NEWS UPDATE

Latest NEWS updates from Kanjirappally, Mundakayam, Ponkunnam, Erumeli, Manimala, Elikkulam, Parathode, Chirakadav etc.

നിപ്പ വൈറസ് ഗുരുതരമാകുന്നതെങ്ങനെ?

നിപ്പ വൈറസിനെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്നുകളും വാക്സിനു ലഭ്യമല്ല എന്നതാണ് രോഗം ഗുരുതരമാക്കുന്ന പ്രധാന സംഗതി. അതുകൊണ്ടുതന്നെ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് പ്രതിരോധ മാർഗങ്ങൾക്കാണ്. നിപ്പ ഗുതരമായ മസ്തിഷ്കജ്വരത്തിനു കാരണമാകാം. മസ്തിഷ്കജ്വര ബാധിതരിൽ ഭൂരിഭാഗം പേർക്കും ന്യുമോണിയ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നു. മസ്തിഷ്കജ്വരം ഗുരുതരമാകുന്നതിനെത്തുടർന്ന് രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ മരണസാധ്യത 40 ശതമാനത്തോളമാണ്. രോഗം ഭേദമായാലും അപസ്മാരം, സ്വഭാവ വ്യതിയാനും പോലുള്ള മസ്തിഷ്ക സംബന്ധമായ അനുബന്ധ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗമുണ്ടാക്കുന്ന വൈറസുകൾ ദീർഘകാലം ശരീരത്തിൽ […]

ജിനുമോന് കണ്ണീരോടെ വിട

മുണ്ടക്കയം ∙ കുടുംബത്തിന്റെയും ജീവിതത്തിന്റെയും പ്രതീക്ഷകളുമായി ജോലിസ്ഥലത്തേക്കു പുറപ്പെട്ട് തിരികെവരാത്ത യാത്രയിലേക്കു തനിച്ചുപോയ ജിനുമോന്റെ മൃതദേഹം നാടിന്റെ കണ്ണീരോടെ സംസ്കരിച്ചു. തമിഴ്നാട് ഡിണ്ടിഗലിൽ സ്വകാര്യബസ് അപകടത്തിൽ മരിച്ച ജിനുമോൻ ജോസഫിന്റെ (28) മൃതദേഹം ഞായറാഴ്ച രാത്രിയിൽ ഭവനത്തിലെത്തിച്ചിരുന്നു. മനോരമ ഏജന്റ് പറത്താനം മൂന്നാനപ്പള്ളിയിൽ സണ്ണിയുടെ മകനാണ് ജിനുമോന്‍. ബെംഗളൂരു അഡോബി സിസ്റ്റംസിൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ് സീനിയർ എക്സിക്യൂട്ടീവായ ജിനു ജോലിസ്ഥലത്തേക്കു പോകുന്നതിനിടെയാണ് അപകടത്തിൽ മരിച്ചത്. മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ഒട്ടേറെ ആളുകൾ മൂന്നാനപ്പള്ളി വീട്ടിലേക്കെത്തി. പറത്താനം […]

ഡിസ്കണക്ഷൻ ചെയ്യുവാൻ തിടുക്കമേറെ.. റീകണക്ട് ആവാൻ താമസമേറെ.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടെലഫോൺ എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള, മാധ്യമപ്രവർത്തകൻ ദേശാഭിമാനി റിപ്പോർട്ടർ ഇക്ബാൽ ഇല്ലത്തുപറമ്പിലിന്റെ പേരിലുള്ള 205405 എന്ന നമ്പർ ബില്ല് അടക്കുവാൻ താമസിച്ചതിനെ തുടർന്ന് തുടർന്ന് വെള്ളിയാഴ്ച രാത്രി ഡിസ്കണക്ട് ചെയ്തു. വിവിധ ദൃശ്യമാധ്യമങ്ങളിലെക്കുള്ള കാഞ്ഞിരപ്പള്ളിയിലെ നിരവധി വാർത്തകൾ സ്വീകരിക്കുന്ന നമ്പർ ആണത്. ശനിയാഴ്ച ഉച്ചയോടെ നിലവിലുള്ള ബില്ലും അടുത്ത ബില്ലും ചേർത്ത് 1640 രൂപ കാഞ്ഞിരപ്പള്ളി കസ്റ്റമർ സെൻറ്ററിൽ അടച്ചു. സാധാരണ ഇങ്ങനെ ബില്ലടച്ച് ഒരു മണിക്കൂറിനുള്ളിൽ നീ കണക്ട് ആകുന്നതാണ്. ഇങ്ങനെ റികണക്ട് ആകാതെ […]

നായനാർ അനുസ്മരണം

മുണ്ടക്കയം: മുണ്ടക്കയം നായനാർ ഭവനിൽ (സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ്) ഇ കെ നായനാർ അനുസ്മരണം നടന്നു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, റെജീനാ റഫീക്ക്, എം ജി രാജു എന്നിവർ സo സാരിച്ചു. മുണ്ടക്കയം ലോക്കൽ സെക്രട്ടറി സി വി അനിൽകുമാർ അധ്യക്ഷനായി. മുണ്ടക്കയം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ ഏരിയാ സെക്രട്ടറി […]

റസിലിയുടെ പ്രാവുകൾ

കാഞ്ഞിരപ്പള്ളി: റസിലി ഒന്നു വിളിച്ചാൽ മതി നൂറോളം പ്രാവുകൾ ഓടിയെത്തും, റസിലിയുടെ പക്കൽ നിന്നും ഭക്ഷണാവശ് ഷടങ്ങൾ കൊത്തി തിന്നുവാൻ. എല്ലാ ദിവസവും രാവിലെ പത്തു മണിക് ശേഷമാണ് നൂറോളം എണ്ണം വരുന്ന പ്രാവുകൾ റസിലിയുടെ അരികിലെത്തുക. ഇതിൽ രണ്ടു പ്രാവുകൾ മാത്രം റസിലിയുടെ കൈവെള്ളയിൽ കയറിയിരുന്നാണ് ഭക്ഷണസാധനങ്ങൾ കൊത്തി തിന്നുക. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിനോട് ചേർന്നു് അഞ്ചു രൂപയക്ക് ഉഴുന്നുവടയും പരിപ്പുവടയും ഉള്ളി വടയും ഏത്തയ്ക്കാപ്പവും വിൽക്കുന്ന കട […]

വിഷമില്ലാ പച്ചക്കറിക്ക് ദീര്‍ഘകാല വിളകള്‍

വാഴൂര്‍: സമഗ്ര പച്ചക്കറി വികസന പദ്ധതിപ്രകാരം ദീര്‍ഘകാല പച്ചക്കറി വിളകളടെ തൈ വിതരണം വാഴൂര്‍ കൃഷിഭവന്‍ പരിധിയില്‍ നടന്നു. ചെടിമുരിങ്ങ, അഗത്തിച്ചീര, പപ്പായ പുളിയഞ്ചീര, കറിവേപ്പ് എന്നിവയുടെ തൈകളാണ് സൗജന്യനിരക്കില്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. വിജയകുമാറിന്റെ അധ്യക്ഷതയില്‍ വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്‌കലാദേവി ഉദ്ഘാടനം ചെയ്തു. കാനം രാമകൃഷ്ണന്‍ നായര്‍, വാഴൂര്‍ കൃഷി ഓഫീസര്‍ ഹാപ്പി മാത്യു, വാഴൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബൈജു കെ. ചെറിയാന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് […]

കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു ; വെള്ളാവൂരില്‍ അവിശ്വാസപ്രമേയം പാസായി

മണിമല : വെള്ളാവൂരില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായി . സി.പി.എമ്മിന് വൈസ്പ്രസിഡന്‍െറ് പദവി നഷ്ടമായി . വൈസ്പ്രസിഡന്‍െറ് ശ്രീജിത്തിനെതിരെയുള്ള അവിശ്വാസപ്രമേയത്തിന് അനുകൂലമായി സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള അഞ്ചു കോണ്‍ഗ്രസ് അംഗങ്ങളും രണ്ടു അംഗങ്ങളുള്ള ബി.ജെ.പിയും വോട്ട് ചെയ്തു .ഏക കേരളാകോണ്‍ഗ്രസ് അംഗവും എല്‍ഡിഎഫിലെ അഞ്ചു അംഗങ്ങളും എതിര്‍ത്ത് വോട്ട് ചെയ്തു . ആറുപേര്‍ എതിര്‍ത്തപ്പോള്‍ ഏഴുപേര്‍ അനുകൂലിച്ചു.

പാർട്ടി പിരിച്ച വിവാഹ സഹായമെത്തിയില്ല; അന്വേഷണത്തിനു കമ്മിഷൻ

എരുമേലി∙ പാർട്ടി പിരിച്ച വിവാഹ സഹായം കാണാതായ സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മകളുടെ വിവാഹത്തിനു പാർട്ടി സഹായം നൽകുന്നതിനായി പിരിച്ചെടുത്ത തുക തനിക്കു ലഭിച്ചിട്ടില്ലെന്ന് എരുമേലി ലോക്കൽ കമ്മിറ്റി അംഗം ജില്ലാ കമ്മിറ്റിക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഒരു വർഷം മുൻപ് അംഗത്തിന്റെ മകളുടെ വിവാഹത്തിനു സഹായം നൽകുന്നതിനാണു ലോക്കൽ കമ്മിറ്റി തുക പിരിച്ചത്. തുക ലോക്കൽ കമ്മിറ്റി അംഗത്തെ ഏൽപ്പിക്കാൻ നേതൃത്വം മുതിർന്ന നേതാവിനോടു നിർദേശിച്ചിരുന്നു. എന്നാൽ തനിക്ക് […]

പരോക്ഷമായി എല്‍ഡിഎഫിനെ പിന്താങ്ങി വെള്ളാപ്പള്ളി

പൊൻകുന്നം∙ ചെങ്ങന്നൂർ എസ്എൻഡിപി യൂണിയനിൽ തനിക്കും മകനുമെതിരെ അടുത്ത ദിവസങ്ങളിലുണ്ടായ വിമർശനങ്ങളും വിവാദങ്ങളും ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനെതിരെയുള്ള ചൂണ്ടുപലകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ശാഖയിലെ നടപ്പന്തൽ ശിലാസ്ഥാപനം നിർവഹിക്കുമ്പോഴായിരുന്നു പരോക്ഷമായി ചെങ്ങന്നൂരിൽ എൽഡിഎഫിനെ പിൻതാങ്ങി വെള്ളാപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്. മൈക്രോഫിനാൻസ് സംബന്ധിച്ച് ഒരു വ്യക്തി നൽകിയ സ്വകാര്യ അന്യായത്തിൽ അന്വേഷണം മാത്രമാണിപ്പോൾ നടക്കുന്നത്. അല്ലാതെ താൻ പ്രതിയല്ലെന്നും തന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദാരിദ്ര്യത്തിന്റെ കുത്തകാവകാശം […]

മഴ പെയ്താല്‍ മുണ്ടക്കയത്തെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം

മുണ്ടക്കയം∙ കനത്ത മഴയെ തുടർന്ന് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നതായി പരാതി. താഴ്ന്ന പ്രദേശങ്ങളിലുള്ള കടകളിൽ റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം നിറയുകയാണു പതിവ്. ടൗണിലൂടെയുള്ള ഓടകൾ അടഞ്ഞതാണ് പ്രശ്നത്തിനു കാരണമെന്ന് പറയപ്പെടുന്നു. വെള്ളം കയറി കഴിഞ്ഞ ദിവസം വ്യാപകമായ നാശനഷ്ടം ഉണ്ടായി. വെള്ളം ഒഴുകിപ്പോകുവാൻ ഓടകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച് ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

കേബിൾകുഴി എടുക്കാൻ റോഡ് വെട്ടിപ്പൊളിച്ചു; പരിശോധന നടത്തി

എരുമേലി∙ ശബരിമല പാതയിൽ കേബിൾ കുഴി എടുത്ത് റോഡ് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് ദേശീയപാത വിഭാഗമെത്തി പരിശോധന നടത്തി. റോ‍ഡ് തകർന്നു വാഹന, കാൽനടയാത്ര ദുരിതത്തിലായിരുന്നു. ശബരിമല പാതയുടെ മുക്കൂട്ടുതറ – കണമല ഭാഗമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലയിടത്തായി വെട്ടിപ്പൊളിച്ചിരിക്കുന്നത്. ബിഎംബിസി നിലവാരത്തിൽ നാലു വർഷം മുൻപാണ് ഈ റോഡ് നിർമിച്ചത്. അതുകൊണ്ടു തന്നെ വെട്ടിപ്പൊളിച്ച ഭാഗത്ത് സാധാരണ രീതിയിലുള്ള അറ്റകുറ്റപ്പണി നടത്തുക അസാധ്യമാണ്. രണ്ടു വർഷം മുൻപാണ് റോഡ് ദേശീയപാതാ വിഭാഗം ഏറ്റെടുത്തത്. കേബിൾ കുഴിയെടുത്ത് റോഡ് […]

കുരുന്നോലക്കൂട്ടം ഇന്ന്

പൊൻകുന്നം∙ ഇന്നു നടക്കുന്ന ‘കുരുന്നോലക്കൂട്ടത്തിൽ’ കുരുത്തോല കൊണ്ടും ഓല കൊണ്ടും പാത്രങ്ങളും പക്ഷികളും മൃഗങ്ങളും അനേകം ഗൃഹോപകരണ മാതൃകകളും പിറവി കൊള്ളും. ജനകീയ വായനശാലയിലെ ബാലവേദി ഒരുക്കുന്ന ശിൽപശാലയിൽ കരകൗശലയിനങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനമാണ് ഇന്നു 10 മുതൽ വായനശാല ഹാളിൽ നടക്കുന്നത്. ഓലകൾ കൊണ്ടു നൂറു കണക്കിന് ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ച തൃശൂർ കരിന്തൽക്കൂട്ടമാണ് ശിൽപശാല നയിക്കുന്നത്. കരിന്തൽക്കൂട്ടത്തിലെ പ്രസാദും സംഘവുമാണ് നേതൃത്വം നൽകുക.

