LOCAL NEWS 1

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചയാൾ പിടിയില്‍

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചയാൾ പിടിയില്‍

എരുമേലി / തുലാപ്പള്ളി : പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചു എന്ന പരാതിയിൽ തുലാപ്പള്ളി കാരുവള്ളില്‍ സോബിന്‍ (തോമസ് -35) നെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്, സുഹൃത്തിന്റെ വീട്ടിലിരുന്നു മദ്യപിച്ച ശേഷം, സുഹൃത്ത് വീടിനു പുറത്തേക്കു പോയ സമയത്തു, തോമസ് വീടിന്റെ അകത്തു കയറി പന്ത്രണ്ടു വയസ്സുകാരിയായ പെൺകുട്ടിയ കടന്നുപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി പരിഭ്രാന്തയായയി നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കു ഓടുകയായിരുന്നു. ആ സംഭവം കണ്ട അയൽവാസികൾ പെൺകുട്ടിയ രക്ഷപെടുത്തി. […]

ജയിലിലായ ദിലീപിനോട് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.. വീഡിയോ

ജയിലിലായ ദിലീപിനോട് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.. വീഡിയോ

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനോട് പ്രശസ്ത ടിവി അവതാരകനും ഹാസ്യ നടനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജയിലിൽ അകപ്പെട്ടു പോയ ദിലീപ് തിരിച്ചു വരുന്നത് വരെ, ജയചന്ദ്രനും കുടുംബവും, ദിലീപ് ജയിലിൽ കിടക്കുന്നതുപോലെ നിലത്തു കിടന്നുറങ്ങുമെന്നും, ദിലീപ് ജയിലിൽ കഴിക്കുന്ന ഭക്ഷണം മാത്രമേ കുടുബസമേതം കഴിക്കുകയുള്ളു എന്നുമുള്ള തന്റെ കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ചു . കൂട്ടിക്കല്‍ ജയചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഈ കാര്യം മാലോകരെ അറിയിച്ചിരിക്കുന്നത്.. ഈ […]

മഴയെ സ്വീകരിക്കുവാൻ പൂർണ്ണകുംഭവുമായി ബാലസഭ.. ഇനി വരുന്ന കടുത്ത വേനലുകളെ നെഞ്ചുവിരിച്ചു നേരിടുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പറും ജനങ്ങളും ..

മഴയെ സ്വീകരിക്കുവാൻ പൂർണ്ണകുംഭവുമായി ബാലസഭ.. ഇനി വരുന്ന കടുത്ത വേനലുകളെ നെഞ്ചുവിരിച്ചു നേരിടുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പറും ജനങ്ങളും ..

മഴയെ സ്വീകരിക്കുവാൻ പൂർണ്ണകുംഭവുമായി ബാലസഭ.. ഇനി വരുന്ന കടുത്ത വേനലുകളെ നെഞ്ചുവിരിച്ചു നേരിടുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പറും ജനങ്ങളും .. പൊൻകുന്നം: ഇത്തവണത്തെ കടുത്ത വേനലിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ ജനങ്ങൾ വെള്ളത്തിന്റെ മഹത്വം നന്നായി അറിഞ്ഞു. വെള്ളം തരുന്ന മഴയെ ബഹുമാനിക്കണമെന്നും, കൂടുതൽ വെള്ളം കിട്ടുമ്പോൾ അത് പാഴാക്കി കളയരുതെന്നുമുള്ള കാര്യം കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനം നന്നായി മനസ്സിലാക്കി. ഇനിയുമൊരു കടുത്ത വേനൽ ഉണ്ടായാൽ അതിനെ നെഞ്ചുവിരിച്ചു നേരിടുവാൻ തന്നെ ഉറച്ചാണ് ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ […]

കോ​ഴികച്ചവടക്കാരെ നിയമം പഠിപ്പിക്കുവാൻ ഡി​ വൈ ​എ​ഫ് ഐ

കോ​ഴികച്ചവടക്കാരെ നിയമം പഠിപ്പിക്കുവാൻ ഡി​ വൈ ​എ​ഫ് ഐ

പൊ​ൻ​കു​ന്നം: സ​ർ​ക്കാ​രു​മാ​യി ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​തി​നു​ശേ​ഷ​വും കോ​ഴി​വി​ല കു​റ​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ പൊ​ൻ​കു​ന്നം മേ​ഖ​ല ക​മ്മി​റ്റി കോ​ഴി​ക്ക​ട​ക​ളി​ലേ​ക്ക് മാ​ർ​ച്ചു ന​ട​ത്തി. കൂടിയ വിലക്ക് കോഴിക്കച്ചവടം നടത്തിയ കടകളിൽ പോയി, സർക്കാർ അനുവദിച്ച വിലയ്ക്ക് മാത്രമേ കോഴിയെ വില്കക്കാവു എന്ന് കർശന നിർദേശം നൽകി. അതിനാൽ പൊൻകുന്നത് കച്ചവടക്കാർ ഇന്നലെ സർക്കാർ അനുവദിച്ച വിലയ്ക്കാണ് കച്ചവടം നടത്തിയത്. സർക്കാരുമായി കോഴിക്കച്ചവടക്കാർ സമ്മതിച്ച ധാ​ര​ണ അ​നു​സ​രി​ച്ച് 87 രൂ​പ​യ്ക്കാ​ണ് കോ​ഴി വി​ൽ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, പൊ​ൻ​കു​ന്ന​ത്തെ ക​ട​ക​ളി​ൽ 117 രൂ​പ ഈ​ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ […]

തന്റെ വാർഡിൽ പ്ലാ​സ്റ്റി​ക് കാ​രിബാ​ഗു​ക​ൾ നിരോധിച്ചുകൊണ്ട് ​ വാ​ർ​ഡ് മെം​ബ​ർ റി​ബി​ൻ ഷാ മാ​തൃ​ക​യാ​യി

തന്റെ വാർഡിൽ പ്ലാ​സ്റ്റി​ക് കാ​രിബാ​ഗു​ക​ൾ നിരോധിച്ചുകൊണ്ട് ​ വാ​ർ​ഡ് മെം​ബ​ർ റി​ബി​ൻ ഷാ മാ​തൃ​ക​യാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി : ” പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ……” എന്ന മുദ്രാവാക്ക്യം ഉയർത്തി പിടിച്ചുകൊണ്ടു , തന്റെ വാർഡിൽ ഓ​ഗ​സ്റ്റ് 15 മു​ത​ൽ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ വി​ൽ​ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും നിരോധിക്കുന്നതിന് മുൻകൈ എടുത്തുകൊണ്ടു കാഞ്ഞിരപ്പള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് മെമ്പർ എം.​എ. റി​ബി​ൻ ഷാ നാടിനു മാതൃകയായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന വിപത്തിനെ കുറിച്ച് ആഴത്തിൽ പഠിച്ചശേഷമാണ് റിബിൻ ഷാ ഇത്തരമൊരു നീക്കത്തിന് മുൻകൈ എടുത്തത് . ” കാഞ്ഞിരപ്പള്ളിയിൽ പടന്നുപിടിക്കുന്ന പകർച്ചവ്യാധികളുടെ ഒരു […]

റബ്ബറിന് നല്ലകാലം വരുന്നു ..ജി എസ് ടിയ്ക്ക് നന്ദി ..

റബ്ബറിന് നല്ലകാലം വരുന്നു ..ജി എസ് ടിയ്ക്ക് നന്ദി ..

കാഞ്ഞിരപ്പള്ളി : . ജിഎസ്ടിയിൽ കയറ്റുമതിയെ നികുതിയിൽനിന്ന് പൂർണമായും ഒഴിവാക്കിയതിന്റെ നേട്ടം കൂടുതൽ കിട്ടുവാൻ പോകുന്നത് റബ്ബർ കർഷകർക്ക്. നിലവിൽ ഇറക്കുമതിയാണ് റബറിന്റെ വിലയിടിവിനു പ്രധാന കാരണം. നികുതിയില്ലാതെ കയറ്റുമതി സാധ്യമാകുകയും ഇറക്കുമതിക്ക് നികുതി ചുമത്തുകയും ചെയ്യുമ്പോൾ റബർ ഇറക്കുമതി ലാഭകരമല്ലാതായിത്തീരും. അതോടെ നാട്ടിലെ റബ്ബറിന്റെ വിലയുയർന്നു അന്താരാഷ്ട്ര വിലയേക്കാൾ മുകളിൽ പോകുവാൻ സാധ്യതയുണ്ട്. അങ്ങനെ റബ്ബറിന് പഴയതുപോലെ നല്ലകാലം വരുവാനുള്ള സാധ്യതകൾ തെളിയുന്നുണ്ട്. എന്നാൽ ഇത് നടപ്പിലാക്കാതിരിക്കുവാൻ പതിവുപോലെ വ്യാപാരികൾ എന്തെങ്കിലും കുതന്ത്രങ്ങൾ കണ്ടുപിടിക്കാതിരിക്കില്ല .. […]

മുരിക്കുംവയലില്‍ ഐക്യ മലഅരയ മഹാസഭയുടെ കീഴില്‍ പുതിയ എയ്ഡഡ് കോളേജ് അനുവദിച്ചു

മുരിക്കുംവയലില്‍ ഐക്യ മലഅരയ മഹാസഭയുടെ കീഴില്‍ പുതിയ എയ്ഡഡ് കോളേജ് അനുവദിച്ചു

മുണ്ടക്കയം: മലയോരമേഖലയ്ക്ക് പുതിയ എയ്ഡഡ് കോളേജ് അനുവദിച്ചു.ഐക്യ മലഅരയ മഹാസഭയുടെ കീഴില്‍ മുണ്ടക്കയം മുരിക്കുംവയലില്‍ പുതിയ എയ്ഡഡ് കോളേജ് അനുവദിച്ചു. ശ്രീ ശബരീശ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജാണ് മുരിക്കുംവയലിലെ 5 നില മന്ദിരത്തില്‍ പ്രവര്‍ത്തിക്കുകയെന്ന് സഭാ ഭാരവാഹികള്‍ പറഞ്ഞു.കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മുരിക്കുംവയലില്‍ കോളേജ് അനുവദിക്കാന്‍ തീരുമാനമെടുത്തത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ രണ്ടാമത്തെ എയ്ഡഡ് കോളേജാണിത്.പുതിയ കോളേജില്‍ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബി.കോം വിത്ത് കംപ്യൂട്ടേര്‍ ആപ്ലിക്കേഷന്‍, ബി.സി.എ. എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്.അഞ്ച് നിലകളുള്ള മന്ദിരവും […]

വായിച്ചു വളരുവാൻ കുട്ടികൾക്ക് “പുസ്തകപ്പെട്ടി ” സമ്മാനിച്ചു

വായിച്ചു വളരുവാൻ കുട്ടികൾക്ക് “പുസ്തകപ്പെട്ടി ” സമ്മാനിച്ചു

ആനക്കല്ല് : വായനപക്ഷചാരരണത്തോടനുബന്ധിച്ചു ആനക്കല്ല് നവകേരള വായനശാലയുടെ ആഭിമുഖ്യത്തില്‍ കപ്പാട് ഗവ. എച്ച്. എസിലെ കുട്ടികള്‍ക്ക് വായിച്ചു വളരുവാൻ തെരെഞ്ഞെടുത്ത പുസ്തകങ്ങകുടെ ശേഖരമായ ” പുസ്തകപ്പെട്ടി ” സമ്മാനിച്ചു. വായനശാല സെക്രട്ടറി ജോസ് മാത്യു കുട്ടികൾക്ക് പുസ്തകപ്പെട്ടി കൈമാറി .

ബാന്റ് മാസ്റ്റര്‍ സി. വി. രാജന്‍ നിര്യാതനായി

ബാന്റ് മാസ്റ്റര്‍ സി. വി. രാജന്‍ നിര്യാതനായി

കാഞ്ഞിരപ്പള്ളി: ബാന്റ് മാസ്റ്റര്‍ വില്ലണി ചീനികടുപ്പില്‍ സി. വി. രാജന്‍ (ജോസ്-63) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ കനകമ്മ കോരുത്തോട്. മക്കള്‍: പ്രിയാ, കണ്ണന്‍, പ്രതീഷ്. മരുമക്കള്‍: രാജീവ്, ബൈജു (കെ.എസ്.ഇ.ബി, പെരുവന്താനം).

മണിമല കരിക്കാട്ടൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം, ജനങ്ങൾ ഭീതിയിൽ..

മണിമല കരിക്കാട്ടൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം, ജനങ്ങൾ ഭീതിയിൽ..

മണിമല : കരിക്കാട്ടൂരിന് സമീപം ആഞ്ഞിലിമൂട് മേഖലയിൽ തെരുവ് നായ് ശല്യം ജനജീവിതത്തിന് ഭീഷണിയായി . ‘വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കൂട്ടമായെത്തിയ പത്തോളം നായ്ക്കൾ ചേർന്ന് റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന ആടിനെ കടിച്ചുകീറി കൊന്നു. ആഞ്ഞിലിമൂട് പൊരുന്നക്കോട്ട് ജോയിച്ചന്റെ ആടിനെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്.നായ്ക്കളെ കല്ലെറിഞ്ഞോടിക്കാൻ ചെന്ന വീട്ടമ്മക്കു നേരെയും തെരുവുനായ്ക്കൾ കുരച്ചു കൊണ്ടുചെന്നു. വീട്ടമ്മ ഓടി രക്ഷപെട്ടതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ഒരു മാസമായി നാട്ടുകാർക്ക നേരെയും വളർത്തുമൃഗങ്ങൾക്കുനേരെയും നായ്ക്കൾ നിരവധി തവണ ആക്രമണം […]

എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സെ​ന്‍റ​റി​ൽ ജനകീയ ഉ​പ​രോ​ധം നടത്തിയ പമ്പാവാലി നിവാസികൾ മാതൃകയായി ..

എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സെ​ന്‍റ​റി​ൽ ജനകീയ ഉ​പ​രോ​ധം നടത്തിയ പമ്പാവാലി നിവാസികൾ മാതൃകയായി ..

എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സെ​ന്‍റ​റി​ൽ ജനകീയ ഉ​പ​രോ​ധം നടത്തിയ പമ്പാവാലി നിവാസികൾ മാതൃകയായി .. എ​രു​മേ​ലി: എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സെ​ന്‍റ​റി​ൽ പ​മ്പാ​വാ​ലി​യി​ലെ നാ​ട്ടു​കാ​ർ സമാധാനപരമായി ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​. യാത്രക്കാർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കാത്ത തരത്തിൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റേഷനിൽ ജനകീയ ഉ​പ​രോ​ധ സമരം നടത്തിയ പ​മ്പാ​വാ​ലി​ നിവാസികൾ നാടിനു മാതൃകയായി. സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ബ​സു​ക​ളൊ​ന്നും ത​ട​ഞ്ഞി​ടാ​തെ​യും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ​യും സ്ത്രീ​ക​ളു​ൾ​പ്പ​ടെ​യു​ള്ള നൂറുകണക്കിന് നാ​ട്ടു​കാ​ർ പ്ര​ക​ട​ന​മാ​യെ​ത്തി സെ​ന്‍റ​ർ […]

പൊൻകുന്നം മിനിസിവിൽസ്റ്റേഷന്റെ ഉദ്ഘാടനം മൂന്നുമാസത്തിനുള്ളിൽ ; ഡോ.എൻ.ജയരാജ് എം.എൽ.എ

പൊൻകുന്നം മിനിസിവിൽസ്റ്റേഷന്റെ ഉദ്ഘാടനം മൂന്നുമാസത്തിനുള്ളിൽ ; ഡോ.എൻ.ജയരാജ് എം.എൽ.എ

പൊൻകുന്നം:നിർമ്മാണം പൂർത്തിയായ പൊൻകുന്നം മിനിസിവിൽസ്റ്റേഷൻ മന്ദിര സമർപ്പണം നിസ്സാര പണികളുടെ പേരിൽ അനിശ്ചിതമായി നീളുന്നു.ഫയർ ആന്റ് സേഫ്റ്റി,ലിഫ്റ്റ് എന്നീ സംവിധാനങ്ങൾ മാത്രമാണ് ഇനി ഒരുക്കാനുള്ളത്.ഇതിന്റെ നടപടികൾ പൂർത്തിയായതായി ഡോ.എൻ.ജയരാജ് എം.എൽ.എ പറഞ്ഞു. പണി തുടങ്ങിയാൽ ഒരുമാസത്തിനകം പൂർത്തിയാക്കാനാകും.മൂന്നുമാസത്തിനകം മിനി സിവിൽസ്റ്റേഷന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് വർഷൾകൊണ്ടാണ് ഇന്നത്തെ നിലയിൽ പൂർത്തിയാക്കിയത്. പൊൻകുന്നം ടൗണിന്റെ ഹൃദയഭാഗത്ത് സബ്ട്രഷറി, വില്പനനികുതി ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ്,വില്ലേജ് ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന സർക്കാർ വക ഭൂമിയിലാണ് പൊൻകുന്നം സിവിൽസ്റ്റേഷൻ […]

മഴ കനത്തതോടെ ഗ്രാമീണ റോഡുകൾ പൊളിഞ്ഞിളകി തുടങ്ങി

മഴ കനത്തതോടെ ഗ്രാമീണ റോഡുകൾ പൊളിഞ്ഞിളകി തുടങ്ങി

പൊൻകുന്നം : കാലവർഷം കനത്തതോടെ ഗ്രാമീണ റോഡുകൾ ഏറെയും പൊളിഞ്ഞിളകി സഞ്ചാരയോഗ്യമല്ലാതായി. പൊൻകുന്നത്ത് നിന്ന് ചാമംപതാലിന് വരുന്ന റോഡിൽ തെക്കേത്ത് കവല കഴിഞ്ഞുള്ള സ്ഥലങ്ങളിലേറെയും പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. പൊൻകുന്നം മഞ്ഞപ്പള്ളി കുന്നിലും ഇത്തരത്തിൽ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. അശാസ്ത്രീയമായ ഓടനിർമ്മാണമാണ് ഗ്രാമീണ റോഡുകളുടെ തകർച്ചക്ക് പ്രധാനകാരണമെന്ന് നാട്ടുകാർ പറയുന്നു. ഓടകൾ പലതും മണ്ണ് വന്ന് നിറഞ്ഞെങ്കിലും കാലവർഷം ആരംഭിക്കുന്നത് മുമ്പ് തന്നെ അവ വൃത്തിയാക്കി വെള്ളം ഒഴുക്ക് സുഖമമാക്കാൻ അധികൃതർ തയ്യാറാവാത്തും.മഴക്കാലത്ത് റബർമരങ്ങളുടെ ഇലയിൽ […]

ജി.എസ്.ടി. വന്നതിനാൽ കോഴിവില കുറയുമെന്ന് മന്ത്രി, എന്നാൽ നാട്ടിലെ വില കൂടിക്കൂടി ഇന്നത്തെ വില 145 രൂപ ..

