്നു പരസഹായം കിട്ടാതെ അദ്ദേഹം മരണമടഞ്ഞിരുന്നു വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ നരകംപടിയിലെ വീട്ടില്‍ നിന്നും നാലാം മൈലിലെ വീട്ടിലേക്ക് കാല്‍നടയായി പോകുമ്പോഴാണ് പിന്നാലെയെത്തിയ കൂവപ്പള്ളി […]

ഹർത്താൽ ദിനത്തിലും എരുമേലിയിൽ തീർത്ഥാടക തിരക്ക്

ഹർത്താൽ ദിനത്തിലും എരുമേലിയിൽ തീർത്ഥാടക തിരക്ക്

എരുമേലി : ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താൽ ദിനത്തിലും എരുമേലിയിൽ തീർത്ഥാടകരുടെ തിരക്കിന് കുറവ് വന്നില്ല . എരുമേലിയിലെ മിക്ക കടകളും അടഞ്ഞു കിടന്നത് തീർത്ഥാടകരെ വലച്ചു. സീസൺ കടകൾ അടച്ചത് മൂലം ഭക്തർ ദുരിതത്തിലാവുകയായിരുന്നു. ഭക്ഷണശാലകളും ഹോട്ടലുകളുമെല്ലാം അടഞ്ഞുകിടന്നു. ഹർത്താലിൽ നിന്ന് ഒഴിവാക്കിയെന്ന പ്രഖ്യാപനം വിശ്വസിച്ച് തുറന്ന സീസൺ കടകൾ രാവിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെത്തി അടപ്പിച്ചത് സംഘർഷമായതോടെ പോലീസ് എത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ 10000 രൂപ വീതം പിഴ […]

ഹർത്താൽ അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

ഹർത്താൽ അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയും ബി ജെ പി യും സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ ബ്ലോക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്ന പ്രതിഷേധയോഗം ജില്ലാ കമ്മറ്റിയംഗം എം.എ. റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. ബ്ലോക് പ്രസിഡണ്ട് ബി.ആർ.അൻഷാദ് അദ്ധ്യക്ഷനായി. ബ്ലോക് സെക്രട്ടറി അജാസ് റഷീദ്, വിപിൻ ബിആർ, സോജിമോൻ ജോയി എന്നിവർ സംസാരിച്ചു. […]

ശബരിമലയിലെ യുവതി പ്രവേശം : മല കയറാനെത്തിയ നാലംഗ ഭക്തസംഘം എരുമേലിയിൽ വച്ച് യാത്രയുപേക്ഷിച്ചു മടങ്ങി

ശബരിമലയിലെ യുവതി പ്രവേശം : മല കയറാനെത്തിയ നാലംഗ ഭക്തസംഘം എരുമേലിയിൽ വച്ച് യാത്രയുപേക്ഷിച്ചു മടങ്ങി

ശബരിമലയിലെ യുവതി പ്രവേശം : മല കയറാനെത്തിയ നാലംഗ ഭക്തസംഘം എരുമേലിയിൽ വച്ച് യാത്രയുപേക്ഷിച്ചു മടങ്ങി എരുമേലി : ശബരിമലയിൽ യുവതികൾ പ്രവേശിച്ചുവെന്ന വാർത്ത അറിഞ്ഞതോടെ പ്രതിഷേധ സൂചകമായി ചില ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ട് പാതിവഴിയില്‍ സമർപ്പിച്ചു ശബരിമല യാത്ര ഉപേക്ഷിച്ച് മടങ്ങി. യുവതികൾ കയറി കളങ്കമാക്കിയ ശബരിമലയിലേക്ക് പോകുന്നില്ലെന്നറിയിച്ച് നാലാംഗ കാൽ നട തീർത്ഥാടക സംഘം എരുമേലിയിൽ വെച്ച് യാത്ര നിർത്തി മടങ്ങുകയായിരുന്നു. നെയ്യാറ്റിൻകരയിൽ നിന്നും യാത്ര ആരംഭിച്ച് നഗ്നപാദരായി 200 കിലോമീറ്റർ നടന്നെത്തിയ സംഘമാണ് […]

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ർ​ത്താൽ; ബിജെപി പിന്തുണ നൽകും , യുഡിഎഫ് കരിദിനം ആചരിക്കും: കടകൾ തുറക്കുമെന്ന് വ്യാപാരികൾ

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ർ​ത്താൽ; ബിജെപി പിന്തുണ നൽകും , യുഡിഎഫ് കരിദിനം ആചരിക്കും: കടകൾ തുറക്കുമെന്ന് വ്യാപാരികൾ

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ർ​ത്താ​ൽ. ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് വ്യാ​ഴാ​ഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം […]

ലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതിൽ ചരിത്ര സംഭവമായി

ലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതിൽ ചരിത്ര സംഭവമായി

ലക്ഷങ്ങൾ അണിനിരന്ന വനിതാ മതിൽ ചരിത്ര സംഭവമായി (VIDEO) സ്ത്രീ സമത്വത്തിന്റെ നവോത്ഥാന സന്ദേശവുമായി ലക്ഷങ്ങൾ‍ അണിനിരന്ന വനിതാ മതിൽ ചരിത്ര സംഭവമായി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി വിവിധ സംഘടനകളുടെയും ഇടതുപാര്‍ട്ടികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ മതിലിൽ‍ അഭൂതപൂർവമായ സ്ത്രീകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറി. കേരളത്തെ ഭ്രാന്തലയമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന മതിലിൽ‍ ഏതാണ്ട് 50 ലക്ഷം വനിതകളാണ് പങ്കെടുത്തത്. കാസർ‍ഗോഡ് മുതല്‍ വെള്ളയമ്പലം വരെ 620 കിലോമീറ്റർ‍ ദൂരത്തിലാണ് മതിൽ‍ തീർ‍ത്തത്. പല […]

എല്ലാ മാന്യ വായനക്കാർക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ പുതുവത്സരാശംസകൾ…

എല്ലാ മാന്യ വായനക്കാർക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ പുതുവത്സരാശംസകൾ…

എല്ലാ മാന്യ വായനക്കാർക്കും സമൃദ്ധിയും, ഐശ്യര്യവും, സന്തോഷവും, സമാധാനവും, ആരോഗ്യവും നിറഞ്ഞ നല്ല ദിനങ്ങൾ ആശംസിക്കുന്നു പുതിയ ലക്ഷ്യങ്ങളും പുതിയ ഉയരങ്ങളും തേടി നമുക്ക് പുതു വർഷത്തെ വരവേൽക്കാം … വരുവാനിരിക്കുന്നതു നന്മ നിറഞ്ഞ ഒരു നല്ല വർഷമാകട്ടെ എന്ന് പ്രതീക്ഷിക്കാം …മറ്റുള്ളവരെ സഹായിക്കുവാൻ സാധിച്ചില്ലെങ്കിലും, ഉപദ്രവിക്കാതെയെങ്കിലുമിരിക്കാം. .. പ്രതീക്ഷയുടെ, പ്രത്യാശയുടെ.. പുതുവത്സരാശംസകൾ …. KanjirappallyNEWS.com.

തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ തല കീഴായി മറിഞ്ഞു; വൻദുരന്തം ഒഴിവായി

തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ തല കീഴായി മറിഞ്ഞു; വൻദുരന്തം ഒഴിവായി

മുണ്ടക്കയം / കോരുത്തോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കോരുത്തോടിന് സമീപം കോസടിയിലെ റോഡിൽ തല കീഴായി മറിഞ്ഞു മൂന്നു പേർക്ക് പരുക്കേറ്റു . റോഡിൻറെ താഴെയുണ്ടായിരുന്ന വീടിന്റെ മുകളിലേക്കയ്ക് വാഹനം ചെരിഞ്ഞു എങ്കിലും വീടിന്റെ മുകളിലേയ്ക്കു വീഴാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മധുര സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. കോരുത്തോടിന് സമീപം കോസടിയിലെ കയറ്റം കയറി കൊണ്ടിരുന്ന മിനി ബസാണ് നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട് തല കീഴായി മറിഞ്ഞത്.അപകട […]

കാർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം: യാ​ത്ര​ക്കാ​ർ നിസ്സര പരുക്കുകളോടെ ര​ക്ഷ​പെ​ട്ടു

കാർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം: യാ​ത്ര​ക്കാ​ർ നിസ്സര പരുക്കുകളോടെ ര​ക്ഷ​പെ​ട്ടു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. യാ​ത്ര​ക്കാർ‍ നിസ്സര പരുക്കുകളോടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി – ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ‍ വി​ല്ല​ണി​ക്ക് സ​മീ​പം പു​ല്ലാ​ട്ട് പാ​ല​ത്തി​ൽ‍ നി​ന്നു​മാ​ണ് കാ​ർ‍ നി​യ​ന്ത്ര​ണം വി​ട്ട് ​പതി​ന​ഞ്ച​ടി താ​ഴ്ച​യി​ലു​ള്ള തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ ചേ​ന​പ്പീ​രു​പ​റ​മ്പി​ൽ അ​ബ്ദു​ൾ സ​ലാം (60), തൈ​പ​റ​മ്പി​ൽ‍ ന​സി (45), ന​സീ​റ (38), കൊ​ച്ചു​വീ​ട്ടി​ൽ‍ സ​ഫി​ലി(20) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ ഉ​ട​ൻ‍ ത​ന്നെ ഇ​രു​പ​ത്താ​റാം മൈ​ൽ‍ മേ​രി​ക്വീ​ൻ‍​സ് ആ​ശു​പ​ത്രി​യി​ൽ‍ പ്ര​വേ​ശി​പ്പി​ച്ചു.​ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

പി പി റോഡിൽ വീണ്ടും അപകടം; ഒരാൾ മരിച്ചു

പി പി റോഡിൽ വീണ്ടും അപകടം; ഒരാൾ മരിച്ചു

പൊൻകുന്നം : പി പി റോഡിൽ ഇന്ന് വെളുപ്പിന് അപകടം നടന്ന സ്ഥലത്തിന് അടുത്ത് വീണ്ടും ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കും തീർത്ഥാടകവാഹനവും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ ഇളങ്ങുളം സ്വദേശി യുവാവാണ് മരിച്ചത് . ഇത് അഞ്ചാം തവണയാണ് അതേ സ്ഥലത്തു അപകടം ഉണ്ടാകുന്നത്. രണ്ടുപേർ മുൻപ് മരിച്ച അതെ സ്ഥലത്തുവച്ചു ഒരു മരണം കൂടി. . ഇളങ്ങുളം നെടുംകാട്ടിൽ സണ്ണിയുടെ മകൻ എബിൻ (അപ്പു – 20) അട്ടിക്കൽ ആണ് മരിച്ചത് ഇന്ന് പന്ത്രണ്ടരയോടെ […]

പി പി റോഡിൽ വീണ്ടും അപകടം ; നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു

പി പി റോഡിൽ വീണ്ടും അപകടം ; നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു

പൊൻകുന്നം : പി പി റോഡിൽ വീണ്ടും അപകടം. ഇന്ന് വെളുപ്പിന് 4.45 നു പി പി റോഡിൽ പൊൻകുന്നം പ്രശാന്ത് നഗറിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു. ഡോക്ടർ ജോസ് സി മാത്യുവിന്റെ വീടിന്റെ മതിലാണ് ഇടിച്ചു തകർത്തത്. ഇത് നാലാം തവണയാണ് അതേ സ്ഥലത്തു അപകടം ഉണ്ടാകുന്നത്. അപകടത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നുപോയെങ്കിലും ആർക്കും സാരമായ പരിക്കുകൾ പറ്റിയില്ല എന്നാണ് വിവരം ലഭിക്കുന്നത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി […]

കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന സന്ദേശ പദയാത്ര നടത്തി

കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  നവോത്ഥാന സന്ദേശ പദയാത്ര നടത്തി

കാഞ്ഞിരപ്പള്ളി: “വർഗ്ഗീയതയെ തുരത്താൻ, മാനവികത പുലർത്താൻ ” എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിന്റെ 134 മത് ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കല്ലിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് നവോത്ഥാന സന്ദേശ പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് ജോബ് വെട്ടത്തിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗം രാജൻ പെരുമ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡി.സി.ജനറൽ സെക്രട്ടറി പി.എ ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ.ബേബി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം ഷാജി, […]

ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു

ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു

പൊൻകുന്നം: അഞ്ചുകോടി രൂപ ചെലവിൽ 27000 ചതുരശ്ര അടി വിസ്തീർണത്തിൽ പൊൻകുന്നത്ത് നിർമിക്കുന്ന അഗ്രിക്കൾചർ മാർക്കറ്റിങ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം, 25 ലക്ഷം രൂപ ചെലവിൽ രാജേന്ദ്ര മൈതാനത്ത് നിർമിക്കുന്ന സ്വാതന്ത്ര്യസമര സേനാനി സ്മാരക നിർമാണോദ്ഘാടനം, ചിറക്കടവ് പഞ്ചായത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് 1.98 കോടി രൂപ ചെലവിൽ നിർമിച്ച പൊതുശ്മശാനം-ശാന്തി തീരത്തിന്റെ സമർപ്പണം എന്നിവ മന്ത്രി പൊൻകുന്നത്ത് വച്ച് നടന്ന ചടങ്ങിൽ മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു . കേരളത്തിന്റെ വികസനക്കുതിപ്പിന് നേതൃത്വം നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കഴിയണമെന്ന് […]