ജ്വല്ലറികളിലെ സുരക്ഷ: സെമിനാർ നടത്തി

പൊൻകുന്നം∙ ജ്വല്ലറികളിൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നതിനായുള്ള ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനും പൊലീസും ചേർന്നു നടത്തിയ സെമിനാർ ‘സുരക്ഷിതം 2018’ ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിൽസൺ ഇട്ടിയവിര, സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ, ജില്ലാ ജനറൽ സെക്രട്ടറി സാവിയോ ഡൊമിനിക്, ഡിവൈഎസ്പിമാരായ എസ്.സുരേഷ് കുമാർ, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

സർക്കാരിന്റെ രണ്ടാം വാർഷികം യു.ഡി.എഫ് വഞ്ചനാ ദിനമായി ആചരിച്ചു.

യു.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടതു മുന്നണി സർക്കാരിന്റെ രണ്ടാം വാർഷികം വഞ്ചനാദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കറുകച്ചാൽ സബ് ട്രഷറിയുടെ മുൻപിൽ നടന്ന ധർണ കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. ജി രാമൻ നായർ ഉത്ഘാടനം ചെയ്തു. കറുകച്ചാൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാട് അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ. ബേബി മുഖ്യ പ്രഭാഷണം നടത്തി. സുഷമാ ശിവദാസ്, സോമൻ മുണ്ടക്കയം, റോബിൻ വെള്ളാപ്പള്ളി, […]

ബൈക്ക് മോഷണം പോയി

കാഞ്ഞിരപ്പള്ളി : കടമപുഴ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന മുത്തൂറ്റ് പിൻകോർപ്പ് അസി.മാനേജർ പുലിക്കുന്ന് ചെറിയ ഏറനാട് ജയകൃഷ്ണന്റെ ബജാജ് പൾസർ ബൈക്ക് മോഷണം പോയി”. പോലീസിൽ പരാതി നൽകി.

കേരളത്തില്‍ കാലവര്‍ഷം 29ന് എത്തും

സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നത്. ഇത്തവണ അത് മൂന്നു ദിവസം നരേത്തെയാണ്. : കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29ന് കേരളത്തില്‍ മണ്‍സൂണ്‍ മഴ ആരംഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നത്. ഇത്തവണ അത് മൂന്നു ദിവസം നരേത്തെയാണ്. കേരള തീരത്ത് ആരംഭിക്കുന്ന മണ്‍സൂണ്‍ 45 ദിവസംകൊണ്ട് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. സാധാരണ നിലയിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്നും കാലാവസ്ഥാ […]

മതസാഹോദര്യത്തിന്റെ ദൃശ്യസാക്ഷാത്കാരം

പൊൻകുന്നം∙ ലക്ഷക്കണക്കിനു വിശ്വാസികൾക്കായി മക്കയ്ക്കും മദീനയ്ക്കും ദൃശ്യസാക്ഷാത്കാരമൊരുക്കി സുരേഷ് ബോധി എന്ന ശിൽപിയുടെ കരവിരുത്. പത്തനംതിട്ട ജുമാമസ്ജിദിന്റെ വാതിൽപ്പാളികളിൽ പനമറ്റം സ്വദേശി സുരേഷ് ബോധിയുടെ കരവിരുതില്‍ തെളിഞ്ഞ ശില്‍പം മതസാഹോദര്യത്തിന്റെ മകുടോദഹരണം കൂടിയായി. അഞ്ചു ദിവസത്തെ ശ്രമഫലമായി തേക്കിൻതടിയിലാണ് മക്കയുടെയും മദീനയുടെയും ദൃശ്യം ഒരുക്കിയത്. ശിൽപം ഉൾക്കൊള്ളുന്ന വാതിൽപ്പാളികൾ പത്തനംതിട്ട പട്ടണത്തിലെ ജുമാമസ്ജിദിൽ സ്ഥാപിച്ചു. രണ്ടുപാളികളുള്ള പ്രവേശനകവാടത്തിന്റെ ഒരു പാളിയിൽ മക്ക ഹറം പള്ളിയിലെ കഅബയും രണ്ടാമത്തേതിൽ മദീന പ്രവാചക പള്ളിയിൽ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന […]

ഡ്രൈവിങ്ങിലാണോ; ഫോൺ വിളി വേണ്ടേ വേണ്ട

കോട്ടയം ∙ ‍എന്നാൽ ഇന്നു മുതൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വണ്ടി ഓടിച്ചേക്കാമെന്നു കോട്ടയത്തുള്ളവർ കരുതരുത് ! കാര്യങ്ങൾ‌ക്ക് ഒരു മാറ്റവുമില്ലെന്ന് പൊലീസും മോട്ടോർ‌ വാഹനവകുപ്പും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അശ്രദ്ധവും അപകടകരവുമായി വാഹനം ഓടിച്ചതിനു കേസെടുക്കുമെന്നു പൊലീസും മോട്ടോർ വാഹന വകുപ്പും പറയുന്നു. മൊബൈൽ ഫോൺ ഉപയോഗം വഴി പൊതുജനങ്ങൾക്കു അപകടമോ സുരക്ഷാ പ്രശ്നമോ ഉണ്ടാകുന്നില്ലെങ്കിൽ പൊലീസ് ചട്ടമനുസരിച്ച് കേസെടുക്കാനാകില്ലെന്ന ഹൈക്കോടതി വിധിയുടെ പേരിൽ ഇത്തരക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ബോക്സ് പോകും […]

കാറ്റിൽ മരം ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന വാനിനു മേൽ വീണു

കാഞ്ഞിരപ്പള്ളി∙ ഇന്നലെ വൈകിട്ട് പെയ്ത മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന വാനിന്റെ മുകളിലേക്കു വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. മരശിഖരങ്ങൾ വാഹനത്തിന്റെ മേൽ പതിച്ചെങ്കിലും അപകടം ഒഴിവായി. ദേശീയപാതയിൽ പഞ്ചായത്ത് ഓഫിസിന് സമീപം വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. തടസ്സപ്പെട്ട ഗതാഗതം ഫയർഫോഴ്‌സ് എത്തി മരം വെട്ടിമാറ്റിയതോടെ പുനഃസ്ഥാപിച്ചു. കാറ്റിൽ കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മണ്ണാറക്കയത്തും ഈരാറ്റുപേട്ട റോഡിൽ വില്ലണിക്കു സമീപവും മരങ്ങൾ ഒടിഞ്ഞു വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി […]

ഗ്രാമീണ വിദ്യാഭ്യാസ – ചികിൽസാ സഹായ പദ്ധതികൾക്കു തുടക്കം

കാഞ്ഞിരപ്പള്ളി∙ മണങ്ങല്ലൂർ റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഗ്രാമീണ വിദ്യാഭ്യാസ – ചികിൽസാ സഹായ പദ്ധതികളുടെ ഉദ്ഘാടനം കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ നിർവഹിച്ചു. പ്രസിഡന്റ് ജമാൽ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സ്കോളർഷിപ്പുകളുടെയും ചികിൽസാ സഹായങ്ങളുടെയും വിതരണോദ്ഘാടനം മുൻ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ആൻസമ്മ തോമസ്, ഷെജി പാറക്കൽ, ടി.ഇ.നാസറുദ്ദീൻ, ടി.കെ.മുഹമ്മദ് ഇസ്മായിൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, കെ.കെ.ബാബു, ബിനു പാനാപള്ളി, യു.അബ്ദുൽ അസീസ്, എ.എം.ജോസ്, നവാസ് […]

പാറത്തോട് പഞ്ചായത്തിലെ എട്ടു പേര്‍ക്ക് ഡെങ്കിപ്പനിബാധയെന്ന് സംശയം

കാഞ്ഞിരപ്പള്ളി ∙ പാറത്തോട് പഞ്ചായത്തിലെ വിവിധ മേഖലകളിലായി എട്ടു പേരിൽ ഡെങ്കിപ്പനി സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് അധിക‍ൃതർ അറിയിച്ചു. ഇവർ വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിൽസയിലാണ്. മേഖലയിൽ ഇന്നലെ ആരോഗ്യ വകുപ്പും വെക്ടർ കൺട്രാേൾ ബോർഡും പരിശോധന നടത്തി. ഹെൽത്ത് സൂപ്പർവൈസർ എം.ടി.ജോയ്, ഹെൽത്ത് ഇൻസ്പെക്ടർ വി.സാബു എന്നിവരുടെ നേതൃത്വത്തിൽ ആശാ വർക്കർമാരും ആരോഗ്യ പ്രവർത്തകരും ചേർന്നു കൊതുക് പെരുകുന്ന സ്ഥലങ്ങൾ കണ്ടെത്തി കൊതുക് നശിപ്പിച്ചു. പ്രദേശത്തെ വീടുകളിലും കൊതുകുനാശിനി തളിച്ചു. ദിവസവും പ്രദേശത്ത് ഫോഗിങ് നടത്തുമെന്ന് […]

സെർവർ തകരാർ; സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തനം അവതാളത്തിൽ

എരുമേലി∙ സബ് റജിസ്ട്രാർ ഓഫിസിലെ സെർവർ തകരാറിലായതിനെ തുടർന്ന് പ്രവർത്തനം വൻ പ്രതിസന്ധിയിൽ. ഒരാഴ്ചയായി തുടരുന്ന തകരാറിന് പരിഹാരമില്ലാത്തതിനാൽ ജീവനക്കാരും നാട്ടുകാരും ദുരിതത്തിലായി. ഏഴു ദിവസം മുൻപാണ് എരുമേലി സബ് റജിസ്ട്രാർ ഓഫിസിലെ സെർവർ തകരാറിലായത്. ഇതോടെ ആധാരം റജിസ്റ്റർ ചെയ്യൽ, ബാധ്യതാ സർട്ടിഫിക്കറ്റ് നൽകൽ, ആധാരം പകർപ്പ് സർട്ടിഫൈ ചെയ്യൽ തുടങ്ങിയ നടപടി ക്രമങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എരുമേലി സബ് റജിസ്ട്രാർ ഓഫിസിൽ ദിവസേന ശരാശരി 10 ആധാരങ്ങളാണു റജിസ്റ്റർ ചെയ്യുന്നത്. മുപ്പതിലേറെ ബാധ്യതാ സർട്ടിഫിക്കറ്റുകളും അരഡസനിലേറെ […]

മഴക്കാലത്ത് അപകടം ഒളിച്ചുവച്ച് ഹൈറേ​ഞ്ച് പാതകൾ

മുണ്ടക്കയം∙ മഴക്കാല യാത്രകളിൽ ഹൈറേഞ്ച് പാതയിലെ മണ്ണിടിച്ചിൽ സാധ്യതയും വീഴാറായി നിൽക്കുന്ന മരങ്ങളും ഭീഷണിയാകുന്നു. മുപ്പത്തിയഞ്ചാം മൈലിൽനിന്നു തുടങ്ങുന്ന മലയോര പാതയിൽ കുട്ടിക്കാനംവരെ മണ്ണിടിച്ചിൽ ഉണ്ടാകുവാൻ സാധ്യതയുള്ള 22 സ്ഥലങ്ങൾ ഉണ്ടെന്ന് അഞ്ചുവർഷം മുൻപ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം പുല്ലുപാറയ്ക്കു സമീപം മലമുകളിൽനിന്നു കൂറ്റൻകല്ല് റോഡിലേക്ക് പതിച്ചിരുന്നു. ഇൗ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം വഴിമാറി. പെരുവന്താനം മുതൽ മുറിഞ്ഞപുഴ വരെയുള്ള ഭാഗത്ത് വലതുവശത്ത് മലയും ഇടതുവശം കൊക്കയുമാണ്. […]

സ്പെഷ്യൽ ഉലുവാ കഞ്ഞിയുമായി ഉമ്മർ കൂട്ടി പത്താം വർഷം..

കാഞ്ഞിരപ്പള്ളി: റംദാനെത്തി.റംദാൻ സ്പെഷ്യൽ ഉലുവാ കഞ്ഞിയുമായി ഉമ്മർ കൂട്ടി ഇതു് പത്താം വർഷം റംദാൻ കാലത്ത് സന്ധ്യാസമയത്തെ മഗ് രിബ് ബാങ്ക് വിളിക്കു ശേഷം നടക്കുന്ന നോമ്പുതുറകളിൽ പള്ളികളിലും വീടുകളിലും ഉലുവാ കഞ്ഞി സ്പെഷ്യൽ ഐറ്റ മാണ്. കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ ഉലുവാ കഞ്ഞി തയ്യാറാക്കുന്നത് കാഞ്ഞിരപ്പള്ളി പൂതക്കുഴി വളവനാ പാ റയിൽ ഉമ്മർ കട്ടിയാണ്. ഇദേഹം ഈ രംഗത്ത് ഇക്കുറി പത്താം വർഷം പൂർത്തീകരിക്കുകയാണ്. പച്ചരി, തേങ്ങ, വെളിച്ചെണ്ണ, മുളക്, വെളുത്തുള്ളി, ഉലുവാ- ജീരകം, ആശാളി, […]

മെഡിക്കല്‍ ക്യാന്പ്

ഇടക്കുന്നം: പാറത്തോട് പഞ്ചായത്തിന്റെയും ഇടക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒന്നു വരെ ഇടക്കുന്നം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് നടക്കും. ക്യാന്പില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. സൗജന്യ മരുന്നു വിതരണവും തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അതിനുള്ള സൗകര്യവും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ്, മെഡിക്കല്‍ ഓഫീസര്‍ എം.പി. പ്രിയ, മെംബര്‍മാരായ വര്‍ഗീസ് കൊച്ചുകുന്നേല്‍, റെസീന മുഹമ്മദ്കുഞ്ഞ് എന്നിവര്‍ അറിയിച്ചു.

ചേനപ്പാടി ഗവ. എൽപി സ്കൂളിൽ ഹൈടെക് മന്ദിരം ഉയരും

ചേനപ്പാടി ∙ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗവ. എൽപി സ്കൂളിനു ലഭിച്ച ഒരു കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന ഹൈടെക് മന്ദിരത്തിന്റെ ശിലാസ്ഥാപനം പി.സി.ജോർജ് എംഎൽഎ നിർവഹിച്ചു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് അംഗങ്ങളായ സുധാ വിജയൻ, അനിതാ സന്തോഷ്, എ.ആർ.രാജപ്പൻ നായർ, എഇഒ: പി.കെ.സരസമ്മ, ഹെഡ്മിസ്ട്രസ് പി.ബി.ഗിരിജ, പിടിഎ പ്രസിഡന്റ് പി.കെ.സന്തോഷ്‌കുമാർ, പി.കെ.അബ്ദുൽസലാം, എം.കെ.ജനാർദനൻ നായർ, കെ.പങ്കജാക്ഷിയമ്മ, മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.