ജി.എസ്.ടി. വന്നതിനാൽ കോഴിവില കുറയുമെന്ന് മന്ത്രി, എന്നാൽ നാട്ടിലെ വില കൂടിക്കൂടി ഇന്നത്തെ വില 145 രൂപ ..

കാഞ്ഞിരപ്പള്ളി : ജി.എസ്.ടി. വന്നതിനാൽ കോഴിവില കുറയുമെന്ന് മന്ത്രി ഊന്നി ഊന്നി പറയുന്നുണ്ടെങ്കിലും, നാട്ടിലെ വില അടിക്കടി കൂടുകയാണ്. മുണ്ടക്കയത് ഇന്നത്തെ കോഴിവില 145 രൂപ. ജി.എസ്.ടി യുടെ പേരിൽ കോഴിക്കച്ചവടക്കാർ കൊള്ളലാഭം ഉണ്ടാക്കുന്നതിന്റെ നേർകാഴ്ചയാണത് . ജൂണ്‍ 30ന് 121 രൂപയായിരുന്നു കാഞ്ഞിരപ്പള്ളിയിലെ കോഴിവില. 14.5 ശതമാനം നികുതിയാണ് കോഴിക്കുണ്ടായിരുന്നത്. ജി.എസ്.ടി. വന്നതോടെ ഈ തുകയാണ് ഇല്ലാതാക്കിയത്. എന്നാൽ നികുതി പിന്‍വലിച്ച് അഞ്ചുദിവസം ആയപ്പോഴേക്കും, കുറയുന്നതിന് പകരം കോഴിവില കൂടിക്കൂടി 145 രൂപയിലെത്തി. ജൂൺ 30 […]

കിണറ്റിൽ വീണയാളെ യുവാവ് അതിസാഹസികമായി രക്ഷപെടുത്തി

കിണറ്റിൽ വീണയാളെ യുവാവ് അതിസാഹസികമായി രക്ഷപെടുത്തി

ചിറക്കടവ് : ചിറക്കടവ് മണ്ണംപ്ലാവ് കവലയ്ക്കടുത്തു ഇന്നലെ രാത്രിയിൽ കിണറ്റിൽ തെന്നി വീണ ഷാപ്പ് ജീവനക്കാരനെ കോളേജ് വിദ്യാർത്ഥിയായ യുവാവ് അതിസാഹസികമായി രക്ഷപെടുത്തി. ചിറക്കടവ് ഷാപ്പിലെ ജീവനക്കാരനായ ചുക്കാനാനിൽ കുഞ്ഞുമോൻ ഷാപ്പിന്റെ പിറകിലെ കിണറ്റിൽ വെള്ളം കോരുവാൻ പോയപ്പോൾ കിണറ്റിലേക്ക് ഇരുട്ടത്ത് കിണറ്റിൽ തെന്നി വീഴുകയായിരുന്നു. കിണറ്റിൽ മൂന്നാൾ വെള്ളമുണ്ടായിരുന്നു. കിണറ്റിൽ മുങ്ങിതാണുകൊണ്ടിരുന്ന കുഞ്ഞുമോന് താത്കാലികമായി പിടിച്ചു നിൽക്കുവാൻ ഷാപ്പിലുണ്ടായിരുന്ന ചിലർ ഒരു ചെറിയ ഏണി കയറിൽ കെട്ടി ഇറക്കി കൊടുത്തു. അതിൽ പിടിച്ചു നിലയില്ലാ വെള്ളത്തിൽ, […]

കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് പ്രതിയെ നാട്ടുകാർ പിടികൂടി എക്സൈസിനെ ഏൽപിച്ചു

കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് പ്രതിയെ നാട്ടുകാർ പിടികൂടി എക്സൈസിനെ ഏൽപിച്ചു

കാഞ്ഞിരപ്പള്ളി: വർഷങ്ങളായി യുവാക്കൾക്ക് രഹസ്യമായി പല സ്ഥലങ്ങളിലും കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നയാളെ വിൽപ്പന നടത്താൻ ശ്രമിക്കവേ നാട്ടുകാർ പിടികൂടി എക്സൈസിനെ ഏൽപിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈലിൽ കൊച്ചുറോഡിൽ വാടകയ്ക്ക് താമസിക്കുന്ന പുത്തൻപുരയ്ക്കൽ മമ്മദ് (65) ആണ് നാട്ടുകാരുകാർ കൂടി ഇന്നലെ രാത്രി 8 മണിക്ക് പിടികൂടിയത്. ഇയാൾ 27 വർഷമായി സ്ഥിരമായി കാഞ്ഞിരപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിലായി താമസിക്കുകയും അവിടെയെല്ലാം കഞ്ചാവ് കച്ചവടം നടത്തിയിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും […]

ജി.എസ്.ടി എഫക്റ്റ് ; പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഞായറാഴ്ച മുക്കൂട്ടുതറയില്‍ കടകളടച്ചു

ജി.എസ്.ടി എഫക്റ്റ് ; പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഞായറാഴ്ച മുക്കൂട്ടുതറയില്‍ കടകളടച്ചു

ജി.എസ്.ടി എഫക്റ്റ് ; മുക്കൂട്ടുതറയിൽ വ്യാപാരികളും കച്ചവടക്കാരും തമ്മിലുള്ള ശീതസമരം തുടരുന്നു .. ഞായറാഴ്ച കച്ചവടക്കാർ ചന്ത നടത്തി. വ്യാപാരികൾ കടകൾ അടച്ചു.. മുക്കൂട്ടുതറ: ഒടുവിൽ അത് സംഭവിച്ചു ..ജി.എസ്.ടി.നിലവില്‍ വന്നത്തോടെ മുക്കൂട്ടുതറയില്‍ 60 വര്ഷങ്ങളായി നില നിന്നിരുന്ന കീഴ് വഴക്കം തെറ്റിച്ചുകൊണ്ട് മുക്കൂട്ടുതറയില്‍ ഞായറാഴ്ച വ്യാപാരികൾ കടകൾ അടച്ചു. ഇതര സ്ഥലങ്ങളിൽ നിന്നു ഭിന്നമായി മുക്കൂട്ടുതറ പട്ടണത്തിൽ ആഴ്ചയിൽ ഒരു അവധി എന്ന രീതി ഇത്രയുംകാലമായി ഇല്ലായിരുന്നു. ഞായർ‍ ചന്ത പ്രവർത്തിക്കുന്നതു മൂലം മറ്റു വ്യാപാരികളും […]

മുണ്ടക്കയത്ത് ആഹ്വാനം ചെയ്ത ഹർത്താൽ നീതി നിഷേധിക്കപ്പെട്ട പാവപെട്ട ജനങ്ങളോടുള്ള വെല്ലുവിളി : പി സി ജോർജ്

മുണ്ടക്കയത്ത് ആഹ്വാനം ചെയ്ത ഹർത്താൽ നീതി നിഷേധിക്കപ്പെട്ട പാവപെട്ട ജനങ്ങളോടുള്ള വെല്ലുവിളി : പി സി ജോർജ്

മുണ്ടക്കയം : മുണ്ടക്കയത് ശനിയാഴ്ച പ്രഖ്യാപിച്ച ഹർത്താൽ പാവപെട്ട ജനങ്ങളുടെ മനുഷ്യാവകാശ ലംഘനlത്തെ അനുകൂലിക്കുന്നവർ നടത്തുന്ന സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്നു പി സി ജോർജ് പറഞ്ഞു. പി സി ജോർജ് വെള്ളനാടി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നേരെ തോക്കു ചൂണ്ടിയതിന്റെ പേരിൽ ശനിയാഴ്ച മുണ്ടക്കയത് ഹർത്താലിന് ആഹ്വനം ചെയ്തതിനെ പരാമർശിച്ചായിരുന്നു അദ്ദേഹം പ്രതികരിച്ചത്. തന്റെ വ്യക്തിപരമായ എന്തെങ്കിലും കാര്യസാധ്യത്തിനല്ല താൻ വെള്ളനാടി എസ്റ്റേറ്റിൽ പോയത്. അവിടെയുള്ള ഒരുപറ്റം പാവപെട്ട ജനങൾക്ക് നീതി ഉറപ്പാക്കേണ്ട കാര്യത്തിനാണ് പോയത്. അവരുടെ ജനപ്രതിനിധി എന്ന […]

കാഞ്ഞിരപ്പള്ളി മൈക്ക സ്‌കൂളിൽ ശുചീകരണയജ്ഞം നടത്തി..

കാഞ്ഞിരപ്പള്ളി മൈക്ക സ്‌കൂളിൽ ശുചീകരണയജ്ഞം നടത്തി..

കാഞ്ഞിരപ്പള്ളി : ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും, രോഗങ്ങൾ നിയന്ത്രണവിവിധേയമാക്കുന്നതിനുമായി കാഞ്ഞിരപ്പള്ളി മൈക്ക സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കാഞ്ഞിരപ്പള്ളി പഞ്ചായത്തുമായി സഹകരിച്ചു ശുചീകരണയജ്ഞം നടത്തി. ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയുടെയും, ഗവ: ഹോമിയോ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ മൈക്ക സ്കൂളിൽ പ്രതിരോധ മരുന്ന് വിതരണവും, ബോധവൽക്കരണ ക്ലാസും നടത്തി. സ്‌കൂൾ പരിസരം ശുചീകരിക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു റീ സൈക്ലിംഗ് ഏജൻസിക്കു കൈമാറുവാനായി കരുതി വായിക്കുകയും ചെയ്തു. ശുചീകരണയജ്ഞത്തിന് സ്‌കൂൾ ഹെൽത്ത് ക്ലബ് കോ ഓർഡിനേറ്റർ […]

വീട്ടിനുള്ളിലെ അലങ്കാര പ്ലാസ്റ്റിക് മരത്തിൽ കൂടൊരുക്കി മുട്ടയിട്ടു അടയിരിക്കുന്ന ബുൾബുൾ പക്ഷി ..

വീട്ടിനുള്ളിലെ അലങ്കാര പ്ലാസ്റ്റിക് മരത്തിൽ കൂടൊരുക്കി മുട്ടയിട്ടു അടയിരിക്കുന്ന ബുൾബുൾ പക്ഷി ..

കാഞ്ഞിരപ്പള്ളി / കുളപ്പുറം : കാലവർഷം കനത്തതോടെ മനുഷ്യർക്ക്‌ മാത്രമല്ല പക്ഷികൾക്കും പുറത്തിറങ്ങുവാൻ ബുദ്ധിമുട്ടായി. മുട്ടയിടുവാൻ സമയമായ ബുൾബുൾ പക്ഷിക്ക് മഴയത്തു മരങ്ങളിൽ ഒന്നും കൂടൊരുക്കുവാൻ സാധിക്കാത്തതിനാൽ വീട്ടിനുള്ളിലെ അലങ്കാര പ്ലാസ്റ്റിക് മരത്തിൽ കൂടൊരുക്കി .. മൂന്നു മുട്ടയും ഇട്ടു. മുട്ടവിരിയുവാൻ പക്ഷി ഇപ്പോൾ അടയിരിക്കുന്നു . കാഞ്ഞിരപ്പള്ളി കുളപ്പുറത്തു കൊച്ചുപറമ്പിൽ ജോസ് തോമസിന്റെ വീട്ടിലാണ് ഈ കൗതുക കാഴ്ച. വീടിന്റെ വരാന്ത യിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക് അലങ്കാര മരത്തിലാണ് പക്ഷി കൂടൊരുക്കിയിരിക്കുന്നത്. വീട്ടിലെ കൊച്ചുകുട്ടിയായ ഒൻപതു […]

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു വർഷങ്ങൾക്കു ശേഷം യുവാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ  രണ്ടു വർഷങ്ങൾക്കു ശേഷം യുവാവ്  അറസ്റ്റിൽ

എരുമേലി: രണ്ട് വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണവിധേയസനായ യുവാവ് അറസ്റ്റില്‍. കോരുത്തോട് വെളുത്തേടത്ത് വൈശാഖന്‍ (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം പൂജപ്പുരയില്‍ ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയും കൂടുംബവും കാളകെട്ടി. താമസിക്കുന്ന സമയത്താണ് പീഢന സംഭവം നടന്നതായി പറയുന്നത് . പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്റെ സുഹൃത്താണ് പ്രതി. സൗഹൃദം നടിച്ച് രണ്ടു തവണ പീഡിപ്പിച്ചെന്നാണ് പരാതി. തലസ്ഥാനത്ത് പഠനം നടത്തുന്ന പെണ്‍കുട്ടി കഴിഞ്ഞയിടെ ചൈല്‍ഡ് ലൈനിന്റെ […]

വാക്കേറ്റം അതിരുകടന്നപ്പോൾ പി സി തോക്കെടുത്തു …വീഡിയോ

വാക്കേറ്റം അതിരുകടന്നപ്പോൾ പി സി തോക്കെടുത്തു …വീഡിയോ

മുണ്ടക്കയം : മുണ്ടക്കയത്ത് വെള്ളനാടി ഹാരിസൺ എസ്റ്റേറ്റിന്റെ പുറമ്പോക്കു ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുവാൻ ശ്രമിച്ചു എന്ന പരാതിയിൽ അന്വേഷിക്കുവാൻ ചെന്ന പി സി ജോർജ് എം എൽ എ, അവിടെയെത്തിയ തൊഴിലാളികളുമായി നന്ന വാക്കേറ്റത്തിനൊടുവിൽ അവരുടെ നേരെ തോക്കു ചൂണ്ടിയതായി പരാതി. മണിമലയാറിന്റെ തീരത്ത് വെള്ളനാടി ഹാരിസൺ എസ്റ്റേറ്റിനോട് ചേർന്ന സ്ഥലത്താണ് കൈയേറ്റം നടന്നതായി ആരോപണമുള്ളത്. അവിടെ വര്ഷങ്ങളായി താമസിക്കുന്നവരെ, കൈയേറ്റക്കാരാണെന്നു ആരോപിച്ചു എസ്റ്റേറ്റിനുള്ളിൽ കൂടിയുള്ള അവരുടെ വഴി മാനേജ്‌മന്റ് കെട്ടിയടച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. തോട്ടുപുറമ്പോക്കില്‍ വീടിന്റെ […]

കനത്തമഴയോടെ കാലവർഷം കരുത്തുതെളിയിച്ചു

കനത്തമഴയോടെ കാലവർഷം കരുത്തുതെളിയിച്ചു

കനത്തമഴയോടെ കാലവർഷം കരുത്തുതെളിയിച്ചു , നദികള്‍ കരകവിഞ്ഞു, കോസ് വേകള്‍ വെള്ളത്തിലായി കാഞ്ഞിരപ്പള്ളി : നിർത്താതെയുള്ള കനത്തമഴയോടെ കാലവർഷം ശക്തി തെളിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതൽ നാടെങ്ങും തോരാമഴ. ഉച്ചയോടെ ശക്തി കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ മഴ വീണ്ടും കനത്തു . ചിറ്റാർ, പമ്പ, മണിമല,അഴുതയാറുകള്‍ കരകവിഞ്ഞു. പമ്പയാറ്റിലെ കണമല, ഇടകടത്തി കോസ് വേകള്‍ വെള്ളത്തിലായി. കണമലയിലെ പുതിയ പാലവും, ഇടകടത്തിയിൽ നടപ്പാലവുമുള്ളതിനാൽ യാത്രാദുരിതമുണ്ടായില്ല . എരുമേലി വലിയ തോട്ടിലും,ഒരുങ്കൽ കടവിലും പാലം മുട്ടിയായിരുന്നു വെള്ളമൊഴുക്ക്. കരിമ്പയ്‌ക്കയം കോസ് […]

വായനാദിനത്തിൽ കാഞ്ഞിരപ്പള്ളിക്ക് നൊന്പരമായി സഹൃദയ വായനശാല ; ഇപ്പോൾ ജീര്‍ണാവസ്ഥയില്‍ ഇടിഞ്ഞു വീഴാറായ നിലയിൽ..

വായനാദിനത്തിൽ കാഞ്ഞിരപ്പള്ളിക്ക്  നൊന്പരമായി സഹൃദയ വായനശാല ; ഇപ്പോൾ ജീര്‍ണാവസ്ഥയില്‍ ഇടിഞ്ഞു വീഴാറായ നിലയിൽ..

