BACKUPS

കാ​ഞ്ഞി​ര​പ്പ​ള്ളി ചീ​ഞ്ഞു​നാ​റു​ന്നു: ഓ​ട​ക​ളി​ല്‍നി​ന്നു ദു​ര്‍​ഗ​ന്ധം

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യും ഓ​ട​ക​ളി​ൽ മ​ലി​ന ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും മൂ​ലം കാ​ഞ്ഞി​ര​പ്പ​ള്ളി ചീ​ഞ്ഞു​നാ​റു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​ർ ദു​ർ​ഗ​ന്ധം മു​ലം മൂ​ക്കു​പൊ​ത്തി സ്റ്റാ​ഡി​ന്‍റെ പു​റ​ത്തേ​ക്ക് ഓ​ടി​മാ​റു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ക​വാ​ട​ത്തി​ലു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഓ​ട​ക​ളി​ല്‍ നി​ന്നു​ള്ള ദു​ര്‍​ഗ​ന്ധം മൂ​ലം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഓ​ട​ക​ളി​ല്‍ മ​ലി​ന​ജ​ല​വും ച​പ്പു​ച​വ​റു​ക​ളും അ​ടി​ഞ്ഞ​തോ​ടെ അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധ​മാ​ണു​ണ്ടാ​കു​ന്ന​ത്. ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കി ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തോ​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നും ശു​ചി​ത്വ​മി​ഷ​നും പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും […]

ഒ​ടു​വി​ൽ സ​മീ​പ​വാ​സി​ക​ളു​ടെ ക​നി​വി​ൽ കാ​ൽ​ന​ട​യാ​ത്ര സു​ഗ​മ​മാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ട​വ​ഴി​യു​ടെ ശോ​ച്യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു പ​റ​ഞ്ഞു മ​ടു​ത്തു, ഒ​ടു​വി​ൽ സ​മീ​പ​ത്തെ വീ​ട്ടു​കാ​രു​ടെ ക​നി​വി​ൽ കാ​ൽ​ന​ട​യാ​ത്ര സു​ഗ​മ​മാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നു കോ​ക്കാ​പ്പ​ള്ളി റോ​ഡി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യാ​ണ് സ​മീ​പ​വാ​സി​ക​ളാ​യ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ക​നി​വി​ൽ വൃ​ത്തി​യാ​ക്കി​യ​ത്. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് സ്‌​കൂ​ളു​ക​ള്‍, കോ​ള​ജ്, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​വ​ഴി​യി​ല്‍ മ​ല​മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്തു​ന്ന​തി​നാ​ല്‍ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. കൂ​ടാ​തെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തും ഈ ​ഇ​ട​വ​ഴി​യി​ലാ​യി​രു​ന്നു. മ​ദ്യ​പാ​നി​ക​ളു​ടെ​യും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​രു​ടെ​യും കേ​ന്ദ്ര​മാ​ണ് ഈ […]

റ​ബ​ർ ക​ർ​ഷ​ക​രെ നിലംപരിശാക്കാൻ ട​യ​ർ ക​ന്പ​നി​ക​ൾ

റ​​ബ​​റി​​ന് വി​​ല 100 രൂ​​പ ​പോ​​ലും കി​​ട്ടാ​​ത്ത സാ​​ഹ​​ച​​ര്യ​​മൊ​​രു​​ക്കാ​​ൻ ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ളു​​ടെ നീ​​ക്കം. കി​​ഴ​​ക്ക​​നേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു ക​​പ്പ് ലം​​പ് അ​​ഥ​​വാ റ​​ബ​​ർ പ​​ച്ചച്ചണ്ടി ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ൽ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​ക​​യാ​​ണ്. വാ​​ണി​​ജ്യ വ​​കു​​പ്പി​​ൽ ഉ​​ന്ന​​ത സ്വാ​​ധീ​​ന​​മു​​ള്ള ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ളെ ഇ​​തി​​നാ​​യി ച​​ർ​​ച്ച​​യ്ക്കു വി​​ളി​​ച്ചി​​രി​​ക്കെ ചെ​​റു​​കി​​ട റ​​ബ​​ർ ക​​ർ​​ഷ​​ക​​രു​​ടെ ഭാ​​വി​​യി​​ൽ ക​​രി​​നി​​ഴ​​ൽ വീ​​ഴു​​ക​​യാ​​ണ്. ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ, താ​​യ്‌​ല​​ൻ​​ഡ്, വി​​യ​​റ്റ്നാം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു റ​​ബ​​ർ ച​​ണ്ടി ക​​പ്പ​​ലി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു ട​​യ​​ർ വ്യ​​വ​​സാ​​യ​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​ണു നീ​​ക്കം. കി​​ഴ​​ക്ക​​നേ​​ഷ്യ​​ൻ […]

പഞ്ചായത്ത് കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പു തൂൺ ശരണം

പൊൻകുന്നം ∙ പ്രൗഢി മാത്രമേയുള്ളൂ രാജേന്ദ്ര മൈതാനത്തെ പഞ്ചായത്ത് കിണറിന്. പൊൻകുന്നത്തെ ജലക്ഷാമം പരിഹരിക്കുന്ന കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പ് കെട്ടിമുറുക്കിയ താൽക്കാലിക തൂണിലെ കപ്പിയും കയറും. പൊൻകുന്നം ടൗണിലെ ഒട്ടുമിക്ക കടകളിലും വെള്ളമെടുക്കുന്നത് ഈ കിണറ്റിൽ നിന്നാണ്. നൂറു വർഷത്തിലേറെ പഴക്കമുള്ള പഞ്ചായത്ത് കിണറിന്റെ കരിങ്കൽ തൂണ് കഴിഞ്ഞവർഷം വാഹനം ഇടിച്ചു തകർന്നു. തകർന്ന തൂണിന്റെ കരിങ്കല്ലുകൾ കിണറിന്റെ മുകളിലെ ഇരുമ്പുവലയിൽ തടഞ്ഞുകിടക്കുകയാണ്. ഒട്ടേറെപ്പേർ ദിവസവും വെള്ളം കോരുന്ന കിണറാണ്. ഇരുവശങ്ങളിലുമുള്ള തൂണുകളിലിട്ട കമ്പിയിൽ കപ്പിയിട്ടാണു […]

മിനി ബൈപാസ് നിർമാണം പാതിവഴിയിൽ നിലച്ചു; കാടു കയറി മൂടിയ വഴിയിൽ മാലിന്യ കൂമ്പാരങ്ങൾ

കാഞ്ഞിരപ്പള്ളി ∙ നിർമാണം പാതിവഴിയിൽ നിലച്ചതോടെ കാടുമൂടിയ മിനി ബൈപാസിൽ മാലിന്യ നിക്ഷേപവും പതിവായി. ചിറ്റാർ പുഴയോരത്തുകൂടി നിർമിച്ച മിനി ബൈപാസാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നത്. പുഴയുടെയും പുഴയോരത്തെ ബൈപാസിന്റെയും സ്ഥിതി ശോചനീയമാണ്. നഗരത്തിലെ മാലിന്യങ്ങളിൽ ഭൂരിഭാഗവും വന്നെത്തുന്നതു പുഴയിലും പുഴയോരത്തെ കാടുപിടിച്ച ബൈപാസിലുമാണ്. ഒരു കോടി ഇരുപതു ലക്ഷം രൂപ ചെലവഴിച്ച ബൈപാസാണു കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും നശിക്കുന്നത്. ചിറ്റാർ പുഴയുടെ ഒരുവശവും പുഴയോടു ചേർന്നുള്ള പുറമ്പോക്കും കെട്ടിയെടുത്താണു മിനി ബൈപാസ് നിർമാണം ആരംഭിച്ചത്. പദ്ധതിക്കു പൂർണമായ […]

പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ അമിതവേഗം പരിശോധിക്കുവാൻ നി​രീ​ക്ഷ​ണകാ​മ​റകൾ സ്ഥാപിക്കും

പൊൻകുന്നം : അപകടങ്ങൾ തുടർക്കഥയായി മാ​​റി​​യ പാ​​ലാ-​​പൊ​​ൻ​​കു​​ന്നം സം​​സ്ഥാ​​ന പാ​​ത​​യി​​ൽ അമിതവേഗം പരിശോധിക്കുവാൻ നി​​രീ​​ക്ഷ​​ണ കാ​​മ​​റകൾ സ്ഥാ​​പി​​ക്കും. മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്‍റെ എ​​റ​​ണാ​​കു​​ളം കേ​​ന്ദ്ര​​മാ​​യ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് വി​​ഭാ​​ഗം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​രു​​പ​​ത് അ​​പ​​ക​​ട സാ​​ധ്യ​​താ പോ​​യി​​ന്‍റു​​ക​​ളാ​​ണു ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​ന് അ​​ശാ​​സ്ത്രീ​​യ​​ത​​യും അ​​മി​​ത​​വേ​​ഗ​​വു​​മാ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​മെ​​ന്ന് ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​ന്നാം ഘ​​ട്ട​​മാ​​യി പ​​ത്ത് കാ​​മ​​റ​​ക​​ളാ​​യി​​രി​​ക്കും സ്ഥാ​​പി​​ക്കു​​ക. എ​​റ​​ണാ​​കു​​ള​​ത്തു​​ള്ള കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വേ​​ഗം കാ​​മ​​റ​​യി​​ലൂ​​ടെ നി​​രീ​​ക്ഷി​​ച്ച ശേ​​ഷം അ​​മി​​ത വേ​​ഗ​​ക്കാ​​ർ​​ക്ക് തെ​​ളി​​വ് അ​​ട​​ക്കം നോ​​ട്ടീ​​സും പി​​ഴ​​യും ഈ​​ടാ​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം. പ​​ര​​മാ​​വ​​ധി […]

ഭക്തിയുടെ പാരമ്യത്തിൽ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ പേട്ടതുള്ളി

എരുമേലി∙ ആകാശവും ജനസാഗരവും സാക്ഷി; അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ നാടിനെ ഭക്തിയുടെയും ആഹ്ലാദത്തിന്റെയും നെറുകയിലെത്തിച്ചു. ആകാശത്തു ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷമായതോടെ ഭഗവത് സാന്നിധ്യം അറിഞ്ഞ് അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ തുടങ്ങി. ഉച്ചകഴിഞ്ഞു മാനത്തു വെള്ളിനക്ഷത്രം ജ്വലിക്കവേ ആലങ്ങാട് സംഘം പേട്ടതുള്ളലിന്റെ വിസ്മയം തീർത്തു.അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ തുള്ളൽ കാണാൻ ആയിരങ്ങളാണ് എത്തിയത്. പേട്ട കൊച്ചമ്പലത്തിലാണ് അമ്പലപ്പുഴ സംഘം ശ്രീകൃഷ്ണപ്പരുന്തിനെ കാത്തുനിന്നത്. പരുന്തിൻമേലേറി അമ്പലപ്പുഴ ഭഗവാൻ വരുന്നെന്നാണു വിശ്വാസം. പരുന്തിനെ കണ്ടു തുള്ളൽ തുടങ്ങിയതോടെ കൊച്ചമ്പലത്തിൽ നിന്നു പുറത്തിറങ്ങി […]

ഭക്തിസാഗരത്തിൽ അലയടിച്ചു പേട്ടതുള്ളല്‍

എരുമേലി∙ ആഘോഷങ്ങൾ, വാദ്യമേളങ്ങൾ, വർണപ്പകിട്ടുകൾ… ആമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ ആയിരങ്ങളെ ഭക്തിയുടെയും ആഹ്ലാദത്തിന്റെയും ലഹരിയിലാഴ്ത്തി. ജനസാഗരം സാക്ഷിയായ പേട്ടതുള്ളൽ മതമൈത്രീ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഇടംപിടിച്ചു. ഇന്നലെ എരുമേലിയിലേക്ക് ജനപ്രവാഹമായിരുന്നു. തെരുവുകളിൽ കാത്തു നിന്നവർക്ക് വിശ്വാസത്തിന്റെ ബലം പകർന്ന് ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ജനസാഗരം ഭക്തി നിർവൃതിയിലായി. ആയിരങ്ങൾ ഒരേ സ്വരത്തിൽ ശരണമന്ത്രങ്ങൾ ഉരുവിട്ടു. പകൽ 12 മണിയോടെയാണ് ആദ്യം പരുന്ത് പ്രത്യക്ഷപ്പെട്ടത്. കൈകൾ ആകാശത്തേക്ക് കൂപ്പിയ ഭക്തരുടെ ശരണം വിളികൾ അപ്പോൾ ഉച്ചസ്ഥായിലെത്തി. ആലങ്ങാട് തുള്ളൽ […]

ചിറ്റാർ പുഴയിൽ ശുചിമുറി മാലിന്യം തള്ളി

കാഞ്ഞിരപ്പള്ളി∙ : കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജല സ്രോതസ്സായ ചിറ്റാർ പുഴയിലേക്ക് ശുചിമുറി മാലിന്യവും തള്ളിയ നിലയിൽ കണ്ടെത്തി . കഴിഞ്ഞ ദിവസം രാത്രിയാണ് കുരിശുകവലയിൽ മണിമല റോഡിനോട് ചേർന്നുള്ള പുഴയിലേക്കു മാലിന്യം ഒഴുക്കിയത്. ഒഴുക്കു മുറിഞ്ഞ പുഴയിലേക്കു തള്ളിയ മാലിന്യവും മലിനജലവും വെള്ളത്തിൽ കെട്ടിക്കിടക്കുകയാണ്. പ്രദേശത്താകെ അസഹ്യമായ ദുർഗന്ധവും വമിക്കുന്നു. പുഴയ്ക്ക് അക്കരെ ഹൗസിങ് കോളനിയും ടൗൺ ഹാളും ഇക്കരെ മണിമല റോഡിൽ ഇതര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതിന്റെ സമീപത്തായാണ് മാലിന്യം ഒഴുക്കിയത്. കുരിശു കവലയിൽ സ്ഥാപിച്ചിരിക്കുന്ന […]

വിദ്യാർഥികളിലെ കഞ്ചാവ് ഉപയോഗം: കുടുംബ ബന്ധങ്ങളിലെ ശൈഥില്യം കാരണമാകുന്നു

വിദ്യാർഥികളിലെ കഞ്ചാവ് ഉപയോഗം വർധിക്കുന്നതിനു പിന്നിൽ‌ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം പ്രധാന കാരണമെന്ന് എക്സൈസ്. മൂന്നു മാസത്തിനുള്ളിൽ 23 വയസ്സിനു താഴെയുള്ള വിദ്യാർഥികൾ ഉൾപ്പെടെ ഒൻപതു യുവാക്കളാണ് കഞ്ചാവ് കേസിൽ പിടിയിലായത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളും വിവിധ കേസുകളിൽ പിടിക്കപ്പെട്ടു. പിടിയിലായ വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ വിവരശേഖരണത്തിൽ കൂടിയാണ് എക്സൈസ് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തിയത്. മാതാപിതാക്കളുടെ വഴിവിട്ട ജീവിതമാണു ചില കേസുകളിൽ കണ്ടെത്തിയത്. അമ്മമാർ വിദേശ ജോലിയിലുള്ള വിദ്യാർഥികൾക്കിടയിലും കഞ്ചാവ് ഉപയോഗം കൂടുന്നുണ്ട്. പഠനകാലത്ത് കേറ്ററിങ്, പെയിന്റിങ്, […]

ചരക്കുവാഹനങ്ങളിൽ തീർഥാടകർ: നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്

കാഞ്ഞിരപ്പള്ളി∙ ശബരിമല തീർഥാടകർ ലോറികൾ, മിനി ലോറികൾ എന്നിവയടക്കമുള്ള ചരക്കുവാഹനങ്ങളിൽ സഞ്ചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു പിൻവശത്തു നിറയെ ആളുകളുമായി ചരക്കുവാഹനങ്ങൾ എത്തുന്നുണ്ട്. ചരക്കുവാഹനങ്ങളിൽ ക്യാബിനുള്ളിലല്ലാതെ യാത്രക്കാരെ കയറ്റാൻ നിയമം അനുവദിക്കില്ല. ഏതാനും വർഷം മുൻപ് ഇതരസംസ്ഥാനത്തുനിന്നു തീർഥാടകർ എത്തിയ ലോറി മറിഞ്ഞു വൻ അത്യാഹിതം ഉണ്ടായതിനെ തുടർന്നു ചരക്കുലോറികളിൽ തീർഥാടകരുടെ സഞ്ചാരം തടഞ്ഞുകൊണ്ടു കോടതിയും ഉത്തരവിറക്കിയിരുന്നു. ചരക്കുവാഹനങ്ങളിൽ യാത്രചെയ്യുന്നതു സുരക്ഷിതമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു കോടതിവിധിയുണ്ടായത്. തുടർന്നുള്ള വർഷങ്ങളിൽ കേരളത്തിലേക്കു […]

