MUNDAKAYAM news

സ്നേഹക്കൂട്ടായ്മ; വീടിന്റെ താക്കോൽ ഇന്നു കൈമാറും

മുണ്ടക്കയം ∙ വൈസ്മെൻസ് ക്ലബ്ബിന്റെ സ്നേഹക്കൂട്ടായ്മ നിർധന കുടുംബത്തിനു സാന്ത്വനമായി. ഓലക്കുടിലിൽനിന്ന് ഒരു കുടുംബത്തെ കൈപിടിച്ചുയർത്തി പുത്തൻവീട്ടിലേക്കു പ്രവേശിപ്പിക്കുന്ന ചടങ്ങിന് ഇന്നു നാട് സാക്ഷ്യം വഹിക്കും. ആകെയുള്ള മൂന്നു സെന്റ് പുരയിടത്തിൽ നിർമിച്ച കുടിലിൽ ദുരിതജീവിതം നയിച്ച കുടുംബത്തിനു വൈസ്മെൻസ് ക്ലബ് ഓഫ് റബർ ടൗണിന്റെ നേതൃത്വത്തിലാണു പറത്താനത്ത് വീടുവച്ചു നൽകിയത്. വൈസ്മെൻസ് ഇന്റർനാഷനൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജന്റെ ‘ഹോം ഫോർ ഹോംലസ്’ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽദാനം ഇന്നു വൈകിട്ട് ആറിനു വൈഎംസിഎ […]

സിപിഎമ്മിന്റെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിതപച്ചക്കറി പദ്ധതിയുടെ വിത്തിടീൽ ഉത്സവം

മുണ്ടക്കയം ∙ സിപിഎമ്മിന്റെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിതപച്ചക്കറി പദ്ധതിയുടെ വിത്തിടീൽ ഉത്സവം 26ന് നടക്കും. വിവിധ പ്രദേശങ്ങളിൽ കൃഷിക്കായി സ്ഥലം ഒരുക്കി തടമിടീൽ പ്രവർത്തനം പൂർത്തിയാക്കി. പയർ, പച്ചമുളക്, ചീര, വെണ്ട, കറിവേപ്പില, കാച്ചിൽ, ചേമ്പ് തുടങ്ങി 16 ഇനം പച്ചക്കറികൾ നട്ടുവളർത്തി വിഷരഹിത പച്ചക്കറി വിപണനം നടത്തുക എന്നതാണ് ലക്ഷ്യം. സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ വിത്തിടീൽ കർമ്മം 26ന് രാവിലെ ഏഴിന് കരിനിലം പോസ്റ്റ് ഓഫിസ് കവല, പുഞ്ചവയൽ, എന്നീ പ്രദേശങ്ങളിൽ പി. […]

മുണ്ടക്കയത്തെ സംയുക്ത തിരുനാളിന് നാളെ തുടക്കം

മുണ്ടക്കയം: മുണ്ടക്കയത്തെ കത്തോലിക്ക ഇടവകകളായ സെന്റ് മേരീസ്, വ്യാകുലമാതാ ഫൊറോന, സെന്റ് ജോസഫ്‌സ് പള്ളികളുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ നാളെ മുതല്‍ 31വരെ ആഘോഷിക്കുമെന്ന് വികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട്, ഫാ. ജോബ് കുഴിവയലില്‍, ഫാ. മാത്യു തുണ്ടിയില്‍ എന്നിവര്‍ അറിയിച്ചു. സെന്റ് മേരീസ് പള്ളിയില്‍ നാളെ രാവിലെ 6.30നും 8.30നു 10.30നും വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞു 3.30നു മുണ്ടക്കയം 35ാം മൈലില്‍ നിന്നു പള്ളിയിലേക്കു കഴുന്നു പ്രദക്ഷിണം. […]

‘ജനാധിപത്യം നിലനിര്‍ത്തിയെങ്കിലേ സാമൂഹിക വികസനം പൂര്‍ണമാകൂ’

പെരുവന്താനം: ജനാധിപത്യത്തെ ശക്തമായി നിലനിര്‍ത്തിയെങ്കിലേ സാമൂഹിക വികസനം പൂര്‍ണ രൂപത്തിലേക്കു ഉയര്‍ത്താന്‍ സാധിക്കുവെന്നു പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി. ജോണ്‍. പെരുവന്താനം സെന്റ് ആന്റണീസ് കോളജില്‍ റവ. ഡോ. ആന്റണി നിരപ്പേല്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു സി.പി. ജോണ്‍. കേരളത്തില്‍ രണ്ടു ലക്ഷത്തോളം കുടുംബശ്രീ യൂണിറ്റുകളും മറ്റു സ്വാശ്രയ സംഘങ്ങളും വികസനത്തിനു മികച്ച സംഭാവനകളാണു നല്കുന്നത്. സാമൂഹിക വികസനം സെന്റ് ആന്റണീസ് കോളജ് പോലുള്ള സ്ഥാപനങ്ങളുടേതു കൂടിയാണ്. പ്രവര്‍ത്തന ലക്ഷ്യത്തിന്റെ ബോധ്യമില്ലായ്മ പലപ്പോഴും […]

ഏന്തയാര്‍ വടക്കേമല പള്ളിയിൽ തിരുനാള്‍

ഏന്തയാര്‍: വടക്കേമല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ 22 മുതല്‍ 25 വരെ നടക്കും. 22ന് വൈകുന്നേരം 4.15ന് കൊടിയേറ്റ്, നോവേന-ഫാ തോമസ് മുണ്ടാട്ട്. 4.30ന് വിശുദ്ധ കുര്‍ബാന-ഫാ. സെബാസ്റ്റ്യന്‍ ചിറയ്ക്കലകം. 23ന് വൈകുന്നേരം 4.15ന് നോവേന, വിശുദ്ധ കുര്‍ബാന, പ്രസംഗം-ഫാ.ടിനു കുഴക്കേവേലിയ്ക്കകത്ത്. 6.30ന് കലാസന്ധ്യ. 24ന് വൈകുന്നരം നാലിന് തിരുനള്‍ കുര്‍ബാന, പ്രസംഗം- റവ.ഡോ.മാത്യു മുളിന്താനം. ആറിന് സെന്റ് സെബാസ്റ്റ്യന്‍സ് വാര്‍ഡിലേക്ക് പ്രദക്ഷണം. സന്ദേശം- സെബാസ്റ്റ്യന്‍ താന്നിക്കല്‍ ചെങ്ങളം. […]

നേത്രപരിശോധന ക്യാമ്പ്

മുണ്ടക്കയം: അയ്യന്‍ങ്കാളി നയിച്ച പെരിനാട് കലാപത്തിന്റെ ശതാബ്ദി യോടനുബന്ധിച്ച് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ കാഞ്ഞി രപ്പള്ളി യൂണിയന്‍ കമ്മറ്റിയുടെയും ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പും ജീവിത ശൈലി രോഗ നിര്‍ണയവും നടത്തി. യൂണിയന്‍ പ്രസിഡന്റ് കുഞ്ഞു മോന്‍ ജി. വെണ്മാന്തറ അധ്യക്ഷത വഹിച്ചു. ജില്ല ഡപ്യൂട്ടി ഡിഎംഒ ഡോ.പ്രിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഭാരവാഹി കളായ സുനില്‍ ടി. രാജ്, സിജു കൈതമറ്റം, പി.പി. ദിലീപന്‍, റിജോ പത്തായപ്പാറ, പി.കെ. […]

മുണ്ടക്കയം മേഖലയിൽ കുളമ്പുരോഗം വ്യാപകം

മുണ്ടക്കയം ∙ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കന്നുകാലികളിൽ കുളമ്പുരോഗം വ്യാപകമാകുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗാശുപത്രികൾ വഴി മാസങ്ങൾക്ക് മുൻപ് പ്രതിരോധ കുത്തിവയ്പുകൾ നടത്തിയിരുന്നെങ്കിലും ഇത് പ്രയോജനപ്പെടുത്താത്തതാണ് രോഗം പടരുവാൻ കാരണമായത്. എസ്റ്റേറ്റ് മേഖലകളിലുള്ള കന്നുകാലികൾക്കാണ് രോഗം പ്രകടമായി തുടങ്ങിയത്. വൈറസ് രോഗബാധയായ കുളമ്പുരോഗം, കന്നുകാലികളുടെ കാലിന്റെ കുളമ്പുകളിലും പിന്നീട് വായിലുമാണ് വ്യാപിക്കുന്നത്. കുളമ്പിൽ ഉണ്ടാകുന്ന അതേ വൃണങ്ങൾ വായിലും ഉണ്ടാകുന്നതിനാൽ തീറ്റതേടി നടക്കുവാനോ തീറ്റ കഴിക്കുവാനോ പശുക്കൾക്ക് ആകില്ല. സൂക്ഷ്മമായ പരിചരണം നൽകിയാൽ കാലികൾ 30 […]

കോരുത്തോട് ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും

കോരുത്തോട്∙ മണികണ്ഠ വിലാസം ഹൈന്ദവ സംഘം ധർമ്മശാസ്താക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. പുലർച്ചെ 4.50 മുതൽ വിശേഷാൽ പൂജകൾ വൈകിട്ട് നാലിന് സ്വാമിമഠത്തിൽ പൊന്നപ്പന്റെ വസതിയിൽ നിന്നും കൊടി കൊടിക്കയർ വഹിച്ചുകൊണ്ടുള്ള താലപ്പൊലിഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 7.15ന് കൊടിയേറ്റ്, അനുഗ്രഹപ്രഭാഷണം, 8.30ന് ശ്രീഭൂതബലി, തുടർദിവസങ്ങളിൽ പുലർച്ചെ 4.50 മുതൽ വിശേഷാൽ പൂജകൾ, ഏഴിന് സഹസ്രനാമജപം, ഭാഗവതപാരായണം, 8.30ന് പന്തീരടിപൂജ, നവകം പഞ്ചഗവ്യം, കലശം, കലശാഭിഷേകം, വൈകിട്ട് ഏഴിന് മുളപൂജ, 8.30ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. 24ന് രാവിലെ […]

മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ വാർഷികം

മുണ്ടക്കയം ∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ വാർഷികം രഹേം–2016 സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മാർ കുറിലോസ് അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ഓസ്റ്റിൻ തെക്കേതിൽ, സുമേഷ് കൂട്ടിക്കൽ, ആന്റണി കുരുവിള എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.

മുണ്ടക്കയം പാർഥസാരഥി ക്ഷേത്രത്തിൽ ആറാട്ട് ഇന്ന്

മുണ്ടക്കയം ∙ പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനമാകും. പുലർച്ചെ അഞ്ചുമുതൽ വിശേഷാൽ പൂജകൾ ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് നാലിന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, ആറിന് ആറാട്ട്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗൺചുറ്റി പൈങ്ങന കര, എസ്എൻഡിപി 52–ാം നമ്പർ ശാഖ എന്നിവിടങ്ങളിൽ എതിരേൽപുകൾക്കു ശേഷം ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 12.30ന് വെടിക്കെട്ട്.

മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

മുണ്ടക്കയം: പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച മുരളി നന്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറി. തുടര്‍ ദിവസങ്ങളില്‍ രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, 5.30ന് മഹാഗണപതിഹോമം, ഏഴിന് ഉഷഃപൂജ, എട്ടിന് ഭാഗവതപാരായണം, വൈകീട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. 18ന് രാവിലെ അഞ്ചുമുതല്‍ വിശേഷാല്‍ പൂജകള്‍, 10.30ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, രാത്രി 7.30 മുതല്‍ കണ്‍െവന്‍ഷന്‍ പന്തലില്‍ കുചേലവൃത്തം മേജര്‍സെറ്റ് കഥകളി. 9.30ന് നൃത്ത നൃത്യങ്ങള്‍. […]

ദുരൂഹത നീങ്ങുവാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി…, മുണ്ടക്കയത്തു നിന്നും ആറു ദിവസതേക്ക് തിരോധാനം ചെയ്ത ബാങ്ക് മാനേജരെ ഉടൻ പോലീസ് മുണ്ടക്കയത്തെത്തിക്കും.

ദുരൂഹത നീങ്ങുവാൻ ഇനി  ഏതാനും  ദിവസങ്ങൾ കൂടി…, മുണ്ടക്കയത്തു നിന്നും ആറു ദിവസതേക്ക് തിരോധാനം ചെയ്ത  ബാങ്ക് മാനേജരെ ഉടൻ  പോലീസ്  മുണ്ടക്കയത്തെത്തിക്കും.

