NEWS update

News Update

കേരളത്തിന് നിരാശ: അഞ്ച് പുതിയ തീവണ്ടികള്‍ മാത്രം

ന്യൂഡല്‍ഹി: കേരളത്തെ നിരാശയിലാഴ്ത്തി വീണ്ടും ഒരു റെയില്‍ബജറ്റ് കൂടി. രണ്ട് പുതിയ എക്‌സ്പ്രസ് തീവണ്ടികളും മൂന്നു പാസഞ്ചറുകളുമാണ് ബജറ്റില്‍ കേരളത്തിന് ആകെ ലഭിച്ചത്. പുതിയ പദ്ധതികളോ പാതകളോ ബജറ്റിലില്ല. ലോകമാന്യതിലക്-കൊച്ചുവേളി(ആഴ്ചയില്‍ ഒരു ദിവസം), വിശാഖപട്ടണം-കൊല്ലം(ആഴ്ചയില്‍ ഒരു ദിവസം) എന്നിവയാണ് ബജറ്റില്‍ കേരളത്തിന് ലഭിച്ച എക്‌സ്പ്രസ് തീവണ്ടികള്‍. പുതിയ പാസഞ്ചര്‍ വണ്ടികള്‍: ഷൊറണൂര്‍-കോഴിക്കോട് പാസഞ്ചര്‍ (ദിവസേന); പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (ദിസേന); തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (ദിവസേന). കേരളത്തിലൂടെ കടന്നുപോകുന്ന അഞ്ച് ട്രെയിനുകള്‍ നീട്ടി. ഗുവഹാട്ടി-എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെയും, മധുര-കൊല്ലം […]

റെയില്‍വെ ബജറ്റ് – യാത്രാനിരക്കില്‍ വര്‍ധനയില്ല; ചരക്കുകൂലി കൂടും

ന്യൂഡല്‍ഹി: റെയില്‍ യാത്രാനിരക്ക് കൂട്ടില്ലെന്ന് റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പ്രഖ്യാപിച്ചു. എന്നാല്‍, ചരക്കുകൂലി വര്‍ധിക്കുമെന്ന് പാര്‍ലമെന്റില്‍ 2013-2014 വര്‍ഷത്തേക്കുള്ള റെയില്‍വെ  ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി അറിയിച്ചു. റയില്‍ സുരക്ഷയ്ക്ക് ഒട്ടേറെ നടപടികളും ബജറ്റില്‍ പ്രഖ്യാപിച്ചു. റെയില്‍വെ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന് ആമുഖമായി അദ്ദേഹം അറിയിച്ചു. പൊതുസ്വകാര്യ പങ്കാളിത്തത്തിന് മുന്‍തൂക്കം നല്‍കുന്ന നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ബജറ്റ്. ചരക്കുകൂലിയില്‍ അഞ്ചു ശതമാനം വര്‍ധനയാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് ആനുപാതികമായി ചരക്കുകൂലിയില്‍ വ്യത്യാസമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. റിസര്‍വേഷന്‍, […]

മാണിക്ക് എല്‍ .ഡി.എഫിലേക്ക് വരാം: വി.എസ്

തിരുവനന്തപുരം: കെ.എം മാണി ഇടതുമുന്നണിയിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണി വരുന്നതില്‍ തനിക്ക് പൂര്‍ണ യോജിപ്പാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് എതിര്‍പ്പില്ല. മാണി വന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ഗൗരിയമ്മയുടേയും എം.വി.ആറിന്റെയും കാര്യത്തില്‍ അവര്‍ അഭിപ്രായം പറഞ്ഞ ശേഷം പ്രതികരിക്കാമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.           ..

കന്യാസ്ത്രീ മഠങ്ങള്‍ക്കും വൈദിക മന്ദിരങ്ങള്‍ക്കുമുള്ള സബ്സിഡി പുന:സ്ഥാപിച്ചു

കന്യാസ്ത്രീ മഠങ്ങള്‍ക്കും വൈദിക മന്ദിരങ്ങള്‍ക്കുമുള്ള പാചക വാതക സബ്സിഡി പുന:സ്ഥാപിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു കൊടുക്കുന്നതു പോലെ ഒമ്പത് പാചകവാതക സിലിണ്ടറുകള്‍ നല്‍കും. കേന്ദ്രമന്ത്രി കെ.വി.തോമസാണ് ഇക്കാര്യം അറിയിച്ചത്.

വാഹന വിളംബര ജാഥയുടെ ഉല്‍ഘാടനം കെ ജെ ചാക്കോ കുന്നത്ത് നിര്‍വഹിച്ചു

കാഞ്ഞിരപ്പള്ളി:കേരള വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാസമ്മേളനത്തിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി താലുക്ക് കമ്മറ്റിയുടെ നേതൃത്തത്തില്‍ നടത്തുന്ന വാഹന വിളംബര ജാഥയുടെ ഉല്‍ഘാടനം ഇന്നു രാവിലെ ഒന്‍പതിന് കെ ജെ ചാക്കോ കുന്നത്ത് നിര്‍വഹിച്ചു. താലുക്ക് പ്രസിഡന്റ്‌ മാത്യു വെട്ടിയാങ്കല്‍ ജാഥ നയിച്ചു .വൈകിട്ട് ആറരയ്ക്ക് മുക്കുട്ടുത്തറയില്‍ സമാപന സമ്മേളനം ജില്ലാ സെക്രട്ടറി മുജീബ് റഹ്മാന്‍ ഉല്‍ഘാടനം ചെയ്യും.നാളെ രാവിലെ ഒന്‍പതരയ്ക്ക് ഇടക്കുന്നത്തുനിന്നാരംഭിക്കുന്ന ജാഥ വൈകിട്ട് അഞ്ചിനു കാഞ്ഞിരപ്പള്ളിയില്‍ സമാപിക്കും.തുടര്‍ന്ന് നടക്കുന്ന സമ്മേളനം സംസ്ഥാന കൌണ്‍സില്‍ അംഗം രാജു […]

ബിവറേജ് കോര്‍പ്പറേഷന്‍ മദ്യശാലയില്‍ മോഷണം

ഈരാറ്റുപേട്ട: സിവില്‍ സപ്ളൈസ് വകുപ്പിന്റെ കീഴിലുള്ള വിദേശ മദ്യശാലയിലും സമീപത്തു പ്രവര്‍ത്തിക്കുന്ന ഓയില്‍ക്കടയിലും കഴിഞ്ഞദിവസം രാത്രി മോഷണം നടന്നു. വിദേശമദ്യശാലയുടെ പിന്നിലുള്ള ജനലിന്റെ കമ്പികള്‍ തകര്‍ത്ത് ഭിത്തി തുരന്നാണ് കടയ്ക്കുള്ളില്‍ മോഷ്ടാക്കള്‍ കടന്നത്. വലിയപരയ്ക്കാട്ട് സിബിയുടെ ഓയില്‍ക്കടയുടെ പിന്നിലെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് ഉള്ളില്‍ പ്രവേശിച്ചത്. വിദേശമദ്യശാലയില്‍നിന്നു വിലകൂടിയ മദ്യവും പണവും നഷ്ടപ്പെട്ടതായി ജീവനക്കാര്‍ പറഞ്ഞു. സ്റോക്കെടുത്താല്‍ മാത്രമേ മദ്യത്തിന്റെ കണക്ക് ലഭ്യമാകൂ. ദിവസേന ആറു ലക്ഷം രൂപയോളം വിറ്റുവരവുള്ള മദ്യശാലയിലെ പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറക്കാന്‍ […]

വീഗാ ലാന്‍ഡ്‌ വണ്ടര്‍ ലാ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു

കൊച്ചി : എറണാകുളം വണ്ടര്‍ ലാ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു. മലപ്പുറം സ്വദേശിയായ ശരത്‌ (20) ആണ്‌ മരിച്ചത്‌. വിനോദ റൈഡിനിടെ തെറിച്ചു വീണാണ്‌ അപകടം.

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു 22,040 രൂപയിലെത്തി

സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,040 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,755 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്നു വ്യാപാര ദിവസത്തിനുള്ളില്‍ പവന് 420 രൂപയാണ് കുറഞ്ഞത്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 2.60 ഡോളര്‍ വര്‍ധിച്ച് 1,584.10 ഡോളറായി.

