Uncategorized

സൗജന്യ ഡി.ടി.പി. പരിശീലനം

ചിറക്കടവ്: ഗ്രാമപ്പഞ്ചായത്തിലെ എസ്. സി., എസ്.ടി., ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്കായി യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സൗജന്യ ഡി.ടി.പി. പരിശീലനം നടത്തും

കാഞ്ഞിരപ്പള്ളി-മണിമല റോഡിന്ആറുകോടിയുടെ പദ്ധതി

കാഞ്ഞിരപ്പള്ളി-ചിറക്കടവ്-മണ്ണംപ്ലാവ് കവല -മണിമല റോഡിന്റെ വികസനത്തിന് ആറുകോടി രൂപയുടെ പദ്ധതി തയ്യാറായി. പൊതുമരാമത്ത് വക റോഡിന്റെ നിലവിലെ വീതിയില്‍ സ്ഥലം ഏറ്റെടുക്കാതെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഴുവനായും യന്ത്രമുപയോഗിച്ചുള്ള ടാറിങ്, സൂചനാ, ദിശാബോര്‍ഡുകള്‍, വേലിക്കാലുകള്‍ ഉള്‍പ്പെടെയുള്ളതാണ് പദ്ധതി. റോഡിന്റെ ശോച്യാവസ്ഥ പല അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഡോ.എന്‍.ജയരാജ് എം.എല്‍.എ.യുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുമരാമത്ത് റോഡ് വികസനത്തിനായുള്ള പദ്ധതി രൂപവത്കരിക്കുകയും എസ്റ്റിമേറ്റെടുക്കുകയും ചെയ്തത്. പദ്ധതി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡാണിത്. ഹൈറേഞ്ച് മേഖലയില്‍നിന്ന് പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളിലേക്കുള്ള […]

പരാതിപ്പെട്ടി തുറന്നു; പോലീസ് ഞെട്ടി

പനമറ്റം: പരാതിപ്പെട്ടി തുറന്നപ്പോള്‍ പോലീസുദ്യോഗസ്ഥര്‍ അമ്പരന്നു. കാര്യമായൊന്നും പരാതിയായി ഉണ്ടാവില്ലെന്ന് കരുതിയ പെട്ടിയില്‍ കണ്ടത് സമൂഹത്തില്‍നിന്നും അച്ഛനില്‍നിന്നുപോലും പെണ്‍കിടാങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന പീഡനങ്ങള്‍. പനമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചിരുന്ന പരാതിപ്പെട്ടിയാണ് ജനമൈത്രി പോലീസ് കഴിഞ്ഞദിവസം തുറന്നത്.

പ്രധാന തിരുനാളിന്‌ 10 ലക്ഷം നേര്‍ച്ചയപ്പം

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ ദിനത്തില്‍ ഭക്‌തര്‍ക്ക്‌ നല്‍കാനായി തയാറാക്കുന്നത്‌ 10 ലക്ഷം നേര്‍ച്ചയപ്പം. അല്‍ഫോന്‍സാമ്മയുടെ തിരുസന്നിധിയില്‍ എത്തുന്ന ലക്ഷോപലക്ഷങ്ങളായ വിശ്വാസികള്‍ക്ക്‌ നല്‍കാനായുള്ള നേര്‍ച്ചയപ്പത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രത്യേക കൂട്ടുകളും ക്രമീകരണങ്ങളും വരുത്തിയാണ്‌ അള്‍ഫോന്‍സാ ഭക്‌തര്‍ക്ക്‌ നല്‍കാനുള്ള നേര്‍ച്ചയപ്പമുണ്ടാക്കുന്നത്‌. ഭരണങ്ങാനം, തുടങ്ങനാട്‌, മൂന്നിലവ്‌ എന്നിവിടങ്ങളിലായാണ്‌ നേര്‍ച്ചയപ്പത്തിന്റെ ക്രമീകരണങ്ങള്‍ നടക്കുന്നത്‌. തിരുനാളിന്റെ മറ്റ്‌ ദിവസങ്ങളിലും തീര്‍ഥാടന കേന്ദ്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക്‌ നേര്‍ച്ചയപ്പം നല്‍കുന്നുണ്ട്‌.

ബി.എഡ്. പ്രവേശം

കാഞ്ഞിരപ്പള്ളി: എം.ജി. സര്‍വകലാശാലയുടെ കാഞ്ഞിരപ്പള്ളി ബി.എഡ്. കോളേജില്‍ പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യന്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പ്രവേശം. സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്ന അപേക്ഷയില്‍ ജൂലായ് 31നകം അപേക്ഷിക്കാം.

റേഷന്‍ പഞ്ചസാര 28 വരെ വാങ്ങാം

കോട്ടയം: ജൂണിലെ പഞ്ചസാര എല്ലാ ബി.പി.എല്‍./ എ.എ.വൈ. കാര്‍ഡുടമകള്‍ക്കും 28 വരെ റേഷന്‍ കടകളില്‍നിന്ന് വാങ്ങാം.

ടി.ടി.സി. സീറ്റൊഴിവ്

പാലാ: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ടി.ടി.ഐ.യില്‍ ടി.ടി.സി.ക്ക് സീറ്റൊഴിവുണ്ട്. സേ പരീക്ഷ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 04822 216537, 9447911051.

തീവണ്ടിയില്‍നിന്ന് ഇറങ്ങുമ്പോള്‍ മണിമലയിലുള്ള യുവാവിന് പരിക്കേറ്റു

തീവണ്ടിയില്‍ യാത്രചെയ്തിരുന്ന യുവാവിന്റെ കാല്‍ പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയില്‍ കുരുങ്ങി പരിക്കേറ്റു. മണിമല പള്ളിത്താഴത്ത് ജോബി ആല്‍ബര്‍ട്ടി(21) നാണ് പരിക്കേറ്റത്. എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന പാസഞ്ചര്‍ തീവണ്ടിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ചൊവ്വാഴ്ച വൈകീട്ട് എട്ടുമണിയോടെ കോട്ടയം റെയില്‍വേസ്‌റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഉടന്‍തന്നെ കോട്ടയത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ജോബിന്റെ കാലിന്റെ എക്‌സ്‌റേ എടുത്ത് പരിശോധന നടത്തി. കാലിന് ചതവ് മാത്രമാണുള്ളതെന്നും മറ്റ് പരിക്കുകളില്ലെന്നും ആസ്​പത്രി അധികൃതര്‍ അറിയിച്ചതായി കോട്ടയം റെയില്‍വേ പോലീസ് പറഞ്ഞു.

റബ്ബര്‍ അവധിവ്യാപാരം: നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

:റബ്ബര്‍ അവധിവ്യാപാരത്തെ ക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച വിദഗ്ധ സമിതി അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നതായി സമിതി ചെയര്‍മാന്‍ പ്രൊഫ. കെ.കെ.എബ്രഹാം, അംഗം അഡ്വ. സിബി മോനിപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകര്‍, വ്യാപാരികള്‍, വ്യവസായികള്‍, അവധി വ്യാപാര ബോക്കര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

ഓടുന്ന ബസ്സില്‍ ചാടിക്കയറിയ യുവാവിന് വീണ് പരിക്കേറ്റു

മുണ്ടക്കയം:ഓടിത്തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ചാടിക്കയറിയ യുവാവിന് വീണ് പരിക്കേറ്റു. തമിഴ്‌നാട് കമ്പം സ്വദേശി പരമഗുരു(30)വിനാണ് പരിക്കേറ്റത്. ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രാഥമികചികിത്സ നല്‍കി വിട്ടയച്ചു. ചൊവ്വാഴ്ച വൈകീട്ട് 4.15ന് മുണ്ടക്കയം ബസ്സ്റ്റാന്‍ഡിലാണ് സംഭവം. മുണ്ടക്കയത്തുനിന്ന് കുമളിക്ക് സ്റ്റാന്‍ഡില്‍നിന്ന് ഓടിത്തുടങ്ങിയ ബസ്സില്‍ പരമഗുരു ചാടിക്കയറുകയായിരുന്നു.

കോഴിക്കടകള്‍ക്ക് ലൈസന്‍സില്ല

എരുമേലി: എരുമേലിയില്‍ ഇറച്ചിക്കോഴി വില്പനകേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച പരിശോധന നടത്തി. പരിശോധിച്ചവയില്‍ അഞ്ച് കോഴിക്കടകള്‍ക്കും ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി. പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്റെ എന്‍.ഒ.സി.യോ ഇല്ല. നിബന്ധനകള്‍ക്ക് അനുസൃതമായി കച്ചവടം നടത്തണമെന്നും പത്തുദിവസത്തിനകം ലൈസന്‍സ് എടുക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്​പക്ടര്‍ സജിത്, ജെ.എച്ച്.ഐ.മാരായ എം.കെ.ശശി, ജയചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അറിയിച്ചില്ലെന്ന് പരാതി; വര്‍ക്കിങ്ഗ്രൂപ്പ് യോഗം പഞ്ചായത്തംഗം ബഹിഷ്‌കരിച്ചു

എരുമേലി: ചൊവ്വാഴ്ച എരുമേലി പഞ്ചായത്തില്‍ ചേര്‍ന്ന വര്‍ക്കിങ്ഗ്രൂപ്പ് യോഗം ഗ്രാമപ്പഞ്ചായത്തംഗം ബഹിഷ്‌കരിച്ചു. യോഗവിവരം തന്നെ അറിയിച്ചില്ലെന്നാരോപിച്ചാണ് പട്ടികവര്‍ഗ്ഗ വികസന ഗ്രൂപ്പ് ചെയര്‍മാനായ ഗ്രാമപ്പഞ്ചായത്തംഗം എം.എസ്.സതീഷ് ബഹിഷ്‌കരിച്ചത്. രണ്ടുദിവസം മുമ്പ് ചേര്‍ന്ന വര്‍ക്കിങ്ഗ്രൂപ്പുകളുടെ ആദ്യയോഗത്തില്‍നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.

റേഷന്‍വ്യാപാരിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി:താലൂക്കിലെ കരിമ്പനക്കുളം 100-ാം നമ്പര്‍ റേഷന്‍കടയിലെ ലൈസന്‍സിയായ വി.ടി.തോമസിനെ അകാരണമായി മര്‍ദ്ദിക്കുകയും കടയിലെ റെക്കോഡുകള്‍ക്ക് കേടുവരുത്തുകയും ചെയ്ത പ്രവൃത്തിയില്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജോയിക്കുട്ടി കുരീക്കാട്ട്, സെക്രട്ടറി എം.ആര്‍.സലിന്‍, കെ.ജെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

റോഡില്‍ക്കിടന്ന് കിട്ടിയ ഒരുചാക്ക് ജീരകം പോലീസിന് കൈമാറി

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ മണ്ണംപ്ലാവ് ഭാഗത്തുനിന്ന് റോഡില്‍ കിടന്ന് ഒരുചാക്ക് ജീരകം ലഭിച്ചു. റോഡില്‍ക്കിടന്ന് കിട്ടിയ ജീരകം നാട്ടുകാര്‍ പൊന്‍കുന്നം പോലീസില്‍ ഏല്‍പ്പിച്ചു. രാത്രിയില്‍ സാധനങ്ങളുമായി പോയ വണ്ടിയില്‍നിന്ന് വീണുപോയതാവാം ജീരകം എന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.

