LOCAL NEWS 3

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉണ്ടായിട്ടും , ഓട്ടിസം ബാധിച്ച അരുണിന്റെ ഇനിയുള്ള ജീവിതം അടച്ച മുറിക്കുള്ളിൽ മാത്രം..

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉണ്ടായിട്ടും , ഓട്ടിസം ബാധിച്ച അരുണിന്റെ ഇനിയുള്ള ജീവിതം അടച്ച മുറിക്കുള്ളിൽ മാത്രം..

കാഞ്ഞിരപ്പള്ളി :- കഴിഞ്ഞ ദിവസത്തെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഓട്ടിസം ബാധിച്ച അരുണ്‍ സുദർശൻ ഇപ്പോൾ പെനുവേൽ ആശ്രമത്തിൽ സന്തോഷമായി കഴിയുന്നു … പക്ഷെ അരുണിനെ അവിടെ കാക്കുന്നവർക്ക് ഉള്ളിൽ തീയാണ് . ഒരു കൊടുങ്കാറ്റിന്റെ മുന്പുള്ള ശാന്തത പോലെയാണ് അവിടെയുള്ളവർക്ക് അരുണിനെ കാണുമ്പോൾ തോന്നുന്നതത്രേ. കാരണം ഓട്ടിസം ബാധിച്ചതിനാൽ അരുണ്‍ ചിലപ്പോൾ അപ്രതീക്ഷിതമായി പെരുമാറും. ചിലപ്പോൾ ദെഷ്യപെടും . ചിലപ്പോൾ സാധനങ്ങൾ വലിച്ചെറിയും . ചിലപ്പോൾ മറ്റുള്ളവരെ ഉപദ്രവിക്കും, ചിലപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഊരി ഏറിയും […]

ഓട്ടിസം ബാധിച്ച യുവാവിനെ ഷെഡിനുള്ളിൽ രണ്ടാനമ്മയും പിതാവും ചേർന്ന് മാസങ്ങളായി പൂട്ടിയിട്ടു എന്ന ആരോപണത്തെ തുടർന്ന് പോലീസ് എത്തി മോചിപ്പിച്ചു

ഓട്ടിസം ബാധിച്ച യുവാവിനെ ഷെഡിനുള്ളിൽ രണ്ടാനമ്മയും പിതാവും ചേർന്ന്  മാസങ്ങളായി പൂട്ടിയിട്ടു എന്ന ആരോപണത്തെ തുടർന്ന്  പോലീസ് എത്തി മോചിപ്പിച്ചു

കാഞ്ഞിരപ്പള്ളി : ഓട്ടിസം ബാധിച്ച യുവാവിനെ മുറിക്കുള്ളിൽ രണ്ടാനമ്മയും പിതാവും ചേർന്ന് മാസങ്ങളായി പൂട്ടിയിട്ടു എന്ന ആരോപണത്തെ തുടർന്ന് പോലീസ് എത്തി മോചിപ്പിച്ചു ഓട്ടിസം ബാധിച്ച 28 വയസ്സുള്ള അരുണ്‍ എന്ന യുവാവിനെയാണ് കഴിഞ്ഞ 7 മാസങ്ങളായി വീടിന്റെ അടുക്കളയോട് ചേർന്ന് പ്രത്യകം നിർമ്മിച്ച ഒരു ചെറിയ മുറിക്കുള്ളിൽ അടച്ചിരിക്കുന്നത് . കാഞ്ഞിരപ്പള്ളി ഏ കെ ജെ യം സ്കൂൾനു പിറകുവശത്തുള്ള റോഡിനു സമീപം താമസിക്കുന്ന സുമ നിവാസിൽ സുദർശന്റെ മകനാണ് അരുണ്‍. സമീപ വാസികൾ വിവരം […]

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് കലാകായിക മത്സരങ്ങൾ നടക്കുന്നു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച്  കലാകായിക മത്സരങ്ങൾ നടക്കുന്നു

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് കലാകായിക മത്സരങ്ങൾ നടക്കുന്നു . കലാമത്സരങ്ങൾ പഞ്ചായത്ത് കോണ്‍ഫരൻസ് ഹാളിൽ വച്ചും, കായിക മത്സരങ്ങൾ ഏ. കെ . ജെ .യം. സ്കൂൾ ഗ്രൗണ്ടിൽ വച്ചുമാണ് നടന്നത് . ഭാരത നാട്യം, കുച്ചിപുടി, നാടോടി നൃത്തം തുടങ്ങിയ കലാ മത്സരങ്ങളും , ഷോട്ട്പുട്ട്, ജാവലിൻ, ഫുട്ബോൾ മുതലായ കായിക മത്സരങ്ങളും ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത് . ചില ചിത്രങ്ങൾ :-

സി പി ഐ ലോക്കൽ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ

സി പി ഐ ലോക്കൽ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : സി പി ഐ കാഞ്ഞിരപ്പള്ളി ലോക്കൽ സമ്മേളനം 18, 19 തീയതികളിളിലായി കാഞ്ഞിരപ്പള്ളിയിൽ നടന്നു . ഇന്ന് വ്യാപാരഭവൻ ഹാളിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം സി പി ഐ ജില്ല അസി. സെക്രട്ടറി കെ വി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു . അഡ്വ. എം എ. ഷാജി, ഷിജോ പ്ലതോട്ടം, പി കെ ഗോപി , എം കെ ബാബു എന്നിവർ സംസാരിച്ചു .

കഴിഞ്ഞ അന്‍പത് വര്‍ഷത്തെ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൈവിടാതെ കാത്തുസൂക്ഷിക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍

കഴിഞ്ഞ അന്‍പത് വര്‍ഷത്തെ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള  മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൈവിടാതെ കാത്തുസൂക്ഷിക്കണമെന്നു  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍

മുണ്ടക്കയം ഈസ്റ്റ് : കഴിഞ്ഞ അന്‍പത് വര്‍ഷത്തെ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൈവിടാതെ കാത്തുസൂക്ഷിക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷ പ്രഖ്യാപനവും ആധുനിക സംവിധാനങ്ങളോടു കൂടി നിര്‍മിച്ച ഓപ്പറേഷന്‍ തീയറ്ററുകള്‍ അടങ്ങിയ പുതിയ തീയറ്റര്‍ കോംപ്ളക്സിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്. കഴിഞ്ഞ അന്‍പത് വര്‍ഷത്തെ ആശുപത്രിയുടെ പ്രവര്‍ത്തനം സാമൂഹ്യ പ്രതിബദ്ധതയോടെയായിരുന്നു. ഇത് കൈവിടാതെ കാത്തുസൂക്ഷിക്കണം. പ്രതിസന്ധികള്‍ക്കിടയിലും ജനോപകാരപ്രദമായ രീതിയില്‍ […]

ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നീർത്തട സംരക്ഷണ പദ്ധതി

ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നീർത്തട സംരക്ഷണ പദ്ധതി

പാറത്തോട് പഞ്ചായത്തിലെ ചിറ്റടി ത്രിവേണി പെരിഞ്ചിറ തോടിന്റെ ശുചീകരണ പ്രവർത്തനത്തിന് ഡി വൈ എഫ് ഐ പ്രവർത്തകർ മുന്നിട്ടിറങ്ങി . തോട്ടിലെ പോളകൾക്കിടയിയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടി തോട് വൃത്തിഹീനമായി മാറിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ശുചീകരണ പ്രവർത്തനം. ഡി വൈ എഫ് ഐ ചോറ്റി യുണിറ്റിന്റെ നേതൃത്തത്തിൽ നീർത്തട സംരക്ഷണ പദ്ധതി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് . സി പി ഐ എം ജില്ല സെക്രട്ടറി കെ ജെ തോമസ്‌ പരിപാടി ഉദ്ഘാടനം ചെയ്തു .

കൂട്ടിക്കൽ കേരളോത്സവം സമാപിച്ചു

കൂട്ടിക്കൽ കേരളോത്സവം സമാപിച്ചു

കൂട്ടിക്കൽ : ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം നിറപകിട്ടെകിയ സാംസ്‌കാരിക റാലിയോടെ സമാപിച്ചു. കലാ – കായിക മത്സരങ്ങൾ, സമാപനസമ്മേളനം എന്നിവ നടത്തി. സമാപനസമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു . ജില്ല പഞ്ചായത്ത്‌ ക്ഷേമ കാര്യാ സ്ഥിരം സമിതി അധ്യക്ഷ അനിത ഷാജി സന്ദേശം നല്കി.

കാഞ്ഞിരപ്പള്ളി ഇടിമിന്നല്‍ ഭീതിയില്‍, ഈ വർഷം മിന്നലിന്റെ ശക്തി കൂടുതൽ ..എരുമേലിയിൽ വീട് തകർന്നു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി ഇടിമിന്നല്‍ ഭീതിയില്‍, ഈ വർഷം മിന്നലിന്റെ ശക്തി കൂടുതൽ ..എരുമേലിയിൽ വീട് തകർന്നു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളിയും പരിസര പ്രദേശങ്ങളും ഇടിമിന്നൽ ഭീതിയിൽ ..കഴിഞ്ഞ ആഴ്ച എരുമേലിയിൽ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . താലുക്കിൽ പല സ്ഥലങ്ങളിലും ഇടിമിന്നലിൽ അപകടം ഉണ്ടായതായി റിപ്പോർട്ട്‌ ഉണ്ട് . തുലാമഴയോടനുബന്ധിച്ച്‌ എത്തുന്ന മഴയാണ് വലിയ അപകടകാരിയെന്നതിനാല്‍ മിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. എരുമേലി തുമരംപാറയിൽ റെജി എം. ജോസഫിന്റെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടങ്ങളുണ്ടായത്. സംഭവത്തിന് തൊട്ടുമുമ്ബ് വീടിന് മുകളില്‍ ജലസംഭരണ ടാങ്കിന് സമീപത്ത് […]

കേരളത്തെ പിടിച്ചു കുലുക്കിയക്കാവുന്ന മറ്റൊരു വിവാദ പ്രസ്താവനയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്; സരിതയുടെതെന്ന് പറയുന്ന ദൃശ്യങ്ങള്‍ എടുത്തത് ആരെന്ന് അറിയാമെന്നും , 23നു ശേഷം പേര് വെളിപ്പെടുത്തുമെന്നും പ്രസ്താവന

കേരളത്തെ പിടിച്ചു കുലുക്കിയക്കാവുന്ന മറ്റൊരു വിവാദ പ്രസ്താവനയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്;  സരിതയുടെതെന്ന് പറയുന്ന ദൃശ്യങ്ങള്‍ എടുത്തത് ആരെന്ന്  അറിയാമെന്നും ,  23നു ശേഷം പേര് വെളിപ്പെടുത്തുമെന്നും പ്രസ്താവന

കേരളത്തെ പിടിച്ചു കുലുക്കിയക്കാവുന്ന മറ്റൊരു വിവാദ പ്രസ്താവനയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്. സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ചിലത് ചിത്രീകരിച്ചത് ആരാണെന്ന് തനിക്കറിയാമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ദൃശ്യങ്ങളുടെ പിന്നില്‍ ആരാണെന്ന് തനിക്കറിയാം. എന്നാല്‍, മര്യാദയുടെ പേരില്‍ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. 23നു ശേഷം പേര് വെളിപ്പെടുത്താമെന്നും ജോര്‍ജ് പറഞ്ഞു. സരിതയുടെ പേരില്‍ ആറോളം വീഡിയോ ക്ലിപ്പുകളാണ് വാട്‌സ് […]

മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് … സ്വന്തമായി കൃഷിയിടം ഇല്ലാത്തതിനാൽ അമ്മിക്കോടൻ വീട്ടിൽ മൊയ്ദീൻക്കുട്ടി കൃഷി ചെയ്യുവാൻ പെരുവഴിയിലെക്കിറങ്ങി …

മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് … സ്വന്തമായി കൃഷിയിടം ഇല്ലാത്തതിനാൽ  അമ്മിക്കോടൻ വീട്ടിൽ മൊയ്ദീൻക്കുട്ടി കൃഷി ചെയ്യുവാൻ  പെരുവഴിയിലെക്കിറങ്ങി  …

കാഞ്ഞിരപ്പള്ളി: വില്ലണി അമ്മിക്കോടൻ വീട്ടിൽ മൊയ്ദീൻക്കുട്ടിയാണ് വഴിയോര കൃഷിയിൽ പുതിയ മാതൃകയാകുന്നത്. നീർക്കെട്ട് മാറുവാനായി വ്യായാമം ചെയ്യുവാൻ വേണ്ടി റോഡിൽ കൂടി ദിവസവും മൊയ്ദീൻക്കുട്ടി നടക്കുന്നതിനിടയിലാണ് കൃഷിയിലേക്ക് ആകർഷിക്കപെട്ടത് . അഞ്ചര സെൻറ് സ്ഥലവും വീടും ഉള്ള മൊയ്ദീൻക്കുട്ടിക്ക് വീടിൻറെ പരിസരത്ത് കൃഷി ചെയ്യുവാൻ സ്ഥലം ഇല്ലാത്തതു കൊണ്ടാണ് പൊതു റോഡിൻറെ ഇരുവശങ്ങളിലായി കൃഷി ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ മാസം മുതലാണ്‌ വില്ലണി മൈത്രി നഗറിലേക്കുള്ള റോഡിൻറെ ഇരുവശത്തുമായി അദ്ദേഹം കൃഷി തുടങ്ങിയത്. കാട് പിടിച്ച് കിടന്നിരുന്ന […]

Click of the day..

Click of the day..

കാഞ്ഞിരപ്പള്ളി ടൌണ്‍ ഹാളിൽ നടന്ന വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ സംരക്ഷണം കൊടുക്കുവാൻ വന്ന പോലീസ് ഉദ്യോഗസ്ഥൻ ജോലിഭാരത്താൽ ക്ഷീണം മൂലം ഉറങ്ങി പോയപ്പോൾ …      

തുലാപള്ളിയിൽ റബര്‍തൈകള്‍ നടുന്നതിനായി കൃഷിയിടത്തില്‍ പാഴ്മരങ്ങള്‍ മുറിച്ചപ്പോള്‍ വനപാലകരെത്തി തടഞ്ഞതിൽ പ്രതിഷേധിച്ചു നൂറുകണക്കിന് കര്‍ഷകർ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കി പ്രതിഷേധ സമരം ആരംഭിച്ചു

തുലാപള്ളിയിൽ  റബര്‍തൈകള്‍ നടുന്നതിനായി  കൃഷിയിടത്തില്‍ പാഴ്മരങ്ങള്‍ മുറിച്ചപ്പോള്‍ വനപാലകരെത്തി തടഞ്ഞതിൽ പ്രതിഷേധിച്ചു  നൂറുകണക്കിന് കര്‍ഷകർ പട്ടയഭൂമിയിലെ  മരങ്ങൾ മുറിച്ചു നീക്കി പ്രതിഷേധ സമരം ആരംഭിച്ചു

കണമല: വനംവകുപ്പിനെതിരേ തുലാപ്പള്ളിയില്‍ കര്‍ഷകരോഷം അണപൊട്ടുന്നു. ഇന്നലെ വനംവകുപ്പിന്റെ വിലക്ക് ലംഘിച്ച്‌ പട്ടയഭൂമിയിലെ പാഴ്മരങ്ങള്‍ മുറിച്ചു നീക്കി പ്രതിഷേധ സമരം ആരംഭിച്ചു. നൂറുകണക്കിന് കര്‍ഷകരാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. മുറിച്ചു നീക്കിയ ഓരോ മരങ്ങള്‍ക്കും പകരം പത്ത് വൃക്ഷത്തൈകള്‍ വീതം നട്ടുപിടിപ്പിച്ചു. പോലീസോ വനപാലകരോ സ്ഥലത്ത് എത്തിയില്ല. കഴിഞ്ഞദിവസം മരങ്ങള്‍ മുറിക്കുന്നത് തടഞ്ഞ കല്ലനാനിയില്‍ സണ്ണിയുടെ പുരയിടത്തിലാണ് ഇന്നലെ കര്‍ഷകര്‍ പ്രതിഷേധ സൂചകമായി മരങ്ങള്‍ മുറിച്ചത്. റബര്‍തൈകള്‍ നടുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം സണ്ണിയുടെ കൃഷിയിടത്തില്‍ പാഴ്മരങ്ങള്‍ മുറിച്ചപ്പോള്‍ […]

മുക്കൂട്ടുതറ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് ഉടൻ : ഗവ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്

മുക്കൂട്ടുതറ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് ഉടൻ : ഗവ ചീഫ് വിപ്പ്  പി.സി. ജോര്‍ജ്ജ്

എരുമേലി: എരുമേലിയിലെ വികസനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഗവ ചീഫ് വിപ്പ് .പി.സി ജോര്‍ജ്ജ് യോഗം വിളിച്ചു ചേര്‍ത്തു. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിന്‍റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനവും എരുമേലി ഫയര്‍ സ്റേഷന്‍ നിര്‍മ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്ന നടപടിയും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനത്തിന് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. മുക്കൂട്ടുതറ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്തും പോലീസ് എയിഡ് പോസ്റ്റും ഉടന്‍ രൂപീകരിക്കുമെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. ഡി.ടി.പി.സി കണ്‍വെന്ഷന്‍ സെന്ടരിനായി അന്‍പതു ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ മാലിന്യങ്ങൾ നിറഞ്ഞു കൂടുന്നു, ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡും മറ്റു പരിസരവും കുട്ടികൾ വൃത്തിയാക്കിയത് വെറുതെയായി ..

കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ മാലിന്യങ്ങൾ നിറഞ്ഞു കൂടുന്നു, ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡും മറ്റു പരിസരവും കുട്ടികൾ വൃത്തിയാക്കിയത് വെറുതെയായി ..

