NEWS

വടക്കന്‍കേരളത്തിലെ മഴ മുല്ലപ്പെരിയാറിന് മുന്നറിയിപ്പ്

:രണ്ടുദിവസംകൊണ്ട് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കനത്ത നാശം വിതച്ച പെരുമഴ മുല്ലപ്പെരിയാറിന് മുന്നറിയിപ്പാകുന്നു. ഷട്ടറുകള്‍ തുറക്കാന്‍ കഴിയാതെ പഴശ്ശി ഡാം തകര്‍ച്ചാഭീഷണിയുടെ വക്കിലെത്തി. ഇതുപോലെ മുല്ലപ്പെരിയാറില്‍ അതിവൃഷ്ടിയുണ്ടായാല്‍ ഡാം കവിഞ്ഞൊഴുകി തകര്‍ച്ചയുണ്ടാകുമെന്ന ആശങ്ക കൂടുകയാണ്. ഏതാനും ദിവസം മുമ്പ് ഉത്തരാഞ്ചലിലുംമറ്റും മേഘവിസ്‌ഫോടനത്തിന്റെ ഫലമായി മണിക്കൂറുകള്‍ക്കുള്ളിലുണ്ടായ മഹാപ്രളയവും മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണി എത്ര വലുതാണെന്ന സൂചന നല്‍കുന്നു. 

പി.സി.ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

മുണ്ടക്കയം ഈസ്റ്റ്:കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്ന ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 35-ാം മൈലില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സിജോ ഉള്ളാട്ട്, അയൂബ്ഖാന്‍ കട്ടപ്ലാക്കല്‍, അന്‍വറുദ്ദിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാസ്റ്ററല്‍ കൗണ്‍സില്‍ ആഗസ്ത് 10ന്

കാഞ്ഞിരപ്പള്ളി:രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ ദ്വിദിന സമ്മേളനം ആഗസ്റ്റ് 10,11 തിയ്യതികളില്‍ നടക്കും. വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ 2.30ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷനായിരിക്കും.

ഡോ. ജെ. പ്രമീളാദേവിക്ക് സ്വീകരണം നല്കി

പൊന്‍കുന്നം:കലാക്ഷേത്ര, ജനകീയവായനശാല, വ്യാപാരിവ്യവസായി സമിതി, പെന്‍ഷനേഴ്‌സ് യൂണിയന്‍, സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ജനശ്രീ സുസ്ഥിരമിഷന്‍, റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വനിതാകമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവിക്ക് സ്വീകരണം നല്‍കി. ജില്ലാപഞ്ചായത്തംഗം റ്റി.കെ.സുരേഷ്‌കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം അനിതാഷാജി, അഡ്വ. എം.എസ്.മോഹന്‍, ഹൈറേഞ്ച് ഹോസ്​പിറ്റല്‍ എം.ഡി.പാറത്തോട് വിജയന്‍, പി.മധു, ആര്‍.വി.ജോസഫ്, എച്ച്.അബ്ദുള്‍ അസീസ്, എം.എന്‍.ഗോപിനാഥപിള്ള, ഡോ.കാനം ശങ്കരപ്പിള്ള, ആര്‍.മുരളീധരന്‍നായര്‍, വി.ആര്‍.സുകുമാരന്‍ നായര്‍, കെ.രാജേന്ദ്രന്‍, ആശാ ഉണ്ണി തുടങ്ങിയവര്‍ […]

ഒരു മാസത്തിനിടെ വഴിയില്‍ കിടന്നത് 53 ട്രാന്‍.ബസ്സുകള്‍ നല്ല ടയര്‍ ഇല്ലാത്തത് പ്രധാന പ്രശ്‌നം

പൊന്‍കുന്നം:ജൂലായ് 6 മുതല്‍ ആഗസ്ത് 6 വരെയുള്ള ഒരു മാസത്തിനിടയില്‍ കെ.കെ.റോഡിലും പി.പി.റോഡിലുമായി തകരാറിലായത് വിവിധ ഡിപ്പോകളിലെ 53 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍. പ്രധാന പ്രശ്‌നം ടയര്‍ വെടി തീര്‍ന്നത്. പുതിയ ടയറുകള്‍ കാലങ്ങളായി ഡിപ്പോകള്‍ക്ക് അനുവദിച്ചു കിട്ടാത്തതാണ് കാരണം. പഴയ ടയറുകള്‍ മാറിമാറിയിട്ടാണ് സമീപ ഡിപ്പോകളിലെയെല്ലാം ബസ്സുകള്‍ ഓടിക്കുന്നതെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

കോലാനിയിലെ സര്‍ക്കാര്‍ഭൂമി കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു

ഈരാറ്റുപേട്ട:വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്കടുത്ത് കോലാനിയില്‍ സ്വകാര്യവ്യക്തികള്‍ കൈയേറിയ പത്തോളം ഏക്കര്‍ സര്‍ക്കാര്‍ഭൂമി റവന്യൂ വകുപ്പ് തിങ്കളാഴ്ച ഒഴിപ്പിച്ചു. കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. മീനച്ചില്‍ തഹസില്‍ദാര്‍ സി.കെ.പ്രകാശിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികാരികള്‍ സര്‍ക്കാര്‍ഭൂമിയുടെ നശിപ്പിക്കപ്പെട്ട അതിര്‍ത്തികള്‍ പുനഃസ്ഥാപിച്ച് കേരള സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് നാട്ടി.

ശബരി റെയില്‍പ്പാത നടപ്പില്‍ വരുത്തണം -അയ്യപ്പസേവാസംഘം

പാലാ:ശബരി റെയില്‍പ്പാത സമയബന്ധിതമായി നടപ്പില്‍ വരുത്തണമെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംഘം പാലാ യൂണിറ്റിന്റെ ഉദ്ഘാടനം അഖിലേന്ത്യാവര്‍ക്കിങ് പ്രസിഡന്റ് കെ.ആര്‍.അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു. രക്ഷാധികാരി സുരേഷ് കൈപ്പട അധ്യക്ഷതവഹിച്ചു. അഖിലേന്ത്യാട്രഷറര്‍ മോഹന്‍ കെ.നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി സൂരജ്പാലാ(പ്രസി),സതീഷ്‌കല്ലക്കുളം(സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

കര്‍ഷകര്‍ അപേക്ഷ നല്‍കണം

ചിറക്കടവ്: പഞ്ചായത്തിലെ മികച്ച കര്‍ഷകരെ തിരഞ്ഞെടുക്കുന്നതിനായി കര്‍ഷകര്‍ 10-ാം തിയ്യതിക്കുമുമ്പ് ചിറക്കടവ് കൃഷിഭവനില്‍ അപേക്ഷ നല്‍കണം. മികച്ച കര്‍ഷകര്‍ക്ക് ആഗസ്ത് 17 ന് പൊന്‍കുന്നം മഹാത്മാഗാന്ധി ടൗണ്‍ഹാളില്‍ നടക്കുന്ന കര്‍ഷക ദിനാചരണത്തില്‍ അവാര്‍ഡ് നല്‍കും.

ജല അതോറിറ്റിയുടെ കുടിശ്ശിക 86 ലക്ഷം; വൈദ്യുതി ബോര്‍ഡിന് അധിക ബാധ്യത

മുണ്ടക്കയം:ജലവകുപ്പ് മീറ്റര്‍ ചാര്‍ജിനത്തില്‍ കെ.എസ്.ഇ.ബി.ക്ക് നല്‍കാനുള്ളത് 86 ലക്ഷം രൂപ. മുണ്ടക്കയം വൈദ്യുതി സെക്ഷനില്‍ 36 ലക്ഷവും കാഞ്ഞിരപ്പള്ളി സെക്ഷനില്‍ 50 ലക്ഷവും ആണ് കുടിശ്ശിക. 2008 മാര്‍ച്ചു മുതലുള്ള കണക്കാണിത്. ഇത് കെ.എസ്.ഇ.ബിക്ക് അധിക ബാധ്യതയാകുകയാണ്. അവശ്യ സര്‍വ്വീസായി കണക്കാക്കുന്ന ആസ്​പത്രി, കുടിവെള്ള വിതരണം, പോലീസ് എന്നീ വിഭാഗങ്ങളില്‍ കുടിശ്ശിക ഉണ്ടായാലും കണക്ഷന്‍ വിച്ഛേദിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുവേണം. ഇതിന്റെ മറപിടിച്ചാണ് ജലവകുപ്പ് മീറ്റര്‍ ചാര്‍ജ് അടയ്ക്കാത്തത്.

ചുമട്ടുതൊഴിലാളികള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയതായി ആരോപണം

മുണ്ടക്കയം ടൗണിലെ സ്വകാര്യ സ്ഥാപന ഉടമ കഴിഞ്ഞദിവസം ചുമട്ടുതൊഴിലാളികള്‍ക്കെതിരെ നല്‍കിയ കേസ് വ്യാജമാണെന്നും കേസ് പിന്‍വലിക്കണമെന്നും ചുമട്ടുതൊഴിലാളി നേതാക്കളായ ടി.പ്രസാദ്(സി.ഐ.ടി.യു.), ടി.കെ.ശിവന്‍(എ.ഐ.ടി.യു.സി.), കെ.എസ്.രാജു(ഐ.എന്‍.ടി.യു.സി.) എന്നിവര്‍ ആവശ്യപ്പെട്ടു. ഫ്രിഡ്ജ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ആറുമണി കഴിഞ്ഞതിനാല്‍ ചട്ടമനുസരിച്ചുള്ള കൂലിമാത്രമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ തയാറാവാതെ ഉടമ തനിയെ ഫ്രിഡ്ജ് തിരികെ കയറ്റുകയും ആയിരുന്നു. സാധാരണ ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ കട ഉടമ യൂണിയന്‍ നേതാക്കളെ അറിയിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാറാണ് പതിവ്. എന്നാല്‍ ഇതിന് വിപരീതമായി ഉടമ പോലീസില്‍ […]

വാര്‍ഷികം

പമ്പാവാലി: സംഗമ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാര്‍ഷികാഘോഷം പഞ്ചായത്തംഗം എം.എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ബേബിച്ചന്‍ താഴത്തുപീടികയില്‍ അധ്യക്ഷനായി. പഞ്ചായത്തംഗം സിബി കൊറ്റനെല്ലൂര്‍, കുരുവിള താഴത്തു പീടികയില്‍, സാബു കാലാപറമ്പില്‍, ജോസഫ് നായ്പുരയിടത്തില്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.

സര്‍ട്ടിഫിക്കറ്റിനെച്ചൊല്ലി പഞ്ചായത്ത് അംഗവും ഉദ്യോഗസ്ഥനുമായി വാക്കേറ്റം

എരുമേലി: സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റിനായി കൈക്കുഞ്ഞുമായി എരുമേലി പഞ്ചായത്തിലെത്തിയ യുവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാരോപിച്ച് വാര്‍ഡ് മെമ്പറും, പഞ്ചായത്തിലെ ഉദ്യോഗസ്ഥനുമായി വാക്കേറ്റം. വാക്കേറ്റത്തിനിടെ ഉദ്യോഗസ്ഥന്‍ അവധിയെടുത്ത് പഞ്ചായത്തില്‍നിന്ന് ഇറങ്ങിപ്പോയതായി ആക്ഷേപം. തിങ്കളാഴ്ച രാവിലെ പത്തരയോടെ എരുമേലി ഗ്രാമപ്പഞ്ചായത്തിലാണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ ജൂനിയര്‍ സൂപ്രണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. പട്ടികവര്‍ഗ വികസന ഓഫീസില്‍ നിന്ന് വീട് അനുവദിക്കുന്നതിനായാണ് എരുമേലി കൊടിത്തോട്ടം സ്വദേശിനി സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്തിലെത്തിയത്. റേഷന്‍കാര്‍ഡില്‍ പേരുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാമെന്നിരിക്കെ, ഉദ്യോഗസ്ഥന്‍ നിഷേധ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് […]

തീര്‍ഥാടക വാഹനവും ജീപ്പും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്

എരുമേലി: എരുമേലി -കാഞ്ഞിരപ്പള്ളി റോഡില്‍ കൊരട്ടി പാലത്തിന് സമീപം ജീപ്പ് തീര്‍ഥാടകര്‍ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ജീപ്പില്‍ സഞ്ചരിച്ചിരുന്ന വിഴിക്കത്തോട് പാനാപ്പള്ളിയില്‍ മായ (35)യ്ക്കാണ് പരിക്കേറ്റത്. മായയെ എരുമേലി സോണി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീര്‍ഥാടകര്‍. ജീപ്പ് എരുമേലി ഭാഗത്തേക്ക് വരികയായിരുന്നു.