ഓട്ടോയ്ക്കുള്ളില്‍ മറന്നുവച്ച ബാഗ് മടക്കിനല്‍കി

പൊന്‍കുന്നം: ഓട്ടോയ്ക്കുള്ളില്‍ മറന്നുവച്ച യാത്രക്കാരുടെ പണം അടങ്ങിയ ബാഗ് മടക്കിനല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി. പൊന്‍കുന്നം ഓട്ടോസ്റ്റാന്‍ഡിലെ, ശ്രീജാഭവനില്‍ കെ.ആര്‍.ബാബുവിനാണ് ഓട്ടോയ്ക്കുള്ളില്‍നിന്ന് പണം അടങ്ങിയ ബാഗ് കിട്ടിയത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഓട്ടം പോയി മടങ്ങി വരുംവഴി ഇല്ലിവളവില്‍നിന്ന് പാമ്പാടിയിലേക്ക് രണ്ട് സ്ത്രീകള്‍ ഓട്ടോയില്‍ കയറിയിരുന്നു. ഇവരുടെ ബാഗാണ് മറന്നുവച്ചത്. പോലീസിന് കൈമാറിയ ബാഗില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വഴി ഉടമ മണര്‍കാട് പൊടിമറ്റത്തില്‍ ടി.കെ.അന്നമ്മയെ വിളിച്ചുവരുത്തി പണവും രേഖകളും അടങ്ങിയ ബാഗ് പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ […]

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: നിയന്ത്രണംവിട്ട കാര്‍ ആറടി താഴ്ചയില്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. കാളകെട്ടി മൂക്കിലക്കാട്ട് ജസ്റ്റിന്‍ മാത്യു(24), ജെറിന്‍ മാത്യു (17) എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ 26-ാം മൈല്‍ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട് നാലാം മൈലിലായിരുന്നു അപകടം. ഈരാറ്റുപേട്ടയില്‍നിന്ന് തെറ്റായ ദിശയില്‍ വന്ന ടിപ്പര്‍ലോറിയില്‍നിന്ന് രക്ഷപ്പെടാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് റോഡരികില്‍നിന്ന് താഴ്ചയില്‍ ചുവപ്പുങ്കല്‍ കുര്യാക്കോസിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു.

മദ്യവിരുദ്ധ ജനകീയസമിതി മണിമലയിലെ മദ്യശാല ഉപരോധിച്ചു

മണിമല: ബിവറേജസ് കോര്‍പ്പറേഷന്റെ മൂങ്ങാനിയിലുള്ള മദ്യവില്പനശാല നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മണിമല മദ്യവിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തി. മണിമല ഫൊറോനാ വികാരി ഫാ.ആന്റണി നെരയത്ത് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു വെമ്പേരി, ഫാ.വിന്‍സന്റ് ചിറ്റിലപ്പള്ളി, ഫാ.ഫ്രാന്‍സിസ് വടക്കേട്ട്, സുരേഷ് മൈലാട്ടുപാറ, വി.എ.പരീത് റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു. മണിമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബിച്ചന്‍ മുളങ്ങാശ്ശേരി, വര്‍ഗീസ്, സണ്ണിക്കുട്ടി, ജലജ മോഹന്‍, ശോഭനാകുമാരി, എല്‍.അംബുജം എന്നിവര്‍ നേതൃത്വം നല്‍കി.

ദേശീയപാത തകര്‍ന്നു; യാത്ര ദുരിതം

കാഞ്ഞിരപ്പള്ളി: ദേശീയപാത 220ല്‍ കോട്ടയം മുതല്‍ മുണ്ടക്കയംവരെയുള്ള ഭാഗങ്ങളില്‍ റോഡില്‍ യാത്ര അസാധ്യമാകുംവിധം തകര്‍ന്നു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളിലെ റോഡുകള്‍ നൂറുശതമാനവും പൊട്ടിപ്പൊളിഞ്ഞു. തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ വേഗം കുറച്ച് പോകുന്നതും കുഴിയില്‍ വീഴുന്നതും വന്‍ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ആറു വര്‍ഷമായി റീടാറിങ് നടക്കാത്തതും ദേശീയപാതയോരത്ത് ശരിയാംവിധമുള്ള ഓടകളില്ലാത്തതുമാണ് റോഡുകള്‍ തകരാന്‍ കാരണം.

പഴകിയ ഭക്ഷണം പിടിച്ചു

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ രണ്ട് കടകളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഒരു ഹോട്ടലില്‍നിന്നും ഒരു ബേക്കറിയില്‍നിന്നുമാണ് പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തത്. 15 കടകളിലാണ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച നടത്തിയ ആരോഗ്യവകുപ്പിന്റെ റെയ്ഡ് മുമ്പേ ചില സ്ഥാപനങ്ങള്‍ അറിഞ്ഞിരുന്നു. മാത്രമല്ല, ഓരോ കടയില്‍ കയറി അടുത്ത കടയിലെത്തുമ്പോഴേക്കും പഴകിയ സാധനങ്ങള്‍ മാറ്റാന്‍ കടക്കാര്‍ക്ക് കഴിഞ്ഞതായും ആരോപണമുണ്ട്.

സസ്‌പെന്‍ഡ് ചെയ്ത പ്രഥമാധ്യാപികയെ പുനഃപ്രവേശിപ്പിക്കാന്‍ ഉത്തരവ്

ചിറക്കടവ്:എസ്.ആര്‍.വിഭ എന്‍.എസ്.എസ്. വി.എച്ച്.എസ്.എസ്. മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്ത പ്രഥമാധ്യാപിക ബിന്ദു വി.നായരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഏഴുമാസം മുമ്പാണ് വിവിധ കാരണങ്ങള്‍ ചുമത്തി ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ജഡ്ജിമാരായ സി.എന്‍.രാമചന്ദ്രന്‍നായര്‍, സി.കെ.അബ്ദുള്‍റഹിം എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് നല്‍കിയത്.

വീട്ടിനുള്ളില്‍ 80കാരിയെ ആക്രമിച്ച് മാല തട്ടിയെടുക്കാന്‍ ശ്രമം

എലിക്കുളം:വീട്ടില്‍ ഒറ്റയ്ക്കായിരുന്ന എണ്‍പതുകാരിയെ ആക്രമിച്ച് മാല തട്ടിയെടുക്കാന്‍ ശ്രമം. പരിക്കേറ്റ വഞ്ചിമല കമ്പുക്കാട്ട് ഏലിക്കുട്ടി കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയിലാണ്. ഏലിക്കുട്ടിയുടെ മൊഴിപ്രകാരം അയല്‍വാസിയായ അനീഷിനെ പോലീസ് തിരയുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പേരക്കുട്ടി പുറത്തേക്കുപോയ സമയം യുവാവ് വീട്ടിനുള്ളില്‍ കടന്ന് ഏലിക്കുട്ടിയുടെ കഴുത്തില്‍ ഷാള്‍കൊണ്ട് കുരുക്കിട്ട് മാല തിരയുകയായിരുന്നുവെന്നാണ് മൊഴി. ഇവര്‍ അലമുറയിട്ടപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടു. പേരക്കുട്ടി പുറത്തേക്കുപോയപ്പോള്‍ ഏലിക്കുട്ടി മാല ഊരിവച്ചിരുന്നതിനാല്‍ നഷ്ടപ്പെട്ടില്ല.

പഠനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും സഭയെ പടുത്തുയര്‍ത്തണം -മാര്‍ പൗവത്തില്‍

കാഞ്ഞിരപ്പള്ളി:വിശ്വാസസത്യങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെയും സഭാ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തത്തിലൂടെയും സഭയെ പടുത്തുയര്‍ത്തുകയാണ് സംന്യാസിനി സമൂഹത്തിന്റെ ദൗത്യമെന്ന് മാര്‍ ജോസഫ് പൗവത്തില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി നിര്‍മ്മലാ തിയോളജിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലിയും മെത്രാഭിഷേകത്തിന്റെ റൂബി ജൂബിലിയും ആഘോഷിക്കുന്ന മാര്‍ പൗവത്തിലിന് നല്‍കിയ അനുമോദനയോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രൂപതാ വികാരി ജനറാള്‍ ഫാ.മാത്യു പായിക്കാട്ട്, ഫാ. ജയിംസ് തലച്ചെല്ലൂര്‍, സിസ്റ്റര്‍ ആനി ജോണ്‍ എസ്.എച്ച്., സിസ്റ്റര്‍ ലിറ്റി എഫ്.സി.സി എന്നിവര്‍ സംസാരിച്ചു.

എം.എസ്.ഡബ്ല്യു. പ്രവേശം

എരുമേലി: എം.ഇ.എസ്. കോളേജില്‍ എം.എസ്.ഡബ്ല്യു. മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രവേശം ആരംഭിച്ചു.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ ഇ-ഗവേണ്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഗ്രമപ്പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ആഗസ്ത് 10ന്

കാഞ്ഞിരപ്പള്ളി: രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ ദ്വിദിന സമ്മേളനം ആഗസ്ത് 10, 11 തിയ്യതികളില്‍ വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ നടക്കും. 2.30ന് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രൂപതയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.

ചരമം – മോളിക്കുട്ടി

കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പൊട്ടന്‍കുളത്ത് കുര്യച്ചന്റെ ഭാര്യ മോളിക്കുട്ടി (53) അന്തരിച്ചു. തൊടുപുഴ ഇടപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: അജയ്കുര്യന്‍ (ബാംഗ്ലൂര്‍), ആരതി കുര്യന്‍ (ബാംഗ്ലൂര്‍). ശവസംസ്‌കാരം തിങ്കളാഴ്ച 3.30ന് പൊടിമറ്റത്തുള്ള സഹോദരന്റെ വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പൊടിമറ്റം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.

ചരമം – പി.എസ്.അബ്ദുല്‍കരീം

കാഞ്ഞിരപ്പള്ളി:ഒന്നാംമൈല്‍ നെല്ലിമല പുതുപറമ്പില്‍ പി.എസ്.അബ്ദുല്‍കരീം(77) അന്തരിച്ചു. ഭാര്യ: ജമീല ആനക്കല്ല് കൂര്‍മുളംതടത്തില്‍ കുടുംബാംഗം. മക്കള്‍: സലീന, ഷാജി, അന്‍സല്‍നാ, നൗഷാദ്, ഫൈസല്‍, റജീന, നവാസ്, അഷറഫ്. മരുമക്കള്‍: അബ്ദുല്‍ സമദ്, താഹിറ, സലീം, നിസ, ഷഹന, ജമാല്‍, നൈസി, ഫാത്തിമ. കബറടക്കം തിങ്കളാഴ്ച 12ന് നൈനാര്‍ പള്ളി കബര്‍സ്ഥാനില്‍.

