MUNDAKAYAM news

മുണ്ടക്കയത്ത് വീണ്ടും വാഹന അപകടം – ഒരാള്‍ മരിച്ചു

മുണ്ടക്കയത്ത് കൊടുകുത്തിക്ക് സമീപം ചമാപ്പറ വളവില്‍ വേണ്ടും ബസ്‌ അപകടം. അയ്യപ്പഭകതന്മാര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. നാല് പേരുടെ നില ഗുരുതരം ആണ്. തമിഴ് നാട്ടില്‍ നിനുള്ള ഭക്താന്‍ മാര്‍ ആണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്ക് ഏറ്റവരെ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രി യിലും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു . വാഹനാപകടത്തില്‍ മരിച്ച ചെന്നൈ മധുരവേല്‍ ഗംഗാനഗറില്‍ R പുകളേന്തി ഒരുമിച്ച്‌ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട ഗൗതമന്‍ അച്‌ഛന്‍ പുകളേന്തിയുടെ […]

അരിവില വര്‍ധന: സി.പി.എം. ദേശീയപാത ഉപരോധിച്ചു

മുണ്ടക്കയം:അരിവിലവര്‍ധനയില്‍ പ്രതിഷേധിച്ച് സി.പി.എം. ദേശീയപാത ഉപരോധിച്ചു. ഉപരോധസമരം സി.പി.എം. ലോക്കല്‍ സെക്രട്ടറി ടി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.എസ്.സുരേന്ദ്രന്‍, വി.കെ.രാജപ്പന്‍,റെജീന റഫീഖ്, വസന്തകുമാരി, പി.കെ.പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

എ.ഐ.ടി.യു.സി. ധര്‍ണ നടത്തി

മുണ്ടക്കയം:പിരിച്ചുവിട്ട താല്കാലിക തൊഴിലാളികളെ തിരിച്ചെടുക്കുക, ലയങ്ങള്‍ പുതുക്കിപ്പണിയുക, ആരോഗ്യസംരക്ഷണ കരുതല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ എ.ഐ.ടി.യു.സി. തൊഴിലാളികള്‍ ഹാരിസണ്‍ മലയാളം കമ്പനിവക മുണ്ടക്കയം എസ്റ്റേറ്റില്‍ പണിമുടക്കി ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. എ.ഐ.ടി.യു.സി. ജില്ലാസെക്രട്ടറി ഒ.പി.എ.സലാം ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍.ജെ.കുര്യാക്കോസ്, പി.ആര്‍.പ്രഭാകരന്‍, ടി.കെ.ശിവന്‍, കെ.ടി.പ്രമദ്, കെ.സി.സുരേഷ്, പി.എം.ഖനീഫ, പി.ഡി.തിലകന്‍, പി.എസ്.രാജേന്ദ്രന്‍, പി.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

ശബരിപാത ജനവാസകേന്ദ്രത്തിലൂടെയാവണം – ഗ്രാമവികസനസമിതി

മുണ്ടക്കയം: പമ്പയില്‍ നിന്നാരംഭിക്കുന്ന നിര്‍ദ്ദിഷ്ട ശബരിപാത കോരുത്തോട്, മടുക്ക, കൊമ്പുകുത്തി, വെള്ളാനി, മുറിഞ്ഞപുഴ വഴിയാക്കണമെന്ന് വെള്ളാനി ഗ്രാമവികസനസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തീര്‍ത്ഥാടനകാലത്തെ ദേശീയ പാതയിലെ ഗതാഗത ക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുന്ന ഈ അലൈന്‍മെന്റ് 450ഓളം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും. എം.സി.സുരേന്ദ്രന്‍, എം.എം.സതീശന്‍, സ്റ്റീഫന്‍ അലക്‌സാണ്ടര്‍, വര്‍ഗീസ് ചെറിയാന്‍ കൊട്ടാരത്തില്‍, ബാബുതോമസ്, സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കുറഞ്ഞകാലംകൊണ്ട് സംസ്ഥാനത്തെ പുരോഗതിയിലെത്തിച്ചു- മന്ത്രി കെ.സി.ജോസഫ്

മുണ്ടക്കയം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ 5വര്‍ഷത്തെ ഭരണമുരടിപ്പില്‍നിന്ന് സംസ്ഥാനത്തെ കുറഞ്ഞ കാലയളവില്‍ത്തന്നെ പുരോഗതിയിലെത്തിക്കാന്‍ യു.ഡി.എഫിനായെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പി.ജെ.വര്‍ക്കി അധ്യക്ഷത വഹിച്ചു. കെ.വി.കുര്യന്‍, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, ബി.ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

16,750 രൂപയും രേഖകളും കവര്‍ന്നു

മുണ്ടക്കയം: വീടിന്‍െറ പിന്‍ഭാഗത്തെ കതകിന്‍െറ പൂട്ട് തകര്‍ത്ത് 16,750 രൂപയും രേഖകളും കവര്‍ന്നു. മുണ്ടക്കയം പുലിക്കുന്ന് മുളങ്കുന്ന് ഭാഗത്ത് മുടകരയില്‍ എം.ടി. തോമസിന്‍െറ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. മേശപ്പുറത്തിരുന്ന 16,000 രൂപയും വിവിധ രേഖകളും മകന്‍ ടോണിയുടെ പഴ്സില്‍ ഉണ്ടായിരുന്ന 750 രൂപയും കവര്‍ന്നു. ശബ്ദംകേട്ട് തോമസിന്‍െറ ഭാര്യ ഷേര്‍ളി ഉണര്‍ന്നപ്പോള്‍ ഷര്‍ട്ട് ധരിക്കാത്ത കറുത്ത നിറമുള്ള ഒരാള്‍ ഓടി രക്ഷപ്പെട്ടതായി പറയുന്നു. മുണ്ടക്കയം പൊലീസ് അന്വേഷണം ആരംഭിച്ചു.

എട്ട് ലക്ഷം രൂപയുടെ ഗ്രാമ്പൂവും കുരുമുളകും കവര്‍ന്നു

മുണ്ടക്കയം: മലഞ്ചരക്ക് കട കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപയുടെ ഗ്രാമ്പൂവും കുരുമുളകും കവര്‍ന്നു. മുണ്ടക്കയം പുത്തന്‍ചന്ത, കടപ്ളാക്കല്‍ കെ.എം.മാണിയുടെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലാണ് മോഷണം. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. 60 കിലോ കുരുമുളകും 100കിലോ ഗ്രാമ്പൂവുമാണ് മോഷ്ടിച്ചിരിക്കുന്നത്. കടയുടെ പിന്‍വശത്തെ കതക് തകര്‍ത്ത നിലയിലാണ്. എസ്.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

തീര്‍ത്ഥാടകര്‍ക്ക് ചുക്കുകാപ്പിയുമായി സഹായകേന്ദ്രം

മുണ്ടക്കയം:ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചുക്കുകാപ്പി വിതരണവുമായി ദേശീയപാതയോരത്ത് അയ്യപ്പസേവാസമാജത്തിന്റെ സഹായകേന്ദ്രം. പകല്‍ ചുക്കുവെള്ളവിതരണവും രാത്രി ചുക്കുകാപ്പിയും ഉച്ചസമയത്ത് കഞ്ഞിയും കേന്ദ്രത്തില്‍ ലഭ്യമാണ്. ഡ്രൈവര്‍മാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും യഥേഷ്ടം കാപ്പി നല്‍കുന്നതുവഴി അപകടങ്ങള്‍ ഒട്ടൊക്കെ കുറയ്ക്കാനാവുമെന്ന് സമാജം പ്രവര്‍ത്തകരായ രഞ്ജിത്ത്, അരുണ്‍, കണ്ണന്‍ എന്നിവര്‍ പറയുന്നു. കുടിവെള്ളം നിറച്ചുകൊണ്ടുപോകാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനകേന്ദ്രത്തില്‍ സേവനസന്നദ്ധരായി ഒരുപറ്റം യുവാക്കളുണ്ട്.

മുണ്ടക്കയം സമാന്തര പാത സ്ഥലവില നിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മുണ്ടക്കയം: മുണ്ടക്കയം സമാന്തര പാതയുടെ സ്ഥലവില നിര്‍ണയ റിപ്പോര്‍ട്ട് കളക്ടര്‍ സംസ്ഥാന ക്രയവിക്രയ സമിതിക്ക് സമര്‍പ്പിച്ചു. സ്ഥലഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ കിടപ്പനുസരിച്ച് നാലായി തരംതിരിച്ച് വിലനിര്‍ണയം നടത്തിയിരുന്നു. സംസ്ഥാന ക്രയവിക്രയ സമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങും. ദേശീയപാതയില്‍ പൈങ്ങനായില്‍നിന്ന് ചാച്ചിക്കവലവഴി കോസ്‌വേ കവലയിലെത്തുന്ന സമാന്തര പാതയ്ക്ക് 1.9 കി.മീറ്റര്‍ ദൂരമാണുള്ളത്. പാത യാഥാര്‍ഥ്യമാകുന്നതോടെ മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

മുണ്ടക്കയത്തും ഇളങ്ങുളത്തും റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ദേശീയ പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. ദേശീയ പാതാധികൃതരും മുണ്ടക്കയം പോലീസും ചേര്‍ന്നാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. പെട്രോള്‍ പമ്പ് മുതല്‍ കോസ്‌വേ കവല വരെയുള്ള കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. നടപ്പാതയിലെ കച്ചവടങ്ങള്‍, പരസ്യബോര്‍ഡുകള്‍, കടകളുടെ മേല്‍ക്കൂരകള്‍ എന്നിവ മാറ്റിച്ചു. ദേശീയ പാതാവിഭാഗം എ.ഇ. ഷിജി കരുണാകരന്‍, മുണ്ടക്കയം എസ്.ഐ. എന്‍.പി.മുഹമ്മദ് ഖനീഫ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ടൗണില്‍ ഓട നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍.

പാചകവാതക സബ്‌സിഡി: ബാങ്കുകളില്‍ വന്‍ തിരക്ക്

മുണ്ടക്കയം: പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയെന്ന പ്രചാരണത്തെ തുടര്‍ന്ന് അക്കൗണ്ട് എടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്ക്. കോര്‍ബാങ്കിങ് സംവിധാനമുള്ളതും ഐഎഫ്എസ്‌സി കോഡ് ഉള്ളതുമായ ബാങ്കില്‍ അക്കൗണ്ട് വേണമെന്നതിനാല്‍ ഏവരും എസ്.ബി.ടി. യെ ആണ് ആശ്രയിക്കുന്നത്. എസ്.ബി.ടി. യുടെ ശാഖകളില്‍ നാലുമണി കഴിഞ്ഞും വന്‍ തിരക്കാണ് അക്കൗണ്ട് എടുക്കാന്‍ കണ്ടത്. തിരക്കേറിയതോടെ മറ്റു ഇടപാടുകാരും ബാങ്ക് ജീവനക്കാരുമാണ് ഏറെ ബുദ്ധിമുട്ടിലായത്. ഒന്നില്‍ കൂടുതല്‍ കണക്ഷനുള്ള ഉപഭോക്താക്കളെ കണ്ടെത്താന്‍ ഗ്യാസ് ഏജന്‍സികള്‍ ഉപഭോക്താക്കളുടെ വിവരം ശേഖരിക്കുന്നുണ്ട്. ഇതിനായി ഏജന്‍സികള്‍ […]

യുവജനങ്ങളുടെ അവകാശം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു: കെ ജെ തോമസ്

യുവജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ ഇടച്ചോറ്റിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു കെ ജെ തോമസ്. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുക വഴി യുവജനങ്ങളുടെ തൊഴിലെന്ന സ്വപ്നമാണ് ഇല്ലാതാകുന്നത്. അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നവരെ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നുവരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിന്റെ കൊടുംകാറ്റുതന്നെ വരുംനാളുകളില്‍ ഉയര്‍ന്നുവരും. […]

പ്ലാന്‍േറഷന്‍ സ്റ്റാഫ് സൂചനാ പണിമുടക്ക് ഇന്ന്

മുണ്ടക്കയം: കേരളത്തിലെ പ്ലാന്‍േറഷനുകളില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് ജീവനക്കാര്‍ 26ന് പണിമുടക്കും. തൊഴിലാളികളേക്കാള്‍ കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന സ്റ്റാഫിന്റെ വേതനം പരിഷ്‌കരിക്കുക, മറ്റ് അടിയന്തര ആവശ്യങ്ങള്‍ പരിഗണിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് 26ന് നടത്തും.

