Special News

സ്വന്തമായി സ്കൂളിൽ തന്നെ കൃഷി ചെയ്തു, പാകപ്പെടുത്തി അഭിമാനത്തോടെ ഭക്ഷണം കഴിക്കുന്ന ഈ വിദ്യാർഥികൾ നാടിനു മാതൃകയാകുന്നു

സ്വന്തമായി സ്കൂളിൽ തന്നെ കൃഷി ചെയ്തു, പാകപ്പെടുത്തി അഭിമാനത്തോടെ ഭക്ഷണം കഴിക്കുന്ന ഈ വിദ്യാർഥികൾ നാടിനു മാതൃകയാകുന്നു

എരുമേലി :- എരുമേലി നെടുംകാവു ഗവ. എല്‍.പി സ്കൂളിലെ കുട്ടികൾക്ക്‌ ഭക്ഷണത്തിനു വേണ്ടി സര്‍ക്കാരിന്റെ കനിവ് കാക്കേണ്ട കാര്യമില്ല. അവർ സ്വന്തമായി കൃഷി ചെയ്തു പാകപ്പെടുത്തി ഭക്ഷണം അഭിമാനത്തോടെ കഴിക്കുന്നു. ഉച്ചഭക്ഷണം സര്‍ക്കാര്‍ വക തന്നെയാണെങ്കിലും അവർക്ക് നാലുമണിക്ക് അധ്യാപകർ ഇവര്‍ സ്കൂള്‍ വളപ്പില്‍ സ്വന്തമായി ജൈവ വളം ഉപയോഗിച്ച് കുട്ടികൾ തന്നെ കൃഷിചെയ്തുണ്ടാക്കുന്ന കപ്പയും കറിയും ആണ് നല്കുന്നത്. സ്കൂളിന് സ്വന്തമായുള്ള 54 സെന്‍റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. കപ്പ മാത്രമല്ല, വാഴയും പച്ചകറികളും കൃഷി […]

നാലു സ്വർണവും മൂന്നു വെള്ളിയും നേടി അമേരിക്കയിൽ നടന്ന രാജ്യാന്തര പോലീസ് മീറ്റില്‍ കോരുത്തോടു സ്വദേശിയായ അയന തോമസ്‌ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി

നാലു സ്വർണവും മൂന്നു വെള്ളിയും നേടി അമേരിക്കയിൽ നടന്ന രാജ്യാന്തര പോലീസ് മീറ്റില്‍ കോരുത്തോടു സ്വദേശിയായ അയന തോമസ്‌ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി

കോരുത്തോട്: കോരുത്തോട് ഇന്ന് ഉത്സവ ലഹരിയിൽ ആറാടി.. കാരണം കോരുത്തോട്ടിൽ നിന്നുള്ള ഒരു മിടുക്കി ലോകത്തിന്റെ മുൻപിൽ ഇന്ത്യുടെ അഭിമാനം വാനോളം ഉയർത്തി. അമേരിക്കയിലെ വെര്‍ജീനിയയില്‍ നടന്ന രാജ്യാന്തര പോലീസ് മീറ്റില്‍ കോരുത്തോട്ടിലെ ടാപ്പിംഗ് തൊഴിലാളിയായ പള്ളിപ്പടി കാവുങ്കല്‍ വീട്ടില്‍ തോമസ്-മിനി ദമ്പതികളുടെ ഇരട്ടകുട്ടികളില്‍ ഒരാളായ അയന തോമസ് ഇന്നലെ ഓടിക്കയറിയത് സ്വര്‍ണ്ണപ്പടവുകള്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ്,4000മീറ്റര്‍ റിലേ,400 മീറ്റര്‍ റിലേ എന്നിവയില്‍ സ്വര്‍ണ്ണവും 100 മീറ്റര്‍ ഹര്‍ഡില്‍സ്,200 മീറ്റര്‍ ഹര്‍ഡില്‍സ്,100 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ […]

കാട്ടാന വീടു തകർത്തു ..ശ്വാസം അടക്കി പിടിച്ചു ഒരു കുടുംബം വീട്ടിനുള്ളിൽ…രക്ഷപെട്ടത് തലനാരിഴക്ക്‌..

കാട്ടാന വീടു തകർത്തു ..ശ്വാസം അടക്കി പിടിച്ചു ഒരു കുടുംബം വീട്ടിനുള്ളിൽ…രക്ഷപെട്ടത് തലനാരിഴക്ക്‌..

കോരുത്തോട് : കാളരാത്രി എന്ന് കേട്ടിട്ടേ ഉള്ളു . എന്നാൽ നാരായണനും ഭാര്യ ലീലാഭായിയും അത് കഴിഞ്ഞ ദിവസം അനുഭവിച്ചു അറിഞ്ഞു . വീടിന്റെ ഓരോ വശങ്ങളും തകർത്ത് മുൻപോട്ടു കടന്നു വരുന്ന കൊന്പനനയെ കണ്ടു പേടിച്ചുവിറച്ച് പുറത്തേക്ക് ഓടാന്‍ പോലും പറ്റാതെ ഒരു മുറിയുടെ മൂലയിൽ കുടുങ്ങി മരണം മുൻപിൽ കണ്ടു നിന്ന നിമിഷങ്ങൾ ഓർക്കുന്പോൾ ലീലാഭായിയുടെ കണ്ണുകളില്‍നിന്ന് ഭീതി വിട്ടുമാറിയിട്ടില്ല. കോരുത്തോട് മുക്കയത്ത് ശബരിമല വനത്തിൽ നിന്നുമിറങ്ങിയ കാട്ടാന ഒരു ആദിവാസി കുടുംബത്തിന്റെ വീട് […]

ഈരാറ്റുപേട്ടയില്‍ നടന്‍ ജഗതി പങ്കെടുത്ത പരിപാടിക്കിടെ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറിയത് നാടകീയരംഗങ്ങള്‍ക്ക് വഴിവച്ചു… വീഡിയോ

