Special News

നാട്ടിലെങ്ങും മഞ്ഞകടൽ ഇളകിയാടി …പീതശോഭയില്‍ ഗുരുജയന്തി ആഘോഷം

നാട്ടിലെങ്ങും മഞ്ഞകടൽ ഇളകിയാടി …പീതശോഭയില്‍ ഗുരുജയന്തി ആഘോഷം

കാഞ്ഞിരപ്പള്ളി: എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും ശാഖകളുടെയും വിവിധ ശ്രീനാരായണീയ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ആഘോഷിച്ചു. പലയിടത്തും നാടിനെ ചതയദിനറാലി പീതസാഗരമാക്കി . ചതയദിനത്തില്‍ വിശേഷാല്‍ പൂജകളോടെയായിരുന്നു ഗുരുജയന്തിക്ക് തുടക്കമായത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ എസ്.എന്‍.ഡി.പി യൂനിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രധാനപരിപാടികള്‍. പീത വസ്ത്രധാരികളായ ശ്രീനാരായണീയര്‍ ചെറുജാഥകളായി മഞ്ഞ പതാകയുമേന്തി സംഗമിച്ച് ശ്രീനാരായണ അനുസ്മരണ സമ്മേളനങ്ങളില്‍ പങ്കെടുത്തു. നൂറുകണക്കിന് സ്ത്രീകള്‍ ചതയദിന റാലികളില്‍ പങ്കെടുത്തു. വൈകുന്നേരം യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനങ്ങളില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന […]

എല്ലാ മാന്യ വായനക്കാർക്കും ഓണാശംസകൾ

എല്ലാ മാന്യ വായനക്കാർക്കും ഓണാശംസകൾ

എല്ലാ മാന്യ വായനക്കാർക്കും ഓണാശംസകൾ സമൃദ്ധിയുടെയും, ഐശ്യര്യത്തിന്റെയും, സന്തോഷത്തിന്റെയും നല്ല ദിനങ്ങൾ നിറഞ്ഞ ഓണത്തിന്റെ സന്തോഷം എല്ലാ നല്ലവരായ വായനക്കാർക്കും ആശംസിക്കുന്നു .. മനുഷ്യരെല്ലാം ഒന്നുപോലെ, സമഭാവനയോടെ കഴിയുന്ന ഒരു കാലം. കള്ളവും ചതിയുമില്ലാത്ത കാലം. മനുഷ്യരെല്ലാം ആമോദത്തോടെ കഴിയുന്ന ഒരു കാലം. പണ്ടെങ്ങോ അത്തരം സമത്വസുന്ദരമായ ഒരു കാലം ഉണ്ടായിരുന്നുവത്രെ …ഉണ്ടായിരുന്നിരിക്കാം; ഇല്ലായിരുന്നിരിക്കാം. അത്തരമൊരു കാലം നമ്മുടെ സങ്കല്‍പമാണ്. എങ്കിലും ആ നല്ല സങ്കൽപ്പത്തിന്റെ ആഹ്‌ളാദത്തിൽ മതിമറന്നു നമുക്ക് ഈ ഓണം ആഘോഷമാക്കാം സമൃദ്ധിയും ഐശ്വര്യവും […]

എല്ലാ വായനക്കാർക്കും ബലിപെരുന്നാൾ ആശംസകൾ

എല്ലാ വായനക്കാർക്കും ബലിപെരുന്നാൾ ആശംസകൾ

എല്ലാ വായനക്കാർക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ ആത്മാർപ്പണത്തിന്റെ ആഘോഷമായ, ത്യാഗത്തിന്റെയും അനുസരണത്തിന്റെയും മഹാസ്മരണകൾ ഉണർത്തുന്ന വലിയ പെരുന്നാൾ എന്ന ബലിപെരുന്നാളിൽ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ഈദ് മുബാറക് … പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാ മുസ്ലിങ്ങള്‍ക്കും സ്രഷ്ടാവിന് വേണ്ടി ത്യാഗമനുഷ്ഠിക്കുവാന്‍ ബക്രീദ് വഴിയൊരുക്കുന്നു. തന്റെ ഓരോ വസ്തുവിനെയും ദൈവത്തിനായി ബലികൊടുത്ത്, തൃപ്തിയാവാതെ സ്വപുത്രനെ തന്നെ ഒടുവില്‍ ഇബ്രാഹാം ബലി കൊടുക്കുവാൻ തയ്യാറായതിനെ സ്മരിക്കുന്ന വലിയ പെരുനാൾ ദിനം ത്യാഗത്തിന്റെയും അനുസരണത്തിന്റെയും മഹാസ്മരണകൾ ഉണർത്തുന്നു. ബലി […]

വീട്ടിനുള്ളിലെ അലങ്കാര പ്ലാസ്റ്റിക് മരത്തിൽ കൂടൊരുക്കി മുട്ടയിട്ടു അടയിരിക്കുന്ന ബുൾബുൾ പക്ഷി ..

വീട്ടിനുള്ളിലെ അലങ്കാര പ്ലാസ്റ്റിക് മരത്തിൽ കൂടൊരുക്കി മുട്ടയിട്ടു അടയിരിക്കുന്ന ബുൾബുൾ പക്ഷി ..

കാഞ്ഞിരപ്പള്ളി / കുളപ്പുറം : കാലവർഷം കനത്തതോടെ മനുഷ്യർക്ക്‌ മാത്രമല്ല പക്ഷികൾക്കും പുറത്തിറങ്ങുവാൻ ബുദ്ധിമുട്ടായി. മുട്ടയിടുവാൻ സമയമായ ബുൾബുൾ പക്ഷിക്ക് മഴയത്തു മരങ്ങളിൽ ഒന്നും കൂടൊരുക്കുവാൻ സാധിക്കാത്തതിനാൽ വീട്ടിനുള്ളിലെ അലങ്കാര പ്ലാസ്റ്റിക് മരത്തിൽ കൂടൊരുക്കി .. മൂന്നു മുട്ടയും ഇട്ടു. മുട്ടവിരിയുവാൻ പക്ഷി ഇപ്പോൾ അടയിരിക്കുന്നു . കാഞ്ഞിരപ്പള്ളി കുളപ്പുറത്തു കൊച്ചുപറമ്പിൽ ജോസ് തോമസിന്റെ വീട്ടിലാണ് ഈ കൗതുക കാഴ്ച. വീടിന്റെ വരാന്ത യിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക് അലങ്കാര മരത്തിലാണ് പക്ഷി കൂടൊരുക്കിയിരിക്കുന്നത്. വീട്ടിലെ കൊച്ചുകുട്ടിയായ ഒൻപതു […]

എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

ഒരുമാസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ രാപകലുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക് പെരുന്നാള്‍ മധുരം. പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും മൈലാഞ്ചിമൊഞ്ചുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വി​ശ്വാ​സി​ക​ൾ പാ​പ​മോ​ച​ന​ത്തി​നും വ​രും​നാ​ളു​ക​ളി​ലെ ശോ​ഭ​ന​മാ​യ ഭാ​വി​ക്കും വേ​ണ്ടി ഒരു മാസം ക​ണ്ണീ​രോ​ടെ പ്രാ​ർ​ഥ​ന​കളി​ൽ മു​ഴു​കിയ ശേഷം നിർമ്മലമായ മനസ്സോടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സുദിനം.. എല്ലാവർക്കും വ്രതവിശുദ്ധിയുടെയും നിർമ്മല ഹൃദയത്തിന്റെയും, സാഹോദര്യത്തിന്റെയും ഈദ് ആശംസകൾ..

ശബരി റെയിൽവേ: വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി

കോട്ടയം ∙ അങ്കമാലി–എരുമേലി ശബരി റെയിൽപാതയുടെ നിർമാണത്തിൽ പ്രധാനമന്ത്രി ഇടപെട്ടതോടെ ജില്ലയ്ക്കു വീണ്ടും പ്രതീക്ഷ. ജില്ലയിൽ ഇതുവരെ രാമപുരം, കടനാട്, വെള്ളിലാപ്പള്ളി വില്ലേജുകളിലാണു സർവേ പൂർത്തിയായിട്ടുള്ളത്. നെല്ലാപ്പാറ വരെയുള്ള 10 കിലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിനായി റെയിൽവേ–റവന്യു സംയുക്ത സർവേ നടത്തി കല്ലിടാവുന്ന ഘട്ടത്തിലാണ്. ഇവിടെനിന്നു രാമപുരം, വെള്ളിലാപ്പള്ളി വില്ലേജുകളിലെ സർവേയാണ് ഇപ്പോൾ ആരംഭിച്ചത്. എന്നാൽ മഴമൂലം സർവേ തടസ്സപ്പെട്ടു. ഒപ്പം ചില ഭാഗത്തുനിന്നു പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എന്നാൽ ‘ഡ്രോൺ’ ഉൾപ്പെടെയുള്ള ആധുനിക […]

ശബരി പാത: ധർണ 1500 ദിനം പിന്നിട്ടു

ശബരി റെയിൽ പാതയുടെ പുതിയ അലൈൻമെന്റിനെതിരെ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നടത്തുന്ന ധർണ 1500 ദിവസം പിന്നിടുന്നു. അമ്പാറ ദീപ്‌തി റസിഡന്റ്സ് അസോസിയേഷന്റെയും ദീപ്‌തി ആക്‌ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ അമ്പാറ ദീപ്‌തിഭവനിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരമാണ് 1500 ദിവസം പൂർത്തിയാകുന്നത്. നാലര വർഷത്തോളമായി ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ നടത്തുന്ന സമരത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ്‌ ശബരി പാതയ്ക്കായി പുതിയ അലൈൻമെന്റിൽ അധികൃതർ സർവേ നടത്തിയിരിക്കുന്നതെന്ന് ആക്‌ഷൻ കൗൺസിൽ ചെയർമാൻ ടോമി തെങ്ങുംപള്ളിൽ, പഞ്ചായത്തംഗങ്ങളായ സി.ബി‌.ശൈലജ, […]

ശ​ബ​രി റെ​യി​ൽ​പ്പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് സ​ർ​വേ പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ

ശ​ബ​രി റെ​യി​ൽ​പ്പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​ൽ സ​ർ​വേ ന​ട​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന ദീ​പ്തി ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, ത​ല​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി.​ബി. ശൈ​ല​ജ, പി.​സി. സ​ജീ​വ്, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ബി​നു പെ​രു​മ​ന എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വേ​ഴ​ങ്ങാ​നം, കീ​ഴ​ന്പാ​റ, ദീ​പ്തി, ചാ​ത്ത​ൻ​കു​ളം, ക​പ്പാ​ട് വ​ഴി​യു​ള്ള റൂ​ട്ട് പി​ൻ​വ​ലി​ക്ക​ണെ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ 1500 ദി​വ​സ​മാ​യി സാ​യാ​ഹ്ന​റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​തെ ഈ ​റൂ​ട്ടി​ലെ അ​ന്തീ​നാ​ട്ടി​ലും കീ​ഴ​ന്പാ​റ​യി​ലും സ​ർ​വേ​യ്ക്ക് എ​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. 300 കോ​ടി […]

ശബരി റെയിൽപാത സർവേ നാട്ടുകാർ തടഞ്ഞു

പാലാ∙ ശബരി റെയിൽപാതയുടെ പുതിയ ലൈനിനായി സർവേ ആരംഭിച്ചു. അന്തീനാട്ടിൽ ആരംഭിച്ച സർവേ നാട്ടുകാർ ഇന്നലെ തടഞ്ഞു. റോഡിൽ സർവേ നടത്തുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ പുരയിടങ്ങളിൽ സർവേ പാടില്ലെന്നുമായിരുന്നു നാട്ടുകാരുടെ വാദം. ഇതേത്തുടർന്നു തർക്കങ്ങളില്ലാത്ത കൊല്ലപ്പള്ളി, പിഴക് പ്രദേശങ്ങളിൽ പരിശോധന നടത്തി അധികൃതർ മടങ്ങി. മങ്കര, വേഴാങ്ങാനം, കീഴമ്പാറ വഴിയാണു റെയിൽപാതയുടെ പുതിയ സർവേ നടത്തേണ്ടത്. കേന്ദ്ര റെയിൽവേ ബോർഡ് അംഗീകരിച്ച പഴയ പാത മാറ്റിയാണു പുതിയ സർവേ. പൊലീസ് സംരക്ഷണത്തോടെയാണു റെയിൽവേ നിയോഗിച്ച സ്വകാര്യ ഏജൻസി […]

പത്താമുദയം:

പത്താമുദയം ഏപ്രിൽ 23–നാണ്. ഭൂമധ്യരേഖ പിന്നിട്ടു വടക്കോട്ടു നീങ്ങുന്ന സൂര്യൻ കേരളത്തിന്റെ തലയ്‌ക്കു മുകളിൽ എത്തുന്ന ദിവസം. അതായത് വിഷു കഴിഞ്ഞുള്ള പത്താമുദയം. കേരളത്തിനു നേരേ മുകളിൽ സൂര്യൻ ഉദിക്കുന്നുവെന്നു പറയുമെങ്കിലും ഇതിനു ചില മാറ്റങ്ങളുണ്ടാകാമെന്നു വിദഗ്ദ്ധർ പറയു ന്നുണ്ട്. പത്താമുദയത്തിനു കേരളത്തിനു കൃത്യം മുകളിലാണോ സൂര്യനെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ ചരി വിലെ മാറ്റംപോലെ അത്ര നിരീക്ഷണവിധേയമല്ലാത്ത ചില ഘടകങ്ങളാണ് ഇതിനു പിന്നിൽ. സൂര്യന് ഏറ്റവും ശക്‌തിയും തേജസും വർധിക്കുന്ന പത്താമുദയത്തെ […]

‘ഒരു വാക്കിനാൽ’ നിഖിൽ ഒരു ദിനം കൊണ്ടെഴുതിയ കവിത ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു

മുണ്ടക്കയം : ഒരു വാക്കിനാൽ വിടചൊല്ലിയാൽ മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം… ഒരു ദിനം കൊണ്ടെഴുതിയ ഈ ഗാനം ഹിറ്റായതിന്റെ ആഹ്ലാദത്തിലാണ് മുണ്ടക്കയം കോരുത്തോട് സ്വദേശിയായ നിഖിൽ എസ്. മറ്റത്തിൽ. 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന മോഹൻലാൽ ചിത്രത്തിലെ ഈ ഗാനം എഴുതിയ ഇരുപത്തിമൂന്നുകാരനായ നിഖിലിന് ഇപ്പോൾ ആനന്ദവേള. വയലാർ ശരത്ചന്ദ്രവർമ നേതൃത്വം നൽകിയ പാട്ടെഴുത്തു കളരിയിലൂടെ ശ്രദ്ധേയനായ നിഖിലിന് ‘മാന്നാർ മത്തായി സ്പീക്കിങ്’ സിനിമയുടെ രണ്ടാം ഭാഗത്തിലാണ് പാട്ടെഴുതുവാൻ ആദ്യം അവസരം ലഭിച്ചത്. രാഹുൽ രാജിന്റെ സംഗീതത്തിൽ […]

എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ

എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ

മനുഷ്യരക്ഷയ്ക്കായി കുരിശില്‍ മരിച്ച് ശവക്കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട യേശുക്രിസ്തുവിന്റെ പുനര്‍ജനനം വിളിച്ചറിയിച്ച് ഇന്ന് ലോകമെമ്പാടും ക്രൈസ്തവർ ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പുതിരുനാളായി ആഘോഷിക്കുന്നു . 50 ദിവസത്തെ വലിയ നോമ്പിലെ അനുതാപത്തിന്റെയും ഉപവാസത്തിന്റെയും സമാപനമായികൂടി യാണ് ഇന്ന്. ശിഷ്യനാല്‍ ഒറ്റുകൊടുക്കപ്പെട്ട് പടയാളികളാല്‍ പിടികൂടി അപമാനിതനായ യേശു, കൊടിയപീഡകള്‍ ഏറ്റുവാങ്ങി വിചാരണയ്ക്കുശേഷം കുരിശില്‍ തറയ്ക്കപ്പെട്ട് പ്രാണന്‍ വെടിഞ്ഞു. കല്ലറയില്‍ അടയ്ക്കപ്പെട്ട യേശു, കല്ലറ തുറക്കപ്പെട്ട് മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റ് ശിഷ്യര്‍ക്കും ജനങ്ങള്‍ക്കുമായി പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മകളില്‍ ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ ഉയിര്‍പ്പ്ശുശ്രൂഷകള്‍ […]

എല്ലാ മാന്യവായനക്കാര്ക്കും വിഷുദിന ആശംസകൾ ..

എല്ലാ മാന്യവായനക്കാര്ക്കും വിഷുദിന ആശംസകൾ ..