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍- ഡാനിയേല്‍ ഡേ ലൂയിസ് , നടി- ജെന്നിഫര്‍ ലോറന്‍സ്

ചിക്കാഗോ: എണ്‍പത്തിയഞ്ചാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററില്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍- ഡാനിയേല്‍ ഡേ ലൂയിസ്(ചിത്രം- ലിങ്കണ്‍). മികച്ച നടി- ജെന്നിഫര്‍ ലോറന്‍സ് ( ചിത്രം- സില്‍വര്‍ ലൈനിംഗ്‌സ് പ്ലേബുക്ക്). മികച്ച ചിത്രം- ആര്‍ഗോ. അഞ്ചുതവണ നാമനിര്‍ദേശം ലഭിച്ച ഡാനിയേലിന്റെ മൂന്നാമത് പുരസ്‌കാരവുമാണിത്. സര്‍വെകളെ പിന്തള്ളിയാണ് ജെന്നിഫര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. രണ്ടാം തവണയാണ് ജെന്നിഫറിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുന്നത്. മികച്ച സംവിധായകനായി ലൈഫ് ഓഫ് പൈയുടെ സംവിധായകന്‍ ആങ് ലീ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ ഏറ്റവും […]

പത്തനംതിട്ട പുത്തന്‍പീടികയില്‍ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് +2 വിദ്യാര്‍ത്ഥികള്‍ മരിച്ചു,

പത്തനംതിട്ട പുത്തന്‍പീടികയില്‍ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് +2 വിദ്യാര്‍ത്ഥികള്‍ മരിച്ചു,

ഇന്ത്യ പിഎസ്‌എല്‍വി സി-20 വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട: ഇന്ത്യ പിഎസ്‌എല്‍വി സി-20 വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട്‌ 6.01 ന്‌ ആയിരുന്നു വിക്ഷേപണം. ഏഴ്‌ കൃത്രിമ ഉപഗ്രഹങ്ങളുമായി സതീഷ്‌ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ പിഎസ്‌എല്‍വി യാത്ര ആരംഭിച്ചത്‌. ഐഎസ്‌ആര്‍ഒയുടെ 23 മത്‌ പിഎസ്‌എല്‍വി വിക്ഷേപണമാണ്‌ നടന്നത്‌. ഇന്ത്യയുടേയും ഫ്രാന്‍സിന്റേയും സംയുക്‌ത സംരംഭമായ സരള്‍ ആണ്‌ പിഎസ്‌എല്‍വി ഭ്രമണപഥത്തിലെത്തിക്കുന്ന പ്രധാന ഉപഗ്രഹം. സുനാമി, കൊടുങ്കാറ്റ്‌ തുടങ്ങിയവയെ കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കാന്‍ സഹായിക്കുന്ന സരള്‍ ബാംഗ്ലൂര്‍ ഐഎസ്‌ആര്‍ഒയിലാണ്‌ നിര്‍മ്മിച്ചത്‌. സമുദ്രശാസ്‌ത്ര പഠനം ലക്ഷ്യമിട്ടാണ്‌ സരളിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്‌. വിക്ഷേപണത്തിന്‌ രാഷ്‌ട്രപതി […]

നേരത്തേ വിറ്റ വാഹനം പുതിയതെന്നു പറഞ്ഞ്‌ കബളിപ്പിച്ച്‌ വിറ്റതായി പരാതി

കോട്ടയം: നേരത്തേ വിറ്റ, വാഹനം പുതിയതെന്ന്‌ പറഞ്ഞു നല്‍കി കബളിപ്പിച്ചതായി പരാതി. കുമളി റോസാപൂക്കണ്ടം അമീന വീട്ടില്‍ രാജയാണ്‌ കോട്ടയം സി.ജെ.എം കോടതിയില്‍ പരാതി നല്‍കിയത്‌. കോട്ടയം വടവാതൂരിലെ ടാറ്റ മോട്ടോഴ്‌സ് ഡീലറായ സെന്റ്‌ ആന്റണീസ്‌ െ്രെപവറ്റ്‌ ലിമിറ്റഡില്‍ കമ്പനിയില്‍നിന്നു വാങ്ങിയ ടാറ്റ സുമോ ഗ്രാന്‍ഡ്‌ എന്ന വാഹനമാണ്‌ പഴയതായിരുന്നു എന്ന ആക്ഷേപമുമായി രാജ പത്രസമ്മേളനം നടത്തിയത്‌. കമ്പനി ഡിസ്‌പ്ലേയ്‌ വച്ചിരുന്നതാണന്നും പുതിയതും ആരും ഉപയോഗിക്കാത്തതുമാണെന്ന്‌ കാണിച്ചാണ്‌ വാഹനം നല്‍കിയതത്രേ. കൂടാതെ രണ്ടുവര്‍ഷത്തെ അല്ലെങ്കില്‍ ഒരു ലക്ഷം […]

അമേരിക്കന്‍ പ്രസിഡണ്ട്‌ ഒബാമയുടെ ഭാര്യയുടെ ഡാന്‍സ് യു ടുബില്‍ ഹിറ്റ്‌ ആയി. വീഡിയോ ഇവിടെ കാണാം

വാഷിംഗ്ടണ്‍: യുഎസ് പ്രഥമ പൌര മിഷേല്‍ ഒബാമയുടെ നൃത്തം യൂ ട്യൂബില്‍ വീണ്ടും സൂപ്പര്‍ ഹിറ്റ്. ‘ലേറ്റ് നൈറ്റ് വിത്ത് ജിമ്മി ഫാലന്‍’ എന്ന ചാനല്‍ ടോക് ഷോയ്ക്ക് എത്തിയ മിഷേല്‍, ജിമ്മി ഫാലനുമൊത്താണ് ചുവടുകള്‍ വെയ്ക്കുന്നത്. പ്രസിദ്ധമായ മം ഡാന്‍സിന്റെ ചെറുരൂപമാണ് ഇരുവരും അവതരിപ്പിച്ചത്. സ്ത്രീകളുടെ വേഷം ധരിച്ചാണ് അവതാരകനായിരുന്ന ജിമ്മി ഫാലനും മിഷേലിനൊപ്പം ചുവടുവെച്ചത്. വരികള്‍ക്ക് അനുസൃതമായി കൈകളും ശരീരവും ചലിപ്പിച്ചുള്ള നൃത്തമാണിത്. ശനിയാഴ്ചയാണ് ഇതിന്റെ വീഡിയോ യൂ ട്യൂബിലിട്ടത്. 24 മണിക്കൂറിനുള്ളില്‍ തന്നെ […]

ധര്‍മ്മരാജന്റെ സഹോദരി എന്ന് കരുതിയാണ് സൂര്യനെല്ലി പെണ്‍കുട്ടിക്ക് അഭയം കൊടുത്തത്. അതിനു തന്നെ പ്രതിയാക്കി. 32-ാം പ്രതി

സൂര്യനെല്ലി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ താന്‍പറഞ്ഞ കാര്യങ്ങളല്ല തന്റെ മൊഴിയായി രേഖപ്പെടുത്തിയതെന്ന ആരോപണവുമായി കേസിലെ 32-ാം പ്രതി രംഗത്ത്. കട്ടപ്പന കാണക്കാലിപ്പടി വിഴിക്കപ്പാറയില്‍ വിലാസിനിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രതിഭാഗം അഭിഭാഷകര്‍ക്കും എതിരെ രംഗത്തെത്തിയിരിക്കുന്നത്. സാക്ഷിയാക്കാമെന്ന് വാഗ്ദാനംനല്കി പിന്നീട് പ്രതിയാക്കുകയായിരുന്നുവെന്നും വിലാസിനി ആരോപിച്ചു. തമിഴ്‌നാട്ടിലെ തേനിക്കുസമീപം കണ്ടമന്നൂരില്‍ സ്വകാര്യ ആസ്​പത്രിയിലെ നഴ്‌സായിരുന്ന വിലാസിനി താമസസ്ഥലത്തെ മുറിയില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ രണ്ടുദിവസം പൂട്ടിയിട്ടെന്നാണ് അന്വേഷണസംഘം ചുമത്തിയ കുറ്റം. എന്നാല്‍ മുന്‍പ് പലപ്രാവശ്യം ആസ്​പത്രിയില്‍വന്ന് പരിചയമുള്ള ശ്രീകുമാര്‍ (ധര്‍മ്മരാജന്‍ വിലാസിനിയോട് പറഞ്ഞിരുന്ന […]

യുവതിയെ കടത്താന്‍ ശ്രമിക്കവെ സീരിയല്‍ നടി പിടിയില്‍

യുവതിയെ പ്രലോഭിപ്പിച്ച് പെണ്‍വാണിഭ സംഘത്തിലേക്ക് കടത്താന്‍ ശ്രമിച്ച സീരിയല്‍ നടി പോലീസ് പിടിയില്‍. മമ്പറം സ്വദേശിനിയായ ഗ്രീഷ്മ (38) ആണ് അറസ്റ്റിലായത്. ഒരു ചാനലില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലില്‍ ഇവര്‍ അഭിനയിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായ ചപ്പാരപ്പടവ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെ സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു നടി ആദ്യം സമീപിച്ചത്. യുവതി താല്‍പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞുവെങ്കിലും ഇവര്‍ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. ഇതിനിടെയാണ് തന്നോടൊപ്പം രണ്ടോ മൂന്നോ ദിവസം വന്നാല്‍ ഇരുപതിനായിരമോ […]

അമ്മായിയമ്മ മരുമകളുടെ ചെവി കടിച്ചുപറിച്ചു

കുടുംബവഴക്കിനെത്തുടര്‍ന്ന് അമ്മായിയമ്മ മരുമകളുടെ ചെവി കടിച്ചുപറിച്ചതായി പരാതി. മലമേല്‍ക്കാവ് ചെങ്ങഴത്തുപറമ്പില്‍ ശാന്തമ്മ, മരുമകള്‍ രജനിയുടെ ചെവി കടിച്ചുപറിച്ചെന്നാണു കേസ്. വഴക്കിനിടയില്‍ മരുമകള്‍ അമ്മായിയമ്മയുടെ കൈയും ചുണ്ടും കടിച്ചുപറിച്ചതായും പരാതിയുണ്ട്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12നു കൊല്ലാട് ചെങ്ങഴത്തുപറമ്പില്‍ ശാന്തമ്മയും മരുമകളും തമ്മിലുണ്ടായ തര്‍ക്കമാണു ദുരന്തത്തിലെത്തിയത്. മകന്‍ ജോലിക്കു പോയ സമയത്തായിരുന്നു ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയതെന്നു പോലീസ് പറഞ്ഞു. നാട്ടുകാരാണു പോലീസില്‍ വിവരമറിയിച്ചത്. പോലീസെ ത്തിയപ്പോഴേക്കും ഇരുവരും വീടിനുള്ളില്‍ അവശ രായി കിടക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പോലീസ് ജീപ്പില്‍ത്തന്നെ ആശുപത്രിയി […]