മുണ്ടക്കയം: കോരുത്തോട്ടിൽ നിന്നും ആറു ദിവസതേക്ക് തിരോധാനം ചെയ്യുകയും, പിന്നീടു തെലുങ്കാന കടപ്പയില്‍ നിന്നും കണ്ടെത്തിയതുമായ പൊതുമേഖല ബാങ്ക് ശാഖാ മാനേജര്‍ തെലുണ്ടാന ഗുണ്ടൂര്‍ ലക്ഷമി നാരായണനെ (50) ഉടൻ തന്നെ മുണ്ടക്കയത് എത്തിച്ചു ചോദ്യം ചെയ്യും എന്ന് പോലീസ് അറിയിച്ചു. കോരുത്തോട് എസ്.ബി.ടി ബാങ്ക് മാനേജര്‍ തെലുണ്ടാന ഗുണ്ടൂര്‍ ലക്ഷമി നാരായണനെ കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ ബാങ്കിൽ നിന്നും കാണാതെയവുകയായിരുന്നു. ഏരുമേലി വടക്ക് വില്ലേജില്‍ റവന്യൂ റിക്കവറി സംബന്ധമായ ആവശ്യത്തിന് പോവുകയാണെന്ന് അറിയിച്ചാണ് ലക്ഷമി നാരായണന്‍ […]

മുണ്ടക്കയത്ത് ബൈപാസ് നിർമ്മാണം പൂര്‍ത്തിയാകുന്നു

മുണ്ടക്കയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് മുണ്ടക്കയത്ത് ബൈപാസ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. പട്ടണത്തിന്റെ വികസനക്കുതിപ്പാണ് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാവുന്നത്. ഇതോടെ നഗരത്തിന് എന്നും തലവേദനയായ ഗതാഗതക്കുരുക്കിന് തിരശീലവീഴുമെന്നാണ് പ്രതീക്ഷ. മുന്‍ എംഎല്‍എ ജോര്‍ജ് ജെ. മാത്യു 18 വര്‍ഷം മുമ്പാണ് സമാന്തര പാത എന്ന ആശയത്തിന് തുടക്കംകുറിച്ചത്. ഒരു ഗാന്ധി ജയന്തി ദിനത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ മണിമലയാറിന്റെ തീരത്തിലൂടെ ശ്രമദാനമായി 1900 മീറ്റര്‍ പാത വെട്ടിത്തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുടര്‍ന്ന് ജനകീയ കമ്മിറ്റിയില്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ […]

കോരുത്തോട് സി കെ എം എച്ച് എസ് എസിൽ റോഡ് സുരക്ഷാ ബോധവൽകരണ ക്ലാസ് നടത്തി

കോരുത്തോട്∙ റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് സി കെ എം എച്ച് എസ് എസിൽ ബോധവൽകരണ ക്ലാസ് നടത്തി. മുണ്ടക്കയം എസ്ഐ എ.സി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനിത ഷാജി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഷൈല, എസ്പിസി അഡ്വൈസറി കമ്മിറ്റി പ്രസിഡന്റ് റെജി വെള്ളിപറമ്പിൽ, ഗോപിനാഥ്, എം.എസ്. ഉല്ലാസ്, സിപിഒ ബിജു എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയത്ത്‌ നിന്നും ആദിവാസി കോളനിയായ മൂഴിക്കല്‍ വഴിയുള്ള കാനനപാത ഇടുക്കി പാക്കേജില്‍ നിന്ന് റോഡ്‌ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

കോരുത്തോട്‌: ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ ഏറെ പ്രയോജനപ്രദമായ മൂഴിക്കല്‍-മുക്കുഴി റോഡിനെ ഇടുക്കി പാക്കേജില്‍ നിന്നും ഒഴിവാക്കി. കാനനപാതയിലെ തീര്‍ത്ഥാടകര്‍ക്കും പ്രദേശത്തെ മുന്നൂറിലധികം ആദിവാസി കുടുബങ്ങള്‍ക്കും ഏറെ പ്രയോജനപ്രദമായ റോഡിനോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി ആദിവാസി സംഘടനകളും രംഗത്തെത്തി. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടന പാതയിലെ ദുര്‍ഘടമായ പ്രദേശങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക്‌ സേവനമെത്തിക്കുന്നതിന്‌ സര്‍ക്കാര്‍ സംവിധാനങ്ങളും, അടിയന്തിര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തുന്നവരും ഒരുപോലെ ആശ്രയിക്കുന്ന റോഡിനോടാണ്‌ അവഗണന തുടരുന്നത്‌. പെരുവന്താനം പഞ്ചായത്തില്‍ പെട്ട റോഡിന്റെ പുനരുദ്ധാരണത്തിന്‌ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 85 […]

അവകാശങ്ങള്‍ കണക്ക് പറഞ്ഞു വാങ്ങാന്‍ പ്രാപ്തിയുണ്ട്:തുഷാര്‍ വെള്ളാപ്പള്ളി

മുണ്ടക്കയം:സമുദായത്തിനു ലഭിക്കാനുള്ള അവകാശങ്ങള്‍ കണക്കുപറഞ്ഞു വാങ്ങാന്‍ പ്രാപ്തിയുള്ള സംഘടനയാക്കി എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റിനെ മാറ്റുമെന്ന് സംസ്ഥാന ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി മുണ്ടക്കയത്ത് നടന്ന ഹൈറേഞ്ച് യുണിയന്‍ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹൈറേഞ്ച് യുണിയന്‍ പ്രസിഡന്റ്‌ ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു.സംസ്ഥാന കണ്‍വീനര്‍ അനില്‍ തറനിലം,ഡോ.രതീഷ്‌ കണ്ണമ്പറമ്പില്‍ ,ലാലിറ്റ്‌ എസ് തകടിയേല്‍ ,ഡോ.പി അനിയന്‍ അരുണാ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദ്രോണാചാര്യനു നാടിന്റെ ആദരവ് – തോമസ് മാഷിന് കോരുത്തോട് പഞ്ചായത്തും പൗരാവലിയും സ്വീകരണം നല്‍കി.

കോരുത്തോട്: ഏറെക്കാലം കായികപരിശീലനത്തിന് തട്ടകമായിരുന്ന കോരുത്തോട് ഗ്രാമം തങ്ങളുടെ കായികാചാര്യനെ ആദരിച്ചു. തുടര്‍ച്ചയായി 16 തവണ സി.കെ.എം. സ്‌കൂളിനെ സ്‌കൂള്‍ കായികമേളയില്‍ ഒന്നാംസ്ഥാനത്തേക്ക് നിര്‍ത്തിയതിന് ദ്രോണാചാര്യ അവാര്‍ഡിനര്‍ഹനായ കെ.പി. തോമസ് മാഷിന് കോരുത്തോട് പഞ്ചായത്തും പൗരാവലിയും സ്വീകരണം നല്‍കി. പനയ്ക്കച്ചിറയില്‍ നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുറ്റിക്കാട്ട്, സംഘാടകസമിതി കണ്‍വീനര്‍ കെ. ടി. പ്രമദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍, ജില്ലാ പഞ്ചായത്തംഗം അനിത ഷാജി എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. കായികതാരങ്ങള്‍, ജനപ്രതിനിധികള്‍, ഗ്രാമവാസികള്‍ […]

ശരീരഭാരം മൂലം കാലിന്റെ അസ്ഥികള്‍ പൊട്ടുന്ന യുവാവ് ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നു.

കാഞ്ഞിരപ്പള്ളി:ശരീരഭാരം മൂലം കാലിന്റെ അസ്ഥികള്‍ പൊട്ടുന്ന യുവാവ് ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നു. കൊല്ലമുള പള്ളത്ത് ശരത് ദിനേശാണ് (19)ജീവിതപ്രതിസന്ധി തരണം ചെയ്യാന്‍ സഹജീവികളുടെ സഹായം തേടുന്നത്.കടുത്ത ദാരിദ്ര്യവും മാതാവിന്റെ രോഗവും മൂലം ജീവിതപ്രതിസന്ധി നേരിടുന്ന യുവാവിനു ഇപ്പോള്‍ നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയില്ലെന്ന് വന്നതോടെ മുന്‍പോട്ടുള്ള ജീവിതമോര്‍ത്ത് നാലംഗ കുടുംബം ആശങ്കപ്പെടുന്നു. ജന്മനാ വൈകല്യമുള്ള ശരത്തിന്റെ വലതുകാലിന് നടക്കുമ്പോള്‍ ചെറിയൊരു പ്രശ്നമുണ്ടെങ്കിലും അടുത്ത നാള്‍വരെ വേറെ കാര്യമായ കുഴപ്പമില്ലായിരുന്നു.വളരെ ചെറുപ്പത്തിലെ പിതാവ് ഉപേക്ഷിച്ചു പോയതിനാല്‍ മാതാവ് രജനിയുടെ […]

മാലിന്യ കൂമ്പാരത്തിനു നടുവിൽ തപാൽ പെട്ടി

മാലിന്യ കൂമ്പാരത്തിനു നടുവിൽ തപാൽ പെട്ടി തള്ളി തപാൽ വകുപ്പ് . . മുണ്ടക്കയം വരിക്കാനിയിലാണ് ഒരുകാലത്ത് ദേശത്തിന്റെ തുടിപ്പുകൾ പേറിയ തപാൽ പെട്ടി മാലിന്യ കൂമ്പാരത്തിനു നടുവിൽ തള്ളിയിരിക്കുന്നത്.ഇത് തപാൽ വകുപ്പിന്റെ മുന്നോട്ടുള്ള നയം തന്നെയാണ് വ്യക്തമാക്കുന്നത് . കമ്പി സന്ദേശം നിര്തലാക്കിയതുപോലെ അധികം വൈകാതെ എഴുത്ത് പെട്ടികളും വിസ്മൃതിയിലേക്ക് മായും എന്ന് ഈ കാഴ്ച നമ്മെ ബോധ്യപെടുതുന്നു . ഇന്റർനെറ്റ്‌ യുഗത്തിൽ എഴുത്തുകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപെടുമ്പോൾ തപാൽ വകുപ്പും മാറി ചിന്തിച്ചു […]

മുണ്ടക്കയത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

മുണ്ടക്കയം: വെട്ടുകല്ലാംകുഴി മംഗലത്ത് ടോമിന്റെ റബ്ബര്‍ത്തോട്ടത്തില്‍ മനുഷ്യാസ്ഥികൂടം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തിനു സമീപത്തെ മരത്തില്‍ കുരുക്കിട്ട നിലയില്‍ തുണി കണ്ടു. ഫൊറന്‍സിക് വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തി. അസ്ഥികൂടത്തിന് എട്ടുമാസം പഴക്കമുള്ളതായി ഫൊറന്‍സിക് വിദഗ്ദ്ധര്‍ പറഞ്ഞു.

ജോലിയില്‍നിന്ന്‌ പിരിച്ചുവിട്ടുതിൽ പ്രതിഷേധിച്ച് മൊബൈല്‍ ടവറില്‍ കയറി പമ്പ്‌ ഓപ്പറേറ്റർ ആത്മഹത്യാ ഭീഷണി മുഴക്കി

മുണ്ടക്കയം: ജല വകുപ്പ്‌ അധികൃതര്‍ തൊഴില്‍ നിഷേധിച്ചെന്ന്‌ ആരോപിച്ച്‌ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പമ്പ്‌ ഓപ്പറേറ്ററെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന്‌ മണിക്കൂറുകള്‍ക്കുശേഷം അനുനയിപ്പിച്ചു താഴെയിറക്കി. പെരുവന്താനം-കൊടികുത്തി പുതുപ്പറമ്പില്‍ രവീന്ദ്രനാണ്‌ നാട്ടുകാരെയും അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തിയത്‌. ഇന്നലെ രാവിലെ ഒന്‍പതരയോടെ പെരുവന്താനത്തെ മൊബൈല്‍ ടവറില്‍ കയറിയ രവീന്ദ്രനെ 12.45 നാണ്‌ താഴെയിറക്കിയത്‌. പ്രസിഡന്റ്‌ അടക്കമുള്ള പഞ്ചായത്ത്‌ അംഗങ്ങള്‍ ജല വകുപ്പ്‌ ഉദ്യോഗസ്‌ഥരുമായി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്ന്‌ നാളെ മുതല്‍ പമ്പ്‌ ഓപ്പറേറ്റര്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ്‌ […]

പൊന്നമ്മയ്ക്ക് ഇത് രണ്ടാം ജന്മം

മുണ്ടക്കയം: സ്വകാര്യ ബസ്‌ ഇടുച്ചു വീഴ്‌ത്തിയ വൃദ്ധ ടയറുകള്‍ക്കടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടക്കയം പുലിക്കുന്ന്‌ തെക്കേകര ശിവദാസ്‌ കൈമളിന്റെ ഭാര്യ പൊന്നമ്മ (67) ആണ്‌ ബസിനടിയില്‍പ്പെട്ടിട്ടും ജീവിതത്തിലേയ്‌ക്ക്‌ രക്ഷപ്പെട്ടത്‌. ഇന്നലെ വൈകിട്ട്‌ നാല്‌ മണിയോടെ മുണ്ടക്കയം ബസ്‌ സ്‌റ്റാന്റ്‌ കവാടത്തിലായിരുന്നു അപകടം. സ്‌റ്റാന്‍ഡിനുള്ളിലേയ്‌ക്ക്‌ കയറിയ സ്വകാര്യ ബസ്‌ പൊന്നമ്മയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേയ്‌ക്ക്‌ വൃദ്ധ വീണെങ്കിലും സംഭവമറിയാതെ ഡ്രൈവര്‍ ബസ്‌ മുന്‍പോട്ട്‌ നീക്കി. നാല്‌ ചക്രങ്ങള്‍ക്കും നടുവില്‍ വീണ്‌ കിടന്ന പൊന്നമ്മ വിലങ്ങനെ വീഴാതിരുന്നതിനാല്‍ […]

അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 ലക്ഷം രൂപയും 25 പവനും മുണ്ടക്കയംകാരൻ പ്രദീപിന്

കാഞ്ഞിരപ്പള്ളി: മുണ്ടക്കയം മുപ്പത്തൊന്നാം മൈല്‍ മലയില്‍ പ്രദീപിന് അക്ഷയ ലോട്ടറിയുടെ സെഞ്ച്വറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. 25 ലക്ഷം രൂപയും 25 പവനുമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. കൂടാതെ ഒപ്പമെടുത്ത മറ്റു സീരിയലിലെ ഇതേ നമ്പരിലുള്ള രണ്ട് ടിക്കറ്റുകള്‍ക്ക് 10000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. ടിക്കറ്റുകള്‍ ഇന്നലെ മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ പാറത്തോട് ശാഖയില്‍ ഏല്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്റാന്‍ഡിലെ അമ്മു ലക്കി സെന്ററില്‍ നിന്നെടുത്ത എഎക്സ് 606898 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. കെട്ടിട […]

മുണ്ടക്കയത്ത് നാട്ടറിവ് ദിനം സി എം എസ് എല്‍ പി സ്കൂളില്‍ ആഘോഷിച്ചു.