ഈരാറ്റുപേട്ടയില്‍ നടന്‍ ജഗതി പങ്കെടുത്ത പരിപാടിക്കിടെ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറിയത് നാടകീയരംഗങ്ങള്‍ക്ക് വഴിവച്ചു… വീഡിയോ

ഈരാറ്റുപേട്ട: ജഗതീ ശ്രീകുമാര്‍ പങ്കെടുത്ത പൊതുചടങ്ങില്‍ നാടകീയ രംഗങ്ങള്‍. വേദിയിലേക്കു ജഗതിയുടെ മകള്‍ ശ്രീലക്ഷമി ഓടിക്കയറി സംഘാടകര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീലക്ഷമി പത്തുമിനിറ്റോളം ജഗതിയുടെ അരികിലിരുന്നു. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ എസ എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥി കൾക്കു സമ്മാനം നല്കുന്ന പരിപാടിയിലാണു സംഭവം. ജഗതി എത്തി അല്പസമയം കഴിഞ്ഞാണു സംഭവം. വേദിയില്‍ പി.സി. ജോര്‍ജ് പ്രസംഗിക്കുമ്പോഴാണു ശ്രീലക്ഷമി വേദിയിലേക്ക് ഓടിക്കയറിയത്. ചടങ്ങിനിടെ അപ്രതീക്ഷിതമായി ശ്രീലക്ഷ്മി […]

വീട് നിർമ്മിച്ച്‌ കഴിഞ്ഞിട്ടും രണ്ടു വർഷം മുൻപ് വീട് നിർമിക്കുവാൻ നല്കിയ അപേക്ഷയിൽ പെര്‍മിറ്റ് നല്‍കിയില്ല, എരുമേലി പഞ്ചായത്തിലെ എല്ലാ മെംബര്‍മാരോടും ഹാജരാകാന്‍ വീണ്ടും ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു

വീട് നിർമ്മിച്ച്‌ കഴിഞ്ഞിട്ടും രണ്ടു വർഷം മുൻപ് വീട് നിർമിക്കുവാൻ നല്കിയ അപേക്ഷയിൽ പെര്‍മിറ്റ് നല്‍കിയില്ല, എരുമേലി പഞ്ചായത്തിലെ എല്ലാ മെംബര്‍മാരോടും ഹാജരാകാന്‍ വീണ്ടും ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു

എരുമേലി: പുറന്പോക്കിൽ വീട് നിര്‍മിച്ചെന്നാരോപിച്ച്‌ കെട്ടിട നമ്ബര്‍ നല്‍കിയില്ലെന്ന ഹര്‍ജിയില്‍ എരുമേലി പഞ്ചായത്തിലെ എല്ലാ മെംബര്‍മാരോടും ഉദ്യോഗസ്ഥരോടും വീണ്ടും ഓംബുഡ്സ്മാന്‍ കോടതിയില്‍ ഹാജരാകണമെന്ന് നോട്ടീസ്. നാളെ എറണാകുളത്ത് നടക്കുന്ന സിറ്റിംഗിലാണ് ഹാജരാകേണ്ടത്. കഴിഞ്ഞയിടെ ആദ്യം നടന്ന സിറ്റിംഗില്‍ അംഗങ്ങളെല്ലാവരും ഹാജരായിരുന്നു. വീട് നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് കരാറുകാരനായ എരുമേലി വെട്ടിക്കൊമ്ബില്‍ രാജേന്ദ്രൻ നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പെര്‍മിറ്റ് നല്‍കിയില്ലെന്ന ഹര്‍ജിയിലാണ് ഉത്തരവ്. നിര്‍മാണത്തിന് രാജേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍ സ്ഥലം പുറമ്പോക്കാണെന്നും ഇവിടെ തീര്‍ഥാടകര്‍ക്ക് ശുചിത്വസമുച്ചയം നിര്‍മിക്കാന്‍ പഞ്ചായത്ത് […]

ഗവണ്മെന്റ് മനസ്സിൽ കണ്ടപ്പോൾ മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അത് പ്രാവർത്തികമാക്കി കഴിഞ്ഞു, സ്ഥാനാര്‍ത്ഥിയുടെ പേരിനെപ്പം ഫോട്ടോയും ആലേഖനം ചെയ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്തു മാതൃകയായി

ഗവണ്മെന്റ് മനസ്സിൽ കണ്ടപ്പോൾ മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അത് പ്രാവർത്തികമാക്കി കഴിഞ്ഞു, സ്ഥാനാര്‍ത്ഥിയുടെ പേരിനെപ്പം ഫോട്ടോയും ആലേഖനം ചെയ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്തു മാതൃകയായി

മുണ്ടക്കയം : ഇത്തവണ മുതൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കള്ളവോട്ടു തടയുവാൻ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാര്‍ത്ഥിയുടെ പേരിനെപ്പം ഫോട്ടോയും ആലേഖനം ചെയ്യണമോ എന്ന കാര്യത്തിൽ ഗവണ്മെന്റ് അധികൃതർ ചർച്ചകൾ നടത്തുന്പോൾ, അത് പ്രാവർത്തികമാക്കി കാണിച്ചു കൊടുത്തു, മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പഠനത്തോടെപ്പം ജനാധിപത്യ വ്യവസ്ഥയിലെ ബാലപാഠങ്ങള്‍ സ്വന്തം പരിചരണത്തിലൂടെ കുട്ടികളെ മനപാഠമാക്കുന്നതിനോടെപ്പം പ്രാപ്തരാക്കുരാക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് മനസ്സിലാക്കിയ സ്‌കൂള്‍ അധികാരികളുടെ തീരുമാനം കുട്ടികള്ക്ക് പുതിയ ഒരു അറിവിന്റെ മിഴി തുറന്നു . […]

വിവാദ പ്രസംഗത്തിലൂടെ ഇടുക്കി ബിഷപ്പ് സൃഷ്ടിച്ച മുറിവുണക്കാനായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ വെള്ളാപ്പള്ളിയെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിച്ചു

