NEWS update

News Update

അത്ഭുത കിണർ .. ഒരേ സമയം 32 മോട്ടോറുകള്‍ വെള്ളം പമ്പ്‌ ചെയ്തു 50ലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന കിണർ തൊടുപുഴയിൽ

മൂവാറ്റുപുഴ മാറാടി പള്ളിയിലെ ഇമാമായ ആലക്കോട് ചിലവില്‍ ഹസ്സന്‍ മൗലവി ദാനംചെയ്ത കിണറ്റിൽ നിന്നും ഒരേ സമയം 32 മോട്ടോറുകള്‍ വെള്ളം പമ്പ്‌ ചെയ്തു എടുക്കുന്നു .. 50ലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നത് ഇതില്‍ നിന്നാണ്. മോട്ടോറില്‍ നിന്നുള്ള പൈപ്പുകളാണ് വഴിയരികിലെല്ലാം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണിത്. ഹസ്സന്‍ മൗലവിയുടേത് വെറും ദാനമല്ല. വീടും പുരയിടവും വിറ്റ് താമസം മാറ്റുമ്പോള്‍ കിണറും അതു നില്‍ക്കുന്ന സ്ഥലവും ആര്‍ക്കും നല്‍കിയില്ല. ആ സ്ഥലം നാട്ടുകാര്‍ക്ക് ദാനം ചെയ്യുകയായിരുന്നു. 1988 ലാണ് […]

സ്‍പര്‍ശനശേഷിയുള്ള കൃത്രിമകൈ വികസിപ്പിച്ചെടുത്തു

സ്‍പര്‍ശനശേഷിയുള്ള കൃത്രിമകൈ ഇനി സങ്കല്‍പ്പമല്ല, യാഥാര്‍ഥ്യം. സ്‍പര്‍ശനശേഷിയുള്ള ലോകത്തിലെ ആദ്യ കൃത്രിമകൈ യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ്, ജര്‍മിനി എന്നിവിടങ്ങളില്‍ നിന്നുള്ള റോബോര്‍ട്ടിക് വിദഗ്ധരുടെ സംഘമാണ് ഈ നിര്‍ണായക കണ്ടുപിടുത്തത്തിനു പിന്നില്‍. ഫയര്‍ വര്‍ക്ക്‌സ് അപകടത്തില്‍ കൈ നഷ്ടപ്പെട്ട ഡാനിഷ് സ്വദേശി ഡെന്നീസ് ആബോയുടെ അറ്റുപോയ കൈയിലെ ഞരമ്പുകളുമായി ശാസ്ത്രജ്ഞര്‍ കൃത്രിമകൈ ബന്ധിപ്പിച്ചു. പത്തു വര്‍ഷം മുമ്പാണ് ആബോയ്ക്കു അപകടം സംഭവിച്ചത്. ആബോയുടെ നഷ്ടമായ കൈയുടെ മുകള്‍ഭാഗത്തെ രണ്ട് സിരകളില്‍ ചെറിയ ഇലക്ട്രോഡുകള്‍ സ്ഥാപിച്ചാണ് […]

എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ പത്ത്ദിവസം നീണ്ടുനില്‍ക്കുന്ന തിരുവുത്സവത്തിന് ഇന്ന് കൊടിയേറും

എരുമേലി: ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ പത്ത്ദിവസം നീണ്ടുനില്‍ക്കുന്ന തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. ദീപാരാധനയ്ക്ക്‌ശേഷം 7.30 നും 8.30നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി ജഗദീശ് നമ്പൂതിരി മേല്‍ശാന്തിമാരായ ശ്രീവല്‍സന്‍ എം.പി, ജിഷ്ണു.വി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. രാത്രി 8.30 ന് മെഗാ കോമഡിഷോ, രണ്ടാം ഉത്സവം മുതല്‍ നാലാം ഉത്സവം വരെ ക്ഷേത്രപൂജകളും വഴിപാടുകളും മാത്രം. അഞ്ചാം ഉത്സവദിവസം രാത്രി 9 ന് കഥാപ്രസംഗം, 13 ന് രാത്രി 7.30 ന് ഡാന്‍സ്, 14 […]

ഇന്റഗ്രേറ്റഡ് ഫിനാന്‍സിനെ പാപ്പരായി പ്രഖ്യാപിച്ചു കോടികള്‍ നഷ്ടമായവര്‍ പെരുവഴിയില്‍ , പണം നഷ്ടപെട്ടവർ കാഞ്ഞിരപ്പള്ളിയിൽ ധാരാളം

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് 200 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഇന്റഗ്രേറ്റഡ് ഫിനാന്‍സ് കമ്പനിയെ മദ്രാസ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. ആറുമാസം മുന്‍പ് വന്ന കോടതിവിധി നിക്ഷേപകര്‍ അറിഞ്ഞത് അടുത്തിടെ മാത്രം. ഇതോടെ കോടികള്‍ കമ്പനിയില്‍ നിക്ഷേപിച്ചവര്‍ പെരുവഴിയിലായി. ചെന്നൈ ആസ്ഥാനമായ കമ്പനി സ്ഥിരനിക്ഷേപമായും ഷെയറുകളായും 200 കോടിയോളം രൂപയാണ് സമാഹരിച്ചത്. കോട്ടയം സ്വദേശി ജോര്‍ജ് കുരുവിളയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥാപനം 2005 ഓഗസ്റ്റിലാണ് പൂട്ടിയത്. ഇതിനെതിരേ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അടക്കം വിവിധ കോടതികളുടെ പരിഗണനയിലായിരുന്നു. […]

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടുപടിക്കല്‍ നടത്തിവന്ന സമരം ജസീറ പിന്‍വലിച്ചു. പണം നല്‍കില്ലെന്ന് ചിറ്റിലപ്പള്ളി പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം നിര്‍ത്തുന്നതെന്ന് ജസീറ അറിയിച്ചു.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടുപടിക്കല്‍ നടത്തിവന്ന സമരം ജസീറ പിന്‍വലിച്ചു. പാലാരിവട്ടം സ്റ്റേഷനില്‍ ചിറ്റിലപ്പള്ളിക്കെതിരെ നല്‍കിയ പരാതിയും പിന്‍വലിച്ചു. പണം നല്‍കില്ലെന്ന് ചിറ്റിലപ്പള്ളി പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം നിര്‍ത്തുന്നതെന്ന് ജസീറ അറിയിച്ചു. അതേസമയം മക്കളെ ചൈയില്‍ഡ് വെല്‍ഫേര്‍ സൊസൈറ്റിക് കൈമാറുന്നതിനിടയില്‍ തന്നെ പോലീസ് മര്‍ദ്ദിച്ചതായി ജസീറ പറഞ്ഞു. എന്നാല്‍ ജസീറയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. മണല്‍ മാഫിയക്കെതിരെ ഡല്‍ഹിയില്‍ മാസങ്ങളോളം സമരം നടത്തിയ ശേഷം തിങ്കളാഴ്ച വൈകീട്ടാണ് ജസീറ ചിറ്റിലപ്പിള്ളിയുടെ ഇടപ്പള്ളിക്കടുത്ത […]

പൊന്‍കുന്നം- പാലാ- തൊടുപുഴ സംസ്‌ഥാന ഹൈവേ ആധുനികവല്‍കരണം: നിര്‍മാണ ഉദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാലായില്‍ നിര്‍വഹിക്കും.

പൊൻകുന്നം :- ഇടുക്കി, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പൊന്‍കുന്നം-പാലാ-തൊടുപുഴ റോഡ്‌ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌. 50 കി.മീ. ദൈര്‍ഘ്യമുള്ള റോഡിന്‍റെ ആധുനികവത്‌കരണത്തിനായി 227 കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. പദ്ധതിക്ക്‌ ലോക ബാങ്കിന്‍റെയും സംസ്‌ഥാന സര്‍ക്കാരിന്‍റെയും സഹായം ലഭ്യമായിട്ടുണ്ട്‌. കെ.എസ്‌.ടി.പിക്കാണ്‌ നിര്‍മാണച്ചുമതല. ആദ്യഘ പദ്ധതിയില്‍പ്പെടുത്തി അങ്കമാലി മുതല്‍ തൊടുപുഴ വരെയുള്ള റോഡ്‌ ആധുനിക നിലവാരത്തിലേക്ക്‌ ഉയര്‍ത്തിയിരിക്കുകയാണ്‌. കെ.എസ്‌.ടി.പി.യുടെ രണ്ടാംഘട്ട പദ്ധതിയായാണ്‌ റോഡിന്‍റെ പണികള്‍ ആരംഭിക്കുന്നത്‌. പത്തു മീറ്റര്‍ വീതിയിലാണു നിര്‍മാണം. വാഹനങ്ങള്‍ക്ക്‌ അനായാസം സഞ്ചരിക്കാന്‍ സാധിക്കുന്ന ബി.എം. […]

റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ സമരം മൂലം വ്യാഴാഴ്ച റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല

റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ സമരം നാളെ ഫെബ്രുവരി 15ന് ആരംഭിക്കുന്ന അനിശ്ചിതകാല കടയടപ്പ് സമരത്തിനു മുന്നോടിയായി വ്യാഴാഴ്ച കോട്ടയം കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. കോട്ടയം താലൂക്കോഫീസ് പടിക്കല്‍നിന്ന് മാര്‍ച്ച്‌ രാവിലെ 10ന് ആരംഭിക്കും. വ്യാഴാഴ്ച ജില്ലയിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബാബു ചെറിയാനും സെക്രട്ടറി കെ.കെ. ശിശുപാലനും അറിയിച്ചു.

ഏലത്തിന് വിലയിടിവ്: കര്‍ഷകര്‍ പ്രതിസന്ധിയില്‍

വില തകര്‍ച്ച മൂലം പ്രതിസന്ധി നേരിടുകയാണ് ഏലത്തോട്ടം മേഖല. 2010ല്‍ 1800 രൂപ വരെ വില ലഭിച്ചിരുന്ന ഏലക്കായ്ക്ക് ഇപ്പോള്‍ ശരാശരി അഞ്ഞൂറു രൂപ വരെയാണ് കിട്ടുന്നത്. ഇപ്പോള്‍ ഒരു കിലോ ഏലം ഉദ്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് എണ്ണൂറു രൂപയോളം ചിലവു വരുമെന്നിരിക്കെയാണ്, വില ശരാശരി നാനൂറിനും അഞ്ഞൂറിനും ഇടയിലായ് തുടരുന്നത്. കൂലിച്ചെലവാകട്ടെ കഴിഞ്ഞ മൂന്നു വറ്ഷത്തിനിടെ രണ്ടിരട്ടിയിലധികവും രാസവളങ്ങളുടേയും കീടനാശിനിക വിളയുടേയുമൊക്കെ വില പത്തിരട്ടിയോളവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വിപണന മേഖലയിലും വന്‍ ചൂഷണമാണ് കര്‍ഷകര്‍ നേരിടുന്നത്. ഏലക്കാ […]

കാഞ്ഞിരപ്പള്ളി കംഫര്‍ട്ട് സ്റ്റേഷനുള്ളില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനായ വിഴിക്കത്തോട് കല്ലറക്കാവ് ആഞ്ഞിലിമൂട്ടില്‍ ചന്ദ്രനെയാണ് (58) ഇന്നലെ രാവിലെ കംഫര്‍ട്ടു സ്റ്റേഷനുള്ളില്‍ മരിച്ച നിലയില്‍ കണ്െടത്തിയത്. മൃതദേഹം നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു.

ഡ്രൈവര്‍ കുഴഞ്ഞുവീണു; ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു

തീക്കോയി: കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ ത്തുടര്‍ന്നു ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചുനിന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് തീക്കോയിക്കു സമീപമാണ് അപകടം. ഏലപ്പാറ യ ില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്കു വരികയയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ ജബോയിയാണ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ ത്തുടര്‍ന്നു കുഴഞ്ഞുവീണത്. തുടര്‍ന്നു ബസ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്കു നിസാര പരിക്കേറ്റു. ജബോയിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഓട്ടോയില്‍ തട്ടി വീണ ബൈക്ക് യാത്രികന്‍ തിടനാട് സ്വദേശി സ്വകാര്യ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

ഈരാറ്റുപേട്ട:ഓട്ടോറിക്ഷയില്‍ ഇടിച്ച് മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന്‍ ബസ്സിന്റെ പിന്‍ചക്രം കയറി മരിച്ചു. തിടനാട് വെയില്‍കാണാമ്പാറ മൂഴിയാങ്കല്‍ ജോയിയുടെ മകന്‍ ജയ്‌സണ്‍(34) ആണ് മരിച്ചത്. മുണ്ടക്കയം കെ.വി.എച്ച്.എസ്. ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പാലാ റോഡില്‍ കടുവാമൂഴിയില്‍ കെ.എസ്.എഫ്.ഇ. ശാഖയ്ക്ക് മുമ്പിലാണ് അപകടം. ജോലിയുടെ ആവശ്യത്തിനായി ഭരണങ്ങാനത്തേക്ക് പോകുകയായിരുന്ന ജയ്‌സണ്‍ ഓട്ടോറിക്ഷയില്‍ തട്ടി ബസ്സിനടിയില്‍ വീഴുകയായിരുന്നു. തലയിലൂടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. ഭാര്യ: ബ്രിന്‍ലി (പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാരി). വാഴക്കുളം […]

ഓട്ടോയിടിച്ച് വീട്ടമ്മ മരിച്ചു

പുഞ്ചവയല്‍ :നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. പുഞ്ചവയല്‍ പാക്കാനം കൊച്ചുപറമ്പില്‍ പരേതനായ ശശിയുടെ ഭാര്യ വത്സമ്മ(55) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ പുഞ്ചവയല്‍ മുന്നോലിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ഓട്ടോ വത്സമ്മയെ ഇടിച്ചശേഷം മൂന്നു കരണംമറിഞ്ഞു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മായ (എരുമേലി ഗ്രാമപ്പഞ്ചായത്തംഗം), പരേതയായ മഞ്ജു എന്നിവരാണ് മരിച്ച വത്സമ്മയുടെ മക്കള്‍.

