HEAD LINES

മണിമലയില്‍ ഫോക്ലോര്‍ ഗ്രാമം ഉദ്ഘാടനം ഇന്ന്

മണിമല: കേരളത്തിലെ ആദ്യത്തെ ഫോക്ലോര്‍ ഗ്രാമം വെള്ളാവൂര്‍ പഞ്ചായത്തിലെ മൂങ്ങാനിയില്‍ മണിമലയാറിന്റെ തീരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം ചെയ്യും. നാടന്‍ കലകളുടെയും നാടന്‍ ജീവിതത്തിന്റെയും പൈതൃകത്തെ ഓര്‍മിപ്പിക്കുന്ന ഗ്രാമമാണ് രൂപപ്പെടുന്നത്. കേരളത്തിലുടനീളമുള്ള നാടന്‍ കലകളെ പ്രദര്‍ശിപ്പിക്കാനുള്ള സൌകര്യം, കേരളീയ ജീവിതത്തിന്റെ തനിമയെ പ്രതിനിധാനം ചെയ്യുന്ന മ്യൂസിയം, ഫോക്ലോര്‍ പഠനകേന്ദ്രം, ലൈബ്രറി, നാടന്‍ കലകളെ പരിശീലിപ്പിക്കുന്ന കളരികള്‍, പ്രാചീന വാസ്തുശില്പ മാതൃകയില്‍ കൂത്തമ്പലങ്ങള്‍, കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഫോക്ലോര്‍ ഗ്രാമത്തില്‍ ഉണ്ടാകും. ഉച്ചയ്ക്ക് […]

മനസ്സ് നിറച്ചു ഇളങ്ങുളം ധര്‍മശാസ്താ ക്ഷേത്രത്തില്‍ ആനയൂട്ടും ആറാട്ടും നടന്നു

ഇളങ്ങുളം: ധര്‍മശാസ്താ ക്ഷേത്രത്തിലെ ആനയൂട്ടും ആറാട്ടുത്സവവും നടന്നു . പകല്‍ 2.45നാണ് പൊന്‍കുന്നം-പാലാ റോഡരികിലെ വിശാലമായ ക്ഷേത്രമൈതാനത്ത് ആനയൂട്ട് നടന്നത്. ഗുരുവായൂര്‍ വലിയകേശവന്‍ ഉള്‍പ്പെടെ 16 ഗജവീരന്മാര്‍ ആനി നിരന്നു . വൈകീട്ട് 5.30നാണ് ആറാട്ടെതിരേല്പ. നടന്നത് . വെള്ളാങ്കാവ് തീര്‍ഥക്കുളത്തിലാണ് ആറാട്ട് നടന്നത്. ഇളങ്ങുളം സതീഷ്ചന്ദ്രന്‍, പനമറ്റം ഹരികൃഷ്ണന്‍ എന്നിവരുടെ സംഗീതക്കച്ചേരി, ഊട്ടുപുരസദ്യ, മറിയപ്പള്ളി എന്‍.ഗോപകുമാറിന്റെ സംഗീതസദസ്സ്, തൊടുപുഴ സിസ്റ്റേഴ്‌സിന്റെ സംഗീതസദസ്സ്, പാഠകം-ശിവപുരം പി.പി.ചന്ദ്രന്‍, . 4.30ന് അഞ്ജു രാജീവിന്റെ വയലിന്‍ കച്ചേരി, അന്നമനട പരമേശ്വരമാരാരുടെ […]

തിരുനാള്‍ പട്ടണപ്രദക്ഷിണം, കാഞ്ഞിരപ്പള്ളി ഭക്തിസാന്ദ്രമായി

കാഞ്ഞിരപ്പള്ളി: ഭക്തിയും പ്രാര്‍ഥനയും അലിഞ്ഞുചേര്‍ന്ന അന്തരീക്ഷം,

അരുണ്‍ നാസയില്‍ചേര്‍ന്നത് പിറന്നാള്‍ദിനത്തില്‍

ചെറുവള്ളി(പൊന്‍കുന്നം): ജനവരി 26. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം. ചെറുവള്ളി പാട്ടത്തേല്‍ പി.വി.അരുണ്‍ എന്ന യുവശാസ്ത്രജ്ഞന് ഇത് ജീവിതത്തില്‍ മറക്കാനാവാത്ത ദിനം. സ്വന്തം പിറന്നാള്‍ദിനം, പിന്നെ ഭാരതത്തിന്റെ അഭിമാനമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനായി ചേര്‍ന്നദിനം. കോട്ടയം ജില്ലയിലെ ചെറുവള്ളി എന്ന ഗ്രാമത്തില്‍നിന്ന് പറന്നുയര്‍ന്ന് അരുണ്‍ നാസയിലേക്ക് 26 ന് ചെന്നിറങ്ങിയത് പിറന്നാള്‍ ദിനമാണെന്ന് ഓര്‍മ്മിക്കാതെ. അവിടെ അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ അരുണിനെ ഓര്‍മ്മിപ്പിച്ചു. ‘ഇന്ന് 25-ാം പിറന്നാള്‍ !’ പിന്നെ പല രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രപ്രതിഭകള്‍ക്ക് കേക്കുമുറിച്ച് […]

.കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുന്നാള്‍ ആരംഭിച്ചു..

കാഞ്ഞിരപ്പള്ളി:ചരിത്രപ്രസിദ്ധമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍  ആരംഭിച്ചു കത്തീഡ്രല്‍ വികാരി റവ. ഫാ. ജോര്‍ജ് ആലുംകല്‍ തിരുനാളിന് ആരഭം കുറിച്ചു കൊണ്ട് കൊടികയറ്റി. ധാരളം ഭക്ത ജനങ്ങള്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു തിരുനാള്‍ ജനുവരി 31നു സമാപിക്കും .ഇത്തവണ മുപ്പത്തിമുന്ന് പ്രസുദേന്തിമാര്‍ ചേര്‍ന്ന് ആണ് തിരുന്നാള്‍ നടത്തുന്നത്. 27നു രാവിലെ 5.15,9,11,വിശുദ്ധകുര്‍ബാന.ഉച്ചകഴിഞ്ഞ് 2നു വിശുദ്ധകുര്‍ബാന,3.15നു ജപമാല 4.15നു വിശുദ്ധ കുര്‍ബാന,പ്രസംഗം. 28നു രാവിലെ 5.15,7,9,11 വിശുദ്ധകുര്‍ബാന ഉച്ചകഴിഞ്ഞ് 2നു വിശുദ്ധകുര്‍ബാന 3.15നു ജപമാല 4.15നു […]

ചേനപ്പാടിയിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ സാമൂഹ്യവിരുദ്ധര്‍ മനുഷ്യവിസര്‍ജ്യം വിതറി

പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ മനുഷ്യത്വരഹിതമായ അതിക്രമം. ക്ളാസ് മുറികളിലും കഞ്ഞിപ്പുരയിലും വാതിലുകളുടെ പൂട്ടുകളിലും ഇരിപ്പിടങ്ങളിലും മനുഷ്യമലം വാരിയിട്ടാണ് അതിക്രമം നടത്തിയത്. ഇന്നലെ ചേനപ്പാടിയിലെ സര്‍ക്കാര്‍ എല്‍പി സ്കൂളിലാണ് സംഭവം. ഇതോടെ സ്കൂളില്‍ അധ്യയനം മുടങ്ങി. ഒന്നു മുതല്‍ നാലാം ക്ളാസ് വരെയും ആംഗന്‍വാടിയിലുമായി നൂറോളം കൂട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. രാവിലെ സ്കൂള്‍ തുറക്കാന്‍ ജീവനക്കാരി എത്തിയപ്പോള്‍ ഓഫീസ് മുറിയുടെ താഴില്‍ മലം കാണപ്പെട്ടു. തുടര്‍ന്ന് ക്ളാസ് മുറികള്‍ തുറന്നപ്പോള്‍ വിസര്‍ജ്യങ്ങളിട്ട് വൃത്തിഹീനമായ നിലയിലായിരുന്നു. […]

ഇത് ദൈവത്തിന്റെ നാടു തന്നെ … കാഞ്ഞിരപ്പള്ളി കണ്ടു സൈക്കിളില്‍ ലോകസഞ്ചാരത്തിനിറങ്ങിയ ഫ്രഞ്ച് കുടുംബം തല കുലുക്കി സമ്മതിച്ചു

‘എവര്‍ഗ്രീന്‍ ഹില്‍സ് ആന്‍ഡ് പോയറ്റിക് ബാക്ക് വാട്ടര്‍; സോ….. സ്വീറ്റ്. നോ ഡൗട്ട്, ഇറ്റ്‌സ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ പറയുന്നത് സൈക്കിളില്‍ ലോകസഞ്ചാരത്തിനിറങ്ങിയ ഫ്രഞ്ച് കുടുംബം. വിമാനക്കമ്പനി ജീവനക്കാരനായ ഹെന്‍ട്രിയും കുടുംബവും ഒന്‍പതു മാസം മുമ്പാണ് ലോകം ചുറ്റിക്കാണാന്‍ ഇറങ്ങിയത്. ഭാര്യ ഇസബെല്ലയും മക്കളായ ജേക്കബ് (13), അന്ന (12), ലയ (9), ബാക്ടിയോമോ (5) എന്നിവരാണ് സംഘത്തിലുള്ളത്. ഹെന്‍ട്രിയുടെ സൈക്കിളുമായി ഘടിപ്പിച്ചിരിക്കുകയാണ് ബാക്ടിയോമോയുടെ കുഞ്ഞന്‍ സൈക്കിള്‍. മക്കളായ ജേക്കബ്, അന്ന, ലയ എന്നിവര്‍ ഹെന്‍ട്രിക്ക് പിന്നിലും […]

സൂപ്പര്‍ സ്റ്റാര്‍ കള്ളന്‍ – ബണ്ടി ചോര്‍ പിടിയിലായി ..

തലസ്ഥാനത്ത് മുട്ടടയില്‍ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ ശേഷം രക്ഷപെട്ട രാജ്യാന്തര കുറ്റവാളി ബണ്ടി ചോര്‍ പിടിയിലായി. കര്‍ണാടക പോലീസാണ് ബണ്ടിചോറിനെ അറസ്റു ചെയ്തത്. ബാംഗളൂരില്‍ നിന്നാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍സിംഗ് പിടിയിലായത്. ഇക്കാര്യം കര്‍ണാടക പോലീസ് കേരള പോലീസിനെ അറിയിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ കേരളാ പോലീസിന്റെ സംഘം ബാംഗളൂരിലേയ്ക്കു തിരിച്ചു. നേരത്തെ ബണ്ടിചോര്‍ അപഹരിച്ച ആഡംബരക്കാര്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നു കണ്ടെത്തിയിരുന്നു. പോലീസ് പിന്തുടരുന്നതിനിടെ കാര്‍ ഉപേക്ഷിച്ച് ബണ്ടിചോര്‍ രക്ഷപെടുകയായിരുന്നു. […]

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ചു. പൊന്‍കുന്നം ഡിപ്പോയില്‍ എറണാകുളം ബസു റദ്ദാക്കി

എണ്ണക്കമ്പിനികള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചതുമൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്നു വിവിധ ഡിപ്പോകളില്‍നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ചു. 6000 രൂപയില്‍ താഴെ വരുമാനമുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തലാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതോടെ ജില്ലയില്‍ ഇന്നലെ 51 സര്‍വീസുകള്‍ റദ്ദാക്കി. സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ പല സ്ഥലങ്ങളിലും യാത്രാക്ളേശം രൂക്ഷമായി. ഡീസല്‍ വിലവര്‍ധനയ്ക്കു പിന്നാലെ വിവിധ ഡിപ്പോകളിലേക്കുള്ള ഡീസല്‍ ക്വോട്ടയിലും കുറവു വരുത്തിയിട്ടുണ്ട്. ഇതുമൂലം വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ ഡിപ്പോകളില്‍നിന്നു തീര്‍ഥാടനകാലത്തു പമ്പയില്‍ സര്‍വീസ് നടത്താനെത്തിയ […]

നിര്‍മാണം ജാഫര്‍ കാഞ്ഞിരപ്പള്ളി, സംവിധാനം ഷക്കീല, ചിത്രം ‘നീലക്കുറിഞ്ഞി പൂത്തു’

കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് സുപരിചിതന്‍ ആയ ജാഫര്‍ കാഞ്ഞിരപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രം ഷക്കീല സംവിധാനം ചെയ്യും അഭ്രപാളികളില്‍ ആരാധകരെ കോരിത്തരിപ്പിച്ച ഷക്കീല ഇനി സംവിധായികയുടെ വേഷത്തില്‍. ഷക്കീലയുടെ ആദ്യസംവിധാന സംരഭമായ ‘നീലക്കുറിഞ്ഞി പൂത്തു’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചുരുക്കം ചിലരും മാത്രമായിരുന്നു പൂജയില്‍ പങ്കെടുത്തത്. എന്നാല്‍ വിവരം അറിഞ്ഞെത്തിയ നിരവധി പേര്‍ ഷക്കീലയെ കാണാന്‍ തടിച്ചുകൂടി. ചിലര്‍ മൊബൈലില്‍ നടിയുടെ ചിത്രം പകര്‍ത്താനും തിരക്കുകൂട്ടി. ചിത്രത്തിനായി മുന്‍നിര താരങ്ങളുടെ ഡേറ്റ് ചോദിച്ചിട്ടുണ്ടെന്നും ലഭിച്ചില്ലെങ്കില്‍ […]

മുണ്ടക്കയം ചിറ്റടിയില്‍ ബൈക്കും കാറും തമ്മില്‍ കൂടി ഇടിച്ചു, നവദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