വിവാദ പ്രസംഗത്തിലൂടെ ഇടുക്കി ബിഷപ്പ് സൃഷ്ടിച്ച മുറിവുണക്കാനായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ വെള്ളാപ്പള്ളിയെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിച്ചു

മിശ്രവിവാഹത്തെക്കുറിച്ചുള്ള ഇടുക്കി ബിഷപ്പിന്രെ വിവാദ പ്രസ്താവനയ്ക്കെതിരെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ട് ഖേദം അറിയിച്ചു. വിവാദ പ്രസംഗത്തിലൂടെ ഇടുക്കി ബിഷപ്പ് സൃഷ്ടിച്ച മുറിവുണക്കാനായി കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. മിശ്രവിവാഹത്തെ സംബന്ധിച്ച പ്രസ്താവന മനപ്പൂർവം ആയിരുന്നില്ലെന്നും ആരെയും വേദനിപ്പാൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ പറഞ്ഞു. ബിഷപ്പും വെള്ളാപ്പള്ളിയും തമ്മിലുള്ള […]

” പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സിൽ നിന്നും പുറത്താക്കും ” എന്ന വാർത്തയോടുള്ള പി സി യുടെ പ്രതികരണം – വീഡിയോ

” പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സിൽ നിന്നും പുറത്താക്കും ” എന്ന വാർത്തയോടുള്ള പി സി യുടെ പ്രതികരണം – വീഡിയോ

എരുമേലി : ” പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സിൽ നിന്നും പുറത്താക്കും ” എന്ന വാർത്തയോട്‌ പി സി ജോർജ് ശക്തമായി പ്രതികരിച്ചു . യു.ഡി.എഫില്‍ നിന്നുകൊണ്ട് തന്നെ അരുവിക്കരയില്‍ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ആയുധമാക്കി കേരള കോണ്‍ഗ്രസ്‌ എം പാര്‍ട്ടിയില്‍ നിന്ന് അദേഹത്തെ പുറത്താക്കാനാണ് പാർട്ടിയുടെ ആലോചന എന്നറിയുന്നു . ഞായറാഴ്ച എറണാകുളത്ത് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം പി.സിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനമെടുക്കുമെന്നാണ് സൂചന. ജോര്‍ജിന്റെ […]

മണിമല കൊച്ചുപാലത്തിന് 100 വയസ്

മണിമല കൊച്ചുപാലത്തിന് 100 വയസ്

മണിമല: മണിമലയാറിന് കുറുകെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലത്തിന് 100 വയസ് തികഞ്ഞു. 1915 ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷ് എന്‍ജിനിയറിങ് വകുപ്പ് മേധാവി ബി. ആസ്റ്റോസ് ആണ് പാലം നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചത്. ഇന്നും ഈ പാലം മണിമല കൊച്ചുപാലം എന്ന പേരില്‍ അറിയപ്പെടുന്നു. അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് സംരക്ഷകരില്ലാതെ നാശത്തിന്റെ വക്കിലാണ് പാലം. ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഉണക്കിയ തേയില ലോറിയില്‍ കൊണ്ടുവരുന്നതിനാണ് പാലം നിര്‍മ്മിച്ചത്. പാലത്തില്‍ എത്തിക്കുന്ന തേയില മണിമല ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു പതിവ്. […]

വന്നു, കണ്ടു, പരിഹരിച്ചു … വർഷങ്ങളായി ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന തങ്കമ്മയുടെ പ്രശ്നങ്ങൾ പി. സി. യുടെ സന്ദർശനത്തോടെ പരിഹരിക്കപെട്ടു

വന്നു, കണ്ടു, പരിഹരിച്ചു … വർഷങ്ങളായി ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന തങ്കമ്മയുടെ പ്രശ്നങ്ങൾ പി. സി. യുടെ സന്ദർശനത്തോടെ പരിഹരിക്കപെട്ടു

എരുമേലി : മഴയും കാറ്റും ഒരുമിച്ചു വന്നാൽ പിന്നെ തങ്കമ്മ സ്വന്തം വീട്ടിൽ കഴിയില്ല .. സുരക്ഷിത സ്ഥലത്തേക്ക് ഓടി രക്ഷപെടും …വർഷങ്ങളായി ഇങ്ങനെ ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന തങ്കമ്മയുടെ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് എംഎല്‍എയുടെ സന്ദർശനത്തോടെ പരിഹരിക്കപെട്ടു വനത്തിന്റെ അതിർത്തി പ്രദേശത്ത് താമസിക്കുന്ന തങ്കമ്മയുടെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി, തേക്ക്, മഹാഗണി ഉള്‍പ്പെടെ പഴക്കം ചെന്ന വന്‍ മരങ്ങളുടെ ശിഖരങ്ങള്‍ ചാഞ്ഞ് കിടക്കുന്നതു കാരണം, അവ കാറ്റടിച്ചാൽ വീടിന്റെ മുകളിലേക്ക് ഒടിഞ്ഞു വീണേക്കും […]

മുണ്ടക്കയത്ത് ടൌണിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ഗ്യാസ് ചോർന്നു..അഗ്നിശമനസേന നിര്‍വീര്യമാക്കി.

മുണ്ടക്കയത്ത് ടൌണിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ഗ്യാസ് ചോർന്നു..അഗ്നിശമനസേന നിര്‍വീര്യമാക്കി.