കാഞ്ഞിരപ്പള്ളി: ഇന്ന് വായനാദിനം .. പക്ഷെ വായനാദിനത്തിൽ കാഞ്ഞിരപ്പള്ളിയെ വായന പഠിപ്പിച്ച സഹൃദയ വായനശാലയെപറ്റി ഓർക്കുന്പോൾ കാഞ്ഞിരപ്പള്ളിക്കാർക്ക് നൊന്പരമാണ്. കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി നിന്നിരുന്ന സഹൃദയവായനശാല ഇപ്പോൾ ജീര്‍ണാവസ്ഥയില്‍ ഇടിഞ്ഞു വീഴാറായ നിലയിൽ നില്ക്കുന്നു. ഡി.സി.കിഴക്കേമുറിയുള്‍പ്പെടെയുള്ള സാസ്‌കാരിക നായകന്‍മാര്‍ തുടക്കം കുറിച്ച് പട്ടണത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹ്യ മേഖലയില്‍ നിസ്തുല സംഭാവനകളേകിയ സഹൃദയ വായനശാല ഇന്ന് ശോച്യാവസ്ഥയില്‍. കാഞ്ഞിരപ്പള്ളി കുരിശുകവലയില്‍ സ്ഥിതി ചെയ്യുന്ന വായനശാലയില്‍ ഗവേഷണഗ്രന്ഥങ്ങളും അപൂര്‍വ്വമായ പുസ്തകശേഖരവും ഉള്‍പ്പെടെ 15,000-പുസ്തകങ്ങളുണ്ട്. 25,000-ല്‍പ്പരം പുസ്തകങ്ങള്‍ മുമ്പുണ്ടായിരുന്നു .കാത്തുസൂക്ഷിക്കുന്നതിലെ അപാകത്താല്‍ […]

സ്‌കോളർഷിപ്പ് വിതരണവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണവും

സ്‌കോളർഷിപ്പ് വിതരണവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണവും

ചെമ്മണ്ണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ഫൌണ്ടേഷൻ തൃശ്ശൂരിൽ നടത്തിയ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണവും ഒല്ലൂർ എം എൽ എ കെ. രാജൻ നിർവഹിച്ചു. അനിൽ സി പി ( ജനറൽ മാനേജർ ), ജോജി എം ജെ (കോർപ്പറേറ്റ് മാർക്കറ്റിങ് കോ ഓർഡിനേറ്റർ – ചെമ്മണ്ണൂർ ഇന്റെനാഷണൽ ജൂവലേഴ്‌സ് ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു

കെ സി സി എന്‍ എ യുടെ സമ്മേളനത്തില്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥി

കാനഡയിലേയും അമേരിക്കയിലേയും ക്‌നാനായ കാത്തലിക്‌ കൂട്ടായ്‌മയായ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെസിസിഎന്‍എ) യുടെ ഈ വര്‍ഷത്തെ സമ്മേളനം ആഗസ്റ്റ്‌ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ വച്ച്‌ നടക്കും. 812 കിലോമീറ്റര്‍ ഓടി യൂനിക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഹോള്‍ഡറായ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്‌മാനും ബിസിനസ്‌മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തുന്നു. 20,000 അംഗങ്ങളുള്ള കെസിസിഎന്‍എ യുടെ 12-ാം മത്‌ സമ്മേളനമാണ്‌ ഇത്‌

കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഓഫിസിനു മുൻപിൽ ദേശീയ പാതയിലേക്ക് ഉണങ്ങി നിന്നിരുന്ന തെങ്ങു വീണു. ഫയർ ഫോഴ്‌സ് എത്തി മുറിച്ചു നീക്കി

കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഓഫിസിനു മുൻപിൽ ദേശീയ പാതയിലേക്ക് ഉണങ്ങി നിന്നിരുന്ന  തെങ്ങു വീണു. ഫയർ ഫോഴ്‌സ് എത്തി മുറിച്ചു നീക്കി

കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഓഫിസിനു മുൻപിൽ ദേശീയ പാതയിലേക്ക് ഉണങ്ങി നിന്നിരുന്ന തെങ്ങു വീണു. ഫയർ ഫോഴ്‌സ് എത്തി മുറിച്ചു നീക്കി കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഓഫിസിനു മുൻപിൽ ദേശീയ പാതയിലേക്ക് ഉണങ്ങി ചെതുക്കിച്ചു നിന്നിരുന്ന തെങ്ങു വീണു കുറെ നേരത്തേക്ക് ഗതാഗതം സതംഭിച്ചു . തെങ്ങു വീണ സമയത്തു വഴിയിൽ യാത്രക്കാരോ വാഹങ്ങളോ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി റോഡിലേക്ക് വീണ തെങ്ങിന്റെ ഭാഗങ്ങൾ മുറിച്ചു നീക്കി ഗതാഗതം സുഗമമാക്കി. […]

പൊന്‍കുന്നത്തു റോഡ് പൊളിച്ചിട്ടത് നന്നാക്കാത്തതില്‍ ഡി. വൈ. എഫ്. ഐ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു

പൊന്‍കുന്നത്തു റോഡ് പൊളിച്ചിട്ടത് നന്നാക്കാത്തതില്‍ ഡി. വൈ. എഫ്. ഐ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു

പൊന്‍കുന്നം: വാട്ടര്‍ അതോരിറ്റിയുടെ പൈപ്പിടുന്നതിനു വേണ്ടി ദേശീയപാതയില്‍ കെ. വി. എം. എസ് ജങ്ഷന്‍ മുതല്‍ പഴയചന്ത വരെ റോഡ് പൊളിച്ചിട്ടത് നന്നാക്കാത്തതില്‍ ഡി. വൈ. എഫ്. ഐ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പാലാ റോഡിന്റെ പണിയുടെ ഭാഗമായി പൊന്‍കുന്നം പട്ടണത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടക്കിയിട്ടിരിക്കുന്നതിലും പ്രതിഷേധിച്ചു. ബ്ലോക്ക് സെക്രട്ടറി ബി. സുരേഷ്‌കുമാര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എം.പി. രാഗേഷ്, ബി. ഗൗതം, അരുണ്‍ ബേബി, രാകേഷ് പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം

കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം

കാഞ്ഞിരപ്പള്ളി: മഴക്കൊപ്പമെത്തിയ ശക്‌തമായ കാറ്റില്‍ കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശം. നിരവധിയാളുകളുടെ വീടിനു മുകളിലേയ്‌ക്ക്‌ മരം വീണ്‌ വീട്‌ തകര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ റോഡിലേയക്ക്‌ മരം വീണ്‌ ഗതാഗതവും സ്‌തംഭിച്ചു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടു മണിയോടെയുണ്ടായ കാറ്റാണ്‌ വ്യപകനാശം വിതച്ചത്‌. ആനക്കല്ല്‌ പൊന്‍മല കുളമറ്റം ദേവസ്യയുടെ വീടിനു മുകളിലേയ്‌ക്ക്‌ സമീപ പറമ്പിലെ ആഞ്ഞിലിമരം കടപുഴകി വീണ്‌ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. തൊട്ടടുത്ത പുതുക്കലേങ്ങില്‍ മൊയ്‌തീന്റെ വീടിനു മുകളിലേയ്‌ക്ക്‌ […]

അസോവ വാര്‍ഷികം

അസോവ വാര്‍ഷികം

കാഞ്ഞിരപ്പള്ളി: അസോവയുടെ വാര്‍ഷികസമ്മേളനം രൂപത വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറമ്പിൽ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു അധ്യക്ഷതവഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.സക്കറിയാസ് ഇല്ലിക്കമുറിയിൽ, ജോയി ജോസഫ്, പ്രഫ.ഫിലോമിന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. സിന്ദു ഗോപാലകൃഷ്ണന്‍ ക്ലാസ് നയിച്ചു.

കുടുംബങ്ങൾ കരുണയുടെ പ്രചാരകരും കാവൽക്കാരുമാകണമെന്ന് രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ

കുടുംബങ്ങൾ കരുണയുടെ പ്രചാരകരും കാവൽക്കാരുമാകണമെന്ന് രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി∙ കുടുംബങ്ങൾ കരുണയുടെ പ്രചാരകരും കാവൽക്കാരുമാകണമെന്ന് രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ. രൂപത കരിസ്മാറ്റിക് നവീകരണത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫമിലിയ 2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസ്വാർഥമായ സ്‌നേഹം കുടുംബത്തിൽ പരിശീലിക്കണമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. രൂപത കരിസ്മാറ്റിക് നവീകരണം ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, വിശ്വാസജീവിത പരിശീലന ഡയറക്ടർ ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഫാ. അലക്‌സ് കിഴക്കേകടവിൽ, ഏബ്രഹാം പുത്തൻകുളം, സിസ്റ്റർ മരിയ സിഎംസി ക്രിസ്റ്റീൻ എന്നിവർ ക്ലാസുകൾ […]

സിനിമയിൽ കലാസംവിധാന രംഗത്തു ചുവടുറപ്പിച്ചു കൊണ്ടു എരുമേലി സ്വദേശി സുനീഷ്

സിനിമയിൽ കലാസംവിധാന രംഗത്തു ചുവടുറപ്പിച്ചു കൊണ്ടു എരുമേലി സ്വദേശി സുനീഷ്

മുക്കൂട്ടുതറ: അടുത്തയിടെ റിലീസായ ജയറാം നായകനായ ” ആടുപുലിയാട്ടം” എന്ന ചിത്രത്തിൽ സുനീഷ് കലാസംവിധാന സഹായിയായി നടത്തിയ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. സുനീഷ് നിര്‍മിച്ച കുന്നിൻ മുകളിൽ ശിരസ് മാത്രമായി പണികള്‍ നിലച്ച കാലപ്പഴക്കം തോന്നിപ്പിക്കുന്ന രൗദ്രഭാവത്തിലുള്ള ഭദ്രകാളി ശില്പം നിറയെ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു . ശില്പങ്ങളിലൂടെ മലയാള സിനിമകളിൽ ശ്രദ്ധേയനാവുകയാണ് എരുമേലി സ്വദേശി മുട്ടപ്പള്ളി ചൂണ്ടശേരിൽ സുനീഷ് (31). ബാല്യത്തിൽ ഇഷ്ടപ്പെട്ട കാഴ്ചകള്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി വരച്ചിരുന്ന സുനീഷ് ശില്പ നിര്‍മാണത്തിലേക്ക് കടന്നപ്പോള്‍ […]

പ്ലസ് 2 പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി ചരിത്രം തിരുത്തിക്കുറിച്ചു കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ രണ്ടു മിടുക്കി കുട്ടികൾ – റോസിയും എലിസബത്തും – വിഡിയോ

പ്ലസ് 2 പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി ചരിത്രം തിരുത്തിക്കുറിച്ചു കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ രണ്ടു മിടുക്കി കുട്ടികൾ – റോസിയും എലിസബത്തും – വിഡിയോ

കാഞ്ഞിരപ്പള്ളി : ഇക്കഴിഞ്ഞ പ്ലസ് 2 പരീക്ഷയിൽ 1200 മാർക്കിൽ 1200 മാർക്കും വാങ്ങി വിജയിച്ചത് കോട്ടയം ജില്ലയിൽ മൂന്നു പേർ മാത്രം. അവരിൽ രണ്ടു പേര് കാഞ്ഞിരപ്പള്ളിയിൽ നിന്നും … തീർന്നില്ല രണ്ടു പേരും ഒരേ സ്കൂളിൽ പഠിച്ച ഉറ്റസുഹൃത്തുക്കൾ … കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ചരിത്രം തിരുത്തിക്കുറിച്ച മാർക്കുകൾ വാങ്ങി നാടിനും സ്കൂളിനും അഭിമാനമായവർ രണ്ടു മിടുക്കി കുട്ടികളാണ് . സയൻസ് ബാച്ചിലെ റോസി ജോസഫും കൊമേഴ്സ് ബാച്ചിലെ […]

എക്‌സൈസ് സ്‌ക്വാഡ് ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചപ്പോൾ സാക്ഷാൽ എക്‌സൈസ് സ്‌ക്വാഡ് അതേ സ്ഥലത്തു പരിശോധനക്ക് എത്തി, അവിടെനിന്നും മുങ്ങിയ വിരുതനെ കാഞ്ഞിരപ്പള്ളി പോലീസ് പൊക്കി.

എക്‌സൈസ് സ്‌ക്വാഡ് ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചപ്പോൾ സാക്ഷാൽ എക്‌സൈസ് സ്‌ക്വാഡ് അതേ സ്ഥലത്തു പരിശോധനക്ക് എത്തി, അവിടെനിന്നും മുങ്ങിയ വിരുതനെ കാഞ്ഞിരപ്പള്ളി പോലീസ് പൊക്കി.

കാഞ്ഞിരപ്പള്ളി : തട്ടിപ്പിനിറങ്ങിയ വിരുതന്റെ സമയദോഷം …വിദഗ്‌ദമായ രീതിയിൽ തട്ടിപ്പിന്റെ ഓപ്പറേഷൻ ഏകദേശം വിജയകരമായ രീതിയിൽ പൂർത്തിയാക്കികൊണ്ടിരുന്ന സമയത്താണ് അയാൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം ഉണ്ടായത്. അവിടെ നിന്നും തടി രക്ഷപെടുത്തി എങ്കിലും പിന്നീട് പോലീസിന്റെ പിടിയിലായി.. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ചമഞ്ഞ് തട്ടിപ്പ് നടത്താനെത്തിയയാള്‍ പിടിയില്‍. തട്ടിപ്പു നടത്തുന്ന സമയം യഥാര്‍ഥ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വന്നതോടെയാണ് തട്ടിപ്പുനാടകം പൊളിഞ്ഞത്. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും മുങ്ങിയ ഇയാളെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേത സ്‌കാഡിലെ […]

ജീവകാരുണ്യ സന്ദേശവുമായി എ കെ ജെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ എന്‍ എസ് എസ് യൂണിറ്റ്

ജീവകാരുണ്യ സന്ദേശവുമായി എ കെ ജെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ എന്‍ എസ് എസ് യൂണിറ്റ്

കാഞ്ഞിരപ്പള്ളി: എകെജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് സ്‌നേഹ സമ്മാനം പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ആശാദീപം ആശ്രമത്തിലേക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെയാണ് വസ്ത്രശേഖരണം നടത്തിയത്. വിദ്യാര്‍ഥികളിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ താത്പര്യം വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആശാദീപം ഡയറക്ടര്‍ സിസ്റ്റര്‍ ജെമ്മ, പ്രിന്‍സിപ്പൽ ഫാ. സാൽവിന്‍ അഗസ്റ്റിന്‍ എസ്‌ജെ, വൈസ് പ്രിന്‍സിപ്പൽ ഫാ. അഗസ്റ്റിന്‍ തോമസ് പീടികമല എസ്‌ജെ, പ്രോഗ്രാം ഓഫീസര്‍മാരായ ജോജോ ജോസഫ്, സഞ്ജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹരിതമൈത്രി പകര്‍ച്ചപ്പനിക്കെതിരെ സൗജന്യ ഹോമിയോ പ്രതിരോധ മരുന്നു വിതരണം നടത്തി

ഹരിതമൈത്രി പകര്‍ച്ചപ്പനിക്കെതിരെ സൗജന്യ ഹോമിയോ പ്രതിരോധ മരുന്നു വിതരണം നടത്തി

കാഞ്ഞിരപ്പള്ളി: പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ കര്‍ഷകരും കാര്‍ഷിക വിപണികളും നടത്തുന്ന പങ്ക് ശ്ലാഘനീയമാണെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്. ഹരിതമൈത്രി കേരളത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പകര്‍ച്ചപ്പനിക്കെതിരെയുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്കുതല സൗജന്യ ഹോമിയോ പ്രതിരോധ മരുന്നു വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അന്നമ്മ ജോസഫ്. ഗ്രീന്‍ഷോര്‍ ചെയര്‍മാന്‍ ജോളി മടുക്കക്കുഴി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബീന ജോബി, ഹരിതമൈത്രി ജനറല്‍ […]

ആധാരം ആര്‍ക്കും എഴുതാം എന്ന പുതിയ നിയമത്തിനെതിരെ ആധാരം എഴുത്തുകാർ

ആധാരം ആര്‍ക്കും എഴുതാം എന്ന പുതിയ നിയമത്തിനെതിരെ ആധാരം എഴുത്തുകാർ

പൊൻകുന്നം : ആധാരം ആര്‍ക്കും എഴുതാം എന്ന പുതിയ നിയമത്തിനെതിരെ ആധാരം എഴുത്തുകാർ ശക്തമായി പ്രതികരിച്ചു. ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് ഏതറ്റം വരെയും പോകുന്നതിന് പൊന്‍കുന്നത്ത് ചേര്‍ന്ന സംസ്ഥാന പ്രതിനിധികളുടെയും ജില്ലാ ഭാരവാഹികളുടെയും സംയുക്തയോഗം തീരുമാനിച്ചു. ഇതിലേക്കായി സംഘടനയെ സമരസജ്ജമാക്കുന്നതിന് എല്ലാ ജില്ലകളിലും യൂണിറ്റുകളിലും അടിയന്തര കണ്‍വന്‍ഷനുകള്‍ ചേരുന്നതിന് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു. ആധാരം ആര്‍ക്കും എഴുതാം എന്ന തരത്തിൽ വന്ന സര്‍ക്കാര്‍ ഉത്തരവ് ആധാരം എഴുത്ത് സമൂഹത്തെ […]

കടയിൽനിന്ന് പണം വെട്ടിച്ചു കടന്നയാളുടെ ചിത്രം സി സി ടിവിയിൽ …പോലീസ് അന്വേഷണം ഊർജിതമാക്കി

കടയിൽനിന്ന് പണം വെട്ടിച്ചു കടന്നയാളുടെ ചിത്രം സി സി ടിവിയിൽ …പോലീസ് അന്വേഷണം ഊർജിതമാക്കി

