എസ്.എസ്.എല്‍.സി. പരീക്ഷ: പരീക്ഷാഭവനു പിഴച്ചു; ശിക്ഷ കുട്ടികള്‍ക്ക്
എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദേശങ്ങള്‍ പാലിച്ച കുട്ടികള്‍ക്കു മാര്‍ക്ക് കുറയാനും പാലിക്കാത്തവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കാനും സാധ്യതയേറി. നിരവധി കുട്ടികള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് നഷ്ടപ്പെടാനും അതുവഴി പ്ലസ് വണ്‍ പ്രവേശനത്തെപ്പോലും ബാധിക്കാനും ഇതിടയാക്കും. ഈ വര്‍ഷം മുതല്‍ പുതിയ രീതിയിലാണ് എസ്.എസ്.എല്‍.സി. ചോദ്യക്കടലാസ്. കഴിഞ്ഞ വര്‍ഷംവരെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണമായിരുന്നു. ഡി വിഭാഗത്തില്‍ മാത്രമാണ് ഓപ്ഷന് അനുവദിച്ചിരുന്നത്. രണ്ടു ചോദ്യങ്ങള്‍ വീതമുള്ള ഡി വിഭാഗത്തില്‍ […]
വൈദ്യുതിമുടക്കത്തിൽ വലഞ്ഞ് ഇളങ്ങുളം
ഇളങ്ങുളം ∙ അടിക്കടിയുള്ള വൈദ്യുതിമുടക്കത്തിൽ വലഞ്ഞ് ഇളങ്ങുളം നിവാസികൾ. പകൽ മാത്രമല്ല രാത്രിയിലും വൈദ്യുതിയില്ലെന്നു നാട്ടുകാർ. പരാതിക്കായി കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചാൽ ഫോൺ എടുക്കാൻപോലും അധികൃതർ തയാറാകുന്നില്ലെന്നും ഫോണെടുത്താൽ ദിവസങ്ങളായി പെയ്യുന്ന വേനൽമഴയെ പഴിപറഞ്ഞു ജീവനക്കാർ തടിയൂരുകയാണെന്നും പ്രദേശവാസികൾ. ശക്തമായൊരു മിന്നലോ കാറ്റോ വന്നാൽ പിന്നെ ഏറെനേരം വൈദ്യുതി കണികാണാൻപോലും കിട്ടില്ലെന്നു വ്യാപാരികൾ. ടൗണിലെ വൈദ്യുതി വിതരണം പുനസ്ഥാപിച്ച് ഏറെക്കഴിഞ്ഞാലും ഗ്രാമാന്തരങ്ങളിൽ വൈദ്യുതി എത്തില്ലെന്നു നാട്ടുകാർ. പൊള്ളുന്ന ചൂടിൽ ചുട്ടുപഴുത്ത ജനങ്ങൾക്ക് ഇരുട്ടടിയാകുകയാണു വൈദ്യുതിമുടക്കം. മേഖലയിൽ വൈദ്യുതി […]
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത: നിക്ഷേപകരുടെ യോഗം വിളിക്കും
പൊൻകുന്നം ∙ 610 കോടി രൂപ മുതൽ മുടക്കി പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള ഭാഗം നിർമിക്കുവാൻ നിക്ഷേപകരുടെ യോഗം (ഇൻവെസ്റ്റേഴ്സ് മീറ്റ്) വിളിക്കും. എൻജിനീയറിങ് പ്രൊക്യുർമെന്റ് കൺസ്ട്രക്ഷൻ (ഇപിസി) സംവിധാനത്തിൽ നിർമിക്കുന്ന ആദ്യ പദ്ധതിയായതിനാലാണ് യോഗം വിളിക്കുവാൻ കെഎസ്ടിപി ആലോചിക്കുന്നത്. പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചു ടെൻഡർ നടപടികളിൽ കൂടുതൽ പ്രാതിനിധ്യവും സുതാര്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മേയ് ആദ്യവാരം മീറ്റു വിളിക്കുവാനാണ് സാധ്യത. അതിന് ശേഷമാകും ടെൻഡർ […]
എസ്.എസ്.എല്‍.സി. : മൂല്യനിര്ണയരീതിമാറ്റം പാഴ്വാക്കായി; ദുരുപയോഗം വ്യാപകമാക്കി സ്കൂളുകള്‍
നിരന്തര മൂല്യനിര്ണയരീതിക്കു മാറ്റംവരുത്തുമെന്ന പ്രഖ്യാപനം പാഴ്വാക്കായതോടെ നേട്ടമുണ്ടാക്കിയതു നൂറു ശതമാനം വിജയമോഹവുമായി നടന്ന സ്കൂളുകള്‍. എസ്.എസ്.എല്‍.സിക്കു നൂറു ശതമാനം വിജയത്തിനായി സ്കൂളുകള്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതു നിരന്തര മൂല്യനിര്ണയത്തെയാണ്. വിദ്യാര്‍ഥിയെ സമ്പൂര്‍ണ വിലയിരുത്തലിനു വിധേയനാക്കി മാത്രമേ നിരന്തര മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് നല്‍കാവൂ എന്നാണു ചട്ടം. എന്നാല്‍, വിജയശതമാനം ഉയര്‍ത്താന്‍ വര്‍ഷങ്ങളായി നിരന്തര മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വാരിക്കോരിനല്കുകയാണ്. നിരന്തര മൂല്യനിര്‍ണയ രീതിയില്‍ വിദ്യാര്‍ഥിയുടെ പഠനശേഷി നിരന്തരം കൃത്യമായി വിലയിരുത്തി വേണം മാര്‍ക്ക് നല്കാന്. പ്രബന്ധങ്ങള്‍, പ്ര?ജക്ടുകള്‍, സെമിനാറുകള്‍, […]
റേഷൻ കടകളിൽ ഇ-പോസ് മെഷീൻ പ്രവർത്തനം ആരംഭിച്ചു
കോട്ടയം ജില്ലയിലെ റേഷൻ കടകളിൽ ഇ പോസ് മെഷീൻ പ്രവർത്തനം ആരംഭിച്ചു. ഒപ്പം റേഷൻ സാധനങ്ങൾക്ക് വിലയും വർധിച്ചു. ഇന്നലെ മുതൽ റേഷൻ സാധനങ്ങൾക്ക് ഒരു രൂപയുടെ വർധനയാണുണ്ടായത്. രണ്ടു രൂപയ്ക്ക് ലഭിച്ചിരുന്ന അരിക്ക് ഇനി മൂന്നു രൂപ നല്‍കണം. അതുപോലെ 15 രൂപയ്ക്ക് ലഭിച്ചിരുന്ന ആട്ടയ്ക്ക് 16 രൂപയും 8.90 രൂപയ്ക്ക് ലഭിച്ചിരുന്ന എപിഎൽ വിഭാഗത്തിന്റെ അരിക്ക് 9.90 രൂപയും നല്‍കണം. അധികം നല്കുന്ന ഒരു രൂപ റേഷൻ കടക്കാരുടെ വേതനമായി പരിഗണിക്കുമെന്നാണ് പറയുന്നത്. റേഷൻ […]
എന്തുകൊണ്ട് ഈ വർഷം വിഷു മേടം രണ്ടിന്?
വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കൊന്നമരങ്ങളൊക്കെ പൂത്തുലഞ്ഞ് നിൽക്കാൻ തുടങ്ങി. വിഷുപക്ഷിയുടെ നാദം ഇടയ്ക്കിടെ കേൾക്കാം. ചക്കയും മാങ്ങയും മറ്റ് അനേകം കാർഷിക വിഭവങ്ങളും ആഘോഷത്തിന് മാധുര്യം വർദ്ധിപ്പിക്കാൻ എന്നോണം തയാറായി നിൽക്കുന്നു. കടുത്ത ചൂടിനെ തണുപ്പിക്കാനായി പൊട്ടുവെള്ളരിയും തണ്ണിമത്തനും വിളഞ്ഞു കിടക്കുന്നു. മേടം ഒന്ന് ഏപ്രിൽ 14ന്; എന്തുകൊണ്ട് വിഷു 15ന്? ഇക്കൊല്ലം ഏപ്രിൽ 14നാണു മേടമാസപ്പിറവി. പക്ഷേ, വിഷു ഏപ്രിൽ 15നും. എന്തുകൊണ്ടിങ്ങനെ? ആകാശവീഥിയെ 12 ഭാഗങ്ങളാക്കിയതിൽ ഓരോ ഭാഗത്തെയാണു രാശി എന്നു പറയുന്നത്. സൂര്യൻ മീനം […]
പാമ്പു വിഷത്തിന് പ്രതിവിധി കോഴിമുട്ട: 19 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ വിജയം നേടി ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്
: പാമ്പു കടിയേറ്റവര്‍ക്ക് മരുന്ന് കോഴിമുട്ടയില്‍ നിന്ന്. മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് പാമ്പ് കടിക്ക് പ്രതിവിധി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചത്. നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവെച്ച ശേഷം അതുല്പാദിപ്പിക്കുന്ന ആന്റിബോഡി പാമ്പു വിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തി. തുടര്‍ഗവേഷണത്തില്‍ നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിന് വേണ്ടി പ്രത്യേക മരുന്നുകള്‍ കണ്ടെത്തുകയുമായിരുന്നു. മൃഗങ്ങളിലും എലികളിലും മരുന്ന് […]
അച്ചാറിട്ടു പള്ളി പണിതവർ
വിശ്വാസികൾ അച്ചാർ തയാറാക്കി വിറ്റു പണിത പള്ളി ഇന്ന് വെഞ്ചരിക്കുകയാണ്. ഏഴു മാസത്തെ അച്ചാർ കച്ചവടത്തിലൂടെ വരുമാനം അര കോടി രൂപ. ലാഭം 35 ലക്ഷം. പെരുവന്താനം അമലഗിരി സെന്റ് തോമസ് ഇടവകയിൽ അച്ചാർ കൂട്ടി പള്ളി പണിത സംഭവം നാട്ടിലും മറുനാട്ടിലും വാർത്തയായിരിക്കെ, വികാരി ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനു പറയാൻ ഒന്നു മാത്രം. അധ്വാനമാണ് ആരാധന. ഒരുമയുണ്ടെങ്കിൽ ഒരു കോടിയുടെ പള്ളിപണി തീർക്കാൻ ഏഴു മാസം ധാരാളം മതി. അതും നയാപൈസ കടമില്ലാതെ. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ […]
പണി തീരാത്ത ആശുപത്രി
എരുമേലി ∙ സർക്കാർ ആശുപത്രിക്കുവേണ്ടി ലോകബാങ്ക് പദ്ധതിയിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതായി സൂചന. മൂന്നു വർഷം മുൻപ് 80 ശതമാനം പണികളും പൂർത്തിയാക്കിയശേഷമാണു തുടർപണികൾ മുടങ്ങിയത്. കെട്ടിടത്തിന്റെ ബാക്കി പണികൾ ഇതോടെ അനിശ്ചിതത്വത്തിലായി. കിടത്തിച്ചികിൽസയ്ക്കു വേണ്ടിയാണ് അഞ്ചു വർഷം മുൻപു കെട്ടിടനിർമാണം ആരംഭിച്ചത്. ഇരുനിലക്കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ വാർഡുകളും വിഭാവനം ചെയ്തിരുന്നു. ബിഎസ്എൽഎല്ലിനായിരുന്നു കരാർ. എന്നാൽ, അസംസ്കൃത വസ്തുക്കളുടെ വിലവർധനയെ തുടർന്ന് ഉപകരാറുകാരൻ പണി ഉപേക്ഷിച്ചുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന […]
മുകളിലേക്ക് നോക്കി യാത്ര ചെയ്യേണ്ട റോഡ്
കാഞ്ഞിരപ്പള്ളി / കുന്നുംഭാഗം ∙ ഈ റോഡിലൂടെ നടക്കുമ്പോഴും വാഹനത്തിൽ പോകുമ്പോഴും ഒരു കണ്ണ് മുകളിലേക്കുകൂടി വേണമെന്നാണു പ്രദേശവാസികൾ പറയുന്നത്. കുന്നുംഭാഗത്തെ ഡൊമിനിക് തൊമ്മൻ റോഡിലാണ് ഉണക്കമരങ്ങൾ യാത്രക്കാർക്കു ഭീഷണിയായിരിക്കുന്നത്. ഇരുവശവും തണൽമരങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്ന റോഡിൽ അഞ്ചു മരങ്ങൾ കാലപ്പഴക്കത്താൽ ഉണങ്ങി ദ്രവിച്ച് തണൽവീഥിയിൽ അപകടക്കെണിയൊരുക്കി കാത്തിരിക്കുകയാണ്. ചെറിയ കാറ്റടിച്ചാൽപോലും ദ്രവിച്ച ശിഖരങ്ങൾ റോഡിൽ നിലംപതിക്കും. പലരും രക്ഷപ്പെടുന്നതു തലനാരിഴയ്ക്കാണെന്നു സ്കൂൾ കുട്ടികൾ പറയുന്നു. ഗവ. ഹൈസ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിൽ എത്തുന്ന […]
കുട്ടിക്കാനം കൊട്ടാരവും സർക്കാറിന് നഷ്ടപ്പെട്ടു
: തിരുവിതാംകൂർ രാജവംശത്തിെൻെറ ഉടമസ്ഥതയിലുണ്ടായിരുന്നതും സ്വാതന്ത്ര്യത്തിനുശേഷം സർക്കാറിന് ലഭിക്കേണ്ടതുമായ കുട്ടിക്കാനം കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിൽ. കൊട്ടാരം എങ്ങനെ സ്വകാര്യ വ്യക്തികളുടെ കൈവശമെത്തി എന്നത് സംബന്ധിച്ച് റവന്യൂവകുപ്പിൽ ആധികാരിക രേഖകളൊന്നുമില്ലതാനും. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്ന കലക്ടർ നടത്തിയ അന്വേഷണത്തിലും രേഖകൾ കണ്ടെത്താനായില്ല. വില്ലേജ് ഓഫിസിലെ അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) പ്രകാരം സർക്കാർ തരിശായി 38.6 ഹെക്ടറും സർക്കാർ പുറമ്പോക്കായി 34.50 ഹെക്ടറും ഇവിടെയുണ്ട്. ഇതു രണ്ടും ചേർത്ത് കൊട്ടാരം വക സ്ഥലം 73.10 ഹെക്ടറായിരുന്നു. എന്നാൽ, […]
അടുത്തമാസം മുതൽ കൈവിരൽ പതിച്ച് റേഷൻ വാങ്ങാം
കോട്ടയം: ജില്ലയിലെ 989 റേഷൻ വിതരണ കേന്ദ്രങ്ങളിൽ ഇ-പോസ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയാകും അടുത്ത മാസം മുതൽ റേഷൻ സാധനങ്ങളുടെ വിതരണം. ആധാറുമായി ബന്ധിപ്പിച്ച റേഷൻ കാർഡുടമകൾക്ക് വിരലടയാളം രേഖപ്പെടുത്തി സാധനങ്ങൾ വാങ്ങാം. ഓരോ മാസത്തെയും റേഷൻ സാധനങ്ങളുടെ ലഭ്യത കാർഡുടമയുടെ മൊബൈലിൽ എത്തും. സാധനങ്ങൾ എത്ര അളവിൽ വാങ്ങി എന്നതും മൊബൈലിൽ സന്ദേശമായി കിട്ടും. ഓരോ റേഷൻകടയിലും നിലവിലുള്ള വിതരണവും സ്റ്റോക്കും സിവിൽ സപ്ലൈസ് ഓഫീസുകളിൽ അറിയാനാകും. അതാത് മാസം കടയിലുള്ള സ്റ്റോക്കിൽ അധികം വേണ്ടതു മാത്രമെ […]
സ്കൂൾ അടയ്ക്കൽ; ആഘോഷം അതിരു വിടരുത്
കാഞ്ഞിരപ്പള്ളി : അധ്യയന വർഷാവസാന ആഘോഷങ്ങൾ പരിധി വിടാതിരിക്കാനും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാകാതിരിക്കാനും സ്കൂളുകളും പരിസരവും കേന്ദ്രീകരിച്ച് പോലീസ് രംഗത്തുണ്ടാകണമെന്ന് നിർദേശം. ഇന്നു 12.30ന് വിഎച്ച്എസ്ഇ വിദ്യാർഥികളുടെയും നാളെ 12.30ന് ഹയർ സെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികളുടെയും 4.30ന് എസ്എസ്എൽസി വിദ്യാർഥികളുടെയും പരീക്ഷ അവസാനിക്കുകയാണ്. ഈ ദിവസങ്ങളിൽ സ്കൂളുകളുടെ മുന്നിൽ അതതു സ്റ്റേഷൻ ഓഫിസർമാരുടെയും എസ്ഐമാരുടെയും നേതൃത്വത്തിൽ പിടിഎയുടെയും ജാഗ്രത സമിതിയുടെയും അധ്യാപകരുടെയും സഹകരണത്തോടെ മുൻകരുതലുകളുമായി കർശന നിരീക്ഷണത്തോടെ പൊലീസ് രംഗത്തുണ്ടാവും. സ്കൂളുകളുടെ പരിസരത്തെ കടകളിൽ കളർ പൗഡറുകൾ, […]
വരുന്നു, കൊതുകുപട
പൊൻകുന്നം∙ ഇടയ്ക്കിടെയുള്ള വേനൽ മഴയും കടുത്ത ചൂടും മൂലം മേഖലയിൽ കൊതുകുകളുടെ സാന്ദ്രത ഏറി. സന്ധ്യയാകുന്നതോടെ വീടുകളിൽ ഇരിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയിൽ വൈദ്യുതികൂടി പോകുന്നതോടെ ദുരിതം ഇരട്ടിയാകും. പകൽ സമയങ്ങളിൽ മിന്തു ശല്യവും രൂക്ഷമാണ്. കൊതുകുകളുടെ സാന്ദ്രതയ്ക്കൊപ്പം പനി ബാധിതരുടെ എണ്ണവും ഏറിവരികയാണ്. കൊതുകുശല്യം ഏറെയുള്ള മേഖലയിലാണു പനിബാധിതർ ഏറെയുമെന്നതു കൊതുകു നിവാരണം കാര്യക്ഷമമാക്കണമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ∙ റബർ തോട്ടങ്ങൾ ആവാസകേന്ദ്രങ്ങൾ വേനൽമഴ തുടങ്ങിയതോടെ റബർ തോട്ടങ്ങളാണു കൊതുകുകളുടെ പ്രധാന ആവാസമേഖല. റബർ പാൽ […]