മുണ്ടക്കയം: ഹോട്ടലിന് മുൻപിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് എല്‍പി.ജി ചോര്‍ന്നത് നാട്ടുകാരെ പരിഭാന്തിയിലാക്കി.കാറിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ അഗ്നിശമനസേന എല്‍.പി.ജി നിര്‍വ്വീര്യമാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 ന് മുണ്ടക്കയം ടൌണിൽ സംഭവം.ഏന്തയാറിലുള്ള സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ടൗണിന് സമീപമുള്ള ഹോട്ടലിന് മുൻപിൽ നിര്‍ത്തിയിട്ട ശേഷം ഉടമ പാലയ്ക്ക് പോയി. മണിക്കൂറുകള്‍ കഴിഞ്ഞ് ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയാള്‍ വാഹനത്തിന്റെ സമീപത്തുനിന്നും പാചക വാതകത്തിന്റെ ഗന്ധം വരുന്നതായി ഹോട്ടല്‍ അതികൃതരെ അറിയിച്ചു. ഹോട്ടല്‍ അധികൃതര്‍ […]

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പരിസ്ഥിതി ദിനാചരണങ്ങളിൽ നിന്നും ചില ചിത്രങ്ങൾ

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പരിസ്ഥിതി ദിനാചരണങ്ങളിൽ നിന്നും ചില ചിത്രങ്ങൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പരിസ്ഥിതി ദിനാചരണങ്ങളിൽ നിന്നും ചില ചിത്രങ്ങൾ :-      

ടെലിവിഷന്‍ സീരിയലുകളിൽ നിന്നും പുതുതലമുറയെ രക്ഷിക്കുവാൻ മുണ്ടക്കയം എം.ഇ.എസ് പബ്ലിക്ക് സ്‌കൂളിൽ ബുധനാഴ്ചതോറും “ബുധന്‍ കലാമണ്ഡലം”

ടെലിവിഷന്‍ സീരിയലുകളിൽ നിന്നും പുതുതലമുറയെ രക്ഷിക്കുവാൻ മുണ്ടക്കയം എം.ഇ.എസ് പബ്ലിക്ക് സ്‌കൂളിൽ ബുധനാഴ്ചതോറും “ബുധന്‍ കലാമണ്ഡലം”

മുണ്ടക്കയം : ടെലിവിഷന്‍ സീരിയലുകളിൽ നിന്നും , കമ്പ്യൂട്ടർ / മൊബൈൽ കളികളിൽ നിന്നും പുതുതലമുറയെ രക്ഷിക്കുവാൻ മുണ്ടക്കയം എം.ഇ.എസ് പബ്ലിക്ക് സ്‌കൂളിൽ ബുധനാഴ്ചതോറും ” ബുധന്‍ കലാമണ്ഡലം ” തുടങ്ങുന്നു. ഇനിമുതല്‍ ബുധനാഴ്ച്ച ദിവസങ്ങളിൽ നൃത്തം, സംഗീതം, യോഗ, കുങ് ഫു , ഉപകരണസംഗീതം എന്നിവ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ബുധന്‍ കലാമണ്ഡലത്തിലൂടെ ലഭിക്കും. പഠനത്തോടെപ്പം പാഠ്യേതര പ്രവര്‍ത്തനത്തിലും കുട്ടികളിലെ മികവ് വളര്‍ത്തുകയാണ് ലക്ഷ്യം. കുട്ടികള്‍ പുസ്തകപുഴുക്കളായി മാറുന്ന സാഹചര്യത്തില്‍ കുട്ടികളിലെ കലാപരവും കായികപരവുമായി കഴിവുകള്‍ […]

സി. പി. ഐ (എം)ന്റെ നേത്രുത്തത്തിൽ പാറത്തോട്ടിൽ വിളവെടുപ്പ് മഹോത്സവം

സി. പി. ഐ (എം)ന്റെ നേത്രുത്തത്തിൽ പാറത്തോട്ടിൽ വിളവെടുപ്പ് മഹോത്സവം

പാറത്തോട് : സി പി ഐ (എം ) ബ്ലോക്ക്‌ കമ്മറ്റിയുടെ നേത്രുത്തത്തിൽ നടന്ന പച്ചക്കറിയുടെ വിളവെടുപ്പ് ഇന്ന് (തിങ്കൾ) നടന്നു. പാറത്തോട് മുക്കാലി സ്വദേശി പുളിക്കമാക്കൽ ജെയിംസിന്റെ രണ്ടേക്കർ സ്ഥലത്താണ് സി പി ഐ (എം )ന്റെ നേത്രുതത്തിൽ പച്ചക്കറി കൃഷി നടത്തിയത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം സി പി ഐ (എം ) സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം സഖാവ് കെ ജെ തോമസ്‌ ഉദ്ഘാടനം ചെയ്തു. വിളവെടുപ്പിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സി […]

“സ്വാന്തനം സാധുജന സഹായസംഘം” എന്ന പേരിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ കനിവിന്റെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു

“സ്വാന്തനം സാധുജന സഹായസംഘം” എന്ന പേരിലുള്ള ഓട്ടോറിക്ഷ തൊഴിലാളികളുടെ കനിവിന്റെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു

മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തിലെ വണ്ടൻപതാൽ കേന്ദ്രമായി സർവീസ്‌ നടത്തുന്ന 30 അംഗ ഓട്ടോറിക്ഷ തൊഴിലാളികൾ അശരണർക്ക് ആശ്രയമാകുന്നു. ഇതിനായി ” സ്വാന്തനം സാധുജന സഹായസംഘം ” എന്ന പേരിൽ ഒരു കൂട്ടായ്മക്കും കാരുണ്യമതികളായ ഈ കാക്കിപട രൂപം നല്കി കഴിഞ്ഞിരിക്കുന്നു . 30 ഓട്ടോറിക്ഷകളിലും തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമായി കാരുണ്യ പെട്ടി സ്ഥാപിച്ചു കഴിഞ്ഞു. ദിവസവും 10 രൂപ വീതം ഓരോരുത്തരും അവരവരുടെ വാഹനത്തിലെ ഈ പെട്ടിയിൽ നിക്ഷേപിക്കുവവനാണ് പരിപാടി. ഈ തുക എല്ലാ മാസവും […]

കണ്ണീരും പുഞ്ചിരിയും ഇടകലർന്നു കുരുന്നുകളുടെ സ്കൂളിലെ ആദ്യ ദിവസം. ..