മണിമല : മണിമല ടൗണിലെ സൂപ്പർ മാർക്കറ്റിൽ നിന്നും പട്ടാപ്പകൽ 5000 രൂപ വെട്ടിച്ചു കടന്ന യുവാവിന്റെ ചിത്രം സിസി ടിവി ക്യാമറയിൽ പതിഞ്ഞു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി ഇന്നലെ മണിമല ബസ് സ്‌റ്റാൻഡിനു സമീപം സൂപ്പർ മാർക്കറ്റിലാണു തട്ടിപ്പു നടന്നത്. കടയിലേക്കു പഞ്ചസാര ലോഡുമായി എത്തിയ ലോറിയുടെ ഡ്രൈവറാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയ ഇയാൾ വാഹനം മൂന്നാനിക്കു സമീപം കേടായെന്നും വർക്‌ഷോപ്പുകാരനു നൽകാൻ 5000 രൂപ വേണമെന്നും പറഞ്ഞു. പഞ്ചസാര ലോഡ് വരുന്ന ദിവസമായതിനാൽ സംശയം […]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങൾ കപടമാണെന്ന് ആന്റോ ആന്റണി എംപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങൾ കപടമാണെന്ന് ആന്റോ ആന്റണി എംപി

മുണ്ടക്കയം∙പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങൾ കപടമാണെന്ന് ആന്റോ ആന്റണി എംപി. പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഇന്ധന വിലവർധനയ്ക്കുമെതിരെ പ്രതിഷേധിച്ചായിരുന്നു ധർണ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പി.എ.സലീം മുഖ്യപ്രഭാഷണം നടത്തി. തോമസ് കല്ലാടൻ, രാജൻ പെരുമ്പക്കാട്, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൽ, പ്രഫ. പി.ജെ.വർക്കി, മുഹമ്മദ് ഇല്യാസ്, കെ.ജി.സാബു, പി.എച്ച്.നൗഷാദ്, ഷീബാ ദിഫയിൻ, […]

പൊൻകുന്നത്തു നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ്‌ തകർത്തു

പൊൻകുന്നത്തു നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ്‌ തകർത്തു

പൊൻകുന്നം : എതിർ ദിശയിലൂടെ കയറിവന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ലോറി ടെലിഫോൺ പില്ലറും, വൈദ്യുതി പോസ്റ്റും തകർത്തു. അപകടത്തിൽ ഡ്രൈവർക്കു പരുക്കേറ്റു. ഞായർ രാത്രി 12.30നു ദേശീയപാത 183ൽ കെ വി എം എസ് ജംക്‌ഷനിലാണു സംഭവം. ലോറിയിൽ നിന്ന് തെറിച്ചുവീണു പരുക്കേറ്റ കട്ടപ്പന സ്വദേശി രാജേഷി (30)നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി കട്ടപ്പനയ്ക്കു പോവുകയായിരുന്നു. എതിർ ദിശയിലൂടെ കയറിവന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ ദേശീയപാതയിലെ കുഴിയിൽ ചാടാതെ ലോറി വെട്ടിച്ചതാണു […]

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു കാഞ്ഞിരപ്പള്ളി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ബി എസ് എൻ എൽ ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു  കാഞ്ഞിരപ്പള്ളി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ബി എസ് എൻ എൽ ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി

കാഞ്ഞിരപ്പള്ളി : പെട്രോൾ‌, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ചു കാഞ്ഞിരപ്പള്ളി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ബി എസ് എൻ എൽ ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്തു പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്ന് ആന്റോ ആന്റണി ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് എം.പി. പറഞ്ഞു. യു പി എ സർക്കാരിന്റെ കാലത്തു ക്രൂഡ് ഓയിലിന്റെ വില ഒരു ബാരലിന് […]

ഒടിഞ്ഞു വീഴാറായ വൻ മരങ്ങൾ കാഞ്ഞിരപ്പള്ളി -എരുമേലി സംസ്ഥാന പാതയിൽ യാത്രക്കാർക്ക് പേടി സ്വപ്നം …

ഒടിഞ്ഞു വീഴാറായ വൻ മരങ്ങൾ കാഞ്ഞിരപ്പള്ളി -എരുമേലി സംസ്ഥാന പാതയിൽ യാത്രക്കാർക്ക് പേടി സ്വപ്നം …

കാഞ്ഞിരപ്പള്ളി : കാറ്റും മഴയും വരുന്പോൾ കുട്ടികളെ സ്കൂളിൽ അയച്ചിട്ട് നില്ക്കുന്ന വീട്ടമ്മമാരുടെ ചങ്കിൽ തീയാണ് . അപകടം ഒന്നും വരുത്താതെ കുഞ്ഞുങ്ങളെ തിരകെ എത്തിക്കണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുക്കുവനല്ലാതെ മറ്റൊന്നിനും അവര്ക്ക് കഴിയുന്നില്ല. കുഞ്ഞുങ്ങൾ എന്നും സ്കൂൾ ബസ്സിൽ സംസ്ഥാന പാതയിലൂടെ തന്നെയാണ് പോകുന്നതെങ്കിലും, പാതയുടെ ഇരു വശത്തും ഒടിഞ്ഞു വീഴാറായ വൻ മരങ്ങളാണ് അവരുടെ പേടി സ്വപ്നം . ഇതു നിമിഷവും അപകടം ഉണ്ടാകുമെന്ന് ഉറപ്പുള്ള അവര്ക്ക് പ്രാര്ത്ഥനയല്ലാതെ മറ്റൊന്നും ചെയ്യുവാൻ കഴിയുന്നില്ല .. […]

മുണ്ടക്കയം എം.ഇ.എസ്. സ്‌കൂളിൽ ജനാധിപത്യ രീതിയിൽ രഹസ്യ ബാലറ്റിലൂടെ ക്യാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തി

മുണ്ടക്കയം എം.ഇ.എസ്. സ്‌കൂളിൽ ജനാധിപത്യ രീതിയിൽ രഹസ്യ ബാലറ്റിലൂടെ ക്യാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തി

മുണ്ടക്കയം : മുണ്ടക്കയം എം.ഇ.എസ്. സ്‌കൂളിൽ ജനാധിപത്യ രീതിയിൽ രഹസ്യ ബാലറ്റിലൂടെ ക്യാബിനറ്റ് തിരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യബോധമുള്ള പുതുതലമുറ എന്ന ആശയത്തിലൂന്നിയാണ് സ്‌കൂളില്‍ ക്യാബിനറ്റ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ചടങ്ങുകൾ പൂർത്തീകരിക്കുവാൻ എക്സിറ്റ് പോളും വിദ്യാർത്ഥികൾ നടത്തി. സോഷ്യൽ സയൻസ് കള്ബ്ബിന്റെ ആഭിമുഖ്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വിദ്യാഭ്യാസം, കായികം, ആരോഗ്യം, സാംസ്‌കാരികം എന്നീ വകുപ്പുകള്‍ക്കാണ് രഹസ്യ ബാലറ്റിലൂടെ മന്ത്രിമാരെ തിരഞ്ഞെടുത്തത്. സ്‌കൂള്‍ ക്യാബിനറ്റ് തിരഞ്ഞെടുപ്പില്‍ 5-ാംക്ലാസ് മുതലുള്ള കുട്ടികളാണ് മന്ത്രിമാരെയും ഹെഡ് ഗേള്‍, ബോയി എന്നിവരെയും ബാലറ്റിലൂടെ […]

ഇടക്കുന്നം വില്ലേജ് ഓഫീസിനുള്ളിൽ തടികൾ സൂക്ഷിച്ചിരിക്കുന്നത് വിവാദമാകുന്നു

ഇടക്കുന്നം വില്ലേജ് ഓഫീസിനുള്ളിൽ തടികൾ സൂക്ഷിച്ചിരിക്കുന്നത് വിവാദമാകുന്നു

ഇടക്കുന്നം : ഇടക്കുന്നം വില്ലേജ് ഓഫീസിനുള്ളിൽ പല സൈസിലുള്ള ആഞ്ഞിലി തടികള്‍ അട്ടിഅടുക്കി സൂക്ഷിച്ചിരിക്കുന്നത് വിവാദമാകുന്നു. ഇടക്കുന്നം വില്ലേജ് ഓഫീസിലെത്തിയവര്‍ ഇതു വനംവകുപ്പിന്റെ ഓഫീസാണോയെന്ന് ചോദിക്കാതിരിക്കില്ല. കാരണം ഓഫീസിലേയ്ക്ക് കയറുമ്പോള്‍ തന്നെ തടികൾ അടുക്കി വച്ചിരിക്കുകയാണ്. കുറെ കാലമായി അനക്കാതെ വച്ചിരിക്കുന്ന തടികൾക്കിടയിൽ പന്പോ മറ്റോ കയറികൂടിയിട്ടുണ്ടാവുമോ എന്ന സന്ദേഹത്തിലാണ് പൊതുജനങ്ങൾ അവിടെ എത്തുന്നത്‌. ഇതു മൂലം ജീവനക്കാരും പൊതുജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. വളരെ കാലമായി വില്ലേജ് ഓഫീസിനുള്ളില്‍ വരുന്നവര്‍ക്ക് ഇരിക്കേണ്ട സ്ഥലത്ത് ആഞ്ഞിലി തടികളാണ് ഇടം […]

എരുമേലി സർക്കാർ ആശുപത്രി പ്രവർത്തനം 24 മണിക്കൂറും വേണമെന്ന് ആവശ്യപ്പെട്ടു ലൂയിസ് ഒറ്റയാൾ സമരം നടത്തി

എരുമേലി സർക്കാർ ആശുപത്രി പ്രവർത്തനം 24 മണിക്കൂറും വേണമെന്ന് ആവശ്യപ്പെട്ടു ലൂയിസ് ഒറ്റയാൾ സമരം നടത്തി

എരുമേലി സർക്കാർ ആശുപത്രി പ്രവർത്തനം 24 മണിക്കൂറും വേണമെന്ന് ആവശ്യപ്പെട്ടു ലൂയിസ് ഒറ്റയാൾ സമരം നടത്തുന്നു. എരുമേലി : ഡെങ്കിപ്പനിയിൽ നാടെകെ വിറങ്ങലിക്കുന്പോൾ എരുമേലി സർക്കാർ ആശുപത്രിയുടെ പ്രവർത്തനങ്ങളുടെ അനാസ്ഥയിൽ മനം മടുത്തു മനുഷ്യാവകാശ പ്രവർത്തകനായ ലൂയിസ് ഡേവിഡ് സർക്കാർ ആശുപത്രി പ്രവർത്തനം 24 മണിക്കൂറും വേണമെന്ന് ആവശ്യപ്പെട്ടു ഒറ്റയാൾ സമരം നടത്തി. ഒരു ദിവസത്തെ നിരാഹാര സമരമായിരുന്നു അദ്ദേഹം നടത്തിയത് മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ എരുമേലി സര്‍ക്കാര്‍ ആശുപത്രി രണ്ടു മണി കഴിയുന്നതോടെ പ്രവർത്തനം […]

അയ്യപ്പനെ കാണുവാൻ സായിപ്പന്മാർ കെട്ടുമുറുക്കി അമേരിക്കയിൽ നിന്നും എരുമേലിയിലെത്തി പേട്ടതുള്ളി ശബരിമലയിലേക്ക് പുറപ്പെട്ടു

അയ്യപ്പനെ കാണുവാൻ സായിപ്പന്മാർ കെട്ടുമുറുക്കി അമേരിക്കയിൽ നിന്നും എരുമേലിയിലെത്തി പേട്ടതുള്ളി ശബരിമലയിലേക്ക് പുറപ്പെട്ടു

എരുമേലി : അയപ്പന്റെ കീർത്തി അമേരിക്കയിലും എത്തി എന്നതിന് തെളിവായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നും ഏഴംഗ സയിപ്പൻമാരുടെ തീര്‍ഥാടക സംഘം ശബരിമലക്ക് പോകുവാനായി എരുമേലിയിൽ എത്തി. ഇന്ന് എരുമേലിയിലെത്തിയ സംഘം വാവരുപള്ളിയിലും, പേട്ടധര്‍മ്മശാസ്താ ക്ഷേത്രത്തിലും തൊഴുതു. തുടര്‍ന്ന് പേട്ടതുള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തൊഴുത് ശബരിമലയിലേക്ക് പുറപ്പെട്ടു. ന്യൂയോര്‍ക്കില്‍ റോചസ്റ്ററില്‍ താമസിക്കുന്നവരാണ് ഇവര്‍. . ഇവർ വെറും നേരംപോക്കിനല്ല ശബരിമലക്ക് പോകുന്നത്. 41 ദിവസത്തെ കഠിനവൃതമെടുത്ത് എല്ലാ ചടങ്ങുകളും നടത്തി കെട്ടുമുറുക്കിയാണ് എത്തിയിരിക്കുന്നത് . തമിഴ്‌നാട് മഹാലിംഗപുരം ലക്ഷ്മി […]

ചിറക്കടവ് ഓപ്പണ്‍ മാര്‍ക്കറ്റ്

ചിറക്കടവ് ഓപ്പണ്‍ മാര്‍ക്കറ്റ്

പൊന്‍കുന്നം: ചിറക് സ്വാശ്രയ കാര്‍ഷിക വികസന സമിതിയുടെ ആഭിമുഖ്യത്തിലുള്ള പൊന്‍കുന്നം കാര്‍ഷിക വിപണിയില്‍ ജനപങ്കാളിത്തമേറുന്നു. ചിറക്കടവ്, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, എലിക്കുളം, ഇളങ്ങുളം, വാഴൂര്‍ പ്രദേശങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ചൊവ്വാഴ്ചകളില്‍ ഇവിടെ കാര്‍ഷികോത്പന്നങ്ങളുമായി എത്തുന്നു. കര്‍ഷകരുടെ വിഭവങ്ങള്‍ ന്യായവിലയ്ക്ക് വില്‍ക്കാനും വാങ്ങാനുമുള്ള തുറന്ന വിപണിയായി മാറുകയാണ് ചിറക് കാര്‍ഷിക വിപണി. ചിറക്കടവ് പഞ്ചായത്ത് വ്യാപാരഭവനോടു ചേര്‍ന്നാണ് മൂന്നു മാസം മുന്‍പ് ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. വീടിനു വേണ്ട വിഭവങ്ങളെല്ലാം സ്വന്തം പുരയിടത്തില്‍ ഉത്പാദിപ്പിക്കുകയെന്ന കാര്‍ഷിക സംസ്കാരം ശക്തിപ്പെടുത്താന്‍ കൂടിയാണ് ഈ […]

കാഞ്ഞിരപ്പള്ളി റവന്യൂ ജില്ലാ ഗെയിംസില്‍ ജോമോന്‍ ജയിച്ചു, ജോമോന്‍ തോറ്റു

കാഞ്ഞിരപ്പള്ളി റവന്യൂ ജില്ലാ ഗെയിംസില്‍ ജോമോന്‍ ജയിച്ചു, ജോമോന്‍ തോറ്റു

കാഞ്ഞിരപ്പള്ളി: റവന്യൂ ജില്ലാ ഗെയിംസില്‍ തിങ്കളാഴ്ച സീനിയര്‍ പെണ്‍കുട്ടികളുടെ ഫുട് ബോള്‍ ഫൈനലില്‍ കുറവിലങ്ങാട് ഉപജില്ല ജെയിച്ചപ്പോള്‍ പിരിശീലകന്‍ ജോമോന്‍ ജേക്കബ് സന്തോഷിച്ചില്ല.കാരണം ജയിച്ചതും തോറ്റതും ജോമോന്റെ ശിഷ്യര്‍ തന്നെ.ശിഷ്യര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരുടീമുകളും ജയിക്കണമെന്നായിരിക്കും ഗുരുവിന്റെ ചിന്ത. രണ്ടു ടീമുകളുടെയും പരിശീലകന്‍ ജോമോന്‍ ജേക്കബാണ്.സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ എക്‌സറ്റന്‍ഷന്‍ സെന്ററായ മേവള്ളൂര്‍ കെ.എം.എച്ച്.എസിലെ പരിശീലകനാണ് ജോമോന്‍.കുറവിലങ്ങാട്, വൈക്കം ഉപജില്ലകളിലെ സ്‌കൂളുകളിലെ ഫുട്‌ബോള്‍ താരങ്ങള്‍ പരിശീലനം നേടുന്നത് ഇവിടെ നിന്നാണ് .ഇരു ഉപജില്ലാ ടീമുകളിലെ കളിക്കാരും […]

പതിനെട്ടും, ഇരുപതും വയസ്സ് പ്രായമുള്ള രണ്ടു യുവാക്കളെ കഞ്ചാവുമായി പൊൻകുന്നത് പോലീസ് പിടികൂടി

പതിനെട്ടും, ഇരുപതും വയസ്സ് പ്രായമുള്ള രണ്ടു യുവാക്കളെ കഞ്ചാവുമായി പൊൻകുന്നത് പോലീസ് പിടികൂടി

പൊൻകുന്നം : തിങ്ങളഴ്ച ഉച്ചയോടെ ണ്ടു യുവാക്കളെ കഞ്ചാവുമായി പൊൻകുന്നത് പോലീസ് പിടികൂടി . . പൊൻകുന്നം സി ഐ ആർ ജോസിന്റെ നേതൃത്തത്തിൽ ആണ് യുവാക്കളെ പിടികൂടിയത്. രജിസ്ട്രേഷൻ പോലും ചെയ്യാത്ത പുതിയ ആഡംബര ബൈക്കിൽ ആയിരുന്നു യുവാക്കൾ എത്തിയത്. വാഹന പരിശോധനക്ക് ഇടയിലാണ്, സംശയം തോന്നി ഇവരെ പിടികൂടിയത്. തൃശൂർ ചാലക്കുടി മാറ്റത്തിൽ തുരുതൂർ പാടത്തു ആരോത വീട്ടിൽ ഫെമിൽ ( 20 ) , നെടുംകണ്ടം ഉടുമ്പഞ്ചോല കമക്ഷിപുരം പാലാക്കട്ടെൽ ശ്രീജിത്ത്‌ ( […]

പണികൾ തീരാതെ കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാന്റ് തുറന്നു കൊടുത്തു, ബസ്‌ സ്റ്റാന്റ് പഴയതിനേക്കാൾ ശോച്യാവസ്ഥയിൽ… ഓടകൾ മൂടാത്തത് കൊണ്ട് യാത്രക്കാർ ഭീതിയിൽ..