മുണ്ടക്കയം:പഴമയും പെരുമയും സംഘടിപ്പിച്ചു നാട്ടറിവ് ദിനം മുണ്ടക്കയം സി എം എസ് എല്‍ പി സ്കൂളില്‍ ആഘോഷിച്ചു. പരമ്പരാഗത കൃഷി ആയുധങ്ങളും രീതികളും ഭക്ഷണക്രമവും ചികിത്സാമുറകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടറിവ് ദിനം ആഘോഷിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ നൌഷാദ് ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു.മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ സോമി വര്‍ഗീസ്‌ ,സ്കൂള്‍ മാനേജര്‍ റവ.ജേക്കബ്‌ ടി എബ്രഹാം,ആന്റണി കടപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.

മുണ്ടക്കയത് ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു., തുടർന്ന് കോണ്‍ഗ്രസ്കാർക്ക് നേരെ കല്ലേറ്

മുണ്ടക്കയം: കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാവിലെ 10.30 ഓടെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം. പി.സി. ജോര്‍ജ് കൃഷിഭവന്‍ വളപ്പിലേക്ക് പ്രവര്‍ത്തകരോടൊപ്പം നടന്നുവരുന്നതിനിടെയാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് കൃഷിഭവന്‍ വളപ്പില്‍നിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശുകയും മൂന്നു സ്ത്രീകളടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എട്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ മുണ്ടക്കയം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ […]

മുണ്ടക്കയം പുളിക്കുന്നു മേഖലയിൽ മോഷണം പെരുകുന്നു

മുണ്ടക്കയം പുളിക്കുന്നു മേഖലയിൽ വ്യാപക മോഷണം .കഴിഞ്ഞ ദിവസം രാത്രിയിലാണ് പുളിക്കുന്നിൽ പ്രവർത്തിക്കുന്ന വെൽടിംഗ് വർക്ക്‌ഷോപ്പിലും സമീപത്തെ വീട്ടിലും മോഷണം നടന്നത് . സുധ വെൽടിംഗ് വർക്ക്‌ഷോപ്പിൽ നിന്നും വെൽടിംഗ് ഉപകരങ്ങൾ ആണ് മോഷ്ടാക്കൾ കവർച്ച നടത്തിയത് . മൂന്നു ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയതായാണ് കണക്കാക്കുന്നത് .സമീപത്തെ വീടി നു മുന്നില് നിരത്തിയിട്ടിരുന്ന കാറിന്റെ ടയറുകളും മോഷ്ടാക്കൾ കവർച്ച ചെയ്തു .

സ്വാതന്ത്ര്യദിനത്തിൽ കൊക്കയാർ വില്ലേജോഫീസിൽ ദേശീയ പതാക ഉയർതാതതിൽ പ്രതിഷേധം ഉയരുന്നു

നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കൊക്കയാർ വില്ലേജോഫീസിൽ ദേശീയ പതാക ഉയർതാതതിൽ പ്രതിഷേധം ഉയരുന്നു സർക്കാർ ഓഫീസുകളിൽ നിർബന്ധമായും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കണമെന്ന സർക്കാരിന്റെ കർശന നിര്ദേശം ഉള്ളപ്പോഴാണ് ഇത് പരസ്യമായി ലംഘിക്കപെട്ടത്‌ . .നാടിനോടും ,സ്വാതന്ത്ര്യ ദിനതോടും കാണിച്ച അവഹേളനമാണ് ഇതെന്നാണ് നാട്ടുകാര പറയുന്നത് . സ്വാതന്ത്ര്യദിനത്തിൽ പതാകപോലും ഉയർത്തുവാൻ തയ്യാറാകാതിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്ന്നു കഴിഞ്ഞു .

കുട്ടിക്കാനത്തു അറവു മാടുകളെ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു , നാലു പേർക്ക് പരിക്ക് , 28 അറവു മാടുകൾ ചത്തു

കുട്ടിക്കാനം വളഞ്ഞങ്ങാനത് അറവു മാടുകളെ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു 4 പേര്ക്ക് പരിക്കേറ്റു . 28 അറവു മാടുകൾ ചത്തു .ഇന്നലെ പുലർച്ചെ 3 .3 0 ഓടെ ആയിരുന്നു അപകടം .നിയത്രണം വിട്ട ലോറി 1 0 0 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു ഉസ്ലാംപെട്ടി സ്വദേശികളായ ഇളംകൊവൻ , രാമൻ പത്തനാപുരം സ്വദേശികളായ നാസർ ,നിസാർ എന്നിവർക്കാണ് പരിക്ക് ഏറ്റത് . ഇതിൽ ഗുരുതരമായി പരിക്കേറ്റ ഇളംകൊവൻ, രാമൻഎന്നിവരെ കോട്ടയം മെഡിക്കൽ […]

റഫീക്ക് മുഹമ്മദിനു വൃക്ക ദാനം ചെയ്ത ഫാ. സെബാസ്റ്യന്‍ കിഴങ്ങത്താഴെയ്ക്ക് സ്വീകരണം ഏന്തയാറ്റിൽ

മുണ്ടക്കയം: ഏന്തയാര്‍ വൈഎംസിഎയുടെ അഭിമുഖ്യത്തല്‍ അനുമോദന സമ്മേളനവും അവയവദാന സമ്മതപത്ര സമര്‍പ്പണവും നാളെ രാവിലെ 8.30ന് ഏന്തയാര്‍ സെന്റ്മേരീസ് പാരീഷ് ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഹരിപ്പാട് പുത്തന്‍പുരയ്ക്കല്‍ റഫീക്ക് മുഹമ്മദിനു വൃക്ക ദാനം ചെയ്ത ഫാ. സെബാസ്റ്യന്‍ കിഴങ്ങത്താഴെയ്ക്ക് സ്വീകരണവും വൈഎംസിഎ ഭാരവാഹികളുടെയും കുടുംബാംഗങ്ങളുടെയും അവയവദാന സമ്മതപത്രസമര്‍പ്പണവും നടക്കും. പ്രസിഡന്റ് സണ്ണി അഗസ്റിന്റെ അധ്യക്ഷതയില്‍ വൈഎംസിഎ പാലാ സബ്റീജിയണ്‍ ചെയര്‍മാന്‍ അഡ്വ. ഒ.വി. ജോസഫ് ഉദ്ഘാടനവും ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ […]

വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

മുണ്ടക്കയം: മുണ്ടക്കയം, കൂട്ടിക്കല്‍ പ്രദേശങ്ങളിലെ പച്ചക്കറി, പലചരക്ക് കടകളില്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. താലൂക്ക് സപ്ളൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് 40 വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ഓണം പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങളില്‍ അമിതവില ഈടാക്കുന്നതും ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നതും തടയുന്നതിനായി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്‍പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്. മുണ്ടക്കയത്തെ പച്ചക്കറി, പലചരക്ക്, പഴവര്‍ഗകടകളുള്‍പ്പെടെ നിരവധി വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രാവിലെ മുണ്ടക്കയം ആശുപത്രി കവല മുതലാണ് പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപകമായ ക്രമക്കേടുകള്‍ […]

അംഗൻവാടിക്കായി പണികഴിപ്പിച്ച കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി

മുണ്ടക്കയം 3 1 ആം മൈലിലെ അംഗൻവാടിക്കായി പണികഴിപ്പിച്ച കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു . 3 1 മൈൽ M E S റോഡിലെ കെട്ടിടമാണ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നത് .2 0 0 0 ത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം 7 0 0 0 0 രൂപ ചെലവിട്ടാണ് അംഗൻവാടിക്കായി ഇവിടെ കെട്ടിടം പണി ആരംഭിച്ചത് .മേല്ക്കൂര നിർമ്മാണത്തിലേക്കു കടക്കും മുൻപ് ആറ്റു പുറമ്പോക്ക് കയ്യേറി എന്നആരോപണം ഉയർന്നതോടെ പണി തടസപ്പെട്ടു .തുടർന്ന് ഈ […]

തോമസ്മാഷിന് ദ്രോണാചാര്യ; കോരുത്തോട് ആഹ്ളാദനിറവില്‍

അത്ലറ്റിക് പരിശീലകന്‍ കെ.പി.തോമസിന് ദ്രോണാചാര്യ പുരസ്ക്കാരം. രാജ്യാന്തരരംഗത്ത് കേരളത്തിന്‍റെ യശസുയര്‍ത്തിയ ഒട്ടേറെ കായികപ്രതിഭകളെ വളര്‍ത്തിയെടുത്ത തോമസ് മാഷിന് രാജ്യത്തിന്‍റെ ആദരം. കേരളത്തിന്‍റെ കായികകൗമാരത്തിന്‍റെ ആചാര്യനെന്ന് വിശേഷിക്കപ്പെടുന്ന തോമസ് മാഷാണ് ഷൈനിവില്‍സന്‍, കെ.എം.ബീനാമോള്‍, അഞ്ജു ബോബി ജോര്‍ജ് തുടങ്ങി നിരവധി പ്രതിഭകളെ കണ്ടെടുത്തത്. കോരുത്തോട് എച്ച്എസ്എസിനെ പതിമൂന്നു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനസ്കൂള്‍ കായികമേളയിലെ ചാംപ്യന്‍മാരാക്കിയ റെക്കോര്‍ഡും തോമസ് മാഷിനാണ്. കുട്ടികളുടെ കഴിവുകള്‍ കണ്ടറിഞ്ഞു പരിശീലം നല്‍കിയ കെ.പി. തോമസ് മാഷാണു കോരുത്തോട് എന്ന ചെറിയ ഗ്രാമത്തിനു കേരളത്തിന്റെ കായിക […]

മുണ്ടക്കയത്തെ ചെറിയ പെരുന്നാൾ വിശേഷങ്ങൾ ..

വ്രതവിശുദ്ധിയുടെ ആത്മസംതൃപ്തിയുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ഈദുല്‍ഫിത്തർ . മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും അത്തറിന്റെ സുഗന്ധവുമായി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ വ്യാഴാഴ്ച ഈദുല്‍ഫിത്തര്‍ ആണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ പ്രഖ്യാപിച്ചതോടെ മുസ്‌ലിം സമൂഹം പെരുന്നാള്‍ സുദിനത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. നന്മയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ വറ്റാത്ത റംസാന്‍ വിശുദ്ധിയുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. മാസപ്പിറവി കണ്ടതോടെ ബുധനാഴ്ച രാത്രിതന്നെ ഫിത്തര്‍ സക്കാത്ത് വിതരണം എല്ലായിടങ്ങളിലും തുടങ്ങിയിരുന്നു. […]

മുത്തച്ഛനും മകനും കൊച്ചുമക്കൾക്കും അടുത്തടുത്ത ചിത .. നാടു കണ്ണീർ കടലായി ..

കൂട്ടിക്കല്‍ (മുണ്ടക്കയം): നാലുപേരുടെ ജീവനെടുത്ത അപകടം കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് തലമുറകളെ. മുത്തച്ഛനായ ദാമോദരനൊപ്പം മകന്‍ ഷിബി, കൊച്ചുമക്കളായ അമല്‍ദേവ്, അഹല്യ എന്നിവരാണ് ചൊവ്വാഴ്ച കെ.ഇ.റോഡില്‍ ഒന്നാംമൈലിലുണ്ടായ അപകടത്തില്‍ മരിച്ചത്. ദാമോദരന്റെ ഭാര്യ കമലാക്ഷി, മരുമകള്‍ ബിന്ദു, ബിന്ദുവിന്റെ അമ്മ ചെല്ലമ്മ എന്നിവരും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നെങ്കിലും അവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബലിതര്‍പ്പണത്തിനായി ചങ്ങനാശ്ശേരി മാമ്മൂട്ടിലെ ആശ്രമത്തിലേക്ക് പോകുംവഴിയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച ദാമോദരനും മകന്‍ ഷിബിക്കും കൊച്ചുമക്കളായ അമല്‍ദേവിനും അഹല്യയ്ക്കും അടുത്തടുത്ത ചിതയില്‍ അന്ത്യവിശ്രമം. വീട്ടുവളപ്പില്‍ […]

ബൈക്കുയാത്രക്കാരനെ പിന്നില്‍നിന്നു വന്ന കാര്‍ ഇടിച്ചു വീഴ്ത്തി

ചോറ്റി: ബൈക്കുയാത്രക്കാരനെ പിന്നില്‍നിന്നു വന്ന കാര്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ കൊക്കയാര്‍ വെംബ്ളി തിരുനെല്ലി വീരഭദ്ര (47)നെയാണ് കാര്‍ ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് പിന്നാലെ ബസില്‍ വരികയായിരുന്ന ഹൈവേ പോലീസിലെ ഡ്രൈവര്‍ ബിനോജ് ഹൈവേ പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ചേര്‍ത്തല സ്വദേശിയായ അഞ്ചംഗ സംഘത്തെ പിടികൂടി. ഇവരെ മുണ്ടക്കയം പോലീസിനു കൈമാറി. ഇന്നലെ വൈകുന്നേരം ആറരയോടെ കൊല്ലം – തേനി ദേശീയപാതയില്‍ ചോറ്റി മുസ്ലിം പള്ളിക്കു സമീപമായിരുന്നു അപകടം. അപകടത്തില്‍ കൈയൊടിഞ്ഞ […]

ഗൃഹനാഥന്‍ തോട്ടില്‍ വീണു മരിച്ചനിലയില്‍

ചോറ്റി: ഗൃഹനാഥനെ തോട്ടില്‍ വീണു മരിച്ചനിലയില്‍ കണ്െടത്തി. ചോറ്റി മുളക്കക്കുന്നേല്‍ എം.ഡി. ശശിയെയാണ് (അപ്പു- 48) മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ ത്രിവേണി തോട്ടില്‍ കുളിക്കാനായി പോയ ശശി ഏറെ നേരമായിട്ടും മടങ്ങിവരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തോട്ടില്‍ മരിച്ചനിലയില്‍ കണ്െടത്തിയത്. ഭാര്യ ഓമന എരുമേലി കണ്ണിമല തോണിപ്പാറ കുടുംബാംഗം. മക്കള്‍: അരുണ്‍, അഖില്‍. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.