പൊൻകുന്നത്തെ പ്രകൃതിസൗഹൃദ പൊതുശ്മശാനം ‘ശാന്തിതീരം’ നാടിനു സമർപ്പിച്ചു

പൊൻകുന്നത്തെ പ്രകൃതിസൗഹൃദ പൊതുശ്മശാനം ‘ശാന്തിതീരം’ നാടിനു സമർപ്പിച്ചു

പൊൻകുന്നം : പ്രിയപ്പെട്ടവർ മരിച്ചുപോകുന്നതുമൂലമുണ്ടാകുന്ന വിഷമം പോലെതന്നെയാണ് അവരെ മാന്യമായി സംസ്കരിക്കുവാൻ സൗകര്യം ഇല്ലാത്തത്തിന്റെ വിഷമവും. മൃതദേഹം മറവു ചെയ്യുവാൻ ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത പട്ടണത്തിലും പരിസരങ്ങളിലും താമസിക്കുന്നവർക്ക് അനുഗ്രഹമായി രണ്ടു കോടി രൂപയോളം ചെലവിൽ ചിറക്കടവ് പഞ്ചായത്തിൽ പൊൻകുന്നം ചേപ്പുംപാറയിൽ നിർമ്മിച്ച പ്രകൃതിസൗഹൃദ എൽപിജി പൊതുശ്മശാനം ‘ശാന്തിതീരം’ മന്ത്രി ന്ത്രി എ.സി.മൊയ്തീൻ പൊൻകുന്നത്ത് വച്ച് നടന്ന ചടങ്ങിൽ നാടിനു സമർപ്പിച്ചു. കോട്ടയം ജില്ലയിലെ രണ്ടാമത്തെ പ്രകൃതിസൗഹൃദ എൽപിജി പൊതുശ്മശാനമാണ് ‘ശാന്തിതീരം’ . ആദ്യത്തേത് മുണ്ടക്കയതാണ് […]

ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പൊൻകുന്നത്ത്; രണ്ടു മന്ത്രിമാർ പങ്കെടുക്കും

ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പൊൻകുന്നത്ത്; രണ്ടു മന്ത്രിമാർ പങ്കെടുക്കും

പൊൻകുന്നം : ചിറക്കടവ് ഗ്രാമ ഗ്രാമപഞ്ചായത്തിലെ വിവിധ ബൃഹത് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മൂന്ന് മണിക്ക് നടക്കും. പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് നടക്കാൻ പോകുന്നത് എന്ന് എന്ന‌് പഞ്ചായത്ത് പ്രസിഡന്റ‌് ജയാ ശ്രീധർ വാർത്താ സമ്മേ‌ളനത്തിൽ പറഞ്ഞു. ജനങ്ങളുടെ ആവശ്യമായിരുന്ന ആധുനിക ശ്മശാനം ശാന്തിതീരത്തിന്റെ ഉദ്ഘാടനം, കാർഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം, ചെക്ക് ഡാം നിർമ്മാണോദ്ഘാടനം തുടങ്ങിയവയാണ് ഇന്ന് നടക്കുന്നത്. രണ്ടു മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കും. ആധുനിക പെതു ശ്മശാനം ശാന്തിതീരത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ […]

ബൈക്കിലെത്തിയവർ യുവതിയുടെ മാല പൊട്ടിച്ചു കടന്നു; പോലീസ്‌ രേഖാചിത്രം തയാറാക്കി

ബൈക്കിലെത്തിയവർ യുവതിയുടെ മാല പൊട്ടിച്ചു കടന്നു; പോലീസ്‌ രേഖാചിത്രം തയാറാക്കി

പൊൻകുന്നം : ബൈക്കിലെത്തിയ രണ്ടുപേർ കടയിലെത്തി കടയുടമയായ സ്‌ത്രീയുടെ മൂന്നര പവൻ തൂക്കമുള്ള മാല പൊട്ടിച്ചു കടന്നു. ദേശീയപാതയിൽ പൊൻകുന്നം ഇരുപതാംമൈലിൽ ബുധനാഴ്‌ച രാത്രി 8.45നാണ്‌ സംഭവം. പൊൻകുന്നം ഈറ്റക്കൽ പ്രസാദിന്റെ ഭാര്യ രാധാമണിയുടെ കടയ്‌ക്കു മുന്‍പിൽ ബുള്ളറ്റ്‌ ബൈക്ക്‌ നിർ‍ത്തി ഇറങ്ങിയ രണ്ടുപേരിലൊരാൾ‍ സിഗരറ്റ്‌ ചോദിച്ചു. ഇതിനിടെ ഒപ്പമുള്ളയാൾ രാധാമണിയുടെ കഴുത്തിൽ നിന്ന്‌ മൂന്നരപവൻ‍ തൂക്കമുള്ള മാല പൊട്ടിക്കുകയായിരുന്നു. ഇവർ ബഹളം വെച്ചപ്പോഴേക്കും ഇരുവരും ബൈക്കിൽ‍ രക്ഷപെട്ടു ബൈക്കിന്‌ പിന്നിൽ ‍ ഇരുന്ന്‌ യാത്ര ചെയ്‌തയാളാണ്‌ […]

കാഞ്ഞിരപ്പളളിയിൽ ആന ഇടഞ്ഞു; നാടുവിറച്ചു, ഒടുവിൽ തളച്ചു ..

കാഞ്ഞിരപ്പളളിയിൽ ആന ഇടഞ്ഞു; നാടുവിറച്ചു, ഒടുവിൽ തളച്ചു ..

കാഞ്ഞിരപ്പളളിയിൽ ആന ഇടഞ്ഞു ഓടിയത് നാടിനെ ഭീതിയിലാക്കി, അര മണിക്കൂർ‍ ജനത്തെ മുൾമുനയിൽ നിർത്തിയ കൊമ്പനെ ഒടുവിൽ പാപ്പാന്മാർ തളച്ചതോടെ ആശ്വാസമായി. കാഞ്ഞിരപ്പളളി മധുര മീനാക്ഷി ക്ഷേത്രത്തിലെ കാവടി ഘോഷയാത്രയ്ക്കിയാണ് ആന വിരണ്ടത് . അര കിലോമീറ്റർ ദൂരം ഓടിയ ശേഷം നിന്ന ആനയെ പാപ്പാൻമാർ തളച്ചു. ഉടൻ തന്നെ ലോറിയിൽ കയറ്റി സ്ഥലത്തു നിന്നു കൊണ്ടുപോകുകയും ചെയ്തു. ടൗണിൽ കോവിൽ കടവിലുള്ള മധുര മീനാക്ഷി ക്ഷേത്ര വളപ്പിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം. ഉത്സവത്തോടനുബന്ധിച്ചു നടന്ന […]

എരുമേലി വൃത്തിയാക്കുന്ന വിശുദ്ധി സേനയ്ക്ക് ആദരവ്..

എരുമേലി വൃത്തിയാക്കുന്ന വിശുദ്ധി സേനയ്ക്ക് ആദരവ്..

എരുമേലി : മണ്ഡലകാലത്ത് ലക്ഷക്കണക്കിന് തീർത്ഥാടകർ വന്നുപോകുന്ന എരുമേലിയെ വൃത്തിയായി സൂക്ഷിക്കുന്നത് തമിഴ് നാട്ടിൽ നിന്നും സീസണിൽ എത്തുന്ന ” വിശുദ്ധി സേന” എന്നറിയപ്പെടുന്ന 125 പേരടങ്ങുന്ന ശുചീകരണ തൊഴിലാളികളുടെ സംഘടനയാണ് . അധികമാരും അറിയപ്പെടാതെ നിശബ്ദ സേവനം നടത്തുന്ന ആ തൊഴിലാളികളെ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ അത് വൃത്തിയ്ക്കുള്ള ആദരവായി മാറി. തുടർന്ന് ക്രിസ്മസ് സന്തോഷമായി സേനാംഗങ്ങൾക്ക് കേക്ക് മുറിച്ചു നൽകി. ബ്ലോക്ക് പഞ്ചായത്ത് മെംബർ […]

അപൂർവ സുന്ദരനിമിഷങ്ങൾ സമ്മാനിച്ച AKJM പൂർവവിദ്യാർഥി മഹാസംഗമം..

അപൂർവ സുന്ദരനിമിഷങ്ങൾ സമ്മാനിച്ച AKJM പൂർവവിദ്യാർഥി മഹാസംഗമം..

കാഞ്ഞിരപ്പള്ളി : ” അറ്റെൻഷൻ.. ” പരിപാടിയുടെ അവതാരകനായ 1977 ബാച്ചിലെ ജോ സ്കറിയയുടെ ശബ്ദം മൈക്കിലൂടെ മുഴങ്ങിയപ്പോൾ തൊണ്ണൂറു വയസ്സ് പിന്നിട്ട ആന്റണി സാർ മുതൽ കഴിഞ്ഞ വർഷം പാസ്സ് ഔട്ട് ആയ കുട്ടികൾ വരെ അടങ്ങുന്ന പ്രൗഢഗംഭീര സദസ്സ് നിമിഷങ്ങൾക്കകം അറ്റെൻഷൻ ആയി നിന്നു. തുടർന്ന് എ.കെ.ജെ. എം. സ്കൂൾ ആരംഭിച്ച 1961 മുതൽ തുടച്ചയായി എന്നും രാവിലെ സ്കൂൾ അസ്സംബ്ലിയിൽ മുഴങ്ങിയിരുന്ന ” ലീഡ് കൈന്റലി ലൈറ്റ് ” എന്ന പ്രശസ്ത സ്കൂൾ […]

ക്രിസ്തുമസ് രാത്രിയിലെ തിരുകർമ്മങ്ങൾ ..(വീഡിയോ)

ക്രിസ്തുമസ് രാത്രിയിലെ തിരുകർമ്മങ്ങൾ ..(വീഡിയോ)

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ ക്രിസ്തുമസ് രാത്രിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബ്ബാനയ്ക്കൊപ്പം ഉണ്ണീശോയെ തീകായൽ ചടങ്ങും, ദേവാലയത്തിനു ചുറ്റും ഉണ്ണീശോയെയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാത്രി 12 മണിക്ക് ആരംഭിച്ച തിരുകർമ്മങ്ങൾ 2 മണിയോടെ അവസാനിച്ചു . അതിനമോഹരമായ പുൽക്കൂടും ദേവാലയത്തിൽ നിർമ്മിച്ചിരുന്നു. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ ക്രിസ്തുമസ് രാത്രിയിൽ നടന്ന തിരുകർമ്മങ്ങൾ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : […]

എല്ലാ നല്ലവരായ മാന്യ വായനക്കാര്ക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

എല്ലാ നല്ലവരായ മാന്യ വായനക്കാര്ക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ  ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

എല്ലാ നല്ലവരായ മാന്യ വായനക്കാർക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

പൊൻകുന്നം ഇ​ള​ങ്ങു​ളത്ത് വാ​ഹ​നാ​പ​ക​ടം: മൂ​ന്നു പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പൊൻകുന്നം ഇ​ള​ങ്ങു​ളത്ത് വാ​ഹ​നാ​പ​ക​ടം: മൂ​ന്നു പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്ത് കാറും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർയാത്രക്കാരായ മൂന്നുപേർ മരിച്ചു. ഒറവയ്ക്കൽ തൈക്കാട്ട്മൂസ് വൈദ്യശാല നടത്തുന്ന കോട്ടയം മണർകാട് കിഴക്കേപ്പറമ്പിൽ സുകുമാരൻ(മോനായി-46), കോട്ടയം വടവാതൂർ കളത്തിപ്പടി കാർത്തികപ്പള്ളി വീട്ടിൽ ഭരതന്റെ മകൻ പെയിന്റിംഗ് തൊഴിലാളിയായ ഉല്ലാസ്(48), പാലക്കാട് ആലത്തൂർ താലൂക്കിൽ ഇലമന്ദം തേൻകുറിശി കുറഞ്ചത്തിക്കാലായിൽ സ്വാമിനാഥന്റെ മകൻ ഇലക്ട്രോപ്ലേറ്റിംഗ് ജോലി ചെയ്യുന്ന കണ്ണദാസൻ(36) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആനിക്കാട് പള്ളിക്കത്തോട് മൂലേപ്പീടിക കുന്നുംപുറത്ത് അജി(40)ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

എരുമേലിയിൽ വ്യാജമദ്യ വേട്ട..ഒരാൾ അറസ്റ്റിൽ

എരുമേലിയിൽ വ്യാജമദ്യ വേട്ട..ഒരാൾ അറസ്റ്റിൽ

എരുമേലി : എരുമേലിയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ 122 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടി. വ്യാജമദ്യം വിറ്റതിന് ഒരാൾ അറസ്റ്റിൽ… എരുമേലി കൊമ്പുകുത്തി വലിയ വീട്ടിൽ പൈലി മകൻ കുഞ്ഞുമോൻ എന്ന ആളുടെ പുരയിടത്തിൽ നിന്നും 122 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും എരുമേലി എക്സൈസ് ഇൻസ്പെക്ടർ പി ബി B ഹരിന്ദ്രന്റ നേതൃത്വത്തിൽ കണ്ടെടുത്തു .റെയ്ഡിൽ AEl, V S ശ്യാം, പ്രിവന്റീവ് ആഫീസർ M അരുൺ CEOമാരായ VS ശ്രീലേഷ്, […]