എല്ലാ മാന്യവായനക്കാര്ക്കും വിഷുദിന ആശംസകൾ .. ഐശ്വര്യക്കാഴ്‌ചകള്‍ കണി കണ്ടുണരുന്ന വിഷുപ്പുലരിയിൽ വിഷുപ്പുടവയും വിഷുക്കാഴ്‌ചയും വിഷുക്കൈനീട്ടവുമായി നിറഞ്ഞ സന്തോഷത്തോടെ വിഷുപ്പുലരിയെ വരവേൽക്കാം… പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് . സക്രാന്തികളില്‍ പ്രധാനം ആണ് […]

അടിയന്തരഘട്ടത്തിൽ സഹായം അഭ്യർഥിക്കാൻ സ്ത്രീകൾ മൊബൈലിൽ സൂക്ഷിക്കേണ്ട നമ്പറുകൾ

അടിയന്തരഘട്ടത്തിൽ സഹായം അഭ്യർഥിക്കാൻ സ്ത്രീകൾ മൊബൈലിൽ സൂക്ഷിക്കേണ്ട നമ്പറുകൾ കൺട്രോൾ റൂം 100 മിത്ര 181 ചൈൽഡ് ലൈൻ 1098 വനിതാ ഹെൽപ് ലൈൻ 1091 ക്രൈം സ്റ്റോപ്പർ 1090 വിമൻ ഹെൽപ് 1091 പിങ്ക് പട്രോൾ 1515* ഹൈവേ അലേർട് 9846100100 എസ്എംഎസ് അലേർട് 9497900000 റയിൽ അലേർട് 9946200100 ഇന്റലിജൻസ് അലേർട് 9497999900 നിർഭയ 18004251400 പിങ്ക് പട്രോൾ നമ്പർ കിട്ടാതെ വന്നപ്പോൾ ഡിജിപി നൽകിയ മറ്റൊരു നമ്പറുമുണ്ട്; 9497962008 കേന്ദ്ര സർക്കാരിന്റെ 181 […]

പി സിക്ക് മാത്രം ചെയ്യുവാൻ പറ്റുന്ന ചില കാര്യങ്ങൾ …

ചില കാര്യങ്ങൾ പി സി ക്ക് മാത്രം ചെയ്യുവാൻ പറ്റുന്നവയാണ് എന്ന് തോന്നിപോകും … 2014 നവംബർ മാസത്തിൽ ചിലരുടെ പിടിവാശി മൂലം കണമല പാലത്തിന്റെ പണി മാസങ്ങളോളം മുടങ്ങി കിടന്നപ്പോൾ അന്നത്തെ എം എൽ എ യായിരുന്ന പി സി ജോർജ് സ്ഥലം സന്ദർശിച്ചു മിനിറ്റുകൾ കൊണ്ട് പ്രശ്നം പരിഹരിച്ചത് ജനങ്ങൾ അത്ഭുതത്തോടെയാണ്‌ കണ്ടത്..ഇതാ ആ വീഡിയോ …. പി സിക്ക് മാത്രം ചെയ്യുവാൻ പറ്റുന്ന ചില കാര്യങ്ങൾ … പി സിക്ക് മാത്രം ചെയ്യുവാൻ […]

19 മാർച്ച് 2017

19 മാർച്ച് 2017 മണിമല തലമുടി ശേഖരണം ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ണി​മ​ല ടൗ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി വി​ഗ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നാ​യി മു​ടി ശേ​ഖ​രി​ക്കും. കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​രാ​യി റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​യ്ക്കു വി​ധേ​യ​രാ​യി മു​ടി കൊ​ഴി​ഞ്ഞു​പോ​യ രോ​ഗി​ക​ൾ​ക്കു വി​ഗ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഹെ​യ​ർ ഫോ​ർ ഹോ​പ്പ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ണി​മ​ല കാ​ർ​ഡി​ന​ൽ പ​ടി​യ​റ പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി 17 ഇ​ഞ്ച് നീ​ള​ത്തി​ലാ​ണ് മു​ടി​മു​റി​ച്ചു ശേ​ഖ​രി​ക്കു​ന്ന​ത്.

കുറ്റവും ശിക്ഷയും : സൈബർ ക്രൈം

മൊബൈൽ ഫോണിൽ ചെയ്യുന്ന ഒരു പ്രവൃത്തിയും ‘ഡിലീറ്റ്’ കൊണ്ടു മായ്ച്ചുകളയാമെന്നു കരുതേണ്ട മൊബൈൽ ഫോണിൽ ചെയ്യുന്ന ഒരുപ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്ന് കരുതേണ്ട. കുറ്റവാളിയുടെ ആയുധംതന്നെ സൈബർ ഉപകരണങ്ങളാവുന്ന പുതിയ കാലത്തു പൊലീസിന് ഏറ്റവുംവിശ്വസിക്കാവുന്ന തെളിവുകളായി മൊബൈൽ ഫോൺ രേഖകൾ മാറി. ന്യൂജെൻ ക്രിമിനലുകളെ ജയിലിലെത്തിക്കുന്ന സൈബർ പഴുതുകൾ ധാരാളം… അടുത്തകാലത്തായി, ഏതു ക്രിമിനൽ കേസ് എടുത്താലും ഏതെങ്കിലും പക്ഷത്ത് മൊബൈൽ ഫോണുണ്ട്. പലപ്പോഴും പ്രതികൾക്കൊപ്പം, ചിലപ്പോൾ ഇരയ്ക്കൊപ്പം, മറ്റു ചിലപ്പോൾ സാക്ഷിക്കൊപ്പം. കേസ് […]

Selected Videos

തെരെഞ്ഞെടുത്ത വിഡിയോകൾ ലോറി നിയന്ത്രണം വിട്ടു ആനയുമായി കൊക്കയിലേക്ക് മറിഞ്ഞു..പിന്നെ സംഭവിച്ചത് …( വീഡിയോ )

തെരെഞ്ഞെടുത്ത വീഡിയോ വാർത്തകൾ

തെരെഞ്ഞെടുത്ത വീഡിയോ വാർത്തകൾ..   ബൈക്കപടത്തിൽ അകാലത്തിൽ വിടചൊല്ലിയ അതുൽ ബേസിലിനു ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.. മണിമല : ബൈക്കപടത്തിൽ അകാലത്തിൽ വിടചൊല്ലിയ അതുൽ ബേസിലിനു ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.. മുണ്ടക്കയത്തുണ്ടായ ബൈക്ക് അപകടത്തിൽപ്പെട്ടാണ് അതുലിന് ചെറുപ്രായത്തിലെ ജീവൻ നഷ്ടമായത് . മണിമല കർഡിനൽ പടിയറ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ബേസിൽ ജോസഫിന്റെയും അഡ്വ. ഷേര്‍ളിയുടെയും മകനാണ് 21 വയസ്സ് മാത്രം പ്രായമുള്ള അതുൽ ബേസിൽ. മുൻ ആർച്ചു ബിഷപ്പ് മാർ ആന്റണി പടിയറയുടെ […]

പുതുവത്സരാശംസകൾ ….

പുതുവത്സരാശംസകൾ ….

എല്ലാ മാന്യ വായനക്കാർക്കും സമൃദ്ധിയും, ഐശ്യര്യവും, സന്തോഷവും, സമാധാനവും, ആരോഗ്യവും നിറഞ്ഞ നല്ല ദിനങ്ങൾ ആശംസിക്കുന്നു പുതിയ ലക്ഷ്യങ്ങളും പുതിയ ഉയരങ്ങളും തേടി നമുക്ക് പുതു വർഷത്തെ വരവേൽക്കാം … വരുവാനിരിക്കുന്നതു നന്മ നിറഞ്ഞ ഒരു നല്ല വർഷമാകട്ടെ എന്ന് പ്രതീക്ഷിക്കാം … പുതുവത്സരാശംസകൾ …. KanjirappallyNEWS.com.

എല്ലാ നല്ലവരായ മാന്യ വായനക്കാര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

എല്ലാ നല്ലവരായ മാന്യ  വായനക്കാര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

എല്ലാ നല്ലവരായ മാന്യ വായനക്കാര്ക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

ക്രിസ്മസ് സന്ദേശങ്ങൾ വിളിച്ചോതി കരോള്‍ സംഘങ്ങള്‍… (വീഡിയോ)

ക്രിസ്മസ് സന്ദേശങ്ങൾ വിളിച്ചോതി  കരോള്‍ സംഘങ്ങള്‍… (വീഡിയോ)

കാഞ്ഞിരപ്പള്ളി : ക്രിസ്മസ് അടുത്തതോടെ നാട് മുഴുവനും കരോൾ സംഘങ്ങൾ വീടുവീടാന്തരം കയറി കരോൾ ഗീതങ്ങൾ പാടി ക്രിസ്തുമസ് അടിപൊളിയാക്കുന്നു …നിലാവിന്റയും നക്ഷത്രങ്ങളുടെയും ചിമ്മിനിവെട്ടത്തിന്റയും ഒരിത്തിരി പ്രകാശത്തില്‍ ക്രിസ്മസ് സന്ദേശങ്ങൾ വിളിച്ചറിയിക്കുന്ന കരോള്‍ സംഘങ്ങള്‍ കാഞ്ഞിരപ്പള്ളിയിയുടെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തുമസിന്റെ തലേദിവസത്തെ പതിവ് കാഴ്ചയാണ്. . ചിരിച്ചും ചിരിപ്പിച്ചും ബലൂണുകളും സമ്മാനങ്ങളുമായി അവര്‍ക്കൊപ്പം ക്രിസ്മസ് ഫാദറും മുൻപന്തിയിൽ കാണും .. പൂമരത്തിലെ ” ഞാനും ഞാനുമെന്റാളും” എന്ന ഗാനത്തിന്റെ രീതിയിൽ ചിട്ടപെടുത്തിയ ഒരു ഗാനമാണ് ഈ പ്രവശ്യം […]

ചിരട്ടകളിൽ അത്ഭുതങ്ങൾ രചിച്ചു അബ്ദുൾകരീം മുസ്ലിയാർ- (വീഡിയോ)

ചിരട്ടകളിൽ അത്ഭുതങ്ങൾ രചിച്ചു അബ്ദുൾകരീം മുസ്ലിയാർ- (വീഡിയോ)

കാഞ്ഞിരപ്പള്ളി : ഒരു കാലത്തു തന്റെ ജാലവിദ്യകളാൽ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്ന അബ്ദുൾകരീം മുസ്ലിയാർ ഇപ്പോൾ ചിരട്ടകളിൽ അത്ഭുതങ്ങൾ രചിച്ചു കാണികളെ അത്ഭുതപ്പെടുത്തുന്നു. ഒരു സ്കൂൾ അധ്യാപകനായിരുന്ന, ഇടതുപക്ഷ രാഷ്ട്രീയ നേതാവും, പിന്നീട് നിലപാടുകൾ മാറ്റി നിലവിൽ മുസ്ലിം ലീഗിന്റെ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റും, ഒരു സ്റ്റേജ് മാന്ത്രികനും, സർവോപരി ഒരു നാടകസമിതിയുടെ ഉടമയുമായിരുന്ന കാഞ്ഞിരപ്പള്ളി വട്ടകപ്പാറ പാറയോലിക്കൽ വീട്ടിൽ അബ്ദുൾകരീം മുസ്ലിയാർ ഇപ്പോൾ തന്റെ വിശ്രമ ജീവിതത്തിൽ ഒരു ഹോബിയായി തുടങ്ങിയ ചിരട്ട ശിൽപ്പ നിർമ്മാണത്തിലൂടെ വൻ […]

പ്രാർഥനപോലെ ആ അന്നദാനം

എരുമേലി ∙ എരുമേലിയിൽ അയ്യപ്പസേവാസംഘം നടത്തുന്ന അന്നദാനത്തിനു മനുഷ്യത്വത്തിന്റെകൂടി മുഖമുണ്ട്. അവർക്ക് അതൊരു പ്രാർഥനകൂടിയാണ്. മണ്ഡല – മകരവിളക്ക് സീസണിൽ എരുമേലിയിൽ എത്തുന്ന ഭക്തലക്ഷങ്ങൾക്കു പതിറ്റാണ്ടുകളായി അന്നദാനം നടത്തി മാതൃക കാട്ടുകയാണ് അയ്യപ്പസേവാസംഘം. ഒട്ടേറെ ഔഷധക്കൂട്ടുകൾ ചേർത്ത കഞ്ഞിവിതരണമാണ് അതിൽ പ്രധാനം. എല്ലാ മണ്ഡല – മകരവിളക്ക് സീസണിലും മൂന്നു നേരവും സേവാസംഘം പ്രവർത്തകർ കൃത്യമായി ഭക്ഷണം വിളമ്പുന്നതു പ്രതിഫലം വാങ്ങാതെയാണ്. ഇടതടവില്ലാതെ അന്നദാനത്തിന്റെ അറിയിപ്പുകൾ മുരളീധരൻ മുല്ലശേരി എന്ന മുതിർന്ന പൗരൻ വിവിധ ഭാഷകളിൽ ഉച്ചഭാഷിണിയിലൂടെ […]

പരസ്യബോർഡ് വയ്ക്കുന്നതിൽ വിവേചനമെന്ന് ആരോപണം

എരുമേലി∙ ശബരിമല പാതകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവേചനം നടക്കുന്നതായി ആരോപണം. ഉദ്യോഗസ്ഥരുടെ താൽപ്പര്യത്തിനനുസരിച്ച് ചില ബോർഡുകൾ മായ്ക്കുകയും മറ്റു ചിലത് നിലനിർത്തുകയും ചെയ്യുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. മണ്ഡല മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് ശബരിമല പാതകളിൽ ആയിരക്കണക്കിന് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ ബഹുഭൂരിഭാഗവും സ്ഥാപിച്ചിരിക്കുന്നത് സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലാണ്. ഇത്തരം പുരയിടങ്ങളോട് ചേർന്ന് കടകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത്തരം പുരയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചില ബോർഡുകൾ എടുത്തു മാറ്റാൻ അധികൃതർ നിർദേശം നൽകിയതായി വ്യാപാരികൾ ആരോപിക്കുന്നു. അധികൃതരുടെ നിർദേശ […]

ശബരിമലയിലേക്കുള്ള ചരക്കുവാഹന നിരോധനം വിവാദത്തിലേക്ക്

എരുമേലി∙ ശബരിമലയിലേക്കു ചരക്കുവാഹനങ്ങളിൽ തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണത്തിന്റെ പേരിൽ നാട്ടുകാരുടെ ചരക്കുവാഹനങ്ങൾ തടയുന്നത് വിവാദമാകുന്നു. വിവിധ ആവശ്യങ്ങൾക്കായി ചരക്കു വാഹനങ്ങൾ വിളിക്കുന്ന നാട്ടുകാർ ഇതോടെ ദുരിതത്തിലായി. പൊലീസ് നടപടിക്കെതിരെ വ്യാപാരി സമൂഹം പ്രതിഷേധത്തിൽ. ഗതാഗത ക്രമീകരണത്തിന്റെ പേരിൽ നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ആക്ഷേപം. ശബരിമലയിലേക്കു ചരക്കു വാഹനങ്ങളിലും മറ്റും തീർഥാടകരെ കൊണ്ടുപോകുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൂന്നുവർഷം മുൻപു ശബരിമല റൂട്ടിലെ കണമലയിൽ ചരക്കു ലോറി മറിഞ്ഞ് 11 തീർഥാടകർ മരിച്ചിരുന്നു. ഇതോടെയാണു ലോറികൾ, പിക്അപ് വാനുകൾ എന്നിവയിൽ തീർഥാടകരെ കൊണ്ടുപോകുന്നതിനു […]

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ വരവിൽ കുറവ്

എരുമേലി ∙ ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വരവിൽ കുറവ് സംഭവിച്ചതോടെ പട്ടണത്തിലും ശബരിമല പാതകളിലും തിരക്കു കുറഞ്ഞു. മലയാളി തീർഥാടകർ വൻതോതിൽ‌ എത്തി. തമിഴ്നാട്, കർണാടകം, സീമാന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ തീരെ പരിമിതമായാണു തീർഥാടക വാഹനങ്ങൾ എത്തിയത്. ഇന്നലെ രാവിലെവരെ വൻതിരക്കായിരുന്നു. എരുമേലിയിൽ ഇന്നലെ മേളക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. തമിഴ്നാട്ടിൽ‍ നിന്നുള്ളവരാണ് എരുമേലിയിൽ പേട്ടതുള്ളലിനു മേളം നടത്തുന്നവരിൽ ഭൂരിഭാഗവും. ജയലളിതയുടെ മരണവിവരം അറിഞ്ഞതോടെ പലരും വിഷമത്തിലായി. അർധരാത്രിയോടെ മരണം സ്ഥിരീകരിച്ചെങ്കിലും […]

എൽഡിഎഫ്‌ സർക്കാരിന്റെ തൊപ്പിയിൽ തൂവലായി ശബരി റയിൽപ്പാത

വർഷങ്ങളായി പാളത്തിലെത്താതെ മുടങ്ങിയ അങ്കമാലി-ശബരി റയിൽ പദ്ധതിക്ക്‌ പച്ചക്കൊടിയായതോടെ മലയോരമേഖലയുടെ ചിരകാലസ്വപ്നം പ്രവൃത്തിപഥത്തിലെത്തുമെന്നുറപ്പായി. ഇതിൽ, കുറഞ്ഞ കാലയളവിനുള്ളിൽ നടപടികൾ ത്വരിതപ്പെടുത്തിയ സംസ്ഥാന സർക്കാരിനും ഈ ആവശ്യത്തിനുവേണ്ടി നിരന്തരം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച ആക്ഷൻ കൗൺസിലിനും അഭിമാനിക്കാൻ വകയേറെ. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ നാലരവർഷം നീട്ടിക്കൊണ്ടുപോയ പദ്ധതിയാണിത്‌. മൊത്തം അടങ്കൽ തുകയുടെ പകുതി സംസ്ഥാനം വഹിക്കണമെന്നായിരുന്നു റയിൽവേയുടെ നിർബന്ധം. വിഹിതം വഹിക്കില്ലെന്നും സംയുക്ത സംരംഭത്തിനില്ലെന്നുമുള്ള നിലപാടായിരുന്നു തുടക്കം മുതൽ യുഡിഎഫ്‌ സർക്കാരിന്റേത്‌. സ്ഥലമെടുപ്പ്‌ നടപടികളും മറ്റും വേഗത്തിലാക്കാൻ 2006-ലെ എൽഡിഎഫ്‌ […]

എരുമേലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരവധി

നിരക്കുകള്‍ ഏകീകൃതമല്ല എരുമേലി: തീര്‍ത്ഥാടനകാലത്ത് എരുമേലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകളും ശൗചാലയങ്ങളും പാര്‍ക്കിങ്ങ് മൈതാനങ്ങളും നിരവധി. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് എരുമേലിയിലെ ഒട്ടുമിക്ക ശൗചാലയങ്ങള്‍ക്കും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ക്കും ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയത്. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി കടകളും ഉണ്ട്. ഭക്ഷണ ശാലകളിലേയും ശൗചാലയ സമുച്ചയങ്ങളിലേയും പാര്‍ക്കിങ്ങ് മൈതാനങ്ങളിലേയും നിരക്കുകള്‍ ഏകീകരിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലായെന്നാണ് ആക്ഷേപം ഉയരുന്നത്. വിജിലന്‍സ് സംഘം വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ മൂന്ന് ശൗചാലയ, പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്ക് […]

കേരള വിമോചനസമര നായിക ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) ഓർമ്മയായി

കേരള വിമോചനസമര നായിക ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) ഓർമ്മയായി