വിദ്യാഭ്യാസ മേഖലയില്‍ വിജയപുരം രൂപതയുടെ പങ്ക്‌നിസ്തുലം-പി.സി.ജോര്‍ജ്

മുണ്ടക്കയം: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ വിജയപുരം രൂപതയുടെ പങ്ക് വിലമതിക്കത്തക്കതാണെന്ന് ഗവ. ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. മുണ്ടക്കയത്ത് ബിഷപ്പ് ബൊന്നവെഞ്ചര്‍ അരാന മെമ്മോറിയല്‍ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപത മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കേതേച്ചേരില്‍ അധ്യക്ഷത വഹിച്ചു. വിജയപുരം രൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ പ്രൊജക്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. റെജിമോന്‍ ചെറിയാന്‍ പ്രൊജക്ട് അവതരിപ്പിച്ചു. സോമി വര്‍ഗീസ്, […]

വനിതാകമ്മിഷന്‍ അദാലത്ത്‌: മുണ്ടകയം സ്വദേശി വീട്ടമ്മയ്‌ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും സംരക്ഷണം

വീട്ടമ്മയ്‌ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ സംരക്ഷണം ഏര്‍പ്പെടുത്താന്‍ വനിതാ കമ്മിഷന്‍ ഉത്തരവ്‌. ഇന്നല നടന്ന വനിതാകമ്മിഷന്‍ മെഗാ അദാലത്തില്‍ ലഭിച്ച ു പരാതിയിന്മേലാണു ഉത്തരവുണ്ടായത്‌. മുണ്ടക്കയം സ്വദേശിനി വീട്ടമ്മയുടേതാണു പരാതി. പ്രായപൂര്‍ത്തിയായ മകനെ ഭര്‍ത്താവ്‌ മാനസികമായി പിഡിപ്പിക്കുന്നുവെന്നു ഇവര്‍ വനിതാ കമ്മീഷനെ ബോധിപ്പിച്ചു. വീടിനുള്ളിലെ ബാത്‌റൂം ഉപയോഗിക്കാന്‍ ഭര്‍ത്താവ്‌ അനുവദിക്കുന്നില്ല. മകന്‍ വാങ്ങിയ ഇരുചക്രവാഹനം വീട്ടുമുറ്റത്ത്‌ കയറ്റാന്‍ അനുവദിക്കുന്നില്ലെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. മകന്‍ ഒരു മാസത്തിലേറെയായി ബന്ധുവീടുകളിലാണ്‌ കഴിയുന്നത്‌. മകളുടെ വിവാഹം നടത്താന്‍ […]

മര്‍ദിച്ചതായി പരാതി

മുണ്ടക്കയം:ദമ്പതിമാരെയും മകനെയും എട്ടംഗസംഘം മര്‍ദിച്ചതായി പരാതി. വണ്ടന്‍പതാല്‍ മൂന്നുസെന്റ് കോളനി പുത്തന്‍പുരയ്ക്കല്‍ ബാബു(35), ഭാര്യ ഓമന(32), മകന്‍ ബിനു(9) എന്നിവരെയാണ് മര്‍ദിച്ചത്. ബാബു കാഞ്ഞിരപ്പള്ളി താലൂക്കാസ്പത്രിയില്‍ ചികിത്സയിലാണ്. ബാബുവിന്റെ വീട്ടുപകരണങ്ങളും ഷെഡ്ഡും അക്രമികള്‍ നശിപ്പിച്ചു. കുട്ടികള്‍ കൊക്കോക്കായ പറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

‘ഒരു നിമിഷം നില്‍ക്കൂ, അപകടം ഒഴിവാക്കൂ”

മുണ്ടക്കയം ഈസ്റ്റ്: ”ഒരു നിമിഷം നില്‍ക്കൂ, അമിത വേഗം അരുത്, അപകടം ഒഴിവാക്കൂ.” പെരുവന്താനം പോലീസ് സ്റ്റേഷന്റെ പരിധിയിലെ മുറിഞ്ഞപുഴ മുതല്‍ 35-ാം മൈല്‍വരെയുള്ള വളവുകളില്‍ നിലയുറപ്പിച്ച പോലീസുകാരുടെ നിര്‍ദ്ദേശമാണിത്. തീര്‍ഥാടന കാലമാകുമ്പോള്‍ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഇതിനൊരു അറുതിവരുത്താനായാണ് പുതിയ സംവിധാനം. അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത് പുലര്‍ച്ചെയാണ്. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ഇതിന് പരിഹാരമായി പാതയില്‍ നിലയുറപ്പിച്ചിട്ടുള്ള പോലീസുകാര്‍ തീര്‍ഥാടകരുടേതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി വേഗം കുറച്ചു പോകാനും ക്ഷീണമകറ്റി യാത്ര ചെയ്യാനും നിര്‍ദ്ദേശിക്കും. […]

ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കും – മന്ത്രി

പുഞ്ചവയല്‍ (മുണ്ടക്കയം):ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. ആദിവാസി കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പ്രസിഡന്റ് വി.ജി. കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. കെ.ഡി. അരവിന്ദാക്ഷന്‍, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ. ശശിധരന്‍, ടി.ഡി. ഗംഗാധരന്‍, വിജയമ്മ ബാബു, അജി ചന്ദ്രകുമാര്‍, വിനോഭന്‍ കല്ലുകുന്നേല്‍, എ.കെ. ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബ വഴക്ക് . നാല് പേര്‍ അറസ്റ്റ്ല്‍

mundakayam ബൈപാസ് വില നിര്‍ണയം പൂര്‍ത്തിയായി

അമ്മയ്ക്കും മകനും വെട്ടേറ്റ സംഭവം: നാലുപേര്‍ അറസ്റ്റീല്‍

മുണ്ടക്കയം:കുടുംബവഴക്ക് ഒത്തുതീര്‍പ്പാക്കുന്നതിനിടയില്‍ അമ്മയ്ക്കും മകനും വെട്ടേറ്റ സംഭവത്തില്‍ നാലുപേരെ മുണ്ടക്കയം എസ്.ഐ .എന്‍.പി.മുഹമ്മദും സംഘവും അറസ്റ്റുചെയ്തു. എരുമേലി ആമ്പിശ്ശേരി ചന്ദ്രബാബു (53), ബന്ധുക്കളായ ഇടുക്കി കാന്തിപ്പാറ ആമ്പശ്ശേരി മോഹന്‍ദാസ് (46), ഇടച്ചോറ്റി ആമ്പശ്ശേരി ജയന്‍ (37), രാജാക്കാട് ചിരട്ടയോലിക്കല്‍ സന്തോഷ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ വെട്ടിയ പ്രതി മോഹനനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 12ന് 31-ാം മൈലിലാണ് കേസിനാസ്​പദമായ സംഭവം. 31-ാംമൈല്‍ കരടിമല കൂതംപറമ്പില്‍ സുലോചന (54), മകന്‍ സുമേഷ് (33) എന്നിവര്‍ക്കാണ് […]

ചരിത്രം ആവര്‍ത്തിച്ച്് കോരുത്തോട്

മെല്ലെത്തുടങ്ങി വേഗത്തില്‍ ഫിനീഷ് ചെയ്താണ് കോരുത്തോട് സികെഎം എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യനായത്. കാഞ്ഞിരപ്പള്ളി സബ് ജില്ലയിലെ തന്നെ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂളാണ് അവസാനിമിഷംവരെ കോരുത്തോടിന് വെല്ലുവിളി ഉയര്‍ത്തി രണ്ടാമതെത്തിയത്. ആദ്യദിനം കോരുത്തോടിന്റെ താരം അക്ഷയമോള്‍ ലോങ്ജംപില്‍ കരസ്ഥമാക്കിയ മീറ്റ്് റെക്കോഡുള്‍പ്പെടെ 13 സ്വര്‍ണവും ഏഴു വെള്ളിയും 13 വെങ്കലവുമടക്കം 90 പോയിന്റുകള്‍ നേടിയാണ് സികെഎം എച്ച്എസ് മറ്റ് സ്കൂളുകളെ ഏറെ ദൂരം പിന്നിലാക്കിയത്. നടത്ത മത്സരങ്ങളിലെ മേധവിത്വവും, ട്രാക്കില്‍ അവസാന ദിനം നടന്ന പ്രധാന മത്സരങ്ങളിലെല്ലാം […]

ഫോറെസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കും

മോഷ്ടാക്കള്‍ പിടിയില്‍

മുണ്ടക്കയം: ശിക്ഷകഴിഞ്ഞിറങ്ങി മോഷണം പതിവാക്കിയയാളും കൂട്ടാളിയും പിടിയില്‍. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ രണ്ടംഗസംഘമാണ് പൊലീസ് പട്രോളിങ്ങിനിടെ പിടിയിലായത്. കോതമംഗലം മാമാല കണ്ടം ചാമപ്പാറ, ഏണിപ്പാറകോളനിയില്‍ രാജേഷ് (28) കവച്ചൂച്ചിറ, പെരുവ മാത്തുങ്കല്‍ ബിജു (35) എന്നിവരാണ് പെരുവന്താനം എസ്.ഐ പയസ് കെ.തോമസും സംഘവും പിടികൂടിയത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് പട്രോളിങ്ങിനിടെ കൊല്ലം-തേനി ദേശീയപാതയില്‍ മുണ്ടക്കയം കല്ലേപ്പാലത്തിന് സമീപം വെയ്റ്റിങ് ഷെഡില്‍ സംശയാസ്പദമായി കണ്ട ഇരുവരെയും പിടികൂടി പൊലീസ് ചോദ്യം […]

പഞ്ചായത്തും പൊലീസും കൊമ്പുകോര്‍ക്കുന്നു

മുണ്ടക്കയം: നഗരത്തില്‍ ഗതാഗത പരിഷ്കാരം നടപ്പായില്ല, പഞ്ചായത്തും പൊലീസും കൊമ്പുകോര്‍ക്കുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി അദാലത്ത് കോടതിയിലും താലൂക്ക് സഭയിലും ഉറപ്പ് നല്‍കിയിരുന്നു. ട്രാഫിക് പരിഷ്കാരം നടപ്പാക്കാത്തത് പൊലീസിന്‍െറ വീഴ്ചമൂലമാണെന്ന് കാട്ടി സ്വകാര്യവ്യക്തി നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഈ മാസം 28ന് ഹാജരാകാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് പരസ്പരം കുറ്റപ്പെടുത്തലുമായി പൊലീസ്-പഞ്ചായത്ത് അധികൃതര്‍ രംഗത്ത് എത്തിയത്. പരിഷ്കാരം നടപ്പാക്കാത്തതില്‍ പഞ്ചായത്തിന് പങ്കില്ലെന്ന് പ്രസിഡന്‍റ് സോമി വര്‍ഗീസ് പറഞ്ഞു. […]

പോലീസ്‌ പട്രോളിംഗിനിടെ മോഷ്‌ടാക്കള്‍ പിടിയില്‍

മുണ്ടക്കയം ഈസ്‌റ്റ്: പെരുവന്താനം പോലീസ്‌ നടത്തിയ രാത്രി പരിശോധനയ്‌ക്കിടെ മോഷ്‌ടാക്കള്‍ പിടിയില്‍. കോതമംഗലം മാമലകണ്ടം ചാമപ്പാറ രാജഷ്‌(28), വെച്ചൂച്ചിറ പെരുവ മാടത്തുങ്കല്‍ ബിജു(35) എന്നിവരെയാണ്‌ 34-ാം മൈല്‍ വെയ്‌റ്റിംഗ്‌ ഷെഡിനു സമീപത്തുനിന്നു പെരുവന്താനം എസ്‌.ഐ: പയസ്‌ കെ. തോമസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. 36-ാം മൈലിലുള്ള പെട്ടിക്കട കുത്തിത്തുറന്നു മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. 34-ാം മൈലിലെ വ്യാകുലമാതാ ഫൊറോനാ പള്ളിയിലെ കുരിശടി കുത്തിത്തുറന്ന്‌ മോഷണം നടത്താനും നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്‌ പറഞ്ഞു.

എച്ച്.ഇ.ഇ.എ. വാര്‍ഷിക സമ്മേളനം സമാപിച്ചു

മുണ്ടക്കയം: ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം മുണ്ടക്കയത്ത് സമാപിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ഷാനവാസ് അധ്യക്ഷത വഹിച്ചു. വി.പി.ഇബ്രാഹിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ.രാജപ്പന്‍, പി.എസ്.സുരേന്ദ്രന്‍, ജെ.പ്രസാദ്, പി.കെ.കരുണാകരപിള്ള എന്നിവര്‍ സംസാരിച്ചു. ചിത്രം എച്ച്.ഇ.ഇ.എ. സമ്മേളനം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യുന്നു

കള്ളന്മാര്‍ക്കെതിരെ വീട്ടുകൂട്ടവും പോലീസും

മുണ്ടക്കയം:മലയോരമേഖലയിലെത്തുന്ന കള്ളന്‍മാര്‍ ശ്രദ്ധിക്കുക. കള്ളന്‍മാരെയും സാമൂഹികവിരുദ്ധരെയും കൈകാര്യം ചെയ്യാന്‍ പോലീസും നാട്ടുകാരും രംഗത്ത്. മുണ്ടക്കയം, പെരുവന്താനം പോലീസും മേഖലയിലെ വീട്ടുകൂട്ടങ്ങളും ഒന്നുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ റോന്തുചുറ്റലും വീട്ടുകൂട്ടങ്ങളുടെ രാത്രികാല സ്‌ക്വാഡ്‌വര്‍ക്കും ശക്തമാക്കി. കഴിഞ്ഞ ദിവസം പോലീസ് റോന്തുചുറ്റലില്‍ രണ്ടുമോഷ്ടാക്കളെ പിടികൂടിയിരുന്നു. മരുതുംമൂട്ടിലെ കട കുത്തിപ്പൊളിച്ചിട്ട് 34-ാംമൈലിലെ പള്ളിയുടെ കാണിക്കവഞ്ചി തുറക്കാനുള്ള പദ്ധതിയുമായി എത്തിയപ്പോഴാണ് പോലീസ്​പിടിയിലായത്. പൈങ്ങനയില്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിവിരമറിഞ്ഞ് പോലീസ് എത്തിയതോടെ കള്ളന്‍ ഓടിരക്ഷപ്പെട്ടു. കൂട്ടിക്കലില്‍ കള്ളനെ ഓടിച്ചവര്‍ക്ക് നേരെ കള്ളന്‍മാര്‍ കല്ലെടുത്തെറിഞ്ഞിരുന്നു.

