repeat

ഡ്രൈവർമാരില്ല: കെഎസ്ആർടിസി സർവീസുകൾ അനിശ്ചിതത്വത്തിൽ

പൊൻകുന്നം ∙ ഡ്രൈവർമാരില്ലാത്തതിനാൽ പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകളുടെ സർവീസ് പ്രതിസന്ധിയിൽ. ഡിപ്പോയിൽ നിന്നുള്ള 42 സർവീസുകൾക്കായി വേണ്ടത് 100 ഡ്രൈവർമാരാണ്. എന്നാൽ 81 പേർ മാത്രമേ ഡിപ്പോയിലുള്ളൂ. അടുത്തിടെ അഞ്ചുപേർ വിരമിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. നിലവിലുള്ള 81 പേരിൽ മൂന്നു പേർ മെഡിക്കൽ ലീവിലുമാണ്. ജീവനക്കാരുടെ അഭാവം സർവീസ് മുടക്കത്തിലേക്കു വരെ എത്തിയിരിക്കുകയാണ്. അവശ്യ സർവീസ് സർവീസുകൾ മാത്രം നടത്തുന്നതിലേക്ക് എത്തുന്നതോടെ ഗ്രാമാന്തരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കേണ്ടി വരുമെന്ന അവസ്ഥയാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. ∙ എരുമേലി-പാലാ […]

തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് എ​രു​മേ​ലി​യി​ൽ ശു​ഭ​പ​ര്യ​വ​സാ​നം

എ​രു​മേ​ലി: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​കാ​ല​ത്തി​ന് എ​രു​മേ​ലി​യി​ൽ ഇ​ത്ത​വ​ണ ശു​ഭ പ​ര്യ​വ​സാ​നം. അ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞ​ത് പ്ര​ധാ​ന നേ​ട്ട​മാ​യി. പേ​ട്ട​തു​ള്ള​ലും ച​ന്ദ​ന​ക്കു​ടാ​ഘോ​ഷ​വും ഭം​ഗി​യാ​യി ന​ട​ന്നു. സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​താ​യി പ​രാ​തി​യി​ല്ല. പോ​ലീ​സ് ന​ട​ത്തി​യ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി ജ​ന​ങ്ങ​ൾ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ശു​ചീ​ക​ര​ണ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി. ഒ​പ്പം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​ശം​സ​യും നേ​ടി. കെ​എ​സ്ആ​ർ​ടി​സിക്ക് ​ഏ​റ്റ​വും മി​ക​ച്ച വ​രു​മാ​ന​മാ​ണ് ല​ഭി​ച്ച​ത്. ക​ച്ച​വ​ട​ക്കാ​ർ​ക്കു കാ​ര്യ​മാ​യ ന​ഷ്ട​ങ്ങ​ളി​ല്ല. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന തീ​ർ​ഥാ​ട​ന​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു സ​സ്യ​ജ​ന്യ കു​ങ്കു​മ​ങ്ങ​ൾ മാ​ന​വം സൊ​സൈ​റ്റി വി​ത​ര​ണം ചെ​യ്ത​ത്. […]

കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ലി​ലും പ​ഴ​യ​പ​ള്ളി​യി​ലും സംയുക്ത തി​രു​നാ​ൾ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ലും പ​​ഴ​​യ​​പ​​ള്ളി​​യി​​ലും പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ​​യും വി​​ശു​​ദ്ധ ഡൊ​​മി​​നി​​ക്കി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും തി​​രു​​നാ​​ൾ 26 മു​​ത​​ൽ 31 വ​​രെ ന​​ട​​ക്കും. 26ന് ​​വൈ​​കു​​ന്നേ​​രം 5.30ന് ​​ക​​ത്തീ​​ഡ്ര​​ലി​​ൽ കൊ​​ടി​​യേ​​റ്റ്, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന – വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ൽ. 27ന് ​​വൈ​​കു​​ന്നേ​​രം 4.30ന് ​​ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന – പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ. ​​മാ​​ർ​​ട്ടി​​ൻ വെ​​ള്ളി​​യാം​​കു​​ളം. 28ന് 3.30​​ന് ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന – വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ, വൈ​​കു​​ന്നേ​​രം ആ​​റി​​ന് പ​​ഴ​​യ​​പ​​ള്ളി​​യി​​ൽ കൊ​​ടി​​യേ​​റ്റ്, […]

സ്ത്രീകൾ മാലപൊട്ടിക്കാനെത്തും; ആൾക്കൂട്ടത്തിൽ തനിയെ അല്ലാതെ

വൈക്കം∙ ആൾക്കൂട്ടത്തിൽ ആരുമറിയാതെ മാല പൊട്ടിക്കാൻ വൈദഗ്ധ്യമുള്ള സംഘം ജില്ലയിൽ. ദേവാലയങ്ങളിൽ ഉൽസവ സീസണായതോടെയാണ് സ്ത്രീകളുടെ സംഘം കേരളത്തിലേക്ക് ഇര തേടിയിറങ്ങിയിരിക്കുന്നത്. പൊള്ളാച്ചിയിൽനിന്നാണ് കൂടുതൽ പേർ. പിടിക്കപ്പെട്ടാൽ ജാമ്യത്തിലെടുക്കാൻ കരം അടച്ച രസീതും ജാമ്യക്കാരുമായി കെ‍ാച്ചിയിൽനിന്നാണ് അഭിഭാഷകർ എത്തുന്നത് ∙ കണ്ടാൽ മോഷ്ടാവാണെന്ന് തോന്നുകേയില്ല മാല മോഷ്ടാക്കളുടെ ചിത്രം സഹിതം വൈക്കം പൊലീസ് ക്ഷേത്രഗോപുരത്തിൽ വച്ച മുന്നറിയിപ്പ് ബോർഡ് . ഇതിൽ വൈക്കത്ത് പിടികൂടിയ വിശാലവുമുണ്ട്. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് മോടിയിൽ അണിഞ്ഞൊരുങ്ങി ക്ഷേത്രങ്ങളിലും പള്ളികളിലും എത്തുന്ന […]

ടേക്ക് ഓവർ സർവീസുകൾ കെഎസ്ആർടിസിക്ക് പുതിയ വയ്യാവേലി

പൊൻകുന്നം∙ ‘ആകെ നഷ്ടത്തിലാണ്. അതിന്റെകൂടെ ഇത്തരം വയ്യാവേലിയും’. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആർടിസിക്കു ‘വയ്യാവേലിയാകുകയാണ്’ ടേക്ക് ഓവർ സർവീസുകൾ. ടേക്ക് ഓവർ സർവീസുകൾ ഒട്ടുമിക്കവയും നഷ്ടത്തിലാണെന്നു ജീവനക്കാരും അധികൃതരും പറയുന്നു. പൊൻകുന്നം-വൈറ്റില-ഗുരുവായൂർ-കോഴിക്കോട് സർവീസ് നടത്തുന്നതു ദിനംപ്രതി 5,000 രൂപ നഷ്ടത്തിൽ. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഒരുമാസമായി നിർത്തിവച്ചിരുന്ന പൊൻകുന്നം-കോഴിക്കോട് സർവീസ് ഇന്നലെ പുനരാരംഭിച്ചു. എറണാകുളത്തുനിന്നു കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിന്റെ റൂട്ട് ഏറ്റെടുത്ത് ഓടിച്ചിരുന്ന സർവീസ് പൊൻകുന്നത്തേക്കു നീട്ടിയതോടെയാണു നഷ്ടത്തിലായത്. കോടതി ഉത്തരവിനെ തുടർന്നാണു ചില സ്വകാര്യ ബസുകളുടെ […]

ഒരു ഗ്രാമം ഓർമയിൽ നിന്നും നാട്ടുചന്ത വീണ്ടെടുക്കുന്നു

മണിമല∙ നാലു പതിറ്റാണ്ടു മുമ്പ് മറവിയിലാണ്ടു പോയ ഒരു നാട്ടുചന്തയെ ഒരു പറ്റം ചെറുപ്പക്കാർ വീണ്ടെടുത്ത കഥയാണ് കോട്ടയം ജില്ലയിലെ വെള്ളാവൂർ എന്ന ഗ്രാമത്തിനു പറയാനുള്ളത്. ജില്ലയുടെ തെക്കേയറ്റത്ത് മണിമലയാറിന്റെ തീരത്തുള്ള ഗ്രാമത്തിന്റെ കവലയിൽ ഒരു പകൽ പച്ചക്കറിയും മീനും ഇറച്ചിയും പാത്രങ്ങളും നിരക്കുകയും രണ്ടായിരത്തോളം ആളുകൾ തടിച്ചുകൂടുകയും ചെയ്തപ്പോൾ ഉണർന്നത് ഒരു ഗ്രാമച്ചന്ത മാത്രമല്ല, പോയ ഒരു കാലത്തിന്റെ ഓർമകളും നന്മ നിറഞ്ഞ ഒരു വിപണി സംസ്കാരവും കൂടിയായിരുന്നു. വെള്ളാവൂർ ഗ്രാമദീപം കാർഷിക ക്ലബ്ബിന്റെയും കേരള […]

ബബിതയ്ക്ക് ഇനി ‘ജനമൈത്രി’ വീട്

കാഞ്ഞിരപ്പള്ളി ∙ ബബിതയ്ക്കും മകൾ സൈബയ്ക്കും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. സ്വന്തമായൊരു വീട് എന്ന ഇരുവരുടെയും സ്വപ്നം യാഥാർഥ്യമാക്കിയതു സുമനസ്സുകളുടെ സഹകരണത്തോടെ ജനമൈത്രി പൊലീസ്. 800 ചതുരശ്ര അടിയോളം വിസ്തീർണമുള്ള വീടാണു ജനമൈത്രി പൊലീസ് ബബിതയ്ക്കും മകൾക്കുമായി നിർമിച്ചത്. വീടിന്റെ താക്കോൽദാനം 26നു മന്ത്രി എം.എം.മണി നിർവഹിക്കും. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശുചിമുറി പോലുമില്ലാതെ, പലകകളും തുണികളും കൊണ്ടു മറച്ച ഒറ്റമുറി വീട്ടിൽനിന്നും കോടതി വിധിയെ തുടർന്നാണു പൊലീസിന് ഇവരെ ഇറക്കിവിടേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നു […]

മുണ്ടക്കയത്ത് നാടിനെ കുളിർപ്പിച്ച ആശ്വാസമഴ

മുണ്ടക്കയത്ത് നാടിനെ കുളിർപ്പിച്ച ആശ്വാസമഴ

മുണ്ടക്കയം : കൊടുംചൂടു കൊണ്ട് വലഞ്ഞ നാടിനെ കുളിർപ്പിച്ചു കൊണ്ട് ഇന്നലെ വൈകുന്നേരത്തോടെ മുണ്ടക്കയത്ത് കനത്ത വേനൽ മഴ പെയ്തു. രണ്ടു മാസത്തിൽ അധികമായി കൊടും ചൂടിൽ വലഞ്ഞ നാടിനു അത് ആശ്വാസമഴയായി ഭവിച്ചു. കുടിവെള്ളതിനയി നെട്ടോട്ടം ഓടിയിരുന്ന പലര്ക്കും മഴ താത്കാലിക ആശ്വാസമായി. മഴവെള്ളം ആവോളം പത്രങ്ങളിൽ ശേഖരിച്ചു വച്ചു. മഴ സംഭരണികളിലും മഴവെള്ളം ശേഖരിക്കുവാൻ സാധിച്ചു. കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ വീടുകളിലെ കുടുംബാംഗങ്ങള്‍ മഴയെ ആദരവോടെയാണ് സ്വീകരിച്ചത്.വീടുകളില്‍ ഉപ്പുചിരട്ട മുതല്‍ വലിയ […]

ഇ​ട​വ​ഴി തെളിച്ചു ; ഭീതിയകന്നു..

ഇ​ട​വ​ഴി തെളിച്ചു ; ഭീതിയകന്നു..

കാ​ഞ്ഞി​ര​പ്പ​ള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന്റെ പിറകിൽ കൂടി കോ​ക്കാ​പ്പ​ള്ളി റോ​ഡി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യിൽ കൂടി ദിവസവും നൂറുകണക്കിന് പെൺകുട്ടികളും, സ്‌കൂൾ വിദ്യാർത്ഥിനികളും, സ്ത്രീകളും നടന്നു പോകുന്നുണ്ടെങ്കിലും, അതിലൂടെ ഒറ്റയ്ക്ക് നടക്കുവാൻ ആരുമൊന്നു പേടിക്കും. സൈന്റ്റ് മേരീസ് സ്‌കൂളിലേക്ക് വിദ്യാർത്ഥിനികൾ ബസ്സിറങ്ങി നടന്നുപോകുന്ന പ്രധാന വഴിയാണത് സന്ധ്യ മയങ്ങിയാൽ പിന്നെ, ആ റോഡിൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ തമ്പടിക്കാറുണ്. ​മദ്യ​പാ​നി​ക​ളു​ടെ​യും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​രു​ടെ​യും കേ​ന്ദ്ര​മാ​ണ് ഈ ​ഇ​ട​വ​ഴി . മൂന്ന് വർഷങ്ങൾക്കു മുൻപ്, രണ്ടു പ്ലസ് വൺ സ്‌കൂൾ വിദ്യാർത്ഥിനികൾ ആ […]

പ​രി​ശോ​ധ​ന നി​ല​ച്ചു: തു​റ​ന്ന വാ​തി​ലു​ക​ളു​മാ​യി സ്വ​കാ​ര്യ​ബ​സു​ക​ൾ പാ​യു​ന്നു

: വാ​​തി​​ലു​​ക​​ൾ ഇ​​ല്ലാ​​തെ​​യും അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ വാ​​തി​​ൽ തു​​റ​​ന്നി​​ട്ടും സ്വ​​കാ​​ര്യ​​ബ​​സു​​ക​​ൾ പാ​​യു​​ന്നു. വ​​ലി​​യ അ​​പ​​ക​​ട​​സാ​​ധ്യ​​ത സൃ​​ഷ്ടി​​ച്ചു​​കൊ​​ണ്ടാ​​ണ് ബ​​സു​​ക​​ൾ പാ​​യു​​ന്ന​​ത്. മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നു​​ണ്ടെ​​ന്ന് പ​​റ​​യു​​ന്പോ​​ഴും അ​​ധി​​കൃ​​ത​​രു​​ടെ ക​​ണ്ണു​​വെ​​ട്ടി​​ച്ചു​​കൊ​​ണ്ടാ​​ണ് സ്വ​​കാ​​ര്യ ബ​​സു​​ക​​ളു​​ടെ പാ​​ച്ചി​​ൽ. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ ബ​​സി​​ൽ​​നി​​ന്നും തു​​റ​​ന്നി​​ട്ട വാ​​തി​​ലി​​ലൂ​​ടെ പു​​റ​​ത്തേ​​ക്കു വീ​​ണു ഗ​​ർ​​ഭി​​ണി മ​​രി​​ച്ച സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നു മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഈ​​രാ​​റ്റു​​പേ​​ട്ട സം​​ഭ​​വ​​ത്തി​​ൽ ബ​​സ് ഡ്രൈ​​വ​​ർ​​ക്കും ക​​ണ്ട​​ക്ട​​ർ​​ക്കു​​മെ​​തി​​രെ മ​​നഃ​​പൂ​​ർ​​വ​​മ​​ല്ലാ​​ത്ത ന​​ര​​ഹ​​ത്യ​​ക്കു കേ​​സെ​​ടു​​ത്ത് റി​​മാ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു. ബ​​സി​​ന്‍റെ പെ​​ർ​​മി​​റ്റും പ്ര​​തി​​ക​​ളു​​ടെ ലൈ​​സ​​ൻ​​സും റ​​ദ്ദാ​​ക്കി​​യി​​ട്ടു​​ണ്ട്. […]

കാ​ഞ്ഞി​ര​പ്പ​ള്ളി ചീ​ഞ്ഞു​നാ​റു​ന്നു: ഓ​ട​ക​ളി​ല്‍നി​ന്നു ദു​ര്‍​ഗ​ന്ധം

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യും ഓ​ട​ക​ളി​ൽ മ​ലി​ന ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും മൂ​ലം കാ​ഞ്ഞി​ര​പ്പ​ള്ളി ചീ​ഞ്ഞു​നാ​റു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​ർ ദു​ർ​ഗ​ന്ധം മു​ലം മൂ​ക്കു​പൊ​ത്തി സ്റ്റാ​ഡി​ന്‍റെ പു​റ​ത്തേ​ക്ക് ഓ​ടി​മാ​റു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ക​വാ​ട​ത്തി​ലു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഓ​ട​ക​ളി​ല്‍ നി​ന്നു​ള്ള ദു​ര്‍​ഗ​ന്ധം മൂ​ലം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഓ​ട​ക​ളി​ല്‍ മ​ലി​ന​ജ​ല​വും ച​പ്പു​ച​വ​റു​ക​ളും അ​ടി​ഞ്ഞ​തോ​ടെ അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധ​മാ​ണു​ണ്ടാ​കു​ന്ന​ത്. ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കി ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തോ​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നും ശു​ചി​ത്വ​മി​ഷ​നും പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും […]