സൗജന്യ രക്തഗ്രൂപ്പ്-പ്രമേഹരോഗ നിര്‍ണയ ക്യാമ്പ്

ചിറക്കടവ്:എസ്.ആര്‍.വി. ജങ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമഭാവനാമെന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സൗജന്യരക്തഗ്രൂപ്പ്, പ്രമേഹ രോഗനിര്‍ണയ ക്യാമ്പ് നടത്തി. എസ്.ആര്‍.വി.എന്‍.എസ്.എസ്.കരയോഗം ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാപഞ്ചായത്തംഗം മറിയംജോസഫ് ഉദ്ഘാടനം ചെയ്തു. ഇ.എസ്.മനോജ് അധ്യക്ഷനായിരുന്നു. കെ.സി.ബിനുകുമാര്‍, കെ.ലാല്‍ എന്നിവര്‍ സംസാരിച്ചു. നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ട്രാസ്‌പോര്‍ട്ട് ബസ്സില്‍ നിന്ന് ഒരുലക്ഷം രൂപയുടെ ടിക്കറ്റ് കാണാതായി

കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ ടിക്കറ്റ് കാണാതായി. ഈരാറ്റുപേട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സില്‍ ശനിയാഴ്ച രാത്രിയാണ് ടിക്കറ്റ് നഷ്ടപെട്ടത്. കോയമ്പത്തൂരില്‍ നിന്ന് ഈരാറ്റുപേട്ടയിലേയ്ക്ക് വരുമ്പോള്‍ രാത്രി 10 മണിയോടെ ആലത്തൂരില്‍ വച്ചാണ് ടിക്കറ്റ് കാണാതായവിവരം കണ്ടക്ടര്‍ അറിഞ്ഞത്. ദീര്‍ഘദൂര വണ്ടികളില്‍ ടിക്കറ്റ് യന്ത്രം തകരാറിലായാല്‍ പകരം നല്‍കുന്നതിനാണ് കണ്ടക്ടറുടെ പക്കല്‍ ടിക്കറ്റ്‌റാക്കുകൂടി കൊടുക്കുന്നത്. വണ്ടി കോയമ്പത്തൂരില്‍ നിന്ന് വിടുമ്പോള്‍ കണ്ടക്ടര്‍സീറ്റിനടിയിലുള്ള പെട്ടിയില്‍ ടിക്കറ്റ് ഉണ്ടായിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനിടെ കുപ്പിയിലെ വെള്ളം എടുക്കാന്‍ പെട്ടി […]

ഭക്തസഹസ്രങ്ങള്‍ അല്‍ഫോന്‍സാമ്മയുടെ സവിധത്തില്‍

ഇടയ്ക്കിടെ പെയ്ത മഴ ഭരണങ്ങാനത്തേക്കുള്ള ഭക്തജനപ്രവാഹത്തിന് തടസ്സമായില്ല. ഏറെനേരം ക്യൂനിന്നും ഭക്തര്‍ കബറിടത്തിങ്കലെത്തി പ്രാര്‍ഥന നടത്തി മടങ്ങി. ചെങ്ങളം ഇടവകയില്‍നിന്ന് ആയിരത്തിയഞ്ഞൂറ് കുരുന്നുകള്‍ പദയാത്രയായി തീര്‍ഥാടനത്തിനെത്തി. ഞായറാഴ്ച ഫാ. അബ്രാഹം ഏരിമറ്റം, റവ. ഡോ. ജെയിംസ് അത്തിക്കളം, റവ. ഡോ. ഇമ്മാനുവല്‍ ആട്ടേല്‍ എന്നിവര്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. മെഴുകുതിരി-ജപാമല പ്രദക്ഷിണത്തിന് ഫാ. തോമസ് പനയ്ക്കക്കുഴി കാര്‍മ്മികത്വം വഹിച്ചു. അഞ്ചാംദിനമായ തിങ്കളാഴ്ച 5.30ന് ഫാ. തോമസ് കാലാച്ചിയില്‍, 6.30ന് റവ. ഡോ. ചെറിയാന്‍ വലിയവീട്, 8.30ന് റവ. ഡോ. […]

പിണറായിസംഘം സ്ഥാനങ്ങളൊഴിയണം-പി.സി.ജോര്‍ജ്

പിണറായിസംഘം മാന്യതയുണ്ടെങ്കില്‍ പാര്‍ട്ടി സ്ഥാനമാനങ്ങള്‍ ഒഴിയണമെന്ന് ഗവ.ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. മുതലാളിത്തത്തിലേക്ക് പാര്‍ട്ടിയെ വലിച്ചുകൊണ്ടുപോകുന്ന സംസ്ഥാന നേതൃത്വത്തിന്റെ ജീര്‍ണ്ണത ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് സി.പി.എം. കേന്ദ്രകമ്മിറ്റിക്ക് കേരള വിഷയങ്ങളില്‍ പ്രമേയം പാസ്സാക്കേണ്ടിവന്നത്. സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടികൂടിയാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനങ്ങളെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ചോക്കളേറ്റ്‌പായ്കറ്റില്‍ ജീവനുള്ള പുഴു

ഡോക്ടര്‍ ദമ്പതിമാര്‍ വാങ്ങിയ ചോക്കളേറ്റില്‍ പുഴു. വിളക്കുമാടം ചെമ്പകശ്ശേരില്‍ ഡോ. സിറിയക്, ഭാര്യഡോ. അഞ്ജു എന്നിവര്‍ ഞായറാഴ്ച പൈകയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ 60 രൂപയുടെ ചോക്കളേറ്റ് പാക്കറ്റിനുള്ളിലാണ് ജീവനുള്ള പുഴുവിനെ കണ്ടത്. രണ്ട് പായ്കറ്റ് വാങ്ങിയതില്‍ ഒന്നു മാത്രമേ പൊട്ടിച്ചുള്ളൂ. ജില്ലാ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഡേവിഡ് ജോണിനെ ഇവര്‍ വിവരമറിയിച്ചു. തിങ്കളാഴ്ച ഇത് പരിശോധിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

ടീനേജ് 2012 ഇന്ന്

മുണ്ടക്കയം:എസ്.എന്‍.ഡി.പി. യോഗം ഹൈറേഞ്ച് യൂണിയന്‍ വനിതാസംഘം കൗമാര പെണ്‍കുട്ടികള്‍ക്കായി നടത്തുന്നബോധവത്കണക്ലാസ് ടീനേജ്-2012 ഞായറാഴ്ച നടക്കും. ഗുരുദേവപുരം മൈതാനത്തെ കൃഷ്ണന്‍കുട്ടിനഗറില്‍ നടക്കുന്ന ക്ലാസ് ജില്ലാപഞ്ചായത്തംഗം അനിതാഷാജി ഉദ്ഘാടനം ചെയ്യും. യൂണിയന്‍പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷതവഹിക്കും.

മികച്ച ഷീറ്റുല്‌പാദകര്‍ക്ക് പുരസ്‌കാരം

മികച്ച റബ്ബര്‍ ഷീറ്റുല്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് റബര്‍ശ്രീ അവാര്‍ഡ് നല്‍കി ആദരിക്കുമെന്ന് പ്ലാശനാല്‍ ഇല്ലത്തുപറമ്പില്‍ ലാറ്റക്‌സ് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. വിവിധ കാറ്റഗറികളായി തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. സപ്തംബര്‍ രണ്ടിന് 3.30ന് ഇല്ലത്തുപറമ്പില്‍ ഓഡിറ്റോറിയത്തിലാണ് അവാര്‍ഡ്ദാനച്ചടങ്ങ്. അപേക്ഷനല്‍കാനാഗ്രഹിക്കുന്നവര്‍ 04822 272969 എന്നഫോണ്‍നമ്പരില്‍ ബന്ധപ്പെടണമെന്ന് സി.ഇ.ഒ.ജോബി അഗസ്റ്റിന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൂണ്‍കൃഷി പരിശീലനം

കാഞ്ഞിരപ്പള്ളി:പൊന്‍കുന്നം റെഡീമര്‍ സ്വയംസഹായസംഘത്തിന്റെ ചിപ്പിക്കൂണ്‍ കൃഷി പരിശീലനം. ചൊവ്വാഴ്ച 10 മുതല്‍ പൊന്‍കുന്നം ദൈവസഹായം ഓഡിറ്റോറിയത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക്. 9349826429.

നാഡീചികിത്സാക്യാമ്പ്

ചിറക്കടവ്: ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നാഡീപരിശോധനാ ക്യാമ്പ് തിങ്കളാഴ്ച രാവിലെ 9 മുതല്‍ 5 വരെ ചിറക്കടവ് അമ്പലം ജങ്ഷനിലെ അമൃത് ആര്‍ട്‌സില്‍ നടത്തും.

ആദ്യം പരീത്ഖാന്‍, ഇപ്പോള്‍ നാസര്‍; വേര്‍പാടുകള്‍ താങ്ങാനാകാതെ കൂട്ടിക്കല്‍

കൂട്ടിക്കല്‍: ബന്ധുക്കളായ രണ്ടുപേരുടെ മരണം നാലുദിവസത്തിനുള്ളില്‍. വ്യത്യസ്ത അപകടങ്ങളിലൂടെ നഷ്ടമായത് രണ്ടുകുടുംബങ്ങളുടെ അത്താണിയും. ഈ വേര്‍പാടുകള്‍ ഉറ്റവര്‍ക്കും നാട്ടാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ശനിയാഴ്ച നാസറിന്റെ കബറടക്കത്തിന് വിങ്ങുന്ന മനസ്സോടെയാണ് നാട് ഒന്നിച്ചത്. ആലപ്പുഴ രാമങ്കരിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന നാസറിനെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു സഹോദരപുത്രിയുടെ ഭര്‍ത്താവ് നാരകംപുഴ വടക്കേപുളിക്കല്‍ പരീത്ഖാന്‍(41) കഴിഞ്ഞ തിങ്കളാഴ്ച ട്രെയിന്‍ തട്ടി മരിച്ചത്. ഇതിന്റെ വേദന മായുംമുമ്പേയാണ് ചികിത്സയിലായിരുന്ന കുട്ടപ്ലാക്കല്‍ നാസറിന്റെ വേര്‍പാട്.