കുര്യനും സിബിമാത്യൂസിനുമെതിരെ ഹര്‍ജി

സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യനും സിബിമാത്യൂസും ഗൂഢാലോചന നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടി.സി. രാമചന്ദ്രന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സി.പി.ഐ.യുടെ മഹിളാ സംഘടനയായ മഹിളാ സംഘത്തിന്റെ ജില്ലാ പ്രസിഡന്‍റ് പ്രൊഫസര്‍ ഉദയകലയാണ് പരാതിക്കാരി. അഡ്വ.സാന്‍ട്രി ജോര്‍ജ് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സൂര്യനെല്ലി പെണ്‍കുട്ടി ആരോപിക്കുന്ന സമയം പി.ജെ.കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ ആവശ്യമായ സാക്ഷികളെയും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ പാപ്പ യൂറോപ്പിന് പുറത്തുനിന്നാകാന്‍ സാധ്യതയേറി

ആഗോള കത്തോലിക്ക സഭയെ നയിക്കാന്‍ ഇക്കുറി യൂറോപ്പിനു പുറത്തുനിന്ന് ഒരു മാര്‍പാപ്പയെത്തുമെന്ന അഭ്യൂഹത്തിനു ശക്തികൂടുന്നു. യൂറോപ്യനല്ലാത്ത പാപ്പയ്ക്ക് സാധ്യത കൂടുതലാണെന്ന് ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പും പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ അംഗവുമായ തിമോത്തി ഡോലാന്‍ അഭിപ്രായപ്പെട്ടു. ”ഒരുകാലത്ത് ഇറ്റലിയില്‍ നിന്നുള്ള മാര്‍പാപ്പമാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. 1978-ല്‍ പോളണ്ടില്‍ നിന്നൊരാള്‍ പാപ്പയായപ്പോള്‍ അതൊരു ഭൂകമ്പം പോലെയാണ് അനുഭവപ്പെട്ടത്. പാപ്പ സഭയുടെ ആഗോള തലവനാണ്. വടക്കെ അമേരിക്കയില്‍ നിന്നോ ലാറ്റിന്‍ അമേരിക്കയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ഒരു പാപ്പ […]

കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവിലിലെ മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൂപ്പണ്‍ പുറത്തിറക്കി

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവിലിലെ മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൂപ്പണ്‍ പുറത്തിറക്കി,ഉപദേശകസമതി പ്രസിഡന്റ്‌ പി വി സോമകുമാറില്‍ നിന്ന് ഡോ.വി പി രാജന്‍ ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി.വൈസ്പ്രസിഡന്റ്‌ വി കെ രാജപ്പന്‍പിള്ള,സെക്രട്ടറി ഷാജി എന്നിവര്‍ സംസാരിച്ചു.

അര്‍ധരാത്രി ബൈക്കില്‍ ചുറ്റാനിറങ്ങിയ വിദ്യാര്‍ഥിനിയും സുഹൃത്തുക്കളും പിടിയില്‍

കൊല്ലം: അര്‍ധരാത്രിയില്‍ രണ്ടു യുവാക്കള്‍ ക്കൊപ്പം കറങ്ങാനിറങ്ങിയ വിദ്യാര്‍ഥിനി പിടിയില്‍. പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെയാണു പുലര്‍ച്ചെ ഒന്നരയോടെ പോലീസ് പിടിച്ചത്. ഒരു ബൈക്കിലായിരുന്നു മൂവരുടെയും യാത്ര. ആണ്‍കുട്ടികളുടെ മധ്യത്തില്‍ ഇരുന്ന് അധികം ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത രീതിയിലാ യിരുന്നു പെണ്‍കുട്ടിയുടെ യാത്ര. ആണ്‍കുട്ടികള്‍ രണ്ടുപേരും മദ്യലഹരിയിലായിരുന്നു. കൂടെയുള്ളത് ആരാണെന്നു ചോദിച്ചപ്പോള്‍ തന്റെ സഹോദരന്‍മാരാണെന്നായിരുന്നു പെണ്‍കുട്ടി യുടെ മറുപടിയെന്നു പോലീസ് പറഞ്ഞു. എന്നാല്‍, ആണ്‍കുട്ടികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മൂവരും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണെന്നു മനസിലായത്. അടൂരില്‍നിന്നാണ് മൂവര്‍സംഘം എത്തിയത്. പെണ്‍കുട്ടി […]

തേങ്ങ തലയില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

തൃശൂര്‍: തേങ്ങ തലയില്‍വീണ് എട്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പാലക്കാട് പാറ എലപ്പുള്ളിയില്‍ അനന്തകൃഷ്ണന്റെ മകള്‍ ആരണ്യയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് അയല്‍വാസിയായ യുവതി കുഞ്ഞിനെയെടുത്ത് കളിപ്പിക്കുന്നതിനിടെയാണ് നാളികേരം തലയില്‍ വീണത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെയാണ് മരിച്ചത്.

കുളിമുറിയില്‍ ഒളികാമറ വച്ച യുവാവ് അറസ്റില്‍

തിരുവനന്തപുരം: അയലത്തെ വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. മുട്ടടയിലുള്ള വീട്ടിലെ കുളിമുറിയിലാണ് ഒളിക്യാമറ സ്ഥാപിച്ചത്. അയല്‍വാസിയായ ഇലക്ട്രീഷ്യന്‍ രഘുനാഥനെയാണ് പേരൂര്‍ക്കട പൊലീസ് പിടികൂടിയത്. വൈ ഫൈ സാങ്കേതിവിദ്യയുടെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ഇയാള്‍ വീട്ടിലിരുന്ന് കണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. വൈ ഫൈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇലക്ട്രീഷ്യനായ രഘുനാഥന്‍ അടുത്ത വീട്ടിലെ കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. തൊട്ടടുത്ത വീടുകളില്‍ ഇലക്ട്രിക് ജോലികള്‍ ചെയ്തിരുന്നത് രഘുനാഥാണ്. ക്യാമറ കണ്ടെത്തിയ വീട്ടില്‍ എട്ടുമാസം മുമ്പാണ് […]

കോരുത്തോട്ടില്‍ പുതിയ വില്ലേജ് ഓഫീസ് – നടപടികള്‍ തുടങ്ങി

കോട്ടയം ജില്ലയില്‍ വില്ലേജ് ഓഫീസുകളില്ലാത്ത പഞ്ചായത്തുകളില്‍ ഓഫീസുകള്‍ തുടങ്ങുന്നതിന് നടപടി തുടങ്ങി. കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, ടി വി പുരം, ഉദയനാപുരം പഞ്ചായത്തുകളിലാണ് പുതിയ വില്ലേജ് ഓഫീസുകള്‍ ആരംഭിക്കുന്നത്. വിജ്ഞാപനത്തിന് മുന്നോടിയായുള്ള നടപടികള്‍ കളക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിജ്ഞാപനവും തിരുത്തല്‍ വിജ്ഞാപനവും 20ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ നിര്‍ദേശിച്ചു. തഹസില്‍ദാര്‍മാര്‍ 18ന് വിജ്ഞാപനത്തിന്റെ കരട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വില്ലേജുകളുടെ രൂപരേഖ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ പരിശോധിക്കണം. […]

മാര്‍പ്പാപ്പായുടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ദിവസം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വെള്ളിടി വെട്ടി. ലോകം അമ്പരപ്പില്‍ .. ഇത് ശുഭ സൂചനയോ അതോ ദുഷ് സൂചനയോ ?

വത്തിക്കാന്‍സിറ്റി : ഇടിവെട്ടും കൊള്ളിമീനുമൊക്ക മഴയുള്ളപ്പോഴും മഴയില്ലാത്തപ്പോഴും സര്‍വസാധാരണമാണെങ്കിലും ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പായുടെ വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ് വത്തിക്കാന്റെ പ്രതിരൂപമെന്നു ലോകം വിശേഷപ്പിയ്ക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മുകളില്‍ ഉണ്ടായ വെള്ളിടിയുടെ അര്‍ത്ഥവും വിശേഷണങ്ങളും തേടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. 1415 ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയാണ് കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സ്വയം സ്ഥാനത്യാഗം ചെയ്ത മാര്‍പാപ്പാ. എന്നാല്‍ 600 വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ ഒരസാധാരണ സംഭവമായിരുന്നു മാര്‍പ്പാപ്പായുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇക്കാര്യം ശ്രവിച്ച സഭാവിശ്വാസികളെ […]

കാര്‍ കുഴിയിലേക്ക് വീണു വൃദ്ധ ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു.

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ 26-)0 മൈലിനും ഒന്നാം മൈലിനും ഇടയ്ക്ക് കാര്‍ 20 അടി താഴ്ചയുള്ള റബ്ബര്‍ തോട്ടത്തിലേക്ക് വീണു.ഇന്നു ഉച്ചകഴിഞ്ഞ് 2.50നാണ് സംഭവം. വെച്ചുചിറയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയായിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.വെച്ചുചിറ സ്വദേശി തോമസ്‌ മത്തായി(62)ഭാര്യ വല്‍സ്സ(58)സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശ്രുശ്രുഷ നല്‍കി വിട്ടയച്ചു.ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.