കാഞ്ഞിരപ്പള്ളി: കേരള വിമോചന സമരത്തിന് കാഞ്ഞിരപ്പള്ളിയില്‍ നേതൃത്വം നല്‍കിയ ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) നിര്യാതയായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരള വിമോചന സമരത്തിന്റെ കാലത്ത് വനിതാ വോളണ്ടിയര്‍മാരില്‍ മുന്‍നിരക്കാരിയായിരുന്നു കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശി ജോസഫ്. ഡി. ഒറ്റപ്ലാവന്റെ ഭാര്യ മേരിക്കുട്ടി ജോസഫ്. തികഞ്ഞ വാഗ്മിയും സംഘാടകയുമായിരുന്ന മേരിക്കുട്ടിയുടെ പ്രസംഗങ്ങള്‍ സമരവീര്യം പകരുന്നതായിരുന്നു. 48 വര്‍ഷം മുന്‍പ് കാഞ്ഞിരപ്പള്ളി ആസ്ഥാനമായി ആരംഭിച്ച മാതൃവേദിയുടെ സംഘാടകയും കമ്മറ്റിയംഗവുമായിരുന്നു. അഞ്ചിലിപ്പ മാതൃവേദിയുടെയും മാതൃദീപ്തിയുടെയും പ്രസിഡന്റായി 36 വര്‍ഷം […]

ശബരിമല കലക്‌ഷൻ അടയ്ക്കാൻ കൗണ്ടറില്ല

ശബരിമല സർവീസുകളുടെ കലക്‌ഷൻ അടയ്ക്കാൻ കെഎസ്ആർടിസിയിൽ പ്രത്യേക കൗണ്ടറില്ല. പണം അടയ്ക്കുന്ന കൗണ്ടറിൽ തിരക്കേറിയതോടെ പമ്പ സ്പെഷൽ സർവീസുകളുടെ പ്രവർത്തനം താളം തെറ്റുന്നു. മുൻ വർഷങ്ങളിൽ പമ്പ സ്പെഷൽ സർവീസുകളുടെ കലക്‌ഷൻ അടയ്ക്കുന്നതിനു വേണ്ടിമാത്രം ബസ് സ്റ്റാൻഡിൽ പ്രത്യേക കൗണ്ടർ ക്രമീകരിച്ചിരുന്നു. ശബരിമല സർവീസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്തു നിമിഷങ്ങൾക്കകം തന്നെ തിരികെ പോകേണ്ടി വരും. ഈ തിരക്കു പരിഗണിച്ചാണ് ഇവരുടെ കലക്‌ഷൻ സ്വീകരിക്കുന്നതിനായി ഡിപ്പോയിൽ പ്രത്യേകം കൗണ്ടർ ക്രമീകരിച്ചിരുന്നത്. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരുന്നതും. […]

മണ്ഡല മകരവിളക്ക് സീസണിലെ ശുചിമുറികളുടെ നിരക്ക് നിശ്ചയിച്ചു

എരുമേലി∙ മണ്ഡല മകരവിളക്ക് സീസണിൽ ദേവസ്വം ബോർഡ് നിശ്ചയിച്ച തുകമാത്രം ശുചിമുറി, പാർക്കിങ് ഉപയോഗത്തിന് ഈടാക്കുന്നതിനു സ്വകാര്യ കരാറുകാരോട് ദേവസ്വം കമ്മിഷണർ നിർദേശം നൽകി. ഇന്നലെ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് പഞ്ചായത്ത് അധികൃതരോട് ദേവസ്വം കമ്മിഷണർ ഇക്കാര്യം ആവശ്യപ്പെട്ടത്. ദേവസ്വം, സ്വകാര്യ നിരക്കുകൾ ഇതോടെ ഏകീകരിക്കപ്പെടുമെന്ന് സൂചനയുണ്ടെങ്കിലും സ്വകാര്യ കരാറുകാർ ഇടഞ്ഞു നിൽക്കുന്നതായി സൂചന. എരുമേലിയിൽ ശുചിമുറികൾക്കും പാർക്കിങ് മൈതാനങ്ങൾക്കും നിരക്ക് തോന്നുംപടി വാങ്ങുന്നെന്ന് ചില സംഘടനകൾ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കഴിഞ്ഞാഴ്ച ആർഡിഒയുടെ അധ്യക്ഷതയിൽ […]

ശബരിമല അനാചാരങ്ങളുടെ കേന്ദ്രമായി മാറുന്നു; ഏറെയും മാളികപ്പുറത്ത്

പാരമ്പര്യ ആചാരാനുഷ്ഠാന്നത്തിന് വിരുദ്ധമായി അനാചാരങ്ങളുടെ കേന്ദ്രമായിരിക്കുന്നു ശബരിമല. മാളികപ്പുറത്താണ് ഇത്തരം പ്രവണതള്‍ കൂടുതലുളളത്. മേല്‍ശാന്തിയും തന്ത്രിമാരരുമെല്ലാം വര്‍ഷങ്ങളായി ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും അനാചാരങ്ങള്‍ക്കൊട്ടും കുറവില്ല. ഒരാള്‍ക്ക് ഒരു പിഴവ് പറ്റും. പിന്നാലെ വരുന്നവര്‍ അത് പിന്തുടരും അങ്ങനെയാണ് ശബരിമലയില്‍ ഇന്ന് കാണുന്ന അനാചാരങ്ങളുടെയെല്ലാം പിറവി. മാളികപ്പുറത്ത് നട തുറന്നാല്‍ സോപാനത്തിനും ശ്രീകോവിലിനും മുകളിലേക്ക് തുരുതുര തുണികളെറിയും. ചിലര്‍ കയ്യിലുള്ളതെല്ലാം വലിച്ചെറിയും. ഇത് എന്ത് ആചാരണമാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. മണിക്കൂറുകള്‍കൊണ്ട് സോപാനം മാലിന്യകൂമ്പാരമാകുന്നു. ഉടയാട സമര്‍പ്പണത്തെയാണ് അനാചാരക്കാര്‍ ഇങ്ങനെ […]

ശബരിപാത ഇനി ശരവേഗത്തിൽ.. പ്രധാനമന്ത്രിയുടെ പ്രതേക പരിഗണയിൽ ..

അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി ഇനി പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ. പ്രധാനമന്ത്രി നിരീക്ഷിക്കുന്ന കേരളത്തിൽ നിന്നുള്ള ഏക റെയിൽവേ പദ്ധതിയും ശബരിയാണ്. പദ്ധതി വേഗത്തിലാക്കാൻ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവു കുറയ്ക്കും. പാതയുടെ ഇരുഭാഗത്തായി മൂന്നു മീറ്റർ സ്ഥലം എന്നതു ശബരി പദ്ധതിക്ക് ഒന്നര മീറ്ററായി കുറയ്ക്കും. ഇതനുസരിച്ചു കാലടി മുതൽ പെരുമ്പാവൂർ വരെ പുതിയ അതിർത്തിക്കല്ലുകൾ സ്ഥാപിക്കും. പദ്ധതിയുടെ പ്രത്യേക നടത്തിപ്പു സംവിധാനം (എസ്പിവി) രൂപീകരിക്കാനുള്ള നടപടി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന […]

പതിനെട്ടു പടികൾ സൂചിപ്പിക്കുന്നത്

അതനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, നാക്ക്, മൂക്ക്, തൊലി). പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ സത്വഗുണം, രജോഗുണം, തമോഗുണം പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. മനുഷ്യന്റെ അവസാനിക്കാത്ത സത്യാന്വേഷണ യാത്രയുടെ ഭാഗംതന്നെയാണ് […]

അപകടം കുറയ്ക്കാനുള്ള സമാന്തര റോഡ് : നിർമാണം അശാസ്ത്രീയമെന്നു പരാതി

എരുമേലി ∙ കണമലയിലെ വാഹനാപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് എട്ടുകോടി മുതൽ മുടക്കിൽ നിർമിക്കുന്ന എരുത്വാപ്പുഴ–കീരിത്തോട് സമാന്തരപാത നിർമാണം അന്തിമഘട്ടത്തിൽ എത്തി നിൽക്കെ അശാസ്ത്രീയ നിർമാണമെന്ന് ആക്ഷേപം. കണമല റോഡിനേക്കാൾ അപകടകരമാണു നിർദിഷ്ട പാതയെന്നും ആക്ഷേപം ഉയരുന്നു. ശബരിമല പാതയിലെ കണമലയിൽ നാലുതവണ ഉണ്ടായ അപകടങ്ങളിൽ 37 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്കു പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണു കണമല ഇറക്കത്തിനു തൊട്ടുപിന്നിൽ എരുത്വാപ്പുഴ കവലയിൽനിന്നു സമാന്തരപാത നിർമാണം ആരംഭിച്ചത്. അഞ്ചു മീറ്റർ വീതിയിലാണു ടാറിങ്. രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള […]

നിയമസഭയിൽ പൂഞ്ഞാർ പുലി ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി …. വീഡിയോ

നിയമസഭയിൽ പൂഞ്ഞാർ പുലി ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി …. വീഡിയോ

നിയമസഭയിലെ മിന്നും താരമായ പൂഞ്ഞാർ പുലി പി സി ജോർജ് വീണ്ടും നിയമസഭയിൽ ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി … വിദ്യാഭ്യാസ ലോൺ എടുത്തു പഠിച്ച ശേഷം ജോലി കിട്ടാതെ വലയുന്ന ചെറുപ്പക്കാരെ ബാങ്കുകൾ നിഷ്‌ക്കരുണം ഭീഷണിപ്പെടുത്തി ജപ്തി ചെയ്യുന്നതിനെതിരെ പി സി ജോർജ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു കത്തിക്കയറി. സമയം കഴിഞ്ഞുപോയതിനാൽ സ്പീക്കർ തടസ്സപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും പി സി വിട്ടു കൊടുത്തില്ല … സ്‌പീക്കറുടെ നടപടി ചോദ്യം ചെയ്തു മുന്നേറി .. ഒടുവിൽ മുഖ്യമത്രി […]

വാവയും സ്മാർട്ട് ആയി, വാവ സുരേഷിനെ വിളിക്കുവാൻ ഇനി മൊബൈൽ ആപ്പ് – കിംഗ് കോബ്ര

വാവയും സ്മാർട്ട് ആയി, വാവ സുരേഷിനെ വിളിക്കുവാൻ ഇനി മൊബൈൽ ആപ്പ് – കിംഗ് കോബ്ര

വാവ സുരേഷ് ഇനി നിങ്ങളുടെ വിരൽത്തുമ്പുകളിൽ .. ഇനി പാമ്പിനെ കണ്ടാൽ പേടിയ്‌ക്കേണ്ട .. സ്മാർട്ട് ഫോണിൽ കൈവിരൽ അമർത്തിയാൽ മതി, വാവ സുരേഷ് പറന്നെത്തും .. പാമ്പുപിടിത്തക്കാരൻ വാവ സുരേഷ് എവിടെയുണ്ടെന്ന് ഇനി മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയാം. ടെക്‌നോപാർക്കിലെ സ്‌പാർക് നോവ എന്ന സാങ്കേതിക വിദഗ്‌ധരാണ് കിങ് കോബ്ര എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. സൈബർ സെല്ലുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ വാവ സുരേഷ് എവിടെയുണ്ടെന്നു കണ്ടെത്താനും എവിടെയെങ്കിലും പാമ്പിനെ കണ്ടാൽ […]

കൈയിൽ ചുറ്റിയ ഭീമൻ പെരുംപാന്പിനെ വിടുവിക്കുവാൻ നാട്ടുകാരും പെരുംപാന്പും തമ്മിൽ ബലാബലം, ഒടുവിൽ പെരുംപാമ്പു കീഴടങ്ങി

കൈയിൽ ചുറ്റിയ ഭീമൻ പെരുംപാന്പിനെ വിടുവിക്കുവാൻ നാട്ടുകാരും  പെരുംപാന്പും  തമ്മിൽ ബലാബലം, ഒടുവിൽ പെരുംപാമ്പു  കീഴടങ്ങി

മുക്കൂട്ടുതറ : പെരുംപാന്പിനെ ഒറ്റയ്ക്ക് വെറും കൈകൊണ്ടു പിടിക്കുവാൻ ശ്രമിച്ചയാളുടെ പണി പാളി. കൈയിൽ ചുറ്റി വരിഞ്ഞ പെരുംപാന്പിനെ വിടുവിക്കുവാൻ ഭഗീരഥ പ്രയത്നം വേണ്ടിവന്നു. അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ നാട്ടുകാർ ഒത്തുപിടിച്ചു കൈ ഊരിയെടുത്തു. മുക്കൂട്ടുതറ മുപ്പത്തഞ്ചു കള്ളുഷാപ്പിന് സമീപത്ത് കുത്തതയിൽ ജോസിന്റെ വീടിന് പുറകിൽ തോട്ടിൽ ഒഴുകിയെത്തിയ രണ്ടു മീറ്റർ നീളമുള്ള പെരുംപാന്പിനെ കണ്ടു നാട്ടുകാർ ഒരുമിച്ചു കൂടിയെങ്കിലും അത്രെയും വലിയ പെരുംപാന്പിനെ പിടികൂടാൻ ആരും ധൈര്യപ്പെട്ടില്ല. ഇതിനിടെയാണ് നാട്ടുകാരനായ പടവുപുരയ്ക്കൽ ജൂബി സ്ഥലത്തെത്തിയത്. മറ്റൊന്നും ആലോചിക്കാതെ […]

ചികിത്സയ്ക്കായെത്തി ഡോക്ടറുടെ ഫോൺ മോഷ്‌ടിച്ച യുവാവ് പിടിയിൽ

ചികിത്സയ്ക്കായെത്തി ഡോക്ടറുടെ ഫോൺ മോഷ്‌ടിച്ച യുവാവ് പിടിയിൽ

മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തി ഡോക്ടറുടെ ഫോൺ മോഷ്‌ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. കുഴിമാവ് ചെട്ടിയാനിയിൽ രമേശ് (35) ആണ് അറസ്റ്റിലായത്. ആശുപത്രിയിൽ തലവേദനയ്ക്കായി ചികിത്സ തേടിയെത്തിയ രമേശ് ഒപിയിൽ ചികിത്സതേടുകയും ഡോക്ടറുടെ മേശയിൽ ഇരുന്ന ഫോൺ അപഹരിക്കുകയുമായിരുന്നു. ഒപിയിൽ നല്ല തിരക്കായിരുന്നതിനാൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടതുമില്ല. ഡോക്ടർ കുറിച്ചു നൽകിയ മരുന്നും വാങ്ങി യുവാവ് ആശുപത്രിയിൽ നിന്നു സ്‌ഥലം വിടുകയായിരുന്നു. തുടർന്ന് ഫോൺ കാണാതായതിനെ തുടർന്ന് ആശുപത്രിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ […]

അറയ്ക്കൽ പിതാവിന് ആശംസകൾ അർപ്പിക്കുവാൻ സാമൂഹ്യ, സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ വൻപട… സി പി എം നേതാവ് എം മണിയും എത്തി.

അറയ്ക്കൽ പിതാവിന് ആശംസകൾ അർപ്പിക്കുവാൻ  സാമൂഹ്യ, സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ വൻപട… സി പി എം  നേതാവ് എം മണിയും എത്തി.

കാഞ്ഞിരപ്പള്ളി :നാമഹേതുക തിരുനാളാഘോഷിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനു ആശംസകൾ അർപ്പിക്കുവാൻ സാമൂഹ്യ, സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ വൻപട… സി പി എം നേതാവ് എം മണിയും എത്തി. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആശംസകൾ നേർന്നു .. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ നാമഹേതുക തിരുനാളാഘോഷം കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ നടത്തി . സംസ്ഥാനത്തിനകത്തും നിന്നും പുറത്തു നിന്നുമായി സാമൂഹ്യ, സാംസ്‌ക്കാരിക, സാമുദായിക, രാഷ്ട്രീയ നേതാക്കളും കൂടാതെ […]

പ്രവാസികളുടെ അടിപൊളി ഓണാഘോഷങ്ങൾ – വീഡിയോ

പ്രവാസികളുടെ അടിപൊളി ഓണാഘോഷങ്ങൾ – വീഡിയോ

നാട്ടിൽ ഓണം ആഘോഷിക്കുന്നതിനേക്കാൾ ഒരു പടി മുന്നിലാണ് പ്രവാസികളുടെ ഓണാഘോഷങ്ങൾ .. ചിന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴയും, പൊൻവെയിലും ഓണത്തുമ്പികളും അവിടെ ഇല്ലന്നേയുളളു.. മറ്റെല്ലാ വിശേഷങ്ങളും പ്രവാസികൾ അടിപൊളിയായിത്തന്നെ അവരവരുടെ സ്ഥലങ്ങളിൽ ആഘോഷിക്കുന്നു. ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളികളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷമാണ് തിരുവോണം. അതാണ് ജന്മനാട്ടില്‍ നിന്ന് അകലെയാകുമ്പോഴും ഓണം ആഘോഷസമൃദ്ധമാക്കാന്‍ അവർ ശ്രദ്ധിക്കുന്നത്. മലയാളി സമാജങ്ങളും ക്ലബുകളും അസോസിയേഷനുകളും ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിനെക്കാള്‍ തിളക്കം കൂടുകയാണ്. ഇംഗ്ളണ്ടിൽ […]

എയ്ഞ്ചൽവാലിയിൽ നടന്ന അഖില കേരള വടം വലി മത്സരം ആവേശഭരിതമായി

എയ്ഞ്ചൽവാലിയിൽ നടന്ന അഖില കേരള വടം വലി മത്സരം ആവേശഭരിതമായി

കണമല / എയ്ഞ്ചൽ വാലി : എയ്ഞ്ചൽ വാലി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ, എയ്ഞ്ചൽ വാലിയുടെ എല്ലാമെല്ലാമായിരുന്ന മാത്യു വടക്കേമുറിയച്ചന്റെ ഓർമ്മക്കായി പള്ളിപ്പടി കവലയിൽ നടത്തിയ എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരളാ വടംവലി മത്സരം ആവേശത്തിരയിളക്കി. കൗതുകകരങ്ങളായ സമ്മാനങ്ങളാണ് വടംവലി മത്സരത്തിന് രസം പകർന്നത് . ക്യാഷ് പ്രൈസുകൾക്കൊപ്പം ആട്ടിൻമുട്ടൻ, പൂവൻകോഴി മുതലായ സമ്മാനങ്ങൾ കൊടുത്തത് കൗതുകമായി. ഓണാഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചാണ് വടംവലി മത്സരങ്ങൾ നടത്തിയത്. കിഴക്കന്‍ മേഖലയായ എയ്ഞ്ചൽ വാലിയിൽ പഴമയുടെ ഓര്‍മകളുണര്‍ത്തുന്ന വടം വലി […]