കാഞ്ഞിരപ്പള്ളി യുവദീപ്തിയുടെ “ശാന്തിദൂത് 2018” ഇന്ന്

കാഞ്ഞിരപ്പള്ളി യുവദീപ്തിയുടെ “ശാന്തിദൂത് 2018” ഇന്ന്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ യുവദീപ്തി തുടർച്ചയായി നടത്തിവരുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ” ശാന്തിദൂത് ” ഇന്ന് നടക്കും. . “ശാന്തിദൂത് 2018” എന്ന പേരില്‍ നടത്തുന്ന പരിപാടി ഡിസംബർ 22 ശനിയാഴ്ച വൈകിട്ട് 5.45 നു വർണ്ണശബളമായ ക്രിസ്സ്മസ് റാലിയോടെ പഴയപള്ളിയിൽ നിന്നും ആരംഭിക്കും. തുടർന്ന് ടൌൺ ചുറ്റി, കത്തീഡ്രല്‍ മഹാജൂബിലി ഹാളിൽ റാലി സമാപിക്കും. തുടർന്ന് ഏഴുമണിയ്ക്കു അരങ്ങേറുന്ന വിവിധ കലാപരിപാടികൾ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ […]

ശബരിമല ദർശനത്തിന് എത്തിയ യുവതിയെ എരുമേലിയില്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു

ശബരിമല ദർശനത്തിന് എത്തിയ യുവതിയെ എരുമേലിയില്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു

എരുമേലി : ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയായ 43കാരിയെ എരുമേലിയിൽ തടഞ്ഞു. ശബരിമല കർമസമിതി പ്രവർത്തകരാണ് തടഞ്ഞത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ മറ്റൊരു തീര്‍ത്ഥാടക സംഘത്തിനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരയ മൂന്ന് യുവതികളേയും പ്രവര്‍ത്തകര്‍ തടഞ്ഞു. എന്നാൽ അവർ ശബരിമലയിൽ കയറുവാൻ വന്നതല്ലന്നും, തീര്‍ത്ഥാടക സംഘത്തിനൊപ്പം സഹായത്തിനായി എത്തിയതാണെന്നും വെളിപ്പെടുത്തിയതിന്റെ തുടർന്ന് അവരെ പമ്പ വരെ പോകുവാൻ അനുവദിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും ശബരിമലയ്ക്ക് പോകാനെത്തിയ 22 അംഗ തീര്‍ത്ഥാടനസംഘത്തിലെ 45 കാരിയായ യുവതിയെ എരുമേലിയില്‍ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു […]

എരുമേലി പോലീസ് ഹൈടെക് , മോഷ്ട്ടാക്കളെ പിടിക്കുവാൻ വാട്സ്ആപ്പ്..മോഷണം നടത്തി നിമിഷങ്ങൾക്കുള്ളിൽ മോഷ്ട്ടാക്കൾ പിടിയിൽ.

എരുമേലി പോലീസ് ഹൈടെക് , മോഷ്ട്ടാക്കളെ പിടിക്കുവാൻ വാട്സ്ആപ്പ്..മോഷണം നടത്തി നിമിഷങ്ങൾക്കുള്ളിൽ മോഷ്ട്ടാക്കൾ പിടിയിൽ.

എരുമേലി : എരുമേലിയിലെ പോലീസ് ഹൈടെക് ആയതോടെ കുറ്റവാളികൾ നിമിഷങ്ങൾക്കുളിലാണ് പിടിയിലാകുന്നത്. പട്ടണത്തിന്റെ മുക്കും മൂലയും തുറന്നതു വച്ചിരിക്കുന്ന ക്യാമറകളാണ് പോലീസിന്റെ തുറുപ്പു ചീട്ട് . ടൗണിൽ എവിടെ മോഷണം നടന്നാലും ക്യാമറയിൽ പതിയും എന്നതാണ് സ്ഥിതി. മോഷണമുതൽ ഒളിപ്പിക്കുന്നതും വ്യക്തമായി കണ്ടെത്തുന്നതോടെ വീഡിയോ എല്ലാ പോലീസുകാരുടെയും ഫോണിലേക്കു വാട്സ്ആപ്പ് സന്ദേശം ആയി പായും. അതോടെ മോഷണം നടത്തിയശേഷം ശ്വാസം വിടുവാൻ സമയം കിട്ടുന്നതിന് മുൻപ് മോഷ്‌ടാക്കൾ പിടിയിലാവുകയും ചെയ്‌യും. ഇന്ന് അയ്യപ്പഭക്തരെ പോക്കറ്റടിച്ച രണ്ടു മോഷ്ട്ടകളെ […]

ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു..

ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു..

കോരൂത്തോട്: ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു.. കോരുത്തോട് കോസടി കൊടുംവളവിൽ വച്ചാണ് ഇന്ന് രാവിലെ അഞ്ചരയോടെ നിയന്ത്രണംവിട്ട് ടെംബോ ട്രാവലർ വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തത് . .ക്രാഷ് ബാരിയറിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി- .ആർക്കും ഗുരുതര പരിക്കുകളില്ല. ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.

പാറത്തോട് ഗ്രാമപഞ്ചായത്ത് : ബിനു സജീവ് പ്രസിഡന്റ്, കെ.പി. സുജീലൻ വൈസ് പ്രസിഡന്റ്

പാറത്തോട് ഗ്രാമപഞ്ചായത്ത് : ബിനു സജീവ് പ്രസിഡന്റ്, കെ.പി. സുജീലൻ വൈസ് പ്രസിഡന്റ്

പാറത്തോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരേ വാർഡിൽ താമസിക്കുന്നവർ. ആദ്യമായി ഗ്രാമപഞ്ചായത്തംഗമാകുന്ന ബിനു സജീവ് ആദ്യ ടെമിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ആയതോടെ അപൂർവ ബഹുമതിയ്ക്കു ഉടമയായി. സംവരണ സീറ്റിൽ മത്സരിച്ച കെ.പി. സുജീലൻ ജനറൽ സീറ്റിൽ വൈസ് പ്രസിഡന്റ് ആയതും അപൂർവ സംഭവമാണ് . അദ്ദേഹത്തിന്റെ കഴിവുകൾക്ക് പാർട്ടി നൽകിയ അംഗീകാരം കൂടിയാണത് . പാറത്തോട് : ഗ്രാമപഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ ബിനു സജീവ് പ്രസിഡൻറായും കേരളാ കോൺഗ്രസ്സ് (എം) ലെ കെ.പി.സുജീലൻ […]

ചരിത്രം കുറിക്കുവാൻ എ.കെ.ജെ. എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഡിസംബർ 23 ന്..

ചരിത്രം കുറിക്കുവാൻ എ.കെ.ജെ. എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഡിസംബർ 23 ന്..

ചരിത്രം കുറിക്കുവാൻ എ.കെ.ജെ. എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഡിസംബർ 23 ന് കാഞ്ഞിരപ്പള്ളി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലേറെ പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന എ.കെ.ജെ. എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഡിസംബർ 23 ന് കാഞ്ഞിരപ്പള്ളിയിൽ നടക്കുമ്പോൾ അതൊരു ചരിത്ര സംഭവമാകും. നേരിട്ടെത്തി പങ്കെടുക്കുവൻ സാധിക്കാത്തവർ പരിപാടിയുടെ സമയത്തു ഓൺലൈൻ വീഡിയോ ചാറ്റിലൂടെ മഹാസംഗമത്തിൽ പങ്കാളികളാകും. പരിപാടിയുടെ ലൈവ് ടെലികാസ്റ് വിവിധ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്നതിനാൽ ധാരാളം […]

കുറുവാമുഴിയിൽ ബസിൽ കാർ ഇടിച്ച് അപകടം…കാർ ഡ്രൈവർക്ക് പരുക്ക്

കുറുവാമുഴിയിൽ ബസിൽ കാർ ഇടിച്ച് അപകടം…കാർ ഡ്രൈവർക്ക് പരുക്ക്

കുറുവാമുഴി : നിയന്ത്രണം തെറ്റിയ കാർ എതിരെ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ച് അപകടം. കാർ ഡ്രൈവർക്ക് പരുക്കേറ്റു. ഞായർ വൈകിട്ട് നാല് മണിയോടെ എരുമേലി – കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയിൽ കുറുവാമുഴി ജംഗ്ഷനടുത്ത് വളവിലായിരുന്നു അപകടം. തലയിൽ പരിക്കേറ്റ കാർ ഡ്രൈവർ കുറുവാമുഴി പ്ലാത്തോട്ടത്തിൽ എബി (26) യെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി. എരുമേലിയിലേക്ക് വരികയായിരുന്ന കാർ വേഗതയിൽ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു എന്ന് […]

മുണ്ടക്കയത്ത് വാഹനാപകടം ; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

മുണ്ടക്കയത്ത് വാഹനാപകടം ; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

മുണ്ടക്കയം: നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. വേലനിലം, തെങ്ങണ പറമ്പിൽ ജോയി (39), ഭാര്യ അനു (36), മക്കളായ അലീന (14), അലീഷ (7) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ മുണ്ടക്കയം – പറത്താനം റോഡിൽ കൂട്ടിക്കൽ ജംഗ്ഷനിലാണ് അപകടം നടന്നത്. പറത്താനം റോഡിലേക്കു കയറിയ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു കൂട്ടിക്കൽ റോഡിൽ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശബരിമല കയറുവാൻ ട്രാന്‍സ്‌ജെൻഡറുകൾ; വിവാദം ഒഴിവാക്കുവാൻ പോലീസ് എരുമേലിയിൽ നിന്നും തന്ത്രപൂർവം തിരിച്ചയച്ചു ..

ശബരിമല കയറുവാൻ ട്രാന്‍സ്‌ജെൻഡറുകൾ; വിവാദം ഒഴിവാക്കുവാൻ പോലീസ് എരുമേലിയിൽ നിന്നും തന്ത്രപൂർവം തിരിച്ചയച്ചു ..

എരുമേലി : പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ പെരുമാറ്റത്തിൽ ശബരിമലയുടെ പേരിൽ ഉണ്ടാകുമായിരുന്നു മറ്റൊരു വിവാദം ഒഴിവായി. ഇന്ന് പുലർച്ചെ മൂന്നരയോടെ നാല് ട്രാന്‍സ്‌ജെന്‍ഡറുകൾ ശബരിമലയിൽ കയറുവാൻ എന്ന പേരിൽ എരുമേലിയിലെത്തി. സ്ത്രീകളുടെ വേഷം ധരിച്ചിച്ചായിരുന്നു അവർ എത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നീ ട്രാന്‍സ്ജെന്‍ഡറുകള്‍ അടങ്ങുന്ന സംഘമാണ് എരുമേലിയിലെത്തിയത്. എന്നാൽ നിലവിൽ ശബരിമയിലെ വിവാദങ്ങൾ ഒഴിവായി സമാധാനപരമായ അന്തരീക്ഷം ഉള്ളതിനാൽ , മറ്റൊരു വിവാദം ഉണ്ടാകാതിരിയിരിക്കുവാൻ സ്ത്രീവേഷം മാറി സാധാരണ […]

പൊൻകുന്നത്തെ പ്രകൃതിസൗഹൃദ പൊതുശ്മശാനം ‘ശാന്തിതീരം’ ഒരുങ്ങുന്നു..ഉദ്‌ഘാടനം ഡിസംബർ 28 ന്

പൊൻകുന്നത്തെ പ്രകൃതിസൗഹൃദ പൊതുശ്മശാനം ‘ശാന്തിതീരം’ ഒരുങ്ങുന്നു..ഉദ്‌ഘാടനം ഡിസംബർ 28 ന്

പൊൻകുന്നം : മൃതദേഹം മറവു ചെയ്യുവാൻ ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത പട്ടണത്തിലും പരിസരങ്ങളിലും താമസിക്കുന്നവർക്ക് അനുഗ്രഹമായി ഒന്നര കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന, കോട്ടയം ജില്ലയിലെ രണ്ടാമത്തെ പ്രകൃതിസൗഹൃദ എൽപിജി പൊതുശ്മശാനം ‘ശാന്തിതീരം’ ചിറക്കടവ് പഞ്ചായത്തിൽ പൊൻകുന്നം ചേപ്പുംപാറയിൽ ഒരുങ്ങുന്നു. ദേശീയപാത 183ന്റെ ഓരത്ത് ചേപ്പുംപാറയിൽ 1.3 ഏക്കർ സ്ഥലത്ത് 1.47 കോടി രൂപ മതൽ മുടക്കിലാണ് ശ്മശാന കെട്ടിടം ഉയരുന്നത്. നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഡിസം: 28 ന് മന്ത്രി എ സി മൊയ്‌തീൻ […]

വെദ്യുതി പോസ്റ്റ് ഇടിച്ചതകർത്തു കാർ കുഴിയിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

വെദ്യുതി പോസ്റ്റ് ഇടിച്ചതകർത്തു കാർ കുഴിയിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

കൂവപ്പള്ളി : എരുമേലി കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയിൽ മണങ്ങല്ലൂരിൽ കാറപകടം. മുൻപിൽ പോയ ശബരിമല തീർത്ഥാടകരുടെ വാഹനത്തെ മറികടക്കുവാൻ ശ്രമിച്ചപ്പോൾ നിയന്ത്രം തെറ്റിയ കാർ 11 കെ വി വെദ്യുതി പോസ്റ്റ് ഇടിച്ചതകർത്തു കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ ഡ്രൈവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. മണങ്ങല്ലൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വൈദുതി പോസ്റ്റ് ഒടിഞ്ഞു റോഡിലേക്ക് വീണെങ്കിലും വൈദുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നില്ല . അതിനാൽ വൈദുതി കമ്പികളിൽ നിന്നും സ്പാർക്കുകൾ […]

കാനനപാതയിലെ അത്യാഹിതങ്ങൾ കുറയ്ക്കുവാൻ ഓക്സിജൻ പാർലറുകൾ സജ്ജമായി.

