Uncategorized

ത്രിപുരയിൽ നിന്നെത്തി, ജനകീയപ്രവർത്തനങ്ങൾ കണ്ടു പഠിക്കാൻ

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ത്രിപുരയിൽ നിന്നുള്ള സംഘമെത്തി. കുടുംബശ്രീയെക്കുറിച്ചും തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചുമൊക്കെ കണ്ടറിഞ്ഞു പഠിക്കാനാണ് ത്രിപുരയിൽ നിന്നുള്ള സർക്കാർ പ്രതിനിധികളായ പന്ത്രണ്ടംഗ സംഘമെത്തിയത്. 26 വരെ ചിറക്കടവിൽ പഠനപര്യടനം നടത്തും. ഗ്രാമസഭയുടെ പ്രവർത്തനം, കുടുംബശ്രീ, തൊഴിലുറപ്പ്, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ എന്നിവയൊക്കെ സംഘം പഠനവിധേയമാക്കും. കുടുംബശ്രീയുടെ തൊഴിൽസംരംഭങ്ങൾ സന്ദർശിക്കും. കേരളത്തിന്റെ മികവു തിരിച്ചറിഞ്ഞ് ത്രിപുരയിൽ പ്രാവർത്തികമാക്കാവുന്നത് സ്വീകരിക്കുകയാണിവരുടെ ലക്ഷ്യം. ഞായറാഴ്ച രാവിലെ സംഘത്തിന് ചിറക്കടവ് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ജയാ ശ്രീധർ, വൈസ് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ, […]

സീ​റ്റൊ​ഴി​വ്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ഞ്ചി​ലി​പ്പ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എ​ൻ​സി​വി​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന മ​ഡോ​ണ പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ലും ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​ടി​സ്ഥാ​ന യോ​ഗ്യ​ത – എ​സ്എ​സ്എ​ൽ​സി. ഫോ​ൺ: 9745255577.

കാ​റ്റ് വ്യാ​പ​ക​നാ​ശം വി​ത​ച്ചു

വെച്ചൂച്ചിറ: റാന്നി താ​ലൂ​ക്കി​ൽ ഇ​ന്ന​ലെ വീ​ശി​യ​ടി​ച്ച അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വെ​ച്ചൂ​ച്ചി​റ, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, നാ​റാ​ണം​മൂ​ഴി, പെ​രു​നാ​ട്, റാ​ന്നി, വ​ട​ശേ​രി​ക്ക​ര, ചി​റ്റാ​ർ, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​റ്റ് നാ​ശം വി​ത​ച്ചു. വൈ​കു​ന്നേ​രം 4.45ഓ​ടെ​യാ​ണ് കാ​റ്റ് ആ​ഞ്ഞു വീ​ശി​യ​ത്. വെ​ച്ചൂ​ച്ചി​റ, ചാ​ത്ത​ൻ​ത​റ മേ​ഖ​ല​ക​ളി​ൽ റ​ബ​ർ മ​ര​ങ്ങ​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​ൻ​മ​ര​ങ്ങ​ളും ന​ശി​ച്ചു. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ​കൃ​ഷി ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ് വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ […]

മെഡിക്കല്‍ ക്യാംപും മരുന്ന് വിതരണവും 23ന്

കാഞ്ഞിരപ്പള്ളി ∙ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാംപും സൗജന്യ മരുന്നു വിതരണവും 23ന് ഒൻപതിന് ഇളങ്ങുളം കെവിഎൽപി സ്‌കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം വി.എൻ.വാസവൻ നിർവഹിക്കും. സാന്ത്വന പരിചരണ രംഗത്തു ജില്ലയിലൊട്ടാകെ സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചതെന്നും ഇവർ അറിയിച്ചു. വീടുകളിലെ കിടപ്പു രോഗികൾക്കുള്ള പരിചരണമാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. ആംബുലൻസ് സേവനം, മൊബൈൽ യൂണിറ്റുകൾ, രക്തദാനം, തീർഥാടന- ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ […]

വിമാനത്താവളത്തിനായുളള സ്ഥലം ഏറ്റെടുക്കൽ ധാരണ സർക്കാർ വ്യക്തമാക്കണമെന്ന് ബി ജെ പി

എരുമേലി : എരുമേലി വിമാനത്താവള പദ്ധതിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം ചെറുവളളി തോട്ടം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ ഉണ്ടാക്കിയ ധരണ വ്യക്തമാക്കണമെന്ന് ബി ജെ പി ജില്ലാ സെക്രട്ടറി എൻ ഹരിയും ,മണ്ഡലം പ്രസിഡൻര് വി സി അജിയും പത്രമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ ബിലീവേവ്‌സ് ചർച്ചിന്റെ നിന്ത്രണത്തിലുളള ചെറുവളളി തോട്ടം സർക്കാർ ഭൂമിയാണന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഇത് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.ഇക്കാരണത്താലാണ് സർക്കാർ ധാരണ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബിലീവേഴ്‌സിൽ നിന് ഭൂമി വിലക്കോ വാടകക്കോ വാങ്ങുകയാണ് സർക്കാർ […]

ഇപ്പോൾ നടക്കുന്നത് അംബേദ്കറെ അപമാനിക്കൽ: സികെടിയു

എരുമേലി ∙ ഭക്ഷ്യ യോഗ്യമെങ്കിൽ പശുവിറച്ചി കഴിക്കാൻ ദലിതന് അവകാശമുണ്ടെന്നു പ്രഖ്യാപിച്ച ഡോ. ബി.ആർ.അംബേദ്കറിനെയും ഒപ്പം ദലിതനെയും അപമാനിക്കുന്ന നടപടികളാണ് ഇപ്പോൾ രാജ്യത്തു നടക്കുന്നതെന്നു സികെടിയു സംസ്ഥാന പ്രസിഡന്റ് വി.കെ.വിമലൻ. ബിജെപി, സംഘപരിവാർ സംഘടനകൾ ദലിതർക്ക് എതിരാണെന്നും വിമലൻ പറഞ്ഞു. സികെടിയു നിർമാണ, തടിവെട്ട് മേഖല തൊഴിലാളികളുടെ ജില്ലായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.ജെ.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സി.ടി.കുട്ടപ്പൻ, ശശീന്ദ്രൻ കല്ലറ, വി.എ. സെബാസ്റ്റ്യൻ, പി.എ.ദാമോദരൻ, കെ.പി.ജയിംസ്, പി.ജി.ചന്ദ്രൻകുട്ടി എന്നിവർ പ്രസംഗിച്ചു.

മഴയെ സ്വീകരിക്കുവാൻ പൂർണ്ണകുംഭവുമായി ബാലസഭ.. ഇനി വരുന്ന കടുത്ത വേനലുകളെ നെഞ്ചുവിരിച്ചു നേരിടുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പറും ജനങ്ങളും ..

മഴയെ സ്വീകരിക്കുവാൻ പൂർണ്ണകുംഭവുമായി ബാലസഭ.. ഇനി വരുന്ന കടുത്ത വേനലുകളെ നെഞ്ചുവിരിച്ചു നേരിടുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പറും ജനങ്ങളും ..

മഴയെ സ്വീകരിക്കുവാൻ പൂർണ്ണകുംഭവുമായി ബാലസഭ.. ഇനി വരുന്ന കടുത്ത വേനലുകളെ നെഞ്ചുവിരിച്ചു നേരിടുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പറും ജനങ്ങളും .. പൊൻകുന്നം: ഇത്തവണത്തെ കടുത്ത വേനലിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ ജനങ്ങൾ വെള്ളത്തിന്റെ മഹത്വം നന്നായി അറിഞ്ഞു. വെള്ളം തരുന്ന മഴയെ ബഹുമാനിക്കണമെന്നും, കൂടുതൽ വെള്ളം കിട്ടുമ്പോൾ അത് പാഴാക്കി കളയരുതെന്നുമുള്ള കാര്യം കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനം നന്നായി മനസ്സിലാക്കി. ഇനിയുമൊരു കടുത്ത വേനൽ ഉണ്ടായാൽ അതിനെ നെഞ്ചുവിരിച്ചു നേരിടുവാൻ തന്നെ ഉറച്ചാണ് ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ […]

ഐ​ഐ​ടി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യും കൗ​ണ്‍​സി​ലി​ഗും സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി

രാ​ജ്യ​ത്തെ ഐ​ഐ​ടി​ക​ളി​ലേ​ക്ക് ന​ട​ത്തി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യും കൗ​ണ്‍​സി​ലി​ഗും സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ജെ​ഇ​ഇ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണു പു​തി​യ ഉ​ത്ത​ര​വ് ബാ​ധ​മാ​ക്കു​ന്ന​ത്. ഇ​നി ഒ​രു​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ പ്ര​വേ​ശ​ന​മോ കൗ​ണ്‍​സി​ലിം​ഗോ ന​ട​ത്ത​രു​തെ​ന്നാ​ണു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ജ​സ്റ്റീ​സു​മാ​രാ​യ ദീ​പ​ക് മി​ശ്ര, എ.​എം ഖ​ൻ​വി​ൽ​ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ട്ട​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ ഹി​ന്ദി ചോ​ദ്യ പേ​പ്പ​റി​ലു​ണ്ടാ​യ അ​ച്ച​ടി പി​ശ​കി​നെ തു​ട​ർ​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​ഴ് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത് […]

സ്കൂ​ളി​ലെ ക​ളി​സ്ഥ​ലം കൈ​യേ​റി വാ​ഴ​ക്കൃ​ഷി: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

എ​രു​മേ​ലി: കു​ട്ടി​ക​ൾ ഓ​ടി​ക​ളി​ച്ചി​രു​ന്ന സ്കൂ​ൾ മു​റ്റ​ത്ത് നെ​ടു​നീ​ള​ത്തി​ൽ കു​ഴി​ക​ളെ​ടു​ത്ത് വാ​ഴ​ക​ൾ പ​റി​ച്ചു ന​ട്ട​തുക​ണ്ട് അ​മ്പ​ര​ന്ന നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി. തു​മ​രം​പാ​റ ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽപി ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​തെ​ന്ന് സ്കൂ​ൾ മാ​നേ​ജ​രാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. സ്കൂ​ൾ മു​റ്റ​ത്ത് കു​ട്ടി​ക​ൾ ക​ളി​ക്കാ​തി​രി​ക്കാ​നും നാ​ട്ടു​കാ​രെ പ്ര​വേ​ശി​പ്പി​ക്കാ​തി​രി​ക്കാ​നും വേ​ണ്ടി​യാ​ണ് സ്കൂ​ളി​ലെ ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടെ പെ​ട്ടെന്ന് കൃ​ഷി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. മു​റ്റ​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കൃ​ഷി ന​ട​ത്തേ​ണ്ട​തി​നുപ​ക​രം രാ​ത്രി​യി​ൽ മു​റ്റ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ക​ളെ​ടു​ത്ത് വാ​ഴ​ക​ൾ […]

ജിഎസ്ടി ‘തൊണ്ടയിൽ’ കുടുങ്ങി സാധാരണക്കാർ

ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതു വഴി ലഭിക്കേണ്ട വിലക്കുറവിനായി കാത്തിരിക്കുകയാണു ജില്ലയിലെ സാധാരണക്കാർ. ജിഎസ്ടിയിൽ ഒരു ശതമാനം പോലും നികുതി ചുമത്താത്ത ചിക്കന്റെ വില ഈയടുത്ത കാലത്തെ ഉയർന്ന നിലയിലാണ്. ഹോട്ടലുകളിലെ ഭക്ഷണം പോക്കറ്റിനെ പൊള്ളിക്കുമെന്നു പലർക്കും അനുഭവത്തിലൂടെ മനസിലായി. ‘ജിഎസ്ടി അനുഭവങ്ങൾ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഹോട്ടൽ ബില്ലുകൾ പ്രചരിപ്പിക്കുകയാണു പുതിയ ട്രെൻഡ്. ∙ ഹോട്ടായി ഹോട്ടലുകൾ ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഭക്ഷണത്തിന് അഞ്ചു മുതൽ 15 രൂപ വരെ കൂട്ടിക്കഴിഞ്ഞു. വില കൂട്ടാതെ […]

ബിരിയാണിയിലെ മുട്ടയ്ക്കും പപ്പടത്തിനും വില പ്രത്യേകം; സേവനനികുതി പോക്കറ്റിലും

നഗരത്തിലെ തിരക്കേറിയ ഒരു ഹോട്ടലില്‍നിന്ന് തിങ്കളാഴ്ച രണ്ട് കോഴിബിരിയാണി കഴിച്ചപ്പോള്‍ ബില്ല് 263.14 രൂപ. കോഴിബിരിയാണി രണ്ടെണ്ണത്തിന് 200. രണ്ട് മുട്ടയ്ക്ക് 20. ഒരു പപ്പടത്തിന് മൂന്ന് രൂപ. ചരക്കുസേവനനികുതി 40.14 രൂപ. അതായത്, 18 ശതമാനം ചരക്കുസേവനനികുതി. എന്നാല്‍, ഈ നികുതി സര്‍ക്കാരിലേക്കെത്തുവെന്ന് ഉറപ്പാക്കാന്‍ സംവിധാനം ശക്തിപ്പെടുത്താത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. മിക്ക ഹോട്ടലുകളിലും മതിയായ വിവരങ്ങളില്ലാതെയാണ് ബില്‍ നല്‍കുന്നത്. നിയമപ്രകാരം, ചരക്കുസേവനനികുതി നിലവില്‍ വന്ന ജൂലായ് ഒന്നുമുതല്‍ ബില്ലിലെ സീരിയല്‍ നമ്പര്‍ തുടര്‍ച്ചയായി രേഖപ്പെടുത്തണം. ബേക്കറികളും […]

ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ അനു‍ജ്ഞാകലശം

ഇളങ്ങുളം∙ ധർമശാസ്താ ക്ഷേത്രവും ഉപദേവാലയങ്ങളും പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായുള്ള അനുജ്ഞാകലശം തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലും മേൽശാന്തി അനിൽ നമ്പൂതിരിയുടെ സഹകാർമികത്വത്തിലും നടന്നു. തുടർന്നു ക്ഷേത്രത്തിന്റെ തടിപ്പണികൾ നടത്തുന്ന തച്ചുശാസ്ത്ര വിദഗ്ധൻ ചന്തിരൂർ കർമാലയം മോഹനനാചാരിയും ഇളങ്ങുളം ക്ഷേത്രത്തിന്റെ തടിപ്പണിക്ക് അവകാശപരമ്പരയിൽപ്പെട്ട ചിറയ്ക്കൽ ചന്ദ്രനാചാരിയും കൂട്ടരും ചേർന്നു ചുറ്റമ്പലം പൊളിച്ചുനീക്കുന്ന പണികൾക്കു തുടക്കംകുറിച്ച് തച്ചുശാസ്ത്രവിധിപ്രകാരം ഉളികൊത്തൽ നടത്തി. ക്ഷേത്രത്തിന്റെ പൗരാണികതയും തനിമയും ചോർന്നുപോകാത്തവിധം തടിയും ശിലയുമുപയോഗിച്ചാണു നിർമാണം. ലക്ഷണമൊത്ത ആഞ്ഞിലിത്തടികൾ നാട്ടിൽ നിന്നും ശിലകൾ തമിഴ്‌നാട്ടിലെ […]

മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി പാലത്തിൽ തടഞ്ഞു ..

മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി പാലത്തിൽ തടഞ്ഞു ..

മണിമല: മണിമലയാറ്റില്‍ പഴയിടം പാലത്തില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി തടഞ്ഞു . ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് പാലത്തിനു സമീപം അടിഞ്ഞുകൂടിയ മാലിന്യത്തിനിടയില്‍ മൃതദ്ദേഹം കണ്ടത്. മണിമല സി. ഐ. ടി. ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ മൃതദ്ദേഹം സൂക്ഷിച്ചിരിക്കുകയാണ്.

എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

ഒരുമാസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ രാപകലുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക് പെരുന്നാള്‍ മധുരം. പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും മൈലാഞ്ചിമൊഞ്ചുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വി​ശ്വാ​സി​ക​ൾ പാ​പ​മോ​ച​ന​ത്തി​നും വ​രും​നാ​ളു​ക​ളി​ലെ ശോ​ഭ​ന​മാ​യ ഭാ​വി​ക്കും വേ​ണ്ടി ഒരു മാസം ക​ണ്ണീ​രോ​ടെ പ്രാ​ർ​ഥ​ന​കളി​ൽ മു​ഴു​കിയ ശേഷം നിർമ്മലമായ മനസ്സോടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സുദിനം.. എല്ലാവർക്കും വ്രതവിശുദ്ധിയുടെയും നിർമ്മല ഹൃദയത്തിന്റെയും, സാഹോദര്യത്തിന്റെയും ഈദ് ആശംസകൾ..

സഹ്യദയ വായനശാല വായനാദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

സഹ്യദയ വായനശാല വായനാദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : വായനാദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സഹ്യദയ വായനശാല സംഘടിപ്പിച്ച സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ടി.പി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു . വികസന സ്റ്റാൻടിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വിദ്യാ രാജേഷ്, വിദ്യാഭ്യാസ സ്റ്റാൻടിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബീനാ ജോബി, പഞ്ചായത്തംഗങ്ങളായ എം.എ.റിബിൻ ഷാ, മേഴ്സി മാത്യു, ഒ.വി. റെജി, വി.സജിൻ, മാത്യു ജേക്കബ്, നസീമാ ഹാരീസ്, റോസമ്മ വെട്ടിത്താനം, ചാക്കോച്ചൻ ചുമപ്പുങ്കൽ, അസി: സെക്രട്ടറി തോമസ് ടി […]

അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സിൽ (നീറ്റ് ) ആറാം റാങ്ക് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ഡെറിക് ജോസഫിന്

അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സിൽ (നീറ്റ് ) ആറാം റാങ്ക് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ഡെറിക് ജോസഫിന്

കാഞ്ഞിരപ്പള്ളി : പന്ത്രണ്ടു ലക്ഷം വിദ്യാർഥികൾ എഴുതിയ അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സ് (നീറ്റ് ) പരീക്ഷയിൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ഡെറിക് ജോസഫ് ആറാം റാങ്കു നേടി ചരിത്രം കുറിച്ചു. കേരളത്തിൽ നിന്നും ഒന്നാം സ്ഥാനം ഡെറിക്കിന് തന്നെയാണ്. ദേശീയ തലത്തിൽ ഡെറിക്കിന് ഒന്നാം റാങ്കു നഷ്ടപെട്ടത് കേവലം ആറുമാർക്കിന്റെ വ്യതാസത്തിലാണ് . ഒന്നാം റാങ്ക് 697 മാർക്കായിരുന്നു. ഡെറിക്കിന് കിട്ടിയത് 691 . ദേശീയതലത്തിൽ റാങ്കുകൾ വാരിക്കൂട്ടി ചരിത്രം കുറിക്കുകയാണു ഈ […]

മഴപെയ്താൽ കുളമാകും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് .. ( വീഡിയോ )

മഴപെയ്താൽ കുളമാകും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് .. ( വീഡിയോ )

കാഞ്ഞിരപ്പള്ളി : മഴ പെയ്താൽ പിന്നെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് കയറാതെ ഇരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.. ചെറിയ ഒരു മഴ പെയ്താൽ പോലും ചെളിക്കുണ്ടായി മാറും ബസ് സ്റ്റാൻഡ് എന്ന പേരിൽ അറിയപ്പെടുന്ന ആ സ്ഥലം. ബസ് സ്റ്റാൻഡും ബസ് ഇറങ്ങിവരുന്ന റോഡും തകർന്നു തരിപ്പണമായാണ് കിടക്കുന്നതു. സ്റ്റാൻഡിൽ നിന്നു ബസ് ഇറങ്ങിവരുന്ന റോഡ് ടാറിങ് പൊളിഞ്ഞു ദയനീയ സ്ഥിതിയിലാണ്.. വീതി കുറഞ്ഞ ഈ റോഡിൽ രാവിലെ മുതൽ ലോറികൾ നിർത്തിയിട്ടു ലോഡ് ഇറക്കുന്നതു ഗതാഗത തടസ്സത്തിനും […]

കർഷകർക്ക് ലഭിച്ച തുക മാറ്റിയെന്ന് പരാതി

കോരുത്തോട്∙ നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുത്ത കർഷകർക്ക് ലഭിച്ച പ്രോത്സാഹന ധനസഹായം കർഷകർ അറിയാതെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പരാതി. പ്രധാനമന്ത്രി നൈപുണ്യ വികസന പരിപാടിയിൽ മലനാട് റബർ ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്ത റബർ ടാപ്പർമാക്കാണ് ഇൻസെന്റീവ് ലഭിക്കാതെ വന്നത്. ഒരാൾക്ക് 500 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ എത്തിയെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും ബാങ്കിൽ എത്തിയപ്പോൾ ഇൗ തുക മറ്റൊരു സ്വകാര്യ ബാങ്കിലേക്ക് മാറ്റിയതായി കാണപ്പെടുകയായിരുന്നു. തുടർന്ന് കർഷകർ ബാങ്കിൽ […]

മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന വിഷ്ണുവിന് അവസാന നിമിഷം കൈത്താങ്ങായത് ജേഷ്ഠൻ ജിഷ്ണുവിന്റെ സുരക്ഷിത കരങ്ങൾ

മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന വിഷ്ണുവിന് അവസാന നിമിഷം കൈത്താങ്ങായത് ജേഷ്ഠൻ ജിഷ്ണുവിന്റെ സുരക്ഷിത കരങ്ങൾ

പൊൻകുന്നം : ആ ഒരു നിമിഷം ജിഷ്ണുവിന്റെ കൈ താഴ്ന്നു ചെന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ അനിയൻ വിഷ്ണുവിനെ ജീവനോടെ കിട്ടില്ലായിരുന്നു. ആറു വയസ്സുകാരൻ വിഷ്ണു രാത്രിയിൽ, ഇരുപതടി താഴ്ചയുള്ള കിണറ്റിൽ വീണു , കൂരിരുട്ടത്തു, പത്തടി വെള്ളത്തിൽ മുങ്ങിത്താണു, കുഴഞ്ഞു കുഴഞ്ഞു, അവസാന ശ്രമത്തിനായി വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നപ്പോൾ കിണറ്റിലേക്കു ആ കൂരിരുട്ടത്തു വെളിച്ചത്തിനായി വായിൽ മൊബൈൽ ഫോണിന്റെ ടോർച്ചു തെളിച്ചു കടിച്ചു പിടിച്ചുകൊണ്ടു, സ്വന്തം ജീവൻ തൃണവൽഗണിച്ചുകൊണ്ടു കയറിൽ തൂങ്ങി ഇറങ്ങി ചെന്ന ജേഷ്ഠൻ […]

പൊൻകുന്നത്ത് ട്രാഫിക് ലൈറ്റുകൾ പ്രവർത്തനരഹിതമായി

പൊൻകുന്നം∙ ടൗണിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ പ്രവർത്തന രഹിതമായി. പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം ടൗണിലെ ട്രാഫിക് ലൈറ്റുകളാണ് മിഴിയടച്ചത്. വൈദ്യുതിചാർജടയ്ക്കാൻ കെ.എസ്.ടി.പി.ക്ക് കഴിയില്ലെന്നു കാണിച്ച് അധികൃതർ കെഎസ്ഇബിക്കു രേഖാമൂലം കത്ത് നൽകിയതിനെത്തുടർന്നാണ് ഒരാഴ്ച മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. നിലവിൽ വൈദ്യുതിചാർജ് ഇനത്തിൽ 700 രൂപയാണ് കുടിശികയുള്ളത് ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന ജംക്‌ഷനിലെ ട്രാഫിക് ലൈറ്റുകൾ പ്രവർത്തിക്കാതെ വന്നതോടെ അപകട സാധ്യതയേറി. ഗ്രാമപഞ്ചായത്തോ പൊലീസ് വകുപ്പോ വൈദ്യുതി […]

പുഴയിൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​ം

മ​ഴ ശ​ക്ത​മാ​യ​തോ​ടെ പു​ഴ​യി​ലും തോ​ടു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ വീ​ണ് മ​രി​ച്ച​ത് 126 പേ​രാ​ണ്. മ​ര​ണം കൂ​ടു​ത​ലും കോ​ട്ട​യം മേ​ഖ​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ 15ന് ​ഗാ​ന്ധി​ന​ഗ​ർ ചെ​മ്മ​നം​പ​ടി​ക്കു സ​മീ​പം മീ​ന​ച്ചി​ലാ​റ്റി​ലെ ചി​റ​പ്പാ​ട്ട് ക​ട​വി​ൽ മു​ങ്ങി ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. പി​ന്നാ​ലെ 17ന് ​തി​ട​നാ​ട്ടി​ൽ പാ​റ​ക്കു​ള​ത്തി​ൽ മു​ങ്ങി മു​ത്ത​ച്ഛ​നും കൊ​ച്ചു​മ​ക​ൾ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി. കാ​ല​വ​ർ​ഷം പെ​യ്തി​റ​ങ്ങും മു​ന്പേ ജ​ലാ​ശ​യ​ങ്ങ​ൾ ജീ​വ​നെ​ടു​ത്ത് തു​ട​ങ്ങി​യ​തു ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഫ​യ​ർ​ഫോ​ഴ്സ് രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2016 […]

സ്‌കോളർഷിപ്പ് വിതരണവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണവും

സ്‌കോളർഷിപ്പ് വിതരണവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണവും

ചെമ്മണ്ണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ഫൌണ്ടേഷൻ തൃശ്ശൂരിൽ നടത്തിയ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണവും ഒല്ലൂർ എം എൽ എ കെ. രാജൻ നിർവഹിച്ചു. അനിൽ സി പി ( ജനറൽ മാനേജർ ), ജോജി എം ജെ (കോർപ്പറേറ്റ് മാർക്കറ്റിങ് കോ ഓർഡിനേറ്റർ – ചെമ്മണ്ണൂർ ഇന്റെനാഷണൽ ജൂവലേഴ്‌സ് ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഫാക്ട് മോഹനന് രംഗശ്രീ പുരസ്‌കാരം

പൊൻകുന്നം∙ ഇളങ്ങുളം രംഗശ്രീ കഥകളി ക്ലബ്ബിന്റെ പ്രഥമ രംഗശ്രീ പുരസ്‌കാരം (10000 രൂപ) കഥകളി നടൻ ഫാക്ട് മോഹനന് സമ്മാനിക്കും. 10ന് പനമറ്റത്ത് രംഗശ്രീ ക്ലബ്ബിന്റെ വാർഷിക സമ്മേളനത്തിൽ പുരസ്‌കാരം നൽകും

മുണ്ടക്കയം പ്ലാക്കപ്പടി കൈതകത്തിൽ ലീലാമ്മ (65) നിര്യാതയായി

മുണ്ടക്കയം പ്ലാക്കപ്പടി കൈതകത്തിൽ ലീലാമ്മ (65) നിര്യാതയായി

മുണ്ടക്കയം: പ്ലാക്കപ്പടി കൈതകത്തിൽ പ്രഭാകരന്റെ ഭാര്യ ലീലാമ്മ (65) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിനു വീട്ടുവളപ്പിൽ. മക്കൾ: അനിൽ പ്രഭ ,അജിത് പ്രഭ., ആശ’. മരുമക്കൾ: നിഷ, ഷാനി, പ്രദീപ്.

നാടെങ്ങും പരിസ്ഥിതിദിനാചരണം..വാർത്തകൾ, ഫോട്ടോകൾ.

നാടെങ്ങും പരിസ്ഥിതിദിനാചരണം..വാർത്തകൾ, ഫോട്ടോകൾ.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പരിസ്ഥിതിദിനാചരണം ആചരിച്ചു. പല സ്ഥലങ്ങളിലും വൃക്ഷതൈ വിതരണവും നടീലും നടത്തി. ആയിരക്കണക്കിന് തൈകള്‍ നട്ടുകൊണ്ടാണ് വിവിധ സ്‌കൂളുകളും സംഘടനകളും പരിസ്ഥിതി ദിനാചരണത്തില്‍ പങ്ക് ചേര്‍ന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിസ്ഥിതിദിനാചരണം സംബന്ധിച്ച വാർത്തകളും ഫോട്ടോകളും ഇവിടെ കാണുക കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തിൽ രാവിലെ സി പി എം അഭിമുഖ്യത്തിൽ നടന്ന വൃക്ഷതൈ നടീൽ കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്തു.

