NEWS

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പരീക്ഷണശാലയായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റരുത്: ജോസഫ് വാഴയ്ക്കൻ.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പരീക്ഷണശാലയായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റരുത്: ജോസഫ് വാഴയ്ക്കൻ.

പാറത്തോട്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് മുമ്പ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും മത ന്യൂനപക്ഷങ്ങളുടെയും ആശങ്കകൾ പരിഹരിക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡൻറ് ജോസഫ് വാഴക്കൻ എക്സ് എം എൽ എ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ പരീക്ഷണശാലകളാക്കി രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ദേശീയ വിദ്യാഭ്യാസ നയം 2020 : സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക […]

ഇന്ന് രാവിലെയും ശക്തമായ കാറ്റ് നാശം വിതച്ചു

ഇന്ന് രാവിലെയും ശക്തമായ കാറ്റ് നാശം വിതച്ചു

എരുമേലി : ശക്തമായ കാറ്റിൽ ഇന്ന് രാവിലെ ആറ് മണിയോടെ പമ്പാവാലി എരുത്വാപ്പുഴയിൽ വീടിന് മുകളിൽ മരം വീണ് നാശനഷ്‌ടങ്ങളുണ്ടായി. ഉയരമേറിയ ആഞ്ഞിലി മരമാണ് കാറ്റിൽ കടപുഴകി നിലംപതിച്ചത്. എരുത്വാപ്പുഴ പൂവത്തിങ്കൽ അഖിലിന്റെ വീടിന്റെ മുകളിലേക്കാണ് മരത്തിന്റെ അഗ്രഭാഗം പതിച്ചത്.മേൽക്കൂരയും ആസ്ബസ്റ്റോസ് ഷീറ്റുകളും തകർന്നുവീണു. അഖിലും അച്ഛനും അമ്മയും ഭാര്യയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭാഗ്യം കൊണ്ടാണ് പരിക്കുകളേൽക്കാതെ രക്ഷപെടാനായതെന്ന് അഖിൽ പറയുന്നു. കണമല വാർഡംഗം അനീഷ് വാഴയിൽ സ്ഥലത്തെത്തി. കടപുഴകി വീണ വലിയ മരം പൂർണമായും വെട്ടിമാറ്റിയാലാണ് […]

“ഡൊമിക്കൻ വോയിസ്” – സെന്റ്‌ ഡൊമിനിക്‌സ് കോളേജിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‌ തുടക്കമായി

“ഡൊമിക്കൻ വോയിസ്” – സെന്റ്‌ ഡൊമിനിക്‌സ് കോളേജിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‌  തുടക്കമായി

“ഡൊമിക്കൻ വോയിസ്” – സെന്റ്‌ ഡൊമിനിക്‌സ് കോളേജിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‌ തുടക്കമായി കാഞ്ഞിരപ്പള്ളി : വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, കോളേജിൽ പഠിച്ചിറങ്ങിയ എല്ലാവരെയും ഒരുമിച്ചു ചേർത്തുനിർത്തുക, അതിർവരമ്പുകൾ ഇല്ലാതെ ആശയവിഷ്ക്കാരം നടത്തുക, കോളേജിന്റെ പ്രവർത്തനങ്ങളെ സുതാര്യമാക്കി പൊതുജനസമക്ഷം സമർപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്, “ഡൊമിക്കൻ വോയിസ്” എന്ന പേരിൽ ഔദ്യോഗിക യൂട്യൂബ് ചാനലിന് തുടക്കമിട്ടു . കോളേജിലെ പൂർവ വിദ്യാർത്ഥിയും, മഹാത്മാ ഗാന്ധി സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. പി. […]

കോവിഡ് ചികിത്സ ഇനി കാഞ്ഞിരപ്പള്ളിയിലും, ആദ്യ രോഗികൾ എത്തി.. .

കോവിഡ് ചികിത്സ ഇനി കാഞ്ഞിരപ്പള്ളിയിലും, ആദ്യ രോഗികൾ എത്തി.. .

മേഖലയിലെ കോവിഡ് രോഗികളെ ഇനി ചികിൽസിക്കുന്നത് കാഞ്ഞിരപ്പള്ളിയിൽ.. കപ്പാട് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ആദ്യ രോഗികളായി മുണ്ടക്കയത്ത് കോവിഡ് സ്ഥിരീകരിച്ച ആറ് അന്യസംസ്ഥാന തൊഴിലാളികൾ പ്രവേശിപ്പിക്കപ്പെട്ടു. കാ​ഞ്ഞി​ര​പ്പ​ള്ളി : കാഞ്ഞിരപ്പള്ളി മേഖലയിലെ കോവിഡ് രോഗികളുടെ ചികിത്സക്കായി ഒരുക്കിയ, ആനക്കല്ല് സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റലായിരുന്ന ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമത്തിലെ സിഎഫ്എൽടിസി സെന്ററിൽ ആദ്യ രോഗികൾ എത്തി. മുണ്ടക്കയത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആറ് അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇന്ന് സെന്ററിൽ പ്രവേശിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍നിന്നും ജൂലൈ 17ന് എത്തി […]

ഓൺലൈൻ കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ്

ഓൺലൈൻ  കരിയർ  ഗൈഡൻസ്  വർക്ക്ഷോപ്പ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ എസ്.എസ്.എൽ .സി ,പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരി പഠന സംബന്ധമായ ഒരു ഓൺലൈൻ കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ് ആഗസ്റ്റ് 6 – ആം തീയതി മുതൽ 10 -ആം തീയതി വരെ വൈകുന്നേരം 7 :30 ന് ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു . കാഞ്ഞിരപ്പളളി സെൻറ്. ഡൊമിനിക്‌സ് കോളേജ് പ്രിൻസിപ്പലും പ്രശസ്ത മോട്ടിവേഷൻ സ്‌പീക്കറുമായ […]

പൊൻകുന്നം വട്ടക്കാട്ട് മെഡിക്കൽസിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ട്ടം ..

പൊൻകുന്നം  വട്ടക്കാട്ട് മെഡിക്കൽസിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ട്ടം ..

പൊൻകുന്നം: പൊൻകുന്നത്തെ പ്രധാന മെഡിക്കൽ സ്റ്റോറുകളിൽ ഒന്നായ, പൊൻകുന്നം ടൗണിൽ പാലാ റോഡിൽ സ്ഥിതിചെയ്യുന്ന വട്ടക്കാട്ട് മെഡിക്കൽസിൽ വൻ തീപിടുത്തം ഉണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നു രാവിലെ ആറേമുക്കാലോടെ മെഡിക്കൽ സ്റ്റോറിന് പിൻഭാഗത്ത് കെട്ടിടത്തിന്റെ മുകൾഭാഗത്ത്കൂടി പുക ഉയരുന്നതു കണ്ടാണ് വാഹനങ്ങളിലും വഴിയാത്രക്കാരും ഉടൻ തന്നെ പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. കടക്കകത്ത് തി പിടിച്ച് ചില സാധനങ്ങൾ പൊട്ടിത്തെറിച്ച് ഷട്ടറിൽ ഇടിക്കുന്ന ശബ്ദം പുറത്ത് നിൽക്കുന്നവർ കേഴ്ക്കുന്നുണ്ടായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞെത്തിയ കടയുടമ ജോജി […]

കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ കാറ്റ് നാശം വിതച്ചു ..

കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ കാറ്റ്  നാശം വിതച്ചു ..

ഇന്ന് വെളുപ്പിനുണ്ടായ ശക്തമായ കാറ്റിൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം എരുമേലി, മണിമല, ഭാഗങ്ങളിൽ നാശനഷ്ടം .. വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്നു.. മരങ്ങൾ കടപുഴകി വീണു.. നിരവധിപേരുടെ കൃഷി നശിച്ചു. ഒട്ടേറെ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പ്രതീതിയിലാണ് ശക്തമായ കാറ്റുവീശിയത്. ഒപ്പം പെരുമഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ശക്തമായ കാറ്റിൽ വാഴത്തോട്ടം നശിച്ചു എയ്ഞ്ചൽവാലിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകൾ തകർന്നത് ഉൾപ്പെടെ വ്യാപകമായി കൃഷി നാശം. മുൻ പഞ്ചായത്ത്‌ അംഗവും കണമല സർവീസ് സഹകരണ ബാങ്ക് […]

കൂവപ്പള്ളി മഠാംഗമായ സിസ്റ്റര്‍ തോമസ് മുള്ളന്‍കുഴിയില്‍ (തെയ്യാമ്മ – 86) നിര്യാതയായി

കൂവപ്പള്ളി മഠാംഗമായ സിസ്റ്റര്‍ തോമസ് മുള്ളന്‍കുഴിയില്‍ (തെയ്യാമ്മ – 86) നിര്യാതയായി

കൂവപ്പള്ളി: കാഞ്ഞിരപ്പള്ളി എസ്എച്ച് വിമലാ പ്രൊവിന്‍സ് കൂവപ്പള്ളി മഠാംഗമായ സിസ്റ്റര്‍ തോമസ് മുള്ളന്‍കുഴിയില്‍ (തെയ്യാമ്മ – 86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 11ന് കൂവപ്പള്ളി തിരുഹൃദയ മഠം ചാപ്പലില്‍ ആരംഭിച്ച് സെന്റ് ജോസഫ് പള്ളിയില്‍. പരേത കുറിച്ചി മുള്ളന്‍കുഴിയില്‍ മാത്യു ജോസഫ് – അന്നമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മേരിക്കുട്ടി, ജോസഫ്, ഏലിക്കുട്ടി, ബേബിച്ചന്‍, വത്സമ്മ, ആന്റണി, പരേതരായ അന്നമ്മ, മാത്തുക്കുട്ടി. പരേത ആര്‍പ്പൂക്കര, ചങ്ങനാശേരി, ആനിക്കാട്, കന്പംമെട്ട്, വെളിയനാട്, കുമരകം, കണയങ്കവയല്‍, മുക്കൂട്ടുതറ, അമലഗിരി, മേലോരം, […]

മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്,കുട്ടികളുടെ കഥയുമായി കൊന്നപ്പൂക്കളും മാമ്പഴവും പ്രേക്ഷകരിലേക്ക്

സൂഫിയും സുജാതയ്ക്കും പിന്നാലെ മലയാള സിനിമയിൽ വീണ്ടും ഓൺലൈൻ റിലീസ്. എസ്. അഭിലാഷ് സംവിധാനം ചെയ്ത കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രമാണ് ഓൺലൈൻ റിലീസിങ്ങിനൊരുങ്ങുന്നത്. മെയ്ൻസ്ട്രീം ടിവി എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ചിത്രത്തിന്റെ റിലീസ്. ആ​ഗസ്റ്റ് എട്ടിനാണ് ചിത്രത്തിന്റെറിലീസ് തീരുമാനിച്ചിരിക്കുന്നത്. തീയേറ്റർ റിലീസായിരുന്നു ലക്ഷ്യമെങ്കിലും നിലവിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ റിലീസ് നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ എസ്. അഭിലാഷ് പറഞ്ഞു കുട്ടികളുടെ ചിത്രമാണ് കൊന്നപ്പൂക്കളും മാമ്പഴവും.കുട്ടികളുടെ അവധിക്കാലം അവർക്ക് തന്നെ തിരികെ നൽകുക എന്ന […]

ഹരി കല്ലാര നിര്യാതനായി

ഹരി കല്ലാര നിര്യാതനായി

ചിറക്കടവ് : ശ്രീ മഹാദേവ സേവാസംഘം കമ്മറ്റിയംഗം ചിറക്കടവ് കൈലാത്തുകവല കല്ലാരയിൽ നരേന്ദ്രൻ (ഹരി കല്ലാര) നിര്യാതനായി . വടക്കുംഭാഗം വേലകളി സംഘത്തിന്റെ ആശാൻ ആയിരുന്നു. സംസ്‍കാരം ഉച്ചക്ക് 3 മണിക്ക് കൈലാത്തുകവല ഞള്ളമല വീട്ടുവളപ്പിൽ.

കനത്ത മഴ : പമ്പയാർ കര കവിഞ്ഞു… എരുമേലിയുടെ കിഴക്കൻ മേഖലയിലെ കണമല പഴയ പാലം, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പാലങ്ങൾ മുങ്ങി…

കനത്ത മഴ : പമ്പയാർ കര കവിഞ്ഞു… എരുമേലിയുടെ കിഴക്കൻ മേഖലയിലെ കണമല പഴയ പാലം, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി  പാലങ്ങൾ മുങ്ങി…

കനത്ത മഴ : പമ്പയാർ കര കവിഞ്ഞു… എരുമേലിയുടെ കിഴക്കൻ മേഖലയിലെ കണമല പഴയ പാലം, അറയാഞ്ഞിലിമണ്ണ്, കുറുമ്പൻമുഴി പാലങ്ങൾ മുങ്ങി… എരുമേലി : മലയോര പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പമ്പാ നദിയിൽ വെള്ളപ്പൊക്കത്തിന്റെ പ്രതീതി. കുറുമ്പൻമുഴി കോസ്‌വേ, കണമലയിലെ പഴയ പാലം, അറയാഞ്ഞിലിമണ്ണ് പാലം എന്നിവ വെള്ളത്തിനടിയിലായി. പ്രദേശവാസികൾ ദുരിതത്തിലായി. അതേസമയം മഴയ്ക്ക് നേരിയ ശമനമുള്ളതിനാൽ നദിയിൽ ജലനിരപ്പ് ഉടനെ താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രിയോടെ വെള്ളത്തിൽ മുങ്ങിയ പാലത്തിൽ നിന്ന് […]

കോട്ടയത്ത് പരിശോധനാഫലം വൈകുന്നു, രോഗം ഉണ്ടോ എന്നറിയാൻ 10 ദിവസം കാത്തിരിക്കണോ?

14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ആ യുവാവ്. വീട്ടിലെത്തി അൽപസമയം കഴിഞ്ഞപ്പോൾ ആരോഗ്യ വകുപ്പിന്റെ വിളി വന്നു– നിങ്ങളുടെ പരിശോധനാഫലം പോസിറ്റീവാണ്. ഇതിനകം യുവാവ് കണ്ടവരൊക്കെ ക്വാറന്റീനിലായി. ഇതു ജില്ലയിലെ ആന്റിജൻ പരിശോധനയുടെ സ്ഥിതി. ആർടിപിസിആർ പരിശോധനയ്ക്കു സ്രവം കൊടുത്താൽ ഫലം വരാൻ 5 മുതൽ 10 ദിവസം വരെ കാത്തിരിക്കണം.ഫലം വരുന്നതു വരെ പുറത്തിറങ്ങാൻ പറ്റില്ലെന്നാണു നിയമം. ചിലർ ഇതു കൃത്യമായി അനുസരിക്കും. ചിലർ ഫലം വരുന്നതു വരെ കുഴപ്പമില്ലെന്നു കരുതി സ്വതന്ത്രമായി ജീവിക്കും. […]

കൺടെയ്ൻമെന്‍റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരും; പ്രധാന ചുമതലകളെല്ലാം പോലീസിന്

കൺടെയ്ൻമെന്‍റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരും; പ്രധാന ചുമതലകളെല്ലാം പോലീസിന്

പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രോഗവ്യാപനം വര്‍ധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാള്‍ നല്ലത് അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.  കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ചുമതലകള്‍ പോലീസിന് കൈമാറി സംസ്ഥാന സര്‍ക്കാര്‍. കൺടെയ്ൻമെന്‍റ് സോണ്‍ മാര്‍ക്ക് ചെയ്യുക, നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകള്‍ പോലീസിനെ ഏല്‍പ്പിക്കുകയാണെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ […]

ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ. പി. ബ്ലോക്ക് നിര്‍മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി പി സി ജോർജ് എം എൽ എ

ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന്   ഐ. പി. ബ്ലോക്ക് നിര്‍മാണത്തിന്  50 ലക്ഷം രൂപ അനുവദിച്ചതായി പി സി ജോർജ് എം എൽ എ

പാറത്തോട്: ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഐ. പി. ബ്ലോക്ക് നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപാ അനുവദിച്ചതായി പി. സി. ജോര്‍ജ് എം. എല്‍. എ. നിയോജക മണ്ഡലം ആസ്ഥിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 84 ലക്ഷം രൂപാ അനുവദിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രമായിരുന്ന ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. ഇതോടൊപ്പം ആശുപത്രിയ്ക്ക് മുന്നില്‍ എം. എല്‍. എ. ഫണ്ടില്‍ നിന്നും മിനി ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചിട്ടുണ്ട്. […]

ഇടക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു.