പണികൾ തീരാതെ കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാന്റ് തുറന്നു കൊടുത്തു, ബസ്‌ സ്റ്റാന്റ് പഴയതിനേക്കാൾ ശോച്യാവസ്ഥയിൽ… ഓടകൾ മൂടാത്തത് കൊണ്ട് യാത്രക്കാർ ഭീതിയിൽ..

കാഞ്ഞിരപ്പള്ളി : ഒരു മാസം മുൻപ് അറ്റകുറ്റ പണികൾക്ക് വേണ്ടി അടച്ച കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാന്റ് യാത്രക്കാർക്ക് വേണ്ടി ഇന്ന് തുറന്നു കൊടുത്തു. പക്ഷേ പണികൾ ചെയ്യുന്നതിനു മുന്പുള്ള ബസ്‌ സ്റ്റാന്റ് നെക്കാൾ മോശം സ്ഥിതിയിലാണ് പണികൾ തീർത്ത തുറന്നു കൊടുത്ത ബസ്‌ സ്റ്റാന്റ്. ഓടകൾ പലതും മൂടാതെ കിടക്കുന്നതിനാൽ യാത്രക്കാർ ഭീതിയിലാണ് . വളരെ താഴ്ചയുള്ള ഓടയിൽ തെന്നി വീണാൽ കൈകാലുകൾ ഓടിഞ്ഞെക്കും എന്ന് പേടിച്ചു യാത്രക്കാർ വളരെ സൂക്ഷിച്ചാണ് നടക്കുന്നത്. നൂറു കണക്കിന് സ്കൂൾ […]

ഓട്ടോ-ടാക്‌സി സമാന്തര സര്‍വീസിനെതിരെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും മുണ്ടക്കയത്ത് പണിമുടക്ക് നടത്തി, സമാന്തര സര്‍വീസു നടത്തുന്ന ഓട്ടോ- ടാക്‌സികള്‍ പിടിച്ചെടുക്കാന്‍ ധാരണയായി.

ഓട്ടോ-ടാക്‌സി സമാന്തര സര്‍വീസിനെതിരെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും മുണ്ടക്കയത്ത് പണിമുടക്ക് നടത്തി, സമാന്തര സര്‍വീസു നടത്തുന്ന ഓട്ടോ- ടാക്‌സികള്‍ പിടിച്ചെടുക്കാന്‍ ധാരണയായി.

മുണ്ടക്കയം: ഓട്ടോ-ടാക്‌സി സമാന്തര സര്‍വീസിനെതിരെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും മുണ്ടക്കയത്ത് നടത്തിയ പണിമുടക്ക് പൂര്‍ണ്ണം. പണിമുടക്കിനെ തുടര്‍ന്ന് ജോയിന്റ് ആര്‍.ടി.ഒ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി.ചര്‍ച്ചയില്‍ ചൊവ്വാഴ്ച മുതല്‍ മുണ്ടക്കയത്തെ ഗ്രാമീണ മേഖലയില്‍ നിന്നും സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോ- ടാക്‌സികള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ ധാരണയായി. കൂട്ടിക്കല്‍,പറത്താനം,പുലിക്കുന്ന്,പുഞ്ചവയല്‍,വണ്ടന്‍പതാല്‍,പാലൂര്‍ക്കാവ് മേഖലകളില്‍ നിന്ന് വ്യാപകമായി ഓട്ടോയും ടാക്‌സികളും സമാന്തര സര്‍വീസ് നടത്തുന്നതായാണ് ബസ് ഉടമകള്‍ ആരോപിക്കുന്നത്.പണിമുടക്കിന്റെ ഭാഗമായി ബസ് ഉടമകളും തൊഴിലാളികളും രാവിലെ പ്രതിക്ഷേധ പ്രകടനം […]

പാറമടയില്‍ നിന്നും ലോഡുമായി അമിത വേഗതയിലെത്തിയ ടോറസ് ലോറി വീട്ട് മുറ്റത്തേക്ക് മറിഞ്ഞു വീട് ഭാഗികമായി തകര്‍ന്നു.

പാറമടയില്‍ നിന്നും ലോഡുമായി അമിത വേഗതയിലെത്തിയ ടോറസ് ലോറി വീട്ട് മുറ്റത്തേക്ക് മറിഞ്ഞു വീട് ഭാഗികമായി തകര്‍ന്നു.

കൂട്ടിക്കല്‍: പാറമടയില്‍ നിന്നും ലോഡുമായി അമിത വേഗതയിലെത്തിയ ടോറസ് ലോറി വീട്ട് മുറ്റത്തേക്ക് മറിഞ്ഞു വീട് ഭാഗികമായി തകര്‍ന്നു. തോട്ടമറ്റത്തില്‍ സിബിയുടെ വീടിന് മുകളിലേക്കാണ് മറിഞ്ഞത്. ഇളംങ്കാട് വാഴത്തറ പാറമടയില്‍ നിന്നും പാറപ്പെടിയുമായെത്തിയ ടോറസാണ് താഴ്ച്ചയിലേക്ക് മറഞ്ഞത്. ലോറിഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പാറമടയില്‍ നിന്നും ലോഡുമായെത്തിയ ലോറി ബസിന് സൈഡ് കൊടുക്കുന്നതിനിടയില്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അമിത വേഗതയിലെത്തുന്ന ലോറികൾ പലതവണ അപകട ഭീഷിണി ഉയര്‍ത്തിയതായി […]

മുണ്ടക്കയത്തെ തോട്ടം തൊഴിലാളി സമരത്തിന്റെ ഭാവം മാറുന്നു, ശവപ്പെട്ടിയില്‍ കിടന്നു പ്രതിഷേധം

മുണ്ടക്കയത്തെ തോട്ടം തൊഴിലാളി സമരത്തിന്റെ ഭാവം മാറുന്നു, ശവപ്പെട്ടിയില്‍ കിടന്നു പ്രതിഷേധം

മുണ്ടക്കയം ഈസ്റ്റ് : മുണ്ടക്കയത്തെ തോട്ടം തൊഴിലാളി സമരത്തിന്റെ ഭാവം മാറുന്നു, സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പൊതുപ്രവര്‍ത്തകനായ രാജു വയലുങ്കല്‍ സമരത്തിനിടെ ശവപ്പെട്ടിയില്‍ കിടന്നു പ്രതിഷേധിച്ചു. തോട്ടം തൊഴിലാളികളുടെ സമരത്തിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ 35-ാം മൈലില്‍ ദേശീയ പാത ഉപരോധിച്ചു. സി.പി.എം ഇടുക്കി ജില്ലാ കമ്മറ്റിയംഗം കെ.ടി.ബിനു ഉദ്ഘാടനം ചെയ്തു. തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.കെ ജനാര്‍ദ്ദനന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ആര്‍.ചന്ദ്രബാബു, ഐ.എന്‍.ടി.യു.സി ഇടുക്കി ജില്ലാ ജനറല്‍ […]

കൂവപ്പള്ളി സൈന്റ്റ്‌ ജോസഫ്‌ പള്ളിയിൽ അൻപതു വർഷം തുടർച്ചയായി ശുശ്രൂഷിയയി സേവനം അനുഷ്ട്ടിച്ച ഇടവക്കാരുടെ പ്രിയപ്പെട്ട കപ്യാരു തോമാച്ചേട്ടൻ നിര്യാതനായി

കൂവപ്പള്ളി സൈന്റ്റ്‌ ജോസഫ്‌ പള്ളിയിൽ അൻപതു വർഷം തുടർച്ചയായി ശുശ്രൂഷിയയി സേവനം അനുഷ്ട്ടിച്ച ഇടവക്കാരുടെ പ്രിയപ്പെട്ട കപ്യാരു തോമാച്ചേട്ടൻ നിര്യാതനായി

കൂവപ്പള്ളി : കൂവപ്പള്ളിയിടെ ചരിത്രം എഴുതുന്പോൾ ഒരിക്കലും മറക്കുവാൻ പാടില്ലാത്ത പേരാണ് മുട്ടത്തുകുന്നേൽ എം യു തോമസ്‌ എന്ന തോമാച്ചേട്ടൻ, അഥവാ നാട്ടുകാരുടെ പ്രിയപ്പെട്ട ” കപ്യാരു തോമാച്ചേട്ടൻ” . കൂവപ്പള്ളി സൈന്റ്റ്‌ ജോസഫ്‌ പള്ളിയിൽ അൻപതു വർഷം തുടർച്ചയായി ശുശ്രൂഷിയയി സേവനം അനുഷ്ട്ടിച്ച തോമാച്ചേട്ടൻ, വളരെക്കാലം സൈന്റ്റ്‌ ജോസഫ്‌ സ്കൂളിൽ അനധ്യപകനും അനധ്യാപകനായും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. എല്ലാവരോടും കുശലം ചോദിച്ചു കൊണ്ട് സാദാ പുഞ്ചിരി തൂകി നടന്നിരുന്ന തോമാച്ചേട്ടൻ കൂവപ്പളിയുടെ സ്പന്ദങ്ങളിൽ ഒരു കാലത്ത് നിറഞ്ഞു […]

റവന്യു ജില്ലാ സ്‌കൂള്‍ ഗെയിംസ് മല്‍സരങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളിയില്‍ ഗംഭീര തുടക്കം, വിവിധ ഫോട്ടോകൾ കാണുക

റവന്യു ജില്ലാ സ്‌കൂള്‍ ഗെയിംസ് മല്‍സരങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളിയില്‍ ഗംഭീര തുടക്കം, വിവിധ ഫോട്ടോകൾ കാണുക

കാഞ്ഞിരപ്പള്ളി: റവന്യു ജില്ലാ സ്‌കൂള്‍ ഗെയിംസ് മല്‍സരങ്ങള്‍ കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങി.ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 ന് എ.കെ.ജെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സൂപ്രണ്ട് ബാബു സെബാസ്റ്റ്വന്‍ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ ലൗലി സൈമണ്‍ അധ്യക്ഷത വഹിച്ചു. കുന്നുംഭാഗം ഗവഹൈസ്‌കൂള്‍, എ.കെ.ജെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,സെന്റ് ജോസഫ് എച്ച്.എസ്.എസ് കുന്നുംഭാഗം എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. 13 സബ് ജില്ലകളില്‍ നിന്നായി 6000 കുട്ടികള്‍ 13 ഇനം മല്‍സങ്ങളിലായി മാറ്റുരയ്ക്കും. ജൂനിയര്‍ വിഭാഗം ബാസ്‌കറ്റ് […]

പൊന്‍കുന്നത്ത് ഇന്‍ഡേനിന്റെ ഒരു ഗ്യാസ് ഏജന്‍സികൂടി പ്രവര്‍ത്തനം തുടങ്ങി

പൊന്‍കുന്നത്ത് ഇന്‍ഡേനിന്റെ ഒരു ഗ്യാസ് ഏജന്‍സികൂടി പ്രവര്‍ത്തനം തുടങ്ങി

പൊന്‍കുന്നം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കീഴില്‍ പൊന്‍കുന്നത്ത് ഒരു ഗ്യാസ് ഏജന്‍സികൂടി പ്രവര്‍ത്തനം തുടങ്ങി. അമ്മ ഇന്‍ഡേന്‍ സര്‍വ്വീസസാണ് പുതിയ സ്ഥാപനം. ഡിവിഷണല്‍ ഓഫീസര്‍ വി. സമ്പത്ത്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പൊന്‍കുന്നത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ പാചകവാതകവിതരണം ഉണ്ടാകും.

തൊഴിലാളി സമരം തീരുമാനമാകാതെ നീളുന്നു, 13 ദിവസം കഴിഞ്ഞതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്‌ …സമരം നീണ്ടാല്‍ തോട്ടം കൈയ്യേറുമെന്ന് തൊഴിലാളികള്‍ അന്ത്യശാസനം നല്കി .

തൊഴിലാളി സമരം തീരുമാനമാകാതെ നീളുന്നു, 13 ദിവസം കഴിഞ്ഞതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്‌ …സമരം നീണ്ടാല്‍ തോട്ടം കൈയ്യേറുമെന്ന് തൊഴിലാളികള്‍ അന്ത്യശാസനം നല്കി .

മുണ്ടക്കയം: തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് അടിയന്തിര പരിഹാരമുണ്ടിയില്ലെങ്കില്‍ തോട്ടം കൈയ്യേറി കുടില്‍ കെട്ടുമെന്ന് എച്ച്.എം.എല്‍ മുണ്ടക്കയം എസ്റ്റേറ്റ് തൊഴിലാളികള്‍. തൊഴിലാളികളോട് നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കുന്ന എച്ച.്എം.എല്‍ മാനേജര്‍ ധര്‍മ്മരാജന്റെ കോലം സമരപന്തലിന് മുൻപിൽ കത്തിച്ചു. സമരം 13 ദിവസം പിന്നിട്ടിട്ടുംു ഇതുവരെ നടന്ന ചര്‍ച്ചകളില്‍ പുരോഗതിയും ഉണ്ടായിട്ടില്ല. തൊഴിലാളികളെ മുഴുപട്ടിണിയിലാണ്.ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാതെ സമരം മുന്നോട്ട് പോകുകയാണെങ്കില്‍ സ്വന്തമായി ആദായമെടുത്ത് ജീവിക്കാന്‍ തൊഴിലാളികള്‍ തയ്യാറാവുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. സമരസമിതി നേതാക്കളായ കെ.ജി ശിവരാജന്‍,സിജു കൈതമറ്റം,സി.വി […]

തൊഴിലാളി സമരത്തിന്റെ ഭാഗമായി മുണ്ടക്കയത്തു തോട്ടം തൊഴിലാളികൾ മുണ്ടക്കയം – എരുമേലി സംസ്ഥാന പാത ഉപരോധിച്ചു

തൊഴിലാളി സമരത്തിന്റെ ഭാഗമായി മുണ്ടക്കയത്തു തോട്ടം തൊഴിലാളികൾ മുണ്ടക്കയം – എരുമേലി സംസ്ഥാന പാത ഉപരോധിച്ചു

മുണ്ടക്കയം : കഴിഞ്ഞ പത്തു ദിവസങ്ങൾ ആയി നടക്കുന്ന തൊഴിലാളി സമരത്തിന്റെ ഭാഗമായി മുണ്ടക്കയത്തു തോട്ടം തൊഴിലാളികൾ മുണ്ടക്കയം – എരുമേലി സംസ്ഥാന പാത ഉപരോധിച്ചു. തോട്ടം തൊഴിലാളികൾക്ക് ദിവസക്കൂലി 500 രൂപയാക്കണം എന്നും ഹാരിസണ്‍ മലയാളം കന്പനി തൊഴിലാളികളോട് കാട്ടുന്ന അനീതി അവസാനിപ്പക്കണം എന്നും ആവശ്യപെട്ടയിരുന്നു ഉപരോധം. സംയുക്ത ട്രേഡ് യുണിയൻ ആരംഭിച്ച സമരത്തിന്റെ ഭാഗമായി മുണ്ടക്കയം – എരുമേലി സംസ്ഥാന പാത അമരാവതിയിൽ വച്ചാണു ഉപരോധിച്ചത്. പി കെ സുശീലൻ, സിജു കൈതമറ്റം, സി […]

എരുമേലിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരം നടത്തി

എരുമേലിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരം നടത്തി

എരുമേലി : സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ അവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിനു മുൻപിൽ ഉപവാസ സമരം നടത്തി. വർഷങ്ങളായി തകർന്നുകിടക്കുന്ന ബസ് സ്റ്റാൻഡിൽ നിർമാണ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ സമരം വ്യാപിപ്പിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. രാവിലെ 10ന് ആരംഭിച്ച ഉപവാസം വൈകിട്ടു നാലിനാണ് അവസാനിപ്പിച്ചത്. ദിനംപ്രതി നൂറുകണക്കിനു സ്വകാര്യ, കെഎസ്ആർടിസി ബസുകൾ എത്തുന്ന സ്റ്റാൻഡിൽ ചെളിയിൽ ചവിട്ടാതെ നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. 15 ലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തുമെന്നു പറയുന്നുണ്ടെങ്കിലും […]

മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താനായി എരുമേലിയില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താനായി എരുമേലിയില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

എരുമേലി :- മണ്ഡലകാലം ആരംഭിക്കാന്‍ ഇനി ഒരുമാസം കൂടിയെയുള്ളു എന്നതിനാല്‍ ഒരുക്കള്‍ വിലയിരുത്തുവാനും നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കാനും മന്ത്രി വി.എസ് ശിവകുമാറിന്‍റെ നേതൃത്വത്തില്‍ എരുമേലിയില്‍ വെള്ളിയാഴ്ച്ച അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രധാനമായും റോഡുകളുടെ നവീകരണത്തിനായി 170 കോടി രൂപ അനുവദിച്ചു. ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നതിനാല്‍ ഈമാസം 30നകം യുദ്ധകാലടിസ്ഥാനത്തില്‍ ഭരണാനുമതി വാങ്ങി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. പോലീസ് വകുപ്പുള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ ചുമതല ജില്ലാ കലക്ടര്‍ വഹിക്കും. 29 […]

ജോര്‍ജിന് തിരിച്ചടി: ഹൈക്കോടതി ഹര്‍ജി തള്ളി, ഇനി അന്തിമ വിധി, എല്ലാ തെളിവുകളും ശരിയായി പരിശോധിച്ചതിനു ശേഷമേ നടപടി എടുക്കാവൂ എന്ന് സ്പീക്കറോട് കോടതി നിർദേശിച്ചു

ജോര്‍ജിന് തിരിച്ചടി: ഹൈക്കോടതി ഹര്‍ജി തള്ളി, ഇനി അന്തിമ വിധി, എല്ലാ തെളിവുകളും ശരിയായി പരിശോധിച്ചതിനു ശേഷമേ നടപടി എടുക്കാവൂ എന്ന് സ്പീക്കറോട് കോടതി നിർദേശിച്ചു