ബി​ജു വ​ർ​ഗീ​സിന്റെ ക​ണ്ടു​പി​ടിത്ത​ത്തി​ന് ആ​റാ​മ​തും ദേ​ശീ​യ ബ​ഹു​മ​തി

എ​രു​മേ​ലി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ശ​രീ​രം പാ​തി ത​ള​ർ​ന്ന മു​ക്കൂ​ട്ടു​ത​റ വെ​ൺ​കു​റി​ഞ്ഞി പു​ര​യി​ട​ത്തി​ൽ ബി​ജു വ​ർ​ഗീ​സ് സ്വ​യം കാ​റോ​ടി​ച്ച് രാ​ജ്യം ചു​റ്റി​യ​തി​ന്‍റെ ര​ഹ​സ്യം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ​ക​ർ​ന്ന് ന​ൽ​കി​യ​തി​ന് ആ​റാ​മ​തും ദേ​ശീ​യ​ത​ല​ത്തി​ൽ പു​ര​സ്കാ​രം. ഈ ​ബ​ഹു​മ​തി​യാ​ക​ട്ടെ അം​ഗ​വി​ഹീ​ന​ത​യി​ലും നേ​ട്ട​ങ്ങ​ൾ കീ​ഴ​ട​ക്കി​യ നി​പു​ൻ മ​ൽ​ഹോ​ത്ര എ​ന്ന​യാ​ൾ ത​ന്നെ​പ്പോ​ലെ അം​ഗ​വൈ​ക​ല്യ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​വ​രു​ടെ ക​ഴി​വു​ക​ൾ​ക്ക് അം​ഗീ​കാ​ര​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ തു​ല്യ​താ പു​ര​സ്കാ​ര​മാ​ണ്. ആ​ർ​ത്രോ​ഗ്രി​പ്പോ​സി​സ് എ​ന്ന സ​ന്ധി ത​ള​ർ​ച്ചാ രോ​ഗം ജ​ന്മ​നാ ബാ​ധി​ച്ച് വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന നി​പു​ൻ മ​ൽ​ഹോ​ത്ര ഇ​ന്ന് രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന ധ​ന​ത​ത്വ​ശാ​സ്ത്ര പ്ര​തി​ഭ​യും വാ​ഗ്മി​യു​മാ​ണ്. കൂ​ടാ​തെ […]

കാഞ്ഞിരപ്പള്ളി ടൗൺ വികസിപ്പിക്കുന്നു; പഞ്ചായത്ത് ഓഫിസ് മാറ്റി സ്ഥാപിക്കും..

കാഞ്ഞിരപ്പള്ളി ∙ ടൗൺ വികസനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കാൻ തീരുമാനം. കാഞ്ഞിരപ്പള്ളിയുടെ വികസന സാധ്യതകൾ ആലോചിക്കാൻ എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. ∙ബൈപാസ് നിർദിഷ്ട ബൈപാസിന്റെ തുടക്കം വിപുലമാക്കാൻ പഞ്ചായത്ത് വക സ്ഥലം വിട്ടുനൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനുള്ള സന്നദ്ധത പഞ്ചായത്ത് രേഖാമൂലം സർക്കാരിനെ അറിയിക്കും. ∙പഞ്ചായത്തിന് കെട്ടിടം ടാൺ ഹാൾ വളപ്പിൽ മൂന്നു നിലകളിലായി ഷോപ്പിങ് കോംപ്ലസോടുകൂടി പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി […]

ടാപ്പിങ്ങിന് അവധി

മുണ്ടക്കയം ∙ റബർ മരങ്ങൾക്ക് ഇലകൊഴിയും കാലമായി ഉൽപാദനക്കുറവു മുന്നിൽ കണ്ട് ടാപ്പിങ്ങിന് അവധി നൽകുവാൻ ഒരുങ്ങുകയാണു കർഷകർ. ജനുവരി പകുതിയോടെ സംഭവിക്കുന്ന സ്വാഭാവിക ഇലകൊഴിച്ചിലാണു തോട്ടങ്ങളിൽ ആരംഭിച്ചിരിക്കുന്നത്. പുലർച്ചെയുള്ള അതിശൈത്യം മൂലം ഇലകൊഴിച്ചിലിന്റെ ആരംഭത്തിൽ ഉൽപാദനം മെച്ചപ്പെടുമെങ്കിലും ഇലകൾ പൂർണമായും കൊഴിഞ്ഞതിനുശേഷം തളിർക്കുമ്പോൾ ഉൽപാദനം ഗണ്യമായി കുറയുകയാണു പതിവ്. ഇതു മുന്നിൽ കണ്ടാണ് എസ്റ്റേറ്റുകൾ അടക്കം അവധിയിൽ പ്രവേശിക്കുവാൻ ഒരുങ്ങുന്നത്. പക്ഷെ, ചെറുകിട കർഷകർക്ക് ഇലകൊഴിച്ചിൽ വൻ തിരിച്ചടിയാണു നൽകുന്നത്. കഴിഞ്ഞ ജൂൺ മാസത്തിൽ അനുഭവിച്ച […]

മകരവിളക്കിന് ഒരാഴ്ച; തിരക്കേറി കാനനപാത

എരുമേലി∙ മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമല തീർഥാടകരുടെ പരമ്പരാഗത കാനനപാതയിൽ വൻതിരക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് നടന്നു പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഇത്തവണ കാണുന്നത്. തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവേ ഇത്തവണ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കെടുതികൾ കുറവായത് ശബരിമല തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയ്ക്ക് ഇടയാക്കിയെന്നാണു സൂചന.ഇതിന്റെ പ്രതിഫലനമാണ് കാനനപാതയിലും കാണുന്നത്. എരുമേലിയിൽനിന്ന് ആരംഭിച്ച് പേരൂർത്തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ്, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, കരിമല, വലിയാനവട്ടം വഴിയാണ് […]

സ്കൂൾ സമയങ്ങളിലും ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ

മുണ്ടക്കയം ∙ എരുമേലി, പുലിക്കുന്ന് റൂട്ടുകളിൽ സ്കൂൾ സമയങ്ങളിലും ടിപ്പർ ലോറികൾ അമിത വേഗത്തിൽ ഓടുന്നതായി പരാതി. അപകടങ്ങൾ ഒഴിവാക്കാൻ രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ ടിപ്പറുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ സമയങ്ങളിലാണു ലോറികൾ തലങ്ങും വിലങ്ങും പായുന്നത്. അനുവദനീയമല്ലാത്ത സമയത്ത് സർ‌വീസ് നടത്തുന്നതുകൊണ്ടു തന്നെ പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ അമിതവേഗത്തിലാണു ടിപ്പറുകൾ കടന്നു പോകുന്നത്. നിയന്ത്രിത സമയങ്ങളിൽ ടിപ്പർ ലോറികൾ ഓടാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വേനൽ പിടിമുറുക്കുന്നു; ജലനിരപ്പ് താഴ്ന്നുതുടങ്ങി

കാഞ്ഞിരപ്പള്ളി : വേനൽ കടുത്തതോടെ ശുദ്ധജല സ്രോതസ്സുകളിലെ ജലനിരപ്പ് ആശങ്ക പരത്തി താഴ്ന്നുതുടങ്ങി. പകലത്തെ ചൂടും രാത്രിയിലത്തെ തണുപ്പും വരാനിരിക്കുന്ന കൊടുംവരൾച്ചയുടെ സൂചനയെന്നു പഴമക്കാർ. ഇക്കുറിയും പതിവുപോലെ ശുദ്ധജലക്ഷാമം രൂക്ഷമാകാനാണു സാധ്യത. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ജലനിരപ്പു താഴ്ന്നതോടെ ഒന്നിൽ കൂടുതൽ കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കിണർ വെള്ളം ഉടമസ്ഥനു മാത്രമായി നിജപ്പെടുത്തുകയാണു പലരും. കാലവർഷം 47 സെ.മീറ്ററും തുലാവർഷം 35 സെ.മീറ്ററും കൂടുതൽ കിട്ടിയെന്നത് ആശ്വാസം തന്നെ. മേഖലയിൽ സ്വകാര്യ റബർ എസ്റ്റേറ്റിലെ […]

സ്വകാര്യബസുകൾക്കു വാതിൽ നിർബന്ധമാക്കിയുള്ള ഉത്തരവ്;നിയമങ്ങളെല്ലാം കടലാസിലൊതുങ്ങുന്നു

കാഞ്ഞിരപ്പള്ളി : സ്വകാര്യബസുകൾക്കു വാതിൽ നിർബന്ധമാക്കിയുള്ള ഉത്തരവ് നിലവിലുണ്ടെങ്കിലും നിയമങ്ങളെല്ലാം കടലാസിലൊതുങ്ങുന്നു. നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർക്കു കഴിയാതെ പോവുമ്പോൾ നഷ്ടപ്പെടുന്നത് അപകടത്തിൽ പെടുന്നയാളുടെ കുടുംബത്തിനു മാത്രവും. 2016 ജൂലൈ ഒന്നു മുതലാണ് എല്ലാ സ്വകാര്യബസുകൾക്കും വാതിൽ നിർബന്ധമാക്കി ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്. നേരത്തേ വാതിലുകൾ നിർബന്ധമാക്കിയ ഉത്തരവിൽ സിറ്റി ബസുകളെ ഒഴിവാക്കിയ മോട്ടോർ വാഹനനിയമം ഭേദഗതി ചെയ്താണ് സിറ്റി-ടൗൺ സർവീസ് ഉൾപ്പെടെയുള്ള ബസുകൾക്ക് വാതിൽ നിർബന്ധമാക്കി ഉത്തരവിറക്കിയത്. വാതിലുകളില്ലാത്തതും തുറന്നു കെട്ടിവച്ച് സർവീസ് നടത്തുന്നതുമായ ബസുകൾക്കെതിരെ കർശന […]

തിരക്കിൽ കുരുങ്ങി എരുമേലി

എരുമേലി ∙ പേട്ട തുള്ളലിന് ഒരാഴ്ചമാത്രം ശേഷിക്കെ പട്ടണത്തിലേക്കു തീർഥാടക പ്രവാഹമാണ്. പാതകൾ നിറഞ്ഞുകവിഞ്ഞ് പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി. എരുമേലി ടിബി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, പേട്ടതുള്ളൽ പാത, കെഎസ്ആർടിസി എന്നിവിടങ്ങളിലാണ് മുൻപില്ലാത്ത വിധമുള്ള തിരക്ക്. പ്രധാന ശബരിമല പാതയായ കരിങ്കല്ലുമ്മൂഴി– മുക്കൂട്ടുതറ– മുട്ടപ്പള്ളി– കണമല പാതയിൽ തിരക്കുകൂടിയതോടെ പൊലീസ് കൂടുതൽ ഗതാഗത ക്രമീകരണത്തിന് ഒരുങ്ങുകയാണ്. മകരവിളക്ക് സീസൺ തിരക്ക് വർധിച്ചിരിക്കെ കണമലയിലെ അപകടസാധ്യത ഇല്ലാതാക്കാൻ കോൺവോയ് അടിസ്ഥാനത്തിൽ തീർഥാടക വാഹനങ്ങൾ കടത്തിവിടാനും ഡ്രൈവർമാർക്കു നിർദേശങ്ങൾ […]

മിനി സിവിൽ സ്റ്റേഷൻ ലിഫ്റ്റ് നിർമാണം പ്രതിസന്ധിയിൽ

പൊൻകുന്നം ∙ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ‘എട്ടിന്റെ പണി’ കിട്ടിയത് പൊൻകുന്നത്തെ മിനി സിവിൽസ്റ്റേഷന്. ട്രഷറിനിയന്ത്രണം കൂടിയായതോടെ ബില്ലുകൾ മാറാൻ കഴിയാതെ വന്നു. ഇതോടെ നിർമാണം പൂർത്തിയാക്കിയ പല പദ്ധതികളുടെയും ബില്ലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുകയാണ്. ഇതിൽ മിനി സിവിൽസ്റ്റേഷനിലെ ലിഫ്റ്റ് കരാറെടുത്ത കമ്പിനിയുടെ ബില്ലും പെടും. ബില്ലുകൾ തീർക്കാതെ പുതിയ നിർമാണം ഏറ്റെടുക്കേണ്ട എന്നാണ് കമ്പനിയുടെ തീരുമാനം. ഇതാണിപ്പോൾ വിനയായിരിക്കുന്നത്. ∙ ലിഫ്റ്റ് കമ്പനിക്കു കുടിശിക മൂന്നുകോടി ഫിൻലാന്‍ഡ് ആസ്ഥാനമായ ‘കോണേ’ എന്ന ബഹുരാഷ്ട്ര കമ്പനിയാണ് […]

കിണർ നിർമാണ പദ്ധതി ചുവപ്പുനാടയിൽ; മിനി സിവിൽ സ്റ്റേഷനിൽ വെള്ളമില്ല

കാഞ്ഞിരപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷനിൽ വെള്ളമില്ല. താലൂക്ക് ഓഫിസ് ഉൾപ്പെടെ ഇരുപതിലേറെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ ജല സ്രോതസ്സില്ല. ചിറ്റാർ പുഴയോരത്ത് കിണർ നിർമിക്കാൻ ആവിഷ്കരിച്ച പദ്ധതി ഇന്നും റവന്യു വകുപ്പിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു. സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് 500 മീറ്റർ ഉയരത്തിലുള്ള മേലരുവിയിൽനിന്നു വെള്ളമെത്തിക്കാൻ നടപടി സ്വീകരിച്ചെങ്കിലും കുറച്ചുകാലം കഴിഞ്ഞതോടെ ചേറും ചെളിയും നിറഞ്ഞ വെള്ളമാണു സിവിൽ സ്റ്റേഷനിലെത്തിയത്. പിന്നീട് ഇവിടേക്കു വെള്ളം എത്തിച്ചിരുന്ന പൈപ്പുകളും ഹോസും തകരാറിലായി ജലവിതരണം […]

എരുമേലിയിലേക്ക് തീർഥാടക പ്രവാഹം

എരുമേലി∙ മകരവിളക്കു സീസൺ തുടക്കത്തിൽ തന്നെ പട്ടണത്തിലേക്കു തീർഥാടക പ്രവാഹം. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന തിരക്കിൽ പട്ടണത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. സീസൺ പ്രമാണിച്ചു പൊലീസിന്റെ അംഗബലം വർധിപ്പിക്കാത്തത് ആശങ്കാജനകം. സീസൺ ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കൊരട്ടി മുതൽ എരുമേലി വരെ രണ്ടു കിലോമീറ്ററിൽ വാഹനങ്ങളുടെ നീണ്ടനിര കാണാം. കൊരട്ടിയിൽ നിന്ന് എരുമേലിയിൽ എത്താൻ വാഹനങ്ങൾ അരമണിക്കൂറിലേറെ ചെലവിടേണ്ട അവസ്ഥയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു കൂടുതലായി തീർഥാടക സംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഗതാഗതക്കുരുക്കു […]

അപര്യാപ്തതകളുടെ വിനോദ സഞ്ചാരം

ഈരാറ്റുപേട്ട∙ ജില്ലയിലെ ടൂറിസം മാപ്പിൽ ഇടംപിടിച്ച ഇലവീഴാ പൂഞ്ചിറയിൽ ഇപ്പോഴുള്ളത് അപര്യാപ്തതകളുടെ വിനോദ സഞ്ചാരം. വർഷങ്ങൾക്കു മുൻപു തുടങ്ങിയ റോഡ് നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന പൂഞ്ചിറയിലേക്കുള്ള റോഡും ഇരു ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. മേലുകാവ് പെരിങ്ങാലി ഇലവീഴാ പൂഞ്ചിറ ചക്കിക്കാവ് ക‍ൂവപ്പള്ളി വഴി 12 കിലോമീറ്റർ റോഡാണുള്ളത്. പത്തു കോടിയോളം രൂപ മുടക്കി റോഡ് നിർമാണം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. ഇപ്പോഴും ദുരിതം മാത്രമാണു ബാക്കി. ഇതിനിടെ പല […]

പൊൻകുന്നം-പാലാ റോഡ് അപായരഹിതം

പൊൻകുന്നം ∙ ‘ഇനി പേടികൂടാതെ റോഡരികിലൂടെ നടക്കാം; പഴി കേൾക്കാതെ പൊലീസിനും. അമിത വേഗത്തിനു തടയിട്ടപ്പോൾ അപകടമില്ലാതൊരുമാസം പിന്നിട്ടു. മനുഷ്യജീവൻ സംരക്ഷിക്കാൻ നമുക്കിതു മാതൃകയാക്കാം’ എല്ലാവരും കയ്യൊഴിഞ്ഞ പൊൻകുന്നം-പാലാ റോഡിൽ പൊലീസ് സ്വന്തം നിലയിൽ ഒരുക്കിയ സുരക്ഷാ സംവിധാനം വിജയത്തിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണു പൊൻകുന്നം പൊലീസ്. ഒരു മാസത്തിനുള്ളിൽ ആകെ ഉണ്ടായതു ചെറിയ ഒരു അപകടം മാത്രം. പുലർച്ചെ മീനുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞെങ്കിലും ആളപായമില്ലായിരുന്നു. അരയും തലയും മുറുക്കി പൊലീസ് ഇറങ്ങിയത് 29 മുതൽ കഴിഞ്ഞ […]

പുണ്യം പൂങ്കാവനം: വിദേശികൾ പറഞ്ഞു, ഹായ് !