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ മാലിന്യങ്ങൾ നിറഞ്ഞു കൂടുന്നു. ബസ്‌ സ്റ്റാൻഡിൽ നിന്നും ടി.വി.എസ്. റോഡിലേക്ക് കേറുന്ന വഴിയിലാണ് മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡും മറ്റു പരിസരവും കുട്ടികൾ വൃത്തിയാക്കിയിരുന്നു അവിടങ്ങളിൽ തള്ളിയിടുന്ന വെയ്സ്റ്റുകൾ ആണ് ഇപ്പോൾ ഈരാറ്റുപേട്ട ബസ്സുകൾ കിടക്കുന്നതിനു പുറകിൽ തള്ളിയിരിക്കുന്നത്. പച്ചക്കറി വെയ്സ്റ്റുകളും പഴകിയ ഫ്ലെക്സ് ബോർഡുകളുമൊക്കെ നിറഞ്ഞിരിക്കുന്ന മാലിന്യം യാത്രക്കാർക്കും നാട്ടുക്കാർക്കും ദുരിതമാവുകയാണ്.

കപ്പാട് ഗവർമെൻറെ ഹൈസ്ക്കൂൾ ശതാബ്ദിയുടെ നിറവിൽ

കപ്പാട് ഗവർമെൻറെ ഹൈസ്ക്കൂൾ  ശതാബ്ദിയുടെ നിറവിൽ

കാഞ്ഞിരപ്പള്ളി: കപ്പാട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 31 നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി മുഖ്യ ജിമ്മി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ജോസഫ്, കപ്പാട് മാര്‍സ്ളീവാ പള്ളി വികാരി ഫാ.ജോണി ചെരിപുറം, ബ്ളോക്കു പഞ്ചായത്തംഗം വിമല ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ ഷെമീര്‍, […]

കാർഷിക മേഖലയുടെ പുത്തൻ അറിവുകൾ തേടി സംസ്ഥാന കാർഷിക വികസന ബാങ്ക് സംഘാഗാംങ്ങളുടെ നേത്രുത്വത്തിൽ പ്രതേക സംഘം മുണ്ടക്കയം കർഷക ഓപ്പണ്‍ മാർകറ്റിൽ എത്തി

കാർഷിക മേഖലയുടെ പുത്തൻ അറിവുകൾ തേടി സംസ്ഥാന കാർഷിക വികസന ബാങ്ക് സംഘാഗാംങ്ങളുടെ   നേത്രുത്വത്തിൽ  പ്രതേക സംഘം മുണ്ടക്കയം കർഷക ഓപ്പണ്‍ മാർകറ്റിൽ   എത്തി

മുണ്ടക്കയം :- സംസ്ഥാന കാർഷിക വികസന ബാങ്ക് സംഘാഗാംങ്ങളുടെ നേത്രുത്വത്തിൽ ആണ് കാർഷിക മേഖലയുടെ പുത്തൻ അറിവുകൾ തേടി , പ്രതേക സംഘം ഇന്ന് മുണ്ടക്കയം കർഷക ഓപ്പണ്‍ മാർകറ്റിൽ എത്തിയത് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 21 അംഗ സംഘം ആണ് മുണ്ടക്കയത് എത്തിയത് . കാർഷിക മേഖലയിലെ അറിവുകൾ പുത്തൻ സാങ്കേതിക വിദ്യകളുമായി എങ്ങനെ പ്രയോജനപെടുത്താം എന്നതിനെ സംബന്ധിച്ച് പഠിക്കുന്നതിനായി ആയിരുന്നു സംഘം എത്തിയത് . എല്ലാ വ്യാഴാഴ്ചകളിലും മുണ്ടക്കയം കാർഷിക വിപണിയിൽ […]

ജീവിതത്തിൽ പരാജയപെട്ടെങ്കിലും കൃഷിയിൽ നൂറുമേനി വിളയിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി നല്ലസമറായന്‍ ആശ്രമത്തിലെ അന്തേവാസികള്‍

ജീവിതത്തിൽ പരാജയപെട്ടെങ്കിലും കൃഷിയിൽ നൂറുമേനി വിളയിച്ചുകൊണ്ട്  കാഞ്ഞിരപ്പള്ളി  നല്ലസമറായന്‍ ആശ്രമത്തിലെ അന്തേവാസികള്‍

കാഞ്ഞിരപ്പള്ളി : ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് ഒറ്റ പെട്ട് പോയെങ്കിലും കൃഷിയിൽ നൂറുമേനി വിളയിച്ചുകൊണ്ട് പുളിമാവ്‌ നല്ലസമറായന്‍ ആശ്രമത്തിലെ അന്തേവാസികള്‍ ജീവിതം തിരിച്ചു പിടിക്കുന്നു . ജീവിതത്തിന്റെ കൈപ്പുനീർ ഇനി അവര്ക്കില്ല …പുതിയ ജീവിതത്തിന്റെ പ്രത്യശയിലേക്ക് അവർ ഉറ്റു നോക്കുന്നു … അവർ സ്വന്തമായി നാട്ടു വളർത്തുന്ന ഫലവൃഷങ്ങൾ അവർക്ക് സ്വന്തം കുഞ്ഞുങ്ങൾ പോലെയാണ് … അവയെ അവർ തലോലോച്ചു , സ്നേഹം വേണ്ടുവോളം കൊടുത്തു വളർത്തുന്നു.. ആശ്രമത്തിൽ താമസിക്കുന്ന 145 അന്തേവാസികള്‍ പരസ്പരം സ്നേഹിച്ചും […]

കാഞ്ഞിരപ്പള്ളിയിൽ കേരളോത്സവത്തോട് അനുബന്ധിച്ച് റാലി നടത്തി

കാഞ്ഞിരപ്പള്ളിയിൽ കേരളോത്സവത്തോട് അനുബന്ധിച്ച് റാലി നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ കേരളോത്സവം 16, 17, 18 തീയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വച്ച് നടക്കും. കേരളോത്സവത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്ര കാഞ്ഞിരപ്പള്ളി മൈക്ക ജങ്ക്ഷൻനിൽ നിന്നും ആരംഭിച്ചു ടൌണ്‍ ചുറ്റി ടൌണ്‍ ഹാളിൽ സമാപിച്ചു . സാംസ്കാരിക ഘോഷയാത്രയില്‍ ആയിരത്തോളംപേര്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പ്രച്ഛന്ന വേഷങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ടൌണ്‍ ചുറ്റിയെത്തിയ ഘോഷയാത്ര പഞ്ചായത്ത് ടൌണ്‍ ഹാള്‍ പരിസരത്ത് സമാപിച്ചു തുടർന്ന് നടന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വ. പി ഏ […]

ഒടുവിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുവാൻ ഡി വൈ എസ് പി നേരിട്ട് കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ എത്തി പരിശോധന നടത്തി

ഒടുവിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുവാൻ ഡി വൈ എസ് പി നേരിട്ട് കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ എത്തി പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി: ഒടുവിൽ വിദ്യാർത്ഥികളുടെ യാത്രക്ലേശം പരിഹരിക്കുവാൻ ഡി വൈ എസ് പി വി യു കുര്യാക്കോസ് നേരിട്ട് കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ എത്തി പരിശോധന നടത്തി . സ്റ്റാൻഡിൽ എത്തിയ അദേഹത്തെ വിദ്യാർഥികൾ ഹർഷാരവത്തോടെയാണ് എതിരേറ്റത്. വിദ്യാര്‍ഥികളെ കയറ്റാതെയും യാത്രാ ഇളവ് നല്‍കാതെയും ഓടുന്നബസുകള്‍ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ കുറെ ദിവസങ്ങളായി യുവജന സംഘടനകള്‍ രംഗത്ത് ഉണ്ടായിരുന്നു . പാറത്തോട്ടില്‍ നിന്നും വിദ്യാര്‍ഥികളെ സ്ഥിരമായി കയറ്റാതെ പോകുന്ന ബസുകള്‍ ജംഗഷനില്‍ തടഞ്ഞ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂത്ത് […]

മുണ്ടക്കയം ബസ്‌ സ്റ്റാന്റ് ആധുനിക രീതിയിൽ പണികഴിപ്പിക്കുവാൻ ആലോചന

മുണ്ടക്കയം ബസ്‌ സ്റ്റാന്റ്  ആധുനിക  രീതിയിൽ പണികഴിപ്പിക്കുവാൻ ആലോചന

മുണ്ടക്കയം പഞ്ചായത്ത്‌ ബസ്‌ സ്റ്റാന്റ് ബി. യു. റ്റി അടിസ്ഥാനത്തിൽ വിട്ടു നല്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഇത് സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകൾ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത്‌ കമ്മിറ്റിയിൽ നടന്നിരുന്നു. പഞ്ചായത്ത്‌ കമ്മിറ്റിയിലെ തീരുമാനപ്രകാരം ഭരണ കക്ഷി അംഗങ്ങൾ ഇതിനെ പറ്റി പഠനം നടത്തുന്നതിനായി നിലവിൽ ബി. യു. റ്റി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിവിധ ബസ്‌ സ്റ്റാന്റ് റ്റുകൾ സന്ദർശിച്ചിരുന്നു. കർണാടകയിലെ പുത്തൂർ, കണ്ണൂർ പ്രൈവറ്റ് ബസ്‌ സ്റ്റാന്റ്, കാസർകോട് ബസ്‌ സ്റ്റാന്റ് എന്നിവടങ്ങളിൽ ആണ് […]

വിപണിയുടെ തന്ത്രങ്ങള്‍ തിരിച്ചറിയുവാൻ വിദ്യാര്‍ഥികള്‍ക്കായി ” തിരിച്ചറിവ് ‘

വിപണിയുടെ തന്ത്രങ്ങള്‍  തിരിച്ചറിയുവാൻ  വിദ്യാര്‍ഥികള്‍ക്കായി  ” തിരിച്ചറിവ് ‘

കാളകെട്ടി: ഫാ.മാത്യു വടക്കേമുറി, കര്‍ഷകമാര്‍ക്കറ്റില്‍ എത്തിയവര്‍ ഒന്നമ്പരന്നു. ലേലംവിളിയും ഉറപ്പിക്കലും കണക്കെഴുത്തും നടത്തുന്നത് വിദ്യാര്‍ഥികള്‍. ലേലം ഉറപ്പിച്ച കച്ചവടക്കാരുടെ കൈയില്‍നിന്ന് പണം എണ്ണി വാങ്ങിയതും ഇവര്‍തന്നെ. വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണി പരിചയപ്പെടുത്താന്‍ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച ‘തിരിച്ചറിവ്’ പരിപാടി ആയിരുന്നു നടന്നത്. കാര്യഗൗരവം അറിഞ്ഞപ്പോള്‍ പ്രോത്സാഹനവുമായി കര്‍ഷകരും ഒപ്പം ചേര്‍ന്നു. കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു കഴിഞ്ഞ ദിവസം കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിനെ നിയന്ത്രിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലേലംചെയ്ത് ആവശ്യക്കാര്‍ക്ക് നല്‍കിയത് വിദ്യാര്‍ഥികള്‍. മാര്‍ക്കറ്റ് […]

ജീവന്റെ സന്ദേശവുമായി ഫാ. ഡേവിഡ്‌ ചിറമ്മേൽ കാഞ്ഞിരപ്പള്ളിയിൽ …

ജീവന്റെ സന്ദേശവുമായി ഫാ. ഡേവിഡ്‌ ചിറമ്മേൽ കാഞ്ഞിരപ്പള്ളിയിൽ …

കാഞ്ഞിരപ്പള്ളി :- ജീവന്റെ സന്ദേശവുമായി കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിഡ്‌ ചിറമ്മേൽ നയിച്ച മാനവ കാരുണ്യ യാത്രക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നല്കി . ഇന്ന് ഉച്ച കഴിഞ്ഞു കാഞ്ഞിരപ്പള്ളി മഹാ ജൂബിലി ഹാളിലാണ് സമ്മേളനം നടന്നത്. പൌരാവലി , കോളേജ് – സ്കൂൾ അധ്യാപകർ . വിദ്യാർഥികൾ, വ്യാപാരി വ്യവസായികൾ , സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്തിൽ ആണ് സ്വീകരണം നടന്നത് . ഗവ ചീഫ് വിപ്പ് പി സി ജോർജ് സമ്മേളനം […]

പള്ളിക്കത്തോട് എഞ്ചിനീയറിംഗ് കോളേജിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി, വിദ്യാർഥികൾ സമരത്തിൽ, ആയിരത്തിൽ അധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു, കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

പള്ളിക്കത്തോട് എഞ്ചിനീയറിംഗ് കോളേജിൽ  ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി, വിദ്യാർഥികൾ സമരത്തിൽ,  ആയിരത്തിൽ അധികം  വിദ്യാർത്ഥികളെ  സസ്പെൻഡ് ചെയ്തു, കോളേജ്  അനിശ്ചിതകാലത്തേക്ക് അടച്ചു

പള്ളിക്കത്തോട് / ചെങ്ങളത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ കാന്റീനിൽ നിന്നും കൊടുത്ത ഭക്ഷണതിനുള്ളിൽ നിന്നും പുഴുവിനെ ലഭിച്ചതിനെ തുടർന്ന് കോളേജിൽ സംഘർഷം ഉണ്ടായി . പരാതിയുമായി ചെന്ന വിദ്യാർത്ഥികളോട് മാനേജ്‌മന്റ്‌ നിഷേധത്മകമായ നിലപാട് ആണ് സ്വീകരിച്ചതെന്ന് വിദ്യാർഥികൾ അറിയിച്ചു . പരാതി പറഞ്ഞ വിദ്യാർത്ഥികളെ സസ്പെണ്ട് ചെയ്യുമെന്ന് മാനേജ്‌മന്റ്‌ ഭീഷണി പെടുത്തിയതായി കുട്ടികൾ ആരോപിച്ചു . രാവിലെ വിദ്യാർഥികൾക്കു കൊടുത്ത ദോശക്ക് ഒപ്പം കൊടുത്ത സാബറിൽ ആണ് പുഴുക്കളെ കണ്ടെത്തിയത് . തുടർന്ന് വിദ്യാർഥികൾ പഠിപ്പു മുടക്കി […]

സുന്ദരി പാലങ്ങൾ … കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പാലങ്ങളിൽ വർണങ്ങളിൽ പൊതിഞ്ഞ വഴിവിളക്കുകള്‍ ..

സുന്ദരി പാലങ്ങൾ …  കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പാലങ്ങളിൽ വർണങ്ങളിൽ പൊതിഞ്ഞ വഴിവിളക്കുകള്‍ ..

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിൽ ഉള്ള പാലങ്ങളില്‍ ആകര്‍ഷകമായ വഴിവിളക്കുകള്‍ കഴിഞ്ഞ ആഴ്ച സ്ഥാപിക്കപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ പാലങ്ങളിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ സ്ഥാപിക്കാനായി സ്ഥപിച്ചതാണെന്ന് ആരോപണം . എന്നാല്‍, പരസ്യങ്ങള്‍ സ്ഥാപിച്ചാല്‍ എതിര്‍ക്കുമെന്ന് പൊതുമരാമത്തധികൃതര്‍. .കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്‌ ഒരു സ്വകാര്യ പരസ്യ ഏജന്‍സിയാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ പറഞ്ഞു. വിളക്കുകള്‍ക്കും വൈദ്യുതി കണക്ഷനും വൈദ്യുതി ചാര്‍ജുകളുടെയും ചെലവ് പരസ്യ ഏജന്‍സി […]

സെയിന്റ്റ് ഡോമിനിക്സ് കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധരരായ കുട്ടികൾക്ക് വീട് വച്ച് നല്കുന്ന പരിപാടിയുടെ ആദ്യഘട്ട ഫണ്ട്‌ വിതരണ ഉദ്ഘാടനം റവ . ഫാദർ ജോർജ് ആലുങ്കൽ നിർവഹിച്ചു

സെയിന്റ്റ്  ഡോമിനിക്സ് കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധരരായ കുട്ടികൾക്ക്  വീട്  വച്ച് നല്കുന്ന പരിപാടിയുടെ ആദ്യഘട്ട ഫണ്ട്‌ വിതരണ ഉദ്ഘാടനം റവ . ഫാദർ ജോർജ് ആലുങ്കൽ നിർവഹിച്ചു

കാഞ്ഞിരപ്പള്ളി സെയിന്റ്റ് ഡോമിനിക്സ് കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നിർദ്ധരരായ കുട്ടികൾക്ക് വീട് വച്ച് നല്കുന്നത്. ഇതിന്റെ ആദ്യഘട്ട ഫണ്ട്‌ വിതരണ ഉദ്ഘാടനം റവ . ഫാദർ ജോർജ് ആലുങ്കൽ നിർവഹിച്ചു. ജോയി ജോസഫ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്ക്രട്ടറി സെബാസ്റ്റ്യൻ കുളത്തുങ്ങൾ, പ്രിൻസിപ്പൽ ഡോ. കെ അലക്സ്‌ , പി ആർ ഓ സാബു ജോസഫ്‌ തുടങ്ങിയവർ സംസാരിച്ചു.