വ്യാപാരിയേയും മക്കളെയും വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേർ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: വ്യാപാരിയേയും മക്കളെയും വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേർ അറസ്റ്റില്‍ . എസ്എന്‍ഡിപി കോട്ടയം യൂണിയന്‍ കമ്മറ്റിയംഗവും വ്യാപാരിയുമായ ദേവരാജന്‍ (ബാബു-54) മക്കളായ അരവീന്ദ് പി. ദേവ് (26) ആനന്ദ് പി. ദേവ് (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കാഞ്ഞിരപ്പള്ളി താലൂ ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ ആനന്ദ് ശനിയാഴ്ചയാണ് ആശുപത്രിയില്‍നിന്നും പുറത്തിറങ്ങിയത്. പിന്നീട് മുപ്പതോളം വരുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി മൂവരേയും വഴിയില്‍ തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. […]

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിലെ സീറ്റ് വിഭജനം വലിയ പ്രതിസന്ധിയിലേക്ക്. കോട്ടയം, ഇടുക്കി സീറ്റുകള്‍ക്കായി കേരളാകോണ്‍ഗ്രസ്സ് (എം) നിലപാട് കര്‍ക്കശമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിലെ സീറ്റ് വിഭജനം വലിയ പ്രതിസന്ധിയിലേക്ക്. കോട്ടയം, ഇടുക്കി സീറ്റുകള്‍ക്കായി കേരളാകോണ്‍ഗ്രസ്സ് (എം) നിലപാട് കര്‍ക്കശമാക്കി. മുസ്ലീം ലീഗും മൂന്ന് സീറ്റ് ആവശ്യത്തില്‍ ഉറച്ചുനില്‍കുന്നതിനാല്‍ നാളെ നടക്കുന്ന സീറ്റ് വിഭജന ചര്‍ച്ച യുഡിഎഫിന് വലിയ വെല്ലുവിളിയാകും. പുതിയതായി മുന്നണിയിലെത്തിയ സോഷ്യലിസ്റ്റ് ജനതയ്ക്ക് സീറ്റ് അനുവദിക്കുന്നതില്‍ ഒഴിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ മറ്റൊരു മാറ്റം കോണ്‍ഗ്രസ് നേതൃത്വം മുന്നില്‍ കണ്ടിട്ടില്ല. മുസ്ലീം ലീഗും മാണി ഗ്രൂപ്പും കൂടുതല്‍ സീറ്റുകള്‍ നേരത്തെ ആവശ്യപ്പെട്ടതാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വം […]

ചലച്ചിത്രതാരം ആന്‍ അഗസ്റ്റിൻ വിവാഹിതയായി

ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ചേര്‍ത്തല സ്വദേശിയായ ഛായാഗ്രാഹകന്‍ ജോമോന്‍.ടി.ജോണും വിവാഹിതരായി. ചേര്‍ത്തല മരുത്തോര്‍വട്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലായിയിരുന്നു വിവാഹം.ജോമോന്‍റെ സുഹൃത്തുക്കള്‍ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളേജില്‍ ഡിഗ്രിക്ക് ഒരുമിച്ചു പഠിച്ച അഞ്ച് വൈദികരാണ് കാര്‍മ്മികത്വം വഹിച്ചത്. 2002-05 ബാച്ചിലെ സഹപാഠികളായിരുന്ന ഫാ.സെബാസ്റ്റ്യന്‍ വാടയ്ക്കല്‍ , ഫാ.സ്റ്റാന്‍ലി കാട്ടുങ്കല്‍തൈയ്‌യില്‍ , ഫാ.തോമസ് മാണിയാംകുഴി, ഫാ.സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ , ഫാ.ജോസ് അറയ്ക്കത്തന്‍ എന്നിവരാണ് സുഹൃത്തിന്‍റെ വിവാഹത്തിന് കാര്‍മ്മികരായത്. ഫാ.ജോസഫ് ചൂളപറന്പില്‍ , വികാരി ഫാ.ചാക്കോ കിലിക്കന്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. […]

പുറംപോക്ക് ഭൂമി കയ്യേറി അനധികൃത പാലം നിര്‍മ്മാണം,പ്രതിക്ഷേധം ശക്തമാകുന്നു

എരുമേലി: ഗ്രാമ പഞ്ചായത്തിന്റെ അനുമതിയില്ലാതെ എരുമേലി സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം നടക്കുന്ന പാലം നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം ശകതമാകുന്നു. പാലം നിര്‍മ്മിക്കുന്നത് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണന്നും, തോട് പുറം പോക്ക് ഭൂമി അനധികൃതമായി കയ്യേറ്റം ചെയ്തുമാണന്ന് ആരോപിച്ച്‌ യു റ്റി യു സി എരുമേലി പഞ്ചായത്ത് കമ്മറ്റിയാണ് പരാതി നല്കിയത്. എന്നാല്‍ പരാതി നല്കിയിട്ടും നടപടി സ്വീകരിക്കാതെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും, ഉദ്യോഗസ്ഥരും പാലം നിര്‍മ്മിക്കുന്നതിന് ഒത്താശ ചെയ്ത് കൊടുക്കുകയാണന്ന് യു റ്റി യു സി ഭാരവാഹികളായ […]

ഓശാന മാസിക പ്രസിദ്ധീകരണം നിര്‍ത്തുന്നു , അനാരോഗ്യം മൂലം ജോസഫ് പുലിക്കുന്നേല്‍ താൻ ആഗ്രഹിച്ചിരുന്ന ദൌത്യം പൂർത്തിയാക്കാതെയാണ് മാസിക നിർത്തുന്നത്

ക്രൈസ്തവ സഭയുടെ നിലപാടുകള്‍ക്കെതിരെ പടപൊരുതിയ ഓശാന മാസിക പ്രസിദ്ധീകരണം നിര്‍ത്തുന്നു. മുഖ്യ പത്രാധിപരായ ജോസഫ് പുലിക്കുന്നേലിന്റെ അനാരോഗ്യം മൂലമാണ് പ്രസിദ്ധീകരണം നിര്‍ത്തുന്നത്. കഴിഞ്ഞ 38 വര്‍ഷമായി ഓശാനയിലൂടെ ജോസഫ് പുലിക്കുന്നേല്‍പോരാടുകയായിരുന്നു. സഭക്കും പുരോഹിതര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് വലിയ തെറ്റാണെന്ന് കരുതിയിരുന്ന കാലത്താണ് ജോസഫ് പുലിക്കുന്നേല്‍ തൂലിക പടവാളാക്കിയത്. ബൈബിളിലൂടെ, കാനോന്‍ നിയമത്തിലൂടെ, സഭാ ചരിത്രത്തിലൂടെ സഞ്ചരിച്ച് സഭയുടെ പല നിലപാടുകള്‍ക്കുമെതിരെ പുലിക്കുന്നേന്‍ ആഞ്ഞടിച്ചു. 1975 ഒക്ടോബറില്‍ തുടങ്ങിയ ഓശാന 1983 ആയപ്പോഴേക്കും 25000 കോപ്പികള്‍ പ്രസിദ്ധീകരിച്ചു. മൂര്‍ച്ചയേറിയ […]

ഇടുക്കി സീറ്റിന് അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമിതി , ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് യോഗത്തില്‍ പങ്കെടുത്തില്ല

ഇടുക്കി സീറ്റിന് അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് എമ്മും. ഇടുക്കി ജയസാധ്യതയുള്ള സീറ്റാണെന്നും കേരളാകോണ്‍ഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രമാണെന്നും കോട്ടയത്ത് നടന്ന ഉന്നതാധികാരസമിതി യോഗത്തിന് ശേഷം ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി.തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോട്ടയത്തിനൊപ്പം ഇടുക്കി സീറ്റ് ആവശ്യപ്പെടാനും ധാരണയായി. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇടുക്കി സീറ്റിന് കേരളാകോണ്‍ഗ്രസ് എമ്മും അവകാശം ഉന്നയിച്ചത്. ജയസാധ്യതയുള്ള രണ്ട് സീറ്റുകള്‍ കേരാളാകോണ്‍ഗ്രസ് എമ്മിന് വേണമെന്ന നിലപാടാണ് കെ എം മാണി സ്വീകരിച്ചതെങ്കിലും ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ […]

ടാറ്റാ നാനോ, മാരുതി സുസുക്കി ആള്‍ടോ 800, ഹ്യൂണ്ടായ് ഐ10 എന്നീ കാറുകള്‍ സുരക്ഷിതമല്ലെന്നു റിപ്പോർട്ട്‌

ഇന്ത്യന്‍ നിരത്തുകളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ടാറ്റാ നാനോ, മാരുതി സുസുക്കി ആള്‍ടോ 800, ഹ്യൂണ്ടായ് ഐ10 എന്നീ കാറുകള്‍ തീര്‍ സുരക്ഷിതമല്ലെന്നും അവ ജീവന്‍ തന്നെ അപകടത്തില്‍ പെടുത്തുവാന്‍ പോന്ന മോഡലുകള്‍ ആണെന്നും രാജ്യാന്തര ഏജന്‍സി നടത്തിയ ക്രാഷ് ടെസ്റ്റില്‍ കണ്ടെത്തി. ഗ്ലോബല്‍ ന്യൂ കാര്‍ അസ്സെസ്‌മെന്റ് പ്രോഗ്രാമും (എന്‍സിഎപി) ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് ട്രാഫിക്ക് എജ്യുക്കേഷനും (ഐആര്‍ഇടി) ചേര്‍ന്നാണ് രാജ്യത്തെ ചെറുകാറുകളുടെ സുരക്ഷ എത്രത്തോളം ഉണ്ടെന്നു പരിശോധിച്ചത്. ക്രാഷ് ടെസ്റ്റില്‍ ഈ കാറുകള്‍ പൂര്‍ണമായും തകര്‍ന്നതായും […]

പാണപിലാവ് സെന്റ്‌ ജോസഫ്‌ ദേവാലയത്തിൽ തിരുനാളാഘോഷങ്ങൾ

പാണപിലാവ് സെന്റ്‌ ജോസഫ്‌ ദേവാലയത്തിൽ 2014 ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ തിരുനാളാഘോഷങ്ങൾ നടക്കുന്നു.

മുണ്ടക്കയം പാര്‍ഥസാരഥിക്ഷേത്രം കൊടിയേറ്റ്‌ ഇന്ന്‌

മുണ്ടക്കയം: മുണ്ടക്കയം പാര്‍ഥസാരഥിക്ഷേത്രം കൊടിയേറ്റ്‌ ഇന്ന്‌ വൈകിട്ട്‌ തന്ത്രി കണ്‌ഠരര്‌ മഹേശ്വരരുടെ മുഖ്യകാര്‍മികത്വതതില്‍ നടത്തും. ആറിന്‌ ഉത്സവബലിയും ഏഴിന്‌ കാഴ്‌ചശ്രീബലി, പള്ളിവേട്ട, എട്ടിന്‌ ആറാട്ട്‌. കണ്‍വന്‍ഷന്‍ പന്തലില്‍ ആറിന്‌ കഥകളി- കര്‍ണശപഥം, ഏഴിന്‌ മതപ്രഭാഷണം, വോഡഫോണ്‍ കോമഡിത്രില്ലര്‍ മെഗാഷോ, എട്ടിന്‌ ആറാട്ടിനുശേഷം വെടിക്കെട്ട്‌, രാത്രി കൊല്ലം സ്വാതി അവതരിപ്പിക്കുന്ന ബാലെ അഗ്നിനാഗം എന്നിവ ഉണ്ടാകും.

സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 22000 രൂപയായി

സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 22000 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2750 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ പവന്‍ വിലയില്‍ 240 രൂപയുടെയും ഗ്രാമിന് 30 രൂപയുടെയും വര്‍ധനവുണ്ടായിരുന്നു. 22240 രൂപയായിരുന്നു ഇന്നലെ പവന് വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ വെള്ളിയാഴ്ച്ച പ്രതിഫലിച്ചത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 19.87 ഡോളര്‍ കുറഞ്ഞ് 1242.33 ഡോളര്‍ നിരക്കിലെത്തി.

സൂപ്പർമാൻ ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സൂപ്പര്‍മാനെപ്പോലെ വായുവില്‍ കുതിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ. വെള്ള തിരുവസ്ത്രമണിഞ്ഞ്, ഇടത്തെ കൈയില്‍ പതിവായി ഉപയോഗിക്കുന്ന കറുത്ത ബാഗേന്തി, വലത്തെ മുഷ്ടിചുരുട്ടി മുന്നോട്ടുകുതിക്കുന്ന ‘സൂപ്പര്‍ പാപ്പ’. റോമിലെ ചുവരില്‍ അജ്ഞാതനായ ചിത്രകാരനാണ് ഫ്രാന്‍സിസ് പാപ്പയെ ‘സൂപ്പര്‍മാനാ’ക്കിയത്. ബാഗിന്റെ പുറത്ത് ‘മൂല്യങ്ങള്‍ ‘ എന്ന് സ്പാനിഷ് ഭാഷയില്‍ എഴുതിയിട്ടുമുണ്ട്. ഈ ചുവര്‍ച്ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. വത്തിക്കാനിലെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് സൂപ്പര്‍ പാപ്പയുടെ ചിത്രം പോസ്റ്റ് ചെയ്തത്. പ്രമുഖ മാസികയായ ‘റോളിങ് സ്റ്റാര്‍ ‘ […]

പാര്‍ട്ടി ഭരണം ഉപേക്ഷിച്ച് പുറത്തുവന്ന് കര്‍ഷകസമരത്തിന് നേതൃത്വം കൊടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി

കാഞ്ഞിരപ്പള്ളി:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വെളിച്ചത്തുവന്ന സാഹചര്യത്തില്‍ പാര്‍ട്ടി, ഭരണം ഉപേക്ഷിച്ച് പുറത്തുവന്ന് കര്‍ഷകസമരത്തിന് നേതൃത്വം കൊടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബ്ബര്‍ , ഏലം എന്നിവയുടെ വിലയിടിവ് കര്‍ഷകരുടെ നട്ടെല്ലൊടിച്ചു. കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കില്ല. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനങ്ങളുടെ ധര്‍ണ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കാന്‍ യോഗം തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, സജി കുരീക്കാട്ട്, […]

വേനൽ കനത്തതോടെ കുടിവെള്ള വിതരണക്കാർ ജനത്തെ പിഴിയുന്നു , ഗുണ നിലവാരം ഇല്ലാതെ വെള്ളം രോഗങ്ങൾ ക്ഷണിച്ചു വരുത്തിയേക്കും ..

ശുദ്ധമായ കുടിവെള്ളം എന്ന പേരില്‍ മിനി ലോറികളില്‍ ടാങ്കറിലെത്തിച്ചുനല്‍കുന്ന വെള്ളത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച്‌ ആശങ്ക. വേനല്‍ വിപണി ലക്ഷ്യമിട്ടു പാടങ്ങളുടെയും തോടുകളുടെയും അരികില്‍ കുത്തുന്ന താല്‍ക്കാലിക കിണറുകളില്‍ നിന്നാണു വിതരണത്തിനായി പലരും വെള്ളം ശേഖരിക്കുന്നത്. വേണ്ടത്ര പരിശോധനയോ ഗുണനിലവാരമോ ഉറപ്പാക്കാതെയാണു ശുദ്ധജലമെന്ന പേരില്‍ നാട്ടിന്‍പുറത്തേക്കും നഗരങ്ങളിലേക്കും ഇവ എത്തുന്നത്്. ക്ലോറിനേഷന്‍ പോലും നടത്താതെ ശേഖരിച്ചു വിതരണം ചെയ്‌യുന്ന ഇൗ വെള്ളം മഞ്ഞപ്പിത്ത രോഗബാധയുള്‍പ്പെടെ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ കര്‍ശന പരിശോധനയും നിയന്ത്രണവും ശുദ്ധജല വില്‍പനക്കാരുടെ മേല്‍ ഉണ്ടാകണമെന്ന ആവശ്യമുയരുന്നുണ്ട്. […]

കന്യാ മറിയത്തിന്റെ രൂപത്തിന്റെ കണ്ണിൽ നിന്നും സുഗന്ധകണീർ – കൊല്ലം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പലില്‍ സംഭവിച്ചത് ദിവ്യ അത്ഭുതമോ ?