വൃത്തിയിൽ വെള്ളം ചേർക്കരുത്
കൊച്ചിയിലെ ലെസി ഷോപ്പുകളിലും മൊത്തവിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലും പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. താഴെപ്പറയുന്ന കാര്യങ്ങളാണ് പരിശോധിക്കുക. ജ്യൂസ് കടകൾക്കും വഴിയോര വിൽപനശാലകൾക്കും റജിസ്ട്രേഷനും ലൈസൻസും ഉണ്ടോ ? ജ്യൂസും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ. കടകളിൽ വിൽക്കുന്ന സാധനങ്ങൾ എവിടെനിന്നു വാങ്ങി എന്നതിന്റെ രേഖകളും ബില്ലും. റജിസ്ട്രേഷൻ വേണം വേനലിൽ വഴിയോരത്തും മറ്റും തുടങ്ങുന്ന താൽക്കാലിക ശീതളപാനീയ കടകൾക്കു ഭക്ഷ്യസുരക്ഷാ വകുപ്പ് റജിസ്ട്രേഷൻ നിർബന്ധമാക്കി.വിൽപനശാലകൾ 20 വ്യവസ്ഥകൾ […]
അമ്മച്ചിക്കൊട്ടാരം
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുട്ടിക്കാനത്തിനു സമീപം കൊല്ലം തേനി ദേശീയപാതയോടു ( പഴയ കോട്ടയം കുമളി റോഡ് ) ചേർന്ന് തലഉയർത്തി നിൽക്കുന്ന ശില്പഭംഗി കൊണ്ടും പൗരാണികതയുടെ കുലീനതകൊണ്ടും ശ്രദ്ധേയമായ അമ്മച്ചിക്കൊട്ടാരം സ്വകാര്യവ്യക്തികളുടെ കൈവശം എത്തിയതിൽ വൻ ദുരൂഹത . ഇരുന്നൂറിൽ പരം വർഷങ്ങൾ പഴക്കമുള്ള കുട്ടിക്കാനം അമ്മച്ചി കൊട്ടാരം തിരുവിതാംകൂർ രാജ കുടുംബത്തിന്റെ വേനൽക്കാല വസതി ആയിരുന്നു . 1800 ന്റെ ആദ്യവർഷങ്ങളിൽ പണികഴിപ്പിച്ച കൊട്ടാരം പുതുക്കിപ്പണിതു മോഡി കൂട്ടിയത് തിരുവിതാംകൂറിന്റെ കിഴക്കൻ മലകളിൽ […]
ചൂടും വരൾച്ചയും: ചിക്കൻപോക്സ് പടരുന്നു
കോട്ടയം ∙ ചൂടും വരൾച്ചയും കൂടിയതോടെ ജില്ലയിൽ ചിക്കൻപോക്സ് വ്യാപകമാകുന്നു. ഈ ആഴ്ചയിൽ മാത്രം 49 പേർക്കാണു ചിക്കൻപോക്സ് സ്ഥിരീകരിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 479 പേർക്കാണു രോഗം റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഒൻപതു പേർക്കു രോഗം കണ്ടെത്തി. മുണ്ടക്കയം, തൃക്കൊടിത്താനം എന്നിവിടങ്ങളിൽ രണ്ടു പേർക്കു വീതവും തിരുവാർപ്പ്, കുറിച്ചി, ആർപ്പൂക്കര, കടപ്ലാമറ്റം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം കണ്ടെത്തിയത്. കഴിഞ്ഞ വർഷം 1600 പേർക്കു രോഗം കണ്ടെത്തിയിരുന്നു. കരുതിയിരിക്കാം, ചിക്കൻപോക്സിനെ […]
ജില്ലയിൽ ഓരോ ദിവസവും റോഡിൽ ഇറങ്ങുന്നത് 150 പുതിയ വാഹനങ്ങൾ
കോട്ടയം: കോട്ടയം ജില്ലയിൽ ശരാശരി ഓരോ ദിവസവും നിരത്തിലിറങ്ങുന്നത് 150 പുതിയ വാഹനങ്ങൾ. ഒൻപതിനായിരത്തോളം വാഹനങ്ങളാണ് ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്നത്. കോട്ടയം, വൈക്കം, ചങ്ങനാശേരി, പൊൻകുന്നം, പാലാ, ഉഴവൂർ ആർടി ഓഫീസുകളാണ് ജില്ലയിലുള്ളത്. പുതിയ വാഹനങ്ങളിൽ പകുതിയും ഇരുചക്രവാഹനങ്ങൾ. റോഡുകളുടെ വികസനത്തിൽ ഉണ്ടായതിന്റെ പതിൻമടങ്ങ് വർധനയാണു വാഹനങ്ങളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ കഴിഞ്ഞാൽ കാറുകളുടെ എണ്ണത്തിലാണ് വർധന. ഓട്ടോറിക്ഷകളാണ് മൂന്നാമത്. മാരുതി 800 ൽ തുടങ്ങിയ കാർ വിപ്ലവം വലിയ കാറുകളിലേക്ക് വഴിയമാറിയെന്നതാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലുണ്ടായ […]
ജലലാഭത്തിന് ഒരു അറേറ്റർ വിദ്യ
കോട്ടയം ∙ ചുവടൊന്നു മാറി ചവിട്ടിയപ്പോൾ തെള്ളകം മിറ്റേര ആശുപത്രി ഓരോ മിനിറ്റിലും ലാഭിക്കുന്നത് 2200 ലീറ്റർ ജലം; പ്രതിദിനം ഏതാണ്ട് 30,000 ലീറ്ററും. അറേറ്റർ എന്ന ഉപകരണം ടാപ്പുകളിൽ ഘടിപ്പിച്ച് ജലം സംരക്ഷിക്കുന്നതിനു പിന്നിലെ ബുദ്ധി ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തിലെ മെക്കാനിക്കൽ എൻജിനീയർ ഡെന്നീസ് ബി. കുര്യന്റേതാണ്. സാധാരണ നിലയിൽ ഒരു മിനിറ്റിൽ 12 മുതൽ 15 ലീറ്റർ വരെ വെള്ളമാണു ടാപ്പ് തുറക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്നതെന്ന തിരിച്ചറിവായിരുന്നു ഈ അളവ് എങ്ങനെ കുറയ്ക്കാം എന്ന […]
സിഡിഎം വഴി പണം അടയ്ക്കാനെത്തിയ ആളിൽനിന്നു പണം തട്ടി; ബിഹാർ സ്വദേശി പിടിയിൽ
ഏറ്റുമാനൂർ ∙ കാഷ് ഡിപ്പോസിറ്റ് മെഷീൻ വഴി പണം അടയ്ക്കാൻ എത്തിയ ഇടപാടുകാരനെ സഹായിക്കാൻ എത്തി 6,000 രൂപ തട്ടിയ ബിഹാർ സ്വദേശിയെ എസ്ഐ കെ.ആർ.പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. മദിരാപ്പൂർ സ്വദേശി രമേശ് മഹത് (23) ആണു പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. സിഡിഎം വഴി പണം ഡിപ്പോസിറ്റ് ചെയ്തശേഷം കിട്ടുന്നു സ്ലിപ് ഇടപാടുകാരനു നൽകും. മിനിറ്റുകൾക്കകം ഡിപ്പോസിറ്റ് കാൻസൽ ചെയ്യുന്നതോടെ ഡിപ്പോസിറ്റ് ചെയ്ത പണം എടിഎം കൗണ്ടറിലെന്നപോലെ തിരികെ എത്തും. ഇതറിയാതെ പണം നിക്ഷേപിക്കാൻ സഹായം […]
തെരുവു നായ്ക്കളെ കൊണ്ടു പൊറുതിമുട്ടി ചെറുവള്ളി നിവാസികൾ
ചെറുവള്ളി∙ തെരുവു നായ്ക്കളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് ചെറുവള്ളി നിവാസികൾ. നേരം വെളുത്താൽ റോഡിലേക്ക് ഇറങ്ങുവാൻ തെരുവുനായ്ക്കൾ സമ്മതിക്കുന്നില്ലെന്നു പ്രദേശവാസികൾ. രാവിലെ പത്രം, പാൽ വിതരണക്കാരാണ് നായ്ക്കളുടെ ശല്യത്താൽ വലയുന്നത്. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ പത്രവിതരണക്കാരനെ നായ്ക്കൂട്ടം ഓടിച്ചിരുന്നു. ക്ഷേത്രം കവലയിലും ഇടറോഡുകളിലും ഇവയുടെ ശല്യം രൂക്ഷമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തരും സ്കൂൾ കുട്ടികൾ അടക്കമുള്ളവരും ഇവയുടെ ശല്യത്താൽ ബുദ്ധിമുട്ടുകയാണ്. നായ്ക്കളെ പേടിച്ച് പ്രഭാതസവാരിക്കാർ നടത്തം തന്നെ ഒഴിവാക്കിയിരിക്കുകയാണ്. ബാധ്യതയായി മാറുന്ന വളർത്തു നായ്ക്കളെ വിജനമായ ഇടങ്ങളിൽ കൊണ്ട് ഇറക്കി […]
ഷാപ്പുകളിൽ പ്രതീക്ഷയുടെ നുര പതയുന്നു
പാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന സുപ്രീം കോടതി ഉത്തരവ് കോട്ടയം ജില്ലയിലെ 166 ഷാപ്പുകൾക്ക് ഉപകാരപ്പെടും. ജില്ലയിലെ ആകെ 632 ഷാപ്പുകളിൽ വിവിധ റേഞ്ചുകളിലായി 166 ഷാപ്പുകളാണ് ദൂരപരിധി പ്രശ്നത്തിൽ പൂട്ടിയത്. ഉത്തരവിറങ്ങുന്നതോടെ ഭൂരിഭാഗം കള്ളുഷാപ്പുകളും തിരികെ വന്നേക്കും. ജില്ലയിൽ 70,000 ലീറ്ററോളം കള്ള് പ്രതിദിനം വിൽപന നടത്തുന്നുണ്ടെന്നാണു കണക്ക്. ജില്ലയിലേക്കു തെങ്ങിൻകള്ളിന്റെ വരവു പ്രധാനമായും പാലക്കാടു നിന്നാണ്. കുമരകം ഉൾപ്പെടെ മേഖലകളിൽ നിന്നും കള്ള് ലഭിക്കുന്നുണ്ട്. പനംകള്ള് ഉൽപാദനം ഇവിടെ നിന്നു തന്നെ നടത്തുന്നു. പുലർച്ചെ […]
ചൂട്: മലയോരം അഗ്നിബാധയുടെ ഭീഷണിയിൽ
ഈരാറ്റുപേട്ട∙ വേനൽ കനത്തതോടെ മലയോരമേഖല അഗ്നിബാധയുടെ ഭീഷണിയിലായി. ഫയർഫോഴ്സിനു വിശ്രമിക്കാൻപോലും പറ്റാത്ത അവസ്ഥയിലുമായി. ഇന്നലെ മാത്രം മൂന്നു സ്ഥലങ്ങളിലാണ് അഗ്നിബാധയുണ്ടായത്. രണ്ടു സംഭവങ്ങളിൽ വൈദ്യുത ലൈനിൽ നിന്നുമാണു തീപടർന്നത്. മേലമ്പാറയിൽ രണ്ടിടത്തു റബർ തോട്ടങ്ങൾക്കും തേവരുപാറയിൽ തടിമില്ലിലുമാണ് അഗ്നിബാധയുണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ 20ൽ ഏറെ അഗ്നിബാധ സംഭവങ്ങളാണ് ഈരാറ്റുപേട്ടയിൽ മാത്രമുണ്ടായത്. മലയോരമേഖലകളിൽ ഉയരംകൂടിയ പ്രദേശങ്ങളിൽ പലയിടത്തും ഫയർ ഫോഴ്സിന് എത്താൻ സാധിക്കുന്നില്ലെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. മലയോരമേഖലകളിൽ താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈനുകൾ കാറ്റുണ്ടാകുമ്പോൾ കൂട്ടിയിടിക്കുന്നതു പതിവാണ്. ഇത്തരത്തിൽ കൂട്ടിയിടിക്കുമ്പോൾ […]
മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് എത്തുന്നു
പൊൻകുന്നം ∙ നിർമാണം പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് മറ്റന്നാൾ പൊൻകുന്നത്ത് എത്തുമെന്നു പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ. ചെന്നൈയിൽനിന്നു നിർമാണം പൂർത്തിയാക്കി ലിഫ്റ്റ് പൊൻകുന്നത്തെത്തിച്ചു ഘടിപ്പിക്കുകയാണു ചെയ്യുന്നത്. നിർമാണം പൂർത്തിയാക്കി പെയിന്റിങ് വരെ കഴിഞ്ഞപ്പോൾ ലിഫ്റ്റ് പ്രശ്നത്തിൽ തട്ടി സിവിൽ സ്റ്റേഷൻ തുറക്കൽ നീണ്ടുപോകുകയായിരുന്നു. അളവെടുത്തുപോയിട്ട് ഏറെ കഴിഞ്ഞിട്ടും സർക്കാർ മന്ദിരത്തിൽ ലിഫ്റ്റുകളും എസ്കലേറ്ററുകളും നിർമിച്ചു നൽകിയ വകയിൽ കുടിശിക തുക അടച്ചുതീർക്കാതെ ലിഫ്റ്റ് കൊണ്ടുവന്നു ഘടിപ്പിക്കാൻ കമ്പനി തയാറായിരുന്നില്ല. ലിഫ്റ്റ് ഘടിപ്പിക്കൽ പ്രതിസന്ധിയിലായതോടെ […]
റേഷൻ ഭക്ഷ്യധാന്യവിതരണം പൂർണമായും ഇ പോസ് മെഷീനിന്റെ നിയന്ത്രണത്തിലേക്ക്
കോട്ടയം ജില്ലയിൽ അടുത്തമാസം മുതൽ റേഷൻ ഭക്ഷ്യധാന്യവിതരണം പൂർണമായും ഇ പോസ് മെഷീനിന്റെ നിയന്ത്രണത്തിലേക്ക്. ജില്ലയിലെ 989 റേഷൻ കടകളിലേക്കുമുള്ള ഇ പോസ് മെഷീൻ അതതു താലൂക്ക് സപ്ലൈ ഓഫിസിൽ എത്തിച്ചു. ഇതുവരെ കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം താലൂക്കുകളിലെ റേഷൻകട ഉടമകൾക്ക് ഇ പോസ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം പൂർത്തിയാക്കി. ഇതിനിടെ ഇ പോസ് മെഷീൻ ഏറ്റുവാങ്ങാൻ ഭൂരിഭാഗം റേഷൻ വ്യാപാരികളും വിമുഖത കാണിക്കുന്നുണ്ട്. ഇതോടെ ഇ പോസ് മെഷീൻ ഏറ്റുവാങ്ങാത്ത റേഷൻകട ഉടമകൾക്കു […]
ചക്കച്ചുള അടർത്തി വിറ്റാൽ കിലോ വില 35 രൂപ
പൊൻകുന്നം : ആയുസിനും ആരോഗ്യത്തിനും ചക്ക കേമമാണെന്ന തിരിച്ചറിവുണ്ടായതോടെ ചക്കയ്ക്ക് ആവശ്യക്കാരേറെ. ചക്ക പറിച്ചു വിറ്റാൽ വില 100 രൂപ. ചുള വേർതിരിച്ചുകൊടുത്താൽ കിട്ടും കിലോയ്ക്കു വില 35 രൂപ. പൊണ്ണനൊരു ചക്ക വെട്ടി ഒരുക്കിയാൽ ഇത്തരത്തിൽ 250 രൂപ ഉറപ്പ്. പൊൻകുന്നം ചിറക് കാർഷിക വിപണിയിലാണു ചൊവ്വാഴ്ച ചന്തകളിൽ ചക്ക അടർത്തി കർഷകർ വിൽപനയ്ക്കെത്തിക്കുന്നത്. ചക്കക്കുരുവും ചവണിയും വേർതിരിച്ചെത്തിച്ചാൽ കിലോയ്ക്ക് 50 രൂപയ്ക്ക് വരെ വിറ്റവരുണ്ട്. ചക്കക്കുരു കിലോ വിലയാകട്ടെ 25 രൂപയും. ചക്ക സീസണ് […]
അപകടഭീഷണിയായി തീവ്രപ്രകാശമുള്ള ഹെഡ്ലൈറ്റുകള്
: മേഖലയില്‍ ചെറുതും വലുതുമായ വാഹനപകടങ്ങള്‍ പെരുകുന്നു. തീവ്ര പ്രകാശം പരത്തുന്ന ഹെഡ് ലൈറ്റുകള്‍ വാഹനങ്ങളില്‍ വ്യാപകമായതോടെയാണു രാത്രി അപകടങ്ങള്‍ കൂടുവാന്‍ കാരണമായത്. പ്രകാശതീവ്രത അളക്കാനുള്ള സംവിധാനം മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന സംവിധാനങ്ങളില്‍ കുറവായതു പല വാഹങ്ങള്‍ക്കും രക്ഷയാകുന്നു. മുന്‍പു രാത്രിയില്‍ ഹെഡ്ലൈറ്റ് വാഹനങ്ങളില്‍ മങ്ങിക്കാത്തതുമൂലം അപകടങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഹെഡ് ലൈറ്റുകള്ക്കു പുറമേ അധികമായി ലൈറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ മാത്രമാണു പിടികൂടുന്നത്. അനുവദിച്ചതില്‍ കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്താന്‍ കഴിയുകയുള്ളൂവെന്ന് അധികൃര്‍ […]
നാരങ്ങവെള്ളം ആയാലോ
ചൂടുകാലം ദാഹത്തിന്റെ കാലമാണ്. ചുട്ടുപൊള്ളുന്ന വേനലാണു നമ്മേ കാത്തിരിക്കുന്നത്. ദാഹത്തെ മറികടക്കാൻ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒന്നുണ്ട്– നാരങ്ങ. മലയാളിയുടെ ദാഹത്തെ ശമിപ്പിക്കുന്ന നാരങ്ങാവെള്ളം വിലക്കുറവുകൊണ്ടും ലഭ്യതകൊണ്ടും മാത്രമല്ല കേരളീയ മനസ്സും വിപണിയും കീഴടക്കിയത്. നാരങ്ങാവെള്ളം എന്നത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന പാനീയമാണ്. ചേരുവകളും കുറച്ചുമതി. വെള്ളവും അരമുറി നാരങ്ങയും പിന്നെ അൽപം പഞ്ചസാരയോ ഉപ്പോ ചേർന്നാൽ നാരങ്ങാവെള്ളം റെഡി. ഒരു ദാഹശമനി എന്നതിലുപരിയായി നാരങ്ങ സമ്മാനിക്കുന്ന ആരോഗ്യവും ചെറുതല്ല. ഹെൽത്ത് ഡ്രിങ്ക് നാരാങ്ങാവെള്ളം കേവലമൊരു ശീതളപാനീയം മാത്രമല്ല, അതൊരു […]
ബജറ്റിൽ ഞങ്ങൾക്കൊന്നും തന്നില്ല!