പൊൻകുന്നം സംഘർഷം: 50 പേർക്കെതിരെ കേസ്

പൊൻകുന്നം∙ ചിറക്കടവിൽ മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പരുക്കേറ്റവർ നൽകിയ മൊഴിപ്രകാരം മൂന്നു പേർക്കെതിരെ പൊൻകുന്നം പൊലീസ് കേസെടുത്തു. എന്നാൽ, സംഭവത്തിൽ ഒരാൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും മറ്റു രണ്ടു പേരും നിരപരാധികളാണെന്നും ബിജെപി നേതൃത്വം ആക്ഷേപം ഉന്നയിച്ചതോടെയാണ് അറസ്റ്റ് നീളുന്നത്. സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. നിരപരാധികളെ കേസിൽ കുടുക്കിയെന്ന കേസുകൾ ഈയിടെ പൊലീസിനു തലവേദനയായിരുന്നു. എന്തായാലും കൂടുതൽ അന്വേഷണത്തിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനിടയുള്ളൂ. വെട്ടേറ്റ സംഭവത്തിനു ശേഷം മേഖലയിൽ നടന്ന […]

എ.എസ്. അൻസിലിനു പുരസ്കാരം നൽകി

കാഞ്ഞിരപ്പള്ളി∙ കഞ്ചാവ് വിൽപനയ്ക്കെതിരെ കർശന നടപടികൾ സ്വീകരിച്ച എസ്എെ: എ.എസ്. അൻസിലിനെ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖ് പുരസ്‌കാരം നൽകി അനുമോദിച്ചു. കഞ്ചാവ് വിൽപനക്കാരെ പിടികൂടുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് എസ്ഐ: എ.എസ്. അൻസിലിനെ അനുമോദിച്ചത്. ജനുവരി മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 12 കേസുകളിലായി ഒന്നര കിലോഗ്രാം കഞ്ചാവ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിടികൂടി. 2017ൽ ഒൻപതു കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. 40 കേസുകളും റജിസ്റ്റർ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്കു പ്രോൽസാഹനം നൽകുന്നതിനാണ് […]

നി​ലം പൊ​ത്താ​റാ​യ കൂ​ര​യി​ൽ ത​ള​ർ​ന്ന് പ​ഞ്ച​മി, അ​ന​ങ്ങാ​നാ​വാ​തെ രാ​ജ​പ്പ​ൻ…

എ​രു​മേ​ലി: ശ​രീ​രം ഒ​രു​വ​ശം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ വൃ​ദ്ധ​യാ​യ പ​ഞ്ച​മി​ക്ക​രി​കി​ൽ ഒ​ന്ന​ങ്ങാ​നാ​വാ​തെ വ​യോ​ധി​ക​നാ​യ ഭ​ർ​ത്താ​വ് രാ​ജ​പ്പ​ൻ. വാ​ർ​ധ​ക്യ​ത്തി​ലും രോ​ഗ​ങ്ങ​ളി​ലു​മാ​യ ഇ​വ​ർ​ക്കൊ​പ്പം ചോ​ർ​ന്നൊ​ലി​ച്ച് ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ മ​ക​ളും മ​രു​മ​ക​നും മൂ​ന്ന് പി​ഞ്ചു​കു​ട്ടി​ക​ളും. കാ​റ്റൊ​ന്ന് ശ​ക്ത​മാ​യി വീ​ശി​യാ​ൽ ആ​ടി​യു​ല​യു​ന്ന വീ​ട് ഏ​തു​സ​മ​യ​വും നി​ലം​പൊ​ത്തി​യേ​ക്കാം. ദാ​രി​ദ്യ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ വേ​ണ്ടു​വോ​ള​മു​ള​ള ഈ ​കു​ടി​ൽ എ​രു​മേ​ലി​യി​ലെ ശ്രീ​നി​പു​രം കോ​ള​നി​യി​ലാ​ണ്. മു​ത്ത​ശി​യാ​യ പാ​ല​യ്ക്കാ​പ്പ​റ​മ്പി​ൽ പ​ഞ്ച​മി ശ​രീ​രം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​ണ്. കി​ട​ക്ക​യി​ൽ കി​ട​ന്നാ​ണ് പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ൾ. ഭ​ർ​ത്താ​വ് രാ​ജ​പ്പ​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​നാ​വി​ല്ല. രോ​ഗി​യാ​യ ഇ​രു​വ​ർ​ക്കു​മൊ​പ്പം ഇ​ള​യ മ​ക​ളും കൂ​ലി​പ്പ​ണി​കാ​ര​നാ​യ ഭ​ർ​ത്താ​വും […]

അ​നു​ശോ​ചി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​മു​ഖ സ​ഹ​കാ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി, പൊ​തു, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ൻ, ഗ്ര​ന്ഥ​ക​ര്‍​ത്താ​വ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മാ​ത്യു മ​ടു​ക്ക​ക്കു​ഴി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ സേ​വ് സി​റ്റി​സ​ണ്‍​സ് യോ​ഗം അ​നു​ശോ​ചി​ച്ചു. റോ​ബി​ന്‍ എ​ബ്രാ​ഹ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ത്യു തോ​മ​സ് കൊ​ല്ലം​കു​ളം, കെ.​ജെ. നി​ക്ലാ​വോ​സ്, സു​നി​ല്‍​തോ​മ​സ്, തോ​മ​സ് തീ​പ്പോ​രി, ജോ​ഷി ഞാ​വ​ള്ളി, പി.​പി.​എ. സ​ലാം പാ​റ​യ്ക്ക​ല്‍, പ്ര​ഫ. ഫി​ലോ​മി​ന ജോ​സ​ഫ്, ജോ​ഷി മ​ണ്ണി​പ്പ​റ​മ്പി​ല്‍, സാ​ബു അം​ബാ​പു​രം, തോ​മ​സു​കു​ട്ടി, ജോ​സ് പു​ത്തേ​ട്ട്, ജോ​സ് കൊ​ട്ടാ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് […]

സ്പോർട്സ് സ്കൂൾ അക്കാദമിക് ബ്ലോക്ക് നിർമാണത്തിനു തുടക്കം

കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം ഗവ. ഹൈസ്‌കൂളിൽ ആരംഭിക്കുന്ന സ്പോർട്സ് സ്കൂളിന്റെ ഭാഗമായുള്ള പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമാണോദ്ഘാടനം എൻ.ജയരാജ് എംഎൽഎ നിർവഹിച്ചു. പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ശശികലാ നായർ, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.എം.സുനി, റോസമ്മ എന്നിവർ പ്രസംഗിച്ചു. എൻ.ജയരാജ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി […]

കാവാലിയിൽ ഉരുൾപൊട്ടൽ; റോഡ് തകർന്നു, കൃഷിനാശവും

കൂട്ടിക്കൽ∙ കാവാലിയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ശ്രീവർധിനിയിൽ അജയ്സുന്ദരേശന്റെ പറമ്പിൽ നിന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരുകിലോമീറ്റർ പ്രദേശത്തു നാശനഷ്ടം സംഭവിച്ചു. പേഴുംകാട്ടിൽ പാപ്പച്ചൻ, മുണ്ടുപാലം ജേക്കബ്, ജോർജ്, പേഴുംകാട്ടിൽ ജോസ്, ഇലവുംകുന്നേൽ രാമൻകുട്ടി, അറക്കപറമ്പിൽ ദേവസ്യ, കടവിനാൽ ജോസഫ് എന്നിവരുടെ സ്ഥലങ്ങൾ ഭാഗികമായി ഒലിച്ചുപോയി. തേക്ക്, ആഞ്ഞിലി, പ്ലാവ്, റബർ തുടങ്ങിയ മരങ്ങൾ കടപുഴകി വീണു. കാവാലി– പ്ലാപ്പള്ളി റോഡും തകർന്നു.

അങ്കണവാടി റോഡ് ഒന്നാംഘട്ട നിർമാണത്തിനു തുടക്കം

കാഞ്ഞിരപ്പള്ളി ∙ ഗ്രാമീണ റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനും ത്രിതല പഞ്ചായത്തുകൾ പ്രഥമ പരിഗണന നൽകണമെന്ന് എൻ.ജയരാജ് എംഎൽഎ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് 11–ാം വാർഡിൽ പൂതക്കുഴിയിൽ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു വീതി കൂട്ടി നിർമിക്കുന്ന അങ്കണവാടി റോഡിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 60 ലക്ഷം രൂപ ചെലവഴിച്ച് ആനക്കയത്തു നിർമിച്ച ചെക്ക്ഡാമിനോടു ചേർന്നു മിനി ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നതിനു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനോടു ശുപാർശ ചെയ്യുമെന്നും എംഎൽഎ അറിയിച്ചു. അനുകൂലമായ […]

ഫ്രീ വൈഫൈ ഇന്നുമുതൽ ആവോളം

കോട്ടയം ∙ ജില്ലയിലെ 118 ഇടങ്ങൾ ഇന്നുമുതൽ ഫ്രീ വൈഫൈ കേന്ദ്രങ്ങൾ. താലൂക്ക് ഓഫിസുകൾ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ, കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡുകൾ, സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിലാണ് സൗജന്യ ഇന്റർനെറ്റ് സേവനം ലഭിക്കുക. മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയിൽ ഉൽപന്ന പ്രദർശന-വിപണനമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി കെ.രാജു പദ്ധതിക്കു തുടക്കമിടും. ∙ സൗജന്യ വൈഫൈ ലഭിക്കാൻ ∙ ഫോണിൽ വെഫൈ ഓൺ ചെയ്യുക ∙ ‘കേരള വൈഫൈ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക ∙ സ്ക്രീനിൽ തെളിയുന്ന ‘കേരള […]

ഓണ്‍ലൈന്‍ വിഡിയോകോള്‍ ഗ്രാമസഭ നടത്തി

മുണ്ടക്കയം ഇൗസ്റ്റ്∙ ഓൺലൈൻ വിഡിയോ കോൾ ഗ്രാമസഭ പെരുവന്താനം പഞ്ചായത്ത് രണ്ടാം വാർഡിൽ മന്ത്രി കെ.ടി.ജലീൽ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.വൈ.നിസാറിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ ഗ്രാമസഭ എന്ന പദ്ധതി രണ്ടാം ഘട്ടമായി പരീക്ഷിച്ചത്. പഞ്ചായത്തിന്റെ രണ്ടാം വാർഡിൽ അൻപതോളം ആളുകളാണ് വിദേശത്ത് ജോലി ചെയ്യുന്നത്. നാളുകളായി പ്രവാസ ജീവിതം നയിക്കുന്ന വാർഡിലെ ജനങ്ങളെ ഉൾപെടുത്തി ഗ്രാമസഭ ചേരണമെന്ന ആശയം ഉദിക്കുകയും വിഡിയോ കോളിങ്ങിലൂടെ അതു പ്രാവർത്തികമാക്കുകയും ചെയ്തു. […]

തിടനാട് പഞ്ചായത്തിൽ ഇന്ന് അവിശ്വാസ ചർച്ച

തിടനാട്∙ പഞ്ചായത്തു പ്രസിഡന്റ് കേരള കോൺഗ്രസിലെ (എം) മിനി സാവിയോ, വൈസ് പ്രസിഡന്റ് കോൺഗ്രസിലെ ബിനോ മുളങ്ങാശേരി എന്നിവർക്കെതിരെ ജനപക്ഷവും കോൺഗ്രസിലെ എ ഗ്രൂപ്പും സിപിഐയും ചേർന്ന് അവതരിപ്പിച്ച അവിശ്വാസം ഇന്നു ചർച്ച ചെയ്യും. 14 അംഗ പഞ്ചായത്തിൽ കോൺഗ്രസിലെ രണ്ട് അംഗങ്ങളും ജനപക്ഷത്തെ മൂന്ന് അംഗങ്ങളും സിപിഐയിലെ ഒരംഗവുമാണ് ഒപ്പിട്ടിരിക്കുന്നത്. ഇതിനിടെ അവിശ്വാസത്തിൽ പങ്കെടുക്കേണ്ടെന്നു കാണിച്ചു കേരള കോൺഗ്രസ് (എം) അംഗങ്ങൾക്കു ജില്ലാ പ്രസിഡന്റ് വിപ്പ് നൽകി. എന്നാൽ രണ്ടുപേർ മാത്രമാണു വിപ്പ് കൈപ്പറ്റിയത്. കേരള […]

ആൻസി മാത്യുവിനു അംഗീകാരം

ചക്കയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന ആൻസി മാത്യുവിനെ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം ഏഷ്യൻ റെക്കോർഡിനായി തിരഞ്ഞെടുത്തു. ചക്ക ഉപയോഗിച്ച് മുന്നൂറിലേറെ വിഭവങ്ങൾ ഉണ്ടാക്കുന്നതിനാണ് പാലാ ഞാവള്ളി മംഗലത്ത് ആൻസി മാത്യുവിനെ റെക്കോർഡ് ഉടമയായി തിരഞ്ഞെടുത്തത്. സ്വയം പരീക്ഷിച്ച വിഭവങ്ങൾ നാടെങ്ങും പകർന്നുനൽകാനുള്ള പരിശ്രമത്തിലാണ് ആൻസി. നാളെ വൈകിട്ട് ആറിന് വൈഎംസിഎ ഹാളിൽ നടത്തുന്ന ചടങ്ങിൽ റെക്കോർഡ് പ്രഖ്യാപനം കെ.എം.മാണി എംഎൽഎ നിർവഹിക്കും.