കൃഷ്ണകുമാരി ശശികുമാർ അനുസ്മരണ സമ്മേളനം നടത്തി

കൃഷ്ണകുമാരി ശശികുമാർ അനുസ്മരണ സമ്മേളനം നടത്തി

കാഞ്ഞിരപ്പള്ളി∙ പൊതുപ്രവർത്തകരിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് സത്യസന്ധമായ ഇടപെടലുകളാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ കൃഷ്ണ കുമാരി ശശികുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷ്ണ കുമാരിയുടെ അകാല വിയോഗം ജില്ലയിലെ കോൺഗ്രസിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ എൻ ജയരാജ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, വനിത കമ്മിഷന്‍ അംഗം ഡോ. ജെ.പ്രമീളാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ […]

കാഞ്ഞിരപ്പള്ളിയിൽ തൊഴിലാളിസംഗമം നടത്തി

കാഞ്ഞിരപ്പള്ളിയിൽ തൊഴിലാളിസംഗമം നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സര്‍വ്വീസ്സസ് കമ്മറ്റിയുടെയും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിവിധ ട്രേഡ് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഒരു സെമിനാര്‍ കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളിൽ വച്ച് നടന്നു. പഞ്ചായത്തിലെ വിവിധ ട്രേഡുയൂണിയനുകളിൽപ്പെട്ട 300 ഓളം തൊഴിലാളികള്‍ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷക്കീല നസീര്‍ അദ്ധ്യക്ഷത വഹിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റും താലൂക്ക് ലീഗൽ സര്‍വ്വീസ്സസ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ ശ്രീമതി.റോഷന്‍ തോമസ് തൊഴിലാളി സംഗമം ഉത്ഘാടനം ചെയ്തു. […]

ബീഫ് ലഭ്യത കുറയുന്നു; കോഴിയിറച്ചിക്ക് വില കയറി

കാഞ്ഞിരപ്പള്ളി ∙ ചന്തകളിൽ അറവുമാടു വിൽപന നിരോധിക്കുന്ന ഉത്തരവ് വന്നതോടെ കോഴിയിറച്ചിക്കു റെക്കോർഡ് വില. കിലോഗ്രാമിന് 140 രൂപയായി. രണ്ടാഴ്ച മുൻപുള്ള വിലയായ 110–ൽ നിന്നാണ് ഈ കുതിപ്പ്. മീനിനു കാര്യമായി വില കൂടിയിട്ടില്ല. കോഴിക്കു വിലകൂടിയെങ്കിലും ആവശ്യക്കാർ ഏറെയെന്നു വ്യാപാരികൾ പറയുന്നു. എന്നാൽ ഹോട്ടലുകളിൽ ബീഫ് വിഭവങ്ങൾക്ക് ആവശ്യക്കാരുടെ എണ്ണം കുറഞ്ഞിട്ടില്ലെങ്കിലും ബീഫ് ലഭ്യതയ്ക്കു കുറവുണ്ടെന്നു വ്യാപാരികൾ പറയുന്നു. നിരോധനത്തോടെ താലൂക്കിലേക്കു അറവുമാടുകളുടെ വരവ് ഗണ്യമായി കുറഞ്ഞു. നാട്ടിൻപുറങ്ങളിൽനിന്നു ലഭിക്കുന്നവയാണ് കൂടുതലും. ചന്തകളിലെ ബീഫ് സ്റ്റാളുകളിൽ […]

എരുമേലി പഞ്ചായത്തിൽ 15 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

എരുമേലി∙ പഞ്ചായത്തിൽ 15 കോടി രൂപയുടെ പദ്ധതികൾക്ക് ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. മുൻവർഷങ്ങളിൽ നിന്നു വിഭിന്നമായി ഇത്തവണ അംഗീകാരം നേരത്തെ ലഭിച്ച സാഹചര്യത്തിൽ അടുത്ത സാമ്പത്തിക വർഷത്തിനകം ഭൂരിഭാഗം പദ്ധതികളും പൂർത്തീകരിക്കാനാവുമെന്നു പ്രതീക്ഷ. ഇത്തവണത്തെ പദ്ധതിയിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കാണ് മുന്തിയ പരിഗണന നൽകിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വഴി ലഭിക്കുന്ന 25 ലക്ഷം രൂപ ഉൾപ്പെടെ മൊത്തം അരക്കോടി രൂപയാണ് മാലിന്യ സംസ്കരണത്തിന് ചെലവിടുന്നത്. നിലവിൽ തകർന്നു കിടക്കുന്ന ഖരമാലിന്യ പ്ലാന്റ് പുനർനിർമിക്കാൻ 12 ലക്ഷം രൂപ […]

ലക്ഷകണക്കിനു രൂപ വിലമതിക്കുന്ന കാട്ടുമരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി

മുണ്ടക്കയം ഈസ്റ്റ്: പഞ്ചായത്തു സ്ഥലത്തു നിന്നും ലക്ഷകണക്കിനു രൂപ വിലമതിക്കുന്ന കാട്ടുമരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി.പെരുവന്താനം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കര്‍ണിക്കാടുളള രണ്ടര ഏക്കര്‍ സ്ഥലത്തു നിന്നാണ് കാട്ടുമരങ്ങള്‍ മുറിച്ചുകടത്തിയതായി ഗ്രാമ പഞ്ചായത്ത്‌സെക്രട്ടറി ടിജിതോമസ് പെരുവന്താനം പൊലീസിലും വനംവകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്. സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെയാണ്. പഞ്ചയാത്തിന്റെ കൈവശമുളളസ്ഥലത്ത് 2005ല്‍ സോഷ്യല്‍ഫോറസ്റ്റ് വിഭാഗം മരുതു അടക്കം നിരവധി മരങ്ങള്‍ നട്ടിരുന്നു.ഇത് ഇന്ന് വളര്‍ന്നു നില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുുദ്ധര്‍ പഞ്ചായത്തുവക സ്ഥലത്തു കടന്നു മരംമുറിച്ചു നീക്കിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.ഇത് സംബന്ധിച്ചു […]

പ്രതിഷേധിച്ചു

എരുമേലി: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വിപണന നിയന്ത്രണത്തിലും,കശാപ്പ് നിരോധനത്തിലും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ എരുമേലി മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് പി.എ.ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സി.യു.അബ്ദുള്‍കരിം,ഹബീബ് മൗലവി,മുഹമ്മദ്കുഞ്ഞ്,അബ്ദുള്‍കരിം വെട്ടിയാനി,അബ്ദുള്‍സലാം കു-േ. തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കൃഷ്ണകുമാരി ശശികുമാർ (54 ) അന്തരിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കൃഷ്ണകുമാരി ശശികുമാർ (54 ) അന്തരിച്ചു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗവും, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും, കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അംഗവുമായ ശ്രീമതി കൃഷ്ണകുമാരി ശശികുമാർ (54 ) അന്തരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിൽ മാനിടാംകുഴി 22 -ാം വാർഡിനെയാണ് കൃഷ്ണകുമാരി പ്രതിനിധീകരിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി കോ ഓപ്പറേറ്റീവ് എംബ്ലോയ്‌മെന്റ് സൊസൈറ്റിയുടെ ബോർഡ് മെമ്പർ ആണ് നിലവിൽ. മഹിളാ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ട് ആയിരുന്നു പരേത. കാഞ്ഞിരപ്പള്ളി കോ ഓപ്പറേറ്റീവ് ബാങ്ക് വിഴിക്കത്തോട് ശാഖയുടെ മുൻ മാനേജർ ആയിരുന്നു ശ്രീമതി […]

ബൈപാസ് റെസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം

പൊന്‍കുന്നം: കുഴിക്കാട്ടുപടി-മാന്തറ റോഡിലെ റോയല്‍ ബൈപാസ് റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ഉദ്ഘാടനം പൊന്‍കുന്നം പള്ളി പാരീഷ് ഹാളില്‍ ആന്റോ ആന്റണി എം.പി. നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്.മോഹന്‍ അധ്യക്ഷത വഹിച്ചു. ഐഡി കാര്‍ഡ് വിതരണം ഡോ.എന്‍.ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു. ലാലിറ്റ് എസ്.തകടിയേല്‍ ആമുഖപ്രഭാഷണവും പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍ മുഖ്യപ്രഭാഷണം നടത്തി. എ.ആര്‍.സാഗര്‍, ബിന്ദു സന്തോഷ്, മോളിക്കുട്ടി തോമസ്, മുരളീധരന്‍ നായര്‍, അസോസിയേഷന്‍ സെക്രട്ടറി മാത്യു ജോസഫ് ഉതിരക്കുളം, ട്രഷറര്‍ അലക്‌സ് പുതുമന എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി […]

കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണു വീടുകൾ തകർന്നു, ഉള്ളിൽ കുടുങ്ങിയവരെ രക്ഷപെടുത്തി

കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണു വീടുകൾ തകർന്നു, ഉള്ളിൽ കുടുങ്ങിയവരെ രക്ഷപെടുത്തി

മുണ്ടക്കയത്ത് കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണു ഒരു വീട് പൂര്‍ണ്ണമായും രണ്ടു വീടുകൾ ഭാഗീകമായും തകര്‍ന്നു . മൂന്നു പേർക്ക് പരിക്ക്. മുണ്ടക്കയം കല്ലേപ്പാലം 12 ഏക്കര്‍ റോഡിനു സമീപം പുല്ലുകയാർ തീരത്താണ് സംഭവം. പൂര്‍ണ്ണമായും തകര്‍ന്ന വീടിനുള്ളിൽ ഉണ്ടായിരുന്ന . ചെറുതോട്ട് ചെല്ലമ്മ (75), മകള്‍ രാധാമണി(ജോളി-45), രാധാമണിയുടെ മകന്‍ അഖിൽ (മണി കുട്ടന്‍-13) എന്നി വര്‍ക്കാണ് പരുക്കേറ്റത്. ഇന്ന ലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. ഒരുമിച്ചു നിന്നിരുന്ന ആൽ മരവും ആഞ്ഞിലിയും കടപുഴകി […]

കൊടിയുടെ നിറം നോക്കിയല്ല സർക്കാർ പദ്ധതികൾ അനുവദിക്കുന്നത് : മന്ത്രി മാത്യു ടി.തോമസ്

കൊടിയുടെ നിറം നോക്കിയല്ല സർക്കാർ പദ്ധതികൾ അനുവദിക്കുന്നത് : മന്ത്രി മാത്യു ടി.തോമസ്

കാഞ്ഞിരപ്പള്ളി : കൊടിയുടെ നിറമോ ചിഹ്നമോ നോക്കിയല്ല സർക്കാർ പദ്ധതികൾ അനുവദിക്കുന്നത് . എല്ലാ ജനങ്ങളെയും ഒരേപോലെയാണ് സർക്കാർ കാണുന്നത്. കാഞ്ഞിരപ്പള്ളിയിലെ എം എൽ എ എൻ ജയരാജ്ഉം പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജും സർക്കാരിനെ പിന്തുണക്കുന്നില്ല എന്നതിനാൽ കാഞ്ഞിരപ്പള്ളിയിലോ പൂഞ്ഞാറിലോ ഉള്ള പദ്ധതികൾക്ക് ഒരു മുടക്കവും വരികയില്ലന്നു ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കരിമ്പുകയം ചെക്ക് ഡാം കം കോസ്‌വേയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . പൂഞ്ഞാറിലെ പദ്ധതികൾ […]

കൊ​ടി​കു​ത്തി ച​ന്ത​യു​ടെ പ്ര​താ​പം അ​വ​സാ​നി​ക്കും

മുണ്ടക്കയം : മാ​ടു​നി​രോ​ധ​നം വ​ന്ന​തോ​ടെ കൊ​ടി​കു​ത്തി മാ​ടു​ച​ന്ത​യു​ടെ പ്ര​താ​പം അ​വ​സാ​നി​ക്കു​ന്നു. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ അ​റ​വു​ശാ​ല​യി​ലേ​ക്കു​ള്ള മാ​ടു​ക​ളു​ടെ വി​ൽ​പ​ന കേ​ന്ദ്ര​മാ​ണ് മു​ണ്ട​ക്ക​യം കൊ​ടി​കു​ത്തി​യി​ലെ ച​ന്ത. ആ​ന്ധ്ര​യി​ൽ നി​ന്നും തെ​ലു​ങ്കാ​ന​യി​ൽ നി​ന്നും ട്രെ​യി​നി​ൽ ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​ച്ച ശേ​ഷം ലോ​റി​യി​ൽ കൊ​ടി​കു​ത്തി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ക​ച്ച​വ​ടം. ആ​യി​ര​ത്തോ​ളം മാ​ടു​ക​ച്ച​വ​ട​ക്കാ​ർ പ​തി​വാ​യി ഇ​വി​ടെ​യെ​ത്തു​ന്നു.ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ തു​ട​ങ്ങു​ന്ന ക​ച്ച​വ​ടം പി​റ്റേ​ന്ന് 10 മ​ണി​യോ​ടെ കാ​ലി​യാ​കും. ന​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ന് നി​രോ​ധ​നം ഉ​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് വി​വി​ധ അ​റ​വു​ശാ​ല​ക​ളി​ലെ​ത്തി​ക്കു​ക. ഈ ​ച​ന്ത​യി​ൽ നി​ന്നും […]

റോഡരുകിൽ കാട് വളർന്നു; അപകട സാധ്യതയിൽ കാൽനടയാത്രക്കാർ

മുണ്ടക്കയം ∙ ദേശീയപാതയോരത്ത് തഴച്ചുവളർന്നു നിൽക്കുന്ന കാടുകൾ കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. 35–ാം മൈൽ മുതൽ തുടങ്ങുന്ന മലയോര പാതയിൽ പെരുവന്താനം വരെയുള്ള ഭാഗത്താണ് റോഡരുകിൽ കാടുകയറിയിരിക്കുന്നത്. ഇതോടെ കാൽനടയാത്രക്കാർ റോഡിൽ കയറി നടക്കേണ്ടിവരുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ്. രാത്രിയിൽ കനത്ത മൂടൽമഞ്ഞ് നിറയുന്ന പ്രദേശത്ത് ഇറക്കം ഇറങ്ങി വരുന്ന വാഹന ഡ്രൈവർമാർക്ക് പലപ്പോഴും കാൽനടയാത്രക്കാരെ അടുത്തെത്തിയാൽ മാത്രമേ കാണുവാൻ സാധിക്കൂ എന്നതാണ് അപകടങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നത്. അപകടങ്ങൾ ഒഴിവാക്കുവാൻ സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ക്രാഷ് ബാരിയറുകൾ […]

ഞെട്ടലോടെ എരുമേലി ; അൻസിലിന്‍റെ ജീവനെടുത്തത് മണിമലയാറ്റിലെ അതീവ അപകടകാരിയായ അപൂർവ അമീബ..

ഞെട്ടലോടെ എരുമേലി ; അൻസിലിന്‍റെ ജീവനെടുത്തത് മണിമലയാറ്റിലെ അതീവ അപകടകാരിയായ അപൂർവ അമീബ..