റ​ബ​ർ ക​ർ​ഷ​ക​രെ നിലംപരിശാക്കാൻ ട​യ​ർ ക​ന്പ​നി​ക​ൾ

റ​​ബ​​റി​​ന് വി​​ല 100 രൂ​​പ ​പോ​​ലും കി​​ട്ടാ​​ത്ത സാ​​ഹ​​ച​​ര്യ​​മൊ​​രു​​ക്കാ​​ൻ ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ളു​​ടെ നീ​​ക്കം. കി​​ഴ​​ക്ക​​നേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു ക​​പ്പ് ലം​​പ് അ​​ഥ​​വാ റ​​ബ​​ർ പ​​ച്ചച്ചണ്ടി ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ൽ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​ക​​യാ​​ണ്. വാ​​ണി​​ജ്യ വ​​കു​​പ്പി​​ൽ ഉ​​ന്ന​​ത സ്വാ​​ധീ​​ന​​മു​​ള്ള ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ളെ ഇ​​തി​​നാ​​യി ച​​ർ​​ച്ച​​യ്ക്കു വി​​ളി​​ച്ചി​​രി​​ക്കെ ചെ​​റു​​കി​​ട റ​​ബ​​ർ ക​​ർ​​ഷ​​ക​​രു​​ടെ ഭാ​​വി​​യി​​ൽ ക​​രി​​നി​​ഴ​​ൽ വീ​​ഴു​​ക​​യാ​​ണ്. ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ, താ​​യ്‌​ല​​ൻ​​ഡ്, വി​​യ​​റ്റ്നാം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു റ​​ബ​​ർ ച​​ണ്ടി ക​​പ്പ​​ലി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു ട​​യ​​ർ വ്യ​​വ​​സാ​​യ​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​ണു നീ​​ക്കം. കി​​ഴ​​ക്ക​​നേ​​ഷ്യ​​ൻ […]

കിഴക്കൻ മലയോരങ്ങളിൽ തീപിടിത്ത സാധ്യത

മുണ്ടക്കയം ∙ വേനലിന്റെ ആരംഭത്തിൽ തന്നെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ തീപിടിത്ത സാധ്യത വർധിക്കുന്നു. റബർ മരങ്ങളുടെ ഇല കൊഴിയുന്ന സമയത്ത് കരിഞ്ഞുണങ്ങി നിലത്തുകിടക്കുന്ന ഇലകളിൽ വേഗത്തിൽ തീപടരാൻ സാധ്യതയുള്ളതാണ് ഭീതി വിതയ്ക്കുന്നത്. ഇന്നലെ മടുക്ക ചകിരിമേട്ടിൽ റബർ തോട്ടത്തിൽ തീപടർന്നെങ്കിലും കാര്യമായ നാശനഷ്ടം സംഭിച്ചില്ല. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജൂൺ വരെ കാലയളവിൽ ഇരുപതിലധികം തീപിടിത്തമാണ് മലയോര മേഖലയിൽ ഉണ്ടായത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം ഏക്കർ കത്തിനശിച്ചതിൽ രണ്ടായിരത്തിലധികം മരങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. […]

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവക്കൊടിയേറ്റ് 30ന്‌

ചിറക്കടവ് ∙ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം 30നു കൊടിയേറി ഫെബ്രുവരി എട്ടിന് ആറാട്ടോടെ സമാപിക്കും. 30നു വൈകിട്ട് അഞ്ചിനു കൊടിക്കൂറയ്ക്കു വരവേൽപ്. 6.30നു തന്ത്രി താഴമൺ കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി സി.കെ.വിക്രമൻനമ്പൂതിരിയുടെ കാർമികത്വത്തിലും കൊടിയേറ്റ്. ദേവസ്വം കമ്മിഷണർ സി.പി.രാമരാജ പ്രേമപ്രസാദ് കൊടിക്കീഴിലെ കെടാവിളക്ക് തെളിക്കും. ബേബി എം.മാരാരുടെ ശിക്ഷണത്തിൽ അഭ്യസിച്ച കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം. കലാവേദിയിൽ എട്ടിനു ഗാനസന്ധ്യ ശങ്കരാ ഓർക്കസ്ട്ര കോട്ടയം. 31നു രാവിലെ 10ന് ഉത്സവബലി, 12.30 ന് ഉത്സവബലിദർശനം. വൈകിട്ട് 6.30 നു […]

പഞ്ചായത്ത് കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പു തൂൺ ശരണം

പൊൻകുന്നം ∙ പ്രൗഢി മാത്രമേയുള്ളൂ രാജേന്ദ്ര മൈതാനത്തെ പഞ്ചായത്ത് കിണറിന്. പൊൻകുന്നത്തെ ജലക്ഷാമം പരിഹരിക്കുന്ന കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പ് കെട്ടിമുറുക്കിയ താൽക്കാലിക തൂണിലെ കപ്പിയും കയറും. പൊൻകുന്നം ടൗണിലെ ഒട്ടുമിക്ക കടകളിലും വെള്ളമെടുക്കുന്നത് ഈ കിണറ്റിൽ നിന്നാണ്. നൂറു വർഷത്തിലേറെ പഴക്കമുള്ള പഞ്ചായത്ത് കിണറിന്റെ കരിങ്കൽ തൂണ് കഴിഞ്ഞവർഷം വാഹനം ഇടിച്ചു തകർന്നു. തകർന്ന തൂണിന്റെ കരിങ്കല്ലുകൾ കിണറിന്റെ മുകളിലെ ഇരുമ്പുവലയിൽ തടഞ്ഞുകിടക്കുകയാണ്. ഒട്ടേറെപ്പേർ ദിവസവും വെള്ളം കോരുന്ന കിണറാണ്. ഇരുവശങ്ങളിലുമുള്ള തൂണുകളിലിട്ട കമ്പിയിൽ കപ്പിയിട്ടാണു […]

മിനി ബൈപാസ് നിർമാണം പാതിവഴിയിൽ നിലച്ചു; കാടു കയറി മൂടിയ വഴിയിൽ മാലിന്യ കൂമ്പാരങ്ങൾ

കാഞ്ഞിരപ്പള്ളി ∙ നിർമാണം പാതിവഴിയിൽ നിലച്ചതോടെ കാടുമൂടിയ മിനി ബൈപാസിൽ മാലിന്യ നിക്ഷേപവും പതിവായി. ചിറ്റാർ പുഴയോരത്തുകൂടി നിർമിച്ച മിനി ബൈപാസാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നത്. പുഴയുടെയും പുഴയോരത്തെ ബൈപാസിന്റെയും സ്ഥിതി ശോചനീയമാണ്. നഗരത്തിലെ മാലിന്യങ്ങളിൽ ഭൂരിഭാഗവും വന്നെത്തുന്നതു പുഴയിലും പുഴയോരത്തെ കാടുപിടിച്ച ബൈപാസിലുമാണ്. ഒരു കോടി ഇരുപതു ലക്ഷം രൂപ ചെലവഴിച്ച ബൈപാസാണു കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും നശിക്കുന്നത്. ചിറ്റാർ പുഴയുടെ ഒരുവശവും പുഴയോടു ചേർന്നുള്ള പുറമ്പോക്കും കെട്ടിയെടുത്താണു മിനി ബൈപാസ് നിർമാണം ആരംഭിച്ചത്. പദ്ധതിക്കു പൂർണമായ […]

സംഗീതത്തിലൂടെ രോഗത്തെ മറികടന്ന് സതീഷ് ചന്ദ്രൻ

പൊൻകുന്നം ∙ വൈകല്യത്തെ പാടി തോൽപ്പിക്കുകയാണ് സതീഷ് ചന്ദ്രൻ എന്ന വില്ലേജ് ഓഫിസ് ജീവനക്കാരൻ. ഓരോ കച്ചേരി കഴിയുമ്പോഴും കിട്ടുന്ന പ്രോത്സാഹനങ്ങളാണ് സെറിബ്രൽ പാഴ്‌സി രോഗം നൽകിയ വൈകല്യം മറികടക്കാനുള്ള ആത്മവിശ്വാസം നൽകുന്നതെന്നു സതീഷ് ചന്ദ്രൻ പറയുന്നു. ഇളങ്ങുളം കുളങ്ങരപുല്ലാട്ട് പരേതരായ രാമചന്ദ്രൻ നായർ-കല്യാണിയമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനായ സതീഷ് ചന്ദ്രൻ കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസിലെ പാർട്‌ടൈം ജീവനക്കാരാനാണ്. 11 വർഷമായി ക്ഷേത്രങ്ങളിൽ സംഗീതക്കച്ചേരി നടത്തുന്നു. ഇതിനൊപ്പം മിമിക്രിയും കവിതാ ആലാപനത്തിലും കഴിവു തെളിയിച്ച ഈ […]

പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ അമിതവേഗം പരിശോധിക്കുവാൻ നി​രീ​ക്ഷ​ണകാ​മ​റകൾ സ്ഥാപിക്കും

പൊൻകുന്നം : അപകടങ്ങൾ തുടർക്കഥയായി മാ​​റി​​യ പാ​​ലാ-​​പൊ​​ൻ​​കു​​ന്നം സം​​സ്ഥാ​​ന പാ​​ത​​യി​​ൽ അമിതവേഗം പരിശോധിക്കുവാൻ നി​​രീ​​ക്ഷ​​ണ കാ​​മ​​റകൾ സ്ഥാ​​പി​​ക്കും. മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്‍റെ എ​​റ​​ണാ​​കു​​ളം കേ​​ന്ദ്ര​​മാ​​യ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് വി​​ഭാ​​ഗം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​രു​​പ​​ത് അ​​പ​​ക​​ട സാ​​ധ്യ​​താ പോ​​യി​​ന്‍റു​​ക​​ളാ​​ണു ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​ന് അ​​ശാ​​സ്ത്രീ​​യ​​ത​​യും അ​​മി​​ത​​വേ​​ഗ​​വു​​മാ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​മെ​​ന്ന് ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​ന്നാം ഘ​​ട്ട​​മാ​​യി പ​​ത്ത് കാ​​മ​​റ​​ക​​ളാ​​യി​​രി​​ക്കും സ്ഥാ​​പി​​ക്കു​​ക. എ​​റ​​ണാ​​കു​​ള​​ത്തു​​ള്ള കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വേ​​ഗം കാ​​മ​​റ​​യി​​ലൂ​​ടെ നി​​രീ​​ക്ഷി​​ച്ച ശേ​​ഷം അ​​മി​​ത വേ​​ഗ​​ക്കാ​​ർ​​ക്ക് തെ​​ളി​​വ് അ​​ട​​ക്കം നോ​​ട്ടീ​​സും പി​​ഴ​​യും ഈ​​ടാ​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം. പ​​ര​​മാ​​വ​​ധി […]

എലിക്കുളം പഞ്ചായത്തിന് പുതിയ മന്ദിരം നിർമിക്കും

എലിക്കുളം∙ വരുന്നു എലിക്കുളം പഞ്ചായത്തിനും പുതിയ മന്ദിരം. ആറു മാസം മുൻപ് നിർമിതി കേന്ദ്രത്തെ ഏൽപ്പിച്ചു നിർമാണം തുടങ്ങാനാവാതെ പോയ എലിക്കുളം പഞ്ചായത്ത് ഓഫിസിന് ബഹുനില മന്ദിരം നിർമിക്കാൻ പഞ്ചായത്തു കമ്മിറ്റിയിൽ തീരുമാനം. പഞ്ചായത്ത് ഓഫിസ് കെട്ടിട നിർമാണം എങ്ങുമെത്താതെ കിടക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു മുൻപായി നേരത്തേ നിർമാണച്ചുമതല ഏൽപ്പിച്ചിരുന്ന ജില്ലാ നിർമിതികേന്ദ്രവുമായി നേരിട്ടു ചർച്ച നടത്താനും അവർക്ക് അഡ്വാൻസായി നൽകിയിരുന്ന ആറു ലക്ഷം രൂപ തിരിച്ചുവാങ്ങുന്നതിനും ഇന്നലെ നടന്ന […]

ഭക്തിസാഗരമായി അലയടിച്ചു പേട്ടതുള്ളല്‍

എരുമേലി∙ ആഘോഷങ്ങൾ, വാദ്യമേളങ്ങൾ, വർണപ്പകിട്ടുകൾ… ആമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ ആയിരങ്ങളെ ഭക്തിയുടെയും ആഹ്ലാദത്തിന്റെയും ലഹരിയിലാഴ്ത്തി. ജനസാഗരം സാക്ഷിയായ പേട്ടതുള്ളൽ മതമൈത്രീ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഇടംപിടിച്ചു. ആകാശത്തു കണ്ട ശ്രീകൃഷ്ണപ്പരുന്ത് ഇന്നലെ എരുമേലിയിലേക്ക് ജനപ്രവാഹമായിരുന്നു. തെരുവുകളിൽ കാത്തു നിന്നവർക്ക് വിശ്വാസത്തിന്റെ ബലം പകർന്ന് ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ജനസാഗരം ഭക്തി നിർവൃതിയിലായി. ആയിരങ്ങൾ ഒരേ സ്വരത്തിൽ ശരണമന്ത്രങ്ങൾ ഉരുവിട്ടു. പകൽ 12 മണിയോടെയാണ് ആദ്യം പരുന്ത് പ്രത്യക്ഷപ്പെട്ടത്. കൈകൾ ആകാശത്തേക്ക് കൂപ്പിയ ഭക്തരുടെ ശരണം വിളികൾ അപ്പോൾ […]

ഭക്തിയുടെ പാരമ്യത്തിൽ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ പേട്ടതുള്ളി

എരുമേലി∙ ആകാശവും ജനസാഗരവും സാക്ഷി; അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ നാടിനെ ഭക്തിയുടെയും ആഹ്ലാദത്തിന്റെയും നെറുകയിലെത്തിച്ചു. ആകാശത്തു ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷമായതോടെ ഭഗവത് സാന്നിധ്യം അറിഞ്ഞ് അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ തുടങ്ങി. ഉച്ചകഴിഞ്ഞു മാനത്തു വെള്ളിനക്ഷത്രം ജ്വലിക്കവേ ആലങ്ങാട് സംഘം പേട്ടതുള്ളലിന്റെ വിസ്മയം തീർത്തു.അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ തുള്ളൽ കാണാൻ ആയിരങ്ങളാണ് എത്തിയത്. പേട്ട കൊച്ചമ്പലത്തിലാണ് അമ്പലപ്പുഴ സംഘം ശ്രീകൃഷ്ണപ്പരുന്തിനെ കാത്തുനിന്നത്. പരുന്തിൻമേലേറി അമ്പലപ്പുഴ ഭഗവാൻ വരുന്നെന്നാണു വിശ്വാസം. പരുന്തിനെ കണ്ടു തുള്ളൽ തുടങ്ങിയതോടെ കൊച്ചമ്പലത്തിൽ നിന്നു പുറത്തിറങ്ങി […]

ഭക്തിസാഗരത്തിൽ അലയടിച്ചു പേട്ടതുള്ളല്‍

എരുമേലി∙ ആഘോഷങ്ങൾ, വാദ്യമേളങ്ങൾ, വർണപ്പകിട്ടുകൾ… ആമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ ആയിരങ്ങളെ ഭക്തിയുടെയും ആഹ്ലാദത്തിന്റെയും ലഹരിയിലാഴ്ത്തി. ജനസാഗരം സാക്ഷിയായ പേട്ടതുള്ളൽ മതമൈത്രീ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഇടംപിടിച്ചു. ഇന്നലെ എരുമേലിയിലേക്ക് ജനപ്രവാഹമായിരുന്നു. തെരുവുകളിൽ കാത്തു നിന്നവർക്ക് വിശ്വാസത്തിന്റെ ബലം പകർന്ന് ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ജനസാഗരം ഭക്തി നിർവൃതിയിലായി. ആയിരങ്ങൾ ഒരേ സ്വരത്തിൽ ശരണമന്ത്രങ്ങൾ ഉരുവിട്ടു. പകൽ 12 മണിയോടെയാണ് ആദ്യം പരുന്ത് പ്രത്യക്ഷപ്പെട്ടത്. കൈകൾ ആകാശത്തേക്ക് കൂപ്പിയ ഭക്തരുടെ ശരണം വിളികൾ അപ്പോൾ ഉച്ചസ്ഥായിലെത്തി. ആലങ്ങാട് തുള്ളൽ […]