ഇടക്കുന്നം  പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു.

പാറത്തോട് : സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ പെടുത്തി ഇടക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ചികിത്സ ബുദ്ധിമുട്ടായതോടെ, പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമായാണ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. 2018, 2019, 2020 പദ്ധതിയിൽപ്പെടുത്തി 68 ലക്ഷം രൂപയും, ആർദ്രം പദ്ധതി വിഹിതമായി 15 ലക്ഷം രൂപയും ഉൾപ്പെടെ 83 ലക്ഷം രൂപ മുതൽ മുടക്കി പുതുക്കിപ്പണിത മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വീഡിയോ കോൺഫറൻസിലൂടെ […]

കാട്ടാന നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു

കാട്ടാന നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു

കണമല : വനത്തിൽ നിന്നും കാടിറങ്ങിയ കൊമ്പൻ നാട്ടിലെത്തി കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ പമ്പാവാലി കാളകെട്ടിയിലാണ് സംഭവം. പുളിക്കൽ രാജുവിന്റെ വാഴയും കപ്പയും ഉൾപ്പെടെയുള്ള കൃഷിയാണ് നശിപ്പിച്ചത്. വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ തുരത്തിയോടിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അരുൺ ജി നായർ, പമ്പാവാലി വന സംരക്ഷണ സമിതി പ്രസിഡന്റ് എം എസ് സതീശ് എന്നിവർ സ്ഥലം സന്ദർശിച്ചു. നഷ്‌ടപരിഹാരം അനുവദിക്കണമെന്ന് വന സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. മേഖലയിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാൻ […]

പാലമ്പ്ര കടവുകര റോസമ്മ ജോർജ് (അച്ചാമ്മ – 80) നിര്യാതയായി

പാലമ്പ്ര  കടവുകര റോസമ്മ ജോർജ് (അച്ചാമ്മ – 80) നിര്യാതയായി

പാലമ്പ്ര: കടവുകര പരേതനായ കെ.വി.ജോർജിന്റെ ഭാര്യാ റോസമ്മ ജോർജ് (അച്ചാമ്മ – 80) നിര്യാതയായി. സംസ്ക്കാരം ( 4-08-2020) – ചൊവ്വാ രാവിലെ 10ന് – പാലമ്പ്ര ഗദ് സമെനി പള്ളിയിൽ. പരേത കണ്ണിമല കല്ലക്കുളം കുടുംബാംഗമാണ്. മകൻ -റോസ് മോഹൻ ജോർജ് (മോനിച്ചൻ പാട്ടത്തിൽ), മരുമക്കൾ: ത്രസ്യാമ്മ തുരുത്തി പറമ്പിൽ സൗത്ത് പാമ്പാടി

കുന്നേവെളി ഹംസാ മുസ്ലിയാർ (73) നിര്യാതനായി

കുന്നേവെളി ഹംസാ മുസ്ലിയാർ (73) നിര്യാതനായി

പൊൻകുന്നം: 20-ാം മൈൽ കുന്നേവെളി ഹംസാ മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: കദീജാബീവി (തകഴി കുന്നുമ്മ മലയിൽകടവ് കൂടുംബാഗം). മക്കൾ: നിസാർ (മണ്ണഞ്ചേരി), കബീർ, നവാസ്, നിയാസ്, നിഷാദ്.ഹസീന സെലിന. മരുമക്കൾ: ബുക്ഷിറ (മണ്ണഞ്ചേരി), ഫാത്തിമ്മ (കോട്ടയം), റെസ്നി (ഇടക്കുന്നം),റെസിയ (പട്ടിമറ്റം), ആസുറ (പൊൻകുന്നം),ജലിൽ (കോട്ടയം), സലാഹ് (ഇടക്കുന്നം). പരേതൻ മാന്നാർ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവടങ്ങളിലെ ജുമാമസ്ജിദുകളിൽ സേവനം ചെയ്തിട്ടുണ്ട്.

കോട്ടയംകാർക്കും വേണം ഒരു ജലസേചന പദ്ധതി…

മീനച്ചിലാറ്റിലും മണിമലയാറ്റിലും 365 ദിവസവും കണ്ണാടിപോലെ തുളുമ്പി ഒഴുകുന്ന തെളിനീര്…സ്വപ്നമല്ലനമ്മൾ കോട്ടയംകാർക്കും വേണം ഒരു ജലസേചന പദ്ധതി… ഇപ്പോൾ മുറവിളി കൂട്ടിയാൽ മാത്രം കിട്ടും…അല്ലെങ്കിൽ ഇനി ഒരിക്കലും കിട്ടാൻ പോകുന്നില്ല…ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ വൈദ്യുത നിലയം സ്ഥാപിക്കാനുള്ള രൂപരേഖ തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്… https://www.manoramaonline.com/news/kerala/2020/07/12/new-power-station-to-build-in-idukki.html കോട്ടയം ജില്ലയ്ക്ക് എന്താണ് ഇതിൽ കാര്യം…??? കോട്ടയം ജില്ലയുടെ കുടിവെള്ള, കൃഷി, വ്യവസായ ആവശ്യങ്ങൾക്കായി നിലകൊള്ളുന്ന ജലസ്രോതസ്സ് എന്നത് വർഷത്തിൽ അഞ്ചു മാസം മാത്രം കഷ്ടപ്പെട്ട് ഒഴുകുന്ന മീനച്ചിലാറിനെയും […]

പി പി റോഡിൽ അപകടം : കാറും സ്കുട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പി പി റോഡിൽ അപകടം : കാറും സ്കുട്ടറും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

ഇളങ്ങുളം : പാലാ പൊന്‍കുന്നം പി പി റോഡിൽ പൈക കുരുവിക്കൂട് കവലയ്ക്ക് സമീപം സ്‌കൂട്ടറില്‍ കാറിടിച്ച് സ്കൂട്ടർ യാത്രികനായിരുന്ന യുവാവ് മരിച്ചു. വിളക്കുമാടം ചാത്തന്‍കുളം സ്വദേശി കരിമ്പേക്കല്ലില്‍ അജി (43) ആണ് മരിച്ചത്. റോഡിലെ വളവിലാണ് അപകടം നടന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് അപകടത്തില്‍ മരിച്ച അജി. പൊന്‍കുന്നം ഭാഗത്തേയ്ക്ക് പോയ അജിയുടെ സ്‌കൂട്ടറില്‍ പാലാ ഭാഗത്തേക്ക് വന്ന കാര്‍ ഇടിക്കുകയായിരുന്നു. മഴ പെയ്ത് കിടന്ന റോഡില്‍ വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് കരുതപ്പെടുന്നത് .

ബിജു വർഗീസ് – പ്രതിഭാശാലിയായ ഒരു അത്ഭുത മനുഷ്യൻ’

ഞാൻ ഇന്ന് ഒരു ഭവനത്തിൽ പോയി ഒരു കുടുംബത്തെ സന്ദർശിച്ചു. അവരുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഏവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്.എരുമേലി ഗ്രാമപഞ്ചായത്തിലെ മുക്കൂട്ടുതറയ്ക്ക് സമീപമുള്ള വെൺകുറിഞ്ഞി എന്ന ഗ്രാമത്തിലെ, പുരയിടത്തിൽ ബിജു വർഗീസ് എന്ന വ്യക്തിയെ എനിക്ക് നേരത്തെ തന്നെ പരിചയമുണ്ട്. ‘പ്രതിഭാശാലിയായ ഒരു അത്ഭുത മനുഷ്യൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ട്ടം. ബിജുവിന്റെ ജീവിതം ഒരു ദുരന്തത്തിന്റെയും അതിൽനിന്നുള്ള അതിജീവനത്തിന്റെയും വിജയ ഗാഥയാണ്.22 വർഷങ്ങൾക്ക് മുൻപ്, ബിജുവിന്റെ ഇരുപത്തിയഞ്ചാം വയസിൽ സംഭവിച്ച ഒരു വാഹന […]

കോട്ടയം ജില്ലയിൽ തീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം .. കോട്ടയം ജില്ലയിൽ ഓഗസ്റ്റ് മൂന്നിന് യെല്ലോ അലേർട്ട്, നാലിന് ഓറഞ്ച് അലേർട്ട്..

കോട്ടയം ജില്ലയിൽ തീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം .. കോട്ടയം ജില്ലയിൽ ഓഗസ്റ്റ് മൂന്നിന്  യെല്ലോ അലേർട്ട്, നാലിന്  ഓറഞ്ച് അലേർട്ട്..

കോട്ടയം ജില്ലയിൽ തീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം .. കോട്ടയം ജില്ലയിൽ ഓഗസ്റ്റ് മൂന്നിന് യെല്ലോ അലേർട്ട്, നാലിന് ഓറഞ്ച് അലേർട്ട്.. തീവ്രമഴക്കും വെള്ളപ്പൊക്കതിനും സാധ്യതയുള്ളതിനാല്‍ ജില്ലാഭരണകൂടങ്ങളോടും തദ്ദേശസ്ഥാപനങ്ങളോടും അതീവ ശ്രദ്ധ പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഓഗസ്റ്റ് ഇരുപത് വരെയെങ്കിലും അതീവ ജാഗ്രതപുലര്‍ത്തണം. കോട്ടയം ജില്ലയിൽ ഓഗസ്റ്റ് മൂന്നിന് യെല്ലോ അലേർട്ട്, നാലിന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദമാണ് കേരളത്തില്‍ ശക്തമായ മഴക്ക് ഇടയാക്കുന്നതെന്നാണ് പ്രവചനം. […]

ഇടക്കുന്നം ചാന്തുഖാന്‍പറമ്പില്‍ മുഹമ്മദ് ഹനീഫ (66) നിര്യാതനായി

ഇടക്കുന്നം ചാന്തുഖാന്‍പറമ്പില്‍ മുഹമ്മദ് ഹനീഫ (66) നിര്യാതനായി

ഇടക്കുന്നം: ചാന്തുഖാന്‍പറമ്പില്‍ മുഹമ്മദ് ഹനീഫ (66) നിര്യാതനായി. ഭാര്യ: റഷീദ. മക്കള്‍: ഷാഹിന, സബീന, സുല്‍ഫത്ത്, റഹിയാന. മരുമക്കള്‍: സക്കീര്‍ (ഈരാറ്റുപേട്ട), ഷിയാസ് (പത്തനാട്), ഷമീര്‍ (കുന്നേപറമ്പില്‍), ഷമീര്‍ (കല്ലാനിക്കല്‍). കബറടക്കം നടത്തി.

സ്വന്തമായി വീടില്ലാതിരുന്ന മണിക്ക് വീടൊരുക്കി സിപിഐ (എം) സ: വി എൻ വാസവൻ വീടിന്റെ താക്കോൽ കൈമാറി.

സ്വന്തമായി വീടില്ലാതിരുന്ന മണിക്ക് വീടൊരുക്കി സിപിഐ (എം)  സ: വി എൻ വാസവൻ വീടിന്റെ താക്കോൽ കൈമാറി.

പൊൻകുന്നം :- കേരളത്തിലെ എല്ലാ ലോക്കൽ കമ്മറ്റികളും നിർദ്ധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകണമെന്ന് തീരുമാനത്തിന്റെ ഭാഗമായി സിപിഎം പൊൻകുന്നം ലോക്കൽ കമ്മറ്റി കോയിപ്പള്ളിയിൽ മണിക്ക് വീട് നിർമ്മിച്ച് നൽകി. അംഗപരിമിതനായ മണിക്ക് സിപിഐ എം പൊൻകുന്നം ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി. 24-ാം വയസ്സിൽ ഇരു കാലുകളുടെയും ശേഷി നഷ്ടപ്പെട്ട് നടക്കാൻ കഴിയാതായ ആളാണ് മണി. തല ചായ്ക്കാൻ സ്വന്തമായി ഒരു വീട് എന്ന ഇയാളുടെ സ്വപ്നത്തിന് പൂർണ്ണത നൽകിയിരിക്കുകയാണ് […]

കോവിഡ് പ്രതിരോധത്തിനായി ഡോ. എൻ. ജയരാജ് MLA ” 31 ദിന ജാഗ്രതാ ചലഞ്ച് ” പ്രഖ്യാപിച്ചു. നാട് രക്ഷപെടുവാൻ കാര്യം മനസ്സിലാക്കി അനുസരിക്കേണ്ടത് പൊതുജനത്തിന്റെ കടമ. ..

കോവിഡ് പ്രതിരോധത്തിനായി  ഡോ. എൻ. ജയരാജ് MLA ” 31 ദിന ജാഗ്രതാ ചലഞ്ച് ” പ്രഖ്യാപിച്ചു.  നാട് രക്ഷപെടുവാൻ കാര്യം മനസ്സിലാക്കി അനുസരിക്കേണ്ടത് പൊതുജനത്തിന്റെ കടമ. ..

കോവിഡ് പ്രതിരോധത്തിനായി ഡോ. എൻ. ജയരാജ് ” 31 ദിന ജാഗ്രതാ ചലഞ്ച് ” പ്രഖ്യാപിച്ചു. നാട് രക്ഷപെടുവാൻ അനുസരിക്കേണ്ടത് പൊതുജനത്തിന്റെ കടമ. .. കാഞ്ഞിരപ്പള്ളി : കോവിഡ് പ്രതിരോധത്തിന് ഏറ്റവും അത്യാവശ്യം സാമൂഹിക അകലം പാലിക്കുക എന്നതാണെന്ന് സർക്കാരും ആരോഗ്യവകുപ്പും നിരന്തരം ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കിലും, ജനത്തിന് മാതൃകയേവേണ്ട ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആവശ്യവും, അനാവശ്യമായ ചടങ്ങുകളിൽ പങ്കെടുത്ത് സാമൂഹിക അകലം പാലിക്കാതെ വർത്തിക്കുന്ന കാഴ്ചയാണ് നാട് കണ്ടുകൊണ്ടിരിക്കുന്നത്. കണ്ടൈൻമെൻറ് സോണിൽ ഉൾപെടെണ്ടിവന്ന പല ജനപ്രതിനിധികളും, സുരക്ഷാ നിയമം […]

പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആർഡിഎസ് ) യുടെ മുൻ വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന മുട്ടപ്പള്ളി മുക്കടമണ്ണിൽ എം എസ് കുട്ടപ്പൻ (80) നിര്യാതനായി

പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആർഡിഎസ്  ) യുടെ മുൻ വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന മുട്ടപ്പള്ളി മുക്കടമണ്ണിൽ എം എസ് കുട്ടപ്പൻ (80)  നിര്യാതനായി

എരുമേലി : പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആർഡിഎസ് ) യുടെ മുൻ വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന മുട്ടപ്പള്ളി മുക്കടമണ്ണിൽ എം എസ് കുട്ടപ്പൻ (80) നിര്യാതനായി. സംസ്കാരം നാളെ ( ആഗസ്റ്റ് 3, തിങ്കൾ ) രാവിലെ പത്തിന് വിട്ടിൽ അന്ത്യോപചാര ചടങ്ങുകൾക്ക് ശേഷം ഇരവിപേരൂർ പിആർഡിഎസ് ശ്‌മശാനത്തിൽ. കെഎസ്ഇബി യിൽ സുപ്രണ്ടന്റ് ആയാണ് വിരമിച്ച എം എസ് കുട്ടപ്പൻ ദീർഘ കാലം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നേതൃ തലങ്ങളിൽ പ്രവർത്തിച്ചു. മുട്ടപ്പള്ളി […]

പുഞ്ചവയൽ കണ്ടയ്ന്മെന്റ് സോണാക്കി ; രോഗബാധ സ്ഥിരീകരിച്ച ആനിക്കുന്ന് മേഖലയിൽ കർശന നിയന്ത്രണങ്ങൾ

പുഞ്ചവയൽ കണ്ടയ്ന്മെന്റ് സോണാക്കി ; രോഗബാധ സ്ഥിരീകരിച്ച ആനിക്കുന്ന് മേഖലയിൽ കർശന നിയന്ത്രണങ്ങൾ

മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പുഞ്ചവയൽ ആനികുന്നം പ്രദേശത്ത് ഒരു കുടുബത്തിലെ ആറുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ചത്തോടെ മേഖലയിൽ മുണ്ടക്കയം പൊലീസും ആരോഗ്യ വകുപ്പും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രസവത്തിനായി പോയി തിരിച്ചെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സ്ത്രീക്കും, മകനും, അച്ഛനും അമ്മയ്ക്കും, ഭർത്താവിനും, ഭർത്തുപിതാവിനുമാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആനികുന്നം- അമരാവതി റോഡ് ബാരിക്കേട് സ്ഥാപിച്ചു പൂർണമായും അടച്ചു. രോഗം സ്ഥിരീകരിച്ച കുടുംബം താമസിച്ച […]

SMYM നിരാഹാര സമരം പന്ത്രണ്ടു ദിനങ്ങൾ പിന്നിട്ടു. പിന്തുണയുമായി പ്രമുഖർ ..