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഈ വർഷത്തെ ബജറ്റിലും ചിറ്റാർപുഴയ്ക്കും മിനി ബൈപ്പാസിനും അവഗണന. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അവതരിപ്പിച്ച ബജറ്റിലാണ് ഫണ്ട് വകയിരുത്താത്തത്. ടൗണിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന ചിറ്റാർപുഴ മാലിന്യങ്ങളാൽ നിറഞ്ഞു കിടക്കുകയാണ്. വെള്ളമൊഴുക്ക് നിലച്ചതോടെ മാലിന്യങ്ങൾ ചീഞ്ഞുനാറുകയാണ്. പുഴയുടെ തീരത്തുള്ള വീടുകളിലെയും ഹോട്ടലുകളിലെയും മലിനജലവും മറ്റ് അവശിഷ്ടങ്ങളും ചിറ്റാർ പുഴയിലേക്കാണ് തള്ളുന്നത്. അഞ്ചുമാസം ചിറ്റാർപുഴയിൽ ജലനിരപ്പ് കുറഞ്ഞിരിക്കും. ഈ സമയങ്ങളിൽ മാലിന്യങ്ങൾ ചിറ്റാർ പുഴയിൽ കുമിഞ്ഞു കൂടും. മുൻ ബജറ്റുകളിൽ […]
ചൂടല്ലേ.. ഒരു കരിക്കെടുത്താലോ…
വേനൽ ശക്തിയാർജിക്കുമ്പോൾ തെങ്കാശി പനങ്കരിക്കു കച്ചവടം തകൃതി. കറുകച്ചാൽ–മണിമല, ചങ്ങനാശേരി–വാഴൂർ റോഡുകളിലാണു തെങ്കാശിയിൽനിന്നെത്തിച്ച പനങ്കരിക്കുമായി ഇതര സംസ്ഥാനക്കാർ കച്ചവടം നടത്തുന്നത്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള പനങ്കരിക്കു ചൂടുകാലത്തു മലയാളികൾക്കു പ്രിയപ്പെട്ടതാണെന്നറിഞ്ഞാണു തമിഴ്നാട്ടുകാർ ഇവിടേക്കെത്തുന്നത്. കരിക്കിലെ ഇളംകായ്കളിലെ നൊങ്ക് (കഴമ്പ്) ശരീരത്തെ ശീതീകരിക്കും. അതുകൊണ്ടു പനനൊങ്കിനെ ‘ഐസ് ആപ്പിൾ ഓഫ് സൗത്ത് ’ എന്നാണു വിശേഷിപ്പിക്കുന്നത്. ഇതിൽനിന്നു ലഭിക്കുന്ന ഔഷധഗുണമുള്ള വെള്ളം കേരളത്തിൽ വിൽക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു വിൽപനക്കാർ പറയുന്നു. വയറുകടിയും അതിസാരവും മാറാനായി പനങ്കരിക്കിന്റെ കഴമ്പ് മരുന്നായി കഴിക്കാറുണ്ട്. […]
ഇന്നലെ 40 ഡിഗ്രി സെൽഷ്യസ് ;എന്തുകൊണ്ട് ഇത്രയധികം ചൂടാകുന്നു?
ജനസാന്ദ്രത ലോകത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സ്ഥലമാണ് കേരളം. ഒരു ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 749 പേർ. എന്നാൽ കോട്ടയത്ത് ജനസാന്ദ്രത ഇതിലും കൂടുതലാണ് 885 പേർ. കാറ്റ് പടിഞ്ഞാറൻ കായലിൽ നിന്നുള്ള കാറ്റ് കോട്ടയം കടന്ന് വീശി കിഴക്ക് കുട്ടിക്കാനം വരെ എത്തിയിരുന്നു. ഇന്ന് പടിഞ്ഞാറൻ മേഖലയിൽ ഉയരം കൂടിയ കെട്ടിടങ്ങൾ വന്നതോടെ കാറ്റിന്റെ വരവു തടസ്സപ്പെടുന്നു. കാർ, വാഹനം മലപ്പുറം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം വാഹനപ്പെരുപ്പ നിരക്കുള്ള സ്ഥലമാണ് കോട്ടയം. ഏകദേശം 6.39 ലക്ഷം […]
ചൂടേറുന്നു, രോഗമേറുന്നു
കാഞ്ഞിരപ്പള്ളി : കടുക്കുന്ന വേനലിനൊപ്പം മഞ്ഞപ്പിത്തം, ചുമ, കഫക്കെട്ട്, പനി ബാധിതരുടെ എണ്ണം കൂടുന്നു. വേനൽക്കാലത്തു നീണ്ടുനിൽക്കുന്ന കഫക്കെട്ടും ആഴ്ചകളായും മാറാത്ത ചുമയും ശ്രദ്ധിക്കണമെന്നു ഡോക്ടർമാരുടെ നിർദേശമുണ്ട്. കഫക്കെട്ട് ക്ഷയരോഗ ലക്ഷണമോ എന്നു പരിശോധിക്കണമെന്നും ഡോക്ടർമാർ പറയുന്നു. മുൻപ് ക്ഷയരോഗം രോഗിയെ കാണുന്നമാത്രയിൽ തിരിച്ചറിഞ്ഞിരുന്നു. ക്ഷീണവും തൂക്കക്കുറവും ക്ഷയരോഗത്തിന്റെ ലക്ഷണമായിരുന്നു. എന്നാൽ നിലവിൽ ക്ഷീണമോ തൂക്കക്കുറവോ ക്ഷയരോഗ ബാധിതരിൽ കാണാറില്ലെന്നും ഡോക്ടർമാർ പറയുന്നു. വേനൽക്കാല രോഗമായ ചെങ്കണ്ണും കൂടുതൽപേരെ ബാധിച്ചു കാണുന്നുണ്ട്. നെടുംകുന്നം, പുന്നവേലി, മുളയംവേലി, കറുകച്ചാൽ, […]
വേനലില്‍ ഉണങ്ങി നാട്
പൊൻകുന്നം ∙ മഴ പെയ്തിട്ട് മാസങ്ങളായി. പകലും രാത്രിയുമെന്ന ഭേദമില്ലാതെ ചൂട് കൂടിക്കൊണ്ടിരിക്കുന്നു. ചൂട് 40 ഡിഗ്രി സെൽഷ്യസിൽ. ജലസ്രോതസ്സുകൾ വറ്റിവരണ്ട് കുടിവെള്ളം പോലുമില്ലാതെയായി. പച്ചപ്പുകൾ കരിഞ്ഞുണങ്ങി. കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനങ്ങൾ. ജലവകുപ്പിന്റെ കുടിവെള്ള വിതരണം കാര്യക്ഷമമാകാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. മിക്കയിടത്തും പഴയ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് ജലവകുപ്പിന് തലവേദനയാകുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ‘പരീക്ഷണമാകുന്നു’. ∙ ആഴമുള്ള കിണറുകളും കുഴൽ കിണറുകളും വറ്റി ആഴമുള്ള കിണറുകളും കുഴൽ കിണറുകളും വറ്റിവരണ്ടു. താഴ്ന്ന പ്രദേശങ്ങളിലെ ജലസമൃദ്ധമായ കിണറുകളിൽ നിന്നും […]
എന്തൊരു ചൂടിത് !
കാഞ്ഞിരപ്പള്ളി : പാലക്കാടിനെക്കാൾ ചൂടാണു കോട്ടയത്ത്. പാലക്കാട്ട് വെള്ളിയാഴ്ചത്തെ പകൽ താപനില 37 ഡിഗ്രിരേഖപ്പെടുത്തിയപ്പോൾ കോട്ടയത്ത് അത് 39 ഡിഗ്രി. പുതുപ്പള്ളിയിലെ റബർ ബോർഡ് ആസ്ഥാനത്ത് എടുക്കുന്ന താപനിലയാണ് കോട്ടയത്തിന്റെ ചൂടായി ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പുറത്തുവിടുന്നത്. ഒരു തുള്ളിക്ക് ഒരു കോടി മൂല്യം: കോട്ടയം നഗരത്തിൽ നടപ്പാത നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളി ദാഹം തീർക്കുന്നു. പുതുപ്പള്ളി പൊതുവേ ചൂട് കുറവുള്ള സ്ഥലമായിട്ടും 39 ഡിഗ്രി രേഖപ്പെടുത്തിയെങ്കിൽ കോട്ടയം പട്ടണത്തിലെ ചൂട് അളന്നാൽ 40–42 ഡിഗ്രി കടന്നിട്ടുണ്ടാവില്ലേയെന്നത് […]
തണ്ണിമത്തൻ വിപണി സജീവം
മുണ്ടക്കയം- വേനൽ കടുത്തതോടുകൂടി വഴിയോരങ്ങളിൽ സജീവമായി തണ്ണിമത്തൻ വിപണി. റോഡരുകിലും യാത്രക്കാർ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് വഴിയോര കച്ചവടക്കാർ തമ്പടിച്ചിരിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകത്തതിനാൽ തന്നെ തണ്ണിമത്തൻ ജ്യൂസിനോട് സാധാരണ ജനങ്ങൾക്ക് പ്രിയം കൂടുതലാണ്. തമിഴ്നാട്,ആഡ്ര എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും തണ്ണിമത്തൻ വിപണിയിലെത്തുന്നത്. മത്തനും, കമ്പളവും ഉണ്ടാകുന്നതു പോലെ പടർന്ന് ആണ് ഇവ വളരുന്നത്. നട്ട് 15 ദിവസത്തിനുള്ളിൽ ഫലങ്ങൾ ഉണ്ടാകും. ടെറസിലോ വീട്ടുമുറ്റത്തോ ഒക്കെ വളർത്താം. […]
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ ഓഫീസ് സമുച്ചയം: സർവേ ജോലികൾ പൂർത്തിയായി
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന് പുതിയ ഓഫീസ് സമുച്ചയത്തിനുള്ള സർവേ ജോലികൾ പൂർത്തിയായി. ടൗൺ ഹാളിന് സമീപത്തായി പണികഴിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് സർവേ നടത്തിയത്. ഡോ.എൻ. ജയരാജ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടും പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ചാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ ഓഫീസ് സമുച്ചയം നിർമിക്കുന്നത്. നിലവിൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേർന്നാണ് മൂന്നു നിലയിൽ ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള കെട്ടിടം നിർമിക്കാൻ പദ്ധതി. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരിക്കും പഞ്ചായത്തോഫീസ് […]
ഒരു ഡസൻ കുട്ടികൾക്ക് അമ്മയായി എരുമേലിയുടെ മുൻ പ്രസിഡന്റ്
എരുമേലി: മലയാള ഭാഷയിൽ അമ്മ എന്ന പദത്തിന് മൈസൂരിലെ ഒരു ഡസൻ കുട്ടികൾ ചൂണ്ടിക്കാട്ടുന്നത് എരുമേലിയുടെ മുൻ പഞ്ചായത്ത് പ്രസിഡന്റ് മോളി മാത്യുവിനെയാണ്. ഇന്നലെ വനിതാ ദിനത്തിലും പതിവു പോലെ 12 മക്കൾക്കും മോളി മാത്യു അക്ഷരങ്ങൾ പറഞ്ഞു കൊടുത്തു. ജന്മനാ സംഭവിച്ച ഓട്ടിസമെന്ന രോഗം പേറുന്ന മൈസൂരിലെ 12 കുട്ടികൾക്ക് സ്വന്തം അമ്മയാണ് എരുമേലിയുടെ മുൻ ഭരണ സാരഥി. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പെ മനസിൽ ആഗ്രഹിച്ചിരുന്നതാണ് ഈ സേവനമെന്ന് മോളി മാത്യു പറഞ്ഞു. എരുമേലി പരിയാരത്ത് […]
ഐഎച്ച്ആര്‍ഡി
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി കാഞ്ഞിരപ്പള്ളിയില്‍ 2009-2010 അധ്യയനവര്‍ഷത്തില്‍ അനുവദിച്ച ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പേട്ട സ്കൂള്‍ അധികൃതരുടെ കനിവ് കൊണ്ട്. പേട്ട ഗവ. ഹൈസ്കൂളിലെ അഞ്ചു മുറികളിലായാണ് 2010ല്‍ കോളജ് ആരംഭിച്ചത്. 2011-12 അധ്യയനവര്‍ഷം പുതിയ ബാച്ചിനു പ്രവേശനം നല്‍കാനുള്ള സൗകര്യമില്ലായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതേ ദുരിതമനുഭവിക്കുകയാണ് കോളേജ്. കോളജിനു സ്ഥല സൗകര്യങ്ങളില്ലാത്തതിനാല്‍ യുജിസി അംഗീകാരം റദ്ദാക്കാന്‍ കഴിഞ്ഞ വര്‍ഷവും നടപടികള്‍ എടുത്തിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ […]
വാഹനം പൊലീസ് പരിശോധിക്കുമ്പോൾ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
റോഡില്‍ വാഹനപരിശോധനയില്‍ പെടാത്തവര്‍ വിരളമായിരിക്കും. നിയമലംഘനം കണ്ടെത്തുന്നതിനും അപകടങ്ങളും കുറ്റകൃത്യങ്ങളുമൊക്കെ തടയുന്നതിനും ഇത്തരം വാഹനപരിശോധനകള്‍ അത്യാവശ്യം തന്നെയാണ്. എന്നാല്‍ വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് നമ്മളില്‍ മഹാഭൂരിപക്ഷത്തിനും വലിയ പിടിയുണ്ടാകില്ല. ഇതാ നമ്മള് പരിശോധനക്ക് വിധേയരാകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. 1.ആരാണ് പരിശോധകര്? ആദ്യം ആരാണ് പരിശോധകര് എന്നു പരിശോധിക്കാം. യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്കു നൽകാനും വാഹനത്തിന്റെ […]
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ്..