നടപ്പാതകളിലൂടെ കാൽനടയാത്ര ദുരിതം

കാഞ്ഞിരപ്പള്ളി ∙ നടപ്പാതയുടെ നടുവിൽ വഴിവിളക്കുകൾ സ്ഥാപിച്ചതും കച്ചവടക്കാരുടെ അനധികൃത കയ്യേറ്റവും മൂലം ടൗണിലെ നടപ്പാതകളിലൂടെയുള്ള കാൽനട യാത്ര ദുരിതമായി. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിന്റെ ഭാഗമായുള്ള കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട റോഡിൽ കോവിൽ കടവ് ഭാഗത്താണ് ഇരുവശത്തെയും നടപ്പാതകളിലേക്ക് കയറ്റി സോളർ വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ടൈൽ പാകിയ നടപ്പാതകളിലാണ് വഴിവിളക്കുകളുടെ തൂണുകളും സ്ഥാപിച്ചിരിക്കുന്നത്. ആനിത്തോട്ടം ഭാഗത്ത് നടപ്പാതയുടെ നടുവിലുള്ള വൈദ്യുതി തൂണുകളും നീക്കംചെയ്തിട്ടില്ല. ടൗണിൽ ദേശീയപാത 183ൽ കച്ചവടക്കാർ നടപ്പാത കയ്യേറിയിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്കു ബുദ്ധിമുട്ടായിരിക്കുകയാണ്. കടകളിലെ വിൽപന […]

ചെമ്മലമറ്റം പള്ളിയിൽ വമ്പന്‍ മണി സ്ഥാപിച്ചു ..

ചെമ്മലമറ്റം∙ ഇംഗ്ലണ്ടിൽ നിന്നെത്തിച്ച കൂറ്റൻ മണി ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയിൽ വെള്ളിയാഴ്ച മുതൽ മുഴങ്ങും. പള്ളി തിരുനാളിനോടനുബന്ധിച്ചു മണി മുഴക്കും. വെള്ളിയാഴ്ച രാവിലെ വികാരി ജനറൽ മോൺ. ജോസഫ് കുഴിഞ്ഞാലിൽ മണി ആശീർവദിക്കും. തുടർന്നു മണി മുഴക്കും. ഇതിനായി പള്ളിമുറ്റത്തു താൽക്കാലികമായി നിർമിച്ച കോൺക്രീറ്റ് തൂണിൽ ക്രെയിനിന്റെ സഹായത്തോടെ മണി സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ റിച്ച് മൗണ്ട് പള്ളിയിൽ നിന്നു കപ്പൽമാർഗം കഴിഞ്ഞ മാർച്ച് മൂന്നിനാണു മണി ദേവാലയത്തിലെത്തിച്ചത്. 360 ഡിഗ്രി കറങ്ങി മുഴങ്ങുന്ന മണിക്ക് 600 […]

അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ പൊലീസിനു കഴിയണം: വൈക്കം വിശ്വന്‍

പൊൻകുന്നം∙ അക്രമം നടത്തി ‘രക്തം കുടിക്കുന്നവരെ’ നിലയ്ക്കു നിർത്താൻ പൊലീസിനു കഴിയണമെന്ന് പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷി നിർത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ. ചിറക്കടവിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പൊൻകുന്നത്തു നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിശ്വൻ. ക്രമസമാധാനം നശിക്കണമെന്ന ആഗ്രഹമാണ് ബിജെപിക്ക് എക്കാലത്തുമുള്ളതെന്നും വൈക്കം വിശ്വൻ പറഞ്ഞു. സിപിഎം ജില്ലാസെക്രട്ടറി വി.എൻ.വാസവൻ, സിഐടിയു ജില്ലാസെക്രട്ടറി ടി.ആർ.രഘുനാഥൻ, ഗിരീഷ് എസ്.നായർ, പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ.സേതുനാഥ്, കെ.എം.രാധാകൃഷ്ണൻ, വി.ജി.ലാൽ, ഡി.ബൈജു […]

പൊൻകുന്നം ഭീതിയിൽ

പൊൻകുന്നം∙ മേഖലയിലെ സമാധാന അന്തരീക്ഷത്തിനു ഭംഗംവരുത്തി അരങ്ങേറിയ രാഷ്ട്രീയ സംഘർഷങ്ങളിൽ വ്യാപക അതിക്രമം. ഞായറാഴ്ച രാത്രിയിൽ മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റതിനു പിന്നാലെ ചിറക്കടവ്, മണക്കാട്ട്, തെക്കേത്തുകവല, ചെറുവള്ളി േഖലകളിൽ വ്യാപക അക്രമം അരങ്ങേറി. മേഖലയിലെ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകരുടെയും, ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെയും വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു; വാഹനങ്ങൾ തകർത്തു. റോഡുകളിൽ പരസ്പരം വെല്ലുവിളികളുമായി പ്രവർത്തകർ സംഘടിച്ചെത്തിയതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയിലായിരുന്നു ചിറക്കടവ്. മൂന്നുപേരെ വെട്ടിയ സംഭവത്തിൽ പ്രതികളെയും, രാത്രിയിൽ നടന്ന മറ്റ് അക്രമങ്ങളിൽ ആരെയും ഇനിയും അറസ്റ്റ് […]

രൂപത വിശ്വാസ ജീവിത പരിശീലക ദിനാഘോഷം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിരൂപത വിശ്വാസ ജീവിത പരിശീലക ദിനാഘോഷവും, മിഷൻ ലീഗ് രൂപതാ വാർഷികവും ,പ്രതിനിധി സമ്മേളനവും മെയ് 26-ന് കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടക്കും.’ 26-ന് രാവിലെ 10 ന് വ്യക്തി കേന്ദ്രീകൃത വിശ്വാസ രുപീകരണത്തെക്കുറിച്ച് അണക്കര ഫൊറോന വികാരി റവ.ഡോ:വിൽ ഫിച്ചൻ തെക്കേവയലിൽ ക്ലാസ്സ് നയിക്കും. ഉച്ചകഴിഞ്ഞ് 2 ന് ചേരുന്ന വാർഷിക സമ്മേളനം സീറോ മലബാർ സഭ ക്യൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുര ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാൾ ഫാ.ജസ്റ്റീൻ പഴേപറമ്പിൽ […]

ഓൺലൈൻ ഗ്രാമസഭ

മുണ്ടക്കയം : പെരുവന്താനം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭയുടെ ഉദ്ഘാടനം കേരളതദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ബഹു: കെ.റ്റി ജലീൽ, ഓൺലൈൻ സംവിധാനത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി പി.എൻ കൃഷ്ണൻ നായരെ ആദരിച്ചു. വാർഡിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഗ്രാമ സഭയോടനുബന്ധിച്ച്, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും രക്തദാനസേനാ ഡയറക്ടറി രൂപികരണവും നടന്നു. വാർഡ് അംഗം പി.വൈ നിസാർ […]

ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ലഹരി ഉത്പ്പന്നങ്ങൾ വിൽക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വി.എം.സുധീരൻ

മണങ്ങല്ലൂർ: കേരളത്തിലെ ഗ്രാമങ്ങളെ ലഹരിമുക്തമാക്കുന്നതിന്ന് സർക്കാർ സംവിധാനങ്ങൾക്ക് പുറമേ സന്നദ്ധ സംഘടനകൾ കൂടി രംഗത്ത് ഇറങ്ങണമെന്ന് മുൻ മന്ത്രി വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. മണങ്ങല്ലൂർ റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള 20-ാം മത് ഗ്രാമീണ വിദ്യാഭ്യാസ-ചികിത്സാ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ലഹരി ഉത്പ്പന്നങ്ങൾ വിൽക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഇതിനെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ജമാൽ പാറയ്ക്കലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ 20 വർഷമായി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സൊസൈറ്റിയുടെ നേതൃത്യത്തിലുള്ള […]

കോ​ട്ട​യം ജി​ല്ല​യി​ൽ റ​വ​ന്യു റി​ക്ക​വ​റി പി​രി​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജ് ഒ​ന്നാം സ്ഥാ​ന​ത്ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം ജി​ല്ല​യി​ൽ 2017–18സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ റ​വ​ന്യു റി​ക്ക​വ​റി പി​രി​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജ് ഒ​ന്നാം സ്ഥാ​ന​ത്ത്. റ​വ​ന്യൂ റി​ക്ക​വ​റി ഇ​ന​ത്തി​ൽ 2.54 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്താണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. കോ​ട്ട​യം ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന മു​ട്ട​മ്പ​ലം വി​ല്ലേ​ജ് 1.48കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്ത് ജി​ല്ല​യി​ൽ ര​ണ്ടാ​മ​തെ​ത്തി. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി മു​ട്ട​മ്പ​ലം വി​ല്ലേ​ജാ​യി​രു​ന്നു റ​വ​ന്യൂ ജി​ല്ല​യി​ൽ മു​ന്നി​ൽ നി​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി വി​ല്ലേ​ജ് റി​ക്ക​വ​റി പി​രി​വി​ൽ ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. 9535657 രൂ​പ പി​രി​ച്ചെ​ടു​ത്ത ച​ങ്ങ​നാ​ശേ​രി വി​ല്ലേ​ജാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. റ​വ​ന്യു […]

ഛായാ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ശ​താ​ബ്ദി സ​മ്മേ​ള​ന ന​ഗ​റി​ൽ സ്ഥാ​പി​ക്കു​വാ​നാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്ത വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ​യും ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി, ടി.​ജെ. മാ​ത്യു തെ​ള്ളി​യി​ൽ എ​ന്നി​വ​രു​ടെ ഛായാ​ചി​ത്ര​വും വ​ഹി​ച്ചു​കൊ​ണ്ട് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ൺ ന​യി​ച്ച ഛായാ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് […]

വി. ​ബാ​ല​ച​ന്ദ്ര​ന്‍ സ്മാ​ര​ക ക​വി​താ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം

പൊ​ന്‍​കു​ന്നം: പ​ന​മ​റ്റം ദേ​ശീ​യ​വാ​യ​ന​ശാ​ല ഏ​ര്‍​പ്പെ​ടു​ത്തി​യ വി.​ബാ​ല​ച​ന്ദ്ര​ന്‍ സ്മാ​ര​ക ക​വി​താ​പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും ക​ലാ​ല​യ മാ​ഗ​സി​നു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ഇ​ന്ന് മൂ​ന്നി​ന് ദേ​ശീ​യ​വാ​യ​ന​ശാ​ല ഹാ​ളി​ല്‍ ന​ട​ത്തും. പാ​ലാ കു​ട​ക്ക​ച്ചി​റ സ്വ​ദേ​ശി കെ.​ആ​ര്‍. ര​ഘു​വാ​ണ് ക​വി​താ​പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മി​ക​ച്ച ക​ലാ​ല​യ മാ​ഗ​സി​നു​ള്ള ക​ട​മ്മ​നി​ട്ട സ്മാ​ര​ക പു​ര​സ്‌​കാ​രം ഇ​ത്ത​വ​ണ​യും തി​രൂ​ര്‍ തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തി​നു​ള്ള വി.​ര​മേ​ഷ്ച​ന്ദ്ര​ന്‍ സ്മാ​ര​ക പു​ര​സ്‌​കാ​രം പാ​മ്പാ​ടി ആ​ര്‍​ഐ​ടി​ക്കു​മാ​ണ്. ഇ​ന്ന് മൂ​ന്നി​ന് ന​ട​ക്കു​ന്ന വി.​ബാ​ല​ച​ന്ദ്ര​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വാ​ര്‍​ഡ് വി​ത​ര​ണം. ഡോ.​അ​ജു […]

ജെ​സ്ന​യു​ടെ തി​രോ​ധാ​നത്തിൽ സ​ത്യം പു​റ​ത്തു വ​ര​ണം: വി.​എം സു​ധീ​ര​ൻ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൂ​രൂ​ഹ​ത അ​വ​സാ​നി​പ്പി​ച്ച് യ​ഥാ​ർ​ത്ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ആ​ദ്യം മു​ത​ൽ ത​ന്നെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി കേ​സ​ന്വേ​ഷ​ണം […]

കാ​റ്റും മ​ഴ​യും : വ്യാ​പ​ക നാ​ശ​ന​ഷ്ടം

എ​രു​മേ​ലി: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും കു​റു​വാ​മൂ​ഴി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പ​ക​നാ​ശ​ന​ഷ്ടം. വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണു. നി​ര​വ​ധി പേ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യ നി​ല​യി​ലാ​ണ്. മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​ർ​ന്നു. വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. മ​ര​ച്ചി​ല്ല​ക​ൾ വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ​ക്ക് നാ​ശ​മു​ണ്ട്. തൂ​ങ്കു​ഴി ഷാ​ജി, ജീ​ര​ക​ത്തി​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ക​ള​രി​ക്ക​ൽ സ​ജി, വേ​ങ്ങ​പ്പ​ള്ളി​ൽ ടോ​മി, പു​ള്ളോ​ലി​ൽ ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും വീ​ണു. കു​റു​വാ​മൂ​ഴി​ക്ക് സ​മീ​പം നെ​ടും​ത​കി​ടി​യേ​ൽ […]

സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്

പാ​റ​ത്തോ​ട്: പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, 18, 19 വാ​ർ​ഡു​ക​ളി​ലെ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ര​ണ്ടു​വ​രെ ‌ചി​റ​ഭാ​ഗം എ​സ്എ​ൻ​ഡി​പി പ്രാ​ർ​ഥ​നാ​ല​യ​ത്തി​ൽ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി തോ​മ​സ്, ബി​നു സ​ജീ​വ്, കെ.​പി. സു​ശീ​ല​ൻ, ഗ്രേ​സി ജോ​ർ​ജു​കു​ട്ടി, വ​ർ​ഗീ​സ് കൊ​ച്ചു കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ആ​ർ​ഡി സി​നി​മാ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