SMYM  നിരാഹാര സമരം പന്ത്രണ്ടു ദിനങ്ങൾ പിന്നിട്ടു. പിന്തുണയുമായി പ്രമുഖർ ..

കാഞ്ഞിരപ്പള്ളി : സിവിൽ പോലീസ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപത SMYM നടത്തുന്ന അനിശ്ചിതകാല ഉപവാസസമരം 12 ദിനങ്ങൾ പിന്നിട്ടു. വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കൾ വേദിയിലെത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു . ആയിരങ്ങളുടെ പിന്തുണയോടെ സമരം ശക്തമായി മുൻപോട്ടു പോവുകയാണ്. വനിതാ കമ്മിഷൻ മുൻ അംഗവും, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ജെ.പ്രമീളാദേവി, കെപിസിസി ജനറൽ സെക്രട്ടറി ശ്രീ മാത്യു കുഴൽനാടൻ മുതലായ […]

ഇടക്കുന്നത്ത് 83 ലക്ഷം രൂപ ചിലവിൽ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഓഗസ്റ്റ് മൂന്നിന് നാടിനു സമർപ്പിക്കും.

ഇടക്കുന്നത്ത് 83 ലക്ഷം രൂപ ചിലവിൽ  നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഓഗസ്റ്റ് മൂന്നിന് നാടിനു സമർപ്പിക്കും.

കാഞ്ഞിരപ്പള്ളി: കോവിഡ് രോഗബാധയാൽ ദുരിതം അനുഭവിക്കുന്ന ഇടക്കുന്നം ഗ്രാമത്തിന് ആശ്വാസമായി നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് മൂന്നിന് കേന്ദ്രം നാടിനു സമർപ്പിക്കും കാലങ്ങൾക്കു മുമ്പ് ഇവിടെ പ്രവർത്തനമാരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കുകയാണ്. .ഇത് ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്റി പിണറായി വിജയൻ നാടിനു സമർപ്പിക്കും.മന്ത്രി കെ കെ ശൈലജ ടീച്ചറും പങ്കെടുക്കും.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് ഉദ്‌ഘാടനം നടത്തുന്നത്. പാറത്തോട് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 68 […]

കളഞ്ഞുകിട്ടിയ രണ്ട് പവൻ സ്വർണ്ണമാല വീട്ടമ്മയ്ക്ക് മടക്കി നൽകി മിഥുൻ മണിമല മാതൃകയായി .

കളഞ്ഞുകിട്ടിയ രണ്ട് പവൻ സ്വർണ്ണമാല  വീട്ടമ്മയ്ക്ക് മടക്കി നൽകി മിഥുൻ മണിമല  മാതൃകയായി .

മണിമല: വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല സോഷ്യൽ മീഡിയയിലൂടെ ഉടമസ്ഥയായ വീട്ടമ്മയെ കണ്ടെത്തി മടക്കി നൽകി മിഥുൻ മണിമല മാതൃകയായി. യുവമോർച്ചയുടെ നിയോജകമണ്ഡലം പ്രസിഡന്റ് ആണ് മിഥുൻ. കുളത്തിങ്കൽ ക്ഷേത്രത്തിന് അടുത്തുള്ള വഴിയിൽ നിന്നും മാല കിട്ടിയത്. മണിമല പോലീസ് സ്റ്റേഷനിൽ വച്ചാണ് മാല തിരികെ നൽകിയത്. സ്വർണ്ണമാല ലഭിച്ച വിവിരം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താണ് മാലയുടെ ഉടമയെ വളരെ വേഗം കണ്ടു പിടിച്ചത്. ഇന്നത്തെ വിലനിലവാരം അനുസരിച്ചു എൺപതിനായിരം […]

KSRTC ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

KSRTC ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാറത്തോട് : പൊൻകുന്നം KSRTC ഡിപ്പോയിലെ ഡ്രൈവർ വാഴേപറമ്പിൽ ശ്രീകുമാർ സുകുമാരനെ ( രാജേഷ് – 42 ) പാറത്തോട് പള്ളിപ്പടിയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . ഇപ്പോൾ വർക്ക് അറേഞ്ച്മെൻറിൽ തിരുവനതപുരം ഡിപ്പോയിൽ ആണ് ജോലി ചെയ്തുകൊണ്ടിരുന്നത് . പാറത്തോട് പള്ളിപ്പടി ഒരുമനഗർ ഭാഗത്താണ് അദ്ദേഹം താമസിച്ചുകൊണ്ടിരുന്നത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട് . പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

കോവിഡ് മഹാമാരി നാടാകെ വീശിയടിക്കുന്നു .. കാഞ്ഞിരപ്പള്ളി താലൂക്കിൽ 18 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു .

കോവിഡ് മഹാമാരി നാടാകെ വീശിയടിക്കുന്നു .. കാഞ്ഞിരപ്പള്ളി താലൂക്കിൽ 18  പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു .

കാഞ്ഞിരപ്പള്ളി : ജനങ്ങളെ ഭീതിയിലാഴ്ത്തി കോവിഡ് മഹാമാരി നാടാകെ വീശിയടിക്കുന്നു . ഇന്നലെ ഉച്ചകഴിഞ്ഞും, ഇന്നുമായി രോഗം സ്ഥിരീകരിച്ചവർ : മുണ്ടക്കയം / പുഞ്ചവയൽ – 6 , എരുമേലി – 6, കാഞ്ഞിരപ്പള്ളി – 3 , പാറത്തോട് – 4, പൊൻകുന്നം – 1 (ചാമംപതാല്‍) എന്നാണ് . ഇതിൽ ചാമംപതാലിൽ രോഗം സ്ഥിരീകരിച്ചയാൾ ഒഴികെ, ബാക്കിയെല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത് എന്നത് ഭീതിയുളവാക്കുന്ന വാർത്തയാണ്. പാറത്തോട് എട്ടാം വാർഡിൽ ഇന്നലെ വൈകുന്നേരത്തോടെ നാല് […]

വാഴൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാഴൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാഴൂര്‍: കൊടുങ്ങൂര്‍-മണിമല റോഡില്‍ തേക്കാനം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് സമീപം വാഴൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങൂര്‍ വട്ടക്കാവുങ്കല്‍ പരേതനായ നടരാജന്റെ മകന്‍ വൈശാഖ് (26) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന കൊടുങ്ങൂര്‍ പനച്ചിക്കല്‍മുകളേല്‍ വീട്ടില്‍ ഉമേഷിനെയും ഇവരുടെ ബൈക്കുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രികനായ ആലപ്ര കാക്കനാശ്ശേരില്‍ വീട്ടില്‍ സനൂപ് (32)നെയും പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കൊടുങ്ങൂർ മണിമല റോഡിൽ തേക്കാനം ഗവൺമെന്റ് എൽപി സ്കൂൂളിന് സമീപമായിിരുന്നു […]

നല്ലവരായ എല്ലാ വായനക്കാർക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ

നല്ലവരായ എല്ലാ വായനക്കാർക്കും  കാഞ്ഞിരപ്പള്ളി ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ

സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, അനുസരണത്തിന്റെ , സമർപ്പണത്തിന്റെ ബലിപെരുന്നാൾ ആശംസകൾ ആത്മാർപ്പണത്തിന്റെ ആഘോഷമായ, ത്യാഗത്തിന്റെയും അനുസരണത്തിന്റെയും മഹാസ്മരണകൾ ഉണർത്തുന്ന വലിയ പെരുന്നാൾ എന്ന ബലിപെരുന്നാളിൽ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ബക്രീദ് ആശംസകൾ. പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാ മുസ്ലിം സഹോദരങ്ങൾക്കും സ്രഷ്ടാവിന് വേണ്ടി ത്യാഗമനുഷ്ഠിക്കുവാന്‍ ബക്രീദ് വഴിയൊരുക്കുന്നു. തന്റെ ഓരോ വസ്തുവിനെയും ദൈവത്തിനായി ബലികൊടുത്ത്, തൃപ്തിയാവാതെ സ്വപുത്രനെ തന്നെ ഒടുവില്‍ ഇബ്രാഹാം ബലി കൊടുക്കുവാൻ തയ്യാറായതിനെ സ്മരിക്കുന്ന വലിയ പെരുനാൾ ദിനം ത്യാഗത്തിന്റെയും അനുസരണത്തിന്റെയും മഹാസ്മരണകൾ ഉണർത്തുന്നു. […]

പെരുമഴ : കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിയിൽ

പെരുമഴ : കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിയിൽ

പെരുമഴ : കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിയിൽ കുളപ്പുറം : കുളപ്പുറം ഒന്നാം മൈൽ ഭാഗത്ത് കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിയിൽ ആയിരിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. വള്ളിയാംതടത്തിൽ റോബിൻ തോമസിന്റെ പുരയിടത്തിലെ 12 കോൽ താഴ്ചയുള്ള കിണറാണ് പെരുമഴയത്ത് ഇടിഞ്ഞു താഴ്ന്നുപോയത്. വീടിന്റെ മിറ്റത്ത് വക്ക് കെട്ടി ബലപ്പെടുത്തി സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന കിണറാണ് അപകടാവസ്ഥയിലായത് . കിണറിന്റെ മുകൾഭാഗം മുഴുവനായും അഞ്ചടിയോളം അകത്തേക്ക് ഇരുന്നുപോയ നിലയിലാണ്. മിറ്റത്തു ഇറങ്ങിയാൽ പോലും […]

സൈഡ് കൊടുത്തപ്പോൾ റോഡിന്റെ തിട്ട ഇടിഞ്ഞ് ലോറി മറിഞ്ഞു.

സൈഡ് കൊടുത്തപ്പോൾ റോഡിന്റെ തിട്ട ഇടിഞ്ഞ് ലോറി മറിഞ്ഞു.

എരുമേലി : കരിങ്കൽ ലോഡുമായി വന്ന ടോറസ് ലോറി എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ റോഡിന്റെ വശം ചേർത്തപ്പോൾ തിട്ട ഇടിഞ്ഞ് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ബുധനാഴ്ച ഉച്ചയോടെ എരുമേലി – വെച്ചൂച്ചിറ റോഡിൽ കനകപ്പലത്തിനടുത്ത് വനപാതയിലെ വളവിലാണ് അപകടം. വെച്ചൂച്ചിറയിൽ നിന്നും എരുമേലിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് മറിഞ്ഞത്.

നിർദിഷ്ട ശബരിമല വിമാനത്താവളം: ഇടപാടുകളിലെ ദുരൂഹത അവസാനിപ്പിക്കണം : പ്രൊഫ. റോണി കെ. ബേബി

നിർദിഷ്ട ശബരിമല വിമാനത്താവളം: ഇടപാടുകളിലെ ദുരൂഹത അവസാനിപ്പിക്കണം : പ്രൊഫ. റോണി കെ. ബേബി

ശബരിമല വിമാനത്താവളം : ലൂയി ബ്ഗറുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ദുരൂഹത അവസാനിപ്പിക്കണം. : ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി റോണി കെ. ബേബി കാഞ്ഞിരപ്പള്ളി. മധ്യ തിരുവിതാംകൂറിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടന്റ് ആയ ലൂയി ബ്ഗറിനെക്കുറിച്ചും ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചുമുള്ള ആരോപണങ്ങൾക്ക് വ്യക്തത വരുത്താൻ സർക്കാർ തയ്യാറാകണം എന്ന് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി റോണി കെ. ബേബി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ വച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം നിർദിഷ്ട്ട […]

പൂതക്കുഴി ഒഴത്തിപറമ്പിൽ ഒ.എ സത്താർ (45) നിര്യാതനായി.

പൂതക്കുഴി ഒഴത്തിപറമ്പിൽ ഒ.എ സത്താർ (45) നിര്യാതനായി.

കാഞ്ഞിരപ്പള്ളി : പൂതക്കുഴി ഒഴത്തിപറമ്പിൽ ഒ.എ സത്താർ (45) നിര്യാതനായി. ഖബറടക്കം കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ നടത്തി . ഭാര്യ റിജില. മക്കൾ: ഫാത്തിമ, ഫാസില, ഫർസാന, ഫർഹാൻ.

പാറത്തോട് പഞ്ചായത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി, എരുമേലിയിലും കോവിഡ് രോഗം സ്ഥിരീകരിച്ചു

പാറത്തോട് പഞ്ചായത്തിൽ ഇന്ന് രണ്ട്  പേർക്ക്  കൂടി, എരുമേലിയിലും കോവിഡ് രോഗം സ്ഥിരീകരിച്ചു

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ കുളപ്പുറം മിച്ചഭൂമി കോളനിയിൽ രണ്ടു കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രസവത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയവേ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിക്കപ്പെട്ട സ്ത്രീയുടെ അമ്മയ്ക്കും (47), സഹോദരനുമാണ് (22) ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പാറത്തോട് പഞ്ചായത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 58 ആയി. എരുമേലി എട്ടാം വാർഡ് പാക്കാനം സ്വദേശിനിയ്ക്കും (23) ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ചികിത്സ സംബന്ധമായി […]

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശിയായ കെ.എസ്ആർ.ടി .സി കണ്ടക്ടർ മരിച്ചു.

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശിയായ കെ.എസ്ആർ.ടി .സി കണ്ടക്ടർ മരിച്ചു.

മുണ്ടക്കയം : :കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ്. ആർ. ടി.സി. ഡിപ്പോയിലെ കണ്ടക്ടർ മുണ്ടക്കയം മുരുക്കുംവയൽ സ്വദേശി കല്ലുക്കുന്നേൽ കെ. ആർ. രഞ്ജിത്ത് (30) മരണമടഞ്ഞു . ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 7 മണിയോടെ സുൽത്താൻ ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ ബത്തേരി – പുൽപ്പളളി റോഡിൽ വെച്ചാണ് രഞ്ജിത്തിനെ കാറിടിച്ച് തെറിപ്പിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ക്വാട്ടേഴ്സിലേക്ക് മടങ്ങുന്നതിന്നിടെ സാധനം വാങ്ങാൻ കടയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. […]

കനത്ത മഴ : ചോറ്റിയിൽ കാർ നിയന്ത്രണം വിട്ടു തലകീഴായി തെന്നി മറിഞ്ഞു

കനത്ത മഴ :  ചോറ്റിയിൽ  കാർ നിയന്ത്രണം വിട്ടു തലകീഴായി  തെന്നി മറിഞ്ഞു

മുണ്ടക്കയം : കനത്ത മഴയിൽ ദേശീയ പാതയിൽ ചോറ്റി പാലാമ്പടം സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ടു തലകീഴായി തെന്നി മറിഞ്ഞു ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. കനത്ത മഴയിൽ നിയന്ത്രണം വിട്ട് സ്ക്കൂൾ മതിലിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന നെടുംകണ്ടം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. യാതക്കാർ ചെറിയ പരുക്കുകളോടെ രക്ഷപെട്ടു

ഇന്ന് ഒൻപതു പേർക്ക് കൂടി ; പാറത്തോട് പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ചവർ ആകെ 56 പേരായി, പൂർണരോഗമുക്തി നേടിയവർ 17 പേർ മാത്രം. പ്രശ്നം ഗുരുതരം..