കാഞ്ഞിരപള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്ത പരാതിയിൽ പ്രതിയെ പിടിക്കുവാൻ ചെന്ന പോലീസുകാരനെ പ്രതി തള്ളിയിട്ടു, പോലീസുകാരന്റെ കാൽ ഒടിഞ്ഞു

കാഞ്ഞിരപള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച്  സ്ത്രീകളെ ശല്യം ചെയ്ത പരാതിയിൽ പ്രതിയെ പിടിക്കുവാൻ ചെന്ന പോലീസുകാരനെ പ്രതി തള്ളിയിട്ടു, പോലീസുകാരന്റെ കാൽ ഒടിഞ്ഞു

കാഞ്ഞിരപള്ളി : ഇന്ന് വൈകിട്ട് അഞ്ചരക്കാണ് സംഭവം നടന്നത്. കാഞ്ഞിരപള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്തു എന്ന പരാതിയിൽ പ്രതിയെ പിടിക്കുവാൻ ചെന്ന പോലീസുകാരനെ പ്രതി തള്ളിയിട്ടു. , പ്രതികളെ അറസ്റ്റ് ചെയ്യുവാൻ ശ്രമിക്കുന്പോൾ, മയക്കു മരുന്നിനു അടിമയായിരുന്ന ഒരു പ്രതി പോലീസുകാരനെ തള്ളി ഇടുകയായിരുന്നു . താഴെ വീണ പോലീസുകാരന്റെ കാൽ ഒടിഞ്ഞതായി അറിയുന്നു . പ്രതികളെ പോലീസ് റിമാണ്ട് ചെയ്തു. പരിക്ക് പറ്റിയ പോലീസുകാരനെ കൂടുതൽ ചികിത്സക്കായി മുതലക്കോടം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മംഗള്‍യാന്റെ വിജയക്കുതിപ്പ് ചിത്രീകരിച്ച്‌ ഒന്പതാം ക്ലാസ്സുകാരന്റെ ഹ്രസ്വചിത്രം

മംഗള്‍യാന്റെ വിജയക്കുതിപ്പ് ചിത്രീകരിച്ച്‌   ഒന്പതാം ക്ലാസ്സുകാരന്റെ ഹ്രസ്വചിത്രം

പനമറ്റം: ഗവ. എച്ച്‌.എസ്.എസ്സിലെ അധ്യാപകരും വിദ്യാര്‍ഥികളും ഒരേ മനസ്സോടെ അഭിനന്ദിച്ചു; തങ്ങളുടെ സ്‌കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ രാജിനെ. പ്രായത്തെ വെല്ലുന്ന മികവുമായാണ് ഈ കുട്ടി മംഗള്‍യാന്റെ പര്യവേക്ഷണവും വിജയക്കുതിപ്പും 14 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിലൂടെ ഇവര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്. മംഗള്‍യാന് തുടക്കമിട്ട പി.എസ്.എല്‍.വി. വിക്ഷേപണംതൊട്ട് ഐ.എസ്.ആര്‍.ഒ.യിലെ ഗവേഷണരംഗവും ഒടുവില്‍ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതും വിശദീകരണവും പശ്ചാത്തല സംഗീതവും ചേര്‍ത്താണ് അശ്വിന്‍ ഒരുക്കിയത്. 5-ാം ക്ലാസ്മുതല്‍ കമ്ബ്യൂട്ടര്‍ഗ്രാഫിക്‌സിലും പരസ്യചിത്രീകരണത്തിലും ഗ്രാഫിക്‌സിലും തന്റെ വീട്ടിലെ കമ്ബ്യൂട്ടറില്‍ പരിശീലനം […]

ഡോക്ടർമാർ അവധിയിൽ …. എരുമേലി സർക്കാർ ആശുപത്രിയിൽ രാത്രി ചികിത്സ നിലച്ചു..

ഡോക്ടർമാർ അവധിയിൽ …. എരുമേലി സർക്കാർ ആശുപത്രിയിൽ രാത്രി ചികിത്സ നിലച്ചു..

ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ എരുമേലി സർക്കാർ ആശുപത്രിയിൽ രാത്രി ചികിത്സ നിലച്ചതു ജനങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു . ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ ആണ് ഇന്നലെ രാത്രി മുതൽ രാത്രിയുള്ള ചികിത്സ നിലച്ചത് . നിരന്തര സമ്മർദഫലമായാണ് ഒരു മാസം മുൻപ് രാത്രിയിലുള്ള ചികിത്സ പുനരാരംഭിച്ചത്. ഡോക്ടർമാർ കൂട്ടതോടെ അവധി എടുത്തു സ്ഥലം വിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം . ഇപ്പോൾ ഡോക്ടർമാരുടെ എണ്ണം നാളായി ചുരുങ്ങിയതോടെ രാത്രി ചികിത്സ […]

പൊൻകുന്നത് കാർ നിയന്ത്രണം വിട്ടു മതിതിലിടിച്ചു മറിഞ്ഞു യുവാവിനു പരിക്കേറ്റു

പൊൻകുന്നത് കാർ നിയന്ത്രണം വിട്ടു മതിതിലിടിച്ചു മറിഞ്ഞു യുവാവിനു പരിക്കേറ്റു

പൊൻകുന്നം :ദേശീയ പാത 183-ൽ കാർ നിയന്ത്രണം വിട്ടു മതിതിലിടിച്ചു മറിഞ്ഞു യുവാവിനു പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതരയോടെ കെ കെ റോഡിൽ പത്തൊൻപതാം മൈലിനു സമീപമാണ് അപകടം.കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൊന്നക്കപറമ്പിൽ അക്ഷയ് (20 ) നാണ് പരിക്കേറ്റത് . കൊടുങ്ങൂരിൽ നിന്ന് കാഞ്ഞിരപ്പള്ളിയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു മതിതിലിടിച്ചു തലകീഴായി മറിയുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ കാറിനുള്ളിൽ കുടുങ്ങിയ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു .പൊൻകുന്നം പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ […]

മുണ്ടക്കയം ബഥേൽ മാർത്തോമ സിറിയൻ പള്ളിയുടെ കൂദാശ കർമം നടത്തി

മുണ്ടക്കയം ബഥേൽ മാർത്തോമ സിറിയൻ പള്ളിയുടെ  കൂദാശ കർമം നടത്തി

മുണ്ടക്കയം : ബഥേൽ മാർത്തോമ സിറിയൻ പള്ളിയുടെ കൂദാശ കർമം നടത്തി. തുടർന്ന് പൊതു സമ്മേളനവും ജൂബിലി പദ്ധതികളുടെ ഉദ്ഘ്ഖടനവും ഡോ . ജോസഫ്‌ മാർത്തോമ്മ മെത്രാപോലീത്ത നിർവഹിച്ചു . ഡോ . മാത്യൂസ്‌ മാര് മക്കാറിയോസ് അധ്യക്ഷത വഹിച്ചു . മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ . യുയാകിം മാർ കൂറിലോസ് , ബിഷപ്പ് ഡോ തോമസ്‌ സാമുവേൽ , ഡോ സഖറിയാസ് മാർ അഫ്രേം , ഡോ യുഹന്നൻ മാർ ക്രിസ്റോം , ആന്റോ […]

എരുമേലിയിൽ ഉഗ്ര വിഷമുള്ള അണലി പാന്പിനെ കൊന്ന കുട്ടി കുരങ്ങൻ ഹീറോയായി…പക്ഷെ പിന്നീടു മരണത്തിനു കീഴടങ്ങി..

എരുമേലിയിൽ ഉഗ്ര വിഷമുള്ള അണലി പാന്പിനെ കൊന്ന കുട്ടി കുരങ്ങൻ ഹീറോയായി…പക്ഷെ പിന്നീടു മരണത്തിനു കീഴടങ്ങി..

എരുമേലി:ഉഗ്ര വിഷമുള്ള അണലി വർഗത്തിൽപ്പെട്ട പാന്പിന്റെ ആക്രമണത്തെ ചെറുത്ത് തോൽപ്പിച്ചു പാമ്പിനെ കൊന്ന രണ്ടു വയസുള്ള കുരങ്ങൻ വിഷം ശരീരത്ത് വ്യാപിച്ചു ശരീരത്തിന്റെ നിറം മാറി അന്ത്യശ്വാസം വലിക്കുമ്പോൾ മൃഗ ഡോക്ടറും വനപാലകരും മൃഗസ്നേഹികളായ ഒരുപറ്റം നാട്ടുകാരും അരികിൽ ഉണ്ടായിരുന്നു.. ഇന്നലെ രാവിലെ എരുമേലിയ്ക്കടുത്ത് നെടുംകാവുവയലിലാണ് സംഭവം. ഇന്നലെ രാവിലെ എട്ടരയോടെ റബർ മരത്തിനു മുകളിൽ ഇരുന്ന കുരങ്ങൻ താഴെകൂടെ ഇഴഞ്ഞുനീങ്ങുന്ന ഉഗ്രവിഷമുള്ള അണലിവർഗത്തിൽപ്പെട്ട പാമ്പിനെ കണ്ടത്. ഉടൻതന്നെ താഴേയ്ക്ക് ചാടിയ കുരങ്ങൻ പാമ്പുമായി കടിപിടിയായി..ആക്രമണത്തിൽ പാമ്പിനും […]

റബര്‍ വിലയിടിവ് : ബിഷപ്പ് മാർ മാത്യു അറക്കലിന്റെ നേത്രുത്വത്തിൽ ഇൻഫാം പ്രതിനിധികൾ കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാരാമനെ കണ്ടു ചർച്ച നടത്തി .

റബര്‍ വിലയിടിവ് : ബിഷപ്പ് മാർ മാത്യു അറക്കലിന്റെ നേത്രുത്വത്തിൽ ഇൻഫാം പ്രതിനിധികൾ  കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാരാമനെ കണ്ടു ചർച്ച നടത്തി .

റബര്‍ വിലയിടിവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, രാഷ്ട്രീയക്കാരുടെ കവലപ്രസംഗം കൊണ്ട് മാത്രം കാര്യങ്ങൾക്കു പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ ബിഷപ്പ് മാർ മാത്യു അറക്കലിന്റെ നേത്രുത്വത്തിൽ ഇൻഫാം പ്രതിനിധികൾ കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാരാമനെ നേരിട്ട് കണ്ടു ചർച്ച നടത്തി. റബര്‍ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ എത്തിയതായിരുന്നു കേന്ദ്ര മന്ത്രി . മന്ത്രിയുടെ മുന്ബാകെ വിലയിടിവ് പരിഹരിക്കുന്നതിനുള്ള ബദല്‍ നിര്‍ദേശങ്ങള്‍ പ്രതിനിധിസംഘം സമര്‍പ്പിച്ചിട്ടുണ്ട്. ചെറുകിട റബര്‍ കര്‍ഷകരുടെ താത്പര്യം സംരക്ഷിച്ചുകൊണ്ടുമാത്രമേ റബര്‍ നയം രൂപീകരിക്കുകയുള്ളൂവെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മല […]

ശബരിമല മാസ്റ്റര്‍ പ്ളാനില്‍ എരുമേലിയും ഉള്‍പ്പെടുത്തും, കോരുത്തോട്, മുണ്ടക്കയം, പാറത്തോട്, മണിമല പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കും : മന്ത്രി വി.എസ്. ശിവകുമാര്‍

ശബരിമല മാസ്റ്റര്‍ പ്ളാനില്‍ എരുമേലിയും ഉള്‍പ്പെടുത്തും, കോരുത്തോട്, മുണ്ടക്കയം, പാറത്തോട്, മണിമല പഞ്ചായത്തുകള്‍ക്ക്  ഫണ്ട് അനുവദിക്കും :  മന്ത്രി വി.എസ്. ശിവകുമാര്‍

എരുമേലി: ശബരിമല മാസ്റ്റര്‍പ്ളാനില്‍ എരുമേലിയെക്കൂടി ഉള്‍പ്പെടുത്തിയെന്നു മന്ത്രി വി.എസ്. ശിവകുമാര്‍. ഇന്നലെ എരുമേലിയില്‍ ശബരിമല മുന്നൊരുക്ക യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 68 കോടി രൂപ പ്രാഥമികമായി വകയിരുത്തി ആവിഷ്കരിക്കുന്ന മാസ്റ്റര്‍ പ്ളാന്‍ അടുത്ത സീസണിനു മുമ്ബ് നടപ്പിലാക്കി തുടങ്ങും. ഇതിനായി ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും ഉള്‍പ്പെട്ട ഹൈപവര്‍ കമ്മിറ്റിയെ നിയോഗിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെടാതെതന്നെ എരുമേലിയില്‍ ശബരിമല ക്രമീകരണങ്ങള്‍ക്കു സ്ഥിരം പദ്ധതികള്‍ നടപ്പിലാക്കാന്‍ മാസ്റ്റര്‍ പ്ളാനിലൂടെ കഴിയുമെന്നു മന്ത്രി വ്യക്തമാക്കി. പ്രധാന കേന്ദ്രമെന്ന നിലയില്‍ […]

കാഞ്ഞിരപ്പള്ളി ടൗണിലെ സീബ്രാ ലൈനുകൾ മാഞ്ഞതോടെ കാൽനട യാത്രക്കാർ ദുരിതത്തിലായി

കാഞ്ഞിരപ്പള്ളി ടൗണിലെ സീബ്രാ ലൈനുകൾ മാഞ്ഞതോടെ കാൽനട യാത്രക്കാർ ദുരിതത്തിലായി

കാഞ്ഞിരപ്പള്ളി; ടൗണിൽ സീബ്രാ ലൈനുകൾ മാഞ്ഞു കാൽനട യാത്രക്കാർ ദുരിതത്തിലായി. ദേശീയ പാതയിൽ ഏറെ തിരക്കും വാഹനകുരുക്കും അനുഭവപ്പെടുന്ന ബസ് സ്റ്റാന്റ് ജങ്ക്ഷനിലെ സീബ്രാ ലൈൻ പൂർണ്ണമായും മാഞ്ഞതോടെ ഈ ഭാഗത്ത് കാൽ നട യാത്രക്കാർ റോഡ്‌ മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുകയാണ്. വാഹന തിരക്കും പാതയോരത്തെ അനധികൃത പാർക്കിങ്ങും കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനു പുറമെ സീബ്രാ ലൈനുകളും മാഞ്ഞതോടെ റോഡിനു മറുവശം കടക്കാൻ ആളുകൾ പാടുപെടുകയാണ് .ഇടമുറിയാതെ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയ പാതയുടെ മറുവശം കടക്കാൻ സ്ത്രീകളും […]

അമല്‍ജ്യോതി കോളജിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വച്ചുകൊണ്ടുള്ള ” ഐ റണ്‍ ” മാരത്തോണ്‍ ബഹുജന പങ്കാളിത്തത്തോടെ നടത്തി

അമല്‍ജ്യോതി കോളജിന്റെ  ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വച്ചുകൊണ്ടുള്ള ” ഐ റണ്‍ ” മാരത്തോണ്‍ ബഹുജന പങ്കാളിത്തത്തോടെ നടത്തി

കാഞ്ഞിരപ്പള്ളി : അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ച കഴിഞ്ഞു മൂന്നരക്ക് സ്ത്രീ സുരക്ഷ ലക്ഷ്യം വച്ചുകൊണ്ടുള്ള ഐ റണ്‍ മാരത്തോണ്‍ നടത്തി. സ്ത്രീകളെ സംരക്ഷിക്കുക , പീഡനത്തിന് എതിരെ പോരാടുക എന്നീ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് മാരത്തോണ്‍ കൊണ്ട് ലക്ഷ്യമിടുന്നത് . പുരുഷന്മാരുടെ 8 കിലോമീറ്റർ മാരത്തോണ്‍ കാഞ്ഞിരപ്പള്ളി കതീഡ്രൽ പള്ളിയുടെ മുൻപിൽ നിന്നും കാഞ്ഞിരപ്പള്ളി ഡി വൈ എസ പി യു കുര്യാക്കോസ് ഫ്ലാഗ് ഓഫ്‌ ചെയ്തു […]

എലിക്കുളത്ത് ” ഫിഡല്‍ കാസ്ട്രോ ഭവനും” മുണ്ടക്കയത്ത് “നായനാര്‍ ഭവനും” സ: പിണറായി വിജയൻ നാടിനു സമർപ്പിച്ചു

എലിക്കുളത്ത് ” ഫിഡല്‍ കാസ്ട്രോ ഭവനും”   മുണ്ടക്കയത്ത്  “നായനാര്‍ ഭവനും”  സ: പിണറായി വിജയൻ നാടിനു സമർപ്പിച്ചു

എലിക്കുളത്ത് ” ഫിഡല്‍ കാസ്ട്രോ ഭവനും” മുണ്ടക്കയത്ത് “നായനാര്‍ ഭവനും” സ: പിണറായി വിജയൻ നാടിനു സമർപ്പിച്ചു എലിക്കുളം/മുണ്ടക്കയം: ജില്ലയുടെ കിഴക്കന്‍മേഖലയില്‍ സിപിഐ എമ്മിന്റെ ബഹുജനസ്വാധീനം തെളിയിച്ച് എലിക്കുളം, മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസുകളുടെ പുതിയ മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് വ്യാഴാഴ്ച ഇരുമന്ദിരങ്ങളും നാടിന് സമര്‍പ്പിച്ചത്. പാര്‍ടിപ്രവര്‍ത്തകരുടെയും ബഹുജനങ്ങളുടെയും വര്‍ഗബഹുജനസംഘടനാപ്രവര്‍ത്തകരുടെയും നിറസാന്നിധ്യം ഉദ്ഘാടനചടങ്ങിനെ അവിസ്മരണീയമാക്കി. കൂരാലി ജങ്ഷനിലുള്ള എലിക്കുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് (ഫിഡല്‍ […]

അമല്‍ജ്യോതി കോളജ് ഫെസ്റ്റ് – “അസ്യുര്‍ 2014′ നു തിരി തെളിഞ്ഞു

അമല്‍ജ്യോതി കോളജ് ഫെസ്റ്റ് – “അസ്യുര്‍ 2014′ നു തിരി തെളിഞ്ഞു

കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെ നാഷണല്‍ ടെക്നോ-കള്‍ച്ചറല്‍ ഫെസ്റ്റിന് തിരി തെളിഞ്ഞു . “അസ്യുര്‍ 2014′ എന്ന കോളജ് ഫെസ്റ്റിന്റെ കള്‍ച്ചറല്‍ ഇവന്റസ് സിനിമാ സംവിധായകന്‍ ലാല്‍ ജോസും, ടെക്നിക്കല്‍ ഇവന്റ്സ് ലൂണാര്‍ റബേഴ്സ് ചെയര്‍മാന്‍ ഐസക്ക് കൊട്ടുകാപ്പള്ളിയും ഉദ്ഘാടനം ചെയ്തു . മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന മേളയില്‍, 5000-ല്‍പരം സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ 80-ല്‍ അധികം കലാ-സാങ്കേതിക മത്സരങ്ങളിലും വിവിധ എക്സിബിഷനുകളിലും പങ്കെടുക്കും. സ്ത്രീ സുരക്ഷ ലക്ഷ്യം വച്ചുകൊണ്ടുള്ള ഐ റണ്‍ മാരത്തോണ്‍, മുന്‍ ഗതാഗത […]

അപ്രതീക്ഷമായി ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ് ചേനപ്പാടിയിലും എരുമേലിയിലും വീടുകള്‍ ഭാഗീകമായി തകര്‍ന്നു

അപ്രതീക്ഷമായി ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ്  ചേനപ്പാടിയിലും എരുമേലിയിലും വീടുകള്‍ ഭാഗീകമായി തകര്‍ന്നു