ചന്ദനക്കുടം ദർശിക്കാൻ ആയിരങ്ങളെത്തി

എരുമേലി∙ മാനവ സാഹോദര്യത്തിന്റെ ഉദാത്ത മാതൃക നാടിനു നൽകിയ ചന്ദനക്കുടം ദേശവഴികളിൽ ചന്ദനസുഗന്ധം നിറച്ചു; കണ്ണിനും കാതിനും ഇമ്പം പകർന്നു. രാവേറെ കാത്തിരുന്ന പുരുഷാരം ആനന്ദലഹരിയിൽ ചുവടുകൾ വച്ചു. മഹല്ല് മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുടം ദർശിക്കാൻ ആയിരങ്ങളെത്തി. ഇന്നത്തെ പേട്ടതുള്ളലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നടന്ന ചന്ദനക്കുടം ഘോഷയാത്ര മന്ത്രി എ.സി.മൊയ്തീൻ പേട്ടക്കവലയിൽ ഫ്ലാഗ് ഓഫ് ചെയ്തു. സന്ധ്യ കഴിഞ്ഞതോടെ നഗരം കൂടുതൽ പ്രഭാപൂരിതമായി. നിറക്കാഴ്ചകളുടെ പൂരമായി പിന്നെ. നെറ്റിപ്പട്ടമണിഞ്ഞ ഗജവീരൻമാർ, ചെണ്ടമേളം, […]

ചിറ്റാർ പുഴയിൽ ശുചിമുറി മാലിന്യം തള്ളി

കാഞ്ഞിരപ്പള്ളി∙ : കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജല സ്രോതസ്സായ ചിറ്റാർ പുഴയിലേക്ക് ശുചിമുറി മാലിന്യവും തള്ളിയ നിലയിൽ കണ്ടെത്തി . കഴിഞ്ഞ ദിവസം രാത്രിയാണ് കുരിശുകവലയിൽ മണിമല റോഡിനോട് ചേർന്നുള്ള പുഴയിലേക്കു മാലിന്യം ഒഴുക്കിയത്. ഒഴുക്കു മുറിഞ്ഞ പുഴയിലേക്കു തള്ളിയ മാലിന്യവും മലിനജലവും വെള്ളത്തിൽ കെട്ടിക്കിടക്കുകയാണ്. പ്രദേശത്താകെ അസഹ്യമായ ദുർഗന്ധവും വമിക്കുന്നു. പുഴയ്ക്ക് അക്കരെ ഹൗസിങ് കോളനിയും ടൗൺ ഹാളും ഇക്കരെ മണിമല റോഡിൽ ഇതര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതിന്റെ സമീപത്തായാണ് മാലിന്യം ഒഴുക്കിയത്. കുരിശു കവലയിൽ സ്ഥാപിച്ചിരിക്കുന്ന […]

തി​രു​നാ​ൾ

എ​ലി​ക്കു​ളം: എ​ലി​ക്കു​ളം പ​ള്ളി​യി​ൽ ഉ​ണ്ണി​മി​ശി​ഹാ​യു​ടെ ദ​ർ​ശ​ന​ത്തി​രു​നാ​ൾ 11 മു​ത​ൽ 14 വ​രെ ന​ട​ക്കും. 11ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് കു​രി​ശു​പ​ള്ളി​യി​ൽ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, 4.30ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന – ഫാ.​ജോ​സ​ഫ് പാ​ല​ത്തി​ങ്ക​ൽ, 4.45ന് ​സു​റി​യാ​നി കു​ർ​ബാ​ന – ഫാ. ​സി​റി​ൽ ത​യ്യി​ൽ. 12ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന, 4.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന – റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി​ൽ, 6.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച​വി​ത​ര​ണം, ഏ​ഴി​ന് ലി​റ്റി​ൽ മാ​ജി​ക് വി​ത്ത് […]

വിദ്യാർഥികളിലെ കഞ്ചാവ് ഉപയോഗം: കുടുംബ ബന്ധങ്ങളിലെ ശൈഥില്യം കാരണമാകുന്നു

വിദ്യാർഥികളിലെ കഞ്ചാവ് ഉപയോഗം വർധിക്കുന്നതിനു പിന്നിൽ‌ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം പ്രധാന കാരണമെന്ന് എക്സൈസ്. മൂന്നു മാസത്തിനുള്ളിൽ 23 വയസ്സിനു താഴെയുള്ള വിദ്യാർഥികൾ ഉൾപ്പെടെ ഒൻപതു യുവാക്കളാണ് കഞ്ചാവ് കേസിൽ പിടിയിലായത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളും വിവിധ കേസുകളിൽ പിടിക്കപ്പെട്ടു. പിടിയിലായ വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ വിവരശേഖരണത്തിൽ കൂടിയാണ് എക്സൈസ് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തിയത്. മാതാപിതാക്കളുടെ വഴിവിട്ട ജീവിതമാണു ചില കേസുകളിൽ കണ്ടെത്തിയത്. അമ്മമാർ വിദേശ ജോലിയിലുള്ള വിദ്യാർഥികൾക്കിടയിലും കഞ്ചാവ് ഉപയോഗം കൂടുന്നുണ്ട്. പഠനകാലത്ത് കേറ്ററിങ്, പെയിന്റിങ്, […]

തീർഥാടകത്തിരക്ക് പാരമ്യത്തിലേക്ക്; ജലമലിനീകരണം രൂക്ഷം

എരുമേലി∙ മകരവിളക്കു സീസണിലെ തിരക്ക് ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ നദികളിലും തോടുകളിലും മലിനീകരണം രൂക്ഷമായി. ഒരു മാസത്തിലേറെയായി മഴ പെയ്യാത്തതു മലിനീകരണത്തിന്റെ തോത് വർധിപ്പിച്ചു. പമ്പ, മണിമല, അഴുതാ നദികൾ, എരുമേലി വലിയതോട്, കൊച്ചുതോട് എന്നിവിടങ്ങളാണു രൂക്ഷമായി മലിനീകരിക്കപ്പെടുന്നത്. മണ്ഡലകാലത്ത് ആവശ്യത്തിനു ജലലഭ്യത ഉണ്ടായിരുന്നതിനാൽ മലിനീകരണം രൂക്ഷമായിരുന്നില്ല. എന്നാൽ മഴയില്ലാത്തതു വലിയ പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. എരുമേലി വലിയ തോടിന്റെ കരിങ്കല്ലുമ്മൂഴി മുതൽ കൊരട്ടി പാലം വരെയുള്ള നാലു കിലോമീറ്റർ ഭാഗമാണ് ഏറ്റവുമധികം മാലിന്യപൂരിതമായിരിക്കുന്നത്. തോട്ടിലെ വെള്ളം അഴുക്കായതോടെ […]

ചരക്കുവാഹനങ്ങളിൽ തീർഥാടകർ: നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്

കാഞ്ഞിരപ്പള്ളി∙ ശബരിമല തീർഥാടകർ ലോറികൾ, മിനി ലോറികൾ എന്നിവയടക്കമുള്ള ചരക്കുവാഹനങ്ങളിൽ സഞ്ചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു പിൻവശത്തു നിറയെ ആളുകളുമായി ചരക്കുവാഹനങ്ങൾ എത്തുന്നുണ്ട്. ചരക്കുവാഹനങ്ങളിൽ ക്യാബിനുള്ളിലല്ലാതെ യാത്രക്കാരെ കയറ്റാൻ നിയമം അനുവദിക്കില്ല. ഏതാനും വർഷം മുൻപ് ഇതരസംസ്ഥാനത്തുനിന്നു തീർഥാടകർ എത്തിയ ലോറി മറിഞ്ഞു വൻ അത്യാഹിതം ഉണ്ടായതിനെ തുടർന്നു ചരക്കുലോറികളിൽ തീർഥാടകരുടെ സഞ്ചാരം തടഞ്ഞുകൊണ്ടു കോടതിയും ഉത്തരവിറക്കിയിരുന്നു. ചരക്കുവാഹനങ്ങളിൽ യാത്രചെയ്യുന്നതു സുരക്ഷിതമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു കോടതിവിധിയുണ്ടായത്. തുടർന്നുള്ള വർഷങ്ങളിൽ കേരളത്തിലേക്കു […]

ബി​ജു വ​ർ​ഗീ​സിന്റെ ക​ണ്ടു​പി​ടിത്ത​ത്തി​ന് ആ​റാ​മ​തും ദേ​ശീ​യ ബ​ഹു​മ​തി

എ​രു​മേ​ലി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ശ​രീ​രം പാ​തി ത​ള​ർ​ന്ന മു​ക്കൂ​ട്ടു​ത​റ വെ​ൺ​കു​റി​ഞ്ഞി പു​ര​യി​ട​ത്തി​ൽ ബി​ജു വ​ർ​ഗീ​സ് സ്വ​യം കാ​റോ​ടി​ച്ച് രാ​ജ്യം ചു​റ്റി​യ​തി​ന്‍റെ ര​ഹ​സ്യം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ​ക​ർ​ന്ന് ന​ൽ​കി​യ​തി​ന് ആ​റാ​മ​തും ദേ​ശീ​യ​ത​ല​ത്തി​ൽ പു​ര​സ്കാ​രം. ഈ ​ബ​ഹു​മ​തി​യാ​ക​ട്ടെ അം​ഗ​വി​ഹീ​ന​ത​യി​ലും നേ​ട്ട​ങ്ങ​ൾ കീ​ഴ​ട​ക്കി​യ നി​പു​ൻ മ​ൽ​ഹോ​ത്ര എ​ന്ന​യാ​ൾ ത​ന്നെ​പ്പോ​ലെ അം​ഗ​വൈ​ക​ല്യ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​വ​രു​ടെ ക​ഴി​വു​ക​ൾ​ക്ക് അം​ഗീ​കാ​ര​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ തു​ല്യ​താ പു​ര​സ്കാ​ര​മാ​ണ്. ആ​ർ​ത്രോ​ഗ്രി​പ്പോ​സി​സ് എ​ന്ന സ​ന്ധി ത​ള​ർ​ച്ചാ രോ​ഗം ജ​ന്മ​നാ ബാ​ധി​ച്ച് വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന നി​പു​ൻ മ​ൽ​ഹോ​ത്ര ഇ​ന്ന് രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന ധ​ന​ത​ത്വ​ശാ​സ്ത്ര പ്ര​തി​ഭ​യും വാ​ഗ്മി​യു​മാ​ണ്. കൂ​ടാ​തെ […]

കാഞ്ഞിരപ്പള്ളി ടൗൺ വികസിപ്പിക്കുന്നു; പഞ്ചായത്ത് ഓഫിസ് മാറ്റി സ്ഥാപിക്കും..

കാഞ്ഞിരപ്പള്ളി ∙ ടൗൺ വികസനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനം. കാഞ്ഞിരപ്പള്ളിയുടെ വികസന സാധ്യതകൾ ആലോചിക്കാൻ എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. ∙ബൈപാസ് നിർദിഷ്ട ബൈപാസിന്റെ തുടക്കം വിപുലമാക്കാൻ പഞ്ചായത്ത് വക സ്ഥലം വിട്ടുനൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനുള്ള സന്നദ്ധത പഞ്ചായത്ത് രേഖാമൂലം സർക്കാരിനെ അറിയിക്കും. ∙പഞ്ചായത്തിന് കെട്ടിടം ടാൺ ഹാൾ വളപ്പിൽ മൂന്നു നിലകളിലായി ഷോപ്പിങ് കോംപ്ലസോടുകൂടി പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി […]

ടാപ്പിങ്ങിന് അവധി

മുണ്ടക്കയം ∙ റബർ മരങ്ങൾക്ക് ഇലകൊഴിയും കാലമായി ഉൽപാദനക്കുറവു മുന്നിൽ കണ്ട് ടാപ്പിങ്ങിന് അവധി നൽകുവാൻ ഒരുങ്ങുകയാണു കർഷകർ. ജനുവരി പകുതിയോടെ സംഭവിക്കുന്ന സ്വാഭാവിക ഇലകൊഴിച്ചിലാണു തോട്ടങ്ങളിൽ ആരംഭിച്ചിരിക്കുന്നത്. പുലർച്ചെയുള്ള അതിശൈത്യം മൂലം ഇലകൊഴിച്ചിലിന്റെ ആരംഭത്തിൽ ഉൽപാദനം മെച്ചപ്പെടുമെങ്കിലും ഇലകൾ പൂർണമായും കൊഴിഞ്ഞതിനുശേഷം തളിർക്കുമ്പോൾ ഉൽപാദനം ഗണ്യമായി കുറയുകയാണു പതിവ്. ഇതു മുന്നിൽ കണ്ടാണ് എസ്റ്റേറ്റുകൾ അടക്കം അവധിയിൽ പ്രവേശിക്കുവാൻ ഒരുങ്ങുന്നത്. പക്ഷെ, ചെറുകിട കർഷകർക്ക് ഇലകൊഴിച്ചിൽ വൻ തിരിച്ചടിയാണു നൽകുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ അനുഭവിച്ച […]

മകരവിളക്കിന് ഒരാഴ്ച; തിരക്കേറി കാനനപാത

എരുമേലി∙ മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമല തീർഥാടകരുടെ പരമ്പരാഗത കാനനപാതയിൽ വൻതിരക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് നടന്നു പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഇത്തവണ കാണുന്നത്. തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവേ ഇത്തവണ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കെടുതികൾ കുറവായത് ശബരിമല തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയ്ക്ക് ഇടയാക്കിയെന്നാണു സൂചന.ഇതിന്റെ പ്രതിഫലനമാണ് കാനനപാതയിലും കാണുന്നത്. എരുമേലിയിൽനിന്ന് ആരംഭിച്ച് പേരൂർത്തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ്, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, കരിമല, വലിയാനവട്ടം വഴിയാണ് […]

ഗ്രാമീണറോഡുകൾ നന്നാക്കാൻ 1.28 കോടിയുടെ പദ്ധതി ഉടൻ

കാഞ്ഞിരപ്പള്ളി ∙ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിൽ സഞ്ചാരയോഗ്യമല്ലാതെ തകർന്നുകിടക്കുന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാൻ 1.28 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നു ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അറിയിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കാട് –എംഎൻ ലിങ്ക് റോഡ്, കോവിൽകടവു –പാറക്കടവു റോഡ്, കാഞ്ഞിരപ്പള്ളി –മൈത്രി നഗർറോഡ്, കാഞ്ഞിരപ്പള്ളി– ആനിത്തോട്ടം റോഡ്, പാറത്തോട് പഞ്ചായത്തിൽ ഗ്രേസിപ്പടി –പുളിമൂട് റോഡ്, ഒന്നാം മുക്കാലി– വേളാങ്കണ്ണിമാതാ […]

പിണ്ണാക്കനാട് ടൗണിൽ വില്ലനായി മീഡിയൻ

പിണ്ണാക്കനാട്∙ കാഞ്ഞിരപ്പള്ളി റോഡിൽ പിണ്ണാക്കനാട് ടൗണിൽ പണി പൂർത്തിയാകാത്ത മീഡിയനിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇതിനോടകം അനേകം വാഹനങ്ങൾ മീഡിയനിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. പുതുക്കി നിർമിച്ച മീഡിയന് വേണ്ടത്ര ഉയരമില്ലാത്തതാണ് അപകടങ്ങൾക്കു പ്രധാന കാരണമാകുന്നത്. കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് വികസനത്തിന്റെ ഭാഗമായി പിണ്ണാക്കനാട് ടൗണിലുണ്ടായിരുന്ന മീഡിയനുകൾ മുൻപ് പൊളിച്ചുനീക്കി പുതിയതു നിർമിക്കുകയായിരുന്നു. പിന്നീട് ടാറിങ് പൂർത്തിയാക്കിയെങ്കിലും മീഡിയന്റെ പണികൾ ബാക്കിനിൽക്കുകയാണ്. ടാറിങ് പൂർത്തിയായതോടെ മീഡിയന്റെ ഉയരം ഒരടിയിൽ താഴെ മാത്രമായി. വീതിയേറിയ മികച്ച റോഡിലൂടെ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതും […]