വൈദ്യുതി ബോര്‍ഡിന് ലഭിക്കാനുള്ളത് അരക്കോടി രൂപ കരിമ്പുകയം പദ്ധതി അനിശ്ചിതത്വത്തില്‍

മീറ്റര്‍ ചാര്‍ജിനത്തില്‍ കെ.എസ്.ഇ.ബി.ക്ക് ജലവകുപ്പ് നല്‍കാനുള്ളത് അരക്കോടി രൂപ. ഇതോടെ കരിമ്പുകയം പമ്പിങ് പദ്ധതിയുടെ പുതിയ ലൈനിങ് അനിശ്ചിതത്വത്തിലായി. പമ്പ് ഹൗസിനും ഫില്‍ട്ടര്‍ പ്ലാന്റിനുമായി ഹൈ ടെന്‍ഷന്റെ രണ്ട് ലൈനുകള്‍ പുതുതായി വലിക്കേണ്ടിവരും. കുടിശ്ശിക ഇനത്തില്‍ ഭീമമായ തുക ജല അതോറിറ്റി നല്‍കാനുള്ളതിനാല്‍ ഈ ജോലികള്‍ വൈദ്യുതി വകുപ്പ് ഇതേവരെ തുടങ്ങിയിട്ടില്ല. കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ് എന്നീ 3 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 14 കോടിരൂപ മുടക്കുമുതലിലാണ് കരിമ്പുകയം പദ്ധതി പുനര്‍നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി പമ്പിങ് സ്റ്റേഷന്റെയും […]

അപ്പത്തിന്റെയും അരവണയുടേയും ഗുണനിലവാരം ഉറപ്പുവരുത്തണം: ദേവസ്വം ചീഫ്‌ കമ്മീഷണര്‍

ശബരിമല: ശബരിമലയിലെ അപ്പവും അരവണയും ഉന്നത നിലവാരമുള്ളതാണെന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ ദേവസ്വം ചീഫ്‌ കമ്മിഷണറും ചീഫ്‌ സെക്രട്ടറിയുമായ കെ. ജയകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി നടത്തേണ്ട തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്‌ എത്തിയതായിരുന്നു അദ്ദേഹം. നിലയ്‌ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങള്‍ ചീഫ്‌ കമ്മിഷണര്‍ സന്ദര്‍ശിച്ചു. അരവണയുടെയും അപ്പത്തിന്റെയും ഗുണനിലവാരം നന്നാക്കണമെന്ന്‌ ഹൈക്കോടതിയും ഫുഡ്‌ സേഫ്‌റ്റി കമ്മിഷണറും ഭക്‌തജനങ്ങളും കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടിയിരുന്നതായി അദ്ദേഹം പറഞ്ഞു. 

കാര്‍ഷിക വികസനസമിതി യോഗം

കാഞ്ഞിരപ്പള്ളി: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വികസനസമിതി യോഗം തിങ്കളാഴ്ച രണ്ടിന് പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാടിന്റെ അധ്യക്ഷതയില്‍ കൃഷിഭവന്‍ ഹാളില്‍ ചേരും. എല്ലാ സമിതിയംഗങ്ങളും പങ്കെടുക്കണമെന്ന് കൃഷി ഓഫീസര്‍ ട്രീസ സെലിന്‍ ജോസഫ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി ബൈപ്പാസ്: സര്‍വകക്ഷിസംഘം 12ന് മുഖ്യമന്ത്രിയെ കാണും

കാഞ്ഞിരപ്പള്ളി: മെയിന്‍ ബൈപ്പാസ് പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും കോടതിയില്‍ പരിഗണനയ്ക്ക് ഇരിക്കുന്ന ബൈപ്പാസിന്റെ നടത്തിപ്പിന്റെ സഹായം അഭ്യര്‍ഥിക്കാനും പ്രശ്‌നപരിഹാരത്തിന് മാര്‍ഗനിര്‍ദേശം ആരാഞ്ഞും മുഖ്യമന്ത്രിയെ കാണും. ആഗസ്ത് 12ന് ഡോ. എന്‍.ജയരാജ് എം.എല്‍.എ., കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുന്നത്. 

സര്‍വേ പൂര്‍ത്തിയായിട്ട് ആറുവര്‍ഷം; ദേശീയപാത വികസനം അനിശ്ചിതത്വത്തില്‍

മുണ്ടക്കയം: പഴയ കെ.കെ.റോഡായിരുന്ന ദേശീയപാത 220ന്റെ വികസനം അനിശ്ചിതത്വത്തില്‍. ദേശീയപാതാവിഭാഗം ആറുവര്‍ഷം മുന്‍പ് നടത്തിയ സര്‍വേയില്‍ പാതയോരങ്ങളിലെ കെട്ടിടങ്ങളും മരങ്ങളും ‘മാര്‍ക്ക്’ ചെയ്തിരുന്നു. ഏറെ വളവുകളും തിരിവുകളും ഉള്ള പാതയില്‍ അപകടങ്ങള്‍ പതിവാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി വളവുകള്‍ നിവര്‍ക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 

ദേശീയപാത റീടാറിങ്; നിലമൊരുക്കല്‍ ജോലികള്‍ തുടങ്ങി

മുണ്ടക്കയം: ദേശീയപാത 220ലെ റീടാറിങ്ങിനായുള്ള ലെവലിങ് ജോലികള്‍ തുടങ്ങി. മുണ്ടക്കയം മുതല്‍ കോട്ടയം വരെയുള്ള 54 കിലോമീറ്ററാണ് റീടാര്‍ ചെയ്യുന്നത്. റീടാറിങ്ങിന് മുന്നോടിയായുള്ള പാതയുടെ സ്ഥിതിയാണ് ലെവലിങ്ങിലൂടെ എടുക്കുന്നത്. ലെവലിങ് പൂര്‍ത്തിയായാല്‍ ടാറിങ് ഒഴിച്ചുള്ള എല്ലാ ജോലികളും തുടങ്ങാനാവും. മഴ മാറിയാലേ ടാറിങ് തുടങ്ങൂ. എന്നാല്‍ പാതയില്‍ ഒഴിവാക്കേണ്ടതും നിര്‍മിക്കേണ്ടതുമായി ബമ്പുകളുടെയും ഹമ്പുകളുടെയും വിവരങ്ങളും പാതയോരത്തെ ഓടയുടെ നിര്‍മാണവും മണ്ണെടുപ്പും ലെവലിങ്ങിലൂടെ എസ്റ്റിമേറ്റുചെയ്ത് ജോലി തുടങ്ങാനാവും. ഇതില്‍ ഓടയുടെ നിര്‍മാണം മുണ്ടക്കയം 31-ാം മൈലില്‍ പുരോഗമിക്കുന്നു. പാതയിലെ […]

എരുമേലി സെന്റ് തോമസ് സ്‌കൂളില്‍ കര നെല്‍കൃഷി തുടങ്ങി

എരുമേലി: എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കര നെല്‍കൃഷി സ്‌കൂള്‍ വളപ്പില്‍ ആരംഭിച്ചു. കൃഷി പഞ്ചായത്തംഗം ബീന അഷറഫ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ജിജിമോള്‍ കുര്യന്‍ ക്ലാസ് എടുത്തു. പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ്, മേരിക്കുട്ടി ജോസഫ്, ജെന്നിസ് എബ്രഹാം, ജിജോ ജെയിംസ്, സീഡ് അംഗങ്ങളായ എയ്ഞ്ചല്‍ മരിയ, അഖില്‍, അമല്‍, പ്രിറ്റി ജോസ് തുടങ്ങിയവര്‍ കര നെല്‍കൃഷിക്ക് നേതൃത്വംനല്‍കി.

സഹകരണ അദാലത്ത് ഇന്ന്

കൂരാലി:ഇളങ്ങുളം സഹകരണബാങ്കില്‍ തിങ്കളാഴ്ച 11 മുതല്‍ സഹകരണ അദാലത്ത് നടത്തും.

സ്വകാര്യബസ് തൊഴിലാളി പണിമുടക്ക് വിജയിപ്പിക്കും

സ്വകാര്യബസ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കൂലിയും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ ആഗസ്ത് ഒമ്പതിന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ സ്വകാര്യബസ് തൊഴിലാളി യൂണിയന്‍ (കെ.ടി.യു.സി. എം.) തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പൂവേലി, സെക്രട്ടറി സാബു കാരക്കല്‍ എന്നിവര്‍ അറിയിച്ചു.

ജല അതോറിറ്റി ഓഫീസ് ക്വാര്‍ട്ടേഴ്‌സ് അറ്റകുറ്റപ്പണി നടത്തണം

പൊന്‍കുന്നം:തകര്‍ന്ന നിലയിലായ പൊന്‍കുന്നം ജല അതോറിറ്റി ഓഫീസ് ക്വാര്‍ട്ടേഴ്‌സ് അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്ന് മൂലകുന്ന് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആര്‍.മുരളീധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.രാജേന്ദ്രന്‍, പി.ശശികുമാര്‍, വി.ഡി.നാരായണന്‍, ജോസ് താളിയാനി, സുല്‍ഫത്ത് ബീവി എന്നിവര്‍ പ്രസംഗിച്ചു.

മത്സ്യസമൃദ്ധി പദ്ധതി

കൂരാലി:എലിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ മത്സ്യസമൃദ്ധി പദ്ധതിയിലെ അപേക്ഷകര്‍ക്കുള്ള പരിശീലനപരിപാടി 7ന് രാവിലെ 10ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

എരുമേലി ടൗണ്‍ഷിപ്പ് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഉള്‍പ്പെടുത്താന്‍ ധാരണ

എരുമേലി: എരുമേലി ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ടൗണ്‍ഷിപ്പ് വികസന ഏജന്‍സിയുടെ നിയമാവലിക്ക് ശനിയാഴ്ച എരുമേലിയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകാരമായി. എരുമേലി പഞ്ചായത്തിലെ 23 വാര്‍ഡുകളും ടൗണ്‍ഷിപ്പിന്റെ പരിധിയില്‍പെടുത്താനും ധാരണയായി. മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് പിന്നീട് പരിഗണിക്കും. സൊസൈറ്റി ആക്ട് അനുസരിച്ചുള്ള നിയമവ്യവസ്ഥകള്‍ക്ക് വിധേയമായാണ് ബൈലോ തയ്യാറാക്കിയിരിക്കുന്നത്. ബൈലോ പ്രകാരം തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവിടങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിക്കാന്‍ സമിതിക്ക് അവകാശമുണ്ട്. വികസന പദ്ധതികള്‍ക്കായി ഭൂമി […]

കാഞ്ഞിരപ്പള്ളി ബൈപ്പാസ്: സര്‍വകക്ഷിസംഘം 12ന് മുഖ്യമന്ത്രിയെ കാണും

കാഞ്ഞിരപ്പള്ളി: മെയിന്‍ ബൈപ്പാസ് പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും കോടതിയില്‍ പരിഗണനയ്ക്ക് ഇരിക്കുന്ന ബൈപ്പാസിന്റെ നടത്തിപ്പിന്റെ സഹായം അഭ്യര്‍ഥിക്കാനും പ്രശ്‌നപരിഹാരത്തിന് മാര്‍ഗനിര്‍ദേശം ആരാഞ്ഞും മുഖ്യമന്ത്രിയെ കാണും. ആഗസ്ത് 12ന് ഡോ. എന്‍.ജയരാജ് എം.എല്‍.എ., കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുന്നത്. 