പൊള്ളുന്ന ചൂടിൽ ഉള്ളു കുളിർപ്പിക്കാൻ ജില്ല പ്രതിദിനം ‘കഴിച്ചും കുടിച്ചും’ തീർക്കുന്നത് 30 ടൺ തണ്ണിമത്തൻ (കുമ്മട്ടിക്ക). നേരിട്ട് എത്തിച്ചു വിൽപന നടത്തുന്ന മറ്റുള്ളവരുടെ കണക്കു കൂടി ചേർത്താൽ ജില്ലയിൽ 35000 കിലോയ്ക്കു മുകളിലാണു തണ്ണിമത്തന്റെ ശരാശരി പ്രതിദിന വിൽപന. വഴിനീളെ തണ്ണിമത്തൻ കച്ചവടവും തണ്ണിമത്തൻ ജ്യൂസ് വിതരണവും വേനലിൽ തകർക്കുകയാണ്. തമിഴ്നാട്ടിലെ ദിണ്ടിഗലിൽനിന്നാണ് ജില്ലയിലേക്കു തണ്ണിമത്തന്റെ ഒഴുക്ക്. രണ്ടിനം തണ്ണിമത്തനാണ് വിൽപനയ്ക്കുള്ളത്. ഇവയിൽ കിരൺ തണ്ണിമത്തനോടാണ് ജനങ്ങൾക്കു കൂടുതൽ പ്രിയം. കടുത്ത പച്ച നിറത്തിൽ വലുപ്പം […]
ചൂടേറുന്നു, ശുദ്ധജലം കിട്ടാനില്ല
എരുമേലി∙ കിഴക്കൻ മേഖലയിൽ ശുദ്ധജല ക്ഷാമം രൂക്ഷമായതിനെത്തുടർന്നു ജനം നെട്ടോട്ടത്തിൽ. കുടങ്ങളുമായി കിലോമീറ്ററുകൾ സഞ്ചരിച്ചാണു വീട്ടമ്മമാര്‍ ശുദ്ധജലം ശേഖരിക്കുന്നത്. പഞ്ചായത്ത് ലോറിയിൽ വെള്ളമെത്തിക്കുന്ന പദ്ധതിയും ഇതുവരെ തുടങ്ങിയിട്ടില്ല. കിഴക്കൻ മലയോര മേഖലകളായ മുട്ടപ്പള്ളി, എലിവാലിക്കര, നാൽപ്പതേക്കർ, പാണപിലാവ്, കീരിത്തോട് തുടങ്ങിയ പ്രദേശങ്ങളിലാണു ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളിലെ വീട്ടമ്മമാർ പമ്പയാറിനെയാണു മുഖ്യമായും ആശ്രയിക്കുന്നത്. ആറ്റിലെത്താൻ ഓട്ടോ വിളിച്ചും മറ്റുമാണു പോകുന്നത്. പിക്അപ് വാനുകൾക്ക് 300 –700 രൂപ വരെ മുടക്കിയാണു വെള്ളം വീട്ടാവശ്യത്തിന് എത്തിക്കുന്നത്. മുട്ടപ്പള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും […]
ചൂടേറുന്നു… കുറവില്ലാതെ വേനല്‍ രോഗങ്ങള്‍
മുണ്ടക്കയം∙ ചൂട് കൂടിയതോടെ വേനൽക്കാല രോഗങ്ങൾ വ്യാപകമാകുന്നു. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്ക രോഗങ്ങളാണു മലയോര മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൗ മാസം ഇതുവരെ പഞ്ചായത്തില്‍ കീഴിൽ എട്ടുപേർക്കു ചിക്കൻപോക്സ് പിടിപെട്ടതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന കണക്ക്. കോരുത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ കൊക്കയാർ പെരുവന്താനം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലും ചിക്കൻപോക്സ് ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നുണ്ട്. വേനൽ ചൂടിൽ ജലാശയങ്ങൾ വറ്റി വരണ്ടതോടെ ജല മലിനീകരണവും വ്യാപകമാണ്. മലിനജലം ഉപയോഗിക്കുന്നതു വഴിയും അവ ഉപയോഗിച്ചു ഭക്ഷണം […]
ഇപോസ് യന്ത്രത്തിന്റെ പ്രവർത്തനം ഇങ്ങനെ
ഓരോ റേഷൻ കടയിലേയും കാർഡുടമകളുടെ വിവരങ്ങൾ ഇപോസ് യന്ത്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കാർഡിൽ ഉൾപ്പെട്ട ആർക്കും റേഷൻകടയിലെത്തി സാധനങ്ങൾ വാങ്ങാം. ഇവരുടെ തള്ളവിരൽ യന്ത്രത്തിൽ അമർത്തുന്പോൾ അനുവദിച്ചിരിക്കുന്ന സാധനങ്ങൾ, തൂക്കം, വില എന്നിവ യന്ത്രം മലയാളഭാഷയിൽ അനൗണ്‍സ് ചെയ്യുകയും ഇവസംബന്ധിച്ച വിവരങ്ങളും വാങ്ങുന്ന സാധനങ്ങളുടെ മലയാളത്തിലുള്ള ബില്ലും പ്രിന്റു ചെയ്തുവരികയും ചെയ്യും. ഇതിലൂടെ ഉപഭോക്താവിന് അനുവദിച്ചിരിക്കുന്ന സാധനങ്ങൾ സംബന്ധിച്ച് വ്യക്തതയും ഇവ വാങ്ങാനുള്ള അവകാശവും ലഭ്യമാകും. കാർഡുടമ വഞ്ചിക്കപ്പെടാത്ത അവസ്ഥയും സംജാതമാകും. സാധനങ്ങളുടെ അളവും തൂക്കവും സുതാര്യമാക്കുന്നതിനായി ഇലക്ട്രോണിക് […]
വിദ്യാർഥികളോട് വേണോ ക്രൂരത
സൂര്യാഘാത ഭീഷണിയോളം ചൂടുയർന്ന പൊരിവെയിലത്തും വിദ്യാർഥികളോടു സ്വകാര്യ ബസുകാരുടെ ക്രൂരത. സ്റ്റാൻഡിൽ നിർത്തിയിടുന്ന ബസ് പുറപ്പെടുന്നതുവരെ കുട്ടികൾ പുറത്തു നിൽക്കണമെന്നാണു നിലപാട്. മുഴുവൻ നിരക്കും നൽകി യാത്ര ചെയ്യുന്നവർ ബസിൽ കയറിയ ശേഷമേ കൺസഷൻ നിരക്കുകാരായ വിദ്യാർഥികൾക്കു കയറാൻ അനുമതിയുളളു. കുട്ടികൾ ആദ്യം കയറിയാലുണ്ടാകുന്ന തിരക്കുകണ്ടു മറ്റു യാത്രക്കാർ ബസിൽ കയറില്ലെന്നാണു വിവേചനത്തിനു പറയുന്ന ന്യായം. തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്ന മുതിർന്നയാളുകളുടെ തൊഴിൽ സമയം പോലും വേനലിന്റെ കാഠിന്യം പരിഗണിച്ചു സർക്കാർ പുനഃക്രമീകരിച്ചിരിക്കെയാണു വിദ്യാർഥികൾക്കു മിക്ക സ്റ്റാൻഡുകളിലും […]
വെളിച്ചം ഉള്ളിലുണ്ട്; വിധിയോടു പൊരുതാൻ
കാഞ്ഞിരപ്പള്ളി ∙ സീതാലക്ഷ്മിക്കിത് എസ്എസ്എൽസി പരീക്ഷ മാത്രമല്ല, വിധിയോടുള്ള പൊരുതൽ കൂടിയാണ്. ആലപ്പുഴ ശ്രീകണ്ഠമംഗലം ചാലപ്പുഴ തുണ്ടത്തിക്കരി ഹരിദാസ് – ലൈജു ദമ്പതികളുടെ മകളാണ് സീതാലക്ഷ്മി. ജന്മനാ കണ്ണുകൾക്കു പൂർണമായും കാഴ്ചശേഷിയില്ലാത്ത സീതാലക്ഷ്മി അകക്കണ്ണിന്റെ വെളിച്ചത്തിൽ ഇന്ന് സ്ക്രൈബിന്റെ സഹായത്തോടെ എസ്എസ്എൽസി പരീക്ഷ എഴുതും. വിജയ പ്രതീക്ഷയിലാണ് സീതാലക്ഷ്മിയും കാളകെട്ടി അസീസി സ്കൂൾ ഫോർ ബ്ലൈൻഡ്സിലെ കന്യാസ്ത്രീകളും വിദ്യാർഥികളും ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ഹൈസ്കൂൾ പഠനത്തിനായി അസീസിയിൽ താമസിച്ചുകൊണ്ടു […]
മനക്കണ്ണു കാട്ടും വിജയവഴിയിൽ
കാഞ്ഞിരപ്പള്ളി ∙ വിധി ജന്മനാ കാഴ്ചമറച്ചെങ്കിലും മനക്കണ്ണിന്റെ കാഴ്ചയിൽ വിജയിച്ചു കയറാനുള്ള തയാറെടുപ്പിലാണ് ശാലു. എസ്എസ്എൽസി പരീക്ഷയിൽ നേടിയ 81 ശതമാനം മാർക്കിന്റെ വിജയത്തിളക്കം പ്ലസ് ടു പരീക്ഷയിൽ വർധിപ്പിക്കണമെന്ന വാശിയിലാണ് ശാലു ചന്ദ്രൻ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർസെക്കൻഡറി സ്കൂളിലാണ് പ്ലസ് ടു പഠിച്ച് പരീക്ഷയെഴുതുന്നത്. ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപാലം സ്വദേശികളായ ചന്ദ്രൻ-ഗീത ദമ്പതികളുടെ മകളാണ് ശാലു. ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലും തുടർന്ന് ഹൈസ്കൂൾ പഠനം കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ […]
അക്ഷരങ്ങള്‍ തൊട്ടറിഞ്ഞ് സീതാലക്ഷ്മിയും ശാലു ചന്ദ്രനും ഇന്ന് പരീക്ഷാഹാളിലേക്ക്
കാഞ്ഞിരപ്പള്ളി: അകക്കണ്ണിന്റെ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ തൊട്ടറിഞ്ഞ് സീതാലക്ഷ്മിയും ശാലു ചന്ദ്രനും ഇന്ന് പരീക്ഷാഹാളിലേക്ക്. സീതാലക്ഷ്മി എസ്എസ്എൽസി പരീക്ഷയും ശാലു ചന്ദ്രൻ പ്ലസ്ടു പരീക്ഷയുമാണ് എഴുതുന്നത്. ആലപ്പുഴ ജില്ലയിലെ ശ്രീകണ്ഠമംഗലം ചാലപ്പുഴ തുണ്ടത്തിക്കരിഹരിദാസ് – ലൈജു ദമ്പതികളുടെ മകളാണ് സീതാലക്ഷ്മി. ജന്മനാ കണ്ണുകള്ക്ക്പൂര്ണമായും കാഴ്ച ശേഷിയില്ലാത്ത സീതാലക്ഷ്മി ഒന്നാം ക്ലാസുമുതല്‍ ഏഴുവരെകാളകെട്ടി അസീസി അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ഹൈസ്കൂള്‍ പഠനത്തിനായികാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്കൂളിലെത്തിയെങ്കിലും അസീസിആശ്രമത്തില് തന്നെ അന്തേവാസിയായി തുടരുകയായിരുന്നു. പഠനത്തോടൊപ്പംശാസ്ത്രീയ സംഗീതം, സമൂഹഗാനം, ദേശഭക്തി ഗാനങ്ങള്‍, ഉപകരണ സംഗീതം […]
എസ്എസ്എൽസി പരീക്ഷകൾ ഇന്നാരംഭിക്കും; കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5578 വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി : ഇന്ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ എഴുതാൻ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5578 വിദ്യാർത്ഥികൾ. ഇതിൽ 2788 ആൺകുട്ടികളും 2790 പെൺകുട്ടികളുമാണ്. കാഞ്ഞിരപ്പള്ളിയിൽ 71 സെന്ററുകളിൽ പരീക്ഷ നടത്തപ്പെടുന്നു. കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, ഈരാറ്റുപേട്ട എന്നീ ഉപജില്ലകൾ ഉൾപ്പെടുന്നതാണ് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല. രണ്ട് ടെക്നിക്കൽ സ്കൂളുകൾ ഉൾപ്പടെ വിദ്യാഭ്യാസ ജില്ലയിലെ 71 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 71 സ്കൂളുകളും പരീക്ഷ കേന്ദ്രങ്ങളാണ്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഈരാറ്റുപേട്ട ഉപജില്ലയിലെ […]
എസ്.എസ്.എല്‍സി പരീക്ഷ
കാഞ്ഞിരപ്പള്ളി : സീതാലക്ഷ്മി അകക്കണ്ണിന്റെ വെളിച്ചത്തില്‍ അക്ഷരങ്ങള്‍ തൊട്ടറിഞ്ഞ് സ്ക്രൈബിന്റെ സഹായത്തോടെ ഇന്ന് എസ്.എസ്.എല്‍സി പരീക്ഷ എഴുതുന്നു. തങ്ങളുടെ പ്രാര്‍ത്ഥനിയില്‍ പങ്കുചേര്‍ത്ത് സീതാലക്ഷ്മിക്ക് വിജയം ആശംസിക്കുകയാണ് കൂട്ടുകാരും കാളകെട്ടി അസ്സീസി അന്ധവിദ്യാലയത്തിലെ സന്യാസിനിമാരും. ആലപ്പുഴ ജില്ലയിലെ ശ്രീകണ്ഠമംഗലം ചാലപ്പുഴ തുണ്ടത്തിക്കരി ഹരിദാസ് – ലൈജു ദമ്പതികളുടെ മകളാണ് സീതാലക്ഷ്മി. ജന്മനാ കണ്ണുകള്‍ക്ക് പൂര്‍ണമായും കാഴ്ച ശേഷിയില്ലാത്ത സീതാലക്ഷ്മി ഒന്നാം ക്ലാസുമുതല്‍ ഏഴുവരെ കാളകെട്ടി അസ്സീസി അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ഹൈസ്കൂള്‍ പഠനത്തിനായി കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്കൂളിലെത്തിയെങ്കിലും അസ്സീസി […]
അരുൺലാലിന്റെ അടുത്ത ശ്രമം ഗിന്നസ് റെക്കോർഡിന് വേണ്ടി..