മുണ്ടക്കയം ബൈപ്പാസ്: സ്ഥലമുടമകളുടെ യോഗം 16ന്

മുണ്ടക്കയം: മുണ്ടക്കയം ബൈപാസ് കടന്നുപോകുന്ന സ്ഥലഉടമകളുടെ യോഗം 16ന് കളക്ടറുടെ സാന്നിധ്യത്തില്‍ കോട്ടയത്ത് നടക്കും. ബൈപാസ് നിര്‍മ്മാണ അന്തിമ സ്ഥല വില നിര്‍ണ്ണയ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ബൈപാസിന് സ്ഥലം വിട്ടുനല്‍കുന്നവരുമായി വിലപേശി വില ഉറപ്പിക്കും. പിന്നീടിത് സംസ്ഥാന ക്രയവിക്രയ സമിതിയുടെ അംഗീകാരത്തിന് വിടും. സമിതി അംഗീകാരം നല്‍കിയാല്‍ ഏറ്റെടുത്ത സ്ഥലം സര്‍ക്കാരിലേക്ക് ആധാരം രജിസ്റ്റര്‍ ചെയ്ത് കൈമാറും. തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 1.9 കി.മീ. ദൂരം പൈങ്ങനയില്‍നിന്ന് കോസ്‌വേ കവലയില്‍ എത്തുന്ന […]

ബോര്‍ഡുകള്‍ നശിപിച്ചതായി പരാതി

ദേശിയ പാതയില്‍ അറ്റകുറ്റ പണികള്‍ തുടങ്ങി

പിടിയിലായ വ്യാജ വനിതാ ഡോക്ടര്‍ മുണ്ടാക്കയതും ചികിത്സ നടത്തി

. മുണ്ടക്കയം:വള്ളികുന്നത് പോലിസ് പിടിയിലായ വ്യാജ വനിതാ ഡോക്ടര്‍ കോഴിക്കോട് തലക്കലതുര്‍ അമ്പലതുവീട്ടില്‍ മിനി 29 രേനിഷ എന്ന പേരില്‍ മുണ്ടക്കയം കോരുത്തോട് പള്ളിപടിക് സമീപം ക്ലിനിക്‌ നടത്തിയിരുന്നതായി പ്രദേശവാസികള്‍  ജൂലൈ ആദ്യ വാരം ക്ലിനിക്‌ ആരംമ്ഭിചെങ്കിലും കേവലം രണ്ടു മാസം ആണ് പ്രവര്‍ത്തിച്ചത് .കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി ജോലി ചെയുകായിരുന്നുവെന്നും മുണ്ടക്കയം മേഖലയിലെ ചികിത്സാ സാധ്യത കണക്കിലെടുത്താണ് ഇവിടെ എത്തിയതെന്നും ഇവേര്‍ പറഞ്ഞിരുന്നു,എന്നാല്‍ ഡോക്ടറുടെ പെരുമാറെതില്‍ സംശയം തോന്നിയതോടെ രോഗികള്‍ കുറവാണെന്ന് കെട്ടിടം ഉടമയെ […]

ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രതിഷേധിച്ചു

മുണ്ടക്കയം:ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച മൂവാറ്റുപുഴ നഗരസഭാ ചെയര്‍മാന്റെ നടപടിയില്‍ ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രതിഷേധിച്ചു. ചെയര്‍മാന്‍ തല്‍സ്ഥാനം രാജിവയ്ക്കണമെന്ന് യൂണിയന്‍ ഓഫീസില്‍ അടിയന്തര കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. യോഗം സെക്രട്ടറി ലാലിറ്റ് എസ്.തകടിയേല്‍ ഉദ്ഘാടനം ചെയ്തു. ഒ.ജി.സാബു, ഡോ.പി.അനിയന്‍, കെ.എന്‍.സോമരാജന്‍, സി.എന്‍.മോഹനന്‍, കെ.ആര്‍.നാരായണന്‍, പി.കെ.പ്രഭാകരന്‍, ഷാജി ഷാസ്, കെ.ജി.സാബു, അരുണ ബാബു, സിന്ധു മുരളി എന്നിവര്‍ സംസാരിച്ചു.

കെ ജെ ജോസ് കല്ലംമാക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

  മുണ്ടക്കയം;പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സി പി ഐ പാര്‍ട്ടി മെമ്പറും കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ കെ ജെ ജോസ് കല്ലംമാക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.യു ഡി എഫ് പ്രസിഡന്റടിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി തീരുമാനമില്ലാതെ ഒപ്പിട്ടതിനെതിരെയാണ് നടപടിയെന്ന് ലോക്കല്‍ സെക്രെട്ടറി കെ ആര്‍ ജയന്‍ അറിയിച്ചു

പെങ്ങനയില്‍ രണ്ടുവീട്ടില്‍ മോഷണശ്രമം

മുണ്ടക്കയം: പെങ്ങനയില്‍ ഞായറാഴ്ച രാത്രിയില്‍ രണ്ടുവീട്ടില്‍ മോഷണശ്രമം നടന്നു. പുളിക്കല്‍ രാജുവിന്റെ വീടിന്റെ കതക് തുറക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ കടന്നു. തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം തൊട്ടടുത്തുള്ള ജ്യേഷ്ഠന്റെ വീടിന്റെ പൂട്ട് തുറക്കാന്‍ ശ്രമിക്കുന്നവരെക്കണ്ട് രാജു പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴേയ്ക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

ഇ.ഡി.സി. പ്രവര്‍ത്തകരുടെ ഏകദിന യജ്ഞം; കാനനപാത സഞ്ചാരയോഗ്യമായി

കോരുത്തോട്: 850 ഇ.ഡി.സി. പ്രവര്‍ത്തകരുടെ ഏകദിന ശുചീകരണത്തില്‍ പരമ്പരാഗത കാനനപാത സഞ്ചാരയോഗ്യമാക്കി. അഴുതക്കടവുമുതല്‍ ചെറിയാനവട്ടംവരെയുള്ള 20 കിലോമീറ്റര്‍ ദൂരം 3 ഗ്രൂപ്പായി തിരിഞ്ഞാണ് വഴി തെളിച്ചത്. അഴുതക്കടവ് മുതല്‍ കല്ലിടുംകുന്നുവരെയും വള്ളിത്തോട്, വെള്ളരംചെറ്റ, പുതുശ്ശേരിവരെയും കരിമല വലിയാനവട്ടം, ചെറിയാനവട്ടം എന്നിങ്ങനെ 3 ഭാഗമായാണ് വഴിതെളിക്കല്‍ നടന്നത്. 10 അടി വീതിയിലാണ് വഴി തെളിച്ചത്. മുക്കുഴിയില്‍ നടന്ന പാത തെളിക്കല്‍ അഴുത ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.പി. തോമസും കരിമലയില്‍ നടന്നത് പമ്പ റേഞ്ച് ഓഫീസര്‍ ആര്‍. രാജശേഖരന്‍പിള്ളയും […]

ഫണ്ടില്ല; ആയുര്‍വേദഔഷധ നിര്‍മ്മാണസംഘം പ്രവര്‍ത്തനം പ്രതിസന്ധിയില്‍

പുഞ്ചവയല്‍(മുണ്ടക്കയം):ഫണ്ട് ഇല്ലാത്തതിനാല്‍ ആയുര്‍വേദ ഔഷധനിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. 500പേര്‍ക്ക് നേരിട്ടും 1000പേര്‍ക്ക് പരോക്ഷമായും ജോലി ലഭിച്ചിരുന്നു. പുഞ്ചവയല്‍ 504കോളനിയിലെ ദത്താത്രേയ ആയുര്‍വേദ ഔഷധനിര്‍മ്മാണ വ്യവസായ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനമാണ് അനിശ്ചിതത്വത്തില്‍ ആയത്. 1984ല്‍ 20 പട്ടിക ജാതിക്കാര്‍ ഒത്തുചേര്‍ന്ന് തുടങ്ങിയ സംഘത്തില്‍ ഇപ്പോള്‍ 75പേരുണ്ട്. 15 ലക്ഷം രൂപ മുതല്‍മുടക്കി 2500 ചതുരശ്ര അടിയില്‍ കുഴിമാവ് റോഡില്‍ ഫാക്ടറി കെട്ടിടം പണിതിരുന്നു. മരുന്നുകള്‍ നിര്‍മ്മാക്കാനായുള്ള ഡ്രഗ്ഗ് ലൈസന്‍സ് കഴിഞ്ഞ വര്‍ഷമാണ് ലഭിച്ചത്. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിന് ശ്രമിച്ചപ്പോള്‍ സ്ഥലത്തിന്റെ […]

പാക്കാനം ക്ഷേത്രത്തിന്റെ ഓഫീസ് കെട്ടിടം കത്തിനശിച്ചു

പുഞ്ചവയല്‍: പാക്കാനം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ഓഫീസ് കെട്ടിടം തീപ്പിടിത്തത്തില്‍ ഭാഗികമായി നശിച്ചു. മലയരയ മഹാസഭയുടെ ഉടമസ്ഥതയിലാണ് ക്ഷേത്രവും ഓഫീസ് കെട്ടിടവും. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് ഓഫീസ് കെട്ടിടവും അതിനോട് ചേര്‍ന്നുള്ള റബ്ബര്‍ഷീറ്റ് സംഭരണ മുറിയിലും തീപ്പിടിത്തമുണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. മുണ്ടക്കയം പോലീസും സ്ഥലത്തെത്തിയിരുന്നു.

850 ഇ.ഡി.സി പ്രവര്‍ത്തകര്‍ പങ്കെടുക്കും ശബരിമല തീര്‍ഥാടനം; കാനനപാത ശുചീകരണം നാളെ

കോരുത്തോട്:ശബരിമല തീര്‍ഥാടനത്തിനായി കാനനപാതയുടെ ശുചീകരണം തിങ്കളാഴ്ച നടത്തും. സ്വാമി അയ്യപ്പപൂങ്കാവന പുനരുദ്ധാരണ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തകരാണ് ശുചീകരണവും, കാടുകള്‍ വെട്ടി തെളിക്കലും, പാത വൃത്തിയാക്കലും നടത്തുന്നത്. പെരിയാര്‍ ഫോറസ്റ്റ്‌വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി.സുനില്‍ ബാബു, പമ്പ റേഞ്ച് ഓഫീസര്‍ ആര്‍.രാജേന്ദ്രന്‍പിള്ള, അഴുത റേഞ്ച് ഓഫീസര്‍ എന്‍.പി.തോമസ്, പി.എന്‍.മോഹനന്‍ എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്.

കട കത്തി നശിച്ചു

തീക്കോയി:ആനിയിളപ്പില്‍ തേവരുപാറ കവലയിലുള്ള മുഹമ്മദിന്റെ സ്റ്റേഷനറിക്കട കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപടര്‍ന്നത്.

സ്‌പെയര്‍പാര്‍ട്ട്‌സ് കടയിലെ മോഷണം: തെളിവെടുത്തു

മുണ്ടക്കയം:വിവിധ മോഷണകേസുകളില്‍ ശിക്ഷയനുഭവിക്കെ പരോളിലിറങ്ങി മോഷണം നടത്തി പിടിയിലായ പ്രതിയുമായി എത്തി മുണ്ടക്കയത്ത് തെളിവെടുപ്പ് നടത്തി. കൊല്ലം ചിറക്കേല്‍ക്കര പുത്തന്‍കുളം നന്ദുഭവന്‍ ബാബുവിനെയുമായെത്തിയാണ് തെളിവെടുത്തത്. മുണ്ടക്കയം പൈങ്ങനയിലെ സ്‌പെയര്‍പാര്‍ട്ട്‌സ് കട കുത്തിതുറന്ന് 3000 രൂപയും വണ്ടികളുടെ ആര്‍.സി. ബുക്കും മൊബൈല്‍ഫോണും കവര്‍ന്ന കേസിലാണ് പോലീസ് തെളിവെടുത്തത്. ബാബു കട കുത്തി തുറന്ന് മോഷണം നടത്തിയശേഷം കടയുടമയുടെ വീട്ടുമുറ്റത്ത് കയറി രണ്ടു ആര്‍.സി. ബുക്കുകളും മൊബൈല്‍ഫോണും കത്തിച്ചുകളഞ്ഞു. പിന്നീട് കാര്‍ ഷെഡിലുണ്ടായിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ പരോളില്‍ […]

കോരുത്തോട് ക്ഷേത്രത്തില്‍ ദേവപ്രശ്‌നം

കോരുത്തോട്: ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്‌നം 2, 3 തിയ്യതികളില്‍ നടക്കും.