സ്കൂൾ സമയങ്ങളിലും ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ

മുണ്ടക്കയം ∙ എരുമേലി, പുലിക്കുന്ന് റൂട്ടുകളിൽ സ്കൂൾ സമയങ്ങളിലും ടിപ്പർ ലോറികൾ അമിത വേഗത്തിൽ ഓടുന്നതായി പരാതി. അപകടങ്ങൾ ഒഴിവാക്കാൻ രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ സമയങ്ങളിലാണു ലോറികൾ തലങ്ങും വിലങ്ങും പായുന്നത്. അനുവദനീയമല്ലാത്ത സമയത്ത് സർ‌വീസ് നടത്തുന്നതുകൊണ്ടു തന്നെ പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ അമിതവേഗത്തിലാണു ടിപ്പറുകൾ കടന്നു പോകുന്നത്. നിയന്ത്രിത സമയങ്ങളിൽ ടിപ്പർ ലോറികൾ ഓടാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വേനൽ പിടിമുറുക്കുന്നു; ജലനിരപ്പ് താഴ്ന്നുതുടങ്ങി

കാഞ്ഞിരപ്പള്ളി : വേനൽ കടുത്തതോടെ ശുദ്ധജല സ്രോതസ്സുകളിലെ ജലനിരപ്പ് ആശങ്ക പരത്തി താഴ്ന്നുതുടങ്ങി. പകലത്തെ ചൂടും രാത്രിയിലത്തെ തണുപ്പും വരാനിരിക്കുന്ന കൊടുംവരൾച്ചയുടെ സൂചനയെന്നു പഴമക്കാർ. ഇക്കുറിയും പതിവുപോലെ ശുദ്ധജലക്ഷാമം രൂക്ഷമാകാനാണു സാധ്യത. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ജലനിരപ്പു താഴ്ന്നതോടെ ഒന്നിൽ കൂടുതൽ കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കിണർ വെള്ളം ഉടമസ്ഥനു മാത്രമായി നിജപ്പെടുത്തുകയാണു പലരും. കാലവർഷം 47 സെ.മീറ്ററും തുലാവർഷം 35 സെ.മീറ്ററും കൂടുതൽ കിട്ടിയെന്നത് ആശ്വാസം തന്നെ. മേഖലയിൽ സ്വകാര്യ റബർ എസ്റ്റേറ്റിലെ […]

സ്വകാര്യബസുകൾക്കു വാതിൽ നിർബന്ധമാക്കിയുള്ള ഉത്തരവ്;നിയമങ്ങളെല്ലാം കടലാസിലൊതുങ്ങുന്നു

കാഞ്ഞിരപ്പള്ളി : സ്വകാര്യബസുകൾക്കു വാതിൽ നിർബന്ധമാക്കിയുള്ള ഉത്തരവ് നിലവിലുണ്ടെങ്കിലും നിയമങ്ങളെല്ലാം കടലാസിലൊതുങ്ങുന്നു. നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർക്കു കഴിയാതെ പോവുമ്പോൾ നഷ്ടപ്പെടുന്നത് അപകടത്തിൽ പെടുന്നയാളുടെ കുടുംബത്തിനു മാത്രവും. 2016 ജൂലൈ ഒന്നു മുതലാണ് എല്ലാ സ്വകാര്യബസുകൾക്കും വാതിൽ നിർബന്ധമാക്കി ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്. നേരത്തേ വാതിലുകൾ നിർബന്ധമാക്കിയ ഉത്തരവിൽ സിറ്റി ബസുകളെ ഒഴിവാക്കിയ മോട്ടോർ വാഹനനിയമം ഭേദഗതി ചെയ്താണ് സിറ്റി-ടൗൺ സർവീസ് ഉൾപ്പെടെയുള്ള ബസുകൾക്ക് വാതിൽ നിർബന്ധമാക്കി ഉത്തരവിറക്കിയത്. വാതിലുകളില്ലാത്തതും തുറന്നു കെട്ടിവച്ച് സർവീസ് നടത്തുന്നതുമായ ബസുകൾക്കെതിരെ കർശന […]

തിരക്കിൽ കുരുങ്ങി എരുമേലി

എരുമേലി ∙ പേട്ട തുള്ളലിന് ഒരാഴ്ചമാത്രം ശേഷിക്കെ പട്ടണത്തിലേക്കു തീർഥാടക പ്രവാഹമാണ്. പാതകൾ നിറഞ്ഞുകവിഞ്ഞ് പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി. എരുമേലി ടിബി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, പേട്ടതുള്ളൽ പാത, കെഎസ്ആർടിസി എന്നിവിടങ്ങളിലാണ് മുൻപില്ലാത്ത വിധമുള്ള തിരക്ക്. പ്രധാന ശബരിമല പാതയായ കരിങ്കല്ലുമ്മൂഴി– മുക്കൂട്ടുതറ– മുട്ടപ്പള്ളി– കണമല പാതയിൽ തിരക്കുകൂടിയതോടെ പൊലീസ് കൂടുതൽ ഗതാഗത ക്രമീകരണത്തിന് ഒരുങ്ങുകയാണ്. മകരവിളക്ക് സീസൺ തിരക്ക് വർധിച്ചിരിക്കെ കണമലയിലെ അപകടസാധ്യത ഇല്ലാതാക്കാൻ കോൺവോയ് അടിസ്ഥാനത്തിൽ തീർഥാടക വാഹനങ്ങൾ കടത്തിവിടാനും ഡ്രൈവർമാർക്കു നിർദേശങ്ങൾ […]

മിനി സിവിൽ സ്റ്റേഷൻ ലിഫ്റ്റ് നിർമാണം പ്രതിസന്ധിയിൽ

പൊൻകുന്നം ∙ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ‘എട്ടിന്റെ പണി’ കിട്ടിയത് പൊൻകുന്നത്തെ മിനി സിവിൽസ്റ്റേഷന്. ട്രഷറിനിയന്ത്രണം കൂടിയായതോടെ ബില്ലുകൾ മാറാൻ കഴിയാതെ വന്നു. ഇതോടെ നിർമാണം പൂർത്തിയാക്കിയ പല പദ്ധതികളുടെയും ബില്ലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുകയാണ്. ഇതിൽ മിനി സിവിൽസ്റ്റേഷനിലെ ലിഫ്റ്റ് കരാറെടുത്ത കമ്പിനിയുടെ ബില്ലും പെടും. ബില്ലുകൾ തീർക്കാതെ പുതിയ നിർമാണം ഏറ്റെടുക്കേണ്ട എന്നാണ് കമ്പനിയുടെ തീരുമാനം. ഇതാണിപ്പോൾ വിനയായിരിക്കുന്നത്. ∙ ലിഫ്റ്റ് കമ്പനിക്കു കുടിശിക മൂന്നുകോടി ഫിൻലാന്‍ഡ് ആസ്ഥാനമായ ‘കോണേ’ എന്ന ബഹുരാഷ്ട്ര കമ്പനിയാണ് […]

കിണർ നിർമാണ പദ്ധതി ചുവപ്പുനാടയിൽ; മിനി സിവിൽ സ്റ്റേഷനിൽ വെള്ളമില്ല

കാഞ്ഞിരപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷനിൽ വെള്ളമില്ല. താലൂക്ക് ഓഫിസ് ഉൾപ്പെടെ ഇരുപതിലേറെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ ജല സ്രോതസ്സില്ല. ചിറ്റാർ പുഴയോരത്ത് കിണർ നിർമിക്കാൻ ആവിഷ്കരിച്ച പദ്ധതി ഇന്നും റവന്യു വകുപ്പിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു. സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് 500 മീറ്റർ ഉയരത്തിലുള്ള മേലരുവിയിൽനിന്നു വെള്ളമെത്തിക്കാൻ നടപടി സ്വീകരിച്ചെങ്കിലും കുറച്ചുകാലം കഴിഞ്ഞതോടെ ചേറും ചെളിയും നിറഞ്ഞ വെള്ളമാണു സിവിൽ സ്റ്റേഷനിലെത്തിയത്. പിന്നീട് ഇവിടേക്കു വെള്ളം എത്തിച്ചിരുന്ന പൈപ്പുകളും ഹോസും തകരാറിലായി ജലവിതരണം […]

അപര്യാപ്തതകളുടെ വിനോദ സഞ്ചാരം

ഈരാറ്റുപേട്ട∙ ജില്ലയിലെ ടൂറിസം മാപ്പിൽ ഇടംപിടിച്ച ഇലവീഴാ പൂഞ്ചിറയിൽ ഇപ്പോഴുള്ളത് അപര്യാപ്തതകളുടെ വിനോദ സഞ്ചാരം. വർഷങ്ങൾക്കു മുൻപു തുടങ്ങിയ റോഡ് നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന പൂഞ്ചിറയിലേക്കുള്ള റോഡും ഇരു ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. മേലുകാവ് പെരിങ്ങാലി ഇലവീഴാ പൂഞ്ചിറ ചക്കിക്കാവ് ക‍ൂവപ്പള്ളി വഴി 12 കിലോമീറ്റർ റോഡാണുള്ളത്. പത്തു കോടിയോളം രൂപ മുടക്കി റോഡ് നിർമാണം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. ഇപ്പോഴും ദുരിതം മാത്രമാണു ബാക്കി. ഇതിനിടെ പല […]

പൊൻകുന്നം-പാലാ റോഡ് അപായരഹിതം

പൊൻകുന്നം ∙ ‘ഇനി പേടികൂടാതെ റോഡരികിലൂടെ നടക്കാം; പഴി കേൾക്കാതെ പൊലീസിനും. അമിത വേഗത്തിനു തടയിട്ടപ്പോൾ അപകടമില്ലാതൊരുമാസം പിന്നിട്ടു. മനുഷ്യജീവൻ സംരക്ഷിക്കാൻ നമുക്കിതു മാതൃകയാക്കാം’ എല്ലാവരും കയ്യൊഴിഞ്ഞ പൊൻകുന്നം-പാലാ റോഡിൽ പൊലീസ് സ്വന്തം നിലയിൽ ഒരുക്കിയ സുരക്ഷാ സംവിധാനം വിജയത്തിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണു പൊൻകുന്നം പൊലീസ്. ഒരു മാസത്തിനുള്ളിൽ ആകെ ഉണ്ടായതു ചെറിയ ഒരു അപകടം മാത്രം. പുലർച്ചെ മീനുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞെങ്കിലും ആളപായമില്ലായിരുന്നു. അരയും തലയും മുറുക്കി പൊലീസ് ഇറങ്ങിയത് 29 മുതൽ കഴിഞ്ഞ […]

പുണ്യം പൂങ്കാവനം: വിദേശികൾ പറഞ്ഞു, ഹായ് !

എരുമേലി∙ ശബരിമലയിലും എരുമേലിയിലും നടപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചത് അണിയറ പ്രവർത്തകർക്കു കൂടുതൽ ഊർജമായി. പുണ്യം പൂങ്കാവനം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലേക്ക് ഒരെത്തിനോട്ടം: കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിൽനിന്നുള്ള സംഘം എരുമേലി കാണാനെത്തി. പേട്ടതുള്ളൽ കണ്ട് നടക്കുമ്പോൾ, വലിയമ്പലം നടപ്പന്തലിൽ ക്രമസമാധാനപാലനം നടത്തേണ്ട പൊലീസുകാർ ചുറ്റുവട്ടം ശുചീകരിക്കുന്ന കാഴ്ചയാണു കണ്ടത്. പൊലീസിനും ശുചീകരണത്തിൽ പങ്കെടുത്തവർ‍ക്കും നല്ലൊരു സല്യൂട്ട് കൊടുത്താണു വിദേശികൾ പോയത്. മുൻവർഷങ്ങളിൽ എരുമേലിയിൽ സീസൺതുടക്കത്തിൽത്തന്നെ മലിനീകരണം രൂക്ഷമായിരുന്നു. ആരോഗ്യവകുപ്പിനു കീഴിലുള്ള […]

പമ്പ് ഹൗസിലെ ട്രാൻസ്‌ഫോർമർ വീണ്ടും തകരാറിൽ; ജലവിതരണം നിലച്ചിട്ട് മൂന്നു ദിവസം

കാഞ്ഞിരപ്പള്ളി ∙ കരിമ്പുകയം പമ്പ് ഹൗസിലെ ട്രാൻസ്‌ഫോർമർ വീണ്ടും തകരാറിലായി. ഇതോടെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം പൂർണമായും നിലച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞു. പമ്പ് ഹൗസിലെ 100 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റിനോടനുബന്ധിച്ചുള്ള 315 കെവിഎ ഇൻഡോർ ട്രാൻസ്‌ഫോർമറാണ് പതിവായി തകരാറിലാകുന്നത്. കഴിഞ്ഞ സെപ്റ്റംബർ എട്ടിന് തകരാറിലായ ട്രാൻസ്‌ഫോർമർ 50 ദിവസത്തിനു ശേഷം പരിഹരിച്ച് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം വീണ്ടും തകരാറിലായി. ഇതും പരിഹരിച്ചു സ്ഥാപിച്ച ട്രാൻസ്‌ഫോർമർ ഒരു മാസത്തോളം പ്രവർത്തിച്ച […]

പൊൻകുന്നം-പാലാ റോഡ് അപായരഹിതം

പൊൻകുന്നം ∙ ‘ഇനി പേടികൂടാതെ റോഡരികിലൂടെ നടക്കാം; പഴി കേൾക്കാതെ പൊലീസിനും. അമിത വേഗത്തിനു തടയിട്ടപ്പോൾ അപകടമില്ലാതൊരുമാസം പിന്നിട്ടു. മനുഷ്യജീവൻ സംരക്ഷിക്കാൻ നമുക്കിതു മാതൃകയാക്കാം’ എല്ലാവരും കയ്യൊഴിഞ്ഞ പൊൻകുന്നം-പാലാ റോഡിൽ പൊലീസ് സ്വന്തം നിലയിൽ ഒരുക്കിയ സുരക്ഷാ സംവിധാനം വിജയത്തിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണു പൊൻകുന്നം പൊലീസ്. ഒരു മാസത്തിനുള്ളിൽ ആകെ ഉണ്ടായതു ചെറിയ ഒരു അപകടം മാത്രം. പുലർച്ചെ മീനുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞെങ്കിലും ആളപായമില്ലായിരുന്നു. ∙ അരയും തലയും മുറുക്കി പൊലീസ് ഇറങ്ങിയത് 29 മുതൽ […]

കാഞ്ഞിരപ്പള്ളിയിലെ പ്രശ്നനങ്ങൾ മാറ്റമില്ലാതെ തുടരുന്നു

കാഞ്ഞിരപ്പള്ളി ∙ കടന്നുപോകുന്ന 2017ൽ കാഞ്ഞിരപ്പള്ളിക്കു കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ 2017ലും സ്ഥിതി തുടർന്നു. മുൻവർഷങ്ങളിലെപ്പോലെ ബൈപാസ് നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല. മിനി ബൈപാസ് പൂർത്തീകരിച്ചില്ല. എെഎച്ച്ആർഡി കോളജിനും ഫയർ സ്റ്റേഷനും സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാനായില്ല. ഇവയ്ക്കെല്ലാം മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെ 2018ലേക്കു പ്രവേശിക്കുകയാണു കാഞ്ഞിരപ്പള്ളി. ബൈപാസ് നഗരത്തിന്റെ നിത്യശാപമായ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കാൻ 2011ലാണ് സർക്കാർ ഫാസ്റ്റ് ട്രാക്കിൽ പെടുത്തി ബൈപാസ് നിർമിക്കാൻ നടപടികൾ ആരംഭിച്ചത്. അലൈൻമൈന്റ് നിശ്ചയിച്ച്, സർവേ നടപടികൾ പൂർത്തിയാക്കി […]

വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്ത​ണം: എം​എ​ൽ​എ

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളിയു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ മു​ര​ടി​ക്കു​മെ​ന്ന് ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ. പ​ഞ്ചാ​യ​ത്തി​ലെ റ​വ​ന്യു ഭൂ​മി​യും പു​റ​മ്പോ​ക്ക് ഭൂ​മി​യും സ​ര്‍​വേ ന​ട​ത്തി ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ഭാ​വി​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നേ​രി​ടും. ആ​വ​ശ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തു​വാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ര്‍​വേ ന​ട​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ്, ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍, ബൈ​പാ​സ് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​ന് ത​ട​സം സ്ഥ​ലം ല​ഭി​ക്കാ​ത്ത​താ​ണ്. ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്തതുമൂ​ലം […]