മുണ്ടക്കയം ചിറ്റടി യില്‍ ബൈക്കും കാറുകളും തമ്മില്‍ കൂടിയിടിച്ച് ബൈക്ക് യാത്രികരായ നവദമ്പതികള്‍ക്ക് ഗുരുതര പരുക്കേറ്റു. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി യായ ആതിര ഭവനില്‍ അജയ്, ഭാര്യ സുനിത മോള്‍ എന്നിവര്‍ക്കാണ് ഗുരുതരമായ പരിക്കുകള്‍ ഏറ്റത് . പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മുണ്ടക്കയത് നിന്നും ചിറ്റടിയിലേക്ക്‌ ബൈക്കില്‍ പോവുകയായിരുന്ന ഇവരുടെ ബൈകിനെ എതിര്‍ ദിശയില്‍ നിന്നും വന്ന മാരുതി സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഇടിച്ച കാര്‍ , ബൈകിനു […]

മുണ്ടക്കയത്ത് പത്തുവയസുകാരിയെ അറുപതുകാരന്‍ പീഡിപ്പിച്ചു, പ്രതി പോലീസ് പിടിയില്‍

മുണ്ടക്കയം: പത്തുവയസ്സുകാരിയെ വീട്ടിലാരുമില്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച 59 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വരിയ്ക്കാനി ചൂണ്ടവിളയില്‍ ബഷീര്‍ (59) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും വീട്ടിലില്ലാത്ത തക്കംനോക്കി അയല്‍വാസിയായ ബഷീര്‍ വീട്ടിലെത്തി വെള്ളംചോദിച്ചു. വെള്ളമെടുക്കാനായി വീടിനകത്തേക്കുപോയ പെണ്‍കുട്ടിയുടെ പിറകെ ബഷീറും കയറിച്ചെന്നു. വെള്ളവുമായിവന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. പെണ്‍കുട്ടി ബഹളമുണ്ടാക്കി കുതറിയോടി അയല്‍വീട്ടില്‍ അഭയം തേടി. നാട്ടുകാരെത്തിയപ്പോഴേക്കും ബഷീര്‍ ഓടി രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ ബഷീറിന്റെ […]

മുണ്ടക്കയം ഫെസ്റ്റിനു തിരി തെളിഞ്ഞു

മുണ്ടക്കയം: ഫ്രണ്ട്സ് എസ്എച്ച് ഗ്രൂപ്പിന്റെയും ഷാസ് ഇവന്റ് മാനേജുമെന്റിന്റെയും ആഭിമുഖ്യത്തിലുള്ള മുണ്ടക്കയം ഫെസ്റ് തുടങ്ങി ഫെബ്രുവരി 10 വരെ ബസ് സ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ഫെസ്റില്‍ പുഷ്പമേള, വ്യാപാരമേള, കാര്‍ഷിക പ്രദര്‍ശനങ്ങള്‍, ഗൃഹോപകരണങ്ങളുടെ പവലിയന്‍, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവ ഉണ്ടായിരിക്കും. ഇന്നലെ പഞ്ചായത പ്രസിഡണ്ട്‌ നൌഷാദ് ഇല്ലിക്കല്‍, ഉദ്ഘാടനം നിര്‍വഹിച്ചു .

പി.സി.തോമസിന്റെ നില മെച്ചപ്പെട്ടു, കെ.എം.മാണി സന്ദര്‍ശിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് കാരിത്താസ് ആസ്​പത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസിന്റെ നില മെച്ചപ്പെട്ടു. അദ്ദേഹത്തെ മൂന്നുദിവസത്തിനകം ഐ.സി.യു.വില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റുമെന്ന് ആസ്​പത്രിയധികൃതര്‍ അറിയിച്ചു. പരിക്കേറ്റ ഭാര്യയെ വാര്‍ഡിലേക്ക് മാറ്റി. ഡ്രൈവര്‍ പീറ്ററിനെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, മന്ത്രിമാരായ കെ.എം.മാണി, പി.ജെ.ജോസഫ്, സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍, ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലേക്കാട്ട്, കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ […]

പാറത്തോട്ടില്‍ ജോളി ഡൊമിനിക് വൈസ് പ്രസിഡന്റ്

  പാറത്തോട്: ഇന്നലെ പഞ്ചായത്തില്‍ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ ജോളി ഡൊമിനിക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ ബിന്‍സി സുബിനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 19 അംഗങ്ങളുള്ള പഞ്ചായത്തില്‍ ജോളി ഡൊമിനിക്കിന് പതിനഞ്ചും ബിന്‍സി സുബിന് നാല് വോട്ടുകളും ലഭിച്ചു. യുഡിഎഫിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസിലെ തന്നെ ലിസമ്മ ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വനിതാ കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റാണ്. ലാല്‍ തോമസാണ് ഭര്‍ത്താവ്. മക്കള്‍: എബി, ഫെബി.

ഫെഡറല്‍ ബാങ്കിന്റെ ശാഖ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കുരിശുങ്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെഡറല്‍ ബാങ്കിന്റെ ശാഖ തമ്പലക്കാട് റോഡിലുള്ള സമന്വയ കോംപ്ളക്സിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. ബ്രാഞ്ചിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. എടിഎം കൌണ്ടറിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എയും വ്യക്തി കേന്ദ്രീകൃത സേവനങ്ങള്‍ക്കുള്ള പ്രത്യേക കൌണ്ടറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടക്കാട്ടും നിര്‍വഹിച്ചു. ചീഫ് ജനറല്‍ മാനേജര്‍ ടി.എസ്. ജഗദീശന്‍ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു.

വിദ്യാര്‍ഥിയുടെ മൃതദേഹം എത്തിച്ചത്കെട്ടിയടച്ച വഴി വെട്ടിത്തുറന്ന്

മണിമല: റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്െടത്തിയ വിദ്യാര്‍ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചത് മതില്‍കെട്ടിയടച്ച വഴി വെട്ടിത്തുറന്ന്. കഴിഞ്ഞദിവസം തിരുവല്ലയിലെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്െടത്തിയ കരിക്കാട്ടൂര്‍ കൊച്ചുമുറിയില്‍ സുധാകരന്റെ (മാത്യു) മകന്‍ സോജി(18)യുടെ മൃതദേഹമാണ് സഹപാഠികളുടെ നേതൃത്വത്തില്‍ മുമ്പ് കെട്ടിയടച്ച വഴി വെട്ടിത്തുറന്ന് വീട്ടിലെത്തിച്ചത്. റാന്നി സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിയായിരുന്നു സോജി. മാസങ്ങള്‍ക്ക് മുമ്പ് സോജിയുടെ വീട്ടിലേക്ക് മൂന്നടി വീതിയിലുണ്ടായിരുന്ന നടപ്പുവഴി അയല്‍വാസി മതില്‍കെട്ടി അടച്ചിരുന്നു. ഇതെത്തുടര്‍ന്ന് മണിമല പോലീസില്‍ കേസും നിലവിലുണ്ട്. […]

ഗ്യാസ് സിലണ്ടെര്‍ പൊട്ടിത്തെറിച്ചു വീട് തകര്‍ന്നു.

കാഞ്ഞിരപ്പള്ളി;പാചകവാതക സിലണ്ടെര്‍ ഉഗ്രസ്പോടനത്തോടെ പൊട്ടിത്തെറിച്ചു വീട് ഭാഗികമായി തകര്‍ന്നു.സിലണ്ടറില്‍ തീ പടരുന്നത്‌ കണ്ടു വീട്ടുകാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. വാളകയത്തിനു സമീപം വള്ളിയില്‍ വി.ജെ അജികുമാറിന്റെ വീട്ടില്‍ ആണ് നാശമുണ്ടായത്.ഞായറാഴ്ച രാത്രിയിലാണ് സംഭവം.രണ്ടാഴ്ച മുമ്പാണ് അജിയുടെ അച്ഛന്‍ മരിച്ചത് .പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയുന്നതിനായി അജിയും ബന്ധുക്കളും ഞായറാഴ്ച വൈകിട്ട് പമ്പാവാലിയില്‍ പോയിരുന്നു.ഈ സമയം അജിയുടെ ഭാര്യ ബിനീത,മക്കളായ ആദര്‍ശ് (ഏഴ്) അഭിനവ് (രണ്ട്)എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത് .അജിയും ബന്ധുക്കളും രാത്രി മടങ്ങിയെത്തിയപ്പോള്‍ ബിനീത ഭക്ഷണം […]

മുണ്ടക്കയത്തെ ഭീതിയിലാഴ്ത്തി BLACK MAN

മുണ്ടക്കയം: മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തി ‘ബ്ളാക്ക്മാന്റെ’ (കറുത്ത മനുഷ്യന്‍) അഭ്യൂഹ കഥകള്‍. കഥകള്‍ക്ക് അടിസ്ഥാനമില്ലെങ്കിലും കുറച്ചുദിവസങ്ങളിലായി മലയോര മേഖലയിലെ സജീവ ചര്‍ച്ചാവിഷയം ബ്ളാക്ക്മാന്‍ കഥകളാണ്. കറുത്തനിറമുള്ള കാലില്‍ സ്പ്രിംഗ് ഘടിപ്പിച്ച ഭീകര രൂപിയാണ് കഥകളിലെ ബ്ളാക്ക്മാന്‍. രാത്രിയില്‍ കതകില്‍ വന്ന് മുട്ടിവിളിക്കുന്ന ബ്ളാക്ക്മാന്‍ കതക് തുറന്നാലുടന്‍ ദേഹത്ത് മാന്തുകയും കടിക്കുകയും സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയും ചെയ്യുന്നതായാണ് പ്രചാരണം. സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നത് എയ്ഡ്സ് ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളാണെന്നും പറയുന്നു. ബ്ളാക്ക്മാന്‍ കഥകള്‍ പ്രചരിച്ചു തുടങ്ങിയതോടുകൂടി […]

അഞ്ചാം തവണയും ‘ശോഭന ടീച്ചറും കുട്ടികളും’ നേടി

ചിറക്കടവ്: ഇക്കുറിയും ‘ശോഭന ടീച്ചറിന്റെ കുട്ടികള്‍’ കേരളോത്സവത്തില്‍ മാര്‍ഗംകളിക്ക് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി. ഇത് അഞ്ചാം തവണയാണ് ഈ ക്രിസ്ത്യന്‍ അനുഷ്ഠാനകല അവതരിപ്പിച്ച് ചിറക്കടവ് പഞ്ചായത്തിന് ടീച്ചറിന്റെ പത്തംഗ ടീം വിജയം കൊണ്ടുവന്നത്. ‘മെയ്ക്കണേ താ…പീലിയും മയില്‍…മേല്‍ത്തോന്നും മേനിയുംതെയ് തെയ്….’ എന്ന വന്ദനശ്ലോകത്തോടെ ഒറ്റ ക്രിസ്ത്യന്‍കുട്ടി പോലുമില്ലാത്ത ടീം കളിച്ചുനേടിയ ഒന്നാം സ്ഥാനം മതസൗഹാര്‍ദത്തിനുകൂടി ദൃഷ്ടാന്തമായി. ‘എല്ലാം ഹൈന്ദവ ഭവനങ്ങളില്‍നിന്ന് എത്തിയ കുട്ടികള്‍. പക്ഷേ, ക്രിസ്ത്യന്‍ കുട്ടികള്‍ ഉള്‍പ്പെട്ട ടീമിനേക്കാള്‍ അവര്‍ നന്നായി കളിച്ചു….. ‘ -‘ശോഭന […]

കെട്ടുമുറുക്കാന്‍ വിവേക് ഒബ്‌റോയ് ഇക്കുറിയും ചോറ്റി അമ്പലത്തില്‍

ചോറ്റി (കാഞ്ഞിരപ്പള്ളി): പതിവ് തെറ്റിക്കാതെ ഹിന്ദി സിനിമാ നടന്‍ വിവേക് ഒബ്‌റോയ് ഇത്തവണയും ചോറ്റിയിലെത്തി. കെട്ടുമുറുക്കി മലകയറാന്‍. ചോറ്റി സ്വദേശികളായ അഡ്വ. സന്തോഷ്‌കുമാര്‍, സുനില്‍ എന്നിവരോടൊപ്പം തിങ്കളാഴ്ച 10 മണിയോടെ ചോറ്റിയമ്പലത്തില്‍നിന്ന് കെട്ട്‌നിറച്ചു. തുടര്‍ന്ന് വാഹനമാര്‍ഗം പമ്പയ്ക്ക് തിരിച്ചു. ഞായറാഴ്ച വിമാനത്തില്‍ എറണാകുളത്ത് എത്തിയ വിവേക് അവിടെ വിശ്രമിച്ചശേഷമാണ് തിങ്കളാഴ്ച ചോറ്റിയിലെത്തിയത്. കഴിഞ്ഞവര്‍ഷവും മകരജ്യോതി ദര്‍ശിക്കാന്‍ മലചവിട്ടാന്‍ വിവേക് എത്തിയിരുന്നു.