ഇന്ന് ഒൻപതു പേർക്ക് കൂടി ; പാറത്തോട് പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ചവർ  ആകെ 56 പേരായി, പൂർണരോഗമുക്തി നേടിയവർ 17 പേർ   മാത്രം. പ്രശ്നം ഗുരുതരം..

പാറത്തോട് : പാറത്തോട് പഞ്ചായത്തിൽ കോവിഡ് രോഗബാധ ഇനിയും നിയന്ത്രണ വിധേയമാകാത്തത് ആശങ്ക ജനിപ്പിക്കുന്നു. ഇന്ന് ഒൻപതു പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ പാറത്തോട് പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ചവർ ആകെ 56 പേരായി, രോഗമുക്തി നേടിയവർ 17 പേർ മാത്രം. രോഗബാധ ഏറ്റവരിൽ ഭൂരിഭാഗം ഇടക്കുന്നം പ്രദേശത്തു നിന്നുള്ളവരാണ് . രോഗനിയന്ത്രണത്തിനായി പഞ്ചായത്ത് മുഴുവനായി ലോക്ക്ഡൗണിൽ പോകേണ്ടിവരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. പാറത്തോട് പഞ്ചായത്തിലെ കണ്ടയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച 8 , 9 വാർഡുകളിലായി ഇടക്കുന്നം പ്രദേശത്ത് മൂന്നു […]

കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയ കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡിൽ വീണ്ടും കോവിഡ്.. പ്രദേശവാസിയയായ കോളേജ് അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചു .

കണ്ടെയ്ന്‍മെന്റ്  സോണിൽ നിന്നും ഒഴിവാക്കിയ കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡിൽ വീണ്ടും കോവിഡ്..  പ്രദേശവാസിയയായ കോളേജ് അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചു .

കാഞ്ഞിരപ്പള്ളി : ആശ്വാസ വാർത്ത താൽക്കാലികം മാത്രമായിരുന്നു. ഒരാഴ്ച മുൻപ്, മൂന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനാൽ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഇന്ന് രാവിലെ ഒഴിവാക്കിയതിന്റെ ആശ്വാസത്തിൽ ആയിരുന്ന പ്രദേശവാസികളെ ഞാട്ടിച്ചുകൊണ്ട് ഉച്ചയോടെ വാർഡിലെ അഞ്ചിലിപ്പ പ്രദേശത്തു നിന്നും കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ പതിനെട്ടാം വാർഡിൽ നിന്നും രോഗബാധിതരുടെ എണ്ണം നാലായി. വാർഡിലെ ഒരു കോളേജ് അധ്യാപകനാണ് (41) ഇന്ന് രോഗം സ്ഥിരീകരിച്ചത് […]

ഒരിക്കൽ ഹോട്ട്സ്പോട്ടായിരുന്ന ധാരാവി; ഏറ്റവുമൊടുവിൽ 2 രോ​ഗികൾ മാത്രം; ഇവരെങ്ങനെയാണ് കൊറോണയെ തുരത്തിയത് ??

ഒരിക്കൽ ഹോട്ട്സ്പോട്ടായിരുന്ന ധാരാവി; ഏറ്റവുമൊടുവിൽ 2 രോ​ഗികൾ മാത്രം; ഇവരെങ്ങനെയാണ് കൊറോണയെ തുരത്തിയത് ??  2531 പേര്‍ക്കായിരുന്നു ധാരാവിയിൽ കൊവിഡ് ബാധിച്ചത്. ഈ പ്രദേശത്ത് ഇപ്പോൾ 113 കേസുകൾ മാത്രമേ സജീവമായിട്ടുള്ളൂ.പുതിയ രോഗികളുടെ എണ്ണം ഇപ്പോൾ രണ്ടും മൂന്നും ഒക്കെയാണ് !!!കൊടുങ്കാറ്റുപോലെ പടർന്ന് ,ലക്ഷങ്ങൾ ചത്തൊടുങ്ങും എന്ന് വിധിയെഴുതിയ ധാരാവിയെ തിരിച്ചുപിടിച്ചത് അർപ്പണബോധത്തോടെയുള്ള അധികൃതരുടെയും ,ആരോഗ്യപ്രവർത്തകരുടെയും മനസ്സറിഞ്ഞുള്ള പ്രവർത്തനമാണ് . ഇടുങ്ങിയ വഴികളും തൊട്ടടുത്ത് വീടുകളുമുള്ള ഇവിടത്തെ ജനങ്ങൾ പൊതുകക്കൂസാണ് ഉപയോ​ഗിക്കുന്നത്. സാമൂഹിക അകലം അസാധ്യമാണെന്ന് തീർത്തു […]

കാട് തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു വയോധിക മരണപ്പെട്ടു

കാട് തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു വയോധിക  മരണപ്പെട്ടു

എരുമേലി : കനകപ്പലം സ്വദേശിനി വയോധിക വെച്ചൂച്ചിറയിൽ കാട് തെളിക്കൽ ജോലിക്കിടയിൽ കടന്നൽ കുത്തേറ്റു മരിച്ചു… ആശുപത്രിയിൽ എത്തിക്കാൻ ടാക്സി ഡ്രൈവർമാരെ വിളിച്ചിട്ടും കൊറോണ ഭീതിയിൽ ആരും തയ്യാറായില്ലെന്ന് ആക്ഷേപം.. ഒടുവിൽ ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. എരുമേലി കനകപ്പലം രാജീവ് ഭവനിൽ ആലയിൽപടിഞ്ഞാറേതിൽ ശാന്തമ്മ (67) ആണ് ഇന്ന് രാവിലെ മരിച്ചത് . വെച്ചൂച്ചിറ പ്ലാവേലിനിരവ് പെരുന്തേനരുവിയിലുള്ള ഇരുമേടയിൽ ഇ ജെ മത്തായിയുടെ (തങ്കച്ചന്റെ )തോട്ടത്തിൽ കാട് തെളിക്കുന്നതിനിടെയാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. […]

കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ പരിസരത്ത് പച്ചതുരുത്ത് നിർമ്മാണത്തിനു തുടക്കം കുറിച്ചു

കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ പരിസരത്ത്  പച്ചതുരുത്ത് നിർമ്മാണത്തിനു തുടക്കം കുറിച്ചു

കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ പരിസരത്ത് പച്ചതുരുത്ത് നിർമ്മാണത്തിനു തുടക്കം കുറിച്ചു കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയത്തിൽ ഹരിത കേരളം മിഷന്റ സഹകരണത്തോടെ പച്ച തുരുത്ത് നിർമ്മാണത്തിന് തുടക്കം കുറിച്ചു. നിർമ്മാണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഹരിത കേരളം മിഷൻ ജില്ലാ അദ്ധ്യക്ഷനുമായ അഡ്വ സെബാസ്റ്റൻ കുളത്തുങ്കൽ വാളൻ പുളി തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു , വികാരി റവ: ഫാദർ ഇമ്മാനുവൽ മടുക്കക്കുഴി, വാർഡംഗം ശ്രീമതി ടെസി വർഗ്ഗീസ് , ഹരിത കേരളം മിഷൻ […]

കാ​ഞ്ഞി​ര​പ്പ​ള്ളി സഹകരണ ബാ​ങ്ക് ഇ​നി 12 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി സഹകരണ ബാ​ങ്ക് ഇ​നി 12 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കു​രി​ശു​ങ്ക​ൽ ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഭാ​ത സാ​യാ​ഹ്ന ബ്രാ​ഞ്ച് ഇ​നി മു​ത​ൽ ദി​വ​സം 12 മ​ണി​ക്കൂ​റും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് സ​മ​യ​ക്ര​മം. ഇ​നി മു​ത​ൽ ടൗ​ണ്‍ ബ്രാ​ഞ്ച് എ​ന്നാ​വും ഇ​തി​നെ അ​റി​യ​പ്പെ​ടു​ക. 15450 ഓ​ഹ​രി ഉ​ട​മ​ക​ളും 156 കോ​ടി രൂ​പ നി​ക്ഷേ​പ​വും 97 കോ​ടി രൂ​പ​യു​ടെ വി​വി​ധ​യി​നം വാ​യ്പ​ക​ളു​മു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് ആ​ന​ക്ക​ല്ല്, കാ​ള​കെ​ട്ടി, ത​ന്പ​ല​ക്കാ​ട്, വി​ഴി​ക്കി​ത്തോ​ട്, ടൗ​ണ്‍ ബ്രാ​ഞ്ച്, ഹെ​ഡ് […]

ആശ്വാസ വാർത്ത : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിനെ ( ഞള്ളമറ്റം) കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി.

ആശ്വാസ വാർത്ത : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം  വാർഡിനെ ( ഞള്ളമറ്റം)  കണ്ടെയ്ൻമെൻറ്  സോണിൽ നിന്നും ഒഴിവാക്കി.

ആശ്വാസ വാർത്ത : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിനെ ( ഞള്ളമറ്റം) കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി. കാഞ്ഞിരപ്പള്ളി : ഒരാഴ്ച മുൻപ്, മൂന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനാൽ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി. രോഗബാധിതരായ മൂന്നു പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആവുകയും, പ്രദേശത്തു നടത്തിയ പരിശോധനകളിൽ ആർക്കും രോഗബാധ സ്ഥിരീകരിക്കാതിരിക്കുകയും ചെയ്തതിനാലാണ് വാർഡിനെ ണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത് .

ചിറക്കടവ്, മുണ്ടക്കയം, കൂവപ്പള്ളി സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചു, കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച 59 പേരിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

ചിറക്കടവ്, മുണ്ടക്കയം, കൂവപ്പള്ളി സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചു, കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച 59 പേരിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

ചിറക്കടവ്, മുണ്ടക്കയം, കൂവപ്പള്ളി സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചു, കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച 59 പേരിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. കാഞ്ഞിരപ്പള്ളി : ചിറക്കടവ് പൊന്നയ്ക്കൽകുന്ന് സ്വദേശിനിയ്ക്ക് (44 ) സമ്പർക്കത്തിലൂടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു . മുണ്ടക്കയം സ്വദേശിനിക്ക് (58 ) ഇടുക്കിയിൽ വച്ചാണ് രോഗം സ്ഥിരീകരിച്ചത് . സൗദിയിൽ നിന്നെത്തിയ കൂവപ്പള്ളി പനച്ചേപ്പള്ളി സ്വദേശിക്കും (46 ) ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നും വന്നവരിൽ കോട്ടയം ജില്ലയിൽ ഇദ്ദേഹത്തിന് മാത്രമാണ് […]

കോവിഡ് പ്രതിരോധം : മാതൃകയായി പുൽപ്പേൽ ടെക്സ്റ്റയ്ൽസ്; ഓഗസ്റ്റ് 3 വരെ അടച്ചിടും

കോവിഡ് പ്രതിരോധം : മാതൃകയായി പുൽപ്പേൽ ടെക്സ്റ്റയ്ൽസ്;  ഓഗസ്റ്റ് 3 വരെ അടച്ചിടും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളിലെ അഞ്ചു വാർഡുകൾ കോണ്ടയ്ന്മെന്റ് സോൺ ആക്കി മാറ്റിയ സാഹചര്യത്തിൽ, കോവിഡ് സമൂഹ വ്യാപന ഭീക്ഷണി നിലനില്ക്കുന്ന കാഞ്ഞിരപ്പള്ളി മേഖലയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്വകാര്യ സ്ഥാപനമായ പുൽപ്പൽ ടെക്സ്റ്റയ്ൽസ് സമൂഹ നന്മയെ കരുതി ഒരാഴ്ചയായി അടച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച (27/7/20) തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, മേഖലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് പുൽപ്പേൽ ടെക്സ്റ്റയ്ൽസ് ഒരാഴ്ച കൂടി അടച്ചിടുമെന്ന് മാനേജ്‌മന്റ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതു കൂടി കണക്കിലെടുത്താണ് […]

കോവിഡ് ബാധ സ്ഥിരീകരിച്ച മണ്ണംപ്ലാവ് പ്രദേശം യുവമോർച്ച പ്രവർത്തകർ അണുവിമുക്തമാക്കി

കോവിഡ് ബാധ സ്ഥിരീകരിച്ച  മണ്ണംപ്ലാവ്  പ്രദേശം  യുവമോർച്ച പ്രവർത്തകർ അണുവിമുക്തമാക്കി

കോവിഡ് ബാധ സ്ഥിരീകരിച്ച മണ്ണംപ്ലാവ് പ്രദേശം യുവമോർച്ച പ്രവർത്തകർ അണുവിമുക്തമാക്കി ചിറക്കടവ് :- മണ്ണംപ്ലാവും സമീപ പ്രദേശങ്ങളും അണുവിമുക്‌തമാക്കി യുവമോർച്ച. കോവിഡ് ബാധിച്ച കാഞ്ഞിരപ്പള്ളി ഞള്ളമറ്റം സ്വദേശിയുടെ ചിറക്കടവിലെ സമ്പർക്കപട്ടികയിൽ ഉണ്ടായിരുന്ന, പരിശോധന കഴിഞ്ഞ മുഴുവൻ ആളുകളുടെയും ഫലം നെഗറ്റീവ് ആയതിനെതുടർന്നാണ് യുവമോർച്ച മണ്ണംപ്ലാവിൽ അണുനശീകരണം നടത്തിയത്. മണ്ണംപ്ലാവ് കവല, ആശുപത്രി,മഠം,പള്ളി അങ്കണം, മൂന്നാം മൈൽ എന്നിവിടങ്ങളാണ് യുവമോർച്ച അണുനശീകരണം നടത്തിയത്.വാർഡ് മെമ്പറും ആശാവർക്കറുമായ സോമ അനീഷിന്റെ നേതൃത്വത്തിലാണ് ആണുനശീകരണം നടന്നത്.  യുവമോർച്ച ചിറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ […]

കോവിഡ് വ്യാപന സാധ്യത : ആനക്കല്ല് സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റൽ – ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമം – കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കുന്നു

കോവിഡ് വ്യാപന സാധ്യത : ആനക്കല്ല്  സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റൽ – ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമം  –   കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കുന്നു

കോവിഡ് വ്യാപന സാധ്യത : ആനക്കല്ല് സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റൽ – ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമം – കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കുന്നു കാ​ഞ്ഞി​ര​പ്പ​ള്ളി : കാഞ്ഞിരപ്പള്ളി മേഖലയിലെ കോവിഡ് വ്യാപന സാധ്യത മുന്നിൽക്കണ്ട് രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സിഎഫ്എൽടിസി) സജ്ജീകരണം അന്തിമഘട്ടത്തിൽ. കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി ആനക്കല്ല് സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റലായ ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമം കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ കോവിഡ് പ്രാഥമിക […]

പിടിവിടാതെ കോവിഡ് : കാഞ്ഞിരപ്പള്ളിയിലും, പാറത്തോട്ടിലും, എരുമേലിയിലും, മുണ്ടക്കയത്തും വീണ്ടും കോവിഡ് രോഗബാധ..എല്ലാം സമ്പർക്കത്തിലൂടെ.

