NEWS update

News Update

വാഗമണ്‍ കുരിശുമലയിലും വല്യച്ചന്‍മലയിലും കുരിശിന്റെവഴി

വാഗമണ്‍: അമ്പതു നോമ്പിന്റെ പുണ്യവുമായി ഏപ്രില്‍ മാസത്തിലെ ആദ്യവെള്ളിയാഴ്ചയും നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയുമായ ഇന്നലെ വാഗമണ്‍ കുരിശുമലയിലേക്ക് ആഘോഷമായ കുരിശിന്റെ വഴി നടന്നു. രാവിലെ 8.30നു കല്ലില്ലാക്കവലയില്‍ നിന്നും ആരംഭിച്ച കുരിശിന്റെവഴിക്കു വാഗമണ്‍ പള്ളി വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഫാ. തോമസ് മണ്ണൂര്‍, ഫാ. ഏബ്രഹാം തകിടിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു മലമുകളില്‍ ഫാ. ഏബ്രഹാം തുരുത്തിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. ആയിരക്കണക്കായ ആളുകളുടെ നിത്യേനയുള്ള കുരിശിന്റെവഴി തീര്‍ഥാടനത്തിലൂടെ അരുവിത്തുറ വല്യച്ചന്‍മല […]

സൂര്യനെല്ലി പീഡനക്കേസിൽ മുഖ്യപ്രതി കാഞ്ഞിരപ്പള്ളി സ്വദേശി ധർമ്മരാജന്റെ ജീവപര്യന്തം ശരിവച്ചു,​ ഏഴു പേരെ വെറുതെ വിട്ടു

ഏറെ കോളിളക്കം സൃഷ്ടിച്ച് സൂര്യനെല്ലി പീഡനക്കേസിൽ മുഖ്യപ്രതി ധർമരാജൻ അടക്കം 24 പ്രതികൾക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷകൾ ഹൈക്കോടതി പുന:സ്ഥാപിച്ചു. ഏഴുപേരെ കുറ്റവിമുക്തരാക്കി. 36 പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധിക്കെതിരായി പ്രതികൾ സമർപ്പിച്ച അപ്പീലിൽ മുഖ്യപ്രതി ധർമ്മരാജനൊഴികെയുള്ള എല്ലാ പ്രതികളെയും 2005ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടിരുന്നു. ധർമ്മരാജന്റെ ജീവപര്യന്ത്യം തടവ് അഞ്ചു വർഷമായി കുറയ്ക്കുകയും ചെയ്തു. ഈ വിധിയാണ് പുതിയ ഡിവിഷൻ ബെഞ്ച് അസാധുവാക്കിയത്. അഞ്ചു പേർ മരണപ്പെട്ടു. 1996ലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച […]

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക്

കേരളത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും സിസ്റ്റര്‍ എവുപ്രാസ്യമ്മയേയും വിശുദ്ധ പദവിയേക്കുയര്‍ത്താന്‍ വത്തിക്കാന്‍ തീരുമാനിച്ചു. ഇരുവരുടേയും വിശുദ്ധപദ പ്രഖ്യാപനത്തിനാവശ്യമായ അത്ഭുത പ്രവര്‍ത്തികള്‍ അംഗീകരിക്കുന്ന ഡിക്രിയില്‍ വ്യാഴാഴ്ച മാര്‍പാപ്പ ഒപ്പുവെച്ചു. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ തിയതി പിന്നീട് പ്രഖ്യാപിക്കും. ഇതോടെ രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള ഭാരത കത്തോലിക്കാ സഭയില്‍നിന്ന് ഈ പദവിയിലേക്കുയര്‍ത്തപ്പെടുന്നവരുടെ എണ്ണം മൂന്നായി. വിശുദ്ധ അല്‍ഫോന്‍സാമ്മയാണ് ഭാരത കത്തോലിക്കാ സഭയിലെ ആദ്യവിശുദ്ധ.. 1805 ഫിബ്രുവരി 10 ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ ജനിച്ച ചാവറ കുര്യാക്കോസ് ഏലിയാസ് […]

മുണ്ടക്കയത് ലോറി നിയന്ത്രണംവിട്ട് ട്രാന്‍സ്ഫോര്‍മര്‍ തകർത്തുകൊണ്ട് മറിഞ്ഞു

മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയില്‍ നിയന്ത്രണം വിട്ട മിനിലോറി വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുമറിഞ്ഞു. കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ മുപ്പത്തിയഞ്ചാംമൈല്‍ വളവിനു സമീപം ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം. തമിഴ്നാട്ടില്‍ നിന്നും വാഴക്കുലയു മായി വന്ന മിനിലോറി മെഡിക്കല്‍ ട്രസ്റ്റ് ജംഗ്ഷന്‍ വളവു തിരിഞ്ഞുവരുന്നതിനിടയില്‍ സമീപത്തെ ട്രാന്‍സ്ഫോര്‍മറിലേക്കു ഇടിച്ച്‌ സംരക്ഷണഭിത്തിയും തകര്‍ത്ത് ബോയിസ് എസ്റ്റേറ്റിന്റെ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ തോട്ടത്തിലേക്ക് തെറിച്ചു വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

പ്രതിഷേധിച്ചു

മുണ്ടക്കയം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനു നേരേ നടന്ന അക്രമത്തില്‍ യുഡിഎഫ് ഇലക്ഷന്‍കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യത്തില്‍ എതിരാളികളെ ഉന്‍മൂലനം ചെയ്യാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മുണ്ടക്കയം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനു നേരേ നടന്ന അക്രമത്തില്‍ ശക്തമായ നടപടികള്‍ വേണമെന്ന് ആര്‍എസ്പി മുണ്ടക്കയം ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറി സിജു കൈതമറ്റം അധ്യക്ഷത വഹിച്ചു.

അടിപൊളി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മൂക്കുകയർ .. തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം കാണുന്നു , അറിയുന്നു

എരുമേലി: പൊതുസ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളെല്ലാം പൊളിച്ചടുക്കി സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മൂക്കുകയറിട്ട തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താരമായി മാറിയിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തില്‍ കമ്മീഷനും സ്ഥാനമുണ്ടായിരുന്നെങ്കില്‍ വോട്ട് കമ്മീഷന് നല്‍കുമെന്ന് പറയുന്നു ജനങ്ങള്‍. ഇത്തവണ തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ തുറന്നുപറയാന്‍ മടിക്കുന്ന ഒരു സത്യം നിലനില്‍ക്കുന്നു. പഴയപോലെ തെരഞ്ഞെടുപ്പിലെ ആവേശവും നിറപ്പകിട്ടും കൊഴുപ്പും ഒന്നും കാണാനില്ല. ഇതിന്റെ ഉത്തരം ചെന്നെത്തി നില്‍ക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനിലാണ്. തെരഞ്ഞെടുപ്പെന്നാല്‍ ആഘോഷവും ധൂര്‍ത്തും ആയിരുന്ന നാളുകള്‍ […]

കടയിൽ നിന്ന് വാങ്ങിയ മാംസത്തിൽ പുഴുക്കളെന്ന് പരാതി

എരുമേലി . ഇറച്ചിക്കടയിൽ നിന്ന് വാങ്ങിയ മാംസത്തിൽ പുഴുക്കളെന്ന് പരാതി. കനകപ്പലം ഓലിയ്ക്കൽ ഷാജികുമാറാണ് ഇത് സംബന്ധിച്ച് ഫുഡ് ഇൻസ്പെക്ടർക്ക് പരാതി നല്കിയത്. ഇന്നലെ രാവിലെ ഷാജികുമാർ വാങ്ങിയ മാംസം വീട്ടിൽ കൊണ്ട് വന്ന് കഴുകിയപ്പോളാണ് ഒരു മാംസതുണ്ടം അഴുകി പുഴുക്കളരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് അധികൃതരേ വിവരമറിയിക്കുകയും, കാഞ്ഞിരപ്പള്ളി ഫുഡ് ഇൻസ്പെക്ടർ വിൽസന് പരാതി നല്കുകയും ആയിരുന്നു. ഈ ഇറച്ചി വില്പന ശാലയ്ക്ക് ഗ്രാമ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്..

വോട്ട് ചെയ്യൂ , സമ്മാനം നേടു .. കോട്ടയം ജില്ലയില്‍ ആദ്യം വോട്ട് ചെയ്യുന്നയാള്‍ക്ക് മെഡല്‍ സമ്മാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ആദ്യം വോട്ട് ചെയ്യുന്ന വ്യക്തിക്ക് ജില്ലാ വരണാധികാരി പ്രത്യേക മെഡല്‍ സമ്മാനിക്കും. കെ.പി.എസ്.മേനോന്‍െറ പേരില്‍ ഏര്‍പ്പെടുത്തിയ മെഡലാണ് നല്‍കുക. ഒന്നിലധികം ആളുകളുണ്ടെങ്കില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിക്കായിരിക്കും പരിഗണന. ആദ്യം വോട്ട് ചെയ്യുന്നവര്‍ തൂല്യപ്രായക്കാരാണെങ്കില്‍ സ്ത്രീകള്‍ക്ക് സമ്മാനം നല്‍കുമെന്ന് ജില്ലാ വരണാധികാരിയായ കലക്ടര്‍ അജിത്ത് കുമാര്‍ അറിയിച്ചു.

അഡ്വ. പീലിപ്പോസ് തോമസ്‌ ഇന്ന് മണിമലയില്‍

പൊന്‍കുന്നം: പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പീലിപ്പോസ് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്തുതല റാലിയും പൊതുസമ്മേളനവും ഇന്നാരംഭിക്കും. വാഴൂരിലെ ഇളപ്പുങ്കലില്‍ നിന്ന് റാലി ആരംഭിക്കും. കൊടുങ്ങൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ജോണ്‍ വി. ജോസഫ്, കെ. രാജേഷ് എന്നിവര്‍ പ്രസംഗിക്കും. മൂന്നിന് വൈകുന്നേരം അഞ്ചിന് പള്ളിക്കത്തോട്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ പ്രസംഗിക്കും. മണിമല പഞ്ചായത്തിലെ ആലപ്രയില്‍ വൈകുന്നേരം ആറിന് രാജു ഏബ്രഹാം എംഎല്‍എ പ്രസംഗിക്കും. നാലിന് വൈകുന്നേരം ആറിന് നെടുംകുന്നത്തു […]

സിനിമാതാരം ബിജു മേനോന്‍ കാഞ്ഞിരപ്പള്ളി സ്ലാംഗില്‍ സംസാരിക്കുവാൻ പഠിച്ചുകൊണ്ടിരിക്കുന്നു

കാഞ്ഞിരപ്പള്ളി സ്ലാംഗില്‍ സംസാരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജു മേനോന്‍. ജിബു ജേക്കപബ് ഒരുക്കുന്ന വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ ബിജു മേനോന്‍ കാഞ്ഞിരപ്പള്ളിക്കാരനായി ആണ് അഭിനയിക്കുന്നത് . കാഞ്ഞിരപ്പള്ളി സ്ലാംഗില്‍ സംസാരിക്കു വാൻ അദ്ദേഹം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു .. ചിത്രത്തില്‍ ബിജു മേനോന്‍ ഒരു രാഷ്ട്രീയക്കാരനെയാണ് അവതരിപ്പിക്കുന്നത്. നിക്കി ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു, ലെന, ടിനി, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും

കാഞ്ഞിരപ്പള്ളിയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 4 പേര്‍ക്ക്‌ പരുക്ക്‌

കാഞ്ഞിരപ്പള്ളി: ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 4 പേര്‍ക്ക്‌ പരുക്കേറ്റു. ചെറുവള്ളി കാവുംഭാഗം പുരയിടത്തില്‍ സിബി (37), മകന്‍ യദുകൃഷ്‌ണന്‍-(13), സിബിയുടെ സഹോദരപുത്രന്‍ മഹി-(7) എന്നിവര്‍ക്കും ചെറുവള്ളി ഈട്ടിക്കല്‍ മോഹനനുമാണ്‌ പരുക്കേറ്റത്‌. ഇന്നലെ രാത്രി 7.20ന്‌ ദേശീയപാതയില്‍ ചേപ്പുംപാറയിലായിരുന്നു അപകടം. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൊൻകുന്നത് തനിച്ചു താമസിച്ചിരുന്ന വൃദ്ധയെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു

പൊന്‍കുന്നം: വീട്ടില്‍ തനിച്ചു താമസിച്ചുവന്നിരുന്ന വയോധികയെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു. പനമറ്റം തെക്കേമുറിയില്‍ അമ്മുക്കുട്ടിയമ്മ യെയാണ് (78) മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പൊന്‍കുന്നം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പില്‍.