കണ്ണീരും പുഞ്ചിരിയും ഇടകലർന്നു കുരുന്നുകളുടെ സ്കൂളിലെ ആദ്യ ദിവസം. ..

അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു കൊണ്ടാണ് പല കുഞ്ഞുങ്ങളും ആദ്യ ദിവസം സ്കൂളിൽ വന്നത് .. വളരെ സന്തോഷതോടെ വന്നു എങ്കിലും, ക്ലാസ്സിൽ ഇരുത്തിയപ്പോൾ മുതൽ കരച്ചിൽ ആയി. അടുത്ത് ഇരിക്കുന്ന കുട്ടികൾ കരയുന്നത് കണ്ടപ്പോൾ കരയാതെ ഇരുന്നിരുന്ന കുട്ടികൾ പോലും കരച്ചിൽ തുടങ്ങി .. പിന്നെ ഒരു കൂട്ട കരച്ചിൽ തന്നെ .. ഒടുവിൽ ക്ലാസ്സ്‌ തീര്ന്നു അമ്മയുടെ ഒക്കത്ത് കയറിയപ്പോൾ ചിരിയായി .. ബാക്കി കരച്ചിൽ നാളെ എന്ന് തീരുമാനിച്ചു കരച്ചിൽ അടക്കി. ആദ്യം […]

പുഷ്പാംഗദന്‍ നിർമ്മിച്ച ഗാന്ധി പ്രതിമ ആർക്കും വേണ്ട..ഒടുവിൽ നാട്ടുകാര്‍ ഇടപെട്ടു റോഡരികില്‍ പ്രതിമസ്ഥാപിച്ചു പുഷ്പാംഗദന്റെ അഭിമാനം സംരക്ഷിച്ചു

പുഷ്പാംഗദന്‍ നിർമ്മിച്ച ഗാന്ധി പ്രതിമ ആർക്കും വേണ്ട..ഒടുവിൽ നാട്ടുകാര്‍ ഇടപെട്ടു റോഡരികില്‍ പ്രതിമസ്ഥാപിച്ചു പുഷ്പാംഗദന്റെ അഭിമാനം സംരക്ഷിച്ചു

എരുമേലി : രാഷ്ട്ര പിതാവിനോടുള്ള ആരാധനയെ തുടര്‍ന്ന് ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ നിര്‍മിച്ച കൂലിപ്പണിക്കാരനും ശില്‍പ്പിയുമായ പുഷ്പാംഗദന്‍ താന്‍ പഠിച്ച സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുമതി തേടി കാത്തിരുന്നത് മൂന്നുവര്‍ഷം. മൂന്നു വര്‍ഷത്തിനു ശേഷവും പ്രതിമ സ്ഥാപിക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുമതി നല്‍കാതെ വന്നതോടെ മാനസികമായി തകര്‍ന്ന പുഷ്പാംഗദന്റെ സങ്കടം കണ്ട് നാട്ടുകാര്‍ ഒടുവില്‍ പ്രതിമ നാട്ടിലെ റോഡരികില്‍ സ്ഥാപിക്കാന്‍ മുന്നിട്ടറങ്ങി. കഴിഞ്ഞ ദിവസം എരുമേലിയിലെ പാക്കാനം കാരിശേരി വാര്‍ഡിലാണ് പ്രതിമ സ്ഥാപിച്ചത്. പാക്കാനം ചെമ്പകശേരിയില്‍ പുഷ്പാംഗദനാ(45)ണ് […]

നന്മയുടെ വെള്ളിവെളിച്ചം നാടെങ്ങും വാരിവിതറി ” ഷൈബു ” എന്ന സ്വകാര്യ ബസ് മുണ്ടക്കയത് കൂടി സർവീസ്‌ നടത്തുന്നു

നന്മയുടെ വെള്ളിവെളിച്ചം നാടെങ്ങും വാരിവിതറി ” ഷൈബു ” എന്ന സ്വകാര്യ ബസ് മുണ്ടക്കയത് കൂടി സർവീസ്‌ നടത്തുന്നു

മുണ്ടക്കയം: സ്വകാര്യ ബസ്‌ ജീവനക്കാർ എന്നും നാട്ടുകാരുടെ കണ്ണിലെ കരടാണ് ..പ്രതേകിച്ചു സ്കൂൾ വിദ്യാർത്ഥികളുടെ .. കുട്ടികളെ ബസ്സിൽ കയറ്റുവാൻ മടി .. കയറ്റിയാൽ തന്നെ അപമര്യാദയായി പെരുമാറുക ,, സ്ടോപ്പുകളിൽ നിർത്താതെ പോവുക …ചില്ലറ കൊടുത്തില്ലെങ്കിൽ ദേഷ്യപെടും .. അങ്ങനെ ബസ്സ്‌ ജീവനക്കരെ പറ്റി മിക്കവർക്കും പരാതികൾ തന്നെ .. ” പബ്ലിക്‌ റോഡ്‌ ഇവന്റെയൊക്കെ …………. ന്റെ വകയാണോ ” എന്ന് ശപിക്കാത്തവർ ചുരുക്കം .. എന്നാൽ മുണ്ടക്കയത്തെ ഒരു സ്വകാര്യ ബസ്സിലെ ജീവനക്കാർ […]

ആ കണ്ണുകൾ ഇന്നും ജീവിക്കുന്നു …. അകാലത്തിൽ പൊലിഞ്ഞുപോയ മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ മകന്‍ ഇമ്മാനുവേല്‍ മോന്‍സിന്റെ കണ്ണുകൾ ദാനം ലഭിച്ച ഗോപികയ്ക്ക് പ്ലസ്‌ ടു പരീക്ഷയിൽ മികച്ച വിജയം