മു​ണ്ട​ക്ക​യം: ച​ല​ച്ചി​ത്ര ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന് പു​തു​മ​യു​ള്ള കാ​ഴ്ച​യു​മാ​യി ആ​ർ​ഡി സി​നി​മാ​സി​ന്‍റെ ഫോ​ർ കെ, ​ടു​കെ തി​യ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പൈ​ങ്ങ​ണ മ​റ്റ​ത്തി​ൽ ബി​ൽ​ഡിം​ഗ്സി​ലാ​ണ് മൂ​ന്ന് തീ​യ​റ്റ​ർ ഹാ​ളു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ക. ഏ​റ്റ​വും തെ​ളി​മ​യു​ള്ള സ്ക്രീ​നി​ൽ നേ​ർ​കാ​ഴ്ച പോ​ൽ ചി​ത്ര​ങ്ങ​ൾ കാ​ണു​വാ​നാ​കും. ത്രി​ഡി ശ​ബ്ദ​വി​സ്മ​യ​വും ഫോ​ർ കെ ​തി​യ​റ്റ​റി​ൽ ഉ​ണ്ട്. വി​ദേ​ശ നി​ർ​മിത ഉ​പ​ക​ര​ണ​ങ്ങ​ളും ശ​ബ്ദ സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​ണ് തി​യ​റ്റ​റി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഫോ​ർ കെ ​തി​യ​റ്റ​റി​ൽ 313 സീ​റ്റു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബ​ൽ​ജി​യ​ത്തി​ൽ നി​ന്നു ഇ​റ​ക്കു​മ​തി​ചെ​യ്ത പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ളാ​ണ് ഫോ​ർ‍​കെ​യി​ലു​ള്ള​ത്. മ​റ്റ് ര​ണ്ട് […]

വീ​ണ്ടും ഓ​ൺ​ലൈ​ൻ ഗ്രാ​മ​സ​ഭ: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പ​ങ്കെ​ടു​ക്കും

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ഓ​ണ്‍​ലൈ​ന്‍ ഗ്രാ​മ സ​ഭ സം​ഘ​ടി​പ്പി​ച്ചു ശ്ര​ദ്ധ നേ​ടി​യ പെ​രു​വ​ന്താ​നം ടൗ​ണ്‍​വാ​ര്‍​ഡി​ല്‍ ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച ഗ്രാ​മ സ​ഭ ഇ​ന്ന് ന​ട​ക്കും. ക​ഴി​ഞ്ഞ ഗ്രാ​മ​സ​ഭ​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളാ​യ പെ​രു​വ​ന്താ​നം സ്വ​ദേ​ശി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​തെ​ങ്കി​ല്‍ ഇ​ക്കു​റി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ പ​ങ്കെ​ടു​പ്പി​ച്ചു കെ​ങ്കേ​മ​മാ​ക്കാ​നാ​ണ് വാ​ര്‍​ഡ് മെം​ബ​ര്‍ പി.​വൈ. നി​സാ​റി​ന്‍റെ തീ​രു​മാ​നം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി ഓ​ണ്‍​ലൈ​നി​ലെ​ത്തി ഗ്രാ​മ​സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ളു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ സം​വ​ദി​ക്കാ​ന്‍ മ​ന്ത്രി ത​യാ​റാ​ണെ​ന്ന​റി​യു​ന്നു. […]

കാഞ്ഞിരപ്പള്ളി രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ യുവജങ്ങളുടെ ആഘോഷമായി ..

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഭാ​​വി​​യി​​ലേ​​ക്കു​​ള്ള വ​​ള​​ർ​​ച്ച​​യ്ക്കു യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ മൂ​​ല​​ധ​​നം ആ​​ത്മീ​​യ സ​​ന്പ​​ത്താ​​ണെ​​ന്നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ. കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​ൻ ഒ​​റ്റ​​ക്കെ​​ട്ടാ​​യി ഒ​​രു കു​​ടും​​ബ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും മാ​​ർ അ​​റ​​യ്ക്ക​​ൽ പ​​റ​​ഞ്ഞു. സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി യാ​​മ​​പ്രാ​​ർ​​ഥ​​ന​​യ്ക്കു രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ നേ​​തൃ​​ത്വം ന​​ൽ​​കി. രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​ ​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ സ്വാ​​ഗ​​തം ആ​​ശം​​സി​​ച്ചു. തു​​ട​​ർ​​ന്ന് ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ […]

എരുമേലിയിൽ കെട്ടിടത്തിന് സ്ഥലം നൽകിയില്ലെങ്കിൽ നാടു വിടുമെന്ന് ” ട്രഷറി”.

എരുമേലി : വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എരുമലിയിലെ സബ് ട്രഷറിക്ക് കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തി ഏറ്റെടുത്ത് ഗ്രാമ പഞ്ചായത്ത് വിട്ടു നൽകിയില്ലെങ്കിൽ താമസിയാതെ പ്രവർത്തനം നിർത്തുമെന്ന് ധനകാര്യ വകുപ്പ്. കെട്ടിടത്തിന് സ്ഥലം പഞ്ചായത്ത് നൽകണമെന്ന വ്യവസ്ഥയിലാണ് 2012 ൽ എരുമേലിയിൽ സബ് ട്രഷറി അനുവദിച്ചത്. പഞ്ചായത്ത് ഭരണം അന്ന് യുഡിഎഫി നായിരുന്നു. ഭരണസമിതി ഇടപെട്ട് പഞ്ചായത്ത് ഓഫിസിനടുത്തുളള സർവീസ് സഹകരണ ബാങ്കിൻറ്റെ കെട്ടിടത്തിലെ മുറി വാടകക്ക് വിട്ടു നൽകി. ഇതോടെയാണ് ഉത്ഘാടനം നടത്തി പ്രവർത്തനമാരംഭിച്ചത്. എന്നാൽ […]

ജെസ്‌നയെ പറ്റി വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പോ​ലീ​സ് രണ്ടുലക്ഷം രൂപ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു

എരുമേലി : മുക്കൂട്ടുതറയില്‍നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വിവരം തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണം. ഫോണ്‍: 9497990035 പത്തനംതിട്ടയില്‍ നിന്ന് ജസ്‌നയെ കാണാതായിട്ട് അമ്പതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. .കഴിഞ്ഞ മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസി(20)നെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് […]

ജെസ്നയുടെ വീട്ടുകാർക്കു സാന്ത്വനമേകി വിദേശവനിതയുടെ സഹോദരി

മുക്കൂട്ടുതറ : കാഞ്ഞിരപ്പള്ളി കോളജ് വിദ്യാർഥിനി കൊല്ലമുള സന്തോഷ്കവല കുന്നത്തു വീട്ടിൽ കാണാതായ ജെസ്നയുടെ വീട്ടുകാർക്കു സാന്ത്വനമേകി കൊല്ലപ്പെട്ട വിദേശ യുവതിയുടെ സഹോദരി ഇലീസ് വീണ്ടുമെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് അവർ ജെസ്നയുടെ വീട്ടിലെത്തിയത്. ജെസ്നയുടെ സഹോദരി ജെസി, പിതാവ് ജയിംസ് ജോസഫ് എന്നിവരുമായി അവർ ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചു. കേസ് അന്വേഷണത്തെ സംബന്ധിച്ചും തിരക്കി. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നു ജെസി ഇലീസിനെ അറിയിച്ചു. ജെസ്നയെ വേഗം കണ്ടെത്താൻ കഴിയട്ടെയെന്ന് അറിയിച്ചാണ് ഇലീസ് മടങ്ങിയത്.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ദി​നാ​ഘോ​ഷം നാ​ളെ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷം കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജി​​ൽ നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​ര​​ജി​​സ്ട്രേ​​ഷ​​ൻ. യാ​​മ​​പ്രാ​​ർ​​ഥ​​ന​​യ്ക്ക് സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും. വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കും. രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ത​​ല​​ശേ​​രി സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​ബ്ലാ​​നി ക്രൈ​​സ്ത​​വ സാ​​ക്ഷ്യ​​വും ജീ​​വി​​ത​​വും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. യു​​വ​​ജ​​ന​​കേ​​ന്ദ്രീ​​കൃ​​ത രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷ​​ത്തി​​ൽ ഇ​​ട​​വ​​ക പ്ര​​തി​​നി​​ധി​​ക​​ളാ​​യി 300 യു​​വ​​ജ​​ന​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കും. മാ​​ർ ജോ​​സ​​ഫ് പാം​​ബ്ലാ​​നി യു​​വ​​ജ​​ന​​ങ്ങ​​ളു​​മാ​​യി […]

മണിമല സെന്‍റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്കൂളിന് നൂറു ശതമാനം വിജയം

മണിമല : പ്ളസ് ടു പരീക്ഷയില്‍ മണിമല സെന്‍റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്കൂളിന് നൂറു ശതമാനം വിജയം .77 പേര്‍ പരീക്ഷയെഴുതിയതില്‍ ആറുപേര്‍ക്ക് ഫുള്‍ എ പ്ളസ്്ലഭിച്ചു . മൂന്നുപേര്‍ക്ക് 5 എ പ്ളസു വീതവും ലഭിച്ചു . സയന്‍സിന് 27 പേരും കൊമേഴ്സിന് 50 പേരുമാണ് പരീക്ഷയെഴുതിയത്. കറിക്കാട്ടൂര്‍ സി.സി.എം ഹയര്‍സെക്കണ്ടറി സ്കൂളില്‍ അഞ്ചുപേര്‍ക്ക് ഫുള്‍ എ പ്ളസ് ലഭിച്ചു . 95 ശതമാനം ആണ് വിജയം

ആറ്റുതീരം ഇടിഞ്ഞു നശിച്ചു

മണിമല ചെക്ക് ഡാം നിര്‍മ്മാണത്തിന്‍െറ അശാസ്ത്രീയത മൂലം ആറ്റുതീരം ഇടിഞ്ഞു നശിച്ചു . മണിമലയാറിനു കുറുകേ മാരൂര്‍ കടവില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള സ്ഥലം ആണ് ആറ്റിലേയ്ക്ക് ഇടിഞ്ഞു വീണത് . മണിമല മേജര്‍ കുടിവെള്ളപദ്ധതിയുടെ കിണറ്റിലേയ്ക്കു വെള്ളം ലഭിക്കുന്നതിനു വേണ്ടിയാണ് ചെക്ക് ഡാം ഇവിടെ നിര്‍മ്മിക്കുകുന്നത്. രണ്ടു മീറ്റര്‍ പൊക്കത്തിലും 75 മീറ്റര്‍ നീളത്തിലും രണ്ടേമുക്കാല്‍ കോടി രൂപ ചിലവിലാാണ് നിര്‍മ്മാണം . തിട്ടല്‍ ഭാഗത്തു കുറച്ചുഭാഗത്തുമാത്രമാണ് സൈഡ് കെട്ടിയത് . ഇതാണ് തിട്ടല്‍ […]

എരുമേലിയിൽ ഫയർ ഫോഴ്സിനും എക്സൈസിനും സ്ഥലം നിർണയിച്ചു : ഒപ്പം ടൗൺ ഹാളും.

എരുമേലി : പുറമ്പോക്ക് തർക്കം കോടതികൾ കയറിയതിനൊടുവിൽ അനുരജ്ഞനമായപ്പോൾ ഉയരാൻ പോകുന്നത് വികസന സമുച്ചയങ്ങൾ. എരുമേലിയിൽ ഓരുങ്കൽകടവിൽ മണിമലയാറിൻറ്റെ തീരത്തെ 53 സെൻറ്റ് സ്ഥലമാണ് പഞ്ചായത്തിന് ലഭ്യമായത്. ഏഴിന് ചൊവ്വാഴ്ച ഈ സ്ഥലം അളന്ന് നിർണയിച്ച് അതിരുകല്ലുകളിട്ടു. ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസ്, എക്സൈസ് റേഞ്ച് ഓഫിസ്, ടൗൺ ഹാൾ, ശബരിമല തീർത്ഥാടകർക്ക് ശൗചാലയ സമുച്ചയം എന്നിവയാണ് ഈ സ്ഥലത്ത് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ്‌ ടി എസ് കൃഷ്ണകുമാർ, സെക്രട്ടറി പി എ നൗഷാദ്, വികസന കാര്യ […]

അഭിജിത്തിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടു

മുണ്ടക്കയം- പഴനിയിൽ ഉണ്ടായ വാഹനപകടത്തിൽ ഗുരുതരവസ്ഥയിൽ മധുര സർക്കാർ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന അഭിജിത്തിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അബോധാവസ്ഥയിൽ ആണെങ്കിലും കൈകാലുകൾ ചലിപ്പിക്കുന്നു. തലയ്ക്കേറ്റ പരിക്ക് മൂലം രക്തം കട്ടപിച്ചതാണ് ആരോഗ്യനില ഗുരുതരമാകുവാൻ കാരണം. ആദിത്യൻ്റെ മാതാവ് മായയുടെ കുടുബാംഗങ്ങൾ ഇപ്പോൾ ആശുപത്രിൽ ഉണ്ട്. ജിനുവും അമ്മ മായയും ഇന്ന് ആശുപത്രിയിലേക്ക് പോകും. അപകടത്തിൽ ആദിത്യൻ്റെ വല്യച്ചൻ ശശി ഭാര്യ വിജയമ്മ സഹോദരൻ അഭിജിത്ത് എന്നിവർ മരണമടഞ്ഞിരുന്നു.

NCP ബ്ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ യോഗം .