കേക്കും പടക്കവും; കച്ചവടം പൊടിപൊടിച്ചു; അഞ്ചു കോടിയുടെ വിൽപന

കോട്ടയം ∙ ക്രിസ്മസിന് ജില്ലയിൽ പൊട്ടിയത് അഞ്ചു കോടിയുടെ പടക്കം. അഞ്ചു കോടി രൂപയ്ക്ക് മുകളിൽ വിൽപനയുമായി കേക്ക് വിപണിയും സജീവം. പടക്കത്തിന്റെയും കേക്കിന്റെയും വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ കുതിച്ചുകയറ്റമുണ്ടായില്ലെങ്കിലും മോശമല്ലാത്ത കച്ചവടമാണ് ഇക്കുറി കിട്ടിയതെന്നും പ്രമുഖ ബ്രാൻഡുകളുടെ മത്സരം മുതൽ ജിഎസ്ടി വരെ വിപണിയെ ബാധിച്ചുവെന്നും വ്യാപാരികൾ‌ പറയുന്നു. ∙ ജില്ലയിൽ രുചിച്ചത് 250 ടൺ കേക്ക് ക്രിസ്മസ് ദിനം വരെ കച്ചവടത്തിൽ ജില്ലയിലാകെ 250 ടൺ കേക്ക് വിറ്റെന്ന് വ്യാപാരികൾ പറയുന്നു. കിലോയ്ക്ക് 250 […]

ആഘോഷത്തിന് വീടു പൂട്ടിപ്പോകുമ്പോൾ വേണം; നല്ല ശ്രദ്ധ

ക്രിസ്മസ്, നവവത്സര ദിവസങ്ങളിൽ ദേവാലയങ്ങളിലും വിനോദയാത്രകൾക്കും പോകുന്നവരുടെ വീടുകൾക്കു കൂടുതൽ സുരക്ഷ ഒരുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കി. ഇതിനായി പട്ടണങ്ങളിലടക്കം കൂടുതൽ പൊലീസിനെ നിയോഗിച്ചു. ഇതരസംസ്ഥാന മോഷ്ടാക്കളുടെ കവർച്ച സാധ്യതകൾ കണക്കിലെടുത്താണ് പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നത്. രാത്രികാല പട്രോളിങ്ങും പൊലീസ് കർശനമാക്കി. സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ എആർ ക്യാപിൽ നിന്നുള്ള പൊലീസുകാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും പരിശോധന കർശനമാക്കും. രാത്രി കാലങ്ങളിൽ പായുന്നവർക്കെതിരെയും കർശന നടപടി എടുക്കും. പൊതുസ്ഥലത്തും […]

മദ്യപരുടെയും, പൂവാലൻമാരുടെയും ശല്യം വർധിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി∙ കുന്നുംഭാഗം ഗവ.സ്കൂൾ പരിസരത്തും, കത്തിലാങ്കൽപ്പടി റോഡിലും മദ്യപരുടെയും, പൂവാലൻമാരുടെയും ശല്യം വർധിച്ചതായി പരാതി. സ്കൂൾ കുട്ടികൾക്കും, അധ്യാപകർക്കും ഉൾപ്പടെ കാൽനട യാത്രികർക്ക് ഇവരുടെ ശല്യം അസഹനീയമായിരിക്കുകയാണ്. വാഹനത്തിരക്കു കുറഞ്ഞ ഈ മേഖലയിൽ വാഹനങ്ങളിലും മറ്റുമെത്തി മദ്യപാനം പതിവായെന്ന് നാട്ടുകാർ ആരോപിച്ചു. സ്കൂൾ സമയങ്ങളിൽ പൂവാലശല്യം വർധിച്ചു. കുട്ടികൾക്ക് തനിയെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് രക്ഷിതാക്കൾ പറയുന്നു. സ്കൂൾ സമയങ്ങളിൽ പൊലീസ് പട്രോളിങ് നടത്തണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

പൊ​തു​നി​ര​ത്തു​ക​ളി​ൽ ജാ​ഥ​ക​ൾ​ക്കും പ്ര​ക​ട​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണം

പൊ​​തു​​നി​​ര​​ത്തു​​ക​​ളി​​ൽ ജാ​​ഥ​​ക​​ൾ​​ക്കും പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​ക്കും ജി​​ല്ല​​യി​​ൽ ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. നാ​​ളു​​ക​​ൾ​​ക്കു മു​​ന്പു രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി ന​​ട​​ത്തി​​യ പ്ര​​ക​​ട​​ന​​ത്തി​​നി​​ടെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ അ​​ക​​പ്പെ​​ട്ടു കൃ​​ത്യ​​സ​​മ​​യ​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ പെ​​ണ്‍​കു​​ട്ടി മ​​രി​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണു ജി​​ല്ലാ പോ​​ലീ​​സ് ചീ്ഫ് ​​വി.​​എം. മു​​ഹ​​മ്മ​​ദ് റ​​ഫീ​​ഖ് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നാ​​യി ഹൈ​​ക്കോ​​ട​​തി​​യു​​ടെ കേ​​ര​​ള പ​​ബ്ലി​​ക് വേ​​യ്സ് റെ​​സ്ട്രി​​ക്‌​​ഷ​​ൻ ഓ​​ഫ് അ​​സം​​ബി​​ൾ​​ഡ് ആ​​ൻ​​ഡ് പ്രൊ​​സേ​​ഷ​​ൻ​​സ് ആ​​ക്ടാ​​ണ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. ഇ​​നി മു​​ത​​ൽ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പ്ര​​ക​​ട​​ന​​മോ ജാ​​ഥ​​ക​​ളോ ന​​ട​​ത്തു​​ന്ന​​വ​​ർ പാ​​ലി​​ക്കേ​​ണ്ട നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് പു​​റ​​പ്പെ​​ടു​​വി​​ച്ചു. […]

മീന്‍വില കേട്ടാൽ ഞെട്ടും

∙ മീൻ വാങ്ങാൻ മാർക്കറ്റിലെത്തിയാൽ ഒന്നു ഞെട്ടും. കഷണങ്ങളാക്കിയ നെയ്മീനിന്റെയും ആവോലിയുടെയും വില കിലോയ്ക്കു നാലക്കമാണ്. ഒരു കിലോ നെയ്മീൻ വേണമെങ്കില്‍ 1000 രൂപ നൽകണം. ആവോലിക്കും വില 1000 രൂപതന്നെ. ചെറിയ നെയ്മീന് 800 രൂപയും കായൽ കാളാഞ്ചിക്ക് 760 രൂപയുമാണു വില. മാച്ചാൻ – 660, കായൽ ചെമ്പല്ലി – 800 എന്നിങ്ങനെ പോകുന്നു മീൻ വില. ഓഖി ചുഴലിക്കാറ്റിനെത്തുടർന്നു മത്സ്യതൊഴിലാളികൾക്കു കടലിൽ പോകാൻ പറ്റാതെ വന്നതാണു മീൻ വില കൂടാൻ കാരണമെന്നു വ്യാപാരികൾ […]

കേക്കിന്റെ കാര്യത്തിൽ അമ്മമാർ സ്വയംപര്യാപ്തർ

ബേക്കറികളിൽ കാത്തുനിന്നു കേക്കു വാങ്ങി നൽകുന്നതിനു പകരം വീട്ടിൽ അടുക്കളയിൽ സ്നേഹംചേർത്തു വേവിച്ചെടുത്ത കേക്കുകൾ സമ്മാനിക്കാനും ഇപ്പോൾ ആളേറെ. ബേക്കറികൾ പോലെ തന്നെ തിരക്കിലാണ് കേക്ക് നിർമിക്കുന്നതിനുള്ള എല്ലാ ഉൽപന്നങ്ങളും ഒരുമിച്ചു വിൽപന നടത്തുന്ന കടകളും.‌‌‌ വാങ്ങി നൽകുന്നതിലും സന്തോഷം സ്വയം ഉണ്ടാക്കി നൽകുന്നതിലാണെന്നു വിശ്വസിക്കുന്ന വലിയൊരുകൂട്ടം വീട്ടമ്മമാർ ഇവിടെയുണ്ട്. ‘നമ്മുടെ ഇഷ്ടത്തിനനുസരിച്ചു സ്വന്തമായി കേക്ക് തയാറാക്കുന്നതിനും ഇതാണ് ഏറ്റവും നല്ല മാർഗം’– ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വീട്ടമ്മമാരിലൊരാളായ അനു പറയുന്നു. പ്രിസർവേറ്റീവുകളൊന്നും ഇല്ലാതെ ചൂടോടെ കേക്ക് […]

ശബരി റെയിൽപാത; പ്രതിഷേധം ശക്തമാകുന്നു

നിർദിഷ്ട അങ്കമാലി–എരുമേലി ശബരിപാതയിൽ പാലാ, ഈരാറ്റുപേട്ട ടൗണുകളെ ഒഴിവാക്കി പുതിയ അലൈൻമെന്റ് ഉണ്ടാക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ആക്‌ഷൻ കമ്മിറ്റി കൺവീനർ ജോൺസൺ പാറൻകുളങ്ങരയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുകയും പൊതുതാൽപര്യ ഹർജി നൽകുകയും ചെയ്തു. കോടതി ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടിസ് അയച്ചിട്ടുണ്ട്. അന്തീനാട്ടിലും തിടനാട്ടും കാളകെട്ടിയിലും സർവേയ്ക്ക് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. വികസനം ലക്ഷ്യമിട്ടാണു പാത നടപ്പാക്കുന്നതെങ്കിൽ 350 കോടി രൂപ അധികം ചെലവു വരുന്ന പുതിയ അലൈൻമെന്റ് ഉപേക്ഷിച്ച് 15 വർഷം മുൻപു […]

പൂത്തിരി പോലെ കത്തി പടക്ക വിപണി

∙ വീണ്ടുമൊരു ക്രിസ്മസ് കൂടി പടികടന്നെത്തുന്നു. ആഘോഷങ്ങൾക്കു മോടി കൂട്ടാൻ കടകളിൽ പടക്കങ്ങളും എത്തി. പടക്കങ്ങൾക്കു പുറമെ പല നിറങ്ങളിൽ, പല വലിപ്പത്തിൽ, പല ആകൃതിയിൽ കത്തിക്കയറുന്ന പൂത്തിരി, കമ്പിത്തിരി, മത്താപ്പ് തുടങ്ങി വെളിച്ചത്തിന്റെ നൂറായിരം രൂപങ്ങൾ വിപണി കീഴടക്കാൻ എത്തി. ചൈനീസ് പടക്കങ്ങളും വിപണിയിലുണ്ട്. ആകാശത്തേക്ക് ഉയർന്ന് നക്ഷത്രക്കൂട്ടത്തെ ചെന്നുതൊട്ടു തൊട്ടില്ലായെന്ന രീതിയിൽ പൊട്ടിച്ചിതറുന്ന മിനുക്കുകളും അലുക്കുകളും ചേർന്ന പടക്കങ്ങൾ ഇത്തവണത്തെ ക്രിസ്മസിന്റെ പ്രത്യേകതയാണ്. വിവിധ തരത്തിലുള്ള പടക്കങ്ങൾ എല്ലാം ചേർത്തു കിറ്റായും കടകളിൽ ലഭിക്കും. […]

മ​ണി​മ​ല ബാ​ങ്ക് ഭ​ര​ണ സ​മി​തി പി​രി​ച്ചു​വി​ട്ടു

മ​ണി​മ​ല: യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന മ​ണി​മ​ല സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കെ 641 ​ഭ​ര​ണ​സ​മി​തി പി​രി​ച്ച് വി​ട്ട് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ബാ​ങ്കി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം, യ​ഥാ​സ​മ​യം ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് കൂ​ടാ​തി​രി​ക്കു​ക, സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്, പു​തി​യ ലോ​ണു​ക​ള്‍ കൊ​ടു​ക്കു​ക​യോ, പു​തു​ക്കു​ക​യോ ചെ​യ്യാ​തി​രി​ക്കു​ക തു​ട​ങ്ങി​യ സ​ഹ​കാ​രി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ര​ണ്ടു വ​ര്‍​ഷ​മാ​യ ഭ​ര​ണ​സ​മി​തി​യാ​ണ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി​രി​ച്ചു വി​ട്ട​ത്. അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് നി​ല​വി​ലെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ലി​ന്‍റെ വേ​ർ​പാ​ട് കാഞ്ഞിരപ്പള്ളി രൂ​പ​ത​യ്ക്കും തീ​രാ​ന​ഷ്ടം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ലി​ന്‍റെ വേ​ർ​പാ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്കും തീ​രാ​ന​ഷ്ട​മാ​യി. തെ​രു​വി​ൽ ഭി​ക്ഷയാ​ചി​ക്കു​ന്ന​വ​ർ​ക്കും മാ​ന​സി​ക രോ​ഗി​ക​ൾ​ക്കും വേ​ണ്ടി പൊ​ൻ​കു​ന്നം ചെ​ങ്ക​ലി​ൽ ആ​കാ​ശ​പ്പ​റ​വ​ക​ൾ എ​ന്ന പേ​രി​ൽ സ്ഥാ​പ​നം തു​ട​ങ്ങി​യ​ത് കു​റ്റി​ക്ക​ല​ച്ച​ന്‍റെ പ്രേ​ര​ണ​യി​ലാ​ണ്. വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ഇ​പ്പോ​ഴ​ത്തെ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന് കു​റ്റി​ക്ക​ല​ച്ച​നു​മാ​യി ഏ​റെ അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​ർ ജോ​സ് പു​ളി​ക്ക​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ക​യാ​യി​രു​ന്ന​പ്പോ​ൾ കു​റ്റി​ക്ക​ല​ച്ച​ൻ ഇ​വി​ടെ എ​ത്തു​ക​യും ഭി​ക്ഷാ​ട​ക​ർ​ക്കും മ​റ്റും ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷം ഇ​വ​ർ​ക്ക് […]

കേക്ക് വിപണിക്ക് ക്രിസ്മസ്, പുതുവത്സര മധുരം

കാഞ്ഞിരപ്പള്ളി : ക്രിസ്മസ്, പുതുവത്സര ആഘോഷത്തെ വരവേൽക്കാനൊരുങ്ങി കേക്ക് വിപണിയും. ക്രിസ്മസ് വിപണിയോടനുബന്ധിച്ചു വ്യത്യസ്ത രുചിക്കൂട്ടുകളിലുള്ള വിവിധതരം കേക്കുകളാണ് നഗരത്തിലെ ബേക്കറികളിൽ ഒരുങ്ങിയിരിക്കുന്നത്. വിവിധ രൂപത്തിലും വർണത്തിലും ചില്ലുകൂടാരങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കേക്കുകൾക്ക് ക്രിസ്മസ് അടുത്തതോടെ ആവശ്യക്കാർ ഏറിയെന്നു ബേക്കറി ഉടമകൾ പറയുന്നു. കേക്ക് വിപണിയിലെ താരപദവി പ്ലം കേക്കിനു സ്വന്തമാണെന്ന് ഉടമകൾ ഒന്നടങ്കം പറയുന്നു. തൊട്ടുപിന്നാലെ മാർബിൾ കേക്ക് ഉണ്ടെങ്കിലും ആവശ്യക്കാരേറെയും പ്ലം കേക്കിനാണ്. പക്ഷേ, പുതുതലമുറയ്ക്ക് ഫ്രഷ് ക്രീം കേക്കുകളോടാണ് താൽപര്യം. ഇതു മുന്നിൽക്കണ്ട് […]

ആർട്ടിഫിഷൽ പുൽക്കൂടിലേക്ക്

കാഞ്ഞിരപ്പള്ളി : ക്രിസ്മസ് വരവേൽക്കാൻ പുൽക്കൂടു കെട്ടുന്നതിന് ഈന്തിലയും ഉണ്ണീശോപുല്ലും തെരുകതിരും തേടിപോയ കാലത്തിനു വിട. അർട്ടിഫിഷൽ പുൽക്കൂടിലേക്കു കാലം മാറി. കടകൾക്കു മുന്നിൽ തിരുപ്പിറവി വരവേൽക്കാൻ ചൂരൽ കൂടുകൾ നിരന്നു. ഈന്തില വെട്ടി പുൽക്കൂടു കെട്ടി, തട്ടിൽ ഉണ്ണീശോ പുല്ലു വിരിച്ച്, തെരുകതിരു ചൂടി, വർ‍ണവിളക്കുകൾ അലങ്കരിക്കുന്ന പുൽക്കൂടുകൾ ഗ്രാമങ്ങളിലെ നേർക്കാഴ്ചയായിരുന്നു. കന്നുകാലി കൂടിനു മുന്നിലെ പുൽതൊഴുത്തിനെ അനുസ്മരിപ്പിക്കുന്ന കാഴ്ച. കാരൾ ഗാനങ്ങൾ പാടി രാത്രി വൈകി എത്തുന്നവരെ കാത്തിരുന്ന കാലവും മറഞ്ഞു. മഞ്ഞു കൊണ്ട് […]

റോഡിന്റെ വശങ്ങളിലെ ടൈൽ പാകൽ പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാർ; പ്രതിഷേധവുമായി നാട്ടുകാർ ..