കാഞ്ഞിരപ്പള്ളി: പന്ത്രണ്ട് മിനിട്ടിനുള്ളിൽ 180 പേരുടെ ശബ്ദം അനുകരിക്കുന്ന അരുൺലാലിന്റെ അടുത്ത ശ്രമം പത്തു മിനിട്ടു കൊണ്ട് 202 പേരുടെ ശബ്ദം അനുകരിക്കൽ. മുൻ രാഷ്ട പതി എ പി ജെ അബ്ദുൽ കലാം യൂറോപ്യൻ പാർലമെൻറിൽ നടത്തിയ പ്രസംഗത്തിലാണ് ശബ്ദാനുകരണ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ,വി.എസ്.അച്യുതാനന്ദൻ ,എ.കെ.ആൻ റ്റണി, ഉമ്മൻ ചാണ്ടി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയ് തുടങ്ങി രാഷ്ട്രീയ – സാമുഹ്യ-സാംസ്ക്കാക്കാരിക-സിനിമ – കായിക’ രംഗ ”ങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ശബ്ദം […]
വേനല്‍ കനത്തു, മലയോര മേഖല അഗ്നിബാധ ഭീഷണിയില്‍
കാഞ്ഞിരപ്പള്ളി: വേനല്‍ കടുത്തതോടെ മലയോരമേഖല അഗ്നിബാധ ഭീഷണിയിലായി. കൊഴിഞ്ഞ് വീഴുന്ന റബര്‍ മരങ്ങളുടെ ഇല കരിഞ്ഞുണങ്ങി വേഗത്തില്‍ തീപടരാന് സാധ്യതയുള്ളതാണ് ഭീതി വിതയ്ക്കുന്നത്. പുരയിടങ്ങളിലെ ഉണങ്ങിയ കരിയിലകളില്‍ വീഴുന്ന ചെറിയ തീപ്പൊരിയില്‍നിന്നാണ് പലപ്പോഴും വലിയ അഗ്നിബാധയുണ്ടാകുന്നത്. അഗ്നിശമന സേന എത്തിയാല്‍ പോലും തീപിടിത്തം ഉണ്ടാകുന്ന മലനിരകളിലേക്ക് വാഹനം കയറിച്ചെല്ലാന്‍ വഴിയില്ലാത്തതിനാല്‍ നാശനഷ്ടത്തിന്റെ ആഴം വര്‍ധിക്കുന്നു. വനത്തില്‍ നിന്നു പടരാറുള്ള തീ കൃഷിയിടങ്ങളിലേക്കു കയറുമോ എന്ന ആശങ്കയിലാണു കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളില്‍ തേക്ക് പ്ലാന്റേഷനുകളില്‍ സാമൂഹികവിരുദ്ധര്‍ തീയിടുന്നതും നിത്യസംഭവമായിരുന്നു. […]
കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനില്‍ സൗകര്യങ്ങള്‍ പരിമിതം
കാഞ്ഞിരപ്പള്ളി: വേനല്‍ കനത്ത് മലയോരമേഖല അഗ്നിബാധ ഭീഷണിയിലായതോടെ കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനിലെ ജോലിക്കാരുടെ നെഞ്ചിടിപ്പ് കൂടി. 20കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെ അത്യാഹിതം സംഭവിച്ചാലും ഓടിയെത്തണം, സ്റ്റേഷനിലുള്ളത് പരിമിതമായ സൗകര്യങ്ങളും. മുണ്ടക്കയം, കുട്ടിക്കാനം, കൊമ്പുകുത്തി, പീരുമേട്, എരുമേലി, മുക്കൂട്ടുതറ, കാളകെട്ടി, തുലാപ്പള്ളി, മണിമല, ചിറക്കടവ്, പൊന്‍കുന്നം, എലിക്കുളം, ഇളങ്ങുളം, തിടനാട് എന്നീ സ്ഥലങ്ങള്‍ കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന്റെ പരിധിയിലാണ്. ഔദ്യോഗിക വാഹനമില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ആകെ 44 ജീവനക്കാരാണ് കാഞ്ഞിരപ്പള്ളിയില്‍ ജോലി ചെയ്യുന്നത്. സ്റ്റേഷന് മാസ്റ്റര്‍ […]
മലയോരമേഖല അഗ്നിബാധ ഭീഷണിയില്‍
കാഞ്ഞിരപ്പള്ളി: പുരയിടങ്ങളിലെ ഉണങ്ങിയ കരിയിലകളില്‍ വീഴുന്ന ചെറിയ തീപ്പൊരിയില്‍നിന്നാണ് പലപ്പോഴും വലിയ അഗ്നിബാധയുണ്ടാകുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റി, കരിയിലകള്‍ കത്തിക്കുക ഇവയൊക്കെ തീപിടുത്ത സാധ്യത കൂട്ടുന്നു. തീപടരാതിരിക്കുവാന് മുന്‍കരുതലുകള്‍ സ്വീകരിക്കുക മാത്രമാണ് ആകെയുള്ള നടപടി. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങളില്‍ അതിര്‍ത്തി തെളിച്ച് തീ കയറുവാനുള്ള സാധ്യത ഒഴിവാക്കുക, തോട്ടങ്ങളില്‍ വൈദ്യുതി കമ്പി കടന്നു പോകുന്ന സ്ഥലങ്ങളില്‍ കരിയിലകള്‍ മാറ്റി അതിര്‍ത്തി തെളിക്കുക, റോഡുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ റോഡില്‍ നിന്നു 10 അടി ദൂരത്തില്‍ അതിര്‍ത്തി […]
ഐഎച്ച്ആര്‍ഡി
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി കാഞ്ഞിരപ്പള്ളിയില്‍ 2009-2010 അധ്യയനവര്‍ഷത്തില്‍ അനുവദിച്ച ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പേട്ട സ്കൂള്‍ അധികൃതരുടെ കനിവ് കൊണ്ട്. പേട്ട ഗവ. ഹൈസ്കൂളിലെ അഞ്ചു മുറികളിലായാണ് 2010ല്‍ കോളജ് ആരംഭിച്ചത്. 2011-12 അധ്യയനവര്‍ഷം പുതിയ ബാച്ചിനു പ്രവേശനം നല്‍കാനുള്ള സൗകര്യമില്ലായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതേ ദുരിതമനുഭവിക്കുകയാണ് കോളേജ്. കോളജിനു സ്ഥല സൗകര്യങ്ങളില്ലാത്തതിനാല്‍ യുജിസി അംഗീകാരം റദ്ദാക്കാന്‍ കഴിഞ്ഞ വര്‍ഷവും നടപടികള്‍ എടുത്തിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ […]
അനധികൃത മീൻപിടിത്തം വ്യാപകം
കാഞ്ഞിരപ്പള്ളി : വേനൽ രൂക്ഷമായി ജലാശയങ്ങൾ വറ്റിവരണ്ടതോടെ അനധികൃത മീൻപിടിത്തം വ്യാപകം. ഇതു ജലമലിനീകരണത്തിനും മത്സ്യസമ്പത്തിന്റെ നാശത്തിനും കാരണമാകും. മേഖലയിൽ മണിമലയാർ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ വൈദ്യുതി ഉപയോഗിച്ചും അമോണിയ, നഞ്ച് എന്നിവ കലക്കിയും തോട്ട പൊട്ടിച്ചുമുള്ള മീൻപിടിത്തമാണു കൂടിവരുന്നത്. വൈദ്യുതികൊണ്ട് മീൻപിടിത്തം ബാറ്ററിയിൽനിന്നുള്ള വൈദ്യുതി വെള്ളത്തിലേക്കു പകർത്തിയുള്ള മീൻപിടിത്തമാണ് ഏറെ ദോഷകരം. വലിയ വാഹനങ്ങളിലെ ബാറ്ററികൾകൊണ്ടു മീൻപിടിക്കാനുള്ള പ്രത്യേക സംവിധാനം 5000 രൂപയോളം മുടക്കിയാണ് ഇത്തരക്കാർ സജ്ജമാക്കുന്നത്. ഇത്തരത്തിൽ തയാറാക്കുന്ന ഉപകരണത്തിൽനിന്നു പ്രത്യേക രീതിയിൽ […]
അനിയന്ത്രിതമായി കഞ്ചാവ് ഉപയോഗം; ഓടിത്തളർന്ന് പൊലീസും എക്സൈസും
മുണ്ടക്കയം ∙ കഞ്ചാവിന്റെ ഉപയോഗവും വിപണനവും ജില്ലയുടെ കിഴക്കൻ മേഖലകളിൽ അനിയന്ത്രിതമായി വർധിക്കുന്നു. സുരക്ഷാ വലയങ്ങൾ ഭേദിച്ച് പടരുന്നതു കഞ്ചാവ് മാഫിയയുടെ വൻ വലകൾ. തമിഴ്നാട്ടിൽ നിന്നു കഞ്ചാവുമായി എത്തിയ 200ൽ പരം ആളുകളെയാണ് എക്സൈസ് സംഘം ജില്ലാ കവാടമായ മുണ്ടക്കയത്തു നിന്ന് കഴിഞ്ഞ വർഷം പിടികൂടിയത്. ജില്ലയിൽ മുഴുവനായി പിടിക്കപ്പെട്ട ആളുകളുടെ കണക്കെടുത്താൽ ഒരു ദിവസം ശരാശരി ഒരാൾ എന്ന കണക്കിൽ എത്തും. ഇത്തരത്തിൽ എക്സൈസും പൊലീസും ചേർന്നു പ്രതികളെ പിടികൂടിയതോടെ ജില്ലയുടെ പല ഭാഗത്തേക്കുള്ള […]
നമസ്തെ ഇന്ത്യ
നമസ്തെ ഇന്ത്യ an international love story ലോക സിനിമ ഇതുവരെ കാണാത്ത ഒരു പുതിയ പ്രമേയവുമായി നമസ്തെ ഇന്ത്യ ഒരുങ്ങുന്നു.വ്യത്യസ്ത പ്രണയവും, സംഗീതവും യാത്രകളും – അറബിക്കടൽ മുതൽ ഹിമാലയം വരെയുള്ള ഇന്ത്യയുടെ ആത്മാവിനെ തൊട്ടുള്ള യാത്ര.ഇന്ത്യയെ ആഴമായി മനസ്സിലാക്കാൻ വരുന്ന ഒരു ഇസ്രായേലി പെണ്‍കുട്ടിയുടെ റോൾ ചെയ്യുന്നത് ഹോളിവുഡ് നടി എലീന ആണ് . ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കൾ ആണ് നമസ്തെ ഇന്ത്യയുടെ ഭാഗം ആകുന്നത്. കേരളം, കർണാടക, ന്യൂ […]
കാഞ്ഞിരപ്പള്ളി വിയർക്കുന്നു ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കൂടുതൽ വിയർത്ത ദിനമായിരുന്നു ഇന്നലെ. 36.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലത്തെ കൂടിയ ചൂട്. കോട്ടയം ജില്ലയിലെ ചൂടിന്റെ സൂചികയിൽ 2.5 ഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ടായെന്നാണു സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണ്ടെത്തൽ. ജലസ്രോതസ്സുകളും പാടശേഖരങ്ങളും കുറഞ്ഞതോടെ വായുവിലെ ആർദ്രത കുറഞ്ഞതും കാറ്റിന്റെ കുറവും ഹരിതചട്ടങ്ങൾ പാലിക്കാതെയുള്ള കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമാണവുമാണ് ചൂടു പതിവിലും വർധിക്കാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം ജില്ലയിൽ ജനുവരി ഒന്നു മുതൽ ഇന്നലെ വരെയുള്ള, കൂടിയ ചൂടിന്റെ […]
വേനൽ : കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടിത്തുടങ്ങി
പൊന്‍കുന്നം/കാഞ്ഞിരപ്പള്ളി: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടിത്തുടങ്ങി. കോളനികളും മലയോര മേഖലകളും കുടിവെള്ളത്തിനായി പരക്കം പായുകയാണ്. മിക്ക സ്ഥലങ്ങളിലും കനത്ത വേനൽ ചൂടിൽ കിണറുകൾ വരണ്ടുണങ്ങി. കാർഷിക മേഖലയിൽ ഒന്നും രണ്ടും വർഷം കഴിഞ്ഞ റബർ തൈകളും വാഴ തുടങ്ങിയ കൃഷികളും കനത്ത വെയിലിൽ ഉണങ്ങി. ചിറക്കടവ്, പാറത്തോട്, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ ഇടുക്കി ജില്ലയിലെ കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. കിണറുകളിലെ വെള്ളം ഒരാഴചകൊണ്ട് വറ്റി. നിലവിൽ കിലോമീറ്ററുകളോളം തലച്ചുമടായിട്ടാണു വെള്ളം ശേഖരിക്കുന്നത്. ചിറക്കടവ് പഞ്ചായത്തിലെ പൊൻകുന്നത്ത് സ്വന്തമായി […]
അദാലത്തിൽ പരാതികൾ തീർപ്പാക്കാനായില്ല
പൊൻകുന്നം: സെക്രട്ടറി ഇല്ലാതിരുന്നതിനാൽ ചിറക്കടവ് പഞ്ചായത്തിൽ കെട്ടിട നികുതി അദാലത്തിൽ പരാതികൾ തീർപ്പാക്കാനായില്ല. പരാതിക്കാർ ബഹളം വച്ചതോടെ ഇവരുടെ അപേക്ഷകളും ഫോൺ നമ്പരും വാങ്ങി വിവരം പിന്നീട് അറിയിക്കാമെന്നു പറഞ്ഞു പരാതിക്കാരെ പറഞ്ഞയച്ചു. 55 പരാതികളാണ് കഴിഞ്ഞ ദിവസം നടന്ന അദാലത്തിൽ എത്തിയിരുന്നത്. അടുത്തയിടെ സ്ഥലംമാറിവന്ന തിരുവന്തപുരം സ്വദേശിയായ പഞ്ചായത്ത് സെക്രട്ടറി അവധിയിലാകുകയും അസിസ്റ്റന്റ് സെക്രട്ടറി കളക്ട്രേറ്റിൽ കോൺഫറൻസിന് പങ്കെടുക്കുന്നതിന് പോയതിനാലുമാണ് അദാലത്ത് നടക്കാതെ പോയതെന്നാണ് അധികൃതർ പറയുന്നത്.