ഗൂഗിളിന്റെ സുരക്ഷാപിഴവുകൾ കണ്ടെത്തിയ അമൽജ്യോതി കോളേജ് വിദ്യാർത്ഥി ഹേമന്ത് ജോസഫിന് ഗൂഗിളിന്റെ സമ്മാനം അഞ്ചു ലക്ഷം രൂപ

ഗൂഗിളിന്റെ സുരക്ഷാപിഴവുകൾ കണ്ടെത്തിയ അമൽജ്യോതി കോളേജ് വിദ്യാർത്ഥി ഹേമന്ത് ജോസഫിന് ഗൂഗിളിന്റെ സമ്മാനം അഞ്ചു ലക്ഷം രൂപ

കാഞ്ഞിരപ്പള്ളി : മുൻപ് ട്വിറ്റർ, യാഹു, ബ്ലാക്ക്ബെറി, മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി അന്താരാഷ്ര ശ്രദ്ധ നേടിയിരുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് വിദ്യാർഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ദ് ജോസഫിന് ഗൂഗിളിന്റെ സമ്മാനം അഞ്ചു ലക്ഷം രൂപ . ഗൂഗിൾ ക്ലൗഡിലെ സുരക്ഷാപിഴവുകൾ കണ്ടെത്തി കമ്പനിയെ അറിയിച്ചതിനാണ് ഈ സമ്മാനം. ഏതൊരു ഗൂഗിൾ ക്ലൗഡ് ഉപഭോക്താവിന്റെ അക്കൗണ്ടിലും കടന്നുകയറാൻ ഇടയാക്കുന്ന പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗൂഗിൾ വൾനറബിളിറ്റി റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി 7,500 ഡോളർ ഹേമന്ദിനെ തേടിയെത്തിയത്. ഏതാനും […]

മണിമലക്കുന്ന് ദുശ്ശാസനൻകാവിൽ തിരി തെളിഞ്ഞു; നാടിനെ രക്ഷിക്കുവാൻ കരിക്കും, ഏത്തക്കയും മദ്യവും നേദിച്ചു

മണിമലക്കുന്ന്  ദുശ്ശാസനൻകാവിൽ തിരി തെളിഞ്ഞു; നാടിനെ രക്ഷിക്കുവാൻ കരിക്കും, ഏത്തക്കയും  മദ്യവും നേദിച്ചു

പൊൻകുന്നം ∙ തിരുവോണത്തിന് പിറ്റേന്ന് അവിട്ടം നാളില്‍ ചിറക്കടവ് മണിമലക്കുന്നിലെ ദുശ്ശാസനൻകാവിൽ ദുശ്ശാസന സ്വാമി പ്രതിഷ്ഠയ്ക്ക് മുമ്പില്‍ തിരിതെളിച്ച് വഴിപാട് നടത്തി . നാടിനെ രക്ഷിക്കുവാൻ ഭക്തർ കരിക്കും, ഏത്തക്കയും മദ്യവും നേദിച്ചു മൂർത്തിയെ പ്രീതിപ്പെടുത്തി. നൂറ്റാണ്ടുകൾ പിന്നിട്ട ആചാരങ്ങൾക്ക് ആധുനിക കാലത്തും പ്രാചീനതയുടെ മണികിലുക്കം. ചിറക്കടവ് പേരൂര്‍ കുടുംബവക കാവിലാണ് അവിട്ടം തിരുനാള്‍ ഉത്സവം ആഘോഷിക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ചടങ്ങാണ് അവിട്ടം നാളായ ഇന്നലെ കാവിൽ നടന്നത്. തമോഗുണമൂർത്തി ആയതിനാൽ കപ്പയും പച്ച ഏത്തക്കാ […]

കാഞ്ഞിരപ്പള്ളി എ.കെ ജെ.എം.സ്‌കൂളിന്റെ ഓണാഘോഷം വ്യത്യസ്തമായി, പരന്പരാഗത കേരളീയ വേഷത്തില്‍ പ്രിന്‍സിപ്പലച്ചൻ എത്തിയത് കൗതുകമായി

കാഞ്ഞിരപ്പള്ളി എ.കെ ജെ.എം.സ്‌കൂളിന്റെ  ഓണാഘോഷം വ്യത്യസ്തമായി, പരന്പരാഗത കേരളീയ വേഷത്തില്‍ പ്രിന്‍സിപ്പലച്ചൻ എത്തിയത് കൗതുകമായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ.കെ ജെ.എം.സ്‌കൂളിന്റെ ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമായി. ഓണത്തിന്റെ എല്ലാ തനിമയും ഉൾക്കൊണ്ട് പരന്പരാഗത കേരളീയ വേഷത്തില്‍ മുണ്ടും ഷര്‍ട്ടും ജുബ്ബയുമണിഞ്ഞാണ് സ്‌കൂളിന്റെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഓണാഘോഷത്തില്‍ പങ്കെടുത്തത്. പ്രിന്‍സിപ്പല്‍ ഫാ. സാല്‍വില്‍ അഗസ്റ്റിനും വൈസ് പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റിന്‍ പീടികമലയിലും നെറ്റിയില്‍ ചന്ദനക്കുറിയുമായി ഓണവേഷമിട്ട് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമൊപ്പം സ്‌കൂളിന്റെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തത് കുട്ടികളിൽ ആവേശമുയർത്തി.

ഗോകുലിനും ഗോപികയ്ക്കും മറക്കാനാവാത്ത ഓണസമ്മാനം …

ഗോകുലിനും ഗോപികയ്ക്കും മറക്കാനാവാത്ത ഓണസമ്മാനം …

മുണ്ടക്കയം :ഗോകുലിനും ഗോപികയ്ക്കും ഈ ഓണം ഒരിക്കലും മറക്കുവാൻ കഴിയില്ല …അവർക്കു ദുഖകരമായ ഓണവും സന്തോഷകരമായ ഓണവും ഈ ഓണം തന്നെ … നാലു മാസം മുൻപ് അവരുടെ ഏക ആശ്രമായിരുന്ന അമ്മ മരിച്ചതോടെ അനാഥരായി തീർന്ന അവർക്കു ഈ ഓണം ഒരു സങ്കടത്തിന്റെ ഓണം തന്നെയാണ്. എന്നാൽ ആ ദുഃഖത്തിന്റെ ഇടയിലും തങ്ങളുടെ മാതൃ വിദ്യാലയം സ്നേഹത്തോടെ അവർക്കു നിർമ്മിച്ച് നൽകിയ, അവരുടെ സ്വപ്നമായിരുന്നു സ്വന്തം വീട് യാഥാർഥ്യമായതും ഈ ഓണക്കാലത്താണ് .. മുറികല്ലുംപുറം വിഘ്‌നേശ്വരനിവാസില്‍ […]

വെട്ടാൻ നട്ട റബ്ബർ മരങ്ങൾ കർഷകർ മനം മടുത്തു വെട്ടു തുടങ്ങുന്നതിനു മുൻപേ വെട്ടിക്കളയുന്നു….കാണം വിറ്റുപോലും ഓണം ഉണ്ണുവാൻ പറ്റാതെ റബ്ബർ കർഷകർ..

വെട്ടാൻ നട്ട റബ്ബർ മരങ്ങൾ കർഷകർ മനം മടുത്തു വെട്ടു തുടങ്ങുന്നതിനു മുൻപേ വെട്ടിക്കളയുന്നു….കാണം വിറ്റുപോലും ഓണം ഉണ്ണുവാൻ പറ്റാതെ റബ്ബർ കർഷകർ..

കാഞ്ഞിരപ്പള്ളി : കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ലെങ്കിലും ഇത്തവണ കാണം വിറ്റുപോലും ഓണം ഉണ്ണുവാൻ പറ്റാത്ത സ്ഥിതിയിലാണ് റബ്ബർ കർഷകർ.. റബ്ബർ വില വീണ്ടും കുത്തനെ ഇടിയുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം റബ്ബർ ബോർഡ് അറിയിച്ച വില ആർ.എസ്.എസ്.നാല് ഇനം റബ്ബറിന് 122 രൂപയാണ്‌ . ഒറ്റമാസത്തിനിടയിൽ 23 രൂപയാണ് റബ്ബറിന് കുറഞ്ഞിരിക്കുന്നത്. റബ്ബർബോർഡ് പ്രഖ്യാപിക്കുന്ന വില കടയിൽ കർഷകന് കിട്ടില്ല. 120ലും താഴെയാണ് കച്ചവടക്കാർ പറയുന്നത്. സോഫ്‌റ്റ്‌വെയർ പരിഷ്‌കരിക്കുന്നതിനാൽ കർഷകർക്കുള്ള ധനസഹായം […]

മന്ത്രിയുടെ പ്രസംഗത്തിനിടയിൽ സിനിമനടന്റെയൊപ്പം മെന്പർമാരുടെ സെൽഫി മേളം – വീഡിയോ

മന്ത്രിയുടെ പ്രസംഗത്തിനിടയിൽ  സിനിമനടന്റെയൊപ്പം മെന്പർമാരുടെ സെൽഫി മേളം – വീഡിയോ

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷത്തോടു അനുബന്ധിച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം തൊഴില്‍, എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന സമയത്തു സ്റ്റേജിൽ അതൊന്നും ശ്രദ്ധിക്കാതെ ചില പഞ്ചായത്തു മെമ്പർമാർ, ചടങ്ങിൽ അതിഥിയായി എത്തിയ സ്റ്റേജിൽ ഇരുന്നിരുന്ന സിനിമാതാരം അനൂപ്ചന്ദ്രനൊപ്പം സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു. വീഡിയോ കാണുക …

പൊൻകുന്നം–പാലാ റോഡിനെന്തു പറ്റി ? 10 മാസത്തിനിടെ പി പി റോഡിൽ പൊലിഞ്ഞതു 14 ജീവനുകൾ , അൻപതോളം അപകടങ്ങൾ

പൊൻകുന്നം–പാലാ റോഡിനെന്തു  പറ്റി ?  10 മാസത്തിനിടെ  പി പി റോഡിൽ പൊലിഞ്ഞതു 14 ജീവനുകൾ ,   അൻപതോളം  അപകടങ്ങൾ

പൊൻകുന്നം : പൊൻകുന്നം–പാലാ റോഡിൽ കൂടി യാത്ര ചെയ്യുവാൻ ജനങ്ങൾക്ക്‌ പേടിയായി തുടങ്ങി, കാരണം കഴിഞ്ഞ പത്തു മാസത്തിനിടയിൽ പി പി റോഡിൽ അപകടത്തിൽ മരിച്ചത് പതിനാലു പേർ , നടന്നത് അൻപതോളം അപകടങ്ങൾ. ഇന്നലെ നടന്ന അപകടത്തിൽ പരിക്കേറ്റു മരിച്ച അർജുൻ എന്ന അപ്പു, നവീകരിച്ച പി പി റോഡിൽ ജീവൻ നഷ്ട്ടപെട്ട പതിനാലാമനാണ്. പൊൻകുന്നം–പാലാ റോഡിൽ കുറഞ്ഞ നാളുകൾകൊണ്ട് ഇത്രയധികം അപകടങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു. പുതിയ റോഡും പരിചയക്കുറവും […]

ഇവിടുത്തെപ്പോലെ തന്നെ അവിടെയും ; ഓസ്‌ട്രേലിയയിലും പി. സി. തന്നെ താരം

ഇവിടുത്തെപ്പോലെ തന്നെ അവിടെയും ; ഓസ്‌ട്രേലിയയിലും പി. സി.  തന്നെ താരം

വിദേശ പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് അവിടെ നടക്കുന്ന ഓണാഘോഷങ്ങളിൽ താരമായി വിലസുന്നു. പി.സി. യുടെ കൂടെ നിന്ന് സെല്‍ഫിയെടുക്കാല്‍ ആളുകളുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. . മെൽബണിലെ വിക്ടോറിയാ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുത്ത പി സി യുടെ തകർപ്പൻ പ്രസംഗം കാണികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അതിഥിയായെത്തിയ എത്തിയ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും സ്ഥാനം പിടിച്ചു. വിജിലന്‍സ് അന്വേക്ഷണം നേരിടുന്ന മുന്‍ മന്ത്രി […]

ഒന്നര മാസം ജീവഭയത്തോടെ കൊലപാതക രഹസ്യം മനസ്സിൽ സൂക്ഷിച്ച ദൃക്സാക്ഷി സൈമൺ മനസ്സ് തുറന്നതോടെ കൊലപാതകി പിടിയിലായി ..

ഒന്നര മാസം ജീവഭയത്തോടെ കൊലപാതക രഹസ്യം മനസ്സിൽ സൂക്ഷിച്ച ദൃക്സാക്ഷി  സൈമൺ മനസ്സ് തുറന്നതോടെ കൊലപാതകി പിടിയിലായി ..

മുണ്ടക്കയം : കഴിഞ്ഞ ജൂലായ് 18 മുതൽ കാണാതായ വണ്ടൻപതാൽ തട്ടാശ്ശേരിൽ അരവിന്ദാക്ഷന്റെ (അരവിന്ദൻ-52) ജീവിച്ചപ്പുണ്ടോ അതോ മരിച്ചോ എന്നറിയാതെ പോലീസും ബന്ധുജനങ്ങളും നാട്ടുകാരും തേടി നടന്നപ്പോഴും, ജീവഭയത്തോടെ കൊലപാതക രഹസ്യം മനസ്സിന്റെ അടിത്തട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയായിരുന്ന സൈമൺ . സംഭവ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ അരവിന്ദനും മാത്യുവും തമ്മിൽ എസ്റ്റേറ്റിൽ വച്ച് വാക്കു തർക്കം ഉണ്ടായി തുടർന്ന്. ഷെഡിനുളളിൽ എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന മാത്യു, അരവിന്ദനെ മർദ്ദിച്ച് നിലത്തിടുകയും തൂമ്പാകൈ ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. […]

ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയിൽ നിന്നും കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്ക് നടത്തിയ മരിയൻ തീർത്ഥാടനം – വീഡിയോ.

ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയിൽ നിന്നും  കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്ക് നടത്തിയ മരിയൻ തീർത്ഥാടനം – വീഡിയോ.

കാഞ്ഞിരപ്പള്ളി : ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയിൽ നിന്നും കാഞ്ഞിരപ്പള്ളി പഴയ പള്ളിയിലേക്ക് വിശ്വാസികൾ കാൽനടയായി മരിയൻ തീർത്ഥാടനം റാലി നടത്തി – ഇടവക വികാരി ഫാ.ജോസ് മംഗലത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.ജോമോൻ അത്താഴപ്പാട, ഫാ. സജിൻ ഇലവനാമുക്കട എന്നിവരുടെ ന്ത്രത്തിലാണ് നേതുത്വത്തിലാണ് റാലി നടത്തിയത്. ചിറക്കടവിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം പ്രാർത്ഥനയോടെ നടന്നാണ് തീർത്ഥാടനം പൂർത്തിയാക്കിയത് . തീർത്ഥാടനം പഴയ പള്ളിയിൽ സമാപിച്ചു . വീഡിയോ.