കാഞ്ഞിരപ്പള്ളി∙ കത്തിലാങ്കൽപ്പടി – തണ്ണിപ്പാറ റോഡിന്റെ വശങ്ങളിൽ ടൈൽ പാകുന്ന ജോലികൾ പാതി വഴിയിൽ നിലച്ചതായി പരാതി. ചിറക്കടവ് പഞ്ചായത്തിൽപ്പെട്ട റോഡ് റീടാർ ചെയ്ത ശേഷം 800 മീറ്ററോളം ദൂരമുള്ള റോഡിന്റെ ഇരുവശങ്ങളിലും ടൈൽ പാകുന്നതിനു ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ ഒരു വശം മുഴുവനും ടൈൽ പാകി. എന്നാൽ മറുവശത്തെ പകുതിഭാഗം മാത്രം ടൈൽ പാകിയ ശേഷം കരാറുകാർ നിർമാണ ജോലികൾ നിർത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. ടൈൽ പാകാൻ ബാക്കിയുള്ള ഭാഗത്തു […]

നാട് ക്രിസ്മസ് തിരക്കിലേക്ക്

കാഞ്ഞിരപ്പള്ളി : ക്രിസ്മസിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുകയാണു കാഞ്ഞിരപ്പള്ളി . പുൽക്കൂടും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളുമൊക്കെയായി നാട് ആഘോഷ തിമർപ്പിലാണ്. ക്രൈസ്തവരുടെ വീടുകളിൽ മാത്രമല്ല, ഇതര മതക്കാരുടെ വീടുകളിലും ക്രിസ്മസ് നക്ഷതങ്ങൾ കാണപ്പെടുന്നുണ്ട് . ടൗണിലെ പല കടകളിലും സാന്താക്ലോസുകളും അലങ്കാരങ്ങളുമൊക്കെ സ്ഥാനം പിടിച്ചു. സാന്തായുടെ ചുവപ്പും മഞ്ഞിന്റെ വെള്ളയുമണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന നഗരത്തിലെ കടകളിൽ ക്രിസ്മസ് ഷോപ്പിങ്ങും തിരക്കുമാണിപ്പോൾ. ക്രിസ്മസ് അലങ്കാരങ്ങളും കേക്കും വൈനുമൊക്കെ നന്നായി വിറ്റു പോകുന്നുണ്ട്. വസ്ത്രവിപണിയിൽ ഓണം പോലെ വിൽപനയ്ക്ക് സാധ്യതയുണ്ടിപ്പോൾ. […]

ചിറക്കടവിൽ പദ്ധതി നിർവഹണം വഴിപാടെന്ന് ആക്ഷേപം

പൊൻകുന്നം ∙ ചിറക്കടവ് പഞ്ചായത്തിൽ പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഈ മാസം 31നു മുൻപായി പദ്ധതി വിഹിതത്തിന്റെ 70% തുക വിനിയോഗിക്കണമെന്ന നിർദേശം നിലനിൽക്കെ അതിന്റെ പകുതി മാത്രമാണു ചെലവാക്കിയതെന്നാണ് ആരോപണം. ഇതേവരെ 36.97% തുക മാത്രമാണു ചെലവഴിച്ചതെന്നു കേരള കോൺഗ്രസ് അംഗങ്ങൾ ആരോപിക്കുന്നു. പഞ്ചായത്തു കമ്മിറ്റി ഇന്നു രണ്ടിനു ചേരാൻ നിശ്ചയിച്ചിരിക്കെ ഇത് ആരോപണ പ്രത്യാരോപണങ്ങൾക്കു വഴിവച്ചേക്കും. ∙ ചെലവഴിച്ചത് 37% മാത്രം. പശ്ചാത്തല മേഖലയിൽ 4,80,30,555 രൂപയാണ് പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ 1,78,86,580 […]

കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലില്‍

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലില്‍ ആവശ്യത്തിന് കിടക്കകളില്ലാത്തത് അധികൃതരെയും രോഗികളെയും വലക്കുന്നു. ദിവസേന ആയിരത്തിനടുത്ത് രോഗികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. 142 ബെഡാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഒരു കിടക്കയില്‍ രണ്ടു പേരെ കിടത്തി ചികിത്സിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. താലൂക്ക് ഹോസ്പിറ്റല്‍ ജനറല്‍ ഹോസ്പിറ്റലാക്കി ഉയര്‍ത്തിയതോടെ അതനുസരിച്ച് ജീവനക്കാരുടെ എണ്ണവും സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചിരുന്നു. എല്ലാ വിഭാഗത്തിലുമായി 24 ഡോക്ടര്‍മാരും 34 നഴ്‌സിംഗ്, ഗ്രേഡ് വണ്‍, ഗ്രേഡ് ടു ജീവനക്കാരുമുണ്ട്. സേവന […]

പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന് പുല്ലുവില, ചിറക്കടവ് പഞ്ചായത്തിൽ പ്ലാസ്റ്റിക് ബാഗുകൾ സുലഭം

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുവെങ്കിലും, ഇപ്പോഴും കടകളിൽ പ്ലാസ്റ്റിക് ബാഗുകൾ സുലഭം .. തുണി സഞ്ചികളിലേക്കുള്ള മടങ്ങൽ ഇവിടെ സ്വപ്നമായി അവശേഷിക്കുന്നു. ഒടൗണുകളിലെ കടകളിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ വീണ്ടും സജീവം. ചിറക്കടവ് ഗ്രാമപഞ്ചായത്തിലാണ് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചുള്ള ഉത്തരവു നിലനിൽക്കുമ്പോൾ പ്ലാസ്റ്റിക് ക്യാരിബാഗുകൾ വിണ്ടുമെത്തിയിരിക്കുന്നത്. ആരോപണം നാട്ടുകാരുടേതു മാത്രമല്ല. വ്യാപാരികളുടേതും കൂടിയാണ്. കടകളിൽ പ്ലാസ്റ്റിക് കൂടുകൾ വിൽക്കാനോ അത്തരം കൂടുകളിൽ […]

വി​മാ​ന​മെ​ത്താ​ൻ സ​ർ​വേ തു​ട​ങ്ങി​യി​ട്ടും ആ​ശ​ങ്ക തീ​രാ​തെ ത​ർ​ക്കം

എ​രു​മേ​ലി: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ വി​മാ​ന​ത്താ​വ​ളം എ​വി​ടെ നി​ർ​മി​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യാ​യി സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യു​ടെ സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്നു. അ​തേ​സ​മ​യം സ​ർ​വേ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് എ​സ്റ്റേ​റ്റെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്കം കോ​ട​തി​യി​ൽ തീ​ർ​പ്പാ​യി​ട്ടി​ല്ല. സ​ർ​ക്കാ​രും ബി​ലീ​വേ​ഴ്സ് ച​ർ​ച്ചു​മാ​യു​ള്ള ഉ​മ​സ്ഥാ​വ​കാ​ശ ത​ർ​ക്കം തീ​ർ​പ്പാ​കാ​തെ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. എ​ട്ട് മാ​സ​മാ​ണ് സ​ർ​വേ ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഏ​ജ​ൻ​സി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന കാ​ലാ​വ​ധി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ […]

വി​ല​ക്ക​യ​റ്റം: നി​ർ​മാ​ണമേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്

അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ​​ക്കു​​ണ്ടാ​​യ വി​​ല​​ക്ക​​യ​​റ്റം​​മൂ​​ലം നി​​ർ​​മാ​​ണ മേ​​ഖ​​ല സ്തം​​ഭ​​ന​​ത്തി​​ലേ​​ക്ക്. വി​​ല​​ക്ക​​യ​​റ്റ​​വും അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ക്ഷാ​​മ​​വു​​മാ​​ണു ചെ​​റു​​കി​​ട നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ്തം​​ഭി​​ക്കാ​​നു​​ള്ള കാ​​ര​​ണം. പാ​​റ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ വി​​ല​​ക്ക​​യ​​റ്റ​​മാ​​ണു നി​​ർ​​മാ​​ണ​​മേ​​ഖ​​ല​​യെ പി​​റ​​കോ​​ട്ട​​ടി​​ക്കു​​ന്ന​​ത്. ക​​ല്ല്, പാ​​റ​​പ്പൊ​​ടി, എം ​​സാ​​ൻ​​ഡ്, പി ​​സാ​​ൻ​​ഡ് എ​​ന്നി​​വ​​യ്ക്ക് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഇ​​ര​​ട്ടി​​യി​​ല​​ധി​​കം രൂ​​പ വി​​ല ഉ​​യ​​ർ​​ന്ന​​താ​​യി കോ​​ണ്‍​ട്രാ​​ക്ട​​ർ​​മാ​​ർ പ​​റ​​യു​​ന്നു. നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ സി​​മ​​ന്‍റ്, ക​​ന്പി, ഇ​​ല​​ക്ട്രി​​ക്ക​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, പ്ല​​ന്പിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ വി​​ല​​ക്ക​​യ​​റ്റ​​വും സാ​​ധാ​​ര​​ണ​​ക്കാ​​ര​​നു നി​​ർ​​മാ​​ണ​​ചെ​​ല​​വു താ​​ങ്ങാ​​നാ​​വു​​ന്ന​​തി​​ന​​പ്പു​​റ​​മാ​​ക്കി. ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഇ​​ര​​ട്ടി​​യി​​ല​​ധി​​കം വി​​ല​​യാ​​ണു ക്ര​​ഷ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു […]

മദ്യപശല്യം വർധിച്ചു

കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം ഗവ. സ്കൂൾ പരിസരത്തും, കത്തിലാങ്കൽപടി റോഡിലും മദ്യപരുടെയും പൂവാലൻമാരുടെയും ശല്യം വർധിച്ചതായി പരാതി. സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും ഉൾപ്പെടെ കാൽനട യാത്രികർക്ക് ഇവരുടെ ശല്യം അസഹനീയമായിരിക്കുകയാണ്. സ്കൂൾ സമയങ്ങളിൽ പൊലീസ് പട്രോളിങ് വേണം

പാതയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു

കാഞ്ഞിരപ്പള്ളി∙ പാതയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. അടുക്കളമാലിന്യങ്ങൾ മുതൽ ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ വരെയാണ് ഇപ്പോൾ വഴിയരുകിലെ പതിവു കാഴ്ചകൾ. ദേശീയപാത 183, കാഞ്ഞിരപ്പള്ളി–എരുമേലി റോഡ്, കാഞ്ഞിരപ്പള്ളി– തമ്പലക്കാട് റോഡ്, പാറത്തോട്– പിണ്ണാക്കനാട് റോഡ്, ആനക്കല്ല് –പൊടിമറ്റം റോഡ്, പൊടിമറ്റം, അഞ്ചിലവ്, പൂഴിത്തറ തുടങ്ങിയ റോഡുകളുടെ വശങ്ങളിലാണു മാലിന്യനിക്ഷേപങ്ങൾ പതിവാകുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ, അറവുമാലിന്യങ്ങൾ തുടങ്ങിയവ ചാക്കുകളിലും, പ്ലാസ്റ്റിക് കൂടുകളിലും കെട്ടിയാണു വഴിയരുകിൽ തള്ളുന്നത്. വീടുകളിൽ ഉപയോഗയോഗ്യമല്ലാതാകുന്ന ഗൃഹോപകരണങ്ങൾ, ഇവയുടെ പാർട്സുകൾ, വിവിധ സ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ, പഴയ […]

പാമ്പിന്റെ താവളമായി സിവിൽ സ്റ്റേഷൻ വളപ്പ്

പൊൻകുന്നം∙ ‘പെരുമ്പാമ്പു കാണും ഇവിടെ’ എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. വിശാലമായി കാടുകയറി കിടക്കുന്ന സിവിൽ സ്റ്റേഷൻ വളപ്പിൽ പാമ്പുമാത്രമല്ല പട്ടികളും യഥേഷ്ടമുണ്ടെന്നാണ് സമീപത്തെ വിദ്യാഭ്യാസ ഓഫിസിലുള്ളവർ പറയുന്നത്. ∙ പേടിച്ചു വിറച്ചു വിദ്യാഭ്യാസ വകുപ്പുകാർ സിവിൽ സ്റ്റേഷനും വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിനുമായി പൊതുവായൊരു മതിലാണ് ഉള്ളത്. ഇവിടെ പാർക്കു ചെയ്യുന്ന വാഹനങ്ങൾ വൈകിട്ട് എടുക്കാൻ ചെല്ലുന്നത് പേടിച്ചാണെത്രെ. പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ പരിസരം നിറയെ തെരുവു പട്ടികളാണ്. പകൽ ഇവിടേക്കു ചെല്ലാൻ പറ്റില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ […]

ജില്ലയിലെ പകുതിയിലധികം റേഷൻ കടകൾക്കും പൂട്ടു വീണേക്കും

കോട്ടയം ∙ ജില്ലയിലെ പകുതിയിലധികം റേഷൻ കടകൾക്കും പൂട്ടുവീഴുന്ന നിർദേശവുമായി സിവിൽ സപ്ലൈസ് വകുപ്പ്. എല്ലാ റേഷൻ കടകളിലും ഭക്ഷ്യധാന്യങ്ങളുടെ വിൽപന ശരാശരി 75 ക്വിന്റൽ വരത്തക്ക വണ്ണം പുനഃക്രമീകരിക്കാനാണു സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ റേഷൻ കടയുടെയും ഭക്ഷ്യധാന്യങ്ങളുടെ വിൽപന അളവു സംബന്ധിച്ചു പട്ടിക തയാറാക്കി 15നു മുൻപു സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം റദ്ദാക്കിയതും സസ്പെൻഷനിൽ ഉള്ളതും ലൈസൻസി മരിച്ചതുമായ റേഷൻ കടകളുടെ വിവരങ്ങളും ഹാജരാക്കണമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ ഭാഗമായി […]

പി​എ​ന്‍​പി റോ​ഡ് ത​ക​ര്‍​ന്നു

പൊ​ന്‍​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലു വാ​ര്‍​ഡു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​തം ദു​ര്‍​ഘ​ടം. പൊ​ന്‍​കു​ന്നം-​കെ​വി​എം​എ​സ് റോ​ഡി​ന്‍റെ സ​മാ​ന്ത​ര പാ​ത​യാ​യ ഗ്രാ​മീ​ണ റോ​ഡാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. ദേ​ശീ​യ​പാ​ത​യി​ല്‍നി​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി- മ​ണി​മ​ല റോ​ഡി​ലെ​ത്തു​ന്ന സ​മാ​ന്ത​ര റോ​ഡാ​യ പി​എ​ന്‍​പി റോ​ഡി​ലെ അ​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ത​ക​ര്‍​ന്നു​കി​ട​ക്കു​ക​യാ​ണ്. പൊ​ന്‍​കു​ന്നം കെ​എ​സ്ഇ​ബി ജം​ഗ്ഷ​ന്‍ മു​ത​ല്‍ തു​ട​ക്ക​ത്തി​ലെ 500 മീ​റ്റ​റാ​ണ് പൊ​ട്ടി​പ്പൊളി​ഞ്ഞ് കി​ട​ക്കു​ന്ന​ത്. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ ഒ​ടു​ക്ക​മാ​യ ക​ത്തി​ലാ​ങ്ക​ല്‍​പ​ടി​യി​ല്‍ ഇ​രു​വ​ശ​ത്തും ടൈ​ല്‍​പാ​ക​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. […]

കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ മൂന്നു മാസത്തിനിടെ പൊലിഞ്ഞത് മൂന്നു ജീവന്‍

കാഞ്ഞിരപ്പള്ളി ∙ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുംമുമ്പേ കാഞ്ഞിരപ്പള്ളി – കാഞ്ഞിരം കവല റോഡിൽ അപകടങ്ങൾ പതിവായി. മൂന്നു മാസത്തിനിടെ കാഞ്ഞിരപ്പള്ളിക്കും ഈരാറ്റുപേട്ടയ്ക്കുമിടെ ഉണ്ടായ പത്തോളം അപകടങ്ങളിലായി മൂന്നുപേരുടെ ജീവൻ നഷ്ടപ്പെട്ടു. ഇതിൽ രണ്ടുപേർ മരിച്ചതു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ്. ഇന്നലെ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ ആനക്കല്ല് വണ്ടൻപാറ വിരുത്തിയേൽ റെജി വർഗീസ് (47) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പിണ്ണാക്കനാട്ട് നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഈരാറ്റുപേട്ട ഈറ്റില്ലക്കയം ഇ.എച്ച്.ഷെരീഫ് (58) […]

സിപിഎം ഏരിയ സമ്മേളനം 15 മുതൽ 18 വരെ കൂരാലിയിൽ

കാഞ്ഞിരപ്പള്ളി∙ സിപിഎം ഏരിയ സമ്മേളനം 15 മുതൽ 18 വരെ കൂരാലിയിൽ നടത്തും. 15ന് കൊടിമര, പതാക, ബാനർ ജാഥകൾ. വൈകിട്ട് അ‍ഞ്ചിന് ഗൗരി ലങ്കേഷ് നഗറിൽ നടത്തുന്ന സാംസ്കാരിക സമ്മേളനം കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം കെവിഎൽപി സ്കൂളിൽ (കെ.കെ.ശശികുമാർ നഗർ) ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി പി.എൻ.പ്രഭാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 17ന് രാവിലെ […]

മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​കു​ന്നു

പൊ​ടി​മ​റ്റം: അ​ഞ്ചി​ല​വ്, പൂ​ഴി​ത്ത​റ റോ​ഡ​രി​കി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം വ്യാ​പ​ക​മാ​കു​ന്നു. കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​മു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​തി​ലേ​റെ​യും. ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി പ​തി​വാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്. രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധ​മാ​ണ് മാ​ലി​ന്യ​ത്തി​ല്‍ നി​ന്നു​മു​ണ്ടാ​കു​ന്ന​ത്. ദു​ര്‍​ഗ​ന്ധം മൂ​ലം ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​ത്തി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ധി​കൃ​ത​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ബിഎസ്എൻഎൽ കെട്ടിടത്തിനു ഭീഷണിയായി പൊലീസ് സ്റ്റേഷൻ വളപ്പിലെ വാകമരം

കാഞ്ഞിരപ്പള്ളി ∙ പൊലീസ് സ്റ്റേഷൻ വളപ്പിലെ വാകമരം സമീപത്തെ ബിഎസ്എൻഎൽ ഓഫിസ് കെട്ടിടത്തിന് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന പഴയ താലൂക്ക് ഓഫിസ് വളപ്പിലെ വാകമരമാണ് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ ഓഫിസിനു ഭീഷണിയായിരിക്കുന്നത്. വാകമരത്തിന്റെ വേരുകൾ മണ്ണിലൂടെ പടർന്ന് ഓഫിസ് കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് പുറത്തു ചാടിയ നിലയിലാണ്. വാകമരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ഓഫിസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. മരത്തിന്റെ ചുവട്ടിലെ മണ്ണ് ഇളകി മാറി, ഏതു […]

സ്റ്റാറുകളിൽ ഏതാ സ്റ്റാർ..?