ബൈജുവിന്റെ വീട് കനത്ത മഴയെ തുടർന്നു അപകടാവസ്ഥയിൽ

മുണ്ടക്കയം 3 1 ആം മൈലിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു . 3 1 ആം മൈല് സ്വദേശി ബൈജുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ആണ് തകര്ന്നത് .കനത്ത മഴയെ തുടർന്നാണ് സംരക്ഷണ ഭിത്തി തകര്ന്നത് . ഭിത്തി തകര്ന്നതോടെ വീടും അപകടാവസ്ഥയിൽ ആയിട്ടുണ്ട്‌ .വീടിന്റെ തറയിൽ വിള്ളലുകളും വീണിട്ടുണ്ട് .

എന്തയാർ ഖുറാൻ സ്റ്റഡി സെന്റെറിന്റെ നേതൃത്തത്തിൽ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു .

എന്തയാർ ഖുറാൻ സ്റ്റഡി സെന്റെറിന്റെ നേതൃത്തത്തിൽ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു . ലിയാകത് സലാഫി അധ്യക്ഷത വഹിച്ചു .ഷാഫി മമ്മാലി കൊല്ലം പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്തു .കാലിത് ഉബാസി ,സെയ്ത് യാസി എന്നിവര് സംസാരിച്ചു .

മുണ്ടക്കയത്തെ അശാസ്ത്രീയമായ ഓട്ടോറിക്ഷ സ്റ്റാന്റ് മാറ്റത്തിനെതിരെ ബി എം എസ് പ്രതിഷേധ മാർച്ചും ,പൊതുസമ്മേളനവും സംഘടിപ്പിച്ചു .

മുണ്ടക്കയത്തെ അശാസ്ത്രീയമായ ഓട്ടോറിക്ഷ സ്റ്റാന്റ് മാറ്റത്തിനെതിരെ ബി എം എസ് പ്രതിഷേധ മാർച്ചും ,പൊതുസമ്മേളനവും സംഘടിപ്പിച്ചു . ബി എം എസ് ജില്ല സെക്രെടറി നളിനാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു .കെ കെ ഷിബു ,എൻ ആർ വെളുകുട്ടി ,കെ സി ബിനു എന്നിവർ സംസാരിച്ചു .

മുണ്ടക്കയത്തു ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവിനു പരിക്കേറ്റു.‏

മുണ്ടക്കയം:മുണ്ടക്കയം പൈങ്ങണ പാലത്തിനു സമീപം ദേശീയ പാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവിനു പരിക്കേറ്റു.ആനിക്കാട് സ്വദേശി എബിന്‍ (26)നു ആണ് പരിക്കേറ്റത്. മുണ്ടക്കയത്തു നിന്ന് കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്ന എബിന്റെ ബൈക്കില്‍ പൈങ്ങണ പാലത്തിനു സമീപം ദേശീയപാതയില്‍ അശ്രദ്ധമായി മുണ്ടക്കയം സ്വദേശിയായ വനിത കാര്‍ തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടിക്കുകയായിരുന്നു.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം നടന്നത്.പരിക്കേറ്റ എബിനെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു.

കെ.എസ്.ആര്‍.ടി.സി ബസ്സും വാനും കൂട്ടിയിടിച്ചു; വാന്‍ രണ്ടായി മുറിഞ്ഞു , ഓട്ടോയും അപകടത്തിൽ പെട്ടു

ചോറ്റി (കാഞ്ഞിരപ്പള്ളി): മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ‘എയ്‌സ് വാന്‍’ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാന്‍ രണ്ടുകഷണമായി വേര്‍പെട്ടു. വാനിന്റെ ഭാഗം പിറകെവന്ന ഓട്ടോയില്‍ ഇടിച്ച് ഓട്ടോഡ്രൈവര്‍ക്ക് നിസ്സാരപരിക്കുപറ്റി. ദേശീയപാത 220ല്‍ ചോറ്റി മുസ്‌ലിംപള്ളിക്കുസമീപം വെള്ളിയാഴ്ച 5.30ഓടെയാണ് അപകടം. മൂവാറ്റുപുഴയില്‍നിന്ന് ലോഡുമായി മുണ്ടക്കയം ഭാഗത്തേക്കുപോയ എയ്‌സ് വാന്‍ ലോറിയെ മറികടക്കുമ്പോള്‍, മുണ്ടക്കയത്തുനിന്നു കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ആറ്റിലൂടെ കഞ്ചാവുമായി പറന്ന “പരുന്ത് രാജേഷിനെ “എക്സൈസ് സംഘം ആറ്റില്‍ നീന്തി പിടിച്ചു…..

മുണ്ടക്കയം: കഞ്ചാവു വില്‍പ്പനക്കാരന്‍ പരുന്ത് രാജേഷ് കഞ്ചാവുമായി പറന്നു. പിന്നാലെയെത്തിയ എക്സൈസ് സംഘം മണിമലയാറ്റില്‍ ചാടിയ പരുന്തിനെ പിടികൂടി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ മുണ്ടക്കയത്താണ് സംഭവം. നിലവില്‍ കഞ്ചാവു കേസില്‍ പ്രതിയായ പരുന്ത് രാജേഷ് 500 ഗ്രാം കഞ്ചാവുമായിട്ടാണ് പിടിയിലായത്. എക്സൈസ് സംഘം രാജേഷിനെ കഞ്ചാവുമായി കണ്െടങ്കിലും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം ഇയാള്‍ക്കു പിന്നാലെ പാഞ്ഞു. ഗാലക്സി തീയറ്റര്‍ പടിയില്‍നിന്ന് സിഎസ്ഐ പള്ളിയുടെ റബര്‍തോട്ടം വഴി ഓടി […]

മുണ്ടക്കയത്ത് കാറ്റിനു കലി ഇളകി .. വ്യാപക നാശം

മുണ്ടക്കയം: മലയോര മേഖലകളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. കാറ്റില്‍ പത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുണ്ടക്കയം ഇട്ടിക്കല്‍ പെരുവന്താനം കോരൂത്തോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കൂടാതെ നൂറുകണക്കിന് റബ്ബര്‍ മരങ്ങളും വാഴ, കുരുമുളക്, ചേന, തുടങ്ങിയ വിളകളും തേക്ക്, പ്ലാവ്, ആഞ്ഞിലി, മാവ്, മഹാഗണി, തെങ്ങ് തുടങ്ങിയവൃക്ഷങ്ങളും കാറ്റില്‍ നിലംപതിച്ചു. കോസടിയില്‍ കൊല്ലം തറപ്പേല്‍ തങ്കമ്മ സുകുമാരന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കാറ്റില്‍ പറന്ന ടിന്‍ഷീറ്റ് മേല്‍ക്കൂര തൊട്ടടുത്ത […]

മുണ്ടക്കയം പുല്ലുപാറയിൽ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരിക്ക് മുണ്ടക്കയം ഈസ്റ്: കൊല്ലം – തേനി ദേശീയപാതയില്‍ പുല്ലുപാറയ്ക്കും മുറിഞ്ഞപുഴക്കും ഇടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ്, പീരുമേട് താലൂക്കാശുപത്രി, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ചീന്തലാര്‍ സ്വദേശി സെല്‍വം, തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി മുരുകന്‍ (47) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും മുണ്ടക്കയം പൊട്ടംകുളം മാത്യു ജോസഫ് (35), മണിക്കല്ല് എസ്റേറ്റ് വിനീത് (26), […]

മുണ്ടക്കയത് ചെത്ത്‌ മദ്യ വ്യവസായ തൊഴിലാളികൾ ധർണ നടത്തി

സർക്കാരിന്റെ തെറ്റായ മദ്യ നയത്തിനെതിരെ മുണ്ടക്കയത് ചെത്ത്‌ മദ്യ വ്യവസായ തൊഴിലാളികൾ ധർണ സംഘടിപ്പിച്ചു മുണ്ടക്കയം എക്സൈസ് ഓഫീസിന്റെ മുന്നില് നടന്ന ധർണ സി .ഐ ടി യു താലൂക്ക് സെക്രെടറി പി എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . വി കെ രാജപ്പൻ ,എം വി രാജു ,ബിനോയ്‌ എന്നിവര് സംസാരിച്ചു .

മുണ്ടക്കയത്തു പി.സി. ജോര്‍ജിനെ അനുകൂലിച്ച് കേരള കോണ്‍ഗ്രസ് പ്രകടനം

മുണ്ടക്കയം: പി.സി. ജോര്‍ജിനെ അനുകൂലിച്ച് കേരള കോണ്‍ഗ്രസ് മുണ്ടക്കയത്ത് പ്രകടനം നടത്തി. പി.സി. ജോര്‍ജിനെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ലെന്നും അഴിമതിക്കെതിരേ ചീഫ് വിപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും നല്‍കിയാണ് കേരളകോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡന്റ് ചാക്കോച്ചന്‍ വെട്ടിക്കാട്ട്, ജോണിക്കുട്ടി മഠത്തിനകം, ജോസ് സി. കല്ലൂര്‍, എം.വി. വര്‍ക്കി, സണ്ണി വെട്ടുകല്ലാംകുഴി, നൌഷാദ് പാറയ്ക്കല്‍, തോമസ് കട്ടയ്ക്കല്‍, ജോസഫ് പടിഞ്ഞാറ്റ, ജോപ്പന്‍ മണ്ഡപം, ജെയ്സണ്‍ കുന്നത്തുപുരയിടം, അജീഷ് വേലനിലം, ഷാജി കീച്ചിറ, ജോസ് പഴയതോട്ടം, മാത്യൂസ് വെട്ടുകല്ലാംകുഴി […]

.ആധാരം എഴുത്ത് അസോസിയേഷന്‍ കൂവപ്പള്ളിയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

കൂവപ്പള്ളി:ആധാരം എഴുത്ത് അസോസിയേഷന്‍ മുണ്ടക്കയം യുണിറ്റ് കൂവപ്പള്ളിയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സര്‍ട്ടിഫിക്കറ്റുകളുടെ ഫീസ്‌ വര്‍ധനവ് പിന്‍വലിക്കുക,ഓണ്‍ലൈന്‍ ,ഇ സ്ലാബിംഗ് സംവിധാനങ്ങള്‍ നിര്‍ത്തലാക്കുക,ആധാരംഎഴുത്ത് തൊഴില്‍ സംരക്ഷിക്കുക,ജനദ്രോഹ പരിഷ്ക്കാരങ്ങള്‍ അവസാനിപ്പിക്കുക,ഐ ജി യുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ നൌഷാദ് ഇല്ലിക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

പാപ്പാനി വെള്ളച്ചാട്ടം അവഗണനയില്‍

മുണ്ടക്കയം: കൊക്കയാര്‍ പഞ്ചായത്തില്‍ വിനോദ സഞ്ചാരികള്‍ക്കു ദൃശ്യവിരുന്നൊരുക്കുന്ന പാപ്പാനി വെള്ളച്ചാട്ടം അവഗണനയില്‍. തനി ഗ്രാമീണ മനോഹാരിത പകര്‍ന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കൊക്കയാര്‍, വടക്കേമല, പാപ്പാനി വെള്ളച്ചാട്ടത്തെയാണ് അധികൃതര്‍ അവഗണിക്കുന്നത്. വെംബ്ളി-ഉറുമ്പിക്കര റോഡിനോട് ചേര്‍ന്നാണ് നൂറടിയോളം ഉയരത്തില്‍ തട്ടുപാറകളിലൂടെ ഒഴുകി പതിക്കുന്ന പാപ്പാനി വെള്ളച്ചാട്ടം ഏവരെയും ആകര്‍ഷിക്കും. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വടക്കേമല-ഉറുമ്പിക്കരറോഡ് കടന്നുപോകുന്നത് പാപ്പാനി തോട്ടിലൂടെയാണ്. പാപ്പാനിക്ക് കുറുകെ 50ലക്ഷം രൂപയുടെ പാലത്തിനു പദ്ധതികള്‍ തയാറാക്കിയെങ്കിലും ഇടുക്കിപാക്കേജ് ഫയലില്‍ ഉറങ്ങിയതോടെ റോഡ് വികസനവും നിലച്ച മട്ടാണ്. ദിനംപ്രതി […]

ജാന്‍സി ടോമി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ്

പെരുവന്താനം:ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ജാന്‍സി ടോമിയെ തിരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണപ്രകാരം കോണ്‍ഗ്രസ് ഐയിലെ ഗ്രേസി എബ്രഹാം രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ലിസിയാമ്മ ജോസിന് ആറ് വോട്ടും ജാന്‍സി ടോമിക്ക് എട്ടുവോട്ടുമാണ് ലഭിച്ചത്.