P C ജോര്‍ജ് എരുമേലി പേട്ട തുള്ളലിന് ചെണ്ട അടിക്കുന്നു – വീഡിയോ കാണുക

 

പാറത്തോട് പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടസമുച്ചയം നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

  പാറത്തോട്: അക്കമ്മ ചെറിയാന് പാറത്തോട് പഞ്ചായത്ത് നല്‍കിയത് ഉചിതമായ അംഗീകാരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാറത്തോട് പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടസമുച്ചയം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാറത്തോട് പഞ്ചായത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലവും കെട്ടിടവും സൌജന്യമായി നല്‍കിയ സ്വാതന്ത്യ്ര സമരസേനാനി അക്കമ്മ ചെറിയാന്റെ നാമഥേയത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുവാനുള്ള ഭരണസമിതിയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. കൂടുതല്‍ അധികാരവും ഫണ്ടും പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് എല്ലാ സൌകര്യങ്ങളോടുംകൂടിയ ഓഫീസ് കെട്ടിടം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. […]

അപകടത്തില്‍ മരിച്ചദമ്പതികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി നല്‍കി

കാഞ്ഞിരപ്പള്ളി: മരണത്തിലും വേര്‍പിരിയാതിരുന്ന ദമ്പതികള്‍ക്ക് ഒരേ കുഴിമാടത്തില്‍ അന്തിനിദ്ര. കഴിഞ്ഞ ദിവസം പട്ടിമറ്റം ഒന്നാം മൈലില്‍ ഓട്ടോറിക്ഷയും കണ്െടയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞ അഞ്ചിലിപ്പ മാളിയേക്കല്‍ചിറയില്‍ എം.ജി. ശശികുമാര്‍, ഭാര്യ ജഗദമ്മ എന്നിവര്‍ക്കാണ് ബന്ധുക്കളും നാട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി നല്‍കിയത്. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ ജഗദമ്മ സംഭവ സ്ഥലത്തും ശശികുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്. ബ്ളോക്കു പടിക്കു സമീപം തയ്യല്‍കട നടത്തിയിരുന്ന ശശികുമാര്‍ ഇടവേളകളില്‍ ഓട്ടോ ഡ്രൈവറായും ജോലിനോക്കിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കുടുംബാംഗങ്ങളോടൊന്നിച്ച് […]

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്‍ സ്ഥലം മാറ്റിയേക്കും

  കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പോലീസ് സ്റേഷനു സ്ഥാലമാറ്റ ഭീഷണി. പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റേഷന്‍ ഇവിടെ നിന്നും മാറ്റണമെന്നാണു നിര്‍ദേശം. കേരള ലാന്റ് റവന്യു കമ്മീഷണര്‍ ജില്ലാ കളക്ടര്‍ക്കു നല്‍കിയ ഉത്തരവിലാണ് പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റേഷന്‍ ~ഒഴിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റേഷന്‍ പഴയ പെണ്‍പള്ളിക്കൂടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത് 1997 ഡിസംബര്‍ 11 മുതല്‍ക്കാണ്. […]

വിവേകാനന്ദ ജയന്തി ശോഭായാത്ര വര്‍ണാഭം

150 കുഞ്ഞു വിവേകാനന്ദന്മാര്‍ അണിനിരന്ന വിവേകാനന്ദ ജയന്തി ശോഭായാത്ര നയനാനന്ദമായി. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തമ്പലക്കാട് വേദവ്യാസ വിദ്യാലയം, വിവേകാനന്ദ സ്വാദ്ധ്യായസമിതി എന്നിവയുടെ നേതൃത്വത്തിലാണ് ശോഭായാത്ര നടത്തിയത്. വിവേകാനന്ദ നഗറില്‍ നിന്നാരംഭിച്ച ശോഭായാത്ര ആര്‍.എസ്.എസ്. സംഘചാലക് മനാനിയ കെ.എസ്.പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.നാരായണന്‍, കെ.ജി.രാജേഷ് എന്നിവര്‍ സംസാരിച്ചു. എസ്.പ്രമോദ്, കെ.സി.ശിവദാസ്, ആര്‍.ഹരിലാല്‍, വി.ജയേഷ് എന്നിവര്‍ ശോഭായാത്രയ്ക്ക് നേതൃത്വം നല്‍കി. ശോഭായാത്ര ഗണപതിയാര്‍ കോവിലില്‍ സമാപിച്ചു. മുണ്ടക്കയം: ജയന്തിയുടെ ഭാഗമായി പാറത്തോട്ടില്‍ നിന്ന് ബൈക്ക് […]

മതസൌഹാര്‍ദത്തിന് പൊന്‍ തൂവലായി എരുമേലി പേട്ടതുള്ളല്‍

എരുമേലി: സ്വാമി തിന്തകത്തോം, അയ്യപ്പ തിന്തകത്തോം എന്ന ശരണ മന്ത്രങ്ങളാല്‍ എരുമേലി ഇന്നലെ ഭക്തിസാന്ദ്രമായി. ചരിത്രപ്രസിദ്ധമായ പേട്ടതുള്ളല്‍ വീക്ഷിക്കുന്നതിനായി ആയിരങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ എരുമേലിയിലേക്ക് ഒഴുകിയെത്തിയത്. പേട്ടതുള്ളല്‍ കടന്നുപോകുന്ന വീഥിയുടെ ഇരുവശങ്ങളിലും ആളുകള്‍ തിങ്ങിനിറഞ്ഞു. പേട്ടതുള്ളല്‍ വീക്ഷിക്കുന്നതിനായി കെട്ടിടങ്ങളുടെ മുകളിലുംമറ്റും നേരത്തെ തന്നെ ജനങ്ങള്‍ സ്ഥാനം പിടിച്ചിരുന്നു. പേട്ടതുള്ളല്‍ തുടങ്ങുന്നതിന് മുമ്പ് അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ചെറു സംഘങ്ങളുടെ പേട്ടതുള്ളല്‍ നടന്നു. വാനില്‍ വട്ടമിട്ട് കൃഷ്ണപ്പരുന്ത്; തൊഴുകൈകളോടെ ഭക്തര്‍ അമ്പലപ്പുഴയുടെ പേട്ടതുള്ളല്‍ ആരംഭിക്കുമ്പോള്‍ കൊച്ചമ്പലത്തിനു മേലെ […]

പണിമുടക്ക് വന്‍ പരാജയമാകും: പി.സി. ജോര്‍ജ്

ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്കു സമരം വന്‍ പരാജയമായി മാറുമെന്നു ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പരാജയഭീതിയില്‍ കൈകാലിട്ടടിക്കുന്നതിന്റെ വെപ്രാളത്തിലാണു സമരക്കാര്‍ കുട്ടികളുടെ ദേഹത്തു നായ്ക്കുരണ പൊടി വിതറുകയും സ്ത്രീകളോട് അപമര്യാദ കാട്ടുകയും ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വരുന്ന ഏപ്രിലില്‍ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനുമായി നല്‍കേണ്ടി വരുന്നതു 10,777 കോടി രൂപയാണ്. 2030 ല്‍ ഇതു 31,000 കോടിയും 2040 ല്‍ 1,71,000 കോടിയുമാവും. 2030 ഓടെ […]

തെങ്ങ് കയറുന്ന M L A

  കാഞ്ഞിരപ്പള്ളി:ആത്മ, കൃഷിവകുപ്പ്, കാര്‍ഷക സമൂഹം എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന കിസാന്‍ ഗോഷ്ഠി കാര്‍ഷികമേള കാഞ്ഞിരപ്പള്ളിയില്‍ സമാപിച്ചു. സമാപനദിനം നടന്ന തെങ്ങുകയറ്റ പരിശീലന പരിപാടി ഡോ. എന്‍. ജയരാജ് എം.എല്‍.എ. തെങ്ങില്‍ കയറി ഉദ്ഘാടനം ചെയ്തു. മേളയില്‍ രുചിക്കൂട്ടൊരുക്കിയ കുട്ടനാടന്‍ തട്ടുകടയില്‍ വിരുന്നുണ്ണാന്‍ ആന്‍േറാ ആന്റണി എം.പി.യും എത്തി. മേളയുടെ സ്മരണാര്‍ത്ഥം ടൗണ്‍ഹാള്‍ പരിസരത്ത് എം.പി. തേന്‍മാവിന്‍തൈ നട്ടു. സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.

ചെണ്ട കൊട്ടിക്കും, ചിലപ്പോള്‍ ചെണ്ട കൊട്ടും

ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ആണ് ചീഫ് വിപ്പ് P C ജോര്‍ജ് അധികം ആരും അറിയാത്ത തന്റെ കഴിവ് പ്രദര്‍ശിപ്പിച്ചത് .. കാഴ്ചക്കാരെ അത്ഭുതപെടുത്തി കൊണ്ട് P C ജോര്‍ജ് ചെണ്ട കൊട്ടി തിമിര്‍ത്തു. ചെണ്ട കൊട്ടിക്കുവാന്‍ മാത്രമല്ല തനിക്കു ചെണ്ട കൊട്ടുവാനും മടിയില്ല എന്ന് അദ്ദേഹം തെളിയിച്ചു

ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാര്‍ മരിച്ചു..

പട്ടിമറ്റം : ഓട്ടോയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും ഭാര്യയും മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ മാളിയേക്കല്‍ ചിറയില്‍ എംജി.ശശികുമാര്‍ (37), ഭാര്യ ജഗദമ്മ(ജയ-31) എന്നിവരാണ് മരിച്ചത്. ശശികുമാറിന്റെ അമ്മ ഭാരതി(55), സഹോദരി സതി(38) സഹോദരീഭര്‍ത്താവ് പടുവക്കുഴി രാമകൃഷ്ണന്‍(45) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും രാമകൃഷ്ണന്റെ മക്കളായ സ്വാതികൃഷ്ണ(12), രാഹിന്‍ കൃഷ്ണ(13), നന്ദുകൃഷ്ണ(9) എന്നിവരെ 26-ാംമൈല്‍ മേരിക്യൂന്‍സ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ജയയുടെ മകള്‍ ജയലക്ഷ്മി(അഞ്ചര) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് […]

മുണ്ടക്കയത്ത് പിതാവ് മകനെ കഴുത്തു ഞെരിച്ചു കൊന്നു…

മുണ്ടക്കയം: മദ്യപാനിയായ മകന്റെ നിരന്തര പീഡനം സഹിക്കവയ്യാതെ പിതാവ് മകനെ കഴുത്തുഞെരിച്ചുകൊന്നു. ചെളിക്കുഴി കല്ലുപുരയ്ക്കല്‍ നവാസിനെയാണ് (കോയപ്പാറ്റ-37)പിതാവ് അബ്ദുള്‍കരീം (67)കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ അഞ്ചരയോടെ ഇവര്‍ താമസിക്കുന്ന കൂട്ടിക്കലിലെ വാടകവീട്ടിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയം പോലീസ് പറയുന്നത് ഇങ്ങനെ: സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന നവാസ് വീട്ടില്‍ വഴക്കുകൂടുകയും വീട്ടുകാരെ മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ബുധനാഴ്ച രാത്രിയോടെ മദ്യലഹരിയില്‍ എത്തി വഴക്കുകൂടുകയും മര്‍ദിക്കുകയും ചെയ്തശേഷം കിടന്നുറങ്ങി നവാസിനെ ഷാള്‍ കഴുത്തിലിട്ടു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മാതാവ് ബീഫാത്തു […]

എരുമേലി ചന്ദനക്കുട മഹോത്സവം

എരുമേലി:മനസ്സുകളില്‍ പെയ്തിറങ്ങിയ ചന്ദനക്കുട ഘോഷയാത്ര രാവിനെ പകലാക്കി. ദേശവഴികളില്‍ ജനം ഉറക്കമില്ലാതെ കാത്തുനിന്ന് ഘോഷയാത്രയെ സ്വീകരിച്ചു. രാത്രി ഒന്‍പത് മണിയോടെ മന്ത്രി ഗണേഷ്‌കുമാറാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ജമാ അത്ത് ഭാരവാഹികളായ പി.എച്ച്. അബ്ദുള്‍ സലാം, പി.എം. ഇര്‍ഷാദ്, നിസാര്‍ പ്ലാമൂട്ടില്‍, സി.യു. അബ്ദുള്‍ കരിം, അന്‍സാരി പാടിക്കല്‍ തുടങ്ങിയവരായിരുന്നു ഘോഷയാത്രയുടെ മുന്‍നിരയില്‍. പിന്നില്‍ ശിങ്കാരിമേളവും ചെണ്ടമേളവും നിറഞ്ഞാടി. കണ്ണുകളെ കൗതുകത്തിലാഴ്ത്തിയ ഫയര്‍ ഡാന്‍സും ശ്രദ്ധേയമായി. ഏറ്റവും പിന്നിലായിരുന്നു നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ആനകള്‍.നാടിന് ഉല്‍സവച്ഛായ […]

കുട്ടിക്കാനത്ത് വാഹന അപകടം

 

കുടില്‍കെട്ടി സമരം ഒഴിപ്പിച്ചു

  .   പട്ടിമറ്റം: കഴിഞ്ഞ 15 ദിവസമായി കൃഷിഭൂമി ലഭിക്കണമെന്ന് ആവശ്യപെട്ടു തോട്ട് പുറമ്പോക്കില്‍ കുടില്‍കെട്ടി സമരം നടത്തിയ 14 പേരെ റെവന്യു, പോലിസ് സംഘങ്ങള്‍ ഒഴിപ്പിചു . കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ 12-).വാര്‍ഡില്‍ പട്ടിമറ്റത്ത് തോട്ട് പുറമ്പോക്കില്‍ ആണ് ഒരു സംഘം ആളുകള്‍ കുടില്‍കെട്ടി ആധിപത്യം സ്ഥാപിച്ചത്. ആദ്യം പട്ടിമറ്റം നിവാസി ചാവടിയില്‍ സി കെ പ്രകാശന്റെ നേതൃത്തത്തില്‍ ഒരു കുടില്‍ മാത്രമാണ് ഉണ്ടായിരുന്നത്.എന്നാല്‍ പിന്നിട് ഭൂമി ലഭിക്കുമെന്ന് തെറ്റിധരിച്ചു കൂടുതല്‍ ആളുകള്‍ കുടില്‍കെട്ടി കുടുംബസമേതം […]