കാഞ്ഞിരപ്പള്ളി ടൗണിൽ നിർത്തിയിട്ടിരുന്ന കാർ ദേശീയ പാതയിലൂടെ തനിയെ ഓടി റോഡിന്റെ എതിർവശത്തുകൂടി സഞ്ചരിച്ചിരുന്ന ബൈക്കിലും കാറിലും ഇടിച്ചു; വൻദുരന്തം ഒഴിവായി …

കാഞ്ഞിരപ്പള്ളി ടൗണിൽ നിർത്തിയിട്ടിരുന്ന കാർ ദേശീയ പാതയിലൂടെ തനിയെ  ഓടി  റോഡിന്റെ എതിർവശത്തുകൂടി സഞ്ചരിച്ചിരുന്ന ബൈക്കിലും കാറിലും ഇടിച്ചു; വൻദുരന്തം ഒഴിവായി …

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് എതിർവശത്തു പാർക്ക് ചെയ്തിരുന്ന റിറ്റ്സ് കാർ, ഡ്രൈവർ ഇല്ലാതെ തനിയെ ഇറക്കത്തിലേക്കു ഉരുണ്ടു നീങ്ങി. നിറയെ വാഹനങ്ങൾ ഉണ്ടായിരുന്ന റോഡിന്റെ എത്തിവശത്തു മറ്റു വാഹനങ്ങൾക്കിടയിലൂടെ ഓടിയ കാർ എതിർ വശത്തു കൂടി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ച നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ദേശീയ പാതയിൽ താഴെ ഇറക്കത്തിലേക്കു വേഗത്തിൽ പോയ കാർ, സ്റ്റീയറിങ് ലോക്ക് ചെയ്തു ഇരുന്നതിനാൽ തനിയെ വെട്ടി തിരിഞ്ഞു റോഡിന്റെ […]

പണിമുടക്ക് ദിവസം പൊൻകുന്നം ബസ് സ്റ്റാൻഡിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ നടത്തിയ ക്രിക്കറ്റ് മത്സരം – വീഡിയോ

പണിമുടക്ക് ദിവസം പൊൻകുന്നം ബസ് സ്റ്റാൻഡിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ നടത്തിയ ക്രിക്കറ്റ് മത്സരം – വീഡിയോ

പൊൻകുന്നം : ദേശിയ പണിമുടക്ക് ദിവസം പൊൻകുന്നം ബസ് സ്റ്റാൻഡിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ നടത്തിയ ക്രിക്കറ്റ് മത്സരം – വീഡിയോ ഐ എൻ ടി യു സിയുടെയും സി ഐ ടി യുവിന്റേയും വാർക്ക തൊഴിലാളികൾ തമ്മിലാണ് മത്സരം നടന്നത് . അവധി ദിവസം ആഘോഷമാക്കി, രാഷ്ട്രീയ അഭിപ്രായ വ്യത്യസമൊക്കെ മറന്നു, ക്രിക്കറ്റ് കളി ആവോളം ആസ്വദിച്ചാണ് തൊഴിലാളികൾ മത്സരത്തിൽ പങ്കെടുത്തത് . വീഡിയോ കാണുക

ഫാ ഡെന്നി തോമസിന് ഇത് അഭിമാന നിമിഷം, ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം

ഫാ ഡെന്നി തോമസിന് ഇത് അഭിമാന നിമിഷം,  ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം

ഫാ ഡെന്നി തോമസിന് ഇത് അഭിമാന നിമിഷം, Accademic Reputation വിഭാഗത്തിൽ ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം കാഞ്ഞിരപ്പള്ളി : ദേശിയ തലത്തിൽ എഡ്യൂക്കേഷൻ വേൾഡ് നടത്തിയ സർവേയിൽ ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു Accademic Reputation വിഭാഗത്തിൽ ഒന്നാം റാങ്കോടെ ദേശിയ പുരസ്‌കാരം നേടി. സെപ്‌റ്റംബർ 23, 24 നു ഗോരേഗാവിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ ഡെന്നി തോമസ് നെടുംപതാലിൽ അവാർഡ് ഏറ്റു വാങ്ങും. സ്കൂളുകളിലെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ […]

അതിമനോഹരങ്ങളായ ഗാനങ്ങളുമായി വൃദ്ധനായ ഒരു തെരുവു ഗായകൻ .. വീഡിയോ

അതിമനോഹരങ്ങളായ ഗാനങ്ങളുമായി വൃദ്ധനായ ഒരു തെരുവു ഗായകൻ .. വീഡിയോ

അതി മനോഹരങ്ങളായ ഗാനങ്ങളുമായി വൃദ്ധനായ ഒരു തെരുവു ഗായകൻ .. കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ കട്ടപ്പന സ്വദേശിയായ ഒരു വൃദ്ധനായ തെരുവു ഗായകൻ നടത്തിയ ഗാനമേള കാണികളെ ആനന്ദ സാഗരത്തിൽ ആറാടിച്ചു.. താൻ ഒരു ചുമട്ടു തൊഴിലാളിയായിരുന്നുവെന്നും ലോറിയിൽ ചുമട് കയറ്റുന്നതിടിടയിൽ ഏണിയുടെ കമ്പു ഒടിഞ്ഞു താഴെ വീണു തന്റെ നട്ടെല്ല് തകർന്നു വളരെക്കാലം കിടപ്പിലായിരുന്നവെന്നും ആ ഗായകൻ പറഞ്ഞു. തന്റെ ഒരു കൈയുടെ ചലന ശേഷി പൂർണമായും നഷ്ടപ്പെട്ടിരുന്നുവെന്നും പിന്നീട് പതിയെ പതിയെ […]

ആ കൊലയാളി നമ്മോടൊപ്പം ഉണ്ട് ..സ്വതന്ത്രനായി ..കുറ്റപത്രം പൂർണമല്ലാത്തതിനാൽ പഴയിടം ദന്പതി കൊലക്കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു, ഇപ്പോൾ ഒളിവിൽ, ചങ്കിടിപ്പോടെ നാട്ടുകാർ

ആ കൊലയാളി നമ്മോടൊപ്പം ഉണ്ട് ..സ്വതന്ത്രനായി ..കുറ്റപത്രം പൂർണമല്ലാത്തതിനാൽ പഴയിടം ദന്പതി   കൊലക്കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു, ഇപ്പോൾ ഒളിവിൽ, ചങ്കിടിപ്പോടെ നാട്ടുകാർ

പഴയിടം : തെളിവുകൾ പൂർണമല്ലെങ്കിൽ ചിലപ്പോൾ കോടതിയും നിസ്സഹായനായി പോകും. കുറ്റപത്രം പൂർണമല്ലാത്തതിനാൽ പഴയിടം ദന്പതിവധകേസിലെ പ്രതി പഴയിടം ചൂരപ്പാടിയില്‍ അരുണ്‍ ശശി ജാമ്യം എടുത്തു പുറത്തിറങ്ങി സ്വതന്ത്രനായി നടക്കുന്നു … കഴിഞ്ഞ കുറെ നാളുകളായി ഇയാൾ ഒളിവിലാണെന്ന് കരുതപ്പെടുന്നു . നാടിനെ നടുക്കിയ പഴയിടം ദന്പതികൊലക്കേസിന് മൂന്നു വയസ് തികയുകയാണ് രോഗബാധിതയായിരുന്ന അരുണ്‍ശശിയുടെ അമ്മ മരിച്ചപ്പോഴും അസ്ഥി നിമജ്ജനംചെയ്തപ്പോഴും ജാമ്യത്തിൽ പുറത്തുള്ള അരുണ്‍ശശി എത്തിയിരുന്നില്ലെന്നുള്ളത് അയാൾ ഒളിവിലാണ് എന്നുള്ള സംശയത്തിനു ബലം നല്കുന്നു. അരുണ്‍ ശശി […]

ചെങ്ങളം കിറ്റ്സ് കോളേജിൽ നിന്നും സ്റ്റഡി ടൂർ പോകുവാൻ കൊണ്ടുവന്ന ബസ്സുകൾ തടഞ്ഞു, സംഘർഷം ..

ചെങ്ങളം കിറ്റ്സ് കോളേജിൽ നിന്നും സ്റ്റഡി ടൂർ പോകുവാൻ കൊണ്ടുവന്ന ബസ്സുകൾ തടഞ്ഞു, സംഘർഷം ..

ചെങ്ങളം : ചെങ്ങളം കിറ്റ്സ് കോളേജിൽ നിന്നും ടൂർ പോകുവാൻ കൊണ്ടുവന്ന ബസ്സുകൾ തടഞ്ഞു. സംഘർഷ ഭരിതമായ രംഗങ്ങൾ പോലീസ് ഇടപെട്ടു ശാന്തമാക്കി. കോട്ടയം ജില്ലയിലെ കോളേജുകൾ ടൂർ പോകുമ്പോൾ കോട്ടയം ജില്ലയിൽ നിന്നുള്ള ബസ്സുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നാവശ്യപ്പെട്ടുകൊണ്ടു ഒരു കൂട്ടം ബസ് ജീവനക്കാരും ഓണേഴ്സ് അസോസ്സിയേഷൻ മെമ്പർമാരും സംയുക്തമായി വിദ്യാർഥികൾ ടൂർ പോകുവാൻ എത്തിച്ച ബസ്സുകൾ തടഞ്ഞത്. കോളേജ് സ്റ്റഡി ടൂറിനു കൊണ്ടുവന്ന ബസ്സുകൾ കോട്ടയത്തെ ജില്ലയുടെ പുറത്തുള്ള എറണാകുളം ജില്ലയിൽ നിന്നുള്ള ബസ്സുകൾ […]

പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന വളർത്തുനായ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു – വീഡിയോ

പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന വളർത്തുനായ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു – വീഡിയോ

കുളപ്പുറം : സാധാരണ പൂച്ചകളും നായകളും തമ്മിൽ കണ്ടാൽ കലഹിക്കുകയാണ് പതിവ്. രണ്ടും ഒരേ ഭക്ഷണം ഒത്തൊരുമയോടെ ഒരുമിച്ചു കഴിക്കുന്നത് അപൂർവങ്ങളിൽ അപൂർവം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി, ഒരു അനാഥയായ പൂച്ചകുട്ടിക്കു സ്നേഹത്തോടെ വാത്സല്യത്തോടെ സ്വന്തം മുലപ്പാൽ നൽകി വളർത്തുന്ന ഡയാന എന്ന വളര്‍ത്തുനായ വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു . കുളപ്പുറം ഈറ്റകുഴിയില്‍ തങ്കമ്മ ഭാസ്‌ക്കരന്‍ വഴിയില്‍ കിടന്നു കിട്ടിയ പൂച്ചകുട്ടിയെ വീട്ടിലെത്തിച്ചു. ആരോരുമില്ലാതിരുന്ന പൂച്ചകുട്ടി വീട്ടിലെ പെറ്റു കിടന്നിരുന്ന വളര്‍ത്തുനായയുമായി ചങ്ങാത്തത്തിലായി. ഇപ്പോള്‍ നായയുടെ […]

വിലക്കുറവിന്റെ പൂരവുമായി ഇന്ത്യയിലെ ആദ്യത്തെ ” പറക്കും ജ്വല്ലറി ” കാഞ്ഞിരപ്പള്ളിയിൽ

വിലക്കുറവിന്റെ പൂരവുമായി ഇന്ത്യയിലെ ആദ്യത്തെ ” പറക്കും ജ്വല്ലറി ” കാഞ്ഞിരപ്പള്ളിയിൽ

സേവനം വീട്ടുപടിക്കലെത്തിക്കാന്‍ പറക്കും ജ്വല്ലറിയുമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷനല്‍ ഗ്രൂപ്പ് കാഞ്ഞിരപ്പള്ളിയിൽ കാഞ്ഞിരപ്പള്ളി : ബോബി ആന്റ് മറഡോണ ഗോള്‍ഡ് ഡയമണ്ട് ‘പറക്കും ജ്വല്ലറി’ എന്ന് പേരിട്ട ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറി കാഞ്ഞിരപ്പള്ളിയിയിലെത്തി. അമേരിക്കയില്‍ മാത്രമാണ് ഇങ്ങനെയൊരു ജ്വല്ലറി നിലവിൽ പ്രവര്‍ത്തിക്കുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. ജൂൺ 30 നു കോഴിക്കോട്ടു തുടങ്ങിയ പറക്കും ജ്വല്ലറി വിവിധ സ്ഥലങ്ങളിലെ പ്രദർശനവും വില്പനയും പിന്നിട്ടു കാഞ്ഞിരപ്പള്ളിയിൽ ഇന്ന് എത്തി. […]

ദൈവത്തിന്റെ “ചതഞ്ഞ കൈപ്പത്തി”

ദൈവത്തിന്റെ  “ചതഞ്ഞ കൈപ്പത്തി”

കാഞ്ഞിരപ്പള്ളി : അതിദാരുണമായ മരണത്തിനും രക്ഷക്കുമിടയിൽ കുഞ്ഞുമോൾക്കു ഒരു സെക്കന്റിന്റെ നൂറിലൊരംശം പോലുമില്ലായിരുന്നു … എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞുമോൾ ഇപ്പോഴും സുഖമായിരിക്കുന്നു. …. ചതഞ്ഞരഞ്ഞു മരിക്കേണ്ടിയിരുന്ന തന്നെ, അവസാന നിമിഷത്തിൽ രക്ഷിച്ചത് മുനീർ യുസഫ് എന്ന യുവാവിന്റെ രൂപത്തിൽ വന്ന ദൈവദൂതനാണ്‌ എന്നു തന്നെയാണ് കുഞ്ഞുമോൾ ഇപ്പോഴും വിശ്വസിക്കുന്നത്.. ആ രക്ഷാ പ്രവർത്തനത്തിനിടയിൽ മുനീറിന്റെ കൈപ്പത്തി ചതഞ്ഞരഞ്ഞു… കുത്തിക്കെട്ടുവാൻ പോലും സാധിക്കാത്തവിധം വിരലിൽ നിന്നും ദശ വേർപെട്ടതിന്റെ വേദന കടിച്ചമർത്തി ചേനപ്പാടി ആറ്റുതൊടുകയില്‍ […]

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് … (വീഡിയോ )

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് … (വീഡിയോ  )

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് … പി സി ജോർജ് നിയമസഭയിൽ തകർത്താടി … വെറും ഒന്നര മിനിട്ടു പ്രസംഗത്തോടെ പി സി നിയമസഭയിലെ തന്റെ ഭാവി പരിപാടികൾ വ്യക്തമാക്കി … മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഇടതു മുന്നണിയോടും, തന്ത്രങ്ങളിൽ അഗ്രഗണ്യനായ വലതു മുന്നണിയോടും, അതുപ്പോലെ ബി ജെ പിയെയും ഒരുപോലെ വിമർശിച്ചുകൊണ്ട് അസാമാന്യ ധൈര്യത്തോടെ പി സി ജോർജ് നടത്തിയ ഒന്നര മിനിട്ടു പ്രസംഗം വൈറലായി.. ഇടതു വെട്ടി വലതു വെട്ടി, ചെരിഞ്ഞു […]

കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി ശ്രീകാന്ത് വീണ്ടും; ദേശീയ സീനയർ അത് ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം ഹർഡിൽസിൽ ശ്രീകാന്തിന് സ്വർണ്ണം

കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി ശ്രീകാന്ത് വീണ്ടും; ദേശീയ സീനയർ അത് ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം ഹർഡിൽസിൽ ശ്രീകാന്തിന്  സ്വർണ്ണം

കാഞ്ഞിരപ്പള്ളി∙ : കായിക മത്സരങ്ങളിൽ തുടർച്ചയായി ഒന്നാം സമ്മാനം നേടിക്കൊണ്ട് കാഞ്ഞിരപ്പള്ളിയുടെ യശസ്സ് വാനോളം ഉയർത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി ഡി.ശ്രീകാന്ത് വീണ്ടും നാടിനു അഭിമാനമായി. ഇത്തവണ ഹൈദ്രബാദ് ഗച്ചിബൗളി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന 56–ാമത് ദേശീയ സീനയർ അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണം നേടിയാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പുത്തൻവീട് എൻ.ദേവദാസിന്റെയും, ഗീതാമണിയുടെയും മകൻ ഡി.ശ്രീകാന്ത് നാടിന് അഭിമാനമായത്. ഹൈദ്രബാദിൽ ശക്തമായ മഴ പെയുന്നതിനാൽ അപകടകരമായ സാഹചര്യത്തിലായിരുന്നു മത്സരം നടന്നത് എന്നു ശ്രീകാന്ത് […]

അയ്യപ്പനെ കാണുവാൻ സായിപ്പന്മാർ കെട്ടുമുറുക്കി അമേരിക്കയിൽ നിന്നും എരുമേലിയിലെത്തി പേട്ടതുള്ളി ശബരിമലയിലേക്ക് പുറപ്പെട്ടു

അയ്യപ്പനെ കാണുവാൻ സായിപ്പന്മാർ കെട്ടുമുറുക്കി  അമേരിക്കയിൽ നിന്നും എരുമേലിയിലെത്തി പേട്ടതുള്ളി  ശബരിമലയിലേക്ക് പുറപ്പെട്ടു

എരുമേലി : അയപ്പന്റെ കീർത്തി അമേരിക്കയിലും എത്തി എന്നതിന് തെളിവായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നും ഏഴംഗ സയിപ്പൻമാരുടെ തീര്‍ഥാടക സംഘം ശബരിമലക്ക് പോകുവാനായി എരുമേലിയിൽ എത്തി. ഇന്ന് എരുമേലിയിലെത്തിയ സംഘം വാവരുപള്ളിയിലും, പേട്ടധര്‍മ്മശാസ്താ ക്ഷേത്രത്തിലും തൊഴുതു. തുടര്‍ന്ന് പേട്ടതുള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തൊഴുത് ശബരിമലയിലേക്ക് പുറപ്പെട്ടു. ന്യൂയോര്‍ക്കില്‍ റോചസ്റ്ററില്‍ താമസിക്കുന്നവരാണ് ഇവര്‍. . ഇവർ വെറും നേരംപോക്കിനല്ല ശബരിമലക്ക് പോകുന്നത്. 41 ദിവസത്തെ കഠിനവൃതമെടുത്ത് എല്ലാ ചടങ്ങുകളും നടത്തി കെട്ടുമുറുക്കിയാണ് എത്തിയിരിക്കുന്നത് . തമിഴ്‌നാട് മഹാലിംഗപുരം ലക്ഷ്മി […]

കാഞ്ഞിരപ്പള്ളിയെ വിഴുങ്ങുവാൻ കാത്തു നില്ക്കുന്ന ഡെങ്കിപ്പനിയെ പറ്റി നിങ്ങൾ ചോദിക്കുവാൻ ആഗ്രഹിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും – വീഡിയോ

കാഞ്ഞിരപ്പള്ളിയെ വിഴുങ്ങുവാൻ കാത്തു നില്ക്കുന്ന ഡെങ്കിപ്പനിയെ പറ്റി നിങ്ങൾ ചോദിക്കുവാൻ ആഗ്രഹിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും – വീഡിയോ

കാഞ്ഞിരപ്പള്ളി : കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലും മാറിമാറി വരുന്ന കാലവസ്ഥാാ വ്യതിയാനം മൂലം കാഞ്ഞിരപ്പള്ളി മേഖലയിൽ െഡങ്കിപ്പനി താണ്ഡവം ആടുകയാണ്. ഇവിടെയുള്ള റബ്ബർ കൃഷിയും കൈത കൃഷിയും മൂലം കൊതുകൾ പെറ്റു പെരുകുന്നു. പണക്കാരനെന്നോ പാവപെട്ടവനെന്നോ ഭേതമില്ലാതെ ഡെങ്കുവിന്റെ മുൻപിൽ ഇവിടുള്ള മനുഷ്യൻ നിസ്സഹായരായി പകച്ചു നില്ക്കുന്നു. ആശുപത്രികൾ പനി രോഗികളാൽ നിറഞ്ഞു കവിയുന്നു .. 2013 ൽ ആദ്യ പ്രാവശ്യം നാട്ടിൽ ഡെങ്കിപ്പനി വന്നപ്പോൾ അന്നത്തെ ആരോഗ്യ വിദഗ്ദർ കൊതുകിന്റെ ജനിതിക പഠനത്തിനു ശേഷം […]