കേരളപ്പിറവി ദിനത്തില്‍ ലഹരിവിരുദ്ധ സദസ്

മുണ്ടക്കയം: കേരളപ്പിറവി ദിനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി മുണ്ടക്കയത്ത് ലഹരിവിരുദ്ധ സദസ് നടത്തുമെന്ന് നേതാക്കളായ ഫിറോസ് കാസിം, ടി.സി.ഷാജി, നവാസ് തോപ്പില്‍, സാജിദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഗ്യാസ് സിലിന്‍ഡറുമായി പോയ ലോറി ഓടയില്‍ താണു

പുലിക്കുന്ന്:ഗ്യസ് നിറച്ച സിലിന്‍ഡറുകളുമായി പോയ ലോറി ഓടയില്‍ താണു. ബുധനാഴ്ച രാവിലെ 10 മണിയോടെ എരുമേലി-മുണ്ടക്കയം റോഡില്‍ പുലിക്കുന്നിന് സമീപമാണ് സംഭവം. കയറ്റം കയറുന്നതിനിടെ ലോറി പിന്നോട്ടുരുണ്ട് ഒരു ഭാഗത്തെ ചക്രങ്ങള്‍ ഓടയിലിറങ്ങുകയായിരുന്നു. ഒരു ടെലിഫോണ്‍ പോസ്റ്റും തകര്‍ത്തു. പോസ്റ്റിലിടിച്ച് ലോറിനിന്നതിനാല്‍ കുഴിയിലേക്ക് മറിയാതെ അപകടം ഒഴിവായി. പിന്നീട്മറ്റൊരു ലോറിയിലേക്ക് സിലിന്‍ഡറുകള്‍ മാറ്റിയാണ് ചെരിഞ്ഞലോറി നേരെയാക്കിയത്.

എന്നെ ഏല്‌പിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മിച്ചഭൂമി മുഴുവന്‍ പിടിച്ചെടുക്കും-പി.സി.ജോര്‍ജ്

മുണ്ടക്കയം:തന്നെ ഏല്പിച്ചാല്‍ സംസ്ഥാനത്തെ മിച്ചഭൂമി മുഴുവനും ഒരാഴ്ചയ്ക്കകം പിടിച്ചെടുക്കുമെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ് സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മിച്ചഭൂമി പിടിച്ചെടുക്കുമ്പോള്‍ വ്യാപകമായ എതിര്‍പ്പിന് സാധ്യതയുണ്ടെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസംഗത്തെ പരാമര്‍ശിക്കുകയായിരുന്നു ചീഫ് വിപ്പ്. മുണ്ടക്കയം, എരുമേലി, പൂഞ്ഞാര്‍ ഭാഗങ്ങളിലെ റബര്‍ എസ്‌റ്റേറ്റുകളിലും മൂന്നാറിലും ഉള്ള മിച്ചഭൂമികള്‍ പിടിച്ചെടുത്താല്‍ സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും നല്‍കാനാവുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. നെല്‍വയല്‍ നികത്തുന്നതിനെതിരെയുള്ള നിയമം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല. റിയല്‍ എസ്‌റ്റേറ്റ് […]

ഹൈറേഞ്ച് യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് കലാമേള ‘ശ്രീനാരായണ ഫെസ്റ്റ് 2012

മുണ്ടക്കയം:റവന്യൂവകുപ്പിന്റെ ഉത്തരവുകള്‍ മറികടന്ന് ഭൂമി തട്ടിയെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എസ്.എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് കലാമേള ‘ശ്രീനാരായണ ഫെസ്റ്റ് 2012’ ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി മിച്ചഭൂമി പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. യോഗം വൈസ്​പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി. നവീകരിച്ച യൂണിയന്‍ മന്ദിര സമര്‍പ്പണം തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിച്ചു. ഗവണ്‍മെന്റ് ചീഫ്‌വിപ്പ് പി.സി.ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ആന്‍േറാ ആന്റണി എം.പി. […]

ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കണം -തുഷാര്‍ വെള്ളാപ്പള്ളി

കോരുത്തോട്: എല്ലാ ആദിവാസികള്‍ക്കും കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ്​പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭയുടെ സ്ഥാപകാചാര്യന്‍ രാമന്‍ മേട്ടൂരിന്റെ ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍പെടുത്തി 3 മലയരയ സമുദായാംഗങ്ങള്‍ക്ക് ഓട്ടോ നല്‍കിയതിന്റെ ഉദ്ഘാടനവും തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിച്ചു. സഭാ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. ജനാര്‍ദനന്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കോരുത്തോട് പഞ്ചായത്ത് വിജയമ്മ രാജുവും, ക്ഷേമഫണ്ട് സമാഹരണം പുലയര്‍ മഹാസഭാ […]

ബൈപാസ് ചര്‍ച്ച മാറ്റിവച്ചു

മുണ്ടക്കയം : മുണ്ടക്കയം ബൈപാസ് നിര്‍മാണംവുമായി ബന്ധപെട്ട കോട്ടയത്ത്‌ ജില്ലകലക്ടരുടെ നേതൃത്തത്തില്‍ ഭൂഉടമകളുമായ് നടത്താനിരുന്ന യോഗം മാറ്റിവെച്ചു.

പിക്കപ്‌വാന്‍ പിന്നോട്ടുരുണ്ട് മറിഞ്ഞു

പുലിക്കുന്ന്(മുണ്ടക്കയം): കുത്തുകയറ്റത്തില്‍ എഞ്ചിന്‍ നിന്നുപോയ പച്ചക്കറി കയറ്റിവന്ന പിക്കപ്‌വാന്‍ പിന്നോട്ടുരുണ്ട് മറിഞ്ഞു. ഡ്രൈവര്‍ കമ്പം സ്വദേശി മുരുകന്(39) പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് മുണ്ടക്കയം-എരുമേലി റോഡില്‍ പുലിക്കുന്നിലാണ് അപകടം.

വൈദ്യുതിമുടക്കം

കാഞ്ഞിരപ്പള്ളി 66 കെ.വി. സബ്‌സ്റ്റേഷന്റെ പരിധിയിലുള്ള എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, വിഴിക്കത്തോട്, പൊന്‍കുന്നം, വാളക്കയം, കൂരാലി എന്നീ ഫീഡറുകളില്‍ വെള്ളിയാഴ്ച പകല്‍ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം: മുണ്ടക്കയം സബ്‌സ്റ്റേഷന്റെ പരിധിയിലുള്ള ചോറ്റി, പറത്താനം, കോരുത്തോട്, മുണ്ടക്കയം ടൗണ്‍, പുഞ്ചവയല്‍, ഇടക്കുന്നം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 10 വരെ വൈദ്യുതി മുടങ്ങും. പമ്പാവാലി: 11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണമല, എയ്ഞ്ചല്‍വാലി, തുലാപ്പള്ളി, നാറാണംതോട് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച 10 […]

മുണ്ടക്കയം ബൈപ്പാസ്: സ്ഥലവിലനിര്‍ണ്ണയം അന്തിമഘട്ടത്തില്‍

മുണ്ടക്കയം:മുണ്ടക്കയം ബൈപ്പാസിന്റെ സ്ഥലവിലനിര്‍ണ്ണയം അന്തിമഘട്ടത്തില്‍. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടര്‍ എ.വി.സാബുവിന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘം സ്ഥലത്തിന്റെ അന്തിമ വിലനിര്‍ണ്ണയം നടത്തി. വിശദമായ റിപ്പോര്‍ട്ട് ഇവര്‍ കളക്ടര്‍ക്ക് വെള്ളിയാഴ്ച നല്‍കും. തുടര്‍ന്ന് 27ന് സ്ഥലം ഉടമകളെ വിളിച്ചുചേര്‍ത്ത് അന്തിമവില നിശ്ചയിക്കും. സംസ്ഥാനതല ക്രയവിക്രയ സമിതിയാണ് അന്തിമതീരുമാനം എടുക്കുന്നത്. സ്ഥലം ഉടമകള്‍ ആധാരം രജിസ്റ്റര്‍ചെയ്ത് നല്‍കണം. രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ബൈപ്പാസ് നിര്‍മ്മാണത്തിനായി 2.25 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്.

ഹോടലുകളില്‍ വില വര്‍ധനയ്ക്ക് സാധ്യത

ഇടച്ചോറ്റി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും നവശാഖ യജ്ഞവും

ഇടച്ചോറ്റി: ഇടച്ചോറ്റി സരസ്വതി ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷവും നവശാഖ യജ്ഞവും 15 മുതല്‍ 24 വരെ നടക്കും. ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍നിന്ന് ഭദ്രദീപവും മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍നിന്ന് കൊടിമരവും ക്ഷേത്രത്തില്‍ സ്ഥാപിക്കും. മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അധ്യക്ഷത വഹിക്കും. ശിവഗിരി മഠം സുധാനന്ദസ്വാമി അനുഗ്രഹപ്രഭാഷണവും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗ്ഗവറാം മുഖ്യപ്രഭാഷണവും നടത്തും. നവരാത്രി ദിവസം നടക്കുന്ന പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ.പ്രമീളാദേവി മുഖ്യപ്രഭാഷണം […]

വിദ്യാഭ്യാസ വായ്‌പ നിഷേധം; എം.പി. ഇടപെട്ടപ്പോള്‍ പരിഹാരം

മുണ്ടക്കയം ഈസ്റ്റ്:വിദ്യാഭ്യാസ വായ്പ ബാങ്ക് നിഷേധിച്ചു. എം.പി. ഇടപെട്ടപ്പോള്‍ പ്രശ്‌നത്തിന് പരിഹാരം പി.റ്റി.തോമസ് എം.പി. ഇടപെട്ടപ്പോഴാണ് 35-ാം മൈലിലെ എസ്.ബി.ഐ. ബ്രാഞ്ച് അപേക്ഷകര്‍ക്കെല്ലാം വായ്പ നല്‍കാന്‍ തയ്യാറായത്. കോണ്‍ഗ്രസ് -ഐ.എന്‍.റ്റി.യു.സി. നേതൃത്വത്തില്‍ വായ്പ നിഷേധത്തിനെതിരെ ബാങ്ക് പടിക്കല്‍ സത്യാഗ്രഹം നടത്തിയിരുന്നു. സത്യാഗ്രഹം ഉദ്ഘാടനം ചെയ്യാനെത്തിയ എം.പി. ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വായ്പ കൊടുക്കാന്‍ തയ്യാറാവുകയായിരുന്നു. പെരുവന്താനം, കൊക്കയാര്‍ ഭാഗങ്ങളില്‍നിന്നായി 10 അപേക്ഷകളാണ് സമര്‍പ്പിച്ചിരുന്നത്. ബാങ്കുകള്‍ വായ്പകള്‍ നല്‍കിയില്ലെങ്കില്‍ മുംബൈയിലുള്ള ബാങ്കേഴ്‌സ് അസോസിയേഷന്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം […]

പുഞ്ചവയല്‍, 504 മേഖലയില്‍ 20 ലക്ഷത്തിന്റെ നാശനഷ്ടം

പുഞ്ചവയല്‍: പുഞ്ചവയല്‍ 504 മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ വന്‍നാശം. 5 വീടുകള്‍ക്ക് ഭാഗിക നാശം, നിരവധി പേരുടെ കൃഷിയിടം നശിച്ചു. കൃഷിനഷ്ടം 5 ലക്ഷവും വീടുകളുടെ നഷ്ടം 15 ലക്ഷവും. അധികൃതര്‍ വിലയിരുത്തി. തെങ്ങ് കടപുഴകി നാലായിങ്കല്‍ നാരായണന്റെ ടെറസ്സിന്റെ കോണ്‍ക്രീറ്റിന് വിള്ളലുണ്ടായി. ഇടപ്പറമ്പില്‍ പൊന്നമ്മയുടെ വീടിന്റെ മുകളിലിരുന്ന ജലസംഭരണി മരം വീണ് തകര്‍ന്നു. ഇലവുങ്കല്‍ പ്രകാശിന്റെ അടുക്കള, മുറി തുടങ്ങിയവയുടെ 15 ഷീറ്റുകള്‍ പറന്നുപോയി. പ്രകാശും ഭാര്യ ശ്യാമളയും ഓടി രക്ഷപ്പെട്ടു. ഇടപ്പറയ്കല്‍ ശശി, […]

പൂഞ്ഞാര്‍-എരുമേലി റോഡ് പുനര്‍നിര്‍മ്മിക്കുന്നു

മുണ്ടക്കയം: പൂഞ്ഞാര്‍-എരുമേലി റോഡ് ബി.എം. ബി.സി. സാങ്കേതിക വിദ്യഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുന്നു. ഇതിനായി 23.36 കോടി രൂപ ആന്‍േറാ ആന്റണി എം.പി.യുടെ ശ്രമഫലമായി അനുവദിച്ചു. പൂഞ്ഞാര്‍ മുതല്‍ എരുമേലിവരെയുള്ള 34 കി.മി. ദൂരമാണ് ലോക നിലവാരത്തില്‍ ടാറിങ് നടത്തുന്നത്. പൂഞ്ഞാര്‍, പറക്കാനം, മുണ്ടക്കയം വഴി എരുമേലിയിലെത്തുന്ന പാതയാണ് പണിയുന്നത്. ഇതോടെ പൂഞ്ഞാറില്‍നിന്ന് എരുമേലിയില്‍ വേഗത്തിലെത്താന്‍ കഴിയും. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി വഴിയുള്ള ഗതാഗതത്തിരക്കും ഒഴിവാകും. അന്യസംസ്ഥാനത്തു നിന്ന് തീര്‍ത്ഥാടകര്‍ ഏറെ എത്തുന്ന മുണ്ടക്കയം-എരുമേലി പാത ഗുണനിലവാരത്തില്‍ പിന്നിലാണ്. പുതിയ ടാറിങിനോടെ […]

പൈക്ക കായികമേളയില്‍ കോരുത്തോട് ജേതാക്കള്‍

പാറത്തോട്: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ പൈക്ക കായികമേളയില്‍ കോരുത്തോട് പഞ്ചായത്ത് ഒന്നാംസ്ഥാനത്ത് എത്തി. പാറത്തോട് പഞ്ചായത്ത് രണ്ടാംസ്ഥാനവും എരുമേലി പഞ്ചായത്ത് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിയ്ക്കല്‍ മേള ഉദ്ഘാടനംചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. സെന്റ് ഡൊമിനിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്മാനുവല്‍, അഡ്വ. സാജന്‍ കുന്നത്ത്, പി.ജി. പ്രകാശ്, പൊന്നമ്മ ശശി, വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.യു. അബ്ദുള്‍കരീം, സക്കീര്‍ ഹുസൈന്‍, പ്രവീണ്‍ തര്യന്‍ എന്നിവര്‍ […]

മോഷ്ടിച്ച താക്കോലുമായെത്തി ബൈക്ക് കടത്തി

മുണ്ടക്കയം: സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ മോഷണത്തിനിടയില്‍ ലഭിച്ച താക്കോലുമായി ഉടമയുടെ വീട്ടിലെത്തിയ കള്ളന്‍ ബൈക്കുമായി കടന്നു. മുണ്ടക്കയം പൈങ്ങനായിലെ വേലിത്തറ വീട്ടില്‍ രാജു പി.മാത്യുവിന്റെ കടയിലാണ് ആദ്യം മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ മേശവലിപ്പിലുണ്ടായിരുന്ന 3500രൂപയും മൂന്ന് ആര്‍.സി. ബുക്കുകളും ഒരു മൊബൈല്‍ഫോണും എടുത്തു. അവിടെനിന്നു കിട്ടിയ താക്കോലുമായി കടയുടമയുടെ വീട്ടിലെത്തിയ ഇയാള്‍ ഉടമയുടെ ബൈക്കുമായി കടന്നു. രണ്ട് ആര്‍.സി. ബുക്കുകളും മൊബൈല്‍ഫോണും കത്തിച്ച നിലയില്‍ മുറ്റത്തുനിന്ന് കണ്ടെത്തി.

കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിടണം-പി.സി.ജോര്‍ജ്

മുണ്ടക്കയം:അഴിമതിയില്‍ മുങ്ങിയ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പിരിച്ചുവിട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തന അവലോകനയോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18.75 കോടി രൂപ മുടക്കുമുതലില്‍ പണിയുന്ന ഇളംകാട്-കോലാഹലമേട് റോഡിന്റെ പണി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ ബിനാമിക്ക് മറിച്ചുനല്‍കിതയായും ഇതില്‍ വന്‍ അഴിമതി നടന്നതായും പി.സി.ജോര്‍ജ് ആരോപിച്ചു. ഈ റോഡിന്റെ പണി മാസങ്ങളായി ഇഴഞ്ഞു നീങ്ങുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയം ബൈപാസ്, […]

റോസ്‌ലി പിന്തുടര്‍ന്ന് നേടിയത് ബസ്സില്‍ മറന്ന പത്തുപവനും 2800 രൂപയും

ലോട്ടറി ഏജന്റും പോലീസും സഹായത്തിനെത്തിയപ്പോള്‍ റോസ്‌ലി സിറിയക്കിന് ഭാഗ്യമുണ്ടായി; ബസ്സില്‍ മറന്നുവച്ച 10 പവന്‍ സ്വര്‍ണാഭരണവും 2800 രൂപയും തിരികെ കിട്ടാന്‍. ഏന്തയാര്‍ ചോങ്കര വീട്ടില്‍ റോസ്‌ലി സിറിയക് ചങ്ങനാശ്ശേരിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനാണ് വ്യാഴാഴ്ച രാവിലെ 6.30 ന് പൊന്‍കുന്നത്തെത്തിയത്. ഏന്തയാറില്‍നിന്ന് ചിറത്തറ എന്ന സ്വകാര്യ ബസ്സിലായിരുന്നു പൊന്‍കുന്നംവരെ യാത്ര. ബസ് പോയിക്കഴിഞ്ഞാണ് ആഭരണവും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട വിവരം മനസ്സിലായത്. എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലായ വീട്ടമ്മയ്ക്ക് സ്റ്റാന്‍ഡിലുണ്ടായിരുന്ന ലോട്ടറി ഏജന്റ് തെക്കേത്തുകവല സ്വദേശി മുരളി ധൈര്യം […]

മുണ്ടക്കയത്തെ ഗതാഗത തടസ്സം; യോഗം വിളിക്കാന്‍ കോടതി നിര്‍ദ്ദേശം

മുണ്ടക്കയം: മുണ്ടക്കയത്തെ ഗതാഗത തടസ്സം ഒഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാ സംഘടനകളെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി അടിയന്തരയോഗം വിളിക്കാന്‍ അദാലത്ത് കോടതി നിര്‍ദ്ദേശം. അദാലത്ത് കോടതി പ്രിസൈഡിങ് ഓഫീസര്‍ കുരുവിള കോശി, മെമ്പര്‍ അഡ്വ.പ്രജീഷ എന്നിവരാണ് ഒരുമാസത്തിനകം യോഗം വിളിക്കാന്‍ നിര്‍ദ്ദേശിച്ചത്. മുണ്ടക്കയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പി.യു.സി.എല്‍. ജനറല്‍ സെക്രട്ടറി എച്ച്.അബ്ദുള്‍ അസീസ് നല്‍കിയ ഹര്‍ജിയിലാണ് ഈ നിര്‍ദ്ദേശം. കാഞ്ഞിരപ്പള്ളി സി.ഐ., മുണ്ടക്കയം എസ്.ഐ., പൊന്‍കുന്നം ആര്‍.ടി.ഒ., മുണ്ടക്കയം പഞ്ചായത്ത് സൂപ്രണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി […]

ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയില്‍ മരുതുംമൂട്ടില്‍ മരംവീണ് ഗതാഗതം അരമണിക്കൂര്‍ തടസപ്പെട്ടു. തിങ്കളാഴ്ച 4.30നാണ് പാതയോരത്തുനിന്ന 200 ഇഞ്ച് വണ്ണമുള്ള കുളമാവ് മരം കടപുഴകിയത്. അടിഭാഗം ദ്രവിച്ചിരുന്നതാണ് കടപുഴകാന്‍ കാരണം. കടപുഴകി എതിര്‍വശത്തുള്ള റബ്ബറില്‍ തങ്ങിനിന്നത് പരിഭ്രാന്തി പരത്തി. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നിശമനസേന എത്തിയാണ് മരം മുറിച്ചു നീക്കിയത്. സമീപത്തു നില്‍ക്കുന്ന ആഞ്ഞിലിമരവും അപകട ഭീഷണിയിലാണ്.

കേരള മലമ്പണ്ടാര മഹാസഭ നിലവില്‍വന്നു

കോരുത്തോട്:ആദിവാസി വിഭാഗമായ മലമ്പണ്ടാരങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള സംഘടന രൂപവത്കരിച്ചു. ഐക്യമലഅരയ മഹാസഭയുടെ നേതൃത്വത്തില്‍ മൂഴിക്കല്‍ നടന്ന സമ്മേളനത്തിലാണ് സംഘടനയുണ്ടാക്കിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള രണ്ടായിരത്തിലധികം മലമ്പണ്ടാരങ്ങള്‍ക്ക് ഇതുവരെ സംഘടനയുണ്ടായിരുന്നില്ല. ഇവരില്‍ ബഹുഭൂരിപക്ഷവും ഉള്‍വനങ്ങളിലാണ് കഴിയുന്നത്. ഭൂരിപക്ഷത്തിനും സ്വന്തമായി ഭൂമിയോ വീടോ വോട്ടേഴ്‌സ്‌ലിസ്റ്റില്‍ പേരോ റേഷന്‍കാര്‍ഡോ ഇല്ല. ഐക്യമല അരയ മഹാസഭാ സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ആര്‍.ഭാസി അധ്യക്ഷതവഹിച്ചു. മലഅരയ യുവജന, വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ വസ്ത്രം, അരി, ചികിത്സാ […]

ചോറ്റി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം തുടങ്ങി

ചോറ്റി മഹാദേവ ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞത്തിന് തിരിതെളിഞ്ഞു. താഴ്മണ്‍ മഠം കണ്ഠര് മഹേശ്വരര് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ഒ.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.എന്‍.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂര്‍ ഡോ.പ്രദീപ് വര്‍മ്മ, ശ്രീനാഥ് പെരികമന, വിനോദ് ഇടമല എന്നിവരാണ് യജ്ഞാചാര്യന്മാര്‍. ഏഴിന് സപ്താഹം സമാപിക്കും.

നേര്‍ക്കാഴ്ച ഇന്ന് സമാപിക്കും

ഏന്തയാര്‍:ഞര്‍ക്കാട് നീര്‍ത്തട വികസന പദ്ധതി നേര്‍ക്കാഴ്ച തിങ്കളാഴ്ച സമാപിക്കും. പദ്ധതിയുടെ ഭാഗമായി കര്‍ഷക വിദ്യാര്‍ഥി, യുവജന കൂട്ടായ്മകളും വിവിധ സംഗമങ്ങളും പാരിസ്ഥിതിക മല്‍സരങ്ങളും നടത്തിയിരുന്നു. കെ.ആര്‍.നാരായണന്‍ സ്മാരക ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ്‌വിപ്പ് അധ്യക്ഷതവഹിക്കും. നേര്‍ക്കാഴ്ച പുസ്തകപ്രകാശനം ആന്‍േറാ ആന്റണി എം.പി.നിര്‍വഹിക്കും.

വൈദ്യുതി നിയന്ത്രണം

മുണ്ടക്കയം: മുണ്ടക്കയം സബ്‌സ്റ്റേഷനില്‍ 28 മുതല്‍ 30 വരെയുള്ള തിയ്യതികളിലെ വൈദ്യുതി നിയന്ത്രണം. രാവിലെ 6- 6.30 മുണ്ടക്കയം ടൗണ്‍, 6.30 – 7 കോരുത്തോട്, 7-7.30 ഇടക്കുന്നം, 7.30 – 8.00 പറത്താനം, 8-8.30 പുഞ്ചവയല്‍, 8.30 – 9 ചോറ്റി. വൈകീട്ട്: 6.30-7 മുണ്ടക്കയം ടൗണ്‍, 7-7.30 കോരുത്തോട്, 7.30 – 8 ഇടക്കുന്നം, 8.-8.30 പറത്താനം, 8.30 – 9 പുഞ്ചവയല്‍, 9 – 9.30 ചോറ്റി എന്നിങ്ങനെയാണ് നിയന്ത്രണം. കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി […]

കയറ്റത്തില്‍ പിന്നോട്ടുരുണ്ട ലോറി കെട്ടിടത്തില്‍ ഇടിപ്പിച്ചുനിര്‍ത്തി

മുണ്ടക്കയം:കയറ്റത്തില്‍ നിയന്ത്രണംവിട്ട് പിന്നോട്ടുരുണ്ട ചരക്കുലോറി ആര്‍.എസ്.പി. പാര്‍ട്ടി ഓഫീസ് കെട്ടിടത്തില്‍ ഇടിപ്പിച്ചുനിര്‍ത്തി. വ്യാഴാഴ്ച രാവിലെ 9.30ന് മുണ്ടക്കയം ടൗണില്‍ തിരക്കേറിയ ടി.ബി.റോഡിലാണ് സംഭവം. ഡിപ്പോയിലേക്ക് വളംകയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

വാടക കുടിശ്ശിക നല്‍കിയില്ല; മൂന്നു കടകള്‍ പൂട്ടിച്ചു

മുണ്ടക്കയം: വാടകയിനത്തില്‍ ലക്ഷങ്ങള്‍ കുടിശ്ശിക വരുത്തിയ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ മൂന്നു കടകള്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി ഏറ്റെടുത്തു. ബസ്സ്റ്റാന്‍ഡിലെ മൂന്നാം നമ്പര്‍ കോംപ്ലക്‌സിലെ 17, 18, 20 മുറികളാണ് സെക്രട്ടറി സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പൂട്ടിയത്. 2008 മുതലുള്ള വാടക കുടിശ്ശികയുടെ പലിശയും 2010 മുതലുള്ള വാടകയുമാണ് ഈ മുറികളില്‍ കച്ചവടം ചെയ്യുന്നവര്‍ അടയ്ക്കാതിരുന്നത്. 17-ാം നമ്പര്‍ കടക്കാരന്‍ 3,40,068 രൂപയും 18-ാം നമ്പറുകാരന്‍ 2, 46,704 ഉം 20-ാം നമ്പര്‍കാരന്‍ 3,77,201 രൂപയുമായി. […]

തിലകന്റെ നിര്യാണത്തില്‍ അനുശോചിച്ചു

മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുണ്ടക്കയം യൂണിറ്റ് അനുശോചിച്ചു. പ്രസിഡന്റ് പി.എസ്.ബെഞ്ചമിന്‍ അധ്യക്ഷത വഹിച്ചു. എസ്. സാബു, ജോര്‍ജ് കെ. ജോസഫ്, സി.കെ.കുഞ്ഞുബാവ, ആര്‍.സി.നായര്‍, പി.എം.നജീബ്, ടി.എസ്.റഷീദ്, പി.എച്ച്.എം. നാസര്‍, ജി. മുരുകേഷ്, വത്സന്‍ വി.ജോസഫ്, പി.സി.ബിപിന്‍, എം.എ.ജോസഫ് എന്നിവര്‍ സംസാരിച്ചു.