കാനനപാതയിലെ അത്യാഹിതങ്ങൾ കുറയ്ക്കുവാൻ ഓക്സിജൻ പാർലറുകൾ സജ്ജമായി.

എരുമേലി: ശബരിമല യാത്രയിൽ നടന്നുവലഞ്ഞ് അവശരായി കുഴഞ്ഞ് വീണ് മരിക്കുന്നവരുടെ എണ്ണം വർധിച്ചിരുന്ന വനപാതയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി മരണസംഖൃയുടെ പട്ടിക ശൂന്യം. അഭിമാനകരമായ ഈ ചരിത്ര നേട്ടത്തിന് കാരണമായത് ജില്ലയുടെ മുൻ കളക്ടർ യു.വി. ജോസ് ഫണ്ട് നൽകി ആരംഭിച്ച വിവിധ ഓക്സിജൻ പാർലർ കേന്ദ്രങ്ങൾ. ഈ വർഷവും കാനനപാതയിലൂടെ നടന്നുപോകുന്ന അയ്യപ്പഭക്തർക്ക് ജീവശ്വാസം പകരാൻ കാനനപാതയിൽ വിവിധകേന്ദ്രങ്ങളിലായി ഓക്സിജൻ പാർലറുകൾ പ്രവർത്തന നിരതമായി. ഒപ്പം ആരോഗ്യവകുപ്പിന്റെയും വനം വകുപ്പിന്റെയും ആംബുലൻസുകളും സജ്ജം. ഇരുമുടികെട്ടുകളുമായി നഗ്നപാദരായി […]

വെള്ളിയാഴ്ച സംസ്ഥാനത്ത് ബിജെപി ഹർത്താൽ ; എരുമേലി പഞ്ചയത്തിനെ ഹർത്താലിൽ നിന്നും ഒഴിവാക്കി

വെള്ളിയാഴ്ച സംസ്ഥാനത്ത് ബിജെപി ഹർത്താൽ ; എരുമേലി പഞ്ചയത്തിനെ ഹർത്താലിൽ നിന്നും ഒഴിവാക്കി

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധസൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമല തീർത്ഥാടനം പ്രമാണിച്ചു എരുമേലി പഞ്ചയത്തിനെ ഹർത്താലിൽ നിന്നും ഒഴിവാക്കി. തിരുവനന്തപുരം മുട്ടട […]

“ശബരിമല ആദിവാസികൾക്ക്’ ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ വില്ലുവണ്ടി യാത്ര എരുമേലിയിൽ 16 ന്

“ശബരിമല ആദിവാസികൾക്ക്’ ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ വില്ലുവണ്ടി യാത്ര എരുമേലിയിൽ 16 ന്

എരുമേലി: ശബരിമല വിവാദങ്ങൾക്കു പുതിയ മാനങ്ങൾ നൽകികൊണ്ട് ശബരിമല ആദിവാസികൾക്ക് അവകാശപ്പെട്ടതാണെന്നും, അത് തങ്ങൾക്കു തിരികെ വേണമെന്നും ആവശ്യപെട്ടു വിവിധ ആദിവാസി സംഘടനകൾ നടത്തുന്ന പ്രതിഷേധ യാത്രയ്ക്ക് തുടക്കമായി . പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന മലഅരയരെയും ഊരാളി, മലപണ്ടാരം എന്നീ ആദിവാസി ജനങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് താന്ത്രിസമൂഹവും സവർണ്ണ ജനങ്ങളും മറ്റ് അധികാര വർഗ്ഗങ്ങളും മാറ്റി നിർത്തുകയായിരുന്നുവെന്നും, ശബരിമലയുടെമേൽ തങ്ങൾക്കുള്ള ഉടമസ്ഥാവകാശം […]

മുപ്പതിലേറെ കാട്ടാനകൾ ഒരുമിച്ചെത്തി കൃഷി നശിപ്പിച്ചു..നാട്ടുകാർ ഭീതിയിൽ..

മുപ്പതിലേറെ കാട്ടാനകൾ ഒരുമിച്ചെത്തി കൃഷി നശിപ്പിച്ചു..നാട്ടുകാർ ഭീതിയിൽ..

മുണ്ടക്കയം ∙ ശബരിമല വനത്തോടു ചേർന്നുകിടക്കുന്ന ഇഞ്ചിപ്പാറക്കോട്ടയിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള തടിത്തോട് പ്രദേശത്ത് വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്തുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. മുപ്പതിലേറെ കാട്ടാനകൾ കഴിഞ്ഞ ദിവസം നാട്ടിലിറങ്ങി കൃഷിഭൂമികൾ തകർത്തെറിഞ്ഞു. ആന മാത്രമല്ല, കരടി, കാട്ടുപന്നി, മുള്ളൻപന്നി, കരിമന്തി എന്നു തുടങ്ങി കടുവ വരെ നാട്ടിൽ ഇറങ്ങാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് തടിത്തോടിന്റെ മാത്രം പ്രശ്നമല്ല. മലയോര മേഖലയിലെ പമ്പാവാലി, എയ്ഞ്ചൽവാലി, കാളകെട്ടി, പുഞ്ചവയൽ, 504 കോളനി, പുലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും […]

അറയ്ക്കൽ പിതാവിന്റെ എഴുപത്തി നാലാം ജന്മദിനം

അറയ്ക്കൽ പിതാവിന്റെ എഴുപത്തി നാലാം ജന്മദിനം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാത്യക്ഷൻ മാർ മാത്യു അറയ്ക്കൽ പിതാവിന്റെ എഴുപത്തി നാലാം പിറന്നാൾ ഡിസംബർ പത്തിന് . കേരളത്തിലെ കര്‍ഷര്‍ക്കുവേണ്ടിയും അല്‍മായ വിശ്വാസികള്‍ക്കുവേണ്ടിയും നിലകൊള്ളുന്ന മാര്‍ മാത്യു അറയ്ക്കൽ പതിവുപോലെ ഇത്തവണയും തന്റെ ജന്മദിനം ആര്‍ഭാടങ്ങള്‍ ഒന്നുമിയില്ലാതെ തികച്ചും ലളിതമായാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ 17 വർഷങ്ങളായി കോട്ടയം, ഇടുക്കി , പത്തനംതിട്ട ജില്ലകളിലായി രണ്ടു ലക്ഷത്തിലധികം വിശ്വാസികൾ ഉള്ള കാഞ്ഞിരപ്പള്ളി രൂപതയെ നയിച്ചുകൊണ്ടിരിക്കുന്ന മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളിയുടെ സാമുദായിക സാംസ്‌കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര […]

അനുഗ്രഹ പൂമഴ പെയ്തിറങ്ങിയ അഭിഷേകാഗ്നി കാഞ്ഞിരപ്പള്ളിയിൽ സമാപിച്ചു (വീഡിയോ)

അനുഗ്രഹ പൂമഴ പെയ്തിറങ്ങിയ അഭിഷേകാഗ്നി കാഞ്ഞിരപ്പള്ളിയിൽ സമാപിച്ചു (വീഡിയോ)

കാഞ്ഞിരപ്പള്ളി∙ പതിനായിരക്കണക്കിന് വിശ്വാസികളെ അഭിഷേക നിറവിൽ പുത്തനുണർവ്വോടെ ആത്മവിശുദ്ധിയിലേക്കു നയിച്ച കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ സമാപിച്ചു. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ.സാംസൺ മണ്ണൂർ എന്നിവരാണു അഞ്ചു ദിവസങ്ങളായി നടന്ന വചനപ്രഘോഷണ ശുശ്രൂഷകൾക്കു നേതൃത്വം നൽകിയത്. കൺവെൻഷനിൽ വിശ്വാസികൾ അനുഗ്രഹവർഷത്തിനായി കൈകൾ ആകാശത്തിലേക്കുയർത്തി സ്തോത്രഗീതങ്ങൾ ആലപിച്ചു വിശ്വാസ തീവ്രതയിൽ ജ്വലിച്ചുയർന്നു .. യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ധാരാളമായി നടന്നതായി കൺവൻഷനിൽ പങ്കെടുത്ത പല വിശ്വാസികളും സാക്ഷ്യം പറഞ്ഞു. ( വീഡിയോ കാണുക) […]

കോട്ടയം ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ ഓഫിസ് കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

കോട്ടയം ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ ഓഫിസ് കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : കുഞ്ഞുകുട്ടികളെയും കൈയിലെടുത്തുകൊണ്ടു സർക്കാർ ഓഫിസിൽ കയറിയിറങ്ങുന്നതിന്റെ ദുരിതം കൂടുതലും അനുഭവിക്കുന്നത് വീട്ടമ്മമാരാണ്. അതിനാൽ തന്നെ, ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ ഓഫിസ് കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടന ചടങ്ങിന് വീട്ടമ്മാർ കൂട്ടത്തോടെയാണ് എത്തിയത്. സർക്കാർ ഓഫിസിൽ കുട്ടികളുടെ ഫീഡിംഗ് റൂം, കുട്ടികൾക്കുള്ള ടോയ്ലറ്റ്, വിനോദങ്ങൾക്കുള്ള മുറി മുതലായവ ക്രമീകരിച്ചിരിക്കുന്നത് കണ്ടപ്പപ്പോൾ സന്തോഷത്തേക്കാൾ ഉപരി അവരുടെ മനസ്സിൽ ആശ്വാസമായിരുന്നു.. ബ്ലോക്ക് പഞ്ചായത്തിൽ മാത്രമല്ല എല്ലാ സർക്കാർ ഓഫിസുകളിലും കുട്ടികൾക്കുവേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് വീട്ടമ്മാരുടെ ഏകസ്വരത്തിലുള്ള ആവശ്യം. […]

മുന്നറിയിപ്പ് അവഗണിച്ചു ; ഇരുപത്താറാം മൈൽ പാലം വീണ്ടും അപകടത്തിൽ..

മുന്നറിയിപ്പ് അവഗണിച്ചു ; ഇരുപത്താറാം മൈൽ പാലം വീണ്ടും അപകടത്തിൽ..

കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള, ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കാഞ്ഞിരപ്പള്ളി- എരുമേലി സംസ്ഥാന പാതയിലെ ഇരുപത്താറാം മൈൽ പാലം അടിയന്തിരമായി പുതുക്കിപ്പണിയണമെന്നു പരിശോധന നടത്തിയ വിദഗ്ധ കമ്മറ്റി കഴിഞ്ഞ വര്ഷം നിർദേശം നടത്തിയിട്ടും, പാലത്തിന്റെ തൂണുകൾ താത്കാലികമായി ബലപ്പെടുത്തുക മാത്രമാണ് അധികൃതർ ചെയ്തത്. എന്നാൽ പാലത്തിൽ വീണ്ടും ഗർത്തം രൂപപെട്ടതോടെ പാലം വീണ്ടും അപകടാവസ്ഥയിൽ ആയിരിക്കുകയാണ്. കഴിഞ്ഞ വർഷം സെപറ്റംബർ മാസത്തിൽ പാലത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കിയപ്പോൾ പാലം പുനർനിർമിക്കുന്നതിലേക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാൻ പൊതുമരാമത്ത് ചീഫ് […]

കാരുണ്യപ്ലസ് ലോട്ടറി ഒന്നാംസമ്മാനം 80 ലക്ഷം രൂപ പൊൻകുന്നം സ്വദേശി ദീപേഷ് മാധവന്

കാരുണ്യപ്ലസ് ലോട്ടറി ഒന്നാംസമ്മാനം 80 ലക്ഷം രൂപ പൊൻകുന്നം സ്വദേശി ദീപേഷ് മാധവന്

പൊൻകുന്നം: വ്യാഴാഴ്ച നറുക്കെടുത്ത കേരളാ ലോട്ടറി കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ പൊൻകുന്നത്ത്. കാഞ്ഞിരപ്പള്ളി ജനസേവാ മെഡിക്കൽസിലെ ജീവനക്കാരൻ പൊൻകുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന താണിയത്ത് ദീപേഷ് മാധവനാണ് ഭാഗ്യശാലി. ഇരിങ്ങാലക്കുട സ്വദേശിയായ ഇയാൾ സമ്മാന ടിക്കറ്റ് കാഞ്ഞിരപ്പള്ളി കാത്തലിക്ക് സിറിയൻ ബാങ്കിൽ ഏൽപ്പിച്ചു. കെ.എൻ.242 കാരുണ്യപ്ലസ് ലോട്ടറിയിലെ പി.സി.137675 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. പൊൻകുന്നത്തെ ധനം ഹോൾസെയിൽ ഏജൻസിയിൽ നിന്ന് ടിക്കറ്റെടുത്ത് വിറ്റത് പൊൻകുന്നം യൂസഫ് ഫുഡ് വെയേഴ്സിന്റെ മുൻവശത്ത് റീട്ടയിൽ ഷോപ് […]

എരുമേലി വൃത്തിയാക്കുവാൻ വിദേശ വനിതകളും..