എ​​രു​​മേ​​ലി : പത്തു ദിവസങ്ങൾക്കു മുൻപ് എരുമേലിയിൽ വച്ച് അപ്രതീക്ഷിതമായി മരണപ്പെട്ട പതിനാറു വയസ്സുകാരൻ അൻസിലിന്‍റെ മരണകാരണം വെളിവായതോടെ നാട് നടുങ്ങി വിറച്ചു. മ​​ര​​ണ​ കാ​​ര​​ണം ലോ​​ക​​ത്തു ത​​ന്നെ അ​​ത്യ​​പൂ​​ർ​​വ​​മാ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​ട്ടി​ട്ടു​ള്ള അ​​മീ​​ബി​​​ക് ഇ​​ൻ​​ഫെ​​ക്ഷ​​ൻ ആ​​ണെ​ന്നു അൻസിലിനെ ചികിൽസിച്ച കാരിത്താസ് ആശുപത്രിയിലെ ഡോ​​ക്ട​​ർ​​മാ​​ർ സ്ഥി​രീ​ക​രി​ച്ചു. പ്രൈ​​മ​​റി അ​​മീ​​ബി​​ക് മെനിഞ്ചോ എ​​ന്‍​സ​ഫ​ലൈ​റ്റി​സ് എന്നതാ​​ണ് രോ​​ഗ​​ത്തി​​ന്‍റെ പേ​​ര്. അന്താരാഷ്ട്ര മെഡിക്കൽ ഏജൻസികളുടെ ക​​ണ​​ക്ക് പ്ര​​കാ​​രം അ​മീ​ബി​ക് ഇ​ൻ​ഫെ​ക്ഷ​ൻ ബാ​​ധി​​ച്ച​​വ​​രി​​ല്‍ ലോകത്തിൽ ഇതുവരെ അ​​ഞ്ചു പേ​​ര്‍ മാ​​ത്ര​​മേ രക്ഷ​പ്പെ​​ട്ട​​താ​​യി റി​​പ്പോ​​ര്‍​ട്ട് […]

ഡെങ്കിപ്പനി

കാഞ്ഞിരപ്പള്ളി ഡെങ്കിപ്പനിയാൽ വിറച്ചു വിറങ്ങലിച്ചു നിൽക്കുകയാണ് . വേ​ന​ലി​നു ശേ​ഷം തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്ത​തോ​ടെ നാട്ടിൽ പ​ക​ർ​ച്ച​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും വ്യാ​പ​ക​മാ​യി. കഴിഞ്ഞവര്‍ഷം കാഞ്ഞിരപ്പള്ളിയെ വിറപ്പിച്ച ഡെങ്കിപ്പനി ഈ വര്‍ഷം ഇരട്ടി ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് . പനിബാധിതരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു കവിയുന്നു. ഡെങ്കിപ്പനിയിൽ നിന്നും രക്ഷ നേടുവാൻ കൊതുകുകളെ നിർമാർജ്ജനം ചെയ്യുക എന്ന ഒരു കാര്യം മാത്രമേ ചെയ്യുവാനുള്ളു. എന്നാൽ റബ്ബർ തോട്ടങ്ങളാലും, കൈതക്കൃഷി തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന കാഞ്ഞിരപ്പള്ളിയിൽ നിന്നും കൊതുകുകളെ തുരത്തുക എന്നത് ബാലികേറാ […]

കൊതുകുകളെ പറ്റിയറിയേണ്ടതെല്ലാം

കൊതുകുകളെ പറ്റിയറിയേണ്ടതെല്ലാം ഡെങ്കിപ്പനിയിൽ നിന്നും രക്ഷ നേടുവാൻ കൊതുകുകളെ തുരത്തുക … കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഡെങ്കിപ്പനിയാൽ വിറങ്ങലിച്ചു നില്കുന്നു.. കഴിഞ്ഞവര്‍ഷം കാഞ്ഞിരപ്പള്ളിയെ വിറപ്പിച്ച ഡെങ്കിപ്പനി ഈ വര്‍ഷം ഇരട്ടി ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് . പനിബാധിതരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു കവിയുന്നു. മഴയുടെ മറപിടിച്ചു, മൂളിപ്പാട്ടിന്‍റെ അകന്പടിയോടെ ചോരകുടിക്കാന്‍ പറന്നെത്തുന്ന കൊതുകുകള്‍ നഗരവും ഗ്രാമവുമെല്ലാം കയ്‌യടക്കിക്കഴിഞ്ഞു. രോഗം പരത്തുന്ന കൊതുകുകളെ നിർമാർജനം ചെയ്യുക എന്നത് മാത്രമാണ് ഡെങ്കിപ്പനിയിൽ നിന്നും രക്ഷെപ്പടുവാൻ ഒരേയൊരു പോംവഴി.. നഗരത്തിലും സമീപപ്രദേശങ്ങളിലും കൊതുകുശല്യം […]

കാഞ്ഞിരപ്പള്ളിയിലെ രണ്ടു തലമുറകളെ ശുശ്രൂഷിച്ച ഹെലനാമ്മയെ ആദരിച്ചു – വീഡിയോ

കാഞ്ഞിരപ്പള്ളിയിലെ രണ്ടു തലമുറകളെ ശുശ്രൂഷിച്ച ഹെലനാമ്മയെ ആദരിച്ചു – വീഡിയോ

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പള്ളിയിലെ രണ്ടു തലമുറകളെ ശുശ്രൂഷിച്ച, നേഴ്‌സിംഗ് മേഖലയിൽ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ, 83ാം വയസ്സിലും ചുചുറുക്കോടെ കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ് ആശുപത്രിയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഹെലനാമ്മ എന്ന സിസ്റ്റര്‍ ഹെലന്‍ സി.എം.സി.യെ മേരിക്വീന്‍സ് കുടുംബാംഗങ്ങൾ ആദരിച്ചു . മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ ഹെലനാമ്മ 44 വർഷങ്ങൾ നേഴ്സ് ആയി ജോലി ചെയ്തിട്ടുണ്ട് . പതിമൂന്നു വർഷങ്ങൾ ജർമ്മിനിയിൽ നേഴ്സ് ആയി സേവനം ചെയ്തിട്ടുണ്ട് . പഠനകാലം ഉള്‍പ്പെടെ കണക്കുകൂട്ടിയാൽ 60 വര്‍ഷമായി നഴ്സിങ് രംഗത്തു സജീവ […]

ബി ജെ പി ഹ​ര്‍​ത്താ​ല്‍ കാഞ്ഞിരപ്പള്ളിയിൽ പൂർണം

ബി ജെ പി ഹ​ര്‍​ത്താ​ല്‍ കാഞ്ഞിരപ്പള്ളിയിൽ പൂർണം

കാഞ്ഞിരപ്പള്ളി : ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത ജി​ല്ലാ ഹ​ര്‍​ത്താ​ല്‍ കാഞ്ഞിരപ്പള്ളി പൊ​ന്‍​കു​ന്നം, മണിമല, എരുമേലി മുണ്ടക്കയം മേ​ഖ​ല​ക​ളി​ല്‍ പൂർണമായിരുന്നു. എ​വി​ടെ​യും അ​നി​ഷ്ട​സം​ഭ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. ദേ​ശീ​യ പാ​ത​യി​ല്‍ ദീ​ര്‍​ഘ​ദൂ​ര കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി. സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി. ക​ട​ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ചെ​ങ്കി​ലും ഹാ​ജ​ര്‍​നി​ല കു​റ​വാ​യി​രു​ന്നു. പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഹർത്താലിനോട് അനുബന്ധിച്ചു ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നത് പ്രകടനം നടത്തി

സിസ്റ്റർ ഹെലൻ എന്ന കാവൽവിളക്ക്

കാഞ്ഞിരപ്പള്ളി ∙ മുറിവേറ്റും രോഗം മൂർച്ഛിച്ചും മേരി ക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തുന്നവർക്കു കാരുണ്യത്തിന്റെ കരസ്പർശമേകാൻ സിസ്റ്റർ ഹെലനുണ്ട്; 83–ാം വയസ്സിലും കാരുണ്യത്തിന്റെ നിത്യപ്രകാശവുമായി. വേദനിക്കുന്നവരെ ശുശ്രൂഷിക്കുന്നതാണ് മഹത്തരമായ ദൈവശുശ്രൂഷയെന്നു വിശ്വസിക്കുന്ന സിസ്റ്റർ ഹെലൻ സിഎംഎെ സഭയുടെ കാഞ്ഞിരപ്പള്ളി 26–ാം മൈൽ മേരി ക്വീൻസ് മിഷൻ ആശുപത്രിയിൽ 57 വർഷമായി സ്റ്റാഫ് നഴ്സാണ്. പഠനകാലം ഉൾപ്പെടെ 60 വർഷമായി നഴ്സിങ് രംഗത്തു സജീവ സാന്നിധ്യം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണു ജോലി. സിസ്റ്റർ ഹെലനെ അറിയാത്തവർ മലയോരമണ്ണിൽ വിരളം. […]

എസ് എസ് എൽ സി പരീക്ഷയിൽ എ കെ ജെ എം സ്കൂളിനു മികച്ച വിജയം; എല്ലാ കുട്ടികൾക്കും ഫസ്റ്റ് ക്ലാസ്, പതിനേഴു കുട്ടികൾക്ക് ” ഫുൾ എ പ്ലസ്‌ “

എസ് എസ് എൽ സി പരീക്ഷയിൽ എ കെ ജെ എം സ്കൂളിനു മികച്ച വിജയം; എല്ലാ കുട്ടികൾക്കും ഫസ്റ്റ് ക്ലാസ്, പതിനേഴു കുട്ടികൾക്ക് ” ഫുൾ എ പ്ലസ്‌ “

കാഞ്ഞിരപ്പള്ളി : തുടർച്ചയായ അൻപത്തി നാലാം വർഷവും നൂറു ശതമാനം വിജയം വിജയം നേടി കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂൾ ചരിത്രം കുറിച്ചു…ഇത്തവണ നൂറു ശതമാനം ഫസ്റ്റ് ക്ലാസ്സിൽ എല്ലാവരും പാസ്സായി സ്‌കൂൾ കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി … ഈ വർഷം പരീക്ഷ എഴുതിയ 115 കുട്ടികളിൽ എല്ലാവരും വിജയിച്ചു. 17 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും ” എ പ്ലസ്‌ ” നേടി. ഒൻപതു കുട്ടികൾക്ക് ഒൻപതു എ പ്ലസും ലഭിച്ചു. എല്ലാ കുട്ടികളും ഫസ്റ്റ് […]

ദ്വരൈ സ്വാമിക്ക് പൊലീസിന്റെ ആദരം

പൊൻകുന്നം∙ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവേൽ പോളിന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസ് ദ്വരൈസ്വാമിയെ ആദരിച്ചു. ദേശീയ പാതയോരത്തു ശബരിമല തീർഥാടകർക്കായുള്ള ഇൻഫര്‍മേഷൻ സെന്ററിൽ സൗജന്യസേവനം നടത്തുന്നയാളാണ് ദ്വരൈസ്വാമി.

മുക്കൂട്ടുതറയിൽ ആന ചരിഞ്ഞു

മുക്കൂട്ടുതറയിൽ ആന ചരിഞ്ഞു

മുക്കൂട്ടുതറ: വെച്ചുച്ചിറയിൽ തടി പിടിക്കാനായി കൊണ്ടുവന്ന അയ്യപ്പൻ എന്ന ആന ചരിഞ്ഞു. മുപ്പത്തഞ്ചു വയസുണ്ടായിരുന്ന ആന അസുഖബാധിതനായിരുന്നു എന്നാണ് പറയപ്പെടുന്നത്. വെച്ചുച്ചിറ പഞ്ചായത്തിലെ ഓലക്കുളം പുതുപറമ്പിൽ മാത്തുക്കുട്ടിയുടെ പറമ്പിലെ തടി വലിച്ചതിനു ശേഷം തീറ്റ എടുത്തു കൊണ്ടുവരുന്നതിനിടെ ആന വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കോഴഞ്ചേരി ചക്കിട്ടയിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പൻ എന്ന ആനയാണ് ചരിഞ്ഞത്. വനപാലകർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

തിരുഹൃദയ സന്യാസിനി സമൂഹം കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റര്‍ ഫിലോമേരി എസ്. എച്ച്. (64) നിര്യാതയായി

തിരുഹൃദയ സന്യാസിനി സമൂഹം കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റര്‍ ഫിലോമേരി എസ്. എച്ച്. (64) നിര്യാതയായി

കൂവപ്പള്ളി: തിരുഹൃദയ സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്‍സ് കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റര്‍ ഫിലോമേരി എസ്. എച്ച്. (64) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് മഠത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയില്‍. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ സംസ്‌ക്കാര ശുശ്രൂഷയ്ക്ക് കാര്‍മ്മികത്വം വഹിക്കും. പരേത മേരികുളം പുതുവേലില്‍ പരേതരായ മാണി -അച്ചാമ്മ ദമ്പതികളുടെ മകളാണ്. കമ്പംമൊട്ട്, ആര്യങ്കാവ്, കണയങ്കവയല്‍, ചേമ്പളം, കട്ടപ്പന, കൂവപ്പള്ളി, ചെങ്കല്‍, കല്‍ത്തൊട്ടി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: […]

നോ ഹോൺ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ജനമൈത്രി പോലീസ് ബോധവത്കരണ പരിപാടികൾ നടത്തി.

നോ ഹോൺ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ജനമൈത്രി പോലീസ് ബോധവത്കരണ പരിപാടികൾ നടത്തി.

കാഞ്ഞിരപ്പള്ളി : രാജ്യാന്തര ശബ്ദമലിനീകരണ അവബോധ ദിനമായ ഇന്നു സംസ്ഥാനത്തു ഉടനീളം നടത്തുന്ന ഹോൺ ഹർത്താലിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ പൊതുജനങ്ങൾക്ക് ശബ്ദമലിനീകരണത്തിനെതിരെ ബോധവത്കരണ പരിപാടികൾ നടത്തി. കാഞ്ഞിരപ്പള്ളി എസ് ഐ റിച്ചാർഡ് വര്ഗീസ് പരിപാടിക്ക് നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലും ബസ് സ്റ്റാൻഡിലും എസ് ഐ യുടെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് ഓട്ടോറിക്ഷ ഡ്രൈവര്മാരോടും ടാക്സി ഡ്രൈവര്മാരോടും ശബ്ദമലിനീകരണം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതെപയെപ്പറ്റി സംസാരിച്ചു . അതിനെതിരെയുള്ള പോസ്റ്ററുകളും വിതരണം ചെയ്തു. യാത്രക്കിടയിൽ […]

റിട്ട. ജില്ലാ ജഡ്ജി പനമറ്റം ചിറ്റടിയില്‍ (ഇലവനാല്‍) സി.എസ്. അബ്ദുള്‍ ജബ്ബാര്‍ അന്തരിച്ചു

റിട്ട. ജില്ലാ ജഡ്ജി പനമറ്റം ചിറ്റടിയില്‍ (ഇലവനാല്‍) സി.എസ്. അബ്ദുള്‍ ജബ്ബാര്‍ അന്തരിച്ചു

കൂരാലി: പനമറ്റം മുസ്ലീം ജമാ അത്ത് പ്രസിഡന്റ് ചിറ്റടിയില്‍ (ഇലവനാല്‍) സി.എസ്. അബ്ദുള്‍ ജബ്ബാര്‍ (റിട്ട. ജില്ലാ ജഡ്ജി-63) അന്തരിച്ചു. കബറടക്കം പനമറ്റം മുസ്ലീം ജമാ അത്ത് കബര്‍സ്ഥാനില്‍ നടത്തി. ഭാര്യ: ബല്‍ക്കീസ് ബീവി, ചങ്ങനാശേരി പുതുപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: റമീസ് ജബ്ബാര്‍ (അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍, കട്ടപ്പന), ഡോ. റഫീഖ് ജബ്ബാര്‍ (സോമതീരം, തിരുവനന്തപുരം). മരുമകള്‍: സിബിന (മുട്ടാണ്‍ശേരിയില്‍, കരുനാഗപ്പള്ളി). റിട്ട. ജില്ലാ ജഡ്ജി പനമറ്റം ചിറ്റടിയില്‍ (ഇലവനാല്‍) സി.എസ്. അബ്ദുള്‍ ജബ്ബാര്‍ അന്തരിച്ചു

കെട്ടിട വാടക; മുഖം തിരിച്ച് പഞ്ചായത്ത്

എരുമേലി∙ ശബരിമല സീസണിൽ തീർഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിച്ച കെട്ടിടത്തിന്റെ വാടക ലഭിക്കാൻ അപേക്ഷ വച്ചപ്പോൾ തുക നൽകാൻ വകുപ്പില്ലെന്ന് പഞ്ചായത്ത് അധികൃതരുടെ മറുപടി. പഞ്ചായത്ത് ഓഫിസിൽ മൂന്നു മാസം കയറിയിറങ്ങിയതിനൊടുവിലാണ് ഇങ്ങനെയൊരു മറുപടി ലഭിച്ചതെന്ന വൈചിത്ര്യവും ബാക്കിയായി. കണമല സ്വദേശി ഷാജിയുടെ കെട്ടിടത്തിലെ മുറിയാണ് തീർഥാടകരുടെ സേവനാർഥം ആരോഗ്യ വകുപ്പിന് സീസണിൽ വാടകയ്ക്കു നൽകിയത്. രണ്ട് മാസത്തേക്ക് 5000 രൂപ ആയിരുന്നു വാടക. ശബരിമല ഫണ്ടിൽ വകകൊള്ളിച്ച് തുക നൽകുമെന്നാണ് ആരോഗ്യ വകുപ്പ് കെട്ടിടം ഉടമയെ […]

അങ്കമാലി ഷോറൂമിൽ വജ്ര ഡയമണ്ട് എക്സിബിഷൻ

അങ്കമാലി ഷോറൂമിൽ വജ്ര ഡയമണ്ട് എക്സിബിഷൻ

ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ അങ്കമാലി ഷോറൂമിൽ ഏപ്രിൽ ഇരുപതു മുതൽ മെയ് ഇരുപതു വരെ ” വജ്ര ഡയമണ്ട് എക്സിബിഷൻ 2017 ” നടക്കുന്നു. ഡോക്ടർ ജെന്നി ജോസഫ് ( അസ്സോസിയേറ്റ് പ്രൊഫസർ കാലടി യൂണിവേഴ്സിറ്റി ) എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു.

വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി

മണിമല∙ മണിമലയാറ്റിൽ മീൻവലയിൽ കുരുങ്ങി കിടന്ന പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12ന് മണിമല പൊലീസ് സ്റ്റേഷനു സമീപം മൂങ്ങാനി ചെക് ഡാമിനു സമീപത്ത് ചൂണ്ടയിടാൻ വന്നവരാണ് പഴയ മീൻ വലയിൽ കുരുങ്ങിയ നിലയിൽ ഒന്നര മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് പെരുമ്പാമ്പിനെ മീൻ വലയിലെ കുരുക്കിൽ നിന്നു രക്ഷപ്പെടുത്തി മണിമല പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച പെരുമ്പാമ്പിനെ വനത്തിൽ തുറന്നു വിടുന്നതിനായി പൊലീസ് ജീപ്പിൽ പ്ലാച്ചേരിയിലെ വനം വകുപ്പ് […]

തേക്കിന്റെ ഇല തിന്നു തീർത്ത് ഹിബ്ലിയ പ്യൂറ

എരുമേലി ∙ നാട്ടിലെ തേക്കുകളിൽ ഒരില പോലും അവശേഷിക്കാത്ത അവസ്ഥയാണിപ്പോള്‍. ഇലകളുടെ അസ്ഥിപഞ്ജരം മാത്രം അവശേഷിപ്പിച്ചു കരണ്ടു തിന്നുന്ന ഹിബ്ലിയ പ്യൂറയെന്ന നിശാശലഭമാണ് ഇതിനു പിന്നില്‍. ജില്ലയിൽ വനം വകുപ്പിനു കീഴിലുള്ള തേക്ക് പ്ലാന്റേഷനുകളിലും വ്യക്തികളുടെ പുരയിടങ്ങളിലുമുള്ള തേക്ക് മരങ്ങളുടെ ഇലകളാണ് ഇവ നശിപ്പിക്കുന്നത്. തേക്കിന്റെ തളിരിലകളിൽ ആക്രമിക്കുന്നത് പൂർണ വളർച്ച എത്താത്ത പുഴുക്കളാണ്. കുറെക്കൂടി പ്രായമായ പുഴുക്കൾ വലിയ ഇലകൾ കരണ്ടു തിന്നുന്നു. ഒരാഴ്ച കൊണ്ട് എത്ര വലിയ തേക്ക് മരത്തിന്റെ ഇലകളും ഇവ തിന്നുതീർക്കും. […]

ഗ്രാമദീപം വായനശാല വാര്‍ഷികം

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമദീപം വായനശാലയുടെ 66-ാം വാര്‍ഷികം 23ന് നടക്കും. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനം ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു കലാപരിപാടികള്‍, നാടകം, മിമിക്രി എന്നിവയുമുണ്ടായും. വാര്‍ഷികത്തിന്റെ വിജയകരമായ നടത്തിപ്പിന് റ്റി.പി. രവീന്ദ്രന്‍ പിള്ള ചെയര്‍മാനും വി.എന്‍. കരുണാകരന്‍ നായര്‍, കെ.ആര്‍. രഞ്ജിത്ത് വൈസ് ചെയര്‍മാന്മാരായും പി.എന്‍. സോജന്‍ ജനറല്‍ കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കെ. സേതുനാഥ്, സി.എസ്. മുരളീധരന്‍ പിള്ള, കെ. ഗോപി താവൂര്‍ […]

മോഷണ പരന്പരയ്ക്കൊടുവിൽ പ്രതി പതിനേഴുകാരി പെൺകുട്ടി പോലീസ് പിടിയില്‍.

മോഷണ പരന്പരയ്ക്കൊടുവിൽ പ്രതി പതിനേഴുകാരി പെൺകുട്ടി പോലീസ് പിടിയില്‍.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുകൊണ്ടിരുന്ന മോഷണ പരന്പരയ്ക്കൊടുവിൽ പോലീസ് പിടിയിലായ പ്രതിയെ കണ്ടു നാട്ടുകാർ ഞെട്ടി. പതിനേഴു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി…. പെൺകുട്ടി നടത്തിയ മോഷണങ്ങളിൽ ചിലത് ഇവ : ബാങ്കിൽ പണയം വയ്ക്കുവാൻ കൊണ്ടുപോയ സ്ത്രീയുടെ കൈയിൽ നിന്നും പത്തു പവൻ മോഷ്ടിച്ചെടുത്തു.. കടയിൽ കയറി ഒരു സ്ത്രീയുടെ എ​ടി​എം കാർഡ് മോഷ്ടിച്ചത് കൂടാതെ , അതുമായി മറ്റൊരു കടയിൽ പോയി സാധനങ്ങൾ വാങ്ങുവാൻ ശ്രമിച്ചു. തീർന്നില്ല ഒരു ആയുവേദ […]

സന്നദ്ധപ്രവർത്തനങ്ങൾ ഇങ്ങനെയും … വീഡിയോ

സന്നദ്ധപ്രവർത്തനങ്ങൾ ഇങ്ങനെയും … വീഡിയോ

കാഞ്ഞിരപ്പള്ളി : പല തരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങൾ വളരെ ചുരുക്കമായേ അരങ്ങേറാറുള്ളൂ .. എന്തായാലും കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പയിൽ ചില യുവാക്കൾ നടത്തിയ സന്നദ്ധപ്രവർത്തനങ്ങൾ വേറിട്ടതായി.. സംഭവം ഇതാണ് .. അഞ്ചിലിപ്പയിൽ ബിവറേജസ് ഔട്ട് ലെറ്റ് വരുന്നതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലായിരുന്നു . എന്നാൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പോലീസ് ബന്തവസ്സോടെ ബീവറേജ് ഔട്ട് ലെറ്റ് തുറന്നു. ബീവറേജ് അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ ചെറിയ തോതിൽ ആ സമയത്തു സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. പോലീസിന്റെ […]

ട്രാഫിക് നിയമലംഘനത്തിന് പിഴ കുത്തനെ കൂട്ടി

കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകരിച്ച പുതിയ മോേട്ടാര്‍ വാഹന നിയമത്തില്‍ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കുത്തനെ കൂട്ടി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപയും വാഹനമോടിക്കവെ മൊബൈലില്‍ സംസാരിച്ചാല്‍ 5000 രൂപയുമാണ് പിഴ. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ രക്ഷിതാവ് പിഴയടക്കണം. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 12 വര്‍ഷം തടവുശിക്ഷക്കുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. പുതിയ നിയമം അടുത്തയാഴ്ച പാര്‍ലമെന്റില്‍ വെക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. തന്റേതല്ലാത്തെ കുറ്റം കൊണ്ട് […]

ബ​സി​നി​ട​യി​ല്‍​പ്പെ​ട്ട മ​ധ്യ​വ​യ​സ്‌​ക അ​ത്ഭു​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു

കാ​ഞ്ഞി​ര​പ്പ​ള്ളി: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട മ​ധ്യ​വ​യ​സ്‌​ക അ​ത്ഭു​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം. സ്റ്റാ​ൻ​ഡി​ല്‍ നി​ന്നു ബ​സി​ല്‍ ക​യ​റു​ന്ന​തി​നാ​യി പോ​ക​വേ പാ​ലാ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​ബ​സി​ന​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ബ​ഹ​ളം വ​ച്ച് ബ​സ് നി​ര്‍​ത്തി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്.

പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് മാ​റ്റു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് മാ​റ്റു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർപ​ഠ​നം ആ​ശ​ങ്ക​യി​ൽ. കോ​ള​ജ് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് മാ​ത്ര​മേ ഉ​ത്ത​ര​വു പ്ര​കാ​രം സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ൽ കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു. സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ യു​ജി​സി കോ​ള​ജി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്ന് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്കു കൂ​ടി പു​തി​യ അ​ഡ്മി​ഷ​ൻ […]

കൊക്കോമോഷണത്തില്‍ പിടിയിലായി

മുണ്ടക്കയം:കൊക്കോമോഷണത്തില്‍ പിടിയിലായി,പിടിയിലായപ്പോള്‍ബൈക്കുമോഷണത്തന്റെ ചുരളഴിഞ്ഞു. കൊക്കോ മോഷണകേസില്‍ പൊലീസ് അറസ്റ്റ് ചെയ്തയാള്‍ ബൈക്ക് മോഷണ കേസിലും പ്രതി. പാലൂര്‍ക്കാവ് സ്വദേശിയായ സജിത്തിന്റെ വീട്ടില്‍ നിന്നും 100 കിലോയിലധികം കൊക്കോ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പൊന്‍കുന്നത്ത് കടയില്‍ കൊക്കോ വില്‍ക്കുവാന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശി മണ്ണന്തല വിജയകുമാര്‍(47)നെയാണ് പിടികൂടിയത്. പെരുവന്താനം സ്വദേശി മണികണ്ഠന്‍ എന്ന് വിളിക്കുന്ന മനോജ്, കാഞ്ഞിരപ്പള്ളി സ്വദേശി ജയേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിടട്ടുണ്ട്.്. വിജയകുമാറിനെ കൂടുതലായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന […]

കൃഷിയെ സ്നേഹിക്കുന്നവർക്കായി വാഴൂരിൽ ഇനി സാരംഗ് കൂട്ടായ്മ

പൊൻകുന്നം∙ വാഴൂർ ബ്ലോക്ക് പരിധിയിൽ പ്രവർത്തിക്കുന്ന കൃഷി അനുബന്ധ വകുപ്പുകളുടെ കൂട്ടായ്മയായി സാരംഗ് എന്ന പേരിൽ സംഘടന രൂപീകരിച്ചു. കൃഷി വകുപ്പ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ മേൽനോട്ടത്തിലാകും പ്രവർത്തനങ്ങൾ. കാർഷിക പഠനപരിപാടികൾ സംഘടിപ്പിക്കുക, ഉൽപാദന ഉപാധികൾ ശരിയാംവിധം എത്തിക്കുക, വിപണന സംവിധാനത്തിന് മേൽനോട്ടം വഹിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻനായർ രക്ഷാധികാരിയായും വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൺവീനറായുമാണ് സംഘടന രൂപീകരിച്ചത്. കെ.എസ്. വിജയകുമാർ ( ചെയർമാൻ), പി.എം. ജോൺ […]

കള്ളുഷാപ്പ് ജീവനക്കാരനെ മർദിച്ച സംഭവം: മൂന്നുപേർ പിടിയിൽ

മുണ്ടക്കയം ∙ കള്ളുഷാപ്പിൽ ജീവനക്കാരനെ മർദിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ഒരാൾ ഒളിവിൽ. ഇളംകാട് കള്ളുഷാപ്പിലാണു സംഘർഷം നടന്നത്. സംഭവത്തിൽ വല്ലീറ്റ അരുവിക്കൽ അനീഷ് (29), കൂട്ടിക്കൽ പന്തക്കല്ലേൽ രതീഷ് (29), മുക്കുളം തേവർകുന്നേൽ ജിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാലംഗസംഘം മദ്യപിക്കുന്നതിനിടെ ഷാപ്പിനുള്ളിൽ തുപ്പുകയും ജീവനക്കാരൻ ഇതു ചോദ്യംചെയ്തപ്പോൾ മർദിക്കുകയുമായിരുന്നു. കമ്പിവടികൊണ്ട് അടിയേറ്റ ഷാപ്പ് ജീവനക്കാരൻ കൊടുങ്ങ കുന്നത്തുവീട്ടിൽ ഷിജി(38)യുടെ കയ്യൊടിഞ്ഞു. തുടർന്നു വെളിയിലിറങ്ങിയ […]

ഹൈറേഞ്ച് യൂണിയൻ മൈക്രോ വിജയവീഥി നടത്തി

മുണ്ടക്കയം∙ ഹൈറേഞ്ച് എസ്എൻഡിപി യൂണിയനു കീഴിലെ മൈക്രോ ഫിനാൻസ് സംഘം ഭാരവാഹികൾക്കായി നടത്തിയ മൈക്രോ വിജയവീഥി 2017 പഠന ക്ലാസ് കുന്നത്ത് നാട് യൂണിയൻ സെക്രട്ടറി എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകിടിയേൽ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.ജീരാജ്, യൂണിയൻ കൗൺസിലർമാരായ സി.എൻ.മോഹനൻ, രാജപ്പൻ ഏന്തയാർ, സാബുകുമാർ പെരുവന്താനം, ഷാജി ഷാസ്, എം.എ.ഷിനു, അനിൽ കെ.കുമാർ, വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരൻ, പ്രസിഡന്റ് അരുണാബാബു, യൂത്ത് […]

പൊൻകുന്നം-മാന്തറ- തമ്പലക്കാട് റോഡ് തകർന്നു

പൊൻകുന്നം ∙ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന സഞ്ചാരപാതയായ പൊൻകുന്നം-മാന്തറ-തമ്പലക്കാട് റോഡ് തകർന്നു. ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയായ മാന്തറ മുതൽ തമ്പലക്കാട് വരെയുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട ഭാഗങ്ങളാണ‌ു ടാറിങ് ഇളകി പൂർണമായും തകർന്നത്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടു ബസുകൾ റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പ് മുടക്കുന്നതായി നാട്ടുകാർ പറഞ്ഞു. വഴി തകർന്നതിനാൽ ഓട്ടോറിക്ഷകളും ഓട്ടംവരാതായി. മെറ്റൽ ഇളകി റോഡിൽ ചിതറിക്കിടക്കുകയാണ്, പലഭാഗങ്ങളിലും വലിയ കുഴികളും രൂപപ്പെട്ടു. പൊടിശല്യവും അതിരൂക്ഷമാണ്. ഇരുചക്രവാഹനങ്ങൾക്കുപോലും […]