സ്വയം പ്രതിരോധിക്കാൻ കളരിയഭ്യസിച്ച് പെൺകുട്ടികൾ
കാഞ്ഞിരപ്പള്ളി: പെണ്‍കുട്ടികളില്‍ സ്വയം പ്രതിരോധം വളര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കളരിപ്പയറ്റ് പരിശീലന പരിപാടി പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാരിന്റെ ആര്‍എംഎസ് പദ്ധതി പ്രകാരമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്‍പതില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി കളരിപ്പയറ്റ് പരിശീലനം നടത്തിയത്. രാഷ്ട്രീയ ശിക്ഷാ മാധ്യമിക് അഭിയാന് എന്ന പേരിലുള്ള പദ്ധതിയില്‍ പരിശീലനം സൗജന്യമാണ്. 25 ദിവസമാണ് പരിശീലന കാലാവധി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ സമൂഹത്തില്‍ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ പെണ്‍കുട്ടികളില്‍ പ്രതികരണശേഷി വളര്‍ത്തിയെടുക്കുക എന്നതാണ് പരിശീലനത്തിന്റെ ഉദ്ദേശ്യം. വ്യക്തിത്വ വികസനം, മനസിനെ ശക്തമാക്കല്‍, സ്വയം പ്രതിരോധം, […]
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ പാസാകാൻ 33 ശതമാനം മാർക്ക് മതി
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കാൻ ഇന്റേണലിനും എഴുത്തു പരീക്ഷയ്ക്കും ചേർന്ന് 33 ശതമാനം മാർക്ക് മതിയെന്ന് സിബിഎസ്ഇയുടെ ഉത്തരവ്. വൊക്കേഷണൽ വിഷയങ്ങളിൽ വിജയിക്കാൻ ഇന്റേണലിനും എഴുത്തു പരീക്ഷക്കും വെവ്വേറെ 33 ശതമാനം മാർക്ക് ലഭിക്കണം. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കാൻ ഇന്റേണലിനും എഴുത്തു പരീക്ഷക്കും വെവ്വേറെ 33 ശതമാനം മാർക്ക് വേണമെന്ന രീതിയാണ് സിബിഎസ്ഇ തിരുത്തിയത്. ഇതു സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം സിബിഎസ്ഇ പുറത്തിറക്കി. ഇതോടെ പരീക്ഷയിൽ ആകെ 33 […]
ബാലവേല: ഹോട്ടലുകളിൽ പരിശോധന കർശനമാക്കും
കോട്ടയം ∙ തെരുവിൽ കഴിയുന്നതിൽനിന്നും ഭിക്ഷാടനത്തിൽനിന്നും ബാലവേലയിൽനിന്നും കുട്ടികളെ മോചിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശരണബാല്യം പദ്ധതി പ്രവർത്തനങ്ങൾ ജില്ലയിൽ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കലക്ടർ ഡോ. ബി.എസ്.തിരുമേനി. ബാലവേല തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കും. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ സഹകരണത്തോടെ ഹോട്ടലുകളിൽ ബാലവേലയ്ക്കെതിരായ പോസ്റ്ററുകൾ പതിക്കും. സ്കൂളുകളിലെത്താത്ത വിദ്യാർഥികളെ കണ്ടെത്തുന്നതിന് പഞ്ചായത്ത് തലത്തിൽ അന്വേഷണം നടത്താനും ആവശ്യമെങ്കിൽ പഞ്ചായത്ത് അംഗങ്ങളുടെ സഹായം തേടാനും കലക്ടർ നിർദേശിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ വി.ജെ.ബിനോയ്, ചൈൽഡ് […]
ജില്ലയിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയ്ക്ക് 21,030 പേർ
കോട്ടയം ജില്ലയിൽ നിന്ന് ഇത്തവണ പത്താം ക്ലാസ് പരീക്ഷയുടെ കടമ്പ കടക്കാൻ 21,030 വിദ്യാർഥികൾ. മാർച്ച് ഏഴു മുതൽ 28 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടക്കുന്നത്. ജില്ലയിൽ ആകെ പരീക്ഷയ്ക്കിരിക്കുന്ന 21,030 വിദ്യാർഥികളിൽ 10,588 പേർ ആൺകുട്ടികളും 10,442 വിദ്യാർഥികൾ പെൺകുട്ടികളുമാണ്. കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കിരിക്കുന്നത്. ഇവിടെ നിന്നു 8,032 വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്ന വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയാണ്. […]
കുരുക്കഴിഞ്ഞു; 19 ബാറും 120 ഷാപ്പും തുറക്കും
∙ ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവിൽപനയ്ക്കുള്ള നിയന്ത്രണത്തിൽ സുപ്രീം കോടതി ഇളവ് നൽകിയതോടെ കോട്ടയം ജില്ലയിലെ ഭൂരിഭാഗം മദ്യവിൽപന ശാലകളും തുറക്കാൻ വഴിയൊരുങ്ങി. 19 ബാറുകളാണ് ഇനിയും തുറക്കാനുള്ളത്. ദേശീയ, സംസ്ഥാന പാതയോരത്തെ അടഞ്ഞുപോയ 120 ഷാപ്പുകളും ഇതോടെ തുറക്കാനാകും. കഴിഞ്ഞ യുഡിഎഫ് സർക്കാർ 2014ൽ മദ്യവിൽപന ശാലകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന് മുൻപ് 71 ബാറുകളാണ് ജില്ലയിൽ പ്രവർത്തിച്ചിരുന്നത്. മദ്യശാലകൾക്ക് നിയന്ത്രണം വന്നതോടെ രണ്ട് പഞ്ചനക്ഷത്ര ബാറുകൾ മാത്രമായി ചുരുങ്ങി. ബാറുകൾക്ക് നിയന്ത്രണവിധേയമായി ബീയർ, വൈൻ പാർലറുകൾ […]
വികസനം സ്വപ്നം കണ്ട് പൊൻകുന്നം ടൗൺ
പൊൻകുന്നം∙ കെകെ റോഡിലൂടെ വളഞ്ഞു പുളഞ്ഞു കിതച്ചു കയറി വേണം പൊൻകുന്നം ടൗണിലെത്താൻ. ടൗണിലാകട്ടെ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവം. കാൽനടക്കാർക്കുപോലുമില്ല രക്ഷ. കിഴക്കൻ മേഖലയിലേക്കും വടക്കൻ മേഖലയിലേക്കുമായി രാത്രി വളരെ വൈകിയും യാത്രക്കാരുടെ തിരക്കുള്ള ചിറക്കടവ് പഞ്ചായത്തിന്റെ ആസ്ഥാനമായ പൊൻകുന്നം ടൗണിൽ വേണ്ടതു വ്യക്തമായ കാഴ്ചപ്പാടുള്ള വികസനമാണ്. ∙ദേശീയപാത നേർത്തു ശബരിമല തീർഥാടക വാഹനങ്ങളുടെ തിരക്കിൽ വീർപ്പുമുട്ടുന്ന ടൗണിൽ ദേശീയപാതയുടെ വീതിക്കുറവു ഗതാഗതക്കുരുക്കിനു വഴിവയ്ക്കുന്നു. പൊൻകുന്നം-പാലാ റോഡ് അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയതോടെ റോഡ് ദേശീയപാതയുമായി സംഗമിക്കുന്ന ടൗണിന്റെ […]
അന്തിമ തീരുമാനമായി; വിമാനത്താവളം ചെറുവള്ളിയിൽതന്നെ
എരുമേലി : മധ്യകേരളത്തിൽ പദ്ധതിയിടുന്ന വിമാനത്താവളം ചെറുവള്ളി റബർ എസ്റ്റേറ്റിൽ തന്നെ നിർമിക്കാൻ സർക്കാർ തീരുമാനമെടുത്തു. സംസ്ഥാന വ്യവസായ വികസന കോർപറേഷൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് (ഹാരിസണ്‍ മലയാളം) ഒന്നാമതും പ്രപ്പോസ് എസ്റ്റേറ്റ് രണ്ടാമതും വെള്ളനാടി എസ്റ്റേറ്റ് മൂന്നാമതും എന്ന മുൻഗണനയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രപ്പോസ്, വെള്ളനാടി, ളാഹ, കല്ലേലി, കുന്പഴ എന്നിവിടങ്ങൾ പരിഗണിച്ചെങ്കിലും ഏറ്റവും അനുയോജ്യമായത് എരുമേലിക്കുസമീപം ചെറുവള്ളി തോട്ടമാണെന്ന് തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി […]
ചിറ്റാർപുഴയുടെ ചില ഭാഗങ്ങൾ വൃത്തിയാക്കി
കാഞ്ഞിരപ്പള്ളി: പൊതുജന പങ്കാളിത്തത്തോടെ ചിറ്റാർപുഴയുടെ ഒരു കിലോമീറ്റർ ഭാഗം ഇന്നലെ വൃത്തിയാക്കി. . കാഞ്ഞിരപ്പള്ളിയിലെ റിവർവ്യൂ റെസിഡന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, സ്വരുമ, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ ചിറ്റാർ പുഴയുടെ ശുചീകരണം . ചിറ്റാർപുഴ മാലിന്യ വിമുക്തമാക്കുന്നതിനു കൂടുതൽ ആളുകളെ പങ്കാളികളാക്കി പുഴയുടെ മുഴുവൻ ഭാഗവും വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. വേനൽ ആരംഭിച്ചതോടെ ഒഴുക്കു കുറഞ്ഞ ജലാശയങ്ങൾ മലിനമായിത്തുടങ്ങി. മണിമലയാർ, ചിറ്റാർപുഴ, കൈത്തോടുകൾ എന്നിവകളിൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്. […]
പെണ്‍കുട്ടികള്‍ ജാഗ്രതയോടെ ഇരിക്കൂ ; റോഹിപ്നോള് മരുന്ന് കേരളത്തില്‍ സുലഭം…
കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണിത്. ഒരു പെണ്‍കുട്ടിയെ അഞ്ചുപേർ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കഴിഞ്ഞ് ഒരു ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു. പിന്നീട് അവശയായി കിടന്ന കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്. പക്ഷേ തലേദിവസം സംഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവള്‍ക്കു യാതൊന്നും തന്നെ ഓര്‍മ്മയുണ്ടായിരുന്നുമില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.എന്നാല്‍ ഡോക്ടര്‍മാരും പോലീസും റിപ്പോര്‍ട്ട് ചെയ്തത് അവള് തുടര്‍ച്ചയായി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നുമാണ്.  ആശുപത്രിയില്‍ മാറി മാറിയുള്ള പരിശോധനകളില്‍ നിന്നുമാണ് “റോഹിപ്നോള്” എന്ന […]
100 രൂപ മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം
കാഞ്ഞിരപ്പള്ളി : ∙ നൂറു രൂപയുടെ മുദ്രപ്പത്രങ്ങൾക്കു ക്ഷാമമുണ്ടാകുന്നതു ജനത്തെ വലയ്ക്കുന്നു. ഈ മുദ്രപ്പത്രങ്ങൾ ആഴ്ചകളായി ലഭിക്കുന്നില്ല. ഇനി എന്ന് ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു അറിയിപ്പുകളുമില്ല. സാധാരണക്കാർക്ക് ഏറ്റവും ആവശ്യം വരുന്നത് 100 രൂപയുടെ മുദ്രപ്പത്രമാണ്. കരാറുകൾ എഴുതുന്നത് 200 രൂപയുടെ പത്രത്തിലാണ്. ഇതിനായി രണ്ടു 100 രൂപ പത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. സാമ്പത്തിക വർഷം അവസാനിക്കാറായതോടെ ത്രിതല പഞ്ചായത്തുകളുടെ നിർമാണ പ്രവർത്തനങ്ങളുടെ കരാറുകൾ എഴുതേണ്ടതുണ്ട്. സ്ഥലം വിൽപന ഇടപാടുകൾക്ക് കരാറുണ്ടാക്കുന്നതും നൂറു രൂപയുടെ പത്രത്തിലാണ്. പത്രം ലഭ്യമല്ലാതെ […]
പി.പി. റോഡിലെ കാലഹരണപ്പെട്ട അപകട മുന്നറിയിപ്പ് ബോർഡ്, മരണം 18 അല്ല, 33

പൊന്‍കുന്നം : പൊൻകുന്നം പാലാ പി പി റോഡിൽ കൂടി സഞ്ചരിക്കുന്ന യാത്രക്കാരൻ ഇളങ്ങുളം കഴിഞ്ഞു മുൻപോട്ടു പോകുമ്പോൾ റോഡരികിൽ വളവിൽ എഴുതി വച്ചിരിക്കുന്ന അപകട മുന്നറിയിപ്പ് വായിക്കുമ്പോൾ ഞെട്ടിപ്പോകും. “ഇവിടെ മരിച്ചവർ 18, അടുത്തത് ..?”. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ പതിനെട്ടു മനുഷ്യർ പിടഞ്ഞുമരിച്ച റോഡിൽ കൂടിയാണ് താൻ യാത്ര ചെയ്യുന്നതെന്ന് അറിയുമ്പോൾ ആരായാലും വിറച്ചുപോകും… എന്നാൽ അവിടെ കണ്ടത് കാലഹരണപ്പെട്ട ബോർഡാണെന്നും, ആ ബേർഡ് സ്ഥാപിച്ചതിൽ പിന്നെ വേറെ 15 മനുഷ്യജീവിതങ്ങൾ റോഡിൽ ഹോമിക്കപെട്ടു […]
‘എസ്എച്ച് 08’ൽ പൊൻകുന്നം പാലാ റോഡ് വീണ്ടും കുരുതിക്കളമാകുന്നു
പൊൻകുന്നം∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ നീളം കൂടിയ പാതയായ ‘എസ്എച്ച് 08’ൽ പൊൻകുന്നം പാലാ റോഡ് വീണ്ടും കുരുതിക്കളമാകുന്നു. നാളിതുവരെയായിട്ടും റോഡിൽ സരക്ഷയൊരുക്കാൻ വാഹനവകുപ്പോ, പൊതുമരാമത്തു വകുപ്പോ തയാറായിട്ടില്ല ∙ രണ്ടു വർഷം കൊണ്ടു മരിച്ചത് 21 പേർ പാത കെഎസ്ടിപി നവീകരിച്ചിട്ട് രണ്ടുവർഷം പിന്നിടുമ്പോൾ റോഡിൽ പൊലിഞ്ഞത് 21 ജീവനുകൾ. 192 അപകടങ്ങളിലായി 103 പേർക്ക് പരുക്കേറ്റു. ഒരു ദിവസം തന്നെ രണ്ടും മൂന്നും അപകടങ്ങൾ വരെയുണ്ടായിട്ടുണ്ട്. രണ്ടുവർഷവും […]
കറുത്ത സ്റ്റിക്കർ പേടി വേണ്ട, വെളുത്ത സ്റ്റിക്കറുമായി പൊലീസ്!
വീടുകളിലെ കറുത്ത സ്റ്റിക്കർ ദുരൂഹത പടർത്തുമ്പോൾ അരികത്ത് ആശ്വാസമായി പൊലീസിന്റെ വക വെളുത്ത സ്റ്റിക്കർ വരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിലാണു സ്റ്റേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും അവശ്യഘട്ടങ്ങളിൽ സഹായം തേടാനുള്ള ഫോൺ നമ്പരുകൾ സഹിതം വെളുത്ത സ്റ്റിക്കർ പതിപ്പിക്കുന്നത്. കറുത്ത സ്റ്റിക്കറുകൾ വീടുകളിൽ പതിപ്പിച്ചെന്ന തരത്തിലുള്ള ഭീതി നാടുമുഴുവൻ പരക്കുമ്പോൾ ഇതിനു തടയിടുക എന്ന ലക്ഷ്യം കൂടിയുണ്ട് വെളുത്ത സ്റ്റിക്കർ പദ്ധതിക്കു പിന്നിൽ. ഈസ്റ്റ് പൊലീസ് എസ്എച്ച്ഒ സാജു വർഗീസിന്റെ നേതൃത്വത്തിലാണു പുതിയ സ്റ്റിക്കർ […]
ടച്ച് സ്ക്രീന്‍ പണിമുടക്കിയാൽ സ്മാർട്ട് ഫോണിലെ ഡേറ്റ എങ്ങനെ സിംപിളായി മാറ്റാം?