എരുമേലി∙ ശബരിമലയിലും എരുമേലിയിലും നടപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചത് അണിയറ പ്രവർത്തകർക്കു കൂടുതൽ ഊർജമായി. പുണ്യം പൂങ്കാവനം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലേക്ക് ഒരെത്തിനോട്ടം: കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിൽനിന്നുള്ള സംഘം എരുമേലി കാണാനെത്തി. പേട്ടതുള്ളൽ കണ്ട് നടക്കുമ്പോൾ, വലിയമ്പലം നടപ്പന്തലിൽ ക്രമസമാധാനപാലനം നടത്തേണ്ട പൊലീസുകാർ ചുറ്റുവട്ടം ശുചീകരിക്കുന്ന കാഴ്ചയാണു കണ്ടത്. പൊലീസിനും ശുചീകരണത്തിൽ പങ്കെടുത്തവർ‍ക്കും നല്ലൊരു സല്യൂട്ട് കൊടുത്താണു വിദേശികൾ പോയത്. മുൻവർഷങ്ങളിൽ എരുമേലിയിൽ സീസൺതുടക്കത്തിൽത്തന്നെ മലിനീകരണം രൂക്ഷമായിരുന്നു. ആരോഗ്യവകുപ്പിനു കീഴിലുള്ള […]

പമ്പ് ഹൗസിലെ ട്രാൻസ്‌ഫോർമർ വീണ്ടും തകരാറിൽ; ജലവിതരണം നിലച്ചിട്ട് മൂന്നു ദിവസം

കാഞ്ഞിരപ്പള്ളി ∙ കരിമ്പുകയം പമ്പ് ഹൗസിലെ ട്രാൻസ്‌ഫോർമർ വീണ്ടും തകരാറിലായി. ഇതോടെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം പൂർണമായും നിലച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞു. പമ്പ് ഹൗസിലെ 100 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റിനോടനുബന്ധിച്ചുള്ള 315 കെവിഎ ഇൻഡോർ ട്രാൻസ്‌ഫോർമറാണ് പതിവായി തകരാറിലാകുന്നത്. കഴിഞ്ഞ സെപ്റ്റംബർ എട്ടിന് തകരാറിലായ ട്രാൻസ്‌ഫോർമർ 50 ദിവസത്തിനു ശേഷം പരിഹരിച്ച് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം വീണ്ടും തകരാറിലായി. ഇതും പരിഹരിച്ചു സ്ഥാപിച്ച ട്രാൻസ്‌ഫോർമർ ഒരു മാസത്തോളം പ്രവർത്തിച്ച […]

ജോസഫ് പുലിക്കുന്നേൽ – വിൽപത്രം

യേശുദേവൻ ലോകത്തിന് കാണിച്ചുകൊടുത്ത നന്മയുടെ വെളിച്ചം ജീവിതത്തിൽ പകർത്തിയ അപൂർവ വ്യക്തിത്വമായിരുന്നു ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞ ജോസഫ് പുലിക്കുന്നേൽ. പൗരോഹിത്യത്തെ വിമർശിച്ചും സഭയിലെ പോരായ്മകളെ തുറന്നുകാട്ടിയും അവസാന ശ്വാസംവരെ പോരാടിയ ആ ക്രൈസ്തവ സൈദ്ധാന്തിക വിമർശകൻ അന്ത്യം നേരത്തേ തന്നെ കാണുകയും ജീവിതാന്ത്യത്തിന് ശേഷവും താൻ നടത്തിവന്ന പോരാട്ടം തുടരാൻ ആഹ്വാനം ചെയ്തുകൊണ്ടും അതിനായി തന്റെ സ്വത്തുമുഴുവൻ നൽകിക്കൊണ്ടുമാണ് പുലിക്കുന്നേൽ യാത്രയാവുന്നത്. ഇതിനായി വിശദമായ ഒസ്യത്തും അതോടൊപ്പം ജീവിതാഭിലാഷങ്ങളും മകൻ രാജുവിനോടുള്ള അനുശാസനവും നേരത്തേ തന്നെ […]

പൊൻകുന്നം-പാലാ റോഡ് അപായരഹിതം

പൊൻകുന്നം ∙ ‘ഇനി പേടികൂടാതെ റോഡരികിലൂടെ നടക്കാം; പഴി കേൾക്കാതെ പൊലീസിനും. അമിത വേഗത്തിനു തടയിട്ടപ്പോൾ അപകടമില്ലാതൊരുമാസം പിന്നിട്ടു. മനുഷ്യജീവൻ സംരക്ഷിക്കാൻ നമുക്കിതു മാതൃകയാക്കാം’ എല്ലാവരും കയ്യൊഴിഞ്ഞ പൊൻകുന്നം-പാലാ റോഡിൽ പൊലീസ് സ്വന്തം നിലയിൽ ഒരുക്കിയ സുരക്ഷാ സംവിധാനം വിജയത്തിലെത്തിച്ചതിന്റെ ആഹ്ലാദത്തിലാണു പൊൻകുന്നം പൊലീസ്. ഒരു മാസത്തിനുള്ളിൽ ആകെ ഉണ്ടായതു ചെറിയ ഒരു അപകടം മാത്രം. പുലർച്ചെ മീനുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞെങ്കിലും ആളപായമില്ലായിരുന്നു. ∙ അരയും തലയും മുറുക്കി പൊലീസ് ഇറങ്ങിയത് 29 മുതൽ […]

കാഞ്ഞിരപ്പള്ളിയിലെ പ്രശ്നനങ്ങൾ മാറ്റമില്ലാതെ തുടരുന്നു

കാഞ്ഞിരപ്പള്ളി ∙ കടന്നുപോകുന്ന 2017ൽ കാഞ്ഞിരപ്പള്ളിക്കു കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ 2017ലും സ്ഥിതി തുടർന്നു. മുൻവർഷങ്ങളിലെപ്പോലെ ബൈപാസ് നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല. മിനി ബൈപാസ് പൂർത്തീകരിച്ചില്ല. എെഎച്ച്ആർഡി കോളജിനും ഫയർ സ്റ്റേഷനും സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാനായില്ല. ഇവയ്ക്കെല്ലാം മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെ 2018ലേക്കു പ്രവേശിക്കുകയാണു കാഞ്ഞിരപ്പള്ളി. ബൈപാസ് നഗരത്തിന്റെ നിത്യശാപമായ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കാൻ 2011ലാണ് സർക്കാർ ഫാസ്റ്റ് ട്രാക്കിൽ പെടുത്തി ബൈപാസ് നിർമിക്കാൻ നടപടികൾ ആരംഭിച്ചത്. അലൈൻമൈന്റ് നിശ്ചയിച്ച്, സർവേ നടപടികൾ പൂർത്തിയാക്കി […]

വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്ത​ണം: എം​എ​ൽ​എ

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളിയു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ മു​ര​ടി​ക്കു​മെ​ന്ന് ഡോ.​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ. പ​ഞ്ചാ​യ​ത്തി​ലെ റ​വ​ന്യു ഭൂ​മി​യും പു​റ​മ്പോ​ക്ക് ഭൂ​മി​യും സ​ര്‍​വേ ന​ട​ത്തി ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ല്‍ ഭാ​വി​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നേ​രി​ടും. ആ​വ​ശ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തു​വാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ര്‍​വേ ന​ട​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ്, ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍, ബൈ​പാ​സ് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​ത്തി​ന് ത​ട​സം സ്ഥ​ലം ല​ഭി​ക്കാ​ത്ത​താ​ണ്. ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്തതുമൂ​ലം […]

മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ദേശിച്ച പുലിക്കുന്നേല്‍

കോട്ടയം: തന്റെ മരണശേഷം ചെയ്യേണ്ട ശേഷക്രിയകളെക്കുറിച്ച് വളരെ നേരത്തേതന്നെ ജോസഫ് പുലിക്കുന്നേല്‍ നിര്‍ദേശം നല്‍കിയിരുന്നു. പുലിക്കുന്നേലിനെ അറിയാവുന്നവര്‍ക്ക് ഇക്കാര്യം അതിശയമായില്ലെങ്കിലും വിഷയം അന്ന് സഭയിലും പുറത്തും ചര്‍ച്ചയ്ക്കിടയാക്കി. 2002-ലായിരുന്നു ഇത്. പുലിക്കുന്നേലിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ഇടമറ്റത്തെ ഓശാന മൗണ്ടിലാണ് വെള്ളിയാഴ്ച ദഹിപ്പിക്കുന്നത്. 2008-ല്‍ ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ ഇവിടെത്തന്നെയായിരുന്നു ശവസംസ്‌കാരചടങ്ങുകള്‍ നടത്തിയത്. 15-ഇന നിര്‍ദേശം ഇപ്രകാരം: *എന്നെ എന്റെ പറമ്പില്‍ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യണം. *മരണശേഷവും സാധാരണ ധരിക്കുന്ന ഖദര്‍ വസ്ത്രങ്ങള്‍ മാത്രമേ മൃതദേഹത്തില്‍ പാടുള്ളൂ. […]

കേക്കും പടക്കവും; കച്ചവടം പൊടിപൊടിച്ചു; അഞ്ചു കോടിയുടെ വിൽപന

കോട്ടയം ∙ ക്രിസ്മസിന് ജില്ലയിൽ പൊട്ടിയത് അഞ്ചു കോടിയുടെ പടക്കം. അഞ്ചു കോടി രൂപയ്ക്ക് മുകളിൽ വിൽപനയുമായി കേക്ക് വിപണിയും സജീവം. പടക്കത്തിന്റെയും കേക്കിന്റെയും വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ കുതിച്ചുകയറ്റമുണ്ടായില്ലെങ്കിലും മോശമല്ലാത്ത കച്ചവടമാണ് ഇക്കുറി കിട്ടിയതെന്നും പ്രമുഖ ബ്രാൻഡുകളുടെ മത്സരം മുതൽ ജിഎസ്ടി വരെ വിപണിയെ ബാധിച്ചുവെന്നും വ്യാപാരികൾ‌ പറയുന്നു. ∙ ജില്ലയിൽ രുചിച്ചത് 250 ടൺ കേക്ക് ക്രിസ്മസ് ദിനം വരെ കച്ചവടത്തിൽ ജില്ലയിലാകെ 250 ടൺ കേക്ക് വിറ്റെന്ന് വ്യാപാരികൾ പറയുന്നു. കിലോയ്ക്ക് 250 […]

ആഘോഷത്തിന് വീടു പൂട്ടിപ്പോകുമ്പോൾ വേണം; നല്ല ശ്രദ്ധ

ക്രിസ്മസ്, നവവത്സര ദിവസങ്ങളിൽ ദേവാലയങ്ങളിലും വിനോദയാത്രകൾക്കും പോകുന്നവരുടെ വീടുകൾക്കു കൂടുതൽ സുരക്ഷ ഒരുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കി. ഇതിനായി പട്ടണങ്ങളിലടക്കം കൂടുതൽ പൊലീസിനെ നിയോഗിച്ചു. ഇതരസംസ്ഥാന മോഷ്ടാക്കളുടെ കവർച്ച സാധ്യതകൾ കണക്കിലെടുത്താണ് പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നത്. രാത്രികാല പട്രോളിങ്ങും പൊലീസ് കർശനമാക്കി. സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ എആർ ക്യാപിൽ നിന്നുള്ള പൊലീസുകാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും പരിശോധന കർശനമാക്കും. രാത്രി കാലങ്ങളിൽ പായുന്നവർക്കെതിരെയും കർശന നടപടി എടുക്കും. പൊതുസ്ഥലത്തും […]

മദ്യപരുടെയും, പൂവാലൻമാരുടെയും ശല്യം വർധിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി∙ കുന്നുംഭാഗം ഗവ.സ്കൂൾ പരിസരത്തും, കത്തിലാങ്കൽപ്പടി റോഡിലും മദ്യപരുടെയും, പൂവാലൻമാരുടെയും ശല്യം വർധിച്ചതായി പരാതി. സ്കൂൾ കുട്ടികൾക്കും, അധ്യാപകർക്കും ഉൾപ്പടെ കാൽനട യാത്രികർക്ക് ഇവരുടെ ശല്യം അസഹനീയമായിരിക്കുകയാണ്. വാഹനത്തിരക്കു കുറഞ്ഞ ഈ മേഖലയിൽ വാഹനങ്ങളിലും മറ്റുമെത്തി മദ്യപാനം പതിവായെന്ന് നാട്ടുകാർ ആരോപിച്ചു. സ്കൂൾ സമയങ്ങളിൽ പൂവാലശല്യം വർധിച്ചു. കുട്ടികൾക്ക് തനിയെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് രക്ഷിതാക്കൾ പറയുന്നു. സ്കൂൾ സമയങ്ങളിൽ പൊലീസ് പട്രോളിങ് നടത്തണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

പൊ​തു​നി​ര​ത്തു​ക​ളി​ൽ ജാ​ഥ​ക​ൾ​ക്കും പ്ര​ക​ട​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണം

പൊ​​തു​​നി​​ര​​ത്തു​​ക​​ളി​​ൽ ജാ​​ഥ​​ക​​ൾ​​ക്കും പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​ക്കും ജി​​ല്ല​​യി​​ൽ ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. നാ​​ളു​​ക​​ൾ​​ക്കു മു​​ന്പു രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി ന​​ട​​ത്തി​​യ പ്ര​​ക​​ട​​ന​​ത്തി​​നി​​ടെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ അ​​ക​​പ്പെ​​ട്ടു കൃ​​ത്യ​​സ​​മ​​യ​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ പെ​​ണ്‍​കു​​ട്ടി മ​​രി​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണു ജി​​ല്ലാ പോ​​ലീ​​സ് ചീ്ഫ് ​​വി.​​എം. മു​​ഹ​​മ്മ​​ദ് റ​​ഫീ​​ഖ് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നാ​​യി ഹൈ​​ക്കോ​​ട​​തി​​യു​​ടെ കേ​​ര​​ള പ​​ബ്ലി​​ക് വേ​​യ്സ് റെ​​സ്ട്രി​​ക്‌​​ഷ​​ൻ ഓ​​ഫ് അ​​സം​​ബി​​ൾ​​ഡ് ആ​​ൻ​​ഡ് പ്രൊ​​സേ​​ഷ​​ൻ​​സ് ആ​​ക്ടാ​​ണ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. ഇ​​നി മു​​ത​​ൽ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പ്ര​​ക​​ട​​ന​​മോ ജാ​​ഥ​​ക​​ളോ ന​​ട​​ത്തു​​ന്ന​​വ​​ർ പാ​​ലി​​ക്കേ​​ണ്ട നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് പു​​റ​​പ്പെ​​ടു​​വി​​ച്ചു. […]

മീന്‍വില കേട്ടാൽ ഞെട്ടും

∙ മീൻ വാങ്ങാൻ മാർക്കറ്റിലെത്തിയാൽ ഒന്നു ഞെട്ടും. കഷണങ്ങളാക്കിയ നെയ്മീനിന്റെയും ആവോലിയുടെയും വില കിലോയ്ക്കു നാലക്കമാണ്. ഒരു കിലോ നെയ്മീൻ വേണമെങ്കില്‍ 1000 രൂപ നൽകണം. ആവോലിക്കും വില 1000 രൂപതന്നെ. ചെറിയ നെയ്മീന് 800 രൂപയും കായൽ കാളാഞ്ചിക്ക് 760 രൂപയുമാണു വില. മാച്ചാൻ – 660, കായൽ ചെമ്പല്ലി – 800 എന്നിങ്ങനെ പോകുന്നു മീൻ വില. ഓഖി ചുഴലിക്കാറ്റിനെത്തുടർന്നു മത്സ്യതൊഴിലാളികൾക്കു കടലിൽ പോകാൻ പറ്റാതെ വന്നതാണു മീൻ വില കൂടാൻ കാരണമെന്നു വ്യാപാരികൾ […]