നഷ്ടമായത് ചങ്കുറപ്പുള്ള വ്യക്തിത്വം -പി.സി.ജോര്‍ജ്

മുണ്ടക്കയം: മലയാളസിനിമ കണ്ട അതുല്യപ്രതിഭയും ചങ്കുറപ്പുള്ള വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു അന്തരിച്ച മഹാനടന്‍ തിലകനെന്ന് ഗവ. ചിഫ് വിപ്പ് പി.സി.ജോര്‍ജ് അനുസ്മരിച്ചു. തിലകന്റെ ആദ്യകാല നാടകപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കിയത് മുണ്ടക്കയത്തിന്റെ മഹത്തായ കലാപാരമ്പര്യമാണ്. പെരുന്തച്ചനും ചാക്കോമാഷും മലയാളിയുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നത് തിലകന്റെ അഭിനയപ്രതിഭയുടെ മകുടോദാഹരണമാണെന്ന് ഡോ. എന്‍.ജയരാജ് എം.എല്‍.എ. പറഞ്ഞു.

തിലകന്റെ നിര്യാണത്തില്‍ അനുശോചനപ്രവാഹം

മുണ്ടക്കയം: അരങ്ങൊഴിഞ്ഞ അഭിനയചക്രവര്‍ത്തിക്ക് ആയിരങ്ങളുടെ അനുശോചനം. തിലകന്റെ അച്ഛന്‍ കേശവന്‍ റൈട്ടര്‍ ജോലിയിലിരുന്ന മണിക്കല്‍ എസ്റ്റേറ്റില്‍ നടന്ന അനുശോചനയോഗം മണിക്കല്‍ എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ കെ.എസ്.പ്രതാപചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ അനില്‍ മഹാരാജ്, കോശി ജോര്‍ജ് പാലോളി, ജോണ്‍ പി. തോമസ്, പി.എം.രാജന്‍, തങ്കന്‍ ജോര്‍ജ്, കെ.എസ്.കുട്ടപ്പന്‍, എം.മുത്തപ്പന്‍, സണ്ണി, കെ.സി.മത്തായി, ദാമോദരന്‍, പി.ജെ.ജോസഫ്, കെ.ആര്‍.ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുണ്ടക്കയം: സി.എം.എസ്. ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന തിലകന്റെ നിര്യാണത്തില്‍ സി.എം.എസ്. സ്‌കൂളില്‍ ചേര്‍ന്ന പൂര്‍വവിദ്യാര്‍ഥി-അധ്യാപക യോഗം അനുശോചിച്ചു. എച്ച്.എം. […]

തിലകന്‍ അന്തരിച്ചു

മലയാളത്തിന്‍റെ തിലകക്കുറി മാഞ്ഞു… മുണ്ടക്കയത്ത് മുണ്ടക്കയം നാടകസമിതി രൂപീകരിച്ച് അരങ്ങേറിയ ആ അഭിനയ ജീവിതം അസ്തമിച്ചു . മുണ്ടക്കയത്ത് തുടങ്ങിയ അഭിനയ ജീവിതം കേരളത്തിന്റെ തന്നെ അല്ല ഇന്ത്യ മുഴുവന്റെയും അഭിമാനമായി മാറിയിരുന്നു . അഭിനയകലയുടെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. ഹൃദയാഘാതത്തെത്ത ുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പുലര്‍ച്ചെ 3.35 ഓടെയായിരുന്നു മലയാളത്തിന്‍റെ മഹാനടനായ തിലകന്‍റെ അന്ത്യം. 77 വയസ്സായിരുന്നു. മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട ായിരുന്നു. ശവസംസ്‌കാരം വൈകിട്ട് തൈയ്ക്കാട് ശാന്തികവാടത്തില്‍ നടക്കും. കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത്‌ […]

മാലിന്യക്കൂമ്പാരം ഇടിയുന്നു; ഭീതിയോടെ നാട്ടുകാര്‍

മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിന്റെ വെട്ടുകല്ലാംകുഴിയിലെ മാലിന്യക്കൂമ്പാരം ഇടിയുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. രണ്ടുവര്‍ഷം മുന്‍പ് മാലിന്യക്കൂമ്പാരം ഇടിഞ്ഞത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. മാലിന്യക്കൂമ്പാരം വിണ്ടുകീറി നില്‍ക്കുകയാണ്. ശക്തമായ ഒരു മഴ പെയ്താല്‍ മാലിന്യശേഖരം ഇടിഞ്ഞ് തോട്ടിലൂടെ മണിമലയാറ്റില്‍ എത്തും. പഞ്ചായത്തിന്റെ ഒന്നരയേക്കര്‍ സ്ഥലത്ത് 10 വര്‍ഷം മുന്‍പാണ് ഇവിടെ പഞ്ചായത്ത് മാലിന്യമിടാന്‍ തുടങ്ങിയത്. കൂമ്പാരത്തിന്റെ 20 മീറ്റര്‍ ചുറ്റളവില്‍ ആറ് കുടുംബങ്ങള്‍ ഉണ്ട്. റോഡില്‍നിന്ന് 200 മീറ്റര്‍ അകലം മാത്രമുള്ള മാലിന്യനിക്ഷേപത്തിനെതിരെ സുതാര്യകേരളം പരിപാടിയില്‍ 15 ദിവസത്തിനകം തീരുമാനം ഉണ്ടാക്കണമെന്ന […]

കടയില്‍നിന്ന് 4000 രൂപ തട്ടിയെടുത്തു

മുണ്ടക്കയം:കടയുടമ പറഞ്ഞെന്ന് അറിയിച്ച് അപരിചിതന്‍ വ്യാപാരസ്ഥാപനത്തില്‍നിന്ന് 4000 രൂപ തട്ടിയെടുത്തു. മുണ്ടക്കയം സെന്റര്‍ കവലയിലുള്ള ആല്‍ഫിയ ട്രാവല്‍സില്‍നിന്നാണ് പണം തട്ടിയത്. വെളുത്ത് ഉയരമുള്ള ചെറുപ്പക്കാരന്‍ ട്രാവല്‍സില്‍ എത്തി കടയുടമയായ നൗഷാദ് വെംബ്ലിയെ തിരക്കി. എറണാകുളത്ത് പോയതാണെന്ന് ജീവനക്കാരി പറഞ്ഞു. ഉടന്‍ ചെറുപ്പക്കാരന്‍ ഫോണില്‍ നൗഷാദ് വെംബ്ലിയോടെന്നപോലെ സംസാരിക്കുകയും 4000 രൂപ തരാന്‍ പറഞ്ഞതായി ജീവനക്കാരിയോട് പറയുകയും ചെയ്തു. പണം നല്‍കിയശേഷം പിന്നീട് ജീവനക്കാരി നൗഷാദ് വെംബ്ലിയെ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. മുണ്ടക്കയം പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി.

ആക്രിക്കടയുടെ ഗോഡൗണിന് തീപിടിച്ചു

മുണ്ടക്കയം:ആക്രിക്കടയുടെ ഗോഡൗണിലെ പേപ്പറുകള്‍ക്ക് തീപിടിച്ചു. ഗോഡൗണിലുണ്ടായിരുന്നു കാര്‍ട്ടണ്‍ ബോക്‌സുകളും പേപ്പറുകളും കത്തിനശിച്ചു. വെള്ളിയാഴ്ച പകല്‍ ഒരുമണിക്ക് മുണ്ടക്കയം ഗവ. ആസ്പത്രി കവലയിലാണ് സംഭവം. സമീപത്തുള്ള കടക്കാര്‍ ഓടിക്കൂടി തീയണച്ചതിനാല്‍ തീ മറ്റുള്ള കടകളിലേക്ക്‌വ്യാപിക്കാതിരുന്നു. കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി.

മുണ്ടക്കയത്ത് എല്‍.പി.ജി. പൊതുശ്മശാനം ഒരുങ്ങുന്നു

മുണ്ടക്കയം: പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത എല്‍.പി.ജി.പൊതുശ്മശാനം മുണ്ടക്കയത്ത് ഒരുങ്ങുന്നു. 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുണ്ടക്കയം പഞ്ചായത്തിന്റെ വരിക്കാനിയിലുള്ള അരയേക്കര്‍ സ്ഥലത്താണ് ശ്മശാനം നിര്‍മ്മിക്കുന്നത്. മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള കെട്ടിടം, കുഴല്‍കിണര്‍, പൂന്തോട്ടം, ആചാരാനുഷ്ഠാനങ്ങള്‍ നടത്താനുള്ള സ്ഥലം എന്നിവ ഒരുക്കും. 30 മീറ്റര്‍ ഉയരത്തില്‍ പുകക്കുഴല്‍ സ്ഥാപിക്കും. ഒരു മൃതദേഹം ദഹിപ്പിക്കാന്‍ 12 കിലോ എല്‍.പി.ജി. വേണം. ഒന്നര മണിക്കൂര്‍ സമയവും വേണം. ഒന്നരകിലോഗ്രാം അവശിഷ്ടമേ ഉണ്ടാകൂ. ഇതിനായി പ്രത്യേകം കുഴി നിര്‍മ്മിക്കും. ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക ജലത്തിലൂടെ കടന്നാണ് […]

ബാങ്ക് ഭരണസമിതി ജനപ്രതിനിധികളെ ആദരിച്ചു

മുണ്ടക്കയം: മുണ്ടക്കയം സര്‍വ്വീസ് സഹകരണബാങ്കിന്റെ പരിധിയിലുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിധികളെ ഭരണസമിതി ആദരിച്ചു. പൊതുജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് കൂട്ടിക്കല്‍, മുണ്ടക്കയം പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിക്കാന്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്. ചടങ്ങില്‍ ജില്ലയിലെ മികച്ച പി.ടി.എ. അവാര്‍ഡ് ലഭിച്ച സി.എം.എസ്. എല്‍.പി.സ്‌കൂള്‍ എച്ച്.എം. റെജിമോന്‍ ചെറിയാന്‍, പി.ടി.എ.പ്രസിഡന്റ് കെ.ബി.മോഹനന്‍ എന്നിവരെയും ആദരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി.കുര്യന്റെ അധ്യക്ഷതയില്‍ വൈ.എം.സി.എ. പ്രസിഡന്റ് ഡോ.എം.സി.ജോസഫ്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്.ബഞ്ചമിന്‍, മുണ്ടക്കയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബിന മാത്യു, സെക്രട്ടറി ഷാജി […]

വൈദ്യുതി മുടങ്ങും

മുണ്ടക്കയം: വണ്ടന്‍പതാല്‍, വരിക്കാനി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക്: ഉദ്യോഗസ്ഥര്‍ ഹാജരാകാന്‍ ഉത്തരവ്

മുണ്ടക്കയം:മുണ്ടക്കയത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഹാജരാകാന്‍ അദാലത്ത് കോടതിയുടെ ഉത്തരവ്. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പൊന്‍കുന്നം ജോയിന്റ് ആര്‍.ടി.ഒ., കാഞ്ഞിരപ്പള്ളി സി.ഐ., എന്‍.എച്ച്. വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരോട് ഒക്‌ടോബര്‍ 3ന് ലീഗല്‍ സര്‍വ്വീസ് അതോറിട്ടി അദാലത്ത് കോടതിയില്‍ ഹാജരാകാനാണ് അദാലത്ത് കമ്മിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. പി.യു.സി.എല്‍. ജനറല്‍ സെക്രട്ടറി എച്ച്.അബ്ദുള്‍ അസീസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ദേശീയപാതയുടെ വീതിക്കുറവും ബൈപ്പാസിന്റെ അഭാവവും ടൗണില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. വഴിയോരക്കച്ചവടവും […]

അന്തര്‍ദേശീയ പെയിന്റിങ് മത്സരത്തില്‍ മുണ്ടക്കയം സ്വദേശിക്ക് രണ്ടാംസ്ഥാനം

ചിറ്റടി(മുണ്ടക്കയം):അന്തര്‍ദേശീയ ജലച്ചായ പെയിന്റിങ് മത്സരത്തില്‍ മുണ്ടക്കയം ചിറ്റടി ഗുരുവിലാസത്തില്‍ ജി.എന്‍.മധുവിന് രണ്ടാംസ്ഥാനം. ഉക്രെയിന്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ വാട്ടര്‍കളര്‍ സൊസൈറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. ഓണ്‍ലൈനായി നടത്തിയ മത്സരത്തില്‍ 40,000പേര്‍ പങ്കെടുത്തു. നിഴലും വെളിച്ചവും സമന്വയിപ്പിച്ച് മധു രചിച്ച ‘സ്റ്റില്‍ ലൈറ്റ്’ ചിത്രമാണ് സമ്മാനാര്‍ഹമായത്. സ്‌കൂള്‍വിദ്യാര്‍ഥിയായിരിക്കെതന്നെ ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മധുവിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുണ്ടക്കയം സെന്റ് ആന്റണീസ്, കോരുത്തോട് സി.കെ.എം.സ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ചേര്‍ന്നു. അവിടെനിന്ന് അഡ്വര്‍ടൈസിങ് ആന്‍ഡ് ഗ്രാഫിക് ഡിസൈനിങ്ങില്‍ […]

