KERALA NEWS

വൈനും നിരോധിക്കണമെന്ന് വെള്ളാപ്പള്ളി

മദ്യ നിരോധനമാണ് ലക്ഷ്യമെങ്കില്‍ ബ്രാന്‍ഡിയും വിസ്‌കിയും മാത്രമല്ല, വൈനും നിരോധിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ പള്ളിമേടകളില്‍ വൈന്‍ ഉപയോഗിക്കുന്നത് തടയണമെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്തായാലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യനയത്തില്‍ ഗോളടിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനല്ല. മുഖ്യമന്ത്രിയുടെ ഗോള്‍ ഫൗളാണോയെന്ന് കാലം തെളിയിക്കുമെന്നും വെള്ളപ്പള്ളി പറഞ്ഞു. യു.ഡി.എഫ് നയമാണ് പുറത്ത് വന്നിരിക്കുന്നത്. കെ.എം മാണി അടക്കമുള്ള നേതാക്കന്‍മാര്‍ പരസ്പര വിരുദ്ധമായ […]