താഴെവീണു ചില്ലു പൊട്ടിയും മറ്റും സ്മാര്‍ട്ട്ഫോണുകളുടെ ടച്ച് സ്ക്രീന്‍ പ്രതികരിക്കാതാവുന്ന അവസരം പലരും നേരിട്ടിട്ടുണ്ട്. അല്ലെങ്കില്‍ നേരിട്ടേക്കാം. ഇത്തരം അവസരത്തില്‍ ഫോണിന്റെ ഇന്റേണല്‍ മെമ്മറിയിലുള്ള ഡേറ്റ എങ്ങനെ തിരിച്ചെടുക്കാമെന്നു നോക്കാം. സ്ക്രീന്‍ ഓണാകും, എന്നാല്‍ ടച്ച് പ്രതികരണശേഷി ഇല്ലാതായതിനാല്‍ പിന്, അല്ലെങ്കില്‍ പാസ് കോഡ് പോലും കൊടുക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമാണ് ഇത് ഉപകാരപ്രദമാകുന്നത്. ജോയി ആന്‍ഡെര്‍ എന്ന യൂട്യൂബര്‍ ആണ് ഈ ഹാക് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവരുടെ മോട്ടൊറോള X പ്യുവര്‍ എന്ന ഹാന്‍ഡ്സെറ്റ് തറയില്‍ […]
വിനയായി നിബന്ധനകൾ; കിണർ റീചാർജിങ് പദ്ധതി പ്രതിസന്ധിയിൽ
പൊൻകുന്നം ∙ പദ്ധതി നടത്തിപ്പിലെ നിബന്ധനകൾ വിനയായതോടെ കിണർ റീചാർജിങ് പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ. 150 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീടുകളും വാർഷിക വരുമാനം ഒരുലക്ഷത്തിൽ കവിയാത്തവർക്കുമാണു പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ യോഗ്യത. കുടിവെള്ള ക്ഷാമം ഏറെയുള്ള ചിറക്കടവ് പഞ്ചായത്തിൽ ഒട്ടേറെപ്പേർ ഗ്രാമസഭകളിൽ പദ്ധതിക്കായി അപേക്ഷ നൽകിയെങ്കിലും പദ്ധതിയുടെ നിബന്ധനകളിൽ തട്ടി അപേക്ഷകരേറെയും പുറത്താകുകയായിരുന്നു. പദ്ധതി തുക വകമാറ്റി കിണർ റീചാർജിങ് പദ്ധതിക്കായി ജില്ലാ പഞ്ചായത്തിനു മൂന്നു കോടി, ബ്ലോക്ക് പഞ്ചായത്തിന് 30 ലക്ഷം, ഗ്രാമപഞ്ചായത്തിന് 18 […]
റബറിന് 200 രൂപയെങ്കിലും വേണം, കേന്ദ്രം ഇടപെടണം: കർഷകർ
റബറിനു കിലോഗ്രാമിന് 200 രൂപയെങ്കിലും ലഭിക്കത്തക്ക തരത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്നും ചിരട്ടപ്പാലിന്റെ ഇറക്കുമതി അനുവദിക്കരുതെന്നും റബർ കർഷകരും സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ദേശീയ റബർനയം രൂപീകരിക്കുന്നതിനു മുന്നോടിയായി കർഷകർ ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നടത്തിയ ചർച്ചയിലാണ് ആവശ്യമുയർന്നത്. ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും റബർ മേഖലയിലെ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിനു വാണിജ്യമന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തുമെന്നും കണ്ണന്താനം പറഞ്ഞു. റബർ ബോർഡ് വൈസ് ചെയർമാൻ എസ്. ജയസൂര്യൻ […]
പെട്രോള്‍ പമ്പുകളിലെ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ 8 എളുപ്പവഴികള്‍
പെട്രോളിനും ഡീസലിനുമൊക്കെ വിലകുത്തനെ കയറിക്കൊണ്ടിരിക്കുന്ന കാലമാണ്. അതിനാല്‍ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള് അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് അനായാസം രക്ഷപ്പെടാം. 1. വ്യത്യസ്ത പമ്പുകളില്‍ നിന്നും ഇന്ധനം നിറക്കുക പതിവായി വീടിനോ ഓഫീസിനോ അടുത്തു നിന്ന് സ്ഥിരം ഇന്ധനം നിറയ്ക്കുന്നവരാകും നമ്മളില്‍ […]
പച്ചക്കറികളിൽ മാരകവിഷം
∙ വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നു കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലു വര്‍ഷം വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടിയില്‍ 4,800 പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് സര്‍വകലാശാല റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂടുതല്‍ വിഷം പുതിനയിലും പയറിലും ഏറ്റവും കൂടുതല്‍ വിഷാംശം കണ്ടെത്തിയത് പുതിന ഇലയിലാണ്. പരിശോധനയ്ക്കായി എടുത്ത പുതിന സാംപിളുകളില്‍ 62 % വിഷാംശം കണ്ടെത്തി. പയറാണ് രണ്ടാം സ്ഥാനത്ത്. 45 % ആണ് വിഷത്തിന്റെ അളവ്. […]
സ്റ്റിക്കർഭയം വേണ്ട; ഉറപ്പുമായി പൊലീസ്
വീടുകളിലും സ്ഥാപനങ്ങളിലും ജനൽച്ചില്ലുകളിൽ കാണുന്ന കറുത്ത സ്റ്റിക്കറുകളിൽ അസ്വഭാവികത ഇല്ലെന്നു ഗ്ലാസ് ഹൗസ് ഉടമകൾ. ഗ്ലാസുകൾ ഉരസാതിരിക്കാൻ കമ്പനിക്കാർ തന്നെ ഒട്ടിക്കുന്നതാണ് സ്റ്റിക്കറുകൾ. ജനം ആശങ്കപ്പെടേണ്ടെന്ന പൊലീസിന്റെ നിഗമനം ശരിയാണെന്നു ഗ്ലാസ് ഹൗസ് ഉടമ ഏബ്രഹാം മാത്യു പറഞ്ഞു. ചെന്നൈയിൽ നിന്നാണ് തെക്കൻ കേരളത്തിലേക്കുള്ള ഗ്ലാസുകൾ കൂടുതലായും വരുന്നത്. കേരളത്തിൽ തന്നെയുള്ള ഏജൻസികളാണ് കടകൾക്കു നൽകുന്നത്. ഡിസൈനുള്ള ഗ്ലാസുകളിലാണ് സ്റ്റിക്കറുകൾ കൂടുതലായും കാണുന്നത്. ചെന്നൈയിൽ നിന്നു വരുന്ന പാഴ്സലുകൾ വൈകി പൊട്ടിക്കുമ്പോൾ ഗ്ലാസുകൾ ചേർന്നിരിക്കും. ഇതു മാറ്റിയെടുക്കുമ്പോൾ […]
ബജറ്റ് തുക : ചെലവിന് പോലും തികയാതെ റബർ ബോർഡ്
∙ വലിയ പ്രതീക്ഷയിലായിരുന്ന റബർ ബോർഡിനു ദൈനംദിന ചെലവിനുപോലും തികയാത്ത പണമാണു ബജറ്റിൽ കിട്ടിയത്. കർഷകനു സബ്സിഡിക്കും ബോർഡിനു ചെലവിനുമായാണു ബജറ്റിൽ 146.60 കോടി അനുവദിച്ചത്. ശമ്പളമുൾപ്പെടെ കാര്യങ്ങളും മറ്റു ചെലവും ഇതിൽ തട്ടിയും മുട്ടിയും പോയാലും 140 കോടിയാകും ഒരു വർഷം. പിന്നെ സബ്സിഡിക്കു പണമെവിടെ? കർഷകർക്ക് പുനഃകൃഷിക്കു സബ്സിഡിയിനത്തിൽ നൽകാനുള്ളത് 32 കോടി കൊടുത്തുതീർക്കാനുമുണ്ട്. ആകെ നൽകിയിരുന്ന പുനഃകൃഷി സബ്സിഡിക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കാതെ മരവിപ്പിച്ചിരിക്കുകയാണ്. നീതി ആയോഗ് ആവശ്യപ്രകാരം ചെലവും ചുരുക്കി സബ്സിഡിയും […]
ഫോൺ വിളിച്ചാൽ മതി; 24 മണിക്കൂറും ടാക്സി വാഹനം റെഡി
കോട്ടയം ∙ ഒരു ഫോൺ കോളിൽ അരികിലേക്ക് 24 മണിക്കൂറും ടാക്സി വാഹനങ്ങൾ എത്തുന്ന സംവിധാനം ജില്ലയിലേക്ക്. കക്ഷിരാഷ്ട്രീയത്തിനതീതമായി ടാക്സി ഡ്രൈവർമാർ ചേർന്നു രൂപീകരിച്ച ഓൾ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെടിഡിഒ) ആണു കോൾ ടാക്സി ആരംഭിക്കുന്നത്. 9495351500 എന്ന നമ്പരിലേക്കു വിളിച്ചാൽ സേവനം ലഭ്യമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 300 ടാക്സി ഡ്രൈവർമാർ സംഘടനയിൽ അംഗങ്ങളായി. വാട്സാപ് കൂട്ടായ്മയിലൂടെയാണു ഡ്രൈവർമാരുമായി ആശയ വിനിമയം. മേൽ നമ്പറിലേക്കു ജില്ലയുടെ ഏതെങ്കിലും പ്രദേശത്തു നിന്നു ഫോൺ കോൾ […]
ഷവർമയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണങ്ങളും നിർദേശങ്ങളും കാറ്റിൽ പറത്തി ഷവർമ നിർമാണവും വിൽപനയും പൊടിപൊടിക്കുന്നു. വൃത്തിയുള്ള അന്തരീക്ഷത്തിൽ പാകം ചെയ്തില്ലെങ്കിൽ കഴിക്കുന്നയാൾക്കു മരണംവരെ സംഭവിക്കാൻ സാധ്യതയുള്ളതാണു ഷവർമ. ഗ്രിൽഡ് ചിക്കൻ ഇനങ്ങളാണ് ഇത്തരത്തിൽ തുറന്നു വിൽപന നടത്തുന്നതിൽ മറ്റൊരു ഭക്ഷ്യവസ്തു. ഷവർമയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ∙ ഷവർമയുണ്ടാക്കുന്ന സ്ഥലം ഈച്ച, പൊടി, മറ്റു മാലിന്യങ്ങൾ എന്നിവയിൽനിന്നു സംരക്ഷിക്കുന്ന വിധം ചില്ലിട്ട് സൂക്ഷിക്കണം. ∙ മാംസം വൃത്തിയുള്ള ഫ്രീസറിൽ 18 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. മാംസം അന്തരീക്ഷ […]
ചൂടു തുടങ്ങി; മലയോര മേഖല ഉരുകുന്നു
കാഞ്ഞിരപ്പള്ളി ∙ വേനൽച്ചൂടിൽ മലയോര മേഖല ഉരുകിത്തുടങ്ങി. ഗ്രാമങ്ങളിൽ പോലും 34 മുതൽ 36 വരെ ഡിഗ്രി സെൽഷ്യസ് ചൂടാണ് ദിവസവും രേഖപ്പെടുത്തുന്നത്. മലയോര മേഖലയുടെ ഉയർന്ന പ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. ഇത്തവണ വേനൽ കനക്കുമെന്ന കണക്കുകൂട്ടലിലാണ് കാലാവസ്ഥാ നിരീക്ഷകരും കർഷകരും. എല്ലാ വറുതിയിലും മലയോര മേഖലയിൽ കൃഷിനാശവും സംഭവിക്കാറുണ്ട്. രൂക്ഷമായ ജലക്ഷാമവും കനത്ത ചൂടും കൃഷികളെ ബാധിക്കും. 2017ലെ വേനലിൽ മലയോര മേഖലയിൽ കൃഷിയിടങ്ങളിലുണ്ടായത് കോടികളുടെ നഷ്ടമാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്കിനു കീഴിലെ ഏഴു കൃഷിഭവനുകളുടെ പരിധിയിലായി […]
ചിറക്കടവ് ക്ഷേത്രത്തിന് ഇനി ചുമർചിത്ര പെരുമയും
പൊൻകുന്നം ∙ ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ ചുമരുകളിൽ ചിത്രങ്ങൾ ഒരുങ്ങുന്നു. കിഴക്കേ ചുമരിൽ വലതുഭാഗത്തായി അനന്തശയനവും ഇടത്ത് ശിവ-പാർവതി പരിണയവുമാണ് ആദ്യം ആലേഖനം ചെയ്യുക. മറ്റു ചുമരുകളിൽ ശങ്കരനാരായണ ചരിത്രം സംഗ്രഹിക്കും. അനന്തശയനം അവസാന മിനുക്കുപണിയിലാണ്. ക്ഷേത്രച്ചുമരിൽ ചിത്രങ്ങൾ നിറയുന്നതോടെ ചിറക്കടവ് മഹാദേവന്റെ പെരുമ തൃശൂർ വടക്കുംനാഥന്റെയും തിരുവനന്തപുരം ശ്രീപദ്മനാഭന്റെയും ഒപ്പം ദേശമാകെ പരക്കുമെന്നു ദേവസ്വം സബ്ഗ്രൂപ് ഓഫിസർ ആർ.പ്രകാശ് പറയുന്നു.ശങ്കരനാരായണ മൂർത്തിയുടെ വിവിധഭാവങ്ങൾ കയ്യൊതുക്കത്തോടെ ചുമരിലേക്കു പകർത്തുമ്പോൾ കേരളീയ ചുമർചിത്രകലയുടെ പാരമ്പര്യം ഒട്ടും ചോരാതിരിക്കാൻ ഏറെ ശ്രദ്ധചെലുത്തിയാണു […]
വില്ലേജ് ഓഫിസുകൾ ഇ–പേയ്മെന്റിലേക്ക്
കോട്ടയം ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ 27 മുതൽ ഭൂനികുതി പൂർണമായും ഇ–പേയ്മെന്റിലേക്ക് മാറും. ഭൂനികുതി രസീതുകൾ കൈകൊണ്ട് എഴുതി നൽകിയിരുന്നതിനു പകരം ഇനി പൂർണമായും ഓൺലൈനായി പ്രിന്റുചെയ്ത കംപ്യൂട്ടർ ബില്ലുകളാകും ലഭിക്കുക. ജില്ലയിലെ നൂറ് വില്ലേജുകളിലും ഇത് സംബന്ധിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്തു. ആദ്യഘട്ടമായി മീനച്ചിൽ താലൂക്കിലെ 28 വില്ലേജുകളും പൂർണമായും ഇ–പേയ്മെന്റ് സംവിധാനത്തിലേക്ക് മാറിയിരുന്നു. കോട്ടയം താലൂക്കിലെ 26 വില്ലേജുകളും ഇന്നലെ ഇ–പേയ്മെന്റിലേക്ക് മാറി. വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലെ […]
നഷ്ടത്തിലായി കപ്പക്കൃഷി
പൊന്‍കുന്നം: ന്യായമായ വില ലഭിക്കാത്തതിനാല്‍ മരച്ചീനിക്കൃഷിക്കാര്ക്ക് നഷ്ടത്തിന്റെ വര്‍ഷം. മേഖലയില്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് കിലോയ്ക്ക് പത്തു രൂപയില്‍ത്താഴെ. ഇരുപത്തഞ്ചു രൂപയില്‍നിന്ന് കടകളില്‍ പതിനഞ്ചു രൂപവരെയായി വില്‍പ്പന വില. വിളവെടുപ്പുകാലമായതോടെയാണ് വില വീണ്ടും കുറഞ്ഞത്. മരച്ചീനി തോട്ടങ്ങളില്‍ 12 രൂപയ്ക്ക് കപ്പ പറിച്ചു നല്‍കുന്നുണ്ട്. കച്ചവടക്കാര്‍ക്ക് കൊടുത്താല്‍ കൃഷിക്കാര്‍ക്കു കിട്ടുന്നതാകട്ടെ പത്തു രൂപയില്‍ത്താഴെ. മൊത്തക്കച്ചവടക്കാര്‍ക്ക് കപ്പ നല്കുമ്പോള് നൂറു കിലോയ്ക്ക് പത്തുകിലോ വരെ അധികം തൂക്കം നല്‍കേണ്ടി വരുന്നതിന്റെയും നഷ്ടം കൃഷിക്കാര്‍ സഹിക്കണം. മറ്റുള്ളവരുടെ കൃഷിയിടത്തില്‍ പാട്ടത്തിന് […]
ഡ്രൈവർമാരില്ല: കെഎസ്ആർടിസി സർവീസുകൾ അനിശ്ചിതത്വത്തിൽ
പൊൻകുന്നം ∙ ഡ്രൈവർമാരില്ലാത്തതിനാൽ പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകളുടെ സർവീസ് പ്രതിസന്ധിയിൽ. ഡിപ്പോയിൽ നിന്നുള്ള 42 സർവീസുകൾക്കായി വേണ്ടത് 100 ഡ്രൈവർമാരാണ്. എന്നാൽ 81 പേർ മാത്രമേ ഡിപ്പോയിലുള്ളൂ. അടുത്തിടെ അഞ്ചുപേർ വിരമിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. നിലവിലുള്ള 81 പേരിൽ മൂന്നു പേർ മെഡിക്കൽ ലീവിലുമാണ്. ജീവനക്കാരുടെ അഭാവം സർവീസ് മുടക്കത്തിലേക്കു വരെ എത്തിയിരിക്കുകയാണ്. അവശ്യ സർവീസ് സർവീസുകൾ മാത്രം നടത്തുന്നതിലേക്ക് എത്തുന്നതോടെ ഗ്രാമാന്തരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കേണ്ടി വരുമെന്ന അവസ്ഥയാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. ∙ എരുമേലി-പാലാ […]