Report by Indiavision Tv :- നാം നേരിട്ട് അറിയാത്ത ഒന്നിനെയാണല്ലോ വിശ്വസിക്കേണ്ടി വരുന്നത്. പക്ഷെ.. പലപ്പോഴും അത്തരം വിശ്വാസങ്ങള്‍ക്ക് യാഥാര്ത്യവുമായി യാതൊരു ബന്ധവും ഉണ്ടായെന്നു വരില്ല. വിശ്വാസങ്ങളുടെ പേരില്‍ നടത്തപ്പെടുന്ന പല പൂജാ വിധികളും ആചാരങ്ങളും പലപ്പോഴും പരിഷ്‌കൃത സമൂഹത്തിനു ഒരു തരത്തിലും നീതീകരിക്കാ നാവാത്തതും മറ്റു ചിലപ്പോള്‍ കാഴ്ചക്കാരില്‍ അസ്വസ്ഥത ഉണര്ത്തുന്നവയുമോക്കെയായിരിക്കും . മറ്റു ചില വിശ്വാസങ്ങൾ ആകട്ടെ, സാധാരണ ജനതയുടെ വിശ്വാസ പ്രമാണങ്ങ ളുമായി ഏറെ ബന്ധപെട്ടു നില്‍ക്കുന്നതും മറ്റുള്ളവര്‍ക്ക് യാതൊരു തരത്തിലുള്ള […]

കുവൈറ്റിൽ നഴ്‌സിങ്‌ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസ് : അഞ്ചാംപ്രതി കാഞ്ഞിരപ്പള്ളിക്കാരൻ

കുവൈറ്റിൽ നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് നിരവധി പേരില്‍നിന്നായി രണ്ടരക്കോടി രൂപയോളം തട്ടിയെടുത്ത പ്രതികളിലൊരാള്‍ പിടിയില്‍ . ഈ കേസിലെ മൂന്നാംപ്രതി കുറവിലങ്ങാട് പകലോമറ്റം കുര്യത്ത് ദീലീപ്കുമാര്‍ (34) ആണ് പിടിയിലായത്. കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഈ കേസില്‍ അഞ്ചു പ്രതികളാണുള്ളത്. ഒന്നാംപ്രതി കൂത്താട്ടുകുളം ഇടയാര്‍ പുത്തന്‍പുരയില്‍ രജീഷ് രാമകൃഷ്ണന്റെ (33) ഭാര്യാസഹോദരനാണ് പിടിയിലായ ദിലീപ്. ഇയാള്‍ നാട്ടിലും വിദേശത്തുമായി ഒളിവിലായിരുന്നു. ഒന്നും രണ്ടും നാലും പ്രതികള്‍ കുവൈത്തിലാണെന്ന് പോലീസ് പറഞ്ഞു. രണ്ടാംപ്രതി കൂത്താട്ടുകുളം ഇടയാര്‍ കുന്നുമ്മേല്‍ ജിഷാമോള്‍ […]

എരുമേലിയിൽ ഓട്ടോയില്‍ ചാരായം കടത്താന്‍ ശ്രമിച്ച അച്‌ഛനും മകനും പിടിയില്‍

എരുമേലി: വാഹന പരിശോധനയ്‌ക്കിടെ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച ചാരായവുമായി അച്‌ഛനും മകനും പിടിയില്‍ . എരുമേലി കനകപ്പലം താന്നിക്കപ്പറന്പില്‍ സുകുമാരന്‍(58), മകന്‍ പ്രമോദ്‌(25) എന്നിവരെയാണ്‌ എരുമേലി എക്‌സൈസ്‌ അസിസ്‌റ്റന്‍റ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.സി സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ടൗണിന്‌ സമീപം ചരളയില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയത്‌. ജാറിനുള്ളില്‍ കടത്താന്‍ ശ്രമിച്ച അഞ്ച്‌ ലിറ്റര്‍ ചാരായവും പ്രമോദിന്‍റെ ഉടമസ്‌ഥതയിലുള്ള ഓട്ടോറിക്ഷയും എക്‌സൈസ്‌ സംഘം കസ്‌റ്റഡിയിലെടുത്തു. ഇരുന്പൂന്നിക്കര, കോരുത്തോട്‌ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി കൊണ്ടുപോയ മദ്യമാണ്‌ പിടിച്ചെടുത്തതെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ […]

മുക്കൂട്ടുതറ തിരുവാമ്പാടി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറ്റി

മുക്കൂട്ടുതറ: തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറ്റി. കുരുപ്പക്കാട്ട് മനയ്ക്കല്‍ പുരുഷോത്തമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ബുധനാഴ്ച രാവിലെ 9ന് ഉച്ചശ്രീബലി, അന്‍പൊലി, പറയിടീല്‍ , വൈകീട്ട് 9ന് ശ്രീഭൂതബലി. വ്യാഴാഴ്ച വൈകുന്നേരം 7ന് സംഗീതസദസ്. 31ന് ഉച്ചകഴിഞ്ഞ് 2.30ന് ആറാട്ട്ബലി, 3.30ന് ആറാട്ട് പുറപ്പാട്, 5.30ന് തിരുആറാട്ട്, 6ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 7ന് എതിരേല്പ് പുറപ്പാട്, 8.30ന് മുക്കൂട്ടുതറ ടൗണില്‍ ഘോഷയാത്രാസംഗമം, 9.30ന് മുക്കൂട്ടുതറയില്‍നിന്ന് ആറാട്ട് എഴുന്നള്ളിപ്പ്, 10.30ന് കൊടിയിറക്ക്, വലിയകാണിക്ക, 10.45ന് ആകാശവിസ്മയം, 11ന് […]

കുടിവെള്ള പദ്ധതി നിര്‍മ്മാണോദ്ഘാടനം

ചിറക്കടവ്: 18-ാം വാര്‍ഡില്‍ പൊന്‍പാറ-കാവാലിമാക്കല്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മറിയമ്മ ജോസഫ് നിര്‍വ്വഹിച്ചു. വാര്‍ഡംഗം ഉഷ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍, എം.ഡി. ബേബി, സദാശിവന്‍നായര്‍, പി.ആര്‍. ഗോപന്‍, സി.ആര്‍. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

ബസ്‌, ഓട്ടോ-ടാക്‌സി പണിമുടക്ക്‌ മാറ്റി

കാഞ്ഞിരപ്പള്ളി: നിരക്കുവര്‍ധന ആവശ്യപ്പെട്ട്‌ ബസ്‌ ഉടമകള്‍ ബുധനാഴ്‌ച ആരംഭിക്കാനിരുന്ന അനിശ്‌ചിതകാല സമരവും നികുതി വര്‍ധനയ്‌ക്കെതിരേ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ച പണിമുടക്കും മാറ്റി. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി ഓള്‍ കേരള ബസ്‌ ഓപ്പററ്റേഴ്‌സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണു സമരം താല്‍ക്കാലികമായി ഉപേക്ഷിക്കാന്‍ ധാരണയായത്‌. ആവശ്യങ്ങളില്‍ ഉടന്‍ നടപടിയെടുക്കാമെന്നു മന്ത്രി ഉറപ്പു നല്‍കിയ സാഹചര്യത്തിലാണു സമരം മാറ്റുന്നതെന്നു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനു സര്‍ക്കാരിനു നയപരമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്‌. […]

ഹൈറേഞ്ച് സംരക്ഷണസമിതിയില്‍ അരാഷ്ട്രീയവാദികള്‍ , കപട പരിസ്ഥിതിവാദികള്‍ കാര്യങ്ങള്‍ കുഴപ്പത്തിലാക്കുകയാണ് – പി.സി.ജോര്‍ജ്‌

ഹൈറേഞ്ച്‌സംരക്ഷണസമിതിയിലുള്ളവര്‍ അരാഷ്ട്രീയവാദികളാണെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. കോട്ടയം പ്രസ്സ്‌ക്ലബ്ഹാളില്‍, ‘പശ്ചിമഘട്ടവും കേരള കോണ്‍ഗ്രസ്സും’ എന്ന വിഷയത്തില്‍ നടന്ന സംവാദം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അരാഷ്ട്രീയവാദം നാടിന് ആപത്താണ്. സമിതിഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ചാണ്, മന്ത്രി കെ.എം.മാണിയുടെ വസതിയിലേക്ക് മാര്‍ച്ച്‌നടത്തിയത്. കര്‍ഷകര്‍ക്കുവേണ്ടി കെ.എം.മാണി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുവേണം ഹൈറേഞ്ചും പരിസ്ഥിതിയും സംരക്ഷിക്കാനെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. കര്‍ഷകരെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കും. മലമ്പാമ്പിനോടും പ്രകൃതിയോടും മണ്ണിനോടും മല്ലിട്ട കര്‍ഷകര്‍ ഇന്ന് വഴിയാധാരമാണ്. ടയര്‍ലോബിയും കുത്തകക്കാരും വ്യവസായഭീമന്മാരുമെല്ലാം ചേര്‍ന്ന് […]

മുക്കൂട്ടുതറ തിരുവമ്പാടിയിൽ ഉത്സവത്തിന്‌ ഇന്ന്‌ കൊടി ഉയരും

മുക്കൂട്ടുതറ: തിരുവമ്പാടിയിൽ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ ഇന്ന്‌ കൊടി ഉയരും. രാവിലെ നാലിന്‌ ഹരിനാമ കീര്‍ത്തനം, അഞ്ചിന്‌ പള്ളിയുണര്‍ത്തല്‍, 5.30ന്‌ ഗണപതി ഹോമം, രാവിലെ 10ന്‌ ഭാഗവത പാരായണം, ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ചെണ്ടമേളം അരങ്ങേറ്റം, വൈകിട്ട്‌ മൂന്നിന്‌ കൊടിക്കൂറ സമര്‍പ്പണം, വൈകിട്ട്‌ നാലിന്‌ ക്ഷേത്രസന്നിധിയില്‍ കൊടിക്കൂറ സ്വീകരണം, 5.30ന്‌ കൊടിയേറ്റ്‌,തന്ത്രി കുരുപ്പയ്‌ക്കാട്ടു മനയ്‌ക്കല്‍ പുരുഷോത്തമന്‍ നന്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. വേദിയില്‍ വൈകിട്ട്‌ ഏഴിന്‌ ആദ്ധ്യാത്മിക പ്രഭാഷണം ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്‌ടര്‍ പി.ജി.എം നായര്‍ […]

അല്‍ഫോന്‍സ് കണ്ണന്താനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയിൽ ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും

ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മുന്‍ എംപിയും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഫ്രാന്‍സിസ് ജോര്‍ജിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയില്‍ അണിയറ നീക്കം.ഇതിന്‍റെ ഭാഗമായി ബിജെപി ദേശീയ കൗണ്‍സില്‍ അംഗം അല്‍ഫോന്‍സ് കണ്ണന്താനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ് അല്‍ഫോന്‍സ് കണ്ണന്താനം.എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തിപരമായി എടുക്കേണ്ട തീരുമാനമാണിതെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രതികരിച്ചു.ഫ്രാന്‍സിസ് ജോര്‍ജും താനും രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച […]

എന്താണ് സത്യം ..

ഈ വീഡിയോ കണ്ടു നോക്കൂ.. എന്നിട്ട് നിങ്ങൾ തീരുമാനിക്കൂ എന്താണ് സത്യം എന്ന് ..

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശിനിയായ സ്ത്രീ മരിച്ചു

കാഞ്ഞിരപ്പള്ളി: വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി ഇലവുങ്കല്‍ ഇ.ജെ.ദേവസ്യയുടെ ഭാര്യ റോസമ്മ(80) മരിച്ചു. ബുധനാഴ്ച ഉച്ചയോടുകൂടി ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ ഉദയപുരത്തായിരുന്നു അപകടം. ചങ്ങനാശ്ശേരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ റോസമ്മ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ്സുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ചേന്നംകരി വെള്ളാമത്ര കുടുംബാംഗമാണ് മരിച്ച റോസമ്മ. മക്കള്‍ : ജോസ്, മാത്തച്ചന്‍ (റിലയന്‍സ് സെക്യൂരിറ്റീസ്), ബേബി, സാജപ്പന്‍ (ഇലവുങ്കല്‍ സ്റ്റോര്‍), തോമാച്ചന്‍ (ഇലവുങ്കല്‍ മെഡിക്കല്‍സ് […]

മുള്ളൻപന്നി തലയിൽ വീണാൽ ..

മുള്ളൻപന്നി തലയിൽ വീണാൽ എന്ത് സംഭവിക്കും എന്ന് ആരെങ്കിലും ആലോചിട്ടുണ്ടോ ..? എങ്ങനെ തലയിൽ വീഴുവാനാണ് ..? അതുകൊണ്ട് അതിനെ പറ്റി ആരും ആലോചിട്ടുണ്ടാവില്ല .. എന്നാൽ പ്രഭാത സവാരിക്ക് തന്റെ പട്ടികുട്ടിയുമായി ഇറങ്ങിയ ബ്രസീലിൽ ഉള്ള Sandra Nabucco എന്നാ സ്ത്രീയുടെ തലയിലേക്ക് ഒരു പോസ്റ്റിന്റെ മുകളിൽ നിന്നും ഒരു മുള്ളൻ പന്നി വന്നു വീണു .. 272 മുള്ളുകളാണ് ആ സ്ത്രീയുടെ തലയിലേക്ക് തറച്ചു കയറിയത് .. ഉടൻതന്നെ അയൽക്കാർ അവരെ ആശുപത്രിയിൽ എത്തിച്ച്ങ്കിലും […]

എരുമേലിയിൽ മക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തില്‍ മനം നൊന്ത് മാതാവ് ആസിഡ് കഴിച്ച്‌ ജീവനൊടുക്കി

എരുമേലി: മക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തില്‍ മനം നൊന്ത് മാതാവ് ആസിഡ് കഴിച്ച്‌ ജീവനൊടുക്കി. എരുമേലി മണിപ്പുഴ ദ്വീപ്മുകളേല്‍ മാധവന്റെ ഭാര്യ ഗോമതിയാണ് (82) ഇന്നലെ ഉച്ചയോടെ ജീവനൊടുക്കിയത്. ആസിഡ് ഉള്ളില്‍ച്ചെന്നു അവശനിലയിലായ ഇവരെ എരുമേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് കേസെടുത്തു. സംസ്കാരം ഇന്ന് നടത്തും. മക്കള്‍ : അപ്പു, രാധ, ലീല. മരുമകള്‍ : ഉഷ.

ദീപുവും ബന്ധുവും ചേര്‍ന്നുള്ള മുക്കുപണ്ട തട്ടിപ്പിനെക്കുറിച്ചും അന്വേഷണം

കാഞ്ഞിരപ്പള്ളി: സുഹൃത്തിനെ ജീവനോടെ കത്തിച്ചുകൊന്നതിന് പിടിയിലായ മുഖ്യപ്രതി ദീപുവും കാഞ്ഞിരപ്പള്ളി ചോറ്റിയിലുള്ള ബന്ധുവും ചേര്‍ന്നു നടത്തിയ മുക്കുപണ്ട പണയ തട്ടിപ്പിനെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബന്ധു നിര്‍മ്മിക്കുന്ന മുക്കുപണ്ടങ്ങള്‍ ദീപുവാണ് പല ധനകാര്യസ്ഥാപനങ്ങളില്‍ പലരുടെ സഹായത്താല്‍ പണയം വച്ചത്. ഇത്തരത്തില്‍ നിരവധി തട്ടിപ്പ് ഇരുവരും ചേര്‍ന്ന് നടത്തിയതായി പോലീസ് പറയുന്നു. മുക്കുപണ്ടത്തില്‍ ഒരുഗ്രാം സ്വര്‍ണം പ്ലേറ്റ് ചെയ്തു പിടിപ്പിച്ചാണ് ഇവരുടെ തട്ടിപ്പ്. ഇവര്‍ ഇടപാട് നടത്തിയ ബാങ്കുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. കൂടുതലായും വളകളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുള്ളത്. […]

പുളിക്കല്‍കവലയിൽ കാർ അപകടം .. കാഞ്ഞിരപ്പള്ളിയിലുള്ള കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക് ..