H1N1

The following information is relevant in preventing influenza A(H1N1) – What is Influenza A H1N1? Influenza A H1N1is a contagious respiratory disease of pigs caused by type A strains of the influenza virus – H1N1 virus. It is also called “Swine Flu“. During March/April 2009, a new strain of Influenza A H1N1 emerged in Mexico, […]

ആനവണ്ടി ആനയുമായി കൊക്കയിലേക്ക് മറിഞ്ഞു..പിന്നെ സംഭവിച്ചത് …( വീഡിയോ )

ആനവണ്ടി ആനയുമായി കൊക്കയിലേക്ക് മറിഞ്ഞു..പിന്നെ സംഭവിച്ചത് …( വീഡിയോ )

മുണ്ടക്കയം : വ്യാഴാഴ്ച രാവിലെ ഏന്തയാർ കൂട്ടിക്കൽ റോഡിൽ കൈപ്പള്ളിക്ക് സമീപം, പിന്നിൽ ആനയുമായി പോയ ലോറി കൊടും വളവു തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു ആനയുമായി കൊക്കയിലേക്ക് മറിഞ്ഞു.. കളത്വ എസ് വളവ് എന്നറിയപ്പെടുന്ന എസ് ആകൃതിയിലുള്ള കൊടും വളവിൽ അറുപത്തടി താഴ്ചയിലേക്കാണ് ലോറി ആനയുമായി കൂപ്പുകുത്തിയത്. മുക്കുളം ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിക്കുവാൻ കൊണ്ടുവന്ന മാവേലിക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാശിനാഥൻ എന്ന ആനയുമായിയാണ് ലോറി അപകടത്തിൽ പെട്ടത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കുപറ്റി. ആനയുടെ രണ്ടു പാപ്പാന്മാരും സഹായികളും […]

മുതിര്‍ന്ന അംഗത്തിന് വാര്‍ദ്ധക്യ കാല പെന്‍ഷന്‍ നല്‍കി

കാഞ്ഞിരപ്പള്ളി : മുതിര്‍ന്ന അംഗത്തിന് വാര്‍ദ്ധക്യ കാല പെന്‍ഷന്‍ നല്‍കി. അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് എന്ന സംഘടനയുടെ ആദ്യകാല സംഘാടകനും ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ഉടമയുമായിരുന്ന അച്യൂതന്‍ മേസ്തിരിക്ക് നല്‍കി. യൂണിറ്റ് പ്രസിഡന്റ് ബോബി ആന്റണിയുടെ നേതൃത്വത്തില്‍ മറ്റ് ഭാരവാഹികളായ റെജി സ്റ്റീഫന്‍ ,സെയ്ബിന്‍ ബാബു, നാദിര്‍ഷ എന്നിവര്‍ അച്യൂതന്‍ മേസ്തിരിയുടെ വീട്ടിലെത്തി പെന്‍ഷന്‍ തുകയുടെ ചെക്ക് കൈമാറുകയായിരുന്നു

വേഴാമ്പലായി നാട് ജലക്ഷാമം രൂക്ഷം

മണിമല∙ പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷം. കുളങ്ങളും കിണറുകളും വറ്റി വരണ്ടതോടെ ജനം നെട്ടോട്ടത്തിലാണ്. മണിമലയാറ്റിൽ നീരൊഴുക്ക് തീരെ കുറവാണെന്നു നാട്ടുകാർ പറയുന്നു. ശുദ്ധജലക്ഷാമം നേരിടാൻ പഞ്ചായത്ത് ആവിഷ്കരിച്ച പല പദ്ധതികളും മുടങ്ങി. വട്ടുകുന്നാമല, വള്ളംചിറ, പുലിക്കല്ല്, ആലപ്ര എന്നിവിടങ്ങളിൽ ക്ഷാമം രൂക്ഷമാണ്. ലോറിയിൽ വെള്ളം എത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിനു വൻതുകയാണ് ഈടാക്കുന്നതെന്നാണു നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്തിലെ കേടായ കുഴൽകിണറുകൾ നന്നാക്കണമെന്നും ലോറിയിൽ സൗജന്യമായി ശുദ്ധജലം എത്തിക്കണമെന്നും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എസ്. […]

ഉപേക്ഷിച്ച കരിക്കിൻതൊണ്ടുകൾ ആരോഗ്യപ്രശ്നമാകുമെന്ന് പരാതി

എരുമേലി: ശബരിമല തീർഥാനത്തിനായി എരുമേലിയിൽ ദേവസ്വം ബോർഡ്, സ്വകാര്യ മൈതാനങ്ങളിൽ തീർഥാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും കരിക്കിൻ തൊണ്ടുകൾ ഉൾപ്പെടെ മാലിന്യക്കൂമ്പാരം നീക്കിയില്ല. താത്ക്കാലിക കടകൾക്ക് ഗ്രാമ പഞ്ചായത്ത് അധികൃതർ ലൈസൻസ് നല്കുന്നത് മാലിന്യങ്ങൾ സ്വന്തം നിലയ്ക്ക് നീക്കം ചെയ്യണമെന്ന വ്യവസ്‌ഥയിലാണ്. എന്നാൽ എരുമേലിയിലെ മൈതാനങ്ങളിൽ കടകൾ സ്‌ഥാപിച്ചവർ തീർഥാടനം കഴിഞ്ഞ് കട പൊളിച്ച് സാധനങ്ങൾ കൊണ്ടുപോയിട്ടും ഈ സ്‌ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ തയാറായില്ല. എന്നാൽ ലൈസൻസ് നല്കിയ ഗ്രാമ പഞ്ചായത്ത് അധികൃതരോ വൻതുക വാങ്ങി ലേലത്തിൽ […]

കുളപ്പുറം ഒന്നാംമൈല്‍ ഇരട്ടയില്‍ രമണന്‍(54) നിര്യാതനായി

കാഞ്ഞിരപ്പള്ളിഃ കുളപ്പുറം ഒന്നാംമൈല്‍ ഇരട്ടയില്‍ രമണന്‍(54) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വസതിതിയില്‍.ഭാര്യ സുലോചന മക്കള്‍ സൗമ്യ.രമ്യ,രഞ്ചു മരുമക്കള്‍ സതീഷന്‍,ഷിബു

വീടിന് തീപടർന്ന് പിടിച്ച് വീടും വീട്ട് ഉപകരങ്ങളും കത്തി നശിച്ചു

എരുമേലി: വീടിന് തീപടർന്ന് പിടിച്ച് വീടും വീട്ട് ഉപകരങ്ങളും കത്തി നശിച്ചു. എരുമേലി ശ്രീനിപുരം നിരവത്ത്കാവ് സുനിലിന്റെ വീടാണ് കത്തി നശിച്ചത്.പുതിയ വീട് നിർമ്മിക്കുന്നതിനാൽ സുനിലും കുടുംബവും താല്കാലികമായി താമസിക്കുന്ന വീടാണ് കഴിഞ്ഞ ദിവസം കത്തിയമർന്നത് തുണികൾ,കട്ടിൽ,പത്രങ്ങൾ,ശുചിമുറിയുടെ വാതിലുകൾ തുടങ്ങിയവ പൂർണ്ണമായും കത്തി നശിച്ചു. പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്താൽ നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം പാതിവഴിയിൽ കിടക്കുമ്പോൾ തമാസ സ്ഥലവും അവശ്യ വസ്തുക്കളും കത്തിനശിച്ചത് ഈ കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്ആവശ്യപ്പെട്ട് ഒപ്പു ശേഖരണം

കൂട്ടിക്കൽ: മുണ്ടക്കയം – ഏന്തയാർ – കൂട്ടിക്കൽ – വാഗമൺ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു ജനകീയ സമിതിയുടെ നേതൃത്വത്തിൽ 13, 14 തീയതികളിൽ ഒപ്പു ശേഖരണം നടത്തും. സമീപ മേഖലകളിലെല്ലാം റോഡ് സഞ്ചാര യോഗ്യമായപ്പോഴും ദീർഘ കാലമായി ഇളങ്കാട് റോഡ് അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഇതിനായി അധികാരികളെ സമീപിക്കുന്നതിനായി നാട്ടുകാരുടെ അംഗീകരാമെന്ന നിലയിലാണ് ഒപ്പുശേഖരണം നടത്തുന്നത്. 13ന് വിവിധ സ്കൂളുകളിലും 14ന് വേലനിലം, കൂട്ടിക്കൽ പാലം, കൂട്ടിക്കൽ ടൗൺ, ഏന്തയാർ ടൗൺ, ഇളങ്കാട്, ഇളങ്കാട് ടോപ്പ് എന്നിവിടങ്ങളിലുമാണ് ബൂത്ത് ഒരുക്കി […]

ശബരി റെയിൽപാതയുടെ പുതിയ അലൈൻമെന്റ്: പ്രതിഷേധ സമരം 1400 ദിവസം പിന്നിട്ടു

ശബരി റെയിൽപാതയുടെ പുതിയ അലൈൻമെന്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദീപ്തി ആക്‌ഷൻ കൗൺസിൽ നടത്തുന്ന സായാഹ്ന റിലേ സത്യഗ്രഹം 1400 ദിവസം പിന്നിട്ടു. ശബരി പാതയുടെ അലൈൻമെന്റ് കടന്നുപോകുന്ന വേഴാങ്ങാനം, ചൂണ്ടച്ചേരി, ഭരണങ്ങാനം പ്രദേശങ്ങളിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ആക്‌ഷൻ കൗൺസിൽ സമരം നടത്തുന്നത്. പ്രദേശത്തു നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണെങ്കിലും പാത ഉപേക്ഷിക്കാനോ വലിയ നാശനഷ്‌ടം ഉണ്ടാകാത്ത രീതിയിൽ അലൈൻമെന്റ് മാറ്റാനോ തീരുമാനമായിട്ടില്ല. മൂന്ന് അലൈൻമെന്റുകൾ റെയിൽവെ പൂർത്തീകരിച്ചെങ്കിലും അവസാന അലൈൻമെന്റുമായി മുന്നോട്ടുപോകാനാണ് റെയിൽവേയുടെ തീരുമാനം. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ […]

ആലങ്ങാട്ട് സംഘം ഇന്ന് ഇളങ്ങുളത്ത്

Facebook Tweet LinkedIn പൊൻകുന്നം: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ബുധനാഴ്ച. പേട്ടതുള്ളലിനായി ജനുവരി രണ്ടിനു പുറപ്പെട്ട ആലങ്ങാട്ട് സംഘം ഇന്നു വൈകുന്നേരം ഇളങ്ങുളം ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്തും. വൈകുന്നേരം ആറിനാണ് ആലങ്ങാട്ടിന്റെ രഥയാത്ര എത്തുന്നത്. യോഗപെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാർ സ്വാമി, പ്രതിനിധികളായ എം.എൻ.രാജപ്പൻനായർ, പുറയാറ്റിക്കളരിയിൽ രാജേഷ് എന്നിവരാണ് നേതൃത്വം. രഥയാത്രക്ക് ഇളങ്ങുളം ദേവസ്വം ഭാരവാഹികളും ഭക്‌തരും ചേർന്ന് ഭക്‌തിനിർഭരമായ വരവേൽപ്പ് നൽകും. ദീപാരാധനക്കു ശേഷം പ്രത്യേകം തയാറാക്കിയ കൊട്ടിലിൽ പാനകപൂജയും അയ്യപ്പൻവിളക്കുമുണ്ട്. നാളെ രാവിലെ 7.30ന് പനമറ്റം […]

40 കുട്ടികളുമായി പോയ സ്കൂൾ ബസ്സിന്റെ ടയര്‍ പൊൻകുന്നം ടൗണിൽ വച്ച് ഓട്ടത്തിനിടെ ഊരിത്തെറിച്ചു; വൻദുരന്തം ഒഴിവായി

40 കുട്ടികളുമായി പോയ സ്കൂൾ ബസ്സിന്റെ ടയര്‍ പൊൻകുന്നം ടൗണിൽ വച്ച് ഓട്ടത്തിനിടെ ഊരിത്തെറിച്ചു; വൻദുരന്തം ഒഴിവായി

40 കുട്ടികളുമായി പോയ സ്കൂൾ ബസ്സിന്റെ ടയര്‍ പൊൻകുന്നം ടൗണിൽ വച്ച് ഓട്ടത്തിനിടെ ഊരിത്തെറിച്ചു പൊൻകുന്നം ശ്രേയസ് സ്‌കൂളിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത് കാലപ്പഴക്കത്താൽ ടയറിന്റെ ബെയറിംഗ് തേഞ്ഞു തീർന്നതാണെന്നു അനുമാനിക്കുന്നു. ത് ഊരിപ്പോയ ടയർ ഇറക്കത്തിൽ താഴേക്ക് വേഗത്തിൽ ഉരുണ്ടു നീങ്ങിയപ്പോൾ അതിന്റെ അടിയിൽ പെട്ട് അപകടം ഉണ്ടാവാതിരിക്കുവാൻ കൊച്ചു കുട്ടികളും സ്ത്രീകളുമടക്കം ജനം നെട്ടോട്ടമോടി .. പൊന്‍കുന്നം : ഇന്നലെ ദേശീയപാതയില്‍ പൊന്‍കുന്നത്ത് ഓട്ടത്തിനിടയിൽ സ്‌കൂള്‍ ബസിന്റ പിന്നിലെ ചക്രം ഊരിത്തെറിച്ചു. ഓടിക്കൊണ്ടിരുന്ന മിനിബസ് […]

ഈ ചില്ലറ പ്രശ്നം ചില്ലറയല്ല …..

ഈ ചില്ലറ പ്രശ്നം ചില്ലറയല്ല …..