തനിക്കെതിരെയുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജോയ്‌സ് ജോര്‍ജ്‌

തന്റെ ഭൂമി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് പറഞ്ഞു. വാര്‍ത്തയ്ക്ക് പിന്നില്‍ ഗൂഢാലോചനയും വ്യക്തമായ അജണ്ടയുമുണ്ടെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ് വാര്‍ത്തയെന്നും അദ്ദേഹം ആരോപിച്ചു. അധികാരികള്‍ക്ക് നല്‍കിയ രേഖകളില്‍ ഈ ഭൂമിയുടെ കാര്യം വ്യക്തമാക്കിയിരുന്നതാണെന്നും ഭൂമിക്ക് രേഖകളുള്ളതാണെന്നും ജോയ്‌സ് ജോര്‍ജ് അറിയിച്ചു. ഇത് സംബന്ധിച്ച് ഏത് അന്വേഷണത്തോടും സഹകരിക്കും. വ്യക്തിഹത്യക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാത്രിയും നിരീക്ഷണം: തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടത്തില്‍ പിടിമുറുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടത്തില്‍ പിടിമുറുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ഥികളുടെ പര്യടനം മുതലുള്ള എല്ലാ നീക്കങ്ങളും അവരുടെ ശക്തമായ നിരീക്ഷണത്തിലാക്കി. പ്രചാരണം രാത്രി 10 വരെ നീളുന്ന സാഹചര്യത്തില്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും കൂട്ടി. അവരും രാത്രി 10 വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ചട്ടംലംഘിച്ച് സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ നീക്കി. പൊതു ഇടങ്ങളില്‍ വച്ച പ്രചാരണ സാധനങ്ങള്‍ ഇനിയും നീക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുവാദമില്ലാതെ സ്വകാര്യ ഇടങ്ങളില്‍ വച്ച പ്രചാരണവസ്തുക്കളും നീക്കും. തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ സ്വാധീനം തടയാന്‍ സ്‌കാഡുകള്‍ പ്രവര്‍ത്തനം ശക്തമാക്കി. […]

മറുപക്ഷത്ത് ചാടിയ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തണം : പ്രൊഫ. പി.ജെ.കുര്യന്‍

മുഴുവന്‍ ആനുകൂല്യങ്ങളും പറ്റിയശേഷം പാര്‍ട്ടിയെയും ജനങ്ങെളയും വഞ്ചിച്ച് മറുപക്ഷത്ത് ചേക്കേറിയ സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ പറഞ്ഞു. റാന്നി നിയമസഭാമണ്ഡലത്തിലെ യു.ഡി.എഫ്. നേതാക്കന്മാരും മണ്ഡലം, ബൂത്ത് ഭാരവാഹികളും പങ്കെടുത്ത തിരഞ്ഞെടുപ്പ് അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് പി.മോഹന്‍രാജ്, അഡ്വ. കെ.ജയവര്‍മ്മ, ആലിച്ചന്‍ ആറൊന്നില്‍, മറിയാമ്മ ചെറിയാന്‍, ടി.കെ. സാജു, ഡോ. സജി ചാക്കോ, പ്രൊഫ. തോമസ് അലക്‌സ്, സതീഷ് ബാബു, ബെന്നി പുത്തന്‍പറമ്പില്‍, റിങ്കു ചെറിയാന്‍, ഏബ്രഹാം മാത്യു, സജി നെല്ലുവേലില്‍, […]

വിമാനത്താവളത്തിന് ധൃതിപിടിച്ച നേതാക്കളുടെ സാമ്പത്തികനില അന്വേഷിക്കണം – ഗോപാലകൃഷ്ണവൈദിക്‌

വിമാനത്താവളപദ്ധതി നടപ്പാക്കാന്‍ ധൃതിപിടിച്ച മൂന്നുനേതാക്കളുടെ സാമ്പത്തികസ്രോതസ്സ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്‌കൃതപണ്ഡിതന്‍ ഗോപാലകൃഷ്ണവൈദിക്. ആറന്മുള വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 47-ാംദിവസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആറന്മുളയുടെ പൈതൃകത്തിനും പവിത്രതയ്ക്കും പോറല്‍ ഉണ്ടാവില്ലെന്നുപറഞ്ഞ് കബളിപ്പിച്ചവരെ തിരിച്ചറിഞ്ഞ് പ്രതികരിക്കണം. മഹത്തായ സംസ്‌കാരത്തെ അവഹേളിക്കാനുള്ള അവസരമായി ചിലര്‍ വിമാനത്താവളവിഷയം ഉപയോഗിക്കുന്നു. റെയില്‍വേ വികസനത്തെ അവഗണിച്ചാണ് ബന്ധപ്പെട്ടവര്‍ വിമാനമിറക്കാന്‍ ശ്രമിക്കുന്നത്. വികസനം സ്വകാര്യമേഖലയുടെ കുത്തകയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കണം. ആറന്മുള ക്ഷേത്രത്തെയും ആചാരത്തെയും ബാധിക്കാതെ വിമാനത്താവളം അസാധ്യമാണ്. ഇതിന്റെ വസ്തുതകളും തെളിവുകളും കോടതിക്കുമുന്നിലെത്തിയിട്ടും ജനപ്രതിനിധികള്‍ കള്ളംപറഞ്ഞ് […]

154 കിലോ ഭാരമുള്ള യുവാവ്‌ തന്റെ ഭാരം 68 കിലോയായി കുറച്ച കഥ

കൊറിയയിലെ സോള്‍ സ്വദേശിയായ ജോണ്‍ കാല്‍വോ എന്ന കേവലം മൂന്നു വര്‍ഷങ്ങള്‍ക്ക് കൊണ്ട് തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം പരിശ്രമത്തിലൂടെ നേടിയ യുവാവിന്റെ കഥയാണിത്. 2010 വരെയുള്ള ജോണിന്റെ ജീവിതം അമിത ഭാരം കാരണം ജീവിതം നശിച്ച ഒരു യുവാവിന്റെ കഥയാണ്. 2010 ഏപ്രിലില്‍ ജോണിന്റെ ഭാരം 340 പൌണ്ട് അഥവാ 154 ഓളം കിലോ ആയിരുന്നു. മെയ്‌ 16, 2010 ലാണ് ജോണ്‍ തന്റെ പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്. തന്റെ മാറ്റത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ യൂട്യൂബ് […]

പ്രമുഖ സിനിമാതാരം ഉർവ്വശി വീണ്ടും വിവാഹിതയായി

പ്രമുഖ സിനിമാതാരം ഉർവ്വശി വീണ്ടും വിവാഹിതയായി. ചെന്നൈയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന ശിവപ്രസാദാണ് വരൻ. ആറുമാസം മുൻപ് ചെന്നൈ വിരുഗമ്പാക്കം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന വിവാഹത്തേക്കുറിച്ച് ഇപ്പോഴാണ് താരം മനസ് തുറന്നത്. വനിതയുടെ പുതിയ ലക്കത്തിൽ ഉർവ്വശിയുടെ വിശദമായ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻപ് തിരുവനന്തപുരത്ത് നിർമ്മാണക്കമ്പനിയിൽ ജീവനക്കാരനായിരുന്ന ശിവൻ ഇപ്പോൾ ചെന്നൈയിൽ സ്വന്തമായി കമ്പനി നടത്തുകയാണ്. ചെന്നൈ അൻപുനഗറിൽ ഉർവ്വശി പുതുതായി പണിത വീടിന്റെ നിർമ്മാണക്കരാർ ശിവപ്രസാദിന്റെ കമ്പനിയാണ് ഏറ്റെടുത്ത് നടത്തിയത്. ഉർവ്വശിയുടെ സഹോദരൻ […]

ആന്‍റോ ആന്‍റണിയുടെ പോസ്‌റ്ററുകളും ഫ്‌ളക്‌സും നശിപ്പിച്ചു

പൊന്‍കുന്നം: ചിറക്കടവ്‌ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ സ്‌ഥാപിച്ചിരുന്ന യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ പോസ്‌റ്ററുകളും ഫ്‌ളക്‌സും നശിപ്പിക്കുന്നതായി യൂത്ത്‌ കോണ്‍ഗ്രസ്‌ ചിറക്കടവ്‌ മണ്ഡലം കമ്മിറ്റിയുടെ പരാതി. കുറ്റക്കാരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ്‌ ഷിജോ കൊട്ടാരത്തിലിന്‍റെ അധ്യക്ഷതയില്‍ നിയോജകമണ്ഡലം പ്രസിഡന്‍റ്‌ ടിന്‍റു തോമസ്‌, പാര്‍ലമെന്‍റ്‌ ജന. സെക്രട്ടറി സനോജ്‌ പനയ്‌ക്കല്‍, ബിജു കുന്നുംഭാഗം, എബിന്‍ പയസ്‌, അനന്തകൃഷ്‌ണന്‍, ഉണ്ണി വടക്കയില്‍, ബിനു സ്രായിക്കാട്ട്‌, എം.ആര്‍. രഞ്‌ജിത്‌, പ്രസാദ്‌ ഇരിക്കാട്ട്‌, റെജി പുന്നത്താനം എന്നിവര്‍ പ്രസംഗിച്ചു.

മദ്യപിച്ച്‌ ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മുണ്ടക്കയം: മദ്യപിച്ചു സ്വകാര്യ ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. മുണ്ടക്കയം ഇളംപ്രാമല പ്ളാമൂട്ടില്‍ അസീസി(53)നെയാണ് ഹൈവേ പോലീസ് പിടികൂടിയത്. ദേശീയപാതയില്‍ ചിറ്റടിയില്‍ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

അധ്യയനവര്‍ഷം പൂര്‍ത്തിയായിട്ടും ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തിട്ടില്ലന്നു പരാതി

കാഞ്ഞിരപ്പള്ളി: അധ്യയനവര്‍ഷം പൂര്‍ത്തിയായിട്ടും ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തിട്ടില്ല. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള കഌസ്സുകളിലെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാനുള്ളത്. 1000 രൂപ പ്രകാരമാണ് സ്‌കോളര്‍ഷിപ്പ്. ഒ.ബി.സി. വിഭാഗത്തല്‍പ്പെട്ട കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തിട്ടില്ല. 750 രൂപയാണ് ഒ.ബി.സി. വിഭാഗത്തിനുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ മാനവവികസനശേഷി വിഭാഗത്തില്‍നിന്നാണ് ഫണ്ട് അനുവദിക്കുന്നത്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ പട്ടിക തയ്യാറാക്കി സ്‌കൂള്‍ അധികൃതര്‍ അധ്യയനവര്‍ഷം തുടങ്ങിയപ്പോഴേ അയച്ചിരുന്നതാണ്. വര്‍ഷം പൂര്‍ത്തിയായതിനാല്‍ ഇത്തവണത്തെ തുക ലാപ്‌സാകാനാണ് സാധ്യത. ക്രിസ്ത്യന്‍, […]

വിഴിക്കത്തോട്ടിൽ ഭൗമമണിക്കൂര്‍ ആചരണവും നടത്തി

വിഴിക്കത്തോട്: എസ്.പി.വി.എന്‍.എസ്.എസ്. കരയോഗത്തില്‍ എച്ച്.ആര്‍.സെല്ലിന്റെ നേതൃത്വത്തില്‍ ഭൗമമണിക്കൂര്‍ ആചരണവും ഊര്‍ജസംരക്ഷണസെമിനാറും നടത്തി. കെ.എസ്.ഇ.ബി. എക്‌സി. എന്‍ജിനീയര്‍ സുരേഷ് ചന്ദ് സെമിനാര്‍ നയിച്ചു. ടി.കെ.രാമചന്ദ്രന്‍ നായര്‍, അഡ്വ. െക.കെ.ഗോപാലകൃഷ്ണന്‍ നായര്‍, പി.ജി.മണിലാല്‍, കെ.ആര്‍.രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

അച്ഛനും മകനുംചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി: എലിക്കുളം ഞാറയ്ക്കല്‍ മാത്തുക്കുട്ടി തോമസിനെ അയല്‍വാസികളായ അച്ഛനും മകനുംചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായും റബര്‍കത്തിപോലുള്ള ആയുധംകൊണ്ട് കുത്താന്‍ ശ്രമിച്ചെന്നും അസഭ്യംപറഞ്ഞെന്നുമാണ് പരാതി. വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി ഇട്ടിരുന്ന ജലവിതരണ കുഴലുകളും നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ഹൈദരലി ശിഹാബ് തങ്ങള്‍ ഈരാറ്റുപേട്ടയില്‍

കാഞ്ഞിരപ്പള്ളി: പത്തനംതിട്ട യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഏപ്രില്‍ രണ്ടാം തിയ്യതി അഞ്ചു മണിക്ക് ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുമെന്ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ ടി.കെ. സുരേഷ് കുമാര്‍ അറിയിച്ചു.

എല്‍.ഡി.എഫ്. മഹിളാകണ്‍വെന്‍ഷന്‍

പൊന്‍കുന്നം: പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പീലിപ്പോസ് തോമസിന്റെ പ്രചാരണത്തിനായി മഹിളാ കണ്‍വെന്‍ഷന്‍ നടത്തി. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രമാമോഹന്‍ ഉദ്ഘാടനം ചെയ്തു. ഗീത എസ്.പിള്ള, തങ്കമ്മ അലക്‌സ്, അന്നമ്മ ജോണ്‍, അഡ്വ. ജയശ്രീധര്‍, വി.പി. രാജമ്മ, അമ്മിണിയമ്മ പുഴയനാല്‍, എന്‍.ലളിതാഭായി, ഹേമലത പ്രേംസാഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഓട്ടത്തിനിടയില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നു ബസ് നിന്നുപോയി ; കാഞ്ഞിരപ്പള്ളിയിൽ അരമണിക്കൂർ ഗതാഗതകുരുക്ക്

കാഞ്ഞിരപ്പള്ളി: ടൗണില്‍ ഓട്ടത്തിനിടെ സ്വകാര്യബസ് നിന്നുപോയി. അരമണിക്കൂറോളം ഗതാഗതം കുരുങ്ങി. ബസ്സിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നു പോയതാണ് കാരണം. ഒടുവില്‍ നാട്ടുകാരെത്തി വണ്ടി തള്ളിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ബുധനാഴ്ച 4 മണിയോടെ കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷനുമുന്‍പിലായിരുന്നു സംഭവം. ഡീസലടിക്കാന്‍ പമ്പിലേക്കുപോയ ബസ്സാണ് നിന്നുപോയത്. സ്‌കൂള്‍സമയമായതിനാല്‍ വാഹനത്തിരക്കേറെയായിരുന്നു. റോഡിനിരുവശത്തുമുള്ള അനധികൃത പാര്‍ക്കിങ്ങും കുരുക്കിന് ആക്കംകൂട്ടി.