കേക്കിന്റെ കാര്യത്തിൽ അമ്മമാർ സ്വയംപര്യാപ്തർ

ബേക്കറികളിൽ കാത്തുനിന്നു കേക്കു വാങ്ങി നൽകുന്നതിനു പകരം വീട്ടിൽ അടുക്കളയിൽ സ്നേഹംചേർത്തു വേവിച്ചെടുത്ത കേക്കുകൾ സമ്മാനിക്കാനും ഇപ്പോൾ ആളേറെ. ബേക്കറികൾ പോലെ തന്നെ തിരക്കിലാണ് കേക്ക് നിർമിക്കുന്നതിനുള്ള എല്ലാ ഉൽപന്നങ്ങളും ഒരുമിച്ചു വിൽപന നടത്തുന്ന കടകളും.‌‌‌ വാങ്ങി നൽകുന്നതിലും സന്തോഷം സ്വയം ഉണ്ടാക്കി നൽകുന്നതിലാണെന്നു വിശ്വസിക്കുന്ന വലിയൊരുകൂട്ടം വീട്ടമ്മമാർ ഇവിടെയുണ്ട്. ‘നമ്മുടെ ഇഷ്ടത്തിനനുസരിച്ചു സ്വന്തമായി കേക്ക് തയാറാക്കുന്നതിനും ഇതാണ് ഏറ്റവും നല്ല മാർഗം’– ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വീട്ടമ്മമാരിലൊരാളായ അനു പറയുന്നു. പ്രിസർവേറ്റീവുകളൊന്നും ഇല്ലാതെ ചൂടോടെ കേക്ക് […]

കേരള കോൺഗ്രസ് ഓഫിസിന് ജനപക്ഷം പ്രവർത്തകർ കല്ലെറിഞ്ഞു

കോട്ടയം ∙ പി.സി.ജോർജ് എംഎൽഎ നേതൃത്വം നൽകുന്ന ജനപക്ഷം പാർട്ടിയുടെ പ്രകടനത്തിനിടെ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. കല്ലേറിൽ ഓഫിസിന്റെ അഞ്ചു ജനൽച്ചില്ലുകൾ തകർന്നു. ‌ഓഫിസിനു നേരെ കുപ്പികളും ബൾബും എറിഞ്ഞെന്നും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഓഫിസ് ആക്രമിച്ചെന്ന കേസിൽ ജനപക്ഷം നേതാക്കൾ ഉൾപ്പെടെ 14 പേരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. കേരള കോൺഗ്രസ് (എം) കോട്ടയത്തു നടത്തിയ മഹാസമ്മേളനത്തെത്തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഓഫിസ് ആക്രമണത്തിനു പിന്നിലെന്നു […]

പൂത്തിരി പോലെ കത്തി പടക്ക വിപണി

∙ വീണ്ടുമൊരു ക്രിസ്മസ് കൂടി പടികടന്നെത്തുന്നു. ആഘോഷങ്ങൾക്കു മോടി കൂട്ടാൻ കടകളിൽ പടക്കങ്ങളും എത്തി. പടക്കങ്ങൾക്കു പുറമെ പല നിറങ്ങളിൽ, പല വലിപ്പത്തിൽ, പല ആകൃതിയിൽ കത്തിക്കയറുന്ന പൂത്തിരി, കമ്പിത്തിരി, മത്താപ്പ് തുടങ്ങി വെളിച്ചത്തിന്റെ നൂറായിരം രൂപങ്ങൾ വിപണി കീഴടക്കാൻ എത്തി. ചൈനീസ് പടക്കങ്ങളും വിപണിയിലുണ്ട്. ആകാശത്തേക്ക് ഉയർന്ന് നക്ഷത്രക്കൂട്ടത്തെ ചെന്നുതൊട്ടു തൊട്ടില്ലായെന്ന രീതിയിൽ പൊട്ടിച്ചിതറുന്ന മിനുക്കുകളും അലുക്കുകളും ചേർന്ന പടക്കങ്ങൾ ഇത്തവണത്തെ ക്രിസ്മസിന്റെ പ്രത്യേകതയാണ്. വിവിധ തരത്തിലുള്ള പടക്കങ്ങൾ എല്ലാം ചേർത്തു കിറ്റായും കടകളിൽ ലഭിക്കും. […]

വീടുകൾ ‘ സ്കെച്ച് ചെയ്ത് ’ കള്ളന്മാർ; ജനം ഭീതിയിൽ

കോട്ടയം∙ കവർച്ചയ്ക്കു തിരഞ്ഞെടുക്കുന്ന വീടുകളിൽ മോഷ്ടാക്കൾ പതിപ്പിക്കുന്ന തരം അടയാളങ്ങൾ നട്ടാശേരിയിലെ രണ്ടു വീടുകളിൽ കണ്ടതോടെ ജനങ്ങൾ ഭീതിയിൽ. പുത്തേട്ട് കരങ്ങേലിപ്പടി റോഡിനു സമീപമുള്ള തെങ്ങുംപള്ളിൽ ഡോ. പ്രകാശിനി ടോം, മുരിക്കോലി ബാബു എന്നിവരുടെ വീട്ടിലാണു കറുത്ത സ്റ്റിക്കറുകൾ ത്രികോണ ആകൃതിയിൽ ഒട്ടിച്ചതായി കണ്ടെത്തിയത്. പ്രകാശിനിയുടെ വീടിന്റെ മുൻഭാഗത്തെ ജനലിന്റെ പടിയിലാണു രണ്ടു സ്റ്റിക്കറുകൾ പതിച്ചത്. മൂന്നു വർഷം മുൻപ് ഈ വീട്ടിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ 20ന് ഉച്ചയ്ക്കാണ് അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നു ഡോ. പ്രകാശിനി പറഞ്ഞു. […]

ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ലി​ന്‍റെ വേ​ർ​പാ​ട് കാഞ്ഞിരപ്പള്ളി രൂ​പ​ത​യ്ക്കും തീ​രാ​ന​ഷ്ടം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഫാ.​ജോ​ർ​ജ് കു​റ്റി​ക്ക​ലി​ന്‍റെ വേ​ർ​പാ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യ്ക്കും തീ​രാ​ന​ഷ്ട​മാ​യി. തെ​രു​വി​ൽ ഭി​ക്ഷയാ​ചി​ക്കു​ന്ന​വ​ർ​ക്കും മാ​ന​സി​ക രോ​ഗി​ക​ൾ​ക്കും വേ​ണ്ടി പൊ​ൻ​കു​ന്നം ചെ​ങ്ക​ലി​ൽ ആ​കാ​ശ​പ്പ​റ​വ​ക​ൾ എ​ന്ന പേ​രി​ൽ സ്ഥാ​പ​നം തു​ട​ങ്ങി​യ​ത് കു​റ്റി​ക്ക​ല​ച്ച​ന്‍റെ പ്രേ​ര​ണ​യി​ലാ​ണ്. വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ഇ​പ്പോ​ഴ​ത്തെ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന് കു​റ്റി​ക്ക​ല​ച്ച​നു​മാ​യി ഏ​റെ അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​ർ ജോ​സ് പു​ളി​ക്ക​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ക​യാ​യി​രു​ന്ന​പ്പോ​ൾ കു​റ്റി​ക്ക​ല​ച്ച​ൻ ഇ​വി​ടെ എ​ത്തു​ക​യും ഭി​ക്ഷാ​ട​ക​ർ​ക്കും മ​റ്റും ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷം ഇ​വ​ർ​ക്ക് […]

കേക്ക് വിപണിക്ക് ക്രിസ്മസ്, പുതുവത്സര മധുരം

കാഞ്ഞിരപ്പള്ളി : ക്രിസ്മസ്, പുതുവത്സര ആഘോഷത്തെ വരവേൽക്കാനൊരുങ്ങി കേക്ക് വിപണിയും. ക്രിസ്മസ് വിപണിയോടനുബന്ധിച്ചു വ്യത്യസ്ത രുചിക്കൂട്ടുകളിലുള്ള വിവിധതരം കേക്കുകളാണ് നഗരത്തിലെ ബേക്കറികളിൽ ഒരുങ്ങിയിരിക്കുന്നത്. വിവിധ രൂപത്തിലും വർണത്തിലും ചില്ലുകൂടാരങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കേക്കുകൾക്ക് ക്രിസ്മസ് അടുത്തതോടെ ആവശ്യക്കാർ ഏറിയെന്നു ബേക്കറി ഉടമകൾ പറയുന്നു. കേക്ക് വിപണിയിലെ താരപദവി പ്ലം കേക്കിനു സ്വന്തമാണെന്ന് ഉടമകൾ ഒന്നടങ്കം പറയുന്നു. തൊട്ടുപിന്നാലെ മാർബിൾ കേക്ക് ഉണ്ടെങ്കിലും ആവശ്യക്കാരേറെയും പ്ലം കേക്കിനാണ്. പക്ഷേ, പുതുതലമുറയ്ക്ക് ഫ്രഷ് ക്രീം കേക്കുകളോടാണ് താൽപര്യം. ഇതു മുന്നിൽക്കണ്ട് […]

ആർട്ടിഫിഷൽ പുൽക്കൂടിലേക്ക്

കാഞ്ഞിരപ്പള്ളി : ക്രിസ്മസ് വരവേൽക്കാൻ പുൽക്കൂടു കെട്ടുന്നതിന് ഈന്തിലയും ഉണ്ണീശോപുല്ലും തെരുകതിരും തേടിപോയ കാലത്തിനു വിട. അർട്ടിഫിഷൽ പുൽക്കൂടിലേക്കു കാലം മാറി. കടകൾക്കു മുന്നിൽ തിരുപ്പിറവി വരവേൽക്കാൻ ചൂരൽ കൂടുകൾ നിരന്നു. ഈന്തില വെട്ടി പുൽക്കൂടു കെട്ടി, തട്ടിൽ ഉണ്ണീശോ പുല്ലു വിരിച്ച്, തെരുകതിരു ചൂടി, വർ‍ണവിളക്കുകൾ അലങ്കരിക്കുന്ന പുൽക്കൂടുകൾ ഗ്രാമങ്ങളിലെ നേർക്കാഴ്ചയായിരുന്നു. കന്നുകാലി കൂടിനു മുന്നിലെ പുൽതൊഴുത്തിനെ അനുസ്മരിപ്പിക്കുന്ന കാഴ്ച. കാരൾ ഗാനങ്ങൾ പാടി രാത്രി വൈകി എത്തുന്നവരെ കാത്തിരുന്ന കാലവും മറഞ്ഞു. മഞ്ഞു കൊണ്ട് […]

എത്ര ചോര വീണാലും അമിതവേഗത്തിന് അറുതിയില്ല

കോട്ടയം∙ മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെടുന്നവരുടെ എണ്ണമാണ് ജില്ലയിൽ കൂടുതലെന്ന് പൊലീസിന്റെ കണക്കുകൾ. ഒക്ടോബർ, നവംബർ മാസം ഇതു കൂടി. 5577 പേരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിൽ പൊലീസ് പിടിച്ചത്. ഇവരിൽനിന്ന് 1.40 കോടി രൂപ പിഴ ഈടാക്കി. രണ്ടായിരം മുതൽ അയ്യായിരം വരെ പിഴ ലഭിക്കാവുന്ന ശിക്ഷയാണിത്. അമിത വേഗത്തിൽ മതിലിലും പോസ്റ്റിലും ഇടിച്ചുകയറി സ്വന്തം പിഴവു കാരണം രണ്ടുമാസത്തിനിടെ ജില്ലയിൽ മരിച്ചത് ഏഴ് യുവാക്കളാണ്. അമിത വേഗത്തിൽ വാഹനമോടിച്ച് അപകടങ്ങളിൽപ്പെട്ട് നൂറോളം പേർ മാസങ്ങളോളം […]

ചിറക്കടവിൽ പദ്ധതി നിർവഹണം വഴിപാടെന്ന് ആക്ഷേപം

പൊൻകുന്നം ∙ ചിറക്കടവ് പഞ്ചായത്തിൽ പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഈ മാസം 31നു മുൻപായി പദ്ധതി വിഹിതത്തിന്റെ 70% തുക വിനിയോഗിക്കണമെന്ന നിർദേശം നിലനിൽക്കെ അതിന്റെ പകുതി മാത്രമാണു ചെലവാക്കിയതെന്നാണ് ആരോപണം. ഇതേവരെ 36.97% തുക മാത്രമാണു ചെലവഴിച്ചതെന്നു കേരള കോൺഗ്രസ് അംഗങ്ങൾ ആരോപിക്കുന്നു. പഞ്ചായത്തു കമ്മിറ്റി ഇന്നു രണ്ടിനു ചേരാൻ നിശ്ചയിച്ചിരിക്കെ ഇത് ആരോപണ പ്രത്യാരോപണങ്ങൾക്കു വഴിവച്ചേക്കും. ∙ ചെലവഴിച്ചത് 37% മാത്രം. പശ്ചാത്തല മേഖലയിൽ 4,80,30,555 രൂപയാണ് പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ 1,78,86,580 […]

അനുഗ്രഹം, നിയോഗം: തങ്കഅങ്കി പെട്ടി സമർപ്പണം കാത്ത് ഹരിദാസ്

പൊൻകുന്നം∙ ‘ശബരിമല ധർമശാസ്താവിന്റെ അനുഗ്രഹമായി ഒരു നിയോഗം പോലെയാണ് അതെത്തിയത്. ചിറക്കടവ് മഹാദേവന്റെയും ഗ്രാമവാസികളുടെയും പ്രാർഥനയും പ്രയത്നവും ഫലപ്രാപ്തിയിൽ എത്തിയതിന്റെ തെളിവാണിത്’– ഇതു പറയുമ്പോൾ പൊൻകുന്നം കൊപ്രാക്കളത്തു തടിക്കച്ചവടം ചെയ്യുന്ന തിരപ്പള്ളിൽ ഹരിദാസിന്റെ മുഖത്തു ഭക്തിയുടെ തിളക്കം. ശബരിമല ശാസ്താവിനുള്ള തങ്കഅങ്കി പെട്ടി സമർപ്പിക്കുന്നതിന്റെ നിർവൃതിയിലാണ് അദ്ദേഹം. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ശാസ്താവിനു മരത്തിൽ പണിത് എന്തെങ്കിലും സമർപ്പിക്കണമെന്നുള്ളത്. തിരുവാഭാരണ പെട്ടി രാജവംശത്തിന്റെ സ്വന്തമായതിനാൽ സാധ്യത കുറവാണെന്നറിഞ്ഞിരുന്നു. തങ്കഅങ്കി പെട്ടിക്കു ക്ഷതമുള്ളതായി അറിഞ്ഞിരുന്നു. എന്തു വന്നാലും വേണ്ടില്ല, ഒരു […]

കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലില്‍

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലില്‍ ആവശ്യത്തിന് കിടക്കകളില്ലാത്തത് അധികൃതരെയും രോഗികളെയും വലക്കുന്നു. ദിവസേന ആയിരത്തിനടുത്ത് രോഗികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. 142 ബെഡാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഒരു കിടക്കയില്‍ രണ്ടു പേരെ കിടത്തി ചികിത്സിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. താലൂക്ക് ഹോസ്പിറ്റല്‍ ജനറല്‍ ഹോസ്പിറ്റലാക്കി ഉയര്‍ത്തിയതോടെ അതനുസരിച്ച് ജീവനക്കാരുടെ എണ്ണവും സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചിരുന്നു. എല്ലാ വിഭാഗത്തിലുമായി 24 ഡോക്ടര്‍മാരും 34 നഴ്‌സിംഗ്, ഗ്രേഡ് വണ്‍, ഗ്രേഡ് ടു ജീവനക്കാരുമുണ്ട്. സേവന […]

പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന് പുല്ലുവില, ചിറക്കടവ് പഞ്ചായത്തിൽ പ്ലാസ്റ്റിക് ബാഗുകൾ സുലഭം