എരുമേലി വൃത്തിയാക്കുവാൻ വിദേശ വനിതകളും..

എ​രു​മേ​ലി: എരുമേലിയിൽ നടന്ന പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യു​ടെ ശു​ചീ​ക​ര​ണ​ത്തി​ൽ രണ്ടു വിദേശ വനിതകൾ പങ്കെടുത്തത് കൗതുകമായി. മതമൈത്രിയുടെ പേരിൽ ലോകപ്രസിദ്ധമായ എരുമേലി സന്ദർശിക്കുവാൻ എത്തിയ രണ്ടു ജ​ർ​മ​ൻ വനിതകളാണ് എരുമേലി വൃത്തിയാക്കുവാൻ പോലീസ് ഉദോഗസ്ഥരോടൊപ്പം കൂടിയത്. ച​പ്പും ച​വ​റു​മൊ​ക്കെ പെ​റു​ക്കി മാ​റ്റി ഏ​റെ സ​മ​യം എ​രു​മേ​ലി​യി​ൽ ചെ​ല​വി​ട്ടി​ട്ടാ​ണ് രണ്ടുപേരും മ​ട​ങ്ങി​യ​ത്. പോ​ലീ​സു​കാ​ർ​ക്ക് ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. വി​ദേ​ശി​ക​ൾ ന​ൽ​കി​യ പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും വ​ലി​യ അം​ഗീ​കാ​ര​മാ​യി​രു​ന്നെ​ന്ന് പോലീസ് ഉദ്യോഗസ്ഥർ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലും എ​രു​മേ​ലി​യി​ലും വി​ജ​യ​ക​ര​മാ​യ ശു​ചി​ത്വ പ​രി​പാ​ല​ന […]

സ​ത്യ​ഗ്ര​ഹ​ത്തി​ന് യു ഡി എഫ് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു

സ​ത്യ​ഗ്ര​ഹ​ത്തി​ന് യു ഡി എഫ് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു

പൊ​ൻ​കു​ന്നം: ശ​ബ​രി​മ​ല പ്ര​ശ്‌​ന​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്പി​ൽ സ​ത്യ​ഗ്ര​ഹ​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് യു ഡി എഫ് പ്രവർത്തകർ പൊ​ൻ​കു​ന്ന​ത്ത് ദീ​പം തെ​ളി​ച്ചു. ഡോ.​എ​ൻ. ജ​യ​രാ​ജ്, വി.​എ​സ്. ശി​വ​കു​മാ​ർ, പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എ​ന്നി​വ​ർ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് യു​ഡി​എ​ഫി​ലെ യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ൺ​ചി​രാ​ത് തെ​ളി​ച്ച​ത്. ലാ​ജി തോ​മ​സ് മാ​ട​ത്താ​നി​ക്കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂത്ത് ഫ്രണ്ട് (​എം) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് ആ​ൻ​ഡ്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ജോ കൊ​ട്ടാ​രം, സ​നോ​ജ് പ​ന​യ്ക്ക​ൽ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ജെ​യിം​സ് പെ​രു​മാ​ക്കു​ന്നേ​ൽ, റോ​യി പ​ന്തി​രു​വേ​ലി​ൽ, അ​ജു പ​ന​യ്ക്ക​ൽ, ടി​ജോ […]

റബ്ബര്‍ കർഷകർക്ക് എതിരെ പി.സി.ജോർജ് ; അന്തംവിട്ട് പൊതുജനം..

റബ്ബര്‍ കർഷകർക്ക് എതിരെ പി.സി.ജോർജ് ; അന്തംവിട്ട് പൊതുജനം..

വിവാദ പ്രസ്താവനകളുമായി ദിനംപ്രതി വാർത്തകളിൽ നിറഞ്ഞു നിൽക്കാറുള്ള പി സി ജോർജ്ജിന്റെ പുതിയ പ്രസ്താവന കേട്ട് അന്തംവിട്ടത് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ തന്നെയായിരുന്നു . പൂഞ്ഞാർ മണ്ഡലത്തിലെ ഭൂരിഭാഗം ജനങ്ങളും റബ്ബർ കഷകരാണ്. എന്നിട്ടും റബ്ബര്‍ കർഷകർക്ക് എതിരെ പി.സി.ജോർജ് നിയമസഭയിൽ പ്രസ്താവന നടത്തിയത് ജനത്തെ അമ്പരപ്പിച്ചു . സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും റബർ കർഷകർക്ക് സബ്സിഡി നൽകരുത്, നിലവിലുള്ള റബർ മരങ്ങൾ വെട്ടി നശിപ്പിക്കണം എന്നൊക്കെയാണ് പി സി നിയമസഭയിൽ […]

നിർത്തിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ചു

നിർത്തിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ചു

പൊൻകുന്നം: പി പി റോഡിൽ വീണ്ടും അപകടം . തിങ്കളാഴ്ച പുലർച്ചെ നിർത്തിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്. യാത്രയ്ക്കിടെ കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു പരിക്കേറ്റ മധുര പാണ്ടികോവിൽ ജെ.ജെ.നഗർ ആൽബി(42)നെ പാലായിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടിന് പൊൻകുന്നം-പാലാ റോഡിൽ ഏഴാംമൈലിലായിരുന്നു അപകടം. പാലാ ഭാഗത്തേക്ക് പോയ കാർ വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചപ്പോൾ നിരങ്ങിനീങ്ങിയ ടാങ്കർ ലോറി സമീപത്തെ […]

ദുരൂഹസാഹചര്യത്തിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹസാഹചര്യത്തിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

. ഭർത്താവ് തോമസ് എന്ന് വിളിക്കപ്പെടുന്ന കുഞ്ഞ് ഇവരുമായി ബന്ധമില്ലാതെ വള്ളംചിറയിലാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഏക മകളെ മുണ്ടക്കയത്ത് വിവാഹം ചെയ്തയച്ച ശേഷം വയോധിക വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് മണിമല എസ് ഐ പി എസ് വിനോദ് അറിയിച്ചു.

എരുമേലിയിൽ മാലിന്യ നിക്ഷേപങ്ങൾക്ക്എട്ട് കേന്ദ്രങ്ങൾ, നിയമം തെറ്റിച്ചാൽ കർശന നടപടി

എരുമേലിയിൽ മാലിന്യ നിക്ഷേപങ്ങൾക്ക്എട്ട് കേന്ദ്രങ്ങൾ, നിയമം തെറ്റിച്ചാൽ കർശന നടപടി

എരുമേലി : ” ക്ലീൻ എരുമേലി, ഗ്രീൻ എരുമേലി” എന്ന പദ്ധതിയുമായി എരുമേലി പട്ടണം വൃത്തിയാക്കുവാൻ പഞ്ചായത്ത്‌ അധികാരികൾ മുന്നിട്ടിറങ്ങുന്നു. എരുമേലിയിൽ വിവിധ സ്ഥലങ്ങളിലായി മാലിന്യ നിക്ഷേപങ്ങൾക്ക് വേണ്ടി എട്ട് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നു പഞ്ചായത്ത്‌ അറിയിച്ചു. അവിടെയല്ലാതെ മാലിന്യം ഇടുന്നവരെ പിടികൂടുവാൻ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അറിയിപ്പിൽ പറയുന്നു. അനധികൃതമായി മാലിന്യങ്ങളിടുന്നവരെ പറ്റി തെളിവും വിവരങ്ങളും നൽകിയാൽ പാരിതോഷികം പ്രതിഫലമായി നല്കാനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ വെവ്വേറെ ഇനങ്ങളായി തരം തിരിച്ചു […]

കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ ഇന്ന് സമാപിക്കും

കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ ഇന്ന് സമാപിക്കും

കാഞ്ഞിരപ്പള്ളി : പതിനായിരത്തിലധികം പേർ ദിവസവും പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രസിദ്ധമായ കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ അഞ്ചാംദിനമായ ഇന്ന് സമാപിക്കും. അട്ടപ്പാടി സെഹിയോൻ റിട്രീറ്റ് സെന്ററിലെ ഫാ.സേവ്യർ ഖാൻ വട്ടായിൽ,ഫാ.സാംസൺ മണ്ണൂർ എന്നിവരാണ് വചനപ്രഘോഷണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. “ആത്മവിശുദ്ധീകരണത്തിലൂടെ ജീവിതസാക്ഷ്യത്തിലേക്ക്” എന്ന ലക്ഷ്യവുമായി നടത്തുന്ന രൂപത ബൈബിൾ കൺവൻഷനിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം ആണുണ്ടായത് . കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനു വിശ്വാസികളാണ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്നത്. ക്രൈസ്തവ സഭയെ തകർക്കാൻ […]

കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷൻ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ഇരുപതിനായിരത്തോളം വരുന്ന ജനസാഗരത്തെ സാക്ഷിയാക്കി അഞ്ചുദിനം നീളുന്ന കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കൺവൻഷന്റെ ഉദ്ഘാടനം മാർ‍ മാത്യു അറയ്ക്കൽ, മാർ ജോസ് പുളിക്കൽ, ഫാ.സേവ്യർ ഖാൻ വട്ടായിൽ എന്നിവർ ചേർന്ന് നിർ‍വ്വഹിച്ചു ആരുടെയും മുന്നില്‍ തലകുനിക്കാതെ സത്യത്തിനു സാക്ഷ്യം നല്‍കിയ ദൈവപുത്രന്‍ ലോകത്തിനു നല്‍കിയ സമ്മാനമാണ് സ്വാതന്ത്ര്യത്തിന്റെ വലിയ ഊര്‍ജ്ജമെന്നും ഈ സ്വാതന്ത്ര്യത്തിലേയ്ക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും കാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍.ബുധനാഴ്ച്ച ആരംഭിച്ച കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു […]

പി.സി.ജോർജ് പുതിയ രാഷ്ട്രീയ നയം പ്രഖ്യാപിച്ചു. ബിജെപിയുമായി സഹകരിക്കും; പത്തനംതിട്ടയിൽ ഷോൺ ജോർജ് എൻ ഡി എ സ്ഥാനാർഥിയായേക്കും..

പി.സി.ജോർജ് പുതിയ രാഷ്ട്രീയ നയം പ്രഖ്യാപിച്ചു. ബിജെപിയുമായി സഹകരിക്കും; പത്തനംതിട്ടയിൽ ഷോൺ ജോർജ് എൻ ഡി എ സ്ഥാനാർഥിയായേക്കും..

പി.സി.ജോർജ് പുതിയ രാഷ്ട്രീയ നയം പ്രഖ്യാപിച്ചു. ബിജെപിയുമായി സഹകരിക്കും; പത്തനംതിട്ടയിൽ ഷോൺ ജോർജ് എൻ ഡി എ സ്ഥാനാർഥിയായേക്കും.. കാഞ്ഞിരപ്പള്ളി : പി സി ജോർജ് വീണ്ടും വാർത്തകളിൽ നിറയുന്നു. രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് പി സി ജോർജ് തന്റെ പുതിയ രാഷ്ട്രീയ നയം പ്രഖ്യാപിച്ചു. നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പൂഞ്ഞാർ എംഎല്‍എ പി.സി.ജോർ‍ജ് പത്രസമ്മേളനത്തിൽ അറിയിച്ചു. രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആലോചന എന്നും അദ്ദേഹം പറഞ്ഞു. താന്‍ നേരത്തെ തന്നെ ബിജെപിയുമായി […]

എരുമേലിയിൽ നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷ ബാധയുണ്ടെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്, ജനങ്ങൾ ഭീതിയിൽ..

എരുമേലിയിൽ നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷ ബാധയുണ്ടെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്, ജനങ്ങൾ ഭീതിയിൽ..