കോണ്‍ക്രീറ്റ്മിക്‌സിങ്‌മെഷീനില്‍പ്പെട്ട് കൈയറ്റ തൊഴിലാളി മരിച്ചു

വെച്ചൂച്ചിറ:കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കൈകുരുങ്ങിമുറിഞ്ഞുമാറി തൊഴിലാളി മരിച്ചു. കോഴഞ്ചേരി തെക്കേമല പുന്നയ്ക്കാട്ട് ഓന്തേക്കാട്ട് കൊച്ചുപറമ്പില്‍ കെ.കെ. മണിയപ്പനാണ് (42) മരിച്ചത്. വെച്ചൂച്ചിറ ചെമ്പനോലി കാവുങ്കല്‍ ക്രഷര്‍ യൂണിറ്റില്‍ ബുധനാഴ്ച വൈകീട്ട് കോണ്‍ക്രീറ്റ് ജോലിക്കുശേഷം മെഷീന്‍ കഴുകുന്നതിനിടയിലാണ് അപകടം. ഇടതു കൈ മുട്ടിനുമുകളില്‍ വച്ച് മുറിഞ്ഞുമാറി. റാന്നിയിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. മിനിയാണ് മരിച്ച മണിയപ്പന്റെ ഭാര്യ. മക്കള്‍: സനിത, സനൂപ്.

പി.സി.ജോര്‍ജിനെതിരായ പരാതിയില്‍ ടേപ്പ് പരിശോധിക്കും

ചീഫ്വിപ്പ് പി.സി. ജോര്‍ജിനെതിരേ പട്ടികജാതി, വര്‍ഗ കമ്മീഷനു ലഭിച്ച പരാതിയില്‍ ടേപ്പു പരിശോധിച്ചശേഷം സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കുമെന്നു കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രസ് ക്ളബില്‍ നടന്ന ചടങ്ങില്‍ ദളിതരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. പട്ടികജാതി വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ടി.എന്‍. വിജയകുമാര്‍, അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, കെ.കെ. മനോജ് എന്നിവരാകും ടേപ്പ് പരിശോധിക്കുന്നത്.

വാഗമണ്ണില്‍ കുരിശുമല കയറ്റവും പുതുഞായര്‍ തിരുനാളും

വാഗമണ്‍: തീര്‍ഥാടനകേന്ദ്രമായ വാഗമണ്‍ കുരിശുമലയില്‍ കുരിശുമല കയറ്റവും പുതുഞായര്‍ തീരുനാളും 15 മുതല്‍ ഏപ്രില്‍ ഏഴു വരെ ആഘോഷിക്കും. 15 നു രാവിലെ 7.30 നു കല്ലില്ലാക്കവലയില്‍നിന്ന് ആഘോഷമായ സ്ളീവാപ്പാത. 8.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. ജോസഫ് ഈന്തനാല്‍. 22 നു രാവിലെ 7.30 നു കല്ലില്ലാക്കവലയില്‍നിന്ന് സ്ളീവാപ്പാത. 8.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. കുര്യാക്കോസ് പാത്തിക്കല്‍പുത്തന്‍പുരയില്‍. മാര്‍ച്ച് ഒന്നിനു രാവിലെ 7.30 നു കല്ലില്ലാക്കവലയില്‍നിന്നു സ്ളീവാപ്പാത. 8.30 […]

പി.സി ജോര്‍ജിനെതിരേ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരേ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു. തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ ഉന്നതങ്ങളിലെത്തിയാല്‍ അനാഥാലയങ്ങളില്‍ പോയി വെളുത്ത പെണ്‍കുട്ടികളെ കല്യാണം കഴിക്കുമെന്നായിരുന്നു പരാമര്‍ശം. ഇന്നു ചേര്‍ന്ന കമ്മീഷന്റെ അടിയന്തര യോഗമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി സിനിമയിലേക്ക്… നായകന്‍ ഫഹദ് ഫാസില്‍

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി സിനിമയിലേക്ക്… നായകന്‍ ഫഹദ് ഫാസില്‍, ചിത്രം ” അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ “.

വോള്‍വോ ബസിനുള്ളില്‍ പുക: ബോധരഹിതരായ യാത്രക്കാരെ ഗ്ളാസ് തകര്‍ത്തു രക്ഷപ്പെടുത്തി

വോള്‍വോ ബസിനുള്ളില്‍ നിന്നുയര്‍ന്ന പുക ശ്വസിച്ചതിനെതുടര്‍ന്നു ബോധരഹിതരായ 16 യാത്രക്കാരെ ഗ്ളാസ് തകര്‍ത്തു നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഗാലക്സി എന്ന വോള്‍വോ ബസില്‍നിന്നാണു പുകയുയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം എന്‍ജിനുള്ളില്‍നിന്നു പുകയുയരുകയായിരുന്നുവെന്നു കരുതുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടി (41), ഫാത്തിമ (45), ആമിന (17), മുജീബ് (41) മെഹബൂബ് (50),താജുദീന്‍, റഹ്നാമത്ത്, തസ്ളിയ, ഉമ്മകുലുസ് (55), അസീറ (35), തങ്ങള്‍കുഞ്ഞ്, ഉമൈബബീവി, സലിം […]

തീരുമാനം നീളുന്നു

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി –എരുമേലി റോഡ്‌ ഹെവി മെയിന്ടിന്‍സ് പദ്ധതിയില്‍ ഉള്പ്പെപടുത്തി ടാര്‍ ചെയ്യുവാനുള്ള തീരുമാനം നീളുന്നു.റോഡിന്റെ് ടാറിങ്ങിനു അഞ്ചു വര്ഷ ത്തെ ഗാരണ്ടി വ്യവസ്ഥ മുന്നോട്ടു വെച്ചതോടെ കരാറുകാര്‍ സംയുക്തമായി ടെണ്ടെറര്‍ ബഹിഷ്ക്കരിക്കുകയായിരുന്നു ഇതോടെ പദ്ധതി അനിചിതാവസ്തയിലായി.ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഏഴുകോടി രൂപയായിരുന്നു എസ്റ്റിമേറ്റ്‌.രണ്ടു വര്ഷംാ പിന്നിട്ടതോടെ ഈ തുക പുതുക്കേണ്ട അവസ്ഥയാണുള്ളത്. ശബരിമല തീര്ഥാവടകരുടെ പ്രധാന പാതയായ 15കി മി ദൈര്ഘ്യം വരുന്ന കാഞ്ഞിരപ്പള്ളി –എരുമേലി റോഡ്‌ ദേശിയ പാത -220ന്റെ ലിങ്ക് റോഡ്‌ ആണ്.പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് […]

എയ്ഡഡ് ഹയര്‍സെക്കന്‍ഡറിയില്‍ 541 പുതിയ തസ്തിക

സംസ്ഥാനത്തെ 147 എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 541 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 258 ജൂനിയര്‍ അദ്ധ്യാപക തസ്തികകളും നാല് സീനിയര്‍ അദ്ധ്യാപക തസ്തികകളും 136 ലാബ് അസിസ്റ്റന്‍റ് തസ്തികകളും പുതുതായി സൃഷ്ടിക്കും. 1061 ജൂനിയര്‍ അദ്ധ്യാപക തസ്തികകള്‍ ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അദ്ധ്യാപക തസ്തികകളായി ഉയര്‍ത്തും. ഹൗസ് സര്‍ജന്‍മാരുടെ സ്‌റ്റൈപ്പന്‍റ് പതിനായിരം രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.

അല്‍ഫോന്‍സാ ടവറില്‍ഗ്ളാസ്വര്‍ക്കിലുള്ള വിശുദ്ധയുടെ ചിത്രം

ഭരണങ്ങാനം: ഗ്ളാസ്വര്‍ക്കിലുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഇരുപത് അടി ഉയരമുള്ള ചിത്രം അല്‍ഫോന്‍സാ ടവര്‍ പ്രഭാപൂരിതമാക്കുന്നു. ഭരണങ്ങാനം ടൌണില്‍നിന്നു നോക്കുന്നവര്‍ക്കും പാലാ ഭാഗത്തേക്കു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും അല്‍ഫോന്‍സാമ്മയുടെ ചിത്രം കാണാനാകും. ഇറക്കുമതി ചെയ്ത കളേര്‍ഡ് ലെഡഡ് സ്റെയിന്‍ഡ് ഗ്ളാസിലാണു ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത്. വിവിധ കളറുകളിലുള്ള ചെറിയ ഗ്ളാസുകള്‍ വിളക്കിച്ചേര്‍ത്താണു വിശുദ്ധയുടെ ചിത്രം തയാറാക്കിയത്. മൂന്നു ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള ചിത്രം ദീര്‍ഘകാലം നിലനില്‍ക്കുന്നതും നിറം മങ്ങുന്നതുമല്ല. തൃശൂരിലുള്ള മൊയലന്‍ സ്റെയിന്‍ഡ് ഗ്ളാസ് കമ്പനിയാണു ഗ്ളാസ്വര്‍ക്ക് ചെയ്തിട്ടുള്ളത്. […]

സ്ത്രീകളുടെ സുരക്ഷ: സര്‍ക്കാര്‍ കര്‍മപരിപാടി പ്രഖ്യാപിച്ചു

* കുറ്റവാളികളുടെ വിവരം വെബ്‌സൈറ്റില്‍ * സ്ത്രീകളോട് മാന്യതകാട്ടാന്‍ പോലീസിന് പരിശീലനം * മോട്ടോര്‍വാഹന നിയമത്തില്‍ മാറ്റം വരുത്തും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചു. ക്രിമിനല്‍ നിയമത്തിനു ഭേദഗതികൊണ്ടുവന്ന ഫിബ്രവരി മൂന്നിലെ ഓര്‍ഡിനന്‍സിനു പുറമേയാണിത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അനുതാപത്തോടെ കാണാന്‍ പോലീസിനെ പരിശീലിപ്പിക്കുന്നതും മോട്ടോര്‍വാഹനനിയമത്തില്‍ മാറ്റം വരുത്തുന്നതും പ്രവര്‍ത്തനപദ്ധതിയില്‍പ്പെടുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ ഡാറ്റാബേസ് ദേശീയക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കും. ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. സ്ത്രീകള്‍ക്കെതിരായ കുറ്റംനടന്നാല്‍ ഏതു പോലീസ് സ്റ്റേഷനിലും എഫ്.ഐ.ആര്‍. […]