കാര്‍ കടയിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

  പൊന്‍കുന്നം: നിയന്ത്രണം വിട്ട കാര്‍ സ്റ്റേഷനറി കടയിലേക്ക് പാഞ്ഞുകയറി മൂന്നുപേര്‍ക്ക് പരിക്ക്. പൊന്‍കുന്നം ടൗണില്‍ മണിമല റോഡില്‍ നടന്ന അപകടത്തില്‍ പൊന്‍കുന്നം മുഹ്‌യിദ്ദീന്‍ മസ്ജിദിലെ ജീവനക്കാരനായ തമിഴ്‌നാട് പംബ്ലി സ്വദേശി മൊയ്തീന്‍ റാവുത്തര്‍ (50), ചിറക്കടവ് ധനുഷ് (17), കടയുടമ താഴത്തേടത്ത് ശ്രീധരന്‍പിള്ള (നാരായണപിള്ള) എന്നിവര്‍ക്കാണ് പരിക്ക്. മൊയ്തീന്‍ റാവുത്തറും ധനുഷും കടയില്‍ സാധനം വാങ്ങാന്‍ എത്തിയവരായിരുന്നു. ഇവര്‍ ഇരുവരും കാഞ്ഞിരപ്പള്ളി താലൂക്കാസ്​പത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം. ശ്രീധരന്‍പിള്ളയുടെ കടയുടെ മുന്‍ഭാഗത്തെ […]

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് പൊള്ളലേറ്റു

കാഞ്ഞിരപ്പള്ളി:ദേശീയപാത 220ല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ടയറുകള്‍ കത്തിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്(ശരത്-24)നിസ്സാര പൊള്ളലേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ടയറുകള്‍ കത്തിക്കുന്നതിനെ ചൊല്ലി ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ ചെറിയ വാക്കുതര്‍ക്കവും ഉണ്ടായി. ഇതിനിടെ ഹര്‍ത്താലനുകൂലികളില്‍ ചിലര്‍ എം.എസ്.എഫിന്റെ കൊടിമരവും യു.ഡി.എഫ്. പോസ്റ്റുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു.

പരിശീലന പരിപാടി

കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് കോളേജും പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയും മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ ബാങ്കും സംയുക്തമായി പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്ത് 3, 4 ദിവസങ്ങളില്‍ സെന്റ് ആന്റണീസ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഫോണ്‍: 9846890906, 9447128942.

യുവതി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു; ജനപ്രതിനിധികള്‍ രക്ഷിച്ചു

മുണ്ടക്കയം:അമ്മകൊല്ലാന്‍ ശ്രമിച്ച ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ജനപ്രതിനിധികള്‍ രക്ഷിച്ചു.അമ്മയെയും കുഞ്ഞിനെയും അനാഥാലയത്തിന് കൈമാറി. കോരുത്തോട് മടുക്ക പൊട്ടംകുളം വെട്ടുകല്ലാംകുഴി സ്റ്റീഫന്റെ ഭാര്യ ജെസ്സിയാണ് തന്റെ ഏഴുമാസം പ്രായമുള്ള ജോസഫിനെ(അപ്പു) കൊല്ലാന്‍ ശ്രമിച്ചത്. ജെസ്സിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച 5 മണിയോടെയാണ് സംഭവം. ബുധനാഴ്ച വൈകീട്ട് ജെസ്സി മകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിയെത്തി. എന്നാല്‍ ജെസ്സി അവരെ ഓടിച്ചു. 

ആനക്കൊമ്പ്‌: മോഹന്‍ലാലിനെ അറസ്‌റ്റ് ചെയ്യാത്തതെന്തെന്ന്‌ പി.സി. ജോര്‍ജ്‌

മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു നാല്‌ ആനക്കൊമ്പുകള്‍ കസ്‌റ്റഡിയിലെടുത്തിട്ടും മോഹന്‍ലാലിനെ എന്തുകൊണ്ട്‌ അറസ്‌റ്റ് ചെയ്യുന്നില്ലെന്നു ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. പാവപ്പെട്ടവന്റെ വീട്ടില്‍നിന്നാണു കൊമ്പ്‌ പിടിച്ചിരുന്നതെങ്കില്‍ ആറുമാസം കഴിയാതെ ജയിലില്‍നിന്നു പുറത്തിറങ്ങുമായിരുന്നില്ല. 12 ആനക്കൊമ്പുകള്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു പിടിച്ചതായാണ്‌ അറിവ്‌. ഇപ്പോള്‍ പറയുന്നതു തൃശൂര്‍കാരന്‍ കൊണ്ടുവന്നതാണെന്നാണ്‌. എങ്കിലും കസ്‌റ്റോഡിയന്‍ മോഹന്‍ലാല്‍ അല്ലേ, പി.സി. ജോര്‍ജ്‌ ചോദിച്ചു. മോഹന്‍ലാലിനെ അറസ്‌റ്റ് ചെയ്യണമെന്നു താല്‍പര്യമില്ല. ഏറെ ഇഷ്‌ടമുള്ള നടനാണ്‌ അദ്ദേഹം. പക്ഷേ, നിയമം എല്ലാവര്‍ക്കും തുല്യമാകണമെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു. 

വൈദ്യുതിചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധം

പൊന്‍കുന്നം: വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പൊന്‍കുന്നത്ത് പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.ബി. ബിനു, എന്‍. ഹരി, രാജേഷ് കര്‍ത്ത, എം.കെ. ബിജു, പി.ജി. രാജീവ്കുമാര്‍, എം.വി. വിജു, എന്‍.ആര്‍. മോഹനന്‍, വൈശാഖ്.എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എരുമേലി: വൈദ്യുതിചാര്‍ജ് വര്‍ധനയിലും വൈദ്യുതി മുടക്കത്തിനുമെതിരെ എരുമേലിയില്‍ വ്യാപാരികള്‍ പ്രകടനവും ധര്‍ണയും നടത്തി. ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം കടകളടച്ച് നടത്തിയ ധര്‍ണയില്‍ എരുമേലി, മുക്കൂട്ടുതറ, കനകപ്പലം, മൂക്കന്‍പെട്ടി, ഇരുമ്പൂന്നിക്കര യൂണിറ്റുകളില്‍ നിന്ന് […]

അരമനയില്‍ നിന്ന് ജനഹൃദയങ്ങളിലേക്ക്

മുക്കൂട്ടുതറ:പുനലൂര്‍ രൂപതാമെത്രാന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അറയാഞ്ഞിലിമണ്ണ് സെന്റ് ആന്റണീസ് ദേവാലയത്തില്‍ കാതോലിക്ക സന്ദര്‍ശനം നടത്തി. സ്വീകരണത്തിനും പൊന്തിഫിക്കല്‍ ദിവ്യബലിക്കും ശേഷം ഇടവകാംഗങ്ങളുമായും വിവിധ സംഘടനാ പ്രതിനിധികളുമായും പിതാവ് സംവദിച്ചു. ഇടവകയിലെ എല്ലാ വീടുകളും പിതാവ് സന്ദര്‍ശിക്കുകയും ചെയ്തു. ജനങ്ങളെയും ദേശത്തെയും അടുത്തറിയുകയും തന്റെ സ്‌നേഹാനേഷണങ്ങളും സാന്ത്വനവും നേരിട്ടറിയിക്കുകയും രോഗികള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്യുകയായിരുന്നു സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്ന് പിതാവ് പറഞ്ഞു.ദേവാലയത്തിന്‍െ ്രഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനായ അദ്ദേഹം വികാരി ഫാ. സാജന്‍ ജോസഫിനെയും ഇടവകാംഗങ്ങളെയും അഭിനന്ദിച്ചു. ഗാനരചയിതാവുകൂടിയായ പിതാവ് ദേവാലയ […]

തല ചായ്ക്കാന്‍ കൂര മാത്രം;ഒന്നുമില്ലായ്മയില്‍ ഒരു കുടുംബം

എരുമേലി: മൂന്നുസെന്റ് സ്ഥലം. അതിനുള്ളില്‍ പടുത വിരിച്ച മൂന്ന് ചെറിയ ഷെഡുകള്‍. ഉയര്‍ത്തിവച്ച രണ്ട് കല്ലുകള്‍ക്കുമീതെ കമ്പ് നാട്ടി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചപ്പോള്‍ അടുക്കളയായി. ഇതാണ് എലിവാലിക്കര കരിമ്പാനിയില്‍ നാരായണന്‍(63) തങ്കമ്മ(59)ദമ്പതികളുടെ വീട് കാറ്റും മഴയും വരുമ്പോള്‍ പടുത വീണ് തകരാതിരുന്നത് ഇവരുടെ സുകൃതംകൊണ്ട്. ജീവിക്കാന്‍ മാര്‍ഗമില്ലെങ്കില്‍ ഇവരുടെ ത്യാഗമനോഭാവം പ്രസവത്തിലെ പെറ്റമ്മയുപേക്ഷിച്ച ഒരു പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമാക്കി. കാഞ്ഞിരപ്പള്ളിയിലെ ഒരു ആസ്​പത്രയില്‍നിന്ന് ഏഴുവര്‍ഷം മുമ്പ് ഏറ്റെടുത്ത പെണ്‍കുഞ്ഞിന് ഇന്ന് ഏഴുവയസ്സായി. മണിപ്പുഴ ക്രിസ്തുരാജ് എല്‍.പി.സ്‌കൂളില്‍ രണ്ടാംക്ലാസില്‍ […]

നിയന്ത്രണംവിട്ട വാന്‍ റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞു

വാഴൂര്‍: കെ.കെ.റോഡില്‍ ചെല്ലിമറ്റം വളവില്‍ നിയന്ത്രണംവിട്ട വാന്‍ റോഡില്‍നിന്ന് 10 അടിയോളം താഴ്ചയില്‍ റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞു. വാനിലുണ്ടായിരുന്ന കോട്ടയം ചുങ്കം സ്വദേശി റിനീഷിന്(37) പരിക്കേറ്റു. ഇദ്ദേഹത്തെ കങ്ങഴയിലെ സ്വകാര്യാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു. അപകടം. കൊട്ടയത്തുള്ള സി.എഫ്.എല്‍. ബള്‍ബ് സെയില്‍സ് ഏജന്‍സിയുടേതാണ് വാന്‍. പൊന്‍കുന്നത്തുനിന്ന് കോട്ടയത്തേക്കു പോകുകയായിരുന്ന വണ്ടി വാഴൂര്‍ നെടുമാവിനും പുളിക്കല്‍ക്കവലയ്ക്കും ഇടയിലുള്ള ചെല്ലിമറ്റം വളവിലാണ് അപകടത്തിപ്പെട്ടത്.

താക്കീത് അവഗണിച്ച് ചീട്ടുകളി സംഘം വീണ്ടും കളിച്ച്കുടുങ്ങി

മുണ്ടക്കയം: നിയമപാലകരുടെ താക്കീത് വകവയ്ക്കാതെ വീണ്ടും ചീട്ടുകളിച്ച ഒമ്പതംഗ സംഘം കുടുങ്ങി മുണ്ടക്കയം ഓട്ടോ സ്റ്റാന്‍ഡില്‍ പണംവച്ച് ചീട്ടുകളിച്ച 9 അംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1070 രൂപ പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ടൗണിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ശനിയാഴ്ച രാത്രി 12ന് ചീട്ടുകളിച്ചവരാണ് പിടിയിലായത്. പണംവച്ചല്ല ചീട്ടുകളിയെന്നുപറഞ്ഞ സംഘത്തെ പോലീസ് നേരത്തെ താക്കീത്‌ചെയ്ത് വിട്ടയച്ചു. എന്നാല്‍, ഇവര്‍ വീണ്ടും കളിതുടര്‍ന്നു. ഒരു മണിക്കൂറിനുശേഷം ഇതുവഴിയെത്തിയ പോലീസ് ഇവരെ അറസ്റ്റ്‌ചെയ്യുകയായിരുന്നു.