പണിമുടക്ക്‌, പ്രകടനങ്ങള്‍ , യോഗങ്ങള്‍

പണിമുടക്ക്‌ : മുഖ്യമന്ത്രിക്ക് പറയുവാന്‍ ഉള്ളത്

  ഉമ്മൻചാണ്ടി മുഖ്യമന്ത്രി 2013 ഏപ്റിൽ ഒന്നുമുതൽ സർക്കാർ സർവീസിൽ പ്റവേശിക്കുന്നവർക്ക് ആവിഷ്കരിച്ച ദേശീയ പെൻഷൻ പദ്ധതി (പങ്കാളിത്ത പെൻഷൻ) നടപ്പാക്കുന്നതിൽ പ്റതിഷേധിച്ച് ഒരു വിഭാഗം സർക്കാർ ജീവനക്കാർ ഇന്നുമുതൽ അനിശ്ചിതകാല സമരം പ്റഖ്യാപിച്ചിരിക്കുകയാണല്ലോ. സമരം ഒഴിവാക്കാൻ സർക്കാർ രണ്ടുതവണ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി. അവരുടെ ആശങ്കകൾക്ക് വ്യക്തമായ മറുപടി പറഞ്ഞു. ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. എന്നിട്ടും സമരവുമായി മുന്നോട്ടുപോകാനുള്ള ജീവനക്കാരുടെ തീരുമാനം രാഷ്‌ട്റീയപ്റേരിതമാണെന്ന് സർക്കാർ കരുതുന്നു. ഭൂസമരം, സർക്കാർ ജീവനക്കാരുടെ സമരം എന്നിങ്ങനെ […]

വസ്മയിപിച്ചു കൊണ്ട് അന്റോണിയന്‍ എസ്കാപെ 2013 തുടങ്ങി

ആനക്കല്ല്: അസാധ്യമായത് സാധ്യമാക്കാനുള്ള ധൈര്യം വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ട് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂളില്‍ ‘അന്റോണിയന്‍ എസ്കാപെ 2013’ തുടങ്ങി . പൂന ആല്‍ഫാ അഡ്വഞ്ചര്‍ അക്കാഡമി ഡയറക്ടര്‍ അജു ഫിലിപ്പ് മുണ്ടക്കയം, ചീഫ് ഓപ്പറേഷണല്‍ ഓഫീസര്‍ ടോം ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് സ്കൂളില്‍ എത്തിയത് . വലിയ ബലൂണിലുള്ള ആകാശയാത്രയായ ഹോട്ട് എയര്‍ ബലൂണിംഗ്, അമ്പതടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് വലയില്‍ ചവിട്ടി കയറിപ്പോകാവുന്ന കമാന്‍ഡോനെറ്റ്, നൂറടിയോളം ഉയരമുള്ള കെട്ടിടത്തിനുമുകളില്‍ […]

പൊന്‍കുന്നത് വാഹന അപകടം ..

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു പത്തടി താഴ്ച യിലേക്ക് മറിഞ്ഞു ഒന്‍പതു പേര്‍ക്ക് പരുകേറ്റു. കര്‍ണാടക ബല്‍ഗാം ജില്ലയില്‍ നിന്ന് ഉള്ളവരാണ് അപകടത്തില്‍ പെട്ടത്. പൊന്‍കുന്നം 20 ആം മൈലില്‍ കടുക്കാമല വളവില്‍ ഇന്നലെ പുലര്ച്ചക്കയിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം എന്ന് കരുതുന്നു.

മണിമല ബിവറേജസ് ഷോപ്പില്‍നിന്ന് 15 ലക്ഷം കവര്‍ന്നു

മണിമല മൂങ്ങാനി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച. ലോക്കര്‍ സഹിതം 15 ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ഇന്നലെ രാവിലെ ജീവനക്കാര്‍ ഷോപ്പ് തുറക്കാന്‍ വന്നപ്പോഴാണു കവര്‍ച്ചക്കാര്യം അറിഞ്ഞത്. ഷട്ടറിന്റെ താഴ് അറുത്തുമാറ്റിയാണു മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്. രണ്ടു ദിവസത്തെ കളക്ഷന്‍ ലോക്കറിലാണു സൂക്ഷിച്ചിരുന്നത്. ഇത് 15 ലക്ഷത്തോളം രൂപയുണ്ടാകുമെന്നു പോലീസ് പറഞ്ഞു. നിരവധി കെയ്സ് മദ്യക്കുപ്പികളും കാണാതായിട്ടുണ്ട്. കുപ്പികള്‍ വാരിവലിച്ചിട്ടിരിക്കുകയാണ്. മണിമല സിഐ സി.ജെ. ജോണ്‍സണ്‍, എസ്ഐ പി.സി. സാബു എന്നിവരുടെ നേതൃത്വത്തില്‍ […]

എസ്.എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍: കൗണ്‍സില്‍ അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു

മുണ്ടക്കയം: എസ്.എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍ പ്രവര്‍ത്തകയോഗം യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.ജി.സാബു, പി.കെ.രാജന്‍, വി.കെ.ഭാസ്‌കരന്‍, കെ.എ.ചന്ദ്രന്‍, പി.എം.മധു, ഷാജി ഷാസ് എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി പ്രവര്‍ത്തകയോഗത്തില്‍ അധ്യക്ഷത വഹിച്ചു. ലാലിറ്റ് എസ്.തകടിയേല്‍, ഒ.ജി.സാബു, ഡോ. പി.അനിയന്‍, കെ.എസ്.ബാബു എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ഭരണസമിതിയുടെ പ്രഥമയോഗം 17ന് ശിവഗിരി ഗുരുദേവക്ഷേത്രത്തില്‍ നടക്കും.

ഫൊക്കാനയുടെ പ്രഥമ പ്രവാസി സേവാപുരസ്കാരം ആന്റോ ആന്റണി സ്വീകരിക്കുന്നു

 

കലോത്സവം സമാപിച്ചു . യു.പിയില്‍ കാഞ്ഞിരപ്പള്ളിക്ക് കിരീടം

കാഞ്ഞിരപ്പള്ളി: 25-ാമത് റവന്യുജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ കിരീടം കോട്ടയം ഈസ്റ്റ് ഉപജില്ലയ്ക്കുതന്നെ. യു.പിയില്‍ കാഞ്ഞിരപ്പള്ളി ഉപജില്ലയ്ക്കാണ് കിരീടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 306 പോയിന്റും ഹയര്‍സെക്കന്‍ഡറിയില്‍ 329 പോയിന്റും കോട്ടയം ഈസ്റ്റ് നേടി. സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 137 പോയിന്റുള്ള പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളും ഹയര്‍സെക്കന്‍ഡറിയില്‍ 170 പോയിന്റുള്ള ളാക്കാട്ടൂര്‍ എം.ജി.എം. എന്‍.എസ്.എസ്. സ്‌കൂളും ഒന്നാംസ്ഥാനം നേടി. യു.പി വിഭാഗം കിരീടം കാഞ്ഞിരപ്പള്ളി ഉപജില്ല സ്വന്തമാക്കിയത് 122 പോയിന്റോടെയാണ്. യു.പി.യില്‍ കോട്ടയം മൗണ്ട് കാര്‍മ്മല്‍ എച്ച്എസ്എസ്സാണ് […]

ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം നിര്‍മാണോദ്ഘാടനം

കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒന്നാംഘട്ടമായി അനുവദിച്ച 14 ലക്ഷം ഉപയോഗിച്ച് പേട്ട ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിര്‍മിക്കുന്ന ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ഒമ്പതിന് പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കുമെന്ന് പഞ്ചായത്തംഗം അഡ്വ. പി.എ. ഷെമീര്‍ അറിയിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ദുള്‍ റസാക്ക് മുഖ്യഅതിഥിയായിരിക്കും. നിര്‍ദിഷ്ട വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ […]

കലോത്സവവേദിയില്‍ വഞ്ചിപ്പാട്ട് ആസ്വദിക്കാന്‍ ഡോ. എന്‍. ജയരാജ്

  കാഞ്ഞിരപ്പള്ളി: വഞ്ചിപ്പാട്ട് മത്സരം വീക്ഷിക്കാന്‍ ഡോ.എന്‍. ജയരാജ് എംഎല്‍എ എത്തി. ഇന്നലെ രാവിലെ വേദി ഒന്നില്‍ നടന്ന മത്സരം കാണാനാണ് കലോത്സവത്തിന്റെ രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍. ജയരാജ് എത്തിയത്. പാട്ടിനൊപ്പം എംഎല്‍എയും താളം പിടിച്ചത് കാണികളേയും മത്സരാഥികളേയും ആവേശത്തിലാക്കി. ഈ വര്‍ഷം മുതലാണ് വഞ്ചിപ്പാട്ട് കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയത്. വഞ്ചിപ്പാട്ട് കലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അവശ്യപ്പെട്ട് സി.കെ.സദാശിവന്‍ എംഎല്‍എ വഞ്ചിപ്പാട്ട് പാടി നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതു ഡോ. എന്‍. ജയരാജ് അനുസ്മരിച്ചു. വഞ്ചിപ്പാട്ട് കാര്‍ഷിക സംസ്കാരത്തിന്റെ […]

യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ പിന്നില്‍ ബസിടിച്ച് 21 പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ ബസ് സ്റോപ്പില്‍ യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ പിന്നില്‍ മറ്റൊരു സ്വകാര്യ ബസ് ഇടിച്ച് 21 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ രണ്ടുപേരുടെ നില ഗരുതരമാണ്. മറ്റുള്ളവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. കോട്ടയം – കോരുത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന റാണി ട്രാവല്‍സിന്റെ പിന്നിലാണ് കോട്ടയം – കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് ഇടിച്ചത്. ഇന്നലെ വൈകുന്നേരം 4.10നായിരുന്നു അപകടം.  

വിലക്ക് മൂലം ഇടുക്കി ജില്ലയില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത മണിക്ക് സ്വീകരണം ജില്ലാ അതിര്‍ത്തിയായ മുണ്ടക്കയത്ത്

മുണ്ടക്കയം: സി.പി.എം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറിക്ക് കോടതിവിലക്ക് ഇടുക്കിയിലെങ്കിലും ജില്ലാതിര്‍ത്തിയില്‍ വന്‍ സ്വീകരണം. ജയില്‍ വിമോചിതനായി മുണ്ടക്കയത്ത് എത്തിയ മണിക്ക് കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് സ്വീകരണം നല്‍കി. ഡല്‍ഹി പീഡനത്തിലും സൂര്യനെല്ലി പീഡനത്തിലും കോണ്‍ഗ്രസ്സുതന്നെയാണ് പ്രതികള്‍. അമേരിക്കയുടെ പാവയായ പ്രധാനമന്ത്രിയുടെ ഭരണമാണ് വിലക്കയറ്റത്തിന് കാരണമെന്ന് എം.എം. മണി സ്വീകരണത്തന് നല്‍കിയ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പി. ഷാനവാസ്, ടി. പ്രസാദ്, വി.കെ. രാജപ്പന്‍, പി.എസ്.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കലോത്സവം – യു.പിയില്‍ കാഞ്ഞിരപ്പള്ളി മുമ്പില്‍

കാഞ്ഞിരപ്പള്ളി: ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 257 പോയിന്റും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 281 പോയിന്റുമായി കോട്ടയം ഈസ്റ്റ് ഉപജില്ല തന്നെ മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗം 235 പോയിന്റുമായി ചങ്ങനാശ്ശേരിയും 214 പോയിന്റുമായി കുറവിലങ്ങാടുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. എച്ച്.എസ്.എസ്. വിഭാഗത്തില്‍ 261 പോയിന്റോടെ ചങ്ങനാശ്ശേരിയും 230 പോയിന്റുമായി പാമ്പാടിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യു.പി വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി ഉപജില്ല 99 പോയിന്റുമായി മുന്നിലെത്തിയപ്പോള്‍ 96 പോയിന്റുള്ള കോട്ടയം ഈസ്റ്റ് 95 പോയിന്റുള്ള പാലാ എന്നിവരാണ് തൊട്ടടുത്ത്. സ്‌കൂളുകളില്‍ മുമ്പില്‍ ഹൈസ്‌കൂള്‍ വിഭാഗം: […]

ഫൊക്കാനയുടെ പ്രഥമ പ്രവാസി സേവാപുരസ്കാരം ലഭിച്ച ആന്റോ ആന്റണിഎംപിക്ക് അഭിനന്ദനങ്ങള്‍

ഫൊക്കാനയുടെ പ്രഥമ പ്രവാസി സേവാപുരസ്കാരം ആന്റോ ആന്റണിഎംപിക്ക്. കേരളത്തിലെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വേണ്ടി പാര്‍ലമെന്റിലും സര്‍ക്കാരിലും നടത്തിയ പരിശ്രമങ്ങളെ മാനിച്ചാണ് പുരസ്കാരം നല്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി വോട്ടവകാശത്തിനുവേണ്ടി പാര്‍ലമെന്റില്‍ നടത്തിയ ശ്രമങ്ങള്‍ , ഇന്ത്യക്കകത്തും പുറത്തുമുള്ള നഴ്സിംഗ് കമ്മ്യൂണിറ്റിക്കുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ , ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിന് ഗ്ലോബല്‍ നഴ്സിംഗ് കൌണ്‍സില്‍ അംഗീകാരം നേടിയത്, നഴ്സിങ്ങിന്റെ ബോണ്ട്‌ സമ്പ്രദായം നിറുത്തല്‍ ചെയ്യുകയും നിര്‍ബന്ധിതമായി സര്‍ട്ടിഫിക്കേറ്റുകള്‍ തടഞ്ഞുവെക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും […]