കിണറ്റില്‍ വീണ കുട്ടിയെ രക്ഷപെടുത്തിയ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു

കാളകെട്ടി: കിണറ്റില്‍ വീണ ഒന്നര വയസുകാരനെ രക്ഷപെടുത്തിയ ഓട്ടോ ഡ്രൈവറെ കാഷ് അവാര്‍ഡും പുരസ്കാരവും നല്‍കി ആദരിച്ചു. കാളകെട്ടി അടിവാരം ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ടോമിയെയാണ് കാര്‍ഷിക മാര്‍ക്കറ്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അനുമോദിച്ചത്. സമ്മേളനത്തില്‍ പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ പൊട്ടംകുളം അധ്യക്ഷതവഹിച്ചു. മന്ത്രി പി.ജെ. ജോസഫിന്റെ മകന്‍ അപ്പു ജോസഫ് ടോമിക്ക് പുരസ്കാരവും മാര്‍ക്കറ്റ് വൈസ് പ്രസിഡന്റ് കെ.ഡി. തോമസ് കല്ലൂര്‍ കാഷ് അവാര്‍ഡും നല്‍കി. സെക്രട്ടറി ടോമി തൂങ്കുഴി, തോമസ് വടകര എന്നിവര്‍ പ്രസംഗിച്ചു. […]

മുഖ്യമന്ത്രി ഇന്ന് പുഞ്ചവയലിലും മുക്കൂട്ടുതറയിലും

മുണ്ടക്കയം: ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് രണ്ടിന് പുഞ്ചവയലില്‍ നടക്കുന്ന പൊതുസമ്മളനത്തിലും 2.30ന് കുഴിമാവിലും മൂന്നിന് മൂക്കുട്ടുതറയിലും പ്രസംഗിക്കും. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ് എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. നാളെ രാവിലെ പത്തിന് മുണ്ടക്കയത്ത് നടക്കുന്ന സമ്മേളനം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളില്‍ ഇന്ന് പര്യടനം നടത്തും. മുണ്ടക്കയം പഞ്ചായത്തില്‍ രാവിലെ 10ന് ഇഞ്ചിയാനിയില്‍ നിന്നും […]

പ്രചാരണത്തിനായി ജനപ്രതിനിധികളുടെ യോഗം

കാഞ്ഞിരപ്പള്ളി: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഗ്രാമ-ബ്ളോക്ക്-ജില്ലാ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതി അംഗങ്ങളുടെയും കണ്‍വന്‍ഷന്‍ നടത്തി. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതി അംഗങ്ങളും സ്വന്തം ബൂത്തുകളില്‍ ഭവന സന്ദര്‍ശനം ഊര്‍ജിതമാക്കാന്‍ കറുകച്ചാല്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എ.എം. മാത്യു ആനിത്തോട്ടം […]

പത്തനംതിട്ട മണ്ഡലത്തില്‍ 84,897 പുതിയ വോട്ടര്‍മാര്‍

പത്തനംതിട്ട: ലോക്സഭ മണ്ഡലത്തില്‍ 2009ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 84,897 വോട്ടര്‍മാര്‍ കൂടി ഇത്തവണ ജനവിധി രേഖപ്പെടുത്താനായുണ്ടാകും. ഇവരില്‍ അധികം പേരും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചവരാണ്. പത്തനംതിട്ട ജില്ലയിലെ അസംബ്ളി മണ്ഡലങ്ങളിലായി കഴിഞ്ഞ ജനുവരി ഒന്നിനുശേഷം വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തിരിക്കുന്നത് 14,843 പേരാണ്. ഇത്തവണ പത്തനംതിട്ട മണ്ഡലത്തില്‍12,98,267 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 12,13,370 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇവരില്‍ 65.7 ശതമാനം വോട്ടു രേഖപ്പെടുത്തി. തപാല്‍ വോട്ടുകളടക്കം 7,97,367 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇത്തവണ 6,16,996 പുരുഷ […]

മുഖ്യമന്ത്രി പെരുവന്താനത്ത്

ഇടുക്കി ലോകസഭ മണ്ഡലത്തിലെ സ്ഥാനര്തി ഡീൻ കുരിയാകോസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ന് മുഖ്യമന്ത്രി പെരുവന്താനത്ത് എത്തി. ഫോട്ടോകൾ കാണുക

വര്‍ണപ്പകിട്ട്

കാഞ്ഞിരപ്പള്ളി: കെവൈഎംഎയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14ന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളില്‍ നടക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പെയിന്റിംഗ് മത്സരം – വര്‍ണപ്പകിട്ടിന്റെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം. മാത്യു മടുക്കക്കുഴി അധ്യക്ഷതവഹിച്ചു. രഞ്ജു തോമസ്, ജയിംസ് പള്ളിവാതുക്കല്‍, വി.എസ്. വിനോദ്കുമാര്‍, അഭിലാഷ് ചന്ദ്രന്‍, രാജന്‍ ഒട്ടക്കല്‍, സിബി വെങ്ങാലൂര്‍, ജിബിന്‍ കെ. ബാബു, ഷെമീര്‍ കല്ലുങ്കല്‍, സുനില്‍ തോമസ്, അശോക് ദാസ് എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച വിവിധ സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍, ബാനര്‍, ഫ്ളക്സ് അടക്കം 356 പ്രചാരണ സാമഗ്രികള്‍ ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു

ചട്ടലംഘനം :1298 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച വിവിധ സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍, ബാനര്‍, ഫ്ളക്സ് അടക്കം 1298 പ്രചാരണ സാമഗ്രികള്‍ ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു. കോന്നി നിയമസഭാ മണ്ഡലത്തില്‍ 148 പോസ്റ്ററുകളും ഉടമയുടെ സമ്മതമില്ലാതെ സ്വകാര്യ വസ്തുവകകളില്‍ പതിച്ചിരുന്ന 17 പോസ്റ്ററുകളും നീക്കം ചെയ്തു. ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പൊതുസ്ഥാപനങ്ങളില്‍ പതിച്ചിരുന്ന 296 പോസ്റ്ററുകള്‍, ഒരു ബാനര്‍, 16 മറ്റ് പ്രചാരണ സാമഗ്രികള്‍, സ്വകാര്യ വസ്തുവകകളില്‍ […]

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ.ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കും

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ.ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കുമെന്ന് കോതമംഗലം രൂപത അറിയിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും നടപടിയെന്നും സഭാ അധികൃതര്‍ അറിയിച്ചു.

കര്‍ഷകര്‍ വലഞ്ഞാലും വേണ്ടില്ല ടയര്‍വ്യവസായികള്‍ നന്നാകണമെന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ നയം. : കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ്

കഴിഞ്ഞ അഞ്ചുവര്‍ഷവും കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ വികസനപ്രഖ്യാപനങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് പറഞ്ഞു. മണ്ഡലത്തിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പുപ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബ്ബര്‍ വിലയിടിവ്, വിലക്കയറ്റം, എന്നിവ തടയുന്നതിന് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കേന്ദ്രം ഭരിച്ച യു.പി.എ. സര്‍ക്കാരിനായില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിര്‍ണയാവകാശം കമ്ബനികള്‍ക്കും വിട്ടുകൊടുത്തു. അവര്‍ അടിക്കടി പെട്രോളിനും ഡീസലിനും വില കൂട്ടുന്നു. ഇതേത്തുടര്‍ന്ന് നിത്യോപയോഗസാധനവില വര്‍ദ്ധിക്കുന്നു. ഇവിടത്തെ ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞു. ഇറക്കുമതിച്ചുങ്കം കുറച്ചതാണ് റബ്ബര്‍ വിലയിടിവിന് ഒരു […]

തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി (49) ജീവനൊടുക്കിയ സംഭവത്തിൽ ആരാണ് കുറ്റക്കാർ ?

ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് അക്രമികൾ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി (49) ജീവനൊടുക്കിയ സംഭവത്തിൽ സഭാനിലപാടുകൾക്കെതിരെ വ്യാപക പ്രതിഷേധം. കോലഞ്ചേരി മെഡിക്കൽ കോളേജിൽ കടുത്ത തലവേദനയ്‌ക്ക് ചികിത്സ തേടിയ ശേഷം ഇന്നലെ രണ്ടു മണിയോടെയാണ് പ്രൊഫസറും സലോമിയും വീട്ടിലെത്തിയത്. സുരക്ഷാ ചുമതലയുള്ള പൊലീസുകാരും ഇവർക്കൊപ്പം ആശുപത്രിയിൽ പോയിരുന്നു. ചികിത്സ തേടി മരുന്നുമായി വീട്ടിൽ എത്തിയ ശേഷം ബാത്ത്റൂമിലേക്ക് പോയ സലോമി പെട്ടെന്ന് ജനലിൽ തൂങ്ങിയത് സംശയത്തിന് കാരണമാകുന്നു. അക്രമികൾക്ക് […]

വേനൽ കടുക്കുന്നു .. നദികളിൽ നീരൊഴുക്കു നിലക്കുന്നു

എരുമേലി• കടുത്ത വേനലില്‍ മലയോരത്തെ പ്രധാന ജലസ്രോതസുകളായ മണിമല, പന്പ, അഴുത ആറുകളില്‍ ജലനിരപ്പ് താഴ്ന്നു. വേനല്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കകം നീരൊഴുക്കു നിലയ്ക്കുമെന്ന് ആശങ്ക. ഒട്ടേറെ ജലവിതരണ പദ്ധതികളെയും വരള്‍ച്ച സാരമായി ബാധിക്കുന്നു. എരുമേലി കൊച്ചുതോട് വരണ്ടു. എരുമേലി പഞ്ചായത്തിന്‍റെ അതിരിട്ടൊഴുകുന്ന നദികളാണ് പന്പയും മണിമലയാറും അഴുതയും. കടുത്ത വേനലില്‍പ്പോലും പന്പയില്‍ നീരൊഴുക്ക് ഉണ്ടാവാറുണ്ട്. രണ്ടാഴ്ച മുന്‍പു പെയ്ത രണ്ടു മഴയാണ് നീരൊഴുക്ക് ഇപ്പോഴും നിലനിര്‍ത്തുന്നത്. എന്നാല്‍, നീരൊഴുക്കു ദുര്‍ബലമായതോടെ നദിയിലെ വെള്ളം മലിനമായതായി […]

പ്രവാചക നിന്ദ ആരോപിച്ച് മതതീവ്രവാദികള്‍ വലതു കൈപ്പത്തി വെട്ടി മാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മുന്‍ മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍

ചോദ്യപേപ്പര്‍ വിവാദത്തെ ത്തുടര്‍ന്ന് കൈവെട്ടിന് ഇരയായ തൊടുപുഴ ന്യൂമാന്‍ കോളജ് മുന്‍ പ്രഫസര്‍ ടി.ജെ. ജോസഫിന്‍െറ ഭാര്യ സലോമിയെ (49) ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്തെി. ബുധനാഴ്ച വൈകുന്നേരം മൂന്നോടെ മൂവാറ്റുപുഴ ഹോസ്റ്റല്‍ ജങ്ഷനിലെ വീട്ടിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയോടുചേര്‍ന്ന കുളിമുറിയുടെ ജനല്‍ക്കമ്പിയില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു. മാനസിക സംഘര്‍ഷത്തത്തെുര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നെന്ന് പറയുന്നു. സംഭവസമയം ഭര്‍ത്താവ് ജോസഫും മാതാവ് ഏലിക്കുട്ടിയും ജോസഫിന്‍െറ സഹോദരി മേരിയും വീട്ടിലുണ്ടായിരുന്നു. രാവിലെ 11ഓടെ കടുത്ത തലവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ പോയതെന്നും […]

ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 21ന് പൊൻകുന്നത് വച്ച്

നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ പൊന്‍കുന്നം: പത്തനംതിട്ട ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 21ന് ഉച്ചകഴിഞ്ഞ് 2.30ന് ലീലാമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കണ്‍വന്‍ഷന്‍ ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ഇന്നും നാളുെമായി ഒമ്ബത് മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. സുരേഷ്കുമാര്‍ അറിയിച്ചു.

യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും കഠിനതടവ്, ഒരു പ്രാര്‍ത്ഥനാസംഘം പറഞ്ഞത് വിശ്വസിച്ച് ഭര്‍ത്താവും ഭര്‍തൃമാതാവും നിരന്തരമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്

ഭാര്യ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും കഠിനതടവ്. പുന്നത്തറ താറാങ്ങലത്ത് മത്തായിയുടെ മകള്‍ പ്രീതിേമാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കുറവിലങ്ങാട് വെട്ടുവേലില്‍ റോയി, മാതാവ് ഏലമ്മ എന്നിവരെയാണ് 8 വര്‍ഷത്തെ കഠിനതടവിന് പാലാ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എസ്.അജികുമാര്‍ ശിക്ഷിച്ചത്. ഭര്‍ത്താവിന്റെയും അമ്മായിമ്മയുടെയും പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്. 2012 മാര്‍ച്ച് ആറംതിയ്യതിയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രീതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ […]

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ചേന്നാട്: ബൈ ക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. പുതിയാത്ത് ജോസിന്റെ മകന്‍ റിന്‍സ് (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30 ന് ചേന്നാട്-കെട്ടിടംപറമ്ബ് അമ്ബലംഭാഗം റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ് റോഡില്‍കിടന്ന റിന്‍സിനെ പിന്നാലെയെത്തിയ വഴിയാത്രക്കാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു. സംസ്കാരം നടത്തി. മാതാവ് ജോളി തിടനാട് വടക്കേട്ട് കുടുംബാംഗം. സഹോദരങ്ങള്‍: ജോമിസ്, ജോതിഷ്.