എരുമേലി : കഴിഞ്ഞ ദിവസം എരുമേലിയിൽ നിരവധിപേരെ കടിച്ചു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച തെരുവുനായ്ക്കു പേ വിഷ ബാധയുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നതോടെ ജനങ്ങൾ ഭീതിയിൽ. പേയുള്ള നായ കടിച്ച മറ്റു തെരുവുനായ്ക്കൾക്കും , മൃഗങ്ങൾക്കും പേ ഉണ്ടായേക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. നായയുടെ കടിയേറ്റ എട്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സമീപകാലത്തു വാഹനത്തിൽ എത്തിച്ച് എരുമേലിയിൽ ആരോ ഉപേക്ഷിച്ച ഒരുപറ്റം നായകൾ ടൗണിൽ അലഞ്ഞു തിരിഞ്ഞു ഭീതി പടർത്തുകയാണ്. ഇതിലുള്ള ഒരു നായയാണ് പേയിളകി നാടിനെ […]

അച്ഛനും മകനും ചേർന്ന് പിടിച്ചുപറി നടത്തി, ക്യാമറകണ്ണുകൾ ഒറ്റികൊടുത്തു, പ്രതികൾ പോലീസ് കസ്റ്റഡിയിൽ

അച്ഛനും മകനും ചേർന്ന് പിടിച്ചുപറി നടത്തി, ക്യാമറകണ്ണുകൾ ഒറ്റികൊടുത്തു, പ്രതികൾ പോലീസ് കസ്റ്റഡിയിൽ

എരുമേലി : മകൻ പതിവായി നടത്തുന്ന മോഷണങ്ങൾ അറിഞ്ഞ അച്ഛൻ മകനെ ഉപദേശിച്ചു നന്നാക്കുന്നതിനു പകരം മോഷണം നടത്തുവാൻ മകനൊപ്പം പങ്കാളിയായി.. രണ്ടുപേരും ഒരുമിച്ചായതോടെ സാധാരണ മോഷണങ്ങൾക്ക് പകരം പിടിച്ചുപറിയും തുടങ്ങി. ഒടുവിൽ രണ്ടുപേരും പോലീസ് പിടിയിലുമായി ..എരുമേലി പട്ടണത്തിലാണ് ഈ അപമാന സംഭവങ്ങൾ അരങ്ങേറിയത്. ചിറക്കടവ് ഗ്രാമദീപം പുതുശ്ശേരിയിൽ സനൽ (46),മകൻ ഷാലോമോൻ (19) എന്നിവരാണ് പിടിച്ചുപറി കേസിൽ അറസ്റ്റിലായത് മോഷണക്കേസുകളിൽ സ്ഥിരം പ്രതിയാണ് ഷാലോമോൻ . സംഭവം ഇങ്ങനെ : വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് […]

അമിത മയക്കുമരുന്നിന്റെ ഉപയോഗത്താൽ മാനസികനില തകരാറിലായ മകൻ അച്ഛനെ ആക്രമിച്ചു, രക്ഷപെടുവാനായി അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു, പരുക്കേറ്റ മകൻ ആശുപത്രിയിൽ, അച്ഛൻ പോലീസ് കസ്റ്റഡിയിൽ..

അമിത മയക്കുമരുന്നിന്റെ ഉപയോഗത്താൽ മാനസികനില തകരാറിലായ മകൻ അച്ഛനെ ആക്രമിച്ചു, രക്ഷപെടുവാനായി അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു, പരുക്കേറ്റ മകൻ ആശുപത്രിയിൽ, അച്ഛൻ പോലീസ് കസ്റ്റഡിയിൽ..

എരുമേലി : അമിതമായ കഞ്ചാവ് ഉപയോഗത്താൽ മാനസിക നില തകരാറിലായ മകൻ അച്ഛനെ ആക്രമിച്ചു, ആക്രമണത്തിൽ നിന്നും രക്ഷപെടുവാനായി 81 വയസ്സായ അച്ഛൻ കൈയിൽ കിട്ടിയ വാക്കത്തി കൊണ്ട് മകനെ വെട്ടി.. പരുക്കേറ്റ മകൻ ആശുപത്രിയിൽ.. അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി എലിവാലിക്കരയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. എലിവാലിക്കര കരിമ്പാനിയിൽ പ്രകാശ് (39) നാണ് കയ്യിൽ വാക്കത്തി കൊണ്ട് വെട്ടേറ്റത്. പിതാവ് നാരായണൻ (ജോൺ, 81 ) ആണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ് വീടിന്റെ […]

പൊൻകുന്നത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധിപേർക്ക് പരുക്ക്

പൊൻകുന്നത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധിപേർക്ക് പരുക്ക്

പൊൻകുന്നം : പൊൻകുന്നം ശാന്തി ആശുപത്റിയുടെ സമീപത്തു വച്ച് ഇന്ന് പുലർച്ചെ രാത്രി ഒരുമണിയോടെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധിപേർക്ക് പരുക്കേറ്റു. തൃശൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്ന നാല്പത്തി അഞ്ചോളം പേരിൽ പകുതിയോളം പേർക്കും പരിക്കുകൾ പറ്റിയിട്ടുണ്ട് . പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മകന് തുണവന്ന വീട്ടമ്മ കോലാഹലങ്ങൾ കണ്ടു അന്തംവിട്ടു ; മകനെ തനിയെ മലയിലേക്കു വിട്ടു പ്രാർത്ഥനയോടെ നിമിഷങ്ങൾ എണ്ണി കഴിയുന്നു ..ഒപ്പം ഒരു നാട് മുഴുവനും..

മകന് തുണവന്ന വീട്ടമ്മ കോലാഹലങ്ങൾ കണ്ടു അന്തംവിട്ടു ; മകനെ തനിയെ മലയിലേക്കു വിട്ടു പ്രാർത്ഥനയോടെ നിമിഷങ്ങൾ എണ്ണി കഴിയുന്നു ..ഒപ്പം ഒരു നാട് മുഴുവനും..

. എരുമേലി : കഴിഞ്ഞ നാല് വർഷങ്ങളായി ഒരു കുഴപ്പവുമില്ലാതെ പോയിവന്നുകൊണ്ടിരുന്ന സ്ഥലത്തേയ്ക്ക് ഈ പ്രാവശ്യം വന്നപ്പോൾ ഉണ്ടായ പുകിലുകൾ കണ്ടു അന്തംവിട്ടു ഇരിക്കുകയാണ് ആന്ധ്ര വിജയവാഡ സ്വദേശിനി ഷൈലജ എന്ന നാല്പതു വയസ്സുകാരി പാവം വീട്ടമ്മ .. പ്രായപൂർത്തിയാകാത്ത മകനെ മുത്തം കൊടുത്തു പ്രതിഷേധങ്ങൾക്കു നടുവിലൂടെ ശബരിമല കയറുവാൻ വിട്ടിട്ടു കരഞ്ഞു കലങ്ങിയ കണ്ണുമായി ആ പാവം സ്ത്രീ കൈകൾ കൂപ്പി മകന് ഒരാപത്തും വരുത്താതെ തിരികെ കൊണ്ടുവന്നു തരണമേയെന്നു അയ്യപ്പ ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് എരുമേലിയിലെ […]

ശബരിമലയിലേക്കുള്ള യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തീര്‍ത്ഥാടക സംഘം മടങ്ങിയത് വിവാദമാകുന്നു

ശബരിമലയിലേക്കുള്ള യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തീര്‍ത്ഥാടക സംഘം മടങ്ങിയത് വിവാദമാകുന്നു

എരുമേലി: ശബരിമലയിലേക്കുള്ള യാത്ര. പാതിവഴിയിൽ ഉപേക്ഷിച്ച് മുംബൈ കല്യാണിൽ നിന്നുള്ള തീർത്ഥാടക സംഘം‍ മടങ്ങിയത് വിവാദമാകുന്നു . മുംബൈയിൽ നിന്ന് എത്തിയ 110 പേരടങ്ങുന്ന സംഘമാണ് എരുമേലിയിൽ വെച്ച് യാത്ര ഉപേക്ഷിച്ചത്. 50 മലയാളികളും കൂട്ടത്തിലുണ്ട് സന്നിധാനത്ത് 6 മണിക്കൂറിലധികം തങ്ങാൻ അനുവദിക്കില്ലെന്നു കേട്ടാണു മടങ്ങാൻ തീരുമാനിച്ചത്. വിവരമറിഞ്ഞു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. മധുസൂദനൻ ഗുരുസ്വാമി പുതുക്കോടു ബാലസുബ്രഹ്മണ്യത്തെ കണ്ടു സഹായം വാഗ്ദാനം ചെയ്തു. 6 മണിക്കൂർ നിയന്ത്രണം പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുള്ളവർക്കു മാത്രമാണുള്ളതാണെന്നും സാധാരണ […]

ശബരിമലയിലേക്ക് പോകുവാൻ എത്തിയതെന്ന് കരുതി എരുമേലിയിൽ യുവതിയ്‌ക്കെതിരെ പ്രതിഷേധം

ശബരിമലയിലേക്ക് പോകുവാൻ എത്തിയതെന്ന് കരുതി എരുമേലിയിൽ യുവതിയ്‌ക്കെതിരെ പ്രതിഷേധം

എരുമേലി : ആന്ധ്ര സ്വദേശിനിയായ 40 വയസ്സുകാരി യുവതി ഭർത്താവിനൊപ്പം എരുമേലിയിൽ എത്തിയപ്പോൾ ശബരിമലയിലേക്ക് പോകുവാൻ എത്തിയതാണെന്നു കരുതി അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു. പ്രതിഷേധം ഭയന്ന് എരുമേലി വലിയമ്പലത്തിൽ കയറാനാവാതെ യുവതി ഭർത്താവിനൊപ്പം തിരികെ പോയി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി തന്റെ ഗർഭപാത്രം ഓപ്പറേഷൻ ചെയ്തു എടുത്തു കളഞ്ഞതാണെന്നും തനിക്കു ആർത്തവ സംബന്ധമായ പ്രശ്ങ്ങൾ ഇല്ലായെന്നും അതിനാൽ ശബരിമലയിൽ പോകുന്നതിനു തടസ്സമില്ല എന്നും യുവതി പറഞ്ഞു . ആന്ധ്ര പ്രദേശിലെ വിജയവാഡ സ്വദേശിനി നീലിമ വിജയലക്ഷ്മി […]

സമത്ത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി മുസ്ലിം മതവിശ്വാസികൾ നാടെങ്ങും നബിദിനം ആഘോഷിച്ചു.

സമത്ത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി മുസ്ലിം മതവിശ്വാസികൾ നാടെങ്ങും നബിദിനം ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി : സമത്ത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി മുസ്ലിം മതവിശ്വാസികൾ നാടെങ്ങും നബിദിനം ആഘോഷിച്ചു. പ്രവാചകൻ മുഹമ്മദ്നബിയുടെ ജന്മദിനമാണ് നബിദിനമായി ആഘോഷിക്കുന്നത്. ഇസ്ലാമില്‍ രണ്ടു പ്രധാന പെരുന്നാളുകള്‍ (ഈദ്) കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ ആഘോഷമായി കാണുന്ന ദിവസമാണ് “ഈദ് മീലാദ് നബി” അല്ലെങ്കില്‍ നബി ദിനം. നബിദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി മേഖലയിലെ പള്ളികളിൽ വിവിധ ആഘോഷപരിപാടികൾ നടന്നു. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് പരിപാടികൾ നടന്നത്. നബിദിന സന്ദേശജാഥകൾ, കുട്ടികളുടെ വിവിധകലാപരിപാടികൾ , പ്രവാചകന്റെ അപദാനങ്ങൾ വാഴ്ത്തുന്ന ആലാപനം തുടങ്ങിയ […]

എ.കെ.ജെ. എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഡിസംബർ 23 ന് (വീഡിയോ)

എ.കെ.ജെ. എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഡിസംബർ 23 ന് (വീഡിയോ)

കാഞ്ഞിരപ്പള്ളി : എ.കെ.ജെ. എം. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ (AKJM FSA) യുടെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഡിസംബർ 23 ന് നടത്തുവാൻ തീരുമാനമായി. കഴിഞ്ഞ 54 വർഷങ്ങളിൽ എ.കെ.ജെ. എം. സ്‌കൂൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഒരുമിച്ചുള്ള സംഗമമാണ് ലക്ഷ്യമിടുന്നത്. അന്നേ ദിവസം വിപുലമായ പരിപാടികൾ ആണ് ആസൂത്രണം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പൂർവ വിദ്യാർത്ഥികളിൽ ധാരാളം പേർ മഹാസംഗമത്തിന് എത്തുന്നുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള […]

പൊൻകുന്നത്ത് ബി.ജെ.പി പ്രവര്‍ത്തകർ ദേശീയ പാത ഉപരോധിച്ചു (വീഡിയോ)

പൊൻകുന്നത്ത് ബി.ജെ.പി പ്രവര്‍ത്തകർ ദേശീയ പാത ഉപരോധിച്ചു (വീഡിയോ)

പൊൻകുന്നം : ഇരുമുടികെട്ടുമായി ശബരിമലയിൽ പോയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധി ച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തുന്ന ദേശീയ പാത ഉപരോധത്തിന്റെ ഭാഗമായി ദേശീയ പാത 183 ൽ പൊൻകുന്നത്ത് ബി.ജെ.പി പ്രവര്‍ത്തകർ റോഡ് ഉപരോധിച്ചു. രാവിലെ പത്തരയോടെ തുടങ്ങിയ ഉപരോധം ഒരു മണിക്കൂർ നീണ്ടു നിന്നു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജി രാമൻ നായർ ഉപരോധം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികളുടെ ആചാര […]

ഹർത്താൽ പൂർണം ; മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു

ഹർത്താൽ പൂർണം ; മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു

കാഞ്ഞിരപ്പള്ളി : ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയും ആഹ്വാനം ചെയ്ത ഹർത്താൽ മേഖലയിൽ പൂർണമായിരുന്നു. അപ്രതീക്ഷിത ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചു. ഹർത്താൽ പ്രഖ്യാപിച്ച വിവരം പലരും വൈകി മാത്രമാണ് അറിഞ്ഞത്. അതിനാൽ തന്നെ മുൻതയ്യാറെടുപ്പുകൾ നടത്തുവാൻ സാധിച്ചില്ല.. വിവാഹങ്ങൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും പോകേണ്ടവരെ ഹർത്താൽ ശരിക്കും വലച്ചു. ചില സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ ഇരുചക്ര വാഹനം ഉൾപെടെ ഉള്ള വാഹനങ്ങൾ തടഞ്ഞതൊഴിച്ചാൽ പ്രദേശത്ത് ഹർത്താൽ സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് […]