ഈ ചില്ലറ പ്രശ്നം ചില്ലറയല്ല ….. കാഞ്ഞിരപ്പള്ളിയിൽ 50 പൈസ തുട്ടുകൾ പണമായി സ്വീകരിക്കുവാൻ വൈദുതി ഓഫിസിലെ ജീവനക്കാർ വിസമ്മതിച്ചപ്പോൾ വയോധികൻ പ്രതിഷേധ സമരം നടത്തി … കാഞ്ഞിരപ്പള്ളി : കറൻസി നിരോധനം മൂലം ഉണ്ടായ സാമ്പത്തിക പ്രശ്നനങ്ങളിൽ വട്ടം തിരിഞ്ഞപ്പോഴാണ് ഒരു ദയയുമില്ലാതെ വൈദുതി ബോർഡ് 1500 രുപയുടെ വൈദ്യതി ബിൽ കാഞ്ഞിരപ്പള്ളിയിലെ ടൗണിൽ താമസിക്കുന്ന അറുപതു വയസ്സിന്റെ മേൽ പ്രായമുള്ള ഇരവിമംഗലം വീട്ടിൽ ഡൊമിനിക് ജോസെഫിന്റെ വീട്ടിൽ യാതൊരു കാലതാമസവും കൂടാതെ എത്തിച്ചത്. സമയത്തു […]

മന്ത്രിമാരുടെ ഫോൺ നമ്പറുകൾ

മന്ത്രിമാരുടെ ഫോൺ നമ്പറുകൾ 1. മുഖ്യമന്ത്റി പിണറായി വിജയൻ: 94471 35000 2. ഡോ. ടിഎം തോമസ് ഐസക്ക് : 9447733600 3.ഇ.പി ജയരാജൻ : 9447087633 4.പ്രൊഫ. സി രവീന്ദ്രനാഥ് : 9349759468 5.കടകംപള്ളി സുരേന്ദ്രൻ : 9447048543 6.എ.കെ ബാലൻ : 9447733900 7.എ.സി മൊയ്തീൻ : 9447390239 8.ഡോ. കെ.ടി ജലീൽ : 9895073107 9.ടിപി രാമകൃഷ്ണൻ : 9446485543 10.ജി സുധാകരൻ : 9447755200 11.ജെ .മെഴ്‌സിക്കുട്ടിയമ്മ : 9447024855 12.കെ.കെ […]

ശബരിമല തീര്‍ത്ഥാടകനൊപ്പം 600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് തെരുവ് നായ

ശബരിമല തീര്‍ത്ഥാടകനൊപ്പം 600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് തെരുവ് നായയും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് കാല്‍നടയായി യാത്ര പുറപ്പെട്ട കോഴിക്കോട് സ്വദേശി നവീനൊപ്പമാണ് തെരുവ് നായയായ മാലുവും കൂടിയത്. ഡിസംബര്‍ 8ന് ആണ് മാലു തന്നെ പിന്തുടരുന്നത് നവീന്‍ ശ്രദ്ധിച്ചത്. പിന്നീട് യാത്ര അവസാനിക്കുന്നത് വരെ മാലു നവീനൊപ്പം ഉണ്ടായിരുന്നു. പതിനേഴ് ദിവസം കൊണ്ടാണ് നവീന്‍ ശബരിമലയില്‍ എത്തിയത്. ഈ യാത്രയിലുടനീളം മാലും ഒപ്പമുണ്ടായിരുന്നു. ഡിസംബര്‍ 23ന് നവീന്റെ മടക്ക യാത്രയിലും മാലു ഒപ്പം […]

കാഞ്ഞിരപ്പള്ളി – കാഞ്ഞിരംകവല റോഡ് നവീകരണം:പരാതികൾ നൽകാൻ അവസരം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – കാഞ്ഞിരംകവല റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള പരാതികൾ ജനുവരി 28 വരെ പഞ്ചായത്തിൽ സ്വീകരിക്കുമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ പറഞ്ഞു. റോഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകളകറ്റുന്നതിനും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ അറിയുന്നതിനുമായി ആനിത്തോട്ടം മദ്രസാ ഹാളിൽ വിളിച്ചു ചേർത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരുമടങ്ങുന്ന സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തും. റീസർവെ പ്ലാൻ പ്രകാരമുള്ള പുറമ്പോക്കുകൾ റോഡു നിർമാണത്തിനായി […]

ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികവും ക്രിസ്റ്റല്‍ ജൂബിലിയും

പാറത്തോട്: ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികവും ക്രിസ്റ്റല്‍ ജൂബിലിയും നാളെ ഉച്ചകഴിഞ്ഞ് 4.30 ന് പിടിഎ പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്തിന്റെ അധ്യക്ഷതയില്‍ മൈന്‍ഡ് റീഡറും മജീഷനുമായ നിപിന്‍ നിരവത്ത് ഉദ്ഘാടനം ചെയ്യും. മാനേജര്‍ സിസ്റ്റര്‍ അമല എസ്എബിഎസ് മുഖ്യപ്രഭാഷണവും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ് എസ്എബിഎസ് റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ജോസഫ് കുന്നത്തുപുരയിടം, പിടിഎ വൈസ്പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍ എന്നിവര്‍ പ്രസംഗിക്കും.

കപ്പ ബിരിയാണി

കപ്പ ബിരിയാണി കപ്പ -ഒരു കിലോ തേങ്ങ -അര മുറി പച്ചമുളക് -ആറെണ്ണം ഇഞ്ചി -ഒരു കഷണം ബീഫ് എല്ലോടുകൂടിയത് -ഒരു കിലോ മല്ലിപ്പൊടി -നാല് ടീസ്പൂണ്‍ മുളകുപൊടി -നാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍ മീറ്റ് മസാലപ്പൊടി -രണ്ട് ടീസ്പൂണ്‍ സവാള വലുത് -നാലെണ്ണം വെളുത്തുള്ളി -16 അല്ലി ചുവന്നുള്ളി -എട്ടെണ്ണം കുരുമുളക് -ഒരു ടീസ്പൂണ്‍ ഗരംമസാല പൊടിച്ചത് -ഒരു ടീസ്പൂണ്‍ ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് -പാകത്തിന് തയാറാക്കുന്ന വിധം: ബീഫ് കഴുകി പാകത്തിന് […]

” ഖുര്‍ആന്‍ മുസ്‌ലിം സമൂഹത്തിന് മാത്രമുള്ളതല്ല, ലോകത്തിനു മുഴുവനും വേണ്ടിയിട്ടുള്ളത് “

” ഖുര്‍ആന്‍ മുസ്‌ലിം സമൂഹത്തിന് മാത്രമുള്ളതല്ല, ലോകത്തിനു മുഴുവനും വേണ്ടിയിട്ടുള്ളത് “

കാഞ്ഞിരപ്പള്ളി: വര്‍ണ വര്‍ഗ വ്യാത്യാസമില്ലാതെ ലോകത്തെ മുഴുവന്‍ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളതെന്നും ഖുര്‍ആന്‍ മുസ്‌ലിം സമൂഹത്തിന് മാത്രമുള്ളതല്ലെന്നും ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മദ്ഹുര്‍ റസൂല്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ (ദൈവത്തിന്റെ )പ്രകാശത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തടയാനാവില്ലെന്ന് കാലം തെളിയിച്ചതാണ്. ഇസ്‌ലാമിനെ വിമര്‍ശകാത്മകമായി പഠിച്ചവര്‍പോലും ഇസ്‌ലാമിലേക്ക് കടന്നു വരുന്നത് […]

നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി; സംസ്ഥാനത്ത് ഭൂമി വില്‍പനയും നിലയ്ക്കുന്നു

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭൂമി വില്‍പന നിലയ്‌ക്കുന്നു. ദിവസവും 20 ഭൂമി കൈമാറ്റങ്ങള്‍ വരെ റജിസ്റ്റര്‍ ചെയ്തിരുന്ന ഓഫീസുകളില്‍ ഇപ്പോള്‍ നടക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. റജിസ്‍ട്രേഷന്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ ടോക്കണ്‍ നില അനുസരിച്ച് അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച കോട്ടയം നഗരത്തിലെയും പരിസരത്തെയും പല റജിസ്ട്രാര്‍ ഓഫിസുകളിലും ഒറ്റ ഭൂമി റജിസ്‍ട്രേഷന്‍ പോലുമില്ല. ഏറിയാല്‍ ഒന്ന് എന്ന കണക്കിലാണ് നഗരത്തിലെ ഓഫിസുകളില്‍ ഉണ്ടാകാന്‍ പോകുന്നത്. വരും ആഴ്ചകളിലും ഈ നിലയില്‍ മാറ്റം വരില്ലെന്ന് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന വില്‍പന […]

വിത്സൺ ജോർജിന്റെ കണ്ണുകൾ രണ്ടുപേർക്ക് വെളിച്ചമാകും

കാഞ്ഞിരപ്പള്ളി: വിത്സൺ ജോർജിന്റെ കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമാകും. കാഞ്ഞിരപ്പള്ളി ടൗണിൽ സ്റ്റൗ ലൈറ്റ് സ്‌ഥാപനത്തിന്റെ ഉടമയായ പ്ലാശനാൽ കുന്നുംപുറം വിൽസൺ ജോർജ് (47) ഇന്നലെ പുലർച്ചെയാണ് ഹൃദയാഘാതംമൂലം മരണമടഞ്ഞത്. ഭാര്യ ഷിജിയും ബന്ധുക്കളും വിത്സന്റെ മരണത്തെ തുടർന്ന് കണ്ണുകൾ ദാനം ചെയ്യാൻ തയാറാവുകയായിരുന്നു. ഇക്കാര്യം പ്രൊജക്ട് വിഷൻ കോഓർഡിനേറ്റർ ബേബിച്ചൻ ഏർത്തയിലിനെ അറിയിക്കുകയും തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ നിന്ന് ഐ ടെക്നീഷൻ എബി ജേക്കബിന്റെ നേതൃത്വത്തിൽ വിത്സന്റെ വസതിയിലെത്തി കണ്ണുകൾ നീക്കം ചെയ്ത് […]

കാഞ്ഞിരപ്പള്ളി ബ്ലോക്കുതല ക്ഷീരകർഷക സംഗമം

കാഞ്ഞിരപ്പള്ളി: ക്ഷീരവികസനവകുപ്പിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും എരുമേലി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ കണമല ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരസംഗമം നടന്നു. കന്നുകാലി പ്രദർശനവും സമ്മാനദാനവും ഡോ. എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് മെംബർമാരായ അനീഷ് വാഴയിൽ, സോമൻ പെരുവത്തിൽ, ക്ഷീരവികസന ഓഫീസർ എൻ.ബി. സുശീല, ക്ഷീരവികസന ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അനികുമാരി, കണമല ക്ഷീരസംഘം പ്രസിഡന്റ് പി.വി. തോമസ് പ്ലാവനാക്കുഴി, […]

ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം, ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം ഡിപ്പോസിറ്റ്ചെയ്ത് മാറിയെടുക്കുന്നവർക്കെതിരേയും അക്കൗണ്ട് ഉടമയുടെ പേരിലും ആദായനികുതിവകുപ്പ് ബിനാമി ട്രാൻസാക്ഷൻ നിയമപ്രകാരം നടപടിയെടുക്കുന്നതിനു വളരെയധികം സാധ്യതയുണ്ട്. പ്രസ്തുത നടപടിയിൽ ഉൾപ്പെടുന്നവരുടെ മേൽ പെനാൽറ്റിയും പ്രോസിക്യൂഷൻ നടപടികളും പരമാവധി ഏഴു വർഷം വരെ കഠിനതടവും ലഭിക്കുന്ന കുറ്റമാണ് ചാർജ് ചെയ്യാൻ പോകുന്നത്. നവംമ്പർ എട്ടിനുശേഷം ബാങ്ക് അക്കൗണ്ടുകളിൽ റദ്ദാക്കിയ നോട്ട് ക്രമാതീതമായി ഡിപ്പോസിറ്റ് ചെയ്തവരുടെ വിവരങ്ങൾ ആദായനികുതിവകുപ്പ് സസൂക്ഷ്മം വീക്ഷിക്കുകയാണ്. അങ്ങനെയുള്ള നിക്ഷേപങ്ങൾ നടത്തിയ സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളുടെ മേൽ അന്വേഷണം […]

നാളെ മുതല്‍ ശമ്പള ദിനങ്ങള്‍; ബാങ്കുകള്‍ അങ്കലാപ്പില്‍

നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി ഏറ്റവും വലിയ നെട്ടോട്ടത്തിന്‍െറ ദിവസങ്ങള്‍ നാളെ തുടങ്ങും. ശമ്പളത്തിനും പെന്‍ഷനുമായി ബുധനാഴ്ച മുതലുള്ള ഒരാഴ്ച എത്തുന്നവരെ എങ്ങനെ നേരിടുമെന്ന് അറിയാത്ത അവസ്ഥയിലാണ് ബാങ്കുകളും ട്രഷറികളും. ശമ്പളവും പെന്‍ഷനുമായി മാസത്തില്‍ ആദ്യത്തെ ഒരാഴ്ച കോടികളുടെ ക്രയവിക്രയം നടക്കുന്നിടത്ത് പണച്ചുരുക്കം വലിയ പ്രത്യാഘാതം സൃഷ്ടിക്കും. സര്‍ക്കാറും ഭൂരിപക്ഷം സ്വകാര്യ സ്ഥാപനങ്ങളും ശമ്പള വിതരണം അക്കൗണ്ട് മുഖേനയാണ്. ഭവന വായ്പ ഉള്‍പ്പെടെയുള്ളവയുടെ തിരിച്ചടവ്, പലചരക്ക് കടയിലും പാലിനും പത്രത്തിനും മറ്റുമുള്ള പണം നല്‍കല്‍ തുടങ്ങി സാധാരണക്കാര്‍ക്ക് ആദ്യ […]

കള്ളപ്പണക്കാരല്ല എന്ന് തെളിയിക്കാനുള്ള ചുമതല

തോമസ് ഐസക് ഞാന്‍ പോലും ഇതിത്ര ഭീകരം ആവുമെന്ന് കരുതിയില്ല . നാട്ടിലാകെ അരാജകത്വം ആയി . കൂലി കൊടുക്കാന്‍ കാശില്ലാത്തത് കൊണ്ട് പണികള്‍ എല്ലാം നിന്നു . പണിയും കൂലിയും ഇല്ലാത്തതുകൊണ്ട് അവരുടെ വീടുകള്‍ പട്ടിണിയായി . ആളുകളുടെ മുഖ്യ തൊഴില്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കല്‍ ആണ് , ഏറിയാല്‍ നാലായിരം രൂപ പിന്‍വലിക്കാം . ഇന്ന് കാപ്പി കുടിക്കാന്‍ പല പതിവ് ഹോട്ടലുകളിലും ഞാന്‍ ചെല്ലുമ്പോള്‍ പൂട്ടിയിരിക്കുന്നു . കടകള്‍ തുറന്നിട്ട്‌ എന്തിനെന്നാണ് […]

കണമല ഇറക്കത്തിൽ അപകടം; തീർഥാടക ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു

കണമല: അമിതവേഗത്തിൽ കണമല ഇറക്കത്തിൽ സഞ്ചരിച്ച ശബരിമല തീർഥാടക ബസ് മുന്നിൽ പോയ ടെമ്പോ ട്രാവലറിന്റെ പുറകിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം തെറ്റി ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. ആർക്കും പരിക്കുകളില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. ബ്രേക്ക് തകരാറായതാണ് കാരണമെന്ന് അപകടത്തിൽപ്പെട്ട മിനിബസിന്റെ ഡ്രൈവർ പറയുന്നു. എന്നാൽ അമിതവേഗത്തിൽ ഇറക്കം ഇറങ്ങിയതുമൂലം നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ക്രാഷ്ബാരിയറിന്റെ ഏതാനും ഭാഗം തകർന്നു. ടെമ്പോ ട്രാവലറിന് സാരമായ കേടുപാടുകൾ […]

നോട്ട് അസാധുവാക്കല്‍ നടപടി: പ്രതിഷേധിച്ചു

പാറത്തോട്∙ നോട്ട് അസാധുവാക്കൽ നടപടിയുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകൾക്കു മേൽ അമിത നിയന്ത്രണം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പാറത്തോട്ടിൽ ചേർന്ന സഹകാരി സംഗമം പ്രതിഷേധിച്ചു. പരിധി നിശ്ചയിക്കാതെ അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ച് ഇടപാടുകൾ നടത്താൻ സഹകരണ ബാങ്കുകളെ അനുവദിക്കണമെന്നും സഹകാരികൾക്കുണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പാറത്തോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിനു മുൻപിൽ നടത്തിയ സംഗമത്തിൽ പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജലാൽ പൂതക്കുഴി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ […]