ബല്‍റാം vs ഇടുക്കി ബിഷപ്പ്

ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് രൂക്ഷവിമര്‍ശനവുമായി വി. ടി. ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. വോട്ടഭ്യര്‍ത്ഥിച്ച് വീട്ടില്‍ വരുന്നവരോട് മാന്യമായി പെരുമാറേണ്ടത് സുജന മര്യാദയാണെന്ന് വി. ടി. ബല്‍റാം. വീട്ടില്‍ വരുന്നവരെ അധിക്ഷേപിക്കുന്ന നികൃഷ്ടജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ആ വിവാദ ഫേസ്ബുക്ക് പോസ്റ്റ്‌ ഇവിടെ വായിക്കാം ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുമ്പോൾ എല്ലാവരോടും വോട്ട്‌ ചോദിക്കുക എന്നത്‌ നാട്ടുനടപ്പാണ്. മറ്റ്‌ പാർട്ടിക്കാരോട്‌ മാത്രമല്ല, എതിർ സ്ഥാനാർത്ഥികളോട്‌ പോലും വോട്ട്‌ ചോദിക്കാറുണ്ട്‌. അങ്ങനെ വോട്ട്‌ […]

ഡീന്‍ കുര്യാക്കോസിന് ഇടുക്കി ബിഷപ്പിന്റെ ശകാരം , കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും അവര്‍ക്ക് എന്ത് സത്യസന്ധതയാണുള്ളതെന്നും ബിഷപ്പ് ചോദിച്ചു

തന്നെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ ഇടുക്കി സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ രൂക്ഷമായ ശകാരം. വോട്ടിനു വേണ്ടി മാത്രമാണ് നേതാക്കള്‍ തങ്ങളെ കാണാനെത്തുന്നതെന്നും സ്ഥാനമാനങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ എല്ലാവരും തങ്ങളെ മറക്കുമെന്നും ബിഷപ്പ് ഡീന്‍ കുര്യാക്കോസിനോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും അവര്‍ക്ക് എന്ത് സത്യസന്ധതയാണുള്ളതെന്നും ബിഷപ്പ് ചോദിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ പി.ടി. തോമസിന്റെ ഗതി കണ്ടില്ലെ. വാക്കുകളാണ് പി.ടി. തോമസിന്റെ കുഴി തോണ്ടിയത്-ബിഷ് ഡീന്‍ കുര്യാക്കോസിനോട് പറഞ്ഞു. പട്ടയ […]

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇന്ന് കണ്ടെത്തുമെന്ന പ്രവചനവുമായി ഇന്ത്യന്‍ വാസ്തുശാസ്ത്ര വിദഗ്ധന്‍

ക്വാലാലംപൂര്‍: അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി കഴിഞ്ഞ ശനിയാഴ്ച കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 ജെറ്റ്‌ലൈനര്‍ വിമാനത്തിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുള്‍പ്പടെ 12 രാജ്യങ്ങളുടെ നേതൃത്വത്തില്‍ 39 വിമാനങ്ങളും 42 കപ്പലുകളും വിമാനത്തിനായി തെരച്ചില്‍ നടത്തി വരികയാണ്. അതിനിടെ കാണാതായ വിമാനം വരുന്ന ശനിയാഴ്ചക്കകം കണ്ടെത്തുമെന്ന പ്രവചനവുമായി ഇന്ത്യന്‍ വാസ്തുശാസ്ത്ര വിദഗ്ധന്‍ രംഗത്തെത്തി. ഗ്രഹങ്ങളുടെയും സുര്യന്റെയും നക്ഷത്രങ്ങളുടെയും നിലവിലെ പൊരുത്തമനുസരിച്ചു വിമാനം ശനിയാഴ്ചയ്ക്കകം കണ്ടെത്തുമെന്നാണ് ചെന്നൈയില്‍ നിന്നുള്ള എഴാംതലമുറ ജ്യോതിഷിയും വാസ്തുശാസ്ത്ര വിദഗ്ധനുമായ യുവരാജ്‌ സൗമയുടെ […]

വിസ തട്ടിപ്പ്: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതി അറസ്റ്റില്‍

പൊന്‍കുന്നം:: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി ഇടക്കുന്നം വലിയവീട്ടില്‍ യമുനാറെജി(45) ആണ് പിടിയിലായത്. ബഹ്റൈനിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്കെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഒരുലക്ഷത്തിഇരുപതിനായിരം രൂപ വാങ്ങിയതായുള്ള വാഴൂര്‍ നെടുമാവ് കമ്പുക്കല്‍ മായാ റിനോയുടെ പരാതിയിലാണ് അറസ്റ്റ്. കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പാലാ കുടുംബ കോടതിയില്‍ എത്തിയ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്ത് പള്ളിക്കത്തോട് പോലീസിന് കൈമാറി. ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ സ്റ്റേഷനുകളില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. പള്ളിക്കത്തോട് എസ്.ഐ. […]

കേരളാകോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന അഡ്വ.നോബിള്‍ മാത്യു കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥി

ജില്ലാഘടകത്തെ അമ്പരിപ്പിച്ചുകൊണ്ടാണ് കോട്ടയത്ത് ബിജെപി സ്ഥാനാര്‍ത്ഥി രംഗപ്രവേശം ചെയ്തിരിക്കുന്നത്. അടുത്ത കാലം വരെ കേരളാ കോണ്‍ഗ്രസ് നേതാവായി നടന്ന അഡ്വ.നോബിള്‍ മാത്യുവാണ് ബിജെപി ടിക്കറ്റില്‍ കോട്ടയത്ത് മത്സരിക്കുന്നത്. ഇദ്ദേഹം എന്ന് ബിജെപിക്കാരനായെന്ന ചോദ്യമായിരുന്നു ജില്ലാ ഓഫീസില്‍ തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്പരം ചോദിച്ചത്. അടുത്ത കാലം വരെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുവജനനേതാവായി കോട്ടയത്ത് പ്രത്യക്ഷപ്പെട്ടിരുന്ന നോബിള്‍ മാത്യ ബിജെപി സ്ഥാനാര്‍ത്ഥിയായതില്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്ക് ഉണ്ടായ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. കാരണം ജില്ലാനേതൃത്വം തയ്യാറാക്കി […]

വൈദികര്‍ക്കെതിരെ പൊട്ടിത്തെറിച്ച് പി.ടി തോമസ്‌ , ചില വൈദികര്‍ തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു

തനിക്ക് സീറ്റ് നിഷേധിക്കപ്പെടാന്‍ കസ്തൂരി രംഗന്‍ വിഷയത്തില്‍ എടുത്ത നിലപാട് കാരണമായെന്ന് ഇടുക്കി എം.പി പി.ടി തോമസ്. ചില വൈദികര്‍ തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുവെന്നും അവരിപ്പോള്‍ കോണ്‍ഗ്രസിന് നേരെ തിരിയുകയാണെന്നും അദ്ദേഹം പൊട്ടിത്തെറിച്ചു. ഇടുക്കിയില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. യുത്ത് കോണ്‍ഗ്രസിന് വേണ്ടിയാണ് കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നത്. പക്ഷെ ഇക്കാര്യത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ല. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപതയും മലയോര മേഖലയിലെ വലിയൊരു വിഭാഗവും പി.ടി തോമസിന് എതിരാവുമെന്ന് […]

ഇന്ത്യാവിഷന്‍ ചാനലിന്‍റെ വാര്‍ത്താസംപ്രേഷണം നിലച്ചു

ഇന്ത്യാവിഷന്‍ ചാനലിന്‍റെ വാര്‍ത്താസംപ്രേഷണം നിലച്ചു. വ്യാഴാഴ്ച രാവിലെ 11ന് വാര്‍ത്ത വായിക്കുന്നതിനിടെയാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെക്കുന്നതായി ന്യൂസ് റീഡര്‍ അറിയിച്ചത്. ‘ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. മാനേജ്മെന്‍റിന്‍റെ അഴിമതിയെ കുറിച്ച് തൊഴിലാളികള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്ത മാനേജ്മെന്‍റിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് വാര്‍ത്താ ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നത്’-എന്നു പറഞ്ഞാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെച്ചത്. സംപ്രേഷണം നിര്‍ത്തിവെച്ചതായി ഇന്ത്യാവിഷന്‍റെ ഒൗദ്യോഗിക വെബ്സൈറ്റിലും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വിശദമാക്കിക്കൊണ്ടുള്ള വാര്‍ത്തയും വെബ്സൈറ്റ് നല്‍കിയിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വാര്‍ത്താ […]

കാളകെട്ടിയില്‍ സാമൂഹികവിരുദ്ധ ശല്യം; സ്‌കൂളിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

കാളകെട്ടി: കാളകെട്ടിയിലും പരിസരത്തും സാമൂഹികവിരുദ്ധരുടെ ശല്യം ജനത്തിനു ദുരിതമാകുന്നു. കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂള്‍ പരിസരവും രാത്രികാലങ്ങളില്‍ കേന്ദ്രമാക്കുന്ന സാമൂഹികവിരുദ്ധര്‍ വിദ്യാലയത്തിന്റെ വാതിലുകളും ജനലുകളും തകര്‍ക്കുന്നതും സ്‌ഥിരം സംഭവമാണ്‌. കഴിഞ്ഞ ദിവസം രാത്രിയും സ്‌കൂള്‍വളപ്പില്‍ അതിക്രമിച്ചുകയറിയ സംഘം ക്ലാസ്‌ മുറികളുടെ ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പ്രദേശത്ത്‌ സാമൂഹികവിരുദ്ധരുടെയും മദ്യപരുടെയും ശല്യം ഒഴിവാക്കാന്‍ പോലീസ്‌ പട്രോളിംഗ്‌ ശക്‌തമാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു

തൂപ്പുകാരി വിവാദം :- പട്ടികജാതി കോര്‍ഡിനേഷന്‍ പ്രതിക്ഷേധിച്ചു.

മുണ്ടക്കയം:ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനിമോള്‍ തടത്തിലിന്റ ഔദ്യേഗിക കസേരയില്‍ ടൗണിലെ തൂപ്പുകാരിയെ കയറ്റിയിരുത്തി അപമാനിച്ചതില്‍ പട്ടികജാതി കോര്‍ഡിനേഷന്‍ പ്രതിക്ഷേധിച്ചു. പ്രസിഡന്റ്‌ പട്ടികവര്‍ഗത്തില്‍പെട്ടയാളായതു കെണ്ടാണ്‌ അപമാനിച്ചതെന്നും ഇവര്‍ക്കെതിരെ ശക്‌തമായ നടപടിയെടുത്തിലെങ്കില്‍ പ്രതിക്ഷേധപിരപാടികള്‍ നടത്തുമെന്ന്‌ യോഗം മുന്നറിയിപ്പ്‌ നല്‍കി.പി.കെ.രാജു,പി.കെ.മണി,സുനില്‍ ടി രാജ്‌,കുഞ്ഞുമോന്‍ ജി വെണ്‍മാന്തറ,കെ.ശശി,എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കസേരയില്‍ തൂപ്പുകാരി …പ്രശ്നം വിവാദമാകുന്നു ..

മുണ്ടക്കയം: പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കസേരയില്‍ ടൗണിലെ തൂപ്പുകാരിയെ പിടിച്ചിരുത്തിയത്‌ വിവാദമാകുന്നു.ടൗണിലെ ചില സ്വകാര്യ കെട്ടിടങ്ങളിലും മറ്റും തൂത്തുവാരുന്ന സരസമ്മയെ കസേരയില്‍ പിടിച്ചിരുത്തിയെന്നാണ്‌ ആക്ഷേപം.പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനിമോള്‍ തടത്തിലിന്റെ കസേരയിലാണ്‌ ഇരുന്നത്‌. തിങ്കളാഴ്‌ച്ച രാവിലെ ടൗണിലെ ഓട്ടോകള്‍ എക്‌സൈസ്‌ റോഡില്‍ പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും.ഇതിനെതിരെ എക്‌സൈസ്‌ റോഡിലെ വ്യാപരികള്‍ എസ്‌.ഐയ്‌ക്ക് പരാതി നല്‍ക്കുകയും ഇതിന്റെ അടിസ്‌ഥാനത്തില്‍ എസ്‌.ഐ എം.ജെ അരുണ്‍ സ്‌ഥലത്തെത്തി റോഡില്‍ പാര്‍ക്കുചെയ്യ്‌ത ഓട്ടോറിക്ഷകള്‍ എടുത്തുമാറ്റാന്‍ പറയുകയുണ്ടായി.ഇതുമായി ബന്ധപ്പെട്ട്‌ ചില വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി ഓട്ടോറിക്ഷ […]

ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി.

പൊന്‍കുന്നം: ഓട്ടോ ഡ്രൈവറെ തീര്‍ഥപാദപുരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. കൊടുങ്ങൂര്‍ മണിയങ്ങാട്ട് ടോമിന്റെ മകന്‍ മഹേഷിനെയാണ് (30) മരിച്ച നിലയില്‍ കണ്െടത്തിയത്. പള്ളിക്കത്തോട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മഹേഷിന്റെ മരണത്തില്‍ സംശയമുണ്െടന്നാരോപിച്ച്‌ ബന്ധുക്കള്‍ പോലീസിനു പരാതി നല്‍കി.

ഇടുക്കിയുടെ കാര്യത്തിൽ തീരുമാനമായി .. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് സ്ഥാനാര്‍ഥി

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. ഇടുക്കിയിൽ ഡീന്‍ കുര്യാക്കോസ് , പത്തനംതിട്ടയിൽ ആന്റോ ആന്റണി കേരള കോണ്‍ഗ്രസ് അവകാശമുന്നയിച്ച ഇടുക്കി സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ധാരണയനുസരിച്ച് സിറ്റിംഗ് എംപിമാരായ ശശി തരൂര്‍(തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), കെ.സി. വേണുഗോപാല്‍ (ആലപ്പുഴ), പ്രഫ. കെ.വി. തോമസ് (എറണാകുളം), കെ.പി. ധനപാലന്‍(ചാലക്കുടി), എം.കെ. രാഘവന്‍(കോഴിക്കോട്), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം.ഐ. ഷാനവാസ് […]

വേനല്‍മഴയില്‍ കുറവ്; താപനില ഉയരുന്നു

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേനല്‍മഴയില്‍ കോട്ടയം ജില്ലയിൽ ഗണ്യമായ കുറവ്. 2013 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ 75 സെന്റിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഇക്കൊല്ലം ഇതേകാലാവധിയില്‍ 6.1 മില്ലീമീറ്റര്‍ മാത്രമാണു മഴ ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം മേയ് വരെ വേനല്‍മഴയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണു സൂചന. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് 40 മാത്രമാണ്. ഈ അളവ് 60 കടക്കുമ്ബോഴാണു മഴ ലഭിക്കാറുള്ളത്. ഇന്നലെ ജില്ലയില്‍ പകല്‍ചൂട് 36.5 ഡിഗ്രിയായി ഉയര്‍ന്നു. ഞായറാഴ്ച 33 ഡിഗ്രിയായിരുന്ന താപം ഇന്നലെ കുത്തനേ ഉയര്‍ന്നു. […]

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 154 പോളിംഗ് ബൂത്തുകള്‍, 1,54,024 വോട്ടര്‍മാർ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ആകെ 1,410 പോളിംഗ് ബൂത്തുകള്‍. 829 സ്ഥലങ്ങളിലായാണ് ഈ ബൂത്തുകള്‍. ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളും വോട്ടര്‍മാരും ഉള്ളതു പാലാ നിയമസഭാ നിയോജകമണ്ഡലത്തിലാണ്. 121 സ്ഥലങ്ങളിലായി 170 ബൂത്തുകളും 1,70,834 വോട്ടര്‍മാരുമാണ് ഇവിടെ ഉള്ളത്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 154 പോളിംഗ് ബൂത്തുകള്‍, 1,54,024 വോട്ടര്‍മാർ പൂഞ്ഞാറിൽ 160 പോളിംഗ് ബൂത്തുകള്‍, 1,70,233 വോട്ടര്‍മാർ മറ്റു മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളുടെയും വോട്ടര്‍മാരുടെയും എണ്ണം ചുവടെ. കടുത്തുരുത്തി- 166 (1,73,538), വൈക്കം- 148 (1,53,106), […]

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

ണിമല: കുറ്റിക്കാട്ട് വളവില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. മണിമല കിഴക്കേപാറ കെ.ആര്‍.രഞ്ജിത്ത് (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു അപകടം. പിതാവ്: രാമചന്ദ്രന്‍, മാതാവ്: ഓമന. സംസ്കാരം പിന്നീട്.