പുളിക്കല്‍കവല: ഉദയപുരത്ത് കാര്‍ സ്വകാര്യ ബസ്സിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. കാറില്‍ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി ഇലവുങ്കല്‍ വീട്ടില്‍ പി.ജെ. ദേവസ്യ (85), ഭാര്യ റോസമ്മ (79), മകന്‍ തോമസ് സെബാസ്റ്റ്യന്‍ (50) എന്നിവര്‍ക്കാണ് പരിക്ക്. വിവാഹത്തില്‍ പങ്കെടുക്കാന്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം. മുന്നില്‍പോയ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ എതിരെവന്ന സ്വകാര്യബസ്സില്‍ ഇടിക്കുകയും കാര്‍ മറിയുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാര്‍ ആദ്യം കങ്ങഴയിലെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ച് […]

ഇടുക്കിയിൽ ഭൂചലനം … ജനങ്ങൾ പരിഭ്രാന്തിയിൽ

ചെറുതോണി • മുഴക്കത്തോടെയുള്ള ഭൂചലനത്തില്‍ ഇടുക്കി നടുങ്ങി. കുളമാവ്, പൈനാവ്, ചെറുതോണി, ഉപ്പുതറ, കട്ടപ്പന, വാഴത്തോപ്പ്, കഞ്ഞിക്കുഴി, അടിമാലി മേഖലകളിലെല്ലാം തിങ്കളാഴ്ച രാത്രി 10.23 നു അനുഭവപ്പെട്ട ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. താരതമ്യേന ശക്തി കുറഞ്ഞ ഭൂചലനത്തില്‍ ഭയപ്പെടാനൊന്നുമിലെ്ലന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇടുക്കിയില്‍ രേഖപ്പെടുത്തിയ ആദ്യ ചലനമാണിത്. മാസങ്ങളുടെ ഇടവേളയ്ക്കുശേഷം വര്‍ഷാരംഭത്തില്‍ത്തന്നെ ഭൂചലനം ഉണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കുലുക്കത്തോടൊപ്പം അനുഭവപ്പെട്ട മുഴക്കമാണ് പരിഭ്രാന്തിക്കിടയാക്കിയത്.2011 മാര്‍ച്ച്‌ അഞ്ചിനാണ് ഇടുക്കിയില്‍ ഭൂചലനങ്ങളുടെ പരന്പരയ്ക്ക് തുടക്കമായത്. ആ വര്‍ഷം […]

അതിക്രൂരനായ ഒരു കൊലയാളിയെയാണ് തങ്ങൾ ഇതുവരെ അകമഴിഞ്ഞ് സഹായിച്ചിരുന്നത് എന്നറിഞ്ഞ ഞെട്ടലിൽ നിന്നും എരുമേലി നിവാസികൾ ഇനിയും മുക്തരായിട്ടില്ല ..

എരുമേലി: അപൂര്‍വ രോഗത്താല്‍ ജീവിതത്തോട് മല്ലടിച്ച എരുമേലി ആമ്പശ്ശേരില്‍ ദീപുവെന്ന ചെറുപ്പക്കാരന്‍ എരുമേലി നിവാസികള്‍ക്ക് ദയനീയ കാഴ്ചയായിരുന്നു ആദ്യം. ആപത്ഘട്ടത്തില്‍ സഹായിയായ ഉറ്റ സുഹൃത്തിനെ പണത്തിനായി സയനയ്ഡ് മിശ്രിതം നല്‍കി കത്തിച്ചുകൊന്ന കേസില്‍ പ്രധാന പ്രതി ദീപുവാണെന്നറിഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് എരുമേലിയെന്ന ഗ്രാമം. സ്വന്തം കാലില്‍നിന്ന് കുടുംബം നോക്കേണ്ട യുവാവ് തളര്‍ച്ചയിലേക്ക് വഴുതി വീണപ്പോള്‍ സഹായവുമായെത്തിയവരും ദീപുവിന്റെ ക്രൂരമനസ്സിനെ പഴിക്കുകയാണിപ്പോള്‍. നെടുങ്കണ്ടത്തു നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എരുമേലിയിലെത്തിയതാണ് ദീപുവിന്റെ കുടുംബം. ആദ്യം എരുമേലിയുടെ പലഭാഗങ്ങളിലായി വാടകയ്ക്ക് താമസിച്ചു. ഇപ്പോള്‍ […]

ടോമിന്റെ കൊലപാതകം: അന്വേഷണത്തില്‍ ചുരുളഴിയുന്നത് ആനവേട്ടയുടെ രഹസ്യങ്ങളും

കാഞ്ഞിരപ്പള്ളി: ടോം ജോസഫിന്റെ കൊലപാതക അന്വേഷണത്തിലൂടെ ചുരുളഴിയുന്നത് കര്‍ണ്ണാടക അതിര്‍ത്തി വനമേഖലയിലെ ആനവേട്ടയുടെ രഹസ്യങ്ങളും. ആന വരുന്നവഴിയില്‍ ഏറുമാടത്തില്‍നിന്ന് സയനൈഡ് ചേര്‍ത്ത പൈനാപ്പിള്‍ കെട്ടിത്തൂക്കിയിടും. കൊമ്പനാന വരുന്ന സമയം ഇത് ആനയ്ക്ക് എടുക്കാന്‍ പാകത്തില്‍ താഴ്ത്തിക്കൊടുക്കും. സയനൈഡ് ചേര്‍ത്ത പൈനാപ്പിള്‍ കഴിച്ച ആന തല്‍ക്ഷണം ചാകും. പിന്നീട് ആനയുടെ കൊമ്പ് എടുത്ത ശേഷം ശവശരീരം പെട്രോളൊഴിച്ച് കത്തിച്ച് സ്ഥലംവിടും. ആനത്താരയില്‍ വരുന്നത് പിടിയാനയാണെങ്കില്‍ പൈനാപ്പിള്‍ പൊക്കി എടുക്കുകയാണ് ആനവേട്ടക്കാരുടെ തന്ത്രമെന്ന് പോലീസ് പറയുന്നു.

വിഗദ്ഗമയി കൊലപാതകം നടത്തിയ ദിപു , കുറ്റം കൂടെ സഹായി യായി നിന്ന സുഹൃത്തിന്റെ തലയിൽ കെട്ടി വച്ച് രക്ഷപെടുവാൻ ശ്രമിച്ചിരുന്നു

കാഞ്ഞിരപ്പള്ളി: ടോം ജോസഫിനെ വകവരുത്തി സ്വര്‍ണമാലയും പണവും കവരാന്‍ പദ്ധതി തയ്യാറാക്കിയത് ദീപു സ്വയം.എന്നാല്‍, സംഭവത്തിനുശേഷം കേസില്‍ നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ദീപു തന്ത്രങ്ങള്‍ മെനഞ്ഞു. സഹായിയായ വിക്രമിന്റെ പദ്ധതിപ്രകാരമാണ് ടോമിനെ കൊലപ്പെടുത്തിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ ദീപു ശ്രമിച്ചിരുന്നു. ടോമിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലായിരുന്ന ദീപുവിനെ പലതവണ പോലീസ് ചോദ്യംചെയ്തിരുന്നു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നുവരുത്തിത്തീര്‍ക്കാന്‍ ദീപു ഡി.ജി.പി.ക്ക് മൂന്നുതവണ പരാതി നല്‍കി. പോലീസിന്റെ ശ്രദ്ധ തന്നില്‍നിന്നകറ്റാനായി കഴിഞ്ഞ ഡിസംബര്‍ 31ന് പൊന്‍കുന്നത്തെ കെ.വി.എം.എസ്. ആസ്​പത്രിയില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് ദീപു അഡ്മിറ്റായിരുന്നു. […]

കാഞ്ഞിരപ്പള്ളിയില്‍ ജലക്ഷാമം രൂക്ഷം ….പൈപ്പുകള്‍ പൊട്ടി ജലവിതരണ പദ്ധതികളിലെ വെള്ളം പാഴാകുന്നു…..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖല ജലക്ഷാമത്തിലേക്ക്‌. പുഴകളും കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങി. മകരമാസച്ചൂടില്‍ കിണറുകളിലെ വെള്ളം ദിനംപ്രതി താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌. മലയോര മേഖലയില്‍ ജലക്ഷാമം തുടങ്ങിയതോടെ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചു തുടങ്ങി. 5000 ലിറ്റര്‍ വെള്ളത്തിന്‌ 1200 രൂപയാണ്‌. ഇതിന്റെ വില നിയന്ത്രിക്കുന്നതിനോ ഗുണപരിശോധനയ്‌ക്കോ യാതൊരു സംവിധാനങ്ങളുമില്ല. പകല്‍ സമയത്ത്‌ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ ലോറികള്‍ രാത്രികാലത്ത്‌ കക്കൂസ്‌ മാലിന്യങ്ങള്‍ കയറ്റാന്‍ പോകുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. കേരളാ വാട്ടര്‍ അഥോറിട്ടിയുടെയും ത്രിതല പഞ്ചായത്തുകളുടെയും ഒട്ടേറെ ജലവിതരണ പദ്ധതികള്‍ മലയോര […]

കേരളത്തില്‍ പാചകവാതക സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കി , ഇനി മുതൽ 42 രൂപ കുറയും

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൂല്യവര്‍ധിത നികുതി (വാറ്റ്) ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ സിലിണ്ടറുകള്‍ക്ക് 42 രൂപയോളം വിലകുറയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സബ്‌സിഡിയോടുകൂടിയ സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണം സിപിഎമ്മിന്റെ സമരമല്ല. സമരം പിന്‍വലിക്കാന്‍ കാരണം ജനപിന്തുണയില്ലാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്

സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. അതിനാല്‍ സമഗ്രമായ അന്വേഷണം നടത്തിയ സത്യം ജനങ്ങളെ അറിയിക്കണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഘടകകക്ഷികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ജെഎസ്എസിലെയും സിഎംപിയിലെയും പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.

ചിറക്കടവ് മാതൃകാ റബര്‍ ഉല്‍പ്പാദക സംഘത്തിന്റെ രജതജൂബിലി ആഘോഷം നാളെ നടക്കും

ചിറക്കടവ്: ചിറക്കടവ് മാതൃകാ റബര്‍ ഉല്‍പ്പാദക സംഘത്തിന്റെ രജതജൂബിലി ആന്‍ഡ് സുവര്‍ണസംഘം അവാര്‍ഡ് മെമ്മോറിയല്‍ കെട്ടിടത്തിന്റെയും സര്‍ജിക്കല്‍ ഗ്ളൌസ് പാക്കിംഗ് യൂണിറ്റിന്റെയും ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ആര്‍പിഎസില്‍ നടക്കും. റബര്‍ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഷീല തോമസ് ഐഎഎസിന്റെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ റബര്‍ബോര്‍ഡ് ചെയര്‍മാന്‍ പി.സി. സിറിയക് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. പാക്കിംഗ് യൂണിറ്റ് ഉദ്ഘാടനം റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ജെ. തോമസും ഉപഹാര സമര്‍പ്പണം റബര്‍ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് […]

കാഞ്ഞിരപ്പള്ളിയിൽ നാളെ പ്രതിഷേധ പ്രകടനം

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സര്‍വീസ് -ഫാമിലി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുവദിച്ചിരിക്കുന്ന ക്ഷാമാശ്വാസം കുടിശിക നാലു തവണയായി നല്‍കുമെന്ന ഉത്തരവിനെതിരേ കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന തലത്തില്‍ നാളെ പ്രതിഷേധ പ്രകടനം നടത്തും. ക്ഷാമാശ്വാസം കുടിശിക ഒറ്റ തവണയായി നല്‍കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ പ്രകടനം കാഞ്ഞിരപ്പള്ളി പെന്‍ഷന്‍ ഭവനില്‍ നിന്ന് ആരംഭിച്ച്‌ ടൌണ്‍ചുറ്റി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തി വിശദീകരണ യോഗത്തോടെ സമാപിക്കുമെന്ന് ബ്ളോക്ക് സെക്രട്ടറി കെ.ജെ. ചെറിയാന്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് പൂര്‍ണമായി . സ്കറിയ തോമസ് പിസി തോമസിനെയും , പി.സി.തോമസ് സ്കറിയ തോമസിനെയും പരസ്പരം പുറത്താക്കി

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് പൂര്‍ണമായി. കോട്ടയത്ത് യോഗം ചേര്‍ന്ന സ്കറിയ വിഭാഗം പിസി തോമസിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി പ്രഖ്യാപിച്ചു. പാര്‍ട്ടിവിരുദ്ധ നീക്കംനടത്തിയ സ്‌കറിയാ തോമസും കൂട്ടരും പാര്‍ട്ടിക്കു പുറത്തായിക്കഴിഞ്ഞെന്നാണ് പി.സി.തോമസ് പക്ഷത്തിന്റെ വാദം. പാര്‍ട്ടിക്കുള്ളില്‍ നാളുകളായി തുടരുന്ന തര്‍ക്കമാണ് പിളര്‍പ്പിലെത്തിയത്. സുവര്‍ണ ജൂബിലി സമ്മേളന ദിവസമാണ് കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് പ്രത്യേകം യോഗം ചേര്‍ന്ന് സ്കറിയ തോമസ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പിസി തോമസിനെ നീക്കിയതായി അറിയിച്ചത്. സ്കറിയ തോമസിനെ പുതിയ ചെയര്‍മാനായി […]

ഇറ്റലിയിലെ റിയെറ്റി നഗരത്തില്‍ ഒരു കന്യാസ്ത്രീ പ്രസവിച്ചു , ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്ന് ആ കന്യാസ്ത്രീ പറഞ്ഞത് വിവാദമായി

റോം: ഇറ്റലിയിലെ റിയെറ്റി നഗരത്തില്‍ ഒരു കന്യാസ്ത്രീ പ്രസവിച്ചു. പ്രസവിക്കുക മാത്രമല്ല കുഞ്ഞിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേരിന്റെ ചുവടുപിടിച്ച് ഫ്രാന്‍സിസ്‌കോ എന്ന് പേരിടുകയും ചെയ്തിരിക്കുകയാണ് ഈ മുപ്പത്തിമൂന്നുകാരി. BBC news ഈ വാർത്ത‍ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു . sr . Roxana Rodriguez എന്നാണ് ഈ വിവാദ കന്യാസ്ത്രീ യുടെ പേര് . അവരുടെ ഫോട്ടോ മുകളിൽ കാണാം . ” ഇതു ദൈവത്തിന്റെ സമ്മാനം ആണ് ” കുഞ്ഞിനെ മാറോടു ചേർത്ത് വിവാദ കന്യാസ്ത്രീ പറഞ്ഞു […]