നഗരം ഒറ്റയ്ക്കു വൃത്തിയാക്കാൻ ഒരാൾ

മണിമല ∙ പാതയോരങ്ങൾ ഒറ്റയ്ക്കു വൃത്തിയാക്കുകയാണു മണിമല ചെറിയനോലിക്കൽ തോമസ് എന്ന നാട്ടുകാരുടെ സ്വന്തം തൊമ്മച്ചൻ. മറ്റുളളവർ തെരുവിലേക്കു വലിച്ചെറിയുന്ന മാലിന്യങ്ങൾ മാറ്റുക മാത്രമല്ല വീണ്ടും വലിച്ചെറിയാതിരിക്കാൻ പാതയോരങ്ങളിൽ ചെടികൾ നട്ടുവളർത്തി നാട്ടുവഴികൾക്കു പൂക്കളുടെ മനോഹാരിത പകർന്നു നൽകുന്നുമുണ്ട്. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന തോമസ് മണിമലയിൽ ചെറിയൊരു വ്യാപാര സ്ഥാപനം ആരംഭിച്ചതോടെയാണു നഗരത്തിന്റെ മുഖച്ഛായ മാറിയത്. ദിവസവും രാവിലെ കടകൾക്കു മുൻപിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ കണ്ടു മടുത്ത തോമസ് ആദ്യം സ്വന്തം കടയുടെ മുൻപിൽ ചെടികൾ വച്ചുപിടിപ്പിച്ചു. […]

ശബരിമല

ശബരിമല ധർമ്മശാസ്താക്ഷേത്രം നിർദ്ദേശാങ്കങ്ങൾ: 9.4375°N 77.0805°E പേരുകൾ ശരിയായ പേര്: ശബരിമല ധർമ്മശാസ്താക്ഷേത്രം സ്ഥാനം സ്ഥാനം: ശബരിമല, പത്തനംതിട്ട ജില്ല, കേരളം വാസ്തുശൈലി,സംസ്കാരം പ്രധാന പ്രതിഷ്ഠ:: ധർമ്മശാസ്താവ് / അയ്യപ്പൻ വാസ്തുശൈലി: തെക്കെ ഇന്ത്യൻ, കേരളീയ രീതി ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്‌ ശബരിമല ധർമ്മശാസ്താക്ഷേത്രം (ഇംഗ്ലീഷ്: Sabarimala; തമിഴ്: சபரிமலை; ഹിന്ദി: सबरिमलय; തെലുങ്ക്: శబరిమల; കന്നട: ಶಬರಿಮಲೈ). ശാസ്താവാണ് പ്രധാന മൂർത്തി. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയിൽ ആണ് ക്ഷേത്രം […]

മുത്തൂറ്റ് സ്ഥാപനങ്ങളിലെ സമരവും ഉപരോധവും അക്രമസക്തമായി; പൊൻകുന്നം മുത്തൂറ്റിലെ ജീവനക്കാരും സമരാനുകൂലികളും ചേർന്ന് മാനേജരെ മർദിച്ചു ..

മുത്തൂറ്റ് സ്ഥാപനങ്ങളിലെ സമരവും ഉപരോധവും അക്രമസക്തമായി; പൊൻകുന്നം മുത്തൂറ്റിലെ ജീവനക്കാരും സമരാനുകൂലികളും ചേർന്ന് മാനേജരെ മർദിച്ചു ..

പൊൻകുന്നം : മുത്തൂറ്റ് സ്ഥാപനങ്ങളിലെ സമരവും ഉപരോധവും അക്രമസക്തമായി; പൊൻകുന്നം മുത്തൂറ്റിലെ ജീവനക്കാരും സമരാനുകൂലികളും ചേർന്ന് മാനേജരെ മർദിച്ചു .. പൊൻകുന്നം മുത്തൂറ്റ് ഫിനാൻസിന്റെ മാനേജർ ജയകൃഷ്ണൻ (42), ഓഫീസിൽ സ്റ്റാഫ് സുരേഷ് (25) എന്നിവർക്കാണ് സ്വന്തം ഓഫീസിലെ ജീവനക്കാരിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്നത്. മർദ്ദനത്തിൽ പരിക്കേറ്റ രണ്ടു പേരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതു മണിക്ക് പൊൻകുന്നം പോലീസ് സ്റ്റേഷന് എത്തിവശത്തുള്ള സ്ഥാപനം തുറക്കുന്നതിനു എത്തിയതായിരുന്നു മാനേജരും ഓഫീസിൽ സ്റ്റാഫും. […]

ശബരിമല തീര്‍ത്ഥാടനം പടിവാതിലില്‍

എരുമേലി: മൂന്നാഴ്ചകൂടി കഴിഞ്ഞാല്‍ എരുമേലിയിലേക്ക് ശബരിമല തീര്‍ത്ഥാടകരുടെ പ്രവാഹം തുടങ്ങും. ഭക്തര്‍ക്കായി ഒരുക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യാനായി എരുമേലിയില്‍ വെള്ളിയാഴ്ചയാണ് മന്ത്രിതലത്തിലുള്ള യോഗം. വര്‍ഷാവര്‍ഷങ്ങളില്‍ യോഗങ്ങള്‍ നടത്തി താല്കാലിക ക്രമീകരണങ്ങളിലൂടെ ഓരോ തീര്‍ത്ഥാടന കാലങ്ങളും കടന്നുപോകുമ്പോള്‍, കോടികള്‍ വകയിരുത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പാരംഭിച്ച ബൃഹത് പദ്ധതികള്‍ ഇന്നും പൂര്‍ത്തിയായിട്ടില്ലെന്നതാണ് ഖേദകരം. കുടിവെള്ളം, ആരോഗ്യം, മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ക്കുപോലും ലക്ഷങ്ങള്‍ െചലവഴിച്ച് താല്കാലിക ക്രമീകരണങ്ങളൊരുക്കുകയാണ്. രണ്ട് മാസക്കാലയളവിനുള്ളില്‍ രണ്ട് കോടിയിലേറെ ഭക്തര്‍ ചെറുപട്ടണമായ എരുമേലിയിലെത്തുന്നതായാണ് കണക്കുകള്‍. ശബരിമല തീര്‍ത്ഥാടനകാലത്ത് […]

ശബരിമലയിലെ സ്ത്രീ പ്രവേശം; ‘ജഡ്ജിയമ്മാവന്റെ കോടതിയില്‍’ പ്രാര്‍ഥനാപൂര്‍വം ദേവസ്വം ബോര്‍ഡ്

പൊന്‍കുന്നം: ശബരിമലയിലെ സ്ത്രീപ്രവേശന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയുന്നത് നവംബര്‍ ഏഴിന്. അനുകൂലവിധി ലഭിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രാര്‍ഥനയിലാണ്. ബോര്‍ഡിന്റെ കീഴിലെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ അപൂര്‍വപ്രതിഷ്ഠയായ ജഡ്ജിയമ്മാവന്റെ കോവിലില്‍ ബോര്‍ഡംഗങ്ങളും ഭക്തരും വഴിപാടുകളും പൂജകളും നടത്തും. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ആറു വരെ ഇവിടെ പൂജകള്‍ നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് കോട്ടയത്ത് വ്യക്തമാക്കിയത്. വ്യവഹാരങ്ങള്‍ ജയിക്കുന്നതിനായി ഒട്ടേറെ ഭക്തര്‍ ചെറുവള്ളിയില്‍ എത്താറുണ്ട്. കരിക്കും വെറ്റിലയും അടയ്ക്കയും സമര്‍പ്പിച്ച് […]

പൊൻകുന്നത്ത് ആൾമാറാട്ടം നടത്തി തട്ടിപ്പുമായി കഴിഞ്ഞിരുന്ന മലേഷ്യന്‍ സ്വദേശിയും കൂട്ടാളിയും പിടിയിൽ ; ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നും സംശയം

പൊൻകുന്നത്ത് ആൾമാറാട്ടം നടത്തി തട്ടിപ്പുമായി കഴിഞ്ഞിരുന്ന മലേഷ്യന്‍ സ്വദേശിയും കൂട്ടാളിയും പിടിയിൽ ; ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നും സംശയം

പൊന്‍കുന്നം : മഹേഷ് , രമേഷ് എന്നീ പേരുകളിൽ പൊൻകുന്നത്ത് ആൾമാറാട്ടം നടത്തി തട്ടിപ്പുമായി കഴിഞ്ഞിരുന്ന മലേഷ്യന്‍ സ്വദേശിയും കൂട്ടാളിയും പിടിയിൽ. മഹേഷ് എന്ന പേരിൽ ആൾമാറാട്ടം നടത്തി പൊൻകുന്നത്ത് കഴിഞ്ഞിരുന്ന മലേഷ്യ സ്വദേശിയായ സെയ്തുമുഹമ്മദ്(29) കൂട്ടാളി രമേഷ് എന്ന പേരിൽ കഴിഞ്ഞുന്ന തമിഴ്‌നാട് കന്യാകുമാരി തേച്ചിപ്പാറ സ്വദേശി സിബിന്‍ ജോസ് (24) എന്നിവരാണ് പോലീസ് പിടികൂടിയത് . പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞിരുന്ന സെയ്തുമുഹമ്മദ് പോലീസിന്റെ കണ്ണ് വെട്ടിച്ചു മറുപേരിൽ രഹസ്യമായി കഴിയുകയായിരുന്നു . പൊൻകുന്നത് ഇവർ […]

കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി ഇ ഓഫീസ് ധർണ നടത്തി

പൊൻകുന്നം: സംസ്‌ഥാന സർക്കാരിന്റെ അധ്യാപക ദ്രോഹ നയങ്ങൾക്കെതിരേ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഡിഇ ഓഫീസ് പടിക്കൽ ധർണ നടത്തി. ജില്ലാ ഡിസിസി സെക്രട്ടറി അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീർ ജി. കുറുപ്പ് അധ്യക്ഷതവഹിച്ചു. പി.ജെ. ആന്റണി, ഷാജിമോൻ പി.വി., ബി. ഗോപകുമാർ, ടോമി ജേക്കബ്, ആർ. രാജേഷ്, ബി. കൃഷ്ണകുമാർ, ജോയി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ബ്രോക്കൺ സർവീസ് പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, മുഴുവൻ നിയമനങ്ങളും അംഗീകരിക്കുക […]

പ്രവാസികളുടെ അടിപൊളി ഓണാഘോഷങ്ങൾ – വീഡിയോ

പ്രവാസികളുടെ അടിപൊളി ഓണാഘോഷങ്ങൾ – വീഡിയോ

നാട്ടിൽ ഓണം ആഘോഷിക്കുന്നതിനേക്കാൾ ഒരു പടി മുന്നിലാണ് പ്രവാസികളുടെ ഓണാഘോഷങ്ങൾ .. ചിന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴയും, പൊൻവെയിലും ഓണത്തുമ്പികളും അവിടെ ഇല്ലന്നേയുളളു.. മറ്റെല്ലാ വിശേഷങ്ങളും പ്രവാസികൾ അടിപൊളിയായിത്തന്നെ അവരവരുടെ സ്ഥലങ്ങളിൽ ആഘോഷിക്കുന്നു. ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളികളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം. അതാണ് ജന്മനാട്ടില്‍ നിന്ന് അകലെയാകുമ്പോഴും ഓണം ആഘോഷസമൃദ്ധമാക്കാന്‍ അവർ ശ്രദ്ധിക്കുന്നത്. മലയാളി സമാജങ്ങളും ക്ലബുകളും അസോസിയേഷനുകളും ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിനെക്കാള്‍ തിളക്കം കൂടുകയാണ്. ഇംഗ്ളണ്ടിൽ […]

എയ്ഞ്ചൽവാലിയിൽ നടന്ന അഖില കേരള വടം വലി മത്സരം ആവേശഭരിതമായി

എയ്ഞ്ചൽവാലിയിൽ നടന്ന അഖില കേരള വടം വലി മത്സരം ആവേശഭരിതമായി

കണമല / എയ്ഞ്ചൽ വാലി : എയ്ഞ്ചൽ വാലി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ, എയ്ഞ്ചൽ വാലിയുടെ എല്ലാമെല്ലാമായിരുന്ന മാത്യു വടക്കേമുറിയച്ചന്റെ ഓർമ്മക്കായി പള്ളിപ്പടി കവലയിൽ നടത്തിയ എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരളാ വടംവലി മത്സരം ആവേശത്തിരയിളക്കി. കൗതുകകരങ്ങളായ സമ്മാനങ്ങളാണ് വടംവലി മത്സരത്തിന് രസം പകർന്നത് . ക്യാഷ് പ്രൈസുകൾക്കൊപ്പം ആട്ടിൻമുട്ടൻ, പൂവൻകോഴി മുതലായ സമ്മാനങ്ങൾ കൊടുത്തത് കൗതുകമായി. ഓണാഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചാണ് വടംവലി മത്സരങ്ങൾ നടത്തിയത്. കിഴക്കന്‍ മേഖലയായ എയ്ഞ്ചൽ വാലിയിൽ പഴമയുടെ ഓര്‍മകളുണര്‍ത്തുന്ന വടം വലി […]

മണിമലക്കുന്ന് ദുശ്ശാസനൻകാവിൽ തിരി തെളിഞ്ഞു; നാടിനെ രക്ഷിക്കുവാൻ കരിക്കും, ഏത്തക്കയും മദ്യവും നേദിച്ചു

മണിമലക്കുന്ന് ദുശ്ശാസനൻകാവിൽ തിരി തെളിഞ്ഞു; നാടിനെ രക്ഷിക്കുവാൻ കരിക്കും, ഏത്തക്കയും മദ്യവും നേദിച്ചു

പൊൻകുന്നം ∙ തിരുവോണത്തിന് പിറ്റേന്ന് അവിട്ടം നാളില്‍ ചിറക്കടവ് മണിമലക്കുന്നിലെ ദുശ്ശാസനൻകാവിൽ ദുശ്ശാസന സ്വാമി പ്രതിഷ്ഠയ്ക്ക് മുമ്പില്‍ തിരിതെളിച്ച് വഴിപാട് നടത്തി . നാടിനെ രക്ഷിക്കുവാൻ ഭക്തർ കരിക്കും, ഏത്തക്കയും മദ്യവും നേദിച്ചു മൂർത്തിയെ പ്രീതിപ്പെടുത്തി. നൂറ്റാണ്ടുകൾ പിന്നിട്ട ആചാരങ്ങൾക്ക് ആധുനിക കാലത്തും പ്രാചീനതയുടെ മണികിലുക്കം. ചിറക്കടവ് പേരൂര്‍ കുടുംബവക കാവിലാണ് അവിട്ടം തിരുനാള്‍ ഉത്സവം ആഘോഷിക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ചടങ്ങാണ് അവിട്ടം നാളായ ഇന്നലെ കാവിൽ നടന്നത്. തമോഗുണമൂർത്തി ആയതിനാൽ കപ്പയും പച്ച ഏത്തക്കാ […]

Page 1 of 512345