കോഴി വിപണിയില്‍ തമിഴ് ലോബിയുടെ കളി; കച്ചവടക്കാരും സമരത്തിന്

ഹോട്ടലുടമകള്‍ കോഴി ബഹിഷ്‌കരിക്കുന്നതിനൊപ്പം കോഴി വില്പന നിര്‍ത്തിവെക്കാന്‍ കച്ചവടക്കാരും തീരുമാനിച്ചു. കോഴിയുടെ വിലക്കയറ്റത്തിന് കാരണം 13.5 ശതമാനം വരുന്ന നികുതിയാണെന്നും ഇത് പിന്‍വലിക്കണമെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം. ചൊവ്വാഴ്ച രാത്രി മുതല്‍ കോഴിക്കച്ചവടക്കാര്‍, കര്‍ഷകര്‍, അനുബന്ധ തൊഴിലാളികള്‍ എന്നിവര്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കേരള ബ്രോയ്‌ലര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. കോഴിക്ക് നികുതി ഈടാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഒരു കിലോ ഇറച്ചിയില്‍ 9.50 രൂപ നികുതിയായി വന്നുചേരുന്നുവെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ ഭാരവാഹികളായ കെ.വി. പോളും ടി.എസ്. […]

ഓണ്‍ലൈന്‍ ബാങ്കിംഗ് സൂക്ഷിക്കുക … മുംബൈയില്‍ മുക്കാല്‍ മണിക്കൂറിനിടെ ഓണ്‍ലൈനിലൂടെ ബാങ്കക്കൗണ്ടില്‍ നിന്ന് ഒരു കോടി തട്ടിയെടുത്തു

മുക്കാല്‍ മണിക്കൂറിനിടെ നടത്തിയ 12 ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സ്വകാര്യ കമ്പനി ഡയറക്ടറായ യുവാവിന്റെ ബാങ്കക്കൗണ്ടില്‍ നിന്ന് കോടി രൂപ തട്ടിയെടുത്തു. പണം പിന്‍വലിക്കുന്നതായി തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സൗന്ദര്യസംവര്‍ധക കമ്പനിയില്‍ ഡയറക്ടറായ അങ്കുര്‍ കൊറാനെയുടെ(29) മൊബൈല്‍ ഫോണിലേക്ക് വ്യാഴാഴ്ച രാവിലെ 9.10 മുതലാണ് പണം പിന്‍വലിക്കുന്നതായുള്ള സന്ദേശങ്ങള്‍ എത്തിത്തുടങ്ങിയത്. അപ്പോള്‍ മുളുണ്ടിലെ ഓഫീസിലായിരുന്നു അദ്ദേഹം. താന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ടില്‍ നിന്നുള്ള ഇടപാടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അതിന് പോലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട് വേണമെന്ന നിലപാടിലായിരുന്നു ബാങ്കധികൃതരെന്ന് അങ്കുര്‍ […]

ഒളിഞ്ഞുനോട്ടവും ലൈംഗികക്കുറ്റം, പൂവാലശല്യം, ടെലിഫോണ്‍ വിളികള്‍ മുതലായവക്ക് മൂന്നു വര്ഷം വരെ തടവ്‌

സ്ത്രീകള്‍ക്കുനേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ കര്‍ശനമായി കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മീഷന്റെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതായി ചില വനിതാസംഘടനകള്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്‍റില്‍ നിയമനിര്‍മാണം നടത്താന്‍ കാക്കാതെ അടിയന്തര സ്വഭാവത്തോടെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നല്‍കി. എന്നാല്‍, ‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ’ ലൈംഗികാതിക്രമക്കേസുകളില്‍ വധശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത് […]

ഒരു മാസം മുന്‍പ് ശവമടക്കു നടത്തിയ യുവാവ് ജീവിച്ചിരിക്കുന്നതായി വിവരം

ചെന്നൈയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച് ഖബറടക്കം ചെയ്ത യുവാവ് ബാംഗ്ലൂരില്‍ ജീവിച്ചിരിക്കുന്നതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. പൊന്നാനി ഈശ്വരമംഗലം പുഴപുറമ്പോക്കില്‍ താമസിക്കുന്ന ചന്തക്കാരന്റെകത്ത് മുഹമ്മദിന്റെയും നബീസയുടെയും മകന്‍ മുഹമ്മദ് ഹാരിസ് (20) ബാംഗ്ലൂരിലുള്ളതായി ശനിയാഴ്ചയാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ജനവരിയിലാണ് ഹാരിസ് ജോലി ആവശ്യാര്‍ഥം ചെന്നൈയിലേക്ക് പോയത്. വീട്ടില്‍നിന്ന് 30,000 രൂപയുമായി ചെന്നൈയിലെത്തിയ ഹാരിസ് ഹോട്ടലില്‍ മുറിയെടുത്തു. കുളിച്ച് പുറത്തേക്കിറങ്ങിയ ഹാരിസ് പിന്നീട് മടങ്ങി വന്നില്ലെന്നാണ് ലോഡ്ജ് ഉടമ പറഞ്ഞത്. ഹാരിസിനെ കാണാത്തതിനെത്തുടര്‍ന്ന് മുറി പരിശോധിച്ചപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ്, […]

സര്‍ക്കാരിനെ രക്ഷിക്കാന്‍ പി.സി ജോര്‍ജിന്റെ മഞ്ഞള്‍ തുലാഭാരം

സര്‍ക്കാരിലെ തടസ്സങ്ങള്‍ മാറാന്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ മണ്ണാറശാല ക്ഷേത്രത്തിലെത്തി.സര്‍ക്കാരിനു മുന്നില്‍ ഇപ്പോഴുളള തടസ്സങ്ങള്‍ മാറാന്‍ അനുയായി ചങ്ങനാശേരി സ്വദേശി മധുമേനോന്‍ നേര്‍ന്നതു പ്രകാരം പി.സി ജോര്‍ജ്‌ മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. പതിനൊന്ന്‌ മണിയോടെ ക്ഷേത്രത്തിലെത്തിയ പി.സി ജോര്‍ജിനെ ഭാരവാഹികള്‍ സ്വീകരിച്ചു. മഞ്ഞള്‍ കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്‌. വിശുദ്ധിയുടെ പ്രതീകമായതുകൊണ്ടാണ്‌ മഞ്ഞള്‍ തുലാഭാരം നടത്തിയതെന്ന്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. മണ്ണാറശാല അമ്മയെ സന്ദര്‍ശിച്ച ശേഷമായിരുന്നു പി.സി ജോര്‍ജിന്റെ മടക്കം.

വേനല്‍ കനക്കുന്നു – മണിമലയാര്‍ വറ്റി വരളുന്നു

വേനല്‍ കനത്തതോടെ നാടെങ്ങും ഉണങ്ങി തുടങ്ങി. ജനങളുടെ അവസാന പ്രതീക്ഷ ആയ മണിമല ആറും വറ്റി വരണ്ടു . ഇനി എന്ത് എന്നറിയാതെ ജനങ്ങള്‍ …

കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന്‍ലെ ലിഫ്റ്റ്‌ തകരാറില്‍

കാഞ്ഞിരപ്പള്ളിയില്‍ NO പാര്‍ക്കിംഗ് ബോര്‍ഡിനു പുല്ലുവില

കേരളത്തിലെ ആദ്യത്തെ ഫോക്ലോര്‍ ഗ്രാമം മണിമലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മണിമല: കേരളത്തിലെ ആദ്യത്തെ ഫോക്ലോര്‍ ഗ്രാമം വെള്ളാവൂര്‍ പഞ്ചായത്തിലെ മൂങ്ങാനിയില്‍ മണിമലയാറിന്റെ തീരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ ഉച്ചകഴിഞ്ഞ് ഉദ്ഘാടനം ചെയ്തു . പരിഷ്കാരങ്ങള്‍ക്കിടയിലും നാടന്‍കലകളും പ്രാചീനപാരമ്പര്യങ്ങളും അമൂല്യമായി സംരക്ഷിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മണിമലയില്‍ തിരുവിതാംകൂര്‍ ഫോക്ലോര്‍ ഗ്രാമത്തിന്റെ ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫോക്ലോര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂര്‍ മേഖലയില്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായിട്ടാണു മണിമല മൂങ്ങാനിയില്‍ നാടന്‍കലാ ഗ്രാമം ആരംഭിക്കുന്നത്. ഫോക്ലോര്‍ ഗ്രാമം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കേരളത്തിന് അഭിമാനകരമായ സ്ഥാപനമാക്കി മാറ്റുമെന്നും ചടങ്ങില്‍ അധ്യക്ഷത […]

വനത്തില്‍ വച്ച് ആന ആക്രമിച്ചാല്‍ എന്ത് ചെയ്യണം ?