നോർവേയിൽ ശീത കാറ്റ് മൂലം കടൽ തീരത്ത് ആയിരകണക്കിന് മത്സ്യങ്ങൾ തണുത്തുറഞ്ഞു …

നോർവേയിൽ ശീത കാറ്റ് മൂലം കടൽ തീരത്ത് ആയിരകണക്കിന് മത്സ്യങ്ങൾ തണുത്തുറഞ്ഞു … വെള്ളം ഉറഞ്ഞു കട്ടിയായാൽ പോലും മത്സ്യങ്ങൾ അടിത്തട്ടിൽ താഴ്ന്നു കിടന്നു ഐസ് ൽ നിന്നും രക്ഷ പെടാറുണ്ട് .. എന്നാൽ ഏതോ വലിയ കടൽ ജീവി ആക്രമിക്കുവാൻ ശ്രമിച്ചപ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ കരയിലേക്ക് അടുക്കുകയും ആ സമയത്ത് ശക്തമായ ശീത കാറ്റു അടിക്കുകയും ചെയ്തിരിക്കാം എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത് .. പെട്ടെന്ന് ഉണ്ടായ ഐസ് ൽ നിന്നും അവയ്ക്ക് കര രക്ഷ പെടുവാൻ […]

പാചകവാതകത്തിന്റെ വില വര്‍ധനവ് : കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരേ കേരള കോണ്‍ഗ്രസ്-എം ചിറക്കടവ് മണ്ഡലം കമ്മിറ്റി

പൊന്‍കുന്നം: പാചകവാതകത്തിന്റെ വില വര്‍ധനവ് കണ്ടില്ലായെന്ന് നടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരേ കേരള കോണ്‍ഗ്രസ്-എം ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സര്‍ക്കാര്‍ കര്‍ഷകരെയും സാധാരണക്കാരെയും അവഗണിച്ച്‌ വന്‍കിട കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണെന്ന് യോഗം ആരോപിച്ചു. പ്രസിഡന്റ് ഷാജി നല്ലേപ്പറമ്ബിലിന്റെ അധ്യക്ഷതയില്‍ മാത്തുക്കുട്ടി പൂലാനിമറ്റം, അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ടോമി തോമസ്, ലാജി മാടത്താനിക്കുന്നേല്‍, ഷാജി പാമ്ബൂരി, ജോര്‍ജ്കുട്ടി പൂതക്കുഴി, ജോസ് പാനാപ്പള്ളി, കുഞ്ഞുമോന്‍ ചുക്കനാനിയില്‍, സോണി എടക്കലാത്ത്, ബിനു മൂക്കിലിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ബൈക്കിന് സൈഡ് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നടന്ന തിടനാട് ചാറാടി കല്ലാച്ചേരിയില്‍ വര്‍ക്കിച്ചന്‍ കൊലക്കേസിൽ ആറു പ്രതികള്‍ക്കും ജീവപര്യന്തം

ബൈക്കിന് സൈഡ് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്കന്‍ കൊല്ലപ്പെട്ട കേസില്‍ ആറു പ്രതികൾക്കും കോടതി ജീവപര്യന്തം കഠിനതടവ്‌ ശിക്ഷ വിധിച്ചു. നാലുപേരെ വെറുതെ വിട്ടു. തിടനാട് ചാറാടി കല്ലാച്ചേരിയില്‍ ജോര്‍ജ് തോമസ്(വര്‍ക്കിച്ചന്‍-48) കൊലക്കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാല്, ജഡ്ജി പി സി പോളച്ചനാണ് ശിക്ഷ വിധിച്ചത് . ഒന്നാം പ്രതി തലപ്പുലം വരിയനാട്ട് ബിജു(33), രണ്ടാം പ്രതി കൊച്ചുവീട്ടില്‍ ആഷിക് സലാം(28), മൂന്നാം പ്രതി പടിക്കപ്പറമ്പില്‍ അജ്മല്‍ (26), ആറാം പ്രതി പുത്തന്‍പറമ്പില്‍ റാഫിഖ് […]

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ കത്തിക്കുത്ത്.

കാഞ്ഞിരപ്പള്ളി:സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ കത്തിക്കുത്ത്.കോവില്‍ക്കടവിനു സമീപം വലിയകുന്നത്ത് ഹബീബ് (56)സഹോദരന്‍ സഫറുള്ള (44)എന്നിവര്‍ക്കാണ് കത്തിക്കുത്തില്‍ പരിക്കേറ്റത്.ഇരുവരെയും കോട്ടയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസിക്കുന്ന വീടും സ്ഥലത്തെയും ചൊല്ലി ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു.പലപ്രാവശ്യം മധ്യസ്ഥര്‍ ഇടപെട്ടു പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു.കഴിഞ്ഞ ദിവസം പ്രശ്നം സങ്കീര്‍ണ്ണമായതോടെ ഇത് പരിഹരിക്കുന്നതിന് ഇന്നലെ ഉച്ചയോടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഈ ചര്‍ച്ചയും അലസിപ്പിരിഞ്ഞു ഇരുവരും വീടുകളിലേയ്ക്ക് മടങ്ങും വഴിയായിരുന്നു പരസ്പരം ആക്രമിച്ചത്.

മധുര ” ജല്ലിക്കെട്ടില്‍ ” 50 പേര്‍ക്ക് പരിക്കേറ്റു. 7 പേരുടെ നില ഗുരുതരം

മധുര: തമിഴ്നാട്ടില്‍ പൊങ്കലിനോട് അനുബന്ധിച്ച്‌ നടന്ന “ജല്ലിക്കെട്ടില്‍” കാഴ്ച്ചക്കാരുള്‍പ്പെടെ 50 പേര്‍ക്ക് പരിക്കേറ്റു. 7 പേരുടെ നില ഗുരുതരമാണ്. മധുരയിലെ അലങ്കന്നൂരിലാണ് സംഭവം. പരിക്കേറ്റവരെ മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സമീപ ജില്ലകളായ ശിവഗംഗ,​വിരുദുനഗര്‍,​രമണതപുരം,​തേനി എന്നിവിടങ്ങളില്‍ നിന്നും 552 കാളകളെയാണ് ജെല്ലിക്കെട്ട് മത്സരത്തിനായി ഇവിടെ എത്തിച്ചിരുന്നത്. തമിഴ്നാട് ജല്ലിക്കെട്ട് നിയന്ത്രണ നിയമത്തിന്രെയും സുപ്രീംകോടതിയുടെയും കര്‍ശന നിയന്ത്രണങ്ങള്‍ക്കനുസരിച്ചാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. ജെല്ലിക്കെട്ടിനായുള്ള കാളകള്‍ യാതൊരു തരത്തിലുള്ള പീഡനങ്ങള്‍ക്കും വിധേയമാകുന്നില്ലെന്ന് അതോറിറ്റികളും ഉറപ്പു വരുത്തിയിരുന്നു. മത്സരത്തിനു മുന്പ് കാളകളെ വൈദ്യപരിശോധനയ്ക്ക് […]

സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രചരണ ജാഥക്ക് പാറത്തോട്ടില്‍ സ്വീകരണം

കാഞ്ഞിരപ്പള്ളി: സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രചരണ ജാഥക്ക് ഇന്ന് ഉച്ചക്ക് 12 ന് പാറത്തോട്ടില്‍ സ്വീകരണം നല്‍കും. ടൌണ്‍ ചുമട്ടു തൊഴിലാളി യൂണിയന്‍, നിര്‍മാണ തൊഴിലാളി യൂണിയന്‍, മറ്റ് പോഷക സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുക്കും. സ്വീകരണ പരിപാടിയുടെ വിജയത്തിനായി എസ്ടിയു മേഖലാ കമ്മിറ്റി യോഗം നടത്തി. കബീര്‍ മുക്കാലി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.എ. കബീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൈനുല്‍ ആബദീന്‍, ഹനീഫാ സാദിഖ്, അന്‍ഷാദ്, മുഹമ്മദ് ഇസ്മായില്‍ […]

കൂവപ്പള്ളി സെന്റ്‌ ജോസഫ്‌ പള്ളിയില്‍ തിരുന്നാള്‍ ഇന്നു മുതല്‍

കാഞ്ഞിരപ്പള്ളി:കൂവപ്പള്ളി സെന്റ്‌ ജോസഫ്‌ പള്ളിയില്‍ വിശുദ്ധ യൌസേപ്പിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാള്‍ ഇന്നു മുതല്‍ പത്തൊന്‍പത് വരെ നടക്കും. ഇന്നു വൈകുന്നേരം 4.50നു കൊടിയേറ്റ് തുടര്‍ന്ന് വിശുദ്ധ കുര്‍ബാന സെമിത്തേരി സന്ദര്‍ശനം.നാളെ പുലര്‍ച്ചെ 5.45നു വിശുദ്ധ കുര്‍ബാന വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന ആറരയ്ക്ക് സ്നേഹ വിരുന്നു രാത്രി ഏഴിന് കലാപരിപാടികള്‍ .19നു ആറിനു വിശുദ്ധ കുര്‍ബാന പത്തിന് കുളപ്പുറം,പനച്ചേപ്പള്ളി ,നെടുമല വാര്‍ഡുകളില്‍ നിന്നുള്ള കഴുന്നു പ്രദിക്ഷണം പത്തരയ്ക്ക് വിശുദ്ധ കുര്‍ബാന വൈകുന്നേരം നാലരയ്ക്ക് കൂവപ്പള്ളി,തുരുത്തിപ്പടവ്,തെങ്ങണപ്പടവ് വാര്‍ഡുകളില്‍ […]

ആംബുലന്‍സ് സേവനമൊരുക്കി ഓട്ടോത്തൊഴിലാളികള്‍ , സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായി ഓട്ടോത്തൊഴിലാളികള്‍ ആതുരസേവന രംഗത്തേക്ക്. നഗരത്തിലെ ഓട്ടോത്തൊഴിലാളി യൂണിയന്‍ (സിഐടിയു) പ്രവര്‍ത്തകര്‍ വാങ്ങുന്ന ആംബുലന്‍സ് യൂണിയന്റെ വാര്‍ഷികസമ്മേളനത്തില്‍ നാടിന് സമര്‍പ്പിക്കും. 16മുതല്‍18വരെ കാഞ്ഞിരപ്പള്ളിയിലാണ് സമ്മേളനം. സമ്മേളനത്തിന് തുടക്കംകുറിച്ച് 16ന് വിവിധ സ്ഥലങ്ങളില്‍നിന്ന് കൊടിമരജാഥ, കയര്‍ -കപ്പി, ബാനര്‍, പതാക ജാഥകള്‍ പേട്ടക്കവലയില്‍ എത്തും. യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് കെ കെ സഹദേവന്‍ പതാക ഉയര്‍ത്തും. 17ന് രാവിലെ ഒന്‍പതിന് ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം വി പി ഇബ്രാഹിം ഉദ്ഘാടനംചെയ്യും. […]

ഓട്ടോ തൊഴിലാളി യൂണിയന്‍ സമ്മേളനം ഇന്ന് തുടങ്ങും

കാഞ്ഞിരപ്പള്ളി: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനം ഇന്ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറിന് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് കെ കെ സഹദേവന്‍ പതാക ഉയര്‍ത്തും. ടൗണ്‍ഹാളില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം വി പി ഇബ്രാഹിം ഉദ്ഘാടനംചെയ്യും. വി എന്‍ രാജേഷ് അധ്യക്ഷനാകും. ശനിയാഴ്ച വൈകിട്ട് 5.30ന് പേട്ടക്കവലയില്‍ പൊതുസമ്മേളനം സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനംചെയ്യും. ചാരിറ്റബിള്‍ സൊസൈറ്റിയുടേയും ആംബുലന്‍സിന്റേയും ഉദ്ഘാടനം ജില്ലാ […]

തീര്‍ഥാടനപാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക ക്രമീകരണങ്ങള്‍

എരുമേലി: മകരജ്യോതി ദര്‍ശിച്ച് മടങ്ങുന്ന തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ശബരിമലപാതയില്‍ ഗതാഗത ക്രമീകരണങ്ങള്‍ക്കായി മോട്ടോര്‍വാഹന വകുപ്പും പോലീസും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കണമല പാതയിലും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം, വിഴിക്കത്തോട് റോഡുകളിലുമായി 18 വാഹനങ്ങളും 50ല്‍പരം ഉദ്യോഗസ്ഥരുമാണ് ക്രമീകരണത്തിന് നേതൃത്വം നല്‍കിയത്. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം, തകരാറിലാകുന്ന വാഹനങ്ങള്‍ നീക്കുക, അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുക, അമിതവേഗം നിയന്ത്രിക്കുക എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ആര്‍.ടി.ഒ. ടി.ജെ.തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. […]

ഇനി ബ്രെയിൻ ഡത്ത് സംഭവിച്ചവരുടെ ഗർഭപാത്രവും ദാനം ചെയ്യാം ..

എന്തായാലും വാടകഗർഭപാത്രം വഴി കുഞ്ഞിക്കാലു വേണ്ടെന്നുവച്ചവർക്കായി ഗർഭപാത്രം മാറ്റിവയ്ക്കലും സന്താനോല്പാദനവും യാഥാർത്ഥ്യമാകുന്നു. അടുത്തവർഷത്തോടെ മാറ്റിവച്ച ഗർഭപാത്രം വഴിയുള്ള പ്രസവം നടക്കുമെന്ന് സ്വീഡനിലെയും ബ്രിട്ടനിലെയും ഡോക്ടർമാർ ഉറപ്പുനൽകുന്നു. ഗ‍ർഭപാത്രമില്ലാതെ ജനിച്ചവരോ അർബുദം കാരണം ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നവരോ ആണ് ഗർഭപാത്രം സ്വീകരിക്കൽ ശസ്ത്രക്രിയയ്ക്ക് തയാറാകുന്നത്. ദാനം ചെയ്യുന്നത് മരിച്ചവരോ ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളോ ആണ്. അണ്ഡോല്പാദന ശേഷിയുള്ള സ്വീകർത്താവിന്റെ അണ്ഡവും പങ്കാളിയുടെ ബീജവും പരീക്ഷണശാലയിൽ സംയോജിപ്പിച്ച് ഭ്രൂണമുണ്ടാക്കി ഈ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഒൻപത് സ്ത്രീകളിൽ ഇതിനോടകം ഗർഭപാത്രം […]

കാനനപാത കഠിനം തന്നെ എന്റയ്യപ്പോ..