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുവെങ്കിലും, ഇപ്പോഴും കടകളിൽ പ്ലാസ്റ്റിക് ബാഗുകൾ സുലഭം .. തുണി സഞ്ചികളിലേക്കുള്ള മടങ്ങൽ ഇവിടെ സ്വപ്നമായി അവശേഷിക്കുന്നു. ഒടൗണുകളിലെ കടകളിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾ വീണ്ടും സജീവം. ചിറക്കടവ് ഗ്രാമപഞ്ചായത്തിലാണ് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചുള്ള ഉത്തരവു നിലനിൽക്കുമ്പോൾ പ്ലാസ്റ്റിക് ക്യാരിബാഗുകൾ വിണ്ടുമെത്തിയിരിക്കുന്നത്. ആരോപണം നാട്ടുകാരുടേതു മാത്രമല്ല. വ്യാപാരികളുടേതും കൂടിയാണ്. കടകളിൽ പ്ലാസ്റ്റിക് കൂടുകൾ വിൽക്കാനോ അത്തരം കൂടുകളിൽ […]

സഞ്ചയ

കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവർക്കും http://tax.lsgkerala.gov.in/ എന്ന സൈറ്റിലെ citezen login ൽ പ്രവേശിച്ച് വാർഡ് നമ്പറും കെട്ടിട നമ്പറും enter ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര് ,മേൽവിലാസം, നികുതി തുക ,കുടിശ്ശിക വിവരങ്ങൾ ഇവ അറിയാനും,e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ തന്നാണ്ട് നികുതി അടച്ചിട്ടുള്ളവർക്ക് വിവിധ ആവിശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സാധിക്കും. അപേക്ഷയോ സ്റ്റാമ്പോ ഫീ സോഇല്ലാതെ 24 മണിക്കൂറും […]

വി​മാ​ന​മെ​ത്താ​ൻ സ​ർ​വേ തു​ട​ങ്ങി​യി​ട്ടും ആ​ശ​ങ്ക തീ​രാ​തെ ത​ർ​ക്കം

എ​രു​മേ​ലി: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ വി​മാ​ന​ത്താ​വ​ളം എ​വി​ടെ നി​ർ​മി​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യാ​യി സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യു​ടെ സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്നു. അ​തേ​സ​മ​യം സ​ർ​വേ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് എ​സ്റ്റേ​റ്റെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്കം കോ​ട​തി​യി​ൽ തീ​ർ​പ്പാ​യി​ട്ടി​ല്ല. സ​ർ​ക്കാ​രും ബി​ലീ​വേ​ഴ്സ് ച​ർ​ച്ചു​മാ​യു​ള്ള ഉ​മ​സ്ഥാ​വ​കാ​ശ ത​ർ​ക്കം തീ​ർ​പ്പാ​കാ​തെ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. എ​ട്ട് മാ​സ​മാ​ണ് സ​ർ​വേ ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഏ​ജ​ൻ​സി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന കാ​ലാ​വ​ധി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ […]

വി​ല​ക്ക​യ​റ്റം: നി​ർ​മാ​ണമേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്

അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ​​ക്കു​​ണ്ടാ​​യ വി​​ല​​ക്ക​​യ​​റ്റം​​മൂ​​ലം നി​​ർ​​മാ​​ണ മേ​​ഖ​​ല സ്തം​​ഭ​​ന​​ത്തി​​ലേ​​ക്ക്. വി​​ല​​ക്ക​​യ​​റ്റ​​വും അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ ക്ഷാ​​മ​​വു​​മാ​​ണു ചെ​​റു​​കി​​ട നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ്തം​​ഭി​​ക്കാ​​നു​​ള്ള കാ​​ര​​ണം. പാ​​റ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ വി​​ല​​ക്ക​​യ​​റ്റ​​മാ​​ണു നി​​ർ​​മാ​​ണ​​മേ​​ഖ​​ല​​യെ പി​​റ​​കോ​​ട്ട​​ടി​​ക്കു​​ന്ന​​ത്. ക​​ല്ല്, പാ​​റ​​പ്പൊ​​ടി, എം ​​സാ​​ൻ​​ഡ്, പി ​​സാ​​ൻ​​ഡ് എ​​ന്നി​​വ​​യ്ക്ക് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഇ​​ര​​ട്ടി​​യി​​ല​​ധി​​കം രൂ​​പ വി​​ല ഉ​​യ​​ർ​​ന്ന​​താ​​യി കോ​​ണ്‍​ട്രാ​​ക്ട​​ർ​​മാ​​ർ പ​​റ​​യു​​ന്നു. നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ സി​​മ​​ന്‍റ്, ക​​ന്പി, ഇ​​ല​​ക്ട്രി​​ക്ക​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, പ്ല​​ന്പിം​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ വി​​ല​​ക്ക​​യ​​റ്റ​​വും സാ​​ധാ​​ര​​ണ​​ക്കാ​​ര​​നു നി​​ർ​​മാ​​ണ​​ചെ​​ല​​വു താ​​ങ്ങാ​​നാ​​വു​​ന്ന​​തി​​ന​​പ്പു​​റ​​മാ​​ക്കി. ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഇ​​ര​​ട്ടി​​യി​​ല​​ധി​​കം വി​​ല​​യാ​​ണു ക്ര​​ഷ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു […]

മദ്യപശല്യം വർധിച്ചു

കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം ഗവ. സ്കൂൾ പരിസരത്തും, കത്തിലാങ്കൽപടി റോഡിലും മദ്യപരുടെയും പൂവാലൻമാരുടെയും ശല്യം വർധിച്ചതായി പരാതി. സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും ഉൾപ്പെടെ കാൽനട യാത്രികർക്ക് ഇവരുടെ ശല്യം അസഹനീയമായിരിക്കുകയാണ്. സ്കൂൾ സമയങ്ങളിൽ പൊലീസ് പട്രോളിങ് വേണം

പാതയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു

കാഞ്ഞിരപ്പള്ളി∙ പാതയോരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. അടുക്കളമാലിന്യങ്ങൾ മുതൽ ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ വരെയാണ് ഇപ്പോൾ വഴിയരുകിലെ പതിവു കാഴ്ചകൾ. ദേശീയപാത 183, കാഞ്ഞിരപ്പള്ളി–എരുമേലി റോഡ്, കാഞ്ഞിരപ്പള്ളി– തമ്പലക്കാട് റോഡ്, പാറത്തോട്– പിണ്ണാക്കനാട് റോഡ്, ആനക്കല്ല് –പൊടിമറ്റം റോഡ്, പൊടിമറ്റം, അഞ്ചിലവ്, പൂഴിത്തറ തുടങ്ങിയ റോഡുകളുടെ വശങ്ങളിലാണു മാലിന്യനിക്ഷേപങ്ങൾ പതിവാകുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ, അറവുമാലിന്യങ്ങൾ തുടങ്ങിയവ ചാക്കുകളിലും, പ്ലാസ്റ്റിക് കൂടുകളിലും കെട്ടിയാണു വഴിയരുകിൽ തള്ളുന്നത്. വീടുകളിൽ ഉപയോഗയോഗ്യമല്ലാതാകുന്ന ഗൃഹോപകരണങ്ങൾ, ഇവയുടെ പാർട്സുകൾ, വിവിധ സ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ, പഴയ […]

പാമ്പിന്റെ താവളമായി സിവിൽ സ്റ്റേഷൻ വളപ്പ്

പൊൻകുന്നം∙ ‘പെരുമ്പാമ്പു കാണും ഇവിടെ’ എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. വിശാലമായി കാടുകയറി കിടക്കുന്ന സിവിൽ സ്റ്റേഷൻ വളപ്പിൽ പാമ്പുമാത്രമല്ല പട്ടികളും യഥേഷ്ടമുണ്ടെന്നാണ് സമീപത്തെ വിദ്യാഭ്യാസ ഓഫിസിലുള്ളവർ പറയുന്നത്. ∙ പേടിച്ചു വിറച്ചു വിദ്യാഭ്യാസ വകുപ്പുകാർ സിവിൽ സ്റ്റേഷനും വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിനുമായി പൊതുവായൊരു മതിലാണ് ഉള്ളത്. ഇവിടെ പാർക്കു ചെയ്യുന്ന വാഹനങ്ങൾ വൈകിട്ട് എടുക്കാൻ ചെല്ലുന്നത് പേടിച്ചാണെത്രെ. പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ പരിസരം നിറയെ തെരുവു പട്ടികളാണ്. പകൽ ഇവിടേക്കു ചെല്ലാൻ പറ്റില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ […]

ജില്ലയിലെ പകുതിയിലധികം റേഷൻ കടകൾക്കും പൂട്ടു വീണേക്കും

കോട്ടയം ∙ ജില്ലയിലെ പകുതിയിലധികം റേഷൻ കടകൾക്കും പൂട്ടുവീഴുന്ന നിർദേശവുമായി സിവിൽ സപ്ലൈസ് വകുപ്പ്. എല്ലാ റേഷൻ കടകളിലും ഭക്ഷ്യധാന്യങ്ങളുടെ വിൽപന ശരാശരി 75 ക്വിന്റൽ വരത്തക്ക വണ്ണം പുനഃക്രമീകരിക്കാനാണു സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ റേഷൻ കടയുടെയും ഭക്ഷ്യധാന്യങ്ങളുടെ വിൽപന അളവു സംബന്ധിച്ചു പട്ടിക തയാറാക്കി 15നു മുൻപു സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം റദ്ദാക്കിയതും സസ്പെൻഷനിൽ ഉള്ളതും ലൈസൻസി മരിച്ചതുമായ റേഷൻ കടകളുടെ വിവരങ്ങളും ഹാജരാക്കണമെന്ന് ഉത്തരവിലുണ്ട്. ഇതിന്റെ ഭാഗമായി […]

ബസിന്റെ ടയർ കയറിയിറങ്ങിയ ചെറുപ്പക്കാരൻ അധികം പരുക്കുകളില്ലാതെ രക്ഷപ്പെട്ടു! സംഭവിച്ചതെന്ത്..?

ചില നേരം ജീവിതം കെട്ടുകഥയെക്കാൾ അവിശ്വസനീയമാണെന്ന് ഇപ്പോൾ ലിബിന് അറിയാം.ആ സംഭവം ഇതാ: കഴിഞ്ഞ മാസം 23നു രാവിലെ 10 മണി. എരുമേലി പട്ടണത്തിൽ തീർഥാടകരുടെ തിരക്കു രൂക്ഷമായ സമയം. അമ്മയ്ക്കു മരുന്നു വാങ്ങാനാണു കൂടത്തൽ മാത്യുവിന്റെ മകൻ ലിബിൻ (21) ബൈക്കുമായി ഇറങ്ങിയത്. ടിബി റോഡിൽ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ, ബൈക്ക് ബസിന്റെ പിൻഭാഗത്തുള്ള വലത്തെ ടയറിനടിയിലേക്കു വീണു. ബൈക്ക് ബസിന്റെ നടുവിലേക്കു തെന്നിനീങ്ങി. ലിബിന്റെ ശരീരത്തിലൂടെ വലതുവശത്തെ ടയർ കയറിയിറങ്ങി. സംഭവം കണ്ടുനിന്ന […]

സ്റ്റാറുകളിൽ ഏതാ സ്റ്റാർ..?

∙ ക്രിസ്മസ് കാലമായതോടെ നക്ഷത്രശോഭയിൽ കുളിച്ച് കൂടുതൽ സുന്ദരിയായി മാറി പല ടൗണുകളും. വലിയ കടകൾ മുതൽ വഴിയോരക്കച്ചവടം വരെ ക്രിസ്മസിനായി അണിഞ്ഞൊരുങ്ങി. നിലവിൽ വിപണിയിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും വരുംദിവസങ്ങളിൽ വിൽപന ഉഷാറാകുമെന്നു കടയുടമകൾ പ്രതീക്ഷിക്കുന്നു. നക്ഷത്ര വിപണി ക്രിസ്മസ് അലങ്കാരങ്ങളിൽ പതിവുപോലെ നക്ഷത്രങ്ങളാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. വ്യത്യസ്ത തരത്തിലുള്ള നക്ഷത്രങ്ങൾ സുലഭമാണ്. ജിമിക്കി കമ്മൽ, പുള്ളിക്കാരൻ സ്റ്റാറാ, പറവ തുടങ്ങിയ പേരുകളിൽ നക്ഷത്രങ്ങൾ കടകളിൽ കാണാം. എൽഇഡി നക്ഷത്രങ്ങളോടു പിടിച്ചുനിൽക്കാനിപ്പോൾ ഇതൊക്കെയാണു വഴികളെന്ന് അവർ […]

70 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച വനിതാ കാര്‍ഷിക വിപണനകേന്ദ്രം അടഞ്ഞുകിടക്കുന്നു

കാഞ്ഞിരപ്പള്ളി: രണ്ടുവര്‍ഷം മുന്‍പ് 70 ലക്ഷം രൂപ ചിലവഴിച്ചു വനിതകള്‍ക്കായി നിര്‍മിച്ച കാര്‍ഷിക വിപണനകേന്ദ്രം ഉപയോഗശൂന്യം. കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനു സമീപത്ത് പഞ്ചായത്തിന്റെ സ്ഥലത്ത് നിര്‍മിച്ച 16 കടമുറികളാണ് കരാറെടുത്തവര്‍ക്ക് തുറന്നു നല്‍കാത്തതിനാല്‍ നശിക്കുന്നത്. വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുവാൻ അവസരം നൽകുക, ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിച്ച് മികച്ച വില ലഭ്യമാക്കുക, വനിതാ സംരംഭകരെ കണ്ടെത്തുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നെ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തുടങ്ങിയത്.

മൂന്നേകാല്‍ കോടിരൂപ മുടക്കിയ മണിമലയിലെ നാടന്‍ കലാഗ്രാമപദ്ധതി കെട്ടിടം നിര്‍മാണം നിലച്ചു

മണിമല: സംസ്ഥാന ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ മണിമലയില്‍ തുടക്കം കുറിച്ച നാടന്‍ കലാഗ്രാമപദ്ധതിയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. മൂങ്ങാനിയില്‍ മൂന്നുവര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച ബഹുനിലമന്ദിരം ഇപ്പോള്‍ അസ്ഥികൂടം മാത്രമായി. ഒരുവര്‍ഷമായി നിര്‍മാണം നിലച്ചിട്ട്. നിര്‍മാണ ഏജന്‍സിയായ കെ.ഇ.എല്ലിന് ഇതിനകം മൂന്നേകാല്‍ കോടിരൂപ നല്‍കിക്കഴിഞ്ഞു.

പൊ​ന്‍​കു​ന്നം-​പു​ന​ലൂ​ര്‍ റോ​ഡ് സ​ര്‍​വേ തു​ട​ങ്ങി

പൊ​ന്‍​കു​ന്നം: പൊ​ന്‍​കു​ന്നം-​പു​ന​ലൂ​ര്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള പു​തി​യ സ​ര്‍​വേ ജ​നു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​കും. 2013ല്‍ ​സ​ര്‍​വേ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും നി​ര്‍​മാ​ണ​ച്ചെ​ല​വ് വ​ള​രെ​യേ​റെ വ​ര്‍​ധി​ച്ച​താ​ണ് വീ​ണ്ടും സ​ര്‍​വേ ന​ട​ത്താ​നി​ട​യാ​ക്കി​യ​ത്.

അ​നാ​ഥ​രാ​യി തീ​ർ​ന്ന റോ​ഷ​നും റോ​ജ​ലി​നുംനാ​ട്ടു​കാ​ർ സ​മാ​ഹ​രി​ച്ച തു​ട​ർ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ പു​ന​ര​ധി​വാ​സ​നി​ധി ഇ​ന്നു കൈ​മാ​റും

വെച്ചൂച്ചിറ: അ​കാ​ല​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ട് അ​നാ​ഥ​രാ​യി തീ​ർ​ന്ന വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ റോ​ഷ​ൻ ജോ​ണ്‍ തോ​മ​സി​നും റോ​ജ​ൽ തോ​മ​സി​നും വേ​ണ്ടി നാ​ട്ടു​കാ​ർ സ​മാ​ഹ​രി​ച്ച തു​ട​ർ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ പു​ന​ര​ധി​വാ​സ​നി​ധി ഇ​ന്നു കൈ​മാ​റും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് നി​ധി​യു​ടെ കൈ​മാ​റ്റം നി​ർ​വ​ഹി​ക്കും.