എരുമേലി: ഇന്നലെ ഉച്ചയ്ക്കുശേഷം ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ് ഒരു വീട് പൂര്‍ണമായും രണ്ടുവീടുകള്‍ ഭാഗീകമായും തകര്‍ന്നു. ചേനപ്പാടി 30 സെന്റ് കോളനിപ്രദേശത്ത് ഓലിക്കല്‍ വീട്ടില്‍ രാജേഷിന്റെ വീടിനു മേല്‍ വന്‍മരം കടപുഴകി വീണാണ് വീട് പൂര്‍ണമായും തകര്‍ന്നത്. എരുമേലി കാരിത്തോട് തോപ്പില്‍ വീട്ടില്‍ ടി.ജി. തോമസ്, കാരിത്തോട് ചേന്നോത്ത് (കാലായില്‍) സത്യന്‍ എന്നിവരുടെ വീടുകള്‍ക്കുമുകളില്‍ തേക്കും മരുതും കടപുഴകി വീണാണ് വീടിന്റെ മേല്‍ക്കൂരയുടെ ഒരു വശം തകര്‍ന്നത്. കനത്ത മഴയിലും കാറ്റിലും […]

വാഹനമെത്തുന്ന വഴിയെന്നത്‌ സ്വപ്‌നം മാത്രമായി ഒരു പ്രദേശം…. മുണ്ടക്കയം ടൗണില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ മാത്രം അകലെ

വാഹനമെത്തുന്ന വഴിയെന്നത്‌ സ്വപ്‌നം മാത്രമായി ഒരു പ്രദേശം…. മുണ്ടക്കയം ടൗണില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ മാത്രം അകലെ

മുണ്ടക്കയം: വാഹനമെത്തുന്ന വഴിയെന്നത്‌ സ്വപ്‌നം മാത്രമായി ഒരു പ്രദേശം. മുണ്ടക്കയം ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെ കല്ലേപ്പാലം 12 ഏക്കര്‍ മേഖലയിലാണ്‌ യാത്രാ സൗകര്യങ്ങള്‍ ഇന്നും അന്യമായി നാല്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്നത്‌. 75 വര്‍ഷങ്ങളായി ജനവാസ കേന്ദ്രമായ പ്രദേശമാണ്‌ അധികൃതരുടെ അവഗണന മൂലം അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ ഇപ്പോളും പതിറ്റാണ്ടുകള്‍ പിന്നില്‍ നില്‍ക്കുന്നത്‌. ചെങ്കുത്തായ പ്രദേശത്തെ റോഡിനെ ഒറ്റയടി പാതയെന്ന്‌ വിളിക്കുന്നതാകും കൂടുതല്‍ ഉത്തമം. ആരോഗ്യപ്രശ്‌നങ്ങളൊ, രോഗമൊ, മറ്റ്‌ അത്യാഹിതങ്ങളില്‍ അടിയന്തിര ചികില്‍സ തേടേണ്ടി വരുന്ന […]

മദ്യനയത്തില്‍ നുരയുന്നത് സുധീരന്‍-ചാണ്ടി പ്രതിച്ഛായാ യുദ്ധം: ഇ എസ് ബിജിമോള്‍

മദ്യനയത്തില്‍ നുരയുന്നത് സുധീരന്‍-ചാണ്ടി പ്രതിച്ഛായാ യുദ്ധം: ഇ എസ് ബിജിമോള്‍

പൊന്‍കുന്നം: മദ്യനയവും മദ്യനിരോധനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കുപിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പിസിസി പ്രസിഡന്റ് വി എം സുധീരനും തമ്മില്‍ തുടരുന്ന താന്‍പോരിമയും പ്രതിച്ഛായാ യുദ്ധവുമാണെന്ന് ഇ എസ് ബിജിമോള്‍ എം എല്‍ എ. ജനക്ഷേമപ്രവര്‍ത്തനങ്ങളും ജനോപകാര നടപടികളും നിലച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനം നിശ്ചലമാണ്. അഴിമതിയുടെ കൂടാരമായിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണത്തെ നിയന്ത്രിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. ഓണക്കാലത്ത് പിടിച്ചുനിര്‍ത്താനാവാതെ ഉയര്‍ന്ന വിലക്കയറ്റം ഇതിന്റെ പ്രതിഫലനമാണ്. പൊന്‍കുന്നത്തു ജോയിന്റ് കൗസിലിന്റെ […]

വാഹനം ഓടിക്കുന്പോൾ സീറ്റ്‌ ബെൽറ്റ്‌ ധരിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ?

വാഹനം ഓടിക്കുന്പോൾ  സീറ്റ്‌ ബെൽറ്റ്‌ ധരിക്കണം  എന്ന് പറയുന്നത് എന്തുകൊണ്ട് ?

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം കുളപുറത്തു വച്ചുണ്ടായ ഒരു കാറപകടത്തിൽ ഗുരുതരമായി പരിക്കു പറ്റിയ ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ്. കാറിന്റെ മുന് സീറ്റിൽ ഇരുന്നിരുന്ന അയാൾ കാർ ഇടിച്ചപ്പോൾ ഉണ്ടായ ആഘാതത്തിൽ മുൻപിൽ ഉണ്ടായിരുന്ന ചില്ലിൽ തല ഇടിച്ചാണ് ഗുരുതമായ പരിക്ക് പറ്റിയത് . അദ്ദേഹത്തിന്റെ തല മുറിഞ്ഞു തലമുടി ഗ്ലാസിൽ പറ്റി പിടിച്ചിരിപ്പുണ്ടായിരുന്നു. ( ഫോട്ടോ ശ്രദ്ധിക്കുക) . അത് കാണുന്പോൾ പരിക്കിന്റെ ആഴം മനസ്സിലാകും .എന്നാൽ അദ്ദേഹം കാറിന്റെ സീറ്റ്‌ ബെൽറ്റ്‌ […]

മുക്കൂട്ടുതറയില്‍ ആന ഇടഞ്ഞു, നാട് വിറപ്പിച്ചു : ഇറങ്ങുവാൻ കഴിയാതെ പാപ്പാൻ ഒരു ദിവസം മുഴുവൻ ആനയുടെ പുറത്ത് …

മുക്കൂട്ടുതറയില്‍ ആന ഇടഞ്ഞു, നാട് വിറപ്പിച്ചു  : ഇറങ്ങുവാൻ കഴിയാതെ പാപ്പാൻ ഒരു ദിവസം മുഴുവൻ  ആനയുടെ പുറത്ത് …

മുക്കൂട്ടുതറയില്‍ ആന ഇടഞ്ഞു, നാട് വിറപ്പിച്ചു : ഇറങ്ങുവാൻ കഴിയാതെ പാപ്പാൻ ഒരു ദിവസം മുഴുവൻ ആനയുടെ പുറത്ത് … മുക്കൂട്ടുതറ : പാപ്പാനോട് ഇടഞ്ഞ് ആന വീണ്ടും മുക്കൂട്ടുതറയില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഒന്‍പതോടെ മുക്കൂട്ടുതറ അസീസി ആശുപത്രിക്കു സമീപം വെണ്‍കുറിഞ്ഞി റോഡിലാണ് സംഭവം. ചങ്ങനാശേരി ഇത്തിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സേവാസമിതി ട്രസ്റ്റിന്റെ വിഷ്ണുനാരായണന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ റോഡിലൂടെ നടത്തിക്കൊണ്ടു പോകുന്നതിനിടെ പാപ്പാനെ അനുസരിക്കാതെ തിരിഞ്ഞോടിയ ആന വട്ടോടിയില്‍ പാപ്പച്ചന്റെ പുരയിടത്തില്‍ […]

പൊന്‍കുന്നത്ത് ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പൊന്‍കുന്നത്ത് ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പൊന്‍കുന്നം: കെ.കെ റോഡിൽ പൊന്‍കുന്നത്തിനടുത്ത് പതിനെട്ടാം മൈലില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇളംപള്ളി സ്വദേശി ജോബിന്‍ (23) ആണ് മരിച്ചത്.ആങ്ങമുഴിയിൽ നിന്ന് പൊൻകുന്നം വഴി കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിന്റെ പിറകിലാണ് ബൈക്ക് ഇടിച്ചത്.. ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു ബസിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ജോബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാർഗമധ്യേ മരണം […]

ഇരു വൃക്കകളും തകരാറിലായ ജയൻ ജീവൻ നിലനിർത്താൻ സഹായം തേടുന്നു …

ഇരു വൃക്കകളും തകരാറിലായ ജയൻ  ജീവൻ നിലനിർത്താൻ സഹായം തേടുന്നു …

ഇരു വൃക്കകളും തകരാറിലായ എരുമേലി,ചേനപ്പാടി കൊല്ലപ്പറമ്പിൽ കെ എസ് ജയൻ(34)സുമനസ്സുകളുടെ സഹായം തേടുന്നു. വൃക്കനൽകാൻ ഭാര്യ തയ്യാറാണെങ്കിലും സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ജയന് ശസ്ത്രക്രിയയ്ക്കുള്ള ഭീമമായ തുക കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഭാര്യയുംനാല് വയസ്സുള്ള കുട്ടിയും,ഹൃദ്രോഗിയായ പിതാവുമൊത്ത് വാടകവീട്ടിലാണു താമസം.കുടുംബത്തിലെ ചെലവുകളും പിതാവിന്റെ ചികിത്സയും നടത്തിയിരുന്നത് ജയനാണ്. കഴിഞ്ഞമാസം രണ്ടുവൃക്കകളും തകരാറിലായതിലെത്തുടർന്നാണ് ജയനെ കോട്ടയം മെഡിക്കൽകോളേജിലെ നെഫ്‌റോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.വൃക്ക മാറ്റിവെയ്ക്കലാണ് പരിഹാരമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.ദിവസേനയുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഷ്ടപ്പെടുന്ന കുടുംബത്തിന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള രണ്ടുലക്ഷം രൂപ […]

ബാറുകൾ പൂട്ടുവാൻ ദിവസങ്ങൾ മാത്രം … കുടിയന്മാരെ ആകർഷിക്കുവാൻ മാരിവില്ലിൻ വർണങ്ങൾ വാരിപൂശി കള്ളുഷാപ്പുകൾ അണിഞ്ഞൊരുങ്ങി

ബാറുകൾ പൂട്ടുവാൻ ദിവസങ്ങൾ മാത്രം … കുടിയന്മാരെ ആകർഷിക്കുവാൻ മാരിവില്ലിൻ  വർണങ്ങൾ വാരിപൂശി കള്ളുഷാപ്പുകൾ അണിഞ്ഞൊരുങ്ങി

ബാറുകൾ പൂട്ടുവാൻ ദിവസങ്ങൾ മാത്രം … ഇനി എന്ത് എന്നാണ് കുടിയന്മാരുടെ ചിന്ത … തല്കാലം കുടി നിർത്തിയാലോ എന്ന് ആലോചിക്കുന്നവർ പലരുണ്ട് .. ഭർത്താക്കന്മാർ കുടി നിർത്തി വീട്ടിലെ കാര്യങ്ങൾ നോക്കി ജീവിക്കുമല്ലോ , തെറി വിളിയും, തല്ലും ഒന്നും ഇനി ഉണ്ടാവില്ലല്ലോ എന്നൊക്കയാണ് പല വീട്ടമ്മമാരും ആശ്വസിക്കുന്നത് .. എന്നാൽ ബാറ് നിർത്തിയത് കൊണ്ട് മനസ്സ് മാറി കുടി നിർത്തി പോകാതെ ഇരിക്കുവാൻ വേണ്ടി കുടിയന്മാരെ ആകർഷിക്കുവാൻ വേണ്ടി കള്ളുഷാപ്പുകൾ അണിഞ്ഞൊരുങ്ങി തുടങ്ങി …. […]

മൈ ട്രീ ചലഞ്ചിനു പിന്തുണയുമായി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജും..

മൈ ട്രീ ചലഞ്ചിനു പിന്തുണയുമായി കാഞ്ഞിരപ്പള്ളി  അമല്‍ജ്യോതി കോളജും..

കാഞ്ഞിരപ്പള്ളി: മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിനു പിന്തുണയുമായി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജും രംഗത്തെത്തി. കോളജ് അങ്കണത്തില്‍ നൂറോളം വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചാണ് പ്രശസ്ത സിനിമാതാരം മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിനു പിന്തുണ നല്‍കിയത്. ‘നാസ’യിലെ ഇന്ത്യന്‍ ശാസ്ത്ര പ്രതിഭ ഡോ. പി.വി അരുണ്‍, സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫോര്‍മാറ്റിക്സ് ഡയറക്ടര്‍ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍, കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസ് കണ്ണമ്പുഴ, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രഫ. […]

റബർ RSS-4 ന്റെ അന്താരാഷ്ട്ര വിപണിയിലെ വില 96 രൂപയിൽ താഴെ ; ആഭ്യന്തര വിപണിയിൽ 123. നാടെങ്ങും പരിഭ്രാന്തിയിൽ …

റബർ  RSS-4 ന്റെ അന്താരാഷ്ട്ര വിപണിയിലെ വില 96 രൂപയിൽ താഴെ ; ആഭ്യന്തര വിപണിയിൽ 123.  നാടെങ്ങും പരിഭ്രാന്തിയിൽ  …

റബർ വില നിശ്ചയിക്കുന്ന അന്താരാഷ്ട്ര വിപണിയിൽ ആർ.എസ്.എസ് – 4 ഇനം റബറിന്റെ ഇന്നലത്തെ വില 95.84 . ആഭ്യന്തര വിപണിയിൽ ഇന്നലെ 122 . ഈ വിലയിടിവോടെ നാടെങ്ങും പരിഭ്രാന്തിയിലായി. ഒട്ടു പാലിന്റെ വിലയാവട്ടെ 90 രൂപയില്‍ നിന്നും 60 രൂപയിലേക്ക്‌ കൂപ്പു കുത്തി. ഇതോട കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാരിനു എന്ത് ചെയ്യുവാൻ കഴിയും എന്നതു എല്ലാവരും ഉറ്റു നോക്കുനത് .. റബ്ബർ കർഷകർക്ക് പ്രതീക്ഷക്കു എന്തെങ്കിലും വകയുണ്ടോ ..? […]

പുതിയ നികുതിനിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി: ബിഷപ് മാർ മാത്യു അറയ്ക്കല്‍

പുതിയ നികുതിനിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി:  ബിഷപ് മാർ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി:: പ്രതിസന്ധിയിലായ കര്‍ഷകജനതയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നികുതിനിര്‍ദേശങ്ങള്‍ ഇരുട്ടടിയായിരിക്കുകയാണെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. കര്‍ഷകരെ പരിഗണിക്കാതെ വ്യവസായികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്നത്. മദ്യം, സിഗരറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കൊഴികെ സാധാരണക്കാരെ ബാധിക്കുന്ന നികുതിനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നും മാര്‍ അറയ്ക്കല്‍ ആവശ്യപ്പെട്ടു. റബര്‍ക്കൃഷിമേഖലയിലെ വിലയിടിവിനു സര്‍ക്കാര്‍ പരിഹാരം കാണണം. ഗുണമേന്മകുറഞ്ഞ റബര്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതാണു വിലയിടിവിനു പ്രധാന കാരണം. ഗുജറാത്തില്‍ പാലുല്‍പ്പാദനരംഗത്തുണ്ടായ വളര്‍ച്ച നാം മാതൃകയാക്കേണ്ടതുണ്ടെന്നും മാര്‍ അറയ്ക്കല്‍ […]

വേദന കടിച്ചമർത്തി കൂറ്റൻ പറക്കടിയിൽ, ചുട്ടുപൊള്ളുന്ന വെയിലിൽ ചതഞ്ഞ കാലുമായി സുധീഷ്‌ കിടന്നത് മൂന്നര മണിക്കൂർ…

വേദന കടിച്ചമർത്തി കൂറ്റൻ പറക്കടിയിൽ, ചുട്ടുപൊള്ളുന്ന വെയിലിൽ  ചതഞ്ഞ കാലുമായി സുധീഷ്‌ കിടന്നത് മൂന്നര മണിക്കൂർ…

മുണ്ടക്കയം: ആരും പതറി പോകുന്ന അവസ്ഥയായിരുന്നു അത്. 80 അടി മുകളിൽ നിന്നും കൂറ്റൻ പറ വീഴുന്നത് കണ്ടു, ഞൊടിയിടക്കുള്ളിൽ അടിയിൽ പ്രവര്ത്തിപ്പിച്ചു കൊണ്ടിരുന്ന മണ്ണുനീക്കിയന്ത്രം വെട്ടിച്ചു മാറ്റിയതിനാൽ ചതഞ്ഞു അരഞ്ഞു മരിച്ചില്ല ..എന്നാൽ പാറയുടെയും ഹിറ്റാച്ചി മണ്ണുനീക്കിയന്ത്രത്തിന്റെയും ഇടയിൽ കാൽ കുരുങ്ങി ഡ്രൈവര്‍ സുധീഷ് പ്രതാപ് കിടന്നത് മൂന്നുമണിക്കുര്‍. അപകടത്തിലും ആത്മധൈര്യം കൈവിടാതിരുന്ന സുധീഷിന്റെ നിശ്ചയദാര്‍ഢ്യം രക്ഷാപ്രവര്‍ത്തകര്‍ക്ക് തുണയായി. പറത്താനത്തെ പാറമടയിലെ ജോലിക്കിടയില്‍ കൂറ്റന്‍പാറ ഹിറ്റാച്ചിയുടെ മുകളിലേക്കുവീണ് പാറയുടെയും ഹിറ്റാച്ചിയുെടയും ഇടയില്‍ ഇടതുകാല്‍പ്പാദം കുടുങ്ങി ഡ്രൈവര്‍ […]

മുണ്ടക്കയം പാറത്താനത്തു പാറമടയിൽ മണ്ണുനീക്കിയന്ത്രത്തിന് മുകളിലേക്ക് കൂറ്റന്‍പാറ അടര്‍ന്നുവീണു, അത്ഭുതകരമായി ഡ്രൈവർ രക്ഷപെട്ടു , വൻദുരന്തം ഒഴിവായി ..

മുണ്ടക്കയം പാറത്താനത്തു പാറമടയിൽ  മണ്ണുനീക്കിയന്ത്രത്തിന് മുകളിലേക്ക് കൂറ്റന്‍പാറ അടര്‍ന്നുവീണു, അത്ഭുതകരമായി ഡ്രൈവർ രക്ഷപെട്ടു , വൻദുരന്തം ഒഴിവായി ..