∙ ക്രിസ്മസ് കാലമായതോടെ നക്ഷത്രശോഭയിൽ കുളിച്ച് കൂടുതൽ സുന്ദരിയായി മാറി പല ടൗണുകളും. വലിയ കടകൾ മുതൽ വഴിയോരക്കച്ചവടം വരെ ക്രിസ്മസിനായി അണിഞ്ഞൊരുങ്ങി. നിലവിൽ വിപണിയിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും വരുംദിവസങ്ങളിൽ വിൽപന ഉഷാറാകുമെന്നു കടയുടമകൾ പ്രതീക്ഷിക്കുന്നു. നക്ഷത്ര വിപണി ക്രിസ്മസ് അലങ്കാരങ്ങളിൽ പതിവുപോലെ നക്ഷത്രങ്ങളാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. വ്യത്യസ്ത തരത്തിലുള്ള നക്ഷത്രങ്ങൾ സുലഭമാണ്. ജിമിക്കി കമ്മൽ, പുള്ളിക്കാരൻ സ്റ്റാറാ, പറവ തുടങ്ങിയ പേരുകളിൽ നക്ഷത്രങ്ങൾ കടകളിൽ കാണാം. എൽഇഡി നക്ഷത്രങ്ങളോടു പിടിച്ചുനിൽക്കാനിപ്പോൾ ഇതൊക്കെയാണു വഴികളെന്ന് അവർ […]

എരുമേലിയിൽ നിർമാണം പൂർത്തിയാക്കിയ തടയണയ്ക്കു ഷട്ടർ സ്ഥാപിക്കാത്തതിനാൽ വെള്ളം പാഴായിപ്പോകുന്നു

എരുമേലി∙ ഇറിഗേഷൻ വിഭാഗം രണ്ട് വർഷം മുൻപു നിർമാണം പൂർത്തിയാക്കിയ കരിങ്കല്ലുമ്മൂഴി തടയണയ്ക്കു ഷട്ടർ സ്ഥാപിക്കാത്തതിനാൽ വെള്ളം പാഴായിപ്പോകുന്നു. ശബരിമല സീസണിൽ ലക്ഷക്കണക്കിന് തീർഥാടകർക്കു തടയണയിലെ വെള്ളം ഉപയോഗിക്കാമെന്നിരിക്കെയാണ് ഈ അനാസ്ഥ. കാൽ കോടി രൂപ ചെലവിട്ടാണ് ഇറിഗേഷൻ വിഭാഗം കരിങ്കല്ലുമ്മൂഴി പാലത്തിനോടു ചേർന്നു തടയണ നിർമിച്ചത്. തടയണയ്ക്ക് അനുബന്ധമായി മറ്റു നിർമാണ പ്രവർത്തനങ്ങളും നടത്തി. എന്നാൽ തടയണയുടെ ഷട്ടർ സ്ഥാപിക്കേണ്ട ഭാഗത്തു കൂടി വെള്ളം ഒഴുകി പാഴാവുകയാണ്. സീസൺ തുടങ്ങിയതു മുതൽ മഴ ഇല്ലാത്തതിനാൽ വലിയ […]

70 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച വനിതാ കാര്‍ഷിക വിപണനകേന്ദ്രം അടഞ്ഞുകിടക്കുന്നു

കാഞ്ഞിരപ്പള്ളി: രണ്ടുവര്‍ഷം മുന്‍പ് 70 ലക്ഷം രൂപ ചിലവഴിച്ചു വനിതകള്‍ക്കായി നിര്‍മിച്ച കാര്‍ഷിക വിപണനകേന്ദ്രം ഉപയോഗശൂന്യം. കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനു സമീപത്ത് പഞ്ചായത്തിന്റെ സ്ഥലത്ത് നിര്‍മിച്ച 16 കടമുറികളാണ് കരാറെടുത്തവര്‍ക്ക് തുറന്നു നല്‍കാത്തതിനാല്‍ നശിക്കുന്നത്. വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുവാൻ അവസരം നൽകുക, ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിച്ച് മികച്ച വില ലഭ്യമാക്കുക, വനിതാ സംരംഭകരെ കണ്ടെത്തുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നെ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തുടങ്ങിയത്.

മൂന്നേകാല്‍ കോടിരൂപ മുടക്കിയ മണിമലയിലെ നാടന്‍ കലാഗ്രാമപദ്ധതി കെട്ടിടം നിര്‍മാണം നിലച്ചു

മണിമല: സംസ്ഥാന ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ മണിമലയില്‍ തുടക്കം കുറിച്ച നാടന്‍ കലാഗ്രാമപദ്ധതിയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. മൂങ്ങാനിയില്‍ മൂന്നുവര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച ബഹുനിലമന്ദിരം ഇപ്പോള്‍ അസ്ഥികൂടം മാത്രമായി. ഒരുവര്‍ഷമായി നിര്‍മാണം നിലച്ചിട്ട്. നിര്‍മാണ ഏജന്‍സിയായ കെ.ഇ.എല്ലിന് ഇതിനകം മൂന്നേകാല്‍ കോടിരൂപ നല്‍കിക്കഴിഞ്ഞു.

പൊ​ന്‍​കു​ന്നം-​പു​ന​ലൂ​ര്‍ റോ​ഡ് സ​ര്‍​വേ തു​ട​ങ്ങി

പൊ​ന്‍​കു​ന്നം: പൊ​ന്‍​കു​ന്നം-​പു​ന​ലൂ​ര്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള പു​തി​യ സ​ര്‍​വേ ജ​നു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​കും. 2013ല്‍ ​സ​ര്‍​വേ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും നി​ര്‍​മാ​ണ​ച്ചെ​ല​വ് വ​ള​രെ​യേ​റെ വ​ര്‍​ധി​ച്ച​താ​ണ് വീ​ണ്ടും സ​ര്‍​വേ ന​ട​ത്താ​നി​ട​യാ​ക്കി​യ​ത്.

അ​ന്ത​ർ​ദേ​ശീ​യ ഭാ​രോ​ദ്വ​ഹ​ന മ​ത്സ​ര​ത്തിൽ ലി​ബി​നു വെ​ള്ളി മെ​ഡ​ൽ; മു​ക്കൂ​ട്ടു​ത​റ​യ്ക്ക് അ​ഭി​മാ​നം

മു​ക്കൂ​ട്ടു​ത​റ: ദേ​ശീ​യ ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ ഭാ​രോ​ദ്വ​ഹ​ന മ​ത്സ​ര​ത്തി​ൽ മു​ക്കൂ​ട്ടു​ത​റ മു​പ്പ​ത്ത​ഞ്ച് ചെ​ങ്ക്രോ​ത്ത് ലി​ബി​ൻ ജേ​ക്ക​ബ് ര​ണ്ടാം സ്ഥാ​നം നേടി വെ​ള്ളി മെ​ഡ​ൽ സ്വന്തമാക്കി. കാ​ഞ്ഞി​ര​പ്പ​ള​ളി എ​സ് ഡി ​കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാണ് ലി​ബി​ൻ

പി പി റോഡിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളിൽ പലതും കത്തുന്നില്ലന്നു പരാതി

പൊൻകുന്നം : പൊൻകുന്നം–പാലാ റോഡിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളിൽ പലതും കത്തുന്നില്ലന്നു പരാതി. ലോകനിലവാരത്തിൽ നിർമ്മിച്ച പി പി റോഡിൽ പ്രകശം നൽകുവാൻ സൗരവിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ ഏതാനും വിളക്കുകൾ കത്തുന്നുണ്ട്. കുറച്ചെണ്ണം വാഹനങ്ങൾ ഇടിച്ചു പോയി. ചിലതു കത്തുന്നില്ല. കത്തുന്നവ മിക്കതും മരങ്ങൾക്കിടയിൽ ആയതിനാൽ നിലാവുപോലെ മങ്ങിയ വെളിച്ചമാണുള്ളത്.

ബസിന്റെ ടയർ കയറിയിറങ്ങിയ ചെറുപ്പക്കാരൻ അധികം പരുക്കുകളില്ലാതെ രക്ഷപ്പെട്ടു! സംഭവിച്ചതെന്ത്..?

ചില നേരം ജീവിതം കെട്ടുകഥയെക്കാൾ അവിശ്വസനീയമാണെന്ന് ഇപ്പോൾ ലിബിന് അറിയാം.ആ സംഭവം ഇതാ: കഴിഞ്ഞ മാസം 23നു രാവിലെ 10 മണി. എരുമേലി പട്ടണത്തിൽ തീർഥാടകരുടെ തിരക്കു രൂക്ഷമായ സമയം. അമ്മയ്ക്കു മരുന്നു വാങ്ങാനാണു കൂടത്തൽ മാത്യുവിന്റെ മകൻ ലിബിൻ (21) ബൈക്കുമായി ഇറങ്ങിയത്. ടിബി റോഡിൽ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ, ബൈക്ക് ബസിന്റെ പിൻഭാഗത്തുള്ള വലത്തെ ടയറിനടിയിലേക്കു വീണു. ബൈക്ക് ബസിന്റെ നടുവിലേക്കു തെന്നിനീങ്ങി. ലിബിന്റെ ശരീരത്തിലൂടെ വലതുവശത്തെ ടയർ കയറിയിറങ്ങി. സംഭവം കണ്ടുനിന്ന […]

കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന്‍റെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നി​ർ​ദി​ഷ്ട കെ​ട്ടി​ടം പ​ണി​ക​ഴി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സ്പോ​ർ​ട്സ് സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം. നി​ല​വി​ലെ സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ​ശേ​ഷം വേ​ണം സ്പോ​ർ​ട്സ് സ്കൂ​ളി​നാ​യി സി​ന്ത​റ്റി​ക് ട്രാ​ക്ക് അ​ട​ക്കം നി​ർ​മി​ക്കു​വാ​ൻ. ഇ​തി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ൽ അ​ധ്യ​യ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഇ​വി​ടെ നി​ന്നു മാ​റ്റേ​ണ്ടി വ​രും. ഇ​തി​നു വേ​ണ്ടി​യാ​ണ് […]

മദ്യപന്മാരെ നേ​രെ​യാ​ക്കാ​നു​റ​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ദ്യ​പി​ച്ച് വീ​ടു​ക​ളി​ലെ​ത്തി ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും മ​ർ​ദി​ക്കു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്യു​ന്ന പു​രു​ഷ​ന്മാ​ർ ശ്ര​ദ്ധി​ക്കു​ക. നി​ങ്ങ​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി​വ​രും. എ​ന്തു വി​ല​കൊ​ടു​ത്തും മ​ദ്യ​പ​ന്മാ​രെ നേ​രെ​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ എ.​എ​സ്. അ​ൻ​സി​ലാ​ണ് മ​ദ്യ​പാ​ന​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക്ക​ര​ണം തു​ട​ങ്ങി​യ​ത്. ബോ​ധ​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​യ​തോ​ടെ ഇ​പ്പോ​ൾ മ​ദ്യ​പി​ച്ച് വീ​ടു​ക​ളി​ലെ​ത്തി അ​ടി​പി​ടി ന​ട​ത്തു​ന്ന കേ​സു​ക​ൾ കു​റ​വാ​ണെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി മ​ദ്യ​പാ​ന​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ദ്യം ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും. പി​ന്നീ​ട് 30 ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ […]

ര​ജ​ത ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ സു​വ​ർ​ണ നേ​ട്ട​വു​മാ​യി അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യം

കാ​ഞ്ഞി​ര​പ്പ​ള്ളി: ര​ജ​ത ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ സു​വ​ർ​ണ നേ​ട്ട​വു​മാ​യി കാ​ള​കെ​ട്ടി അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യം. തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ്‌​പെ​ഷ​ൽ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലും പ്ര​വൃ​ത്തി പ​രി​ച​യ പ്ര​ദ​ർ​ശ​ന​ത്തി​നും സ്‌​കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. ഒ​രു​വ​ർ​ഷ​മാ​യി ന​ട​ത്തി വ​രു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ജ​നു​വ​രി 26,27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. അ​ഖി​ലേ​ന്ത്യ ബ്ലൈ​ൻ​ഡ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത പൂ​ർ​വ വി​ദ്യാ​ർ​ഥി ര​ജ​നീ​ഷ് ഹെ​ൻ​റി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പൂ​ർ​വ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​ഗ​മം, റാ​ലി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. ഭി​ന്ന​ശേ​ഷി​യു​ള്ള […]

എലിക്കുളം സഹകരണ ബാങ്ക് ഭരണസമിതി: പോരടിച്ച് കോൺഗ്രസ് ചേരികൾ

പൊൻകുന്നം∙ ഇവിടെ മത്സരം കോൺഗ്രസുകാർ തമ്മിലാണ്. എലിക്കുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കു 14 നാണു തിരഞ്ഞെടുപ്പ്. കോൺഗ്രസ് നേതാവായ നിലവിലെ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കെ.ആന്റണി നേതൃത്വം നൽകുന്ന യുഡിഎഫ് പാനലും തമ്മിലാണ് മത്സരം. എ, ഐ ഗ്രൂപ്പു തകർക്കമാണെന്നാണു പറയപ്പെടുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് പാനലാണു ജയിച്ചത്. അന്നു കേരള കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. എൽഡിഎഫ്, കേരള കോൺഗ്രസ് (എം) […]

ചിറക്കടവ് തിരുനീലകണ്ഠനെ പാപ്പാൻ മർദിക്കുന്നെന്നു പരാതി

പൊൻകുന്നം∙ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ആന ‘തിരുനീലകണ്ഠനെ’ രണ്ടാം പാപ്പാൻ അകാരണമായി മർദിക്കുന്നുവെന്നു നാട്ടുകാരുടെ പരാതി. ദേവസ്വം അധികൃതരുടെ നിർദേശാനുസരണം ദേവസ്വം വെറ്ററിനറി ഡോക്ടർ ആനയെ പരിശോധിച്ചു. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും എഴുന്നള്ളിക്കുന്നതിനു കുഴപ്പമില്ലെന്നും ഡോക്ടറുടെ റിപ്പോർട്ട്. രണ്ടാം പാപ്പാനു കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്ന് ദേവസ്വം അസി.കമ്മിഷണർ. പരാതി ഇങ്ങനെ : നാലുമാസത്തെ നീരുചികിത്സ കഴിഞ്ഞു തിരുനീലകണ്ഠൻ തൃക്കൊടിത്താനം ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്തിനാണു നീണ്ട ഇടവേളക്കു ശേഷം കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്നു. എഴുന്നള്ളത്തിനു ശേഷം പള്ളിക്കത്തോട് കിഴക്കടമ്പ് ക്ഷേത്രത്തിൽ […]