പൊൻകുന്നത്തെ ജയിൽ ചാട്ടം .. അതേ ആയുധം , അതേ വഴി

പൊന്‍കുന്നം:രാജേഷിന്റെ ‘വഴി’യിലൂടെതന്നെ ബേബിയുടെ ജയില്‍ചാട്ടം. രണ്ടാമതൊരാള്‍കൂടി മതില്‍ചാടി രക്ഷപ്പെട്ട സംഭവം ജയില്‍അധികൃതരെ ഞെട്ടിച്ചു. ചൊവ്വാഴ്ച പകല്‍ 2.30ഓടെ ജയില്‍ വളപ്പില്‍ കാടുതെളിക്കുന്നതിനിടെ പണിക്കുപയോഗിച്ച തൂമ്പാ മതിലില്‍ ചാരിവച്ചാണ് റിമാന്‍ഡ് പ്രതി മണിമല ഏറത്തുവടകര തോണിപ്പാറ തോട്ടപ്പിള്ളി ബേബി (കുട്ടന്‍-39) മതിലിനുമുകളിലൂടെ രക്ഷപ്പെട്ടത്. 2011 ആഗസ്ത് 31ന് തമിഴ്‌നാട് കന്യാകുമാരി കുളച്ചല്‍ സ്വദേശി രാജേഷ് എന്ന മോഷ്ടാവ് രക്ഷപ്പെട്ടതും ഇതേവഴിയിലൂടെയായിരുന്നു. വനിതാ സെല്ലിനെ വേര്‍തിരിക്കുന്ന ചെറിയ ഇടമതിലില്‍ കയറിയാല്‍ ചുറ്റുമതിലിലേക്ക് പിടിച്ചുകയറാനാവും. ഇവിടെ നിന്ന് താഴേക്ക് ചാടിയാണ് രണ്ട് […]

മോദിയോട് കേജ്‌രിവാളിന്‍റെ 17 ചോദ്യങ്ങള്‍

1. താങ്കളുടെ സര്‍ക്കാര്‍ കെ ജി ബേസിന്‍ നിന്ന് യൂണിറ്റിന് 16 ഡോളര്‍ എന്ന കൂടിയ നിരക്കില്‍ ഗ്യാസ് വാങ്ങിക്കുമൊ ? താങ്കള്‍ പ്രധാനമന്ത്രിയായാല്‍ ഗ്യാസിന് വില കൂട്ടി യൂണിറ്റിന് 16 ഡോളര്‍ എന്ന് നിരക്ക് ആക്കുമൊ ? 2. താങ്കളുടെ സര്‍ക്കാര്‍ ലേലം പോലും ചെയ്യാതെ സൌരോര്‍ജ വൈദ്യുതി യൂണിറ്റിന് 13 രൂപക്ക് വാങ്ങിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു , ഇതു ശരിയാണൊ ? മദ്ധ്യപ്രദേശ് സര്‍ക്കാര്‍ യൂണിറ്റിന് 7.5 രൂപക്കും , കര്‍ണാടക സര്‍ക്കാര്‍ […]

എരുമേലിയിൽ ഭർത്താവിനെ മുറിക്കുള്ളിൽ പൂട്ടി നവവധു കാമുകനൊപ്പം മുങ്ങി

എരുമേലി: ഭർത്താവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ട് നവവധു കാമുകനൊപ്പം മുങ്ങി. ഇരുമ്പൂന്നിക്കര സ്വദേശിനിയായ പത്തൊൻപതുകാരിയാണ് ഇരുപതുകാരനായ കാമുകനൊപ്പം മുങ്ങിയത്. ഒരു മാസം മുമ്പാണ് യുവതിയെ മുണ്ടക്കയത്തേയ്ക്ക് വിവാഹം കഴിച്ചയച്ചത്. ഇന്നലെ ഭർത്താവും യുവതിയും ഇരുമ്പൂന്നിക്കരയിലെ വീട്ടിലെത്തി. ഭർത്താവ് മുറിയിൽ കിടന്ന് ഉറങ്ങുന്നതിനിടെ മുറിപുറത്തുനിന്നും പൂട്ടി യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി കാമുകനെയും നവവധുവിനെയും വൈകാതെ പിടികൂടി. അയൽവാസിയായ ഇരുപതുകാരനൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന് വ്യക്തമായി. തന്റെ അനുവാദമില്ലാതെയാണ് ബന്ധുക്കൾ വിവാഹം കഴിപ്പിച്ചതെന്ന് യുവതി വ്യക്തമാക്കിയതോടെ […]

പാറത്തോട്‌ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കൊഴിഫാമിന്‍റെ പ്രവര്‍ത്തനം തടയണമെന്ന്‌ കേരളാ ശാസ്‌ത്ര പരിസ്‌ഥിതി കോണ്‍ഗ്രസ്‌ ഭാരവാഹികള്‍

എരുമേലി: പാറത്തോട്‌ ഗ്രാമപഞ്ചായത്തില്‍ ഇടക്കുന്നം അള്ളുങ്കല്‍ പടിയില്‍ പ്രവര്‍ത്തിക്കുന്ന കൊഴിഫാമിന്‍റെ പ്രവര്‍ത്തനം തടയണമെന്ന്‌ കേരളാ ശാസ്‌ത്ര പരിസ്‌ഥിതി കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനവാസകേന്ദ്രത്തോടും ജലസ്രോതസുകളോടും ചേര്‍ന്ന ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോഴിഫാം ഗുരുതര ആരോഗ്യ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ ആരോഗ്യവകുപ്പ്‌ റിപ്പോര്‍ട്ടു നല്‍കിയിട്ടും പഞ്ചായത്തിന്‍റെ ഒത്താശയോടെ ഫാം പ്രവര്‍ത്തനം തുടരുകയാണ്‌. തദ്ദേശവാസികള്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത പഞ്ചായത്ത്‌ നടപടിക്കെതിരെ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫാമിന്‍റെ പ്രവര്‍ത്തനം തടയാന്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ […]

ഇടുക്കി സീറ്റ് വേണമെന്ന് പി. സി. തോമസ്

പാര്‍ട്ടിക്ക് ഒരു സീറ്റ് അനുവദിക്കണമെന്ന് ഇടതുമുന്നണി യോഗത്തില്‍ ആവ്യപ്പെട്ടിട്ടുണ്ടെന്നും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് പറഞ്ഞു. ഇതിനുമുമ്പ്‌നടന്ന തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്സിന് ഇടുക്കി സീറ്റ് ലഭിച്ചിരുന്നു. ഇപ്പോഴും ഇടുക്കി സീറ്റില്‍ പാര്‍ട്ടിക്ക് കര്‍ഷകരുടെയും ഇതര വിഭാഗങ്ങളുടെയും നല്ല പിന്തുണയുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടതുമുന്നണിക്കൊപ്പം കേരള കോണ്‍ഗ്രസ്സും അതിശക്തമായ പോരാട്ടത്തിലാണ്. ഹൈക്കോടതിയിലും പാര്‍ട്ടി കേസ് ഫയല്‍ചെയ്തിട്ടുണ്ട്. ഇതേ ആവശ്യവുമായി രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കിയതായും തോമസ് പ്രസ്താവനയില്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം – പി.സി.ജോര്‍ജ്

മലയോര കൃഷിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്. കേരള കര്‍ഷക ഫെഡറേഷന്റെ മലയോരകര്‍ഷക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.എസ്.രഘുഅധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.പി.ജയപ്രകാശ്, കെ.ശശി, കെ.അനില്‍കുമാര്‍, റ്റി.കെ.സന്തോഷ്‌കുമാര്‍, ശ്യാംകുമാര്‍, ജോസ് കുന്നത്തറ, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ഹൈ മാസ്റ്റ് ലൈറ്റിനു സംരക്ഷണ ഭിത്തിയായി…

കാഞ്ഞിരപ്പള്ളി:ഹൈ മാസ്റ്റ് ലൈറ്റിനു സംരക്ഷണ ഭിത്തിയായി…ഒരു വര്‍ഷം മുന്‍പ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് അടിത്തറ കോണ്‍ക്രീറ്റ് ചെയ്തു അതിനു മുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ചായിരുന്നു.ഇതിനു സംരക്ഷണഭിത്തി കെട്ടിയിരുന്നുമില്ല. തിരക്കുള്ള സമയങ്ങളില്‍ ഇരുവശത്തുകൂടിയും കടന്നു പോകുന്ന വാഹനങ്ങള്‍ കോണ്‍ക്രീറ്റ് അടിത്തറയ്ക്ക് മുകളില്‍ക്കൂടി കടന്നു പോവുകയും അടിത്തറ പൊട്ടിഇളകി ലൈറ്റിന്റെ തൂണിനു ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.ഇത് കാഞ്ഞിരപ്പള്ളിയിലെ മാധ്യമങ്ങൾ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജിന്റെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പാണ് ഹൈമാസ്റ്റ് […]

മണങ്ങല്ലൂര്‍-കൂവപ്പള്ളി കുടിവെളള പദ്ധതി; പ്രായോഗികമല്ലെന്ന്‌ വാട്ടര്‍ അഥോറിട്ടി

കാഞ്ഞിരപ്പള്ളി: മണങ്ങല്ലൂര്‍-കൂവപ്പള്ളി കുടിവെളള പദ്ധതി ഏറ്റെടുക്കണമെന്ന ഉത്തരവ്‌ പുനപരിശോധിക്കണമെന്ന്‌ ലോകായുക്‌തയില്‍ വാട്ടര്‍ അഥോറിട്ടി. ത്രിതല പഞ്ചായത്തുകള്‍ 2007-2008 സാന്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കുന്നതിന്‌ നിലവില്‍ മൂന്ന്‌ കോടി 10 ലക്ഷം രൂപ കണ്ടെത്തേണ്ടി വരുമെന്നും പദ്ധതിയുടെ പ്രായോഗികത പരിശോധിക്കാതെയാണ്‌ തദ്ദേശ ഭരണകൂടങ്ങള്‍ കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചതെന്നും വാട്ടര്‍ അഥോറിട്ടി അധികൃതര്‍ ലോകായുക്‌തയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പ്രദേശത്തെ 500 കുടുംബങ്ങള്‍ക്കായി 30 ലക്ഷം രൂപ മുടക്കിയ ശേഷം പണി പാതി വഴിയില്‍ മുടങ്ങിയതിനെതിരെ പി.യു.സി.എല്‍ ജില്ലാ ജനറല്‍ […]

മണിമലയില്‍ സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിനിടെ സംഘര്‍ഷം

മണിമല: സ്‌കോളര്‍ഷിപ്‌് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തിനിടെ സംഘര്‍ഷം. മണിമല ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കംപ്യൂട്ടര്‍ സ്‌ഥാപനം മേഖലയിലെ പത്ത്‌ സ്‌കൂളുകളില്‍ നടത്തിയ സ്‌കോളര്‍ഷിപ്പ്‌ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്‌ വിതരണമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. പരീക്ഷയില്‍ വിജയിച്ച 1500 വിദ്യാര്‍ത്ഥികള്‍ക്കാണ്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യേണ്ടിയിരുന്നത്‌. ഇതിനായി മണിമല പാരിഷ്‌ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2ന്‌ എത്തിച്ചേരണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക്‌ ലഭിച്ച അറിയിപ്പ്‌. ഇതനുസരിച്ച്‌ രണ്ടിന്‌ മുന്‍പായി അയ്യായിരത്തോളം പേര്‍ […]

പത്തനംതിട്ട യിൽ ഇടതു സ്ഥാനാർഥി അഞ്ചുപതിറ്റാണ്ട് കോണ്‍ഗ്രസ്സിൽ പ്രവർത്തിച്ച ശേഷം കോണ്‍ഗ്രസ് വിട്ടുവന്ന അഡ്വ. പീലിപ്പോസ് തോമസ്

പത്തനംതിട്ട: തന്നെ കോണ്‍ഗ്രസ്സില്‍നിന്ന് പുകച്ചുപുറത്തുചാടിക്കുകയായിരുന്നുവെന്ന് അഡ്വ. പീലിപ്പോസ് തോമസ്. തനിക്കിനി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടമില്ലെന്ന് വേദനയോടെ തിരിച്ചറിയുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ഡി.സി.സി. പ്രസിഡന്റും എ.ഐ.സി.സി. അംഗവുമായ അദ്ദേഹം രാജിക്കത്ത് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് അയച്ചശേഷമാണ് പ്രസ്‌ ക്ളബ്ബിൽ എത്തിയത്. പത്തനംതിട്ട മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് സി.പി.എം. ജില്ലാ നേതൃത്വം സമീപിച്ചിരുന്നു. അത് സ്വീകരിക്കുകയാണെന്ന് പീലിപ്പോസ് പറഞ്ഞു. നിറഞ്ഞ വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. ജില്ലയിലെ കോണ്‍ഗ്രസ്സില്‍ ജനാധിപത്യപരമായ പ്രവര്‍ത്തനം ഇല്ലാതായിട്ട് വര്‍ഷങ്ങളായി. ഭരണഘടനയ്ക്ക്അതീതമായ ഒരു അധികാരകേന്ദ്രം […]

