പാമ്പു ശല്യത്തിന് ഓർമ്മിക്കുവാൻ ..
വാവ സുരേഷിന്റെ മാത്രം നമ്പർ സേവ് ചെയ്തു വെച്ചിരിക്കുന്നവർക്ക് സമർപ്പയാമി… ദാ ഇതൂടെ ഫോണിൽ സൂക്ഷിക്കുന്നത് നല്ലതാണ്.. പ്രത്യകിച്ചും പത്തനംതിട്ട കോട്ടയം ആലപ്പുഴ മുതൽ അങ്ങ് കണ്ണൂർ കോഴിക്കോടൊക്കെ ഉള്ളവർ.. കാരണം തിരുവനന്തപുരത്ത് നിന്നും വാവ സുരേഷ് പാഞ്ഞെത്തുമ്പഴേക്കും പാമ്പ് പണി തരാൻ ഉദ്ദേശിച്ചാണ് വന്നതെങ്കിൽ പണിയും തന്ന് അതിന്റെ കുടുംബത്ത് ചെല്ലും… അതോണ്ട് ഒന്ന് സൂക്ഷിച്ചേക്ക്… കേരള വനം വന്യജീവി വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം ടോൾ ഫ്രീ നമ്പർ- 18004254733 ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ്, സ്നേക്ക് […]
വാഹനത്തിലെ ക്ലച്ച് ചവിട്ടേണ്ടത് ഇങ്ങനെ?, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ഡ്രൈവിങ് പഠിക്കുന്നവരുടെ പേടിസ്വപ്നമാണ് ക്ലച്ച്. അതുകൊണ്ടാകണം എല്ലാം പഠിച്ചുകഴിഞ്ഞാൽ വൈരാഗ്യം തീർക്കുന്നതുപോലെ പലരും ക്ലച്ചിനെ ചവുട്ടിത്തേയ്ക്കുന്നത്. മാനുവൽ കാറുകളിൽ ഒരുപക്ഷേ ഏറ്റവും മോശമായി പരിപാലിക്കപ്പെടുന്നത് അതിലെ ക്ലച്ച് ആയിരിക്കും. ക്ലച്ച് കേബിളും പാഡും മാറ്റേണ്ടി വരുമ്പോൾ മാത്രമാണ് അതോർത്ത് പശ്ചാത്തപിക്കേണ്ടി വരുന്നത്. ക്ലച്ച് നേരേചൊവ്വേ ചവുട്ടിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും എന്നതു തന്നെ കാര്യം. ചില ചില്ലറ ശ്രദ്ധ ക്ലച്ചിന്റെ കാര്യത്തിലായാൽ ഈ അമിത ചെലവ് ഒഴിവാക്കാം. ഗിയർ മാറേണ്ടപ്പോൾ മാത്രം ക്ലച്ചിൽ കാൽ വയ്ക്കുക. അല്ലാത്ത […]
ടച്ച് സ്ക്രീന്‍ പണിമുടക്കിയാൽ സ്മാർട്ട് ഫോണിലെ ഡേറ്റ എങ്ങനെ സിംപിളായി മാറ്റാം?
താഴെവീണു ചില്ലു പൊട്ടിയും മറ്റും സ്മാര്‍ട്ട്ഫോണുകളുടെ ടച്ച് സ്ക്രീന്‍ പ്രതികരിക്കാതാവുന്ന അവസരം പലരും നേരിട്ടിട്ടുണ്ട്. അല്ലെങ്കില്‍ നേരിട്ടേക്കാം. ഇത്തരം അവസരത്തില്‍ ഫോണിന്റെ ഇന്റേണല്‍ മെമ്മറിയിലുള്ള ഡേറ്റ എങ്ങനെ തിരിച്ചെടുക്കാമെന്നു നോക്കാം. സ്ക്രീന്‍ ഓണാകും, എന്നാല്‍ ടച്ച് പ്രതികരണശേഷി ഇല്ലാതായതിനാല്‍ പിന്, അല്ലെങ്കില്‍ പാസ് കോഡ് പോലും കൊടുക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമാണ് ഇത് ഉപകാരപ്രദമാകുന്നത്. ജോയി ആന്‍ഡെര്‍ എന്ന യൂട്യൂബര്‍ ആണ് ഈ ഹാക് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവരുടെ മോട്ടൊറോള X പ്യുവര്‍ എന്ന ഹാന്‍ഡ്സെറ്റ് തറയില്‍ […]
സ്മാര്‍ട്ഫോണുകള്‍ പൊട്ടിത്തെറിക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ…
സ്മാര്‍ട്ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് ഒരു സാധാരണ വാര്‍ത്തയായിരിക്കുന്ന കാലമാണ് ഇത്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇത്തരം അപകടങ്ങള്‍ മരണത്തിനു വരെ കാരണമായിട്ടുണ്ട്.ബ്രാന്‍ഡഡ് അല്ലാത്ത സ്മാര്‍ട്ഫോണുകള്‍ ഉപയോഗിക്കുന്നതും ഡ്യൂപ്ലിക്കേറ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതുമെല്ലാം ഇതിന് കാരണമാകാറുണ്ട്. വെള്ളത്തില്‍ വീണ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴും പൊട്ടിത്തെറിയുണ്ടാവാന്‍ സാധ്യത ഏറെയാണ്.സ്മാര്‍ട്ഫോണുകള്‍ പൊട്ടിത്തെറിക്കുവാന്‍ കാരണങ്ങള്‍ എന്തോക്കെയാണെന്നും അത് തടുക്കാന്‍ എന്താണ് മാര്‍ഗ്ഗങ്ങള്‍ എന്നാണ് ഇവിടെ പരിശോധിക്കുന്നത്. ബ്രാന്‍ഡഡ് അല്ലാത്ത സ്മാര്‍ട്ഫോണുകള്‍ ഉപയോഗിക്കുന്നത് വലിയൊരളവില്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് കാരണമാകുന്നുണ്ട്.ഐഎംഇഐ നമ്പറുള്ള ബ്രാന്റഡ് ഫോണ്‍ വാങ്ങുക […]
പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍
പോസ്റ്റുമോര്‍ട്ടം പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചില നടപടികള്‍ ആവശ്യമാണ്. മരിച്ചയാളുടെ അടുത്തബന്ധു സംഭവം നടന്ന സ്ഥലത്തുള്ള പോലീസ് സ്റ്റേഷനില്‍ എസ്. ഐ ക്ക് അപേക്ഷ നല്‍കണം. സ്റ്റേഷനില്നിന്നുനല്കുന്ന എസ്. ഐ. ഒപ്പിട്ട പ്രത്യേക അപേക്ഷ ആസ്പത്രി ഫൊറന്‍സിക്ക് വിഭാഗത്തില്‍ നല്‍കും. സാധാരണ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ പതിനഞ്ച്ദിവസം കഴിയുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എന്നാല്‍, രാസപരിശോധനക്ക് വെളിയിലേക്കയച്ച പരിശോധനാ ഫലങ്ങളാണെങ്കില്‍ വീണ്ടും വൈകും. ഈ വിഭാഗത്തില്‍ ഒ.പി. ഇല്ല. എന്നാല്‍, ഒന്പതുമണിമുതല് നാലുമണിവരെ ഫൊറന്‍സിക്ക് വിഭാഗത്തിലെത്തി സേവനങ്ങള്‍ സ്വീകരിക്കാം.ഫൊറന്‍സിക്ക് വിഭാഗത്തിന്റെ […]
ഹൃദ്രോഗവും ഭക്ഷണക്രമീകരണവും
ഹൃദ്രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്നതിന്റെ ഒരു കാരണം നമ്മുടെ ജീവിതരീതികളിലും ഭക്ഷണരീതികളിലും ഉണ്ടായ മാറ്റമാണ്. നമ്മുടെ ഭക്ഷണത്തിലെ പോഷക ന്യൂനതകളും പോഷകാധിക്യവും പൊരുത്തമില്ലായ്മയും ഈ രോഗത്തിന് പ്രധാനകാരണമാണെന്ന് കണക്കാക്കുന്നു. അതിനാൽ ഒരു ഹൃദ്രോഗിക്ക് ഭക്ഷണരീതികളിൽ ചില മാറ്റങ്ങൾ അത്യന്താപേക്ഷിതമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഊർജ്ജവും നാം ചെലവിടുന്ന ഊർജ്ജവും എപ്പോഴും സന്തുലിതാവസ്ഥയിലായിരിക്കണം. ഹൃദ്രോഗമുള്ളയാൾ അമിതഭാരം കൂടിയുള്ള ഒരു വ്യക്തിയാണെങ്കിൽ ഊർജ്ജത്തിന്റെ ഉപഭോഗം ഗണ്യമായി കുറച്ച് ശരീരഭാരം ശരിയായി ക്രമീകരിക്കേണ്ടത് വളരെ ആവശ്യമാണ്. ശരീരത്തിലെ കൊഴുപ്പിന്റെ അംശം മുപ്പതു […]
എലിപ്പനി തടയാം
മഴക്കാലരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എലിപ്പനി. ഈവര്‍ഷം ഇതുവരെ ഒരാളില്‍ മാത്രമേ രോഗബാധ കണ്ടെത്തിയിട്ടുള്ളൂ. മഴക്കാലം തുടങ്ങുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. 2006 മുതലാണ് എലിപ്പനി കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ടുചെയ്തുതുടങ്ങിയത്. കഴിഞ്ഞ രണ്ടുവര്‍ഷം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. രോഗികളുടെ അശ്രദ്ധയാണ് എലിപ്പനി മരണകാരണമാകുന്നത്. രോഗകാരണം സെ്പെറോക്കിറ്റ് വിഭാഗത്തില്‍പ്പെട്ട ലെപ്ടോസ്പൈറോ അണുക്കളാണ് എലിപ്പനിക്ക് കാരണം. എലി, കാര്‍ന്നുതിന്നുന്ന മറ്റുജീവികള്‍, വളര്‍ത്തു മൃഗങ്ങള്‍, കുറുക്കന് എന്നിവയില്‍ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, എലിയിലാണ് രോഗാണു കൂടുതലായി കാണുന്നത്. മൂത്രത്തിലൂടെ പുറത്തു വരുന്ന രോഗാണുക്കള്‍ ജലം, […]
കോട്ടയം റെയില്‍വേ സ്റ്റേഷന് പുതുക്കിയ ട്രെയിന്‍ സമയം
തീവണ്ടി നമ്പര്‍, പേര്, വരുന്നസമയം എന്ന ക്രമത്തില്‍ തെക്കോട്ട് 16348 മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസ് – 1.05 16311 ബിക്കാനര്‍ – കൊച്ചുവേളി എക്സ്പ്രസ് (വ്യാഴം) – 2.15 (മണ്‍സൂണ്‍ സമയം) 16333 വെരാവല്‍ – തിരുവനന്തപുരം എക്സ്പ്രസ് (വെള്ളി) – 2.15 (മണ്‍സൂണ്‍ സമയം)