മന്ത്രി കെ.പി. മോഹനന്‍ എരുമേലിയില്‍ പേട്ടതുള്ളി

എരുമേലി: പുണ്യപാപ ചുമടുമേന്തി ശബരിമല ദര്‍ശനത്തിനെത്തിയ മന്ത്രി കെ.പി. മോഹനന്‍ എരുമേലിയില്‍ പേട്ടതുള്ളി. വര്‍ണങ്ങള്‍ പൂശി, കളരിച്ചുവടുകളോടെയും ഭക്തിലഹരിയില്‍ മെയ്‌വഴക്കത്തോടെയുമായിരുന്നു മന്ത്രിയുടെ പേട്ടതുള്ളല്‍. അഞ്ച് പതിറ്റാണ്ടിലേറെയായി ശബരിമല ദര്‍ശനം നടത്തുന്നുവെങ്കിലും ഇത് 44-ാം തവണയാണ് മന്ത്രി എരുമേലിയില്‍ പേട്ടതുള്ളുന്നത്. എരുമേലി പേട്ട ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പേട്ടതുള്ളി പള്ളിയില്‍ ദര്‍ശനം നടത്തി ധര്‍മശാസ്താക്ഷേത്രത്തിലേക്ക് മന്ത്രി ചുവടുകള്‍ വച്ചു. മുറുകിയ വാദ്യമേളങ്ങള്‍ക്കൊപ്പം മന്ത്രിയുടെ പരിവേഷങ്ങളില്ലാതെ കറുപ്പുടുത്ത് പച്ചിലയുമേന്തിയ മന്ത്രിയുടെ ചുവടുവയ്പിനൊപ്പം സംഘാംഗങ്ങളും ചുവടുവച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് കണ്ണൂരില്‍നിന്ന് […]

റവന്യൂ ജില്ലാ സ്‌കൂള്‍ കലാമേള , യു.പി. വിഭാഗത്തില്‍ ആതിഥേയരായ കാഞ്ഞിരപ്പള്ളി മുന്നില്‍

കാഞ്ഞിരപ്പള്ളി: റവന്യൂ ജില്ലാ സ്‌കൂള്‍ കലാമേള രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കോട്ടയം ഈസ്‌റ്റിന്റെ തേരോട്ടം. യു.പി. വിഭാഗത്തില്‍ ആതിഥേയരായ കാഞ്ഞിരപ്പള്ളി മുന്നിലാണ്‌. 192 192  ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 224 പോയിന്റുമായി കോട്ടയം ഈസ്‌റ്റും 192 പോയിന്റുമായി ചങ്ങനാശേരിയും ഒന്നും രണ്ടും സ്‌ഥാനങ്ങളില്‍ എത്തിയപ്പോള്‍ 181 പോയിന്റുമായി പാമ്പാടി ഉപജില്ല മൂന്നാം സ്‌ഥാനത്താണ്‌. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 204 പോയിന്റുമായി കോട്ടയം ഈസ്‌റ്റ് ഒന്നാമതെത്തി. 175 പോയിന്റുകളുമായി ചങ്ങനാശേരി ഉപജില്ലയാണ്‌ […]

കലോത്സവ ചിത്രങ്ങള്‍

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ സംഘര്‍ഷം; 5 മാധ്യമ പ്രവര്‍ത്തകര്‍ക്കു പരുക്ക്

          തിരുവനന്തപുരം: റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം. അഞ്ചു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കലോത്സവം നടക്കുന്ന കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു വിളമ്പിയ ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയത് ചിത്രീകരിക്കാന്‍ ശ്രമിക്കവേയാണ് അധ്യാപകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞത്. കേരള കൗമുദി സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍, ദീപിക ഫോട്ടോഗ്രാഫര്‍ ഷിജുമോന്‍, ഏഷ്യാനെറ്റിലെ അനില്‍കുമാര്‍, തേജസിലെ ഷുബൈബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജിതേഷിന്റെ കാമറയും അധ്യാപകര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. […]

കലോത്സവ ചിത്രങ്ങള്‍

നങ്ങ്യാര്‍കൂത്ത് ഇതാദ്യം; ഒരു മത്സരാര്‍ഥിമാത്രം

റവന്യൂജില്ലാ കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ നങ്ങ്യാര്‍കൂത്തില്‍ മത്സരിക്കാന്‍ ഒരാള്‍മാത്രം. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് എച്ച്.എസ്.എസ്സിലെ നവമി മോഹനാണ് ആദ്യമായി ഉള്‍പ്പെടുത്തിയ ഇനത്തില്‍ ഏകയായി മത്സരിച്ച് ഒന്നാമതെത്തിയത്. കഴിഞ്ഞ ആറുമാസത്തെ പരിശീലനത്തിന്റെ മികവുമാത്രം കൈമുതലാക്കി നവമി ഫസ്റ്റും എ ഗ്രേഡും നേടി. പൂതനാമോക്ഷം കഥയാണ് നവമി അരങ്ങില്‍ എത്തിച്ചത്. ചാക്യാര്‍കൂത്തില്‍ പിന്‍പാട്ടിന്റെ അകമ്പടിയോടെ കഥപറഞ്ഞ് പോകുന്ന രീതിയാണെങ്കില്‍ നങ്ങ്യാര്‍കൂത്തില്‍ ഭാവാഭിനയത്തിനാണ് പ്രാധാന്യം. നങ്ങ്യാര്‍കൂത്തില്‍ പശ്ചാത്തലസംഗീതത്തിന് രണ്ട് മിഴാവും ഒരു ഇടയ്ക്കയുമാണ് ഉപയോഗിക്കുന്നത്. പരമ്പരാഗതമായി നമ്പ്യാര്‍ സമുദായത്തില്‍പ്പെട്ട സ്ത്രീകളാണ് […]

സിനിമ സീരിയല്‍ തരാം ഐശ്വര്യ കലോത്സവത്തില്‍

കാഞ്ഞിരപ്പള്ളി: ഷൂട്ടിങ് തിരക്കിനിടയില്‍നിന്നാണ് ഐശ്വര്യ രാജീവ് കലോത്സവത്തിനെത്തിയത്. ജഹാംഗീര്‍ ഷംസുദ്ദീന്റെ ടീന്‍സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലായിരുന്നു ഐശ്വര്യ. കലോത്സവ വേദികള്‍ ഐശ്വര്യയ്ക്ക് ചിരപരിചിതമാണ്. സി.ബി.എസ്.ഇ. സ്‌കൂള്‍കലോത്സവത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഐശ്വര്യ എട്ടാം ക്ലാസില്‍ സ്റ്റേറ്റ് സിലബസ്സിലേക്ക് മാറി. ഇവിടെയും വിജയം ഐശ്വര്യക്കൊപ്പമുണ്ട്. സൂര്യ ടി.വി.യിലെ ‘നിലവിളക്ക്’, ‘ഇളംതെന്നല്‍പോലെ’ എന്നീ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2012-ല്‍ ബോക്‌സ്ഓഫീസ് ഹിറ്റായിരുന്ന ‘ഓര്‍ഡിനറി’യുടെ തമിഴ്പതിപ്പിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. സംഘനൃത്തവും മോണോ ആക്ടുമാണ് ഐശ്വര്യയുടെ ഇനങ്ങള്‍. കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

കാഞ്ഞിരപ്പള്ളി കാത്തിരുന്ന കലോത്സവം തുടങ്ങി

    കലോത്സവം ഒന്നാംദിവസം 30 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എച്ച്എസ്എസ് വിഭാഗത്തില്‍ 120 പോയിന്റുമായി കോട്ടയം ഈസ്റ്റാണു മുന്നില്‍. 105 പോയിന്റുമായി ഈരാറ്റുപേട്ട സബ്ജില്ലയാണു രണ്ടാംസ്ഥാനത്ത്. 95 പോയിന്റോടെ പാമ്പാടി സബ്ജില്ല മൂന്നാംസ്ഥാനത്തുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 115 പോയിന്റുമായി കോട്ടയം ഈസ്റ്റ് ഒന്നാംസ്ഥാനത്തും 100 പോയിന്റുമായി കോട്ടയം വെസ്റ്റ് രണ്ടാംസ്ഥാനത്തുമുണ്ട്. 82 പോയിന്റുമായി പാമ്പാടി വിദ്യാഭ്യാസ ജില്ലയാണു മൂന്നാംസ്ഥാനത്ത്. യുപി വിഭാഗത്തില്‍ 42 പോയിന്റുമായി കാഞ്ഞിരപ്പള്ളി, പാലാ വിദ്യാഭ്യാസ ജില്ലകള്‍ ഒന്നാംസ്ഥാനത്തു തുടരുമ്പോള്‍ 41 പോയിന്റുമായി കോട്ടയം […]

കാഞ്ഞിരപ്പള്ളിയ്ക്കു പുളകമായി സാസ്കാരിക റാലി

കാഞ്ഞിരപ്പള്ളി: കലോത്സവത്തിന് വിളംബരം കുറിച്ചു നടത്തിയ വര്‍ണശബളമായ റാലി കാഞ്ഞിരപ്പള്ളിയ്ക്കു പുളകമായി. പഴയ പള്ളി അങ്കണത്തില്‍ നിന്നും കെകെ റോഡിലൂടെ കലോത്സവനഗരിയിലേക്കു നടത്തിയ റാലിയില്‍ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ജനപ്രതിനിധികളും അണിനിരന്നു. മനോഹരമായ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും കലാരൂപങ്ങളുമായി വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് ഒന്നു ചേര്‍ന്നത്. മതസൌഹാര്‍ദതയും ദേശീയതയും വിളിച്ചറിയിക്കുന്നതായിരുന്നു ഉന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു നടത്തിയ സാംസ്കാരിക റാലി. സെന്റ് ഡൊമിനിക്സ്, എകെജെഎം, സെന്റ് ഇഫ്രേംസ് ചിറക്കടവ്, സെന്റ് മേരീസ്, മൈക്ക തുടങ്ങിയ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ മുന്‍നിരയില്‍ […]

HYMA പൊന്‍കുന്നം ഷട്ടില്‍ ടൂര്‍ണമെന്റ് . ഫാസിലും റൂബിനും ചാമ്പ്യന്‍മാര്‍

പൊന്‍കുന്നം: HYMA പൊന്‍കുന്നം ശാഖയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് ഫൈനലില്‍ കോട്ടയം ക്ലബ്ബിന്റെ ഫാസിലും റൂബിനും ചാമ്പ്യന്‍മാര്‍ . Man of the Series ആയി കുളപുറം ഹരിതം ക്ലബിന്റെ ധനൂപ് ( അപ്പു ) തെരഞ്ഞെടുക്കപെട്ടു . Veteran ചാമ്പ്യന്‍മാര്‍ :  ഈരാറ്റുപേട്ട LIONS ക്ലബ്ബിന്റെ ഡോക്ടര്‍ സെബാസ്റ്റ്യന്‍നും രാജുവും . Singles ചാമ്പ്യന്‍ :- ഫാസില്‍      

പാലാ ഫ്ളവര്‍ഷോ

പാലാ അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ സ്റേഡിയത്തില്‍ നടക്കുന്ന പാലാ ഫ്ളവര്‍ ഷോ, കാര്‍ഷിക വ്യവസായമേള നാളെ സമാപിക്കും. ഇന്നു വൈകുന്നേരം അഞ്ചിനു കാര്‍ഷിക ക്വിസ് നടക്കും. ആറിന് കളരിപ്പയറ്റ്, ഏഴിന് സിനിമാറ്റിക് ഡാന്‍സ്. നാളെ ഉച്ചകഴിഞ്ഞ് 2.30 നു നടക്കുന്ന മോഡിഫൈഡ് വെഹിക്കിള്‍സ് റാലി ഡിവൈഎസ്പി എം. രമേഷ്കുമാര്‍ ഫ്ളാഗ്ഓഫ് ചെയ്യും. ഏഴിനു കാവാലം ശ്രീകുമാര്‍ നയിക്കുന്ന ഗാനമേള.  