തീർഥാടനകാലത്തിന് എരുമേലിയിൽ ശുഭപര്യവസാനം
എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിന് എരുമേലിയിൽ ഇത്തവണ ശുഭ പര്യവസാനം. അപകടങ്ങൾ കുറഞ്ഞത് പ്രധാന നേട്ടമായി. പേട്ടതുള്ളലും ചന്ദനക്കുടാഘോഷവും ഭംഗിയായി നടന്നു. സാധനങ്ങൾക്ക് അമിത വില ഈടാക്കിയതായി പരാതിയില്ല. പോലീസ് നടത്തിയ പുണ്യം പൂങ്കാവനം പദ്ധതി ജനങ്ങൾക്കും തീർഥാടകർക്കും ശുചീകരണത്തിന് പ്രചോദനമായി. ഒപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രശംസയും നേടി. കെഎസ്ആർടിസിക്ക് ഏറ്റവും മികച്ച വരുമാനമാണ് ലഭിച്ചത്. കച്ചവടക്കാർക്കു കാര്യമായ നഷ്ടങ്ങളില്ല. പ്രകൃതിയോട് ഇണങ്ങുന്ന തീർഥാടനത്തെ പരിചയപ്പെടുത്തുന്നതിന്റെ തുടക്കമായിരുന്നു സസ്യജന്യ കുങ്കുമങ്ങൾ മാനവം സൊസൈറ്റി വിതരണം ചെയ്തത്. […]
ബബിതയ്ക്ക് ഇനി ‘ജനമൈത്രി’ വീട്
കാഞ്ഞിരപ്പള്ളി ∙ ബബിതയ്ക്കും മകൾ സൈബയ്ക്കും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. സ്വന്തമായൊരു വീട് എന്ന ഇരുവരുടെയും സ്വപ്നം യാഥാർഥ്യമാക്കിയതു സുമനസ്സുകളുടെ സഹകരണത്തോടെ ജനമൈത്രി പൊലീസ്. 800 ചതുരശ്ര അടിയോളം വിസ്തീർണമുള്ള വീടാണു ജനമൈത്രി പൊലീസ് ബബിതയ്ക്കും മകൾക്കുമായി നിർമിച്ചത്. വീടിന്റെ താക്കോൽദാനം 26നു മന്ത്രി എം.എം.മണി നിർവഹിക്കും. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശുചിമുറി പോലുമില്ലാതെ, പലകകളും തുണികളും കൊണ്ടു മറച്ച ഒറ്റമുറി വീട്ടിൽനിന്നും കോടതി വിധിയെ തുടർന്നാണു പൊലീസിന് ഇവരെ ഇറക്കിവിടേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നു […]
സ്ത്രീകൾ മാലപൊട്ടിക്കാനെത്തും; ആൾക്കൂട്ടത്തിൽ തനിയെ അല്ലാതെ
വൈക്കം∙ ആൾക്കൂട്ടത്തിൽ ആരുമറിയാതെ മാല പൊട്ടിക്കാൻ വൈദഗ്ധ്യമുള്ള സംഘം ജില്ലയിൽ. ദേവാലയങ്ങളിൽ ഉൽസവ സീസണായതോടെയാണ് സ്ത്രീകളുടെ സംഘം കേരളത്തിലേക്ക് ഇര തേടിയിറങ്ങിയിരിക്കുന്നത്. പൊള്ളാച്ചിയിൽനിന്നാണ് കൂടുതൽ പേർ. പിടിക്കപ്പെട്ടാൽ ജാമ്യത്തിലെടുക്കാൻ കരം അടച്ച രസീതും ജാമ്യക്കാരുമായി കൊച്ചിയിൽനിന്നാണ് അഭിഭാഷകർ എത്തുന്നത് ∙ കണ്ടാൽ മോഷ്ടാവാണെന്ന് തോന്നുകേയില്ല മാല മോഷ്ടാക്കളുടെ ചിത്രം സഹിതം വൈക്കം പൊലീസ് ക്ഷേത്രഗോപുരത്തിൽ വച്ച മുന്നറിയിപ്പ് ബോർഡ് . ഇതിൽ വൈക്കത്ത് പിടികൂടിയ വിശാലവുമുണ്ട്. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് മോടിയിൽ അണിഞ്ഞൊരുങ്ങി ക്ഷേത്രങ്ങളിലും പള്ളികളിലും എത്തുന്ന […]
ടേക്ക് ഓവർ സർവീസുകൾ കെഎസ്ആർടിസിക്ക് പുതിയ വയ്യാവേലി
പൊൻകുന്നം∙ ‘ആകെ നഷ്ടത്തിലാണ്. അതിന്റെകൂടെ ഇത്തരം വയ്യാവേലിയും’. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആർടിസിക്കു ‘വയ്യാവേലിയാകുകയാണ്’ ടേക്ക് ഓവർ സർവീസുകൾ. ടേക്ക് ഓവർ സർവീസുകൾ ഒട്ടുമിക്കവയും നഷ്ടത്തിലാണെന്നു ജീവനക്കാരും അധികൃതരും പറയുന്നു. പൊൻകുന്നം-വൈറ്റില-ഗുരുവായൂർ-കോഴിക്കോട് സർവീസ് നടത്തുന്നതു ദിനംപ്രതി 5,000 രൂപ നഷ്ടത്തിൽ. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഒരുമാസമായി നിർത്തിവച്ചിരുന്ന പൊൻകുന്നം-കോഴിക്കോട് സർവീസ് ഇന്നലെ പുനരാരംഭിച്ചു. എറണാകുളത്തുനിന്നു കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിന്റെ റൂട്ട് ഏറ്റെടുത്ത് ഓടിച്ചിരുന്ന സർവീസ് പൊൻകുന്നത്തേക്കു നീട്ടിയതോടെയാണു നഷ്ടത്തിലായത്. കോടതി ഉത്തരവിനെ തുടർന്നാണു ചില സ്വകാര്യ ബസുകളുടെ […]
സമരപാതയിലേക്കു ഗെസ്റ്റ് അധ്യാപകർ; കോളജുകൾ പ്രതിസന്ധിയിലേക്ക്
∙ ഹയർ സെക്കൻഡറി അധ്യാപകരേക്കാൾ കുറഞ്ഞ വേതനം; ശമ്പള പരിഷ്കരണം കഴിഞ്ഞിട്ട് അഞ്ചു വർഷവും. തുടരുന്ന ഈ സർക്കാർ അവഗണനയ്ക്കെതിരെ സർക്കാർ, എയ്ഡഡ് കോളജുകളിലെ ഗെസ്റ്റ് അധ്യാപകർ സമരപാതയിലേക്ക്. വേതനവർധന തേടി മൂവായിരത്തോളം ഗെസ്റ്റ് അധ്യാപകർ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാനത്തെ ആർട്സ്–സയൻസ് കോളജുകളുടെ പ്രവർത്തനം താറുമാറാകുമെന്നാണ് സൂചന. ജനുവരി 25 ന് സൂചനാ പണിമുടക്കും ഫെബ്രുവരി അഞ്ചു മുതല്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിക്കാനാണ് ഓൾകേരള കോളജ് ഗെസ്റ്റ് ലക്ചറേഴ്സ് യൂണിയന്റെ തീരുമാനം. തുല്യ ജോലിക്ക് തുല്യവേതനം […]
ഒരു ഗ്രാമം ഓർമയിൽ നിന്നും നാട്ടുചന്ത വീണ്ടെടുക്കുന്നു
മണിമല∙ നാലു പതിറ്റാണ്ടു മുമ്പ് മറവിയിലാണ്ടു പോയ ഒരു നാട്ടുചന്തയെ ഒരു പറ്റം ചെറുപ്പക്കാർ വീണ്ടെടുത്ത കഥയാണ് കോട്ടയം ജില്ലയിലെ വെള്ളാവൂർ എന്ന ഗ്രാമത്തിനു പറയാനുള്ളത്. ജില്ലയുടെ തെക്കേയറ്റത്ത് മണിമലയാറിന്റെ തീരത്തുള്ള ഗ്രാമത്തിന്റെ കവലയിൽ ഒരു പകൽ പച്ചക്കറിയും മീനും ഇറച്ചിയും പാത്രങ്ങളും നിരക്കുകയും രണ്ടായിരത്തോളം ആളുകൾ തടിച്ചുകൂടുകയും ചെയ്തപ്പോൾ ഉണർന്നത് ഒരു ഗ്രാമച്ചന്ത മാത്രമല്ല, പോയ ഒരു കാലത്തിന്റെ ഓർമകളും നന്മ നിറഞ്ഞ ഒരു വിപണി സംസ്കാരവും കൂടിയായിരുന്നു. വെള്ളാവൂർ ഗ്രാമദീപം കാർഷിക ക്ലബ്ബിന്റെയും കേരള […]
ബബിതയ്ക്ക് ഇനി ‘ജനമൈത്രി’ വീട്
കാഞ്ഞിരപ്പള്ളി ∙ ബബിതയ്ക്കും മകൾ സൈബയ്ക്കും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. സ്വന്തമായൊരു വീട് എന്ന ഇരുവരുടെയും സ്വപ്നം യാഥാർഥ്യമാക്കിയതു സുമനസ്സുകളുടെ സഹകരണത്തോടെ ജനമൈത്രി പൊലീസ്. 800 ചതുരശ്ര അടിയോളം വിസ്തീർണമുള്ള വീടാണു ജനമൈത്രി പൊലീസ് ബബിതയ്ക്കും മകൾക്കുമായി നിർമിച്ചത്. വീടിന്റെ താക്കോൽദാനം 26നു മന്ത്രി എം.എം.മണി നിർവഹിക്കും. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശുചിമുറി പോലുമില്ലാതെ, പലകകളും തുണികളും കൊണ്ടു മറച്ച ഒറ്റമുറി വീട്ടിൽനിന്നും കോടതി വിധിയെ തുടർന്നാണു പൊലീസിന് ഇവരെ ഇറക്കിവിടേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നു […]
മുണ്ടക്കയത്ത് നാടിനെ കുളിർപ്പിച്ച ആശ്വാസമഴ

മുണ്ടക്കയം : കൊടുംചൂടു കൊണ്ട് വലഞ്ഞ നാടിനെ കുളിർപ്പിച്ചു കൊണ്ട് ഇന്നലെ വൈകുന്നേരത്തോടെ മുണ്ടക്കയത്ത് കനത്ത വേനൽ മഴ പെയ്തു. രണ്ടു മാസത്തിൽ അധികമായി കൊടും ചൂടിൽ വലഞ്ഞ നാടിനു അത് ആശ്വാസമഴയായി ഭവിച്ചു. കുടിവെള്ളതിനയി നെട്ടോട്ടം ഓടിയിരുന്ന പലര്‍ക്കും മഴ താത്കാലിക ആശ്വാസമായി. മഴവെള്ളം ആവോളം പത്രങ്ങളിൽ ശേഖരിച്ചു വച്ചു. മഴ സംഭരണികളിലും മഴവെള്ളം ശേഖരിക്കുവാൻ സാധിച്ചു. കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ വീടുകളിലെ കുടുംബാംഗങ്ങള്‍ മഴയെ ആദരവോടെയാണ് സ്വീകരിച്ചത്.വീടുകളില്‍ ഉപ്പുചിരട്ട മുതല്‍ വലിയ […]
ഇടവഴി തെളിച്ചു ; ഭീതിയകന്നു..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന്റെ പിറകിൽ കൂടി കോക്കാപ്പള്ളി റോഡിലേക്കുള്ള ഇടവഴിയിൽ കൂടി ദിവസവും നൂറുകണക്കിന് പെൺകുട്ടികളും, സ്കൂൾ വിദ്യാർത്ഥിനികളും, സ്ത്രീകളും നടന്നു പോകുന്നുണ്ടെങ്കിലും, അതിലൂടെ ഒറ്റയ്ക്ക് നടക്കുവാൻ ആരുമൊന്നു പേടിക്കും. സൈന്റ്റ് മേരീസ് സ്കൂളിലേക്ക് വിദ്യാർത്ഥിനികൾ ബസ്സിറങ്ങി നടന്നുപോകുന്ന പ്രധാന വഴിയാണത് സന്ധ്യ മയങ്ങിയാൽ പിന്നെ, ആ റോഡിൽ സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കാറുണ്. മദ്യപാനികളുടെയും കഞ്ചാവ് വില്‍പ്പനക്കാരുടെയും കേന്ദ്രമാണ് ഈ ഇടവഴി . മൂന്ന് വർഷങ്ങൾക്കു മുൻപ്, രണ്ടു പ്ലസ് വൺ സ്കൂൾ വിദ്യാർത്ഥിനികൾ ആ […]
പരിശോധന നിലച്ചു: തുറന്ന വാതിലുകളുമായി സ്വകാര്യബസുകൾ പായുന്നു
: വാതിലുകൾ ഇല്ലാതെയും അപകടകരമായ രീതിയിൽ വാതിൽ തുറന്നിട്ടും സ്വകാര്യബസുകൾ പായുന്നു. വലിയ അപകടസാധ്യത സൃഷ്ടിച്ചുകൊണ്ടാണ് ബസുകൾ പായുന്നത്. മോട്ടോർ വാഹന വകുപ്പ് അധികൃതർ കർശന നടപടിയെടുക്കുന്നുണ്ടെന്ന് പറയുന്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ചുകൊണ്ടാണ് സ്വകാര്യ ബസുകളുടെ പാച്ചിൽ. കഴിഞ്ഞയാഴ്ച ഈരാറ്റുപേട്ടയിൽ ബസിൽനിന്നും തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു വീണു ഗർഭിണി മരിച്ച സംഭവത്തെത്തുടർന്നു മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഈരാറ്റുപേട്ട സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. ബസിന്റെ പെർമിറ്റും പ്രതികളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. […]
കാഞ്ഞിരപ്പള്ളി ചീഞ്ഞുനാറുന്നു: ഓടകളില്‍നിന്നു ദുര്‍ഗന്ധം
കാഞ്ഞിരപ്പള്ളി: മാലിന്യങ്ങൾ കുമിഞ്ഞുകൂടിയും ഓടകളിൽ മലിന ജലം കെട്ടിക്കിടക്കുന്നതും മൂലം കാഞ്ഞിരപ്പള്ളി ചീഞ്ഞുനാറുകയാണ്. ബസ് സ്റ്റാൻഡിലേക്ക് ബസിൽ വരുന്ന യാത്രക്കാർ ദുർഗന്ധം മുലം മൂക്കുപൊത്തി സ്റ്റാഡിന്റെ പുറത്തേക്ക് ഓടിമാറുകയാണ്. ബസ് സ്റ്റാൻഡിന്റെ കവാടത്തിലുള്ള ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള ഓടകളില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം ഓട്ടോ തൊഴിലാളികളും സമീപത്തുള്ള കച്ചവടക്കാരും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ഓടകളില്‍ മലിനജലവും ചപ്പുചവറുകളും അടിഞ്ഞതോടെ അസഹനീയമായ ദുര്‍ഗന്ധമാണുണ്ടാകുന്നത്. ഓടകള്‍ വൃത്തിയാക്കി ഡ്രെയിനേജ് സംവിധാനത്തോടെ കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിനും ശുചിത്വമിഷനും പലതവണ പരാതി നല്‍കിയിട്ടും […]
റബർ കർഷകരെ നിലംപരിശാക്കാൻ ടയർ കന്പനികൾ
റബറിന് വില 100 രൂപ പോലും കിട്ടാത്ത സാഹചര്യമൊരുക്കാൻ ടയർ വ്യവസായികളുടെ നീക്കം. കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നു കപ്പ് ലംപ് അഥവാ റബർ പച്ചച്ചണ്ടി ഇറക്കുമതി ചെയ്യാൻ ടയർ കന്പനികൾ കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്തുകയാണ്. വാണിജ്യ വകുപ്പിൽ ഉന്നത സ്വാധീനമുള്ള ടയർ വ്യവസായികളെ ഇതിനായി ചർച്ചയ്ക്കു വിളിച്ചിരിക്കെ ചെറുകിട റബർ കർഷകരുടെ ഭാവിയിൽ കരിനിഴൽ വീഴുകയാണ്. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നു റബർ ചണ്ടി കപ്പലിൽ ഇറക്കുമതി ചെയ്തു ടയർ വ്യവസായത്തിൽ ഉപയോഗിക്കാനാണു നീക്കം. കിഴക്കനേഷ്യൻ […]
പഞ്ചായത്ത് കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പു തൂൺ ശരണം
പൊൻകുന്നം ∙ പ്രൗഢി മാത്രമേയുള്ളൂ രാജേന്ദ്ര മൈതാനത്തെ പഞ്ചായത്ത് കിണറിന്. പൊൻകുന്നത്തെ ജലക്ഷാമം പരിഹരിക്കുന്ന കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പ് കെട്ടിമുറുക്കിയ താൽക്കാലിക തൂണിലെ കപ്പിയും കയറും. പൊൻകുന്നം ടൗണിലെ ഒട്ടുമിക്ക കടകളിലും വെള്ളമെടുക്കുന്നത് ഈ കിണറ്റിൽ നിന്നാണ്. നൂറു വർഷത്തിലേറെ പഴക്കമുള്ള പഞ്ചായത്ത് കിണറിന്റെ കരിങ്കൽ തൂണ് കഴിഞ്ഞവർഷം വാഹനം ഇടിച്ചു തകർന്നു. തകർന്ന തൂണിന്റെ കരിങ്കല്ലുകൾ കിണറിന്റെ മുകളിലെ ഇരുമ്പുവലയിൽ തടഞ്ഞുകിടക്കുകയാണ്. ഒട്ടേറെപ്പേർ ദിവസവും വെള്ളം കോരുന്ന കിണറാണ്. ഇരുവശങ്ങളിലുമുള്ള തൂണുകളിലിട്ട കമ്പിയിൽ കപ്പിയിട്ടാണു […]