കാര്‍ഷിക ജോലിക്ക് ആളില്ല:സമ്മിശ്ര കര്‍ഷക അവാര്‍ഡ്‌ജേതാവ് കൃഷി മതിയാക്കുന്നു

കാഞ്ഞിരപ്പള്ളി: ക്ഷീര-കാര്‍ഷിക രംഗത്തെ പ്രഗത്ഭനായ കര്‍ഷകന്‍ 2012-13 വര്‍ഷത്തെ സര്‍ക്കാരിന്റെ കോട്ടയം ജില്ലയിലെ സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവ് കപ്പാട് കോഴിമല ഷാജി ക്ഷീരകൃഷിയില്‍നിന്നും മറ്റ് കാര്‍ഷിക ജോലികളില്‍ നിന്നും വിടചൊല്ലുന്നു. സാമ്പത്തികലാഭം ലഭിക്കുന്ന കൃഷിപ്പണിക്ക് എത്രകൂലി നല്‍കിയാലും ജോലിക്ക് ആളെ കിട്ടാത്തതാണ് ഷാജി കൃഷി ഉപേക്ഷിക്കാന്‍ കാരണം. അനുദിനം വര്‍ധിക്കുന്ന ചെലവും ഷാജിയെ ഈ രംഗം വിടാന്‍ പ്രേരിപ്പിക്കുന്നു.സ്വന്തമായി കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിയിരുന്ന ഷാജി 2008 ലാണ് കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചത്. ആരംഭകാലത്ത് തൊഴിലാളികളില്ലാത്തത് പ്രശ്‌നമായിരുന്നെങ്കിലും […]

അനുമോദനയോഗം നടത്തി

കാഞ്ഞിരപ്പള്ളി:വിശ്വാസസത്യങ്ങളെക്കുറിച്ചുള്ള ആഴമാര്‍ന്ന പഠനത്തിലൂടെയും സഭാപ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തത്തിലൂടെയും സഭയെ പടുത്തുയര്‍ത്തുകയാണ് സംന്യാസിനി സമൂഹത്തിന്റെ ദൗത്യമെന്ന് മാര്‍ ജോസഫ് പൗവത്തില്‍ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി നിര്‍മ്മാലാ തിയോളജിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ പൗരോഹിത്യത്തിന്റെ സുവര്‍ണ്ണജൂബിലിയും മെത്രാഭിഷേകത്തിന്റെ റൂബിജൂബിലിയും ആഘോഷിക്കുന്ന മാര്‍ പൗവത്തിലിന് നല്‍കിയ അനുമോദനയോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രൂപതാ വികാരി ജനറാള്‍ ഫാ.മാത്യു പായിക്കാട്ട്, ഫാ.ജയിംസ് തലച്ചെല്ലൂര്‍, സിസ്റ്റര്‍ ലിറ്റി എഫ്.സി.സി. എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് നേര്‍വഴി കാട്ടാന്‍ വിദ്യാര്‍ഥി സംരക്ഷണ സേന

കോരുത്തോട്: വിദ്യാര്‍ഥികള്‍ക്ക് നന്മയുടെ പാത കാട്ടാനും സുരക്ഷിതത്വം ഏകാനും വിദ്യാര്‍ഥി സംരക്ഷണ സേന. കോരുത്തോട് സി.കെ.എം. സ്‌കൂളിലാണ് വിദ്യാര്‍ഥി സംരക്ഷണസേന രൂപവത്കരിച്ചത്. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറായി പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍, ഡ്രൈവേഴ്‌സ് യൂണിയന്‍, പി.ടി.എ. സ്വാശ്രയ സംഘങ്ങള്‍ എന്നിവ പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ഥിസംരക്ഷണ സേന രൂപവത്കരിച്ചത്.

കളഞ്ഞുകിട്ടിയ സ്വര്‍ണക്കമ്മല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ഡ്രൈവര്‍ മാതൃകയായി

ബസ്സില്‍നിന്ന് കളഞ്ഞുകിട്ടിയ ഒരുജോഡി സ്വര്‍ണക്കമ്മല്‍ പോലീസില്‍ ഏല്പിച്ച് ബസ് ഡ്രൈവര്‍ മാതൃകയായി. കോട്ടയം-മണിമല-എരുമേലി വഴി മുണ്ടക്കയത്തേക്ക് സര്‍വീസ് നടത്തുന്ന ‘ഹരിശ്രീ’ ബസ്സിന്റെ ഡ്രൈവര്‍ നവാസിന്റെ കൈയിലാണ് സ്വര്‍ണമടങ്ങുന്ന ചെറിയ കവര്‍ ലഭിച്ചത്. ഉച്ചക്ക് ഒരു മണിയോടെ മണിമല ബസ്സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതുപെട്ടത്. തുടര്‍ന്ന് പോലീസില്‍ ഏല്പിക്കുകയായിരുന്നു. മണിമല ഏറത്തുവടകര മുക്കാലിപ്ലാക്കല്‍ കുഞ്ഞമ്മയുടെ സ്വര്‍ണമായിരുന്നു നഷ്ടപ്പെട്ടത്. രണ്ടു മണിയോടെ സ്വര്‍ണം നഷ്ടപ്പെട്ടവിവരം കുഞ്ഞമ്മ മണിമല പോലീസില്‍ അറിയിക്കാനായി എത്തിയപ്പോള്‍ പോലീസ് അധികൃതര്‍ ഉടമയ്ക്ക് സ്വര്‍ണം […]

ഹജ്‌ യാത്രയ്‌ക്ക് 4,000 രൂപ കൂടുതല്‍ ചെലവാകും.

ഈ വര്‍ഷത്തെ ഹജ്‌ യാത്രയ്‌ക്ക് 4,000 രൂപ കൂടുതല്‍ ചെലവാകും. ഈ വര്‍ഷം തീര്‍ഥാടകര്‍ 20,000 രൂപയാണു വിമാനക്കൂലിയായി അടയ്‌ക്കേണ്ടത്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 16,000 രൂപയായിരുന്നു. യാത്രയ്‌ക്കുള്ള മറ്റു ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 

മെഴുകുതിരി പ്രദക്ഷിണം, അണിചേരാന്‍ ആയിരങ്ങള്‍

സഹനജീവിത്തിലൂടെ മെഴുകുതിരിനാളം പോലെ സ്വയം എരിഞ്ഞ്‌ മറ്റുള്ളവര്‍ക്ക്‌് പ്രകാശം ചൊരിഞ്ഞ്‌ ദിവ്യമണവാളനൊപ്പം സഞ്ചരിച്ച അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടി നടത്തുന്ന ജപമാല മെഴുകുതിരി പ്രദക്ഷിണം ഭക്‌തിയുടെ നേരനുഭവമാകുന്നു. തിരുനാള്‍ ദിനങ്ങളില്‍ ആയിരങ്ങളാണ്‌ ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ കണ്ണികളാകുന്നത്‌. 

ഡോ. പ്രമീളാദേവിയെ അനുമോദിച്ചു

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗമായി നിയമിതയായ ഡോ. ജെ. പ്രമീളാദേവിയെ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി.സി.സി. വൈസ് പ്രസിഡന്റ് പി.എ. സലീം ഉദ്ഘാടനം ചെയ്തു. പി.എ. ഷമീര്‍, ഷിന്‍സ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

പൊന്‍കുന്നത്തെ കൂലിപ്പണിക്കാരനെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവ്

കൂലിപ്പണിക്കാരനും സ്വന്തമായി മറ്റ് വരുമാനം ഇല്ലാത്തയാളുമായ പൊന്‍കുന്നം സ്വദേശി വേലായുധന് ബി.പി.എല്‍. റേഷന്‍ കാര്‍ഡ് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ജില്ലാ കളക്ടറോട് ശിപാര്‍ശ ചെയ്തു. തന്നെ എ.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് എതിരെ വേലായുധന്‍ കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 2010ല്‍ ബി.പി.എല്‍.പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചെങ്കിലും രണ്ടുവര്‍ഷത്തിനുശേഷവും യാതൊരു നടപടിയും ഉണ്ടായില്ല. പാവപ്പെട്ടവരുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അനാവശ്യ കാലതാമസത്തില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് ആഗസ്ത് […]

ഇന്ന് ബേക്കറികള്‍ അടച്ചിടുന്നു

ഭക്ഷ്യമേഖലയില്‍ നടക്കുന്ന റെയ്ഡില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ജില്ലയില്‍ ബേക്കറികള്‍ അടച്ചിടും. ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

കുട്ടികളെ സ്‌നേഹിച്ച അമ്മയ്ക്ക് മുമ്പില്‍ സന്താനഭാഗ്യത്തിനായി ‘തൊട്ടില്‍ നേര്‍ച്ച’

ജീവിതകാലത്ത്‌ കുരുന്നുകളെ ഏറെ സ്‌നേഹിച്ചിരുന്ന അല്‍ഫോന്‍സാമ്മയുടെ തിരുസന്നിധിയില്‍ ഉദരഫലം തേടിയെത്തുന്നത്‌ നൂറുകണക്കിനുപേര്‍. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതത്തിനിടയിലും സന്താനഭാഗ്യം ലഭിക്കാതെ വന്ന നൂറുകണക്കിനുപേരാണ്‌ വിശുദ്ധയുടെ മധ്യസ്‌ഥതയാല്‍ മക്കളുണ്ടായതിന്‌ നന്ദിയര്‍പ്പിക്കാനായി ഓരോ ദിവസവും വിശുദ്ധയുടെ കബറിടത്തിങ്കല്‍ എത്തുന്നത്‌. കൈക്കുഞ്ഞുങ്ങളുമായി നിറകണ്ണുകളോടെ കൃതജ്‌ഞതാ മലരുകള്‍ അര്‍പ്പിക്കാന്‍ എത്തുന്നവര്‍ നടത്തുന്ന സാക്ഷ്യം ഉദരഫലത്തിനായി വിശുദ്ധ നടത്തുന്ന മധ്യസ്‌ഥത്തിന്‌ തെളിവാണ്‌.

റബര്‍വില കുറയ്ക്കാന്‍ സമ്മര്‍ദ്ദതന്ത്രം: ടയര്‍ലോബി ആഭ്യന്തരവിപണിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു

ആഭ്യന്തരവിപണിയില്‍നിന്ന് റബര്‍ സംഭരിക്കാന്‍ ടയര്‍ കമ്പനികള്‍ക്ക് മടി. സ്വാഭാവിക റബറിന്റെ വിലയിടിക്കുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ഈ പിന്മാറ്റം. ഇതോടെ ആഭ്യന്തരവിപണിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് എട്ടു രൂപയുടെ കുറവുണ്ടായി. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നിന്ന് റബര്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങളും വ്യവസായികള്‍ തുടങ്ങിയിട്ടുണ്ട്. ജൂലായ് അവസാനത്തോടെയും ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലായും മറ്റ് രാജ്യങ്ങളില്‍ നിന്ന് സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യുന്നതിന് ടയര്‍കമ്പനികള്‍ കരാറുറപ്പിച്ചിട്ടുണ്ട്. ഇതും ആഭ്യന്തര വിപണിയില്‍ നിന്ന് കമ്പനികള്‍ മാറിനില്‍ക്കാനിടയാക്കി. 