മൂന്നംഗസംഘം വീടുകയറി മര്‍ദിച്ചതായി പരാതി

മുണ്ടക്കയം:സ്വന്തം സഹോദരന്റെ നേതൃത്വത്തില്‍ ഓട്ടോയിലെത്തിയ സംഘം വീട്ടമ്മയേയും കുടുംബത്തേയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. ചിറ്റടി വടശേരി ലെബറ്റ് ദാനിയേല്‍(40), ഭാര്യ ആശ(33), മകളായ ലീബ(10) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കാഞ്ഞിരപ്പള്ളി തലൂക്കാസ്പത്രിയില്‍ ചികിത്സയിലാണ്. ലെബറ്റിന്റെ ഭാര്യ ആശയുടെ സഹോദരന്‍ വിനീതിന്റെ നേതൃത്വത്തിലാണ് അക്രമിച്ചതെന്ന് ആശ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 8.30ന് ചിറ്റടിയിലാണ് സംഭവം. സംഭവത്തെപ്പറ്റി ലെബറ്റും ആശയും പറയുന്നതിങ്ങനെ. പ്രണയ വിവാഹിതരായ ഇരുവരും ആശയുടെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. തടിക്കച്ചവടം നടത്തുന്ന ലെബറ്റും കുടുംബവും കഴിഞ്ഞ […]

മോഷ്ടാക്കളുടെ ഭീഷണിയില്‍ ഒരുഗ്രാമം; പോലീസ് എയ്ഡ്‌പോസ്റ്റ് ശൂന്യം

കൂട്ടിക്കല്‍: മോഷ്ടാക്കള്‍ വിലസുന്ന ഒരു ഗ്രാമം, പോലീസ് എയ്ഡ് പോസ്റ്റാണെങ്കില്‍ ശൂന്യം. കൂട്ടിക്കല്‍ പഞ്ചായത്താണ് മോഷ്ടാക്കളുടെ ഭീഷണിയില്‍ വിറയ്ക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ അരങ്ങേറിയത് അഞ്ച് മോഷണങ്ങള്‍. വാഗമണ്‍, കോലാഹലമേട്, ഈരാറ്റുപേട്ട, ആനക്കുഴിവരെ നീണ്ടുകിടക്കുന്ന പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ക്രമസമാധാനത്തിന് പോലീസ് എത്തേണ്ടത് കിലോമീറ്ററുകള്‍ക്കപ്പുറം മുണ്ടക്കയത്തുനിന്ന്. ക്രമസമാധാനപാലനത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ചിരുന്ന ഔട്ട്‌പോസ്റ്റില്‍ നാല്‌പോലീസുകാരും ഒരു എ.എസ്.ഐ.യും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരുമില്ല.പട്രോളിങ് പാര്‍ട്ടി വല്ലപ്പോഴും എത്തും. ഔട്ട്‌പോസ്റ്റിലെ മൂന്ന് ക്വാര്‍ട്ടേഴ്‌സുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. ഇത് മോഷ്ടാക്കള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും സഹായകമാകുന്നു. എല്ലാ […]

ഗവ. ചീഫ് വിപ്പിന്റെ ഇടപെടലില്‍ വിവാദത്തിന് വിരാമം

മുരിക്കുംവയല്‍ (മുണ്ടക്കയം):മരുന്നുതളിച്ച് വനിതാ സ്റ്റാഫ്മുറി വൃത്തിയാക്കിയതിനെ തുടര്‍ന്ന് മുരിക്കുംവയല്‍ ഗവ. സ്‌കൂളിലെ 15 അധ്യാപികമാര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് വിരാമം. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അധ്യാപികമാര്‍, പി.ടി.എ. നപ്രസിഡന്റ്, സ്‌കൂള്‍ അധികൃതര്‍, വിവിധ കക്ഷിനേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമുണ്ടായത്. വിവാദം സ്‌കൂളിന്റെ നപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന സാഹചര്യത്തില്‍ ചീഫ് വിപ്പ് ഇടപെട്ട് നാലുമണിക്കൂറോളം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമായത്. ഇതനുസരിച്ച് 18-ാം തിയ്യതി സ്‌കൂളില്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പി.ടി.എ. നപ്രസിഡന്റ് തല്‍സ്ഥാനം രാജിവയ്ക്കും. വിദഗ്ദ്ധചികിത്സ […]

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മിനിലോറി കല്ലുകൊണ്ടിടിച്ച് തകര്‍ത്തു

വെള്ളനാടി(മുണ്ടക്കയം): വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മിനിലോറി സാമൂഹികവിരുദ്ധര്‍ കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തു. വെള്ളനാടി അഞ്ചുകുളം ഷാമോന്റെ മിനിലോറിയാണ് തകര്‍ത്തത്. ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ബഹളംകേട്ട് ഉണര്‍ന്ന് ഓടിയെത്തിയ വീട്ടുകാര്‍ക്കുനേരെ കല്ലെറിഞ്ഞ് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് അന്വേഷണം തുടങ്ങി.

വനിതാ കമ്മീഷന്‍ തെളിവെടുത്തു

മുരിക്കുംവയല്‍ (മുണ്ടക്കയം):മുരിക്കുംവയല്‍ ഗവ. സ്‌കൂളില്‍ അധ്യാപികമാര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി സ്‌കൂളിലെത്തി തെളിവെടുത്തു. ദേഹാസ്വാസ്ഥ്യം ഉണ്ടായ 15അധ്യാപികമാരില്‍നിന്ന് അവര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അധ്യാപികമാര്‍ കമ്മീഷന്‍ അംഗത്തിന് രേഖാമൂലം പരാതി നല്‍കി. അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ അധ്യാപികമാര്‍ക്ക് സ്റ്റാഫ് റൂമിലും ബാത്ത്‌റൂമിലും കയറിയതുമുതല്‍ ദേഹം ചൊറിച്ചില്‍, ഛര്‍ദ്ദി, തലമുടി കൊഴിച്ചില്‍, ദേഹത്ത് പൊള്ളല്‍ എന്നിവ ഉണ്ടായതായി അധ്യാപികമാര്‍ പ്രമീളാദേവിയോട് പരാതിപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ വിവരിക്കുന്നതിനിടയില്‍ ചില അധ്യാപികമാര്‍ വിങ്ങിപ്പൊട്ടി. ഏതു കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് […]

ആറിനെ രക്ഷിക്കാന്‍ നാട്ടാരുടെ കൂട്ടായ്മ

ഏന്തയാര്‍:മരണമണികേട്ട് അവരുണര്‍ന്നു; മാലിന്യ നിക്ഷേപത്താല്‍ നിമിഷംപ്രതി മരിക്കുന്ന പുല്ലകയാറിന്റെ രക്ഷയ്ക്കായി നാട്ടാര്‍ ഒത്തുചേര്‍ന്നു. ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസായ പുല്ലകയാറിന്റെ രക്ഷയ്ക്കായി പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ പുല്ലകയാര്‍ സംരക്ഷണസമിതി രൂപവല്‍ക്കരിച്ചു. അറവുശാലയിലെ മാലിന്യം ഉള്‍പ്പെടെ വന്‍തോതില്‍ മാലിന്യം പുല്ലകയാറില്‍ എത്തുന്നു. അറവുശാലയില്‍നിന്നുള്ള ചോര കട്ടയായി ഒഴുകുന്നത് നിത്യസംഭവമാണ്. ഇതിന് ശാശ്വത പരിഹാരത്തിനായി പഞ്ചായത്തിന്റെ സഹകരണത്തോടെ പുല്ലകയാറിനെ മാലിന്യമുക്തമാക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ് നാട്ടാരുടെ കുട്ടായ്മ. ഏന്തയാര്‍ വ്യാപാരഭവനില്‍ പഞ്ചായത്തംഗം കെ.എസ്. മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റ്റി.എച്ച്.അബ്ദു, കുസുമം മുരളി, […]

വനിതാസ്റ്റാഫ്മുറിയില്‍ മരുന്ന് തളിച്ചു; അധ്യാപികമാര്‍ക്ക് ദേഹാസ്വാസ്ഥ്യം

മുരിക്കുംവയല്‍ (മുണ്ടക്കയം):സ്‌കൂളിലെ വനിതാസ്റ്റാഫിന്റെ മുറി മരുന്നുതളിച്ച് വൃത്തിയാക്കിയതിനെത്തുടര്‍ന്ന് അധ്യാപികമാര്‍ക്ക് ദേഹാസ്വാസ്ഥ്യം. മുരിക്കുംവയല്‍ ഗവ. വൊക്കേഷണല്‍ ഹൈസ്‌കൂളിലെ അധ്യാപികമാര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ദേഹം മുഴുവന്‍ ചൊറിച്ചിലും ഛര്‍ദിയും അനുഭവപ്പെട്ടതിനാല്‍ അധ്യാപികമാര്‍ ചികിത്സ തേടി. 15 അധ്യാപികമാര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മൂട്ടയെയും മറ്റുകീടങ്ങളെയും ഒഴിവാക്കാനായി ഓണാവധി സമയത്താണ് പി.ടി.എ. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മരുന്ന് തളിച്ചത്. അവധി കഴിഞ്ഞ് ജോലിക്കെത്തി സ്റ്റാഫ്‌റൂമില്‍ ഇരുന്നപ്പോഴാണ് അധ്യാപികമാര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായത്. അധ്യാപികമാരുടെ പരാതിയെത്തുടര്‍ന്ന് അടിയന്തര പി.ടി.എ.യോഗം വിളിച്ചു. യോഗത്തില്‍, ഫിനോളും യൂക്കാലിപ്റ്റ്‌സും ചേര്‍ന്ന മിശ്രിതമാണ് […]

ഏന്തയാറ്റില്‍ രണ്ടുവീടുകളില്‍ മോഷണശ്രമം

ഏന്തയാര്‍: ഏന്തയാറ്റില്‍ രണ്ടുവീടുകളില്‍ മോഷണശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഏന്തയാര്‍ ടൗണില്‍ ചീരന്‍ചിറ ജോസിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ അകത്തുകയറി. ശബ്ദംകേട്ട് ഉണര്‍ന്ന അയല്‍ക്കാര്‍ ബഹളമുണ്ടാക്കിയപ്പോഴേയ്ക്കും മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു. നാട്ടുകാരും വിവരം അറിഞ്ഞ് എത്തിയ പോലീസും തിരച്ചില്‍ നടത്തുന്നതിനിടയില്‍ രണ്ട് കിലോമീറ്റര്‍ അകലത്തില്‍ പുല്ലുരുത്തിയില്‍ തോമസ്‌ജോസഫിന്റെ വീട്ടില്‍ മോഷ്ടാക്കള്‍ കയറി. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ മോഷ്ടാക്കള്‍ കല്ലെറിഞ്ഞ് ഇവരെ ഓടിക്കുകയായിരുന്നു. കഴിഞ്ഞയിടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ […]

പാലക്കാടന്‍ കരിമ്പന കരിക്ക്

മുണ്ടക്കയം: പാലക്കാടന്‍ കരിമ്പന കരിക്കിന്റെ രുചി ദേശീയപാതയില്‍ സുലഭം. കോട്ടയത്തുകാര്‍ക്ക് കേട്ടറിവുമാത്രമുള്ള കരിമ്പനക്കരിക്ക് ഇപ്പോള്‍ റോഡരികളില്‍ സുലഭമായി വില്പന നടക്കുന്നു. പാതയോരങ്ങളില്‍ സജീവമായിരുന്ന, കരിമ്പിന്‍ജ്യൂസ് വില്പനക്കാര്‍ പിന്‍വാങ്ങിയതോടെയാണ് ഇവര്‍ എത്തിയത്. കോട്ടയം കളത്തിപ്പടിമുതല്‍ മുണ്ടക്കയംവരെ പാതയോരത്ത് കരിക്കിന്റെ ശേഖരവുമായി തമിഴ്‌നാട്ടുകാരായ വില്പനക്കാര്‍ സജീവമാണ്. 10 രൂപയാണ് ഒരെണ്ണത്തിന്റെ വില. കട്ടിയായ കരിക്കിന്റെ വെള്ളവും 10 രൂപയ്ക്ക് ലഭ്യമാണ്. കരിക്കിന്‍വെള്ളം പനയോലയിലുണ്ടാക്കിയ കുമ്പിളിലാണ് നല്‍കുന്നത്. കലര്‍പ്പില്ലാത്ത ഭക്ഷണമായതിനാല്‍ കരിമ്പനക്കരിക്കിന് ആവശ്യക്കാര്‍ ഏറെയാണ്.

പുത്തന്‍ചന്ത കെ.എസ്.ആര്‍.ടി.സി.ബസ്സ്റ്റാന്‍ഡിന് 69 ലക്ഷം

മുണ്ടക്കയം: നീണ്ട കാത്തിരിപ്പിനൊടുവില്‍ മുണ്ടക്കയം കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡ് യാഥാര്‍ഥ്യത്തിലേക്ക്. ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് എം.എല്‍,എ.യുടെഫണ്ടില്‍നിന്ന് 69 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്തിന്റെ പുത്തന്‍ചന്തയിലെ മിനി ബസ്സ്റ്റാന്‍ഡാണ് കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ് സെന്ററിനായി വിട്ടുകൊടുക്കുന്നത്. 60സെന്റ് സ്ഥലവും നാലുമുറികളുള്ള കെട്ടിടവും ഇതില്‍ ഉള്‍പ്പെടും. ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച് രണ്ടുമുറി നല്‍കും. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സ്ഥലം നല്‍കാന്‍ പഞ്ചായത്ത് ഐക്യകണേ്ഠന പ്രമേയം പാസാക്കിയിരുന്നു.