സ്പീക്കറുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജോര്‍ജിന്റെ ഹര്‍ജി തള്ളിക്കളഞ്ഞത്. എം.എല്‍.എ. പദവിയില്‍ അയോഗ്യത കല്പിക്കാനുള്ള അപേക്ഷ പരിഗണിക്കാനുള്ള നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ അപേക്ഷ ക്രമപ്രകാരമല്ലെന്ന വാദം സ്പീക്കര്‍ തള്ളിയതിനെയാണ് പി.സി. ജോര്‍ജ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. സ്പീക്കറുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജോര്‍ജിന്റെ ഹര്‍ജി തള്ളിക്കളഞ്ഞത്. പരാതി ഗൗരവമുള്ളതാണെങ്കിലും ഒരു നിയമസഭാംഗത്തിന്റെ പരാതിയിലെ നിജസ്ഥിതി പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് ജനാധിപത്യത്തിന്റെ […]

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഇരിക്കണമെങ്കിൽ മൂക്ക് പൊത്തി പിടിക്കണം

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഇരിക്കണമെങ്കിൽ മൂക്ക് പൊത്തി പിടിക്കണം

എരുമേലി: പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്തുന്നവര്‍ ആരായാലും മൂക്ക്പൊത്തും.. സ്റ്റാന്റിലെ വ്യാപാരികള്‍ മൂക്ക്പൊത്തി കച്ചവടം നടത്തുന്നു…യാത്രക്കാരും കച്ചവടക്കാരും ഈ ദുര്‍ഗന്ധം സഹിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പരാതി പറഞ്ഞ് മടുത്ത് ഇനി ആരോട് പരാതിപ്പെടുമെന്ന് കരുതി വിഷമിക്കുന്ന കാഴ്ചയുളളത് എരുമേലി ഗ്രാമ പഞ്ചായത്തിന്റെ പ്രൈവറ്റ് ബസ് സ്റ്റാന്റിനാണുളളത് .മൂത്രം ഒഴിക്കുവാന്‍ കംഫര്‍ട്ട് സ്റ്റേഷനോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നാട്ടുകാരും കച്ചവടക്കാരും പൊറുതി മുട്ടിയിരിക്കുകയാണ്. എരുമേലി കവല മുതല്‍ സ്റ്റാന്റ് വരെയുളള ഭാഗത്ത് മാലിന്യം ശേഖരിക്കുവാന്‍ സൗകര്യമില്ലാത്തതിനാല്‍ മാലിന്യങ്ങള്‍ […]

കാഞ്ഞിരപ്പള്ളിയിൽ നടന്ന ബലി പെരുന്നാള്‍ ആഘോഷങ്ങൾ

കാഞ്ഞിരപ്പള്ളിയിൽ നടന്ന ബലി പെരുന്നാള്‍ ആഘോഷങ്ങൾ

കാഞ്ഞിരപ്പള്ളി : ഇബ്രാഹീം നബിയുടെ ത്യാഗ സ്മരണ പുതുക്കി ഇസ്‌ലാമിക സമൂഹം ബലി പെരുന്നാള്‍ ആഘോഷിച്ചു. ജമാഅത്തെ ഇസ്‌ലാമി കാഞ്ഞിരപ്പള്ളി ഹല്‍ഖയുടെ നേതൃത്വത്തില്‍ മസ്ജിദുല്‍ ഹുദാ മൈതാനിയില്‍ നടത്തിയ ഈദ് ഗാഹിന് പി.എസ് അഷറഫ് മൗലവി നേതൃത്വം നല്‍കി. കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് എ.പി ശിഫാര്‍ മൗലവി അല്‍കൗസരിയും ടൗണ്‍ ജുമാമസ്ജിദ് സൈനുല്ലാബ്ദീന്‍ മൗലവി, തോട്ടുംമുഖം ജുമാമസ്ജിദ് ഹബീബുള്ളാ മൗലവി, ഒന്നാം മൈല്‍ ദാറുല്‍ ഇസ്‌ലാം (അയിശാപള്ളി ) ഹുസൈന്‍ മൗലവി, ആനക്കല്ല് ജുമാമസ്ജിദ് […]

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ടൈല്‍ വിരിക്കല്‍ ആരംഭിച്ചു, ചൊവ്വാഴ്ചയോടെ റോഡ്‌ മുഴുവനും തുറന്നു കൊടുത്തേക്കും

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ടൈല്‍ വിരിക്കല്‍ ആരംഭിച്ചു, ചൊവ്വാഴ്ചയോടെ റോഡ്‌ മുഴുവനും തുറന്നു കൊടുത്തേക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡ് കവാടത്തില്‍ ദേശീയപാതയില്‍ ടൈല്‍ വിരിക്കല്‍ ആരംഭിച്ചു. കഴിഞ്ഞ 12ന് നിര്‍മാണം തുടങ്ങിയെങ്കിലും ഓട പുനര്‍ നിര്‍മിക്കലും ജലവിതരണക്കുഴല്‍ സ്ഥാപിക്കലും കാരണം ടൈല്‍ പാകല്‍ തുടങ്ങിയിരുന്നില്ല. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ഇന്നലെ മുതലാണ് ടൈല്‍പാകല്‍ തുടങ്ങിയത്. രണ്ടു ഘട്ടങ്ങളിലായി 55 മീറ്റര്‍ ഭാഗത്താണ് ടൈല്‍ പാകുന്നത്. രാത്രിയും പകലുമായാണ് നിര്‍മാണം നടക്കുന്നത്. തിങ്കളാഴ്ചക്കകം നിര്‍മാണം പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയോടെ റോഡ് തുറന്ന് കൊടുക്കാനാണ് ദേശീയപാത വിഭാഗത്തിന്റെ പദ്ധതി. നിര്‍മാണം നടക്കുന്നതിനാല്‍ ഒരു ഭാഗത്തുകൂടി മാത്രമാണ് […]

പട്ടയം ലഭിക്കുന്ന പന്പവാലി നിവാസികൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ആശംസകൾ നേർന്നു

പട്ടയം ലഭിക്കുന്ന പന്പവാലി നിവാസികൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ആശംസകൾ നേർന്നു

കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി പട്ടയത്തിനായി പന്പവാലി നിവാസികള്‍ ഒരുമയോടെ നടത്തിയ പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി കരഗതമായിരിക്കുന്നനേട്ടം അഭിമാനാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. പമ്പാവാലി നിവാസികളുടെ പട്ടയപ്രശ്‌നം സര്‍ക്കാര്‍ സര്‍ക്കാരേതര വേദികളിലെത്തിക്കുവാനും അടിയന്തിര പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുവാനും നാട്ടുകാരോടും ജനപ്രതിനിധികളോടും ചേര്‍ന്ന് തനിക്കും ഒത്തിരിയേറെ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മാര്‍ അറയ്ക്കല്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഒപ്പം പമ്പാവാലി പ്രദേശത്തിന്റെ പട്ടയപ്രശ്‌നം കേരള-കേന്ദ്രസര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തുവാനും റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പട്ടയപ്രശ്‌നപരിഹാരത്തിനായി അക്ഷീണമെത്‌നിച്ച എല്ലാവരേയും പ്രത്യേകിച്ച് […]

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജില്‍ എം.ജി സര്‍കലാശാല ക്രോസ്സ് കണ്‍ട്രി ചാമ്പ്യൻഷിപ്‌ നടന്നു.

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജില്‍ എം.ജി സര്‍കലാശാല ക്രോസ്സ് കണ്‍ട്രി ചാമ്പ്യൻഷിപ്‌ നടന്നു.

കാഞ്ഞിരപ്പള്ളി : എസ്.ഡി കോളേജില്‍ നടന്ന എം.ജി സര്‍കലാശാല ക്രോസ്സ് കണ്‍ട്രി ചാംപ്യന്‍്ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ചങ്ങനാശേരി എസ്.ബി കോളേജും, വനിതാ വിഭാഗത്തില്‍ പാലാ അല്‍്‌ഫോന്‍സ കോളേജും ജേതാക്കള്‍ ആയി. പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസ കോളേജ്, കാഞ്ഞിരപ്പള്ളി സെന്റ് .ഡൊമിനിക്‌സ് കോളേജ് എന്നിവര്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസ്സംപ്ഷന്‍ കോളേജ് കാഞ്ഞിരപ്പള്ളി സെന്റ്ാ.ഡൊമിനിക്‌സ് കോളേജ് എന്നിവര്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. ചങ്ങനാശേരി എസ്.ബി കോളേജിലെ […]

എരുമേലിയിൽ വീട്ടമ്മയെ പീഡിപ്പിച്ച പ്രതി ആത്മഹത്യ ചെയ്തു

എരുമേലിയിൽ വീട്ടമ്മയെ പീഡിപ്പിച്ച പ്രതി ആത്മഹത്യ ചെയ്തു

എരുമേലി : എരുമേലി എലിവാലിക്കരയില്‍ 65 കാരിയെ കഞ്ചാവ് ലഹരിയില്‍ യുവാവ് പീഡിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ എലിവാലിക്കര മുളക്കുഴിയില്‍ സന്തോഷ് (32) ഇന്ന് ഉച്ച കഴിഞു സീതത്തോട് ചിറ്റർ വനത്തിനുള്ളിൽ വച്ച് തൂങ്ങി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ വീടിന് സമീപം കുളിക്കുകയായിരു 65 കാരിയെ കഞ്ചാവ് ലഹരിയിലെത്തിയ സന്തോഷ് പീഡിപ്പിക്കുകയായിരുന്നു. നിന്റെ അമ്മയുടെ പ്രായമുള്ള സ്തീയല്ലേ ഞാൻ എന്ന് പറഞ്ഞു കരഞ്ഞു കാല് പിടിച്ചെങ്കിലും മയക്കുമരുന്നിനടിമയായ പ്രതി യാതൊരു ദാക്ഷിണ്യവും കാണിക്കാതെ […]

എരുമേലിയിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന റോഡ്‌ റോളറിൽ ഇടിച്ചു പൂർണമായും തകർന്നു, യാത്രക്കാർ അഞ്ചു പേരും അത്ഭുതകരമായി രക്ഷപെട്ടു

എരുമേലിയിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന റോഡ്‌ റോളറിൽ ഇടിച്ചു പൂർണമായും തകർന്നു, യാത്രക്കാർ അഞ്ചു പേരും അത്ഭുതകരമായി രക്ഷപെട്ടു

എരുമേലി : എരുമേലി മണിപുഴ കവലയിൽ, നിർത്തിയിട്ടിരുന്ന റോഡ്‌ റോളറിൽ കാർ ഇടിച്ചു, കാർ പൂർണമായും തകർന്നു പോയി. പാലക്കാട്ട് നിന്നും ശബരിമല ദർശനത്തിനു എത്തിയ ഭക്തന്മാർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാർ നിശേഷം തകർന്നു എങ്കിലും, ഒരു പരിക്കും പറ്റാതെ കാറിലെ യാത്രക്കാർ അഞ്ചു പേരും അത്ഭുതകരമായി രക്ഷപെട്ടു. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് തങ്ങൾ പരിക്കുകൾ ഏൽക്കാതെ രക്ഷ പെട്ടത് എന്ന് യാത്രക്കാർ പറഞ്ഞു .

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ ഐ. എ. വൈ. ഭവന പദ്ധതിയ്ക്ക് തുടക്കം.

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ ഐ. എ. വൈ. ഭവന പദ്ധതിയ്ക്ക് തുടക്കം.

കാഞ്ഞിരപ്പള്ളി: സംസ്ഥാന ഗ്രാമവികസന വകുപ്പ് ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണ പദ്ധതിയായ ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ തെരഞ്ഞെടുക്കപെട്ട ഗുണഭോക്താക്കളില്‍ 268 പേര്‍ക്കുള്ള ആദ്യഘട്ട കരാര്‍ കാമ്പെയിനും പരിശീലന പരിപാടിക്ക് തുടക്കമായി. ഐ. എ. വൈ. പദ്ധതിയില്‍ 448 കുടുംബങ്ങളുടെ കരാര്‍ നാളെ പൂര്‍ത്തിയാക്കും. ഗുണഭോക്താക്കളിലെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കേന്ദ്ര വിഹിതം മൂന്ന് ഗഡുക്കളായി നേരിട്ടെത്തുമെന്നും പദ്ധതി വിശദീകരണം നടത്തിയ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ കെ. എസ്. ബാബു അറിയിച്ചു. കഴിഞ്ഞ വര്‍ഷം സ്പില്‍ ഓവര്‍ […]

തെരുവ് നായ കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷ നേടുവാൻ വേണ്ടി ഓടുന്നതിനിടയിൽ കുഴിയിൽ വീണു യുവാവിനു പരിക്ക്

തെരുവ് നായ കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷ നേടുവാൻ വേണ്ടി ഓടുന്നതിനിടയിൽ കുഴിയിൽ വീണു യുവാവിനു പരിക്ക്

മുണ്ടക്കയം: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപെടുന്നതിനിടയില്‍ യുവാവിന് തിട്ടയില്‍ നിന്നു വീണ് പരിക്കേറ്റു. മുണ്ടക്കയം പൈങ്ങണ ഇളമ്ബ്രാമല പുതുപ്പറമ്ബില്‍ സന്തോഷി (41)നെ പരിക്കുകളോടെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തുള്‍പ്പെടെ ദേഹമാസകലം വീഴ്ചയില്‍ പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ അമ്ബലത്തിലേയ്ക്ക് പോകുന്നവഴിയാണ് അപകടമുണ്ടായത്. ഇരുളിന്റെ മറവില്‍ നിന്നു കുരച്ചെത്തിയ നായ്ക്കൂട്ടമാണ് സന്തോഷിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ആക്രമത്തില്‍ നിന്നു രക്ഷപെടുവാന്‍ തിരിഞ്ഞോടുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. നായ്ക്കള്‍ കുരയ്ക്കുന്ന ശബ്്ദം കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തിയതോടെ […]

ചെറുവള്ളി ദേവിക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ ഉണ്ണിയൂട്ട്‌ നടന്നു

ചെറുവള്ളി ദേവിക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ ഉണ്ണിയൂട്ട്‌ നടന്നു

ചെറുവള്ളി : ചെറുവള്ളി ദേവീക്ഷേത്രത്തിൽ ഞായറാഴ്ച സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ ഉണ്ണിയൂട്ട്‌ നടന്നു. കുട്ടികളെ ഉണ്ണികണ്ണനായി സങ്കല്പിച്ചു പൂജിച്ചു നേദ്യം നല്കി. യഞ്ജാചാര്യന്‍ മധു മുണ്ടക്കയം മുഖ്യ കാർമ്മികത്വം വഹിച്ചു. നേരത്തെ ദേവീക്ഷേത്രത്തിലെ സപ്താഹത്തിന് ഡോ.എന്‍.ജയരാജ് എം.എല്‍.എ ഭദ്രദീപം തെളിച്ചു തുടക്കം കുറിച്ചിരുന്നു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഉപദേശക സമിതി പ്രസിഡന്റ് എം.ആര്‍.അജയകമാര്‍ അധക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.മോഹന്‍ദാസന്‍ നായര്‍,ദേവസ്വം സബ് ഗ്രീപ്പ് ഓഫീസര്‍ എം.ജി.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തദവസരത്തിൽ […]

അടച്ച ബസ് സ്റ്റാന്‍ഡ് അടഞ്ഞു തന്നെ.. ക്രഷര്‍ സമരം തുടങ്ങിയതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിത്വത്തില്‍

അടച്ച ബസ് സ്റ്റാന്‍ഡ് അടഞ്ഞു തന്നെ.. ക്രഷര്‍ സമരം തുടങ്ങിയതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിത്വത്തില്‍

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ കൂടി സഞ്ചരിക്കുന്ന യാത്രക്കാരുടെ ദുരിതം തീരുന്നില്ല ..അത് അനന്തമായി നീളുവാൻ ആണ് സാധ്യത .