വനത്തില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ആനകളെ പ്രത്യേകം സൂക്ഷിക്കുക .. ഇതാ ഒരു ഒറ്റയാന്‍ യാത്രക്കാരെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മരണത്തെ മുന്നില്‍ കണ്ടപ്പോള്‍ , മനോധൈര്യം കൈ വിടാതെ ഒരു ഡ്രൈവര്‍ യാത്രക്കാരെ രക്ഷിച്ചത്‌ നാം ശ്വാസം വിടാതെ ഇരുന്നു കണ്ടു പോകും

പി.ജെ.കുര്യനും ശിക്ഷിക്കപ്പെടണമെന്ന് സൂര്യനെല്ലി പെണ്‍കുട്ടി

പി.ജെ.കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന മൊഴിയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് സൂര്യനെല്ലിയിലെ പെണ്‍കുട്ടി. കേസില്‍ കുര്യന്‍ ശിക്ഷിക്കപ്പെടണമെന്നും പെണ്‍കുട്ടി പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ കുറവായിരുന്ന അക്കാലത്ത്, പത്രത്തിലെ ചിത്രത്തിലൂടെയാണ് പി.ജെ.കുര്യനെ തിരിച്ചറിഞ്ഞത്. ‘ബാജി’ എന്ന വിളിപ്പേര് മാത്രമേ അറിയുമായിരുന്നുള്ളൂ. പത്രത്തിലൂടെയാണ് പി.ജെ.കുര്യനെന്ന പേരുപോലും അറിഞ്ഞത്. ഇക്കാര്യം പോലീസിലറിയിച്ചു. മറ്റ് 42 പ്രതികളെയും തിരിച്ചറിയാനായി പരേഡ് നടത്തിയെങ്കിലും അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍പ്പോലും കുര്യനെ തിരിച്ചറിയല്‍ പരേഡില്‍ ഉള്‍പ്പെടുത്തിയില്ല. മതിയായ തെളിവുകളില്ലാത്തതിനാല്‍ ഇദ്ദേഹത്തെ ഒഴിവാക്കിയതായി അറിയുന്നത് പിന്നീട് പത്രത്തിലൂടെയാണ്. പി.ജെ.കുര്യനെതിരെ വീണ്ടും പരാതിയുമായി മുന്നോട്ടുപോകാനാണ് നിയമോപദേശം […]

ലൈംഗികാതിക്രമം; മരണം വരെ തടവിന് വ്യവസ്ഥ

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നല്‍കി. രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. ജസ്റ്റിസ് ജെ.എസ്.വര്‍മ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. ഡല്‍ഹിയില്‍ ഡിസംബര്‍ 16-ന് നടന്ന കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഉയര്‍ന്ന വ്യാപകമായ രോഷം കണക്കിലെടുത്താണ് വര്‍മ കമ്മീഷനെ നിയോഗിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം എന്നിവ ഭേദഗതി ചെയ്താണ് പുതിയ ഓര്‍ഡിനന്‍സ്. […]

ഉണങ്ങാനിട്ടിരുന്ന വെടിമരുന്നിന് തീപിടിച്ചു; തൊഴിലാളിക്കു പരിക്ക്

കോട്ടയം: വീടിനു മുകളില്‍ ഉണങ്ങാനിട്ടിരുന്ന വെടിമരുന്നിനു തീപിടിച്ചു. തീപിടിത്തത്തില്‍ തൊഴിലാളിക്കു പരിക്കേറ്റു. ചെമ്പിളാവ് തുണ്ടിയില്‍ അപ്പച്ചന്റെ വീടിന്റെ ടെറസിനു മുകളില്‍ ഉണങ്ങാനിട്ടിരുന്ന വെടിമരുന്നിനാണു തീപടിച്ചത്. വീടിനോടു ചേര്‍ന്ന് ഇയാള്‍ പടക്കനിര്‍മാണം നടത്തിവരകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ടെറസിനോടു ചേര്‍ന്നുള്ള പുകപ്പുരയില്‍നിന്നു തീ വെടിമരുന്നിലേക്കു പടര്‍ന്നതാണെന്നു കരുതുന്നു. വലിയ ശബ്ദത്തോടെ വെടിമരുന്നുകള്‍ പൊട്ടുകയും പെട്ടന്നു തീപടരുകയുമായിരുന്നു. ഈസമയം ടെറസില്‍ ഉണ്ടായിരുന്ന തൊഴിലാളിയായ ചെമ്പിളാവ് ലക്ഷംവീട് കോളനിയില്‍ ബാബുവിനു പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ […]

നന്മ ഇനിയും വറ്റിയിട്ടില്ല … പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച പോലീസ് ഓഫീസര്‍ക്ക് നാടിന്റെ നന്ദി പ്രകാശനവും അഭിനന്ദനപ്രവാഹവും

സ്വന്തം ജീവന്‍ പണയം വച്ച് ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച വിനോയ് , മനുഷ്യ നന്മയുടെ മാതൃകയായി .. പടുതാക്കുളത്തിലെ വെള്ളത്തില്‍ വീണ് മരണത്തോടുത്ത മല്ലടിച്ച ഒന്നര വയസുകാരിയുടെ ജീവന്‍ രക്ഷിച്ച സിവില്‍ പോലീസ് ഓഫീസര്‍ വിനോയിക്ക് അഭിനന്ദനപ്രവാഹം. വിനോയിക്ക് ഡിവൈഎസ്പിയുടെ വക സമ്മാനവും നല്‍കി. മുട്ടപ്പള്ളി കുട്ടപ്പായിപടി കൊല്ലംതുണ്ടിപറമ്പില്‍ ഷാനവാസ്-ഷാഹിന ദമ്പതികളുടെ മകള്‍ ഒന്നര വയസുകാരിയായ അല്‍ഫിയയെ ആണ് വിനോയി കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കുട്ടപ്പായിപടിയില്‍ വനാതിര്‍ത്തിയിലുള്ള ഷാനവാസിന്റെ വീട്ടുവളപ്പിലെ പടുതാക്കുളത്തിലാണു […]

വനിതാ ഹോസ്റലിന് മുന്നില്‍ നഗ്നതപ്രദര്‍ശനം: സിനിമ -സീരിയല്‍ നടന്‍ മണികണ്ഠന്‍ പിടിയില്‍

വനിത ഹോസ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിന് സിനിമ സീരിയല്‍ നടന്‍ പൊലീസ് കസ്റഡിയില്‍ . നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച മണികണ്ഠനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത്. തിരുവനന്തപുരം   പി.എം.ജി. ജംഗ്ഷന് സമീപത്തുള്ള വനിത ഹോസ്റല്‍ മതിലിനു മുകളില്‍ കയറി നഗ്നത പ്രദര്‍ശനം നടത്തിയതിനാണ് പൊലീസ് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാള്‍ പൂര്‍ണനഗ്നനായി ഹോസ്റല്‍ മതിലിനു മുകളില്‍ നില്‍ക്കുകയായിരുന്നെന്ന് പാലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പരാതി കിട്ടിയിരുന്നെങ്കിലും പൊലീസെത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളയുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പും […]

ചിറകടവ് മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റ്

ചിറകടവ് മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടന്നു

രമേശിനെ താക്കോല്‍സ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് തുടരാനാവില്ല – ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ സര്‍ക്കാരിന്റെ താക്കോല്‍സ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് അധികകാലം തുടരാനാവില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ന്യൂനപക്ഷവുമായിച്ചേര്‍ന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏകപക്ഷീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ സോണിയാഗാന്ധിയെ കാണാന്‍ നിവേദകസംഘം പോകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ശശിതരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് സുകുമാരന്‍ നായര്‍ തുറന്നടിച്ചത്. തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രമേശ് ചെന്നിത്തലയ്ക്കുവേണ്ടിയുള്ള നിലപാട് അദ്ദേഹം തെളിച്ചുപറഞ്ഞത്. […]

മകനും കുടുംബവും അമ്മയെ രണ്ടരമണിക്കൂര്‍ കാറില്‍ പൂട്ടിയിട്ടു

കോഴിക്കോട്: തിയേറ്ററില്‍ സിനിമ കാണാനെത്തിയ മകനും കുടുംബവും പ്രായമായ അമ്മയെ പൊരിവെയിലത്ത് നിര്‍ത്തിയിട്ട കാറില്‍ രണ്ടരമണിക്കൂര്‍ പൂട്ടിയിട്ടു. പ്രിയതാരങ്ങളുടെ തമാശകേട്ട് തിയേറ്ററിലെ എ.സി. തണുപ്പില്‍ മക്കള്‍ ചിരിച്ചാര്‍ക്കുമ്പോള്‍ ദാഹിച്ചുവലഞ്ഞ അമ്മ ഒരു തുള്ളിവെള്ളത്തിനായി കേഴുകയായിരുന്നു. കോഴിക്കോട് അപ്‌സര തിയേറ്ററില്‍ സിനിമകാണാനെത്തിയ കുടുംബമാണ് തൊണ്ണൂറ് പിന്നിട്ട അമ്മയോട് ഈ ക്രൂരത കാട്ടിയത്. ഉച്ചയ്ക്ക് 12.15-ന്റെ പ്രദര്‍ശനത്തിനാണ് മകനും ഭാര്യയും അവരുടെ രണ്ടുമക്കളും അമ്മയ്‌ക്കൊപ്പം തിയേറ്ററിലെത്തിയത്. പാര്‍ക്കിങ് ഏരിയയില്‍ കാര്‍ പൂട്ടിയിട്ടുപോകുമ്പോള്‍ കാറിനുള്ളില്‍ അമ്മയുണ്ട് ശ്രദ്ധിക്കണമെന്ന് സെക്യൂരിറ്റി ജീവനക്കാരോട് നിര്‍ദേശിച്ചു. […]

പെരുമ്പാവൂരില്‍ ആനയിടഞ്ഞു; കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചു

ഏറണാകുളം പെരുമ്പാവൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചു. മുട്ടത്തില്‍വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ നാണി(65), ഇന്ദിര എന്നിവരാണ് മരിച്ച രണ്ടു സ്ത്രീകള്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുമ്പാവൂര്‍ കുറുപ്പുംപടി കൂട്ടുമഠം ക്ഷേത്രത്തിലാണ് ആനയിടഞ്ഞത്. സംഭവത്തില്‍ 18 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ആനയിടഞ്ഞതിനെ തുടര്‍ന്നുള്ള പരിഭ്രാന്തിയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. ഇടഞ്ഞ ആനയെ പിന്നീട് തളച്ചു. തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവില്‍ രാമചന്ദ്രന്‍ എന്ന […]

നിശാ ക്ലബിലുണ്ടായ തീപിടുത്തത്തില്‍ 245 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പോളോ: തെക്കന്‍ ബ്രസീലിലെ ഒരു നിശാ ക്ലബിലുണ്ടായ തീപിടുത്തത്തില്‍ 245 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സാന്‍റാ മരിയ നഗരത്തിലെ കിസ് നിശാ ക്ലബിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ പൊള്ളലേറ്റതും പുക ശ്വസിച്ചതുമായ നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ചികില്‍സയിലുള്ള പലരുടെയും നില ഗുരുതരമാണ്.