മുണ്ടക്കയത്ത് മിണ്ടാപ്പെണ്ണിന് ഉരിയാടാചെക്കന്‍ താലികെട്ടി …

മുണ്ടക്കയത്ത് മിണ്ടാപ്പെണ്ണിന് ഉരിയാടാചെക്കന്‍ താലികെട്ടി …

മുണ്ടക്കയം: മുണ്ടക്കയത്ത് ഇന്നലെ അപൂർവമായ ഒരു ചടങ്ങിനു സാക്ഷ്യം വഹിച്ചു. വൈഎംസിഎ ഹാളില്‍ വച്ച് ഇന്നലെ മിണ്ടാപ്പെണ്ണായ നയനയുടെ കഴുത്തിൽ ഉരിയാടാചെക്കന്‍ ഉണ്ണിരാജ താലി കെട്ടി. ജന്മനാ തന്നെ മിണ്ടാനും, കേള്‍ക്കുവാനും കഴിയില്ലത്ത ഇവർക്ക് ഇടയിൽ ശബ്ദങ്ങളില്ല .. ഇനി അവരുടെ ഇടയിൽ മൌനം വാചാലമാകും. കോരൂത്തോട് കുഴിമാവ് അമ്പലവീട്ടില്‍ പി.എ.മോഹന്‍- ബീന ദമ്പതികളുടെ മകള്‍ നയന (23)യായിരുന്നു വധു. അടൂര്‍ മാങ്കൂട്ടം ഉദയാംപിളള വീട്ടില്‍ പി.രാജന്‍-ഉഷ ദമ്പതികളുടെ മകന്‍ ഉണ്ണിരാജയാണ് (27) നയനയ്ക്ക് വരണമാല്യം ചാര്‍ത്തിയത്. […]

കിടിലൻ മറുപടികളുമായി പി സി ജോർജ് ..വീഡിയോ

കിടിലൻ മറുപടികളുമായി പി സി ജോർജ് ..വീഡിയോ

കാഞ്ഞിരപ്പള്ളി : ഇടതു പക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്നു താൻ മത്സരിച്ചിരുന്നത് എങ്കിൽ തനിക്കു വെറും എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമേ കിട്ടുകയുണ്ടായിരുന്നുള്ളൂ എന്നും, താൻ സ്വതന്ത്രനായി മത്സരിച്ചതികൊണ്ട് മൂന്നു മുന്നണികളും തനിക്കു വോട്ടു ചെയ്തു എന്നും അതുകൊണ്ടാണ് തനിക്കു ഇത്ര വലിയ ഭൂരിപക്ഷം കിട്ടിയത് എന്നും പി സി ജോർജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടു ചെയ്ത ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് വി എസ് ആയിരിന്നു മുഖ്യമന്ത്രി ആകേണ്ടിയിരുന്നത് എന്നും, മറിച്ചു സംഭവിച്ചത് […]

വന്പിച്ച വിജയം കരസ്ഥമാക്കിയ പി സി ജോർജ്ജിന്റെ അടിപൊളി മണ്ഡലപര്യടനം (എരുമേലിയിൽ നിന്നും ) – വീഡിയോ

വന്പിച്ച വിജയം കരസ്ഥമാക്കിയ  പി സി ജോർജ്ജിന്റെ  അടിപൊളി മണ്ഡലപര്യടനം (എരുമേലിയിൽ നിന്നും )  – വീഡിയോ

വന്പിച്ച വിജയം കരസ്ഥമാക്കിയ പി സി ജോർജ്ജിന്റെ അടിപൊളി മണ്ഡലപര്യടനം (എരുമേലിയിൽ നിന്നും ) – വീഡിയോ കാണുക പൂഞ്ഞാർ‌ നിയോജകമണ്ഡലത്തിൽ ചരിത്ര വിജയം നേടിയ പി.സി.ജോർജിന് മണ്ഡലത്തിൽ ഉടനീളം വൻ വരവേൽ‌പ്പ് നല്കി. അദ്ദേഹത്തിന്റെ മണ്ഡല പര്യടനത്തിനു നൂറുകണക്കിന് വാഹനങ്ങൾ അകമ്പടിയേകി. റോഡിനിരുവശവും ജനക്കൂട്ടം കാത്തുനിന്നു. ഹാരമർപ്പിക്കാനും അഭിനന്ദനങ്ങൾ അർപ്പിക്കാനും നൂറുകണക്കിന് ആളുകളാണ് എത്തിയത്. നൂറുകണക്കിന് വാഹനങ്ങൾ അകമ്പടിയേകി ടോറസ് ലോറികൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി നൂറുകണക്കിനു പ്രവർത്തകരും അനുഭാവികളും വിവിധ സ്വീകരണ […]

മല്‍സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും തോറ്റതോടെ കേരളാ കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോ‍‍ര്‍ജ് വിഭാഗത്തിന്റെ ഭാവി അവതാളത്തിൽ

മല്‍സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും തോറ്റതോടെ കേരളാ കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോ‍‍ര്‍ജ് വിഭാഗത്തിന്റെ ഭാവി അവതാളത്തിൽ

ഇത്തരമൊരു വിധി പാർട്ടി രൂപികരണത്തിന്റെ സമയത്ത് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പാർട്ടി നേതാക്കളോ പ്രവർത്തകരോ രാഷ്ട്രീയ നിരീക്ഷകാരോ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.. അത്രയ്ക്ക് ദയനീയമായി പോയി കാര്യങ്ങൾ .. പൂഞ്ഞാർ മണ്ഡലത്തിൽ വിജയ പ്രതീക്ഷയോടെ മത്സരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോസഫിന് പി സി ജോർജ് പിടിച്ച വോട്ടുകളുടെ മൂന്നിലൊന്നു വോട്ടുകൾ മാത്രമാണ് പിടിക്കുവാൻ സാധിച്ചത് എന്നത് എന്തുകൊണ്ടാണെന്ന് പാര്ട്ടിക്കു ഇനിയും മനസ്സിലായിട്ടില്ല . 41,351 വോട്ടുകൾക്കാണ് പി സി ജോസഫ്‌ തോറ്റത്. 2,304 […]

ദൃശ്യം സിനിമയെ വെല്ലുന്ന തിരക്കഥയുമായി കൊലയാളി മോഹനൻ കാത്തിരുന്നു, ചെറിയ ഒരു പിഴവ് മൂലം പിടിക്കപെട്ടു …

ദൃശ്യം സിനിമയെ വെല്ലുന്ന തിരക്കഥയുമായി കൊലയാളി മോഹനൻ കാത്തിരുന്നു, ചെറിയ ഒരു പിഴവ് മൂലം പിടിക്കപെട്ടു …

കാഞ്ഞിരപ്പള്ളി : ഒരു കുറ്റം ചെയ്താൽ പോലീസിന്റെ കൈയിൽ പെടാതെ എങ്ങനെ വിദഗ്ദമായി രക്ഷപെടാം എന്നും വളരെ വിശദമായി മലയാളികളെ പഠിപ്പിച്ച ദൃശ്യം സിനിമ ധാരാളം കുറ്റവാളികൾക്ക് പ്രചോദനം ആയിട്ടുണ്ട്‌ . അത്തരത്തിൽ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ചിറക്കടവില്‍ അരങ്ങേറിയത്. തലേ ദിവസം സുഹൃത്തിന്റെ വീട്ടിൽ ഒരുമിച്ചു ഇരുന്നു ചോറുണ്ട് , ഒരേ മുറിയിൽ കഥകൾ പറഞ്ഞു അന്തി ഉറങ്ങിയ മോഹനൻ രാത്രിയിൽ ഉറങ്ങാതെ ചിന്തിച്ചു കൊണ്ടിരുന്നത് തൊട്ടടുത്ത്‌ കിടക്കുന്ന സുഹൃത്ത്‌ രാജപ്പനെ അടുത്ത […]

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : പാറമ്പുഴ കൂട്ടകൊലകെസ് അന്വേഷിച്ചു തെളിയിച്ചു കുറ്റാന്വേഷണ ചരിത്രത്തിൽ അത്ഭുതം സൃഷ്ട്ടിച്ച, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ്‌ അടക്കമുള്ള ടീം അംഗങ്ങൾക്ക് കേരള പോലീസിന്റെ “ബാഡ്ജ് ഓഫ് ഓണർ” അവാർഡ്‌..

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : പാറമ്പുഴ കൂട്ടകൊലകെസ് അന്വേഷിച്ചു തെളിയിച്ചു കുറ്റാന്വേഷണ ചരിത്രത്തിൽ അത്ഭുതം സൃഷ്ട്ടിച്ച, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ്‌ അടക്കമുള്ള ടീം അംഗങ്ങൾക്ക്  കേരള പോലീസിന്റെ  “ബാഡ്ജ് ഓഫ്  ഓണർ” അവാർഡ്‌..

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : ഒരു വർഷം മുൻപ് അന്യ സംസ്ഥാന തൊഴിലാളി, ഒരു കുടുംബത്തിലെ മൂന്നുപേരെ അതി നിഷ്റൂരമായി കൊലപെടുതിയ പാറമ്പുഴ കൂട്ടകൊലകെസ് അന്വേഷിച്ചു തെളിയിച്ചു കുറ്റാന്വേഷണ ചരിത്രത്തിൽ അത്ഭുതം സൃഷ്ട്ടിച്ച, കേരളം ഒന്നടങ്ങം സല്യൂട്ട് ചെയ്ത “ഓപ്പറേഷൻ ഹൈ സ്പീഡ് ” ഓപ്പറെഷനിൽ പങ്കെടുത്ത കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ്‌ അടക്കമുള്ള ടീം അംഗങ്ങൾക്ക് കേരള പോലീസിന്റെ “ബാഡ്ജ് ഓഫ് ഓണർ” അവാർഡ്‌..അവാർഡു കിട്ടിയവരിൽ ഭൂരിഭാഗം അംഗങ്ങളും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പി. […]

രണ്ടു വയസുകാരിയുടെ കൈ പൂട്ടുകുറ്റിയിൽ കുടുങ്ങി; കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെത്തിച്ച് പുട്ടുകുറ്റി അറുത്ത് കൈ പുറത്തെടുത്തു.

രണ്ടു വയസുകാരിയുടെ കൈ പൂട്ടുകുറ്റിയിൽ കുടുങ്ങി; കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെത്തിച്ച് പുട്ടുകുറ്റി അറുത്ത് കൈ പുറത്തെടുത്തു.

കാഞ്ഞിരപ്പള്ളി : രണ്ടു വയസുകാരിയുടെ കൈ പൂട്ടുകുറ്റിയിൽ കുടുങ്ങി. കൈ പുറത്തെടുക്കാനാവാതെ രണ്ടു മണിക്കൂറോളം ബുദ്ധിമുട്ടിയ കുട്ടിയെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലെത്തിച്ച് പുട്ടുകുറ്റി അറുത്ത് കൈ പുറത്തെടുത്തു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അയർക്കുന്നം പുതിയിടത്ത് വീട്ടിൽ സിമ്മിയുടെ രണ്ടു വയസുള്ള മകൾ ഹണി അടുക്കളയിൽ കളിച്ചുകൊണ്ടിക്കവേ പുട്ടുകുറ്റിക്കകത്തെ ചില്ലിൽ കൈവിരൽ കുടുങ്ങിയത്. അതോടെ കൈ പുറത്തെടുക്കാൻ കഴിയാത കുട്ടി നിലവിളി തുടങ്ങി. വീട്ടുകാർ ശ്രമിച്ചിട്ടും വിരൽ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും പുറത്തെടുക്കാൻ കഴിഞ്ഞില്ല. […]

കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു …. കാഞ്ഞിരപ്പള്ളിയുമായി അഭേദ്യ ബന്ധം… അദ്ദേഹത്തിന്റെ ഭാര്യ ത്രേസ്യാക്കുട്ടി കാഞ്ഞിരപ്പള്ളി കരിപ്പാപ്പറന്പില്‍ കുടുംബഗം … മരുമകൾ ഇന്ദിരാ ട്രീസാ ബോബന്‍ കാഞ്ഞിരപ്പള്ളി കടമ്മപ്പുഴ കുടുംബത്തിൽ നിന്നും… ബോബനും മോളിയും എന്ന കുട്ടിക്കഥാപാത്രങ്ങളിലൂടെ ആറ് പതിറ്റാണ്ടുകാലം മലയാളകാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയായിരുന്നു ടോംസ് (വി.ടി തോമസ്-86 ). വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യആശുപത്രിയില്‍ ബുധനാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം. 1929 ജൂണ്‍ 20ന് കര്‍ഷകനായ കുഞ്ഞുതൊമ്മന്റേയും സിസിലി തോമസിന്റേയും മകനായാണ് ജനനം. 60 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് […]

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും നന്മമരം പൂത്തു … വഴിയിൽ കിടന്നു കളഞ്ഞു കിട്ടിയ 85,000 രൂപ ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ ഏല്പിച്ച രണ്ടു വിദ്യാർഥികൾ നാടിനു മാതൃകയായി.

കാഞ്ഞിരപ്പള്ളിയിൽ വീണ്ടും നന്മമരം പൂത്തു … വഴിയിൽ കിടന്നു കളഞ്ഞു കിട്ടിയ  85,000 രൂപ  ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ ഏല്പിച്ച  രണ്ടു വിദ്യാർഥികൾ നാടിനു മാതൃകയായി.

കാഞ്ഞിരപ്പള്ളി: അന്യന്റെ പണം അപഹരിക്കുന്നവരുടെ കാലഘട്ടത്തില്‍ വഴിയില്‍ കിടന്ന കിട്ടിയ 85,000 രൂപ ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ ഏല്പിച്ച വാഴേപറമ്പില്‍ താമസക്കാരായ വയലുങ്കല്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (14) വാഴേപറമ്പില്‍ വി.എസ് അയൂബിന്റെ മകന്‍ അന്‍ഷാദ് (16) എന്നിവർ നാടിനു അഭിമാനമായി. കൂട്ടുകാരായ യാസീനും അന്‍ഷാദും ചൊവ്വാഴ്ച ഉച്ചക്ക് കെ.എം.എ ഹാളിനു സമീപത്തു കൂടി നടന്നു പോവുമ്പോഴാണ് റോഡില്‍ ഒരു പൊതി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത് . തുറന്നു നോക്കിയപ്പോൾ രണ്ട് നോട്ടുകെട്ടുകള്‍…. 85,000 രൂപ […]

ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക ..

ഈരാറ്റുപേട്ടയിൽ  മീഡിയ വൺ ടി വി  നടത്തിയ വിവാദ പൂഞ്ഞാർ  മണ്ഡല  തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു  വാക്കൌട്ട്  നടത്തി …? വീഡിയോ കാണുക ..

ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക .. ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വച്ച് മീഡിയ വൺ ടി വി നടത്തിയ ബിഗ്‌ ഫൈറ്റ് എന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾ പങ്കെടുത്ത പ്രോഗ്രാം പി സി ജോർജ് മുഴുവിപ്പിക്കാതെ ഇറങ്ങി പോയതിനാൽ വിവാദമായി … പൂഞ്ഞാർ താലൂക് പ്രശ്നമായിരുന്നു പ്രധാനമായും പരിപാടിയിൽ […]

” ലജ്ജിക്കുക നാടേ .. തല താഴ്ത്തുക .. ” കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വിഷു ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളെ പറ്റി സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന നഴ്സിംഗ് സൂപ്രണ്ട് നടത്തിയ വികാരനിർഭരമായ പ്രസംഗം – വീഡിയോ

” ലജ്ജിക്കുക നാടേ .. തല താഴ്ത്തുക .. ” കാഞ്ഞിരപ്പള്ളി  ജനറൽ ആശുപത്രിയിൽ വിഷു ദിനത്തിൽ  നടന്ന അക്രമ സംഭവങ്ങളെ പറ്റി സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന നഴ്സിംഗ് സൂപ്രണ്ട് നടത്തിയ വികാരനിർഭരമായ പ്രസംഗം – വീഡിയോ

കാഞ്ഞിരപ്പള്ളി : ” ലജ്ജിക്കുക നാടേ .. തല താഴ്ത്തുക .. ” കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വിഷു ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളെ പറ്റി സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന നഴ്സിംഗ് സൂപ്രണ്ട് നടത്തിയ വികാരനിർഭരമായ പ്രസംഗം – വീഡിയോ

” മുത്തേ…പൊന്നേ… പി. സി. ജോര്‍ജേ… ” എന്ന പി സി യെ പറ്റിയുള്ള പാട്ട് സോഷ്യല്‍ മീഡിയയിൽ സൂപ്പർ ഹിറ്റ്‌..

”  മുത്തേ…പൊന്നേ… പി. സി. ജോര്‍ജേ… ” എന്ന പി സി യെ പറ്റിയുള്ള പാട്ട്  സോഷ്യല്‍ മീഡിയയിൽ സൂപ്പർ ഹിറ്റ്‌..

കാഞ്ഞിരപ്പള്ളി : പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനപക്ഷ സ്ഥാനാര്‍ഥി പി. സി. ജോര്‍ജിനു വേണ്ടി വോട്ടഭ്യര്‍ഥിച്ച് ആരാധകരുടെ ഗാനം ഇന്റര്‍നെറ്റില്‍ ഹിറ്റാകുന്നു. ഒരു ലക്ഷത്തിൽ അധികം പേരാണ് ഇന്റര്‍നെറ്റില്‍ ആ പാട്ട് കണ്ടത്. ആക്ഷന്‍ ഹീറോ ബിജു എന്ന മലയാള സിനിമയില്‍ തമ്പാനൂര്‍ സുരേഷ് പാടി അഭിനയിച്ച് ഹിറ്റാക്കിയ മുത്തേ..പൊന്നേ…. പിണങ്ങല്ലെ.. എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണത്തിലാണ് പി. സി. ജോര്‍ജിനു വേണ്ടി പാട്ട് തയ്യാറാക്കിയിരിക്കുന്നത്. മുത്തേ…പൊന്നേ… പി. സി. ജോര്‍ജേ… എന്റെ വോട്ട് നിനക്കല്ലെ…. ഇതാണ് പാട്ടിന്റെ […]

വാവ സുരേഷ് വീണ്ടും രക്ഷകനായി .. ഇത്തവണ പൊൻകുന്നം കൂരാലിയിൽ നിന്നും 15 മുട്ടകളുമായി മൂർഖനെ പിടികൂടി ..

വാവ സുരേഷ് വീണ്ടും രക്ഷകനായി .. ഇത്തവണ പൊൻകുന്നം കൂരാലിയിൽ നിന്നും 15 മുട്ടകളുമായി മൂർഖനെ പിടികൂടി ..