പിടിവിടാതെ കോവിഡ് : കാഞ്ഞിരപ്പള്ളിയിലും, പാറത്തോട്ടിലും, എരുമേലിയിലും, മുണ്ടക്കയത്തും വീണ്ടും കോവിഡ് രോഗബാധ..എല്ലാം സമ്പർക്കത്തിലൂടെ.

കാഞ്ഞിരപ്പള്ളി : പാറത്തോട് ഇടക്കുന്നം മേഖലയിൽ ഇന്ന് മൂന്നു കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. ഒപ്പം കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്തും, എരുമേലിയിലും, മുണ്ടക്കയത്തും കോവിഡ് രോഗബാധിതർ വെളിവാക്കപ്പെട്ടു. എല്ലാവരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഒരേ കുടുബത്തിലെ നാലുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്, കോണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ച പാറത്തോട് പതിനാറാം വാർഡ് പൊൻമല മേഖലയിലെ പ്രധാന റോഡായ പൊടിമറ്റം ആനക്കല്ല് റോഡിന്റെ ചില ഭാഗങ്ങൾ പോലീസ് കെട്ടിയടച്ചു. രോഗബാധിതർ താമസിക്കുന്ന ഭാഗത്തു റോഡിൽ കുറച്ചു ദൂരം […]

മൂക്കംപെട്ടി കുളങ്ങരവീട്ടിൽ അന്നമ്മ ജോസഫ് (97) നിര്യാതയായി

മൂക്കംപെട്ടി കുളങ്ങരവീട്ടിൽ അന്നമ്മ ജോസഫ് (97) നിര്യാതയായി

കണമല : മൂക്കംപെട്ടി കുളങ്ങരവീട്ടിൽ പരേതനായ ജോസഫ് മാത്യുവിന്റെ ( കൊച്ചൂട്ടി ) ഭാര്യ അന്നമ്മ ജോസഫ് (97) നിര്യാതയായി. സംസ്കാരം (26, ഞായറാഴ്ച ) ഉച്ചകഴിഞ്ഞ് മൂന്നിന് കണമല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ – മാത്യു, എബ്രഹാം, വർഗീസ്, തോമസ്, സജിമോൻ, ത്രേസ്യാമ്മ, ഏലിക്കുട്ടി, മേരിക്കുട്ടി, റോസമ്മ, ലിസി. മരുമക്കൾ – തങ്കമ്മ, എൽസമ്മ, അന്നക്കുട്ടി, ലിസി, ബിൻസി, മാണി, അപ്പച്ചൻ, ജോസ് ജോസഫ്, ബാബു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പട്ടിമറ്റം ബ്രാഞ്ച് കമ്മറ്റി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പട്ടിമറ്റം ബ്രാഞ്ച് കമ്മറ്റി

കാഞ്ഞിരപ്പള്ളി : കോവിഡ് പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് സി.പി.എം.പട്ടിമറ്റം ബ്രാഞ്ച് കമ്മറ്റി. ലോക്ക് ഡൗൺ സമയങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾ ഭക്ഷണ കിറ്റ് നൽകിയായിരുന്നു പ്രവർത്തനം. 180 കുടുംബങ്ങളുടെ വീടുകളിലാണ് സഹായമെത്തിച്ചത്. ഇതിനു പുറമെ ഗുരുതര രോഗം ബാധിച്ച കിടപ്പ് രോഗികളുള്ള വീടുകളിൽ സൗജന്യമായി മരുന്നുകളും വാങ്ങി നൽകി. ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടിമറ്റം ബ്രാഞ്ച് കമ്മിറ്റിയുടെ സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി. ബ്രാഞ്ചിന്റെ […]

ദിവസവും 30,000 പരിശോധന ; ഇതുവരെ നടത്തിയത്‌ ആറുലക്ഷത്തിലധികം പരിശോധന

ജൂലൈ അവസാനത്തോടെ സംസ്ഥാനത്ത്‌ ദിവസേനയുള്ള കോവിഡ്‌ പരിശോധനാനിരക്ക്‌ 30,000ത്തിലെത്തും. മാർച്ച്‌ ആദ്യവാരം ആയിരത്തിൽ താഴെ പരിശോധനയാണ്‌ നടത്തിയിരുന്നത്‌. ജൂലൈ ഏഴ്‌ ആയപ്പോഴേക്കും പരിശോധനയുടെ എണ്ണം 10,000 കടന്നു, 18ന്‌ 20,000ഉം. വെള്ളിയാഴ്ച മാത്രം 25,160  സാമ്പിൾ പരിശോധിച്ചു. മാർച്ച്‌ മുതലുള്ള പരിശോധനാ നിരക്ക്‌ നിരീക്ഷിച്ചാൽ ഗ്രാഫ്‌ മുകളിലേക്കാണെന്ന്‌ വ്യക്തമാകും. റുട്ടീൻ, എയർപോർട്ട് സർവെയ്‌ലൻസ്, പൂൾഡ് സെന്റിനൽ, സി ബി നാറ്റ്, ട്രൂ നാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ 6,35,272 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. […]

കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ പരിശോധന മതി

കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതി. ഡിസ്ചാർജ്ജിനു മുമ്പ് പിസിആര്‍ പരിശോധന നടത്തണമെന്ന മുന്‍ നിര്‍ദേശം തിരുത്തി ആരോഗ്യവകുപ്പ്  സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യ വകുപ്പ്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതിയെന്നാണ് പുതിയ തീരുമാനം. ഇതുവരെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി റിസള്‍ട്ട് വന്ന ശേഷം മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. […]

കോവിഡ്‍ പരിശോധനയുടെ വിവിധ മാർഗങ്ങൾ എന്തൊക്കെ ? .

ആർടി പിസിആർ പരിശോധന : ഐസിഎംആർ അനുമതിയുള്ള ലാബുകളിലാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. ആർഎൻഎ ടെസ്റ്റാണു യഥാർഥത്തിൽ ഇവിടെ ചെയ്യുന്നത്. ശേഖരിക്കുന്ന സ്രവം പ്രത്യേക ട്രാൻസ്പോർട് മീഡിയത്തിൽ സൂക്ഷിച്ച്, താപനില ക്രമീകരിച്ചാണു ലാബിൽ എത്തിക്കുന്നത്. ഫലം ലഭിക്കാൻ 8 മണിക്കൂർ എടുക്കും. ആന്റിജൻ പരിശോധന പ്രോട്ടീൻ ആവരണത്തിലെ ന്യൂക്ലിയോ ക്യാപ്സിഡ് ആന്റിജനാണു പരിശോധിക്കുന്നത്. പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ബൂത്തിനുള്ളിൽ സുരക്ഷാവസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ഡോക്ടർ ആളുകളുടെ സ്രവം ശേഖരിക്കും. ലാബ് ടെക്നിഷ്യന്റെ സഹായത്തോടെ ഇതു പ്രത്യേക ബഫർ സൊലൂഷനിൽ യോജിപ്പിക്കും. […]

ഒരു സന്നദ്ധ പ്രവർത്തകൻ ഉൾപ്പെടെ പാറത്തോട് പഞ്ചായത്തിൽ 12 പേർക്ക് കോവിഡ് ; ​ഒരു കു​ടും​ബ​ത്തി​ലെ നാ​ലു പേർക്ക് രോഗം സ്ഥിരീകരിച്ച ആ​ന​ക്ക​ല്ല് പൊ​ൻ​മ​ല കണ്ടൈൻറ്മെന്റ് സോണായി പ്രഖ്യാപിച്ചു. കൂ​ട്ടി​ക്ക​ൽ, മണിമല, മുണ്ടക്കയം സ്വദേശികൾക്കും കോവിഡ് ..

ഒരു സന്നദ്ധ പ്രവർത്തകൻ ഉൾപ്പെടെ പാറത്തോട് പഞ്ചായത്തിൽ 12 പേർക്ക് കോവിഡ് ;  ​ഒരു കു​ടും​ബ​ത്തി​ലെ നാ​ലു പേർക്ക് രോഗം സ്ഥിരീകരിച്ച  ആ​ന​ക്ക​ല്ല് പൊ​ൻ​മ​ല കണ്ടൈൻറ്മെന്റ് സോണായി പ്രഖ്യാപിച്ചു. കൂ​ട്ടി​ക്ക​ൽ, മണിമല, മുണ്ടക്കയം സ്വദേശികൾക്കും കോവിഡ് ..

കാ​ഞ്ഞി​ര​പ്പ​ള്ളി: ഒരു സന്നദ്ധ പ്രവർത്തകൻ ഉൾപ്പെടെ പാറത്തോട് പഞ്ചായത്തിൽ 12 പേർക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ മേഖല ആശങ്കയിലായി. ഇടക്കുന്നം കണ്ടൈൻറ്മെന്റ് സോണിലെ ഒരു സന്നദ്ധ പ്രവർത്തകന് കോവിഡ് ബാധിച്ചതോടെ മുൻകരുതലിനായി ആരോഗ്യവകുപ്പ്, മറ്റ് ഒൻപതു സന്നദ്ധ പ്രവർത്തകരോടും സേവനത്തിൽ നിന്നും താത്കാലികമായി ഒരാഴ്ചത്തേക്ക് ഒഴിവാക്കുവാനും, ക്വാറന്റൈനിൽ പ്രവേശിക്കുവാനും നിർദേശം നൽകി. പകരം പുതിയ സന്നദ്ധ പ്രവർത്തകർ സേവനം ഏറ്റെടുത്തു. കൂ​ടാ​തെ കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​നി (27), ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ് […]

കോവിഡ്: കോട്ടയം ജില്ലയിൽ പുതിയ മാർഗ നിർദേശങ്ങൾ ; വ്യാപാര സ്ഥാപനങ്ങൾ 5 മണിക്ക് വരെ മാത്രം./ തട്ടുകടകൾ പൂർണമായും നിരോധിച്ചു / ഓട്ടോറിക്ഷ/ ടാക്സിയിൽ ക്യാബിൻ നിർബന്ധം

കോവിഡ്: കോട്ടയം ജില്ലയിൽ പുതിയ മാർഗ നിർദേശങ്ങൾ ; വ്യാപാര സ്ഥാപനങ്ങൾ 5 മണിക്ക് വരെ മാത്രം./ തട്ടുകടകൾ പൂർണമായും നിരോധിച്ചു / ഓട്ടോറിക്ഷ/ ടാക്സിയിൽ ക്യാബിൻ നിർബന്ധം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പൊലീസ് മേധാവിയും ജില്ലാതല ഉദ്യോഗസ്ഥരുമായും നടത്തിയ ഓൺലൈൻ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കലക്ടർ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. മാർഗ നിർദേശങ്ങൾ ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 5 മണിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാവുന്നത് വൈകുന്നേരം 5 വരെ മാത്രം. രാത്രി 8 വരെ ഭക്ഷണം പാഴ്സലായി വിതരണം നടത്താവുന്നതാണ്. […]

കോ​വി​ഡ് മഹാമാരി നാടെങ്ങും പടരുമ്പോൾ അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ യു​വ​നി​ര സ​ജ്ജം

കോ​വി​ഡ്  മഹാമാരി നാടെങ്ങും പടരുമ്പോൾ അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ  സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ യു​വ​നി​ര സ​ജ്ജം

കാ​ഞ്ഞി​ര​പ്പ​ള്ളി: രൗദ്ര രൂപം പൂണ്ട് കോ​വി​ഡ് മഹാമാരി നാടെങ്ങും അതിവേഗത്തിൽ വ്യാപിക്കുമ്പോൾ, അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ വിദഗ്ധ പരിശീലനം നൽകി, “കോ​വി​ഡ്-19 സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ്” എന്ന പേരിൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യുടെ കീഴിൽ യുവജനങ്ങളുടെ പ്രത്യേക സ​ന്ന​ദ്ധ സംഘം രൂപീകരിച്ചു. കോ​വി​ഡ്-19 മൂലം മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​സം​സ്കാ​ര​ത്തി​നും കോ​വി​ഡ് രോ​ഗി​ക​ളു​ടെ അ​ജ​പാ​ല​ന ശൂ​ശ്രൂ​ഷ​യ്ക്കു​മാ​യി കോ​വി​ഡ്-19 സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് എ​ന്ന പേ​രി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ രൂ​പീ​ക​രി​ച്ച സ​ന്ന​ദ്ധ സം​ഘ​ത്തി​ന്‍റെ പ​രി​ശീ​ല​ന പ​രി​പാ​ടി പൂ​ർ​ത്തി​യാ​യി. കോ​വി​ഡ് വ്യാ​പ​നം ദ്രുതഗ​തി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ […]

കോവിഡിനെ തോൽപ്പിച്ചെത്തിയവർക്ക് നാടിന്റെ ആദരവ്..

കോവിഡിനെ തോൽപ്പിച്ചെത്തിയവർക്ക് നാടിന്റെ ആദരവ്..

കോവിഡിനെ തോൽപ്പിച്ചെത്തിയവർക്ക് നാടിന്റെ ആദരവ്.. ഇടക്കുന്നം : കോവിഡ് മഹാമാരിയുടെ വിളയാട്ടത്തിൽ വിറങ്ങലിച്ചു കഴിഞ്ഞിരുന്ന ഇടക്കുന്നം നിവാസികൾക്ക്‌ പ്രത്യാശയേകിക്കൊണ്ട്, രണ്ടാഴ്ചയോളം നീണ്ട ആശുപത്രി വാസത്തിനു ശേഷം കോവിഡ് മഹാമാരിയെ തോൽപിച്ചു വിജശ്രീലാളിതരായി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയവർക്ക് കണ്ടൈൻമെന്റിൽ കഴിയുന്ന ഇടക്കുന്നം നിവാസികൾക്ക്‌ വേണ്ടി പോലീസിന്റെയും , ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്നേഹോഷ്മള സ്വീകരണം നൽകി. കൈയടിച്ചും, മെഴുകുതി കത്തിച്ചും ആയിരുന്നു സ്വീകരണം നലകിയത്. മൂന്നു വാഹനങ്ങളിലായി 11 പേരാണ് ഇടക്കുന്നത്ത് രോഗസൗഖ്യം പ്രാപിച്ചു തിരിച്ചെത്തിയത് .

കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്ന, തിരുവനന്തപുരം സ്വദേശിയായ എരുമേലി സർക്കാർ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് : ഡോക്ടർ ഉൾപ്പെടെ 15 ജീവനക്കാർ ക്വാറന്റൈനിൽ.

കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്ന, തിരുവനന്തപുരം സ്വദേശിയായ എരുമേലി സർക്കാർ ആശുപത്രിയിലെ  ജൂനിയർ  ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് : ഡോക്ടർ ഉൾപ്പെടെ 15 ജീവനക്കാർ ക്വാറന്റൈനിൽ.

കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്ന, തിരുവനന്തപുരം സ്വദേശിയായ എരുമേലി സർക്കാർ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് : ഡോക്ടർ ഉൾപ്പെടെ 15 ജീവനക്കാർ ക്വാറന്റൈനിൽ. എരുമേലി : കാഞ്ഞിരപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ എരുമേലി സർക്കാർ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലെ ഡോക്ടർ ഉൾപ്പെടെ 15 ജീവനക്കാർ ക്വാറന്റൈനിലായി. ഒരു ഡോക്ടർ, ആറ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഏഴ് ജെപിഎച്ച് മാർ, ഒരു ലാബ് ടെക്‌നീഷ്യൻ എന്നിങ്ങനെ എരുമേലി […]

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഡോ.എൻ .ജയരാജ് MLA ആദരിച്ചു.

മികച്ച വിജയം നേടിയ  വിദ്യാർത്ഥികളെ ഡോ.എൻ .ജയരാജ് MLA  ആദരിച്ചു.