പി പി റോഡിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളിൽ പലതും കത്തുന്നില്ലന്നു പരാതി

പൊൻകുന്നം : പൊൻകുന്നം–പാലാ റോഡിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളിൽ പലതും കത്തുന്നില്ലന്നു പരാതി. ലോകനിലവാരത്തിൽ നിർമ്മിച്ച പി പി റോഡിൽ പ്രകശം നൽകുവാൻ സൗരവിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ ഏതാനും വിളക്കുകൾ കത്തുന്നുണ്ട്. കുറച്ചെണ്ണം വാഹനങ്ങൾ ഇടിച്ചു പോയി. ചിലതു കത്തുന്നില്ല. കത്തുന്നവ മിക്കതും മരങ്ങൾക്കിടയിൽ ആയതിനാൽ നിലാവുപോലെ മങ്ങിയ വെളിച്ചമാണുള്ളത്.

നിങ്ങളുടെ ആധാര്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് അറിയാന്‍…

ബയോമെട്രിക് വിവരങ്ങള്‍ അടക്കം ഒരു വ്യക്തിയുടെ സ്വകാര്യത പൂര്‍ണമായും ഉള്‍പ്പെടുന്ന രേഖയാണ് ആധാര്‍. നിസാരമെന്ന് തോന്നുമെങ്കിലും ആധാര്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിലപ്പോള്‍ ഊഹിക്കുന്നതിനുമപ്പുറമാകും. അതുകൊണ്ട് തന്നെ നിങ്ങളുടെ ആധാര്‍ സുരക്ഷിതമാക്കാന്‍ യുഐഡിഎഐ തന്നെ ഒരു വഴിയൊരുക്കിയിട്ടുണ്ട്. നിശ്ചിതകാലയളവിനുള്ളില്‍ നിങ്ങളുടെ ആധാര്‍ എവിടെയെങ്കിലും നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ഇത്ര മാത്രം ചെയ്താല്‍ മതി. ആദ്യം https://resident.uidai.gov.in/notification-aadhaar എന്ന ലിങ്കില്‍ പ്രവേശിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് നിങ്ങളുടെ ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും നല്‍കുക ആധാര്‍ രജിസ്റ്റര്‍ […]

ബസിന്റെ ടയർ കയറിയിറങ്ങിയ ചെറുപ്പക്കാരൻ അധികം പരുക്കുകളില്ലാതെ രക്ഷപ്പെട്ടു! സംഭവിച്ചതെന്ത്..?

ചില നേരം ജീവിതം കെട്ടുകഥയെക്കാൾ അവിശ്വസനീയമാണെന്ന് ഇപ്പോൾ ലിബിന് അറിയാം.ആ സംഭവം ഇതാ: കഴിഞ്ഞ മാസം 23നു രാവിലെ 10 മണി. എരുമേലി പട്ടണത്തിൽ തീർഥാടകരുടെ തിരക്കു രൂക്ഷമായ സമയം. അമ്മയ്ക്കു മരുന്നു വാങ്ങാനാണു കൂടത്തൽ മാത്യുവിന്റെ മകൻ ലിബിൻ (21) ബൈക്കുമായി ഇറങ്ങിയത്. ടിബി റോഡിൽ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ, ബൈക്ക് ബസിന്റെ പിൻഭാഗത്തുള്ള വലത്തെ ടയറിനടിയിലേക്കു വീണു. ബൈക്ക് ബസിന്റെ നടുവിലേക്കു തെന്നിനീങ്ങി. ലിബിന്റെ ശരീരത്തിലൂടെ വലതുവശത്തെ ടയർ കയറിയിറങ്ങി. സംഭവം കണ്ടുനിന്ന […]

കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന്‍റെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നി​ർ​ദി​ഷ്ട കെ​ട്ടി​ടം പ​ണി​ക​ഴി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സ്പോ​ർ​ട്സ് സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം. നി​ല​വി​ലെ സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ​ശേ​ഷം വേ​ണം സ്പോ​ർ​ട്സ് സ്കൂ​ളി​നാ​യി സി​ന്ത​റ്റി​ക് ട്രാ​ക്ക് അ​ട​ക്കം നി​ർ​മി​ക്കു​വാ​ൻ. ഇ​തി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ൽ അ​ധ്യ​യ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഇ​വി​ടെ നി​ന്നു മാ​റ്റേ​ണ്ടി വ​രും. ഇ​തി​നു വേ​ണ്ടി​യാ​ണ് […]

ര​ജ​ത ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ സു​വ​ർ​ണ നേ​ട്ട​വു​മാ​യി അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യം

കാ​ഞ്ഞി​ര​പ്പ​ള്ളി: ര​ജ​ത ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ സു​വ​ർ​ണ നേ​ട്ട​വു​മാ​യി കാ​ള​കെ​ട്ടി അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യം. തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ്‌​പെ​ഷ​ൽ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലും പ്ര​വൃ​ത്തി പ​രി​ച​യ പ്ര​ദ​ർ​ശ​ന​ത്തി​നും സ്‌​കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. ഒ​രു​വ​ർ​ഷ​മാ​യി ന​ട​ത്തി വ​രു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ജ​നു​വ​രി 26,27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. അ​ഖി​ലേ​ന്ത്യ ബ്ലൈ​ൻ​ഡ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത പൂ​ർ​വ വി​ദ്യാ​ർ​ഥി ര​ജ​നീ​ഷ് ഹെ​ൻ​റി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പൂ​ർ​വ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​ഗ​മം, റാ​ലി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. ഭി​ന്ന​ശേ​ഷി​യു​ള്ള […]

ചിറക്കടവ് തിരുനീലകണ്ഠനെ പാപ്പാൻ മർദിക്കുന്നെന്നു പരാതി

പൊൻകുന്നം∙ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ആന ‘തിരുനീലകണ്ഠനെ’ രണ്ടാം പാപ്പാൻ അകാരണമായി മർദിക്കുന്നുവെന്നു നാട്ടുകാരുടെ പരാതി. ദേവസ്വം അധികൃതരുടെ നിർദേശാനുസരണം ദേവസ്വം വെറ്ററിനറി ഡോക്ടർ ആനയെ പരിശോധിച്ചു. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും എഴുന്നള്ളിക്കുന്നതിനു കുഴപ്പമില്ലെന്നും ഡോക്ടറുടെ റിപ്പോർട്ട്. രണ്ടാം പാപ്പാനു കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്ന് ദേവസ്വം അസി.കമ്മിഷണർ. പരാതി ഇങ്ങനെ : നാലുമാസത്തെ നീരുചികിത്സ കഴിഞ്ഞു തിരുനീലകണ്ഠൻ തൃക്കൊടിത്താനം ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്തിനാണു നീണ്ട ഇടവേളക്കു ശേഷം കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്നു. എഴുന്നള്ളത്തിനു ശേഷം പള്ളിക്കത്തോട് കിഴക്കടമ്പ് ക്ഷേത്രത്തിൽ […]

റേ​ഷ​ൻ വാ​ങ്ങി​യ അ​ന​ർ​ഹ​രാ​യ​വ​രി​ൽ നി​ന്നു തു​ക ഈ​ടാ​ക്കും

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നു​ള്ള വാ​ഹ​നം, ഒ​രു ഏ​ക്ക​റി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ലം, 1000 ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം വി​സ്തീ​ര്‍​ണ​മു​ള്ള വീ​ട്, പ്ര​തി​മാ​സം 25000 രൂ​പ​യി​ല​ധി​കം വ​രു​മാ​ന​മു​ള്ള​വ​ര്‍, അ​ന​ര്‍​ഹ​മാ​യി എ​എ​വൈ മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ച് സൗ​ജ​ന്യ റേ​ഷ​ന്‍ കൈ​പ്പ​റ്റു​ന്നു. എ​ന്നാ​ല്‍, തീ​ര്‍​ത്തും നി​ര്‍​ധ​ന​ര്‍​ക്ക് ഇ​പ്പോ​ഴും സൗ​ജ​ന്യ​റേ​ഷ​ന്‍ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് ക​യ​റി​യു​ള്ള ര​ണ്ടാം വ​ട്ട പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​ല്‍ മ​ടു​ക്ക, കോ​രു​ത്തോ​ട് , പ​റ​ത്താ​നം മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് […]

മുങ്ങിയാൽ പിടിവീഴും

മുണ്ടക്കയം : സ്കൂളിന്റെ നൂറു മീറ്റർ ചുറ്റളവിൽ എത്തുമ്പോഴേ വിദ്യാർഥിയെ തിരിച്ചറിയും. ഹാജരില്ലെങ്കിൽ രക്ഷിതാക്കൾക്ക്‌ മൊെബെൽ ഫോണിലേക്ക് സന്ദേശവും ലഭിക്കും. നേരത്തേ സ്കൂളിൽനിന്നിറങ്ങിയാലും ഇതുതന്നെ ഫലം. ഒപ്പം പോലീസിനെ വിവരമറിയിക്കാനും സംവിധാനം. പൂഞ്ഞാർ മണ്ഡലത്തിലെ മുരിക്കുംവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ഈ സൗകര്യങ്ങൾ. സ്മാർട്ട് ചിപ്പ് വഴിയുള്ള സംവിധാനം ഏർപ്പെടുത്തുന്ന, സംസ്ഥാനത്തെ ആദ്യ സർക്കാർ വിദ്യാലയമാണിത്. വിദ്യാർഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ എബി എബ്രഹാം എന്ന വിദേശമലയാളിയുടെ ദുബായ്‌ ആസ്ഥാനമായ പ്രോംപ്ട് ടെക്‌ മിഡിൽ ഇൗസ്റ്റ്‌ എന്ന […]

സ്റ്റേഷന്‍ ചുമതല സിഐമാര്‍ക്ക്; സീനിയര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ത്രിശങ്കുവില്‍

പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കുന്ന ഉത്തരവ് മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് നടപ്പാക്കാന്‍ നിര്‍ദേശം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍(എസ്.എച്ച്.ഒ) ആകുന്നതോടെ ചുമതല ഒരു സ്‌റ്റേഷനിലേക്ക് ഒതുങ്ങുമെങ്കിലും സീനിയര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ത്രിശങ്കുവിലാണ്. കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേകം എസ്.ഐമാരെ അനുവദിക്കുമെങ്കിലും സി.ഐമാരെ കാത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. സംസ്ഥാനത്ത് നിലവില്‍ 444 പോലീസ് സ്‌റ്റേഷനുകളും 196 സി.ഐ ഓഫീസുകളുമാണുള്ളത്. സര്‍ക്കിള്‍ പരിധിയിലെ സ്‌റ്റേഷനുകളിലെ പ്രധാന കേസുകള്‍ സി.ഐമാരാണ് അന്വേഷിച്ചിരുന്നത്. ഇതുപൂര്‍ണമായും സ്‌റ്റേഷനുകളിലേക്ക്് മാറുമെങ്കിലും അതിന്റെ ഉത്തരവാദിത്തം എസ്.എച്ച്.ഒയായ […]

പൊൻകുന്നം–പുനലൂർ ഭാഗത്തിന്റെ പുതിയ എസ്റ്റിമേറ്റ് സർവേ ആരംഭിച്ചു

പൊൻകുന്നം ∙ അങ്കമാലി–പുനലൂർ സംസ്ഥാനപാതയുടെ അവസാന ഭാഗമായ പൊൻകുന്നം–പുനലൂർ ഭാഗത്തിന്റെ പുതിയ എസ്റ്റിമേറ്റ് സർവേ ആരംഭിച്ചു. എൽ ആൻഡ് ടി ആണ് എസ്റ്റിമേറ്റ് പുതുക്കുന്നതിനുള്ള കരാർ എടുത്തത്. കഴിഞ്ഞ 27ന് ആണ് സർവേ തുടങ്ങിയത്. രണ്ടു മാസമാണ് സർവേയുടെ കാലാവധിയെന്നു കെഎസ്ടിപി സൂപ്രണ്ടിങ് എൻജിനീയർ എൻ. ബിന്ദു പറഞ്ഞു. തയാറാക്കുന്നത് പുതിയ ഡിപിആർ ലോക ബാങ്കിന്റെ നിർദേശാനുസരണം കഴിഞ്ഞ മാസം ഏഴിനു സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് ഏതെങ്കിലും അംഗീകൃത എജൻസിയെ ഏൽപിച്ച് പുതിയ എസ്റ്റിമേറ്റ് എടുക്കുന്നതിനു തീരുമാനിച്ചിരുന്നു. […]

അനാഥാലയങ്ങൾ നിലനിർത്താൻ നടപടിയെടുക്കണം

∙ രാജ്യത്തെ അനാഥമന്ദിരങ്ങൾ ജുവനൈൽ ജസ്റ്റിസ് ആക്ടിനു കീഴിൽ റജിസ്റ്റർ ചെയ്യണമെന്ന നിബന്ധന മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന അനാഥാലയങ്ങൾ തൽസ്ഥിതിയിൽ നിലനിർത്താൻ സംസ്ഥാന സാമൂഹികനീതി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു. കേരളത്തിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെയുള്ള സർക്കാർ നടപടി പ്രതിഷേധാർഹമാണ്. സാമൂഹികനീതിയും സമത്വവും ഉറപ്പാക്കാൻ‌ ഉത്തരവാദിത്തമുള്ള സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണു കാട്ടുന്നതെന്നും യോഗം വിലയിരുത്തി. അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. രാജേഷ് ജോൺ, […]

ശബരിമല പാതകളെ ഇരുട്ടുമൂടുന്നു

എരുമേലി ∙ ശബരിമല പാതകളെ ഇരുട്ടുമൂടുന്നു, സേഫ് സോൺ വിഭാഗത്തെ പാതകളിൽ മഷിയിട്ടു നോക്കിയാൽ കാണാനില്ല, പൊലീസിനു പകരം ഗതാഗത നിയന്ത്രണത്തിന് എൻസിസി കുട്ടികൾ… സീസൺ പ്രവർത്തനങ്ങൾ അപ്പാടെ താളംതെറ്റുന്നതായി ആരോപണം. മുൻവർഷങ്ങളിൽ ഒരിക്കൽപോലും കാണാനില്ലാത്ത കുറ്റകരമായ അനാസ്ഥ ഇത്തവണത്തെ മണ്ഡലകാലത്തു പ്രകടമാവുന്നതായി വ്യാപക പരാതി ഉയരുന്നു. ഓരോ ദിവസവും തിരക്കു കൂടിവരുന്നതോടെ വകുപ്പുകളുടെ അലംഭാവം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആശങ്ക. വഴിവിളക്കുകൾ ശബരിമല തീർഥാടകരുടെ പരമ്പരാഗത കാനനപാത പൂർണമായി അന്ധകാരത്തിലാണ്. പാതയുടെ ചരള, പേരൂർത്തോട്, കോയിക്കക്കാന […]

കറുത്തിരുണ്ട മാനവും നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയും

കറുത്തിരുണ്ട മാനവും നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയുമായിരുന്നു ഇന്നലെ പകൽ മുഴുവൻ ജില്ലയിൽ. ചുഴലിക്കാറ്റെത്തുന്നു, ജാഗ്രത പാലിക്കണമെന്ന നിർദേശവും വന്നതോടെ ജില്ലാ ഭരണകൂടവും സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ ചിലയിടങ്ങളിൽ കനത്തമഴ പെയ്തെങ്കിലും കോട്ടയം നഗരത്തിലും പരിസരങ്ങളിലും ശക്തമായ മഴ പകൽ സമയങ്ങളിൽ പെയ്തില്ല. കിഴക്കൻ മേഖലയിൽനിന്നുള്ള വെള്ളത്തിന്റെ വരവേറിയതോടെ നദികളിൽ ജലനിരപ്പുയർന്നു. മലയോര മേഖലകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന സന്ദേശം ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിയതും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹായകരമായി. ∙ ജാഗ്രതാ നിർദേശം കനത്ത ചുഴലിക്കാറ്റും മഴയും […]

ക്ലാസിൽ കയറാതെ കറങ്ങി നടന്നാൽ പിടിവീഴും

കോട്ടയം∙ സ്കൂൾ വിദ്യാർഥികൾ ക്ലാസ് സമയത്തു കറങ്ങിനടക്കാതിരിക്കാൻ ഓപ്പറേഷൻ ഗുരുകുലം പദ്ധതി ശക്തമായി നടപ്പാക്കാൻ ജില്ലാ പൊലീസ് സ്കൂളുകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. പൊലീസ് ജില്ലയിലെ സ്കൂളുകൾക്കു നൽകിയ ഓൺലൈൻ അറ്റൻഡൻസ് മോണിറ്ററിങ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചു ഹാജർനില രേഖപ്പെടുത്തുവാനായി 570 വിദ്യാലയങ്ങൾക്കു യൂസർനേമും പാസ്‌വേർഡും നൽകിയിട്ടുണ്ട്. ക്ലാസിലെത്താത്ത കുട്ടികളുടെ രക്ഷാകർത്താക്കളെ പൊലീസ് ബന്ധപ്പെട്ടു വിവരം തിരക്കിയിരുന്നു. സ്‌ഥിരമായി ഹാജർനില ഇപ്രകാരം പൊലീസിനെ അറിയിക്കുന്ന സ്‌കൂളുകളിൽ ഹാജർനില ഉയർന്നതായി ബോധ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ ഇടയ്ക്കു സ്കൂളുകൾ ഇതിൽ വീഴ്ച […]

വ്യാപാരികൾ അമിത വില ഈടാക്കിയാൽ വിളിക്കേണ്ട നമ്പർ : 8281698050.