പാറത്താനം(മുണ്ടക്കയം): പാറമടയിലെ ജോലിക്കിടയില്‍ മണ്ണുനീക്കിയന്ത്രത്തിന് മുകളിലേക്ക് കൂറ്റന്‍പാറ അടര്‍ന്നുവീണു. യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ മുന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തി. കീരിത്തോട് സ്വദേശി പുതുചിറ സുധീഷ് പ്രതാപ് (32) ആണ് അപകടത്തില്‍പ്പെട്ടത്. പാറയുടെയുംയന്ത്രത്തിന്റെ മുന്‍ഭാഗത്തിനും ഇടയില്‍ സുധീഷിന്റെ ഇടതുകാല്‍പ്പാദം കുടുങ്ങുകയായിരുന്നു. പാറയുടെ ഒരു ഭാഗം പൊട്ടിച്ചുമാറ്റിയാണ് 2.30 ഓടെ സുധീഷിനെ രക്ഷപ്പെടുത്തിയത്. ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ സുധീഷിനെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പറത്താനത്തുള്ള സ്വകാര്യ പാറമടയില്‍ തിങ്കളാഴ്ച 11.30 ഓടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിച്ച […]

കാർ മതിലിലിടിച്ച് പോലിസുകാരനു ഗുരുതര പരിക്ക്

കാർ  മതിലിലിടിച്ച് പോലിസുകാരനു ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി :കാർ നിയന്ത്രണം തെറ്റി മതിലിലിടിച്ച് പോലിസുകാരനു ഗുരുതര പരിക്ക്.കൊരട്ടി താന്നിക്കൽ എ ആർ ക്യാമ്പ്‌ സിവിൽ പോലിസ് ഓഫീസർ ജ്യോതിസ് (41 ) നാണ് പരിക്കേറ്റത്.പരിക്കേറ്റ ജ്യോതിസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതിസിന്റെ സഹോദരൻ മജീഷ് (37 ) മകൾ അച്ചു (3) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.ഇവരെ ഇരുപത്താറിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടം.കാഞ്ഞിരപ്പള്ളിയിൽ നിന്ന് കൊരട്ടിയിലേയ്ക്ക് പോയ കാർ കുളപ്പുറം പാലവളവിനു സമീപം നിയന്ത്രണം തെറ്റി സ്വകാര്യ വ്യക്തിയുടെ […]

മുണ്ടക്കയത്ത് ശ്രീകൃഷ്ണ പ്രതിമക്ക് പിന്നിൽ തനിയെ ചിത്രങ്ങൾ പ്രത്യക്ഷമാവുന്നു…അത്ഭുതം ദർശിക്കുവാൻ ജനത്തിരക്ക്…

മുണ്ടക്കയത്ത് ശ്രീകൃഷ്ണ പ്രതിമക്ക് പിന്നിൽ തനിയെ ചിത്രങ്ങൾ പ്രത്യക്ഷമാവുന്നു…അത്ഭുതം ദർശിക്കുവാൻ ജനത്തിരക്ക്…

മുണ്ടക്കയം: ടിആര്‍ ആന്റ് ടി കമ്പനിയുടെ മാണിക്കല്‍ എസ്റ്റേറ്റ് മാനേജര്‍ കോശി ജോര്‍ജ്ജ് ഒരു കൗതുകത്തിന് വാങ്ങിവച്ചതാണ് എസ്റ്റേറ്റിലെ ഓഫീസില്‍ ശ്രീകൃഷ്ണ പ്രതിമ. കഴിഞ്ഞ ദിവസം മണിക്കല്‍ എസ്റ്റേറ്റ് ഓഫീസിലെ സ്റ്റാഫ് അംഗങ്ങളാണ് കൃഷ്ണ പ്രതിമയുടെ പിന്‍വശത്ത് തലയക്ക് മുകളിലായി ഒരു പ്രഭാവലയം പോലെ ചില ചിത്രങ്ങള്‍ പ്രത്യക്ഷമാവുന്നത് ശ്രദ്ധിച്ചത്. ഓരോ ദിവസം ചെല്ലുംമ്പോഴും അത് കൂടുതല്‍ വ്യക്തമായികൊണ്ടിരുന്നു. വളരെ വൃത്തിയായി സൂക്ഷിക്കുന്ന ഓഫീസ് മുറിയിലെ ഭിത്തിയില്‍ മറ്റൊരിടത്തും ഇത്‌പോലെ കാണുന്നില്ല. പായല്‍പോലെ എന്തോ ഒന്നാണ് ഭിത്തിയില്‍ […]

കുവൈറ്റിൽ നിന്നും നാട്ടിൽ വന്ന പ്രവാസി മണിമലയാറ്റിൽ കയത്തിൽ പെട്ടു മരിച്ചു

കുവൈറ്റിൽ നിന്നും നാട്ടിൽ വന്ന പ്രവാസി മണിമലയാറ്റിൽ കയത്തിൽ പെട്ടു മരിച്ചു

ചേനപ്പാടി : മണിമലയാറ്റിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ്‌ കയത്തിൽ പെട്ട് മരണമടഞ്ഞു . ചേനപ്പാടി ഇടശ്ശേരി പാറകടവിൽ ഇറങ്ങിയ സിറിയക്ക് സ്റ്റീഫൻ ( ജസ്റിൻ 31 വയസ്സ് ) ആണ് ദാരുണമായി മരണമടഞ്ഞത് . ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ആണ് സംഭവം . ഇയാളുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും ബൈക്കും കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടായിരുന്നു. കുളിക്കുന്നതിനിടെ ആഴമേറിയ കയത്തില്‍പെട്ടാണ് മരിച്ചത് . കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നതു കേട്ടു നാട്ടുകാര്‍ ശ്രദ്ധിച്ചപ്പോഴാണു യുവാവിനെ […]

സിനിമാതാരവും സി സി എൽ ലീഗ് ക്രിക്കറ്റ്‌ താരവുമായ വിവേക് ഗോപൻ കാഞ്ഞിരപ്പള്ളിയിൽ ..

സിനിമാതാരവും സി സി എൽ ലീഗ് ക്രിക്കറ്റ്‌ താരവുമായ വിവേക് ഗോപൻ കാഞ്ഞിരപ്പള്ളിയിൽ ..

സിനിമാതാരവും , ടി വി സീരിയലിലെ നിറസന്നിധ്യവും, സി സി എൽ ലീഗ് ക്രിക്കറ്റ്‌ താരവുമായ വിവേക് ഗോപൻ ഇന്നലെ രാത്രിയിൽ കുളപ്പുറത്ത് തന്റെ സുഹൃത്തായ ജോസ്സി പുലിയുറുന്പിലിനെ കാണുവാൻ എത്തി. സുഹൃത്തുക്കളുമൊത്ത് എത്തിയ വിവേക് ഒരു ദിവസം താമസിച്ചതിനു ശേഷം അടുത്ത ദിവസം തിരികെ പോയി. ഗീതാഞ്ജലി , മൈ ഫാൻ രാമു, അറബിയും ഒട്ടകവും , നഖങ്ങൾ മുതലായ സിനിമകളിൽ അഭിനയിച്ചിട്ടുള്ള വിവേക് , സി സി എൽ സെലിബ്രറ്റി ക്രിക്കറ്റ്‌ ലീഗിൽ മോഹൻലാൽ […]

ദേശീയ അഡ്വഞ്ചർ ക്യാന്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്തു പേരിൽ എരുമേലി എം.ഇ എസ് കോളേജിൽ നിന്ന് രണ്ടു വിദ്യാർത്ഥികൾ

ദേശീയ അഡ്വഞ്ചർ ക്യാന്പിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട പത്തു പേരിൽ എരുമേലി എം.ഇ എസ് കോളേജിൽ നിന്ന് രണ്ടു വിദ്യാർത്ഥികൾ

എരുമേലി:കേന്ദ്ര സർക്കാരിന്റെ യുവജന -കായിക ക്ഷേമ മന്ത്രാലയം നേരിട്ടു നടത്തുന്ന ദേശീയ അഡ്വഞ്ചർ ക്യാമ്പിലേയ്ക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തു പേരിൽ എരുമേലി എം.ഇ എസ് കോളേജിൽ നിന്ന് രണ്ടു വിദ്യാർത്ഥികൾ . ബി സി എ രണ്ടാംവർഷ വിദ്യാർത്ഥിനി രോഹിതാ സോമൻ, ബികോം അവസാനവർഷ വിദ്യാർത്ഥി മാഹിൻ സി എസ് എന്നിവരാണ് കേരളാടീമിൽ ഉൾപ്പെട്ടിരിക്കുന്നത് .ടീമിന്റെ ക്യാപ്റ്റൻ അധ്യാപകനായ വി ജി ഹരീഷ് കുമാറാണ്. ഈ മാസം 24 മുതൽ ഒക്ടോബർ 6 വരെ ഹിമാചൽ […]

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ എരുമേലിയില്‍ കാശ്മീർ ദുരിതാശ്വാസ നിധി ശേഖരിക്കുന്നു

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ എരുമേലിയില്‍ കാശ്മീർ  ദുരിതാശ്വാസ നിധി ശേഖരിക്കുന്നു

എരുമേലി: ജമ്മു- കാശ്മീർ പ്രളയ ദുരിതാശ്വാസ നിധി ശേഖരണം സേവാഭാരതിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടത്തി. ദുരിതാശ്വാസ നിധി ശേഖരണം വിഎച്ച്പി പ്രഖണ്ഡ് പ്രമുഖ് ടി.കെ.കൃഷ്ണന്‍കുട്ടി സമാഹരണം ഉദ്ഘാടനം ചെയ്തു. എരുമേലി താലൂക്ക് കാര്യവാഹ് വി.ആര്‍. രതീഷ്, മണ്ഡല്‍ കാര്യവാഹ് ടി.പി. പ്രസാദ്, സേവാസംഘം ശാഖാ പ്രസിഡന്റ് കെപി. ഗോപാലപിള്ള, ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി സി.ആര്‍. ശ്യാം, പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍, പ്രകാശ് കരൂര്‍, വിഷ്ണു ഗോപാല്‍, വൈശാഖ്, കെ.കെ സജീവന്‍ എന്നിവര്‍ ദുരിതാശ്വാസ […]

ജല അതോറിറ്റി പൊന്‍കുന്നം സബ്ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം മന്ത്രി പി ജെ ജോസഫ്‌ നിർവഹിച്ചു ..

ജല അതോറിറ്റി പൊന്‍കുന്നം സബ്ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം മന്ത്രി പി ജെ ജോസഫ്‌ നിർവഹിച്ചു ..

പൊന്‍കുന്നം: കേരള ജല അതോറിറ്റി പൊന്‍കുന്നം കേന്ദ്രമാക്കി ആരംഭിച്ച സബ്ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു .കുടിവെള്ള ക്ഷാമ പരിഹാരത്തിനായി ആവിഷ്ക്കരിച്ച പദ്ധതികൾ പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അകറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. ഈ സബ് ഡിവിഷന്‍ ഓഫീസിനു കീഴില്‍ മുണ്ടക്കയം, പൊന്‍കുന്നം എന്നീ സെക്ഷന്‍ ഓഫീസുകള്‍ ഉള്‍പ്പെടും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നീ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം, കൂട്ടിക്കല്‍, പാറത്തോട്, എരുമേലി, കോരൂത്തോട്, ചിറക്കടവ് കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, മണിമല, എലിക്കുളം എന്നീ പത്തു […]

ആനയും പാപ്പാനും തമ്മിലുള്ള സൌന്ദര്യപിണക്കം നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തി

ആനയും  പാപ്പാനും  തമ്മിലുള്ള സൌന്ദര്യപിണക്കം നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തി

എരുമേലി: വെള്ളം കുടിക്കുന്നതിനിടെ പഴക്കുല തിന്നാന്‍ ശ്രമിച്ച ആനയെ തടഞ്ഞ പാപ്പാന്റെ പെരുമാറ്റത്തില്‍ പിണങ്ങി ഓടിയ ആന പാപ്പാന്മാരെ മണിക്കൂറുകളോളം വെള്ളംകുടിപ്പിച്ചു. മുക്കൂട്ടുതറയിലാണ് സംഭവം. ദിവസങ്ങളായി രണ്ടാം പാപ്പാന്റെ വീടിനു സമീപമുള്ള റബ്ബര്‍തോട്ടത്തില്‍ തളച്ചിരിക്കുകയായിരുന്ന ആനയെ വെള്ളം കുടിപ്പിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. വെള്ളം കുടിച്ചുകൊണ്ടിരിക്കെ നാട്ടുകാരിലൊരാള്‍ പഴക്കുലയുമായി അതുവഴി കടന്നു വന്നു. പഴക്കുല കണ്ട ആന തുമ്പിക്കൈ കൊണ്ട് വാഴക്കുല പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍വിലക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ആന പുറത്തുകയറിയ പാപ്പാനുമായി പിണങ്ങി ഓടുകയായിരുന്നു. രാവിലെ 9ന് […]

പ്രണയം നടിച്ച്‌ യുവതിയായ വീട്ടമ്മയെ വശീകരിച്ചു നാടുകടത്തിയ എരുമേലി സ്വദേശിയെ പോലീസ് കുടകില്‍ നിന്നും പിടികൂടി

പ്രണയം നടിച്ച്‌ യുവതിയായ വീട്ടമ്മയെ  വശീകരിച്ചു നാടുകടത്തിയ എരുമേലി സ്വദേശിയെ പോലീസ്  കുടകില്‍ നിന്നും പിടികൂടി

മുണ്ടക്കയം: പ്രണയം നടിച്ച്‌ 23 വയസുകാരിയുമായി ഒളിച്ചോടിയ മധ്യവയസ്‌കന്‍ പിടിയില്‍. എരുമേലിയില്‍ താമസിക്കുന്ന തിരുവനന്തപുരം നേമം സ്വദേശി പൂരട്ടമ്പലം വി.ഗോപി(ബിനു 47) ആണ്‌ കര്‍ണാകടയിലെ കുടകില്‍ നിന്നും ഷാഡോ പോലീസ്‌ പിടികൂടിയത്‌. . സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വാടകയ്‌ക്ക്‌ താമസിക്കുവാന്‍ എത്തുന്ന ഗോപി നാലിടങ്ങളില്‍ നിന്ന്‌ യുവതികളെ വലയിലാക്കി ഒളിച്ചോടിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. പത്തനംതിട്ടയിലെ കുമ്പനാട്‌ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി വായ്‌പ എടുത്ത സംഭവത്തിലും, റാന്നിയില്‍ ജോലി ചെയ്യുന്നതിനിടെ സഹപ്രവര്‍ത്തകയുടെ മാല കൈക്കലാക്കിയ സംഭവത്തിലും […]

മണിമല സ്വദേശി അരുണിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുൻപിൽ അമേരിക്ക കീഴടങ്ങി …പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിരസ്സു നമിച്ചു ..

മണിമല സ്വദേശി അരുണിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുൻപിൽ അമേരിക്ക കീഴടങ്ങി …പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിരസ്സു നമിച്ചു ..

അതാണ് ഇന്ത്യക്കാരൻ…. അങ്ങനെയാവണം ഇന്ത്യക്കാരൻ.. പണവും പദവിയുമല്ല തനിക്കു വലുതെന്നു പറഞ്ഞു, ഇന്ത്യക്കുവേണ്ടി സൌഭാഗ്യങ്ങൾ എല്ലാം വേണ്ടെന്നു വയ്ക്കുവാൻ സന്നദ്ധത കാണിച്ച രാജ്യസ്നേഹിയായ അരുണ്‍ അമേരിക്കയുടെയും ഇന്ത്യയുടെയും മനം ഒരുപോലെ കവർന്നു.. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ അഭിമാനം കത്ത് സൂക്ഷിച്ച അരുണിനെ കെട്ടിപിടിച്ചു ആശ്ലേഷിച്ചു … അമേരിക്കയിലെ സേവനം കഴിഞ്ഞു എപ്പോൾ തിരിച്ചു വന്നാലും ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്തെ വാതിലുകള്‍ അരുണിനുമുന്നില്‍ തുറന്നിട്ടിരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി അമേരിക്കയിൽ നാസയില്‍ യുവശാസ്ത്രജ്ഞനായി ജോലി ലഭിച്ച മണിമല ചെറുവള്ളി […]

കുളപുറം പോസ്റർ വിവാദം : ആറു പേർ പോലീസ് പിടിയിൽ

കുളപുറം പോസ്റർ  വിവാദം : ആറു പേർ  പോലീസ് പിടിയിൽ

കാഞ്ഞിരപ്പള്ളി: കുളപ്പുറം സംഘർഷം 6 പേർ പിടിയിൽ . തിരുവോണത്തലേന്നു കുളപ്പുറത്ത് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു 6 പേരെ കോടതി റിമാൻഡ് ചെയ്തു. കുളപ്പുറം സ്വദേശികളായ ഭാനു ബിജു (29),മിഥുൻ (19),സുബിൻ ലാൽ (23),റമീസ് (23 ),സുബൈർ (46), ശ്രിജിത്ത് (20) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തത്.കുളപ്പുറം കവലയിൽ ചേരമർ സാംബവ സൊസൈറ്റി പ്രവർത്തകർ സ്ഥാപിച്ച അയ്യൻകാളിയുടെ പോസ്റ്റർ കീറിയതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു . സംഭവത്തിൽ സംഘടനാപ്രവർത്തകരായ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു.ആക്രമത്തിന് പിന്നിൽ ഡി […]

പ്രാർത്ഥനകൾ വിഫലമായി .. കുടകിൽ വച്ച് ഒഴുക്കിൽ പെട്ട് കാണാതായ കോരുത്തോട് സ്വദേശി യുവാവ്‌ മരിച്ചതായി സ്ഥിരീകരണം .. ശരീരം കണ്ടെടുത്തു

പ്രാർത്ഥനകൾ വിഫലമായി .. കുടകിൽ വച്ച് ഒഴുക്കിൽ പെട്ട് കാണാതായ കോരുത്തോട് സ്വദേശി യുവാവ്‌ മരിച്ചതായി സ്ഥിരീകരണം .. ശരീരം കണ്ടെടുത്തു

കോരുത്തോട് : കർണാടകയിലെ കുടകിൽ കുളിക്കുവാനിറങ്ങിയ കോരുത്തോട് സ്വദേശിയായ ബിബിൻ (23) എന്ന യുവാവിനെ ഒഴുക്കിൽ പെട്ട് കഴിഞ്ഞ തിങ്ങളഴ്ച കാണാതായിരുന്നു. എവിടെയെകിലും പിടിച്ചു രക്ഷ പെട്ട് കാണും എന്ന് പ്രതീക്ഷിച്ചു പ്രാർത്ഥനയോടെ കാത്തിരുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും വേദനയുടെ നിമിഷങ്ങൾ നൽകികൊണ്ട് ആ വാർത്ത എത്തി .. ബിബിന്റെ മൃതദേഹം കണ്ടെത്തി കോരുത്തോട് കല്ലറക്കൽ റോസമ്മയുടെ മകൻ ബിബിൻ (23)നാണു ഇങ്ങനെ ഒരു ദാരുണ ദുരന്തം സംഭവിച്ചത് . കഴിഞ്ഞ തിങ്ങളഴ്ചയാണ് സംഭവം. കുടക് ജില്ലയ്ടെ ആസ്ഥാനമായ […]

യേശു ജീവിച്ചിരുന്ന കാലത്തുണ്ടായിരുന്ന റോമൻ നാണയങ്ങളുടെ ശേഖരങ്ങളുമായി കാഞ്ഞിരപ്പള്ളിയിൽ ഒരാൾ

യേശു ജീവിച്ചിരുന്ന കാലത്തുണ്ടായിരുന്ന റോമൻ നാണയങ്ങളുടെ ശേഖരങ്ങളുമായി കാഞ്ഞിരപ്പള്ളിയിൽ ഒരാൾ

കാഞ്ഞിരപ്പള്ളി: യേശുവിന്റെ ജീവിത കാലമായ AD 30 നോടടുത്ത് റോമയിൽ ഉപയോഗിച്ചിരുന്ന അപൂർവ നാണയങ്ങൾ ആനക്കല്ല് മടുക്കക്കുഴി കുരുവിള മാത്യുവിന്റെ ശേഖരത്തിൽ ഉണ്ട് എന്നത് ആരെയും അംബരപ്പിക്കും .