സഹൃദയ വോളിഫെസ്റ്

മുണ്ടക്കയം: പുഞ്ചവയല്‍ സഹൃദയ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ മാര്‍ച്ച് മൂന്നുവരെ പുഞ്ചവയല്‍ സെന്റ് സെബാസ്റ്യന്‍സ് ചര്‍ച്ച് മൈതാനിയില്‍ സഹൃദയ വോളിഫെസ്റ് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ പ്രശസ്തരായ വോളിബോള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനം ഫാ. വര്‍ഗീസ് കുളമ്പള്ളിയുടെ അധ്യക്ഷതയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മൂന്നിനു നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തു മെംബര്‍ അഡ്വ. പി.എ. […]

മിച്ചഭൂമി കൈയേറും

മുണ്ടക്കയം ഈസ്റ്: പാരിസണ്‍ ബോയിസ് എസ്റ്റേറ്റില്‍ നൂറുകണക്കിന് ഏക്കര്‍ മിച്ചഭൂമിയുണ്െടന്നും ഈ ഭൂമി എത്രയും വേഗം സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ പട്ടികവര്‍ഗ, ജാതി വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും പട്ടികവര്‍ഗ, ജാതി നേതാക്കളായ ചെറിയാ

ബോയിസ് – മേലോരം റോഡ്:സമരപ്പന്തലില്‍ ഇന്ന് പി.സി. ജോര്‍ജ്

മുണ്ടക്കയം ഈസ്റ്: നടക്കുവാനുള്ള സ്വാതന്ത്യ്രം നിഷേധിച്ച തോട്ടം ഉടമയുടെ ജനദ്രോഹ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന ജനമുന്നേറ്റം ആര്‍ക്കും തടയാനാവില്ലെന്ന് ഇ.എസ്. ബിജിമോള്‍ എംഎല്‍എ. ബോയിസ് – മേലോരം റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എസ്റേറ്റ് കവാടത്തിനു മുമ്പില്‍ നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ അഞ്ചാം ദിവസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ഹൈറേഞ്ച് മേഖലയിലെ ഒട്ടുമിക്ക തോട്ടങ്ങളിലെയും റോഡുകള്‍ വിട്ടുനല്‍കുവാന്‍ മാനേജുമെന്റുകള്‍ തയാറാവുമ്പോള്‍ ബോയിസ് എസ്റ്റേറ്റിലെ ഉടമ മാത്രം ബലംപിടിക്കുന്നത് ജനദ്രോഹമാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് തോട്ടം […]

ബോയിസ് – മേലോരം റോഡ്; അനിശ്ചിതകാല സത്യഗ്രഹ സമരത്തിലേക്ക്

മുണ്ടക്കയം ഈസ്റ്: ബോയിസ് – മേലോരം റോഡ് ജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമോദ്ധാരണ സമിതി നടത്തിവരുന്ന റിലേ സത്യഗ്രഹ സമരം നാലു നാള്‍ പിന്നിട്ടു. രാവിലെ ഒമ്പതിനാരംഭിച്ച സത്യഗ്രഹം വൈകുന്നേരം അഞ്ചുവരെ തുടര്‍ന്നു. നിരവധിയാളുകള്‍ സമരത്തില്‍ പങ്കാളികളായി. നാടിന്റെ വിവിധ മേഖലകളില്‍ നിന്ന് സമരത്തിന് അഭിവാദ്യമറിയിച്ച് കൂടുതല്‍ ആളുകള്‍ എത്തി. നാളെ മുതല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുവാനാണ് സമിതിയുടെ തീരുമാനം. ചെയര്‍മാന്‍ ഫാ. സെബാസ്റ്യന്‍ കിളിരൂപ്പറമ്പില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ളോക്ക്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ സ്വര്‍ണലത അപ്പുക്കുട്ടന്‍, സുനിത […]

വനത്തില്‍നിന്ന് തേക്കുതടി മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മുണ്ടക്കയം:കൊക്കയാര്‍ ഉറുമ്പിക്കര വനത്തില്‍ നിന്ന് തേക്കിന്‍ തടി മോഷ്ടിച്ച കേസില്‍ രണ്ടുയുവാക്കളെ അറസ്റ്റുചെയ്തു. കൊക്കയാര്‍ രത്‌നഗിരി യാത്രക്കുഴി ഷിജു(29), ചക്കുംകുഴി വിനീത് കുമാര്‍(29) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. മോഷ്ടിച്ച തേക്കുതടിയുമായി വെളിച്ചിയാനിയിലുള്ള മില്ലില്‍ യുവാക്കളെത്തിയിരുന്നു. സംശയം തോന്നിയ മില്ലുടമ രേഖകളുമായി വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാക്കള്‍ മുങ്ങി. തുടര്‍ന്ന് വനംവകുപ്പ് ദ്രുതകര്‍മ്മ സേന നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച തേക്കുതടിയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

മുണ്ടക്കയം: പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

മുണ്ടക്കയം: പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പില്‍ ദിനേശനെ (മുണ്ടക്കയം ദിനേശന്‍) യാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. അതേസമയം പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. മുണ്ടക്കയം പഞ്ചായത്തിലെ ജീവനക്കാര്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് ‘പെന്‍ ഡൌണ്‍’ സമരം നടത്തി. ജീവനക്കാരും ജനപ്രതിനിധികളും പഞ്ചായത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷനിലുള്ളിലേക്ക് ജനപ്രതിനിധികളെ കടത്തിവിടാതിരുന്നത് അല്‍പ്പസമയം സംഘര്‍ഷത്തിനിടയാക്കി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് […]

മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു

മുണ്ടക്കയം: പഞ്ചായത്ത് സെക്രട്ടറിക്കു നേരെ ആക്രമണം. മുണ്ടക്കയം പഞ്ചായത്തു സെക്രട്ടറി കെ. സെന്‍കുമാറിനാണ് (46) മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരം 6.30ാടെ പഞ്ചായത്തിനു സമീപമായിരുന്നു സംഭവം. മര്‍ദനമേറ്റ സെക്രട്ടറി സെന്‍കുമാര്‍ മുപ്പത്തഞ്ചാം മൈല്‍ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് സെന്‍കുമാര്‍ പറയുന്നത് ഇങ്ങനെ: ഇന്നലെ വൈകുന്നേരം 6.30ാടെ ഓഫീസ് അടച്ച് ഇറങ്ങിയപ്പോള്‍ സമീപത്തെ മതിലിനു മറഞ്ഞു നിന്ന മുണ്ടക്കയം പുതുപ്പറമ്പില്‍ ദിനേശന്‍ തന്നെ മര്‍ദിക്കുകയായിരുന്നു. ഇരു കൈയും പിടിച്ചു തിരിക്കുകയും ചവിട്ടുകയും ചെയ്തു. നിലത്തുവീണ താന്‍ എഴുന്നേറ്റോടി […]

കോരുത്തോട്ടില്‍ പുതിയ വില്ലേജ് ഓഫീസ് – നടപടികള്‍ തുടങ്ങി

കോട്ടയം ജില്ലയില്‍ വില്ലേജ് ഓഫീസുകളില്ലാത്ത പഞ്ചായത്തുകളില്‍ ഓഫീസുകള്‍ തുടങ്ങുന്നതിന് നടപടി തുടങ്ങി. കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, ടി വി പുരം, ഉദയനാപുരം പഞ്ചായത്തുകളിലാണ് പുതിയ വില്ലേജ് ഓഫീസുകള്‍ ആരംഭിക്കുന്നത്. വിജ്ഞാപനത്തിന് മുന്നോടിയായുള്ള നടപടികള്‍ കളക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിജ്ഞാപനവും തിരുത്തല്‍ വിജ്ഞാപനവും 20ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ നിര്‍ദേശിച്ചു. തഹസില്‍ദാര്‍മാര്‍ 18ന് വിജ്ഞാപനത്തിന്റെ കരട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വില്ലേജുകളുടെ രൂപരേഖ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ പരിശോധിക്കണം. […]

മുപ്പത്തഞ്ചാം മൈല്‍ – ബോയിസ് – മേലോരം റോഡ്സമരത്തിനു മുന്നോടിയായി ബൈക്കുറാലി

മുണ്ടക്കയം: മുപ്പത്തഞ്ചാം മൈല്‍ – ബോയിസ് – മേലോരം റോഡ് പിഡബ്ള്യുഡി ഏറ്റെടുക്കണമെന്നും റോഡിനു തടസമായി നില്‍ക്കുന്ന ഗേറ്റ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മേലോരം ഗ്രാമോദ്ധാരണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചാരണാര്‍ഥം കഴിഞ്ഞ ദിവസം ബൈക്കുറാലി നടത്തി. ബൈക്കുറാലിയില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. ഇന്ന് നൂറുകണക്കിന് പ്രദേശവാസികള്‍ പങ്കെടുക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. രാവിലെ 10ന് പാരിസണ്‍ കമ്പനിയുടെ ഗേറ്റ് കവാടത്തിങ്കല്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇടുക്കി എംപി പി.ടി. തോമസ് പ്രക്ഷോഭ […]

മേലോരം റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമരം

മുണ്ടക്കയം: മേലോരം-ബോയിസ്-35-ാംമൈല്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കണമെ ന്നാവശ്യപ്പെട്ടു നാളെ ഉപവാസവും പ്രതിഷേധപ്രകടനവും നടത്തുമെന്ന് മേലോരം ഗ്രാമോദ്ധാരണ സമിതി ചെയര്‍മാന്‍ ഫാ. സെബാസ്റ്യന്‍ കിളിരൂപറമ്പില്‍, കണ്‍വീനര്‍ ജോസ് പൂവത്തോലില്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ദേശീയപാതയില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരത്തുനിന്നുള്ള മേലോരം ഗ്രാമത്തിലെത്താന്‍ ഉള്ള ഏകറോഡ് പത്തു കിലോമീറ്റര്‍ പാരിസണ്‍ കമ്പനിഎസ്റേറ്റിലൂടെയും രണ്ടു കിലോമീറ്റര്‍ പൊട്ടംകുളം എസ്റേറ്റിലൂടെയുമാണ് കടന്നു പോകുന്നത്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു റോഡ് അറ്റകുറ്റപ്പണിയും ടാറിംഗും നടത്തുന്ന ഇവിടെ റോഡ് വിട്ടുകൊടുക്കാന്‍ […]

വള്ളിയാങ്കാവ് ക്ഷേത്രത്തിന്റ മാനേജരെ നീക്കം ചെയ്യണം – ഭക്തജന സമിതി

മുണ്ടക്കയം: പുരാതനമായ വള്ളിയാങ്കാവ് ക്ഷേത്രത്തിന്റ പുരോഗതിക്ക് തടസം നില്‍ക്കുന്ന ക്ഷേത്രം മാനേജരെ തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന് ഭക്തജന സമിതി പത്രസമ്മേളനത്തിലാവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിന്റെ നിയമങ്ങള്‍ക്ക് വിധേയമായി തെരഞ്ഞടുക്കപ്പെട്ട ഉപദേശക സമിതിയെ ഉത്സവത്തിനു തൊട്ടുമുന്‍പ് പിരിച്ചുവിട്ട നടപടി ക്ഷേത്ര പുരോഗതി തടസപ്പെടുത്താനാണെന്നു സംശയിക്കുന്നു. കമ്മിറ്റിയംഗങ്ങളെയും നാട്ടുകാരെയും പലതട്ടില്‍ നിര്‍ത്തി സ്വന്തം ആധിപത്യം ഉറപ്പിച്ച് ഭക്ത ജനങ്ങളുടെയും അധികാരികളുടെയും കണ്ണില്‍ പൊടിയിടുന്ന മാനേജരുടെയും ഇയാളുടെ പിണിയാളുകളുടെയും നീക്കത്തെ അംഗീകരിക്കാനാവില്ല. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മാനേജര്‍ ഉത്സവത്തിന്റ മേല്‍നോട്ടം വഹിക്കുന്നത് […]

മുപ്പത്തഞ്ചാം മൈല്‍ – മേലോരം റോഡ്;സമരത്തിന് പിന്തുണ നല്‍കും

മുണ്ടക്കയം: മുപ്പത്തഞ്ചാംമൈല്‍ – ബോയിസ് – മേലോരം റോഡ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്. അര നൂറ്റാണ്ടായി ഗതാഗത ക്ളേശം അനുഭവിക്കുന്ന മേഖലയിലെ നൂറുകണക്കിനാളുകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാമവികസന സമിതി 18ന് രാവിലെ 10ന് ബോയിസ് എസ്റ്റേറ്റ് ഗേറ്റിനു മുമ്പില്‍ ഉപവാസം നടത്തും. സമരം ഇടുക്കി എംപി പി.ടി. തോമസ് ഉദ്ഘാടനം ചെയ്യും. ഈ സമരത്തിനു പിന്തുണ നല്‍കി കോണ്ഡഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കുചേരും. സണ്ണി തട്ടുങ്കല്‍ അധ്യക്ഷതവഹിച്ച […]

കൊമ്പുകുത്തി സ്‌കൗള്‍ എച്ച്.എമ്മിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണം – ഐക്യമലയരയ സഭ

മുണ്ടക്കയം:കൊമ്പുകുത്തി ട്രൈബല്‍ ഗവ.യു.പി.സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഐക്യമലയരയ ഭാരവാഹികളായ പി.പി.രാജപ്പന്‍, ലൈലഭാസ്‌കര്‍, ജി.എന്‍. സുകുമാരന്‍, ലത, സുശീലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂളിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടു നടന്നെന്നും നിലവാരം കുറഞ്ഞ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നും ഇവര്‍ ആരോപിച്ചു. പി.ടി.എ.യും പഞ്ചായത്തും കണക്ക് ആവശ്യപ്പെട്ടിട്ടും ഹെഡ്മാസ്റ്റര്‍ നല്‍കുന്നില്ല. പരാതിപ്പെടുമ്പോള്‍ എച്ച്.എം.ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ ആരോപിച്ചു. പ്രഥമാധ്യാപകന്റെ ഇത്തരം നടപടികള്‍ മൂലം രക്ഷിതാക്കള്‍ കുട്ടികളെ മറ്റുസ്‌കൂളുകളിലേക്ക് മാറ്റുകയാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിയമത്തിലുള്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് […]

കോപ്പാറമല തീര്‍ഥാടനം നാളെ

മുണ്ടക്കയം: മലഅരയ സമുദായം ശ്രീഅയ്യപ്പ ധര്‍മ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോപ്പാറ മലയിലേക്ക് നടത്തുന്ന പ്രഥമ തീര്‍ഥാടനം നാളെ നടക്കും. തീര്‍ഥാടനത്തിനു മുന്നോടിയായി മകരദീപം കെടാവിളക്കായി സൂക്ഷിക്കുന്ന ഉടുമ്പാറമല മൂഴിക്കല്‍ ശ്രീശങ്കരനാരായണ ക്ഷേത്രത്തില്‍ രാവിലെ 10ന് തീര്‍ഥാടന സമ്മേളനം നടക്കും. ആര്‍.എസ്. അജിത്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മലഅരയ സംയുക്ത സമിതി പ്രസിഡന്റ് പി.കെ. ഭാസ്കരന്‍ അധ്യക്ഷതവഹിക്കും. ശബരിമല ഉള്‍പ്പെടുന്ന 18 മലകളില്‍ ഒന്നാണ് കോപ്പാറമല.