കല്ലും മുള്ളും ചവിട്ടി നോന്പിന്‍റെ തീവ്രതയില്‍ ആത്മവിശുദ്ധി തേടുന്ന തീര്‍ഥാടകര്‍ക്ക്‌ പരന്പരാഗത കാനനപാതയില്‍ ഇത്തവണയും അഗ്നിപരീക്ഷണമായത്‌ അധികൃതരുടെ പരീക്ഷണങ്ങള്‍ . വനപാതകളില്‍ ശബരിമല തീര്‍ഥാടകരുടെ തിരക്ക്‌ പതിന്‍മടങ്ങായ മകരവിളക്ക്‌ സീസണിലും കാനനപാതയില്‍ അവശ്യം ഒരുക്കേണ്ട സജ്‌ജീകരണങ്ങള്‍ പോലും സൗകര്യപൂര്‍വം മറന്ന സര്‍ക്കാര്‍ സംവിധാനങ്ങളും ദേവസ്വം ബോര്‍ഡും തീര്‍ഥാടകര്‍ക്ക്‌ ഇത്തവണയും കഠിനമലയാത്രയ്‌ക്ക്‌ സൗകര്യമൊരുക്കി. മകരവിളക്ക്‌ ദിനമായ ഇന്ന്‌ കാനനപാതയില്‍ ഏറ്റവും അധികം തീര്‍ഥാടകര്‍ ജ്യോതി ദര്‍ശനത്തിനായി തന്പടിക്കുന്ന കരിമലയില്‍ പോലും മറ്റിടങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന പരിമിതമായ സുരക്ഷാസംവിധാനങ്ങളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. […]

സൂര്യോദയത്തിനു മുൻപ് ഗോമൂത്രം കുടിച്ചാൽ കാൻസർ ശമിക്കുമത്രെ …

ഹൈന്ദവ മത വിശ്വാസികൾ പശുവിനെ ദൈവമായി കരുതുന്നു .. ഗോമുത്രം ചിലർ ഭക്തിപൂർവ്വം സേവിക്കുന്നു … എന്നാൽ പശുവിന്റെ മൂത്രത്തിന് കാൻസർ ശമിപ്പിക്കുവാൻ കഴിവുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. ആഗ്ര യിലുള്ള DD സിങ്ങലിന്റെ പശു തൊഴുത്തിൽ അതിരാവിലെ ജനങ്ങള് Q ആയി നില്ക്കുന്നത് സ്ഥിര കാഴ്ചയാണ് . എന്തിനാണെന്നോ .. അദ്ദേഹത്തിന്റെ പശുക്കൾ അതിരാവിലെ ഒഴിക്കുന്ന മൂത്രം ഒരു തുള്ളി പോലും താഴെ കളയാതെ സംഭരിച്ചു കുടിക്കുന്നതിനു വേണ്ടിയാണ് …സൂര്യോദയത്തിനു മുൻപ് പശുക്കൾ ആദ്യമായി ഒഴിക്കുന്ന മൂത്രത്തിന് […]

മകരവിളക്ക്‌ :- കെ.എസ്‌.ആര്‍.ടി.സി. റെക്കോഡ്‌ കളക്‌ഷനിലേക്ക്‌

കോട്ടയം: മകരവിളക്കു മഹോത്സവത്തിനായി ശബരിമലയിലേക്കു പോകുന്ന അയപ്പഭക്‌തരുടെ തിരക്കേറി. ട്രെയിനിലും മറ്റു വാഹനങ്ങളിലുമായെത്തിയ ആയിരക്കണക്കിനു ഭക്‌തരാണ്‌ ഇന്നലെ കോട്ടയം വഴി കെ.എസ്‌.ആര്‍.ടി.സി. ബസില്‍ എരുമേലിക്കും പമ്പക്കും യാത്രയായത്‌. മണ്ഡലകാലത്തെ റെക്കോഡ്‌ കളക്‌ഷനിലേക്കാണ്‌ കെ.എസ്‌.ആര്‍.ടി.സി കോട്ടയം ഡിപ്പോ നീങ്ങുന്നത്‌. ഇന്നലെ മാത്രം 150 സര്‍വീസുകളാണ്‌ ഡിപ്പോയില്‍നിന്നു നടത്തിയത്‌. വെള്ളിയാഴ്‌ച 140 സര്‍വീസുകളില്‍നിന്നു 17.2 ലക്ഷം രൂപ കളക്‌ഷന്‍ ലഭിച്ചു. ഇതുവരെ മണ്ഡലകാലത്ത്‌ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയ ദിനങ്ങളാണിത്‌. ഇന്നലത്തെ വരുമാനം കണക്കാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇത്‌ റെക്കോഡിലേക്കു […]

കൂട്ടിക്കല്‍ സെന്‍റ്‌ ജോര്‍ജ്‌ ഹൈസ്‌കൂള്‍ അറുപതിന്‍റെ നിറവില്‍

മുണ്ടക്കയം: കൂട്ടിക്കല്‍ സെന്‍റ്‌ ജോര്‍ജ്‌ ഹൈസ്‌കൂള്‍ ആറ്‌ പതിറ്റാണ്ടുകള്‍ പിന്നിടുന്നു. 60-ാമത്‌ വാര്‍ഷികാഘോഷം 15-നു രാവിലെ പത്തിന്‌ പാലാ രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്‌ഘാടനം ചെയ്യും. കൊല്ലവര്‍ഷം 1111-ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമിഅയ്യരില്‍നിന്ന്‌ അനുമതി വാങ്ങി കെ.വി. തോമസ്‌ പൊട്ടംകുളം സ്‌കൂള്‍ ആരംഭിച്ചു. പില്‌കാലത്ത്‌ ഈ സ്‌കൂള്‍ പള്ളി ഏറ്റുവാങ്ങി 1953-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. പഠനരംഗത്തും കലാ-കായിക-ശാസ്‌ത്രരംഗങ്ങളിലും ഉന്നത വിജയം നേടുകയുണ്ടായി. സംസ്‌ഥാന കായികമേളയില്‍ ഈവര്‍ഷം പി.എ. റസാന […]

റബ്ബര്‍വില: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചന തുടരുന്നു- പി.സി.തോമസ്

റബ്ബറിന്റെ വിലയിടിവ് തുടരുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകവഞ്ചന തുടരുകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ്. 230 രൂപയിലധികം വില ലഭിച്ചിരുന്ന റബ്ബറിന് ഇപ്പോള്‍ 143 രൂപയാണ് കര്‍ഷകന് ലഭിക്കുന്നത്. ഇറക്കുമതി തീരുവ ഏഴര ശതമാനമാക്കി രണ്ടുവര്‍ഷം മുമ്പ് കുറച്ച നടപടിയാണ് വന്‍തോതില്‍ ഇറക്കുമതിക്കും വഴിതുറന്നത്. കര്‍ഷകപ്രതിഷേധം ശക്തമായപ്പോള്‍ 20 ശതമാനമോ 34 രൂപയോ എന്നാക്കി ഉയര്‍ത്തിയെങ്കിലും ഇക്കാലമത്രയും 7.5 ശതമാനം നിരക്കില്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്ത് വ്യവസായികള്‍ ആവശ്യത്തിലേറെ റബ്ബര്‍ ശേഖരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ വഞ്ചനയ്ക്ക് […]

ഇറച്ചിക്കടകള്‍ ഇന്നുമുതല്‍ തുറക്കുമെന്ന് വ്യാപാരികള്‍

രോഗമില്ലാത്ത മാടുകളെ ചെക്ക്പോസ്റ്റുകളിലൂടെ കടത്തിവിടാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചതോടെ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇറച്ചിവ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. മുഴുവന്‍ കടകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെറ്ററിനറി സര്‍ജന്റെ പരിശോധനയ്ക്കു വിധേയമാക്കി കുളമ്ബുരോഗമില്ലെന്ന് ഉറപ്പുവരുത്തിയ അറവുമാടുകളെ മാത്രമാണ് അഞ്ച് ചെക്ക്പോസ്റ്റുകളിലൂടെ കടത്തിവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന് ഫാമിലി വെല്‍ഫെയര്‍ കൌണ്‍സില്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു. 32 ദിവസമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അറവുമാടുകളെ കൊണ്ടുവരുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഉപാധികളോടെ സര്‍ക്കാര്‍ […]

ശമ്പളം വൈകി: ശുചീകരണതൊഴിലാളികള്‍ പണിമുടക്കി; എരുമേലി വൃത്തിഹീനമായി

എരുമേലി: വേതനം വൈകിയതില്‍ പ്രതിഷേധിച്ച് ശുചീകരണത്തൊഴിലാളികള്‍ എരുമേലിയില്‍ പണിമുടക്കി. ദിവസേന ടണ്‍കണക്കിന് മാലിന്യങ്ങള്‍ ഉണ്ടാകുന്ന എരുമേലിയില്‍ തൊഴിലാളികളുടെ പണിമുടക്ക് മാലിന്യനീക്കം സ്തംഭിപ്പിച്ചു. ബുധനാഴ്ച പണം നല്‍കാമെന്ന ഉറപ്പിന്മേല്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് തൊഴിലാളികള്‍ ശുചീകരണ ജോലികള്‍ പുനരാരംഭിച്ചത്. മണിക്കൂറുകളോളം ചപ്പുചവറുകള്‍ നിറഞ്ഞ് വൃത്തിഹീനമായ നിലയിലായിരുന്നു എരുമേലി. പാതയോരങ്ങളില്‍ ക്ലോറിനേഷനും സ്‌പ്രേയിങ്ങും നടന്നില്ല. തമിഴ്‌നാട്ടില്‍നിന്നുള്ള 125 അംഗ സംഘമാണ് എരുമേലിയില്‍ ശുചീകരണം നടത്തുന്നത്. ഒരാള്‍ക്ക് ദിവസം 250 രൂപയാണ് കൂലി. ഭക്ഷണവും താമസവും ദേവസ്വംബോര്‍ഡ് നല്‍കുന്നു. ഡിസംബര്‍ 15 വരെ […]

പതിവ് തെറ്റിക്കാതെ അയ്യപ്പഭക്തര്‍ക്ക് ജമാഅത്തിന്റെ അന്നദാനം

എരുമേലി: അയ്യപ്പസേവാസംഘം ക്യാമ്ബില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് എരുമേലി മഹല്ലാ മുസലിം ജമാഅത്ത് അധികൃതര്‍ ഇന്നലെ അന്നദാനം നല്‍കി. മൂവായിരത്തോളം ഭക്തര്‍ അന്നദാനത്തില്‍ പങ്കെടുത്തു. ജമാഅത്ത് ഭാരവാഹികളായ അബ്ദുള്‍സലാം ഹാജി, പി.എ. ഇര്‍ഷാദ്, അയ്യപ്പസേവാസംഘം ശാഖാ പ്രസിഡന്റ് അനിയന്‍ എരുമേലി എന്നിവര്‍ നേതൃത്വം നല്‍കി. പതിറ്റാണ്ടുകളായി ചന്ദനക്കുട ആഘോഷദിനത്തില്‍ ജമാഅത്ത് അധികൃതരാണ് സേവാസംഘം ക്യാമ്പിൽ അന്നദാനം നടത്തുന്നത്.

കൃഷി മന്ത്രി കെ.പി.മോഹനന്‍ നാല്‍പ്പത്താറാം തവണയും പേട്ടതുള്ളി ശബരിമലയിലേയ്ക്ക്

എരുമേലി:മന്ത്രികെ.പി.മോഹനന്‍ എരുമേലിയില്‍ പേട്ടതുള്ളി ശബരിമലയ്ക്ക് തിരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ 43അംഗ സംഘമാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. വെള്ളിയാഴ്ച രാത്രി 11മണിയോടെ സംഘം എത്തി. വിവിധ വര്‍ണ്ണങ്ങള്‍ പൂശി കിരീടവും പച്ചിലയുമേന്തി ആചാരത്തനിമയോടെയായിരുന്നു പേട്ടതുള്ളല്‍ . നാല്‍പ്പത്താറമത് തവണയാണ് മന്ത്രി ശബരിമല ദര്‍ശനത്തിനെത്തുന്നത്.

പൊടിമറ്റം സെന്റ്‌ മേരീസ് ഇടവക പള്ളിയില്‍ ദേവാലയ കൂദാശയുടെ രജതജൂബിലി ആഘോഷം

കാഞ്ഞിരപ്പള്ളി:പൊടിമറ്റം സെന്റ്‌ മേരീസ് ഇടവക പള്ളിയില്‍ ദേവാലയ കൂദാശയുടെ രജതജൂബിലി ആഘോഷവും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും പത്ത് മുതല്‍ പന്ത്രണ്ടു വരെ നടത്തും.പത്തിന് വൈകിട്ട് നാലരയ്ക്ക് കൊടിയേറ്റ്,ലദീഞ്ഞ്,തുടര്‍ന്ന് കുര്‍ബാന,പ്രസംഗം,സെമിത്തേരി സന്ദര്‍ശനം.ഏഴിന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം-മാക്ബത്ത്. പതിനൊന്നിനു രണ്ടരയ്ക്ക് കഴുന്നു പ്രദിക്ഷണം,നാലിന് വിവിധ കൂട്ടായ്മകളില്‍ നിന്നുള്ള പ്രദിക്ഷണം പള്ളി അങ്കണത്തിലെത്തും.നാലരയ്ക്ക് കുര്‍ബാന,പ്രസംഗം,നൊവേന.തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം.ഏഴരയ്ക്ക് ലദീഞ്ഞ്,പ്രസംഗം പന്തലില്‍ ,സ്നേഹവിരുന്നു, പ്രദിക്ഷണം പന്തലില്‍ നിന്ന് പള്ളിയിലേയ്ക്ക്.പന്ത്രണ്ടിന് ഏഴിന് കുര്‍ബാന,രണ്ടരയ്ക്ക് കഴുന്നു പ്രദിക്ഷണം,നാലിന് വിവിധ […]

മിസ്ഡ് കോളിലെ പെണ്‍കുട്ടിയെ തേടി പാതിരാത്രിയിലത്തെിയ മൂന്നംഗ സംഘത്തെ മുണ്ടക്കയത് നാട്ടുകാര്‍ പിടികൂടി

മുണ്ടക്കയം: മിസ്ഡ് കോളിലെ പെണ്‍കുട്ടിയെ തേടി പാതിരാത്രിയിലത്തെിയ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി. പത്തനംതിട്ട, മല്ലപ്പള്ളി സ്വദേശികളായ ലിജിന്‍(27), സ്റ്റാന്‍ലി (24), ലിബുജോയ് (23) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി മുണ്ടക്കയം പൊലീസിന് കൈമാറിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കരിനിലം പോസ്റ്റോഫിസിനുസമീപമാണ് മൂന്നംഗ സംഘത്തെ ദുരൂഹ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടത്. തങ്ങള്‍ക്കു വന്ന മിസ്ഡ് കോളിലൂടെയാണ് കരിനിലം സ്വദേശിയായ പെണ്‍കുട്ടിയെ ഇവര്‍ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ ക്ഷണം അനുസരിച്ചാണ് ബൈക്കില്‍ കരിനിലത്ത് എത്തിയതെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. അഞ്ചുവര്‍ഷമായി […]

അമ്പലപ്പുഴസംഘം മണിമലക്കാവ് ഭഗവതീക്ഷേത്രത്തില്‍ ആഴിപൂജ നടത്തി

മണിമല: അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ പേട്ടസംഘം എരുമേലി പേട്ടതുള്ളലിനു മുമ്പായി മണിമലക്കാവ് ഭഗവതീക്ഷേത്രത്തില്‍ നടത്തിയ ആഴിപൂജ ആയിരങ്ങള്‍ക്ക് ഭക്ത്യനുഭൂതി നല്‍കി. അമ്പലപ്പുഴ പേട്ടസംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ കാര്‍മികത്വത്തില്‍ മണിമലക്കാവ് ഭഗവതീക്ഷേത്രത്തില്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി, രാത്രി ഏഴിന് അമ്പലപ്പുഴസംഘത്തിന്റെ ഭജനയും പൂര്‍ത്തിയായതോടെ സര്‍വപ്രായശ്ചിത്തവും ആഴിപൂജാചടങ്ങുകളും തുടങ്ങി. അമ്പലപ്പുഴസംഘാംഗങ്ങള്‍ പത്തിന് രാവിലെ പത്തിന് എരുമേലിയിലേക്ക് തിരിക്കും. അയ്യപ്പസേവാസംഘം എരുമേലി ശാസ്താക്ഷേത്രത്തിനു സമീപം ഒരുക്കിയിട്ടുള്ള പ്രത്യേക വിശ്രമസങ്കേതത്തില്‍ സംഘാംഗങ്ങള്‍ വിശ്രമിക്കും. ശനിയാഴ്ച പതിനൊന്നുമണിയോടെയാണ് അമ്പലപ്പുഴസംഘം പേട്ടതുള്ളല്‍ ആരംഭിക്കുക.