പോലീസുകാരന്റെ മര്‍ദനമേറ്റ് ഭാര്യ ആസ്‌പത്രിയില്‍

മുണ്ടക്കയം: പോലീസുകാരന്‍ ഭാര്യയെ തൊഴിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. മുരിക്കുംവയല്‍ കപ്ലിയില്‍ സുഷമ രമേശി (39)നാണ് പരിക്കേറ്റത്. ഇവര്‍ 35-ാം മൈലിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. വിവാഹമോചന അപേക്ഷയില്‍ ഒപ്പിടമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇതുസംബന്ധിച്ച് സുഷമയുടെ ഭര്‍ത്താവും വടക്കന്‍പറവൂര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവറുമായ രമേശ് ബാബുവിനെ(42)തിരെ മുണ്ടക്കയം പോലീസ് കേസെടുത്തു. കഴിഞ്ഞ 24നാണ് കേസിനാസ്​പദമായ സംഭവം. ഗാര്‍ഹിക സംരക്ഷണ നിയമപ്രകാരം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുഷമ കഴിഞ്ഞ ഒന്നര വര്‍ഷമായി കുട്ടികളോടും ഭര്‍ത്താവിന്റെ അച്ഛനമ്മമാരോടുമൊപ്പം മുരിക്കുംവയല്‍ കപ്ലിയിലെ വീട്ടിലാണ് താമസം. […]

ലോറിയില്‍നിന്ന് ഡീസലൂറ്റാന്‍ ശ്രമം; മൂന്നംഗ സംഘം അറസ്റ്റില്‍

മുണ്ടക്കയം: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്ന് ഡീസല്‍ ഊറ്റാന്‍ ശ്രമിച്ച കേസില്‍ 3 പേരെ മുണ്ടക്കയം പോലീസ് അറസ്റ്റ്‌ചെയ്തു. മുണ്ടക്കയം പാറയില്‍ പുരയിടം നിസാര്‍ (25), മാതുണ്ടത്തില്‍ സുധി (22), കൊച്ചുപറമ്പത്തില്‍ രാഹുല്‍ (23) എന്നിവരെയാണ് എസ്.ഐ. മുഹമ്മദ് ഹനീഫയും സംഘവും അറസ്റ്റുചെയ്തത്. നൈറ്റ് പട്രോളിങ്ങിനിടയിലാണ് അറസ്റ്റ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് വരിക്കാനി കവലയിലാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഡീസല്‍ ടാങ്കിന്റെ പൂട്ടുതുറന്ന് പ്ലാസ്റ്റിക്, അലുമിനിയം കുഴല്‍വഴി ഓട്ടോയില്‍ വച്ചിരുന്ന പ്ലാസ്റ്റിക് ജാറിലേക്ക് ഡീസല്‍ ഊറ്റാന്‍ ശ്രമിക്കുകയായിരുന്നു സംഘം. […]

ദേശീയപാത അറ്റകുറ്റപ്പണി തിങ്കളാഴ്ച മുതല്‍

ദേശീയപാത 220ല്‍ മുണ്ടക്കയം മുതല്‍ കോട്ടയം വരെയുള്ള 54 കി.മീ. ദൂരം കുഴിയടയ്ക്കല്‍ തിങ്കളാഴ്ച തുടങ്ങും. കുഴികള്‍ ഏറെയുള്ള മുണ്ടക്കയത്തുനിന്നാണ് പണി തുടങ്ങുക. ഇതിനായി ദേശീയപാത 11എ വിഭാഗം രണ്ടുഘട്ടമായി 6 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാധാരണ ടാറിങ് തന്നെയാണ് കുഴികളില്‍ ചെയ്യുന്നത്. റീടാറിങ് ടെന്‍ഡര്‍ ആയെങ്കിലും മഴ മാറാതെ പണി തുടങ്ങില്ല. ദേശീയപാത 220ല്‍ 14-ാം മൈല്‍ മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗമാണ് ഏറെ പൊട്ടിപ്പൊളിഞ്ഞത്. കാലവര്‍ഷം തുടങ്ങിയതിനുശേഷം ഒരുതവണ ഷെല്‍മാക്ക് മിശ്രിതം ഉപയോഗിച്ച് കുഴികള്‍ […]

ഓവര്‍സിയര്‍ ഒഴിവ്

പാറത്തോട്:ഗ്രാമപ്പഞ്ചായത്തിലെ ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ഒഴിവുണ്ട്. സിവില്‍ എന്‍ജിനിയറിങ് ഡിഗ്രി/ഡിപ്ലോമ, ഐ.റ്റി.സി/ ഐ.റ്റി.ഐ.(സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ബി.കോം., പി.ജി.ഡി.സി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ആഗസ്ത് മൂന്നിന് മൂന്നുമണിക്ക് മുമ്പായി പഞ്ചായത്തോഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.

മദ്യശാല മാറ്റിസ്ഥാപിക്കണം

പൊന്‍കുന്നം:പോസ്റ്റോഫീസിന് സമീപം ടൗണിലെ തിരക്കേറിയ ഭാഗത്തായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല മാറ്റിസ്ഥാപിക്കണമെന്ന് ടൗണ്‍ വികസനസമിതി ആവശ്യപ്പെട്ടു. മദ്യം വാങ്ങാനായി വരുന്നവര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.

തട്ടുകടകളില്‍ പരിശോധനയില്ല

ആരോഗ്യ വകുപ്പിന്റെ കണ്ണെത്താത്ത വൈകുന്നേരങ്ങളിലെ ഭക്ഷണശാലകളില്‍ തിരക്കേറുന്നു. പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ കണ്ടെത്തിയതും ഉപഭോക്താക്കളെ അകറ്റി. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുടെ കച്ചവടം വളരെ കുറഞ്ഞു പോയതായി കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ തട്ടുകടകളിലെ തിരക്കിന് യാതൊരു കുറവും ഇല്ല. തുറന്നുവച്ച് ഭക്ഷണം വില്‍ക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ഇവര്‍ക്ക് പ്രശ്‌നമേയല്ല. തുറന്ന അന്തരീക്ഷത്തില്‍ റോഡരികില്‍ തയ്യാര്‍ ചെയ്യുന്ന വിഭവങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

പി.സി.ജോര്‍ജ് പറഞ്ഞത് കേരളാ കോണ്‍ഗ്രസ്സിന്റെ അഭിപ്രായം-ജോയി എബ്രഹാം

ഈരാറ്റുപേട്ട:നെല്ലിയാമ്പതി എസ്റ്റേറ്റ് സംബന്ധമായ കാര്യങ്ങളില്‍ സാധാരണക്കാരായ കര്‍ഷകരുടെ കൂടെയാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പറഞ്ഞത് കേരള കോണ്‍ഗ്രസ്സിന്റെ അഭിപ്രായമാണെന്നും അഡ്വ. ജോയി എബ്രഹാം എം.പി.പറഞ്ഞു. പാര്‍ട്ടി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും മാതൃകയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പുതിയ എം.പി.യെന്ന് ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എഫ്.കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി പ്രസിഡന്റ് ഇ.ജെ. ആഗസ്തി, ജോസി കലൂര്‍, […]

സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു

എരുമേലി:സമയത്തെച്ചൊല്ലി സ്വകാര്യ, കെ.എസ്.ആര്‍.ടി.സി. ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. തര്‍ക്കം പലപ്പോഴും വാക്കേറ്റത്തിലെത്തുന്നു. ഇത് യാത്രക്കാര്‍ക്ക് സമയനഷ്ടത്തിനും കാരണമാകുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് എരുമേലി സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ സമയത്തെച്ചൊല്ലി സ്വകാര്യ, കെ.എസ്.ആര്‍.ടി.സി. ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റത്തിനിടെ ഒരു ബസ്സിന്റെ ചില്ല് പൊട്ടിച്ചതായും പറയുന്നു. അരമണിക്കൂറോളം നീണ്ട തര്‍ക്കം ഇരു ബസ്സുകളിലെയും യാത്രക്കാരെയാണ് ഏറെ വലച്ചത്. ബസ്സുകള്‍ സമയക്ലിപ്തത പാലിക്കാത്തത് മത്സരയോട്ടത്തിനും കാരണമാകു

മലയോരമേഖല മാലിന്യ വിമുക്തമാക്കാന്‍ കൂട്ടിക്കലില്‍ ബൃഹദ്‌പദ്ധതി

മുണ്ടക്കയം:മലയോരമേഖലയിലെ പഞ്ചായത്തുകളിലെ മാലിന്യ സംസ്‌കരണത്തിന് പരിഹാരമാകുന്നു. മേഖലയിലെ ആറ് പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ കൂട്ടിക്കലില്‍ വന്‍ മാലിന്യ സംസ്‌കരണപ്ലാന്റ് ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. കൊടുങ്ങല്ലൂരുള്ള സ്വകാര്യ കമ്പനി 2 കോടി രൂപ മുതല്‍മുടക്കില്‍ കൂട്ടിക്കലിലെ സ്വകാര്യ എസ്റ്റേറ്റില്‍ പ്ലാന്റ് സ്ഥാപിക്കും. ദിനം പ്രതി അഞ്ച് ടണ്‍ മാലിന്യം പ്ലാന്റില്‍ സംസ്‌കരിക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങളെ വേര്‍തിരിച്ചെടുത്ത് മാലിന്യത്തില്‍ നിന്ന് ജൈവവളം നിര്‍മ്മിക്കുകയാണ്……………. പ്ലാന്റിന് ഗുണം ലഭിക്കും. മാലിന്യ സംസ്‌കരണം കൂടുതല്‍ പ്രശ്‌നമായ കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകള്‍ക്കാണ് […]

വന്ധ്യംകരണ ശസ്ത്രക്രിയാക്യാമ്പ്

പൊന്‍കുന്നം:കാഞ്ഞിരപ്പള്ളിഗവ. താലൂക്ക് ആസ്​പത്രിയില്‍ പുരുഷവന്ധ്യംകരണ ശസ്ത്രക്രിയാക്യാമ്പ് 30ന് നടത്തും. ഫോണ്‍: 9447827472, 9495574524.

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം അദാലത്ത്

കാഞ്ഞിരപ്പള്ളി: ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട പരാതികളില്‍ ജില്ലാ കളക്ടര്‍ അദാലത്ത് നടത്തും. ആഗസ്ത് ഏഴാം തിയ്യതി 10.30ന് കാഞ്ഞിരപ്പള്ളി മിനി സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത്. അപേക്ഷകള്‍ 2-ാം തിയ്യതി മൂന്നുമണി വരെ വില്ലേജോഫീസുകളില്‍ സ്വീകരിക്കും.