ജഗതി ശ്രീകുമാര്‍ തിരുച്ചു വരവിന്റെ പാതയില്‍ ..

ജഗതി ശ്രീകുമാര്‍ തിരുച്ചു വരവിന്റെ പാതയില്‍ ..

കുളപ്പുറത്തു കോളേജ പ്രൊഫസറുടെ വീട്ടില്‍ മോഷണം.

കുളപ്പുറം:മാന്നാനം കെ ഇ കോളേജ് പ്രൊഫ.ഡോ.ജോയ്സ്കുട്ടി ജോസഫിന്റെ കിണറ്റുകരയില്‍ നിന്ന് മോട്ടര്‍ മോഷണം പോയി.ഇന്നലെ അര്‍ദ്ധരാത്രി കഴിഞ്ഞാണ് മോഷണം നടന്നത്. വീട്ടില്‍ നിന്ന് 150 മീറ്റര്‍ മാറിയുള്ള കിണറിന്റെ കരയില്‍ വെച്ചിരുന്ന 6000ത്തോളം രൂപ വില വരുന്ന മോട്ടര്‍ ആണ് നഷ്ട്ടപെട്ടത്. ബലവത്തായ ചങ്ങലയിട്ടു ബന്ധിച്ചിരുന്ന മോട്ടര്‍ ചങ്ങല അറുത്തു മാറ്റിയശേഷമാണ് കൊണ്ടുപോയത്. കാഞ്ഞിരപ്പള്ളി സി ഐ . കെ.കുഞ്ഞുമോന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

മതവിശ്വാസം വ്രണപ്പെടുത്തുന്ന ‘റോമന്‍സ്’ നിരോധിക്കണം-കത്തോലിക്ക കോണ്‍ഗ്രസ്

: ‘റോമന്‍സ്’ എന്ന ചലച്ചിത്രം ക്രൈസ്തവ മതവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് കാത്തോലിക്കാ കോണ്‍ഗ്രസ്. പുരോഹിതന്‍മാരെയും വിശ്വാസികള്‍ പാവനമായി കരുതുന്ന കൂദാശകളെയും അവഹേളിക്കുന്നതാണ് ചിത്രത്തിലെ പലരംഗങ്ങളം. ഹാസ്യത്തിനെന്നപേരില്‍ മതവിശ്വാസത്തെ അവഹേളിക്കുന്നത് അപലപനീയമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം നിരോധിച്ച് നിര്‍മാതാവിനും അഭിനേതാക്കള്‍ക്കുമെതിരെ നടപടി എടുക്കണമെന്ന് വര്‍ക്കിങ് കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജേക്കബ് മുണ്ടയ്ക്കന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ജേക്കബ് പാലയ്ക്കപ്പള്ളി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ടോമിച്ചന്‍ അയ്യരുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. […]

കുഞ്ചാക്കോ ബോബനും ബിജു മേനോനും എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്ത റോമന്‍സ് എന്ന മലയാള ചിത്രത്തിനെതിരേ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു. ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ‘റോമന്‍സ്’ പൌരോഹിത്യത്തെയും വിശുദ്ധ കുര്‍ബാനയേയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണെന്നു ചങ്ങനാശേരി അതിരൂപതാ പബ്ളിക് റിലേഷന്‍സ്- ജാഗ്രതാസമിതി യോഗം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് സിനിമയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ബോബന്‍ തെക്കേല്‍ ആണ് […]

കാര്‍ഷിക വായ്പയ്ക്കു ഒരു വര്‍ഷത്തേയ്ക്കു പലിശയില്ല: മുഖ്യമന്ത്രി

കാര്‍ഷിക വായ്പകള്‍ക്കു ഒരു വര്‍ഷത്തേയ്ക്കു പലിശ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഹകരണ ബാങ്കുകളില്‍ നിന്നു അനുവദിക്കുന്ന കാര്‍ഷിക വായ്പയ്ക്കാണ് ഒരു വര്‍ഷത്തേയ്ക്കു പലിശ ഒഴിവാക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളും ഈ നടപടി പിന്തുടരണമെന്ന് അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തേയ്ക്കു ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനമായി.

വിശ്വരൂപത്തിന്റെ റിലീസ് തമിഴ്നാട്ടില്‍ തടഞ്ഞു

കമല്‍ഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ റിലീസിംഗ് തമിഴ്നാട്ടില്‍ തടഞ്ഞു. അടുത്ത 15 ദിവസത്തേയ്ക്കു ചിത്രം റിലീസ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചിത്രം 25ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്താനിരിക്കെയാണ് നടപടി. മതമൈത്രിയെ ബാധിക്കുന്ന വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകം പ്രസിഡന്റ് എം.എച്ച് ജവഹറുളളയുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്. റിലീസിന് മുന്‍പ് ചിത്രം മുസ്ലീം […]

മൊബൈല്‍ കമ്പനികള്‍ കോള്‍നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവ കോള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. 100 ശതമാനം വരെ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതിനാലാണ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വന്നതെന്നു കമ്പനികള്‍ പറഞ്ഞു. പ്രവര്‍ത്തന ചിലവ് വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ കോള്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലന്ന് കമ്പനികള്‍ വ്യക്തമാക്കി. എയര്‍ടെലും ഐഡിയയും വോയ്സ് കോള്‍ നിരക്കുകള്‍ ഇരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ വാലിഡിറ്റി വൌച്ചറിന്റെ കാലാവധിയും കുറച്ചു. വോഡാഫോണ്‍ […]

സൂപ്പര്‍ സ്റ്റാര്‍ കള്ളന്‍ – ബണ്ടി ചോര്‍ പിടിയിലായി ..

തലസ്ഥാനത്ത് മുട്ടടയില്‍ വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ ശേഷം രക്ഷപെട്ട രാജ്യാന്തര കുറ്റവാളി ബണ്ടി ചോര്‍ പിടിയിലായി. കര്‍ണാടക പോലീസാണ് ബണ്ടിചോറിനെ അറസ്റു ചെയ്തത്. ബാംഗളൂരില്‍ നിന്നാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍സിംഗ് പിടിയിലായത്. ഇക്കാര്യം കര്‍ണാടക പോലീസ് കേരള പോലീസിനെ അറിയിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ കേരളാ പോലീസിന്റെ സംഘം ബാംഗളൂരിലേയ്ക്കു തിരിച്ചു. നേരത്തെ ബണ്ടിചോര്‍ അപഹരിച്ച ആഡംബരക്കാര്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നു കണ്ടെത്തിയിരുന്നു. പോലീസ് പിന്തുടരുന്നതിനിടെ കാര്‍ ഉപേക്ഷിച്ച് ബണ്ടിചോര്‍ രക്ഷപെടുകയായിരുന്നു. […]

മനുഷ്യകടത്ത് കേസിൽ പ്രതിയായ വൈദികൻ കീഴടങ്ങി

നെടുന്പാശേരി മനുഷ്യകടത്ത് കേസിൽ പ്രതിയായ വൈദികൻ കീഴടങ്ങി. കൊച്ചിയിൽ നിന്നും അമേരിക്കയിലേക്ക് മനുഷ്യകടത്തിന് ശ്രമിച്ച കേസിലാണ് ഫാദർ ജയ്‌സൺ കൊള്ളന്നൂർ ഡിസിആർബി ഡിവൈഎസ്‌പി മുന്പാകെ കീഴടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾകൂടി കീഴടങ്ങിയിട്ടുണ്ട്.