കിണറ്റില്‍ നിന്ന് കയറുമ്പോള്‍ താഴേക്ക് വീണയാള്‍ കയറിന്റെ അറ്റത്തെ കമ്പി തുളച്ചുകയറി മരിച്ചു

ഏന്തയാര്‍ (മുണ്ടക്കയം): കിണര്‍ വൃത്തിയാക്കിയശേഷം കയറിലൂടെ മുകളിലേക്ക് കയറുന്നതിനിടയില്‍ താഴേക്ക് വഴുതിവീണ യുവാവ് കയറിന്റെ അറ്റത്തെ കമ്പിക്കൊളുത്ത് അരക്കെട്ടില്‍ തുളച്ചുകയറി മരിച്ചു. കനകപുരം ആഞ്ഞിലിമൂട്ടില്‍ പരേതനായ ലൂക്കോസിന്റെ മകന്‍ ജോസഫ്(ഷിബു34) ആണ് മരിച്ചത്. രക്തം വാര്‍ന്ന് കയറില്‍ തൂങ്ങിക്കിടന്ന ജോസഫിനെ മുണ്ടക്കയത്തെ സ്വകാര്യാസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒലയാനാട് സ്‌കൂളിന് സമീപത്തെ ഒറ്റമരത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണര്‍ വൃത്തിയാക്കുമ്പോഴായിരുന്നു സംഭവം. ഭാര്യ സിനി. മകള്‍: അനഘ. ശവസംസ്‌കാരം വെള്ളിയാഴ്ച 4ന് ഏന്തയാര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍. കഴിഞ്ഞ […]

പൊന്‍കുന്നം പുതിയകാവ് ദേവിക്ഷേത്രത്തിലെ നാടിനെ ഭക്തിലഹരിയിലാഴ്ത്തിയ ഉത്സവം സമാപിച്ചു

പൊന്‍കുന്നം:പുതിയകാവ് ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനദിവസമായ ഇന്നലെ നാടിനെ ഭക്തിലഹരിയിലാഴ്ത്തി കുംഭകുട ഘോഷയാത്രയും ആറാട്ടും നടന്നു. ചിറക്കടവ്‌,അട്ടിക്കല്‍,തോണിപ്പാറ,മഞ്ഞപ്പള്ളി,കെ വി എം എസ് എന്നീ പ്രദേശങ്ങളിലെ ഭക്തര്‍ അണിനിരന്ന വിവിധ ഘോഷയാത്രകള്‍ പതിനൊന്നരയോടെ ടൌണില്‍ സംഗമിച്ചു ക്ഷേത്രത്തില്‍ പ്രവേശിച്ചു. രാത്രി ഒന്‍പതരയ്ക്ക് ബാലെ,പതിനൊന്നരയ്ക്ക് ആറാട്ടെതിരേല്‍പ്പ് എന്നിവയും നടന്നു.

പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി നേടിയെടുത്തതിൽ ഗൂഢാലോചനയുണ്ടെന്നു പി.സി. തോമസ്

പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി നേടിയെടുത്തത് കള്ളത്തരത്തിലൂടെയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറുകയോ ഗാഡ്ഗില്‍ ചട്ടങ്ങള്‍ തിരുത്തി വീണ്ടും അപേക്ഷിക്കുകയോ വേണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുമായി ഒരുചര്‍ച്ചയും നടത്താതെ തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് സര്‍ക്കാര്‍ അന്തര്‍ദേശീയ ഏജന്‍സിയില്‍നിന്ന് ഈ പദവി നേടിയെടുത്തത്. സര്‍ക്കാര്‍തന്നെ ഇത് നടപ്പാക്കാനാവില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ പശ്ചാത്തലത്തില്‍ പൈതൃകപദവിയുടെ നൂലാമാലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പി.സി. തോമസ് ആരോപിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് […]

ഉറുമ്പരിച്ച് അവശനിലയിലായ അഞ്ച്മക്കളുടെ അമ്മയായ , മക്കൾ ഉപേക്ഷിച്ച വയോധികയെ അഗതിമന്ദിരത്തിലക്കി

എരുമേലി:ആരും നോക്കാനില്ലാതെ, ദിവസങ്ങളായി ഉറുമ്പരിച്ച്, അവശനിലയിലായ വയോധികയെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ അഗതിമന്ദിരത്തിലാക്കി. അഞ്ച് മക്കളുള്ള എരുമേലി പൊര്യന്‍മല തകടിയേല്‍ ലക്ഷ്മിക്കുട്ടിയമ്മ(92)യാണ് പരിചരണമോ ഉറ്റവരുടെ സംരക്ഷണമോ ഇല്ലാതെ വീടിനുള്ളില്‍ മരണത്തോട് മല്ലടിച്ച് കഴിഞ്ഞത്. മുറിക്കുള്ളില്‍ പ്ലാസ്റ്റിക് കട്ടിലില്‍ ദിവസങ്ങളായി എഴുന്നേല്‍ക്കാനാവാതെ കിടക്കുകയായിരുന്നു. കാലില്‍ പുറംഭാഗത്താകെ വ്രണങ്ങള്‍ പഴുത്ത്ഉറുമ്പരിച്ച നിലയിലായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അയല്‍ക്കാരെത്തി നോക്കിയപ്പോഴാണ് ദയനീയാവസ്ഥ പുറത്തറിഞ്ഞത്. തുടര്‍ന്ന് പഞ്ചായത്തംഗം ഷാനി സാബുവിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍പ്രവര്‍ത്തകര്‍ പരിചരണം നല്‍കിയശേഷം മുക്കൂട്ടുതറയിലെ അഗതിമന്ദിരത്തില്‍ പ്രവേശിപ്പിച്ചു. […]

ഇതെന്താ വെള്ളരിക്കാ പട്ടണമോ ? എരുമേലിയിൽ കരാറുകാരന്‍ യൂണിയൻകാർക്ക് നോക്കുകൂലി നല്കി സ്വന്തം തൊഴിലാളികളെക്കൊണ്ട് പണി നടത്തിച്ചു

തര്‍ക്കം പരിഹരിച്ചപ്പോള്‍ കൂലി നോക്കുകൂലിയായി എരുമേലി: ജലവിതരണക്കുഴലുകള്‍ ലോറിയില്‍ കയറ്റിയിറക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ഒടുവില്‍ പരിഹരിക്കപ്പെട്ടത് നോക്കുകൂലി നല്‍കാമെന്ന ധാരണയില്‍. എരുമേലി ടൌണിലാണ് സംഭവം. തര്‍ക്കം മൂലം എരുമേലി കുടിവെള്ള വിതരണ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകുന്നേരമാണ് ആരംഭിച്ചത്. 54 കോടി രൂപ ചെലവിടുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ 600 എംഎം വ്യാസമുള്ള 21 ഭീമന്‍ പൈപ്പുകള്‍ ലോറിയില്‍ കയറ്റിയിറക്കുന്നതിന്റെ കൂലിയെച്ചൊല്ലിയായിരുന്നു തര്‍ക്കം. പൈപ്പുകള്‍ ബാര്‍ ഹോട്ടലിന്റെ സമീപത്തെ പാര്‍ക്കിംഗ് ഗ്രൌണ്ടിലാണ് ഇറക്കിയിട്ടിരുന്നത്. ഇന്നലെ ഇവ കരാറുകാരന്റെ […]

കഞ്ചാവു കേസിലെ പ്രതി കേസിന്റെ നടത്തിപ്പിന് പണം കണ്ടെത്തുവാൻ മോഷണം നടത്തി പിടിയിലായി

കാഞ്ഞിരപ്പള്ളി: കഞ്ചാവു കേസിലെ പ്രതി കേസിന്റെ ചെലവിന് പണം കണ്െടത്തുന്നതിന് മോട്ടോര്‍ മോഷ്ടിച്ചതിന് പിടിയിലായി. പട്ടിമറ്റം ഉഴത്തില്‍പ്പറമ്ബില്‍ ഇബ്രാഹിം (49)നെയാണ് കാഞ്ഞിരപ്പള്ളി എസ്‌ഐ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പുളിമാവ് മംഗലത്ത് കരോട്ട് സിജോ ജയിംസിന്റെ ഇരുപത്താറാംമൈലിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ മോട്ടോറാണ് മോഷ്ടിച്ചത്. പുതിയ വീടിന്റെ നിര്‍മാണത്തിനായി കിണറ്റിലും ചിറ്റാര്‍പുഴയോരത്തും രണ്ട് മോട്ടോറുകള്‍ സ്ഥാപിച്ചിരുന്നു. 25ന് രാത്രിയിലാണ് ഇബ്രാഹിം ഈ മോട്ടോറുകള്‍ കവര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഇരുപത്താറാംമൈലില്‍നിന്ന് ഇയാളെ ഷാഡോ പോലീസ് കഞ്ചാവുമായി […]

ബിജെപി സ്ഥാനാര്‍ഥി സാധ്യത പട്ടിക പ്രഖ്യാപിച്ചു , പത്തനംതിട്ടയിൽ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഗണിക്കുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒ. രാജഗോപാലും എറണാകുളത്ത് എ.എന്‍ രാധാകൃഷ്ണനും കാസര്‍കോട്ട് കെ. സുരേന്ദ്രനും മത്സരിക്കും. കോട്ടയം, പത്തനംതിട്ട, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഗണിക്കുന്നുണ്ട്. പാലക്കാട് സി. കൃഷ്ണകുമാര്‍, ഉദയഭാസ്‌കര്‍, കോഴിക്കോട് എം ടി രമേഷ്, സി.കെ പത്മനാഭന്‍, വടകര എം.ടി രമേഷ്, കണ്ണുര്‍ വി.കെ സജീവന്‍, ആലത്തൂരില്‍ ഷാജുമോന്‍ വട്ടേക്കാട്, പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍പിള്ള, തൃശ്ശൂരില്‍ ശോഭ സുരേന്ദ്രന്‍, ചാലക്കുടിയില്‍ പി.എം വേലായുധന്‍ എന്നിവരാണ് പരിഗണിക്കുന്ന മറ്റുള്ളവര്‍. […]

മുന്‍ കാഞ്ഞിരപ്പള്ളി എം എല്‍ എ തോമസ്‌ കല്ലമ്പള്ളിയുടെ പന്ത്രണ്ടാമത് ചരമ ദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി:ജനമുന്നേറ്റ സമതിയുടെ ആഭിമുഖ്യത്തില്‍ മുന്‍ കാഞ്ഞിരപ്പള്ളി എം എല്‍ എ തോമസ്‌ കല്ലമ്പള്ളിയുടെ പന്ത്രണ്ടാമത് ചരമ ദിനാചരണം നടത്തി. ജനമുന്നേറ്റ സമിതി ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളാ ഫീഡ്സ് ചെയര്‍മാന്‍ പി സി ജോസഫ്‌ എക്സ് എം എല്‍ എ അനുസ്മരണ പ്രഭാഷണം നടത്തി. സംശുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശധീരനായ രാഷ്ട്രീയ നേതാവായിരുന്നു തോമസ്‌ കല്ലമ്പള്ളി എന്ന് അദ്ദേഹം അനുസ്മരിച്ചു.പുതുതലമുറ അദ്ദേഹത്തെ മാതൃകയാക്കണമെന്നു പി സി ജോസഫ്‌ നിര്‍ദ്ദേശിച്ചു. കസ്തൂരി രംഗന്‍ വിഷയത്തില്‍ […]

കാഞ്ഞിരപ്പള്ളിയിലെ വോളിബോള്‍ സ്റ്റേഡിയം ഉദ്ഘാടനം ആന്‍േറാ ആന്റണി എം.പി. നിര്‍വ്വഹിച്ചു

കാഞ്ഞിരപ്പള്ളി: 12 ലക്ഷം രൂപ മുടക്കി പേട്ട ഗവ. സ്‌കൂള്‍ വളപ്പില്‍ നിര്‍മ്മിച്ച വോളിബോള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ആന്‍േറാ ആന്റണി എം.പി. നിര്‍വ്വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ അധ്യക്ഷത വഹിചു എം.പി. ഫണ്ടിലൂടെ പണി പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തില്‍ ഫെ്‌ളഡ്‌ലിറ്റ് സ്ഥാപിക്കാനായി 2.5 ലക്ഷവും ഇരിപ്പിടം ഒരുക്കാനായി 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്.