വാവ സുരേഷ് വീണ്ടും രക്ഷകനായി .. ഇത്തവണ പൊൻകുന്നം കൂരാലിയിൽ നിന്നും 15 മുട്ടകളുമായി മൂർഖനെ പിടികൂടി .. പൊൻകുന്നം : പൊൻകുന്നം കൊല്ലംതോട്ട് അനില്‍, പുതിയത്ത് സ്‌കറിയാ വര്‍ഗീസ് എന്നിവരുടെ വീടിനോടു ചേര്‍ന്നുള്ള മതിലിന്റെ കല്ലുകള്‍ ഇളക്കിമാറ്റിയാണ് ഒടുവില്‍ പാമ്പിനെ പിടികൂടിയത്. വാവ സുരേഷിന്റെ പ്രകടനം കാണാന്‍ നൂറുകണക്കിനാളുകള്‍ രാവിലെ മുതല്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. രാവിലെ 11ന് എത്തിയ വാവ സുരേഷ് നാലുമണി കഴിഞ്ഞാണ് പാമ്പിനെ വലയിലാക്കിയത്. അഞ്ചടിയോളം നീളമുള്ള പെണ്‍മൂര്‍ഖനു നാലു വയസ്സു പ്രായം […]

കാഞ്ഞിരപ്പള്ളിയിലെ കത്തോലിക്കാ വിശ്വാസികളുടെ കുടുംബങ്ങളിലെ പെസഹാ ആചരണം – (വീഡിയോ)

കാഞ്ഞിരപ്പള്ളിയിലെ  കത്തോലിക്കാ വിശ്വാസികളുടെ കുടുംബങ്ങളിലെ പെസഹാ ആചരണം – (വീഡിയോ)

കാഞ്ഞിരപ്പള്ളി : പെസഹാ വ്യാഴഴ്ച ദേവാലയങ്ങളില്‍ രാവിലെ ആരംഭിക്കുന്ന പ്രാര്‍ത്ഥനാശുശ്രുഷകൾക്ക് ശേഷം വീടുകളിൽ തിരിച്ചെത്തുന്ന വിശ്വാസികൾ പിന്നീടു ഉച്ച കഴിഞ്ഞു വീണ്ടും തിരിച്ചെത്തി വൈകുന്നേരം വരെയും ദേവാലയങ്ങളില്‍ നടക്കുന്ന ആരാധനയില്‍ പ്രാര്‍ത്ഥനയുമായി പങ്കെടുക്കും. അതിനു ശേഷം സ്വന്തം ഭവനങ്ങളിൽ എത്തി, അന്ത്യ അത്താഴ വേളയിൽ യേശു അപ്പം മുറിച്ച് വാഴ്ത്തി ശിഷ്യര്‍ക്കു നല്‍കിയതിനെ അനുസ്മരിച്ച് പ്രത്യേകം അപ്പം പുഴുങ്ങി പാല്‍ തയാറാക്കി അനുഷ്ഠാനങ്ങളോടെ ഭക്ഷിക്കും. ഈ ചടങ്ങിനെ ” അപ്പം മുറിക്കൽ ” ശിശ്രൂഷ എന്ന് പറയപ്പെടുന്നു […]

ഉർവശീ ശാപം ഉപകാരമായി.. അയോഗ്യനാക്കി പുറത്താക്കുവാൻ വേണ്ടി; പിസി കൊടുത്ത രാജിക്കത്ത് സ്വീകരിക്കാതെ വച്ച സ്പീക്കറുടെ കൈയിൽ നിന്നും രാജികത്ത് തിരിച്ചു വാങ്ങി പി.സി. ജോര്‍ജ് വീണ്ടും എം എല്‍ എ യായി..!

ഉർവശീ ശാപം ഉപകാരമായി.. അയോഗ്യനാക്കി പുറത്താക്കുവാൻ വേണ്ടി;  പിസി കൊടുത്ത രാജിക്കത്ത്  സ്വീകരിക്കാതെ വച്ച സ്പീക്കറുടെ കൈയിൽ നിന്നും രാജികത്ത് തിരിച്ചു വാങ്ങി പി.സി. ജോര്‍ജ് വീണ്ടും എം എല്‍ എ യായി..!

പി സിയുടെ രാജി മാത്രം പോര, പി സി യെ അയോഗ്യനാക്കി പുറത്താക്കണം എന്ന വാശിയിൽ കേരള കോൺഗ്രസ്‌ എം നേതാക്കൾ വളരെ വിദഗ്ദമായി പ്ലാൻ തയ്യാറാക്കി നടപ്പിലാക്കി. സ്പീക്കർ എൻ ശക്തൻ അതിനു കൂട്ടുനിന്നതോടെ പി സിക്ക് താല്കാലികമായി അടിയറവു പറയേണ്ടി വന്നു. എന്നാൽ അടവുകളിൽ ചെറിയ ഒരു പാളിച്ച വന്നതോടെ സംഭവങ്ങൾ അടിമുടി മാറി… തന്നെ അയോഗ്യനാക്കിയേക്കും എന്ന സൂചന കിട്ടിയതോടെ അതിനു മുൻപ് രാജി സമർപ്പിച്ചു നാണക്കേടിൽ നിന്നും ഒഴിവാകുവാൻ വേണ്ടി പി […]

കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിൽ നടന്ന ഓശാന ആചരണം – വീഡിയോ

കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിൽ നടന്ന ഓശാന ആചരണം – വീഡിയോ

കാഞ്ഞിരപ്പള്ളി : ഇന്ന് ഓശാന ഞായര്‍ ആചരിച്ചതോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കമായി. ഓശാന ഞായറാഴ്ച രാവിലെ ലൂര്‍ദ് പാരിഷ്ഹാളില്‍ കുരുത്തോല വെഞ്ചരിപ്പ് നടന്നു .അതിനു ശേഷം കത്തീഡ്രല്‍ പള്ളിയിലേക്ക് പ്രദക്ഷിണവും ശേഷം വിശുദ്ധ കുര്‍ബാനയും നടന്നു. ചടങ്ങുകൾക്കു കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലും ഇടവക വികാരി ജോർജ് ആലുങ്കലും കാര്‍മികത്വം വഹിച്ചു. രാവിലെ കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ പള്ളിയിൽ നടന്ന ഓശാന ആചരണത്തിനു നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഗ്രോട്ടോയിൽ […]

പത്തിവിടര്‍ത്തിയടുത്ത മൂര്‍ഖനിൽ നിന്നും ഉടമസ്ഥന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലി കൊടുത്തു ബ്ലാക്കി എന്ന വളര്‍ത്തു നായ അനശ്വരതയിലേക്ക്…

പത്തിവിടര്‍ത്തിയടുത്ത മൂര്‍ഖനിൽ നിന്നും  ഉടമസ്ഥന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലി കൊടുത്തു ബ്ലാക്കി എന്ന വളര്‍ത്തു നായ അനശ്വരതയിലേക്ക്…

എരുമേലി :തീറ്റ തന്നു സ്നേഹത്തോടെ വളർത്തിയ യജമാനനു ഇതിൽ കൂടുതൽ പ്രതിഫലം നല്കുവാൻ ഒരു വളര്‍ത്തുനായക്കും കഴിയില്ല. പത്തിവിടര്‍ത്തിയടുത്ത മൂര്‍ഖനിൽ നിന്നും ഉടമസ്ഥന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ തന്നെ ബലി കൊടുത്തു ബ്ലാക്കി എന്ന വളര്‍ത്തു നായ വീര ചരമം പ്രാപിച്ചു അനശ്വരതയിലേക്ക്… ഡാഷ്ഹണ്ട് ഇനത്തില്‍പ്പെടുന്ന മൂന്നു വയസുകാരനായ ബ്ലാക്കി മൂന്നുവര്‍ഷം മുമ്പ് കുഞ്ഞായിരിക്കുമ്പോഴാണ് കുറുവാമൂഴി കടക്കുഴ വീട്ടില്‍ ടോമിയുടെ കുടുംബത്തില്‍ കുടിയേറുന്നത്. ദൂരെനിന്നു മോട്ടോര്‍സൈക്കിളില്‍ ടോമിയെത്തുന്ന ശബ്ദം കേള്‍ക്കുമ്പോഴേ ബ്ലാക്കി ഓടിയെത്തും. ടോമിയെ കൈയില്‍ […]

ഇന്ത്യയിലെ ആദ്യത്തെ ” പൊളാരിസ് സ്ലിംഗ് ഷോട്ട് ” ആഡംബര സ്‌പോര്‍ട്‌സ് കാർ കാഞ്ഞിരപ്പള്ളിയിൽ..കാണുവാൻ വൻ ജനക്കൂട്ടം

ഇന്ത്യയിലെ ആദ്യത്തെ   ” പൊളാരിസ് സ്ലിംഗ് ഷോട്ട് ”  ആഡംബര സ്‌പോര്‍ട്‌സ് കാർ കാഞ്ഞിരപ്പള്ളിയിൽ..കാണുവാൻ വൻ ജനക്കൂട്ടം

കാഞ്ഞിരപ്പള്ളി : പ്രമുഖ സ്‌പോര്‍ട്‌സ് വെഹിക്കിള്‍ ആയ ” പോളാരി സ്ലിംഷോട്ട് ” കാഞ്ഞിരപ്പള്ളിയിൽ എത്തി. ഇന്ത്യയിലെ ഏക പോളാരി സ്ലിംഷോട്ട് കാർ ആണിത് . ആദ്യത്തെ സിനിമകളിലും ടി വി കളിലും ഇന്റർനെറ്റ്‌ ലും മാത്രം കണ്ടു പരിചയം ഉള്ള വളരെ പ്രതേക ഷേപ്പ് ഉള്ള ആ ആഡംബര സ്‌പോര്‍ട്‌സ് കാർ കണ്ടപ്പോൾ നാട്ടുക്കാർക്ക് കൌതുകതോടൊപ്പം അമ്പരപ്പും ഉണ്ടായി. കാറിൽ തൊട്ടു നോക്കുവാനും, സെൽഫി എടുക്കുവാനും ജനങ്ങൾ തിക്കി തിരക്കി. ജനങ്ങളുടെ തിരക്ക് കൂടിയപ്പോൾ ഗതാഗത […]

അടയ്ക്കാ പറിക്കാന്‍ അത്ഭുത യന്ത്രം.. മുണ്ടക്കയം സ്വദേശി പി.ബി. ബിനുവിന്റെ കണ്ടുപിടുത്തം തരംഗമാകുന്നു – വീഡിയോ

അടയ്ക്കാ പറിക്കാന്‍ അത്ഭുത യന്ത്രം.. മുണ്ടക്കയം സ്വദേശി പി.ബി. ബിനുവിന്റെ കണ്ടുപിടുത്തം തരംഗമാകുന്നു – വീഡിയോ

മുണ്ടക്കയം : തെങ്ങിലും കവുങ്ങിലും കയറി തേങ്ങയും അടക്കയും പറിക്കുവാൻ പണിക്കാരെ കിട്ടാതെ കൃഷിക്കാർ വലയുന്പോൾ അവർക്ക് ഒരു ആശ്വാസവാർത്തയാവുകയാണ് മുണ്ടക്കയം, പുഞ്ചവയല്‍ അഞ്ഞൂറ്റിനാലു കോളനി മൂന്നോലി പുളിക്കക്കുഴി പി.ബി. ബിനുവിന്റെ പുതിയ കണ്ടുപിടുത്തം. തനിയെ മരത്തിൽ കയറി, അടക്ക കത്തി കൊണ്ട് മുറിച്ചു, താഴെ പോകാതെ സുരക്ഷിതമായി താഴെ ഇറക്കി തരും ഈ അത്ഭുത യന്ത്രം. ഇതിനായി മരത്തിൽ നിന്നും മാറി നിന്നും ചില ചരടുകളിൽ കൂടി യന്ത്രത്തെ ശരിയായി നിയന്ത്രിച്ചാൽ മാത്രം മതി. രണ്ടു […]

കണ്ടു കണ്ടറിഞ്ഞു … വിദേശ സംഘത്തിനു മുൻപിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി എരുമേലിയിലെ മതമൈത്രി

കണ്ടു കണ്ടറിഞ്ഞു … വിദേശ സംഘത്തിനു മുൻപിൽ ഇന്ത്യയുടെ  അഭിമാനം വാനോളം ഉയർത്തി എരുമേലിയിലെ മതമൈത്രി

എരുമേലി : ” നിങ്ങൾ കേട്ടതൊക്കെ ശരിയാണ്, തെറ്റും ” ഇന്ത്യയിലെ വർഗീയ ലഹളകളെ പറ്റി പഠിക്കുവാൻ അമേരിക്കയിൽ നിന്നും വന്ന സംഘം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പട്ടണങ്ങളും സന്ദർശിച്ചു അന്തിമ റിപ്പോർട്ട്‌ തയ്യാർ ആക്കുന്ന സമയത്താണ് അവരുടെ പുതിയ ഗൈഡ് അവരോടു അങ്ങനെ പറഞത്. ” നിങ്ങൾ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന് മുൻപ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ എരുമേലി എന്നൊരു സ്ഥലം കൂടി സന്ദർശിക്കണം. എന്നിട്ട് വേണം ഇന്ത്യയിലെ വർഗീയ ലഹളകളെ പറ്റിയുള്ള നിങ്ങളുടെ റിപ്പോർട്ട്‌ […]

ഒരു കുടുംബത്തിനും ചെയ്യുവാൻ സാധിക്കാത്ത കാര്യം പൊന്‍കുന്നം തുണ്ടത്തില്‍ ജോര്‍ജ് തോമസ് നടപ്പാക്കി, സീരിയലുകള്‍ കണ്ടു കുഞ്ഞുങ്ങൾ വഴി തെറ്റാതിരിക്കുവാൻ വീട്ടിൽ ടി വി തന്നെ വേണ്ടന്ന് വച്ചു

ഒരു കുടുംബത്തിനും ചെയ്യുവാൻ സാധിക്കാത്ത കാര്യം പൊന്‍കുന്നം തുണ്ടത്തില്‍ ജോര്‍ജ് തോമസ് നടപ്പാക്കി, സീരിയലുകള്‍ കണ്ടു കുഞ്ഞുങ്ങൾ വഴി തെറ്റാതിരിക്കുവാൻ വീട്ടിൽ  ടി വി തന്നെ വേണ്ടന്ന് വച്ചു

പൊന്‍കുന്നം : വീട്ടിൽ ടി വി ഉണ്ടെങ്കിലും അതിലെ വാർത്തകൾ അല്ലാതെ മറ്റൊന്നും ജോര്‍ജ് കാണുവാറില്ലായിരുന്നു. എന്നാൽ അവിചാരിതമായി ഒരി കുടുബസുഹൃത്തിനെ കാണുവാൻ അദേഹത്തിന്റെ വീട്ടിൽ വൈകുന്നേരം ചെന്നപ്പോൾ, അവിടെ അപ്പനും, അമ്മയും, മക്കളും, വല്യപ്പനും , വല്യമ്മയും , വേലക്കാരിയും ഉൾപെടെ എല്ലാവരും ടി വി യുടെ മുന്പിലാണ് . വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഏതോ സീരിയലിൽ മുഴികിയിരിക്കുകയാണ് . ആ സമയത്ത് അവിടെ ചെന്നത് പോലും അവര്ക്ക് ഇഷ്ടമായില്ല എന്ന് വ്യക്തം. എന്തായാലും അവിടെ ചെന്ന […]

എരുമേലിയിലെ പുലിനഖ തട്ടിപ്പ് : പോലീസ് പിടിച്ച പുലിവാല്..

എരുമേലിയിലെ പുലിനഖ തട്ടിപ്പ് : പോലീസ് പിടിച്ച പുലിവാല്..

എരുമേലി : ചൊവാഴ്ച ഉച്ചയോടെ എരുമേലി പോലീസ്, വനം വകുപ്പിന്റെ സഹായത്തോടെ രണ്ടു പ്രതികളെ പിടികൂടി . ത്രിശിനപള്ളി സ്വദേശികളായ സൌന്ദർ രാജും മകൻ സുന്ദര പാണ്ഡിയനുമാണ് അറസ്റ്റിൽ ആയത്‌. അവർ ചെയ്ത കുറ്റം : തങ്ങളുടെ കൈയിൽ ഇരിക്കുന്ന പുലിനഖം ധരിച്ചാൽ ഐശ്യര്യവും സന്പത്തും ഉണ്ടാവും എന്ന് എരുമേലിയിൽ എത്തി ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു പണം വാങ്ങി പ്ലാസ്റ്റിക്‌ നഖം കൊടുത്തു പറ്റിച്ചു. തട്ടിപ്പിന് ഇരയായവർ പോലീസിൽ പരാതി കൊടുത്തപ്പോൾ പോലീസ് ഉടൻതന്നെ ഇടപെട്ടു. വനംവകുപ്പ് […]

കണമല അട്ടിവളവിൽ നിയന്ത്രണം വിട്ട ബസ്‌ ഇടിച്ചു ഡ്രൈവർ മരിച്ചു, സ്വന്തം ജീവൻ ബലി കൊടുത്തു ഡ്രൈവർ രക്ഷിച്ചത്‌ 50 യാത്രക്കാരെയും നിരവധി നാട്ടുകാരെയും…

കണമല  അട്ടിവളവിൽ നിയന്ത്രണം വിട്ട ബസ്‌ ഇടിച്ചു ഡ്രൈവർ മരിച്ചു, സ്വന്തം ജീവൻ   ബലി കൊടുത്തു ഡ്രൈവർ രക്ഷിച്ചത്‌ 50 യാത്രക്കാരെയും നിരവധി നാട്ടുകാരെയും…

കണമല അട്ടിവളവിൽ നിയന്ത്രണം വിട്ട ബസ്‌ ഇടിച്ചു ഡ്രൈവർ മരിച്ചു, സ്വന്തം ജീവൻ ബലി കൊടുത്തു ഡ്രൈവർ രക്ഷിച്ചത്‌ 50 യാത്രക്കാരെയും നിരവധി നാട്ടുകാരെയും… കണമല ( എരുമേലി) : ഇന്ന് ഉച്ചയോടെ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്‌ അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു. കണമല അട്ടിവളവിൽ താഴോട്ടുള്ള ഇറക്കത്തിൽ വച്ച് ആന്ധ്ര പ്രദേശ്‌ വിജയപുരം ജില്ലയിൽ രമഭദ്രം എന്ന സ്ഥലത്ത് നിന്നും വന്ന ബസ്‌ ആയിരുന്നു അപകടത്തിൽ പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക്‌ പോയ ബസ്‌ […]

അവയവദാനം ദുരന്തമായി… മറ്റൊരാളുടെ ജീവൻ രക്ഷിക്കുവാൻ സ്വന്തം കരൾ പകുത്തു നല്കി മരണം വരിച്ച കുഞ്ചാക്കോയുടെ പിന്നാലെ, കരൾ സ്വീകരിച്ച റോജിയും മരണത്തിനു കീഴടങ്ങി ..