ചെറുവള്ളി: കെ.എം.മാണി സ്റ്റഡി സെന്ററിന്റെയും പ്രഫ.നാരായണ കുറുപ്പ് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്. എസ്.എൽ. സി.ക്കും , പ്ലസ് ടു നും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ എല്ലാ വിദ്യാർത്ഥി കളെയും കേരള കോൺഗ്രസ് (എം) ചിറക്കടവ് പഞ്ചായത്ത് മൂലേപ്ലാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. എൻ .ജയരാജ് MLA ആദരിച്ചു . കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാജി പാമ്പൂരി ,ജോർജ്കുട്ടി പൂതക്കുഴി ,ലാജി മാടത്താനിക്കുന്നേൽ […]

കാഞ്ഞിരപ്പള്ളി, ആനക്കകല്ല് , ഇടക്കുന്നം, പൊൻകുന്നം സ്വദേശികൾക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് ബാധിതർ ആയിരം കടന്നു; കോട്ടയം ജില്ലയിലെ ഇന്നത്തെ രോഗികളിൽ 80 % പേർക്കും സമ്പർക്കത്തിലൂടെ.. സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡോൺ അനിവാര്യം ..

കാഞ്ഞിരപ്പള്ളി, ആനക്കകല്ല് , ഇടക്കുന്നം, പൊൻകുന്നം സ്വദേശികൾക്ക്  ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് ബാധിതർ ആയിരം കടന്നു; കോട്ടയം ജില്ലയിലെ ഇന്നത്തെ രോഗികളിൽ 80 % പേർക്കും സമ്പർക്കത്തിലൂടെ.. സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡോൺ അനിവാര്യം  ..

കാഞ്ഞിരപ്പള്ളി, ആനക്കകല്ല് , ഇടക്കുന്നം, പൊൻകുന്നം സ്വദേശികൾക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് ബാധിതർ ആയിരം കടന്നു; കോട്ടയം ജില്ലയിലെ ഇന്നത്തെ രോഗികളിൽ 80 % പേർക്കും സമ്പർക്കത്തിലൂടെ.. സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡോൺ അനിവാര്യം .. കാഞ്ഞിരപ്പള്ളി : കേരളത്തിലെ സ്ഥിതിഗതികൾ ആശങ്കാജനമായി മാറികൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചത് 1038 പേർക്ക് . കോട്ടയം ജില്ലയിൽ ഇന്ന് രോഗം ബാധിച്ച 51 പേരിൽ 80 % പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം കിട്ടിയത് […]

കോട്ടയം ജില്ലയിൽ ഇനി കർശന നിയന്ത്രണങ്ങൾ; ആശുപത്രി സന്ദര്‍ശനം അടിയന്തര ഘട്ടങ്ങളില്‍ മാത്രം. ചികിത്സയ്ക്ക് ടെലിഫോണ്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം

കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നേരിട്ട് ചികിത്സ തേടുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളില്‍ പോലും തിരക്ക് വര്‍ധിക്കുന്നത് അപകടകരമായ സാഹചര്യത്തിന് ഇടയാക്കും. ഡോക്ടറുടെ സേവനത്തിനായി സൗജന്യ ടെലി കണ്‍സള്‍ട്ടേഷന്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. 7034322777 എന്ന ടെലി കണ്‍സള്‍ട്ടേഷന്‍ നമ്പരില്‍ ഡോക്ടറുമായി നേരില്‍ സംസാരിക്കാം. വാട്സപ്പ് സന്ദേശമയച്ചാല്‍ ഡോക്ടര്‍ തിരികെ വിളിക്കുന്നതാണ്. ഇതിനു പുറമെ മൊബൈല്‍ […]

പാറത്തോട്ടിൽ ഉരുൾപൊട്ടി, തോടുകൾ കരകവിഞ്ഞു, വ്യാപക കൃഷിനാശം.. വീടുകൾക്ക് കേടുപാടുകൾ..

പാറത്തോട്ടിൽ ഉരുൾപൊട്ടി, തോടുകൾ കരകവിഞ്ഞു, വ്യാപക കൃഷിനാശം.. വീടുകൾക്ക് കേടുപാടുകൾ..

പാറത്തോട് : പള്ളിപ്പടി പലപ്ര റോഡിൽ പുളിമൂട് ഭാഗത്ത് കനത്ത മഴയിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശം സംഭവിച്ച . പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാടുകളുണ്ട്. പാറത്തോട് പ്രദേശത്ത് ബുധനാഴ്ച ഉച്ചമുതൽ ഏറെനേരം നിർത്താതെ കനത്ത മഴ പെയ്തിരുന്നു. ഉരുൾപൊട്ടൽ വെള്ളപാപ്പച്ചിലിൽ, തോടുകൾ കരകവിഞ്ഞു, അനേകം വീടുകൾ വെള്ളം കയറി. മണ്ണും കല്ലും ഒഴുകിയെത്തി വീടുകളുടെ ചുറ്റിലും നിറഞ്ഞു . പുളിമൂട് കുറിഞ്ഞിതാഴെ ഗോപിനാഥന്റെ പറമ്പിലാണ് ഉരുൾപൊട്ടിയത്. പറമ്പിലെ കയ്യാല തകർത്തുകൊണ്ട് ഇരച്ചെത്തിയ വെള്ളപ്പാച്ചിലിൽ മണ്ണും കല്ലും ഉൾപ്പെടെ […]

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി

കാഞ്ഞിരപ്പള്ളിയിലെ  പ്രമുഖ  മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട്  (47 ) നിര്യാതനായി

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി. മുണ്ടക്കയം ഈസ്റ്റ് പൂവഞ്ചി ചൂനാട്ട് അവിരാ എബ്രഹാമിന്റെ (പാപ്പച്ചന്‍ ചേട്ടന്‍) മകനാണ് സിബി. കഴിഞ്ഞ 12 വർഷങ്ങളായി ദീപികയുടെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടർ ആയി ജോലി ചെയ്തുവരികയായിരുന്നു. കരൾ സംബന്ധമായ രോഗം ബാധിച്ചു ചികിത്സയിൽ കഴിയവെ ബുധനാഴ്ച രാവിലെ എട്ടരയോടെയാമായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം […]

പാറത്തോട് ചക്കാലക്കുഴിയിൽ സിസിലി മാത്യു (94) നിര്യാതയായി

പാറത്തോട്  ചക്കാലക്കുഴിയിൽ സിസിലി മാത്യു (94) നിര്യാതയായി

പാറത്തോട്: ചക്കാലക്കുഴിയിൽ പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യ സിസിലി മാത്യു (94) നിര്യാതയായി. ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച പകൽ 12ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം വെളിച്ചിയാനി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. മക്കൾ- ലില്ലിക്കുട്ടി, ഓമന, രാജൻ, ഗ്രേസി, ആലീസ്, ഷാജി. മരുമക്കൾ-കുഞ്ഞുമോൻ, വിൻസെന്റ്, ലിസി, പത്രോസ്, കെ എം മത്തായി, ഐവി.

ഇടക്കുന്നത്ത് നാലുവയസുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ഒരു കുടുബത്തിലെ നാലുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇടക്കുന്നത്ത് നാലുവയസുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ഒരു കുടുബത്തിലെ നാലുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്ത് ഏഴാം വാർഡ് ഇടക്കുന്നം മേഖലയിൽ നാലുവയസുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ഒരു കുടുബത്തിലെ നാലുപേർക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഇടക്കുന്നം സ്വദേശി (52), അദ്ദേഹത്തിന്റെ മൂത്തമകൾ (24 ), ഇളയ മകൾ (22) , മകളുടെ മകൾ (4 ) എന്നിവർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു […]

എരുമേലി ഉറുമ്പേനിരപ്പേൽ (നിധീരിക്കൽ -കൈതമറ്റം) ഒ. വി. തോമസ് (79) നിര്യാതനായി

എരുമേലി  ഉറുമ്പേനിരപ്പേൽ (നിധീരിക്കൽ -കൈതമറ്റം) ഒ. വി. തോമസ് (79) നിര്യാതനായി

എരുമേലി: ഉറുമ്പേനിരപ്പേൽ (നിധീരിക്കൽ -കൈതമറ്റം) ഒ വി തോമസ് (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3:30ന് എരുമേലി അസംഷൻ ഫൊറോന പള്ളി . ഭാര്യ : മറിയാമ്മ, ചെരുവിൽ വാഴൂർ ഈസ്റ്റ് മക്കൾ : പരേതയായ് ആൻസി, റോസിലി, ജിൻസി, ടെസ്സി. മരുമകൾ : അനീഷ്‌, മുഞ്ഞനാട് ( യു.എസ്.എ), ഡിൻസൺ, വാഴപ്പള്ളിൽ (അയർലണ്ട് ), ജസ്റ്റിൻ, ഐക്കരകുന്നേൽ ( ബാംഗ്ലൂർ ) കൊച്ചുമക്കൾ: അമൽ, ഡാരിൻ, ഡയോണ, ജോഹൻ, ജോയൽ.

മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ റോഡുകൾ അടച്ചു. ഇനി കർശന നിയന്ത്രണങ്ങൾ .

മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ റോഡുകൾ അടച്ചു. ഇനി കർശന നിയന്ത്രണങ്ങൾ  .

മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ റോഡുകൾ അടച്ചു. ഇനി കർശന നിയന്ത്രണങ്ങൾ aq¶v tImhnUv tIkpIÄ ØncoIcn¨ Imªnc¸Ån ]Xns\«mw hmÀUv RÅaäw Isïbv³saâv tkmWmbn {]Jym]n¨p. {]tZis¯ tdmUpIÄ AS¨p. C\n IÀi\ \nb{´W§Ä കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം മൂന്ന് കോവിഡ് കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച പ്രദേശമായ കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഞള്ളമറ്റം […]

അഴിമതിക്കെതിരെ അനിശ്ചിതകാല ഉപവാസ സമരവുമായി എസ്.എം.വൈ.എം കാഞ്ഞിരപ്പള്ളി രൂപത.

അഴിമതിക്കെതിരെ അനിശ്ചിതകാല ഉപവാസ സമരവുമായി എസ്.എം.വൈ.എം  കാഞ്ഞിരപ്പള്ളി രൂപത.

പിൻവാതിൽ നിയമനം അവസാനിപ്പിക്കുക എന്ന ആവശ്യവുമായി അനിശ്ചിതകാല ഉപവാസ സമരത്തിലേയ്ക്ക് എസ്.എം.വൈ.എം കാഞ്ഞിരപ്പള്ളി രൂപത കാഞ്ഞിരപ്പള്ളി : സിവിൽ പോലീസ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ചൊവ്വാഴ്ച മുതൽ എസ്. എം. വൈ. എം  കാഞ്ഞിരപ്പള്ളി  രൂപത സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ ഉപവാസസമരത്തിലേയ്ക്ക്. എസ്.എം. വൈ. എം കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ്‌ ശ്രീ.ആൽബിൻ തടത്തേൽ  ചൊവ്വാഴ്ച രാവിലെ 10മണിക്ക്  ഉദ്ഘാടനം ചെയ്ത്  ഉപവാസസമരം ആരംഭിക്കും. റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ട […]

കാഞ്ഞിരപ്പള്ളിയിൽ ഇന്ന് രണ്ട് കോവിഡ് കേസുകൾ.. ആശ്വാസ വാർത്ത : കാഞ്ഞിരപ്പള്ളി താലൂക്കിൽ സമ്പർക്കത്തിലൂടെ രോഗബാധ ആർക്കുമില്ല.

കാഞ്ഞിരപ്പള്ളിയിൽ ഇന്ന് രണ്ട് കോവിഡ് കേസുകൾ..  ആശ്വാസ വാർത്ത :  കാഞ്ഞിരപ്പള്ളി താലൂക്കിൽ സമ്പർക്കത്തിലൂടെ രോഗബാധ    ആർക്കുമില്ല.

കാഞ്ഞിരപ്പള്ളിയിൽ ഇന്ന് രണ്ട് കോവിഡ് കേസുകൾ.. ആശ്വാസ വാർത്ത : കാഞ്ഞിരപ്പള്ളി താലൂക്കിൽ സമ്പർക്കത്തിലൂടെ രോഗബാധ ആർക്കുമില്ല. കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിൽ, രണ്ടുപേർ കാഞ്ഞിരപ്പള്ളി സ്വദേശികൾ. എങ്കിലും ആശ്വസിക്കാം. കാഞ്ഞിരപ്പള്ളി താലൂക്കിൽ സമ്പർക്കത്തിലൂടെ രോഗബാധ ആർക്കുമില്ല. കോട്ടയം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 78 % പേരും സമ്പർക്കത്തിലൂടെയാണെങ്കിലും, കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും ആരും സമ്പർക്കത്തിലൂടെ രോഗിയായില്ല എന്നത് വളരെ ആശ്വാസം തരുന്ന വാർത്തയാണ്. തിരുവനന്തപുരം മെഡിക്കല്‍ […]

കോവിഡ് പോസിറ്റീവാകുന്നവർക്ക് ഇനി വീട്ടിൽ ചികിത്സ; ആർക്കൊക്കെ? എങ്ങനെ?

കോവിഡിന് വീട്ടിൽ ചികിത്സ? അതേ , അതുടൻ ആരംഭിക്കണം. ലോകത്തെല്ലായിടങ്ങളിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും അങ്ങനെ തന്നെയാണ്‌. കേരളത്തിലെ ആശുപത്രികളൊക്കെ നിറഞ്ഞു കവിയാൻ ഇനി അധികസമയം വേണ്ടേ വേണ്ട. അതുകൊണ്ടുതന്നെ ആശുപത്രികളിലെ വെന്റിലേറ്റർ സംവിധാനങ്ങളും ഐസിയു കളും ഏറ്റവും അത്യാവശ്യമുള്ളവർക്കു മാത്രം ലഭ്യമാവണം കോവിഡ് പോസിറ്റീവ് ആകുന്ന എല്ലാവരെയും ആശുപത്രിയിൽതന്നെ ചികിത്സിക്കണം എന്ന സ്ഥിതി വന്നാൽ നമ്മുടെ ചികിത്സാ സംവിധാനങ്ങൾ മുഴുവൻ തകരാറിലാകും. ഉറപ്പാണ്. ആയിരക്കണക്കിന് ഡോക്ടർമാരും പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരും രോഗികളാകും. വെന്റിലേറ്റർ സംവിധാനങ്ങൾ ലഭ്യമാകാതെ […]

കോവിഡ് 19 : പാറത്തോട് ഗ്രാമപഞ്ചായത്ത് അവലോകനയോഗം നടത്തി; രോഗികളെ പഞ്ചായത്ത് പരിധിയിൽ തന്നെ താമസിപ്പിക്കുന്നതിനായി സൗകര്യം ഒരുക്കും.

കോവിഡ് 19 : പാറത്തോട് ഗ്രാമപഞ്ചായത്ത് അവലോകനയോഗം  നടത്തി; രോഗികളെ പഞ്ചായത്ത് പരിധിയിൽ തന്നെ താമസിപ്പിക്കുന്നതിനായി സൗകര്യം ഒരുക്കും.

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തില്‍ കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ച 7, 8, 9 വാര്‍ഡുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ബിനു സജീവിന്‍റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്താഫീസില്‍ യോഗം കൂടുകയുണ്ടായി. കഴിഞ്ഞ ദിവസം പോസിറ്റീവായി കണ്ടെത്തിയ രോഗികളുടെ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കി വരികയാണ്. പ്രൈമറി കോണ്ടാക്ട് ഉള്ള 247 ആളുകളുടെ സ്രവ പരിശോധന 22/07/2020 ബുധനാഴ്ച മുതല്‍ നടത്തപ്പെടുന്നതാണ്. പ്രത്യേക ക്ലസ്റ്റര്‍ ആയി പഞ്ചായത്തിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് സംശയമുള്ള എല്ലാ ആളുകളെയും പരിശോധിക്കുവാനുള്ള ക്രമീകരണം ചെയ്തതായി […]

ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ സാഹസിക യാത്ര നടത്തിയ കാഞ്ഞിരപ്പള്ളിയിലെ ആൽഫാ വൺ ആംബുലൻസിനും സാരഥികൾക്കും അഭിനന്ദന പ്രവാഹം.

ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ സാഹസിക യാത്ര നടത്തിയ  കാഞ്ഞിരപ്പള്ളിയിലെ ആൽഫാ വൺ ആംബുലൻസിനും സാരഥികൾക്കും അഭിനന്ദന പ്രവാഹം.

ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ സാഹസിക യാത്ര നടത്തിയ കാഞ്ഞിരപ്പള്ളിയിലെ ആൽഫാ വൺ ആംബുലൻസിനും സാരഥികൾക്കും അഭിനന്ദന പ്രവാഹം. കാഞ്ഞിരപ്പള്ളി : പിറന്നുവീണപ്പോൾ തന്നെ ഗുരുതരവസ്ത്ഥയിൽ ആയ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ, സാഹസികമായി, ചുരുങ്ങിയ സമയത്തിനുള്ളിൽ അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിൽ നിന്നും തമിഴ്നാട്ടിലെ വെല്ലൂർ CMC ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ച കാഞ്ഞിരപ്പള്ളിയിലെ ആൽഫ വൺ ഹൈടെക് ആംബുലൻസിന്റെ സാരഥികൾക്കു അഭിനന്ദന പ്രവാഹം. അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ നട്ടെല്ലിനും സുഷുമ്നാ നാഡികൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ […]

സര്‍ക്കാരിനും സ്‌പീക്കര്‍ക്കുമെതിരേ അവിശ്വാസം; ജോസ്‌ കെ. മാണി വിഭാഗത്തെ കുരുക്കിലാക്കാന്‍ യു.ഡി.എഫ്‌. , അനുകൂലിക്കാനുള്ള വിപ്പ് ലംഘിച്ചാല്‍ ജോസ് പക്ഷം എം.എല്‍.എമാരെ പുറത്താക്കുമെന്ന് പി.ജെ. ജോസഫ്

സര്‍ക്കാരിനും സ്‌പീക്കര്‍ക്കുമെതിരേ അവിശ്വാസം; ജോസ്‌ കെ. മാണി വിഭാഗത്തെ കുരുക്കിലാക്കാന്‍ യു.ഡി.എഫ്‌. , അനുകൂലിക്കാനുള്ള വിപ്പ് ലംഘിച്ചാല്‍ ജോസ് പക്ഷം എം.എല്‍.എമാരെ പുറത്താക്കുമെന്ന് പി.ജെ. ജോസഫ്  സ്വര്‍ണകടത്ത്‌ കേസിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെതിരേയും സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനെതിരേയും അവിശ്വാസം കൊണ്ടുവരാനുളള പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ വെട്ടിലായി കേരളാ കോണ്‍ഗ്രസ്‌(എം) ജോസ്‌ പക്ഷം. ഈ മാസം 27-നു ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ്‌ അവിശ്വാസം കൊണ്ടുവരുന്നത്‌. നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലെന്ന നിലപാടിലാണു ജോസ്‌ കെ. മാണി. അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തില്‍ […]

കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാഴ്ച മുൻപ് വിവാഹിതനായ വരനും, സഹോദരനും, പിതാവിനും കോവിഡ് സ്ഥിരീകരിച്ചു.

കാഞ്ഞിരപ്പള്ളി പതിനെട്ടാം  വാർഡ്  ഞള്ളമറ്റത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  മൂന്നാഴ്ച മുൻപ് വിവാഹിതനായ വരനും, സഹോദരനും, പിതാവിനും കോവിഡ് സ്ഥിരീകരിച്ചു.

ചിറക്കടവ് ഞള്ളമറ്റത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ മാസം ചിറക്കടവ്‌ പള്ളിയിൽ വച്ച് വിവാഹം നടത്തിയ വരനും, സഹോദരനും, പിതാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു എം എൽ എ ഉൾപ്പെടെ നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നാണ് സൂചന. കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡ് വാർഡ് ചിറക്കടവ് ഞള്ളമറ്റത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചിറക്കടവ് മണ്ണംപ്ലാക്കൽ കവലയിൽ ഇലക്ട്രിക് സാനിറ്ററി കടകൾ നടത്തുന്ന ഞള്ളമറ്റം സ്വദേശിയായ കെട്ടിട നിർമ്മാണ കോൺട്രാക്ടർക്കും (58 ), […]

കോവിഡ് ലോക്ക് ഡൗൺ ലോട്ടറി കച്ചവടത്തിന്റെ വഴിമുടക്കിയപ്പോൾ, തളർന്നുപോകാതെ ഭിന്നശേഷിക്കാരനായ ഷാജി പച്ചക്കറിവിത്തു വിതരണത്തിലേക്കു ചുവടുമാറി ജീവിതം തിരിച്ചുപിടിക്കുന്നു

കോവിഡ് ലോക്ക് ഡൗൺ ലോട്ടറി കച്ചവടത്തിന്റെ വഴിമുടക്കിയപ്പോൾ, തളർന്നുപോകാതെ ഭിന്നശേഷിക്കാരനായ  ഷാജി പച്ചക്കറിവിത്തു വിതരണത്തിലേക്കു ചുവടുമാറി  ജീവിതം തിരിച്ചുപിടിക്കുന്നു

കോവിഡ് ലോക്ക് ഡൗൺ ലോട്ടറി കച്ചവടത്തിന്റെ വഴിമുടക്കിയപ്പോൾ, തളർന്നുപോകാതെ ഭിന്നശേഷിക്കാരനായ ഷാജി പച്ചക്കറിവിത്തു വിതരണത്തിലേക്കു ചുവടുമാറി ജീവിതം തിരിച്ചുപിടിക്കുന്നു. പൊൻകുന്നം : ഭിന്നശേഷിക്കാരനായ ഷാജിയുടെ മുചക്ര വാഹനവും, അതിലൂടെയുള്ള ലോട്ടറി വില്പനയും ചിറക്കടവ് നിവാസികൾക്ക്‌ സുപരിചിതമായിരുന്നു . എന്നാൽ കോവിഡ് ലോക്ക് ഡൗണും, സർക്കാരിന്റെ വികലമായ ലോട്ടറി നയങ്ങളും ലോട്ടറി കച്ചവടത്തിന്റെ നടുവൊടിച്ചപ്പോൾ ഷാജിയെപോലെ ആയിരങ്ങൾ പ്രതിസന്ധിയിലായി. അവർക്കു മുൻപിൽ മുന്പോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മാറി. ഒരു ഭിന്നശേഷിക്കാരനായ താൻ ഇനിയെങ്ങനെ കുടുംബം പുലർത്തും എന്ന […]

കോറോണയെന്ന മഹാമാരിയെ പൊരുതി തോൽപ്പിക്കുവാൻ ഇടക്കുന്നം നിവാസികൾ ഒറ്റകെട്ടായി നിശ്ചയദാർഢ്യത്തോടെ കൈകോർക്കുന്നു.

കോറോണയെന്ന മഹാമാരിയെ പൊരുതി തോൽപ്പിക്കുവാൻ ഇടക്കുന്നം നിവാസികൾ ഒറ്റകെട്ടായി നിശ്ചയദാർഢ്യത്തോടെ  കൈകോർക്കുന്നു.

പാറത്തോട് : ഒരു ദിവസം പതിഞ്ചോളം കോവിഡ് രോഗബാധ സ്ഥിരീകരിച്ച പാറത്തോട് ഇടക്കുന്നം മേഖല ക്ലസ്റ്റർ സോൺ ആയി പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പകച്ചുപോയ പാറത്തോട് പഞ്ചായത്തിലെ 7,8,9 വാർഡുകളിലെ ഒമ്പതിനായിരത്തോളം വരുന്ന ജനങ്ങൾ, ഒരു ദിവസം കൊണ്ടുതന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത് കോറോണയെന്ന മഹാമാരിയെ തോൽപ്പിക്കുവാൻ തയ്യാറെടുത്തു കഴിഞ്ഞു . തങ്ങളിൽ ചുരുക്കം ചിലർക്ക് പറ്റിയ ചില തെറ്റുകളും അബദ്ധങ്ങളും ഏവർക്കും മനസ്സിലായതോടെ, ഇനി ഒറ്റകെട്ടോടെ കോവിഡ് മഹാമാരിയെ തങ്ങളുടെ പ്രദേശത്തുനിന്നും തുരത്തുവാൻ ആ ജനത […]

റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക .കേരള കോൺഗ്രസ് (എം )

റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക .കേരള കോൺഗ്രസ് (എം )

പൊൻകുന്നം : കേരളത്തിലെ റബർ കർഷകരുടെ നട്ടെല്ല് ഒടിക്കുന്ന റബർ ആക്ട് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് ധർണ്ണ നടത്തി. റബർ വിലസ്ഥിരത ഫണ്ടിന്റെ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണമെന്നും, വിലസ്ഥിരത ഫണ്ട് 200 രൂപയായി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സുമേഷ് ആൻഡ്രൂസ് ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ […]

വീട് നഷ്ട്ടപെട്ട നിർധനരായ കുടുംബത്തിന് കൈതാങ്ങായി കുടുംബശ്രീ പ്രവർത്തകർ

വീട് നഷ്ട്ടപെട്ട നിർധനരായ കുടുംബത്തിന് കൈതാങ്ങായി കുടുംബശ്രീ പ്രവർത്തകർ

കാഞ്ഞിരപ്പള്ളി: സ്വന്തമായി ഉണ്ടായിരുന്ന ചെറിയ കൂര പ്രകൃതിക്ഷോഭത്തിൽ നഷ്ടമായതോടെ നിർധനരായ കുടുംബത്തിന് കൈതാങ്ങായി കുടുംബശ്രീ പ്രവർത്തകർ. കാത്തിരപ്പള്ളി പഞ്ചായത്തിലെ നാലാം വാർഡിലെ ഇല്ലത്തുപറമ്പിൽ ഹംസയ്ക്കാണ് 36 കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾ ചേർന്ന് നാലുലക്ഷത്തിലേറെ രൂപ ചെലവിട്ട് ലൈഫ് പദ്ധതി മാതൃകയിൽ വീടുവെച്ചു നൽകുന്നത്. ഓരോ അംഗവും നിർമ്മാണ ഫണ്ടിലേക്ക് നൂറു രൂപാ വെച്ച് നൽകും. വ്യാഴാഴ്ച രാവിലെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ വീടിനു തറക്കല്ലിട്ടു. ചടങ്ങിൽ സി ഡി […]

എ.കെ.ജെ.എം. സ്കൂളിൽ ഓൺലൈൻ നാടക ശില്പശാല ആരംഭിച്ചു.

എ.കെ.ജെ.എം. സ്കൂളിൽ  ഓൺലൈൻ നാടക ശില്പശാല ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ ഓൺലൈൻ നാടക ശില്പശാല ആരംഭിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന നാടക പരിശീലന കളരി, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, പ്രസ് ഇൻഫർമേഷൻ ബ്യുറോ ഉദ്യോഗസ്ഥ ശ്രീമതി ധനാലക്ഷി പി. ഉദ്‌ഘാടനം ചെയ്തു. വിദ്യാർഥികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിച്ചെടുത്തു ക്രീയാത്മകത വളർത്തുമ്പോഴാണ് മറ്റുള്ളവർക്ക് കൂടുതൽ നന്മകൾ ചെയ്യാൻ സാധിക്കുക എന്ന് അവർ ഉദ്‌ഘാടന പ്രസംഗത്തിൽ കുട്ടികളെ ഓർമപ്പെടുത്തി. അന്തർ ദേശീയ ഫിലിം ഫെസ്റ്റിവൽ ഗോവ – മികച്ച നടി രവി കിഷോർ […]

പൊൻകുന്നത്ത് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു

പൊൻകുന്നത്ത്  സ്വകാര്യബസും കാറും കൂട്ടിയിടിച്ചു

പൊൻകുന്നം : കെ.കെ.റോഡിൽ പൊൻകുന്നം ഗവ.ഹൈസ്‌കൂളിന് സമീപം ശനിയാഴ്ച വൈകീട്ട് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു . ആർക്കും പരുക്കില്ല . . ചങ്ങനാശ്ശേരിയിൽ നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സാണ് എതിരെ വശത്തുനിന്നും വന്ന കാറുമായി കൂട്ടിയിടിച്ചത്. ഇറക്കത്തോട് കൂടിയ വളവ് ഉള്ള ആ പ്രദേശത്ത് മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

കോവിഡ് വ്യാപനം : ജാഗ്രതയോടെ കോരുത്തോട് പഞ്ചായത്ത്.

കോവിഡ്  വ്യാപനം :  ജാഗ്രതയോടെ കോരുത്തോട് പഞ്ചായത്ത്.

കോരുത്തോട് : സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലും സമീപ പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും കോരുത്തോട് പഞ്ചായത്തിൽ രോഗ പകർച്ച തടയാൻ മുൻകരുതൽ നടപടികൾപഞ്ചായത്ത് സ്വീകരിച്ചു. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സർവകക്ഷി യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തു. രാഷ്ട്രീയ കക്ഷി നേതാക്കളും,ആരോഗ്യ വകുപ്പ്,പോലീസ്,റെവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. യോഗ തീരുമാനങ്ങൾ. 1.പൊതു സ്ഥലത്ത് ജനങ്ങൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കുക. 2.ജനങ്ങൾ മാസ്ക് ധരിക്കുന്നതു ഉറപ്പാക്കുക […]

ഉന്നതരെ പാട്ടിലാക്കാന്‍ പാര്‍ട്ടി, ഫോട്ടോഷൂട്ട്; ഡിജിപിയെ വരെ ഫ്രെയിമിലാക്കി –

തിരുവനന്തപുരം∙സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സഹായിച്ച അരുണ്‍ ബാലചന്ദ്രന് അധികാര ഇടനാഴികളിലെ വളർച്ചയ്ക്കു സഹായകരമായത് ഉന്നത ബന്ധങ്ങൾ. ഡിജിപി ലോക്‌നാഥ് ബെഹ്റ അടക്കമുള്ളവരുമായി സൗഹൃദം സ്ഥാപിച്ചാണ് സർക്കാർ ഉദ്യോഗസ്ഥരുമായി അരുൺ പരിചയത്തിലാകുന്നത്. സ്വർണക്കടത്തുകേസുമായി ബന്ധമുണ്ടെന്നു വ്യക്തമായതിനെത്തുടർന്ന് ഐടി പാർക്കുകളുടെ മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും അരുണിനെ സർക്കാർ പുറത്താക്കിയിരുന്നു. അരുണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എൻഐഎയും അന്വേഷിക്കുന്നുണ്ട്. അരുണിന്റെ ഉന്നത ബന്ധങ്ങൾ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക് പേജ്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നിൽക്കുന്ന നിരവധി […]

കുടുംബശ്രീ കാര്യാലയത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു .

കുടുംബശ്രീ കാര്യാലയത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു .

മുണ്ടക്കയം : ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പുതുതായി നിർമ്മിച്ച ജനറൽ കോൺഫെറൻസ് ഹാളിന്റെയും കുടുംബശ്രീ കാര്യാലയത്തിന്റെയും ഉദ്‌ഘാടനം പി. സി. ജോർജ് എം എൽ എ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ കെ.എസ് രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഭാരവാഹികൾ, മറ്റ്‌ സന്നദ്ധ സംഘടനാ പ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കൊറോണ കുന്നു കയറുന്പോൾ

ചൈനയിൽ നിന്ന്, ഇറ്റലിയിൽ നിന്ന്, അമേരിക്കയിൽ നിന്ന്, ഡൽഹിയിൽ നിന്ന് എല്ലാം നമ്മൾ കൊറോണയുടെ കഥകൾ കേട്ടിരുന്നു. ഇനി അത് കഥയല്ല. കൊറോണ നമ്മുടെ അടുത്തേക്ക് വരികയാണ്. ഇപ്പോൾ ദിവസേന എഴുന്നൂറ് കേസുകളായി, അതിനി ആയിരമാകാൻ അധികം ദിവസങ്ങൾ വേണ്ട. മൊത്തം കേസുകളുടെ എണ്ണം പതിനായിരം കടന്നും മുകളിലേക്കാണ്. അതിനി ഒരു കുന്നു കയറി ഇറങ്ങണം. ആ കുന്നിന്റെ ഉയരം ഒരു ലക്ഷം കേസുകളുടെ താഴെ നിൽക്കുമോ എന്ന ആശങ്കയുടെ ദിനങ്ങൾ തന്നെയാണ് വരാനിരിക്കുന്നത്.കൊറോണ തിരുവനന്തപുരത്തു നിന്നും, […]

കോവിഡ് പ്രതിരോധം : കാഞ്ഞിരപ്പള്ളിയിൽ കർശന നിയന്ത്രണങ്ങൾ ; ..വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മണി മുതൽ വൈകിട്ട് ആറുമണി വരെ മാത്രം..