ആ കണ്ണുകൾ ഇന്നും ജീവിക്കുന്നു …. അകാലത്തിൽ പൊലിഞ്ഞുപോയ മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ മകന്‍ ഇമ്മാനുവേല്‍ മോന്‍സിന്റെ കണ്ണുകൾ ദാനം ലഭിച്ച ഗോപികയ്ക്ക് പ്ലസ്‌ ടു പരീക്ഷയിൽ മികച്ച വിജയം

മുക്കൂട്ടുതറ : സ്വന്തം മകൻ അകാലത്തിൽ മരണപെട്ടു എന്ന് അറിഞ്ഞ നിമിഷങ്ങളിൽ മനസാന്നിധ്യം വിടാതെ കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ്, തന്റെ മകൻ മരിച്ചു എങ്കിലും അവന്റെ കണ്ണുകൾ മറ്റൊരാൾക്ക്‌ കാഴ്ച പകർന്നുകൊണ്ട് ജീവിച്ചിരിക്കട്ടെ എന്നു വിചാരിച്ചു കണ്ണുകൾ ദാനമായി കൊടുത്തത് മുക്കൂട്ടുതറ ഉമ്മിക്കുപ്പ ഒറ്റാകുഴിയില്‍ ബാലന്‍-രാധാമണി ദമ്പതിമാരുടെ മകളായ ഗോപികയ്ക്ക്… എന്നാൽ ആ ദാനം ഒട്ടും പാഴായില്ല എന്ന് ഗോപിക തെളിയിച്ചു കൊണ്ടിരിക്കുന്നു . കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഗോപികക്ക് ഒരു കണ്ണിന്റെ […]

” പോലീസുകാർക്ക് എന്താണ് കൃഷി ഭൂമിയിൽ കാര്യം ” എന്ന് ഇനി ആരും ചോദിക്കില്ല…

” പോലീസുകാർക്ക് എന്താണ് കൃഷി ഭൂമിയിൽ കാര്യം ” എന്ന് ഇനി ആരും ചോദിക്കില്ല…

മുക്കൂട്ടുതറ: ” തൊട്ടടുത്ത സ്ഥലങ്ങളെല്ലാം തരിശു ഭൂമിയായി കിടക്കുന്ന ഈ സ്ഥലത്ത് നിങ്ങൾക്ക് മാത്രമായി ദൈവം നിറയെ വിളവു കിട്ടുന്ന സ്ഥലം ഒരുക്കി തന്നല്ലോ ” വെച്ചൂച്ചിറ ജനമൈത്രി പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് സിവില്‍ ഓഫീസറായ മുട്ടപ്പള്ളി തടത്തിപ്പറമ്ബില്‍ നൌഷാദിന്റെ കൃഷി ഭൂമി ചുറ്റി കണ്ടു ഇറങ്ങുന്ന പലരും നൌഷാദിനോട് പറയുള്ളതാണ്. അത് കേൾക്കുന്പോൾ നൌഷാദും ഭാര്യ റംലത്തും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി ഒരു ചെറു പുഞ്ചിരി കൈമാറും. കാരണം ദൈവം കൊടുത്ത ആ […]

ആത്മവിശ്വാസം, അതല്ലേ എല്ലാം,…..രണ്ടു കൈകളും ഇല്ലാത്ത, സ്വാധീനക്കുറവുള്ള കാലുകൾ ഉപയോഗിച്ച് മാത്രം പരീക്ഷ എഴുതി, പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌, പ്ലസ്‌ ടുവിനു ഉന്നത വിജയം.. മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബി ജോസഫ്‌ അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്നു …

ആത്മവിശ്വാസം, അതല്ലേ എല്ലാം,…..രണ്ടു കൈകളും ഇല്ലാത്ത, സ്വാധീനക്കുറവുള്ള കാലുകൾ ഉപയോഗിച്ച് മാത്രം പരീക്ഷ എഴുതി, പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌, പ്ലസ്‌ ടുവിനു ഉന്നത വിജയം.. മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബി ജോസഫ്‌ അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്നു …

മുണ്ടക്കയം : മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബി ജോസഫിന്റെ സ്വപ്നങ്ങൾക്ക് ആരാണ് പരിധി നിശ്ചയിച്ചത് . രണ്ടു കൈകളും ഇല്ലാത്ത, രണ്ടു കാലുകൾക്കും സ്വാധീനം കുറവുള്ള, കാലുകൾ ഉപയോഗിച്ച് മാത്രം പരീക്ഷ എഴുതി, പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌, പ്ലസ്‌ ടുവിനു ഉന്നത വിജയം.. മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ ഔസേപ്പച്ചന്‍-മോളി ദമ്പതികളുടെ ഇളയപുത്രനായ സെബി ജോസഫ്‌ അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്നു … കഴിവുകൾക്ക് ശാരീരിക വൈകല്യങ്ങൾ തടസമാവില്ലെന്ന് തെളിയിച്ചു ഈ യുവാവു ധാരാളം പേർക്കു പ്രചോദനമാവുകയാണ്. […]

കാൻസർ രോഗികൾക്കായി മുടി മുറിച്ചു നല്കി മാതൃകയാവുന്നു മുക്കൂട്ടുതറ ഊഴികാട്ടു വീട്ടിൽ ജെസ്ലി എന്ന കൊച്ചു മിടുക്കി (വീഡിയോ)

കാൻസർ രോഗികൾക്കായി മുടി മുറിച്ചു നല്കി മാതൃകയാവുന്നു മുക്കൂട്ടുതറ ഊഴികാട്ടു വീട്ടിൽ ജെസ്ലി എന്ന കൊച്ചു മിടുക്കി (വീഡിയോ)