അസീസി അന്ധവിദ്യാലത്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍

 

വിശ്വാസ തീക്ഷ്ണതയില്‍ ചെങ്ങളം ഇടവകയില്‍ ‘നാത്തൂന്‍ സംഗമം’

ചെങ്ങളം സെന്റ് ആന്റണീസ് ഇടവകയില്‍നിന്ന് മറ്റ് ഇടവകകളിലേക്ക് ‘നാത്തൂന്‍’മാരായി പോയവര്‍ മാതൃ ഇടവകയില്‍ സംഗമിച്ചു. കൂട്ടുപിരിഞ്ഞ് പോയവര്‍ ഇടവേളയയ്ക്കുശേഷം കണ്ടുമുട്ടിയപ്പോള്‍ പങ്കുവയ്ക്കാന്‍ വിശേഷങ്ങള്‍ ഒട്ടേറെ. പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ക്കിടെ പൊട്ടിച്ചിരിയും സൗഹൃദം പങ്കുവയ്ക്കലുമായി സ്ത്രീകള്‍. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയുടെ ശതാബ്ദി ആഘോഷഭാഗമായാണ് വെള്ളിയാഴ്ച പാരീഷ്ഹാളില്‍ ‘നാത്തൂന്‍സംഗമം’ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ചെങ്ങളത്തുനിന്ന് മറ്റ് ഇടവകകളിലെ കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചു പോയവരെ ആ വീടുകളിലെ നാത്തൂന്‍മാര്‍ എന്ന് പരിഗണിച്ചാണ് ‘നാത്തൂന്‍സംഗമം’ എന്ന വേറിട്ട പേര് കൂട്ടായ്മയ്ക്കു നല്‍കിയത്. […]

കര്‍ഷക പെന്‍ഷന്‍ ഉത്ഘാടനം

  കര്‍ഷക പെന്‍ഷന്‍ ഉത്ഘാടനം അനുബന്ധിച്ച് N ജയരാജ്‌ MLA കാഞ്ഞിരപ്പള്ളി കപ്പാട് കൃഷിഭവന്‍ വളപ്പില്‍ തെങ്ങിന്‍ തൈ നട്ടു

ശ്രീമതി സിബിലി ജോര്‍ജ് മികച്ച വനിതാ കര്‍ഷക

ഫാ. വടക്കേ മുറി സ്മാരക കര്‍ഷക അവാര്‍ഡുദാന ചടങ്ങില്‍ മികച്ച വനിതാ കര്‍ഷകയായി തെരെങ്ങേടുക്കപെട്ട ശ്രീമതി സിബിലി ജോര്‍ജ്നു പഞ്ചായത് പ്രസിഡണ്ട്‌ ശ്രീ ബേബി വട്ടക്കാട്ട്‌. പുരസ്കാരവും സര്‌റ്റിഫികറ്റുഉം നല്‍കുന്നു. കാപ്പാട് ദേവമാത സെന്റര് ഡയറക്ടര്‍ ശ്രീ ബെന്നിയും കാണാം

ഗുണഭോക്ത ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഖാടനം

  ഭക്ഷ്യ സിവില്‍ സപ്പ്ളീസ് വകുപ്പിന്റെ അഭിമുക്യത്തില്‍ നടന്ന ഗുണഭോക്ത ബോധവല്‍ക്കരണ സെമിനാര്‍ പഞ്ചായത് പ്രസിഡണ്ട്‌ ശ്രീ ബേബി വട്ടക്കാട്ട്‌. ഉദ്ഖാടനം ചെയ്യുന്നു. ജില്ല പഞ്ചായത്ത് അംഗം മറിയാമ്മ മുലംകാലാ, അബ്ദുല്‍ അസീസ്, Adv . സന്തോഷ്‌ കേശവനാഥ, V. I.  അബ്ദുല്‍ കരീം തുടങ്ങിയവര്‍ പ്രസംഗി ച്ചു

heavenly night

വെളിചിയാനി St Thomas പള്ളിയുടെ യുവദീപ്തിയുടെ heavenly night പരിപാടിയില്‍ നിന്നും

റോഡ്‌ ഉദഘാടനം

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ 2 )o വാര്‍ഡില്‍ പുതിയതായി നിര്‍മിച്ച നീലിയങ്കര – കല്ലൂവേലി റോഡ്‌ ഉല്‍ഘാടനം വാര്‍ഡ്‌ മെമ്പര്‍ സെലിന്‍ സിജോ മുണ്ടമറ്റം നിര്‍വഹിക്കുന്നു

മരണാനന്തര അവയവദാന ബോധവത്കരണം

മുക്കാലി: മുക്കാലി പബ്ളിക് ലൈബ്രറി ആന്‍ഡ് ഡിസി കിഴക്കേമുറി വായനശാല പ്രവര്‍ത്തകരോടും ഗ്രാമനിവാസികളോടുമൊപ്പം ചേര്‍ന്ന് കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികള്‍ നടത്തിയ മരണാനന്തര അവയവദാന ബോധവത്കരണവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോടൊപ്പം നടത്തിയ പെന്‍ഷന്‍ അദാലത്തും ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി ഇരുപത്തഞ്ചോളം പേര്‍ അവയവദാനത്തിന് തയാറായി സമ്മതപത്രം സമര്‍പ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ അനിത ഷാജി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലും മുക്കാലി പബ്ളിക് ലൈബ്രറി പ്രസിഡന്റ് എം.ഐ. ഹസന്‍ മുള്ളന്‍മടയ്ക്കല്‍, […]

റവന്യൂ ജില്ലാ കലോത്സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ജനവരി 1, 3, 4, 5 തിയ്യതികളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡോ. എന്‍. ജയരാജ് എം.എല്‍.എ. പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് എച്ച്.എസ്.എസ്., എ.കെ.ജെ.എം., എച്ച്.എസ്.എസ്, പേട്ട ഗവ. സ്‌കൂള്‍, സെന്റ് മേരീസ് എച്ച്.എസ്.എസ്.എന്നീ സ്‌കൂളുകളാണ് കലോത്സവ വേദികള്‍. 6000 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിനായി 19 വേദികളാണ് ഒരുക്കിയിരിക്കുന്നത്. സെന്റ് ഡൊമിനിക്‌സ് എച്ച്.എസ്.എസ് ആണ് പ്രധാന വേദി. 31 ന് രജിസ്‌ട്രേഷന്‍ നടക്കും. മേളയുടെ ഒന്നാം ദിവസംതൊട്ട് കലാമത്സരങ്ങള്‍ ആരംഭിക്കും. […]

സബ്സിഡി ലഭിക്കുവാന്‍ പേര് ചേര്‍ക്കുവാന്‍ ഗ്യാസ് ഏജന്‍സികളില്‍ വന്‍ തിരക്ക്

ഗവണ്മെന്റ് സബ്സിഡി ലഭിക്കുവാന്‍ ഉള്ള അപേക്ഷ ഫാറം സമര്‍പ്പിക്കുവാന്‍ ഗ്യാസ് ഏജന്‍സി കളില്‍ വന്‍ തിരക്ക് . ആരൊക്കെ ആണ് ഇത് സമര്‍പ്പിക്കേണ്ടത്‌, എന്തൊക്കെയാണ് കൊടുക്കേണ്ടത്, എന്ന് വരെ ഇത് കൊടുക്കുവാന്‍ കഴിയും എന്നൊക്കെ ഉള്ള കാര്യങ്ങളില്‍ പലര്‍ക്കും അവക്തത ഉണ്ട്. പൊന്‍കുന്നം മേരി  മാതാ ഗ്യാസ് ഏജന്‍സി യില്‍ മൂന്നു മണികൂരോളം queue നിന്ന ശേഷം ആണ് പലര്‍ക്കും   അപേക്ഷ ഫാറം സമര്‍പ്പിക്കുവാന്‍ സാധിച്ചത്. എന്നാല്‍ അവസാന നിമിഷം അവശ്യം ഉള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും നിരാശരായി തിരിച്ചു മടങ്ങേണ്ടി വന്നു. ഒരേ […]

പി.സി. ജോര്‍ജ് കൈയേറ്റം ഒഴിപ്പിച്ചു

മുണ്ടക്കയം: ടൌണില്‍ റോഡിന് വീതി കൂട്ടി ഓട നിര്‍മിക്കുന്നതിന്റെ ഭാഗമായി പാതയോരത്തെ കടകള്‍ ഒഴിപ്പിക്കുന്നതിനായി ദേശീയപാത അധികൃതരോടൊപ്പം ചീഫ് വിപ്പ് പി.സി. ജോര്‍ജും. ഇന്നലെ ആശുപത്രി ജംഗ്ഷന്‍ മുതലാണ് ഒഴിപ്പിക്കല്‍ നടന്നത്. മുണ്ടക്കയം ടൌണിന്റെ പ്രധാന പ്രശ്നമാണ് ഗതാഗതക്കുരുക്ക്. ഇത് പരിഹരിക്കുന്നതിനാണ് റോഡിന് വീതി കൂട്ടുന്നത്. ആഴ്ചകള്‍ക്കു മുമ്പ് റോഡ് സൈഡിലെ പരസ്യ ബോര്‍ഡുകളും മറ്റും മാറ്റിയിരുന്നു. ആരാധനാലയങ്ങളുടെ സ്ഥലവുമായി ബന്ധപ്പെട്ടുള്ളത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ചീഫ് വിപ്പിനൊപ്പം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഐസക് […]

HYMA പൊന്‍കുന്നം ഷട്ടില്‍ ടൂര്‍ണമെന്റ്

HYMA പൊന്‍കുന്നം ഷട്ടില്‍ ടൂര്‍ണമെന്റ്  ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

. മാലിന്യം നിറഞ്ഞ വലിയതോട് – മണ്ഡലകാലത്തിന്റെ ബാകിപത്രം

എരുമേലി: ഭക്തലക്ഷങ്ങളെത്തുന്ന എരുമേലിയില്‍ മാലിന്യനിക്ഷേപവും ജലമലിനീകരണവും തടയാന്‍ സംവിധാനങ്ങളില്ലാത്തത് ഈ മണ്ഡലകാലത്തും പ്രധാന പേരായ്മയായി ഉയര്‍ന്നു. ജനവാസ മേഖലയായ എരുമേലിയിലെ വലിയതോട്ടില്‍ മലിനജലം കുഴമ്പുപോലെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. തോട്ടിലേക്ക് മാലിന്യങ്ങള്‍ എങ്ങനെയെത്തുന്നുവെന്ന് പരിശോധിക്കാനോ, തോട് ശുചീകരിക്കാനോ കഴിഞ്ഞിട്ടില്ല. ജലദൗര്‍ലഭ്യമുള്ള തോട്ടില്‍ വെള്ളമെത്തിക്കാനും പദ്ധതികളില്ല. അഴുക്കു വെള്ളം കെട്ടിക്കിടന്ന് ഈച്ചയും കൊതുകും പെരുകുന്ന സാഹചര്യമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ മകരവിളക്ക് തീര്‍ഥാടന കാലത്തും വലിയതോട് സ്ഥലവാസികള്‍ക്കും തീര്‍ഥാടകര്‍ക്കും ഗുരുതര പ്രതിസന്ധി ഉയര്‍ത്തും. ദേവസ്വം മൈതാനത്തിന്റെ ഭാഗംവരെ തോട് […]

. പി.സി. ജോര്‍ജ് മാതൃകയായി..ക്രിസ്മസ് ആഘോഷം അനാഥാലയത്തില്‍

വണ്ടന്‍പതാല്‍ ബത്ലേഹം അനാഥഭവനത്തിലേക്ക് ക്രസ്മസ്ദിനത്തില്‍ അതിഥികളായി ചീഫ് വിപ്പും ഭാര്യ ഉഷയും മക്കളായ ഷെയ്ന്‍, ഷോണ്‍, ഭാര്യ പാര്‍വതി ഇവരുടെ മകന്‍ പി.സി. ജോര്‍ജും ഉച്ചക്ക് ഒരുമണിയോടെയാണ് എത്തിയത്. ആശ്രമ ഡയറക്ടര്‍ ഫാ. റോയി വടക്കേലിന്റെ നേതൃത്വത്തില്‍ അതിഥികളെ സ്വീകരിച്ചപ്പോള്‍ പി.സി. ജോര്‍ജ് കുട്ടികള്‍ക്ക് കേക്കും സമ്മാനങ്ങളും നല്‍കി. ആഘോഷങ്ങള്‍ക്കായി ഒരുക്കിയ വേദിയില്‍ ഫാ. റോയി വടക്കേല്‍ പി.സി. ജോര്‍ജ് ആശ്രമത്തിന് നല്‍കിയ സഹായങ്ങള്‍ പറഞ്ഞപ്പോള്‍ കരഘോഷം മുഴക്കിയാണ് കുട്ടികള്‍ സ്വീകരിച്ചത്. പി.സി. ജോര്‍ജ് തന്റെ ജീവിതത്തിലെ […]

. കുടിവെള്ളമില്ലാത്ത പൈപ്പിന് നാട്ടുകാരുടെ റീത്ത്

എരുമേലി: മണ്ഡലകാലം സമാപിക്കാറായിട്ടും തീര്‍ഥാടകര്‍ ആശ്രയിക്കുന്ന പേട്ടക്കവലിലെ പൈപ്പില്‍ വെള്ളമില്ല. ഒരുമാസത്തിലേറെയായി വെള്ളമെത്താത്ത പൈപ്പില്‍ പ്രതിഷേധസൂചകമായി കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് റീത്തുവച്ചു. പിന്തുണയുമായി തീര്‍ഥാടകരും ഒപ്പം ചേര്‍ന്നത് കുടിവെള്ളം ഇല്ലാത്തതിന്റെ രൂക്ഷത തെളിയിച്ചു. നാട്ടുകാര്‍ക്കും തീര്‍ഥാടകര്‍ക്കും ഉപകരിക്കാത്ത പൈപ്പിന് ആദരാഞ്ജലികള്‍ എന്ന ബോര്‍ഡും പൈപ്പിനുസമീപം സ്ഥാപിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമാണ് എരുമേലി ടൗണിലെ പ്രധാനപൈപ്പില്‍ തീര്‍ഥാടനകാലത്ത് വെള്ളമില്ലാത്തത്. പമ്പിങ്ഷിഫ്റ്റ് കൂട്ടിയതിനാല്‍ ജലവിതരണക്കുഴല്‍ പൊട്ടുന്നതായാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. പൊട്ടുന്ന പൈപ്പുകള്‍ തീര്‍ഥാടകത്തിരക്കിനിടയില്‍ റോഡുപൊളിച്ച് നന്നാക്കാനും സാധിക്കില്ലെന്ന് പറയുന്നു.

. റവന്യൂ ജില്ലാ കലോത്സവത്തിന്റെ പന്തലിന് കാല്‍നാട്ടി

  കാഞ്ഞിരപ്പള്ളി: 25-ാമത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ഡോ. എന്‍.ജയരാജ് എം.എല്‍.എ. നിര്‍വ്വഹിച്ചു. സെന്റ് മേരീസ് സ്‌കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.