അയ്യപ്പന്മാരുടെ വണ്ടിയില്‍നിന്ന് 30,000 രൂപയും ഫോണുകളും കവര്‍ന്നു

ഇളങ്ങുളം: വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന, അയ്യപ്പന്മാരുടെ വാഹനത്തില്‍നിന്ന് പുലര്‍ച്ചെ 30,000 രൂപയും അഞ്ചു മൊബൈല്‍ഫോണും മോഷണംപോയി. പൊന്‍കുന്നം-പാലാ റോഡില്‍ ഇളങ്ങുളം ചന്തക്കവലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനും അഞ്ചിനുമിടയിലാണ് കവര്‍ച്ച നടന്നത്. ആന്ധ്ര ഹൈദരാബാദ് ഭഗത്‌നഗറിലുള്ള ചെട്ടിബാബുവിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗസംഘം സഞ്ചരിച്ച വാന്‍ വഴിയോരത്ത് പാര്‍ക്കുചെയ്തിരിക്കുകയായിരുന്നു. ഒരാള്‍ വണ്ടിയിലും മറ്റുള്ളവര്‍ കടത്തിണ്ണയിലും കിടന്നുറങ്ങി. വണ്ടിയില്‍ രണ്ടിടത്തായി സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും ഫോണുകളുമാണ് നഷ്ടപ്പെട്ടത്. തീര്‍ഥാടകര്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി.

ചന്ദനക്കുടം, പേട്ടതുള്ളല്‍ ആഘോഷങ്ങള്‍ നടക്കുന്ന വെള്ളി, ശനി ദിവസങ്ങളില്‍ എരുമേലിയില്‍ ഗതാഗതക്രമീകരണങ്ങള്‍ നടപ്പാക്കും.

എരുമേലി: ചന്ദനക്കുടം, പേട്ടതുള്ളല്‍ ആഘോഷങ്ങള്‍ നടക്കുന്ന വെള്ളി, ശനി ദിവസങ്ങളില്‍ എരുമേലിയില്‍ ഗതാഗതക്രമീകരണങ്ങള്‍ നടപ്പാക്കും. വെള്ളിയാഴ്ച മാലിസ, ചന്ദനക്കുട ഘോഷയാത്രകള്‍ കടന്നുപോകുന്നതനുസരിച്ചാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഓരോഭാഗത്തേക്കും ഘോഷയാത്ര നീങ്ങുമ്പോള്‍ അതുവഴി വാഹനങ്ങള്‍ കടത്തിവിടില്ല. പേട്ടതുള്ളല്‍ദിനമായ ശനിയാഴ്ച എരുമേലി ടൗണിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കും. റാന്നി, വെച്ചൂച്ചിറ ഭാഗങ്ങളില്‍നിന്നുവരുന്ന വാഹനങ്ങള്‍ കരിമ്പിന്‍തോടുവഴി കുറുവാമൂഴിക്ക് വിടും. മുക്കൂട്ടുതറയ്ക്കുള്ള വാഹനങ്ങള്‍ കരിങ്കല്ലുംമൂഴി, എം.ഇ.എസ്.വഴി തിരിച്ച് വിടും. കാഞ്ഞിരപ്പള്ളിയില്‍നിന്നു വരുന്ന വാഹനങ്ങളില്‍ വെച്ചൂച്ചിറ, റാന്നി ഭാഗങ്ങളിലേക്കുള്ളവ കുറുവാമൂഴി, ഓരുങ്കല്‍ക്കടവ് റോഡുവഴിയും മുണ്ടക്കയം, മുക്കൂട്ടുതറ പ്രദേശങ്ങളിലേക്കുള്ളവ […]

ശീതക്കാറ്റ് നയാഗ്ര വെള്ളച്ചാട്ടത്തെ നിശ്ചലമാക്കി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിരവധിപേരുടെ ജീവന്‍ കവര്‍ന്ന ശീതക്കാറ്റ് നയാഗ്ര വെള്ളച്ചാട്ടത്തെ നിശ്ചലമാക്കി. 1942ന് ശേഷമുള്ള ഏറ്റവും വലിയ തണുപ്പില്‍ നയാഗ്രയിലെ ജലം തണുത്തുറഞ്ഞു. ലോകത്തെ ഏറ്റവും ആകര്‍ഷകമായ വെള്ളച്ചാട്ടത്തിന്റെ നിശ്ചലരൂപം കാണാനും പ്രതികൂല കാലാവസ്ഥയിലും ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. മൈനസ് 52 ഡിഗ്രി വരെ താഴ്ന്ന താപനിലയാണ് 176 അടി ഉയരമുള്ള വെള്ളച്ചാട്ടം തണുത്തുറയാന്‍ കാരണം. ദിവസം അഞ്ച് ലക്ഷം ലിറ്റര്‍ ജലം ഒഴുകുന്ന നയാഗ്ര തണുത്തറഞ്ഞത് വലിയ ഭീതിയും വിതക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഏതുനിമിഷവും വെള്ളച്ചാട്ടത്തിന് […]

പോലീസ് മേധാവിയുടെ അദാലത്തില്‍ പോലീസിനെതിരെയും പരാതി

മുണ്ടക്കയം: ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് മുണ്ടക്കയത്ത് നടത്തിയ അദാലത്തില്‍ പോലീസിനെതിരെയും പരാതി. ഗാര്‍ഹികപീഡനം, അതിരുതര്‍ക്കം, സാമ്പത്തിക ഇടപാട്, സാമൂഹികവിരുദ്ധശല്യം എന്നിവയിലായി 48 പരാതികള്‍ ലഭിച്ചു. പഞ്ചായത്ത് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതില്‍ മുണ്ടക്കയം എസ്.ഐ. വിമുഖത കാട്ടുന്നതായി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ്.ഐ.യുടെ വിരുദ്ധ നിലപാട് ടൗണില്‍ നിരവധി പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതിനാല്‍ എസ്.ഐ.യെ സ്ഥലംമാറ്റണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. സഹായം തേടി ചെന്നപ്പോള്‍ എസ്.ഐ. അപമര്യാദയായി പെരുമാറിയതായി മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ […]

ഇളങ്ങുളം ക്ഷേത്രത്തിലെ ഗജമേള ജനുവരി 21ന്

പൊന്‍കുന്നം ധര്‍മശാസ്താക്ഷേത്രത്തില്‍ 16 മുതല്‍ 21 വരെ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച്‌ ഇളങ്ങുളം ക്ഷേത്രത്തിലെ ഗജമേള 21ന് ഉച്ചകഴിഞ്ഞ് 2.30നു നടക്കും. ഗുരുവായൂര്‍ വലിയ കേശവന്‍ ഉള്‍പ്പെടെ 16 ആനകള്‍ മേളയില്‍ പങ്കെടുക്കും.

അരിവില ഉയരുന്നു

പാചകവാതകത്തിനു പിന്നാലെ അരിക്കും വില കുതിക്കുന്നു. കേരളത്തില്‍ വ്യാപക വില്പനയുള്ള ജയ അരിയുടെ വില രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ചു രൂപ ഉയര്‍ന്നു. ജയ അരി കിലോ 36 രൂപയാണ് നിരക്ക്. ആന്ധ്രയില്‍ വിളവെടുപ്പിനു രണ്ടു മാസം കൂടി താമസമുണ്ട്. കേരളത്തിലേക്കുള്ള അരിവരവില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള വെള്ള അരിക്ക് 32 രൂപയായി. പാലക്കാടന്‍ മട്ട അരിയുടെ വില 32 രൂപയായി.

ശബരിമല സീസണ്‍ :- കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ചൊവ്വാഴ്ച റിക്കാര്‍ഡ് കളക്്ഷന്‍.

കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ചൊവ്വാഴ്ച റിക്കാര്‍ഡ് കളക്്ഷന്‍. 52 ശബരിമല സ്പെഷല്‍ ബസുകള്‍ ഉള്‍പ്പെടെ 120 ബസുകളില്‍നിന്ന് 16 ലക്ഷം രൂപ വരുമാനം ലഭിച്ചു. പേട്ടകെട്ടിനും മകരവിളക്കിനും എരുമേലി, പമ്പ എന്നിവിടങ്ങളിലേക്കു കൂടുതല്‍ സര്‍വീസുകള്‍ നടത്തും. 14നു മകരവിളക്കിനുശേഷം തീര്‍ഥാടകരെ എത്തിക്കാന്‍ കോട്ടയത്തുനിന്നും 70 ബസുകളാണ് ഓടിക്കുക.

കണമലയിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്െടത്തിയ ആളെ തിരിച്ചറിഞ്ഞില്ല

കണമല: കഴിഞ്ഞ ദിവസം കണമലയിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്െടത്തിയ ആളെ തിരിച്ചറിഞ്ഞില്ല .മട്ടാഞ്ചേരി സ്വദേശി പറവനാക്കുന്ന് രാജന്‍ (55) ആണെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ഈ മേല്‍വിലാസത്തില്‍ ബന്ധപ്പെട്ടെങ്കിലും മൃതദേഹം തിരിച്ചറിയാന്‍ ആരും എത്തിയില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

ക്രിസ്തുവിന്റെ അവതാരം ആണ് താൻ എന്ന് വിശ്വസിച്ചു ഒരാൾ ക്രിസ്തുവിന്റെ വേഷത്തിൽ അനുയായികളുമായി ലോകം ചുറ്റുന്നു ..

ബ്രസിലിൽ ഉള്ള Inri Christo എന്ന 66 വയസുള്ള മനുഷ്യൻ ധരിച്ചിരിക്കുന്നത്‌ താൻ ദൈവത്തിന്റെ മകനായ യേശുവിന്റെ രണ്ടാം അവതാരം ആണെന്നാണ് .. അതുകൊണ്ട് അദ്ദേഹം യേശുവിന്റെ വേഷവും ധരിച്ചു കുറെ അനുയായികളുമായി ലോകം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു .. കഴിഞ്ഞ മുപ്പതു വർഷങ്ങൾകുള്ളിൽ അദ്ദേഹം 27 രാജ്യങ്ങൾ സന്ദർശിച്ചു .. 40 തവണ അറസ്റ്റിൽ ആയി. അമേരിക്കയിൽ നിന്നും ഇംഗ്ലണ്ട് ൽ നിന്നും പുറത്താക്കി .. അദ്ദേഹത്തിന്റെ അനുയായികൾ ഭൂരിഭാഗവും സ്ത്രീകൾ ആണ് . 86 […]

കാഞ്ഞിരപ്പള്ളിയിലെ ഒരുകടയില്‍ നിന്നും അച്ചാര്‍ വാങ്ങി കഴിച്ച എരുമേലി സ്വദേശികൾക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടുതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എരുമേലി:കടയില്‍ നിന്നുവാങ്ങിയ അച്ചാര്‍ കഴിച്ച കുടുംബാംഗങ്ങള്‍ക്ക് ഛര്‍ദ്ദി അനുഭവപ്പെട്ടു. അവശനിലയിലായ വെണ്‍കുറിഞ്ഞി ഇളന്തോട്ടം ടോമി, ഭാര്യ സിനി, മക്കള്‍ മരിയ, സെബാസ്റ്റിയന്‍ എന്നിവരെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിലെ ഒരുകടയില്‍ നിന്നാണ് ഇവര്‍ അച്ചാര്‍ വാങ്ങിയത്.

ബൈക്കിടിച്ച് ബാലന് ഗുരുതര പരിക്ക്

ഇടകടത്തി:ബൈക്ക് ഇടിച്ച് പതിമൂന്ന് വയസ്സുകാരന് പരിക്ക്. ഇടകടത്തി തടത്തേല്‍ പ്രിന്‍സിനാണ് (13)പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു

തീര്‍ഥാടക വാഹനം കൊക്കയില്‍വീണ് എട്ടുപേര്‍ക്ക് പരിക്ക്

ശബരിമല: തീര്‍ഥാടക വാഹനം അറുപതടി താഴ്ചയിലേക്കുമറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്കേറ്റു. അട്ടത്തോടിനടുത്ത് പ്ലാന്തോടുഭാഗത്ത് ചൊവ്വാഴ്ച രണ്ടുമണിയോടെയാണ് കൊക്കയിലേക്ക് കാര്‍ വീണത്. പരിക്കേറ്റ ഇടുക്കി കോട്ടപ്പുറം ശശിധരന്‍ (56), ഭാര്യ രാജമ്മ (52), മകന്‍ ശ്രീജിത്ത് (28), ഏറ്റുമാനൂര്‍ സ്വദേശി ശ്യാംകുമാര്‍ എന്നിവരെ പമ്പ ഗവ. ആസ്​പത്രിയിലാക്കി. കൊച്ചി അമൃത ആസ്​പത്രി ജീവനക്കാരായ ജയചന്ദ്രന്‍, കിഷോര്‍, രാജേഷ് എന്നിവര്‍ പമ്പ അമൃത ആസ്​പത്രിയില്‍ ചികിത്സയിലാണ്. നിലയ്ക്കല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇടുക്കി സ്വദേശി യദു (24)വിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് […]

റേഷന്‍ വ്യാപാരി ധര്‍ണ ഇന്ന് ; ഉച്ചവരെ കട അടച്ചിടും

റേഷന്‍കടകളിലെ പോലീസ് റെയ്ഡിനെതിരേ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. രാവിലെ 10.30നു താലൂക്ക് സപ്ളൈ ഓഫീസ് പടിക്കല്‍ നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് ബാബു ചെറിയാന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് പടിക്കല്‍ നടക്കുന്ന ധര്‍ണ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫില്‍സണ്‍ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. സമരം നടക്കുന്നതിനാല്‍ ഇന്ന് ഉച്ചവരെ […]

പൊൻകുന്നത് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൊന്‍കുന്നം: വാര്‍ക്ക തൊഴിലാളിയായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്െടത്തി. പൊന്‍കുന്നം തോണിപ്പാറ തുണ്ടത്തില്‍ പരേതനായആനന്ദിന്റെ മകന്‍ അനീഷിനെയാണ്( 27) മണിമലയിലുള്ള ഭാര്യ വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്െടത്തിയത്. കഴിഞ്ഞ ഞായറാഴ്ച മണിമല പള്ളിയില്‍ തിരുനാളിന് പോയ അനീഷ് വീട്ടില്‍ തിരികെ എത്താതിരുന്നതിനെത്തുടര്‍ന്ന് മണിമല പോലീസില്‍ പരാതി നല്‍കിയിരിക്കുകയായിരുന്നു ബന്ധുക്കള്‍ . ഇന്നലെ രാവിലെ കിണറ്റില്‍ വെള്ളം കോരുന്നതിനിടെയിലാണ് മൃതദേഹം കണ്ടത്. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പില്‍ . ഭാര്യ: രമ്യ. മക്കള്‍ : […]

എരുമേലിയിൽ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത് എവിടെ?