എരുമേലി : മുത്തശ്ശി കാൻസർ വന്നു മരിച്ചതിന്റെ വേദന മനസ്സിൽ തളം കെട്ടി നിൽക്കുന്പോൾ കാൻസർ രോഗികൾക്കായി തന്റെ മുടി മുറിച്ചു നല്കി സമൂഹത്തിനു മാതൃകയാവുകയാണ് മുക്കൂട്ടുതറ മുപ്പത്തഞിൽ ഊഴികാട്ടു വീട്ടിൽ ജെസ്ലി എന്ന കൊച്ചു മിടുക്കി . അച്ഛൻ ജയദേവും അമ്മ വിനിതയും കുട്ടിക്ക് ഈ സൽപ്രവർത്തിക്ക് നല്ല പ്രോത്സാഹനം ആണ് നല്കിയത്. അച്ഛന്റെ അമ്മ മരണപെട്ടത്‌ കാൻസർ രോഗം ബാധിച്ചായിരുന്നു . എല്ലാ ദിവസവും കാൻസർ രോഗത്തെയും മുടി ഇല്ലാത്തതിൽ ഉണ്ടായ ബുദ്ധിമുട്ടിനെയും കുറിച്ച് […]

റബ്ബർ വിലയിടിവിനെതിരെ സമരം, മണിമലയിൽ കർഷകർ റബ്ബർ ഷീറ്റ് പരസ്യമായി കത്തിച്ചു

റബ്ബർ വിലയിടിവിനെതിരെ സമരം, മണിമലയിൽ കർഷകർ റബ്ബർ ഷീറ്റ് പരസ്യമായി കത്തിച്ചു

മണിമല : റബ്ബർ വിലയിടിവിനെതിരെ കർഷകവേദിയുടെ നേതൃത്തിൽ റബ്ബർ ഷീറ്റ് പരസ്യമായി കത്തിച്ചു കൊണ്ടുള്ള സംസ്ഥാന തല ഉദ്ഘാടനം മണിമലയിൽ നടന്നു . വെള്ളാവൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വിനോദ് ശങ്കർ സമരം ഉദ്ഘാടനം ചെയ്തു. കർഷക വേദി പ്രസിഡണ്ട്‌ വി ജെ ലാലി മുഖ്യ പ്രഭാഷണം നടത്തി. റബ്ബർ ഇറക്കുമതി നിർത്തി വയ്ക്കുക, ഇറക്കുമതി ചുങ്കം 35 ശതമാനം ആക്കി വർദ്ധിപ്പിക്കുക, റോഡുകൾ റബ്ബരസ് ചെയ്യുക , വില സ്ഥിരത ഫണ്ടിൽ നിന്നും റബ്ബറിന് സബ്സിഡി അനുവദിക്കുക, […]

പെരുവന്താനത്ത് മദ്യലഹരിയിൽ ഭർത്താവു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പെരുവന്താനത്ത് മദ്യലഹരിയിൽ ഭർത്താവു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പെരുവന്താനം : പെരുവന്താനം ആനചാരിയില്‍ മദ്യലഹരിയിൽ ഭർത്താവു വീട്ടമ്മയായ ഭാര്യയെ വെട്ടി കൊലപെടുത്തി . കൊട്ടാരത്തിൽ അപ്പച്ചന്റെ ഭാര്യ മേരിയാണു വെട്ടേറ്റു മരിച്ചത് . തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് മേരിയുടെ ഭര്‍ത്താവ് അപ്പച്ചന്‍ എന്നു വിളിക്കുന്ന ദേവസ്യ (66) നെ പീരുമേട് സി.ഐ പി.വി.മനോജ് കുമാറും പെരുവന്താനം എസ്.ഐ ടി.ഡി സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്യതു. സംഭവത്തെപറ്റി പോലീസ് പറയുന്നതിങ്ങനെ: മൂന്ന് മക്കളുള്ള ഇവര്‍ ആനചാരിയിലെ വീട്ടില്‍ ഇവര്‍ രണ്ടു പേരും മാത്രമാണ് താമസിക്കുന്നത്. […]

അച്ചടി പിശകോ, വ്യാജനോ അതോ അഴിമതിയോ ..? കാഞ്ഞിരപ്പള്ളിയിൽ നിന്നും വാങ്ങിയ വിന്‍വിന്‍ ലോട്ടറി ടിക്കറ്റിൽ ഒരേ നംബരിൽ രണ്ടു ടിക്കറ്റുകൾ

അച്ചടി പിശകോ, വ്യാജനോ അതോ അഴിമതിയോ ..? കാഞ്ഞിരപ്പള്ളിയിൽ നിന്നും വാങ്ങിയ വിന്‍വിന്‍ ലോട്ടറി ടിക്കറ്റിൽ ഒരേ നംബരിൽ രണ്ടു ടിക്കറ്റുകൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ശശീന്ദ്രന്‍ ലോട്ടറി ചില്ലറ വ്യാപാരത്തിനായി കാഞ്ഞിരപ്പള്ളിയിലെ മൊത്തവ്യാപാരിയില്‍ നിന്നും വാങ്ങിയ വിന്‍വിന്‍ ലോട്ടറി ടിക്കറ്റിൽ ഒരേ നംബരിൽ രണ്ടു ടിക്കറ്റുകൾ കണ്ടെത്തിയത് ഏറെ വിശ്വാസ്യതയുണ്ടെന്നു വിശ്വസിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലോട്ടറയെയും സംശയത്തിന്‍റെ നിഴലിലാക്കി. തിങ്കളാഴ്ച നറുക്കെടുപ്പു നടന്നതിനാലും ഈ ടിക്കറ്റിന് സമ്മാനമൊന്നും കിട്ടാത്തതിനാലും പ്രശ്നം സങ്കീര്‍ണമായില്ല. എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുപ്പു നടത്തുന്ന സംസ്ഥാന സര്‍ക്കരിന്‍റെ വിന്‍വിന്‍ ലോട്ടറി ടിക്കറ്റാണ് ഒരേ സീരിയലില്‍ ഒരേ നമ്പരിലുള്ള രണ്ട് ടിക്കറ്റ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി […]

അതാണ് ഹോട്ടൽ, അങ്ങനെയാവണം ഹോട്ടൽ.. പൊൻകുന്നത്തെ ന്യായവില ഹോട്ടൽ തരംഗമാകുന്നു..