വീണ്ടും വൃത്തിഹീനമായ അന്തരീക്ഷം കാഞ്ഞിരപ്പള്ളിയില്‍ രണ്ട് ഹോട്ടലുകള്‍ക്ക് പിഴ

:ശനിയാഴ്ച കാഞ്ഞിരപ്പള്ളി നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ഹോട്ടലുകള്‍ക്ക് 1000 രൂപ വീതം പിഴ ചുമത്തുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി നഗരമധ്യത്തിലെ സ്വാഗത് ഹോട്ടല്‍, സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ റാണ റെസ്‌റ്റോറന്റ് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്. സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ മലിനമായ കിണറ്റിലെ വെള്ളം ഉപയോഗിച്ചതിന് റാണ റെസ്റ്റോറന്റിന് താക്കീത് നല്‍കുകയും , ജലവിതരണക്കുഴല്‍ വിച്ഛേദിക്കുകയും ടാങ്കുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകളില്‍ നിന്നായി 24000 രൂപ പിഴ […]

ഐഎന്‍ടിയുസി ഓട്ടോറിക്ഷാതൊഴിലാളി സംഘടന പുനഃസംഘടിപ്പിച്ചു

പൊന്‍കുന്നം: ചിറക്കടവ് മണ്ഡലം ഐഎന്‍ടിയുസി ഓട്ടോറിക്ഷാതൊഴിലാളി സംഘടന പുനഃസംഘടിപ്പിച്ചു. പ്രസിഡന്റായി ജയകുമാര്‍ കുറിഞ്ഞിയില്‍, വൈസ് പ്രസിഡന്റായി ജോസഫ് വര്‍ഗ്ഗീസ് എന്നിവരെ തിരഞ്ഞെടുത്തു. ടി.ആര്‍. പ്രദീപ് (സെക്ര.), ജിജി തോമസ് (ജോ. സെക്ര.), ജോസ് തോമസ് (ട്രഷ.). തോമസ് പുളിക്കന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.എ. മാത്യു ഉദ്ഘാടനം ചെയ്തു. സനോജ് പനയ്ക്കല്‍, ഷാജി വട്ടപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗത്വകാര്‍ഡ്‌വിതരണവും നടത്തി.

ഇത് ഷോക്ക്

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, പെട്രാളിന്റെ അടിക്കടിയുള്ള വില വര്‍ധന,പാചകവാതകത്തിനും വിലകൂടി. ഇപ്പോഴിതാ വൈദ്യുതിക്കും ചാര്‍ജ് കൂട്ടി. സാധാരണക്കാരന്റെ ദൈനംദിന ജീവിതം കൂടുതല്‍ ദുഷ്‌കരമാവുകയാണ്. ദിവസേനയുള്ള സമ്മര്‍ദ്ദങ്ങളിലേക്ക് വൈദ്യുത ചാര്‍ജ് വര്‍ധന എന്ന ഇരുട്ടടി കൂടിയായപ്പോള്‍ നട്ടം തിരിയുന്നത് സാധാരണക്കാരാണ്.

മദ്ബഹ കൂദാശകര്‍മ്മം ഇന്ന്

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ് പള്ളിയുടെ പുതുക്കിപ്പണിത മദ്ബഹയുടെ കൂദാശകര്‍മ്മം ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് മാര്‍ മാത്യു അറയ്ക്കല്‍ കൂദാശ നിര്‍വഹിക്കും.

യാത്രാസൗജന്യം: തീരുമാനമായില്ല

മുണ്ടക്കയം, പെരുവന്താനം, കുട്ടിക്കാനം മേഖലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യപ്രശ്‌നത്തിന് തീരുമാനമായില്ല. സ്വകാര്യ ഫാസ്റ്റ്,സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍ക്ക് നിയമസഭയില്‍ ഉറപ്പു നല്‍കി. കോടതിയെ സമീപിച്ചാണ് സ്വകാര്യബസ്സുടമകള്‍ ഫാസ്റ്റും സൂപ്പര്‍ഫാസ്റ്റും ആക്കാനുള്ള അനുമതി വാങ്ങിയത്. സ്‌കൂള്‍സമയത്തുള്ള സ്വകാര്യബസ്സുകള്‍ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റുകളാക്കിയതോടെ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പമാണ് സ്‌കൂളില്‍ നിന്ന് പോകുന്നത്. മേഖലയിലെ വിവിധ സ്‌കൂളുകളിലെ പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് സ്വകാര്യബസ്സുകളുടെ ഈ നിലപാടില്‍ ബുദ്ധിമുട്ടുന്നത്.

ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന്

ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ പ്രധാനതിരുനാള്‍ ശനിയാഴ്ച ഭക്തിപുരസരം ആഘോഷിക്കും. പത്തുദിവസമായി നടന്നുവരുന്ന തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ദിവസവും എത്തുന്നത്.

പ്രവാസികളുടെ ഐഡന്റിറ്റി കാര്‍ഡ്: കോട്ടയത്ത് അപേക്ഷ സ്വീകരിക്കും

വിദേശത്ത് ജോലിചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന ഐ.ഡി. കാര്‍ഡിനും വിദേശത്തുനിന്ന് മടങ്ങിയെത്തിയവര്‍ക്ക് സാന്ത്വന പദ്ധതിയില്‍ നല്‍കുന്ന സഹായത്തിനുമുള്ള അപേക്ഷകള്‍ ജൂലായ് 30ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരിക്കും. അപേക്ഷാഫോറം കളക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ ലഭ്യമാണ്. www. norkaroots. net എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഐ. ഡി. കാര്‍ഡിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെ വാര്‍ഡ് മെമ്പര്‍ ഒപ്പിട്ടിരിക്കണം. അപേക്ഷയോടൊപ്പം നിലവിലുള്ള വിസ, പാസ്‌പോര്‍ട്ട്, രണ്ട് കളര്‍ […]

സിബിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

കാഞ്ഞിരപ്പള്ളി: ചിറ്റടി അട്ടിവളവില്‍ വാഹനാപകടത്തില്‍ മരിച്ച ചോറ്റി മരുതുംവയലില്‍ സിബിയുടെ കുടുംബത്തിന് നാട്ടുകാര്‍ സമാഹരിച്ച ധനസഹായം കൈമാറി. സിബിയുടെ കുടുംബത്തിന് സഹായഹസ്തമായി 4,30,645 രൂപ സിബിയുടെ ഭാര്യ അനിലയ്ക്ക് പഞ്ചായത്തംഗം വിജയമ്മ വിജയലാല്‍ കൈമാറി. ഏപ്രില്‍ 12ന് ചിറ്റടി അട്ടിവളവില്‍ ടിപ്പറും ട്രാന്‍സ്‌പോര്‍ട്ട് ബസ്സും കൂട്ടിയിടിച്ചാണ് സിബി മരണമടഞ്ഞത്. സിബിയുടെ സഹായനിധികമ്മിറ്റി അംഗങ്ങളായ ജോമോന്‍, ഒ.കെ. കൃഷ്ണ, സീതി, സുഭാഷ്, വി. രാജന്‍, ഷാജു, തോമസ് എന്നിവര്‍ പങ്കെടുത്തു.

കൈക്കൂലി വാങ്ങുമ്പോള്‍ സെയില്‍സ്ടാക്‌സ് ഓഫീസര്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: സ്വകാര്യസ്ഥാപന ഉടമയോട് കൈക്കൂലി വാങ്ങുമ്പോള്‍ സെയില്‍സ്ടാക്‌സ് ഓഫീസറെ അറസ്റ്റുചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് പനച്ചിക്കല്‍ പി.ഇ.താഹ(53) ആണ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ വച്ച് വിജിലന്‍സുകാരുടെ പിടിയിലായത്. നിലവില്‍ കുമളിയില്‍ സെയില്‍സ്ടാക്‌സ് ഓഫീസറാണ് അറസ്റ്റിലായ താഹ. കോട്ടയം ഇല്ലിക്കല്‍ സ്വദേശി സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപന ഉടമയായ സാബുവിന്റെ പരാതിയിലാണ് ഡിവൈ.എസ്.പി. എ.സി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സെയില്‍സ് ടാക്‌സ് ഓഫീസറെ അറസ്റ്റ് ചെയ്തത്.കോട്ടയം ഓഫീസില്‍ കഴിഞ്ഞദിവസംവരെ ജോലിയിലിരുന്ന ഓഫീസര്‍ സാബുവിന്റെ സ്ഥാപനത്തിന്റെ സെയില്‍സ്ടാക്‌സ് അധികം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയത്. […]

രാത്രി വെളുക്കുമ്പോള്‍ ഡാമേജ്‌ ‘ഫ്രഷാ’കും; പിന്നില്‍ ഉദ്യോഗസ്‌ഥ- മാഫിയ കൂട്ടുകെട്ട്‌

സംസ്‌ഥാനത്ത്‌ പുഴുവരിച്ചതും ചത്തതുമായ കോഴികളെ ആവശ്യാനുസരണം വിറ്റഴിക്കുന്നതിനു പിന്നില്‍ ഉദ്യോഗസ്‌ഥ-മാഫിയ കൂട്ടുകെട്ട്‌. പരിശോധനകള്‍ ഒഴിവാക്കി മാഫിയകള്‍ക്കു വേണ്ടതെല്ലാം ചെയ്‌തുകൊടുക്കുന്നതും ഈ ഉദ്യോഗസ്‌ഥര്‍തന്നെ. തമിഴ്‌നാട്‌ ലോബിയുടെ ബിനാമികളായ ചില ഏജന്‍സികളുടെ നേതൃത്വത്തിലാണു രോഗം പിടിപ്പെട്ടതുള്‍പ്പെടെയുള്ള ഇറച്ചിക്കോഴികളെ സംസ്‌ഥാനത്ത്‌ എത്തിക്കുന്നത്‌. 

ഭരണങ്ങാനം ഒരുങ്ങി: പ്രധാന തിരുനാള്‍ നാളെ

ഭരണങ്ങാനം: ഭക്‌തലക്ഷങ്ങളെ വരവേല്‍ക്കാന്‍ ആത്മീയതയുടെ കരുത്തുമായി തീര്‍ത്ഥാടന കേന്ദ്രം ഒരുങ്ങി. വിശുദ്ധയുടെ പ്രധാന തിരുനാള്‍ ദിനമായ നാളെ എത്തുന്ന ലക്ഷക്കണക്കായ വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. വിശുദ്ധയുടെ സന്നിധിയില്‍ എത്തുന്ന വിശ്വാസികള്‍ക്കെല്ലാം ഏതുസമയവും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുംവിധമാണ്‌ ക്രമീകരണങ്ങള്‍.

മണിമല ആലപ്രയില്‍ സാമൂഹികവിരുദ്ധശല്യം

മണിമല:ആലപ്ര മേലേക്കവല ഭാഗത്ത് മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം വര്‍ധിച്ചു. വീട്ടുമുറ്റത്ത് കിടക്കുന്ന വാഹനങ്ങളുടെ കാറ്റഴിച്ചുവിടുക, കോഴികളെ മോഷ്ടിക്കുക, റോഡ് സൈഡിലെ ബോര്‍ഡുകള്‍ മോഷ്ടിക്കുക എന്നിവ പതിവാണ്.കഴിഞ്ഞ രാത്രിയില്‍ കൃഷിയും നശിപ്പിച്ചു. ആലപ്ര ഭാരതീയത്തില്‍ മോഹനന്‍പിള്ളയുടെ പത്തോളം റബ്ബര്‍ മരങ്ങളുടെ തൊലി കരിങ്കല്ലിനിടിച്ച് നശിപ്പിച്ചു. ഇതുസംബന്ധിച്ച് വീട്ടുകാര്‍ മണിമല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുണ്ടക്കയം പഞ്ചായത്ത്‌പൊതുമാര്‍ക്കറ്റില്‍ പരിശോധന നടത്തി

മുണ്ടക്കയം: പഞ്ചായത്തിന്റെ പൊതു മാര്‍ക്കറ്റ് കെട്ടിടസമുച്ചയം ജില്ലാ ആരോഗ്യ വിദഗ്ദ്ധര്‍ പരിശോധിച്ചു. പൊതുമാര്‍ക്കറ്റ് നടത്താനുള്ള സൗകര്യം വിലയിരുത്താനാണ് വിദഗ്ദ്ധര്‍ എത്തിയത്. ഇവര്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കും. പൊതു മാര്‍ക്കറ്റ് നടത്തിപ്പിനാവശ്യമായ എല്ലാവിധ നടപടികളും പൂര്‍ത്തിയായിരിക്കയാണ്. സ്ലോട്ടര്‍ഹൗസ് നിര്‍മ്മാണം മാത്രമാണ് ബാക്കിയായിട്ടുള്ളത്. താല്കാലിക സംവിധാനമെന്ന നിലയ്ക്ക് ഈരാറ്റുപേട്ട പഞ്ചായത്തുമായി സഹകരിച്ച് പോകാനാണ് തീരുമാനം.