കാഞ്ഞിരപ്പള്ളി : കർഷകരുടെ നടുവൊടിക്കുന്ന റബ്ബർ വിലയിടിവിനെതിരെയും കേന്ദ്ര സർക്കാരിന്റെ തെറ്റായ റബ്ബർ നയത്തിനെതിരെയും NCP ബ്ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന്(വെള്ളി)രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ യോഗം ചേരും . ബ്ളോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉത്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് റ്റി വി ബേബി,പി എസ് നായർ,പി എ താഹ,ബീന ജോബി,പി എം ഇബ്രാഹിം,കെ ആർ ഷൈജു,കെ പി നസീർ,പ്രെവീണ് ജി […]

അപകടമരണത്തിൽ പെട്ട ഏഴ് പേർക്കും കോരുത്തോട് ഗ്രാമം ഒന്നിച്ച് വിട ചൊല്ലി

മുണ്ടക്കയം .പളനിയിൽ അപകടത്തിൽ മരിച്ച ബന്ധുക്കളായ ഏഴ് പേർക്കും കോരുത്തോട് ഗ്രാമം ഒന്നിച്ച് വിട ചൊല്ലി.പളനി ക്ഷേത്ര ദർശനത്തിന് പോയ കോരുത്തോട് സ്വദേശികൾ സഞ്ചരിച്ച മാരുതി ഓംനി വാൻ പളനിക്കു പതിനഞ്ചുകാലേ മീറ്റർ മാത്രം ശേഷിക്കെ ലോറിയിൽ ഇടിച്ചാണ് ബന്ധുക്കളായ പാറയിൽ പി ശശി ( 62 ) ഭാര്യ വിജയമ്മ (61) ശശിയുടെ സഹോദരി ലേഖ (48) ഭർത്താവ് തുണ്ടത്തിൽ സുരേഷ് (54) മകൻ മനുമോൻ സുരേഷ് (27) ശശിയുടെ മകൻ ജിനുവിന്റെ മൂത്ത സഹോദരൻ […]

ബസ് തനിയെ ഉരുണ്ടു നീങ്ങി വൈദ്യുത പോസ്റ്റ് തകര്‍ത്തു

എരുമേലി∙ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസ് തനിയെ ഉരുണ്ടു നീങ്ങി തിരക്കേറിയ പാതയിലൂടെ കുറുകെ കടന്നു വൈദ്യുത പോസ്റ്റ് തകർത്തു. ഇന്നലെ വൈകിട്ട് എരുമേലി കെഎസ്ആർടിസി ഡിപ്പോയിലാണു സംഭവം. ബസ് തനിയെ നീങ്ങുകയായിരുന്നു. തിരക്കേറിയ പാതയിൽ അപകടം സൃഷ്ടിക്കാതെ ബസ് റോഡിനു കുറുകെ പോയി പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.

പൊന്തൻപുഴ: ബിജെപിയുടെ രാപകൽ സമരം ഇന്നു മുതൽ

എരുമേലി : പൊന്തൻപുഴ വനഭൂമി സ്വകാര്യ വ്യക്തികൾക്കു നൽകുന്നതിന് എതിരെ ബിജെപിയുടെ രാപകൽ സമരം ഇന്നു പത്തിനു പൊന്തൻപുഴയിൽ തുടങ്ങും. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രിയും പ്രതിപക്ഷ നേതാവും സ്ഥലം സന്ദർശിച്ചെങ്കിലും ഒരു നടപടിക്കും നീക്കമില്ലെന്നു ജില്ലാ പ്രസിഡന്റ് എൻ.ഹരി പറഞ്ഞു. സിപിഐ നേതാവ് കാനം രാജേന്ദ്രൻ ഇക്കാര്യത്തിൽ മൗനവ്രതത്തിലാണ്. പൊന്തൻപുഴ വനഭൂമിയുടെ കാര്യത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് നടക്കുന്നത്. കയ്യേറ്റങ്ങൾക്കും അഴിമതിക്കും ഒരേ നിലപാട് സ്വീകരിക്കുന്ന ഇരുമുന്നണികളും ചെങ്ങന്നൂരിൽ മറുപടിപറയേണ്ടി […]

കൂവക്കാവ് ഗവ. സ്കൂൾ വളപ്പിലെ അക്കേഷ്യ മരം കടപുഴകി വീണു

എരുമേലി∙ മരങ്ങൾ മുറിച്ചു മാറ്റാൻ സാമൂഹിക വനവൽക്കരണ വിഭാഗം മടിക്കുന്നതിനിടെ കൂവക്കാവ് ഗവ. സ്കൂൾ വളപ്പിലെ അക്കേഷ്യ മരം കടപുഴകി വീണു. പഠനസമയമല്ലാത്തതിനാൽ ദുരന്തം ഒഴിവായി. സ്കൂൾ വളപ്പിലേക്ക് മരങ്ങൾ വീഴുന്നത് ഇതു മൂന്നാം തവണ. സാമൂഹിക വനവൽക്കരണ വിഭാഗം കാൽനൂറ്റാണ്ട് മുൻപ് സ്കൂൾ വളപ്പിൽ നട്ട മരങ്ങളാണ് ഇപ്പോൾ ജീവനക്കാർക്കും വഴിയാത്രക്കാർക്കും ഭീഷണിയായത്. 18 മരങ്ങൾ മുറിച്ചു നീക്കാൻ വനംവകുപ്പ് അനുമതി നൽകിയതാണ്. 100 ലധികം അക്കേഷ്യ മരങ്ങളാണ് സ്കൂൾ വളപ്പിൽ. മുൻപ് രണ്ട് തവണ […]

സങ്കടക്കടലിൽ കോരുത്തോട്

മുണ്ടക്കയം ∙ അപ്രതീക്ഷിതമായ ദുരന്തത്തിന്റെ നടുക്കത്തിൽനിന്നു കരകയറാൻ വിഷമിക്കുകയാണു കോരുത്തോട് ഗ്രാമം. മരിച്ച ഓരോരുത്തരും നാടിന് എത്ര പ്രിയപ്പെട്ടവരായിരുന്നു എന്നതിനു തെളിവായി അപകടവിവരം അറിഞ്ഞതു മുതലുള്ള നാട്ടുകാരുടെ പ്രവർത്തനങ്ങൾ. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനും എത്തിയ ജനക്കൂട്ടം സ്വന്തം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതുപോലെയുള്ള വേദനയിൽ വിങ്ങിക്കരഞ്ഞു. എസ്എൻഡിപി ശാഖാ പ്രതിനിധികൾ, കോരുത്തോട് സികെഎം സ്കൂൾ അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവരുൾപ്പെടെ ‌നാടു മുഴുവൻ മൂന്നു കുടുംബങ്ങളുടെ വേദന സ്വന്തമായെടുത്തു. കടകൾ അടച്ചു വ്യാപാരികളും ദുഃഖാചരണത്തിൽ പങ്കെടുത്തു. സംസ്കാരച്ചടങ്ങുകൾക്കും പൊതുദർശനത്തിനും എത്തിയവർക്കു […]

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ൽ മി​ക​ച്ച വി​ജ​യം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മേ​ഖ​ല​യി​ൽ മി​ക​ച്ച വി​ജ​യം. കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എ​മ്മും മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എ​മ്മി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 96 വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ഞ്ചു​പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. മ​ണി​മ​ല സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 77 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. സ​യ​ന്‍​സി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍​ക്കും കൊ​മേ​ഴ്‌​സി​ല്‍ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സും നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചു വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളെ​യും […]

സ്മാര്‍ട്ട് ക്ലാസ് റൂം ഉപകരണങ്ങളും കമ്പ്യൂട്ടറും മെയ് 11ന് വിതരണം നടത്തും

കാഞ്ഞിരപ്പള്ളി : നിയോജകമണ്ഡലത്തിലെ വിവിധ സ്്കൂളുകള്‍ക്കായുള്ള സ്മാര്‍ട്ട് ക്ലാസ് റൂം ഉപകരണങ്ങളും കമ്പ്യൂട്ടറും മെയ് 11ന് വിതരണം നടത്തും എം.എല്‍.എ. ഫണ്ടില്‍ നിന്നും 33 ലക്ഷം രൂപ ചെലവഴിച്ച് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എല്‍.പി., യു.പി, എച്ച് എസ് വിഭാഗം സ്‌കൂളുകളിലേക്കുള്ള കമ്പ്യൂട്ടറും സ്മാര്‍ട്ട് ക്ലാസ് റൂം ഉപകരണങ്ങളും 2018 മെയ് 11ന് രാവിലെ 11 മണിക്ക് വിതരണം ചെയ്യുമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ. അറിയിച്ചു. പൊന്‍കുന്നം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ […]

മെഡിക്കൽ ക്യാംപും നിയമ ബോധവൽക്കരണ ക്ലാസും 11ന്

കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്ത്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം പിഎൻപിഎം മെഡിക്കൽ മിഷൻ ആശുപത്രി, വിഴിക്കിത്തോട് ഗവ. ആയുർവേദ ആശുപത്രി, കാഞ്ഞിരപ്പള്ളി ഗവ. ഹോമിയോ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപും നിയമബോധവൽക്കരണ ക്ലാസും 11ന് മൈക്കാ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടത്തും. രാവിലെ ഒൻപതിന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപഴ്സനുമായ റോഷൻ തോമസ് ഉദ്ഘാടനം […]

അപകടം കൂടെ

ഇളങ്ങുളം∙ പൊൻകുന്നം–പാലാ റോഡിൽ രണ്ടാം മൈലിൽ കാറുകൾ കൂട്ടിയിടിച്ച സ്ഥലത്തു വീണ്ടും അപകടം. അപകടത്തിൽ പെട്ടവരുടെ സുഹൃത്തുക്കൾ സ്‌കൂട്ടറിൽ അവിടെയെത്തിയപ്പോഴാണു നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നുപേർക്കു പരുക്കേറ്റത്. പൊൻകുന്നം തോണിപ്പാറ ഫാത്തിമ മൻസിലിൽ ഫൈസൽ, കിഴക്കേതിൽ വിപിൻ എന്നിവർക്കാണു സ്‌കൂട്ടറിൽ നിന്നു തെറിച്ചുവീണു പരുക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവരിൽ ഒരാൾ ഈ സമയം റോഡരികിൽ നിന്നിരുന്നു. ഇയാളെ തട്ടിവീഴ്ത്തിയാണു സ്‌കൂട്ടർ മറിഞ്ഞത്. ഇയാൾക്കും പരുക്കേറ്റു. കൂട്ടിയിടിച്ച കാറുകൾ രാത്രി 8.30നു സ്ഥലത്തു നിന്നു […]

രാത്രിയിൽ മഴയത്ത് വിദ്യാർഥിനിയെ വഴിയിൽ ഇറക്കിവിട്ട് കെഎസ്ആർടിസി

എരുമേലി ∙ കോളജ് വിദ്യാർഥിനിയെ രാത്രിയിൽ മഴയത്ത് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് കെഎസ്ആർടിസി ബസിൽനിന്ന് ഇറക്കിവിട്ടു. സ്റ്റോപ്പിൽ കാത്തുനിന്ന പിതാവ് മകളെ കാണാതെ പരിഭ്രമിച്ചു. പിന്നീടു ഫോണിൽ വിളിച്ച് ഇറങ്ങിയ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടു പോയി. മുക്കൂട്ടുതറ സ്വദേശിനി അലൻ അന്ന ജോർജിനാണ് ദുരനുഭവം. ബെംഗളൂരുവിൽ പഠിക്കുന്ന അലൻ എറണാകുളത്തുനിന്നാണ് എരുമേലിക്ക് ബസ് കയറിയത്. മകൾ വരുന്നതറിഞ്ഞു പിതാവ് കെ.സി. ജോർജ്കുട്ടി എരുമേലി പേട്ടക്കവലയിലെ സ്റ്റോപ്പിൽ വണ്ടിയുമായി കാത്തുനിന്നു. സിപിഎം മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറിയാണ് ജോർജുകുട്ടി. കാഞ്ഞിരപ്പള്ളി റോഡിലൂടെ വന്ന […]

ധനസഹായം അനുവദിച്ചു

കാഞ്ഞിരപ്പള്ളി ∙ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യോപാധികളുടെ ഉൽപാദന വർധന ലക്ഷ്യമിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ആയുസ്സിനും ആരോഗ്യത്തിനും ജൈവകൃഷി’, ‘ജൈവകൃഷി – ഇക്കോ ഷോപ്പുകൾ’ എന്നീ പദ്ധതികൾ പ്രകാരം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ 11 കർഷക ഗ്രൂപ്പുകൾക്കായി 4.25 ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്തിൽ കൂരാലിയിൽ പ്രവർത്തിക്കുന്ന ഫെയ്‌സ് ഇക്കോ ഷോപ്പ്, കാഞ്ഞിരപ്പള്ളി സ്വാശ്രയ കർഷക […]

കാടു വളർന്നു ദേശീയപാത 183

പൊൻകുന്നം∙ കാടു വളർന്നു കയറിയത് അധികൃതർ അറിഞ്ഞില്ലെങ്കിലും ദേശീയപാത 183 വഴികടന്നു പോകുന്നവർക്കറിയാം. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സൂചനാ ബോർഡുകളെല്ലാം കാടു വളർന്നു മൂടിയിരിക്കുകയാണ്. കൊടും വളവുകളും കുത്തിറക്കത്തിനൊപ്പം വീതിക്കുറവും കൂടിയുള്ള റോഡിൽ സൂചനാ ബോർഡുകൾ കാടുകയറി മറഞ്ഞതോടെ പുതുതായി എത്തുന്നവർക്ക് റോഡിന്റെ ഗതിയറിയാതെ വരുന്നത് അപകടങ്ങൾക്കിടയാക്കുന്നു. വേനൽമഴ ശക്തമായതോടെ റോഡിന്റെ വശങ്ങളിലെ റബർ തോട്ടങ്ങളിൽ നിന്നുള്ള പയർവള്ളികളാണ് റോഡിലേക്കു വളർന്നിരിക്കുന്നത്. കൊടും വളവുകളിൽ വളർന്നു നിൽക്കുന്ന കാടുകൾ എതിരെ വരുന്ന വാഹനങ്ങളെ മറയ്ക്കുന്നതായി ഡ്രൈവർമാർ പറയുന്നു. റോഡിന്റെ […]

റബർ വിലയിടിവും മഴയും ; സ്കൂൾ വിപണിയിൽ ആശങ്ക

കാഞ്ഞിരപ്പള്ളി ∙ റബർ വിലയിടിവിനു പുറമെ മഴ കൂടിയെത്തി ടാപ്പിങ് നിലച്ചത് സ്കൂൾ വിപണികൾക്ക് ആശങ്ക സൃഷ്ടിക്കുന്നു. കർഷക കുടുംബങ്ങൾ ഏറെയുള്ള മേഖലയിൽ റബർ ഉൽപാദനത്തിൽ വൻ കുറവാണ് ആഴ്ചകളായി ഉണ്ടായിരിക്കുന്നത്. വേനൽ മഴ പല ദിവസവും അനുഭവപ്പെടുന്നതിനാൽ കൃത്യമായി ടാപ്പിങ് നടക്കുന്നില്ല. അടുത്ത ആഴ്ച മുതൽ സജീവമാകാൻ ഉദ്ദേശിക്കുന്ന സ്കൂൾ‌ വിപണികൾക്കു റബർ വിലയിടിവ് ദോഷകരമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മേഖലയിൽ ഭൂരിഭാഗം വിപണികളെയും റബർ വിലയിടിവ് നിലവിൽ ബാധിച്ചിട്ടുമുണ്ട്. വിലക്കുറവ് തുടരുന്നതിനാൽ റബർ മരങ്ങൾക്കു ഷെയ്ഡും, […]