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : ഏഷ്യൻ ഗയിംസിൽ ഇന്ത്യൻ വനിതാ വോളിബോൾ ടീമിനെ കരിക്കാട്ടൂർ സ്വദേശിനി അറക്കൽ ടെറിന്‍ ആന്റണി നയിക്കും

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : ഏഷ്യൻ ഗയിംസിൽ ഇന്ത്യൻ വനിതാ വോളിബോൾ ടീമിനെ കരിക്കാട്ടൂർ സ്വദേശിനി അറക്കൽ ടെറിന്‍  ആന്റണി നയിക്കും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്ക് ഇത് അഭിമാന ദിനം :- കൊറിയയിലെ ഇഞ്ചിയോണിൽ ഇന്നാരംഭിക്കുന്ന ഏഷ്യൻ ഗയിംസിൽ ഇന്ത്യൻ വനിതാ വോളിബോൾ ടീമിനെ കരിക്കാട്ടൂർ സ്വദേശിനി അറക്കൽ റ്റെറിൻ ആന്റണി ആയിരിക്കും നയിക്കുന്നത് . ഒരു കാലത്തെ വോളിബോൾ കളിയുടെ ഈറ്റില്ലം ആയിരുന്ന കരിക്കാട്ടൂർ വോളി ക്ലബ്ന്റെ പഴയ പ്രതാപത്തിന്റെ തിരിച്ചു വരവിന്റെ സൂചന കൂടിയാണ് ടെറിന്‍ ആന്റണി ഈ പദവി . മണിമല കരിക്കാട്ടൂർ അറക്കൽ സണ്ണിയുടെയും സലിമ്മയുടെയും മൂത്തമകളാണ് ടെറിന്‍ . കരിക്കാട്ടൂർ സി സി […]

കാഞ്ഞിരപ്പള്ളി-എരുമേലി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ചെലവ് എട്ടു കോടി

കാഞ്ഞിരപ്പള്ളി-എരുമേലി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ചെലവ് എട്ടു കോടി

എരുമേലി : നടപടി ക്രമങ്ങള്‍ ഇഴഞ്ഞതുമൂലം അറ്റകുറ്റപണികള്‍ വരെ നടത്താന്‍ കഴിയാതിരുന്ന ശബരിമല പാതയിലെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യഘട്ട ടാറിംഗ് ഈ മാസം ഒടുവില്‍ പൂര്‍ത്തിയാകുമെന്ന് മരാമത്ത് അധികൃതര്‍ പറഞ്ഞു. 26-ാം മൈല്‍ മുതല്‍ എരുമേലി വരെയുള്ള 11.817 കിലോമീറ്റര്‍ ദൂരം ഒരു ദിവസം ഒരു കിലോമീറ്റര്‍ എന്ന നിലയില്‍ 12 ദിവസം കൊണ്ട് ആദ്യഘട്ട ടാറിംഗ് നടത്താനാണ് അതിവേഗം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. റോഡിന്റെ വശങ്ങള്‍ വീതി വര്‍ദ്ധിപ്പിക്കാനുള്ള പണികള്‍ അവസാന ഘട്ടത്തിലാണ്. […]

വൈദികനെ ആക്രമിച്ച സംഭവം : മണിമല ഫൊറോനയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും

വൈദികനെ ആക്രമിച്ച സംഭവം : മണിമല ഫൊറോനയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും

മണിമല: ചങ്ങനാശേരി വെരൂര്‍ സെന്റ്‌ ജോസഫ്‌സ്‌ പള്ളി അസിസ്‌റ്റന്റ്‌ വികാരി ഫാ. റ്റോം കൊറ്റത്തിലിനെ സാമൂഹികവിരുദ്ധര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ മണിമല ഫൊറോനയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. ഫൊറോനാ പള്ളി അങ്കണത്തില്‍ നിന്നാരംഭിച്ച റാലി മാര്‍ക്കറ്റ്‌ ജംഗ്‌ഷന്‍, സെന്‍ട്രല്‍ ജംഗ്‌ഷന്‍ വഴി മൂങ്ങാനിയില്‍ സമാപിച്ചു. വിവിധ ഇടവകകളിലെ വൈദികര്‍, കൈക്കാരന്മാര്‍, ഇടവകയിലെ വിവിധ ഭക്‌തസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൂങ്ങാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മണിമല ഫൊറോനാ വികാരി ഫാ.ആന്റണി നെരയത്ത്‌ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി […]

ഹാവൂ .. പച്ചക്കറി വില കുത്തനെ കുറഞ്ഞു …ഓണക്കാലത്ത് 80 രൂപ ഉണ്ടായിരുന്ന ഒരു കിലോഗ്രാം ബീൻസിന് ഇന്നലത്തെ വില വെറും 20 രൂപ

ഹാവൂ .. പച്ചക്കറി വില കുത്തനെ കുറഞ്ഞു …ഓണക്കാലത്ത് 80 രൂപ ഉണ്ടായിരുന്ന ഒരു കിലോഗ്രാം ബീൻസിന് ഇന്നലത്തെ വില വെറും 20 രൂപ

കാഞ്ഞിരപ്പള്ളി : ഓണക്കാലത്ത് 80 രൂപ ഉണ്ടായിരുന്ന ഒരു കിലോഗ്രാം ബീൻസിന് ഇന്നലത്തെ വില വെറും 20 രൂപ .. മറ്റു പച്ചകറികളും ഇനി വില പേടിക്കാതെ വാങ്ങ്വാൻ സാധിക്കും .. തക്കാളി-30, കാബേജ്-28,കാരറ്റ-40്,പച്ചപയര്‍-30,വെണ്ടയ്ക്ക-20, കോവയ്ക്ക-40,പച്ചമുളക്-50,കോവയ്ക്ക-40, ബീറ്റ്റൂട്ട്-30, മുരിങ്ങക്ക-50, ബീന്‍സ്-28, പടവലം-40, സബോള്-28,കിഴങ്ങ്-36,വെള്ളരി-20 എന്നിങ്ങനെയാണ് ബുധനാഴ്ച മാര്‍ക്കറ്റിലെ വില. ഓണം സീസണിലെ പച്ചകറികളുടെ തീ വില കാരണം മിക്കവാറും വളരെ കുറച്ചു മാത്രമെ വാങ്ങിയിരുന്നുള്ളൂ . അതിനാൽ കഞ്ഞിരപ്പള്ളിയിലെ പച്ചക്കറി കച്ചവടക്കാർക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായത് . […]

പൊന്‍കുന്നം ചെറുവള്ളിയില്‍ വീട്ടുമുറ്റത്തെ കിണറ്റിൽ തിരയിളക്കം , വെള്ളത്തിന്‌ നിറം മാറ്റം , വീട്ടുകാർ പരിഭ്രാന്തിയിൽ..

പൊന്‍കുന്നം  ചെറുവള്ളിയില്‍ വീട്ടുമുറ്റത്തെ കിണറ്റിൽ തിരയിളക്കം , വെള്ളത്തിന്‌ നിറം മാറ്റം , വീട്ടുകാർ പരിഭ്രാന്തിയിൽ..

പൊന്‍കുന്നം: ചെറുവള്ളിയില്‍ വീട്ടുമുറ്റത്തെ കിണര്‍ വെള്ളത്തിന്‌ തിരയിളക്കവും നിറം മാറ്റവും രുചിവ്യത്യാസവും. സുരഭിയില്‍ പി.കെ രവീന്ദ്രന്റെ കിണറിലാണ്‌ വാഹനങ്ങളുടെ ഓയില്‍ കലര്‍ന്നപോലുള്ള നിറവ്യത്യാസം കണ്ടത്‌. മഴവെള്ളം പെയ്‌തിറങ്ങിയതിനെ തുടര്‍ന്നാകുമെന്ന്‌ ആദ്യം കരുതിയെങ്കിലും വെള്ളം ഓയില്‍പോലെ ആയതോടെ ആശങ്കയായി. വെള്ളത്തിന്‌ രുചിവ്യത്യാസവും, വെള്ളം ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലും അനുഭവപ്പെട്ടതോടെ വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച്‌ ജില്ലാ വാട്ടര്‍ അതോറിട്ടി ഓഫീസിലും, മലിനീകരണ നിയന്ത്രണം ബോര്‍ഡിലും പരിശോധനയ്‌ക്കായി എത്തിച്ചെങ്കിലും നടപടി ഉണ്ടായില്ല. അധികൃതര്‍ കൈമലര്‍ത്തിയതോടെ പഞ്ചായത്ത്‌ അധികൃതരെ വിവരമറിയിച്ചെങ്കിലും പരിശോധനയ്‌ക്ക്‌ ആരും എത്തിയില്ല. […]

മുണ്ടക്കയത്ത് ശോഭായാത്രക്കിടയിൽ അപകടം : ബസ്‌ ഇടിച്ച്‌ അഞ്ചു പേര്‍ക്കു പരുക്ക്‌

മുണ്ടക്കയത്ത്  ശോഭായാത്രക്കിടയിൽ  അപകടം : ബസ്‌ ഇടിച്ച്‌ അഞ്ചു പേര്‍ക്കു പരുക്ക്‌

മുണ്ടക്കയം: ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ചു നടന്ന ശോഭായാത്രയില്‍ പങ്കെടുക്കുന്നതിനിടെ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഇടിച്ച്‌ അഞ്ചു പേര്‍ക്കു പരുക്ക്‌. ചുങ്കപ്പാറ മുതുമരത്തില്‍ സാലു (45), ഭാര്യ രജിമോള്‍ (35), മകന്‍ ശ്രീഹരി (3), പുലിക്കുന്ന്‌ വട്ടപ്പാറ സജിത്‌മോന്‍ (18), മുണ്ടക്കയം ചെളിക്കുഴി അരീക്കല്‍ത്തറ ഹരികുമാര്‍ (22) എന്നിവര്‍ക്കാണു പരുക്കേറ്റത്‌. മുണ്ടക്കയം, വണ്ടന്‍പതാല്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള ഘോഷയാത്ര കോസ്‌വേ ജംഗ്‌ഷനില്‍ എത്തിയപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കാറിലിടിച്ചു. അപ്പോള്‍ ബസിന്റെ പിന്‍ഭാഗം തട്ടി ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്കു പരുക്കേല്‍ക്കുകയായിരുന്നു. വൈകുന്നേരം 4.30-നാണു സംഭവം. സജിത്‌മോനെ കോട്ടയം […]

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ വന്നു വിവാഹം കഴിച്ചു വേരുറപ്പിക്കുന്നു…ബംഗാളിൽ നിന്നും ജോലിക്കുവന്ന രാജക്കിനു വധു എരുമേലി സ്വദേശിനി ജുബീന..

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ വന്നു വിവാഹം കഴിച്ചു വേരുറപ്പിക്കുന്നു…ബംഗാളിൽ നിന്നും ജോലിക്കുവന്ന രാജക്കിനു വധു എരുമേലി സ്വദേശിനി ജുബീന..

എരുമേലി: അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ വിവാഹം കഴിച്ചു വേരുരപ്പിക്കുന്നു .. അങ്ങനെ പുതിയൊരു സംസ്കാരം പിറവി എടുക്കുന്നതിനു എരുമേലി യും സാക്ഷിയായി … പശ്ചിമ ബംഗാളിലെ കച്ച്ബിഹാര്‍ സ്വദേശിയായ രാജക്ക് മേസ്തിരി പണിക്കാണ് എരുമേലിയിൽ വന്നത് .. പത്തു വർഷങ്ങൾ ആയി രാജക്ക് ഇവിടെ എത്തിയിട്ട് .. ഇനി ഇവിടുത്തുകാരനായി ഇവിടെ തന്നെ ജീവിക്കണം എന്നാണ് ആഗ്രഹം … മലയാളം നന്നായി സംസാരിക്കുവാനും പഠിച്ചു …ഇനി ഒരു വിവാഹം …കുടുംബം .. അതിനായി രാജക്ക് എരുമേലിയിൽ ഉള്ള […]

റവ.ഡോ.ആന്റണി നിരപ്പേലിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ഒരു വൈദിക വിദ്യാര്‍ഥിയെ ദത്തെടുക്കും

റവ.ഡോ.ആന്റണി നിരപ്പേലിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ഒരു വൈദിക വിദ്യാര്‍ഥിയെ ദത്തെടുക്കും

കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് കോളജ് ഡയറക്ടര്‍ റവ.ഡോ.ആന്റണി നിരപ്പേലിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ തക്കല രൂപതയിലെ ഒരു വൈദിക വിദ്യാര്‍ഥിയെ സ്പോണ്‍സര്‍ ചെയ്യുവാന്‍ തീരുമാനിച്ചു. മതസൌഹാര്‍ദ രംഗത്ത് കഴിഞ്ഞ ഏഴു വര്‍ഷമായി അതുല്യ സംഭാവനകള്‍ നല്‍കിയവരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചുവരുന്ന സെന്റ് ആന്റണീസ് കോളജ് ആധ്യാത്മിക മൂല്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി രൂപകല്‍പ്പന ചെയ്തതാണ് ഈ പദ്ധതി. ഈ പദ്ധതി എല്ലാ സ്ഥാപനങ്ങള്‍ക്കും മാതൃകയാകുമെന്നും ആധ്യാത്മിക രംഗത്തെ സാരാംശങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുമ്ബോള്‍ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നും പത്രക്കുറിപ്പില്‍ […]

റവ.ഡോ .സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കുരിയ വൈസ് ചാൻസിലറായി ചുമതലയേറ്റു

റവ.ഡോ .സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കുരിയ വൈസ് ചാൻസിലറായി ചുമതലയേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാഗംമായ റവ.ഡോ .സെബാസ്റ്റ്യൻ വാണിയാപുരയ്ക്കൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കുരിയ വൈസ് ചാൻസിലറായി ചുമതലയേറ്റു. കാഞ്ഞിരപ്പള്ളി യുവദീപ്തി രൂപത ഡയറക്ടർ , രൂപത ജുഡിഷ്യൽ വികാർ , കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ വിസിറ്റിംഗ് പ്രൊഫസർ എന്നീ നിലകളിലും വിവിധ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്നും കാനോൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ധർണ

ധർണ

മുണ്ടക്കയം:സപ്ളൈകോ മാർക്കറ്റുകളിലൂടെ വിറ്റഴിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി വെട്ടികുറച്ച സർക്കാർ നടപടികൾക്കെതിരെ വെൽഫയർ പാർട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മുണ്ടക്കയം സപ്ളൈകോ മാർക്കറ്റിനു മുൻപിൽ ധർണ്ണ നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ അഹമ്മദ് ഗിരിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ജില്ലാ കമ്മറ്റി അംഗം നൗഷാദ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.എം കെ നാസർ ,വി എം ഖലാം ,അയ്യുബി സലാം എന്നിവർ പ്രസംഗിച്ചു.