ബസ്സ്റ്റാന്‍ഡില്‍ യുവതിയെ അപമാനിച്ചയാളെ പിടികൂടി

കാഞ്ഞിരപ്പള്ളി:സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ തിരക്കേറിയ സമയത്ത് യുവതിയെ കടന്നുപിടിച്ച യുവാവിനെ യാത്രക്കാരും പോലീസും ചേര്‍ന്ന് പിടികൂടി. യുവതി ബഹളം കൂട്ടിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ചേര്‍ന്നാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി വില്ലണി ചീനക്കടുപ്പില്‍ ജയരാജിനെയാണ്(പ്രതീഷ്-27) പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍പ് മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സിലും ഇയാള്‍ പ്രതിയാണ്

ശബരി റെയില്‍ പാത വീണ്ടും വാര്‍ത്തകളില്‍

ശബരി റെയില്‍ പാതയുടെ പുതുക്കിയ estimate മന്ത്രാലയത്തിന് സമര്‍പിക്കുവാന്‍ റെയില്‍വേ ബോര്‍ഡ്‌ തീരുമാനിച്ചു

ഹോട്ടല്‍ ഭക്ഷണത്തെ പറ്റി complaint ചെയ്യുവാന്‍

കൂലിത്തര്‍ക്കം; സഹകരണസംഘം ഡിപ്പോയിലെത്തിയ ലോഡിറക്കിയില്ല

പൊന്‍കുന്നം: പൊന്‍കുന്നം മാര്‍ക്കറ്റിങ് സഹകരണസംഘത്തിന്റെ ഡിപ്പോകളിലേക്കെത്തിയ ഒരുലോഡ് വളം കൂലിത്തര്‍ക്കത്തെത്തുടര്‍ന്ന് ഇറക്കാനായില്ല. എ.ഐ.ടി.യു.സി. യൂണിയനും സംഘം അധികൃതരും തമ്മില്‍ കൂലിയെച്ചൊല്ലിയുണ്ടായ തര്‍ക്കംമൂലം ഇരുനൂറുചാക്ക് ഫാക്ടംഫോസാണ് ഇറക്കാതെ ലോറിയില്‍ത്തന്നെയുള്ളത്. 

മാലിന്യമെറിയല്‍ തടയാന്‍ സര്‍ക്കാര്‍ സംഭരണശാലാവളപ്പ് കെട്ടിയടയ്ക്കുന്നു

പൊന്‍കുന്നം: ടൗണിലെ മാലിന്യം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ സംഭരണശാലാവളപ്പ് രണ്ടരലക്ഷം രൂപ മുടക്കി കെട്ടിയടയ്ക്കുന്നു. പൊന്‍കുന്നം ബസ്സ്റ്റാന്‍ഡിനു കിഴക്കുവശത്തുള്ള സംഭരണശാലയുടെ വളപ്പിലേക്ക് കടകളില്‍നിന്നുള്ള പാഴ്‌വസ്തുക്കള്‍ തള്ളുന്നത് പതിവായതിനെത്തുടര്‍ന്നാണ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ഇതു തടയാന്‍ പദ്ധതി തയ്യാറാക്കിയത്. മതിലിനുമുകളില്‍ ഗര്‍ഡറുകള്‍ ഉറപ്പിച്ച് മൂടിയായി ടിന്‍ഷീറ്റ് സ്ഥാപിക്കാനുള്ള ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.

ഓരുങ്കല്‍ കടവിലെ പുറമ്പോക്ക് സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കും

എരുമേലി: ഓരുങ്കല്‍ കടവില്‍ സ്വകാര്യവ്യക്തി കൈവശംവെച്ചിരിക്കുന്ന അമ്പത്തഞ്ച് സെന്റ് പുറമ്പോക്ക് സ്ഥലം ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുക്കും. പാലാ സബ്‌കോടതിയില്‍നിന്നുള്ള ഉത്തരവുപ്രകാരമാണ് സ്ഥലമേറ്റെടുക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച് സ്വകാര്യവ്യക്തിയുമായി വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. കൈയേറ്റക്കാരെ നിയമപരമായി ഒഴിപ്പിച്ച് വസ്തു ഏറ്റെടുക്കാനാണ് കോടതി ഉത്തരവ്. രണ്ടുവര്‍ഷം മുമ്പ് സ്ഥലം അളന്നുതിരിച്ച് ഗ്രാമപ്പഞ്ചായത്തധികൃതര്‍ കല്ലിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ അതിര്‍ത്തിക്കല്ലുകള്‍ കണ്ടില്ല. താലൂക്ക് സര്‍വേയറെക്കൊണ്ട് സ്ഥലം അളന്നുതിട്ടപ്പെടുത്തി ഏറ്റെടുക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വര്‍ക്കിങ്ഗ്രൂപ്പ് യോഗത്തില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടുന്ന സംഘം ഇറങ്ങിപ്പോയി

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ പദ്ധതിനിര്‍വഹണവുമായി ബന്ധപ്പെട്ട് കൂടിയ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍നിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും മാണിഗ്രൂപ്പില്‍പ്പെട്ട മറ്റ് ജനപ്രതിനിധികളും ഇറങ്ങിപ്പോയി. നടപടിക്രമത്തില്‍ മാണിഗ്രൂപ്പിനെ അവഗണിച്ചെന്നാരോപിച്ചാണ് മാണിഗ്രൂപ്പ് പ്രതിനിധിയായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോയത്.

അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്‍

കാഞ്ഞിരപ്പള്ളി: രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച നടക്കും. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ പത്തുമുതല്‍ നടക്കുന്ന ദിവ്യബലി, ആരാധനാ ശുശ്രൂഷകള്‍ക്ക് ഫാ.പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

അനധികൃത ഓട്ടോകള്‍ക്കെതിരെ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: ഓട്ടോറിക്ഷാസ്റ്റാന്‍ഡില്‍ കിടക്കാതെ ബസ്സ്റ്റാന്‍ഡ് കവാടത്തിലുംമറ്റും കാത്തുനിന്ന് ഓട്ടം പിടിക്കുന്നതിനെതിരെ ഓട്ടോഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് കാഞ്ഞിരപ്പള്ളി പുത്തന്‍ചന്തയിലെ ഓട്ടോറിക്ഷാഡ്രൈവര്‍മാരാണ് ഓടിനടന്ന് ഓട്ടം പിടിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഗതാഗതം തടഞ്ഞത്. പ്രതിഷേധത്തിനിടെ ഓട്ടോറിക്ഷകള്‍ പുത്തന്‍ചന്ത റോഡില്‍ വിലങ്ങിയിട്ട് അല്പനേരം ഗതാഗതം തടസ്സപ്പെടുത്തി. പോലീസെത്തി ഓട്ടോകള്‍ നീക്കംചെയ്തു. ഡ്രൈവര്‍മാര്‍ പിന്നീട് പോലീസില്‍ പരാതി നല്‍കി.

റംസാന്‍കാലമെത്തുന്നു; പച്ചരിക്ക് തീവില

കാഞ്ഞിരപ്പള്ളി: റംസാന്‍വ്രതം ശനിയാഴ്ച ആരംഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വിശ്വാസികള്‍. എന്നാല്‍ ഇവര്‍ക്ക് ആശങ്കഉണര്‍ത്തി പച്ചരിക്കും അരിപ്പൊടിക്കും വില ഉയര്‍ന്നു. റേഷന്‍കടകളില്‍ ബി.പി.എല്‍. കാര്‍ഡുടമകള്‍ക്കുള്ള പച്ചരി എത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടു. നോമ്പ് കാലയളവിലെ പ്രധാനവിഭവമായ പത്തിരിക്കും അപ്പത്തിനും മറ്റുപലഹാരങ്ങള്‍ക്കും പച്ചരി അത്യാവശ്യം വേണ്ടതുമാണ്. നോമ്പ് അവസാനിപ്പിക്കാന്‍ പലഹാരങ്ങളില്ലാതെ സാധിക്കാറുമില്ല. 

കടകളില്‍ പരിശോധന നടത്തി

പൊന്‍കുന്നം:ആരോഗ്യവകുപ്പധികൃതര്‍ പൊന്‍കുന്നത്തെ ബേക്കറികളില്‍ പരിശോധനനടത്തി. ഏതാനും കടകളില്‍ നിന്ന് കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പലഹാരങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചു. ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്തതിനെത്തുടര്‍ന്ന് ഏതാനും കടകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം.സാബുക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

35 കൊല്ലത്തിനിടെ ഏറ്റവും കുറവ് മഴ ഇക്കൊല്ലം

കഴിഞ്ഞ 35 കൊല്ലത്തിനിടെ ജില്ലയില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ഇക്കൊല്ലം. കോട്ടയം റബ്ബര്‍ ബോര്‍ഡ് ഗവേഷണ കേന്ദ്രത്തിലെ കണക്കുകള്‍ പ്രകാരം കാലവര്‍ഷം തുടങ്ങിയിട്ട് ജൂലായ് 19 വരെ ലഭിച്ചത് 557 മില്ലീമീറ്റര്‍ മഴയാണ്. ഇത് ഇതേവരെയുള്ളതില്‍ ഏറ്റവും കുറവും. ജനവരി മുതല്‍ ജൂലായ് 19 വരെ ആകെ കിട്ടിയത് 930 മില്ലീമീറ്റര്‍ മഴയാണ്. ഏറ്റവും കുറവ് മഴ ലഭിച്ചത് 1965 ലാണ്. 2198.8 മില്ലീമീറ്റര്‍. ജൂണില്‍ 485 മില്ലീമീറ്ററും ജൂലായില്‍ 296 മില്ലിമീറ്ററും കിട്ടിയിരുന്നു. എന്നാല്‍ […]

കര്‍ക്കടകവാവിനും മഴയില്ല; കാത്തിരിക്കുന്നത് വൈദ്യുതിക്ഷാമവും വിലക്കയറ്റവും

കര്‍ക്കടകവാവിന് തോരാമഴയെന്ന പതിവും തെറ്റി. കാലവര്‍ഷത്തിനും കാലം തെറ്റുകയാണിപ്പോള്‍. കിട്ടേണ്ട മഴയില്‍ കേരളത്തിലുണ്ടായ കുറവ് 37 ശതമാനം. 110 സെന്റീമീറ്റര്‍ പെയ്യേണ്ടിടത്ത് കിട്ടിയത് 69 സെന്റീമീറ്റര്‍ മാത്രം. രാജ്യത്താകെ കുറഞ്ഞത് 23 ശതമാനം. കാലവര്‍ഷത്തിന്റെ ഒളിച്ചുകളിക്ക് മുമ്പില്‍ പകച്ചുനില്‍ക്കുകയാണ് കേരളം. മഴ കുറഞ്ഞതോടെ രൂക്ഷമായ ഊര്‍ജപ്രതിസന്ധിയാണ് കേരളത്തെ കാത്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മഴക്കുറവ് ഉല്പാദനത്തെ ബാധിക്കുമെന്നതിനാല്‍ ഉപഭോഗ സംസ്ഥാനമായ കേരളത്തിന് വിലക്കയറ്റവും നേരിടേണ്ടിവരും.