ഹയർ സെക്കൻഡറി പ്രവേശനം: അപേക്ഷ നൽകാൻ തിരക്ക്

കാഞ്ഞിരപ്പള്ളി : ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 18 വരെയാണ് ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ ഏകജാലകം വഴി സ്വീകരിക്കുന്നത്. വിദ്യാർഥികളിലേറെയും അപേക്ഷ നൽകാൻ ആദ്യദിനം തന്നെ തിരക്കു കൂട്ടിയെത്തിയപ്പോൾ പലയിടത്തും വെബ്സൈറ്റ് ഹാങ്ങാകുന്നതു പോലെയുള്ള പ്രശ്നങ്ങളുമുണ്ടായി. അപേക്ഷകർക്കു സ്വന്തമായോ സ്കൂളിലെ കംപ്യൂട്ടർ ലാബ് സൗകര്യം ഉപയോഗപ്പെടുത്തിയോ ഇന്റർനെറ്റ് കഫേകൾ വഴിയോ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ നൽകിയതിനുശേഷം സ്കൂളുകളിൽ അതിന്റെ പ്രിന്റ് എടുത്തു നൽകുന്നതോടെയാണ് ഏകജാലകം വഴി നൽകുന്ന അപേക്ഷ പൂർണമാകുന്നത്. […]

കൃഷിയിട ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൃഷിവകുപ്പിന്റെ സമഗ്രപദ്ധതി

പൊൻകുന്നം∙ കുളം നിർമിക്കുവാൻ 75,000 രൂപ. പുനരുദ്ധാരണത്തിന് 15,000 രൂപ. ഇതോടൊപ്പം പമ്പ്സെറ്റിന് 15,000 രൂപയും. കൃഷിയിട ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിന് ധനസഹായപ്പെരുമഴയുമായി കൃഷിവകുപ്പിന്റെ സമഗ്രപദ്ധതി. ജില്ലയിൽ ജലസേചന കുളങ്ങളുടെ നിർമാണത്തിനായി 99 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കുളങ്ങളുടെ പുനരുദ്ധാരണത്തിനായി 10.35 ലക്ഷവും ജലസേചന പമ്പ്സെറ്റുകൾക്കായി 2.22 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയുമായി സഹകരിച്ച് സംസ്ഥാന കൃഷിവകുപ്പാണ് കൃഷിയിട ജലസേചന സൗകര്യങ്ങൾ ഒരുക്കുവാൻ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷനാണ് […]

കാറ്റിൽ വൻ നാശനഷ്ടം

എരുമേലി∙ കനത്ത കാറ്റിലും മഴയിലും കിഴക്കൻ മേഖലയിൽ നാശനഷ്ടം. മഹാത്മാ ഗാന്ധി സ്മാരക ഗവ.സ്കൂളിന്റെ വളപ്പിൽ നിന്ന കൂറ്റൻ ആഞ്ഞിലിമരം പിഴുതുവീണു. അധ്യയന കാലമല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. മുട്ടപ്പള്ളി നിയാസ് ഹസന്റെ വീടു പൂർണമായി തകർന്നു. വൈകുന്നേരം മഴയ്ക്കൊപ്പമാണു ശക്തമായ കാറ്റുവീശിയത്. അപകടകരമായി നിൽക്കുന്ന 100 ഇഞ്ചിനു മുകളിൽ വണ്ണവും 100 അടിയിലേറെ ഉയരവുമുള്ള ആഞ്ഞിലിയാണു കടപുഴകി വീണത്. മരം മുറിച്ചുമാറ്റണമെന്നു പരിസരവാസികളും വിവിധ സംഘടനകളും സ്കൂൾ അധികൃതരോട് ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. അയൽവാസി ഇലവുങ്കൽ അനിലിന്റെ […]

ബംഗളൂരുവിൽ കണ്ടത് ജെസ്നയെ തന്നെയോ‍? അന്വേഷണത്തിൽ പുരോഗതിയില്ല

പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള​യി​ൽ നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജെ​യിം​സി​നെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യ അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോലീസ് അന്വേഷണം തുടരുകയാണ്. പെ​രു​നാ​ട് സി​ഐ എം.​ഐ.ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബംഗളൂരുവിലും തി​രു​വ​ല്ല എ​സ്ഐ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൈസൂരുവിലും തിരച്ചിൽ തുടരുകയാണ്. ഷാഡോ പോലീസും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ജെസ്ന ബംഗളൂരുവിൽ എത്തിയതായി ഇതുവരെ ഒരു സൂചനയും കേരള പോലീസിന് ലഭിച്ചിട്ടില്ല. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ർ.ച​ന്ദ്ര​ശേ​ഖ​ര​നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ​തി​നി​ടെ ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ലെ ധ​ർ​മ​രാ​മി​ൽ ക​ണ്ട​താ​യ മൊ​ഴി​യു​ടെ […]

സ്‌​പോ​ര്‍​ട്‌​സ് സ്കൂ​ൾ: അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാ​ളെ

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കു​ന്ന സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ന്‍റെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ​ശ്രീ​ധ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഡോ. ​ എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ കു​ന്നും​ഭാ​ഗം സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ​ശി​ക​ലാ […]

ജ​സ്ന​യെ തേ​ടി ആ​ശ​ങ്ക​യൊ​ഴി​യാ​തെ അ​ന്വേ​ഷ​ണം തു​ട​രു​ന്നു

മു​ക്കൂ​ട്ടു​ത​റ: കാ​ണാ​താ​യ ജെ​സ്ന​യോ​ടു സാ​ദൃ​ശ്യ​മു​ള്ള യു​വ​തി​യെ​യും യു​വാ​വി​നെ​യും ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യി വാ​ർ​ത്ത അ​റി​ഞ്ഞ​തു മു​ത​ൽ അ​ത് സ​ത്യ​മാ​ക​ണ​മെ​ന്ന് ഉ​ള്ളു​രു​കി പ്രാ​ർ​ഥി​ക്കു​ന്നു പി​താ​വ് ജെ​യിം​സും ജ​സ്ന​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ജെ​യി​സും ജെ​ഫി​യും. എ​ന്നാ​ൽ മു​ൻ​വി​ധി​ക​ൾ​ക്ക​പ്പു​റ​ത്താ​ണ് കേ​ട്ട​റി​ഞ്ഞ വി​വ​ര​ങ്ങ​ൾ. മു​ക്കൂ​ട്ടു​ത​റ കു​ന്ന​ത്ത് ജെ​യിം​സി​ന്‍റെ മ​ക​ൾ ജെ​സ്ന മ​രി​യ​യെ കാ​ണാ​താ​യി 47 ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴാ​ണ് ബം​ഗ​ളൂ​രു​വി​ൽ ക​ണ്ടെ​ന്ന വി​വ​ര​മെ​ത്തി​യ​ത്. സി​സി ടി​വി കാ​മ​റാ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ജ​സ്ന ആ​ണെ​ന്ന് ഉ​റ​പ്പാ​ക്കി ഒ​പ്പ​മു​ള്ള​ള സു​ഹൃ​ത്തി​നെ​യും ക​ണ്ടെ​ത്താ​നു​ള​ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. അ​തേ​സ​മ​യം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ജെ​സ്ന​യു​ടേ​തെ​ന്ന […]

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലേ​ക്ക് ഇ​ന്ന് മാ​ർ​ച്ച്

എ​രു​മേ​ലി: ഹാ​രി​സ​ൺ ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലേ​ക്ക് ഇ​ന്ന് ഭൂ​സ​മ​ര മു​ന്ന​ണി​യു​ടെ മാ​ർ​ച്ച്. എ​സ്റ്റേ​റ്റ് ക​വാ​ട​ത്തി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം ഇ​ന്ന് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​ർ​ച്ച്. രാ​വി​ലെ 11 ന് ​മു​ക്ക​ട ക​വ​ല​യി​ൽ മാ​ർ​ച്ച് ആ​രം​ഭി​ക്കും. മു​ന്ന​ണി ചെ​യ​ർ​മാ​ൻ കെ​കെ​എ​സ് ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ദ​ളി​ത് ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ സം​സാ​രി​ക്കും.

സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കും

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടു​ന്ന​തു വ​രെ പ്ര​ഖ്യാ​പി​ച്ച സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മു​ന്പോ​ട്ടു​പോ​കു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി കെ. ​ബേ​ബി. ഇ​ന്ന് രാ​വി​ലെ 10.30 ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സി​വി​ൽ സ്‌​റ്റേ​ഷ​ന് മു​ന്പി​ൽ ന​ട​ത്തു​ന്ന […]

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​യി​ൽ 83.75 ശ​ത​മാ​നം വി​ജ​യം.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം വ​ര്‍​ഷ പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 83.75 ശ​ത​മാ​നം വി​ജ​യം. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ൽ 3,09,065 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 14,735 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നു എ ​പ്ല​സ് നേ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 1935 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് എ ​പ്ല​സ് നേ​ടി​യ​ത്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റിയിൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് (86.75 ശ​ത​മാ​നം). എ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം പ​ത്ത​നം​തി​ട്ട​യി​ല്‍ -77.16 ശ​ത​മാ​നം. 79 സ്‌​കൂ​ളു​ക​ള്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം […]

മുപ്പതു വർഷത്തെ കൂട്ടുവിട്ട് സജിനി പോയി; ബാബു തനിച്ചായി

മുണ്ടക്കയം ∙ മുപ്പതു വർഷത്തെ കൂട്ടുവിട്ട് ഭാര്യ സജിനി പെട്ടെന്നു പോയതോടെ കോരുത്തോട് നിരപ്പേൽ വീട്ടിൽ പി.ബി.ബാബു(63) തനിച്ചായി. ബാബുവിനെ ആശ്വസിപ്പിക്കാൻ പാടുപെടുകയാണു ബന്ധുക്കൾ. കഴിഞ്ഞ വർഷവും സജിനി പഴനി തീർഥയാത്ര നടത്തിയിരുന്നു. ഇരുപതിലേറെ വീടുകൾ‌ കയറി നേർച്ചയായി ഭിക്ഷ സ്വീകരിച്ചായിരുന്നു ഇത്തവണയും തീർഥാടനം. ഇങ്ങനെ വേണമെന്നായിരുന്നു സജിനിയുടെ വഴിപാടെന്നു ബാബു ഓർക്കുന്നു. പഴനിയിലേക്കു പോകുംവഴി തേനിയിൽനിന്നു സജിനി ബാബുവിനെ ഫോൺ ചെയ്തിരുന്നു. പിന്നീട് ഇന്നലെ പുലർച്ചെ ഒരു മണിയോടെ വന്നത് അപകടവിവരമാണ്. തൊഴിലുറപ്പു പദ്ധതി ജോലികളിലും […]

പാറയിൽ വീട്ടിൽനിന്നു യാത്രയായത് മൂന്നുപേർ

മുണ്ടക്കയം ∙ രണ്ടു മക്കൾ അപകടത്തിൽപ്പെട്ട വിവരം അമ്മയെ അറിയിക്കാൻ പറ്റാതെ നാടു മുഴുവൻ വിഷമിച്ച ദിനമായിരുന്നു ഇന്നലെ. കോരുത്തോട് പാറയിൽ വീട്ടിലെ മൂന്നുപേരാണ് അപകടത്തിൽ മരിച്ചത് – ശശിയും ഭാര്യ വിജയമ്മയും ചെറുമകൻ അഭിജിത്തും. അഭിജിത്തിന്റെ സഹോദരൻ ആദിത്യൻ പരുക്കുകളോടെ ആശുപത്രിയിലാണ്. ശശിയുടെ മകൻ ജിനുവിന്റെ മക്കളാണ് അഭിജിത്തും ആദിത്യനും. ഇവരുടെ അമ്മ മായ ഇന്നലെ മരണവിവരം അറിയാതിരിക്കാൻ നാട്ടുകാരും ബന്ധുക്കളും ആദ്യം മുതൽ ശ്രദ്ധിച്ചു. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ വഴിയിൽ തടഞ്ഞുനിർത്തി, വീട്ടിലേക്കു പോകരുതെന്ന് അഭ്യർഥിച്ചു. […]

തുണ്ടത്തിൽ വീടിനു നഷ്‌ടമായത് മൂന്നു പേരെ ;ഇനി ഈ വീട്ടിൽ ആരുമില്ല

മുണ്ടക്കയം ∙ തോടിന്റെ കരയിലാണ് തുണ്ടത്തിൽ വീട്. ഇവിടെ ഇന്നലെയെത്തിയവരിൽ കരയാത്തവരായി ആരുമില്ല. ഈ വീട്ടിലെ മൂന്നുപേരും മടങ്ങിയെത്തിയത് ജീവൻ അണഞ്ഞ വിളക്കുകളായാണ്. ഗൃഹനാഥൻ സുരേഷ്, ഭാര്യ ലേഖ, മകൻ മനു എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇനി ഈ വീട്ടിൽ താമസിക്കാൻ ആരുമില്ല. കുടുംബത്തിൽ ശേഷിക്കുന്നത് സുരേഷിന്റെ മകൾ മഞ്ജു മാത്രം. വിവാഹിതയായ മഞ്ജു തമിഴ്‌നാട്ടിലെ കുംഭകോണത്താണ് താമസം. രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചെത്തൂ എന്ന് അയൽക്കാരോട് പറയാനെത്തിയപ്പോൾ ലേഖ ഒരുകാര്യം കൂടി ചെയ്തു. വീട്ടിലെ ഭക്ഷണസാധനങ്ങൾ […]