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സാമുദായിക നീതി വേണം-അല്മായ കമ്മീഷന്‍

കാഞ്ഞിരപ്പള്ളി:ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തുന്ന പദ്ധതികളില്‍ ന്യൂനപക്ഷ സമുദായ വിഭാഗങ്ങള്‍ക്ക് പങ്കാളിത്തവും സാമുദായിക നീതിയും ലഭിക്കണമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേമ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ വ്യക്തമായ മാനദണ്ഡങ്ങളുണ്ടാകണം. ഒരു സമുദായത്തിനുമാത്രം മുന്‍ഗണന നല്‍കുന്നത് ഇതര ന്യൂനപക്ഷവിഭാഗങ്ങളെ ആക്ഷേപിക്കുന്നതാണെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി വി.ഡി.സെബാസ്റ്റിയന്‍ പറഞ്ഞു.

മുണ്ടക്കയം ടൗണില്‍ നാല് ഹോട്ടലുകള്‍ക്ക് പിഴ

മുണ്ടക്കയം:ശുചിത്വമില്ലായ്മ,വൃത്തിഹീനമായ അടുക്കള, ഭക്ഷണസാധനങ്ങളില്‍ കൃത്രിമനിറം ചേര്‍ക്കല്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് മുണ്ടക്കയം ടൗണിലെ നാല് ഹോട്ടലുകള്‍ക്ക് പിഴയിട്ടു. വ്യാഴാഴ്ച ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ്പിഴ ഈടാക്കിയത്. നാല് കടകള്‍ക്കും കൂടി 22500 രൂപ പിഴയും നോട്ടീസും നല്‍കി. ഒമ്പത് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 

യാത്രാ സൗജന്യമില്ല; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

മുണ്ടക്കയം ഈസ്റ്റ്:സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ നല്‍കാത്തത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു. ദേശീയപാത 220ല്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റുകളായിമാറിയതാണ് കണ്‍സഷന്‍ നല്കാത്തതിന് കാരണം. ഇതേതുടര്‍ന്ന് സ്‌കൂള്‍ അധികൃതരും നാട്ടുകാരും ജനപ്രതിനിധികളും കളക്ടര്‍ക്ക് നിവേദനം നല്‍കി. മുണ്ടക്കയം, പെരുവന്താനം, കുട്ടിക്കാനം മേഖലയിലെ സ്‌കൂളുകളില്‍ 20ശതമാനത്തോളം വിദ്യാര്‍ഥികള്‍ ദിവസേന ഹാജരാകുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഹൈറേഞ്ച് മേഖലയില്‍ ഏകജാലകത്തിലൂടെ പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് സ്വകാര്യ ബസുകളുടെ ഈ നടപടി ദുരിതമായത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള സര്‍വ്വീസുകള്‍ ഫാസ്റ്റാക്കി […]

എസ്.ഐ.നിരപരാധിയെ മര്‍ദ്ദിച്ചെന്ന് പരാതി

പൊന്‍കുന്നം:മാല മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയെ എസ്.ഐ മര്‍ദ്ദിച്ചെന്ന് പരാതി. വഞ്ചിമല നിരപ്പേല്‍ ഹരിദാസ്(40) ഈ സംഭവത്തെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്കാസ്​പത്രിയില്‍ ചികിത്സയിലാണ്. വഞ്ചിമലയില്‍ ഒരു വീട്ടില്‍ അതിക്രമിച്ചുകയറി എണ്‍പതുകാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയായ അനീഷാണെന്ന് കരുതി പൊന്‍കുന്നം ടൗണില്‍വച്ച് എസ്.ഐ.യും സംഘവും ഹരിദാസിനെ പിടികൂടിയിരുന്നു. അനീഷാണ് നടന്നുപോകുന്നതെന്ന് ആരോ വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഇതിനിടെ തന്നെ മാര്‍ദ്ദിച്ചെന്നാണ് ഹരിദാസിന്റെ പരാതി. അനീഷാണെന്ന് കരുതി ഹരിദാസിനെ കസ്റ്റഡിയിലെടുത്തെന്നും അനീഷല്ലെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് വിട്ടയച്ചെന്നും പൊന്‍കുന്നം […]

ബാര്‍ ഹോട്ടലുകള്‍ക്ക് പിഴ

പൊന്‍കുന്നം: ടൗണിലെ രണ്ട് ബാര്‍ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ശുചിത്വം ഇല്ലായ്മയുടെ പേരില്‍ ഒരു ഹോട്ടലിന് പതിനായിരം രൂപയും, മറ്റൊന്നിന് 2500 രൂപയും പിഴയിട്ടു. ഹോട്ടലുകളുടെ അടുക്കളകളും ഭക്ഷണം സൂക്ഷിക്കുന്ന ഇടവും വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. എല്ലാവിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ മുന്‍കാല്യപ്രാബല്യത്തോടെ് നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി. 500 യൂണിറ്റ് വരെ നിലവിലുള്ള സ്ലാബ് സമ്പ്രദായം തുടരും. സിംഗിള്‍ ഫേസ് കണക്ഷന് 20 രൂപയും ത്രീഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ആയി ഫിക്‌സഡ് ചാര്‍ജും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഓരോ സ്ലാബിലെയും പുതുക്കിയ വൈദ്യുതി നിരക്ക് യൂണിറ്റിറ്റ് എന്നീ ക്രമത്തില്‍. 

വിവരാവകാശ നിയമം – എന്താണ്, എങ്ങനെ നമുക്ക് പ്രയോജനപെടുതാം ?

വിവരാവകാശ നിയമം അനന്തമായ സദ്യതകള്‍ ഉള്ള ഒരു നിയമം ആണ് ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മള്‍ ഏറ്റവും ചൂഷണം നേരിടുന്ന വില്ലജ് ഓഫീസുകളിലും പഞ്ചായത്ത് , താലൂക്ക് ഓഫീസുകള്‍ പോലീസ് സ്റ്റേഷന്‍ സര്‍ക്കാര്‍ ആശുപതികള്‍ എല്ലാം ഈ നിയമത്തിന്റെ പരുധിയില്‍ വരുന്നതാണ് . ഏതെങ്കിലും ഓഫീസുകളില്‍ നമ്മടെ ഫയലുകള്‍ താമസിപ്പിക്കയോ, നമ്മുടെ അപേക്ഷകള്‍ക്ക് വ്യക്തമായ് മറുപടി കിട്ടാതിരിക്കയോ, നമുക്ക് അവകാശമുള്ള അനുകുല്യങ്ങള്‍ നിഷേധിക്കപ്പെടുകയോ, ആവശ്യം ഇല്ലാത്ത കാരണങ്ങള്‍ക്ക് നമ്മെ ബുദ്ടിമുട്ടിക്കയോ ചെയ്താല്‍ നമുക്ക് ഈ നിയമം വഴി അപേക്ഷ സമര്‍പ്പിക്കുകയും […]

അല്‍ഫോണ്‍സാമ്മ സമ്മാനിച്ചത് ദൈവസ്‌നേഹത്തിന്റെ കാതല്‍ -മാര്‍ മാത്യു അറയ്ക്കല്‍

ആഴമേറിയ സഹനത്തിലൂടെ ദൈവസ്‌നേഹത്തിന്റെ കാതലാണ് അല്‍ഫോണ്‍സാമ്മ സമ്മാനിച്ചതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അഭിപ്രായപ്പെട്ടു. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തിരുനാളിന്റെ ഭാഗമായി കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടനകേന്ദ്രം അസിസ്റ്റന്റ് റെക്ടര്‍ ഫാ.ജോര്‍ജ് കാവുംപുറത്ത്, ഫാ.ജോസഫ് മുരുതുകുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. വ്യാഴാഴ്ച രാവിലെ 5.30ന് ഫാ.തോമസ് ചില്ലയ്ക്കല്‍, 6.30 ന് ഫാ.ജോസ് നെല്ലിക്കാത്തെരുവില്‍, 8.30 ന് റവ.ഡോ.വിന്‍സന്റ് ആലപ്പാട്ട്, 11ന് മാര്‍ ലോറന്‍സ് മുക്കുഴി, 5ന് ഫാ.ഫിലിപ്പ് ഞരളക്കാട്ട് എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും. […]

പ്രവേശം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ക്ക് മടി: ഉപരിപഠനം അനിശ്ചിതത്വത്തില്‍

:ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വര്‍ധിപ്പിച്ച് നല്‍കിയ സീറ്റുകളിലേയ്ക്ക് പ്രവേശം നടത്തുന്നതിന് മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് മടി. ജില്ലയിലെ ചില മാനേജ്‌മെന്റ് സ്‌കൂളുകളാണ് ഇത്തരം നിലപാടുമായി മുന്നോട്ടു പോകുന്നത്. അധികമായി അനുവദിച്ച 20 ശതമാനം സീറ്റുകളിലേയ്ക്ക് ഇനിയും പ്രവേശം നല്‍കിയാല്‍ വളരെ മാര്‍ക്ക് കുറഞ്ഞ വിദ്യഥത്ഥികള്‍ക്ക് പ്രവേശം നല്‍കേണ്ടി വരും. ഇത് സ്‌കൂളുകളുടെ വിജയശതമാനം താഴുന്നതിന് കാരണമാകും. ഇതില്‍ നിന്ന് രക്ഷപെടാനാണ് കൂടുതലായി അനുവദിച്ച സീറ്റുകളിലേയ്ക്ക് പ്രവേശം നടത്താന്‍ മാനേജ് മെന്റുകള്‍ മടിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമായി അനുവദിച്ച മുഴുവന്‍ […]

ഒളിമ്പിക്‌സ് വിളംബരറാലി നടത്തി

കൂവപ്പള്ളി: ഒളിമ്പിക്‌സിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂവപ്പള്ളിസെന്റ് ജോസഫ്‌സ് സ്‌കൂള്‍ കുട്ടികള്‍ ഒളിമ്പിക്‌സ് വിളംബര റാലി നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് തറപ്പേലിന്റെ അധ്യക്തയില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. കുഞ്ഞുമോന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ജോസ് കൊച്ചുപുര, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ തോമസ് വര്‍ഗീസ് പി.ടി.എ. പ്രസിഡന്റ് കെ.ജെ. ജോസുകുട്ടി എന്നിവര്‍ സംസാരിച്ചു.

പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം വൈകുന്നു -പാരലല്‍ കോളേജ് അസോ.

