Dengue

Test

Hello

ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും; ഇനി എന്തുചെയ്യണം?

കേരളം പകര്‍ച്ചവ്യാധികളുടെ നിരന്തരവും ക്രമാതീതവുമായ സാന്നിദ്ധ്യമുള്ള സംസ്‌ഥാനമായി മാറിയിരിക്കുന്നു. ഇത്തവണെ മണ്‍സൂണ്‍കാല പകര്‍ച്ചവ്യാധികളായ വയറിളക്കം, കോളറ, െടെഫോയിഡ്‌, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌1 എന്‍1 എന്നിവ വര്‍ധിതമായ തോതില്‍ അനുഭവപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഡെങ്കിപ്പനി ഒരു പടികൂടി കടന്ന്‌ ദിവസവും മരണം വിതച്ചുകൊണ്ടിരിക്കുന്നു. സമൂഹം ഒന്നാകെ ഡെങ്കിപ്പനിയെ നേരിടുന്ന അവസരത്തില്‍ ഒരു വിഭാഗം ഡോക്‌ടര്‍മാര്‍ ഉയര്‍ത്തിയ ഭീഷണികളും സമൂഹത്തില്‍ പ്രതിസന്ധി സൃഷ്‌ടിച്ചൂ. ആദ്യം ഹെല്‍ത്ത്‌ സര്‍വ്വീസ്‌ ഡോക്‌ടര്‍മാരുടെ ഊഴമായിരന്നു. അനാവശ്യമായി കള്ളക്കേസുകളില്‍ കുടുക്കി ഡോക്‌ടര്‍മാരെ പീഡിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ […]

ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ആയുര്‍വേദം

പനി തുടങ്ങി ആദ്യത്തെ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ ലഘുഭക്ഷണവും തിളപ്പിച്ചാറിയ ഔഷധീകരിക്കപ്പെട്ട ശുദ്ധജലവും വിശ്രമവും ലഘു ചികിത്സകളുമാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. പഞ്ചകോലചൂര്‍ണ്ണം ചേര്‍ത്ത് തയ്യാറാക്കിയ ഔഷധക്കഞ്ഞി, തുളസിയിലയും ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം മല്ലിക്കാപ്പി തുടങ്ങിയവ ആദ്യഘട്ടത്തില്‍ ഫലപ്രദമാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസ്സോസിയേഷന്‍ ഓഫ്ഇന്ത്യ(എ.എം.എ.ഐ.)ഭാരവാഹികള്‍ പറയുന്നു. അഞ്ചുദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഡെങ്കിപ്പനി പോലെയുള്ള പ്ലേറ്റ്‌ലെറ്റ് കുറയുന്ന അവസ്ഥയില്‍ പപ്പായയുടെ തളിരിലച്ചാറ്, പപ്പായയുടെ തളിരിലയിട്ടുതിളപ്പിച്ച വെള്ളം, ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീര്, മാതളനീര് എന്നിവ ഗുണം ചെയ്യും. […]

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കാഞ്ഞിരപ്പള്ളി: കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ ജനുവരി മുതല്‍ മേയ് 31 വരെ 29 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചതായി പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ജിന്‍സ് ഫ്രാന്‍സിസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി. ജോയി എന്നിവര്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 14 വാര്‍ഡുകളാണ് കാളകെട്ടി പിഎച്ച്സിയുടെ കീഴിലുള്ളത്. ഈ വാര്‍ഡുകളിലെല്ലാം ശുചിത്വ കമ്മിറ്റി ചേരുകയും അതാതു വാര്‍ഡിലെ മെംബര്‍ ചെയര്‍മാനായും ആരോഗ്യപ്രവര്‍ത്തകര്‍ കണ്‍വീനറായും ചേര്‍ന്ന് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി എല്ലാ ആഴ്ചകളിലും നടത്തിവരുന്നു. കൊതുകിന്റെ […]

പകര്‍ച്ചപ്പനിക്ക് പരിഹാരം കാണാന്‍ ക്യൂബന്‍ ആരോഗ്യവിദഗ്ധന്‍ കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചപ്പനിക്ക് പരിഹാരം കാണാന്‍ ക്യൂബയില്‍ നിന്നുള്ള ആരോഗ്യവിദഗ്ധന്‍ ഡോ. അല്‍ഫ്രഡോ വെയറ തലസ്ഥാനത്തെത്തി. ആരോഗ്യവകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയ വെയറ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് അദ്ദേഹം വിലയിരുത്തി. പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിദേശത്തുനിന്നുള്ള വിദഗ്ധ സഹായം തേടിയത്. മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ഹവാനയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ അല്‍ഫ്രഡോ വെയറയെ തിരുവനന്തപുരത്ത് എത്തിച്ചത്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതില്‍ […]