മാലിന്യമെറിഞ്ഞാല്‍ 200 രൂപ ഇനി പൊതുനിരത്തില്‍ മൂത്രമൊഴിക്കരുത്; പിഴ 100 രൂപ

ഇനി പൊതുനിരത്തിലോ സ്ഥലത്തോ മൂത്രമൊഴിച്ചാല്‍ നൂറുരൂപ പിഴ ഒടുക്കണം. ഒരാള്‍ ഇതേ തെറ്റ് പല പ്രാവശ്യമാവര്‍ത്തിച്ചാല്‍ ശിക്ഷ വേറെയുമുണ്ടാവും. ധന, നിയമ വകുപ്പുകളുടെ പരിഗണനയിലുള്ള ഏകീകൃത പൊതുജനാരോഗ്യ നിയമത്തിലാണ് ഈ നിര്‍ദേശമുള്ളത്. മലിനജലം ഒഴുക്കിവിടുകയോ, മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുകയോ ചെയ്താല്‍ പരമാവധി പതിനായിരം രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം.

രുചി മാത്രം നോക്കി കഴിക്കരുത്‌; നല്‍കുന്നത്‌ പഴകിയ ഇറച്ചിയും പൊടിയടിച്ച ഷവര്‍മയും

തിരുവനന്തപുരത്തെ ‘ഷവര്‍മ’ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ജില്ലയിലും വ്യാപക പരിശോധന. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്‌ഡില്‍ പഴകിയ ഇറച്ചിയും ഷവര്‍മയും പിടിച്ചെടുത്തു. രാവിലെ ആരംഭിച്ച റെയ്‌ഡ് വൈകിട്ടാണ്‌ അവസാനിച്ചത്‌. കോട്ടയം ടൗണിലെ ബേക്കറികളിലേക്ക്‌ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന കണ്ണൂര്‍ സ്വദേശി കാസിമിന്റെ വാരിശേരിയിലെ ബോര്‍മയില്‍നിന്ന്‌ 30 കിലോ പഴകിയ ഇറച്ചി പിടികൂടി. നഗരത്തിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും നല്‍കുന്നതിനുള്ള പഫ്‌സും മീറ്റ്‌ റോളും ഇവിടെയാണു തയാറാക്കി നല്‍കിയിരുന്നത്‌. ഇവ തയാറാക്കുന്നതിനായി അരച്ചെടുത്തു സൂക്ഷിച്ചിരുന്ന ഇറച്ചിയാണ്‌ പിടികൂടിയത്‌. ഇവ […]

മൃഗസംരക്ഷണ പരിശീലനം

കാഞ്ഞിരപ്പള്ളി:മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് മാസത്തില്‍ നടത്തുന്ന ശാസ്ത്രീയമായ മുയല്‍, മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനങ്ങള്‍ക്ക് പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കുമായി ബന്ധപ്പെടണം.

കന്നുകാലി ഇന്‍ഷുറന്‍സ്

കാഞ്ഞിരപ്പള്ളി: ക്ഷീരകര്‍ഷകര്‍ക്ക് പശുക്കള്‍, കിടാവുകള്‍ എന്നിവയെ സബ്‌സിഡി നിരക്കില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ അവസരം. താല്പര്യമുള്ളവര്‍ കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കുമായി ബന്ധപ്പെടണമെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. ഡെന്നീസ് തോമസ് അറിയിച്ചു.

മദ്യലഹരിയില്‍ യുവാവ് കാര്‍ വിലങ്ങിയിട്ട് ബസ് തടഞ്ഞു

പൊന്‍കുന്നം: മദ്യലഹരിയില്‍ കാറോടിച്ച യുവാവ് എതിരെ വന്ന ബസ് കാര്‍ വിലങ്ങനെയിട്ട് തടഞ്ഞു. പിപി.റോഡില്‍ രണ്ടാംമൈലില്‍ ബുധനാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പോലീസെത്തി കാറോടിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്തു. ട്രിപ്പുമുടങ്ങിയതിനെത്തുടര്‍ന്ന് പാലാ-കുഴിമാവ് റൂട്ടിലോടുന്ന ‘ഫ്രണ്ട്‌സ്’ ബസ്സിന് ഇയാളില്‍നിന്ന് രണ്ടായിരം രൂപ നഷ്ടപരിഹാരം ഈടാക്കി നല്‍കി. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത് വിട്ടയച്ചു.

മലിനജലം റോഡിലേക്കൊഴുക്കി; സ്വകാര്യ ഐസ്ഫാക്ടറി നാട്ടുകാര്‍ ഉപരോധിച്ചു

പനമറ്റം:മലിനജലം റോഡിലേക്കൊഴുക്കിയതിനെത്തുടര്‍ന്ന് സ്വകാര്യ ഐസ്ഫാക്ടറി നാട്ടുകാര്‍ ഉപരോധിച്ചു. പനമറ്റം അക്കരക്കുന്ന് റോഡിലേക്കാണ് ഐസ്ഫാക്ടറിയില്‍നിന്ന് മലിനജലം തുറന്നുവിട്ടത്. വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ ഉപയോഗിക്കുന്ന റോഡാണിത്. ഉപരോധത്തിന് പഞ്ചായത്തംഗങ്ങളായ എം.ആര്‍.സരീഷ്‌കുമാര്‍, എം.ആര്‍.രാധാകൃഷ്ണന്‍ മാടത്താനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊന്‍കുന്നം എസ്.ഐ. വി.വി.ദിപിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മലിനജലടാങ്ക് നിര്‍മ്മിക്കാന്‍ ധാരണയായി

സൂചനാബോര്‍ഡുകള്‍ കാടുകയറി; വാഹനയാത്രക്കാര്‍ വലഞ്ഞു

മുണ്ടക്കയം:ദേശീയപാതയിലെ സൂചനാ ബോര്‍ഡുകള്‍ കാടുകയറി മൂടിയത് വാഹനയാത്രക്കാരെ വലയ്ക്കുന്നു. ദേശീയപാത 220ല്‍ 35-ാംമൈല്‍ മുതല്‍ പെരുവന്താനം വരെയുള്ള ഭാഗത്തെ സൂചനാബോര്‍ഡുകളാണ് കാട്ടുപയറും ചേമ്പും വളര്‍ന്ന് മൂടിയത്. നിറയെ വളവും തിരിവുമുള്ള ദേശീയപാതയില്‍ കുട്ടിക്കാനം മുതല്‍ 35-ാംമൈല്‍ വരെയുള്ള റോഡില്‍ അപകടങ്ങള്‍ പെരുകിയതിനാലാണ് അധികൃതര്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചത്. നാലുലക്ഷം രൂപ മുടക്കി ദേശീയപാതവിഭാഗം സ്ഥാപിച്ച ബോര്‍ഡുകളാണ് കാടുകള്‍ വളര്‍ന്ന് മൂടിയത്. കഴിഞ്ഞവര്‍ഷംവരെ തൊഴിലുറപ്പുപദ്ധതിയില്‍പ്പെടുത്തിയാണ് ഇവ നീക്കംചെയ്തിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം റോഡ്‌സൈഡിലെ കളയെടുക്കാന്‍ അനുവാദമില്ല.

പാലത്തിന്റെ കൈവരിനിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

കാഞ്ഞിരപ്പള്ളി:തകര്‍ന്നുകിടന്ന 26-ാംമൈല്‍ പാലത്തിന്റെ കൈവരികളുടെ അറ്റകുറ്റപ്പണികള്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. പാലം പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണി തടഞ്ഞത്. ഇരുപത്താറാംമൈല്‍ എരുമേലി പാതയിലെ പാലത്തിന്റെ കൈവരികള്‍ നാളുകളായി തകര്‍ന്നുകിടക്കുകയായിരുന്നു. പാലത്തിന്റെ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് അധികാരികള്‍ അറിയിച്ചതായി സ്ഥലത്തെത്തിയ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എന്‍.ജെ.കുര്യാക്കോസ്, നിബു ഷൗക്കത്ത്, കെ.എസ്.സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

പോലീസുകാരില്ല; എ.ബി.വി.പി.സമരം പോലീസിനെ ‘വട്ടംകറക്കി’

കാഞ്ഞിരപ്പള്ളി:മുപ്പത്തഞ്ചോളം സമരക്കാരെ നിയന്ത്രിക്കാന്‍ പത്ത് പോലീസുകാര്‍മാത്രം. ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടന്ന എ.ബി.വി.പി.യുടെ പഠിപ്പുമുടക്ക് അക്ഷരാര്‍ത്ഥത്തില്‍ പോലീസിനെ വട്ടംകറക്കി. എസ്.പി. വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു ഡിവൈ.എസ്.പി.യും സി.ഐ.യും എസ്.ഐ.യും അടങ്ങുന്ന സംഘം. ഇടയ്ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് സ്‌കൂള്‍ അടപ്പിക്കാനുള്ള സമരക്കാരുടെ ശ്രമത്തിനിടെ സമരക്കാരും പോലീസും തമ്മില്‍ ചെറിയ ബലാബലം നടക്കുകയും ചെയ്തു. എന്തായാലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കാതെ സമരക്കാര്‍ അറസ്റ്റുവരിച്ചു. അപ്പോളാണ് മറ്റൊരു പ്രശ്‌നം; 35 പേരെ അറസ്റ്റുചെയ്ത് കൊണ്ടുപോകാന്‍ ഒരുജീപ്പ് മാത്രം. അവിടെയും സമരക്കാര്‍ മാന്യത […]

അനധികൃതമായി സൂക്ഷിച്ച സാധനങ്ങള്‍ പിടിച്ചെടുത്തു

  മുണ്ടക്കയം:പഞ്ചായത്ത് പൊതുമാര്‍ക്കറ്റിലെ വ്യാപാരസമുച്ചയത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും പഞ്ചായത്ത് അധികൃതര്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച 3ന് പോലീസ്‌സഹായത്തോടെ പഞ്ചായത്ത് സെക്രട്ടറി സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാമഗ്രികള്‍ കണ്ടുകെട്ടിയത്. മുണ്ടക്കയം ചെളിക്കുഴി ദിനേശന്റെ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളാണ് കോസ്‌വേ കവലയിലുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നത്. കണ്ടുകെട്ടിയ സാധനങ്ങള്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി.

ഡോ.പ്രമീളാദേവിയെ അനുമോദിച്ചു

കാഞ്ഞിരപ്പള്ളി:കേരള വനിതാകമ്മീഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട യു.എന്‍.സംഘടനയുടെ യു.ആര്‍.ഐ റീജണല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ജെ.പ്രമീളാദേവിയെ യു.ആര്‍.ഐ.കാഞ്ഞിരപ്പള്ളി യൂണിറ്റ് അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.ഐ.അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

ഹെഡ്‌മാസ്‌റ്ററുടെ അക്കൗണ്ടില്‍ പണമെത്തിയില്ല; വിദ്യാര്‍ത്ഥികളുടെ കഞ്ഞികുടി മുട്ടുന്നു

സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞി വിതരണം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ്‌ കുട്ടികളുടെ ‘ഉളള കഞ്ഞികുടി’ മുട്ടിക്കുന്ന അവസ്‌ഥയിലേക്ക്‌. ഉച്ചക്കഞ്ഞി വിതരണത്തിലെ നിലവിലുളള കഞ്ഞിയും പയറും രീതി പരിഷ്‌കരിച്ച്‌ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാനായി പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ജൂണ്‍ 25-നിറക്കിയ ഉത്തരവാണ്‌ സ്‌കൂള്‍ അധികൃതര്‍ക്ക്‌ വിനയായിരിക്കുന്നത്‌.