ഗാര്‍ഹിക പീഡനം: സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

മുണ്ടക്കയം: ഭാര്യയെ മര്‍ദ്ദിക്കുകയും അസഭ്യംപറയുകയും ചെയ്ത കേസില്‍ ഭര്‍ത്താവായ സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍. മുരിക്കുംവയല്‍ കപ്ലിയില്‍ രമേശ് ബാബു (44) ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ സസ്‌പെന്‍ഷനിലാണ്. എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. ആയ രമേശ് ബാബു ഭാര്യ സുഷമയെ മര്‍ദ്ദിച്ച കേസില്‍ ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞ ദിവസം മദ്യപിച്ച് സുഷമയുടെ അടുത്തെത്തിയ രമേശ് ബാബു അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും […]

സി പി എം പൂഞ്ഞാര്‍ നിയോജക മണ്ഡലം ശില്‍പ്പശാല ഇടക്കുന്നത്

കാഞ്ഞിരപ്പള്ളി:സി പി എം പൂഞ്ഞാര്‍ നിയോജക മണ്ഡലം ശില്‍പ്പശാല ഇന്നലെ രാവിലെ ഒന്‍പതരയ്ക്ക് ഇടക്കുന്നം എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടത്തി. സി പി എം സംസ്ഥാന കമ്മറ്റി അംഗം കെ എന്‍ ബാലഗോപാല്‍ എം പി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.സി പി എം പ്രാദേശിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

എരുമേലിയിൽ അനധികൃത പാലം നിര്‍മ്മാണം: ജനപ്രതിനിധികള്‍ക്ക് കോടതി നോട്ടീസ്

എരുമേലി: ടൗണിലെ കൊച്ചുതോടിനു സമീപം സ്വകാര്യവ്യക്തി നിര്‍മ്മാണമാരംഭിച്ച അനധികൃത പാലത്തിനെതിരെ വേണ്ടസമയത്ത് നടപടിയെടുക്കാതിരുന്ന പഞ്ചായത്ത് അംഗങ്ങള്‍ക്ക് അദാലത്ത് കോടതി നോട്ടീസ് അയച്ചു. അനധികൃത പാലം നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന സമരസമിതി കണ്‍വീനര്‍ സതീഷ്‌കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനിത, സെക്രട്ടറി, വാര്‍ഡംഗം കെ.ആര്‍.അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം നെസിയ ഹാഷിം, ജില്ലാ പഞ്ചായത്തംഗം പി.എ.സലീം, പാലം നിര്‍മ്മിച്ച സന്തോഷ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. മാര്‍ച്ച് 23ന് കോടതിയില്‍ ഹാജരാകാനും നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്.

മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ ഓട്ടോ പാര്‍ക്കിംഗ് ഒഴിപ്പിച്ചു

മുണ്ടക്കയം: ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യ്ത ഓട്ടോറിക്ഷകള്‍ കോടതിയുടെയും ആര്‍ടിഒ യുടെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിപ്പിച്ചു. ഹൈക്കോടിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേശിയപാതയില്‍ പാര്‍ക്ക് ചെയ്യ്ത ഓട്ടോറിക്ഷകള്‍ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റുകയായിരുന്നു. ബസുകള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള സ്ഥലം നഷ്ട്ടപെട്ടതിനെതുടര്‍ന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവഹികള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേടതിയും ആര്‍ടിഒയും ഓട്ടോറിക്ഷകള്‍ ഒഴിവാക്കാന്‍ ഉത്തരവിട്ടെങ്കിലും ഓട്ടോക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പലതവണ നടപടികള്‍ മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ജോസഫ് സെബാസ്റ്റ്യന്‍,ഡിവൈ.എസ്.പി.എസ്.സുരേഷ്‌കുമാര്‍ ,സി.ഐമാരായ എന്‍.ജി.ശ്രീമോന്‍,രാജ്കുമാര്‍ ,എസ്.ഐ.ജെര്‍ലിന്‍ വി.സ്‌ക്കറിയ പഞ്ചായത്ത് പ്രസിഡന്റ് […]

വേനൽ കനക്കുന്നു ….കുടിവെള്ളത്തിന്റെ വില വിതരണക്കാർ കുത്തനെ കൂട്ടി ..

കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവര്‍ക്കു മുന്നില്‍ കഴുത്തറപ്പന്‍ വിലയുമായി കുടിവെള്ള വിതരണ മാഫിയയും. യാതൊരു പരിശോധനയും കൂടാതെ പുഴയില്‍നിന്നും മറ്റു സ്രോതസുകളില്‍നിന്നും ശേഖരിക്കുന്ന വെള്ളത്തിന്‍റെ വിലയാണു മാഫിയ കുത്തനെ വര്‍ധിപ്പിച്ചത്‌. 1000 ലിറ്റര്‍ വെള്ളം വീട്ടിലെത്തിക്കുന്നതിനു ഇപ്പോള്‍ 600 രൂപ നല്‍കണം. ഏതാനും ദിവസം മുന്പുവരെ 400 രൂപ വരെയായിരുന്നു വില. വരള്‍ച്ച രൂക്ഷമാകുമെന്നു മനസിലാക്കിയാണ്‌ കുത്തനെയുള്ള വിലവര്‍ധന. ജില്ലയിലെന്പാടും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. നിത്യോപയോഗത്തിന്‌ ഒരിറ്റു കുടിവെള്ളം കിട്ടാത്ത നൂറുകണക്കിനു വീടുകള്‍ ഈ പ്രദേശങ്ങളിലുണ്ട്‌. ഇവര്‍ […]

വ്യാജ സി.ഡി. വില്‍പന: ഒരാള്‍ പിടിയില്‍

വാഴൂര്‍ : പുതിയ സിനിമകളുടെ വ്യാജ സി.ഡി.കളും നീലച്ചിത്രങ്ങളുടെ സി.ഡി.കളുമായി വില്‌പനക്കാരന്‍ അറസ്‌റ്റില്‍ . സി.ഡി.കള്‍ പോലീസ്‌ പിടിച്ചെടുത്തു. ഈരാറ്റുപേട്ട വടക്കേക്കര വട്ടക്കയം ഇടതൊട്ടിയില്‍ നിസാറി(40)നെയാണു പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ പുളിക്കല്‍കവലയില്‍ വച്ചാണ്‌ ഇയാള്‍ പോലീസ്‌ പിടിയിലായത്‌. ഇയാളില്‍ നിന്നും പകര്‍പ്പവകാശ അനുമതിയില്ലാത്ത ഇരുന്നൂറിലധികം പുതിയ സിനിമകളുടെ സി.ഡി.കളും നിരവധി നീലച്ചിത്ര കാസറ്റുകളും പിടിച്ചെടുത്തു. വ്യാജ സി.ഡി.കള്‍ വിവിധ സ്‌ഥലങ്ങളില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമാണ്‌ ഇയാളെന്ന്‌ പോലീസ്‌ പറഞ്ഞു. അഞ്ചുവര്‍ഷം മുന്പ്‌ […]

വാഗമണ്‍ സാഹസിക കാര്‍ണിവല്‍ 23 മുതല്‍

യുവജനക്ഷേമബോര്‍ഡും ടൂറിസം വകുപ്പും വാഗമണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയും ചേര്‍ന്ന് വാഗമണില്‍ സാഹസിക കാര്‍ണിവല്‍ സംഘടിപ്പിക്കും. 23 മുതല്‍ മാര്‍ച്ച് 2 വരെ നടക്കുന്ന കാര്‍ണിവലില്‍ പാരാഗ്ലൈഡിങ്, മൗണ്ടന്‍ ബൈക്കിങ്, റോക്ക് ക്ലൈമ്പിങ്, അഡ്വഞ്ചര്‍ ഫോട്ടോഗ്രഫി, പാരാ മോട്ടോറിങ്, ഓഫ് റോഡ് റാലി എന്നീ ഇനങ്ങള്‍ ഉണ്ടാകുമെന്ന് യുവജനക്ഷേമബോര്‍ഡ്അംഗം ഷോണ്‍ ജോര്‍ജ്പത്രസമ്മേളനത്തില്‍ അറിയിച്ചു. 83 കിലോമീറ്റര്‍ മൗണ്ടന്‍ സൈക്ലിങ് മത്സരവുമുണ്ടാവും. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. ഇ.എസ്. ബിജിമോള്‍ അധ്യക്ഷതവഹിക്കും. സമാപനസമ്മേളനം […]

ആറുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി ആസ്‌പത്രിയില്‍ ഗുരുതരാവസ്ഥയില്‍

മണിമല:ഫുട്‌ബോള്‍ ടീമില്‍നിന്ന് പുറത്താക്കിയയാള്‍ മണിമലയില്‍ ഫുട്‌ബോള്‍ മത്സരം നടക്കുമ്പോള്‍ കുപ്പിച്ചില്ല് ഉപയോഗിച്ച് ആറുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കാണികളെയും കളിക്കാരെയും കുത്തിപ്പരിക്കേല്‍പ്പിച്ച കറിക്കാട്ടൂര്‍ സെന്റര്‍ സ്വദേശി ബിജുവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് ഇയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് ഇയാളെ റാന്നിയിലെ ആസ്​പത്രിയില്‍പ്രവേശിപ്പിച്ചു. ആറ് പേര്‍ക്ക് കുപ്പിച്ചില്ലുകൊണ്ട് പരിക്കേറ്റെങ്കിലും മൂന്നുപേര്‍ മാത്രമാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടിയത്. ഫുട്‌ബോള്‍ മത്സരവും പോലീസ് താല്‍ക്കാലികമായി തടഞ്ഞു.

എരുമേലി പഞ്ചായത്തിലെ അനധികൃത പാറമടകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി

എരുമേലി: സംസ്ഥാന സര്‍ക്കാരിണ്റ്റെ നിര്‍ദ്ദേശാനുസരണം അഞ്ചോളം വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ എരുമേലി പഞ്ചായത്തിലെ ആറ്‌ അനധികൃത പാറമടകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. രണ്ട്‌ പാറമടകള്‍ക്ക്‌ നിയമാനുസൃതമായ രേഖകളുള്ളതിനാല്‍ അവര്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്‌. പഞ്ചായത്ത്‌, വില്ലേജ്‌, പോലീസ്‌, മൈനിംഗ്‌/ജിയോളജി, പൊല്യൂഷന്‍ ബോര്‍ഡ്‌ എന്നീ വകുപ്പുകളിലെ പ്രധാനപ്പെട്ട ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ എത്തിയ പരിശോധനസംഘം ലൈസന്‍സുള്ള രണ്ടു പാറമടകളുടെ രേഖകള്‍ പരിശോധിച്ചതിനുശേഷമാണ്‌ മറ്റ്‌ പാറമടകള്‍ പരിശോധിക്കാനെത്തിയത്‌. പ്രധാനരേഖകളൊന്നും ഇല്ലാത്തതിനാല്‍ പാറമട പ്രവര്‍ത്തിപ്പിക്കരുതെന്ന്‌ കാട്ടി ഉടമകള്‍ക്കാണ്‌ നേരിട്ട്‌ നോട്ടീസ്‌ നല്‍കിയത്‌. […]

സ്വകാര്യബസ് പണിമുടക്ക് പൂര്‍ണ്ണം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണമായിരുന്നു. കെഎസ്ആര്‍ടി അധിക സര്‍വ്വീസ് നടത്തിയെങ്കിലും സ്വകാര്യ ബസ് സര്‍വ്വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു. ജില്ലയില്‍ ഇന്നലെ ഒരിടത്തും സ്വകാര്യബസ് സര്‍വ്വീസ് നടത്തിയില്ല. വേതനം സംബന്ധിച്ച് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. പണിമുടക്കിനോടനുബന്ധിച്ച് ബസ് തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. സര്‍വ്വീസ് കുറവുള്ള പ്രദേശങ്ങളിലാണ് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തിയത്. എന്നാല്‍ ചില സ്ഥലങ്ങളിലേക്ക് ജീപ്പും, മിനി […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കത്തോലിക്കാ സഭ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സിബിസിഐ ഇടയലേഖനം പുറത്തിറക്കുന്നു. ന്യൂനപക്ഷ, മതേതര നിലപാടുകള്‍ സ്വീകരിക്കുന്നവരെ വിശ്വാസികള്‍ തെരഞ്ഞെടുക്കണം എന്നാണ് സിബിസിഐ ആസ്ഥാനത്തു നിന്ന് പുറത്തിറക്കുന്ന ലേഖനത്തില്‍ പറയുന്നത്. സിറോ മലബാര്‍ , ലത്തീന്‍, മലങ്കര സഭകളിലെ ദേവാലയങ്ങളില്‍ ഇടയലേഖനം വായിക്കും.

ജയലളിതയുടെ ആയുരാരോഗ്യത്തിനായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നിലത്തു വിളമ്പിയ ഭക്ഷണം കഴിച്ചു

ജയലളിതയുടെ ആയുരാരോഗ്യത്തിനായി അവരുടെ 66 അം പിറന്നാളിന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നിലത്തു വിളമ്പിയ ഭക്ഷണം കഴിച്ചു ദൂരദര്‍ശനാണ് ഈ ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അരവിന്ദ് കേജ്‌രിവാളിന്റെ അളന്നു മുറിച്ച നീക്കങ്ങളിൽ അടി പതറി കോണ്‍ഗ്രസ്സും ബി ജെ പി യും

ഒരു വെടിക്ക് രണ്ടു പക്ഷിയല്ല , കൈ നിറയെ പക്ഷികളെയാണ് അരവിന്ദ് കേജ്‌രിവാൾ തന്റെ രാജിയിലൂടെ നേടിഎടുത്തത് . ഡെൽഹി ഭരണം അല്ല , ഇന്ത്യയുടെ ഭരണമാണ് ഇപ്പോൾ അദ്ദേഹം നോട്ടമിടുന്നത് … ആം ആദ്മി പാർട്ടിക്ക് മത്സരിക്കുവാൻ പറ്റിയ കഴിവുള്ള , നല്ല പ്രതിശ്ചായ ഉള്ള നേതാക്കളെ കിട്ടിയാൽ ചിലപ്പോൾ ഈ പ്രാവശ്യം അത് നടന്നേക്കും .. ഭാരതം ഭരിക്കുന്ന അടുത്ത പ്രധാന മന്ത്രി അരവിന്ദ് കേജ്‌രിവാൾ ആകുവാൻ നല്ല സാധ്യത ഉണ്ടു് . അഴിമതിക്ക് […]

ഹിമകാറ്റ് : അമേരിക്ക വിറങ്ങലിക്കുന്നു.. 25 മരണം; 2100 വിമാനങ്ങള്‍ റദ്ദാക്കി

കനത്ത ഹിമക്കാറ്റിനെത്തുടര്‍ന്ന് അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ വന്‍ നാശനഷ്ടവും ആളപായവും. കൊടുങ്കാറ്റില്‍ പെട്ട് 25 പേര്‍ മരിക്കുകയും പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. കാറ്റും മഞ്ഞുവീഴ്ചയും മൂലം 2,100 വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. പലയിടത്തും മഞ്ഞുവീണ് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ന്യൂയോര്‍ക്കിലും പെന്‍സില്‍വാനിയയിലും 68 സെന്റീ മീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായി. യു.എസില്‍ നാശം വിതച്ച കാറ്റ് കാനഡയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണുവാൻ സാധിക്കും

റബര്‍മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു ടാപ്പിംഗ് തൊഴിലാളി മരിച്ചു

കാഞ്ഞിരപ്പള്ളി: ജോലിക്കിടെ റബര്‍മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു ടാപ്പിംഗ് തൊഴിലാളി മരിച്ചു. എരുമേലി കരിമ്ബിന്‍തോട് തുണ്ടിയില്‍ ശ്രീധരന്‍ (63) ആണ് മരിച്ചത്.ഇന്നലെ രാവിലെ ഒമ്ബതോടെ കുറുവാമൂഴിയിലായിരുന്നു സംഭവം. പരിക്കേറ്റ ശ്രീധരനെ ഇരുപത്താറാംമൈലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പില്‍ .ഭാര്യ സുമതി കനകപ്പലം തുണ്ടിയില്‍ കുടുംബാംഗം.മക്കള്‍ : സന്തോഷ്, അജേഷ്, അനു. മരുമക്കള്‍ : മോളി തുണ്ടിയില്‍ (കാളകെട്ടി), രജനി പുളിക്കച്ചിറ (മുട്ടപ്പള്ളി), സുരേന്ദ്രന്‍ ഇടമണ്ണില്‍ (കുറുവാമൂഴി).