കാഞ്ഞിരപ്പള്ളി : ജി എസ്ടി യുടെ മറവിൽ പൊതുജനങ്ങളിൽ നിന്ന് സാധന സാമഗ്രികൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ ജില്ലാ അളവുതൂക്ക വകുപ്പ് രംഗത്ത്. നവംബർ മാസം നടത്തിയ പരിശോധനയിൽ അധിക വില ഈടാക്കിയ കുറ്റത്തിന് 80 കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കേസ് എടുത്തു. ഇവരിൽ നിന്ന് പിഴയായി 2.06 ലക്ഷം രൂപ ഈ‌‌ടാക്കി. ജിഎസ്ടി നിലവിൽ വന്ന സാഹചര്യത്തിൽ പായ്ക്ക് ചെയ്ത ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. പായ്ക്ക് ചെയ്ത […]

സിവിൽ സ്റ്റേഷൻ പണി പൂർത്തീകരിക്കുവാൻ കാലതാമസം വരുന്നത് ലിഫ്റ്റ് നിർമ്മാണ കമ്പനി വാക്കുപാലിക്കാത്തതിനാൽ..

പൊൻകുന്നം∙ : പൊൻകുന്നം സിവിൽ സ്റ്റേഷന്റെ പെയിന്റിംഗ് വരെ കഴിഞ്ഞു. ഇനി തുറക്കുവാൻ ഒരു കടമ്പ കൂടി. ലിഫ്റ്റ് ഘടിപ്പിക്കണം അതോടൊപ്പം ലിഫ്റ്റും ഫയർ ആൻഡ് സേഫ്റ്റി സംവിധാനവും കൂടി ഒരുക്കണം .. അത് കൂടി കഴിഞ്ഞാൽ സിവിൽ സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങാം. കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ. ജയരാജ് ഉറപ്പു നൽകിയിരിക്കുകയാണ് . സിവിൽ സ്‌റ്റേഷൻ ലിഫ്റ്റ് നിർമിക്കുന്നതിന് 24 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫിൻലാന്റ് ആസ്ഥാനമായ ‘കോണേ’ എന്ന മൾട്ടി നാഷണൽ […]

എൻജിനീയറിങ്ങിന്റെ നല്ല കാലം കഴിഞ്ഞോ ?

എൻജിനീയറിങ്ങിന്റെ നല്ല കാലം കഴിഞ്ഞോ ? ഇല്ല. ഇനിയുള്ള കാലത്തെ ‘എൻജിനീയർ’ ചെയ്യുക എൻജിനീയർമാരാകും. മറ്റേതു പ്രഫഷനേക്കാളും തൊഴിൽ സാധ്യതയും വരുമാന വളർച്ചയുമുണ്ടാകും. കേരളത്തിൽ നൂറ്റിയൻപതിലധികം എൻജിനീയറിങ് കോളജുകൾ ഉള്ളതിനാൽ ഈ മേഖല കുത്തിനിറയ്ക്കപ്പെട്ടതായി തോന്നാം. പക്ഷേ, ആന്ധ്രപ്രദേശിൽ എഴുനൂറിലേറെയും തമിഴ്നാട്ടിൽ അഞ്ഞൂറിലേറെയും എൻജിനീയറിങ് കോളജുകളുണ്ട്. ഇവിടെ നിന്നെല്ലാം പാസാകുന്നവർ ഇന്ത്യ എന്ന വലിയ കമ്പോളത്തിലാണു ജോലി തേടുന്നത്. നമ്മുടെ പത്തു കോളജ് പൂട്ടിയാലും പത്തെണ്ണം തുറന്നാലും ഇന്ത്യയിലാകെ പഠിച്ചിറങ്ങുന്നവരുടെ എണ്ണത്തിൽ നേരിയ മാറ്റമേ വരൂ. എൻജിനീയർമാരാകാത്ത […]

പി പി റോഡിൽ പോലീസ് പരിശോധന ഊർജിതമാക്കി

പൊൻകുന്നം : അപകടങ്ങൾ നിത്യസംഭവമാണെങ്കിലും പി പി റോഡിലെ വാഹങ്ങളുടെ അമിതവേഗത കുറയുന്നില്ല. ഇന്നലെ രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെ പൊൻകുന്നം–പാലാ റോഡിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഓവർ സ്പീഡിലെത്തിയത് 40 വാഹനങ്ങൾ. കോംപിങ്ങിന്റെ ഭാഗമായി പൊലീസ് സബ് ഡിവിഷൻ പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഓവർ സ്പീഡിനു പിടികൂടിയത് 48 വാഹനങ്ങളാണ്. ഇതിൽ 40 എണ്ണവും പിപി റോഡിൽ തന്നെയെന്നത് അപകടങ്ങൾക്കുള്ള കാരണം റോഡിന്റെ അശാസ്ത്രീയതയെക്കാൾ അമിതവേഗമെന്നതിലേക്കാണു വിരൽചൂണ്ടുന്നത്. തീർഥാടക വാഹനങ്ങൾ […]

പരിഷ്കാരങ്ങളിലും കുരുക്കഴിയാതെ കാഞ്ഞിരപ്പള്ളി ടൗൺ

കാഞ്ഞിരപ്പള്ളി ∙ ടൗണിൽ ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടും മണ്ഡലകാലത്തോടനുബന്ധിച്ച് പൊലീസിനെ നിയോഗിച്ചിട്ടും ഗതാഗതക്കുരുക്കിനു കുറവില്ല. ശനി, തിങ്കൾ ദിവസങ്ങളിലാണ് ഗതാഗതം അഴിയാകുരുക്കായി മാറുന്നത്. മണ്ഡലകാലം കൂടിയായതോടെ ടൗണിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചു. ടൗണിൽ റോഡിന്റെ വീതി കുറവും, ഇരുവശങ്ങളിലെ അനധികൃത പാർക്കിങ്ങും, തിരക്കുള്ള സമയത്തെ ലോഡ് ഇറക്കും മറ്റും ടൗണിലെ വാഹന ഗതാഗതം ദുരിത പൂർണമാക്കുന്നു. ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പഞ്ചായത്ത് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരങ്ങൾ ഒരു വിഭാഗം വ്യാപാരികൾ എതിർത്തതോടെ ഇതും […]

ജിഎസ്ടി: മിക്ക ഹോട്ടലുകളിലും കൊള്ള തുടരുന്നു

ഹോട്ടൽ ഭക്ഷണത്തിനുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) അഞ്ചുശതമാനത്തിലേക്കു താഴ്ത്തിയെങ്കിലും ഈ വിലക്കുറവ് ലഭിക്കാത്തവിധം ഭക്ഷണത്തിന്റെ വിലകൂ‌ട്ടി ജില്ലയിലെ ഹോട്ടലുകൾ ഗുണഭോക്താക്കളെ പിഴിയുന്നതായി വ്യാപക പരാതി. ജിഎസ്ടി വന്നതോടെ ജില്ലയിലെ ചെറുകിട ഹോട്ടലുകളിലുൾപ്പെടെ വൻ വർധനയാണ് നടപ്പാക്കിയത്. ജിഎസ്ടി പരിധിയിലില്ലാത്ത ഹോ‌ട്ടലുകൾ പോലും ജിഎസ്ടിയുടെ പേരിൽ വിലകൂട്ടി വാങ്ങി. എസിയുള്ള ഹോട്ടലുകൾക്കു ചുമത്തിയ 18% ജിഎസ്ടിയും എസി ഇല്ലാത്ത ഹോട്ടലുകൾക്കു ചുമത്തിയ 12% ജിഎസ്‌ടിയും ഒറ്റയ‌ടിക്ക് കഴിഞ്ഞ 16 മുതൽ അ‍ഞ്ചുശതമാനമാക്കി കുറച്ചെങ്കിലും മിക്ക ഹോട്ടലുകളിലും ഗുണഭോക്താവിനു […]

വെള്ളത്തില്‍ വിരല്‍ മുക്കൂ അറ്റാക്ക്‌ സാധ്യത അറിയാം

ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ച് അറിയുവാൻ വേണ്ടി നമ്മൾ സാധാരണയായി മെഡിക്കൽ ടെസ്റ്റുകൾ ആണ് ചെയ്യാറുള്ളത്.എന്നാൽ വീട്ടിലിരുന്നുതന്നെ സ്വയം ചെയ്തു നോക്കാവുന്ന നിരവധി ആരോഗ്യ പരിശോധനകൾ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം തണുത്ത വെള്ളത്തിൽ വിരൽ മുക്കി വെച്ചാണ് ഈ പരിശോധന ചെയ്യുന്നത്.ഇതിനായി വേണ്ടത് തണുത്ത വെള്ളമാണ്. നന്നായി തണുത്ത വെള്ളമോ ഐസ് ഇട്ട വെള്ളമോ ഒരു കപ്പിലോ ഗ്ലാസിലോ എടുക്കുക.വിരൽ അറ്റങ്ങൾ ഇതിൽ 30 സെക്കന്റ് മുക്കി പിടിക്കുക.ഇങ്ങനെ മുക്കി വച്ചതിനുശേഷം പുറത്തെടുക്കുമ്പോൾ വിരലിന്റെ ചർമം […]

ഇടിയും മിന്നലും വരുമ്പോൾ ഇ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക ഇല്ലെങ്കിൽ മരണം സംഭവിക്കാം

മിന്നലിന് ശേഷം 3 Second ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ 1 KM പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ 3 Second ഉം കൂടുന്നത് 1 KM അകലം കൂട്ടും . 6 Second എടുത്താല്‍ 2KM അടുത്താണ് എന്ന് മനസിലാക്കുക . 12 സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക. ആകാശത്തു […]

ഇരുട്ടിലായി പൊൻകുന്നം– എരുമേലി പാത

പൊൻകുന്നം ∙ തീർഥാടനകാലം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും തിരക്കേറെയുള്ള പൊൻകുന്നം – എരുമേലി പാതയിൽ മിക്കയിടവും ഇരുട്ടിലാണ്. പാതയിലെ വഴിവിളക്കുകളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണു പ്രവർത്തിക്കുന്നത്. പ്രധാന ജംക്‌ഷനായ കെവിഎംഎസ് കവലയിലെ സോളർ വിളക്കു പ്രവർത്തിക്കാതെവന്നതോടെ താൽക്കാലികമായി ട്യൂബ് ലൈറ്റ് സ്ഥാപിച്ചാണു പൊലീസ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. ശബരിമല തീർഥാടനം തുടങ്ങിയതോടെ രാത്രിയിലും വാഹനത്തിരക്കേറെയാണ്. വീതിക്കുറവും കൊടുംവളവുകളുമുള്ള പാതയിൽ രണ്ടു വാഹനങ്ങൾക്കു കഷ്ടിച്ചു മാത്രമാണു കടന്നു പോകാൻ കഴിയുന്നത്. ഇതിനിടയിലൂടെ വെളിച്ചമില്ലാത്ത അവസ്ഥയിൽ കാൽനടയാത്ര ദുഷ്കരമാണ്. രാത്രിയായാൽ ടൗണിൽ […]

വിമാനത്തിലും ട്രെയിനിലും യാത്ര തയാറാക്കി സ്ത്രീസമാജം

വാഴൂർ ∙ വിമാനത്തിലും ട്രെയിനിലും ഇതുവരെ കയറാത്തവർക്കായി അവസരമൊരുക്കുകയാണ് ഓർത്തഡോക്സ് സഭ വാഴൂർ ഗ്രൂപ്പിലെ സ്ത്രീസമാജം. ഒരു ദിനം തന്നെ കരയിലും, കടലിലും, വിമാനത്തിലും യാത്ര ക്രമീകരിച്ചാണ് സ്ത്രീ സമാജത്തിന്റെ പുതിയ പ്രവർത്തനം. പ്രായമായവർ ഉൾപ്പെടെ പങ്കെടുക്കുന്ന യാത്ര നാളെ പുറപ്പെടും. രാവിലെ കൊച്ചി വരെ ബസിലെത്തിയ ശേഷം രണ്ടു മണിക്കൂർ കപ്പലിൽ യാത്ര. തിരികെയെത്തി മെട്രോയിൽ ഒരു സഞ്ചാരം. പിന്നീട് നെടുമ്പാശേരിയിലെത്തിയ ശേഷം വിമാനത്തിൽ തിരുവനന്തപുരത്തേക്ക്. അവിടെ നിന്നു ട്രെയിൻ മാർഗം കോട്ടയത്തേക്കും. സംഘടനയുടെ ചുമതലയുള്ള […]

കണമല ഇറക്കത്തിൽ പൊലീസ് ടെന്റിനെ രക്ഷിക്കാൻ ആഞ്ഞിലിത്തടി

പമ്പാവാലി ∙ അപകടങ്ങൾക്കു കുപ്രസിദ്ധമായ കണമല ഇറക്കത്തിൽ മണ്ഡല – മകരവിളക്ക് സീസണിൽ പ്രവർത്തിക്കുന്ന പൊലീസ് ടെന്റിലേക്കു വണ്ടി ഇടിച്ചുകയറാതിരിക്കാൻ ആഞ്ഞിലിത്തടി ഇറക്കി വച്ച് പൊലീസ് വിചിത്രമായ രക്ഷാമാർഗം കണ്ടെത്തി. കണമല ഇറക്കത്തിലെ അട്ടിവളവിനു സമീപമുള്ള ടെന്റിനോടു ചേർന്നാണ് 60 അടി നീളവും 100 ഇഞ്ച് വണ്ണവുമുള്ള തടി ഇറക്കിയിരിക്കുന്നത്. എരുത്വാപ്പുഴ മുതൽ കണമല വരെ രണ്ടു കിലോമീറ്റർ വലിയ ഇറക്കമാണ്. എട്ടു വർഷത്തിനിടെ ഉണ്ടായ വാഹനാപകടങ്ങളിൽ ഇവിടെ 37 തീർഥാടകരാണു മരിച്ചത്. നൂറുകണക്കിനു തീർഥാടകർക്കു പരുക്കേൽക്കുകയും […]

രാ​ജി​യി​ല്ല: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സ​ത്തി​ന് നീ​ക്കം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഭ​ര​ണ​പ്ര​തി​സ​ന്ധി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സി​ലെ ചേ​രി​പ്പോ​രാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. ധാ​ര​ണ​പ്ര​കാ​രം ഇ​ന്ന​ലെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ജി​ല്ലാ എ ​ഗ്രൂ​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്ന​മ്മ ജോ​സ​ഫ് രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​തേ​സ​മ​യം കേ​ര​ള കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ര​ജി​വ​യ്ക്കാ​ൻ ഭ​ര​ണ​സ​മി​തി​യി​ൽ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ധാ​ര​ണ​പ്ര​കാ​രം ര​ണ്ടു വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കോ​ൺ​ഗ്ര​സി​നും ഒ​രു​വ​ർ​ഷം കേ​ര​ള കോ​ൺ​ഗ്ര​സി​നും […]

പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ൽ മു​ണ്ട​ക്ക​യത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി

മു​ണ്ട​ക്ക​യം: ഈ ​മ​ണ്ഡ​ല​കാ​ല​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ൽ മു​ണ്ട​ക്ക​യത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി. ഒ​രു അ​പ​ക​ടം ന​ട​ന്നാ​ൽ പീ​രു​മേ​ട് ക​ഴി​ഞ്ഞാ​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പെ​ട്ടെ​ന്ന് എ​ത്തി​ച്ചേ​രാ​വു​ന്ന ഏ​ക ആ​ശ്ര​യ​മാ​ണ് മു​ണ്ട​ക്ക​യം താ​ലൂ​ക്ക് ആ​ശു​പ​ത്രി. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഒ​രു അ​ത്യാ​ഹി​തം സം​ഭ​വി​ച്ചാ​ൽ 33 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ൾ. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടേ​യും മ​ല​യോ​ര ക​ർ​ഷ​ക​രു​ടേ​യും ആ​ശ്ര​യ​മാ​വേ​ണ്ട ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം ന​ട്ടം തി​രി​യു​ക​യാ​ണ്. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് സ്ഥ​ലം മാ​റി​പ്പോ​യി​ട്ട് നാ​ലു മാ​സം ക​ഴി​ഞ്ഞു. ഡി​വി​ൽ സ​ർ​ജ​ൻ […]

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ മാ​ലി​ന്യം ആ​ര് നീ​ക്കും‍?