എം.ജി. യൂണിവേഴ്‌സിറ്റിയില്‍ 2012ല്‍ പ്രൈവറ്റായി ബി.എ., ബി.കോം. പരീക്ഷകളെഴുതിയ വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിക്കാത്തത് ഉപരിപഠനസാധ്യത തടസ്സപ്പെടുത്തുന്നതായി ഓള്‍ കേരള പാരലല്‍ കോളേജ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മാണി അമ്പാട്ടുപറമ്പില്‍ അറിയിച്ചു. 2012 ഏപ്രിലില്‍ പ്രൈവറ്റായി ഒന്നാംവര്‍ഷ ബി.എ. /ബി.കോം. പരീക്ഷകള്‍ എഴുതിയവരുടെ ഇംഗ്ലീഷ്, സെക്കന്‍ഡ് ലാംഗ്വേജ് പരീക്ഷകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബൈപ്പാസ് മൂന്നാംഘട്ട സമരം ഉടന്‍

നിര്‍ദ്ദിഷ്ട കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സമരം നടത്തും. കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മുന്‍ എം.എല്‍.എ. അല്‍ഫോണ്‍സ് കണ്ണന്താനം കൊണ്ടുവന്നതാണ് ബൈപ്പാസ് പദ്ധതി. 9.25 കോടി രൂപയും പദ്ധതിക്ക് വകയിരുത്തിയിരുന്നു. പഞ്ചായത്ത് വളപ്പില്‍നിന്ന് ചിറ്റാറിന് കുറുകെ പൂതക്കുഴിയില്‍ എത്തുന്നതായിരുന്നു ബൈപ്പാസ്. സ്വകാര്യവ്യക്തിയുടെ പരാതിയില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. എന്നാല്‍, ബൈപ്പാസിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

സൗജന്യ ഡി.ടി.പി. പരിശീലനം

ചിറക്കടവ്: ഗ്രാമപ്പഞ്ചായത്തിലെ എസ്. സി., എസ്.ടി., ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്കായി യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സൗജന്യ ഡി.ടി.പി. പരിശീലനം നടത്തും

കാഞ്ഞിരപ്പള്ളി-മണിമല റോഡിന്ആറുകോടിയുടെ പദ്ധതി

കാഞ്ഞിരപ്പള്ളി-ചിറക്കടവ്-മണ്ണംപ്ലാവ് കവല -മണിമല റോഡിന്റെ വികസനത്തിന് ആറുകോടി രൂപയുടെ പദ്ധതി തയ്യാറായി. പൊതുമരാമത്ത് വക റോഡിന്റെ നിലവിലെ വീതിയില്‍ സ്ഥലം ഏറ്റെടുക്കാതെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഴുവനായും യന്ത്രമുപയോഗിച്ചുള്ള ടാറിങ്, സൂചനാ, ദിശാബോര്‍ഡുകള്‍, വേലിക്കാലുകള്‍ ഉള്‍പ്പെടെയുള്ളതാണ് പദ്ധതി. റോഡിന്റെ ശോച്യാവസ്ഥ പല അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഡോ.എന്‍.ജയരാജ് എം.എല്‍.എ.യുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുമരാമത്ത് റോഡ് വികസനത്തിനായുള്ള പദ്ധതി രൂപവത്കരിക്കുകയും എസ്റ്റിമേറ്റെടുക്കുകയും ചെയ്തത്. പദ്ധതി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡാണിത്. ഹൈറേഞ്ച് മേഖലയില്‍നിന്ന് പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളിലേക്കുള്ള […]

പരാതിപ്പെട്ടി തുറന്നു; പോലീസ് ഞെട്ടി

പനമറ്റം: പരാതിപ്പെട്ടി തുറന്നപ്പോള്‍ പോലീസുദ്യോഗസ്ഥര്‍ അമ്പരന്നു. കാര്യമായൊന്നും പരാതിയായി ഉണ്ടാവില്ലെന്ന് കരുതിയ പെട്ടിയില്‍ കണ്ടത് സമൂഹത്തില്‍നിന്നും അച്ഛനില്‍നിന്നുപോലും പെണ്‍കിടാങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന പീഡനങ്ങള്‍. പനമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചിരുന്ന പരാതിപ്പെട്ടിയാണ് ജനമൈത്രി പോലീസ് കഴിഞ്ഞദിവസം തുറന്നത്.

പ്രധാന തിരുനാളിന്‌ 10 ലക്ഷം നേര്‍ച്ചയപ്പം

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ ദിനത്തില്‍ ഭക്‌തര്‍ക്ക്‌ നല്‍കാനായി തയാറാക്കുന്നത്‌ 10 ലക്ഷം നേര്‍ച്ചയപ്പം. അല്‍ഫോന്‍സാമ്മയുടെ തിരുസന്നിധിയില്‍ എത്തുന്ന ലക്ഷോപലക്ഷങ്ങളായ വിശ്വാസികള്‍ക്ക്‌ നല്‍കാനായുള്ള നേര്‍ച്ചയപ്പത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രത്യേക കൂട്ടുകളും ക്രമീകരണങ്ങളും വരുത്തിയാണ്‌ അള്‍ഫോന്‍സാ ഭക്‌തര്‍ക്ക്‌ നല്‍കാനുള്ള നേര്‍ച്ചയപ്പമുണ്ടാക്കുന്നത്‌. ഭരണങ്ങാനം, തുടങ്ങനാട്‌, മൂന്നിലവ്‌ എന്നിവിടങ്ങളിലായാണ്‌ നേര്‍ച്ചയപ്പത്തിന്റെ ക്രമീകരണങ്ങള്‍ നടക്കുന്നത്‌. തിരുനാളിന്റെ മറ്റ്‌ ദിവസങ്ങളിലും തീര്‍ഥാടന കേന്ദ്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക്‌ നേര്‍ച്ചയപ്പം നല്‍കുന്നുണ്ട്‌.

ബി.എഡ്. പ്രവേശം

കാഞ്ഞിരപ്പള്ളി: എം.ജി. സര്‍വകലാശാലയുടെ കാഞ്ഞിരപ്പള്ളി ബി.എഡ്. കോളേജില്‍ പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യന്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പ്രവേശം. സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്ന അപേക്ഷയില്‍ ജൂലായ് 31നകം അപേക്ഷിക്കാം.

റേഷന്‍ പഞ്ചസാര 28 വരെ വാങ്ങാം

കോട്ടയം: ജൂണിലെ പഞ്ചസാര എല്ലാ ബി.പി.എല്‍./ എ.എ.വൈ. കാര്‍ഡുടമകള്‍ക്കും 28 വരെ റേഷന്‍ കടകളില്‍നിന്ന് വാങ്ങാം.

ടി.ടി.സി. സീറ്റൊഴിവ്

പാലാ: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ടി.ടി.ഐ.യില്‍ ടി.ടി.സി.ക്ക് സീറ്റൊഴിവുണ്ട്. സേ പരീക്ഷ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 04822 216537, 9447911051.

തീവണ്ടിയില്‍നിന്ന് ഇറങ്ങുമ്പോള്‍ മണിമലയിലുള്ള യുവാവിന് പരിക്കേറ്റു

തീവണ്ടിയില്‍ യാത്രചെയ്തിരുന്ന യുവാവിന്റെ കാല്‍ പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയില്‍ കുരുങ്ങി പരിക്കേറ്റു. മണിമല പള്ളിത്താഴത്ത് ജോബി ആല്‍ബര്‍ട്ടി(21) നാണ് പരിക്കേറ്റത്. എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന പാസഞ്ചര്‍ തീവണ്ടിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ചൊവ്വാഴ്ച വൈകീട്ട് എട്ടുമണിയോടെ കോട്ടയം റെയില്‍വേസ്‌റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഉടന്‍തന്നെ കോട്ടയത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ജോബിന്റെ കാലിന്റെ എക്‌സ്‌റേ എടുത്ത് പരിശോധന നടത്തി. കാലിന് ചതവ് മാത്രമാണുള്ളതെന്നും മറ്റ് പരിക്കുകളില്ലെന്നും ആസ്​പത്രി അധികൃതര്‍ അറിയിച്ചതായി കോട്ടയം റെയില്‍വേ പോലീസ് പറഞ്ഞു.

റബ്ബര്‍ അവധിവ്യാപാരം: നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

:റബ്ബര്‍ അവധിവ്യാപാരത്തെ ക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച വിദഗ്ധ സമിതി അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നതായി സമിതി ചെയര്‍മാന്‍ പ്രൊഫ. കെ.കെ.എബ്രഹാം, അംഗം അഡ്വ. സിബി മോനിപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകര്‍, വ്യാപാരികള്‍, വ്യവസായികള്‍, അവധി വ്യാപാര ബോക്കര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

ഓടുന്ന ബസ്സില്‍ ചാടിക്കയറിയ യുവാവിന് വീണ് പരിക്കേറ്റു

മുണ്ടക്കയം:ഓടിത്തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ചാടിക്കയറിയ യുവാവിന് വീണ് പരിക്കേറ്റു. തമിഴ്‌നാട് കമ്പം സ്വദേശി പരമഗുരു(30)വിനാണ് പരിക്കേറ്റത്. ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രാഥമികചികിത്സ നല്‍കി വിട്ടയച്ചു. ചൊവ്വാഴ്ച വൈകീട്ട് 4.15ന് മുണ്ടക്കയം ബസ്സ്റ്റാന്‍ഡിലാണ് സംഭവം. മുണ്ടക്കയത്തുനിന്ന് കുമളിക്ക് സ്റ്റാന്‍ഡില്‍നിന്ന് ഓടിത്തുടങ്ങിയ ബസ്സില്‍ പരമഗുരു ചാടിക്കയറുകയായിരുന്നു.

കോഴിക്കടകള്‍ക്ക് ലൈസന്‍സില്ല

എരുമേലി: എരുമേലിയില്‍ ഇറച്ചിക്കോഴി വില്പനകേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച പരിശോധന നടത്തി. പരിശോധിച്ചവയില്‍ അഞ്ച് കോഴിക്കടകള്‍ക്കും ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി. പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്റെ എന്‍.ഒ.സി.യോ ഇല്ല. നിബന്ധനകള്‍ക്ക് അനുസൃതമായി കച്ചവടം നടത്തണമെന്നും പത്തുദിവസത്തിനകം ലൈസന്‍സ് എടുക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്​പക്ടര്‍ സജിത്, ജെ.എച്ച്.ഐ.മാരായ എം.കെ.ശശി, ജയചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അറിയിച്ചില്ലെന്ന് പരാതി; വര്‍ക്കിങ്ഗ്രൂപ്പ് യോഗം പഞ്ചായത്തംഗം ബഹിഷ്‌കരിച്ചു

എരുമേലി: ചൊവ്വാഴ്ച എരുമേലി പഞ്ചായത്തില്‍ ചേര്‍ന്ന വര്‍ക്കിങ്ഗ്രൂപ്പ് യോഗം ഗ്രാമപ്പഞ്ചായത്തംഗം ബഹിഷ്‌കരിച്ചു. യോഗവിവരം തന്നെ അറിയിച്ചില്ലെന്നാരോപിച്ചാണ് പട്ടികവര്‍ഗ്ഗ വികസന ഗ്രൂപ്പ് ചെയര്‍മാനായ ഗ്രാമപ്പഞ്ചായത്തംഗം എം.എസ്.സതീഷ് ബഹിഷ്‌കരിച്ചത്. രണ്ടുദിവസം മുമ്പ് ചേര്‍ന്ന വര്‍ക്കിങ്ഗ്രൂപ്പുകളുടെ ആദ്യയോഗത്തില്‍നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.

റേഷന്‍വ്യാപാരിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി:താലൂക്കിലെ കരിമ്പനക്കുളം 100-ാം നമ്പര്‍ റേഷന്‍കടയിലെ ലൈസന്‍സിയായ വി.ടി.തോമസിനെ അകാരണമായി മര്‍ദ്ദിക്കുകയും കടയിലെ റെക്കോഡുകള്‍ക്ക് കേടുവരുത്തുകയും ചെയ്ത പ്രവൃത്തിയില്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജോയിക്കുട്ടി കുരീക്കാട്ട്, സെക്രട്ടറി എം.ആര്‍.സലിന്‍, കെ.ജെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

റോഡില്‍ക്കിടന്ന് കിട്ടിയ ഒരുചാക്ക് ജീരകം പോലീസിന് കൈമാറി

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ മണ്ണംപ്ലാവ് ഭാഗത്തുനിന്ന് റോഡില്‍ കിടന്ന് ഒരുചാക്ക് ജീരകം ലഭിച്ചു. റോഡില്‍ക്കിടന്ന് കിട്ടിയ ജീരകം നാട്ടുകാര്‍ പൊന്‍കുന്നം പോലീസില്‍ ഏല്‍പ്പിച്ചു. രാത്രിയില്‍ സാധനങ്ങളുമായി പോയ വണ്ടിയില്‍നിന്ന് വീണുപോയതാവാം ജീരകം എന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.

