KERALAM TODAY

ദുർമന്ത്രവാദം കുറ്റകരമാക്കാൻ ശുപാർശ

ദുർമന്ത്രവാദം കുറ്റകരമാക്കാൻ ശുപാർശ കരടുനിയമവുമായി നിയമപരിഷ്‌കരണ കമ്മിഷൻ : ദുർമന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനുള്ള കരടുനിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷൻ രൂപം നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്നവിധം നടത്തുന്ന ആചാരങ്ങൾ കുറ്റകരമാക്കാനാണ് നിർദേശം. നിയമം ലംഘിക്കുന്നവർക്ക് ഏഴുവർഷംവരെ തടവും 50,000 രൂപ പിഴയും ശുപാർശ ചെയ്യുന്നുണ്ട്. അമാനുഷികശക്തി അവകാശപ്പെട്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന് തടയിടുകയാണ് ലക്ഷ്യമെന്ന് കമ്മിഷൻ പറയുന്നു. ശരീരത്തി‌ന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തിൽനിന്നൊഴിവാക്കി. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കമ്മിഷൻ കരടുനിയമം […]

നരകത്തിനടുത്തു തന്നെ ആത്മാവും ഉണ്ട്, ദേവലോകത്തേക്കും പോകാം!

കോട്ടയം ജില്ലയ്ക്ക് 70 വയസ്സ് പൂർത്തിയപ്പോൾ കോട്ടയത്തെ സ്ഥലനാമ കൗതുകങ്ങൾ എഴുപതും കടന്നു മുന്നേറുകയാണ്. സ്ഥലങ്ങൾക്കു പേരിടുന്നതിൽ കോട്ടയംകാർക്ക് പ്രത്യേക കഴിവു തന്നെയുണ്ടെന്നു കേരളം മുഴുവൻ സ്കൂട്ടറിൽ സഞ്ചരിച്ചു 28,000ൽപരം സ്ഥലനാമങ്ങൾ‌ ഉൾപ്പെടുത്തി കേരള സ്ഥലവിജ്ഞാന കോശം രചിച്ച കോട്ടയം ബാബുരാജ് പറയുന്നു. ദേവലോകത്ത് തുടങ്ങുന്നു കോട്ടയത്തിന്റെ സ്ഥലനാമ കൗതുകം.ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ഇവിടെയെത്താൻ കോട്ടയത്ത് നിന്നു 4 കിമീ ദൂരം മാത്രം. ചങ്ങനാശേരിയിൽ നിന്നു കറുകച്ചാൽ റൂട്ടിൽ 9 കിമീ സ‍ഞ്ചരിച്ചാൽ ദൈവംപടിയിലെത്താം. നരകത്തിലേക്കു പോകേണ്ടവർക്കു […]

താടി, ‘മുടി’ഞ്ഞ പ്രേമം!

∙ നിരാശയോ, സങ്കടമോ, പക്വതാബോധമോ അല്ല ഈ താടി. ആരെയും പേടിപ്പിക്കാനുമല്ല. പിന്നെ എന്തിനിതു വളർത്തുന്നു എന്ന് കേരള ബിയേഡ് സൊസൈറ്റിയിലെ അംഗങ്ങളോടു ചോദിച്ചാൽ അവർ പറയും താടിക്കു പിന്നിലൊരു വലിയ ലക്ഷ്യമുണ്ട്. ഈ താടി വെറുമൊരു താടിയല്ല, മറിച്ചു സന്ദേശമാണ്. കോഴിക്കോട് നോ ഷേവ് നവംബർ ക്യാംപെയ്ന്റെ ഭാഗമായി ഒത്തുകൂടിയ ബിയേർഡ് സൊസൈറ്റി അംഗങ്ങൾ കെബിഎസ് എന്ന ചുരക്കപ്പേരിൽ അറിയപ്പെടുന്ന സംഘടനയിലെ കട്ട താടിയുള്ള അംഗങ്ങൾ ലഹരിക്ക് അടിമകളും തീവ്രവാദികളും അല്ല. കാരുണ്യത്തിന്റെ രൂപങ്ങളായ അവർക്ക് […]

എന്തുകൊണ്ട് മനുഷ്യബോർഡ്?

വെയിൽ തിളയ്ക്കുമ്പോൾ ആലുവയിൽ ദേശീയപാതയോരത്താണ് അഫ്സറിനെ (ശരിയായ പേരല്ല) കണ്ടത്. 18 വയസ്സേയുള്ളൂ. ബംഗാൾ സ്വദേശി. 2 വർഷമായി കേരളത്തിലെത്തിയിട്ട്. തലയ്ക്കു മീതെ കാക്കത്തണൽ പോലുമില്ലാതെ, ചുട്ടുപഴുത്ത ടാറിലേക്കിറങ്ങിയാണു നിൽപ്. കയ്യിൽ ‘ഹോട്ടൽ’ എന്നെഴുതിയ ബോർഡ്. റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കു മുന്നിൽ ബോർഡ് കാട്ടി ശ്രദ്ധയാകർഷിക്കുക, വാഹനം ഒതുക്കിയാൽ ഹോട്ടൽ കാട്ടിക്കൊടുത്തു പാർക്കിങ് ഒരുക്കുക. ഇതാണു ജോലി. ‘ഇതു മാത്രമാണോ ജോലി’ എന്നു ചോദിച്ചപ്പോൾ ‘‘രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഇതാണു ജോലി, ഇടവേളകളിൽ ഹോട്ടലിലെ ജോലികളും ചെയ്യണം’’ […]

ചിലരെ കൊതുക് തേടിപ്പിടിച്ച് കുത്തുന്നത് എന്തുകൊണ്ട്…?

കൊതുക് കുത്താറുണ്ടെങ്കിലും ചിലരോട് കൊതുകിന് അല്‍പ്പം പ്രിയം കൂടുതലുണ്ട് എന്നത് നേരുതന്നെയാണ്. അത്തരക്കാരെ തേടിപ്പിടിച്ച് കുത്താല്‍ കൊതുകിന് ചില കാരണങ്ങളുമുണ്ട്. ധരിച്ചിരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുക് കടിക്കുന്നതിന് കാരണമാകുന്നുണ്ട്. കാഴ്ച വളരെ പ്രധാനമാണ് കൊതുകുകള്‍ക്ക്. അതിനാല്‍ തന്നെ ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകര്‍ഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാന്‍ ഇടയുണ്ട്. വലിയ ശരീരം ഉള്ളവരിലാണ് കാര്‍ബണ്‍ […]