‘കണിക’യിലൂടെ സി.എം.എസ്. എല്‍.പി.സ്‌കൂളിന് വീണ്ടും പി.ടി.എ. പുരസ്‌കാരം

മുണ്ടക്കയം:അക്ഷരമുത്തശ്ശിയായ സി.എം.എസ്. എല്‍.പി.സ്‌കൂള്‍ പി.ടി.എ.ക്ക് രണ്ടാംതവണയും പുരസ്‌കാരം. കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ നടത്തിയ ‘കണിക’ ശാസ്ത്രപ്രദര്‍ശനമാണ് ജില്ലയിലെ മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. പി.ടി.എ.യുടെ നേതൃത്വത്തിലാണ് ശാസ്ത്രപ്രദര്‍ശനം നടന്നത്. പ്ലാസ്റ്റിക് വിപത്തിനെതിരെ പി.ടി.എ.നിര്‍മ്മിച്ച് നല്‍കുന്ന ഹരിതസ്‌കൂള്‍ ബാഗ് യൂണിറ്റും സ്‌കൂളിന്റെ വികസനത്തിനായുള്ള പി.ടി.എ.യുടെ പ്രവര്‍ത്തനമികവും പുരസ്‌കാരം ലഭിക്കുന്നതിന് സഹായകമായി. വെള്ളിയാഴ്ച കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് കെ.സി.മോഹനന്‍ , വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോണ്‍, ദീപ റ്റിജോ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

ചുമടിറക്കി കഴിഞ്ഞകാലം ഇവിടെ വിശ്രമിക്കുന്നു

മുണ്ടക്കയം:ദശാബ്ദങ്ങള്‍ക്ക് മുമ്പുവരെ വഴിയാത്രക്കാര്‍ക്ക് ആശ്രയമായി നിലകൊണ്ട ചുമടുതാങ്ങി അക്കാലത്തിന്റെ പ്രതീകമായി ഇന്നും. മുണ്ടക്കയം-മതമ്പ റോഡില്‍ ടി.ആര്‍.ആന്‍ഡ് ടി.എസ്റ്റേറ്റിലെ മാട്ടുപ്പെട്ടിയിലാണ് ഗതകാല സ്മരണകള്‍ ഉണര്‍ത്തി ചുമടുതാങ്ങി നിലകൊള്ളുന്നത്. മതമ്പ, വള്ളിയങ്കാവ് കൊമ്പുകുത്തി തെക്കേമല, എന്നിവിടങ്ങളിലേക്ക് എത്താനുള്ള ഏകമാര്‍ഗ്ഗം മുണ്ടക്കയത്തുനിന്ന് മതമ്പയ്ക്കുള്ള സായിപ്പന്‍മാരുടെ റോഡായിരുന്നു. വാഹനസൗകര്യമില്ലാതിരുന്നതിനാല്‍ തലച്ചുമടിലാണ് സാധനങ്ങള്‍ കൊണ്ടുപോയിരുന്നത്. ചുമട് എടുത്ത് തളര്‍ന്നുവരുമ്പോള്‍ പരസഹായമില്ലാതെ ഇറക്കിവയ്ക്കാനും തിരിച്ചു തലയിലേറ്റാനുമാണ് ചുമടുതാങ്ങികളെ ഉപയോഗിച്ചിരുന്നത്. വാഹനസൗകര്യം ആയപ്പേഴും മേഖലയിലേക്ക് ഉണ്ടായിരുന്നത് ഒരു സ്വകാര്യ ബസ് മാത്രമായിരുന്നതിനാല്‍ ചുമടുതാങ്ങി 10 വര്‍ഷം മുന്‍പുവരെ […]

ഓണം: സ്വകാര്യബസ്സുകളും അവധിയാക്കി; യാത്രക്കാര്‍ വഴിയില്‍ കാത്തുനിന്ന് വലഞ്ഞു

സ്വകാര്യ ബസ്സുകള്‍ മാത്രമുള്ള റൂട്ടുകളിലെ യാത്രക്കാര്‍ തിരുവോണദിവസം വലഞ്ഞു. ഓണത്തിന് ഭൂരിഭാഗം സ്വകാര്യബസ് സര്‍വീസുകളും മുടങ്ങിയതോടെ ഓണാഘോഷത്തിന് സകുടുംബ യാത്രകള്‍ക്കിറങ്ങിത്തിരിച്ചവര്‍ മണിക്കൂറുകള്‍ വഴിയില്‍ക്കുടുങ്ങി. ഒറ്റ ബസ് മാത്രമുള്ള സ്വകാര്യ ബസ് കമ്പനികള്‍ ഭൂരിഭാഗവും ബുധനാഴ്ച ഓടിയില്ല. ഇത്തരം ബസ്സുകള്‍ ഓടുന്ന റൂട്ടില്‍ ട്രാന്‍. ബസ്സുകള്‍ ഇല്ലതാനും. ഗ്രാമീണമേഖലയിലെ ഇത്തരം റൂട്ടുകളില്‍ ഭൂരിപക്ഷം ബസ്സുകളും ഇല്ലാതായതോടെ തിരുവോണത്തിന് ബന്ധുവീടുകളിലേക്കുള്ള യാത്രയാണ് പലര്‍ക്കും മുടങ്ങിയത്. ബസ് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ പലരും മണിക്കൂറുകള്‍ കാത്തുനിന്ന് എപ്പോഴെങ്കിലും എത്തിയ ബസ്സുകളില്‍ യാത്രചെയ്യേണ്ടിവ

ചതയദിനാഘോഷം ഇന്ന്

പൊന്‍കുന്നം: ശ്രീനാരായണ ഗുരുദേവന്റെ 158-ാം ജയന്തിയാഘോഷത്തിന്റെ ഭാഗമായി പൊന്‍കുന്നം 1044-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തില്‍ രാവിലെ 10.ന് വാഹനഘോഷയാത്ര. 1 മണിക്ക് ശ്രീനാരായണഓഡിറ്റോറിയത്തില്‍ അനുമോദനസമ്മേളനം. രണ്ടുമണിക്ക് ഗുരുദേവക്ഷേത്രാങ്കണത്തില്‍നിന്ന് ജയന്തി മഹാഘോഷയാത്ര. ഗുരുക്ഷേത്രത്തില്‍ രാവിലെ തമ്പലക്കാട് മോഹനന്‍ ശാന്തിയുടെ കാര്‍മികത്വത്തില്‍ ഗുരുപൂജയും വിശേഷാല്‍ പൂജകളും നടത്തും. എലിക്കുളം: 45-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തില്‍ വെള്ളിയാഴ്ച ശ്രീനാരായണഗുരു ജയന്തിയാഘോഷം. രാവിലെ 6.30ന് ആളുറുമ്പിലെ ഗുരുക്ഷേത്രത്തില്‍ ഗുരുപൂജ. 8.30ന് പതാകഉയര്‍ത്തല്‍, 10ന് കുരുവികൂട് കവലയില്‍ നിന്ന് ജയന്തി രഥഘോഷയാത്ര. 11.45ന് പ്രസിഡന്റ് […]

മോട്ടോര്‍ പണിമുടക്കി; മുണ്ടക്കയത്ത് രണ്ടാഴ്ചയായി ജലവിതരണം ഇല്ല

മുണ്ടക്കയം: മുണ്ടക്കയത്ത് ജലവിതരണം നിലച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. പകരക്കാരന്‍ മോട്ടോര്‍ പണിമുടക്കിയതാണ് കാരണം. മോട്ടോര്‍ ശരിയാക്കാത്തത് ജീവനക്കാരുടെ അനാസ്ഥയെന്ന് ആരോപണം. മണിമലയാറ്റില്‍ ഉപ്പുനീറ്റുകയത്തില്‍ നിന്നാണ് പമ്പ്ഹൗസിലേക്ക് വെള്ളം നിറയ്ക്കുന്നത്. കണ്ടങ്കയത്തുള്ള ഓവര്‍ഹെഡ് ടാങ്കിലേക്ക് വെള്ളം എത്തിച്ചാണ് മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും വെള്ളം എത്തിക്കുന്നത്.

കാല്‍കോടി നേടിയ ഭാഗ്യവാനെ കാണാനില്ല

കാഞ്ഞിരപ്പള്ളി: അക്ഷയ ലോട്ടറിയുടെ കാല്‍ക്കോടി രൂപ നേടിയ ഭാഗ്യവാനെ തേടി ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റ് അലയുന്നു. മുണ്ടക്കയത്തിനുസമീപം കൂട്ടിക്കല്‍ ഭാഗത്ത് ടിക്കറ്റ് വില്‍പ്പന നടത്തുന്ന ജലീലാണ് ഭാഗ്യവാനെ തെരയുന്നത്. ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ 25 ലക്ഷം സമ്മാനമടിച്ച ടിക്കറ്റ് എടുത്തത് കൂട്ടിക്കല്‍ ടൗണിലുള്ള ഒരാളാണെന്ന് ജലീല്‍ ഓര്‍ക്കുന്നു. ജലീല്‍ മുണ്ടക്കയം പികെഎസ് ലക്കി സെന്ററില്‍നിന്നാണ് വില്‍പ്പനയ്ക്കായി ടിക്കറ്റെടുത്തത്.

മുണ്ടക്കയത് കെട്ടിടത്തില്‍നിന്ന് വീണുമരിച്ച ഒഡീഷക്കാരന്റെ അമ്മയും സഹോദരനും സഹായം തേടി എത്തി

കെട്ടിടം പണിയ്ക്കിടെ അപകടത്തില്‍ മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ അമ്മയും സഹോദരനും സഹായം തേടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. മുണ്ടക്കയത്ത് കെട്ടിടം പണിയുന്നതിനിടെ താഴെവീണ് പരിക്കേറ്റ് രണ്ടുമാസം മുമ്പ് മെഡിക്കല്‍ കോളജില്‍ മരിച്ച ഒഡീഷ സ്വദേശി സഞ്ജീവിെന്‍റ (22) അമ്മയും 14കാരനായ സഹോദരനും മറ്റു രണ്ടുപേരുമാണ് നഷ്ടപരിഹാരം തേടി കോട്ടയത്തത്തെിയത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നേറ്റ നിര്‍മാണക്കമ്പനിയുടെ ഓഫിസിനുമുന്നില്‍ ഇവര്‍ കാത്തിരുന്ന് ഫലമില്ലാതായതോടെ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തേക്ക് വന്നത്. സഞ്ജീവ് മരിച്ചുകിടന്ന സ്ഥലമായതിനാല്‍ ഇവിടം മാത്രമായിരുന്നു ഇവര്‍ക്ക് […]

ദേശിയപാത അഥവ ഭാഗ്യനിർഭാഗ്യങ്ങളുടെ പരീക്ഷണശാല

ആയൂസിന്റെ ബലമറിയാൻ ജാതകം എഴുതിച്ചിട്ടില്ലാത്തവർ കൊല്ലം- തേനി ദേശിയപാതിയിലെ മലയോരമേഖലയിൽ മഴക്കാലത്ത് ബസ് യാത്ര ചെയ്താൽമതി. നിരവധി അപകടസാധ്യതകൾ മുഖാമുഖം കണ്ടും, പലപ്പോഴും തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവായി പോകുന്നതും നേരിട്ട് മനസിലാക്കി ആയൂർദൈർഘ്യം സ്വയം നിശ്ചയിക്കാം.

ഭക്ഷ്യവിഷബാധ; വനിതാ കമ്മീഷന്‍ അംഗം തെളിവെടുത്തു

കാഞ്ഞിരപ്പള്ളി:പീരുമേട് മോഡല്‍ തമിഴ് റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ കാഞ്ഞിരപ്പള്ളി താലൂക്കാസ്​പത്രിയിലെത്തിയ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി തെളിവെടുത്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ കേള്‍ക്കുകയും നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. സ്‌കൂളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നേരെയുള്ള പീഡനത്തിന് പരിഹാരം ഉണ്ടാക്കുമെന്നും പ്രമീളാദേവി പറഞ്ഞു. കാഞ്ഞിരപ്പള്ളി താലൂക്കാസ്​പത്രിയില്‍ 22 കുട്ടികളാണ് ചികിത്സതേടിയത്. ഇവര്‍ സുഖം പ്രാപിച്ചുവരുന്നു. ഇടുക്കി ജില്ലാ കളക്ടര്‍ ടി.ഭാസ്‌കരന്‍, ആരോഗ്യവകുപ്പധികൃതര്‍ എന്നിവര്‍ താലൂക്കാസ്​പത്രിയിലെത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് വനിതാ […]

ആദിവാസിവികസനത്തിന് തടസ്സം സംഘടനകളുടെ ആധിക്യം-പി.സി. ജോര്‍ജ്

മുണ്ടക്കയം: ആദിവാസിസമൂഹത്തിന്റെ വികസനത്തിന് തടസ്സമാകുന്നത് സംഘടനകളുടെ ആധിക്യമാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. 116 ആദിവാസി സംഘടനകള്‍ സംസ്ഥാനത്തുണ്ടെന്നും ഇവയെല്ലാം ചേര്‍ന്ന് ഒറ്റസംഘടനയാകണമെന്നും പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. ഐക്യമലയരയ മഹാസഭ സംസ്ഥാനതല നേതൃശില്പശാല മുണ്ടക്കയം വൈ.എം.സി.എ. ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സമുദായ ക്ഷേമനിധിപദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ 5000 കുടുംബങ്ങള്‍ അംഗങ്ങളാകും. 

Page 4 of 512345