ആംബുലൻസ് സൗജന്യമായി നൽകി തമിഴ്നാട് സർക്കാർ

മുണ്ടക്കയം ∙ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി 12 മണിയോടെയാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്. ശശി, വിജയമ്മ, അഭിജിത്ത്, സുരേഷ്, ലേഖ, മനു എന്നിവരുടെ മൃതദേഹങ്ങളുമായി ആറ് ആംബുലൻസുകൾ പഴനിയിൽ നിന്നും സജിനിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ളത് മധുരയിൽ നിന്നുമാണെത്തിയത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ എത്തിയിരുന്നു. ശശിയുടെ മകൻ ജിനുവും മനുവിന്റെ സുഹൃത്തുക്കളും കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം, എസ്എൻഡിപി പ്രവർത്തകർ തുടങ്ങിയവരാണ് അനുഗമിച്ചത്. മൃതദേഹങ്ങൾ രാത്രി പന്ത്രണ്ടു മണിയോടെ മുണ്ടക്കയം മെഡിക്കൽ […]

കോരുത്തോടിന് കറുത്ത ബുധന്‍

മുണ്ടക്കയം ∙ കറുത്ത കൊടികൾ കണ്ടാണു കോരുത്തോട് ടൗൺ ഇന്നലെ ഉണർന്നത്. വിവരം അറിഞ്ഞവർ അപകടത്തിൽപ്പെട്ടവരുടെ വീടുകളിലേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു. ചൊവ്വാഴ്‌ച അർധരാത്രി കോരുത്തോട് സ്വദേശി രഞ്ജിത്തിന്റെ ഫോണിലേക്കാണ് അപകടവിവരം അറിയിച്ചുള്ള ഫോൺ വിളിയെത്തിയത്. മരിച്ച തുണ്ടത്തിൽ വീട്ടിൽ മനുവിന്റെ കൂട്ടുകാരനാണു രഞ്ജിത്ത്. വൈകിട്ട് ആറോടെ രഞ്ജിത്ത് മനുവിനെ വിളിച്ചിരുന്നു. ശശിയും ഭാര്യ വിജയമ്മയും ചെറുമകൻ അഭിജിത്തും മരിച്ച കോരുത്തോട് പാറയിൽ വീട്ടിലെ അയൽവാസി മരണവിവരം അറിഞ്ഞപ്പോൾ. മനുവിന്റെ ഫോണിൽ അവസാനം വന്ന കോളും രഞ്ജിത്തിന്റേതായിരുന്നു. അപകടസ്ഥലത്തുനിന്നു കിട്ടിയ […]

മൃതദേഹങ്ങളെത്തിയത് രാത്രി 11 മണിയോടെ

മുണ്ടക്കയം ∙ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി 11 മണിയോടെയാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്. ശശി, വിജയമ്മ, അഭിജിത്ത്, സുരേഷ്, ലേഖ, മനു എന്നിവരുടെ മൃതദേഹങ്ങളുമായി ആറ് ആംബുലൻസുകൾ പഴനിയിൽ നിന്നും സജിനിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ളത് മധുരയിൽ നിന്നുമാണെത്തിയത്. പഴനി അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ചിരുന്ന പഴനി സർക്കാർ ആശുപത്രിയിൽ എത്തിയപ്പോൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ എത്തിയിരുന്നു. ശശിയുടെ മകൻ ജിനുവും മനുവിന്റെ സുഹൃത്തുക്കളും കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം, […]

കാണാതായ ജെസ്ന എവിടെ?; ബെംഗളൂരുവില്‍ നടത്തിയ തിരച്ചില്‍ വിഫലം

മുക്കൂട്ടുതറ : കൊല്ലമുളയില്‍നിന്നു കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാര്‍ഥിനി ജെസ്നയ്ക്കായി ബെംഗളൂരുവില്‍ നടത്തിയ തിരച്ചില്‍ ഫലം കണ്ടില്ല. വ്യാഴാഴ്ച വീണ്ടും തിരച്ചില്‍ നടത്തും. ബെംഗളരൂവിന് അടുത്തു ധര്‍മരാമിലെ ആശ്വാസഭവനില്‍ ജെസ്നയെ കണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നു. ആശ്വാസഭവന് അടുത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ജെസ്നയുടെ ചിത്രം ലഭിച്ചില്ല. ജെസ്നയെ കണ്ടതായി പറയുന്ന ആളെ പൊലീസ് രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു. ജെസ്നയെ കണ്ടുവെന്ന നിലപാടില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണ്. ജെസ്ന ചികില്‍സതേടിയെന്നു കരുതുന്ന ആശുപത്രിയിലെ വിഡിയോ ദൃശ്യങ്ങളും […]

മുണ്ടക്കയത്ത് നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്‌ഘാടനം പി സി ജോർജ് എം എൽ എ നിർവഹിച്ചു

മുണ്ടക്കയം .അദ്ധ്യാപക സഹകരണ സംഘത്തിന്റെ നേത്യത്വത്തിലുള്ള നീതി മെഡിക്കൽ സ്റ്റോറിന്റെ ഉത്ഘാടനം റ്റി ബി റോഡിലുള്ള സംഘം കെട്ടിടത്തിൽ പി സി ജോർജ് എം എൽ എ നിർവഹിച്ചു . ഗ്രാമ പഞ്ചയാത് പ്രസിഡണ്ട് .കെ എസ് രാജുവിന്റ അധ്യക്ഷതയിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ബിനോയി കുമാർ എം.സി കെ കുഞ്ഞു ബാവ ,ലിലാമ്മ കുഞ്ഞുമോൻ ,എസ് ജയശ്രീ ,കെ .എഫ് കുര്യൻ ,നസീമാ ഹാരീസ് ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആദ്യ വിൽപന ഡോ.’ എം […]

ജൈവ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ധനസഹായം

കാഞ്ഞിരപ്പള്ളി: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, പച്ചക്കറി ഉള്‍പ്പെടെ ഭക്ഷ്യോപാധികളുടെ ഉല്‍പ്പാദന വര്‍ധനവ് ലക്ഷ്യംവച്ചും കോട്ടയം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ആയുസ്സിനും ആരോഗ്യത്തിനും ജൈവകൃഷി, ജൈവകൃഷി – എക്കോ ഷോപ്പുകള്‍ എന്നീ പദ്ധതികള്‍ പ്രകാരം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ പതിനൊന്ന് കര്‍ഷക ഗ്രൂപ്പുകള്‍ക്കായി 4.25 ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്തില്‍ കൂരാലിയില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് എക്കോഷോപ്പ്, സ്വാശ്രയ കര്‍ഷക സമിതി […]

ദേവസ്യാ ജോസഫിന്റെ നിര്യാണത്തിൽ കോൺഗ്രസ്സ് അനുശോചനം രേഖപ്പെടുത്തി

കാഞ്ഞിരപ്പള്ളി : കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും, സാമൂഹിക പ്രവർത്തകനുമായ ദേവസ്യാ ജോസഫിന്റെ ആകസ്മിക നിര്യാണത്തിൽ കോൺഗ്രസ്സ് മണ്ഡലം നേതൃയോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും, കലാ, സാംസ്കാരിക മേഖലകൾക്കും നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ദേവസ്യാ ജോസഫ് എന്ന് യോഗം അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് ബേബി വട്ടയ്ക്കാടിന്റെ അധ്യക്ഷതയിൽ പി.എ ഷെമീർ, റോണി കെ. ബേബി, ടി.എസ് രാജൻ, പി. ജീരാജ്, സുനിൽ തേനംമാക്കൽ, ഒ.എം ഷാജി, ജി.സുനിൽ കുമാർ, രഞ്ജു തോമസ്, […]

ഫോക്കസ് പോയന്റ്

കാഞ്ഞിരപ്പള്ളി : പ്ലസ് വൺ ഏക ജാലക പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന ഹയർ സെക്കന്ററി ഡയറക്ടറേറ്റിന് കീഴിലുള്ള സഹായ കേന്ദ്രം ‘ഫോക്കസ് പോയന്റ്, ഉദ്‌ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് സ് എച്ച് എസ് എസിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു ഗ്രാമ പഞ്ചയാത് പ്രസിഡണ്ട് .ഷക്കീല നസീർ, സ്ക്കൂൾ മാനേജർ ഫാ.വർഗീസ് പരിന്തിരിക്കൽ, വാർഡ് മെംബർ ബിന ജോബി സെൻറ് ഡൊമിനിക് സ് Hടട പ്രിൻസിപ്പൽ […]

വെള്ളാവൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍െറ് തിരഞ്ഞെടുപ്പ് 17 ന്

മണിമല വെള്ളാവൂര്‍ പഞ്ചായത്തില്‍ പ്രസിഡന്‍െറ് തിരഞ്ഞെടുപ്പ് 17 ന് നടക്കും . ഷൈനി കുന്നിനി പ്രസിഡന്‍െറ് പദവി രാജി വച്ചതിനത്തുടര്‍ന്നാണ് വീണ്ടും തെരെഞ്ഞെടുപ്പ് . പ്രസിഡന്‍െറ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) അംഗം ഡയോണി ബൈജുവിനെ എല്‍ഡിഎഫ് പിന്തുണച്ചേേക്കും. രണ്ടര വര്‍ഷം മുന്‍പ് നടന്ന പ്രസിഡന്‍െറ് തെരഞ്ഞെടുപ്പില്‍ എല്‍ .ഡി .എഫിന് മാണി വിഭാഗം പിന്തുണ നല്‍കിയതോടെയാണ് ഭരണം നേടിയത് . 13 അംഗങ്ങളുള്ള വെള്ളാവൂരില്‍ എല്‍ഡിഎഫിന് അഞ്ച് അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഒരു സ്വതന്ത്ര അംഗം ഉള്‍പ്പെടെ […]

വാഹനാപകടത്തില്‍ മരിച്ച ചെളിക്കുഴി സ്വദേശി സുമീറിന്റെ കുടുംബത്തിനു നിര്‍മ്മിക്കുന്ന വീടിന്റെ തറകല്ലീടില്‍ ചടങ്ങ് നടന്നു

മുണ്ടക്കയം: വാഹനാപകടത്തില്‍ മരിച്ച ചെളിക്കുഴി സ്വദേശി സുമീറിന്റെ കുടുംബത്തിനു നിര്‍മ്മിക്കുന്ന വീടിന്റെ തറകല്ലീടില്‍ ചടങ്ങ് നടന്നു. അഞ്ചുമാസം മുമ്പ് ചെളിക്കുഴിയിൽ നടന്ന വാഹനാപകടത്തില്‍ മരിച്ച പുത്തന്‍പുരക്കല്‍ സുമീര്‍(27)ന്റെ കുടുംബത്തിന് സുമീര്‍ കുടുംബസഹായ സമിതി സ്വരൂപിച്ച തുക ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലീടിലാണ് നടന്നത്. മേഖലയിലെ റബ്ബര്‍ വ്യാപാരി ജോഷി മംഗലം ഇഷ്ടദാനമായി നല്‍കിയ ചോററി നിര്‍മ്മലാരം ജംഗ്ഷനിലെ ആറു സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മാണം നടത്തുന്നത്. തറക്കല്ലിടീല്‍ ചടങ്ങ് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു, പാറത്തോട് പഞ്ചായത്ത് […]

വൈദ്യുതാഘാതമേറ്റു മരിച്ചു.

കോരുത്തോട് : കോരുത്തോട് പള്ളിപ്പി മുണ്ടക്കയം ബ്ലോക്കില്‍ ജോസഫ് മകന്‍ റോബിന്‍ ജോസഫ് 48 വയസ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഇന്നലെ ഉച്ചക്ക് 1 മണിയോടെ കൊക്കോക്കാ പറിക്കുന്നതിനിടയില് കൈവിട്ട് ഇലക്ട്രിക്ക് കമ്പിയില് തട്ടിയാണ് അപകടം ഉണ്ടായത്. അടുത്ത് വാഹനങ്ങള്‍ ഒന്നും ഇല്ലാഞ്ഞതിനാല്‍ കോരുത്തോട് ഗ്രാമ പഞ്ചായത്തിലെ വാഹനത്തില്‍ നാട്ടുകാര്‍ 26 ആശുപത്രിയില്‍ എത്തിക്കുകയും, തുടര്‍ന്ന് കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല്. ഭാര്യ സിനി, മുത്ത മകന്‍ ബി.കോം വിദ്യാര്‍ത്ഥിയും, മകള്‍ സ്നേഹ ഈ വര്‍ഷം […]

ഹോ​ളി​മെ​യ്ജൈ ഫോ​റോ​ന​പ​ള്ളി​യു​ടെ ക​ല്ലി​ട്ട​തി​രു​നാ​ളും ഇ​ട​വ​ക​ദി​ന​വും

മ​ണി​മ​ല: ഹോ​ളി​മെ​യ്ജൈ ഫൊ​റോ​ന​പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളും പ​ള്ളി​യു​ടെ ക​ല്ലി​ട്ട തി​രു​നാ​ളും ഇ​ട​വ​ക​ദി​ന​വും സം​യു​ക്ത​മാ​യി 11, 12 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 12 ന് ​രാ​വി​ലെ 5.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.45 ന് ​കൊ​ടി​യേ​റ്റ്, തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് നെ​ല്ലി​ത്താ​നം കു​രി​ശ​ടി​യി​ൽ നി​ന്നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. തു​ട​ർ​ന്ന് ഇ​ട​വ​ക​ദി​ന​വും വി​വാ​ഹ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ​യും ആ​ദ​രി​ക്ക​ൽ. വി​കാ​രി ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗം ദീ​പി​ക […]

ജ​സ്റ്റി​സ് ഫോ​ർ ജ​സ്ന ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​സ്റ്റിസ് ഫോ​ർ ജ​സ്ന സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചു. ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ഡോ.​ആ​ൻ​സി ജോ​സ​ഫ്, പ്ര​ഫ.​ഫി​ലോ​മി​ന ജോ​സ​ഫ്, സാ​വി​യോ പാ​ന്പൂ​രി, ജോ​ജി നി​ര​പ്പേ​ൽ, ചാ​ക്കോ​ച്ച​ൻ വെ​ട്ടി​ത്താ​നം, നി​തി​ൻ ച​ക്കാ​ല​യ്ക്ക​ൽ, ബി​നോ വ​ർ​ഗീ​സ്, രാ​ഹു​ൽ ബി.​പി​ള്ള, ജ​സ്ന​യു​ടെ സ​ഹോ​ദ​ര​ൻ ജ​യ്സ് ജോ​ണ്‍, സ​ഹോ​ദ​രി ജെ​ഫി എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

Page 1 of 56123Next ›Last »