. മണ്ഡലകാലം കഴിഞ്ഞു; എരുമേലിയില്‍ തിരക്കിന് ഇടവേള

\ എരുമേലി: വ്രതശുദ്ധി നിറഞ്ഞ മണ്ഡലകാലം കഴിഞ്ഞു. ശരണാരവങ്ങളുയര്‍ന്ന രാപകലുകള്‍ക്ക് ഇനി ഇടവേള. തീര്‍ ഥാടകരുടെ തിരക്കൊഴിഞ്ഞതോടെ താല്‍ക്കാലിക കടകളും അടച്ചു. 41 ദിവസം രാപകലില്ലാതെ പ്രവര്‍ത്തിച്ച കടകള്‍ക്ക് ഇനി രണ്ടുനാള്‍ വിശ്രമം. സീസണ്‍കാലക്രമീകരണങ്ങള്‍ക്കായെത്തിയ ഉദ്യോഗസ്ഥര്‍ക്കും ഇനി സ്വല്‍പം വിശ്രമം. മുണ്ടക്കയത്തും ആലപ്പാട്ട് കവലയിലുമായി നടന്ന രണ്ട് അപകടങ്ങളിലായി മൂന്ന് തീര്‍ഥാടകര്‍ മരിച്ചതും ഏഞ്ചല്‍വാലി സരസ്വതികയത്തില്‍ രണ്ട് തീര്‍ഥാടകര്‍ മുങ്ങിമരിച്ചതുമാണ് ഈമണ്ഡലകാലത്തെ വേദനാജനകമായ സംഭവങ്ങള്‍. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇക്കുറിയും അമിതവില വ്യാപക പരാതികളുയര്‍ത്തി. മണ്ഡലകാലാരംഭം മുതല്‍ തിരക്കുണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ […]

മുണ്ടക്കയത്ത് മതുംമൂട്ടില്‍ വളവില്‍ രണ്ട് അപകടങ്ങള്‍

  മുണ്ടക്കയം ഈസ്റ്റ്:ആറ് കിലോമീറ്റര്‍ ദൂരത്തില്‍ ആറ് വളവുകളിലൊന്നായ മരതുംമൂട്ടില്‍ അരമണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങള്‍. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് റോഡിലേക്ക് മറിഞ്ഞു. മരുതുംമൂട് കവലിയില്‍ ബസും കാറും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പുതിയ സിനിമകള്‍ റിലീസ് ആയി.. മോഹന്‍ലാലിന്‍റെ പോസ്റ്റുരുകളില്‍ പാലഭിഷേകം

ക്രിസ്മസ് / പുതു വര്ഷം പ്രമാണിച്ച് പുതിയ അഞ്ചു ചിത്രങ്ങള്‍ റിലീസ് ആയി. ഫാന്‍സ്‌ അസോസിയേഷന്‍ അംഗങ്ങള്‍ അത്യാവേശത്തോടെ ചിത്രങ്ങള്‍ വരവേറ്റു. മോഹന്‍ലാലിന്‍റെ “കര്‍മയോദ്ധ” എന്നാ ചിത്രത്തിന്റെ പോസ്റ്റുകളില്‍ പാലഭിഷേകം നടത്തിയാണ് പലരും സംതൃപ്തി അടഞ്ഞത് . അതേസമയം, മോഹന്‍ലാല്‍ പുകവലിക്കുന്ന രംഗം ഉള്‍ക്കൊള്ളുന്ന ‘കര്‍മയോദ്ധ’ എന്ന സിനിമയുടെ പോസ്റര്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നു മോഹന്‍ലാലിനെതിരേ ആരോഗ്യ വകുപ്പ് കേസെടുത്തു. പുകയില നിയന്ത്രണ നിയമം അനുസരിച്ചാണു നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം നടത്തിയ പരിശോധനയില്‍ പുകയിലയുടെ പരസ്യം […]

‘ടാ തടിയാ’ – തീയറ്ററുകള്‍ തടിയന്‍മാര്‍ കൈയേറി

  ക്രിസ്മസ് ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രദര്‍ശനത്തിനെത്തിയ ‘ടാ തടിയാ’ കാണാന്‍ തീയേറ്ററുകളില്‍ തടിയന്‍മാരുടെ തിരക്ക്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്ത സൌജന്യ ടിക്കറ്റിനായിട്ടാണ് തീയേറ്ററുകളില്‍ തടിയന്‍മാര്‍ കൂട്ടത്തോടെ എത്തിയത്. ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യഷോയില്‍ 100 കിലോയില്‍ കൂടുതല്‍ തൂക്കമുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കുന്നൊയിരുന്നു വാഗ്ദാനം. തെരഞ്ഞെടുത്ത 14 കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു ഓഫര്‍. കോഴിക്കോടാണ് കൂടുതല്‍ തടിയന്‍മാര്‍ സിനിമ കണ്ടത്. 80 തടിയന്‍മാരാണ് ഫ്രീയായി ഇവിടെ സിനിമ കണ്ടത്. തിരുവനന്തപുരത്ത് 62 ഉം കോഴിക്കോട് 60 ഉം […]

ഇന്നു ലോകാവസാനം – ‘മായന്‍’ കലണ്ടര്‍ പ്രകാരം

ഇന്നു ലോകം അവസാനിക്കുമോ? 2012 പിറന്നപ്പോള്‍ മുതല്‍ ഡിസംബര്‍ 21 എന്ന തീയതി ലക്ഷ്യം വച്ചിരുന്നവരൊക്കെ കൗതുകത്തോടെ ചോദിക്കുന്ന ചോദ്യം. മായന്‍ കലണ്ടര്‍ പ്രകാരം ഇന്ന്‌ ലോകാവസാനമാണെന്നു വിശ്വസിക്കുന്നവര്‍ ചിലരെങ്കിലുമുണ്ട്‌. പക്ഷേ, അക്കൂട്ടത്തില്‍ മായന്മാരുണ്ടാവില്ലെന്നുമാത്രം. മെക്‌സിക്കോയിലും സമീപ രാജ്യങ്ങളിലുമായുള്ള മായന്‍ സംസ്‌കാരത്തിന്റെ കലണ്ടര്‍ ഇന്ന്‌ അവസാനിക്കുന്നതു കൊണ്ടാണ്‌ ഇന്നു ലോകാവസാനമാണെന്ന്‌ ചിലരെങ്കിലും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു പോന്നത്‌. യേശുവിനു രണ്ടായിരം വര്‍ഷം മുന്‍പ്‌ മുതല്‍ നിലനിന്ന സംസ്‌കാരമാണിത്‌.എന്നാല്‍, മായന്‍ സംസ്‌കാരത്തിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന മെക്‌സിക്കന്‍ ഗ്രാമമായ മെറിഡയില്‍ […]

സ്‌പെഷല്‍ സ്‌കൂള്‍ പ്രവൃത്തിപരിചയമേളയില്‍ കാളകെട്ടി അസീസി അന്ധവിദ്യാലയം ചാമ്പ്യന്മാരായി.

കാളകെട്ടി (കാഞ്ഞിരപ്പള്ളി): കോഴിക്കോട്ട് നടന്ന സ്‌പെഷല്‍ സ്‌കൂള്‍ പ്രവൃത്തിപരിചയമേളയില്‍ നാലാമതും കാളകെട്ടി അസീസി അന്ധവിദ്യാലയം ചാമ്പ്യന്മാരായി. മുത്തുകളുപയോഗിച്ച് നെക്‌ലേസ്, വള, മാല എന്നിവയും പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് കുട്ട, ചവിട്ടി, പൊടിതട്ടി എന്നിവയും നിര്‍മിച്ചാണ് 16 സ്‌കൂളുകളെ പിന്‍തള്ളി ഇവര്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. വ്യക്തിഗത ഇനത്തില്‍ മുത്തുകൊണ്ടുള്ള നിര്‍മാണത്തിന് ടോണി സന്തോഷ്, ചൂരല്‍നിര്‍മാണത്തില്‍ ബ്ലസന്‍ ജേക്കബ് കെന്നഡി, സ്‌ട്രോബോര്‍ഡ് നിര്‍മാണത്തില്‍ വൈഷ്ണവ് രവീന്ദ്രന്‍, ചോക്ക് നിര്‍മാണത്തില്‍ മാനവ് സുജിത്ത്, പാഴ്‌വസ്തു നിര്‍മാണത്തില്‍ അഖില്‍ രാജീവ് എന്നിവര്‍ എ ഗ്രേഡ് […]

ദേവമാതാ സെന്ററിലെ ക്രിസ്മസ് ആഘോഷം വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി

  കപ്പാട്: കപ്പാട് ഗവണ്‍മെന്റ് സ്കൂളിലെ വിദ്യാര്‍ഥികളുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം വേറിട്ടതായിരുന്നു. വാര്‍ധക്യത്തില്‍ ഉറ്റവരാല്‍ പുറംതള്ളപ്പെട്ട കപ്പാട് ദേവമാതാ സെന്ററിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം. മിഠായിയും ബലൂണുകളും കേക്കും കുട്ടികള്‍ സ്വയം നിര്‍മിച്ച ആശംസാ കാര്‍ഡുകളും അന്തേവാസികള്‍ക്ക് കൈമാറി. കരോള്‍ ഗാനങ്ങളും തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്കാരവും കുട്ടികള്‍ നടത്തിയത് ആശ്രമവാസികളില്‍ പൂര്‍വകാല സ്മരണകള്‍ ഉണര്‍ത്തി. ക്രിസ്മസ് ആഘോഷം കുട്ടികളില്‍ സഹാനുഭൂതിയും ശുശ്രൂഷാ മനോഭാവവും വളര്‍ത്തുവാന്‍ സഹായകമായെന്ന് ഹെഡ്മാസ്റ്റര്‍ എ.സി. രമേശ് പറഞ്ഞു. കപ്പാട് […]

വൈദ്യുതി പ്രതിസന്ധി രൂക്ഷം

വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വന്‍തോതില്‍ കുറയുന്നു. അണക്കെട്ടില്‍ ഇപ്പോളുള്ളത് കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി വെള്ളം മാത്രം.  

ശബരിമലയിലെ കാര്യങ്ങള്‍ തത്സമയം മൊബൈലില്‍ അറിയുവാന്‍ ..

ശബരിമലയിലെ ക്യൂ നില, പാര്‍ക്കിങ്, കാലാവസ്ഥ എന്നീ വിവരങ്ങള്‍ തല്‍സമയം നിങ്ങളുടെ മൊബൈലില്‍.;

സ: ഇ.പി.ജയരാജനു പൊന്‍കുന്നത് വന്‍ സ്വീകരണം

പൊന്‍കുന്നം:സംസ്ഥാനത്തെ വിറ്റുമുടിക്കുന്ന കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്നാല്‍ കേരള കോണ്‍ഗ്രസിന് രക്ഷപ്പെടാമെന്ന് സി.പി.എം. കേന്ദ്രകമ്മറ്റിയംഗം ഇ.പി.ജയരാജന്‍. ഭൂസംരക്ഷണ ജാഥയ്ക്ക് സി.പി.എം. വാഴൂര്‍ ഏരിയാ കമ്മിറ്റി പൊന്‍കുന്നത്തു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി അഡ്വ. ഗിരീഷ് എസ്.നായര്‍ അധ്യക്ഷനായി. ബി.വിദ്യാധരന്‍ കാണി, ബി.രാഘവന്‍, കാനം രാമകൃഷ്ണന്‍നായര്‍, പ്രൊഫ. ആര്‍.നരേന്ദ്രനാഥ്, പി.ഒ.ജേക്കബ്, പൊന്‍കുന്നം സെയ്ത്, വി.ജി.ലാല്‍, ഐ.എസ്.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കടവുകളില്‍ കാവലായി

എരുമേലി:എരുമേലിയില്‍ അയ്യപ്പഭക്തരെത്തുന്ന നദികളിലെ കടവുകളില്‍ കാവലായി. പമ്പ, അഴുത, മണിമലയാറുകളിലായി ഏഴ് കടവുകളിലാണ് ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിരിക്കുന്നത്. അതത് പ്രദേശങ്ങളില്‍ നദികളിലെ ഒഴുക്കും ആഴവും അറിയാവുന്ന മുങ്ങല്‍ വൈദഗ്ദ്ധ്യവും നീന്തല്‍ പരിചയവുമുള്ള തദ്ദേശവാസികളെയാണ് കാവലിന് നിയോഗിച്ചിരിക്കുന്നത്. ഓരോ കടവിലും രണ്ട് പേര്‍വീതം ഉണ്ട്.

റേഷന്‍ വ്യാപാരികളുടെ ധര്‍ണ കഞ്ഞിരപ്പള്ളിയില്‍

കാഞ്ഞിരപ്പള്ളി: പൊതുവിപണിയില്‍ വിലവര്‍ധനവുണ്ടായതിന്റെ പേരില്‍ റേഷന്‍കടകളില്‍ റെയ്ഡു നടത്തുന്നതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ താലൂക്കിലെ റേഷന്‍ കടകള്‍ അടച്ചിട്ട് താലൂക്ക് സപ്ളൈ ഓഫീസ് പടിക്കലേക്ക് പ്രകടനവും ധര്‍ണയും നടത്തി. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോയിക്കുട്ടി കുരീക്കാട്ട് ധര്‍ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി എം.ആര്‍. സലിന്‍, സെബാസ്റ്റ്യന്‍ ജോസഫ്, കെ.ജെ. വിജയന്‍, വി.സി. രഘുപിള്ള, സാബു ഡി. നായര്‍, ഇ.എസ്. ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു. നിലവിലുള്ള കമ്മീഷന്‍ വ്യവസ്ഥ മാറ്റി […]

സ. ഇ പി ജയരാജന്‍ നയിച്ച ഭൂസംരക്ഷണ ജാഥ കാഞ്ഞിരപ്പള്ളിയില്‍

സ. ഇ പി ജയരാജന്‍ നയിച്ച ഭൂസംരക്ഷണ ജാഥ കാഞ്ഞിരപ്പള്ളിയില്‍ ജാഥ എത്തിയപ്പോള്‍ ഉണ്ടായ ചാറ്റമഴയെയും കൂസാതെ സമരവീര്യവുമായി ആയിരക്കണക്കിനാളുകള്‍ സ്വീകരിക്കാനെത്തി. പേട്ട ജങ്ഷന്‍ മുതല്‍ ആയിരങ്ങള്‍ കാത്തുനിന്ന് വരവേറ്റു. മുത്തുക്കുടകള്‍, ശിങ്കാരിമേളം, ചവപ്പുസേന പരേഡ് തുടങ്ങിയവയോടെയായിരുന്നു സ്വീകരണം. സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ജാഥാക്യാപ്റ്റനെ നോട്ടുമാലയിട്ട് സ്വീകരിച്ചു. പി കെ അബ്ദുള്‍ കരിം അധ്യക്ഷനായി. ജാഥാ അംഗം കെ സോമപ്രസാദ്, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. പി ഷാനവാസ് എന്നിവര്‍ സംസാരിച്ചു. സിപിഐ […]

പെൺകുട്ടികളെ രക്ഷിക്കാനിവിടെ ആരുമില്ലേ?