റേ​ഷ​ൻ വാ​ങ്ങി​യ അ​ന​ർ​ഹ​രാ​യ​വ​രി​ൽ നി​ന്നു തു​ക ഈ​ടാ​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നു​ള്ള വാ​ഹ​നം, ഒ​രു ഏ​ക്ക​റി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ലം, 1000 ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം വി​സ്തീ​ര്‍​ണ​മു​ള്ള വീ​ട്, പ്ര​തി​മാ​സം 25000 രൂ​പ​യി​ല​ധി​കം വ​രു​മാ​ന​മു​ള്ള​വ​ര്‍, അ​ന​ര്‍​ഹ​മാ​യി എ​എ​വൈ മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ച് സൗ​ജ​ന്യ റേ​ഷ​ന്‍ കൈ​പ്പ​റ്റു​ന്നു. എ​ന്നാ​ല്‍, തീ​ര്‍​ത്തും നി​ര്‍​ധ​ന​ര്‍​ക്ക് ഇ​പ്പോ​ഴും സൗ​ജ​ന്യ​റേ​ഷ​ന്‍ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് ക​യ​റി​യു​ള്ള ര​ണ്ടാം വ​ട്ട പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​ല്‍ മ​ടു​ക്ക, കോ​രു​ത്തോ​ട് , പ​റ​ത്താ​നം മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് […]

നന്നാക്കുന്നതിനെക്കാൾ വേഗത്തിൽ റോഡ് പൊളിച്ച് ജല അതോറിറ്റി

പൊൻകുന്നം ∙ ‘എങ്ങനെ ഇൗ റോഡ് കുത്തിപ്പൊളിച്ച് ഇങ്ങനെയാക്കാൻ തോന്നുന്നു?’ ചോദ്യം നാട്ടുകാരുടേതാണ്. ‘പൈപ്പ് പൊട്ടിയാൽ പിന്നെന്തു ചെയ്യും’ ഉത്തരം ജല അതോറിറ്റിയുടേതും. ഒരു വർഷം മുൻപ് ലോകനിലവാരത്തിൽ നിർമിച്ച പൊൻകുന്നം – എരുമേലി തീർഥാടനപാതയിൽ ഗ്രാമദീപം മുതൽ മണ്ണംപ്ലാവ് പാലം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരമാണു തുടർച്ചയായി കുത്തിപ്പൊളിക്കുന്നത്. കരിമ്പുകയം ജലപദ്ധതിയിലെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടുന്നതാണു കാരണം. മാസത്തിൽ രണ്ടു തവണയെന്ന നിലയിലാണു പൊട്ടുന്നത്. ഇതു യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുമെങ്കിലും പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് […]

മുങ്ങിയാൽ പിടിവീഴും

മുണ്ടക്കയം : സ്കൂളിന്റെ നൂറു മീറ്റർ ചുറ്റളവിൽ എത്തുമ്പോഴേ വിദ്യാർഥിയെ തിരിച്ചറിയും. ഹാജരില്ലെങ്കിൽ രക്ഷിതാക്കൾക്ക്‌ മൊെബെൽ ഫോണിലേക്ക് സന്ദേശവും ലഭിക്കും. നേരത്തേ സ്കൂളിൽനിന്നിറങ്ങിയാലും ഇതുതന്നെ ഫലം. ഒപ്പം പോലീസിനെ വിവരമറിയിക്കാനും സംവിധാനം. പൂഞ്ഞാർ മണ്ഡലത്തിലെ മുരിക്കുംവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ഈ സൗകര്യങ്ങൾ. സ്മാർട്ട് ചിപ്പ് വഴിയുള്ള സംവിധാനം ഏർപ്പെടുത്തുന്ന, സംസ്ഥാനത്തെ ആദ്യ സർക്കാർ വിദ്യാലയമാണിത്. വിദ്യാർഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ എബി എബ്രഹാം എന്ന വിദേശമലയാളിയുടെ ദുബായ്‌ ആസ്ഥാനമായ പ്രോംപ്ട് ടെക്‌ മിഡിൽ ഇൗസ്റ്റ്‌ എന്ന […]

പൊൻകുന്നം–പുനലൂർ ഭാഗത്തിന്റെ പുതിയ എസ്റ്റിമേറ്റ് സർവേ ആരംഭിച്ചു

പൊൻകുന്നം ∙ അങ്കമാലി–പുനലൂർ സംസ്ഥാനപാതയുടെ അവസാന ഭാഗമായ പൊൻകുന്നം–പുനലൂർ ഭാഗത്തിന്റെ പുതിയ എസ്റ്റിമേറ്റ് സർവേ ആരംഭിച്ചു. എൽ ആൻഡ് ടി ആണ് എസ്റ്റിമേറ്റ് പുതുക്കുന്നതിനുള്ള കരാർ എടുത്തത്. കഴിഞ്ഞ 27ന് ആണ് സർവേ തുടങ്ങിയത്. രണ്ടു മാസമാണ് സർവേയുടെ കാലാവധിയെന്നു കെഎസ്ടിപി സൂപ്രണ്ടിങ് എൻജിനീയർ എൻ. ബിന്ദു പറഞ്ഞു. തയാറാക്കുന്നത് പുതിയ ഡിപിആർ ലോക ബാങ്കിന്റെ നിർദേശാനുസരണം കഴിഞ്ഞ മാസം ഏഴിനു സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് ഏതെങ്കിലും അംഗീകൃത എജൻസിയെ ഏൽപിച്ച് പുതിയ എസ്റ്റിമേറ്റ് എടുക്കുന്നതിനു തീരുമാനിച്ചിരുന്നു. […]

ശബരിമല പാതകളെ ഇരുട്ടുമൂടുന്നു

എരുമേലി ∙ ശബരിമല പാതകളെ ഇരുട്ടുമൂടുന്നു, സേഫ് സോൺ വിഭാഗത്തെ പാതകളിൽ മഷിയിട്ടു നോക്കിയാൽ കാണാനില്ല, പൊലീസിനു പകരം ഗതാഗത നിയന്ത്രണത്തിന് എൻസിസി കുട്ടികൾ… സീസൺ പ്രവർത്തനങ്ങൾ അപ്പാടെ താളംതെറ്റുന്നതായി ആരോപണം. മുൻവർഷങ്ങളിൽ ഒരിക്കൽപോലും കാണാനില്ലാത്ത കുറ്റകരമായ അനാസ്ഥ ഇത്തവണത്തെ മണ്ഡലകാലത്തു പ്രകടമാവുന്നതായി വ്യാപക പരാതി ഉയരുന്നു. ഓരോ ദിവസവും തിരക്കു കൂടിവരുന്നതോടെ വകുപ്പുകളുടെ അലംഭാവം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആശങ്ക. വഴിവിളക്കുകൾ ശബരിമല തീർഥാടകരുടെ പരമ്പരാഗത കാനനപാത പൂർണമായി അന്ധകാരത്തിലാണ്. പാതയുടെ ചരള, പേരൂർത്തോട്, കോയിക്കക്കാന […]

വ്യാപാരികൾ അമിത വില ഈടാക്കിയാൽ വിളിക്കേണ്ട നമ്പർ : 8281698050.

കാഞ്ഞിരപ്പള്ളി : ജി എസ്ടി യുടെ മറവിൽ പൊതുജനങ്ങളിൽ നിന്ന് സാധന സാമഗ്രികൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ ജില്ലാ അളവുതൂക്ക വകുപ്പ് രംഗത്ത്. നവംബർ മാസം നടത്തിയ പരിശോധനയിൽ അധിക വില ഈടാക്കിയ കുറ്റത്തിന് 80 കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കേസ് എടുത്തു. ഇവരിൽ നിന്ന് പിഴയായി 2.06 ലക്ഷം രൂപ ഈ‌‌ടാക്കി. ജിഎസ്ടി നിലവിൽ വന്ന സാഹചര്യത്തിൽ പായ്ക്ക് ചെയ്ത ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. പായ്ക്ക് ചെയ്ത […]

സിവിൽ സ്റ്റേഷൻ പണി പൂർത്തീകരിക്കുവാൻ കാലതാമസം വരുന്നത് ലിഫ്റ്റ് നിർമ്മാണ കമ്പനി വാക്കുപാലിക്കാത്തതിനാൽ..

പൊൻകുന്നം∙ : പൊൻകുന്നം സിവിൽ സ്റ്റേഷന്റെ പെയിന്റിംഗ് വരെ കഴിഞ്ഞു. ഇനി തുറക്കുവാൻ ഒരു കടമ്പ കൂടി. ലിഫ്റ്റ് ഘടിപ്പിക്കണം അതോടൊപ്പം ലിഫ്റ്റും ഫയർ ആൻഡ് സേഫ്റ്റി സംവിധാനവും കൂടി ഒരുക്കണം .. അത് കൂടി കഴിഞ്ഞാൽ സിവിൽ സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങാം. കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ. ജയരാജ് ഉറപ്പു നൽകിയിരിക്കുകയാണ് . സിവിൽ സ്‌റ്റേഷൻ ലിഫ്റ്റ് നിർമിക്കുന്നതിന് 24 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫിൻലാന്റ് ആസ്ഥാനമായ ‘കോണേ’ എന്ന മൾട്ടി നാഷണൽ […]

പി പി റോഡിൽ പോലീസ് പരിശോധന ഊർജിതമാക്കി

പൊൻകുന്നം : അപകടങ്ങൾ നിത്യസംഭവമാണെങ്കിലും പി പി റോഡിലെ വാഹങ്ങളുടെ അമിതവേഗത കുറയുന്നില്ല. ഇന്നലെ രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെ പൊൻകുന്നം–പാലാ റോഡിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഓവർ സ്പീഡിലെത്തിയത് 40 വാഹനങ്ങൾ. കോംപിങ്ങിന്റെ ഭാഗമായി പൊലീസ് സബ് ഡിവിഷൻ പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഓവർ സ്പീഡിനു പിടികൂടിയത് 48 വാഹനങ്ങളാണ്. ഇതിൽ 40 എണ്ണവും പിപി റോഡിൽ തന്നെയെന്നത് അപകടങ്ങൾക്കുള്ള കാരണം റോഡിന്റെ അശാസ്ത്രീയതയെക്കാൾ അമിതവേഗമെന്നതിലേക്കാണു വിരൽചൂണ്ടുന്നത്. തീർഥാടക വാഹനങ്ങൾ […]

ദേ​ശീ​യ പാ​ത​യോ​ര​ത്തെ വൃ​ക്ഷ​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: കൊ​ല്ലം- ദി​ണ്ഡി​ഗ​ൽ 183 ദേ​ശീ​യ പാ​ത​യോ​ര​ത്തെ വൃ​ക്ഷ​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. കാ​റ്റോ മ​ഴ​യോ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ പോ​ലും കൂ​റ്റ​ൻ മ​ര​ങ്ങ​ൾക​ട​പു​ഴ​കി വീ​ഴു​കയാണ്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ ദു​ര​ന്ത​ങ്ങ​ൾ പ​ല​പ്പോ​ഴും വ​ഴി​മാ​റു​ന്ന​ത്. ദേ​ശീ​യ പാ​ത​യോ​ര​ത്ത് വാ​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളാ​ണ് റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും ഉ​ള്ള​ത്. മ​ര​ങ്ങ​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ ഇ​വ​യു​ടെ വേ​രു​ക​ൾ പ​ല​തും മ​ണ്ണി​ന്‍റെ മു​ക​ളി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് വ​ൻ​വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ലെ മ​ണ്ണു​ക​ൾ ഒ​ലി​ച്ച് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പൊ​ടി​മ​റ്റം കോ​ള​ജി​ന് സ​മീ​പം വാ​ക മ​രം ക​ട​പു​ഴ​കി […]

പരിഷ്കാരങ്ങളിലും കുരുക്കഴിയാതെ കാഞ്ഞിരപ്പള്ളി ടൗൺ

കാഞ്ഞിരപ്പള്ളി ∙ ടൗണിൽ ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടും മണ്ഡലകാലത്തോടനുബന്ധിച്ച് പൊലീസിനെ നിയോഗിച്ചിട്ടും ഗതാഗതക്കുരുക്കിനു കുറവില്ല. ശനി, തിങ്കൾ ദിവസങ്ങളിലാണ് ഗതാഗതം അഴിയാകുരുക്കായി മാറുന്നത്. മണ്ഡലകാലം കൂടിയായതോടെ ടൗണിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചു. ടൗണിൽ റോഡിന്റെ വീതി കുറവും, ഇരുവശങ്ങളിലെ അനധികൃത പാർക്കിങ്ങും, തിരക്കുള്ള സമയത്തെ ലോഡ് ഇറക്കും മറ്റും ടൗണിലെ വാഹന ഗതാഗതം ദുരിത പൂർണമാക്കുന്നു. ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പഞ്ചായത്ത് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരങ്ങൾ ഒരു വിഭാഗം വ്യാപാരികൾ എതിർത്തതോടെ ഇതും […]

ജിഎസ്ടി: മിക്ക ഹോട്ടലുകളിലും കൊള്ള തുടരുന്നു

ഹോട്ടൽ ഭക്ഷണത്തിനുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) അഞ്ചുശതമാനത്തിലേക്കു താഴ്ത്തിയെങ്കിലും ഈ വിലക്കുറവ് ലഭിക്കാത്തവിധം ഭക്ഷണത്തിന്റെ വിലകൂ‌ട്ടി ജില്ലയിലെ ഹോട്ടലുകൾ ഗുണഭോക്താക്കളെ പിഴിയുന്നതായി വ്യാപക പരാതി. ജിഎസ്ടി വന്നതോടെ ജില്ലയിലെ ചെറുകിട ഹോട്ടലുകളിലുൾപ്പെടെ വൻ വർധനയാണ് നടപ്പാക്കിയത്. ജിഎസ്ടി പരിധിയിലില്ലാത്ത ഹോ‌ട്ടലുകൾ പോലും ജിഎസ്ടിയുടെ പേരിൽ വിലകൂട്ടി വാങ്ങി. എസിയുള്ള ഹോട്ടലുകൾക്കു ചുമത്തിയ 18% ജിഎസ്ടിയും എസി ഇല്ലാത്ത ഹോട്ടലുകൾക്കു ചുമത്തിയ 12% ജിഎസ്‌ടിയും ഒറ്റയ‌ടിക്ക് കഴിഞ്ഞ 16 മുതൽ അ‍ഞ്ചുശതമാനമാക്കി കുറച്ചെങ്കിലും മിക്ക ഹോട്ടലുകളിലും ഗുണഭോക്താവിനു […]

എ​രു​മേ​ലി​യി​ലു​ണ്ട് പോ​ലീ​സി​ന് കാ​മ​റ​ക​ൾ

എ​രു​മേ​ലി: ല​ക്ഷ​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​രെ​ത്തു​ന്ന എ​രു​മേ​ലി​യി​ൽ പോ​ലീ​സി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ങ്കി​ൽ മു​ക്കും മൂ​ല​യു​മൊ​ക്കെ കാ​മ​റ​യി​ലൂ​ടെ സ​ദാ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം. എ​ന്നാ​ൽ, അ​തി​ന് ഓ​രോ വ​ർ​ഷ​വും 20 മു​ത​ൽ 40 ല​ക്ഷം വ​രെ​യാ​ണ് ചെ​ല​വി​ട്ടി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ചെ​ല​വ് മൂ​ന്ന് ല​ക്ഷ​ത്തി​ലൊ​തു​ങ്ങി. ഈ ​അ​ദ്ഭുത​ത്തി​ന്‍റെ പി​ന്നാ​മ്പു​റം തേ​ടി​പ്പോ​യാ​ൽ മു​ൻ കാ​ല​ങ്ങ​ളി​ൽ വ​ൻ തു​ക ചെ​ല​വി​ട്ട​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന സം​ശ​യം ഒ​രു പ​ക്ഷെ തോ​ന്നി​യേ​ക്കാം. ഇ​ത്ത​വ​ണ എ​ങ്ങ​നെ കേ​വ​ലം മൂ​ന്ന് ല​ക്ഷ​ത്തി​ൽ കാ​മ​റ ചെ​ല​വ് ഒ​തു​ങ്ങി​യെ​ന്നു​ള​ള​തി​ന്‍റെ ഉ​ത്ത​രം ന​ൽ​കു​ക​യാ​ണ് എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​എ. […]

Page 1 of 6123Next ›Last »