മുണ്ടക്കയത്ത് സംയുക്ത ടൗണ്‍ പ്രദക്ഷിണം വിശ്വാസസാഗരമായി

മുണ്ടക്കയം: സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തു പള്ളികളിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന ടൗണ്‍ചുറ്റി പ്രദക്ഷിണം ഭക്തിസാന്ദ്രമായി. വ്യാകുലമാതാ ഫൊറോനാ പള്ളിയില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം ടൗണിലെത്തി സെന്റ് മേരീസ്, സെന്റ് ജോസഫ്‌സ് പള്ളികളിലെ പ്രദക്ഷിണവുമായി ഒത്തുചേര്‍ന്ന് വൈ.എം.സി.എ. ചുറ്റി പുത്തന്‍ചന്ത, വരിയ്ക്കാനി എന്നിവിടങ്ങളിലൂടെ എത്തി തിരികെ അതത് പള്ളികളിലെത്തി.

വാര്‍ഷികം

മുണ്ടക്കയം: സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളിന്റെ വാര്‍ഷികവും പ്രതിഭകളെ ആനുമോദിക്കലും കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. ടോം ജോസഫ് നിര്‍വഹിച്ചു. വിവിധ കലോത്സവങ്ങളില്‍ വിജയികളായ അമല്‍ ഈപ്പനെയും വിവിധ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെയും അനുമോദിച്ചു.

റോഡ് ഉദ്ഘാടനം

മുണ്ടക്കയം: വണ്ടന്‍പതാല്‍ – അസംബനി – പ്ളാക്കപ്പടി – മുരിക്കുംവയല്‍ റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോമി വര്‍ഗീസ് അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് 1.10 കോടി രൂപ ചെലവഴിച്ചാണ് റോഡുപണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. റോഡിന്റെ ഉദ്ഘാടനം കഴിയുന്നതോടെ ഒരു നാടിന്റെ സഞ്ചാര സൌകര്യം വര്‍ധിക്കുമെന്ന് പഞ്ചായത്തു പ്രസിഡന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബി. ജയചന്ദ്രന്‍, […]

സംഘാടകസമിതി രൂപീകരിച്ചു

ചിറ്റടി: പബ്ളിക് ലൈബ്രറിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി സംഘാടക സമിതി രൂപീകരിച്ചു. ലൈബ്രറി പ്രസിഡന്റ് ഡയസ് കോക്കാട്ടിന്റെ അധ്യക്ഷതയില്‍ പാറത്തോട് പഞ്ചായത്തു പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍ ഉദ്ഘാടനവും ജില്ലാ പഞ്ചായത്തു മെംബര്‍ അനിത ഷാജി മുഖ്യപ്രഭാഷണവും നടത്തി. അന്താരാഷ്ട്ര ജലച്ഛായ ചിത്രരചന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ജി.എന്‍. മധുസൂദനനെ ആദരിച്ചു. ജോര്‍ജ് സെബാസ്റ്യന്‍, എന്‍.പി. സോമന്‍, വി.എ. ഋഷികേശന്‍നായര്‍, കെ.ജെ. സെബാസ്റ്റ്യന്‍, അപ്പച്ചന്‍ വെട്ടിക്കുന്നേല്‍, കെ.കെ. സുരേഷ്, റെജി കാരുവേലില്‍, എന്‍.പി. വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. […]

വിന്‍ വിന്‍ ലോട്ടറി: ഒന്നാംസമ്മാനം മുണ്ടക്കയത്ത്; സമ്മാനാര്‍ഹന്‍ എത്തിയില്ല

മുണ്ടക്കയം:സര്‍ക്കാരിന്റെ ഇത്തവണത്തെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം മുണ്ടക്കയത്താണ് അടിച്ചത്. എന്നാല്‍ സമ്മാനത്തുകയായ 50ലക്ഷം രൂപവാങ്ങാന്‍ ഇതേവരെ ആരും എത്തിയില്ലെന്ന് ലോട്ടറി വിറ്റ ശ്രീമുരുകാ ലക്കി സെന്റര്‍ ഉടമപറയുന്നു. ലക്കി സെന്റര്‍ ജീവനക്കാരനായ പി.എം. രാജേഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ അടുത്ത നമ്പരുകള്‍ മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. എന്നതിനാല്‍ സമ്മാനാര്‍ഹന്‍ മുണ്ടക്കയത്ത് തന്നെയെന്ന് കരുതുന്നതായി ലോട്ടറി ഏജന്റുകള്‍ പറയുന്നു

കാട്ടുതീ നാശം വിതച്ചു; കത്തിയമര്‍ന്നത് ലക്ഷങ്ങള്‍

മുണ്ടക്കയം: കാട്ടുതീ പടര്‍ന്നു, ആദിവാസികളുടെ 35 ഏക്കര്‍ ഭൂമി കത്തി നശിച്ചു. കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കര ഈസ്റ് ഭാഗത്തെ കൃഷി ഭൂമിയാണ് കഴിഞ്ഞ ദിവസം കത്തിയമര്‍ന്നത്. ആറു ആദിവാസി കുടുംബമുള്‍പ്പെടെ ഒന്‍പതു കുടുംബങ്ങളുടെ വരുമാനമാണ് തീയില്‍ കത്തി നശിച്ചത്. ആയിരത്തിലധികം റബര്‍ തൈകളും അഞ്ഞൂറിലധികം കുരുമുളക്, കാപ്പി, കശുമാവ്, പ്ളാവ്, മരച്ചീനിയടക്കമുള്ള കൃഷികളുമാണ് കത്തി നശിച്ചത്. ഉറുമ്പിക്കര വനത്തില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് തീ പടര്‍ന്ന് പിടിച്ചത്. മണിക്കൂറുകളോളം നടത്തിയ ശ്രമഫലമായിട്ടാണ് […]

കഞ്ചാവുമായി വില്‌പനക്കാരന്‍ അറസ്റ്റില്‍

മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തിയിരുന്ന മുണ്ടക്കയം മുറികല്ലുംപുറം കൊല്ലംപറമ്പില്‍ കെ.സി. രാജേഷിനെ (പരുന്ത് രാജേഷ്-35) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ 66 പൊതി (110 ഗ്രാം) കഞ്ചാവുമായാണ് എക്‌സൈസിന്റെ കോട്ടയത്തെ ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ പൊന്‍കുന്നംജയിലിലയച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ വി.എം. സുനില്‍കുമാര്‍, ഫിലിപ്പ് തോമസ്, കെ.എന്‍. വിനോദ്, പി.ആര്‍. രതീഷ്, രഞ്ജിത്ത് കെ.നന്ത്യാട്ട് എന്നിവര്‍ ചേര്‍ന്നാണ് രാജേഷിനെ കുടുക്കിയത്.

ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുവാന്‍ ചകിരിമേട്ടിലെ ഭൂമിയും

മുണ്ടക്കയം: സംസ്ഥാന സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് മൂന്നുസെന്റ് സ്ഥലം വീതം വിതരണം ചെയ്യുന്ന പദ്ധതിയില്‍ കോരുത്തോട് പഞ്ചായത്തിലെ മടുക്ക ചകിരിമേട്ടിലെ ഭൂമിയും ഉള്‍പ്പെടുത്തി. കോരുത്തോട് പഞ്ചായത്തില്‍ എരുമേലി വടക്ക് വില്ലേജില്‍പ്പെട്ട ബ്ളോക്ക് മുപ്പതില്‍ 113/5 സര്‍വേ നമ്പരില്‍പ്പെട്ട രണ്േടകാല്‍ ഏക്കറോളം ഭൂമിയാണ് പദ്ധതിയില്‍പ്പെടുത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നത്. ഭൂമി വിതരണം ചെയ്യുന്നതിന് മുന്നോടിയായി എരുമേലി വടക്ക് വില്ലേജ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭൂമി താമസയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചകിരി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് പഠിപ്പിക്കുവാന്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ചകിരിസ്വാമി […]

അട്ടിവളവ്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കണം

ചിറ്റടി: ദേശീയപാതയിലെ മരണവളവായി മാറിയ ചിറ്റടി അട്ടിവളവ് നിവര്‍ക്കണമെന്ന ആവശ്യം ശക്തമായി. മാസങ്ങള്‍ക്ക് മുമ്പ് അട്ടിവളവില്‍ ബൈക്കു യാത്രക്കാരനായ യുവാവ് മരിച്ചപ്പോള്‍ അപകടം നടന്ന് മണിക്കൂറുകള്‍ക്കകം ഇതുവഴി വന്ന മുഖ്യമന്ത്രിയെ നാട്ടുകാര്‍ അട്ടിവളവിലെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വളവ് നിവര്‍ക്കുന്നത് സംബന്ധിച്ച് ഉടനടി നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, ഈ നിര്‍ദേശം കടലാസില്‍ ഒതുങ്ങുകയാണ്. ഒരാഴ്ച മുമ്പ് മുന്‍ കേന്ദ്രമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.സി. തോമസും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം അട്ടിവളവിന്റെ […]

ദേശീയപാതയ്ക്ക് 5.5 കോടിയുടെ എസ്റ്റിമേറ്റ്

മുണ്ടക്കയം: കൊല്ലം – തേനി ദേശീയപാതയില്‍ മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള ഭാഗത്തെ അപകടങ്ങള്‍ ഒഴിവാക്കാനായി 5.5 കോടി. ഈ ഭാഗത്തെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മേഖലയിലെ സുരക്ഷാ ജോലികള്‍ക്കാണ് എസ്റ്റിമേറ്റ്. മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള 60 കിലോമീറ്റര്‍ ദൂരത്തിലെ പ്രധാന വളവുകളില്‍ സുരക്ഷാ ബാരിയറുകള്‍, വളവുകളില്‍ സംരക്ഷണ ഭിത്തി, സൂചനാ ബോര്‍ഡുകള്‍, അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍, റോഡില്‍ ഡിവൈഡറുകള്‍ എന്നിവയാണ് ആദ്യഘട്ടമെന്ന നിലയില്‍ സ്ഥാപിക്കുന്നത്. ഇതുള്‍പ്പെടുന്ന എസ്റിമേറ്റ് ദേശീയപാത അധികൃതര്‍ക്ക് കൈമാറി. പ്രധാന അപകട വളവുകളായ […]

ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.

മുണ്ടക്കയം;അനധികൃതമായി വാറ്റ്ചാരായം കൈവശം വെച്ച കേസില്‍ മുണ്ടക്കയം കുഴിമാവ് നെല്ലികണ്ടത്തില്‍ ഇടുക്കി സുര എന്ന് വിളിക്കുന്ന സുരേന്ദ്രനെയാണ് കോട്ടയം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പി സി പോളച്ചന്‍ ശിക്ഷിച്ചു ഉത്തരവായത്.പിഴ ഒടുക്കിയില്ലെങ്കില്‍ മുന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം.2010ജൂലൈ പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം.കുഴിമാവ് ഗവ.എല്‍ പി സ്കൂളിനു സമീപമുള്ള ബസ്‌ സ്റ്റോപ്പില്‍ വെച്ചാണ് ഇയാളെ ഇരുപത് ലിറ്റര്‍ വാറ്റ്ചാരായവുംമായി പിടികൂടിയത്.രേന്ജ് ഇന്‍സ്പെക്ടര്‍ ജെ എസ് ബിനു ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എത്തിച്ചത്.

ദരിദ്രസമ്പൂര്‍ന്ന അയല്‍കൂട്ട പ്രഖ്യാപനം

മുണ്ടക്കയം;ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ്‌ പുത്തെന്‍ചന്ദ ദരിദ്രസമ്പൂര്‍ന്ന അയല്‍കൂട്ട പ്രഖ്യാപനം വാര്‍ഡ്‌ അംഗം ഷീബ ദിബായില്‍ നടത്തി.സി ഡി എസ് അംഗം ഷാജിത സലിം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫ്ലോറി ആന്റണി ,നസീമ,അജിത അനില്‍കുമാര്‍ ,മറിയം ബീവി എന്നിവര്‍ പ്രസംഗിച്ചു.