അവയവദാനം ദുരന്തമായി… മറ്റൊരാളുടെ ജീവൻ രക്ഷിക്കുവാൻ സ്വന്തം കരൾ പകുത്തു നല്കി മരണം വരിച്ച കുഞ്ചാക്കോയുടെ പിന്നാലെ, കരൾ സ്വീകരിച്ച റോജിയും മരണത്തിനു കീഴടങ്ങി ..

അവയവദാനം ദുരന്തമായി… മറ്റൊരാളുടെ ജീവൻ രക്ഷിക്കുവാൻ സ്വന്തം കരൾ പകുത്തു നല്കി മരണം വരിച്ച കുഞ്ചാക്കോയുടെ പിന്നാലെ, കരൾ സ്വീകരിച്ച റോജിയും മരണത്തിനു കീഴടങ്ങി .. കാഞ്ഞിരപ്പള്ളി : തന്റെ ജീവിതം കൈവിട്ടു പോയി ഉറപ്പയിരിന്നിട്ടും റോജി പ്രത്യാശ്യ കൈവിടാതെ തന്റെ രണ്ടു പിഞ്ചു കുഞ്ഞങ്ങളെയും കെട്ടി പിടിച്ചു ഒരു അത്ഭുതത്തിന് വേണ്ടി കാത്തിരുന്നു . കരളില്‍ നിന്നും വെള്ളം വീഴുന്ന ഫൈപതിക്‌സ് എന്ന രോഗമാണ് റോജിയെന്ന യുവാവിനെ വേട്ടയാടിയത്. അപ്പോഴാണ് ഒരു ദൈവദൂതനെ പോലെ കുഞ്ചാക്കോ […]

കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച് മോട്ടോർ വാഹനവകുപ്പിന്റെ സ്പെഷൽ സ്ക്വാഡിന്റെ പരിശോധനയിൽ ശരണ്യ ബസ്സ്‌ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കേസെടുത്തു. പെർമിറ്റ് സസ്പെൻഡ് ചെയ്തേക്കും..

കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച് മോട്ടോർ വാഹനവകുപ്പിന്റെ സ്പെഷൽ സ്ക്വാഡിന്റെ പരിശോധനയിൽ  ശരണ്യ ബസ്സ്‌ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കേസെടുത്തു. പെർമിറ്റ് സസ്പെൻഡ് ചെയ്തേക്കും..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച് മോട്ടോർ വാഹനവകുപ്പിന്റെ സ്പെഷൽ സ്ക്വാഡിന്റെ പരിശോധനയിൽ ശരണ്യ ബസ്സ്‌ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കേസെടുത്തു. പെർമിറ്റ് സസ്പെൻഡ് ചെയ്തേക്കും.. കാഞ്ഞിരപ്പള്ളി ∙ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ ഇല്ലാത്തതിനും അമിത യാത്രാക്കൂലി വാങ്ങിയതിനും 10 ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പിന്റെ കേസ്. കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച് മോട്ടോർ വാഹനവകുപ്പിന്റെ സ്പെഷൽ സ്ക്വാഡിന്റെ പരിശോധനയിൽ ശരണ്യ ബസ്സ്‌ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കേസെടുത്തു . ശരണ്യമോട്ടോഴ്സിന്റെ ഒരു ബസിൽ വേഗപ്പൂട്ട് […]

അയൽപക്കത്തെ വീടിനുള്ളിൽ തീപടര്‍ന്ന പാചകവാതക സിലിന്‍ഡര്‍ റഗുലേറ്റര്‍ ഊരിമാറ്റി വൻ ദുരന്തമൊഴിവാക്കിയ എരുമേലി സെന്റ് തോമസ് സ്‌കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി നിതിൻ ഫിലിപ്പിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ്‌..

അയൽപക്കത്തെ വീടിനുള്ളിൽ  തീപടര്‍ന്ന പാചകവാതക സിലിന്‍ഡര്‍ റഗുലേറ്റര്‍ ഊരിമാറ്റി വൻ ദുരന്തമൊഴിവാക്കിയ എരുമേലി സെന്റ് തോമസ് സ്‌കൂൾ  എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി നിതിൻ ഫിലിപ്പിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ്‌..

എരുമേലി: അയൽപക്കത്തെ വീടിനുള്ളിൽ തീപടര്‍ന്ന പാചകവാതക സിലിന്‍ഡര്‍ റഗുലേറ്റര്‍ ഊരിമാറ്റി വൻ ദുരന്തമൊഴിവാക്കിയ എരുമേലി സെന്റ് തോമസ് സ്‌കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി നിതിൻ ഫിലിപ്പിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ്‌.. സംഭവിച്ചേക്കാമായിരുന്ന ദുരന്തത്തെ അവസരോചിതമായി നേരിട്ട മണിപ്പുഴ വെളുത്തേടത്തുകാവില്‍ നിതിനെ തേടിയെത്തിയത് ധീരതയ്ക്കുള്ള ദേശീയപുരസ്‌കാരം. അയലത്ത് ആളില്ലാത്തവീട്ടില്‍ തീപടര്‍ന്ന പാചകവാതക സിലിന്‍ഡര്‍ റഗുലേറ്റര്‍ ഊരിമാറ്റി ദുരന്തമൊഴിവാക്കിയ നിതിന്റെ മനോധൈര്യമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. മുതിര്‍ന്നവര്‍പലരും ഭയന്ന് മാറിനിന്നപ്പോഴാണ് എട്ടാംക്ലാസ്സുകാരന്റെ അവസരോചിതമായ ഇടപെടല്‍. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നിതിന്റെ ധീരകൃത്യം. നിതിന്റെ വീടിനടുത്ത് […]

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയുടെ ചെവിയിൽ അകപ്പെട്ട മുത്ത്‌, എട്ടു വർഷങ്ങൾക്കു ശേഷം പുറത്തെടുത്തു ..

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയുടെ ചെവിയിൽ  അകപ്പെട്ട  മുത്ത്‌, എട്ടു വർഷങ്ങൾക്കു ശേഷം പുറത്തെടുത്തു ..

കാഞ്ഞിരപ്പള്ളി : പട്ടിമറ്റം പുത്തന്‍വീട്ടില്‍ ഇക്ബാലിന്റെയും ഷീജയുടെയും മകള്‍ മൈക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പതിനൊന്നു വയസുകാരി ഫാത്തിമയുടെ ചെവിയില്‍ നിന്നും കുട്ടിക്ക് മൂന്നു വയസുള്ളപ്പോൾ അകത്തു പോയി എന്ന് സംശയിക്കുന്ന മുത്ത്‌ , ആശുപത്രിയിൽ വച്ച് ഡോക്ടർ പുറത്തെടുത്തു. അതോടെ കുട്ടിയുടെ കഠിന വേദനക്ക് ശമനമായി. ഇന്നലെ 26-ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയില്‍ വച്ചാണ് മുത്ത്‌ പുറത്തെടുത്തത്. . മൂന്നാംവയസില്‍ അങ്കണവാടിയില്‍ പഠിക്കുന്ന സമയത്ത് ചെവിയലകപ്പെട്ടതാണ് മുത്ത് എന്ന് വീട്ടുകാര്‍ […]

റബ്ബര്‍ വിലയിടിവ് തടരുന്നു; വില നൂറിലും താഴേക്ക്‌ ..

റബ്ബര്‍ വിലയിടിവ് തടരുന്നു;   വില നൂറിലും താഴേക്ക്‌ ..

കാഞ്ഞിരപ്പള്ളി : ഡിസംബര്‍ മാസത്തില്‍ തണുപ്പുള്ള കാലാവസ്ഥയിലാണ് റബ്ബർ മരങ്ങളിൽ കൂടുതല്‍ ഉത്പാദനം ഉണ്ടാകുന്നത്. എന്നാൽ റബ്ബര്‍വില ഇടിവ് തുടരുന്നതിനാൽ പണിക്കൂലിപോലും കൊടുക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ റബ്ബർ ടാപ്പിംഗ് പോലും നടത്തുവാൻ പറ്റാതെ ചെറുകിട കർഷകർ വിഷമിക്കുന്നു . റബ്ബര്‍ വില പൊതു വിപണിയില്‍ തരംതിരിക്കാത്തതിന് 94 രൂപയും ആര്‍.എസ്.എസ്.-4ന് 103 രൂപയുമാണ് നിലവില്‍. എന്നാല്‍, കച്ചവടക്കാര്‍ കിലോയ്ക്ക് രണ്ടു രൂപ താഴ്ത്തിയാണ് റബ്ബര്‍ എടുക്കുന്നത്. വില ഇനിയും താഴേക്ക് കൂപ്പു കുത്തും എന്നാണ് കരുതുന്നത്. റബ്ബര്‍ […]

എരുമേലിയിൽ വൈദ്യുത പോസ്റ്റിൽ ഇടിച്ചു തല കീഴായി മറിഞ്ഞ കാറിൽ നിന്നും പരിക്കുകൾ ഒന്നും ഏൽക്കാതെ വൈദികൻ അത്ഭുതകരമായി രക്ഷപെട്ടു

എരുമേലിയിൽ വൈദ്യുത  പോസ്റ്റിൽ ഇടിച്ചു തല കീഴായി മറിഞ്ഞ കാറിൽ നിന്നും പരിക്കുകൾ ഒന്നും ഏൽക്കാതെ വൈദികൻ  അത്ഭുതകരമായി രക്ഷപെട്ടു

എരുമേലിയിൽ വൈദ്യുത പോസ്റ്റിൽ ഇടിച്ചു തല കീഴായി മറിഞ്ഞ കാറിൽ നിന്നും പരിക്കുകൾ ഒന്നും ഏൽക്കാതെ വൈദികൻ രക്ഷപെട്ടു എരുമേലി : ഓടിച്ചു കൊണ്ടിരുന്ന കാറിന്റെ സ്റ്റീയരിങ്ങ് പെട്ടെന്ന് ജോയിന്റ് വേർപെട്ട് ഊരി പോയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഫാ. ജോമോൻ ഒന്ന് അന്ധാളിച്ചു . ” ദൈവമേ കത്തോളണമേ ” എന്ന് പ്രാർത്ഥിക്കുവാൻ അല്ലാതെ ഒന്നും തന്നെ ചെയ്യുവാൻ ആ വൈദികന് ആ സമയത്ത് ആവുമായിരുന്നില്ല … എന്തായാലും ദൈവം ആ പ്രാര്ത്ഥന കേട്ടു എന്ന് […]

വാവരു സ്വാമിയെ വണങ്ങി, സെബസ്ത്യാനോസ് പുണ്യവാളണ് നേർച്ച സമർപ്പിച്ച്‌ അയ്യപ്പസ്വമിയുടെ സന്നിധാനത്തേക്ക് … എരുമേലിയിൽ മതമൈത്രിയുടെ വേറിട്ട കാഴ്ചകൾ..

വാവരു സ്വാമിയെ വണങ്ങി, സെബസ്ത്യാനോസ് പുണ്യവാളണ് നേർച്ച സമർപ്പിച്ച്‌ അയ്യപ്പസ്വമിയുടെ സന്നിധാനത്തേക്ക് … എരുമേലിയിൽ മതമൈത്രിയുടെ വേറിട്ട കാഴ്ചകൾ..

എരുമേലി: കൊച്ചമ്പലത്തിൽ നിന്നും ഇരുമുടി കെട്ടോടെ ഇറങ്ങി, നേരെ എതിർ വശത്തുള്ള മുസ്ലിം പള്ളിയിൽ കയറി വാവരു സ്വാമിയെ വണങ്ങി , പെട്ട തുള്ളി നേരെ നടക്കുന്നത് പേരൂര്‍തോട്ടിലേക്ക്. അവിടെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കിയശേഷം ശരണസ്തുതികളുമായി അയ്യപ്പഭക്തര്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ കുരിശടിയിലേക്ക്. അവിടെ മെഴുകുതിരികള്‍ കൊളുത്തി പ്രാര്‍ഥിച്ച്‌ ശബരിമല കാനനപാതയിലേക്ക് യാത്ര ആരംഭിക്കുന്നു. ശബരിമല തീര്‍ഥാടന യാത്രയില്‍ സഹജീവികളോട് അനുകമ്പയും മറ്റ് മതങ്ങളോട് ആദരവും നിറയുന്ന ഈ കാഴ്ച എരുമേലിയിലാണ് . എരുമേലിയിൽ നിന്നും കാൽനടയായി മല […]

കരളിന്റെ കരളായ നാട്ടുകാരുടെ സ്വന്തം കുഞ്ചാക്കോയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ കോരുത്തോട് ഗ്രാമം കരളലിഞ്ഞു തേങ്ങി ..

കരളിന്റെ കരളായ നാട്ടുകാരുടെ  സ്വന്തം കുഞ്ചാക്കോയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ കോരുത്തോട് ഗ്രാമം കരളലിഞ്ഞു തേങ്ങി ..

മുണ്ടക്കയം : പല പ്രതിബന്ധ്നങ്ങളും തട്ടി മാറ്റി, തന്റേടത്തോടെ തന്റെ കരളിന്റെ പാതിയിലേറ മുറിച്ചു നല്കി മരിച്ചു കൊണ്ടിരുന്ന ഒരു കരൾ രോഗിക്ക് ജീവിതം തിരികെ കൊടുത്ത കുഞ്ചാക്കോ ഒരു വീരനായകനായി തിരിച്ചു വരുമെന്ന് കരുതി പ്രാർത്ഥനയോടെ കാത്തിരുന്ന കോരുത്തോട് ഗ്രാമത്തിലേക്ക് തണുത്തു വിറങ്ങലിച്ച ദേഹമായി എത്തിയ നാട്ടുക്കാരുടെ സ്വന്തം കുഞ്ചാക്കോയെ കണ്ടു കോരുത്തോട് ഗ്രാമം ഒരു നിമിഷം വിറങ്ങലിച്ചു നിന്നു, പിന്നെ കരളലിഞ്ഞു തേങ്ങി …. ” നന്മയുടെ പ്രതീകമായ നാട്ടുക്കാരുടെ സ്വന്തം കുഞ്ചാക്കോയ്ക്ക് ദൈവം […]

ദൈവം കണ്ണടച്ച ആ ഒരു നിമിഷം.. കുഞ്ചാക്കോ ഓർമയായി.. വീഡിയോ

ദൈവം കണ്ണടച്ച ആ ഒരു നിമിഷം.. കുഞ്ചാക്കോ ഓർമയായി.. വീഡിയോ

ദൈവം കണ്ണടച്ച ആ ഒരു നിമിഷം.. കുഞ്ചാക്കോ ഓർമയായി.. മുണ്ടക്കയം : സ്വന്തം കരള്‍ പകുത്തു നല്കി മറ്റൊരു ജീവന്‍ രക്ഷിച്ച പരസ്‌നേഹത്തിന്റെ ഉത്തമ മാതൃകയായി മാഠിയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്‌ കോരുത്തോട് പള്ളിപ്പടി കുറ്റിക്കാട്ട് വീട്ടില്‍ കുഞ്ചാക്കോ ശസ്ത്രക്രിയ കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞു. രക്തബന്ധത്തില്‍പ്പെട്ടവര്‍ പോലും കരള്‍ പകുത്ത് നല്‍കാനായി മടിച്ചുമാറി നിന്നപ്പോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത യുവാവിനു വേണ്ടി കരള്‍ പകുത്ത് നല്‍കിയ കുഞ്ചാക്കോയുടെ പേര് കാലങ്ങളോളം നിലനില്ക്കും. പാറത്തോട് ,പുത്തന്‍പുരക്കല്‍ റോജി […]

കാഞ്ഞിരപ്പള്ളി റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയിൽ നിന്നും ചില സുന്ദര നിമിഷങ്ങൾ… വീഡിയോ

കാഞ്ഞിരപ്പള്ളി റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയിൽ നിന്നും ചില സുന്ദര നിമിഷങ്ങൾ… വീഡിയോ

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ നടക്കുന്ന കാഞ്ഞിരപ്പള്ളി റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയിൽ നിന്നും ചില സുന്ദര നിമിഷങ്ങൾ… വീഡിയോ കാണുക ..

കാഞ്ഞിരപ്പള്ളിയിയിൽ മഴയത്തൊരു ഗാനമേള….

കാഞ്ഞിരപ്പള്ളിയിയിൽ മഴയത്തൊരു ഗാനമേള….

മഴയത്തൊരു ഗാനമേള … കാഞ്ഞിരപ്പള്ളിയിലെ സംഗീത പ്രേമികൾ പെരുമഴയത്ത് കസേര തലയ്ക്കു മീതെ കുടയായി പിടിച്ചു കൊണ്ട് ഗാനമേള ആസ്വദിച്ചു.. ഇന്നലെ രാത്രിയിൽ കാഞ്ഞിരപ്പള്ളി പെട്ട കവല മൈതാനത് നടന്ന ലൈറ്റ് ആൻഡ്‌ സൌണ്ട് അസോസിയേഷൻ ന്റെ ജില്ല സമ്മേളനത്തോട് അനുബന്ധിച്ചാണ് ഗാനമേള സംഘടിപ്പിച്ചത്. എന്നാൽ അപ്രതീക്ഷിതമായി പൈയ്ത മഴ രസംകൊല്ലിയെങ്കിലും, സംഗീത പ്രേമികൾ പെരുമഴയത്ത് ഇരുന്നിരുന്ന കസേര തലയ്ക്കു മീതെ കുടയായി പിടിച്ചു കൊണ്ട് ഗാനമേള ആസ്വദിച്ചു.. വീഡിയോ കാണുക ..

Page 1 of 6123Next ›Last »