എംജി സർവകലാശാലാ ഇന്റർ കൊളീജിയറ്റ് വെയ്റ്റ് ലിഫ്റ്റിങ് ചാംപ്യഷിപ്പിൽ സെന്റ് ഡൊമിനിക്സ് കോളജ് ചാംപ്യന്മാർ

എംജി സർവകലാശാലാ ഇന്റർ കൊളീജിയറ്റ് വെയ്റ്റ് ലിഫ്റ്റിങ് ചാംപ്യഷിപ്പിൽ സെന്റ് ഡൊമിനിക്സ് കോളജ് ചാംപ്യന്മാർ

കാഞ്ഞിരപ്പള്ളി ∙ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടന്ന എംജി സർവകലാശാലാ ഇന്റർ കൊളീജിയറ്റ് വെയ്റ്റ് ലിഫ്റ്റിങ് ചാംപ്യഷിപ്പിൽ 246 പോയിന്റ് നേടി സെന്റ് ഡൊമിനിക്സ് കോളജ് പുരുഷ വിഭാഗം ചാംപ്യന്മാരായി. 4 സ്വർണം, 1 വെള്ളി, 2 വെങ്കലമെഡലുകൾ നേടിയാണു വിജയികളായത്. 55 കിലോഗ്രാമിൽ അലൻ കെ.ടോം, 89 കിലോഗ്രാമിൽ അമൽ ഏബ്രഹാം, 96 കിലോഗ്രാമിൽ ജിബിൻ മാത്യു, 102 കിലോഗ്രാമിൽ അലൻ സെബാസ്റ്റ്യൻ എന്നിവരാണു സ്വർണം നേടിയത്. 109 കിലോഗ്രാം വിഭാഗത്തിൽ ലിബിൻ ജേക്കബ് വെള്ളി […]

തീർത്ഥാടക വാഹനം അപകടത്തിൽ പെട്ടു, രണ്ടു മരണം, മൂന്നു പേർ ഗുരുതര നിലയിൽ

തീർത്ഥാടക വാഹനം അപകടത്തിൽ പെട്ടു, രണ്ടു മരണം, മൂന്നു പേർ ഗുരുതര നിലയിൽ

ശനിയാഴ്ച വൈകിട്ട് നാലരയോടെ പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ടെംമ്പോ ട്രാവലർ യാത്രയ്ക്കിടയിൽ ബ്രേക്ക് നഷ്ട്ടപെട്ടു പാറയിൽ ഇടിച്ചു കയറി അപകടത്തിൽ പെട്ടു, രണ്ടു പേർ മരിച്ചു , മൂന്നു പേർ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.. ചെന്നൈ കാഞ്ചിപുരം പെരിയനഗർ സ്വദേശികളായ കാർത്തി, ബാബു എന്നിവരാണ് മരിച്ചത്. . മുണ്ടക്കയം: കൊല്ലം-തേനി ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് […]

ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെയ്തു : ഇന്ന് സം​സ്ഥാ​ന​ ഹ​ർ​ത്താൽ ​

ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെയ്തു : ഇന്ന് സം​സ്ഥാ​ന​ ഹ​ർ​ത്താൽ ​

ഇരുമുടിക്കെട്ടുമായി ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കാ​നാ​യി എ​ത്തി​യ​ ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​യെ വെള്ളിയാഴ്ച രാത്രി പോലീസ് മ​ര​ക്കൂ​ട്ട​ത്തു​വ​ച്ച് തടഞ്ഞിരുന്നു. രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണു ത​ട​ഞ്ഞ​ത്. പ​ത്തി​നു ന​ട അ​ട​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി​യി​ൽ യാ​ത്ര ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും തി​രി​ച്ചു​പോ​ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ ഇരുമുടിക്കെട്ടുമായി ദർശനത്തിനു എത്തിയ താൻ ദർശനം നടത്തിയ ശേഷമേ തിരിച്ചു പോവുകയുള്ളു എന്ന് അവർ വാശി പിടിച്ചു. തുടർന്ന് അഞ്ചുമണിക്കൂറിനു ശേഷം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​ പോ​ലീ​സ് ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെയ്തു. രാ​ത്രി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​രെ മ​ല​യി​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ […]

പെണ്ണമ്മയുടെ കണ്ണുകൾ രണ്ടുപേർക്കു കാഴ്ച നൽകി ഇനിയും ജീവിക്കും..

പെണ്ണമ്മയുടെ കണ്ണുകൾ രണ്ടുപേർക്കു കാഴ്ച നൽകി ഇനിയും ജീവിക്കും..

എരുമേലി : നേർച്ചപ്പാറ കീരിക്കുന്നേൽ മാത്തുക്കുട്ടിയുടെ ഭാര്യ ത്രേസ്യാമ്മ എന്ന പെണ്ണമ്മ (62) ഈ ലോകത്തോട് വിട പറഞ്ഞു അനശ്വരതയുടെ ലോകത്തിലേയ്ക്ക് യാത്രയായെങ്കിലും പെണ്ണമ്മയുടെ കണ്ണുകൾ രണ്ടുപേർക്കു കാഴ്ച നൽകി ഇനിയും വളരെക്കാലം ഈ ലോകത്തിൽ ജീവിക്കും. നേത്രദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന അവയവദാന സാമൂഹിക പ്രവർത്തകരായ ബേബിച്ചൻ ഏർത്തയിൽ മുൻകൈ എടുത്തു നടത്തിയ ഇരുപത്തി അഞ്ചാമത്തെ നേത്രദാനമായിരുന്നു അത്. അതോടെ അന്പതുപേർക്കു കാഴ്ച നൽകിയെന്ന സൽപ്രവർത്തിയും അദ്ദേഹം സമൂഹത്തിനു വേണ്ടി നിർവഹിച്ചു. ബേബിച്ചൻ ഏർത്തയിലും, സെബാസ്റ്റ്യൻ ടോമും […]

എരുമേലിയിലും പരിസരത്തും ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ.

എരുമേലിയിലും പരിസരത്തും ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ.

എരുമേലി : എരുമേലി ടൗണിലും, കണമല, മുക്കൂട്ടുതറ, എംഇഎസ് ജംഗ്ഷന്‍ എന്നീ ഭാഗങ്ങളിലെ എല്ലാ റോഡുകളിലും ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി ഇന്ന് (16 നവംബർ 2018) രാവിലെ ആറു മണി മുതല്‍ ഏഴ് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പൊതുയോഗങ്ങള്‍, പ്രകടനങ്ങൾ, പ്രാര്‍ത്ഥനാ യോഗങ്ങള്‍ തുടങ്ങി എല്ലാവിധ കൂട്ടംകൂടലുകളും ആള്‍ക്കൂട്ടവും നിരോധിച്ചിട്ടുണ്ട്. മതപരമായ ആചാരപ്രകാരമുള്ള തീര്‍ത്ഥാടകരുടെ വാഹനത്തിലോ കാല്‍നടയായോ ഉള്ള യാത്രയ്ക്കോ മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിവയ്ക്കോ നിരോധനമില്ല.

” വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി” പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു

” വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി” പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലാരും വിശന്നിരിക്കരുത് എന്ന ലക്ഷ്യവുമായി കേരപ്പിറവി ദിനമായ നവം.1 ന് ,നവമാദ്ധ്യമ കൂട്ടായ്മയായ സോഷ്യൽ ആക്ടീവ് ഫ്രണ്ടും,( സാഫ്) കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും(കെ എച്ച്ആർഎ) ഒത്ത് ചേർന്ന് ആരംഭിച്ച വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം അബ്ദുൾ സലാം മൗലവി, ഏകെജെഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫാ: സാൽവിൻ അഗസ്റ്റിൻ, ചോറ്റി സരസ്വതി ദിവ്യക്ഷേത്രം മുഖ്യ കാര്യദർശി ശ്രീമദ് സാബു സ്വാമികൾ എന്നിവർ […]

വർണങ്ങൾ വാരിവിതറിയ ശിശുദിന റാലിയിൽ 450 കുഞ്ഞുചാച്ചാജിമാർ അണിനിരന്നു (വീഡിയോ)

വർണങ്ങൾ വാരിവിതറിയ ശിശുദിന റാലിയിൽ 450 കുഞ്ഞുചാച്ചാജിമാർ അണിനിരന്നു (വീഡിയോ)

കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ ശിശുദിനാഘോഷത്തോടനുബന്ധിച്ചു വർണ്ണങ്ങൾ വാരിവിതറി കൊച്ചു കുഞ്ഞുങ്ങൾ നടത്തിയ റാലി കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റി. നാനൂറ്റി അമ്പതു കരുന്നു ചാച്ചാജിമാര്‍ റാലിക്കു പകിട്ടേകി. രണ്ടായിരത്തോളം കൊച്ചു കുട്ടികൾ വിവിധ വേഷങ്ങളണിഞ്ഞു റാലിയിൽ പങ്കെടുത്തു. ( വീഡിയോ കാണുക) കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീമതി രേഖ ലോറൈൻ റാലി ഉദ്‌ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു കെ. മാത്യു, പി.റ്റി.എ. പ്രസിഡന്റ് […]

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സ്വകാര്യ ബസ്സ് മിന്നൽ പണിമുടക്ക്..പോലീസ് ബസ്സുകൾ പിടിച്ചെടുത്തു സർവീസ് നടത്തിച്ചു

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സ്വകാര്യ ബസ്സ് മിന്നൽ പണിമുടക്ക്..പോലീസ് ബസ്സുകൾ പിടിച്ചെടുത്തു സർവീസ് നടത്തിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സ്വകാര്യ ബസ്സ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. പോലീസ് ബസ്സുകൾ പിടിച്ചെടുത്തു സർവീസ് നടത്തിച്ചു.. കാളകെട്ടി സ്‌കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ബസ് കണ്ടക്ടറുമായി ഉണ്ടായ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയാണുണ്ടത്. സംഭവം ഇങ്ങനെ : കാളകെട്ടിയിൽ സ്‌കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ബസ്സിൽ കയറി സീറ്റിൽ ഇരുന്നപ്പോൾ കണ്ടക്റ്റർ കൺസഷനു പകരം ഫുൾ ടിക്കറ്റ് എഴുതി കൊടുത്തതാണ് തുടക്കം. കൺസഷൻ വിദ്യാർത്ഥികൾ സാധാരമായി ബസ്സിൽ നിന്നുവേണം യാത്ര ചെയ്യുവാൻ […]

ശബരിമല സംരക്ഷണ രഥയാത്ര എരുമേലിയിൽ എത്തിയപ്പോൾ ( വീഡിയോ)

ശബരിമല സംരക്ഷണ രഥയാത്ര എരുമേലിയിൽ എത്തിയപ്പോൾ ( വീഡിയോ)

എരുമേലി : ബി. ജെ. പി. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ളയും ബി. ഡി. ജെ. എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേർന്ന് നയിച്ച ശബരിമല സംരക്ഷണ യാത്രയ്ക്ക് എരുമേലിയിൽ ആയിരങ്ങൾ ആവേശത്തോടെ സ്വീകരണം നൽകി. തുടർന്ന് നടന്ന സമ്മേളനത്തില്‍ ബി. ജെ. പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരി. അധ്യക്ഷത വഹിച്ചു. ബി. ഡി. ജെ. എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ അമ്പലപ്പുഴ പേട്ടതുള്ളല്‍ […]

കാഞ്ഞിരപ്പള്ളി മൃഗാശുപത്രി സമ്പൂർണ്ണമായി സോളാർ വൈദ്യുതിയിലേക്ക്..

കാഞ്ഞിരപ്പള്ളി മൃഗാശുപത്രി സമ്പൂർണ്ണമായി സോളാർ വൈദ്യുതിയിലേക്ക്..