മകന്റെ വിവാഹവേദിക്കടുത്ത്‌ , വിവാഹ ചടങ്ങ്‌ ആരംഭിക്കുന്നതിനു മിനിട്ടുകള്‍ക്കു മുൻപ് അച്‌ഛന്‌ ദാരുണാന്ത്യം; വേര്‍പാട്‌ അറിയാതെ മിന്നുകെട്ട്‌

മകന്റെ വിവാഹവേദിക്കടുത്ത്‌ , വിവാഹ ചടങ്ങ്‌ ആരംഭിക്കുന്നതിനു മിനിട്ടുകള്‍ക്കു മുൻപ്  അച്‌ഛന്‌ ദാരുണാന്ത്യം; വേര്‍പാട്‌ അറിയാതെ മിന്നുകെട്ട്‌

മുണ്ടക്കയം: മകന്റെ വിവാഹ ചടങ്ങ്‌ ആരംഭിക്കുന്നതിനു മിനിട്ടുകള്‍ക്കു മുമ്പ്‌ കുഴഞ്ഞുവീണ അച്‌ഛന്‌ ദാരുണാന്ത്യം. അച്‌ഛന്റെ വേര്‍പാട്‌ അറിയാതെ മുഹൂര്‍ത്ത സമയത്ത്‌ മകന്റെ വിവാഹം നടന്നു. ഇതിനുശേഷം വിവാഹസംഘം വീട്ടില്‍ എത്തിയതിനു തൊട്ടുപിന്നാലെ ജോസഫിന്റെ മൃതദേഹവുമായുള്ള വാഹനവും എത്തിയത്‌ നാടിന്‌ തീരാവേദനയായി. ഒന്‍പതേക്കര്‍ സൂര്യകാന്തിക്കവല പാറയ്‌ക്കല്‍ ജോസഫാ(ജോസഫ്‌ ആശാന്‍-70)ണ്‌ മകന്റെ വിവാഹം കാണാതെ വിധിക്കു മുമ്പില്‍ കീഴടങ്ങിയത്‌. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക്‌ പന്ത്ര ണ്ടോടെ മുണ്ടക്കയം വടക്കേമലയിലാണ്‌ സംഭവം. ജോസഫിന്റെ മകന്‍ രാജേഷിന്റെ വിവാഹം രാവിലെ 11.30 ന്‌ […]

റബര്‍വിലയിടിവ് : തിടനാട്ടില്‍ പന്തംകൊളുത്തി പ്രകടനം

റബര്‍വിലയിടിവ് : തിടനാട്ടില്‍  പന്തംകൊളുത്തി പ്രകടനം

തിടനാട്: റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ഷകവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകുന്നേരം തിടനാട്ടില്‍ പന്തംകൊളുത്തി പ്രകടനം നടത്തി . തിടനാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം അന്പലം ജംഗ്ഷന്‍, പഞ്ചായത്ത് ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ കടന്ന് തിടനാട് ജംഗ്ഷനില്‍ സമാപിച്ചു . തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ് വെള്ളൂക്കുന്നേല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു .

റോഡ് അപകടങ്ങള്‍ പഠിക്കാന്‍ കമ്മീഷന്‍ കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലുമെത്തി …

റോഡ് അപകടങ്ങള്‍ പഠിക്കാന്‍ കമ്മീഷന്‍ കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലുമെത്തി …

കാഞ്ഞിരപ്പള്ളി:: റോഡ് അപകടങ്ങളെപ്പറ്റി പഠിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ കാഞ്ഞിരപ്പള്ളി, എരുമേലി, കണമല ഇറക്കം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ശബരിമല പാതയിലെ അപകട സാധ്യതകള്‍ വിലയിരുത്തി. ഒട്ടേറെ അപകടങ്ങള്‍ സംഭവിച്ച കാഞ്ഞിരപ്പള്ളി ദേശീയപാതയിലെ ചേപ്പുംപാറയില്‍ അടിയന്തരമായി പരസ്യ ബോര്‍ഡുകള്‍ നീക്കണമെന്നും ക്രാഷ് ബാരിയറുകള്‍ സുരക്ഷയ്ക്കായി സ്ഥാപിക്കണമെന്നും എട്ട് മീറ്റര്‍ വീതിയില്‍ റോഡിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നും കമ്മീഷന്‍ പൊതുമരാമത്ത് അധികൃതരോട് നിര്‍ദേശിച്ചു. റിഫ്‌ളക്ടറുകള്‍ വളവില്‍ സ്ഥാപിക്കണമെന്നും നിര്‍ദേശം നല്‍കി. […]

കാഞ്ഞിരപ്പള്ളിയിൽ ആവേശതിരയിളക്കി ഫുട്ബോൾ മാമാങ്കം ..

കാഞ്ഞിരപ്പള്ളിയിൽ ആവേശതിരയിളക്കി  ഫുട്ബോൾ മാമാങ്കം ..

കാഞ്ഞിരപ്പള്ളി: മിറേഴ്സ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ളബിന്റെ ഉദ്ഘാടനവും ഫുട്ബോൾ ടൂർണമെന്റും തുടങ്ങി..ക്ളബ് രക്ഷാധികാരി സുനിൽ തേനംമാക്കലിന്റെ അധ്യക്ഷതയിൽ ഡോ .എൻ ജയരാജ് എം എൽ എ ക്ളബ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ മറിയാമ്മ ടീച്ചർ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനവും നിർവഹിച്ചു . ജയാ ശ്രീധർ,വി എസ് ഗോപിനാഥൻപിള്ള,കെ ടി സുരേഷ്, റെസിലി മങ്കാശേരി ,മുഹമ്മദ്‌ ഷാഫി എന്നിവർ പ്രസംഗിച്ചു.കുന്നുംഭാഗം ഗവണ്‍മെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ 14 വരെ ടൂർണമെന്റ് നടക്കും. ടൂർണമെന്റിൽ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.14 […]

ചേനപ്പാടിക്കാരുടെ പാളതൈര് സമർപ്പണത്തിനുള്ള തീർഥയാത്ര പുറപ്പെട്ടു

ചേനപ്പാടിക്കാരുടെ പാളതൈര് സമർപ്പണത്തിനുള്ള തീർഥയാത്ര പുറപ്പെട്ടു

കാഞ്ഞിരപ്പള്ളി : ആറന്മുള പാർത്തസാരഥി ക്ഷേത്രത്തിലേക്കുള്ള ചേനപ്പാടിക്കാരുടെ പാളതൈര് സമർപ്പണത്തിനുള്ള തീർഥയാത്ര ഇന്ന് രാവിലെ പുറപ്പെട്ടു സെപ്റ്റംബർ 15- ന് നടക്കുന്ന വിപുലമായ ജന്മാഷ്ട്ടമി സദ്യക്കാവശ്യമായ തൈര് ഇന്ന് രാവിലെ നാമസങ്കീർത്തനത്തോടെ വാഹന ഘോഷയാത്രയായിട്ടാണ് ആറന്മുളയിലേക്ക് പുറപ്പെട്ടത്‌ . ചേനപ്പാടിയിലെ വിവിധ ക്ഷേത്രങ്ങളിൽ നടന്ന വഴിപ്പാടുകൾക്ക് ശേഷം രാവിലെ കിഴക്കേക്കര ശിവകർമ ക്ഷേത്രത്തിൽ പ്രാത്ഥന നടത്തിയാണ് തീർഥയാത്ര പുറപ്പെട്ടത്‌.

ദലിത് ഐക്യം ഊട്ടി ഉറപ്പിച്ച് അയ്യങ്കാളി ജന്മദിനാഘോഷം

ദലിത് ഐക്യം ഊട്ടി ഉറപ്പിച്ച് അയ്യങ്കാളി ജന്മദിനാഘോഷം

കാഞ്ഞിരപ്പള്ളി: അയ്യങ്കാളിയുടെ 152-ാമത് ജന്മദിനം ഉജ്ജ്വല പരിപാടികളോടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നടന്നു. അധ$സ്ഥിത ജനവിഭാഗത്തെ നവോത്ഥാനപാതയിലേക്ക് നയിച്ച അയ്യങ്കാളിയുടെ ജയന്തി റാലികളോടെയും സമ്മേളനങ്ങളോടെയുമാണ് നടന്നത്. കേരള ചേരമര്‍ സംഘം താലൂക്ക് യൂനിയന്‍െറ കീഴിലുള്ള വിവിധ ശാഖകളില്‍ നടന്ന അയ്യങ്കാളി ജന്മദിനാഘോഷത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ശാഖാ കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ.പി.എം.എസ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രധാനമായും പരിപാടികള്‍.. മുണ്ടക്കയത്ത് കെ.പി.എം.എസ്, എ.കെ.സി.എച്ച്.എം.എസ് യൂനിയന്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ അയ്യങ്കാളി ജന്‍മദിനാഘോഷം നടന്നു. കല്ളേപ്പാലം […]

സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് ഓണാഘോഷം സംഘടിപ്പിച്ചു

സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് ഓണാഘോഷം സംഘടിപ്പിച്ചു

പൊൻകുന്നം : സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് ഓണാഘോഷം സംഘടിപ്പിച്ചു ബുധനാഴ്ച്ച രാവിലെ മുതൽ കലാ മത്സരങ്ങൾ ആരംഭിച്ചു..വൈകുന്നേരം ലീലാമഹൽ ഓഡിറ്റോറിയത്തിൽ നിന്നാരംഭിച്ച വർണ്ണശബളമായ ഓണാഘോഷ റാലി രാജേന്ദ്രമൈതാനിയിൽ സമാപിച്ചു.തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം ഡോ .എൻ ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു. കെ എം ദിലീപ് അധ്യക്ഷനായി.പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി സേതുനാഥ്,പഞ്ചായത്ത് അംഗം എ ആർ സാഗർ ,അഡ്വക്കേറ്റ് പി സതീഷ്‌ചന്ദ്രൻ നായർ […]

മംഗളം കാഞ്ഞിരപ്പള്ളി ബ്യൂറോയില്‍ രാത്രിയില്‍ ഗുണ്ടാ ആക്രമണം: ലേഖകൻ തോമസ്‌കുട്ടി കുളവട്ടം പരിക്കേറ്റു ആശുപത്രിയിൽ

മംഗളം കാഞ്ഞിരപ്പള്ളി ബ്യൂറോയില്‍ രാത്രിയില്‍ ഗുണ്ടാ ആക്രമണം: ലേഖകൻ തോമസ്‌കുട്ടി  കുളവട്ടം പരിക്കേറ്റു ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി: മംഗളം കാഞ്ഞിരപ്പള്ളി ബ്യൂറോയില്‍ രാത്രിയില്‍ ഗുണ്ടാ ആക്രമണം. പരുക്കേറ്റ പ്രാദേശിക ലേഖകന്‍ തോമസുകുട്ടി കുളവട്ടത്തിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ മാനിടംകുഴി സ്വദേശികളായ അരുണ്‍(25), വിനീത്‌(26) എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9.45നാണു സംഭവം. ബ്യൂറോയ്‌ക്കു സമീപം മദ്യപിക്കാന്‍ ശ്രമിച്ച സംഘത്തെ വിലക്കിയതിനെ തുടര്‍ന്ന്‌ ഓഫീസിനുള്ളില്‍ കടന്നുകയറി ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബസ്‌ സ്‌റ്റാന്റിനുള്ളിലെ സാമൂഹിക വിരുദ്ധ ശല്യത്തിനും മദ്യപാനം,പിടിച്ചുപറി സംഘങ്ങള്‍ക്കുമെതിരേ ലേഖകൻ നല്‍കിയ വാര്‍ത്തകളില്‍ പ്രകോപിതരായാണു ഗുണ്ടാസംഘം […]

കോരുത്തോട്ടില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു.

കോരുത്തോട്ടില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു.

മുണ്ടക്കയം: കോരുത്തോട്ടില്‍ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. ശബരിമല വനാതിര്‍ത്തിയില്‍ കോരുത്തോട് പട്ടാളംകുന്നിലാണ് കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കൃഷിയിടത്തില്‍എത്തിയ കാട്ടാന താന്നിമൂട്ടില്‍ സാബു,കുന്നേപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി, വെളളമറ്റത്തില്‍ മാത്യു ജോണ്‍,എന്നിവരുടെ കൃഷികള്‍ നശിപ്പിച്ചു. 135 വാഴ, 30 റബ്ബര്‍ മരങ്ങള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്. തനിച്ചെത്തിയ പിടിയാന ചിന്നംവിളിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ വിവരം അറിഞ്ഞെങ്കിലുംഓടിക്കാനായില്ല. പുലര്‍ച്ചെവരെ ശല്യമുണ്ടാക്കിയ ആന പിന്നീട് കാട്ടിലേക്കു കയറിപോകുകയായിരുന്നു. മേഖലയില്‍ ആനയിറങ്ങാതിരിക്കാന്‍ വനപാലകര്‍ കിടങ്ങുകള്‍ സ്ഥാപിക്കുകയോ കമ്പിവേലി നിര്‍മിക്കുകയോ ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പോസ്റ്റർ വിവാദം :- സി എസ് ഡി എസ് പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദിച്ചു എന്നാരോപിച്ച് വൻ പ്രതിഷേധ പ്രകടനം

പോസ്റ്റർ വിവാദം :- സി എസ് ഡി എസ് പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദിച്ചു എന്നാരോപിച്ച് വൻ പ്രതിഷേധ പ്രകടനം

കാഞ്ഞിരപ്പള്ളി: കുളപ്പുറത്ത് ശനിയാഴ്ച്ച വൈകുന്നേരം സി എസ് ഡി എസ് പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചു സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ്‌ കെ കെ സുരേഷിന്റെ നേതൃത്വത്തിൽ ഒന്നാം മൈൽ ജംഗ്ഷനിൽ നിന്ന് കുളപ്പുറത്തേയ്ക്ക് പ്രകടനം നടത്തി. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകളടക്കം ആയിരക്കണക്കിന് പ്രവർത്തകർ പ്രകടനത്തിനും തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിലും പങ്കെടുത്തു. സി എസ് ഡി എസ് സംസ്ഥാന സെക്രട്ടറി എം എസ് […]

മുക്കട കനകപ്പലം പാതയിൽ അപകടം തുടർകഥയാവുന്നു

മുക്കട കനകപ്പലം പാതയിൽ അപകടം തുടർകഥയാവുന്നു

മുക്കട കനകപ്പലം പാതയിൽ അപകടം തുടർകഥയാവുന്നു എരുമേലി : ലോക നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ മുക്കട കനകപ്പലം പാതയിൽ അപകടം തുടർകഥയാവുന്നു . പാത നവീകരിച്ച ശേഷം നിരവധി അപകടങ്ങൾ നടന്നതായി നാട്ടുകാർ പറയുന്നു . കൂടുതലായും ഇരുചക്ര വാഹനങ്ങൾ ആണ് അപകടത്തിൽ പെടുന്നത് . സ്പീഡ് ബ്രേക്കറുകൾ സ്ഥപിചിട്ടുന്ടെങ്കിലും റോഡിൽ അപകട മുന്നറിയിപ്പ് വേണ്ട സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടില്ല എന്ന ആക്ഷേപം പലർക്കുമുണ്ട്. ഈ പാതയിൽ അധിക സ്ഥലവും വന മേഖലയാണ് . അതിനാൽ അപകടം നടന്നാൽ […]

കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് 27 വർഷങ്ങൾക്ക് ശേഷം ലാഭ വിതരണം നടത്തി

കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് 27 വർഷങ്ങൾക്ക് ശേഷം  ലാഭ വിതരണം നടത്തി

കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് 27 വർഷങ്ങൾക്ക് ശേഷം അറ്റ നഷ്ടം പൂർണമായും പരിഹരിച്ചു ലാഭത്തിൽ ആയതിനെ തുടർന്ന് ഓഹരി ഉടമകൾക്ക് ലാഭവിഹിതം വിതരണം ചെയ്തു . ഒപ്പം ഇക്കഴിഞ്ഞ എസ്. എസ് എൽ സി , പ്ലസ്‌ 2 പരീക്ഷകൾക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും വിതരണം ചെയ്തു . കൂവപ്പള്ളി സൈന്റ്റ്‌ ജോസഫ്‌ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേര്ന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ യുണിഫോം സൌജന്യമായി വിതരണം ചെയ്തു […]

കാഞ്ഞിരപ്പള്ളിയിൽ മഞ്ഞകടൽ ഇളകിയാടി …പീതശോഭയില്‍ ഗുരുജയന്തി ആഘോഷം

കാഞ്ഞിരപ്പള്ളിയിൽ മഞ്ഞകടൽ ഇളകിയാടി …പീതശോഭയില്‍ ഗുരുജയന്തി ആഘോഷം

കാഞ്ഞിരപ്പള്ളി: എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും ശാഖകളുടെയും വിവിധ ശ്രീനാരായണീയ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ആഘോഷിച്ചു. ചതയദിനത്തില്‍ വിശേഷാല്‍ പൂജകളോടെയായിരുന്നു ഗുരുജയന്തിക്ക് തുടക്കമായത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ എസ്.എന്‍.ഡി.പി യൂനിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രധാനപരിപാടികള്‍. പീത വസ്ത്രധാരികളായ ശ്രീനാരായണീയര്‍ ചെറുജാഥകളായി മഞ്ഞ പതാകയുമേന്തി സംഗമിച്ച് ശ്രീനാരായണ അനുസ്മരണ സമ്മേളനങ്ങളില്‍ പങ്കെടുത്തു. ചതയദിനസന്ദേശങ്ങള്‍ വിളംബരം ചെയ്തുകൊണ്ടുള്ള സൈക്കിള്‍-മോട്ടോര്‍ സൈക്കിള്‍ റാലികളും നടന്നു. നൂറുകണക്കിന് സ്ത്രീകള്‍ ചതയദിന റാലികളില്‍ പങ്കെടുത്തു. വൈകുന്നേരം യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനങ്ങളില്‍ സമൂഹത്തിലെ വിവിധ […]

അധ്യാപക കുടുംബ കൂട്ടായ്മ

അധ്യാപക കുടുംബ കൂട്ടായ്മ

കാഞ്ഞിരപ്പള്ളി:ഏറ്റവും മഹത്വമുള്ളതും ശ്രേഷ്ഠവുമായ സേവനമേഖലയായി അധ്യാപക ശ്രുശൂഷയെ കാണണമെന്ന് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ ജോസ് കണ്ണമ്പുഴ. നവതി ആഘോഷിക്കുന്ന വെളിച്ചിയാനി സെന്റ്‌ തോമസ്‌ ഇടവകയിലെ അധ്യാപക കുടുംബ കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടവകയിലെ 102 അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.അനുഭവങ്ങൾ പങ്കുവെയ്ക്കൽ,സ്നേഹ വിരുന്ന് എന്നിവയും നടന്നു.റവ.ഡോ തോമസ്‌ പൂവത്താനിക്കുന്നേൽ അധ്യക്ഷത വഹിച്ചു.ഇടവകയിലെ മുതിർന്ന അധ്യാപകരായ പി ഡി കുര്യൻ പുതിയാപറമ്പിൽ, എ .ജെ സ്കറിയ പുതിയാപറമ്പിൽ,എ എം ജേക്കബ് […]

ഉറ്റവർ ഉപേക്ഷിച്ചു പോയവർക്ക് ഓണസദ്യയൊരുക്കി ജനമൈത്രി പോലീസും റസിഡന്റ് അസോസിയേഷനും

ഉറ്റവർ ഉപേക്ഷിച്ചു പോയവർക്ക് ഓണസദ്യയൊരുക്കി ജനമൈത്രി പോലീസും റസിഡന്റ് അസോസിയേഷനും