“ദേവദാസി സമര്‍പ്പണം ” തടയാന്‍ കര്‍ണാടകയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ ദേവദാസികളായി ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. വെളുത്തവാവ് ദിവസമായ വ്യാഴാഴ്ച രാത്രി കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നടക്കേണ്ട ‘ദേവദാസി സമര്‍പ്പണ’ ചടങ്ങ് തടയാനും നിര്‍ദേശമുണ്ട്. ദേവദാസി ആയി കഴിഞ്ഞാൽ അവരെ നാട്ടുപ്രമാണിമാർ ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത് .ദേവദാസി സമ്പ്രദായം നിരോധിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല.”

കിണറ്റിലിറങ്ങുന്നവര്‍ സൂക്ഷിക്കുക! തളര്‍ച്ച തോന്നിയാല്‍ ഉടന്‍ വിളിക്കൂ ‘101’

കിണര്‍ വൃത്തിയാക്കാനറിങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ തങ്ങളെ അറിയിക്കണമെന്നും ഫയര്‍ഫോഴ്‌സ്. വേനല്‍ക്കാലമെത്തിയതോടെ കൂടുതലും ഗ്രാമപ്രദേശങ്ങളില്‍ കിണര്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനം തുടങ്ങുകയും നിരവധിയാളുകള്‍ കിണറ്റില്‍ കുടുങ്ങിപ്പോവുകയും ചെയ്തതോടെയാണ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി അഗ്‌നിശമനസേന രംഗത്തെത്തിയത്. വെള്ളം വറ്റിത്തുടങ്ങിയതോടെ പലയിടത്തും ഏറെ താഴ്ചയുള്ള കിണറുകളിലാണ് ആളുകള്‍ ഇറങ്ങുന്നത്. പലപ്പോഴും അരഞ്ഞാണമോ ചുറ്റുമതിലോ ഉണ്ടാവില്ല. വടമോ റോപ്പോ കെട്ടിയിറക്കിയായിരിക്കും കിണറ്റിലിറങ്ങുന്നത്. തേകി വൃത്തിയാക്കി കഴിയുമ്പോള്‍ തളര്‍ച്ച, കൈമരപ്പ്, ശാസതടസ്സം, അസ്വസ്ഥത തുടങ്ങിയവ കിണറ്റിലിറങ്ങിയവര്‍ക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സ്വയം […]

കാഞ്ഞിരപ്പള്ളിയിൽ ശുദ്ധമല്ലാത്ത കുടിവെള്ളം മൂലം രോഗങ്ങൾ പടർന്നു പിടിക്കുന്നു

കാഞ്ഞിരപ്പള്ളിയില്‍ വയറിളക്ക രോഗങ്ങളും ജലജന്യ രോഗങ്ങളും പടര്‍ന്നു പിടിക്കുന്പോള്‍ ഹോട്ടലുകളിലും തട്ടുകടകളിലും നല്‍കുന്ന കുടിവെള്ളം ശുദ്ധമാണോയെന്ന കാര്യത്തില്‍ അധികൃതര്‍ക്കു മൗനം. മീനച്ചിലാറ്റിലെ വെള്ളത്തിൽ 23 മാരക ഇനം വൈറസുകളുണ്ടെ ന്നാണ് കണ്ടെത്തിയത് . അതിലും എത്രയോ മാരകമാണ് ചിറ്റാറിലെ വെള്ളം. ഇവിടെ നിന്നുള്ള വെള്ളമാണ് വേണ്ടവിധം തിളപ്പിക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യാതെ മിക്ക കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നത്‌. വെള്ളമാണ്‌ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം സൃഷ്‌ടിക്കുന്നതെന്നു വ്യക്‌തമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്‌തം. പല തട്ടുകടകളിലും ഹോട്ടലുകളിലും കൈ കഴുകുന്നതിനും ഭക്ഷണം […]

സ്വകാര്യബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും

അര്‍ഹമായ ഡിഎ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു പണിമുടക്ക്. കളക്ടറുടെ മധ്യസ്ഥതയില്‍ ബസുടമകളും തൊഴിലാളികളും നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്. 208 മണിക്കൂറിന് ഡ്രൈവര്‍ക്ക് 11032 രൂപ, കണ്ടക്ടര്‍ക്ക് 10962 രൂപ, ക്ളീനര്‍ക്ക് 10932 രൂപ എന്ന നിരക്കില്‍ ഡിഎ നല്‍കാനായിരുന്നു തീരുമാനം. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നടത്തുന്ന പണിമുടക്കില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ പി.ജെ. വര്‍ഗീസ് അറിയിച്ചു.

മണിമലയില്‍നിന്ന് 1260 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചു; വിതരണം ചെയ്തവരും കടയുടമകളും അറസ്റ്റില്‍

മണിമല: നിരോധിത പുകയില ഉത്പന്നങ്ങള്‍ കോട്ടയം ജില്ലയിലും ഇടുക്കിയിലും വിതരണം നടത്തിയിരുന്ന രണ്ടംഗസംഘത്തെയും ഇവ വില്പന നടത്തിയിരുന്ന രണ്ടു കടക്കാരെയും ഷാഡോ പോലീസും മണിമല എസ്.ഐ.യും ചേര്‍ന്ന് പിടികൂടി. ഈരാറ്റുപേട്ട നടയ്ക്കല്‍ കാരയ്ക്കാട്ട് കൊല്ലംപറമ്പില്‍ അജ്മല്‍(24), ഈരാറ്റുപേട്ട കരിയാതോട്ടം വാളിപ്ലാക്കല്‍ വീട്ടില്‍ താഹിര്‍(22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വിതരണക്കാരാണ്. ഈരാറ്റുപേട്ടമുതല്‍ വിവിധ സ്ഥലങ്ങളില്‍ ബൈക്കില്‍ എത്തി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്താനെത്തിയ ഇവരെ ഷാഡോ പോലീസ് പിന്തുടരുകയായിരുന്നു. മണിമല-കാഞ്ഞിരപ്പള്ളി റോഡില്‍ പഴയിടത്തിനു സമീപമെത്തിയപ്പോള്‍ , പോലീസ് […]

ജൂവലറിയിലെ മോഷണം ; 3 തമിഴ്‌നാട്ടുകാര്‍ അറസ്‌റ്റില്‍

പൊന്‍കുന്നം: കൊടുങ്ങൂര്‍ ജംഗ്‌ഷനിലെ ആഭരണശാലയില്‍ നിന്നും 3 ലക്ഷം രൂപയുടെ വെള്ളി, ഗോള്‍ഡ്‌ കവറിംഗ്‌ ആഭരണങ്ങള്‍ മോഷ്‌ടിച്ച കേസില്‍ തമിഴ്‌നാട്‌ സ്വദേശികളായ 3 പേരെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. തമിഴ്‌നാട്‌ തൂത്തുക്കുടി ജില്ലയിലെ കായല്‍പട്ടണം സ്വദേശി അജ്‌മല്‍ (രാജ്‌മോന്‍-23), അയല്‍വാസിയായ അബ്‌ദുള്‍ ഹസന്‍ സാദുലി (21) എന്നിവരേയും ഇവരുടെ സുഹൃത്തായ 17-കാരനുമാണ്‌ പോലീസ്‌ പിടിയിലായത്‌. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ്‌ കൊടുങ്ങൂര്‍ കാര്‍ത്തിക്‌ ജൂവല്‍സില്‍ ഇവര്‍ മോഷണം നടത്തിയത്‌. പ്രധാന പ്രതിയായ അജ്‌മല്‍ മുന്പ്‌ ഈ സ്‌ഥാപനത്തില്‍ പ്ലെയ്‌റ്റിംഗ്‌ ജോലിക്കാരനായിരുന്നു. […]

ജനത്തെ വലച്ച് വീണ്ടും സമരം-പെട്രോള്‍ പമ്പുകള്‍ , റേഷന്‍കടകള്‍ , ബാങ്കുള്‍ തുറന്നില്ല

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ആരംഭിച്ച സമരം ജനത്തെ വലച്ചു. പെട്രോള്‍ പമ്പ്, ബാങ്ക്, റേഷന്‍വ്യാപാരി തുടങ്ങിയ സംഘടനകളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ആരംഭിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പെട്രോള്‍ പമ്പ് ഉടമകള്‍ ഇന്നലെ നടത്തിയ സമരം ജനങ്ങളെയും പൊതു-സ്വകാര്യ വാഹനങ്ങളെയും വലച്ചു. കാഞ്ഞിരപ്പള്ളിയിൽ പമ്പുകൾ അടഞ്ഞു കിടന്നു . ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സാണു പെട്രോള്‍ പമ്പ് സമരത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവര്‍ത്തി ദിവസമായിരുന്നതിനാല്‍ പണിമുടക്ക് ജനത്തെ കൂടുതല്‍ […]

ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഉത്സവം 12ന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കും

ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഉത്സവം 12ന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12ന് വൈകിട്ട് 7ന് ശേഷം തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും തുടര്‍ന്ന് ബേബി എം. മാരാര്‍ക്ക് സുവര്‍ണ്ണമുദ്ര സമര്‍പ്പിക്കും. കലാവേദിയില്‍ രാത്രി 10ന് ഗാനമേള. 13ന് രാത്രി 7ന് നൃത്തനൃത്യങ്ങള്‍, 8.30ന് സംഗീതസദസ്സ്. 14ന് രാത്രി 10ന് കഥാപ്രസംഗം, 15ന് വൈകിട്ട 7ന് നാലമ്പല സമര്‍പ്പണം ഹൈക്കോടതി ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ നിര്‍വ്വഹിക്കും. റിട്ട. ജസ്റ്റിസ് ആര്‍. […]

സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച റബര്‍സംഭരണം പ്രയോജനരഹിതമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്.

ബഹുഭൂരിപക്ഷം വരുന്ന ചെറുകിട റബര്‍ കര്‍ഷകരും ടാപ്പിംഗ് അവസാനിപ്പിച്ച്‌ ഷീറ്റ് വിറ്റഴിച്ചതിനുശേഷം നടക്കുന്ന റബര്‍സംഭരണം പ്രയോജനരഹിതമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. കര്‍ഷകതാത്പര്യം ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകര്‍ ഉത്പാദനം നടത്തിയിരുന്ന കാലയളവില്‍ റബര്‍ സംഭരിക്കണമായിരുന്നെന്നും അഞ്ചു രൂപയെങ്കിലും അധികവില നല്‍കിയെങ്കില്‍ മാത്രമേ റബര്‍വില ഉയരുകയുള്ളൂവെന്നും എകെസിസി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളുടെ അലംഭാവംമൂലം ഇറക്കുമതിച്ചുങ്കം കുറച്ച്‌ റബര്‍ ഇറക്കുമതി നടത്തിയ കഴിഞ്ഞ മൂന്നു വര്‍ഷം ഏറ്റവും കുറവു വിലയാണ് റബറിന് ലഭ്യമായത്. ഈ കാലയളവില്‍ വിലയുടെ ശരാശരിയായ 173 രൂപ വരെ വില ഉയരുന്നതുവരെ […]

കാഞ്ഞിരപ്പള്ളി ബസ്‌ സ്‌റ്റാന്‍ഡില്‍ സ്വകാര്യബസിന്‍റെ ക്ലീനര്‍ യാത്രക്കാരനെ മര്‍ദിച്ചു , തുടർന്ന് സംഘര്‍ഷം

കാഞ്ഞിരപ്പള്ളി: ബസ്‌ സ്‌റ്റാന്‍ഡില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ വൈകുന്നേരം അഞ്ചിന്‌ ഈരാറ്റുപേട്ട റൂട്ടിലോടുന്ന സ്വകാര്യബസിന്‍റെ ക്ലീനര്‍ യാത്രക്കാരനെ മര്‍ദിച്ചതാണ്‌ സംഘര്‍ഷകാരണം. മുതിര്‍ന്ന യാത്രക്കാരനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതു കണ്ട മറ്റ്‌ യാത്രക്കാര്‍ തടയുകയായിരുന്നു. കാഞ്ഞിരപ്പള്ളി ബസ്‌ സ്‌റ്റാന്‍ഡില്‍ വിദ്യാര്‍ഥികളും ബസ്‌ ജീവനക്കാരും തമ്മില്‍ കഴിഞ്ഞദിവസങ്ങളില്‍ സംഘട്ടനമുണ്ടായിരുന്നു. യാത്രക്കാരുടെയും വിദ്യാര്‍ഥികളുടെയും മറവില്‍ ചില സാമൂഹികവിരുദ്ധരും പോക്കറ്റടിക്കാരും അഴിഞ്ഞാടുന്നതു യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ട്‌ ഉളവാക്കുന്നു.