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലയിൽ ഇദംപ്രഥമമായി പൂർണമായും സൗരോർജ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സ്ഥാപനമായി കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക് മാറി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരമാണ് സോളാർ സംവിധാനം ഒരുക്കിയിട്ടുള്ളത്. പദ്ധതി തുകയായ 3 ലക്ഷം രൂപ ഉപയോഗിച്ച് അനേർട്ട് അംഗീകാരമുള്ള ഏജൻസിയാണ് സോളാർ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. സോളാർ യൂണിറ്റിന്റെ പ്രവർത്താനോൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആശാ ജോയി നിർവ്വഹിച്ചു. സംസ്ഥാനത്ത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുവാന്‍ സൗരോര്‍ജ്ജം കൂടുതലായി പ്രയോജനപ്പടുത്തണമെന്ന് […]

ശ​ബ​രി​മ​ലയിൽ സമാധാനം വേണം : ഹർജിയുമായി പി.​സി.​ജോ​ർ​ജ് ഹൈ​ക്കോ​ട​തി​യി​ൽ

ശ​ബ​രി​മ​ലയിൽ സമാധാനം വേണം : ഹർജിയുമായി പി.​സി.​ജോ​ർ​ജ് ഹൈ​ക്കോ​ട​തി​യി​ൽ

യുവതി പ്രവേശന വിഷയത്തിൽ കലുഷിതമായ ശ​ബ​രി​മ​ല​യി​ൽ സമാധാനദൂതുമായി പി സി ജോർജ്. ഈ ​മാ​സം 17ന് ​മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്പോ​ൾ. ശ​ബ​രി​മ​ല​യി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ആവശ്യപ്പെട്ടു പൂഞ്ഞാർ എം എൽ എ പി സി ജോർജ് ഹൈ​ക്കോ​ട​തിയിൽ ഹർജി സമർപ്പിച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക് കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും പോ​ലും ഭ​ക്ത​ർ​ക്ക് നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ ശൗ​ചാ​ല​യ​ങ്ങ​ളും കു​ളി​മു​റി​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്. ഭ​ക്ത​ർ​ക്ക് […]

വനത്തിൽ പോയ നാല് കുട്ടികളെ കാണാതായി : പോലീസും നാട്ടുകാരും തിരച്ചിൽ തുടരുന്നു. കാട്ടാനയുടെ ശല്യമുള്ള പ്രദേശമായതിനാൽ നാടാകെ പരിഭ്രാന്തിയിൽ

വനത്തിൽ പോയ നാല് കുട്ടികളെ കാണാതായി : പോലീസും നാട്ടുകാരും തിരച്ചിൽ തുടരുന്നു. കാട്ടാനയുടെ ശല്യമുള്ള പ്രദേശമായതിനാൽ നാടാകെ പരിഭ്രാന്തിയിൽ

എരുമേലി എലിവാലിക്കര പ്രദേശത്തു വനത്തിൽ പോയ അയൽവാസികളായ നാല് കുട്ടികളെ കാണാതായി : ഇന്നലെ രാവിലെ വനത്തിലേക്ക് പോയ അവർ ഇതുവരെയും തിരിച്ചുവന്നിട്ടില്ല. പോലീസും വനപാലകരും നാട്ടുകാരും തിരച്ചിൽ തുടരുന്നു. രാത്രി കുട്ടികളെ തിരയുവാൻ പോയ സംഘം കാട്ടാനയുടെ മുൻപിൽ പെട്ടെങ്കിലും സാഹസികമായി രക്ഷപെട്ടു . കാട്ടാനകളുടെ ശല്യമുള്ള പ്രദേശമായതിനാൽ നാടാകെ പരിഭ്രാന്തിയിൽ.. ശുഭവാർത്തയ്ക്കായി നാടുമുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.. എരുമേലി : വിറക് ശേഖരിക്കാനായി ഇന്നലെ പകൽ വീട്ടിൽ നിന്നും വനത്തിലേക്ക് പോയ നാല് ആൺ കുട്ടികൾ […]

പി പി റോഡിൽ അപകടം; തീർത്ഥാടക ബസ് ബ്രേക്ക് പോയി നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചു കയറി, 12 പേർക്ക് പരുക്ക്

പി പി റോഡിൽ അപകടം; തീർത്ഥാടക ബസ് ബ്രേക്ക് പോയി നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചു കയറി, 12 പേർക്ക് പരുക്ക്

പൊൻകുന്നം : പൊൻകുന്നം പാലാ റോഡിൽ പനമറ്റം കവലയ്ക്ക് സമീപം 4-ാം മൈലിൽ ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടയിൽ ബ്രേക്ക് നഷ്ട്ടപെട്ട് നിയന്ത്രണം തെറ്റി മതിലിലേയ്ക്ക് ഇടിച്ചു കയറി 12 പേർക്ക് പരുക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലായിൽ നിന്നും വേളാങ്കണ്ണിയിൽ തീർത്ഥാടനത്തിന് പോയ ശേഷം തിരിച്ചു വരുന്ന വഴിയിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. പാലാ സ്വദേശികളായ പുലിയുറുമ്പിൽ ബിജു(42) വിനെ കാരിത്താസ് ആശുപത്രിയിലും, ബിനു (28)വെള്ളരിങ്ങാട്ട് ഷീജാ (42). കൊല്ലം പറമ്പിൽ ഷാജി […]

വിഴിക്കിത്തോട്ടിൽ പേപ്പട്ടി ആക്രമണം; വീട്ടമ്മ കടിയേറ്റു ആശുപത്രിയിൽ, അന്യ സംസ്ഥാന തൊഴിലാളിയടക്കം നിരവധിപേർക്ക് കടിയേറ്റു, നാട്ടുകാർ പേപ്പട്ടിയെ തല്ലിക്കൊന്നു..

വിഴിക്കിത്തോട്ടിൽ പേപ്പട്ടി ആക്രമണം; വീട്ടമ്മ കടിയേറ്റു ആശുപത്രിയിൽ, അന്യ സംസ്ഥാന തൊഴിലാളിയടക്കം നിരവധിപേർക്ക് കടിയേറ്റു, നാട്ടുകാർ പേപ്പട്ടിയെ തല്ലിക്കൊന്നു..

വിഴിക്കിത്തോട് : വിഴിക്കിത്തോട്ടിൽ പേപ്പട്ടി ആക്രമണത്തിൽ നിരവധിപേർക്ക് പരുക്ക് . കഴിഞ്ഞ ദിവസം രാവിലെ വീട്ടമ്മയായ വിഴിക്കിത്തോട് വട്ടുകളത്തിൽ റോസി അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ വീടിനകത്തേക്ക് ഓടിക്കയറിയ പേപ്പട്ടി റോസിയെ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു. ദേഹത്ത് സാരമായ കടിയേറ്റ റോസിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോസിയെ കടിച്ചിട്ടും കലിയടങ്ങാതെ പട്ടി വീട്ടിലുണ്ടായിരുന്ന തലയിണ കടിച്ചു കീറിയാണ് ദേഷ്യം തീർത്തത് . റോസിയുടെ നിലവിളി കേട്ട് ഓടിയെത്തിയെ അയൽവാസിയായ ശാന്തമ്മയെയും പട്ടി കടിച്ചു. ആ ഭാഗത്തു ജോലിയ്ക്കു […]

കേരളത്തിന്റെ അഭിമാനമായ നിർമ്മൽ സാബുവിനു നാടിന്റെ ആദരവ്

കേരളത്തിന്റെ അഭിമാനമായ നിർമ്മൽ സാബുവിനു നാടിന്റെ ആദരവ്

കാഞ്ഞിരപ്പള്ളി: റാഞ്ചിയിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ അണ്ടർ ഇരുപതു വിഭാഗം ലോങ് ജംപിൽ സ്വർണം നേടി കേരളത്തിന്റെ അഭിമാനമായ വിഴിക്കിത്തോട് കാരിവേലിൽ സാബുവിന്റേയും മിനിയുടേയും മൂത്ത മകനായ നിർമ്മൽ സാബുവിനെ മാതൃ ഗ്രാമമവും ഇടവകയും ആദരിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ പരിശീലകൻ എം എ ജോർജിന്റെ ശിക്ഷണത്തിലാണ് നിർമ്മലിന്റെ പരിശീലനം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിർമ്മലിന്റെ മാതാപിതാക്കൾ വളരെ ബുദ്ധിമുട്ടിയാണ് മകന്റെ പഠനം നടത്തികൊണ്ടുപോകുന്നത്. എങ്കിലും നിർമ്മലിന്റെ പഠനത്തിനും പരിശീലനത്തിനും ഒരു മുടക്കവും […]

ഭാര്യ ഉപേക്ഷിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തു; കാണാതായെന്ന പരാതിയിൽ കേസെടുത്ത പോലീസ് വിവാഹവേദിയിൽ നിന്നും യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി

ഭാര്യ ഉപേക്ഷിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തു; കാണാതായെന്ന പരാതിയിൽ കേസെടുത്ത പോലീസ് വിവാഹവേദിയിൽ നിന്നും യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ വരാന്തയിൽ വച്ച് പരിചയപ്പെട്ട പഴയിടം സ്വദേശി യുവാവിനൊപ്പം ഭർത്താവിനെ ഉപേക്ഷിച്ചു, വീട്ടിൽ ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ട് കാഞ്ഞിരപ്പള്ളി സ്വദേശി യുവതി ഒളിച്ചോടി. ഭാര്യ ഉപേക്ഷിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തു. യുവതിയ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് വിവാഹവേദിയിൽ നിന്നും പഴയിടം സ്വദേശി കാമുകനൊപ്പം യുവതിയെ കണ്ടുപിടിച്ചു കോടതിയിൽ ഹാജരാക്കി. . കാഞ്ഞിരപ്പള്ളി : ഒന്നര വർഷങ്ങൾക്കു പ്രണയിച്ചു വിവാഹം കഴിച്ചവരാണ് കാഞ്ഞിരപ്പളി സ്വദേശി സാദിഖും (32) ഭാര്യ തൻസിയും (20). […]

പ്രളയത്തിൽ തകർന്ന റോഡുകൾ അടിയന്തിരമായി പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ടു എയ്ഞ്ചൽവാലിയിൽ 12 ന് യുഡിഎഫ് ധർണ

പ്രളയത്തിൽ തകർന്ന റോഡുകൾ അടിയന്തിരമായി പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ടു എയ്ഞ്ചൽവാലിയിൽ 12 ന് യുഡിഎഫ് ധർണ

കണമല : . പ്രളയത്തിൽ ശബരിമല പാതയിലെ എയ്ഞ്ചൽവാലി പാലവും അപ്രോച്ച് റോഡുകളും അഴുത പാലവും തകർന്നത് പുനർനിർമിക്കാതെയാണ് ശബരിമല ക്രമീകരണങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുന്നതെന്ന് കിഴക്കൻ മേഖലാ യുഡിഎഫ് നേതൃത്വം പത്രസമ്മേളനത്തിൽ ആരോപിച്ചു. പമ്പാവാലിയിൽ യുഡിഎഫ് സർക്കാർ അനുവദിച്ച പട്ടയങ്ങൾ എൽഡിഎഫ് സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവർ ആരോപണം ഉന്നയിച്ചു. ഈ വിഷയങ്ങൾ ഉന്നയിച്ച് നവംബർ 12 ന് വൈകിട്ട് അഞ്ചിന് ധർണയും പ്രകടനവും പ്രതിഷേധമായി എയ്ഞ്ചൽവാലിയിൽ നടത്തുമെന്ന് കിഴക്കൻ മേഖലാ യുഡിഎഫ് നേതൃത്വം പത്രസമ്മേളനത്തിൽ അറിയിച്ചു. […]

ആറ് വർഷം മുൻപ് എരുമേലിയിൽ നിന്നും കാണാതായ വീട്ടമ്മയെ തേടി പോലീസ് വീണ്ടും തിരച്ചിൽ ആരംഭിച്ചു

ആറ് വർഷം മുൻപ് എരുമേലിയിൽ നിന്നും കാണാതായ വീട്ടമ്മയെ തേടി പോലീസ് വീണ്ടും തിരച്ചിൽ ആരംഭിച്ചു

എരുമേലി : തെളിയാത്ത പഴയ കേസുകൾ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മയുടെ തിരോധാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പമ്പാവാലി എഴുകുംമണ്ണ് സ്വദേശിനിയായ സിസിലി (35 ) ആണ് ആറ് വർഷം മുമ്പ് നാട്ടിൽ നിന്നും കാണാതായത്. ഇവരെപ്പറ്റി നാളിതുവരെ വിവരങ്ങളൊന്നുമില്ലെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചതെന്ന് എരുമേലി എസ്. ഐ. ശ്രീജിത്ത്‌ അറിയിച്ചു. 2012 ഡിസംബർ 30 നാണ് വീട്ടമ്മ അപ്രത്യക്ഷയായത്. ഇത് സംബന്ധിച്ചു എരുമേലി പോലീസ് സ്‌റ്റേഷൻ ക്രൈം 5/13 പ്രകാരം എടുത്ത […]

ഉല്പാദന മേഖലയ്ക്ക് കൂടുതൽ പദ്ധതികള്‍ : ബ്ലോക്ക് പഞ്ചായത്ത്

ഉല്പാദന മേഖലയ്ക്ക് കൂടുതൽ പദ്ധതികള്‍ : ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : ൨൦൧൯-20 വാര്‍ഷിക പദ്ധതിയിൽ ഉല്പാദന മേഖലയിൽ കൂടുതൽ പദ്ധതി നിര്‍ദ്ദേശങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ നടന്നു. പ്രളയാനന്തര മേഖലകളിൽ കൂടുതൽ തുക അനുവദിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി കൂടുതൽ ഫലപ്രദമായ രീതിയിൽ നടപ്പിലാക്കണമെന്നും ഗ്രാമസഭയിൽ ആവശ്യമുയര്‍ന്നു. പുഴകളും, തോടുകളും സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കണമെന്നും ഗ്രാമസഭയിൽ ആവശ്യമുയര്‍ന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച ബ്ലോക്ക് ഗ്രാമസഭ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി ഉദ്ഘാടനം ചെയ്തു. […]

പൊടിമറ്റത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

പൊടിമറ്റത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

കാഞ്ഞിരപ്പള്ളി : ദേശീയപാത 183 ൽ പൊടിമറ്റം കവലയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചാമംപതാലിൽ താമസിക്കുന്ന പാലക്കാട് കുഴൽമന്ദം കന്നകുഴിവടക്കേതിൽ കെ. ജി. വിജയന്റെ മകൻ ഗോകുൽ ഹരിഷ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൊൻകുന്നം ഒന്നാംമൈൽ ജോളിഭവൻ റെജിയുടെ മകൻ അക്ഷയ് (20) പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് മുണ്ടക്കയത്തു നിന്നും സിനിമ കണ്ടു മടങ്ങവെ പൊടിമറ്റം എഫ്. സി. […]

Page 1 of 60123Next ›Last »