മുണ്ടക്കയത്തെ ഭീതിയിലാഴ്ത്തി BLACK MAN

മുണ്ടക്കയം: മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തി ‘ബ്ളാക്ക്മാന്റെ’ (കറുത്ത മനുഷ്യന്‍) അഭ്യൂഹ കഥകള്‍. കഥകള്‍ക്ക് അടിസ്ഥാനമില്ലെങ്കിലും കുറച്ചുദിവസങ്ങളിലായി മലയോര മേഖലയിലെ സജീവ ചര്‍ച്ചാവിഷയം ബ്ളാക്ക്മാന്‍ കഥകളാണ്. കറുത്തനിറമുള്ള കാലില്‍ സ്പ്രിംഗ് ഘടിപ്പിച്ച ഭീകര രൂപിയാണ് കഥകളിലെ ബ്ളാക്ക്മാന്‍. രാത്രിയില്‍ കതകില്‍ വന്ന് മുട്ടിവിളിക്കുന്ന ബ്ളാക്ക്മാന്‍ കതക് തുറന്നാലുടന്‍ ദേഹത്ത് മാന്തുകയും കടിക്കുകയും സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയും ചെയ്യുന്നതായാണ് പ്രചാരണം. സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നത് എയ്ഡ്സ് ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളാണെന്നും പറയുന്നു. ബ്ളാക്ക്മാന്‍ കഥകള്‍ പ്രചരിച്ചു തുടങ്ങിയതോടുകൂടി […]

ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ സമരം

മുണ്ടക്കയം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് സിപിഐ മുണ്ടക്കയം മണ്ഡലം സെക്രട്ടറി പി.ആര്‍. പ്രഭാകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 22ന് മണ്ഡലത്തിലെ നാലു വില്ലേജ് ഓഫീസുകള്‍ ഉപരോധിക്കും. പ്രചാരണാര്‍ഥം 17, 18, 20 തീയതികളില്‍ കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും. മുണ്ടക്കയം പഞ്ചായത്തില്‍ കെ.സി. സുരേഷ് ക്യാപ്റ്റനും പി.ഡി. തിലകന്‍ ഡയറക്ടറുമായുള്ള ജാഥ ഒപിഎ സലാം ഉദ്ഘാടനം ചെയ്യും. പാറത്തോട് പഞ്ചായത്തില്‍ കെ.ആര്‍. ജയന്‍ ക്യാപ്റ്റനും വി.കെ. ഗോപിനാഥന്‍ ഡയറക്ടറുമായ ജാഥ ചിറ്റടിയില്‍ അഡ്വ. […]

മദ്യ മയക്കു മരുന്ന് ലോബി മുണ്ടക്കയത്ത് പിടി മുറുക്കുന്നു

മുണ്ടക്കയം: ലഹരിയുടെ പിടിയിലമര്‍ന്ന് മുണ്ടക്കയം പട്ടണം. മദ്യം, കഞ്ചാവ് അടക്കം ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം പട്ടണത്തില്‍ സാമൂഹ്യവിരുദ്ധശല്യം വ്യാപകമാകുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പാന്‍മസാലകളും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും നിയമംമൂലം നിര്‍ത്തിയെങ്കിലും മുണ്ടക്കയത്ത് ഇത്തരം കച്ചവടം സജീവമാണ്. മദ്യ, കഞ്ചാവു ലഹരിയില്‍ അക്രമണവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്നവരുടെ എണ്ണം ദൈനംദിനം വര്‍ദ്ധിച്ചുവരികയാണ്. കോസ്വേ ജംഗ്ഷന്‍, ഗാലക്സി ജംഗ്ഷന്‍, മാവേലി സ്റ്റോര്‍ റോഡ്, ടിബി ജംഗ്ഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് കഞ്ചാവ് കച്ചവടം സജീവമായിരിക്കുന്നത്. കോരുത്തോട്, കൊക്കയാര്‍, […]

വിവേകാനന്ദ ജയന്തി ശോഭായാത്ര വര്‍ണാഭം

150 കുഞ്ഞു വിവേകാനന്ദന്മാര്‍ അണിനിരന്ന വിവേകാനന്ദ ജയന്തി ശോഭായാത്ര നയനാനന്ദമായി. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തമ്പലക്കാട് വേദവ്യാസ വിദ്യാലയം, വിവേകാനന്ദ സ്വാദ്ധ്യായസമിതി എന്നിവയുടെ നേതൃത്വത്തിലാണ് ശോഭായാത്ര നടത്തിയത്. വിവേകാനന്ദ നഗറില്‍ നിന്നാരംഭിച്ച ശോഭായാത്ര ആര്‍.എസ്.എസ്. സംഘചാലക് മനാനിയ കെ.എസ്.പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.നാരായണന്‍, കെ.ജി.രാജേഷ് എന്നിവര്‍ സംസാരിച്ചു. എസ്.പ്രമോദ്, കെ.സി.ശിവദാസ്, ആര്‍.ഹരിലാല്‍, വി.ജയേഷ് എന്നിവര്‍ ശോഭായാത്രയ്ക്ക് നേതൃത്വം നല്‍കി. ശോഭായാത്ര ഗണപതിയാര്‍ കോവിലില്‍ സമാപിച്ചു. മുണ്ടക്കയം: ജയന്തിയുടെ ഭാഗമായി പാറത്തോട്ടില്‍ നിന്ന് ബൈക്ക് […]

തെക്കേമല സെന്റ് മേരീസ് സ്കൂള്‍ ബ്ളോഗിലേക്ക്

തെക്കേമല: വിവരസാങ്കേതികവിദ്യയുടെ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് തെക്കേമല സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തയാറാക്കിയ സ്കൂള്‍ ബ്ളോഗ് ജനശ്രദ്ധ പിടിച്ചുപറ്റുന്നു. സ്കൂള്‍ ചരിത്രം, കുട്ടികളെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍, പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍, സ്കൂള്‍ പ്രോഗ്രാമുകള്‍, കുട്ടികളുടെ സൃഷ്ടികള്‍ തുടങ്ങിയവ ബ്ളോഗില്‍ ലഭ്യമാണ്. മാതാപിതാക്കന്മാര്‍ക്ക് ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും കുട്ടികളെക്കുറിച്ചും സ്കൂള്‍ പ്രോഗ്രാമിനെക്കുറിച്ചും അറിയുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ബ്ളോഗില്‍ സൌകര്യമുണ്ട്. പഠനപരവും പൊതുവിജ്ഞാനപരവുമായ വിവരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഹെഡ്മാസ്റര്‍ ബെന്നി ജോസഫിന്റെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ […]

ആരോഗ്യരംഗത്ത് സമഗ്ര പദ്ധതികള്‍ നടപ്പിലാക്കി: മന്ത്രി വി.എസ്. ശിവകുമാര്‍

മുണ്ടക്കയം: ആരോഗ്യരംഗത്ത് സമഗ്ര പദ്ധതികള്‍ നടപ്പിലാക്കിയതായി മന്ത്രി വി.എസ്. ശിവകുമാര്‍. മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പരിപാലനത്തില്‍ കേരളത്തെ മുമ്പന്തിയിലെത്തിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിഞ്ഞു. ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയത്. സംസ്ഥാനത്ത് 35 കാരുണ്യ മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കാന്‍ നടപടിയായതായി മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സൌജന്യ മരുന്നു വിതരണം ചെയ്യുന്ന പദ്ധതിയും അമ്മയും കുഞ്ഞും പദ്ധതിയും സാധാരണക്കാരന് ഗുണകരമായതായും മന്ത്രി […]

എസ്.എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍: കൗണ്‍സില്‍ അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു

മുണ്ടക്കയം: എസ്.എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍ പ്രവര്‍ത്തകയോഗം യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.ജി.സാബു, പി.കെ.രാജന്‍, വി.കെ.ഭാസ്‌കരന്‍, കെ.എ.ചന്ദ്രന്‍, പി.എം.മധു, ഷാജി ഷാസ് എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി പ്രവര്‍ത്തകയോഗത്തില്‍ അധ്യക്ഷത വഹിച്ചു. ലാലിറ്റ് എസ്.തകടിയേല്‍, ഒ.ജി.സാബു, ഡോ. പി.അനിയന്‍, കെ.എസ്.ബാബു എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ഭരണസമിതിയുടെ പ്രഥമയോഗം 17ന് ശിവഗിരി ഗുരുദേവക്ഷേത്രത്തില്‍ നടക്കും.

മുണ്ടക്കയം സമാന്തരപാത: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

മുണ്ടക്കയം: മുണ്ടക്കയത്തെ നിര്‍ദ്ദിഷ്ട സമാന്തരപാതയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യഘട്ട പ്രവര്‍ത്തനമായ സ്ഥലവിലനിര്‍ണ്ണയത്തിന് സംസ്ഥാന ക്രയവിക്രയസമിതി അംഗീകാരം നല്‍കി. സമാന്തരപാതയ്ക്കായി 2.25 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. രണ്ടാംഘട്ടമായി പാത കടന്നുപോകുന്ന സ്ഥലത്തെ മരങ്ങളുടെയും കെട്ടിടങ്ങളുടെയും വിലനിര്‍ണ്ണയമാണ് തുടങ്ങിയത്. മരങ്ങള്‍ വനംവകുപ്പും കെട്ടിടങ്ങളും പി.ഡബ്ല്യു.ഡി.യും വില നിര്‍ണ്ണയിക്കും. ഇതിനുശേഷമാകും സ്ഥലം ഏറ്റെടുക്കുക. സ്ഥലം ഉടമകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയാലുടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ആദ്യപടിയായി ഉപ്പുനീറ്റുകയത്തിന്റെ കരയിലെ ജലവിതരണ കെട്ടിടം മാറ്റിസ്ഥാപിക്കും. മണിമലയാറിന്റെ തീരത്തുകൂടിയാണ് പാത കടന്നുപോകുന്നത്. ഇവിടെ 900 […]

‘പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്കു പരിഗണന നല്‍കണം’

ചോറ്റി: പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും പരിഗണനയും ലഭിക്കണമെന്ന് സ്വാശ്രയസംഘങ്ങളുടെ ബ്ളോക്കുതല സംഗമം ആവശ്യപ്പെട്ടു. ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് നൌഷാദ് ഇല്ലിക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും സന്നദ്ധ സേവനത്തിലും പുരുഷ സ്വാശ്രയ സംഘങ്ങളുടെ പങ്ക് അവഗണിക്കാനാവാത്തതാണെന്നും സംഘങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. മുഹമ്മദ് ഷാ ക്ളാസ് നയിച്ചു. എന്‍.ജെ. പ്രസാദിന്റെ അധ്യക്ഷതയില്‍ എം.ആര്‍. വിജയന്‍, കെ.ജി. മനോജ്, അബ്ദുള്‍ റഷീദ്, പി.കെ. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിലക്ക് മൂലം ഇടുക്കി ജില്ലയില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത മണിക്ക് സ്വീകരണം ജില്ലാ അതിര്‍ത്തിയായ മുണ്ടക്കയത്ത്

മുണ്ടക്കയം: സി.പി.എം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറിക്ക് കോടതിവിലക്ക് ഇടുക്കിയിലെങ്കിലും ജില്ലാതിര്‍ത്തിയില്‍ വന്‍ സ്വീകരണം. ജയില്‍ വിമോചിതനായി മുണ്ടക്കയത്ത് എത്തിയ മണിക്ക് കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് സ്വീകരണം നല്‍കി. ഡല്‍ഹി പീഡനത്തിലും സൂര്യനെല്ലി പീഡനത്തിലും കോണ്‍ഗ്രസ്സുതന്നെയാണ് പ്രതികള്‍. അമേരിക്കയുടെ പാവയായ പ്രധാനമന്ത്രിയുടെ ഭരണമാണ് വിലക്കയറ്റത്തിന് കാരണമെന്ന് എം.എം. മണി സ്വീകരണത്തന് നല്‍കിയ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പി. ഷാനവാസ്, ടി. പ്രസാദ്, വി.കെ. രാജപ്പന്‍, പി.എസ്.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നേര്‍ച്ചക്കുറ്റിയില്‍ അവശിഷ്ടം

മുണ്ടക്കയം: പള്ളി നേര്‍ച്ചക്കുറ്റിയില്‍ വാഴക്കുലയുടെ അവശിഷ്ടം നിക്ഷേപിച്ചതായി പരാതി. പുഞ്ചവയല്‍ മുഹിയദീന്‍ പള്ളിയുടെകീഴില്‍ ടൌണില്‍ സ്ഥാപിച്ചിരുന്ന നേര്‍ച്ചക്കുറ്റിയിലാണ് വ്യാഴാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ വാഴക്കുലയുടെ അവശിഷ്ടം നിക്ഷേപിച്ചത്. മസ്ജിദ് ഭാരവാഹികള്‍ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി.

