വ്യവസായസ്ഥാപനങ്ങളിലെ കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളികള്‍ മതി
വ്യവസായസ്ഥാപനങ്ങളില്‍ കയറ്റിറക്കുന്നതിനായി ഉടമയ്ക്ക് ഇഷ്ടമുള്ള തൊഴിലാളികളോ യന്ത്രങ്ങളോ ഉപയോഗിക്കാം. രജിസ്റ്റര്‍ചെയ്ത ചുമട്ടുതൊഴിലാളികള്‍ക്ക് ഇനി ഇക്കാര്യത്തില്‍ അവകാശമുന്നയിക്കാനാവില്ല. കേരളത്തെ വ്യവസായസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിക്ഷേപ പ്രോത്സാഹന, സൗകര്യമൊരുക്കല്‍ ഓര്‍ഡിനന്‍സിലാണ് സുപ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്തു. ഇതടക്കം ഏഴ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന പുതിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ചതായി വ്യവസായവകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇപ്പോള്‍ വീട്ടാവശ്യത്തിനുള്ള കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളികളെ നിയോഗിക്കാന്‍ നിയമമുണ്ട്. വ്യവസായപാര്‍ക്കുകളിലും പ്രത്യേക സാമ്പത്തികമേഖലകളിലും വ്യവസായ […]
ഭര്‍ത്താവിന്റെ പേരിലല്ലെങ്കിലും ഭര്‍തൃവീട്ടില്‍ ഭാര്യയ്ക്ക് അവകാശമുണ്ട് -ഹൈക്കോടതി
ഭര്‍തൃവീട് ഭര്‍ത്താവിന്റെ പേരിലല്ലെങ്കിലും ഭാര്യക്ക് അവിടെ കഴിയാന്‍ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. വിവാഹശേഷം താമസമാക്കിയ വീട്ടില്‍ വിവാഹമോചനക്കേസിന്റെ വിധി വരുന്നതുവരെ ഭാര്യക്കു താമസിക്കാമെന്നും കോടതി വ്യക്തമാക്കി. മുംബൈയിലെ മുളുണ്ടില്‍നിന്നുള്ള ദമ്പതിമാരുടെ കേസിലാണ് കുടുംബകോടതിയുടെ വിധി അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി. ആദ്യഭര്‍ത്താവില്‍നിന്ന് യുവതി വിവാഹമോചനം നേടിയിട്ടില്ലെന്നു പറഞ്ഞ് ഭര്‍ത്താവാണ് വിവാഹ ബന്ധം അസാധുവാക്കണമെന്നാവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്. മുളുണ്ടില്‍ തന്റെ അച്ഛന്റെ പേരിലുള്ള വീട്ടില്‍ അനധികൃതമായി താമസിക്കുകയാണ് ഭാര്യയെന്നും താന്‍ വേറെയാണ് കഴിയുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കുടുംബ വീട് […]
സ്ത്രീസുരക്ഷയും ഇന്ത്യന്‍ ശിക്ഷാനിയമവും!
പ്രാചീനകാലത്ത് തന്നെ ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളില്‍ വ്യത്യസ്തമെങ്കിലും വ്യക്തി നിയമങ്ങള്‍ നിലനിന്നിരുന്നു. കുറ്റകൃത്യങ്ങളെയും ശിക്ഷകളെയും കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരുന്നു. ഹിന്ദുനിയമങ്ങളും മുഹമ്മദിയന്‍ നിയമങ്ങളും കൂടാതെ നാട്ടുരാജ്യങ്ങള്ക്കനുസരിച്ചും കുറ്റങ്ങളിലും ശിക്ഷകളിലും വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഒരു പൊതുനിയമവ്യവസ്ഥിതിയിലേക്ക് ഇന്ത്യ ചുവടുവെക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഇന്ത്യന്‍ ശിക്ഷാനിയമം 1860… 1833ലാണ് ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യയില്‍ നിലവിലുള്ള ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പഠിക്കാനും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമായി ഇന്ത്യന്‍ ലോ കമ്മീഷനെ നിയമിച്ചത്. 1834ല്‍ മെക്കാളെ പ്രഭു അധ്യക്ഷനായി നിലവില്‍ വന്ന ഈ കമ്മീഷന് […]
അടിയന്തരഘട്ടത്തിൽ സഹായം അഭ്യർഥിക്കാൻ സ്ത്രീകൾ മൊബൈലിൽ സൂക്ഷിക്കേണ്ട നമ്പറുകൾ
അടിയന്തരഘട്ടത്തിൽ സഹായം അഭ്യർഥിക്കാൻ സ്ത്രീകൾ മൊബൈലിൽ സൂക്ഷിക്കേണ്ട നമ്പറുകൾ കൺട്രോൾ റൂം 100 മിത്ര 181 ചൈൽഡ് ലൈൻ 1098 വനിതാ ഹെൽപ് ലൈൻ 1091 ക്രൈം സ്റ്റോപ്പർ 1090 വിമൻ ഹെൽപ് 1091 പിങ്ക് പട്രോൾ 1515* ഹൈവേ അലേർട് 9846100100 എസ്എംഎസ് അലേർട് 9497900000 റയിൽ അലേർട് 9946200100 ഇന്റലിജൻസ് അലേർട് 9497999900 നിർഭയ 18004251400 പിങ്ക് പട്രോൾ നമ്പർ കിട്ടാതെ വന്നപ്പോൾ ഡിജിപി നൽകിയ മറ്റൊരു നമ്പറുമുണ്ട്; 9497962008 കേന്ദ്ര സർക്കാരിന്റെ 181 […]
കുറ്റവും ശിക്ഷയും : സൈബർ ക്രൈം
മൊബൈൽ ഫോണിൽ ചെയ്യുന്ന ഒരു പ്രവൃത്തിയും ‘ഡിലീറ്റ്’ കൊണ്ടു മായ്ച്ചുകളയാമെന്നു കരുതേണ്ട മൊബൈൽ ഫോണിൽ ചെയ്യുന്ന ഒരുപ്രവൃത്തിയും ‘ഡിലീറ്റ്’ എന്ന സൗകര്യം കൊണ്ടു മായ്ച്ചുകളയാമെന്ന് കരുതേണ്ട. കുറ്റവാളിയുടെ ആയുധംതന്നെ സൈബർ ഉപകരണങ്ങളാവുന്ന പുതിയ കാലത്തു പൊലീസിന് ഏറ്റവുംവിശ്വസിക്കാവുന്ന തെളിവുകളായി മൊബൈൽ ഫോൺ രേഖകൾ മാറി. ന്യൂജെൻ ക്രിമിനലുകളെ ജയിലിലെത്തിക്കുന്ന സൈബർ പഴുതുകൾ ധാരാളം… അടുത്തകാലത്തായി, ഏതു ക്രിമിനൽ കേസ് എടുത്താലും ഏതെങ്കിലും പക്ഷത്ത് മൊബൈൽ ഫോണുണ്ട്. പലപ്പോഴും പ്രതികൾക്കൊപ്പം, ചിലപ്പോൾ ഇരയ്ക്കൊപ്പം, മറ്റു ചിലപ്പോൾ സാക്ഷിക്കൊപ്പം. കേസ് […]