തങ്ങളെ നാണം കെടുത്തുന്ന തലതിരിഞ്ഞ വികൃതിയെ കണ്ടുപിക്കുവാൻ ഉറപ്പിച്ചു കൊണ്ട് മുക്കൂട്ടുതറ ഉല്ലാസ് നഗർ നിവാസികൾ

തങ്ങളെ നാണം കെടുത്തുന്ന തലതിരിഞ്ഞ വികൃതിയെ കണ്ടുപിക്കുവാൻ ഉറപ്പിച്ചു കൊണ്ട് മുക്കൂട്ടുതറ ഉല്ലാസ് നഗർ നിവാസികൾ

മുക്കൂട്ടുതറ : മുക്കൂട്ടുതറ ഉല്ലാസ് നഗർ നിവാസികളെ നാണം കെടുത്തുന്ന തല തിരിഞ്ഞ വികൃതിയെ കണ്ടുപിക്കുവാൻ ഉറപ്പിച്ചു തന്നെയാണ് അവിടുള്ള മുപ്പതു വീട്ടിലെ താമസക്കാർ … ” ഇന്നല്ലെങ്കിൽ നാളെ അവൻ പിടിയിൽ വീഴും.. ” ഉല്ലാസ് നഗര്‍ നിവാസികൾ ഉറപ്പിച്ചു പറയുന്നു. ശബരിമല പാതയില്‍ എംഇഎസ് കോളജിനും തൂങ്കുഴിപ്പടിക്കും മധ്യേ അടുത്തയിടെ ഏകദേശം മുപ്പതോളം വീടുകൾ നിർമ്മിച്ചു, ജനവാസം ആരംഭിച്ച പ്രദേശമായ ഉല്ലാസ് നഗര്‍. ഉല്ലാസ് നഗറിലേക്കുള്ള നാട്ടുവഴി ആരംഭിക്കുന്നത് പ്രധാന പാതയായ ശബരിമല പാതയില്‍ […]

പൊൻകുന്നത് ജുമാ മസ്ജിദ് ഇമാം ഷുക്കൂർ മൗലവി വിശ്വാസികൾക്കൊപ്പം ചെറിയ പെരുന്നാളിന്റെ സന്തോഷം പങ്കിട്ടു

പൊൻകുന്നത് ജുമാ മസ്ജിദ് ഇമാം ഷുക്കൂർ മൗലവി വിശ്വാസികൾക്കൊപ്പം ചെറിയ പെരുന്നാളിന്റെ സന്തോഷം പങ്കിട്ടു

പൊൻകുന്നം : ഒരു മാസം നീണ്ട വ്രതശുദ്ധിയിലൂടെ ആസക്തികള്‍ക്കെതിരില്‍ പൊരുതിനേടിയ കരുത്തുമായി മുസ്ലിം വിശ്വാസി ലോകം ഇന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. പൊൻകുന്നത് ജുമാ മസ്ജിദ് ഇമാം ഷുക്കൂർ മൗലവി വിശ്വാസികൾക്കൊപ്പം ചെറിയ പെരുന്നാളിന്റെ സന്തോഷം പങ്കിട്ടു. പള്ളിയിൽ പെരുന്നാള്‍ ആഘോഷതോടൊപ്പം നടന്ന ദൈവ മഹത്വമോതുന്ന തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ പ്രാർത്ഥനകൾക്ക് ക്ക്‌ അദ്ദേഹം നേതൃതം നല്കി. മഴ ശക്തമായതിനാല്‍ ഈദ്ഗാഹുകള്‍ ഇക്കൊല്ലം കുറവാണ്. ഇക്കാരണത്താല്‍ ഭൂരിപക്ഷം പള്ളികളിലും രാവിലെ പെരുന്നാള്‍ നമസ്കാരമുണ്ടായിരുന്നു. ജൂണ്‍ 18നാണ് കേരളത്തില്‍ […]

പന്പവാലിയിൽ പട്ടയത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ : ആൻറോ ആന്റണി എം. പി.

പന്പവാലിയിൽ പട്ടയത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ : ആൻറോ ആന്റണി എം. പി.

പന്പവാലി : പന്പവാലിയിൽ പട്ടയത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലായതായി ആൻറോ ആന്റണി എം. പി പറഞ്ഞു. അറുപത് വർഷത്തിലേറെയായി താമസിക്കുന്ന പന്പവാലി മേഖലയിലെ കർഷക കുടുംബങ്ങൾക്ക് കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലായതായി ആൻറോ ആന്റണി എം. പി എയ്ൻഞ്ചൽ വാലിയിൽ പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഡപ്യൂട്ടി കളക്ട്ടർ മോഹനൻ പിള്ളയുടെ നേതൃത്വത്തിൽ 7-അംഗ സംഘത്തെ ചുമതലപ്പെടുത്തി. ഗവർമെൻറെ ഉത്തരവ് വരുന്ന മുറയ്ക്ക് തന്നെ പട്ടയ വിതരണം നടക്കും. തടസങ്ങൾ ഒഴിവാക്കി കർഷകർക്ക് പട്ടയം ലഭ്യമാക്കുക […]

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയ്ക്കായി കെട്ടിടം തുറന്നു

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയ്ക്കായി കെട്ടിടം തുറന്നു

എരുമേലി : എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എൻ. ആർ. എച്ച്. എം. ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ശബരിമല സ്പെഷ്യൽ ബ്ലോക്ക്‌ കിടത്തി ചികിത്സയ്ക്കായി തുറന്നു നല്കി. ഒ. പി. ബ്ലോക്കിനു മുകളിലായി 72 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ് കിടത്തി ചികിത്സയ്ക്കായി തുറന്നു നല്കിയത്. ആശുപത്രി ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രൻ നിർവഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ സന്തോഷിൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗം പി. എ. […]

കാഞ്ഞിരപ്പള്ളിയിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് മരം വീണു, വൻ ദുരന്തം ഒഴിവായി

കാഞ്ഞിരപ്പള്ളിയിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് മരം വീണു, വൻ ദുരന്തം ഒഴിവായി

കാഞ്ഞിരപ്പള്ളി : കെ കെ റോഡിൽ ഇരുപത്തി ആറാം മൈൽ കവലയിൽ നിന്നിരുന്ന വാകമരം നിറുത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് വീണു. മരത്തിന്റെ രണ്ടു ശിഖിരങ്ങൾ, കാറിന്റെ മുന്പിലും, പിറകിലുമായി വീഴുകയായിരുന്നു. കാറിനുള്ളിൽ യാത്രക്കാർ ഇല്ലാഞ്ഞതിനാൽ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ആറര മണിയോടെയാണ് അപകടം നടന്നത്. കോട്ടയത്ത് നിന്നും ഇരുപത്തി ആറാം മൈലിലേക്ക് യാത്രക്കാരുമായി വന്ന ടാക്സി കാർ, യാത്രക്കാരെ അവിടെ ഇറക്കിയ ശേഷം, കാർ റോഡിന്റെ സൈഡിൽ നിറുത്തി, ഡ്രൈവർ ചായ കുടിക്കുവാൻ വേണ്ടി ഇറങ്ങി […]

മുണ്ടക്കയം ഗേറ്റ് വിവാദം : ഇ.എസ്.ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് നടത്തിയ ബഹുജനമാര്‍ച്ച് പൊലിസ് തടഞ്ഞു

മുണ്ടക്കയം ഗേറ്റ് വിവാദം : ഇ.എസ്.ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് നടത്തിയ ബഹുജനമാര്‍ച്ച് പൊലിസ് തടഞ്ഞു

മുണ്ടക്കയം: ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടി കമ്പനി എസ്റ്റേറ്റ് അതിര്‍ത്തിയായ തെക്കേമലയില്‍ ഗേറ്റ് പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തതില്‍ പ്രതിക്ഷേധിച്ച് പെരുവന്താനം പോലീസ് സ്റ്റേഷനിലേക്ക് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ച് നടത്തി. മാർച്ചിൽ ആയിരത്തിൽ അധികം പേർ പങ്കെടുത്തു കല്ലേപ്പാലം കവലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലിസ് തടഞ്ഞു. ബഹുജനമാര്‍ച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ജനപ്രതിനിധികളെ കള്ള കേസില്‍ കുടുക്കാനുള്ള യു.ഡി.എഫ് തന്ത്രം എന്ത് വിലകൊടുത്തും തടയുമെന്ന് […]

മുണ്ടക്കയം ഗേറ്റ് വിവാദം ; നിരപരാധികളായ നാട്ടുകാര്‍ക്കെതിരെ കേസെടുത്തെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ്

മുണ്ടക്കയം ഗേറ്റ് വിവാദം ; നിരപരാധികളായ നാട്ടുകാര്‍ക്കെതിരെ കേസെടുത്തെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ്

തെക്കേമല: ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരപരാധികളായ നാട്ടുകാര്‍ക്കെതിരെ കേസെടുത്തെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ്. തെക്കേമലയില്‍ നടന്ന യു.ഡി.എഫ് നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഡി.എമ്മിനെ മര്‍ദ്ദിച്ച കേസില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ,കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയും കേസെടുത്തെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.നിരപരാധികളായ ഒരു നാട്ടുകാരന്റെ പേരിലും കേസെടുത്തിട്ടില്ല.ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യം തടയുവാന്‍ ആരെയും അനുവദിക്കില്ല. മണിക്കല്‍-മതമ്പ റോഡ്,വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്കുള്ള കടമാന്‍കുളം-കുപ്പക്കയം -വള്ളിയാങ്കാവ് റോഡ്,വള്ളിയാങ്കാവ്-തെക്കേമല എന്നീ റോഡുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ […]

പുതിയ ഫയര്‍ സ്റ്റേഷൻ നിർമ്മിക്കുവാൻ വേണ്ടി കണ്ടെത്തിയ സ്ഥലം വിവാദത്തിൽ

പുതിയ ഫയര്‍ സ്റ്റേഷൻ നിർമ്മിക്കുവാൻ വേണ്ടി  കണ്ടെത്തിയ സ്ഥലം വിവാദത്തിൽ

കാഞ്ഞിരപ്പള്ളി:വാടക കെട്ടിടത്തില്‍ കഴിയുന്ന ഫയര്‍ സ്റ്റേഷന് പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എന്‍.ഒ.സി നല്‍കാന്‍ കഴിയില്ലെന്ന് പൊതുമരമാത്ത് റോഡ് വിഭാഗം.റോഡ് വിഭാഗം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയറാണ് എന്‍.ഒ.സി നല്‍കാനാകില്ലെന്ന വിവരം കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ മാസറ്ററെ രേഖമൂലം അറിയിച്ചത്. നിര്‍ദ്ദിഷ്ട സ്ഥവുമായി ബന്ധപ്പെട്ട് േൈഹക്കാടതിയില്‍ കേസ് നിലനില്‍ക്കുന്നതാണ് കാരണമായി പറയുന്നത്.പൊതുമരാമത്ത് വകുപ്പ് എക്‌സികുട്ടിവ് എഞ്ചിനീയര്‍ക്ക് ഫയര്‍ഫോഴ്‌സ് അധികൃതര്‍ 16-06.2015 ല്‍ നല്‍കിയ അപേക്ഷയിലാണ് തീരുമാനം. ഡോ.എന്‍.ജയരാജ് എം.എല്‍.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വികസസമിതിയിലാണ് ഫയര്‍‌സ്റ്റേഷന് സ്ഥലം നല്‍കാന്‍ […]

പൊൻകുന്നത് വാഹന അപകടം, പിക്ക് അപ്പ്‌ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു

പൊൻകുന്നത് വാഹന അപകടം, പിക്ക് അപ്പ്‌ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു

പൊൻകുന്നം : വാഴകുലയും കയറ്റി പോവുകയായിരുന്ന പിക്ക് അപ്പ്‌ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു . ഡ്രൈവറും സഹായിയും പരുക്കിലാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4.30-ന് ദേശീയ പാത 183-ൽ വാഴൂർ 19- ആം മൈലിനു സമീപം ആയിരുന്നു അപകടം. തമിഴ്നാട്ടിലെ കന്പത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന വാനിന്റെ ആക്സിൽ ഊരിപോയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് റോഡിന് വശത്തുള്ള ഭിത്തിയിൽ ഇടിച്ചു മറിയുകയായിരുന്നു. കംബം സ്വദേശി ഡ്രൈവർ അഴകേഷ് (30), വിഗ്നേഷ് (25) എന്നിവർ പരുക്കിലാതെ രക്ഷപ്പെട്ടു.

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും അമ്പിളി ഫാത്തിമക്ക് സഹായവുമായെത്തി.

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും അമ്പിളി ഫാത്തിമക്ക് സഹായവുമായെത്തി.

എരുമേലി : നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന എരുമേലി പ്രൊപ്പോസ് വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളാണ് അമ്പിളി ഫാത്തിമക്ക് കാരുണ്യം പകര്‍ന്നു നല്‍കിയത്. 20 തൊഴിലാളികളടങ്ങുന്ന സംഘത്തിന്‍റെ ഒരു ദിവസത്തെ വരുമാനമായ 4000 രൂപ തങ്ങളുടെ ആവശ്യങ്ങള്‍ മാറ്റിവെച്ച് അമ്പിളി ഫാത്തിമക്ക് നല്‍കാന്‍ സന്നദ്ധമാവുകയായിരുന്നു. വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റമായ ജോപ്പന്‍ മണ്ധപം മുഖാന്തിരം അമ്പിളി ഫാത്തിമയുടെ ചികത്സാ സഹായ നിധി അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. പദ്ധതി ഓവര്‍സീയര്‍ ജയപ്രകാശ് […]

എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ റബ്ബർ മരങ്ങൾ നശിപ്പിക്കപെട്ടു

എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ റബ്ബർ മരങ്ങൾ നശിപ്പിക്കപെട്ടു

എരുമേലി : എരുമേലി പൊരിയൻമല തേക്കുംകൽ ജോണികുട്ടിയുടെ 65 സെനറ്റ്‌ സ്ഥലത്തെ രണ്ടു വർഷം പ്രായമായ റബ്ബർ മരങ്ങൾ സാമുഹികവിരുദ്ധർ നശിപ്പിച്ചതായി കാണപെട്ടു. മരങ്ങളുടെ തൊലികൾ കത്തി ഉപയോഗിച്ചു വരഞ്ഞു കീറി കളഞ്ഞിരിക്കുകയാണ്. പൊരിയൻമല പ്രദേശത്ത് ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത് എന്നാണ് അറിഞ്ഞത്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നു ആവശ്യപെട്ടു ജോണികുട്ടി പോലിസ് സ്റ്റേഷൻ നില പരാതി നല്കിയിട്ടുണ്ട്

മൃഗാസ്പത്രിയുടെ ജനല്‍ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

മൃഗാസ്പത്രിയുടെ ജനല്‍ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

പുഞ്ചവയല്‍: ടൗണില്‍ പ്രവര്‍ത്തിക്കുന്ന മൃഗാസ്പത്രിയുടെ ഉപകേന്ദ്രത്തിന്റെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മേഖലയില്‍ മദ്യപസംഘത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു.

മുണ്ടക്കയം ടി.ആര്‍ .ആന്റ് .ടി കന്പനി എസ്റ്റേററിലെ പൊളിച്ചു നീക്കിയ ഗേറ്റ് പുനസ്ഥാപിക്കാന്‍ എത്തിയത് നാട്ടുകാര്‍ തടഞ്ഞു.

മുണ്ടക്കയം ടി.ആര്‍ .ആന്റ് .ടി കന്പനി എസ്റ്റേററിലെ പൊളിച്ചു നീക്കിയ ഗേറ്റ് പുനസ്ഥാപിക്കാന്‍ എത്തിയത് നാട്ടുകാര്‍ തടഞ്ഞു.

മുണ്ടക്കയം ഈസ്റ്റ്: സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ മനുഷ്യാവകാശകമ്മീഷന്‍ നടപ്പിലാക്കിയ ഉത്തരവു പ്രകാരം പൊളിച്ചു നീക്കിയ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയത് നാട്ടുകാര്‍ തടഞ്ഞു.നാട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമായതോടെ പോലീസും റവന്യു അധികൃതരും ഗേറ്റ് പുനസ്ഥാപിക്കാതെ തിരിച്ചുപോയി. മുപ്പഞ്ചാംമൈലിലെ ടി.ആര്‍ .ആന്റ് .ടി കന്പനി എസ്റ്റേററിലെ തെക്കേമലയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് ബുധനാഴ്ച കളകടറുടെ നിര്‍ദേശ പ്രകാരം ആര്‍.ഡി.ഒ.പൊളിച്ചു നീക്കിയിരുന്നു.എന്നാല്‍,തോട്ടമുടമ കോടതിയെ സമീപച്ചതോടെ ഗേറ്റ് പുസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ഇപ്രകാരം ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ റവന്യു,പോലീസ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഗേറ്റ് പൊളിച്ചു നീക്കി മണിക്കൂറുകള്‍ […]

ഓടികൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

ഓടികൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

വെളിച്ചിയാനി : ഓടികൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.കൂട്ടിക്കല്‍ സ്വെദേശി വിശാലിനാണ് പരുക്കേറ്റതു. രാവിലെ 7.30ഓടെ കാഞ്ഞിരപ്പള്ളി വെളിച്ചിയാനിയിലായിരുന്നു അപകടം. ബസിന്റെ ഡോറിന് സമീപം നിന്നിരുന്ന വിശാല്‍ ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുനതിനു മുന്പ് ഡോര്‍ തുറക്കുകയും ഈ സമയം തെറിച്ചുവീഴുകയും ആയിരുന്നു.ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

മുണ്ടക്കയത്ത് കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍, മുണ്ടക്കയത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നാലാമത്തെ കഞ്ചാവു കേസ് .

മുണ്ടക്കയത്ത് കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍, മുണ്ടക്കയത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നാലാമത്തെ കഞ്ചാവു കേസ് .