മുണ്ടക്കയത്തു വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

മുണ്ടക്കയം: നിയന്ത്രണംവിട്ട സ്വകാര്യബസ് ഒട്ടോയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വണ്ടന്‍പതാല്‍ അസംബനി കാവുങ്കല്‍ പരേതനായ രാഘവന്റെ മകന്‍ റെജിയാണ് (30) ഇന്നലെ രാവിലെ എട്ടോടെ മരിച്ചത്. സംസ്കാരം നടത്തി. 26ന് മുണ്ടക്കയം ബസ്സ്റ്റാന്‍ഡില്‍ നിന്നു പുറത്തേക്ക് വരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ് ജാനകി. റെജിയുടെ വേര്‍പാട് വിശ്വസിക്കാനാവാതെ അമ്മ ജാനകിയും സഹപ്രവര്‍ത്തകരും. അകമഴിഞ്ഞ സഹായം സഹപ്രവര്‍ത്തകര്‍ നല്‍കിയെങ്കിലും റെജിയുടെ ജീവന്‍ […]

പരിക്കേറ്റു

മുണ്ടക്കയം: കൊല്ലം-തേനി ദേശീയപാതയില്‍ മരുതുംമൂടിനു സമീപം ബൈക്കിനു പിന്നില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനു പരിക്കേറ്റു. പരിക്കേറ്റ പാറത്തോട് പൂവത്തോലിയില്‍ ജോസുകുട്ടി സെബാസ്റ്യനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാരുണ്യ സഹായ പദ്ധതി പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും

ചോറ്റി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോറ്റി യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കാരുണ്യ സഹായപദ്ധതിയുടെ ഉദ്ഘാടനവും പുതുവത്സര കലാസന്ധ്യയും ഇന്നു നടക്കും. വൈകുന്നേരം ഏഴിന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രദീപ്കുമാര്‍ അധ്യക്ഷതവഹിക്കും. മുതിര്‍ന്ന യൂണിറ്റ് അംഗം കെ.സി. ദേവസ്യ കൂട്ടാലയെ രക്ഷാധികാരി വിജയമ്മ വിജയലാല്‍ പൊന്നാടഅണിയിച്ച് ആദരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ടി.വി. ജോസഫ്, ജില്ലാ സെക്രട്ടറി എം.കെ. തോമസുകുട്ടി, പഞ്ചായത്തു പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍, […]

വീട്ടമ്മയുടെ സത്യസന്ധത: നഷ്ടപ്പെട്ട 92,000 രൂപ തിരികെക്കിട്ടി

മുണ്ടക്കയം:വായ്പയെടുത്ത പണം നഷ്ടപ്പെട്ടയാള്‍ക്ക് വീട്ടമ്മയുടെ സത്യസന്ധതയില്‍ പണം തിരികെക്കിട്ടി. ചെറുവള്ളിക്കുളം കുളംപള്ളി ചാക്കോകുര്യനാണ് മടുക്ക മാലയില്‍ ജെസ്സി സണ്ണിയുടെ കനിവില്‍ പണം തിരികെക്കിട്ടിയത്. ശനിയാഴ്ച 12.30ഓടെ മുണ്ടക്കയത്താണ് സംഭവം. എസ്.ബി.ടി.യില്‍ നിന്ന്‌വായ്പയെടുത്ത 92,000 രൂപയുമായിപ്പോയ ചാക്കോകുര്യന് വഴിമധ്യേ പണം നഷ്ടപ്പെട്ടു.കോസ്‌വേ കവലയില്‍ നിന്ന് റബ്ബര്‍ബാന്‍ഡിട്ട നിലയില്‍ കിട്ടിയ നോട്ട്‌കെട്ട് സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ഏജന്റായ ജെസ്സികുര്യന്‍ മുണ്ടക്കയത്തെ ഫെസ്റ്റൂണ്‍ ചാനലില്‍ ഏല്പിച്ചു. ചാനലില്‍ ഫ്‌ളാഷ് ന്യൂസ്‌കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ ഉടമയ്ക്ക് മുണ്ടക്കയം പോലീസിന്റെ സാന്നിദ്ധ്യത്തില്‍ തുക കൈമാറി.

മുണ്ടക്കയം – കുഴിമാവ് റോഡ് നവീകരണം തുടങ്ങി

മുണ്ടക്കയം: മുണ്ടക്കയം – കുഴിമാവ് റോഡിന്റെ ശോചനീയാവസ്ഥയ്ക്കു വിരാമമായി. റോഡിന്റെ 10 മീറ്റര്‍ വീതിയിലാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ മുണ്ടക്കയം മുതല്‍ – കോസടി വരെയുള്ള 9.5 കിലോമീറ്ററിന്റെ വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നത്. പണികള്‍ക്കായി നാലു കോടി രൂപ അനുവദിച്ചിട്ടുണ്ട്. 

കളഞ്ഞുകിട്ടിയ പണം ഓട്ടോ ഡ്രൈവറുടെ ചികിത്സയ്ക്കായി നല്‍കി

മുണ്ടക്കയം: : ആഴ്ചകള്‍ക്ക് മുമ്പ് കളഞ്ഞുകിട്ടിയ പണം അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവറുടെ ചികിത്സയ്ക്കായി നല്‍കി. കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ്് ഓട്ടോകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസംബനി കാവുങ്കല്‍ റെജി (30)യുടെ ചികിത്സയ്ക്കായാണ് പണം നല്‍കിയത്. ആഴ്്ചകള്‍ക്ക് മുമ്പാണ് ബസ് സ്്റ്റാന്‍ഡ് കവാടത്തിനു സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പണമടങ്ങിയ കവര്‍ കളഞ്ഞുകിട്ടിയത്. ഇതിന്റെ ഉടമ വരുമെന്ന പ്രതീക്ഷയില്‍ ആഴ്ചകളോളം […]

മുണ്ടക്കയത്ത് മതുംമൂട്ടില്‍ വളവില്‍ രണ്ട് അപകടങ്ങള്‍

  മുണ്ടക്കയം ഈസ്റ്റ്:ആറ് കിലോമീറ്റര്‍ ദൂരത്തില്‍ ആറ് വളവുകളിലൊന്നായ മരതുംമൂട്ടില്‍ അരമണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങള്‍. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് റോഡിലേക്ക് മറിഞ്ഞു. മരുതുംമൂട് കവലിയില്‍ ബസും കാറും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

നിയന്ത്രണംവിട്ട ബസ് അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; ഒരാള്‍ക്ക് പരിക്ക്

മുണ്ടക്കയം:ബസ്സ്റ്റാന്‍ഡില്‍നിന്ന് നിയന്ത്രണംവിട്ട് യാത്രക്കാരുമായി വന്ന ബസ് മൂന്ന് ഓട്ടോകളിലും രണ്ട് ബൈക്കിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍നിന്ന് തെറിച്ചുവീണ് ഓട്ടോ ദേഹത്തേക്ക് മറിഞ്ഞ് ഓട്ടോഡ്രൈവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അസംബനി കാവുങ്കുല്‍ റെജി(30)യെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുണ്ടക്കയം ബസ്സ്റ്റാന്‍ഡ് കവാടത്തിലാണ് സംഭവം. ബസ്സ്റ്റാന്‍ഡില്‍നിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് 25 മീറ്ററോളം ഓടിയ ബസ് തനിയെ നിന്നു. ബസ്സില്‍നിന്ന് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ബസ് […]

പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദിച്ചെന്നു പരാതി

മുണ്ടക്കയം: അര്‍ധരാത്രിയില്‍ ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചു. മര്‍ദനമേറ്റ പൊട്ടംകുളം പമ്പ് ജീവനക്കാരനായ പാറത്തോട് ശ്രീവിലാസത്തില്‍ ശ്രീകുമാറി (45)നെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് ശ്രീകുമാര്‍ പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി 12 മണിയോടെ സെക്കന്റ്ഷോ കഴിഞ്ഞ് വന്ന വാഹനങ്ങള്‍ പെട്രോള്‍ നിറയ്ക്കാനായി പമ്പിലെത്തുകയും ഈ സമയം അഞ്ചു ബൈക്കുകളിലായി എത്തിയ സംഘം പഞ്ചറായ ടയര്‍ നിറയ്ക്കാന്‍ സ്ഥലസൌകര്യമുണ്േടായെന്ന് തിരക്കുകയും ചെയ്തു. ഇല്ലായെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ബൈക്ക് പമ്പില്‍ സൂക്ഷിക്കുന്നതിനായി അനുവാദം ചോദിക്കുകയും ഇതു നല്‍കാത്തതിനാല്‍ സംഘം […]

നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ പിന്നില്‍ ബസിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

മുണ്ടക്കയം ഈസ്റ്റ്: ഗതാഗതക്കുരുക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ എതിര്‍ദിശയില്‍ വന്ന പിക്കപ്പ് ലോറിയില്‍ ഇടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. കൊടികുത്തി കാളച്ചന്തയ്ക്കു സമീപം ഇന്നലെ രാവിലെ 11.30ാടെയായിരുന്നു അപകടം. അപകടത്തില്‍ ഇരട്ടയാര്‍ പതിപ്പള്ളിതടത്തില്‍ സജി (30), പിതാവ് രാജപ്പന്‍ (65), ഡ്രൈവര്‍ കൊച്ചുപുരയില്‍ വിജയന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുപ്പത്തഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരട്ടയാറില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പോവുകയായിരുന്നു ഓട്ടോ.

അപകടവളവുകള്‍: അധികൃതര്‍ ഹാജരാകാന്‍ കോടതി ഉത്തരവ്

മുണ്ടക്കയം:ദേശീയ പാത 220ല്‍ ആറ് കിലോമീറ്ററിനുള്ളിലുള്ള ആറ് അപകടവളവുകള്‍ നിവര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ഇതേത്തുടര്‍ന്ന് എന്‍.എച്ച് വിഭാഗം ചീഫ് എന്‍ജിനിയര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍, എക്‌സികുട്ടീവ് എന്‍ജിനിയര്‍, അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ അടുത്തമാസം 10 ന് കാഞ്ഞിരപ്പള്ളി ലീഗല്‍ സര്‍വ്വീസ് കോടതിയില്‍ ഹാജരാകാനാണ് ഉത്തരവ്. പി.യു.സി.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്.അബ്ദുള്‍അസ്സീസ് നല്‍കിയ പരാതിയിന്മേലാണ് നടപടി. എന്‍.എച്ചില്‍ ചാമപ്പാറ, മരിതുംമൂട്, മുണ്ടക്കയം പോലീസ് സ്‌റ്റേഷന്‍, പൈങ്ങന, 31-ാം മൈല്‍, ചിറ്റടി എന്നിവിടങ്ങളിലായി 6 വളവുകളാണ് 6 കിലോമീറ്റര്‍ ദൂരത്തിലുള്ളത്. ഈ […]

കളഞ്ഞുകിട്ടിയ പണത്തിന്റെ ഉടമയെക്കാത്ത് ഓട്ടോതൊഴിലാളികള്‍

മുണ്ടക്കയം:ഒരാഴ്ച മുന്‍പ് കളഞ്ഞുകിട്ടിയ പണത്തിന്റെ ഉടമയെ കാത്തിരിക്കയാണ് മുണ്ടക്കയം ടൗണിലെ രണ്ട് ഓട്ടോതൊഴിലാളികള്‍. മുണ്ടക്കയം എക്‌സൈസ് റോഡിന് സമീപത്തുള്ള ഓട്ടോസ്റ്റാന്‍ഡില്‍നിന്നാണ് സലിം, തങ്കച്ചന്‍ എന്നീ ഓട്ടോക്കാര്‍ക്ക് പണം കിട്ടിയത്. ഓട്ടോസ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ച തുക എണ്ണിനോക്കിയപ്പോള്‍ 4 അക്ക തുകയാണെന്ന് അറിഞ്ഞു. ഉടമയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച പിന്നിട്ടിട്ടും ഉടമയെ കണ്ടെത്താനാവാത്തതിനാല്‍ കളഞ്ഞുകിട്ടിയ തുക ഏതെങ്കിലും ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് ആലോചിക്കുകയാണ് തൊഴിലാളികള്‍. ഫോണ്‍: 9447105850, 9995556193.

പുതുപ്പറമ്പില്‍ പുഷ്പയുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല

“ഞങ്ങള്‍ കരുതി ഭൂചലനമാണെന്ന് അല്‍പസമയത്തിനകം വലിയശബ്ദത്തോടെ ഒരു വാഹനം ഞങ്ങളുടെ വീടിനുമുകളിലൂടെ പറന്ന് കൊക്കയിലേക്ക് വീണു. ശബ്ദംകേട്ട് വീടിന്റെ പുറകിലെ വാതില്‍ തുറന്നുനോക്കിയപ്പോള്‍ ഒരു ടെമ്പോട്രാവലര്‍ കുഴിയില്‍ മറിഞ്ഞുകിടക്കുന്നതാണ് കണ്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തീര്‍ഥാടകര്‍ സഞ്ചരിച്ച ടെമ്പോട്രാവലറാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഹനം വീണിടത്തെ വീട്ടിലെ താമസക്കാരും അതുവഴി പോയ യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിലെത്തിച്ചു. ഒരാള്‍ മാത്രം വാഹനത്തില്‍നിന്നും തെറിച്ചുപോയതിനാല്‍ വാഹനത്തിന്റെ അടിയില്‍പ്പെട്ടു മരിച്ചു. ” ദേശീയപാത-220ന്റെ […]

ചാമപ്പാറ വളവില്‍ അപകടങ്ങളെ നേരിടാന്‍ സംവിധാനം

മുണ്ടക്കയം : ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തില്‍പ്പെട്ട ചാമപ്പാറ വളവില്‍ അപകടങ്ങള്‍ക്ക് മുന്‍കരുതലായി താല്‍ക്കാലിക ക്രമീകരണങ്ങള്‍ നടത്തി. ഇതിന്റെ ഭാഗമായി താല്‍ക്കാലിക സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുശേഷം സ്ഥിരം ബോര്‍ഡുകള്‍ സ്ഥാപിക്കും. താല്‍ക്കാലികമായി നിര്‍മിച്ച സംരക്ഷണ ഭിത്തി വെള്ളയടിച്ചു. പാതയില്‍ സെന്റര്‍ ലൈന്‍ മാര്‍ക്ക്‌ചെയ്ത് രണ്ടിടത്തായി റിഫ്‌ളക്ടറോടുകൂടിയ ക്രോസ് സ്റ്റഡ് പിടിപ്പിച്ചു. വളവിന്റെ എതിര്‍വശത്തെ മണ്‍തിട്ടയും കാടുപിടിച്ച സ്ഥലവും അയ്യപ്പ സേവാസമാജം പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ചാമപ്പാറ വളവില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി […]

Page 3 of 512345