പേട്ടതുളളല്‍ പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാനും, തീര്‍ത്ഥാടകര്‍ക്ക് സുഗമമായി പേട്ടതുളളുന്നതിനുമായി എരുമേലിയില്‍ ഏര്‍പ്പെടുത്തിയ വണ്‍വെ സംവിധാനം തുടക്കത്തിലേ തന്നെ പാളുന്നു. രാജാ ജംഗ്ഷനില്‍ നിന്നും വാഹനങ്ങള്‍ റ്റി ബി റോഡുവഴിയാണ് തിരിച്ച്‌ വിടുന്നത്. ഇങ്ങനെ തിരിച്ച്‌ വിടുന്ന വാഹനങ്ങള്‍ പ്രധാന പാതയായ കാഞ്ഞിരപ്പളളി – എരുമേലി റോഡില്‍ പ്രവേശിക്കുന്ന ഭാഗത്ത് എത്തുന്നതോടെ ഇരു വശങ്ങളില്‍ നിന്നും വരുന്ന വാഹനത്തിരക്ക് മൂലം പ്രധാന പാതയിലേയ്ക്ക് പ്രവേശിക്കാനാവാതെ നില്കുന്നതോടെ റ്റി ബി റോഡ് ഗതാഗത കുരുക്കിനാല്‍ വീര്‍പ്പ് മുട്ടുന്നു. ഇന്നലെ […]

അമേരിക്ക തണുത്തുവിറയ്ക്കുന്നു… ചില സ്ഥലങ്ങളിൽ താപനില -51 ഡിഗ്രി സെല്‍ഷ്യസിലേക്ക് താണു .. ഫോട്ടോകൾ കാണുക

രണ്ട് ദശാബ്ദത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ തണുപ്പിലും ശീതക്കാറ്റിലും അമേരിക്ക തണുത്തുവിറയ്ക്കുന്നു. അമേരിക്കയുടെ മധ്യ, വടക്കന്‍ മേഖലകളില്‍ താപനില -51 ഡിഗ്രി സെല്‍ഷ്യസിലേക്ക് താണു. കൊടുംതണുപ്പില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 3,700 വിമാനങ്ങള്‍ റദ്ദാക്കിയതായും 7,300 സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകിയതായും അധികൃതര്‍ പറഞ്ഞു. പലയിടത്തും മഞ്ഞുവീണ് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. അമേരിക്കയിലും കാനഡയിലും ഹിമക്കാറ്റ് ആഞ്ഞുവീശുകയാണ്. അമേരിക്കയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും കാനഡയിലും 60 സെന്‍റീമീറ്റര്‍ വരെ കട്ടിയുള്ള മഞ്ഞുകട്ടകളാണ് പെയ്യുന്നത്. കാനഡയിലെ ക്യബെക് നഗരത്തില്‍ താപനില […]

സംസ്ഥാനത്ത് അൻപതിനായിരം മൃഗങ്ങള്‍ക്കു കുളമ്പുരോഗം കണ്ടെത്തിയതായി മന്ത്രി കെ.പി. മോഹനന്‍

സംസ്ഥാനത്ത് 51,551 മൃഗങ്ങള്‍ക്കു കുളമ്പുരോഗം കണ്ടെത്തിയതായി മന്ത്രി കെ.പി. മോഹനന്‍ നിയമസഭയില്‍ എം.പി. വിന്‍സന്‍റിന്‍റെ സബ്മിഷനു മറുപടി നല്‍കി. രോഗബാധിതരായതില്‍ പശുക്കളടക്കം 4075 എണ്ണം ചത്തു. നഷ്ടപരിഹാരമായി ഒരു കോടിയിലധികം രൂപ വിതരണം ചെയ്തു. രോഗപ്രതിരോധത്തിനായി കുത്തിവയ്പ് എടുക്കുന്നുണ്ട്.മൃഗസംരക്ഷണ വകുപ്പിന്‍റെ പക്കലുള്ള വാക്സിനുകള്‍ ഫലമില്ലാത്തവയാണെന്നും ഇക്കാര്യം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും സി. ദിവാകരന്‍ പറഞ്ഞു. എന്നാല്‍ വാക്സിനുകള്‍ മൃഗങ്ങള്‍ക്കു തന്നെ കുത്തിവച്ചു രോഗം വരുന്നുണ്ടോയെന്നു നോക്കി മാത്രമേ പരിശോധിക്കാനാകൂവെന്നു മന്ത്രി പറഞ്ഞു.

എരുമേലി പേട്ടതുള്ളല്‍ 11ന്.

ശബരിമല • മഹിഷീ നിഗ്രഹത്തിന്‍റെ സ്മരണപുതുക്കി അന്പലപ്പുഴ, ആലങ്ങാട് സംഘത്തിന്‍റെ എരുമേലി പേട്ടതുള്ളല്‍ 11ന്. പേട്ടതുള്ളലിനുള്ള സംഘങ്ങള്‍ 10ന് എരുമേലിയില്‍ എത്തും. ദേഹത്ത് പച്ചയും ചുവപ്പും ചായമണിഞ്ഞ് സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലാണ് എരുമേലി പേട്ടതുള്ളല്‍ .ആകാശത്തില്‍ വട്ടമിട്ടു പറക്കുന്ന കൃഷ്ണപ്പരുന്തിനെ കാണാതെ അന്പലപ്പുഴ സംഘം പേട്ടതുള്ളല്‍ തുടങ്ങില്ല. ദേഹത്തു കളഭം പൂശി കൊച്ചന്പലത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ആലങ്ങാട്ട് യോഗക്കാര്‍ ആകാശത്ത് പകല്‍ തെളിയുന്ന നക്ഷത്രത്തെ സാക്ഷിയാക്കിയാണ് പേട്ടതുള്ളുക. അന്പലപ്പുഴ സംഘത്തോടൊപ്പം വാവരുസ്വാമി ശബരിമലയിലേക്കു പോയതായുള്ള […]

ടവേരയും ബസും കൂട്ടിയിടിച്ച്‌ ആറുപേര്‍ക്ക് പരിക്ക് , രണ്ടു പേരുടെ നില ഗുരുതരം

അന്യസംസ്ഥാന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ടവേര കാറും കോട്ടയത്തുനിന്ന് ഇളംകാട്ടിലേക്കു പോവുകയായിരുന്ന പ്ളാസ ബസും കൂട്ടിയിടിച്ച്‌ ഒരു പെണ്‍കുട്ടിയടക്കം ആറുപേര്‍ക്ക് പരിക്ക്. ടവേരയില്‍ ഉണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ വീരേന്ദ്രസിംഗ് (57), ഭാര്യ രാജ് (56), മകള്‍ മെഹന്‍ (12), വി.ഡി. റാണ (58), ജമുനാറാണി (53), ഡ്രൈവര്‍ കുമരകം മാണിക്കത്തറ മനോജ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീരേന്ദ്രസിംഗിന്റെയും റാണയുടെയും നില ഗുരുതരമാണ്. പരിക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ ദേശീയപാത 183ല്‍ വാഴൂര്‍ 13ാം […]

ദമ്പതികളെ ഇടിച്ച ഒരാളുടെ മരണത്തിനു കാരണമായ അപകടത്തിനിടയാക്കിയ ഓട്ടോ പിടികൂടി

മുണ്ടക്കയം ഈസ്റ്റ്: വഴിയാത്രക്കാരിയുടെ മരണത്തിനു കാരണമായ അപകടത്തിനിടയാക്കിയ ഓട്ടോ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കയം പുത്തന്‍ചന്ത മുതുമരത്തേല്‍ ഷൈജു(29)വിന്റെ ഓട്ടോയാണ് റാന്നിയിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍നിന്ന് എസ്.ഐ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഷൈജു ഒളിവിലാണ്. ഞായറാഴ്ച രാത്രി 8.30 ഓടെ 34-ാം മൈലില്‍ വെള്ളവുമായി മടങ്ങുന്നതിനിടെയാണ് മണി-കമലം ദമ്പതിമാരെ ഷൈജുവിന്റെ ഓട്ടോ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കമലം ആസ്​പത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചു. മണി കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്.

കുളമ്പുരോഗത്തിന്റെ പേരിൽ ലക്ഷങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ശ്രമം – ഇറച്ചിവ്യാപാരികള്‍

കാഞ്ഞിരപ്പള്ളി: കുളമ്പുരോഗത്തിന്റെ പേരില്‍ ഇറച്ചി മേഖലയില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് പേരുടെ തൊഴില്‍ ഇല്ലാതാക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി കാറ്റില്‍മീറ്റ് മര്‍ച്ചന്റ്സ് ആന്‍ഡ് സെയില്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. ബക്രീദ്, ക്രിസ്മസ് കാലങ്ങളിലാണ് ഇത്തരം കള്ളപ്രചാരണം നടക്കുന്നത്. രോഗം തടയേണ്ട മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ ഇറച്ചികച്ചവടക്കാരില്‍നിന്ന് പണം തട്ടാനായി ഈ അവസരം ഉപയോഗിക്കുകയാണ്. അന്യസംസ്ഥാന മാടുകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചതിലൂടെ ലക്ഷക്കണക്കിന്പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതായി. കുളമ്പുരോഗത്തിന്റെ പേരില്‍ ഇറച്ചിക്കെതിരെ തിരിഞ്ഞിരിക്കുന്നവര്‍ പാലിനെതിരെ ഒന്നും പറയുന്നില്ല. ചത്ത പശുക്കള്‍ക്ക് […]

ഇറച്ചി കച്ചവടക്കാരുടെ ജില്ല കണ്‍വന്‍ഷന്‍ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി:കുളമ്പുരോഗ ഭീതി മൂലം ഇറച്ചി വ്യാപാര മേഖലയാകെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ ഇതിനെതിരെ വേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത മൃഗസംരക്ഷണ വകുപ്പിനും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനും എതിരെ പ്രതിഷേധിച്ചാണ് കാറ്റില്‍ മീറ്റ്‌ മര്‍ച്ചന്റ് ആന്‍ഡ്‌ സെയില്‍സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ കാഞ്ഞിരപ്പള്ളി ഫാബീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നത്. സലിം കോട്ടയം അധ്യക്ഷത വഹിച്ച കണ്‍വന്‍ഷന്‍ അസോസിയേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റ്‌ വിത്സണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ പി എ ഷമീര്‍ മുഖ്യാതിഥിയായിരുന്നു.സി പി എം ജില്ലാ […]

പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ തിരുനാളുംരജതജൂബിലി ആഘോഷവും

പൊടിമറ്റം: സെന്റ് മേരീസ് പള്ളിയില്‍ ദൈവാലയ കൂദാശയുടെ രജതജൂബിലിയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും 10 മുതല്‍ 12 വരെ നടക്കുമെന്ന് വികാരി ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍ അറിയിച്ചു. 10ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.45ന് വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. പ്രദീപ് ഏര്‍ത്തയില്‍ സിഎംഐ. രാത്രി ഏഴിന് നാടകം. 11ന് വൈകുന്നേരം നാലിന് വിവിധ കൂട്ടായ്മകളില്‍ നിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയില്‍ എത്തും. 4.30ന് വിശുദ്ധകുര്‍ബാന, പ്രസംഗം, നൊവേന – ഫാ. ബ്രിജേഷ് പുറ്റുമണ്ണില്‍ […]

പട്ടിമറ്റം പുലരി പുരുഷ സ്വാശ്രയസംഘത്തിന്റെ ഒന്നാമത് വാര്‍ഷികാഘോഷങ്ങളും കുടുംബസംഗമവും നടന്നു

കാഞ്ഞിരപ്പള്ളി:പട്ടിമറ്റം മേഖലയിലെ സാമുഹ്യ-സാംസ്ക്കാരിക രംഗങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന പട്ടിമറ്റം പുലരി പുരുഷ സ്വാശ്രയസംഘത്തിന്റെ ഒന്നാമത് വാര്‍ഷികാഘോഷങ്ങളും കുടുംബസംഗമവും കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി എ ഷമീര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ കെ എച്ച് നൌഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ വി രാജന്‍,വാര്‍ഡ്‌ മെംബര്‍ സുരേന്ദ്രന്‍ കാലായില്‍ ,സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,വി കെ തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഇതിനോടനുബന്ധിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

വണ്‍വേ സംവിധാനം അവതാളത്തില്‍ : സ്വകാര്യ ബസ്സുകള്‍ ട്രിപ്പുകള്‍ വെട്ടിച്ചുരുക്കി , യാത്രക്കാർ പെരുവഴിയിൽ

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ടൗണിലെ വാഹന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി അധികൃതര്‍ ഒരുക്കിയ വണ്‍വേ പരിഷ്‌കാരസംവിധാനത്തില്‍ വാഹനങ്ങളും ജനങ്ങളും കുടുങ്ങി. നടുറോഡില്‍ കുടങ്ങിപ്പോയ പല സ്വകാര്യ ബസ്സുകളും ട്രിപ്പുകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ വാഹനയാത്രക്കാരും പെരുവഴിയിലായി. ജനുവരി 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം തിരിച്ചടിയായതോടെ ജനകീയ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ മാത്രം വഴി തിരിച്ചു വിടാനുള്ള നീക്കമാണ് അധികൃതരെയും പോലീസിനെയും വെട്ടിലാക്കിയിരിക്കുന്നത്. മകരവിളക്ക് ആഘോഷത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്കും […]

തീര്‍ത്ഥാടനകാലത്തും സമാന്തരപാതകള്‍ അവഗണനയില്‍

കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചിട്ടും സമാന്തര പാതകള്‍ അധികൃതര്‍ അവഗണിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകരുടെയും, വാഹനങ്ങളുടെയും തിരക്കേറുന്ന പൊന്‍കുന്നം- കെ. വി. എം. എസ്. -വിഴിക്കിത്തോട്- കുറുവാമുഴി റോഡ്്് ഇന്ന് അവഗണനയുടെ പാതയിലാണ്. തീര്‍ത്ഥാടനകാലത്ത്് ഇതുവഴി രാത്രികാലങ്ങളില്‍ കാല്‍നടയായി പോകുന്ന തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുമെങ്കിലും പാതയോരങ്ങളില്‍ ആവശ്യത്തിനുള്ള വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. എരുമേലിയിലേയ്ക്കുള്ള മിക്ക സമാന്തര പാതകളുടെയും അവസ്ഥ ഇതു തന്നെയാണ്. കുറുവാമുഴിയില്‍ നിന്നും ഓരുങ്കല്‍കടവ് വഴി എത്തുന്ന റോഡും കണ്ണിമല കൊരട്ടി റോഡിലും തെരുവിളക്കുകള്‍ […]