കുഞ്ഞുണ്ടാവണമെന്ന ആഗ്രഹം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരത:കോടതി

അമ്മയാകണമെന്ന ഭാര്യയുടെ ആഗ്രഹം ഭര്‍ത്താവ് നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്നും വിവാഹ മോചനത്തിന് മതിയായ കാരണമാണെന്നും ഹൈക്കോടതി. ഇക്കാരണത്താല്‍ കുടുംബക്കോടതി വിവാഹ മോചനം അനുവദിച്ചതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ജസ്റ്റിസ് സി.കെ. അബ്ദുള്‍ കരീമും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കുട്ടിയുണ്ടാകുന്നതിനെ ഭാര്യയോ ഭര്‍ത്താവോ എതിര്‍ത്താല്‍ അത് മറ്റേയാള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം. അത് പീഡനവും ക്രൂരതയുമായി കണക്കാക്കേണ്ടി വരും എന്ന് ഹൈക്കോടതി വിലയിരുത്തി. അമ്മയാകണമെന്ന സ്ത്രീയുടെ അതിയായ […]

ഡീസല്‍ വില വര്‍ധന: കെഎസ്ആര്‍ടിസിക്കു വന്‍ തിരിച്ചടി

ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ വിലയിലുണ്ടായ ഉയര്‍ച്ച കെഎസ്ആര്‍ടിസിക്കു കനത്ത തിരിച്ചടിയാകുന്നു. വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍ എണ്ണ കമ്പനികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കെഎസ്ആര്‍ടിസിക്കു ഡീസല്‍ വിലയില്‍ ലിറ്ററിനു 11.53 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിനു കെഎസ്ആര്‍ടിസി 60.25 രൂപ നല്‍കണം. ഇതു കെഎസ്ആര്‍ടിസിയെ പ്രതിമാസം 15 കോടി രൂപയുടെ അധിക ബാധ്യതയിലാണ് എത്തിച്ചിരിക്കുന്നത്. എണ്ണവില വര്‍ധിപ്പിച്ചതു സംബന്ധിച്ച് എണ്ണ കമ്പനികളുടെ അറിയിപ്പ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചു. വന്‍തോതില്‍ ഡീസല്‍ വാങ്ങുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള രാജ്യത്തെ പൊതു […]

ഡീസല്‍ വിലവര്‍ധനവിനു പിന്നാലെ എണ്ണ കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നു

ഡീസല്‍വില എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചതിനു പിന്നാലെ കമ്പനികളുടെ ഓഹരി വില കുതിച്ചുയര്‍ന്നു. 19 ശതമാനം വരെ ഓഹരി വില വര്‍ധിച്ചു. ഡീസല്‍ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയതിനെ തുടര്‍ന്നാണ് എണ്ണ കമ്പനികള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഡീസല്‍ വില ലിറ്ററിനു 50 പൈസ വ്യാഴാഴ്ച വര്‍ധിപ്പിച്ചിരുന്നു. വില്പനയിലെ നഷ്ടം ഒഴിവാകുന്നതുവരെ ഡീസല്‍ ലിറ്ററിന് പ്രതിമാസം 50 പൈസ വീതം വര്‍ധിപ്പിക്കാനും എണ്ണ കമ്പനികള്‍ തീരുമാനിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓഹരി വില 18.7 ശതമാനം വര്‍ധിച്ച് 52 ആഴ്ചക്കിടയിലെ ഉയര്‍ന്ന […]

പൊതു ബാത്ത് റൂമുകളില്‍ ഫോണ്‍ നമ്പറെഴുതി തട്ടിപ്പു നടത്തിയ വിരുതന്‍ അറസ്റില്‍

അനാശാസ്യ പ്രവര്‍ത്തനത്തിന് സ്ത്രീകളെ സംഘടിപ്പിച്ചുതരുമെന്നു പറഞ്ഞ് പൊതു ബാത്ത് റൂമുകളില്‍ ഫോണ്‍ നമ്പറെഴുതി തട്ടിപ്പു നടത്തി വന്ന വിരുതനെ പോലീസ് പൊക്കി. നാഗമ്പടം ബസ് സ്റാന്‍ഡിലെ ബാത്ത് റൂമില്‍ മൊബൈല്‍ നമ്പരെഴുതി തട്ടിപ്പു നടത്തിയ കൊല്ലം സ്വദേശിയാണ് പിടിയിലായത്. മുപ്പത് വയസ് പ്രായമുള്ള വിരുതനെ വെസറ്റ് പോലീസ് ചോദ്യം ചെയ്തു വരുന്നു. വെള്ളിയാഴ്ചയാണ് ഇയാള്‍ നാഗമ്പടത്ത് പിടിയിലായത്. ബസ് സ്റാന്‍ഡിലെ ബാത്ത് റൂമില്‍ മൊബൈല്‍ നമ്പരെഴുതി അതിനടുത്ത് ഈ നമ്പരില്‍ ബന്ധപ്പെട്ടാല്‍ സുന്ദരികളായ സ്ത്രീകളെ കിട്ടുമെന്നു രേഖപ്പെടുത്തിയിരുന്നു. […]

പൊതുസ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കരുതെന്നു സുപ്രീം കോടതി

പൊതുസ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കരുതെന്നു സുപ്രീം കോടതി ഉത്തരവ്. ദേശീയപാതയില്‍ നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാരുടെ പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ച ഹര്‍ജിയിലാണു കോടതി ഉത്തവ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉത്തരവു ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റിസുമാരായ ആര്‍.എം.ലോധ, എസ്.ജെ. മുഖോപാദ്ധ്യായ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണു കേസ് പരിഗണിച്ചത്. പൊതുനിരത്തില്‍ വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ പ്രതിമകളോ രാഷ്ട്രീയ, മത നിര്‍മിതികളോ അനുവദിക്കാനാവില്ല. എന്നാല്‍ നിലവില്‍ നിരത്തുകളില്‍ നില്‍ക്കുന്ന പ്രതിമകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ലെന്നും […]

വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടിക; കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് ആവശ്യം

വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍ നിന്നും കെഎസ്ആര്‍ടിസിയെ ഒഴിവാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും. വിഷയം ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നടപടി അസാധാരണമാണ്. തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഡീസല്‍വില വര്‍ധന: റെയില്‍വേയ്ക്ക് അധികച്ചെലവ് 2700 കോടി രൂപ

വന്‍കിട ഉപയോക്താക്കള്‍ക്കുള്ള ഡീസലിനു 11 രൂപയോളം വിലവര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് റെയില്‍വേയ്ക്ക് ഒരുവര്‍ഷം 2700 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. ഇപ്പോള്‍ത്തന്നെ സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന റെയില്‍വേയ്ക്ക് കനത്ത ആഘാതമാണ് ഡീസല്‍വില വര്‍ധന. ഇതിനു പുറമെ ഡീസല്‍ വില മാസംതോറും 50 പൈസ കണക്കില്‍ കൂട്ടാനും എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ ഇരട്ട വിലനിര്‍ണയ സംവിധാനം കമ്പനികള്‍ സ്വീകരിക്കുമെന്നുറപ്പാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഡീസല്‍ ഇനത്തില്‍ മാത്രം റെയില്‍വേയ്ക്കു ചെലവായത് 10,000 കോടിയിലേറെ രൂപയാണ്. ഈ സാമ്പത്തികവര്‍ഷം യാത്രാ, ചരക്കു കൂലി ഇനങ്ങളില്‍ […]

ലോഡ് ഷെഡിംഗ് സമയത്തില്‍ 21 മുതല്‍ മാറ്റം

ലോഡ്ഷെഡിംഗ് സമ യക്രമത്തി ല്‍ വീണ്ടും മാറ്റം വരു ത്തി. 21 മുതല്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 10.30വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി പത്തുവരെയാണു ലോഡ്ഷെഡിംഗ് സമയം. പകലിന്റെ ദൈര്‍ഘ്യം കൂടിയതിനാലാണു സമയത്തില്‍ മാറ്റം വരുത്തുന്നത്. വൈകുന്നേരം ആറരയ്ക്കു ശേഷമാണു ഇപ്പോള്‍ ഇരുട്ടു വീഴുന്നത്. ആറിനു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയില്ല. സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ കൂടുതല്‍ വൈദ്യുതി ലാഭിക്കാമെന്നും ബോര്‍ഡ് അധികൃതര്‍ […]

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി;ബിഎസ്എന്‍എലിലേക്കു മാറിയത് 27,000 പേര്‍

നിലവിലുള്ള മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് ബിഎസ്എന്‍എലിലേക്കു മാറുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുന്നു. മൊബൈല്‍നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്നശേഷം 27000 പേരാണ് ബിഎസ്എന്‍എലിലേക്കു മാറിയത്. എന്നാല്‍ മറ്റു സ്വകാര്യ കമ്പനികളിലേക്കു മാറിയതാകട്ടെ 5500 പേര്‍ മാത്രം. നമ്പര്‍ പോര്‍ട്ടബിലിറ്റിയില്‍ കേരളത്തില്‍ കണ്ണൂര്‍ ബിഎസ്എന്‍എലാണ് ഒന്നാംസ്ഥാനത്ത്. 1,19,334. എറണാകുളം രണ്ടും കോട്ടയം മൂന്നും സ്ഥാനങ്ങള്‍ നേടി. ഇത് യഥാക്രമം 99422, 38753 എന്നിങ്ങനെയാണ്. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മൊബൈല്‍ കവറേജ് ലഭിക്കുന്നതും ജില്ലയിലെ 17 കസ്റമര്‍ സെന്ററുകള്‍ക്കു പുറമെ 72 […]

പ്രവേശന പരീക്ഷ: 32,000 പേര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി

കേരള എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇതുവരെ 32,000 പേര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി. ഫെബ്രുവരി എട്ടിന് വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ സ്വീകരിക്കും. എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ പ്രവേശനത്തിനായി എന്‍ഇഇടി (യുജി)ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ അലോട്ട്മെന്റ് ലഭിക്കാനായി കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് വഴിയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും എന്‍ഐഐടി (യുജി)യുടെ കണ്‍ഫര്‍മേഷന്‍ […]

നബിദിനം: പൊതുഅവധി 24ന്

നബിദിനം പ്രമാണിച്ച് പൊതു അവധി 24 നായിരിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ 25 നാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നബിദിനം 24 ന് ആചരിക്കാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട സംഘടനകളും മതപണ്ഡിതരും അറിയിച്ച സാഹചര്യത്തിലാണ് പൊതുഅവധി 24 ലേക്കു മാറ്റിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

Page 10 of 10« First‹ Previous8910