മുണ്ടക്കയം: മുണ്ടക്കയം: ഇടനിലക്കാരന് കൈമാറുന്നതിനിടെ ഒരു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കുറുമ്പനാടം കളിമ്പുകുളം വെട്ടിത്താനം വീട്ടില്‍ ഷിജോ സെബാസ്റ്റ്യന്‍(29), തമിഴ്‌നാട് ഉത്തമപാളയം ഉത്തമപുരം വില്ലേജില്‍ കോമ്പെ റോഡില്‍ പളനിചാമി(50) എന്നിവരെയാണ് മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച 12 മണിയോടെ മുണ്ടക്കയം ബസ്സ്റ്റാന്‍ഡിനു സമീപത്തായിരുന്നു സംഭവം. എക്‌സൈസ് പറയുന്നതിങ്ങനെ: കുമളിയില്‍ നിന്ന് കഞ്ചാവുമായി പളനിചാമിയെത്തുന്ന വിവരം എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പളനിചാമി കൊണ്ടുവന്ന 1.150 കിലോഗ്രാം കഞ്ചാവ് […]

മകളെ ബൈക്കിന്റെ പിറകിൽ ഇരുത്തി സ്കൂളിൽ കൊണ്ടുപോകവേ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറി പിതാവ് മരിച്ചു, മകൾ അത്ഭുതകരമായി രക്ഷപെട്ടു

മകളെ ബൈക്കിന്റെ പിറകിൽ ഇരുത്തി സ്കൂളിൽ കൊണ്ടുപോകവേ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറി പിതാവ് മരിച്ചു, മകൾ അത്ഭുതകരമായി രക്ഷപെട്ടു

കൂവപ്പള്ളി : കാഞ്ഞിരപ്പള്ളി: ലോറിയുടെ പിന്നില്‍ ബൈക്കിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന എട്ടുവയസുകാരി മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂവപ്പള്ളി എയ്ഞ്ചല്‍ ടെക്സ്റ്റയില്‍സ് ഉടമ ഇഷ്ണാശേരില്‍ ജോമോനാണു (38) മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളിയില്‍. ഇന്നലെ രാവിലെ 7.30നു കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ മണങ്ങല്ലൂരിലായിരുന്നു അപകടം. രാവിലെ കട തുറന്നശേഷം മകള്‍ എലിവാലിക്കര സെന്റ് മേരീസ് കോണ്‍വന്റ് സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിനി എയ്ഞ്ചലിനെ സ്കൂളിലാക്കാന്‍ ബൈക്കില്‍ പോകവെയാണ് അപകടം. […]

കാഞ്ഞിരപ്പള്ളി ഇരുപത്തിആറാം മൈലിൽ വാഹന അപകടം, ബസ്സും കാറും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി ഇരുപത്തിആറാം മൈലിൽ വാഹന അപകടം, ബസ്സും കാറും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി:കാറും കെ.എസ്.ആര്‍.ടി.സി ബസു കൂട്ടിയിടിച്ച് കാര്‍ യാത്രികന് പരിക്ക്. മഹാരാഷ്ട്രയിലെ താനയില്‍ നിന്നുള്ള വിനോദ സഞ്ചാര സംഘാംഗമായ ഗോപാല്‍ നഗര്‍ പരിജാല്‍ ദിവാകര്‍ സാമന്ത് (69)നെ പരുക്കുകളോടെ 26 ാം മൈല്‍ മേരി ക്വീന്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശിയപാതയില്‍ 26- ാം മൈല്‍ ചങ്ങലപ്പാലത്തിന് സമീപമായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും തേക്കടിയിലേക്ക് പോകുകയായിരുന്ന ദിവാകറും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും വന്ന ബസില്‍ ഇടിക്കുകയായിരുന്നു.

പോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ 24 മണി ക്കൂറിനുള്ളിൽ പോലീസ് പിടിക്കൂടി

പോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ 24 മണി ക്കൂറിനുള്ളിൽ പോലീസ് പിടിക്കൂടി

പൊൻകുന്നം : പോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ 24 മണി ക്കൂറിനുള്ളിൽ പൊൻകുന്നം പോലീസ് പിടിക്കൂടി. വാഴൂർ ചാമം പതാൽ പനന്താനം കോളിനിയിൽ ഊട്ടുപുരയ്ക്കൽ അനീഷ്‌ (26) ആണ് പിടിയിലായത്. ജൂണ്‍ 30-ന് പുലർച്ചെ ഒരു മണി കഴിഞ്ഞ് കുട്ടിക്കാനം ക്യാമ്പിൽ ജോലി ചെയ്യുന്ന ചിറക്കടവ് അരിയ്ക്കൽ വരുണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരുണിന്റെ വീട്ടിൻറെ ജനാലയിലൂടെ കൈയിട്ട് രണ്ടു ഫോണ്‍ മോഷണം നടത്തിയെന്ന് പൊൻകുന്നം പോലീസ് പറഞ്ഞു. മോഷണം നടത്തിയ ഫോണിൽ കൂടി നിരവധി […]

പൊൻകുന്നത് വൈദ്യുതി ലൈനിൽ മുട്ടിയുരുമ്മി നില്കുന്ന ഭീമൻ ബദാം മരം ഭീഷണിയാകുന്നു

പൊൻകുന്നത് വൈദ്യുതി ലൈനിൽ മുട്ടിയുരുമ്മി നില്കുന്ന ഭീമൻ ബദാം മരം ഭീഷണിയാകുന്നു

പൊൻകുന്നം : സംസ്ഥാന പാതയോരത്ത് നില്ക്കുന്ന വൻ ബദാം മരം ഭീഷണിയാകുന്നു. പുനലൂർ- മുവാറ്റുപുഴ ഹൈവേയിൽ പാല- പൊൻകുന്നം റോഡിൽ തിരു കുടുംബ ദേവാലയത്തിന് മുൻവശത്താണ് ബദാം മരം നില്കുന്നത്. ചെറിയ കാറ്റിൽ പോലും ബദാം മരത്തിൻറെ മുകൾവശം ആടി ഉലഞ്ഞ് 11 KV ലൈനിൽ തട്ടി തീപ്പൊരിയുണ്ടാക്കുന്നത് പതിവ് സംഭവമാണ്. പുനലൂർ- മുവാറ്റുപുഴ ഹൈവേയിൽ നിരവധി യാത്രക്കാർ കടന്നു പോകുന്നുണ്ട്. മറ്റു അനവധി വ്യാപാര സ്ഥാപനങ്ങളും അവിടെയുണ്ട്. ബദാം മരത്തിൻറെ ചുവട്ടിൽ ഇരിക്കുന്ന ചുമട്ടു തൊഴിലാളികൾക്കടക്കം […]

മുണ്ടക്കയം റ്റി.ആര്‍. & റ്റി എസ്‌റ്റേറ്റിലെ വള്ളിയങ്കാവിനു സമീപത്തെ അനധികൃത ഗേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റി..

മുണ്ടക്കയം റ്റി.ആര്‍. & റ്റി എസ്‌റ്റേറ്റിലെ വള്ളിയങ്കാവിനു സമീപത്തെ അനധികൃത ഗേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റി..

മുണ്ടക്കയം : 100 വര്‍ഷങ്ങളായി സ്വകാര്യറബ്ബര്‍ തോട്ടംഅധികൃതര്‍ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് സ്ഥാപിച്ചിരുന്ന ഇരുന്പ് ഗേറ്റ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം റവന്യു സംഘം പൊളിച്ചു നീക്കി. പെരുവന്താനം പഞ്ചായത്തിലെ ടി.ആര്‍.ആന്റ് ടി കമ്പനിയിലെ തെക്കേമല-വളളിയാങ്കാവ് റോഡില്‍ തെക്കേമല കവലയില്‍ കമ്പിനിയുടെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ഗേറ്റാണ് ഇടുക്കി ജില്ലാ കലക്ടര്‍ വി.രതീഷന്റെ നിര്‍ദേശാനുസരണം പൊളിച്ചത്. ഇടുക്കി ആര്‍.ഡി.ഒ: സി.ജി.സജീവ്കുമാര്‍ പൊളിച്ചു നീക്കിയത്. ഏറെ പ്രസിദ്ധമായ വളളിയാങ്കാവ് ദേവീക്ഷേത്രത്തിലേക്ക് മപ്പത്തഞ്ചാം മൈലില്‍ നിന്ന് പോകുന്നതിനുളള എളുപ്പ വഴിയാണിത്.കാലങ്ങളായി റബ്ബര്‍തോട്ടത്തിലൂടെയായിരുന്നു […]

മദ്യപസംഘം ഓടിച്ച കാര്‍ ഓട്ടോയിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്‌, കാഞ്ഞിരപ്പള്ളി ടൌണിൽ വച്ച് നാട്ടുകാർ വണ്ടി തടഞ്ഞു സംഘത്തെ കൈകാര്യം ചെയ്തു പോലീസിൽ ഏല്പ്പിച്ചു

മദ്യപസംഘം ഓടിച്ച കാര്‍ ഓട്ടോയിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്‌, കാഞ്ഞിരപ്പള്ളി ടൌണിൽ വച്ച് നാട്ടുകാർ വണ്ടി തടഞ്ഞു സംഘത്തെ കൈകാര്യം ചെയ്തു പോലീസിൽ ഏല്പ്പിച്ചു

കാഞ്ഞിരപ്പള്ളി: മദ്യപസംഘം ഓടിച്ച കാര്‍ എതിരെ വന്ന ഓട്ടോയിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ തൈപറമ്പില്‍ ഷിഹാസ്(37), ഓട്ടോയിലെ യാത്രക്കാരായ ഇടക്കുന്നം പുത്തന്‍വീട്ടില്‍ പാത്തുകുഞ്ഞ് (60), ഭാര്യ ഹവ്വാബീവി(55), മകന്‍ നിസാര്‍(38), മരുമകള്‍ അജിമോള്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ യാത്രികരായ തലയോലപറമ്പ് വെള്ളൂര്‍ പയ്യംമ്പള്ളി സജി ഡോമിനിക്ക്(41), കല്ലുവേലില്‍ സാബു(51) എന്നിവരെ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി […]

നിയന്ത്രണം തെറ്റിയ ടാറ്റാ സുമോ കിണറിന് മുകളിലേയ്ക്ക് വീണു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

നിയന്ത്രണം തെറ്റിയ ടാറ്റാ സുമോ കിണറിന് മുകളിലേയ്ക്ക് വീണു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

മുക്കൂട്ടുതറ : നിയന്ത്രണം തെറ്റിയ ടാറ്റാ സുമോ റോഡില്‍ നിന്നും 20 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് കിണറിന് മുകളിലേയ്ക്ക് പതിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പ്രധാന ശബരിമല പാതയിലെ പാണപിലാവിലാണ് സംഭവം. കണമലയിലേയ്ക്ക് പോവുകയായിരുന്ന ടാറ്റാസുമോയാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ഡ്രൈവറും വാഹനഉടമയുമായ മൂക്കന്‍പെട്ടി പന്തിരുവേലില്‍ ജോയി (50) യെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണപിലാവ് അംഗന്‍വാടിക്ക് സമീപമുള്ള സ്വകാര്യ പുരയിടത്തിലെ കിണറിന് മുകളില്‍ പതിക്കുകയായിരുന്നു. […]

അരുവിക്കര ഉപതെരഞ്ഞെടുപ്പു വിജയത്തില്‍ യു.ഡി.എഫ് മുണ്ടക്കയത്ത് ആഹ്ലാദ പ്രകടന പ്രകടനം നടത്തി, തുടർന്ന് പി.സി.ജോര്‍ജിന്റെ കോലം കത്തിച്ചു

അരുവിക്കര ഉപതെരഞ്ഞെടുപ്പു വിജയത്തില്‍ യു.ഡി.എഫ് മുണ്ടക്കയത്ത് ആഹ്ലാദ പ്രകടന പ്രകടനം നടത്തി, തുടർന്ന് പി.സി.ജോര്‍ജിന്റെ കോലം കത്തിച്ചു

മുണ്ടക്കയം: അരുവിക്കര ഉപതെരഞ്ഞെടുപ്പു വിജയത്തില്‍ യു.ഡി.എഫ് മുണ്ടക്കയത്ത് ആഹ്ലാദ പ്രകടനവും പൂഞ്ഞാര്‍ എം.എല്‍.എ.പി.സി.ജോര്‍ജിന്റെ കോലം കത്തിക്കലും നടത്തി. ജോര്‍ജിന്റെ കോലം തയ്യാറാക്കി ടി.ബി.ജങ്ഷനില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. ടണ്‍ ചുറ്റി പമ്പ് കവലവഴി ബസ്റ്റാന്‍ഡ് മൈതാനിയിലൂടെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ വന്നു കോലം കത്തിക്കുകയായിരുന്നു. യു.ഡി.എഫ് നേതാക്കളായ നൗഷാദ് ഇല്ലിക്കല്‍, ചാര്‍ളി കോശി, ടി.സി.സെയ്തു മുഹമ്മദ്, റോയ് കപ്പലുമാക്കല്‍, എന്‍.ആര്‍.സുരേഷ്, കെ.കെ.ജനാര്‍ദനന്‍, എ.ബി.സി.അസീസ്, സിനിമോള്‍ തടത്തില്‍, ഷീബാ ദിഫായിന്‍, ടി.എം.ബേബി, സൂസമ്മ മാത്യു, അരുണ്‍ കൊക്കാപ്പളളി, വിപിന്‍ […]

യുവതിയ്ക്ക് വിദേശത്ത് ജോലിയും വിവാഹവവും വാഗ്ദാനം നല്‍കി വഞ്ചിച്ച കേസിൽ യുവാവ് മുണ്ടക്കയത്ത് അസ്റ്റില്‍.

യുവതിയ്ക്ക് വിദേശത്ത് ജോലിയും വിവാഹവവും വാഗ്ദാനം നല്‍കി വഞ്ചിച്ച കേസിൽ യുവാവ്  മുണ്ടക്കയത്ത് അസ്റ്റില്‍.

മുണ്ടക്കയം: പ്രണയും നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, ആധാരം, ചെക്ക്ബുക്ക്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ തട്ടിയെ കേസില്‍ യുവാവ് അറസ്റ്റില്‍. കൊക്കയാര്‍ ആറ്റോരം കാഞ്ഞിരത്തുങ്കല്‍ കെ.എസ് ഷജി (40) നെയാണ് മുണ്ടക്കയം എസ്.ഐ എ.സി.മനോജ് കുമാറും സംഘവും പിടിക്കൂടിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെയാണ് കൂരാലി സ്വദേശിയും പൈകയില്‍ ടെയിലറിംഗ് ഷോപ്പ് നടത്തിവരുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു. രണ്ട് വര്‍ഷമായി പ്രണയത്തിലായ യുവതിയെ യു.കെയില്‍ […]

കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെ ” പ്രതിഭാ സംഗമം 2015 ” പാസ്റ്ററല്‍ സെന്ററില്‍ നടന്നു

കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെ ” പ്രതിഭാ സംഗമം 2015 ” പാസ്റ്ററല്‍ സെന്ററില്‍ നടന്നു

കാഞ്ഞിരപ്പള്ളി: രൂപത കോര്‍പറേറ്റ് മാനേജ്മെന്റിലെ ഹൈസ്കൂളുകളില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നും കഴിഞ്ഞ എസ്‌എസ്‌എല്‍സി, പ്ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി പ്രതിഭാ സംഗമം 2015 ചൊവാഴ്ച രാവിലെ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. മാത്യു പായിക്കാട്ടിന്റെ അധ്യക്ഷതയില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസ് കണ്ണമ്ബുഴ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ […]

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന് കേരള കോണ്‍ഗ്രസ്-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന് കേരള കോണ്‍ഗ്രസ്-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി

കാഞ്ഞിരപ്പള്ളി : അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും യുഡിഎഫ് നേതൃത്വത്തോടും പൂഞ്ഞാര്‍ ജനതയോടും മാപ്പു പറയുകയും ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുഡിഎഫ് ബാനറില്‍ എംഎല്‍എ ആയ പി.സി. ജോര്‍ജ് മുന്നണിയേയും പാര്‍ട്ടിയെയും നിരന്തരം പിന്നില്‍നിന്നു കുത്തുകയും അരുവിക്കരയില്‍ മുന്നണിക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തി ദയനീയ തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ അഴിമതി വിരുദ്ധ മുന്നണി പിരിച്ചുവിടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ. സെബാസ്റ്റ്യന്റെ […]

വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് പ്രസിഡണ്ട്‌ പി.എസ്. ബഞ്ചമിന്‍ നിര്യാതനായി

വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് പ്രസിഡണ്ട്‌ പി.എസ്. ബഞ്ചമിന്‍ നിര്യാതനായി

30 വര്‍ഷമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂനിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്ന മുണ്ടക്കയം,പുലിതിട്ട വീട്ടില്‍ പി.എസ്. ബഞ്ചമിന്‍(65) നിര്യാതനായി. ഭാര്യ: റാന്നി പടിഞ്ഞാറ്റേതില്‍ കുടുംബാംഗം എലിസബത്ത്. മക്കള്‍:ജെസ്ലിന്‍,ജെനു,ജെയ്‌സ്,ജെറ്റി.മരുമക്കള്‍:ജോബിഷ് തമസ്(തെക്കേകുറ്റ് കുമളി),ജിബിന്‍ മാര്‍ട്ടിന്‍(പളളിതട്ടില്‍, തളിപ്പറമ്പ്)മനു സ്ഖറിയ(ചേര്‍ത്തലാട്ട്,വാകത്താനം)അനു ഏബ്രഹാം മാത്യു(മണികൊമ്പില്‍ ,മുണ്ടക്കയം) സഹോദരങ്ങള്‍: പി.എസ്.ഏബ്രഹാം(യു.എസ്.എ)മറിയാമ്മ വര്‍ഗീസ്,തങ്കമ്മ,കുഞ്ഞമ്മ,ലീനാമ്മ,വല്‍സമ്മ. പരേതന്‍ മുണ്ടക്കയം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍,മുണ്ടക്കയം കണ്‍സ്യൂമര്‍ സഹകരണ സംഘം ഡയറക്ടര്‍,വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ സെക്രട്ടറി,സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌

മുണ്ടക്കയത്ത് കഞ്ചാവ് പൊതികളുമായി ഒരാള്‍ പിടിയില്‍

മുണ്ടക്കയത്ത് കഞ്ചാവ് പൊതികളുമായി ഒരാള്‍ പിടിയില്‍

മുണ്ടക്കയം: കഞ്ചാവ് പൊതികളുമായി ഒരാള്‍ പിടിയില്‍. വണ്ടന്‍പതാല്‍ പത്ത് സെന്റ് കോളനി പോളയ്ക്കല്‍ ജിജി തങ്കപ്പന്‍ (36) നെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. ആറ് പൊതികളിലായി പൊതിഞ്ഞ് പ്ലാസ്റ്റിക് കൂടില്‍ സൂക്ഷിച്ച കഞ്ചാവ്് ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന്റെ പരിസരത്ത് വില്‍ക്കുന്നതിനിടയിലാണ് ഇയാളെ പിടിച്ചത്്. തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. മേഖലയിലെകഞ്ചാവ് വില്‍പ്പന ലസംഘത്തിലെ പ്രധാനിയാണിയാള്‍. കാഞ്ഞിരപ്പള്ളി സി.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശേധനയിലാണ് ജിജിയെ പിടിച്ചത്. എസ്.ഐ എ.സി മനോജ്കുമാര്‍, എസ് സി.പിഓമാരായ നൗഷാദ്, സി.എ സന്തോഷ്, […]

Page 1 of 3123