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടി​യി​രി​ക്കു​ന്ന​ത് ആ​ര് നീ​ക്കം ചെ​യ്യു​മെ​ന്ന ത​ർ​ക്ക​ത്തി​ൽ. മാ​ലി​ന്യം നീ​ക്കം ചെ​യ്താ​ൽ എ​വി​ടെ നി​ക്ഷേ​പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത്. ഇ​തേ അ​വ​സ്ഥ​യി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രും. താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്കാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല. ഇ​ക്കാ​ര​ണ​ത്താ​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഇ​വ​ർ ത​ന്നെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട്. കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ ത​ന്നെ നി​ർ​മാ​ജ​നം ചെ​യ്യ​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ്. […]

ഹോട്ടൽ ഭക്ഷണശേഷമുള്ള ആ വലിയ ‘ക്ഷീണ’ത്തിനു ചെറിയ ആശ്വാസം

ഹോട്ടലുകളുടെ ചരക്കു സേവന നികുതി കുത്തനെ കുറച്ചതു പ്രാബല്യത്തിൽ വന്നതോടെ ഹോട്ടലുകളും പുതിയ നിരക്ക് ഇൗടാക്കിത്തുടങ്ങി. സ്ഥിരമായി ഹോട്ടലുകളിൽനിന്നു കഴിക്കുന്നവരിൽ ചിലർ പഴയ ബില്ലുമായി എത്തിയാണ് നികുതി നിരക്കു കുറഞ്ഞെന്ന് ഉറപ്പാക്കിയത്. ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചതോടെ എസി, നോൺ എസി റസ്റ്ററന്റുകളിൽനിന്ന് ഇനി കുറഞ്ഞ നികുതി നിരക്കിൽ ഭക്ഷണം കഴിക്കാം. നേരത്തേ എസിയിൽ 18 ശതമാനവും നോൺ എസിയിൽ 12 ശതമാനവുമായിരുന്നു നികുതിയെങ്കിൽ ജിഎസ്ടിയിലെ നികുതി സ്ലാബുകളിൽ ഏറ്റവും താണ നിരക്കാണ് ഇനി ഹോട്ടലുകൾ ഈടാക്കുക. […]

സിസി ടിവി തുറന്നു വച്ചതു പോലെയുള്ള തുറിച്ചു നോട്ടങ്ങൾ’; വഴിയോരത്തെ കഴുകൻകണ്ണുകളേ അടഞ്ഞുപോകട്ടെ

∙ ‘സ്കൂൾ വിട്ടശേഷം പതിവുപോലെ വീട്ടിലേക്കു പോകുന്നതിനായി സുഹൃത്തിനൊപ്പം പെരുമ്പനച്ചിയിലേക്കു വരികയായിരുന്നു. കവലയിൽ എത്തുന്നതിനു മുൻപായി റോഡരികിൽ നിന്ന രണ്ടുപേരെ കണ്ടെങ്കിലും കാര്യമാക്കാതെ മുന്നോട്ടു നടന്നു. കുറച്ചു ദൂരം പിന്നിട്ടതോടെ അവർ ഞങ്ങളുടെ നേരെ തിരിഞ്ഞു. ഒരാൾ എന്റെ കയ്യിൽ കയറിപ്പിടിക്കാൻ ശ്രമിച്ചു. ഇതോടെ ഞാനും കൂടെയുള്ള കൂട്ടുകാരിയും ഉറക്കെ നിലവിളിച്ചു. അതോടെ ഇവർ അസഭ്യം പറയാൻ ആരംഭിച്ചു. സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടിയാണു ഞങ്ങളെ പിടിച്ചുമാറ്റിയത്. പിന്നീട് എത്തിയ പൊലീസ് ഞങ്ങളെ ജീപ്പിൽ കയറ്റി സുരക്ഷിതമായി വീട്ടിൽ […]

രാജുവിനെ തൊട്ടാല്‍ ഷോക്കടിക്കും

മണിമല : കാഞ്ഞിരപ്പള്ളി സംഗീതാസൗണ്ടിലെ ഓപ്പറേറ്ററായ കറണ്ട് രാജു (എന്‍.ബി.രാജു)വൈദ്യുതി ലൈനില്‍ തൊട്ടാല്‍ പോലും ഷോക്കടിക്കില്ല .വൈദ്യുതി കടന്നുപോകുന്ന വയര്‍ കടിച്ച് ഇന്‍സുലേഷന്‍ കളയുന്നതോ മെയിന്‍ സ്വിച്ചിനുള്ളില്‍ കൈയ്യിടുന്നതുമെല്ലാം കണ്ട് രാജുവിന് ചുറ്റും കാഴ്ചക്കാരേറും മണിമല സെന്‍റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കറുകച്ചാല്‍ ഉപജില്ലാ കലോല്‍സവത്തിലെ താരമാണ് രാജു. ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തുന്നവരിലെ മെയിന്‍ ഔപ്പറേറ്ററാണ് രാജു . കറണ്ട് രാജുവിന് ഇവിടെ ആരാധകരേറെയാണ് . വൈദ്യുതി കടന്നുപോകുന്ന വയര്‍ കടിച്ചുമുറിക്കുംപോള്‍ അത്ഭുതസ്തംബരാകുന്ന […]

സ്കൂൾ ബസ്സുകൾ എല്ലാം മഞ്ഞ നിറം ആയതിന്റെ കാരണം ഇതാണെന്ന് അറിയുമോ

വളർന്ന് വരുന്ന തലമുറകളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ വളരെ വലുതാണ്. അതുകൊണ്ട്‌ തന്നെ സുഗമമായ വിദ്യാഭ്യാസത്തിനായി സ്കൂളുകളെല്ലാം മൽസരിച്ച്‌ സൗകര്യങ്ങൾ ഒരുക്കി കൊണ്ടിരിക്കുന്നു. ഇതിൽ പ്രധാനമായ ഒന്നാണു സ്കൂൾ ബസ്‌. വിദ്യാർത്ഥികളുടെ ഓരോരുത്തരുത്തരുടേയും വീട്‌ മുതൽ സ്കൂൾ വരേയും തിരിച്ചങ്ങോട്ടും തോളിൽ വെച്ചു കൊണ്ട്‌ പോകുന്ന ഒരു രക്ഷിതാവിനെ പോലെയാണു സ്കൂൾ ബസുകളും. ഏറ്റവും സുരക്ഷിതമായ രീതിയിലുള്ള യാത്ര പ്രദാനം ചെയ്യുന്നു. വിവിധ വിദ്യാലയങ്ങളിൽ സ്കൂൾ ബസ്സുകൾ വ്യത്യസ്‌ത കമ്പനികളുടെ ആണെങ്കിലും അവ തമ്മിൽ ഒരേ ഒരു […]

ശരണപാതയിൽ അവസാനിക്കാതെ അനാസ്ഥ

മുണ്ടക്കയം∙ മണ്ഡലകാലത്തിനു നാളെ മുതൽ തുടക്കമാകുമ്പോൾ ശബരിമല ദർശനത്തിനായെത്തുന്ന തീർഥാടകരെ കാത്തിരിക്കുന്നത് അവഗണനയുടെ പാതകൾ. പ്രധാന ശബരിമല തീർഥാടന പാതയായ മുണ്ടക്കയം – കുഴിമാവ് – കാളകെട്ടി പാതയിൽ റോഡിന് ഇരുവശവും കാടുകയറി ദിശാബോർഡുകൾ ഉൾപ്പെടെ മറഞ്ഞനിലയിലാണ്. മുൻവർഷങ്ങളിൽ തീർഥാടന കാലത്തിനു മുൻപേ കാടുകൾ വെട്ടിത്തെളിച്ചിരുന്നെങ്കിൽ ഇക്കുറി യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. എരുമേലി വഴിയുള്ള തീർഥാടന പാത കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർഥാടകർ ആശ്രയിക്കുന്ന പാതയാണു മുണ്ടക്കയം – കാളകെട്ടി റോഡ്. കാനനപാത വഴി പോകുന്ന തീർഥാടകർ […]

സ്കൂൾ വിട്ടാലും വീട്ടിൽ പോകാതെ കറങ്ങുന്നവരെ ആരു പിടിക്കും?

പൊൻകുന്നം∙ ഈ കറങ്ങിനടക്കുന്നവരെ ആരും കാണുന്നില്ലേ? എവിടെ നോക്കിയാലും സ്കൂൾ സമയം കഴിഞ്ഞു വളരെ വൈകിയും സ്കൂൾ യൂണിഫോമിൽ വിദ്യാർഥികളെ ടൗണിൽ കാണാമെന്നു നാട്ടുകാർ. രാവിലെ സ്കൂളിൽ പോകാതെ കറങ്ങിനടക്കുന്നവരെ പിടിക്കാൻ പൊലീസിന്റെ ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുണ്ടെങ്കിലും വൈകിട്ടു താമസിച്ച് എത്തുന്നവരെ പിടിക്കാൻ ഒരു സംവിധാനവും ഇല്ല. ഒന്നുകിൽ രക്ഷിതാക്കൾ തന്നെ വിചാരിക്കണം, അല്ലെങ്കിൽ പൊലീസ് മുന്നിട്ടിറങ്ങണം എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ബസ് സ്റ്റാൻഡും സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളും രണ്ടാം നിലയുമൊക്കെയാണ് ഇവരുടെ പ്രധാന താവളം. മൊബൈലുകളുമായി […]

എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യം

എരുമേലി∙ മണ്ഡലകാലം ആരംഭിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നടപടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ്– സെക്യുലർ യുവജനപക്ഷം പ്രകടനവും ധർണയും നടത്തി. ബസ് സ്റ്റാൻഡ് പുതുക്കിപ്പണിയുന്നതിൽ പഞ്ചായത്ത് കടുത്ത അനാസ്ഥയാണു കാണിക്കുന്നതെന്നു യോഗം ആരോപിച്ചു. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ കുറെ വർഷമായി ശുചിമുറികൾ പ്രവർത്തിക്കുന്നില്ല. എരുമേലിയുടെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനു രൂപയുടെ ഫണ്ട് ലഭിച്ചിട്ടും ഫലപ്രദമായി വിനിയോഗിക്കാൻ പഞ്ചായത്ത് ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. ഭരണപരാജയം […]

ലാളിത്യത്തിന്‍റെ വഴിയിൽ പുതുദൗത്യം

സീ​​റോ മ​​ല​​ബാ​​ർ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ സ​​ഭ​​യു​​ടെ ര​​ണ്ടാ​​മ​​തു കൂ​​രി​​യ ബി​​ഷ​​പ്പാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പെ​​രു​​വ​​ന്താ​​നം നി​​ർ​​മ​​ല​​ഗി​​രി സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഇ​​ട​​വ​​കാം​​ഗം വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ തോ​​മ​​സ്- ഏ​​ലി​​യാ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ പു​​ത്ര​​ൻ സ​​ണ്ണി​​യ​​ച്ച​​ൻ എ​​ന്ന റ​​വ.​​ഡോ. സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ നാ​​ളെ അ​​ഭി​​ഷി​​ക്ത​​നാ​​കും. സ​​ഭാ ആ​​സ്ഥാ​​ന​​മാ​​യ കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ൽ നി​​യു​​ക്ത മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ ദീ​​പി​​ക​​യ്ക്ക് അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖം. കൂ​​രി​​യ മെ​​ത്രാ​​ന്‍റെ ചു​​മ​​ത​​ല​​ക​​ൾ എ​​ന്തൊ​​ക്കെ ? സ​​ഭ​​യു​​ടെ ഭ​​ര​​ണ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്ക​​പ്പെ​​ടു​​ന്ന ഒ​​രു കേ​​ന്ദ്രം എ​​ന്നു കൂ​​രി​​യ​​യെ […]

കൂ​ടം​കു​ളം – കൊ​ച്ചി – ഇ​ട​മ​ണ്‍ 400 കെ​വി ലൈ​ന്‍ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ മു​ഖേ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: നി​ര്‍​ദി​ഷ്ട കൂ​ടം​കു​ളം – കൊ​ച്ചി – ഇ​ട​മ​ണ്‍ 400 കെ​വി ലൈ​ന്‍ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ മു​ഖേ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​തി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യ 149 കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​ത്തെ 80 ശ​ത​മാ​നം പ്ര​ദേ​ശ​വും റ​ബ​ര്‍ കൃ​ഷി​യി​ലൂ​ടെ ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്. നി​ബി​ഢ റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലൂ​ടെ ഈ ​ലൈ​ന്‍ വ​ലി​ക്കു​മ്പോ​ള്‍ ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന വ​രു​മാ​ന മാ​ര്‍​ഗം ഇ​ല്ലാ​താ​കും. റ​ബ​ര്‍ കൃ​ഷി​യു​ടെ ത​ക​ര്‍​ച്ച ഇ​ന്ത്യ​ന്‍ സ​മ്പ​ത് […]

എട്ടു ദിവസംകൊണ്ട് 10.74 സെന്റീമീറ്റർ മഴ

കാഞ്ഞിരപ്പള്ളി ∙ തുള്ളിക്കൊരുകുടമായി തുലാവർഷം പെയ്തപ്പോൾ താലൂക്കിൽ എട്ടു ദിവസംകൊണ്ടു കിട്ടിയത് 10.74 സെന്റീമീറ്റർ മഴ. ഉച്ചയാകുന്നതോടെ മേഘാവൃതമായി ആകാശം കറുത്തിരുണ്ടു സന്ധ്യയുടെ പ്രതീതിയിലെത്തും. മൂന്നും നാലും ഭാഗങ്ങളായി പെയ്യുന്ന മഴയുടെ ശക്തി കാലവർഷത്തിന്റെ ഇരട്ടിയിലധികമാണ്. ഒരു മഴ കഴിയുമ്പോൾത്തന്നെ കൈത്തോടുകൾ നിറഞ്ഞു കവിഞ്ഞിരിക്കും. ഒക്ടോബറിൽ മാത്രം താലൂക്കിൽ ലഭിച്ചത് 42.80 സെന്റീമീറ്റർ മഴയാണ്. ഒക്ടോബർ മുതൽ ഈ മാസം എട്ടുവരെ ജില്ലയിൽ കിട്ടിയത് 44.54 സെന്റീമീറ്റർ മഴയും. പ്രതീക്ഷിച്ചിരുന്നതിനെക്കാൾ രണ്ടു ശതമാനം കൂടുതലാണിത്. മഴ തുടരുന്നതിനാൽ […]

മകരവിളക്ക്: പുതിയകാവ് ക്ഷേത്രത്തിലും മണക്കാട് ശ്രീഭദ്ര ക്ഷേത്രത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പൊൻകുന്നം∙ പുതിയകാവ് ദേവീക്ഷേത്രത്തിലും മണക്കാട് ശ്രീഭദ്ര ക്ഷേത്രത്തിലും ശബരിമല തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. എല്ലാവർഷവും ആയിരക്കണക്കിനു തീർഥാടകർക്ക് ആതിഥേയത്വം നൽകുന്ന മേഖലയിലെ രണ്ട് പ്രധാന ഇടത്താവളങ്ങളാണ് എൻഎസ്എസിന്റെ പുതിയകാവ് ക്ഷേത്രവും കെവിഎംഎസിന്റെ മണക്കാട് ക്ഷേത്രവും. ∙ പുതിയകാവ് ദേവീക്ഷേത്രം ദേശീയപാതയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിനോടു ചേർന്നു പുതിയകാവ് ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മേഖലയിൽ തിരക്കേറെയുള്ള ഇടത്താവളമാണിവിടം. പൊൻകുന്നം എൻഎസ്എസ് യൂണിയന്റെ ക്ഷേത്രമാണിത്. ഒരേസമയം ആയിരംപേർക്കുവരെ വിരിവച്ചു വിശ്രമിക്കാൻ നടപ്പന്തലിൽ സൗകര്യമുണ്ട്. 10 ശുചിമുറികളും കുളിക്കാനുള്ള സൗകര്യവും ലഭ്യമാണ്. […]

Page 1 of 7123Next ›Last »