ഓട്ടോയ്ക്കുള്ളില്‍ മറന്നുവച്ച ബാഗ് മടക്കിനല്‍കി

പൊന്‍കുന്നം: ഓട്ടോയ്ക്കുള്ളില്‍ മറന്നുവച്ച യാത്രക്കാരുടെ പണം അടങ്ങിയ ബാഗ് മടക്കിനല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി. പൊന്‍കുന്നം ഓട്ടോസ്റ്റാന്‍ഡിലെ, ശ്രീജാഭവനില്‍ കെ.ആര്‍.ബാബുവിനാണ് ഓട്ടോയ്ക്കുള്ളില്‍നിന്ന് പണം അടങ്ങിയ ബാഗ് കിട്ടിയത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഓട്ടം പോയി മടങ്ങി വരുംവഴി ഇല്ലിവളവില്‍നിന്ന് പാമ്പാടിയിലേക്ക് രണ്ട് സ്ത്രീകള്‍ ഓട്ടോയില്‍ കയറിയിരുന്നു. ഇവരുടെ ബാഗാണ് മറന്നുവച്ചത്. പോലീസിന് കൈമാറിയ ബാഗില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വഴി ഉടമ മണര്‍കാട് പൊടിമറ്റത്തില്‍ ടി.കെ.അന്നമ്മയെ വിളിച്ചുവരുത്തി പണവും രേഖകളും അടങ്ങിയ ബാഗ് പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ […]

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: നിയന്ത്രണംവിട്ട കാര്‍ ആറടി താഴ്ചയില്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. കാളകെട്ടി മൂക്കിലക്കാട്ട് ജസ്റ്റിന്‍ മാത്യു(24), ജെറിന്‍ മാത്യു (17) എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ 26-ാം മൈല്‍ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട് നാലാം മൈലിലായിരുന്നു അപകടം. ഈരാറ്റുപേട്ടയില്‍നിന്ന് തെറ്റായ ദിശയില്‍ വന്ന ടിപ്പര്‍ലോറിയില്‍നിന്ന് രക്ഷപ്പെടാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് റോഡരികില്‍നിന്ന് താഴ്ചയില്‍ ചുവപ്പുങ്കല്‍ കുര്യാക്കോസിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു.

മദ്യവിരുദ്ധ ജനകീയസമിതി മണിമലയിലെ മദ്യശാല ഉപരോധിച്ചു

മണിമല: ബിവറേജസ് കോര്‍പ്പറേഷന്റെ മൂങ്ങാനിയിലുള്ള മദ്യവില്പനശാല നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മണിമല മദ്യവിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തി. മണിമല ഫൊറോനാ വികാരി ഫാ.ആന്റണി നെരയത്ത് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു വെമ്പേരി, ഫാ.വിന്‍സന്റ് ചിറ്റിലപ്പള്ളി, ഫാ.ഫ്രാന്‍സിസ് വടക്കേട്ട്, സുരേഷ് മൈലാട്ടുപാറ, വി.എ.പരീത് റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു. മണിമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബിച്ചന്‍ മുളങ്ങാശ്ശേരി, വര്‍ഗീസ്, സണ്ണിക്കുട്ടി, ജലജ മോഹന്‍, ശോഭനാകുമാരി, എല്‍.അംബുജം എന്നിവര്‍ നേതൃത്വം നല്‍കി.

ദേശീയപാത തകര്‍ന്നു; യാത്ര ദുരിതം

കാഞ്ഞിരപ്പള്ളി: ദേശീയപാത 220ല്‍ കോട്ടയം മുതല്‍ മുണ്ടക്കയംവരെയുള്ള ഭാഗങ്ങളില്‍ റോഡില്‍ യാത്ര അസാധ്യമാകുംവിധം തകര്‍ന്നു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളിലെ റോഡുകള്‍ നൂറുശതമാനവും പൊട്ടിപ്പൊളിഞ്ഞു. തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ വേഗം കുറച്ച് പോകുന്നതും കുഴിയില്‍ വീഴുന്നതും വന്‍ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ആറു വര്‍ഷമായി റീടാറിങ് നടക്കാത്തതും ദേശീയപാതയോരത്ത് ശരിയാംവിധമുള്ള ഓടകളില്ലാത്തതുമാണ് റോഡുകള്‍ തകരാന്‍ കാരണം.

പഴകിയ ഭക്ഷണം പിടിച്ചു

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ രണ്ട് കടകളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഒരു ഹോട്ടലില്‍നിന്നും ഒരു ബേക്കറിയില്‍നിന്നുമാണ് പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തത്. 15 കടകളിലാണ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച നടത്തിയ ആരോഗ്യവകുപ്പിന്റെ റെയ്ഡ് മുമ്പേ ചില സ്ഥാപനങ്ങള്‍ അറിഞ്ഞിരുന്നു. മാത്രമല്ല, ഓരോ കടയില്‍ കയറി അടുത്ത കടയിലെത്തുമ്പോഴേക്കും പഴകിയ സാധനങ്ങള്‍ മാറ്റാന്‍ കടക്കാര്‍ക്ക് കഴിഞ്ഞതായും ആരോപണമുണ്ട്.

സസ്‌പെന്‍ഡ് ചെയ്ത പ്രഥമാധ്യാപികയെ പുനഃപ്രവേശിപ്പിക്കാന്‍ ഉത്തരവ്

ചിറക്കടവ്:എസ്.ആര്‍.വിഭ എന്‍.എസ്.എസ്. വി.എച്ച്.എസ്.എസ്. മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്ത പ്രഥമാധ്യാപിക ബിന്ദു വി.നായരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഏഴുമാസം മുമ്പാണ് വിവിധ കാരണങ്ങള്‍ ചുമത്തി ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ജഡ്ജിമാരായ സി.എന്‍.രാമചന്ദ്രന്‍നായര്‍, സി.കെ.അബ്ദുള്‍റഹിം എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് നല്‍കിയത്.

വീട്ടിനുള്ളില്‍ 80കാരിയെ ആക്രമിച്ച് മാല തട്ടിയെടുക്കാന്‍ ശ്രമം

എലിക്കുളം:വീട്ടില്‍ ഒറ്റയ്ക്കായിരുന്ന എണ്‍പതുകാരിയെ ആക്രമിച്ച് മാല തട്ടിയെടുക്കാന്‍ ശ്രമം. പരിക്കേറ്റ വഞ്ചിമല കമ്പുക്കാട്ട് ഏലിക്കുട്ടി കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയിലാണ്. ഏലിക്കുട്ടിയുടെ മൊഴിപ്രകാരം അയല്‍വാസിയായ അനീഷിനെ പോലീസ് തിരയുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പേരക്കുട്ടി പുറത്തേക്കുപോയ സമയം യുവാവ് വീട്ടിനുള്ളില്‍ കടന്ന് ഏലിക്കുട്ടിയുടെ കഴുത്തില്‍ ഷാള്‍കൊണ്ട് കുരുക്കിട്ട് മാല തിരയുകയായിരുന്നുവെന്നാണ് മൊഴി. ഇവര്‍ അലമുറയിട്ടപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടു. പേരക്കുട്ടി പുറത്തേക്കുപോയപ്പോള്‍ ഏലിക്കുട്ടി മാല ഊരിവച്ചിരുന്നതിനാല്‍ നഷ്ടപ്പെട്ടില്ല.

പഠനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും സഭയെ പടുത്തുയര്‍ത്തണം -മാര്‍ പൗവത്തില്‍

കാഞ്ഞിരപ്പള്ളി:വിശ്വാസസത്യങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെയും സഭാ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തത്തിലൂടെയും സഭയെ പടുത്തുയര്‍ത്തുകയാണ് സംന്യാസിനി സമൂഹത്തിന്റെ ദൗത്യമെന്ന് മാര്‍ ജോസഫ് പൗവത്തില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി നിര്‍മ്മലാ തിയോളജിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലിയും മെത്രാഭിഷേകത്തിന്റെ റൂബി ജൂബിലിയും ആഘോഷിക്കുന്ന മാര്‍ പൗവത്തിലിന് നല്‍കിയ അനുമോദനയോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രൂപതാ വികാരി ജനറാള്‍ ഫാ.മാത്യു പായിക്കാട്ട്, ഫാ. ജയിംസ് തലച്ചെല്ലൂര്‍, സിസ്റ്റര്‍ ആനി ജോണ്‍ എസ്.എച്ച്., സിസ്റ്റര്‍ ലിറ്റി എഫ്.സി.സി എന്നിവര്‍ സംസാരിച്ചു.

എം.എസ്.ഡബ്ല്യു. പ്രവേശം

എരുമേലി: എം.ഇ.എസ്. കോളേജില്‍ എം.എസ്.ഡബ്ല്യു. മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രവേശം ആരംഭിച്ചു.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ ഇ-ഗവേണ്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഗ്രമപ്പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ആഗസ്ത് 10ന്

കാഞ്ഞിരപ്പള്ളി: രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ ദ്വിദിന സമ്മേളനം ആഗസ്ത് 10, 11 തിയ്യതികളില്‍ വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ നടക്കും. 2.30ന് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രൂപതയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.

ചരമം – മോളിക്കുട്ടി

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പൊട്ടന്‍കുളത്ത് കുര്യച്ചന്റെ ഭാര്യ മോളിക്കുട്ടി (53) അന്തരിച്ചു. തൊടുപുഴ ഇടപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: അജയ്കുര്യന്‍ (ബാംഗ്ലൂര്‍), ആരതി കുര്യന്‍ (ബാംഗ്ലൂര്‍). ശവസംസ്‌കാരം തിങ്കളാഴ്ച 3.30ന് പൊടിമറ്റത്തുള്ള സഹോദരന്റെ വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പൊടിമറ്റം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.

ചരമം – പി.എസ്.അബ്ദുല്‍കരീം

കാഞ്ഞിരപ്പള്ളി:ഒന്നാംമൈല്‍ നെല്ലിമല പുതുപറമ്പില്‍ പി.എസ്.അബ്ദുല്‍കരീം(77) അന്തരിച്ചു. ഭാര്യ: ജമീല ആനക്കല്ല് കൂര്‍മുളംതടത്തില്‍ കുടുംബാംഗം. മക്കള്‍: സലീന, ഷാജി, അന്‍സല്‍നാ, നൗഷാദ്, ഫൈസല്‍, റജീന, നവാസ്, അഷറഫ്. മരുമക്കള്‍: അബ്ദുല്‍ സമദ്, താഹിറ, സലീം, നിസ, ഷഹന, ജമാല്‍, നൈസി, ഫാത്തിമ. കബറടക്കം തിങ്കളാഴ്ച 12ന് നൈനാര്‍ പള്ളി കബര്‍സ്ഥാനില്‍.

സൗജന്യ രക്തഗ്രൂപ്പ്-പ്രമേഹരോഗ നിര്‍ണയ ക്യാമ്പ്

ചിറക്കടവ്:എസ്.ആര്‍.വി. ജങ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമഭാവനാമെന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സൗജന്യരക്തഗ്രൂപ്പ്, പ്രമേഹ രോഗനിര്‍ണയ ക്യാമ്പ് നടത്തി. എസ്.ആര്‍.വി.എന്‍.എസ്.എസ്.കരയോഗം ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാപഞ്ചായത്തംഗം മറിയംജോസഫ് ഉദ്ഘാടനം ചെയ്തു. ഇ.എസ്.മനോജ് അധ്യക്ഷനായിരുന്നു. കെ.സി.ബിനുകുമാര്‍, കെ.ലാല്‍ എന്നിവര്‍ സംസാരിച്ചു. നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.