കാഞ്ഞിരപ്പള്ളി: ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപെട്ടു പോയ ആ വൃദ്ധജനങ്ങൾക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ടപ്പോൾ മഹാബലിയെ നേരിട്ട് കണ്ട സന്തോഷവും അന്പരപ്പും ഒന്നിച്ചുണ്ടായി .. ഓണത്തിന്റെ അന്ന് പോലീസ് മേധാവികൾ തങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവർ ആദ്യം പരിഭ്രമിച്ചു . എന്നാൽ അവരുടെ ഓണസദ്യയിൽ പങ്കെടുക്കുവാൻ വന്നതാണെന്ന് അറിഞ്ഞപ്പോൾ അന്പരപ്പു സന്തോഷത്തിനു വക മാറി. കാഞ്ഞിരപ്പള്ളി പുളിമാവ് നല്ല സമറായൻ ആശ്രമത്തിലെത്തി.രോഗ കാരണത്താൽ ഉറ്റവർ ഉപേക്ഷിച്ചു പോയവരെ പുനരധിവസിപ്പിക്കുന്ന നല്ല സമറായൻ ആശ്രമത്തിലാണ് ഇവർ ഇക്കുറി […]

എരുമേലിയിൽ യാത്രക്കാരൻ മദ്യപിച്ചതിനു ശേഷം ബസിൽ കയറിയപ്പോൾ ബസ് ജീവനക്കാർ മർദിച്ചതായി പരാതി

എരുമേലിയിൽ യാത്രക്കാരൻ മദ്യപിച്ചതിനു ശേഷം ബസിൽ കയറിയപ്പോൾ ബസ് ജീവനക്കാർ മർദിച്ചതായി  പരാതി

എരുമേലി:ബന്ധു വീട്ടിൽ പോകാനെത്തിയ യാത്രക്കാരൻ മദ്യപിച്ചതിനു ശേഷം ബസിൽ കയറിയപ്പോൾ മർദനമേറ്റന്നു പരാതി. ഇന്നലെ ഉച്ചയ്ക്ക് 2 നു എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം.പാമ്പാടി കിഴക്കേക്കര ബിനു (42)വിനാണ് മർദനത്തിൽ പരിക്കേറ്റത് .ബസ് ജീവനക്കാർ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്നു ബിനു പറയുന്നു.അതേസമയം ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ബിനു ശ്രമിച്ചപ്പോൾ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നു ബസ് ജീവനക്കാർ പറയുന്നു.എരുമേലി പോലിസെത്തി ബിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ജനറൽ ആശുപത്രിയിൽ ഓണ സദ്യ വിളന്പി ചീഫ് വിപ്പ് പി സി ജോർജ്…

ജനറൽ ആശുപത്രിയിൽ ഓണ സദ്യ വിളന്പി  ചീഫ് വിപ്പ് പി സി ജോർജ്…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്നു വരുന്ന ശ്രീ വിശ്വകർമ്മ ട്രസ്റ്റിന്റെ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ഇന്നലെ നടന്ന ഓണ സദ്യയിൽ ഗവ.ചീഫ് വിപ്പ് പി സി ജോർജ് രോഗികൾക്ക് സദ്യ വിളന്പികൊടുത്തത് കൗതുകമായി. ശ്രീ വിശ്വകർമ്മ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധന രോഗികൾക്കായി ട്രസ്റ്റിലെ 54 അംഗങ്ങളുടെ കൂട്ടായ്മയിൽ നടന്നു വരുന്ന ഉച്ചഭക്ഷണ വിതരണ പരിപാടിയിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് തിങ്ങലഴ്ചയാണ് ഓണസദ്യയാണ്‌ വിതരണം നടത്തിയത്. ചീഫ് വിപ്പും ട്രസ്റ്റിലെ കുടുംബാഗംങ്ങളും ഓണസദ്യയിൽ പങ്കുചേർന്നു. ബി ജെ പി നിയോജക […]

എന്താണ് സത്യം ? കാഞ്ഞിരപ്പള്ളി എസ് ഐ ശില്പ ഷെട്ടിയുടെ ഫോട്ടോ എടുത്തത്‌ എന്തിന് ? ആടിനെ പട്ടിയാക്കിയത് ആര് ?

എന്താണ് സത്യം ? കാഞ്ഞിരപ്പള്ളി എസ് ഐ ശില്പ ഷെട്ടിയുടെ ഫോട്ടോ എടുത്തത്‌ എന്തിന് ? ആടിനെ പട്ടിയാക്കിയത് ആര് ?

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിന്ന ഫോട്ടോ ആണ് കാഞ്ഞിരപ്പള്ളിയിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ 32- മത്തെ ഷോറൂം കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യപെട്ട വേളയിൽ, കാഞ്ഞിരപ്പള്ളി എസ് ഐ ഷിന്റോ കുര്യൻ , ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഫോട്ടോ എടുത്തത്‌ … ആ ഫോട്ടോയുടെ പശ്ചാത്തലത്തിൽ ഒരു ആംബുലൻസ് പോകുന്ന ഫോട്ടോ ഉണ്ടായിരുന്നതിനാൽ സംഭവം വലിയ വിവാദമായി .. ഉത്തരവാദിത്വപെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ അവിടെ തിരക്കിൽ […]

പോസ്‌റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലി കുളപ്പുറത്ത് ഡി വൈ എഫ് ഐ- സി എസ് ഡി എസ് പ്രവർത്തകർ തമ്മിൽ സംഘർഷം ..

പോസ്‌റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലി കുളപ്പുറത്ത് ഡി വൈ എഫ് ഐ- സി എസ് ഡി എസ് പ്രവർത്തകർ തമ്മിൽ സംഘർഷം ..

കുളപ്പുറം (കാഞ്ഞിരപ്പള്ളി):അയ്യന്‍കാളിയുടെ ജന്മദിനാഘോഷത്തിന്റെ കുളപ്പുറം കവലയില്‍ പതിച്ചിരുന്ന പോസ്‌റ്റര്‍ കീറിയതിനെച്ചൊല്ലി കുളപ്പുറത്ത്‌ ഡി.വൈ.എഫ്‌.ഐ-ചേരമര്‍ സാംബവ ഡെവലപ്പമെന്റ്‌ സൊസൈറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ തലയ്‌ക്ക ഗുരുതരമായി പരിക്കേറ്റ സി.എസ്‌.ഡി.എസ്‌ കുളപ്പുറം യൂണിറ്റ്‌ പ്രവര്‍ത്തകരായ ഈറ്റക്കുഴിയില്‍ ജയന്‍. ഇ. ഭാസ്‌കര്‍,പുത്തന്‍കുളം ജോയി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരായ ബിനീഷ്‌,സുബൈര്‍,റമീസ് എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രി 9 മണിയോടെ കുളപ്പുറം കവലയിലായിരുന്നു സംഭവം. അയ്യന്‍കാളി ജന്മദിനഘോഷത്തിന്റെ ഭാഗമായി കുളപ്പുറത്ത് […]

കുടിയന്മാർക്ക് ബാറിൽ ആഘോഷിക്കുവാൻ ഇത് അവസാനത്തെ ഓണം ..

കുടിയന്മാർക്ക്  ബാറിൽ ആഘോഷിക്കുവാൻ ഇത് അവസാനത്തെ ഓണം ..

ബാറുകൾ നിരോധിച്ചതോടെ ബാറിൽ മദ്യപിച്ചിരുന്ന കുടിയന്മാർക്ക് ഇത് അവസാനത്തെ ഓണം .. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഓണഘോഷം ബാറുകളിൽ അടിപൊളി ആക്കുവാൻ തന്നെയാണ് മദ്യപരുടെ തീരുമാനം .. ഇനി അടുത്ത വര്ഷം മുതൽ ഓണഘോഷം കുടിയന്മാർ തങ്ങളുടെ സ്വന്തം വീട്ടിൽ ബാർ ഉണ്ടാക്കികൊണ്ടയിരിക്കും … എഴുപതു ബാറുകൾ സർക്കാർ അടച്ചു പൂട്ടിയപ്പോൾ കുടിയന്മാർ എഴുപതിനായിരം ബാറുകൾ സ്വന്തം വീടുകളിൽ തുറക്കും …. ഒരു സ്മാൾ അടിച്ചു പണിക്കു പോയികൊണ്ടിരുന്ന പാവം തൊഴിലാളികൾ ഇനി ബിവരേജസിൽ പോയി മിനിമം […]

ഓണത്തിന്റെ പ്രൗഡിയും തിളക്കവും വിളിച്ചോതി 40 അടി വ്യാസമുള്ള അത്തപ്പൂക്കളവുമായി സ്കൂൾ കുട്ടികൾ…..

ഓണത്തിന്റെ പ്രൗഡിയും തിളക്കവും വിളിച്ചോതി 40 അടി വ്യാസമുള്ള അത്തപ്പൂക്കളവുമായി സ്കൂൾ കുട്ടികൾ…..

176 പേര്‍ കൈകൊട്ടി കളിച്ച തിരുവാതിരയൊരുക്കി 40 അടി വ്യാസമുള്ള അത്തപ്പൂക്കളവുമായി സ്കൂൾ കുട്ടികൾ….. മുണ്ടക്കയം: 176 പേര്‍ കൈകൊട്ടി കളിച്ച തിരുവാതിരയൊരുക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓണാഘോഷത്തെ വ്യത്യസ്‌തമാക്കി. മുണ്ടക്കയം സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിലാണ്‌ ഓണാഘോഷങ്ങളുടെ ഭാഗമായി 40 അടി വ്യാസമുള്ള അത്തപ്പൂക്കളമൊരുക്കിയത്‌. പൂക്കളമൊരുക്കിയ 176 വിദ്യാര്‍ത്ഥിനികള്‍ കേരളീയ വേഷമണിഞ്ഞ്‌ മൂന്ന്‌ ഇതളായി നിന്ന്‌ തിരുവാതിര ഒരുക്കിയതോടെ പൂ വിളിയും, തിരുവാതിരയുടെ ശീലുകളും ഓണത്തിന്റെ പ്രൗഡിയും തിളക്കവും വിളിച്ചോതി. അധ്യാപക ദിനാചരണത്തില്‍ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്‌ഥിരം […]

റബർ ഇറക്കുമതി നിർത്തി വെയ്ക്കണമെന്ന് വി എം സുധീരൻ.

റബർ ഇറക്കുമതി നിർത്തി വെയ്ക്കണമെന്ന് വി എം സുധീരൻ.

കാഞ്ഞിരപ്പള്ളി: കർഷക കൂട്ടായ്മകൾ ശക്തിപ്പെട്ടെങ്കിൽ മാത്രമേ കാർഷിക മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂവെന്ന് കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരൻ . വെളിച്ചിയാനി സെന്റ്‌ തോമസ്‌ ഇടവകയുടെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ കർഷക സെമിനാറിന്റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. 6 മാസത്തേയ്ക്ക് എങ്കിലും റബർ ഇറക്കുമതി നിർത്തി വെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സമൂഹത്തിന്റെ തിന്മകൾക്ക് കാരണമാകുന്ന ലഹരിക്കെതിരെയുള്ള ഇടവകയുടെ പ്രവർത്തനങ്ങളെ സുധീരൻ അഭിനന്ദിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ […]

വെറുതെ ഒരു ഓണക്കാലം, വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനം നിർവികാരതയോടെ ഓണത്തെ വരവേൽക്കുന്നു…

വെറുതെ ഒരു ഓണക്കാലം, വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനം നിർവികാരതയോടെ ഓണത്തെ വരവേൽക്കുന്നു…

കാഞ്ഞിരപ്പള്ളി: ഇന്നലെ നാട്ടിലെ ജനം നിർവികാരതയോടെ ആർക്കോവേണ്ടി ഉത്രാടപാച്ചിൽ നടത്തി .. റബര്‍ വിലയിടിവും, മഴയും നടുവൊടിച്ച മേഖലയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ നട്ടംതിരിഞ്ഞ്‌ ഒരു ജനത. പച്ചക്കറികളുടെ ഞെട്ടിക്കുന്ന വില കേട്ട് ജനം ഓണആഘോഷത്തിൽ നിന്നും മാറി നിന്നപ്പോൾ, ഓണം മുൻപിൽ കണ്ടു പണം കടമെടുത്തു പച്ചക്കറികൾ വാങ്ങികൂട്ടിയ കച്ചവടക്കാർക്ക് ഇത്തവണ കണ്ണീരിന്റെ ഓണം. മിക്ക കടകളിലും പച്ചകറികൾ ആർക്കും വേണ്ടാതെ നിറഞ്ഞു ഇരിക്കുന്നു . പലവ്യഞ്‌ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ദിവസവും വില റോക്കറ്റ്‌ പോലെ കുതിച്ചുകയറിയതോടെ […]

കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പോലീസുകാരുടെ ഏറ്റുമുട്ടല്‍ , ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും

കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പോലീസുകാരുടെ ഏറ്റുമുട്ടല്‍ , ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും

കാഞ്ഞിരപ്പള്ളി : ഇന്നലെ കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ രണ്ടു പോലീസുകാർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ പൊലീസുകാരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അറിയിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.സ്‌റ്റേഷന്‍ റൈറ്റര്‍ അനിലും,സീനിയര്‍ സിവില്‍പോലീസ് ഓഫീസറായ ജോര്‍ജ്ജുകുട്ടിയും തമ്മിലാണ് ഏറ്റുമുട്ടിയത്.കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ ചടങ്ങില്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാര്‍ക്ക് പണം വിതരണം ചെയ്തുതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് അറിയുന്നു. വിഹിതം കുറഞ്ഞത് ജോര്‍ജ്ജുകുട്ടി ചോദ്യം ചെയ്തതാണത്രേ […]

കാഞ്ഞിരപ്പള്ളി പോലീസ് സ്റേഷനില്‍ രണ്ടു പോലീസുകാര്‍ തമ്മിൽ സംഘര്‍ഷം; രണ്ടുപേരും പരിക്കേറ്റു ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി പോലീസ് സ്റേഷനില്‍ രണ്ടു പോലീസുകാര്‍ തമ്മിൽ  സംഘര്‍ഷം;   രണ്ടുപേരും പരിക്കേറ്റു ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : ” പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട” എന്ന് പറഞ്ഞത് പോലെയാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ഇന്നുണ്ടായ സംഭവങ്ങൾ .. തനിക്കിട്ടു അടി കിട്ടിയതിനു പരാതി പറയുവാൻ പോലീസ് സ്റ്റേഷനിൽ പരാതിക്കാരൻ ചെന്നപ്പോൾ കാണുന്നത് അവിടെ പോലീസുകാർ തമ്മിൽ നടന്ന പൊരിഞ്ഞ അടി . തന്ത്രപൂർവ്വം പുറത്തു ചാടിയതിനാൽ അവിടെ നിന്നും വീണ്ടും അടി കിട്ടിയില്ല .. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പോലിസുക്കാർ തമ്മിൽ ഏറ്റുമുട്ടി. രാവിലെ പത്തരയോടെയാണ് സംഭവം. സിവിൽ […]

ബൈക്കിനുള്ളിൽ പാന്പ് …

ബൈക്കിനുള്ളിൽ പാന്പ് …

കാഞ്ഞിരപ്പള്ളി: രണ്ടു അണലിക്കുഞ്ഞുങ്ങള്‍ നാട്ടുകാരെയും ഫയര്‍ ഫോഴ്‌സിനെയും കുറെ നേരത്തേക്ക് മുൾമുനയിൽ നിർത്തി .. ആക്രി സാധനങ്ങള്‍ക്കൊപ്പം വിറ്റ ബൈക്കിന്റെ ഹെഡ്‌ലൈറ്റില്‍ രണ്ട് അണലിക്കുഞ്ഞുങ്ങള്‍.പണി പതിനെട്ടും നോക്കിയിട്ടും പാന്പ് പുറത്തിറങ്ങിയില്ല.ഒടുവില്‍ ലൈറ്റ് അഴിച്ചെടുത്ത് പാമ്പുകളോടൊപ്പം വനപാലകര്‍ക്ക് കൈമാറി. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് സ്റ്റേഷന് സമീപത്തെ ആക്രിക്കടയിലാണ് സംഭവം. മുക്കൂട്ടുതറയില്‍നിന്ന് എത്തിച്ച ആക്രി സാധനങ്ങള്‍ക്കിടയില്‍ ഉപയോഗ ശൂന്യമായൊരു ബൈക്കും ഉണ്ടായിരുന്നു. പെട്ടിഓട്ടോയിലാണിവ എത്തിച്ചത്.ബൈക്കിന്റെ ഹെഡ് ലൈറ്റ് കണ്ട സമീപത്തെ വര്‍ക്ഷോപ്പുകാരന്‍ ആക്രിഉടമയെ സമീപിച്ചു. ലൈറ്റ് അഴിച്ചെടുക്കുന്നതിനിടെ ലൈറ്റിനുള്ളില്‍ പാമ്പിന്റെ തല […]

ആരാണ് ബോബി ചെമ്മണ്ണൂർ ? ..കാഞ്ഞിരപ്പള്ളിക്കാർ അദ്ദേഹത്തിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നു ?

ആരാണ് ബോബി ചെമ്മണ്ണൂർ ?  ..കാഞ്ഞിരപ്പള്ളിക്കാർ അദ്ദേഹത്തിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നു ?

കാഞ്ഞിരപ്പള്ളി :- ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ 32- മത്തെ ഷോറൂം കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യപെട്ട വേളയിൽ ഉദ്ഘാടന വേദിയിൽ വെള്ള മുണ്ടും ഉടുപ്പും ധരിച്ചു നിഷ്കളങ്ക മുഖഭാവത്തോടെ നിന്നിരുന്ന സുമുഖന്നായ ആ ചെറുപ്പക്കാരനെ കണ്ടു ജനങ്ങൾ ആവേശഭരിതരായി. അഞ്ചു മാസങ്ങൾക്ക് മുൻപ് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ 812 കിലോ മീറ്റർ ഒറ്റയ്ക്ക് ഓടിയ ജ്വല്ലറി രംഗത്തെ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ എന്ന യുവാവ് ഇപ്പോൾ ആബാലവൃദ്ധം ജനങ്ങൾക്കും സുപരിചിതനാണ് . കേരളം, […]

Page 1 of 3123