ജില്ലയില്‍ 20 ശതമാനം വിദ്യാര്‍ഥികള്‍ പ്ലസ്‌ വണ്‍ പ്രവേശനം ലഭിക്കാതെ പടിക്കു പുറത്ത്‌.

ധൃതിപിടിച്ചുള്ള നടപടികള്‍ മൂലം  കോട്ടയം    ജില്ലയില്‍ 20 ശതമാനം വിദ്യാര്‍ഥികള്‍ പ്ലസ്‌ വണ്‍ പ്രവേശനം ലഭിക്കാതെ പടിക്കു പുറത്ത്‌. അലോട്ട്‌മെന്റുകള്‍ അവസാനിക്കുമ്പോഴും നിരവധി വിദ്യാര്‍ഥികളാണ്‌ കാത്തിരിപ്പ്‌ തുടരുന്നത്‌. ഉയര്‍ന്ന മാര്‍ക്കും മികച്ച സാമ്പത്തികവുമുള്ളവര്‍ ഇഷ്‌ടമുള്ള സ്‌കൂളുകളില്‍ പ്രവേശനം തരപ്പെടുത്തിയപ്പോള്‍ ഇടത്തരം വിദ്യാര്‍ഥികളാണ്‌ പ്രവേശനം ലഭിക്കാതെ നെട്ടോട്ടമോടുന്നത്‌. പ്ലസ്‌ വണ്‍ ക്ലാസുകള്‍ ആരംഭിച്ച്‌ രണ്ടാഴ്‌ച പിന്നിടുമ്പോഴാണ്‌ ഇതുവരെയും പ്രവേശനം സാധ്യമാകാതെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അലഞ്ഞുതിരിയുന്നത്‌. 

കുറവിലങ്ങാട്ട്‌ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച്‌ 34 പേര്‍ക്കു പരുക്ക്‌, പരുക്കേറ്റവരില്‍ കാഞ്ഞിരപ്പള്ളി ക്കാരനും

  കുറവിലങ്ങാട്‌: സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച്‌ 34 പേര്‍ക്ക്‌ പരുക്കേറ്റു. ഇന്നലെ രാവിലെ എട്ടുമണിയോടെ കോഴാ-പാലാ റോഡില്‍ കോഴാ ജംഗ്‌ഷനു സമീപമായിരുന്നു അപകടം. പരുക്കേറ്റവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. പരുക്കേറ്റവരെ കുറവിലങ്ങാട്‌ താലൂക്കാശുപത്രിയിലും മോനിപ്പള്ളി, മുട്ടുചിറ, തെള്ളകം, കുറവിലങ്ങാട്‌ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പളളി ഇടപ്പറമ്പില്‍ അഖില്‍(18) പരുക്ക് പറ്റിയവരില്‍ പെടുന്നു.

ചെമ്മലമറ്റം സ്‌കൂളില്‍ അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം

ചെമ്മലമറ്റം: ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം വ്യാഴാഴ്ച നടത്തും. പാരിഷ് ഹാളില്‍ 10ന് ഫാ. ജോസഫ് അരിമറ്റം ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റര്‍ പി.ജെ. തോമസ് അധ്യക്ഷത വഹിക്കും.

റബ്ബര്‍ഷീറ്റ് സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ പരിശീലനം

:റബ്ബര്‍ഷീറ്റ്   സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. ആഗസ്ത് 13,14 തിയ്യതികളില്‍ കോട്ടയം റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിപാടി. പരിശീലന ഫീസ് 500 രൂപ (12.36 ശതമാനം സേവന നികുതി പുറമെ). താമസസൗകര്യത്തിന് ദിവസേന 125 രൂപകൂടി അധികമായി നല്‍കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും. കര്‍ഷകര്‍, വ്യാപാരികള്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍, റബ്ബര്‍കറ സംസ്‌കരണ-ഷീറ്റുനിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്കായാണ്പരിശീലനം.

റോഡ് സേഫ്റ്റി കാമ്പയിന്‍

കാഞ്ഞിരപ്പള്ളി: എ.കെ.ജെ.എം. സ്‌കൂള്‍ സ്‌കൗട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സേഫ്റ്റി കാമ്പയിന്‍ നടത്തി. റോഡ് നിയമങ്ങളെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കാന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും കുട്ടികള്‍ സ്ഥാപിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.എം.ജെ.അഗസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്​പക്ടര്‍ കെ.കുഞ്ഞുമോന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. റോഡ് സേഫ്റ്റി സെമിനാറിന് കാഞ്ഞിരപ്പള്ളി അഡീഷണല്‍ എസ്.ഐ. കെ.എം.രാജു നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ പി.എം.മാത്യു, ഹരിഗോവിന്ദ്, കെ.സി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.

വയോജന സുരക്ഷാ പദ്ധതി സെമിനാര്‍

കാഞ്ഞിരപ്പള്ളി: സീനിയര്‍ സിറ്റിസണ്‍സ് ഫോറവും കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും സംയുക്തമായി വയോജന സുരക്ഷാ പദ്ധതിയെക്കുറിച്ച് സെമിനാര്‍ നടത്തും. ബുധനാഴ്ച 2.30ന് കാഞ്ഞിരപ്പള്ളി പെന്‍ഷന്‍ ഭവനിലാണ് സെമിനാര്‍.

റേഷന്‍ സെയില്‍സ്മാന് അലവന്‍സ് അനുവദിക്കുക

കാഞ്ഞിരപ്പള്ളി: കേരളത്തിലെ 15,000ത്തില്‍പരം റേഷന്‍ സെയില്‍സ്മാന്‍മാര്‍ക്ക് ഓണത്തിന് അലവന്‍സ് അനുവദിക്കണമെന്ന് ഓള്‍ കേരള റേഷന്‍ സെയില്‍സ്മാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി, മീനച്ചില്‍, പീരുമേട്, താലൂക്ക് കമ്മിറ്റികള്‍ സംയുക്ത യോഗം ചേര്‍ന്നാണ് ആവശ്യം ഉന്നയിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്ക് അസോസിയേഷന്‍ പ്രസിഡന്റ് മാത്യു ജോസഫ് അദ്ധ്യക്ഷനായിരുന്നു. അബ്ദുള്‍ലത്തീഫ്, അനില്‍കുമാര്‍ ടി.ബി., ബിജു കെ.ആര്‍., ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കാണിക്കവഞ്ചി കുത്തിത്തുറന്ന് 3000 രൂപ മോഷ്ടിച്ചു

ഏന്തയാര്‍: ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 3000 രൂപയോളം അപഹരിച്ചു. അപഹരിക്കപ്പെട്ട കാണിക്കവഞ്ചി ഗുരുമന്ദിരത്തിന്റെ വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 1738-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ മന്ദിരത്തിന്റെ ചില്ലുകൂടിനുള്ളിലുള്ള കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത് പുറത്തുള്ള കാണിക്കവഞ്ചിയും തുറക്കാന്‍ ശ്രമിച്ചു. രാവിലെ ടൗണില്‍ എത്തിയവരാണ് മോഷണശ്രമം കണ്ടെത്തിയത്. മുണ്ടക്കയം എസ്.ഐ. എന്‍.പി.മുഹമ്മദ് ഖനീഫയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം അന്വേഷണം ആരംഭിച്ചു. പോലീസ്‌നായയും വിരലടയാളവിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

കിണറ്റില്‍വീണ പശുവിനെ രക്ഷിച്ചു

പൊന്‍കുന്നം: തൊഴുത്തില്‍നിന്ന് ഓടിയിറങ്ങവെ കിണറ്റില്‍വീണ പശുവിനെ അഗ്‌നിശമനസേനയെത്തി രക്ഷപ്പെടുത്തി. പൊന്‍കുന്നം തോണിപ്പാറ കുടുംബിയാംകുഴി ഗോപകുമാറിന്റെ പശുവാണ് തിങ്കളാഴ്ച ഉച്ചയോടെ കിണറ്റില്‍പ്പെട്ടത്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഗ്‌നിശമനസേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കള്ളന്മാരെ സൂക്ഷിക്കുക

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള കള്ളന്‍മാര്‍ കോട്ടയം ജില്ലയിലെത്തിയെന്ന്‌ സംശയിക്കുന്നതായും ജാഗ്രത പാലിക്കണമെന്നും പോലീസ്‌ നിര്‍ദേശം നല്‍കുന്നു പോലീസ്‌ പറയുന്നു: വീട്ടുകാരും ശ്രദ്ധിക്കുക വീടിന്റെ എല്ലാ വാതിലുകളും ബലവത്താക്കണം. അത്യാവശ്യമുളളതില്‍ കവിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ ലോക്കറുകളില്‍ സൂക്ഷിക്കുക. വീടുപൂട്ടി യാത്രകള്‍ക്കും മറ്റ്‌ ആവശ്യങ്ങള്‍ക്കും പോകുമ്പോള്‍ പത്രം വീടിനു മുമ്പില്‍ കൂടിക്കിടക്കാന്‍ അനുവദിക്കരുത്‌. വീട്ടില്‍ ആളില്ലെന്നു കള്ളനു മനസിലാകും.

കാഞ്ഞിരപ്പള്ളി നഗരമധ്യത്തിലെ വെള്ളക്കെട്ട് ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നു

കാഞ്ഞിരപ്പള്ളി:ടൗണിന് ഒത്ത നടുവിലായി രൂപംകൊണ്ട വെള്ളക്കെട്ട് പകര്‍ച്ചവ്യാധി ഭീഷണിയാകുന്നു. കാഞ്ഞിരപ്പള്ളി സ്വകാര ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോരത്താണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. കെട്ടിട നിര്‍മ്മാണാവശ്യത്തിനായി മണ്ണും പാറയും നീക്കിയ കുഴിയിലാണ് 12 അടിയോളം ഉയരത്തില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത്. വെള്ളം ഉയര്‍ന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മതിയാക്കി സ്ഥല ഉടമയും മുങ്ങി.

വഴിനീളെ കുഴികള്‍; ദേശീയ പാതയിലെ യാത്ര ദുരിതം

മഴ കനത്തതോടെ ദേശീയപാത 220ലെ കുഴികള്‍ ദിനംതോറും പെരുകുന്നു. വാഹനയാത്ര ദുഷ്‌കരമായി. മുണ്ടക്കയം ടി.ബി.കവല, കൂട്ടിക്കല്‍ കവല, പൈങ്ങന, ചിറ്റടി, പൂതക്കുഴി, കാഞ്ഞിരപ്പള്ളി ടൗണ്‍, പൊന്‍കുന്നം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുഴികള്‍ വന്‍ഗര്‍ത്തങ്ങളായി. മഴവെള്ളം കെട്ടിനില്‍ക്കുന്ന കുഴികളില്‍ ചാടി ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് സര്‍വ്വസാധാരണമാണ്.

വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡിനും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനും അപേക്ഷ നല്‍കിയവര്‍ ഉടന്‍ കൈപ്പറ്റണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഒന്നില്‍ക്കൂടുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ പഴയത് ഉടന്‍ താലൂക്ക് ഓഫീസില്‍ തിരികെ ഏല്പിക്കണം.

ആസ്‌പത്രിയുടെ വികസനത്തിനായി നിരാഹാരമിരുന്നു

എരുമേലി: എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.പി. പ്രവര്‍ത്തകര്‍ നിരാഹാരമിരുന്നു. നാട് പനിയുടെ പിടിയിലമരുമ്പോഴും അവശ്യംവേണ്ട സൗകര്യങ്ങളോ, രാത്രിചികിത്സയോ ആസ്​പത്രിയിലില്ല. ആസ്​പത്രി പടിക്കല്‍ നടന്ന നിരാഹാരസമരം ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം തോമസ് ജോസഫ് ഉദ്ഘാടനംചെയ്തു. എ.എ. അസീസ്, കെ.കെ. നീലാംബരന്‍, എ.കെ. സിബി, പി.കെ. റസാക്, റെജി വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ആസ്‌പത്രി വികസനം: ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും -എം.പി.

എരുമേലി: എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രയുമായി ചര്‍ച്ച നടത്തുമെന്ന് ആന്‍േറാ ആന്റണി എം.പി. പറഞ്ഞു. എരുമേലി ആസ്​പത്രി വികസന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എം.പി. അയ്യപ്പഭക്തരുടെ ഇടത്താവളമായ എരുമേലിയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്​പത്രി നിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പൊന്‍കുന്നം:മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തെക്കേത്തുകവല പടനിലം മുല്ലക്കുന്നേല്‍ സജി(41)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തി തന്നെയും മക്കളെയും ഭര്‍ത്താവ് മര്‍ദ്ദിച്ചതായി കാണിച്ച് ഭാര്യ നല്കിയ പരാതിയിന്മേലാണ് നടപടി. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊന്‍കുന്നം സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

വിട്ടുമാറാത്ത തലവേദന: വില്ലനായത് തലയിലുറച്ച റബ്ബര്‍ബാന്‍ഡ്‌

  മുണ്ടക്കയം:തന്നെ നിരന്തരമായി പിന്തുടരുന്ന തലവേദനയുടെ കാരണം ഒടുവില്‍ കരുണാകരന്‍ കണ്ടെത്തി. വില്ലന്‍ എന്തോ നേരംപോക്കിന് തലയില്‍ വട്ടത്തില്‍ ഇട്ട റബ്ബര്‍ബാന്‍ഡ് തൊലിക്കുള്ളിലേക്ക് കടന്നതാണ്. 35-ാം മൈല്‍ മുകുളേല്‍ കരുണാകരനാണ് (55) ഈ ദുരനുഭവം. വിട്ടുമാറാത്ത തലവേദനയെത്തുടര്‍ന്ന് കരുണാകരന്‍ മേഖലയിലെ പല ആസ്​പത്രികളിലും പോയിരുന്നു. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി താലൂക്കാസ്​പത്രിയില്‍

കൊച്ചുപറമ്പില്‍ K . C . Devasia ( പാപച്ചി ) യുടെ ശവസംസ്കാരം നടത്തി

ഇന്നലെ അന്തരിച്ച   കൊച്ചുപറമ്പില്‍      കെ . സി . ദേവസ്യ ( പപ്പച്ചി) യുടെ ശവസംസ്കാരം ആനകല്ല് St Antony s Church ഇല്‍ വമ്പിച്ച ജനാവലിയുടെ സാന്നിത്വതില്‍ നടന്നു. റവ ഫാ. ആന്റണി നിരപ്പേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു click here for more   photos 

എലിപ്പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

എലിപ്പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആഴ്‌ചയിലൊരിക്കല്‍ രണ്ട്‌ ഡോക്‌സി സൈക്ലിന്‍ ഗുളിക മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം കഴിക്കുന്നത്‌ രോഗം പിടിപെടാതിരിക്കാന്‍ ഫലപ്രദമാണ്‌. പെട്ടെന്നുണ്ടാകുന്ന പനിയും തലവേദനയും ശരീരവേദനയും കണ്ണില്‍ ചുവപ്പ്‌ നിറം, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം, മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍, മൂത്രം കുറഞ്ഞുവരിക, തൊലിയില്‍ ചുവന്നു തടിച്ച പാടുകള്‍, ഓക്കാനം, ചര്‍ദ്ദി, വയറുവേദന, വയറിളക്കം, സന്ധിവേദന എന്നിയാണ്‌ എലിപ്പനിയുടെ ലക്ഷണങ്ങള്‍. 

റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമം: യു.ഡി.എഫ്.

കാഞ്ഞിരപ്പള്ളി: വികസനവിരോധികളായ വ്യക്തികള്‍ എല്‍.ഡി.എഫ്. നേതാക്കളെ കൂട്ടുപിടിച്ച് ആനക്കല്ല്-പൊന്‍മല-പൊടിമറ്റം റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ്. പ്രാദേശികനേതൃത്വം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ശ്രമഫലമായാണ് ബജറ്റില്‍ തുക വകയിരുത്തി റോഡിന് 1 കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയത്. എന്നാല്‍ മുന്‍ എം.എല്‍.എ. അല്‍ഫോന്‍സ് കണ്ണന്താനമാണ് റോഡിന് തുക അനുവദിച്ചതെന്ന കുപ്രചാരണം അപലപനീയമാണെന്ന് യു.ഡി.എഫ്. അംഗങ്ങള്‍ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിമല ജോസഫ്, അഡ്വ.സാജന്‍ കുന്നത്ത്, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സമ്മ പടിഞ്ഞാറ്റ, […]

കാഞ്ഞിരപ്പള്ളി-എരുമേലി റോഡ് ഹെവി മെയിന്റനന്‍സ് പദ്ധതി അനിശ്ചിതത്വത്തില്‍

കാഞ്ഞിരപ്പള്ളി:ശബരിമലയിലേക്കുള്ള പ്രധാനപാതകളിലൊന്നായ കാഞ്ഞിരപ്പള്ളി- എരുമേലി റോഡിന്റെ പുനരുദ്ധാരണപ്രക്രിയ അനിശ്ചിതത്വത്തില്‍. പദ്ധതി നടപ്പാക്കാന്‍ ഇനിയും ഏറെ കാലതാമസം എടുക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ പദ്ധതി, ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ റീടെന്‍ഡറിങ് ആരംഭിച്ചിരിക്കുകയാണ്.

ബസ്സില്‍നിന്നുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

മണിപ്പുഴ:കയറാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ്സില്‍നിന്നുവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. വെണ്‍കുറിഞ്ഞി സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ കണമല ചിറയില്‍ സുനിത(16)യ്ക്കാണ് പരിക്കേറ്റത്. സുനിതയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി-മുക്കൂട്ടുതറ റോഡില്‍ മണിപ്പുഴ ജങ്ഷനില്‍ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വിദ്യാര്‍ഥികളുടെ തിരക്കനുഭവപ്പെട്ടിരുന്ന ബസ്സില്‍ ആരുടെയോ കൈതട്ടി ബെല്ലടിച്ചതാണ് വണ്ടി മുന്നോട്ടെടുക്കാന്‍ കാരണമെന്ന് പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ കയറുംമുന്‍പേ ബെല്ലടിച്ച് ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

രണ്ടാം നിലയില്‍നിന്ന് താഴേക്ക് വീണ രണ്ടര വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

എരുമേലി:വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ രണ്ടര വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മണിപ്പുഴ കൊള്ളിക്കൊളവില്‍ ജിനറ്റിന്റെ മകന്‍ ജൊഹാന്‍ ആണ് വീണത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വീടിന് മുകളില്‍ നിന്ന് തറയില്‍ വിരിച്ച ചിപ്‌സിലേക്കാണ് കുട്ടി വീണത്. കുട്ടിയെ കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചുപറമ്പില്‍ K . C . Devasia ( പാപച്ചി ) നിര്യാതനായി

വീട്ടമ്മയ്ക്ക് മര്‍ദ്ദനം

എരുമേലി: മകന്റെ ഭാര്യാപിതാവില്‍നിന്ന് എരുമേലി നെല്ലിത്താനം നൗഷാദിന്റെ ഭാര്യ റജീന(42)യ്ക്ക് മര്‍ദ്ദനമേറ്റു. റെജീനയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമായത്.

എരുമേലിയില്‍ ഡെങ്കിപ്പനി

കോട്ടയം ജില്ലയില്‍ പത്തുപേരില്‍ കൂടി ഡെങ്കിപ്പനി സ്‌ഥീരികരിച്ചു. മാരകമായ ഡെങ്കിപ്പനി ഏറെ ദിവസങ്ങള്‍ക്കുശേഷമാണ്‌ ഇത്രയും പേരില്‍ സ്‌ഥിരീകരിച്ചിരിക്കുന്നത്‌. ഒമ്പതുപേര്‍ ഡെങ്കിപ്പനി സംശയിച്ച്‌ ചികിത്സ തേടി. എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങളും ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തു. കുമരകം, കാണക്കാരി, മുത്തോലി, കോട്ടയം, പള്ളിക്കത്തോട്‌, ഉഴവൂര്‍, അയര്‍ക്കുന്നം, മുളക്കുളം, തലയാഴം, എരുമേലി പഞ്ചായത്തുകളില്‍ ഓരോരുത്തരിലാണു ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. കൂട്ടിക്കല്‍, വെച്ചൂര്‍, മരങ്ങാട്ടുപിള്ളി, രാമപുരം,ചെമ്പ്‌, കൂരോപ്പട, ഉദയനാപുരം, എരുമേലി പഞ്ചായത്തുകളില്‍ ഓരോരുത്തരാണ്‌ ഡെങ്കിപ്പനി സംശയിച്ച്‌ ചികിത്സ തേടി.

ശമ്പള പരിഷ്‌ക്കരണവും റഫറണ്ടവും വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം

എരുമേലി:ശമ്പള പരിഷ്‌ക്കരണവും റഫറണ്ടവും താമസിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പണിമുടക്കുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നീങ്ങേണ്ട സാഹചര്യമുണ്ടെന്ന് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് പറഞ്ഞു. എരുമേലി യൂണിറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് ജേക്കബ്. ജൂലായ് മാസത്തെ ശമ്പളത്തോടൊപ്പം 16 ശതമാനം ഡി.എ. നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതാണ്. 24 നകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 25 ന് പണിമുടക്കും. പുതിയ ബസ്സുകള്‍ നല്‍കാത്തതുകൊണ്ടും ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് അഭാവം കൊണ്ടും ദിവസം 3.5 ലക്ഷം […]