ഡൽഹി യിൽ പെൺകുട്ടിയെ ബസ്സിൽ മാനഭംഗപ്പെടുത്തി വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത്‌ വിദ്യാർത്ഥിനികൾ വാമൂടിക്കെട്ടി പ്രകടനം നടത്തുന്നു. കേരളത്തില്‍ ഇത് പോലെ ഉള്ള സംഭവങ്ങള്‍ നടന്നപ്പോള്‍ ഇവര്‍ എന്തെ പ്രതികരികഞ്ഞത് എന്ന് പലരും അത്ഭുതപെടുന്നു …

മഅദനിക്ക് പറയാനുള്ളത് ..

ബംഗളൂരു: ഒരുപാടു കാര്യങ്ങള്‍ തനിക്കു പറയാനുണ്ടായിരുന്നെങ്കിലും അതൊന്നും കോടതി കേട്ടില്ലെന്ന്‌ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്‌ദുല്‍നാസര്‍ മഅദനി. ”ഞാന്‍ അറസ്‌റ്റിലായ ബംഗളൂരു സ്‌ഫോടനക്കേസില്‍ കോടതി കൂടുതല്‍ കേട്ട വാദങ്ങള്‍ പ്രോസിക്യൂഷന്റേതായിരുന്നു. (സുധയെന്ന സ്‌ത്രീ മരിക്കുകയും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തുവെന്നതാണു ബംഗളൂരു സ്‌ഫോടനക്കേസ്‌. സ്‌ഫോടനത്തിന്റെ ശക്‌തിയില്‍ ബോധരഹിതായി വീണശേഷം എട്ടു ദിവസം കഴിഞ്ഞാണ്‌ സുധ മരിച്ചതെന്നാണു പറയുന്നത്‌). ഒരിക്കലും ഞാന്‍ തെറ്റുകാരനായിട്ടില്ല. ഇത്തരം കാര്യങ്ങളെ പ്രോല്‍സാഹിപ്പിച്ചിട്ടുമില്ല. രാജ്യത്തെ ഒരു അക്രമത്തിലും പങ്കാളിയല്ലെന്നു ആത്മാര്‍ഥമായി […]

കാനനപാതവഴിയെത്തിയ തീര്‍ഥാടകരെ തടഞ്ഞു

എരുമേലിയില്‍നിന്ന് പരമ്പരാഗത കാനനപാതവഴി എത്തിയ തീര്‍ഥാടകരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വലിയാനവട്ടത്ത് തടഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നാലിനുശേഷം എത്തിയ തീര്‍ഥാടകരെയാണ് നിയന്ത്രിച്ചത്. ‘എലിഫന്റ് മോണിട്ടറിങ് സംഘ’ത്തിന്റെ നിരീക്ഷണത്തില്‍ വനപ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൈകീട്ട് പോലീസും വനംവകുപ്പും ചേര്‍ന്നാണ് മുപ്പതോളം തീര്‍ഥാടകരെ പമ്പയിലെത്തിച്ചത്. രാത്രിവൈകിയും തീര്‍ഥാടകരെത്തിയതിനാല്‍ രാത്രി ഏഴരയോടെ വനംവകുപ്പിന്റെ ഏഴംഗസംഘം വലിയാനവട്ടത്തെത്തി ക്യാമ്പ് ചെയ്തു.

പുതുപ്പറമ്പില്‍ പുഷ്പയുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല

“ഞങ്ങള്‍ കരുതി ഭൂചലനമാണെന്ന് അല്‍പസമയത്തിനകം വലിയശബ്ദത്തോടെ ഒരു വാഹനം ഞങ്ങളുടെ വീടിനുമുകളിലൂടെ പറന്ന് കൊക്കയിലേക്ക് വീണു. ശബ്ദംകേട്ട് വീടിന്റെ പുറകിലെ വാതില്‍ തുറന്നുനോക്കിയപ്പോള്‍ ഒരു ടെമ്പോട്രാവലര്‍ കുഴിയില്‍ മറിഞ്ഞുകിടക്കുന്നതാണ് കണ്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തീര്‍ഥാടകര്‍ സഞ്ചരിച്ച ടെമ്പോട്രാവലറാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഹനം വീണിടത്തെ വീട്ടിലെ താമസക്കാരും അതുവഴി പോയ യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിലെത്തിച്ചു. ഒരാള്‍ മാത്രം വാഹനത്തില്‍നിന്നും തെറിച്ചുപോയതിനാല്‍ വാഹനത്തിന്റെ അടിയില്‍പ്പെട്ടു മരിച്ചു. ” ദേശീയപാത-220ന്റെ […]

കൊച്ചിയില്‍ യുവാവിന്റെ നഗ്നയോട്ടം

തിരക്കേറിയ എം. ജി. റോഡില്‍ യുവാവ് പ്രതിഷേധ നഗ്‌നയോട്ടം നടത്തി. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ചാണ് യുവാവ് നഗ്‌നനായി ഓടിയത്. മുഖം തുണികൊണ്ട് മറച്ച് മഹാരാജാസ് ഗ്രൗണ്ടിനു സമാന്തരമായി നൂറു മീറ്ററോളം ഓടിയ യുവാവ് പിന്നീട് സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മഹാരാജാസ് ഗ്രൗണ്ടിലെ സിഗ്‌നല്‍ പോസ്റ്റിനു സമീപത്തുള്ള മരത്തിനടുത്ത് മറഞ്ഞു നിന്ന യുവാവ് അവിടെ നിന്ന് വസ്ത്രം മാറി ഓട്ടം തുടങ്ങി. ചുവപ്പ് സിഗ്‌നല്‍ […]

രണ്ട് മണിക്കൂറില്‍ മൂന്നപകടം; തുടര്‍ അപകടങ്ങള്‍ കണ്ടു ഞെട്ടി വിറച്ച് സമീപവാസികള്‍

മുണ്ടക്കയം ഈസ്റ്റ്: അപകടവളവായ ചാമപ്പാറയില്‍ തിങ്കളാഴ്ച നടന്നത് മൂന്ന് അപകടങ്ങള്‍. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിനിടയിലാണ് ഈ അപകടങ്ങള്‍ ഉണ്ടായത്. രാവിലെ 9.30ന് നിയന്ത്രംവിട്ട ലോറി വൈദ്യുത തൂണിലിടിച്ച് വൈദ്യുത തൂണ്‍ ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം താറുമാറായി. ഒരു കാറിനെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് രണ്ടുകാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട മിനി ബസ് ടാറിങ്ങില്‍നിന്ന് വെട്ടിച്ച് വശത്തേയ്ക്ക് ഇറക്കി. യാത്രക്കാരായ തീര്‍ഥാടകര്‍ വാഹനത്തില്‍നിന്ന് ചാടിയിറങ്ങി കല്ലിട്ട് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. അപകടങ്ങളില്‍ ആര്‍ക്കും പരിക്കില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ […]

ചാമപ്പാറ വളവില്‍ അപകടങ്ങളെ നേരിടാന്‍ സംവിധാനം

മുണ്ടക്കയം : ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തില്‍പ്പെട്ട ചാമപ്പാറ വളവില്‍ അപകടങ്ങള്‍ക്ക് മുന്‍കരുതലായി താല്‍ക്കാലിക ക്രമീകരണങ്ങള്‍ നടത്തി. ഇതിന്റെ ഭാഗമായി താല്‍ക്കാലിക സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുശേഷം സ്ഥിരം ബോര്‍ഡുകള്‍ സ്ഥാപിക്കും. താല്‍ക്കാലികമായി നിര്‍മിച്ച സംരക്ഷണ ഭിത്തി വെള്ളയടിച്ചു. പാതയില്‍ സെന്റര്‍ ലൈന്‍ മാര്‍ക്ക്‌ചെയ്ത് രണ്ടിടത്തായി റിഫ്‌ളക്ടറോടുകൂടിയ ക്രോസ് സ്റ്റഡ് പിടിപ്പിച്ചു. വളവിന്റെ എതിര്‍വശത്തെ മണ്‍തിട്ടയും കാടുപിടിച്ച സ്ഥലവും അയ്യപ്പ സേവാസമാജം പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ചാമപ്പാറ വളവില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി […]

ശബരിമല തീര്‍ഥാടനകാലത്തെ തിരക്കിന്റെ മറവില്‍ എരുമേലിയില്‍ കള്ള നോട്ടുകള്‍ വ്യാപകം ..

വ്യാജനോട്ടുകള്‍ വെളുപ്പിക്കുന്നതിനു പ്രബല റാക്കറ്റുകള്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രമാക്കുന്നതായി സൂചന. ശബരിമല തീര്‍ഥാടനകാലത്തെ തിരക്കിന്റെ മറവില്‍ എരുമേലി മേഖലയില്‍ വ്യാജനോട്ടുകളുടെ സാന്നിധ്യം ക്രമാതീതമായി കൂടുന്നതായുള്ള റിപ്പോര്‍ട്ടുകളാണു രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം ബലപ്പെടുത്തുന്നത്‌. ദക്ഷിണേന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്ന തിരക്കേറിയ തീര്‍ഥാടനകേന്ദ്രങ്ങള്‍ റാക്കറ്റുകള്‍ താവളമാക്കുന്നതായാണ്‌ സൂചന. നോട്ടുകളുടെ വ്യാപനം പെട്ടെന്ന്‌ തിരിച്ചറിയില്ല എന്നതും കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ നോട്ടുകള്‍ എത്തും എന്നതുമാണു തീര്‍ഥാടന കേന്ദ്രങ്ങളെ വ്യാജനോട്ടു റാക്കറ്റുകളുടെ പുതിയ താവളങ്ങളാക്കുന്നത്‌. പ്രദേശങ്ങളിലെ സ്‌ഥിരം താമസക്കാരെക്കാള്‍ കൂടുതല്‍ വിദൂര പ്രദേശങ്ങളില്‍നിന്നുള്ളവര്‍ […]

മുണ്ടക്കയത്ത് സ്വര്‍ഗീയ വിരുന്നു പ്രാര്‍ഥന സമ്മേളന വേദിയിലേക്ക് മാര്‍ച്ച്‌., സംഘര്‍ഷം

  മുണ്ടക്കയം:നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ 34-ാംമൈലിലെ സ്വര്‍ഗീയവിരുന്ന് കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. സുവിശേഷകേന്ദ്രത്തിന് 50മീറ്റര്‍ ദൂരെവച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. പോലീസ്‌വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഐക്യവേദി പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരിപ്പുസമരം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.രഞ്ജിത്ത്, രാജു പാലപ്ര, അജിത് വേണു, കെ.ബി.മധു, ജി.അരുണ്‍, ശരത്ത് സജീവന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

മുണ്ടക്കയത്ത് വീണ്ടും വാഹന അപകടം – ഒരാള്‍ മരിച്ചു

മുണ്ടക്കയത്ത് കൊടുകുത്തിക്ക് സമീപം ചമാപ്പറ വളവില്‍ വേണ്ടും ബസ്‌ അപകടം. അയ്യപ്പഭകതന്മാര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. നാല് പേരുടെ നില ഗുരുതരം ആണ്. തമിഴ് നാട്ടില്‍ നിനുള്ള ഭക്താന്‍ മാര്‍ ആണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്ക് ഏറ്റവരെ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി യിലും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു . വാഹനാപകടത്തില്‍ മരിച്ച ചെന്നൈ മധുരവേല്‍ ഗംഗാനഗറില്‍ R പുകളേന്തി ഒരുമിച്ച്‌ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട ഗൗതമന്‍ അച്‌ഛന്‍ പുകളേന്തിയുടെ […]

നൂറോളം റേഷന്‍ കടകള്‍ക്ക് എതിരെ നടപടിവരും, പരിശോധന തുടരുന്നു .

  രണ്ട് ദിവസമായി സിവില്‍ സപ്ലൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ റേഷന്‍ കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. നൂറോളം റേഷന്‍ കടകള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതേസമയം റേഷനരി മറിച്ച് വില്‍ക്കുന്നതും പൂഴ്ത്തി വയ്ക്കുന്നതും തടയാന്‍ ശനിയാഴ്ചയും സംസ്ഥാന വ്യാപകമായി പരിശോധന നടന്നു.  അറസ്റ്റിലും പരിശോധനയിലും പ്രതിഷേധിച്ച് തിങ്കളാഴ്ച മൊത്ത വിതരണ ഡിപ്പോകള്‍ സംസ്ഥാന വ്യാപകമായി അടച്ചിടാന്‍ വിതരണക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ പരിശോധനയില്‍ മാത്രം […]