കോവിഡ് പ്രതിരോധം : കാഞ്ഞിരപ്പള്ളിയിൽ കർശന നിയന്ത്രണങ്ങൾ ; ..വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മണി മുതൽ വൈകിട്ട് ആറുമണി വരെ മാത്രം..

കോവിഡ് പ്രതിരോധം : കാഞ്ഞിരപ്പള്ളിയിൽ കർശന നിയന്ത്രണങ്ങൾ ; ഹോട്ടലുകളിൽ ഇനിമുതൽ പാർസൽ സർവീസ്‌ മാത്രം…വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മണി മുതൽ വൈകിട്ട് ആറുമണി വരെ മാത്രം.. കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കോവിഡു വ്യാപന ഭീതി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ_ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്, ഡിവൈഎസ്പി, സർക്കിൾ ഇൻസ്പെക്ടർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രതിനിധികൾ, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കൂടിയ […]

കോവിഡ് മഹാമാരിയുടെ ദുരന്തമുനമ്പിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കേണ്ടതെങ്ങനെ ? ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നൽകുന്ന വിലപ്പെട്ട മാർഗ്ഗനിർദേശങ്ങൾ.

കോവിഡ് മഹാമാരിയുടെ  ദുരന്തമുനമ്പിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കേണ്ടതെങ്ങനെ ? ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ  നൽകുന്ന വിലപ്പെട്ട മാർഗ്ഗനിർദേശങ്ങൾ.

കോവിഡ് മഹാമാരിയുടെ ദുരന്തമുനമ്പിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കേണ്ടതെങ്ങനെ ? ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നൽകുന്ന വിലപ്പെട്ട മാർഗ്ഗനിർദേശങ്ങൾ. കോവിഡ് സമൂഹ്യ വ്യാപനത്തിന്റെ വക്കോളമെത്തിയ പാറത്തോട് പഞ്ചായത്തിലെ ചില മേഖലകളെ സുരക്ഷിതമായി തിരിച്ചുപിടിക്കേണ്ടതിന് പ്രദേശവാസികളും, മറ്റ് പൊതുജനങ്ങളും എങ്ങനെയെന് സഹകരിക്കേണ്ടത് ? പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുമ്പോൾ പാലിക്കേണ്ട പുതുക്കിയ ക്വാറന്റൈൻ പ്രോട്ടോകോൾ നിർദേശങ്ങൾ എന്തൊക്കെ ..? ദുരന്തവേളകളിലും കൈവിടാതെ നാടിനൊപ്പം നിൽക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നൽകുന്ന […]

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിനടുത്തുള്ള പച്ചക്കറി വ്യാപാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു : സമ്പർക്കത്തിലുള്ള മറ്റു കടകളും അടച്ചുപൂട്ടി

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിനടുത്തുള്ള പച്ചക്കറി വ്യാപാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു : സമ്പർക്കത്തിലുള്ള മറ്റു കടകളും അടച്ചുപൂട്ടി

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിനടുത്തുള്ള പച്ചക്കറി വ്യാപാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു : സമ്പർക്കത്തിലുള്ള മറ്റു കടകളും അടച്ചുപൂട്ടി കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിനടുത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന ഇടക്കുന്നം സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനാൽ, അദ്ദേഹം നടത്തിക്കൊണ്ടിരുന്ന പച്ചക്കറി കടയും, സമ്പർക്കത്തിൽ ഉള്ള മറ്റു കടകളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. അദ്ദേഹം പച്ചക്കറി എടുത്തുകൊണ്ടിരുന്ന സമീപത്തുള്ള, പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനവും, വെള്ളം കുടിച്ച അടുത്തുള്ള കൂൾബാറും , സന്ദർശിച്ച മൊബൈൽ കടയും, ഭക്ഷണം കഴിച്ച […]

ആശ്വാസ വാർത്ത ; ഇടക്കുന്നത്ത് കോവിഡ് സമൂഹ്യ വ്യാപനം നടന്നോ എന്നറിയുവാൻ പൊതുജനങ്ങളിൽ നടത്തിയ 49 കോവിഡ് ആന്‍റിജന്‍ പരിശോധനകളിൽ എല്ലാവരുടെ ഫലങ്ങളും നെഗറ്റീവ്

ആശ്വാസ വാർത്ത ;   ഇടക്കുന്നത്ത് കോവിഡ്  സമൂഹ്യ വ്യാപനം നടന്നോ എന്നറിയുവാൻ പൊതുജനങ്ങളിൽ  നടത്തിയ  49 കോവിഡ്  ആന്‍റിജന്‍ പരിശോധനകളിൽ  എല്ലാവരുടെ  ഫലങ്ങളും നെഗറ്റീവ്

ആശ്വാസ വാർത്ത ; ഇടക്കുന്നത്ത് കോവിഡ് സമൂഹ്യ വ്യാപനം നടന്നോ എന്നറിയുവാൻ പൊതുജനങ്ങളിൽ നടത്തിയ 49 കോവിഡ് ആന്‍റിജന്‍ പരിശോധനകളിൽ എല്ലാവരുടെ ഫലങ്ങളും നെഗറ്റീവ് കാഞ്ഞിരപ്പള്ളി : കോവിഡ് തീവ്ര സമ്പർക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടക്കുന്നം മേഖലയില്‍ രോഗവ്യാപനത്തിന്‍റെ വ്യാപ്തി കണ്ടെത്തുന്നതിനായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളില്‍ വ്യാഴാഴ്ച (ജൂലൈ 16) വിവിധ വിഭാഗങ്ങളിലുള്ള 49 പേരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ ഇന്ന് പരിശോധന നടത്തിയവരിൽ എല്ലാവരുടെയും ഫലം നെഗറ്റീവാണ്. കൂടുതല്‍ […]

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ : മിന്നിത്തിളങ്ങി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ; 46 കുട്ടികൾക്ക് ഫുൾ എ വൺ; 500 ൽ 496 മാർക്ക് നേടി ഇമാ സാറ കുര്യൻ ഒന്നാമതെത്തി.

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ : മിന്നിത്തിളങ്ങി ആനക്കല്ല്  സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ; 46 കുട്ടികൾക്ക് ഫുൾ എ വൺ; 500 ൽ  496 മാർക്ക് നേടി ഇമാ സാറ കുര്യൻ ഒന്നാമതെത്തി.

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ : മിന്നിത്തിളങ്ങി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ; 46 കുട്ടികൾക്ക് ഫുൾ എ വൺ; 500 ൽ 496 മാർക്ക് നേടി ഇമാ സാറ കുര്യൻ ഒന്നാമതെത്തി. കാഞ്ഞിരപ്പള്ളി : പതിവുപോലെ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. നൂറുമേനി വിജയം നേടിയതോടൊപ്പം പരീക്ഷയെഴുതിയ 233 വിദ്യാർത്ഥികളിൽ 46 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കിയതോടെ സെൻറ് ആൻറണീസ്, സംസ്ഥാനത്തെ ഏറ്റവും […]

പാറത്തോട് ഇടക്കുന്നം മേഖല ക്ലസ്റ്റർ സോൺ ആക്കിയതോടെ കർശന നിയന്ത്രണങ്ങൾ. 7,8,9 വാർഡുകൾ കണ്ടെയിൻന്മെന്റ് സോണുകൾ, മെഡിക്കൽ സംഘം പരിശോധനകൾ നടത്തുന്നു..

പാറത്തോട് ഇടക്കുന്നം മേഖല  ക്ലസ്റ്റർ സോൺ ആക്കിയതോടെ  കർശന നിയന്ത്രണങ്ങൾ. 7,8,9 വാർഡുകൾ കണ്ടെയിൻന്മെന്റ് സോണുകൾ, മെഡിക്കൽ സംഘം പരിശോധനകൾ നടത്തുന്നു..

പാറത്തോട് ഇടക്കുന്നം മേഖല ക്ലസ്റ്റർ സോൺ ആക്കിയതോടെ കർശന നിയന്ത്രണങ്ങൾ. 7,8,9 വാർഡുകൾ കണ്ടെയിൻന്മെന്റ് സോണുകൾ, മെഡിക്കൽ സംഘം പരിശോധനകൾ നടത്തുന്നു.. കാഞ്ഞിരപ്പള്ളി : ഒരു ദിവസം പതിഞ്ചോളം കോവിഡ് രോഗബാധ സ്ഥിരീകരിച്ച പാറത്തോട് ഇടക്കുന്നം മേഖല ക്ലസ്റ്റർ സോൺ ആയി പ്രഖ്യാപിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒരു പ്രദേശത്ത് പത്തിലധികം കോവിഡ് കേസുകൾ കണ്ടെത്തിയാലാണ് അത് ക്ലസ്റ്റർ സോൺ ആക്കി മാറ്റുന്നത് . കോട്ടയം ജില്ലയിലെ ആദ്യത്തെ ക്ലസ്റ്റർ സോൺ ആണ് ഇടക്കുന്നം മേഖല . […]

സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷ : നൂറു മേനിയുടെ പൊൻ തിളക്കത്തിൽ കോരുത്തോട് സെന്റ് ജോർജ് പബ്ലിക്ക് സ്കൂൾ.

സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷ : നൂറു മേനിയുടെ പൊൻ തിളക്കത്തിൽ കോരുത്തോട് സെന്റ് ജോർജ് പബ്ലിക്ക് സ്കൂൾ.

കോരുത്തോട് : തുടർച്ചയായ നാലാം വർഷവും നൂറുമേനിയുടെ പൊൻ തിളക്കത്തിലാണ് സെന്റ് ജോർജ് പബ്ലിക്ക് സ്കൂൾ. സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഈ വർഷവും ഉന്നത വിജയം കരസ്ഥമാക്കിയ കോരുത്തോട്ടിലെ ഏക സി ബി എസ് ഇ വിദ്യാലയം നാടിന് അഭിമാനമായി. 94 ശതമാനം മാർക്ക് നേടി റോണി തോമസും , അലീന ജോസഫും സ്കൂളിന്റെ അഭിമാനമായി. 5 വിദ്യാർത്ഥികൾ 90% ലധികം മാർക്കും 7 വിദ്യാർത്ഥികൾ ഡിസ്ടിംഗ്ഷനും നേടി മികച്ച വിജയം […]

പ്ലസ് ടു : എരുമേലി സെന്റ് തോമസ് സ്കൂൾ മികച്ച വിജയം നേടി; 17 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

പ്ലസ് ടു : എരുമേലി സെന്റ് തോമസ് സ്കൂൾ മികച്ച വിജയം നേടി; 17  വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

പ്ലസ് ടു : എരുമേലി സെന്റ് തോമസ് സ്കൂൾ മികച്ച വിജയം നേടി; 17 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് എരുമേലി : ഹയർസെക്കണ്ടറി പരീക്ഷയിൽ എരുമേലി സെന്റ് തോമസ് സ്കൂൾ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ 179 പേരിൽ 176 പേർ വിജയിച്ചു. 17 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് ബയോളജി ഗ്രൂപ്പിൽ 59 കുട്ടികളിൽ 58 പേർ ജയിച്ചു. ഏഴ് പേർ ഫുൾ എ പ്ലസ് നേടി. […]

കാഞ്ഞിരപ്പള്ളി ബൈപാസ്: കുരുക്കഴിയുന്നു

കാഞ്ഞിരപ്പള്ളി ∙കുരുക്കുകളെല്ലാം അഴിച്ച് ബൈപാസ് പദ്ധതിക്ക് പ്രതീക്ഷയുടെ വഴിയൊരുങ്ങുന്നു. 12 വർഷം മുൻപ് പദ്ധതിക്കു തുടക്കമിട്ടപ്പോൾ മുതൽ പ്രതിബന്ധങ്ങളിൽ കുരുങ്ങിയ ബൈപാസ് പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷകൾക്ക് ‍ വീണ്ടും ചിറകു മുളയ്ക്കുന്നു. ബൈപാസ് നിർമാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലം ജില്ലാ കലക്ടർ എം. അഞ്ജന സന്ദർശിച്ചു. ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനാണ് കലക്ടർ എത്തിയത്. ഡോ. എൻ. ജയരാജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, വൈസ് പ്രസിഡന്റ് റിജോ വാളാന്തറ എന്നിവരും കലക്ടർക്കൊപ്പം […]

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് സ്കൂളിന് ഉജ്ജ്വല വിജയം; 40 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി , കാതലീൻ ഷംദാള്‍ ജോസി 1200 ല്‍ 1200 മാര്‍ക്ക് കരസ്ഥമാക്കി.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് സ്കൂളിന്  ഉജ്ജ്വല വിജയം; 40 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി , കാതലീൻ ഷംദാള്‍ ജോസി  1200 ല്‍ 1200 മാര്‍ക്ക് കരസ്ഥമാക്കി.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് സ്കൂളിന് ഉജ്ജ്വല വിജയം; 40 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി , കാതലീൻ ഷംദാള്‍ ജോസി 1200 ല്‍ 1200 മാര്‍ക്ക് കരസ്ഥമാക്കി. കാഞ്ഞിരപ്പള്ളി : സെന്റ് ഡോമിനിക്‌സ് എച്ച്.എസ്.എസില്‍ 239 പേര്‍ പരീക്ഷയെഴുതിയതില്‍ 237 പേര്‍ വിജയിച്ച് 99.1 ശതമാനം വിജയം നേടി. 40 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി മേഖലയിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി. ഹ്യൂമാനിറ്റിസില്‍ പഠിച്ചിരുന്ന കാതലീൻ ഷംദാള്‍ ജോസി 1200 ല്‍ 1200 […]

മിടുമിടുക്കി : സെന്റ് ഡോമിനിക്‌സ് സ്കൂളിലെ കാതലീൻ ഷംദാള്‍ ജോസിയ്ക്ക് ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 1200 ല്‍ 1200 മാർക്ക്

മിടുമിടുക്കി : സെന്റ് ഡോമിനിക്‌സ് സ്കൂളിലെ  കാതലീൻ ഷംദാള്‍ ജോസിയ്ക്ക് ഹയര്‍ സെക്കന്ററി പരീക്ഷയില്‍  1200 ല്‍ 1200 മാർക്ക്

മിടുമിടുക്കി : സെന്റ് ഡോമിനിക്‌സ് സ്കൂളിലെ കാതലീൻ ഷംദാള്‍ ജോസിയ്ക്ക് ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 1200 ല്‍ 1200 മാർക്ക് കാഞ്ഞിരപ്പള്ളി : ഹയര്‍ സെക്കന്ററി പരീക്ഷയില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹ്യൂമാനിറ്റിസില്‍ പഠിച്ചിരുന്ന കാതലീൻ ഷംദാള്‍ ജോസി 1200 ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കി, ഫുൾ A പ്ലസ്സോടെ മേഖലയിലെ ഏറ്റവും ഉന്നത വിജയം കരസ്ഥമാക്കി. ഇഞ്ചിയാനി ആലക്കുളത്തില്‍ അഡ്വ ജോസി ആന്റണിയുടെയും ലിഷയുടെയും മകളാണ് ഈ കൊച്ചുമിടുക്കി. മരിറ്റ ഷംദാള്‍ […]