അതാണ് ഹോട്ടൽ, അങ്ങനെയാവണം ഹോട്ടൽ.. പൊൻകുന്നത്തെ ന്യായവില ഹോട്ടൽ തരംഗമാകുന്നു..

പൊന്‍കുന്നം : ഒരു ചായക്ക് 8 രൂപയും പത്തു രൂപയും ഒക്കെ ചെറിയ ഹോട്ടലുകൾ പോലും വാങ്ങുന്പോൾ പൊൻകുന്നത്തെ കാവാലിമാക്കല്‍ കെ.എ.സലീമിന്റെ ഗ്രീന്‍ ലാന്റ് ഹോട്ടലില്‍ ചായക്കും കടിക്കുമെല്ലാം ആറു രൂപ മാത്രം. ഉച്ച കഴിഞ്ഞ് 3 മുതല്‍ രാത്രി 8 വരെയാണ് ഈ പ്രത്യക റിഡക്ഷന്‍ സെയില്‍. ലാഭം മാത്രമല്ല കച്ചവടം, അതിൽ കൂടി കുറച്ചു സേവനവും കൂടി ആകാം എന്ന സലീമിന്റെ ചിന്താഗതിയാണ് അദേഹത്തിന്റെ ഈ തീരുമാനത്തിന്റെ പിന്നിൽ . സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴും, […]

പാറമ്പുഴ കൂട്ടകൊലകെസ് അന്വേഷിച്ചു തെളിയിച്ചു കുറ്റാന്വേഷണ ചരിത്രത്തിൽ അത്ഭുതം സൃഷ്ട്ടിച്ച, കേരളം ഒന്നടങ്ങം സല്യൂട്ട് ചെയ്ത “ഓപ്പറേഷൻ ഹൈ സ്പീഡ് ” ഓപ്പറെഷനിൽ പങ്കെടുത്ത ടീമിലെ ഭൂരിഭാഗം അംഗങ്ങളും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പി. ഓഫീസിൽ നിന്നുള്ളവർ ..

പാറമ്പുഴ കൂട്ടകൊലകെസ് അന്വേഷിച്ചു തെളിയിച്ചു കുറ്റാന്വേഷണ ചരിത്രത്തിൽ അത്ഭുതം സൃഷ്ട്ടിച്ച, കേരളം ഒന്നടങ്ങം സല്യൂട്ട് ചെയ്ത “ഓപ്പറേഷൻ ഹൈ സ്പീഡ് ” ഓപ്പറെഷനിൽ പങ്കെടുത്ത ടീമിലെ ഭൂരിഭാഗം അംഗങ്ങളും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പി. ഓഫീസിൽ നിന്നുള്ളവർ ..

; കാഞ്ഞിരപ്പള്ളി : ” സാധാരണ, പോലീസ്  കുറ്റവാളികൾ സഞ്ചരിച്ച വഴിയെ, അവരുടെ പിറകെയാണ് പോകാറുള്ളത് , എന്നാൽ ഇവിടെ ഞങ്ങൾ കുറ്റവാളിയുടെ മുൻപിൽ, അയാൾ പോയേക്കാവുന്ന വഴി മുൻകൂട്ടി കണ്ടെത്തി അതിലെയാണ് സഞ്ചരിച്ചത് ” പാറമ്പുഴ കൂട്ടകൊലകെസ് അന്വേഷിച്ചു തെളിയിച്ച ഓപ്പറേഷൻ ഹൈ സ്പീഡ് എന്ന് പേരിട്ട നീക്കത്തിന്റെ പ്രധാനികളിൽ ഒരാളായ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്‌.പി: വി.യു. കുര്യാക്കോസ്‌ പറഞ്ഞു.   അദ്ദേഹം വീട്ടിൽ പോലും പോകാതെ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി സംഭവശേഷം കോട്ടയത്തു തന്നെ ക്യാമ്പ്‌ […]

ഒരുമിച്ചു ജനിച്ച മൂന്ന് സഹോദരിമാർക്കും പ്ലസ് ടൂ പരിക്ഷയിൽ ഉന്നത വിജയം

ഒരുമിച്ചു ജനിച്ച മൂന്ന് സഹോദരിമാർക്കും പ്ലസ് ടൂ പരിക്ഷയിൽ ഉന്നത വിജയം

കോരുത്തോട് : ഒരുമിച്ചു ജനിച്ച ട്രീസക്കും മരിയക്കും റോസിനും പ്ലസ് ടൂ പരിക്ഷയിൽ ഉന്നത വിജയം ലഭിച്ചതോടെ കോരുത്തോട് കാരിക്കോട്ട് വീട്ടിൽ ആഹ്ലാദം തിരതല്ലി. ഒരു കുഞ്ഞിക്കാലിനു വേണ്ടി കാത്തിരുന്ന കോരുത്തോട് കാരിക്കോട്ട് വീട്ടിൽ സിബിക്കും മോളിക്കും ലഭിച്ച സൌഭാഗ്യമാണ് ആദ്യ പ്രസവത്തിൽ തന്നെ മൂന്നു മാലാഖ കുഞ്ഞുങ്ങൾ..അന്ന് തുടങ്ങിയ സന്തോഷത്തിനു ഈ വിജയം മാറ്റ് കൂട്ടി. മൂവര്‍ സംഘം എല്‍.കെ.ജി മുതല്‍ 10 വരെ ഒരേ ക്ലാസിലായിരുന്നു പഠനം. കോരുത്തോട് സി.കെ.എം സ്‌കൂളില്‍ പ്ലസ് വണ്ണിന് […]

കണമല മൂക്കന്‍പെട്ടി തടത്തില്‍ വീട്ടിൽ അഞ്ഞേട്ടന്റെ പ്രിയതമ പെണ്ണമ്മ ചേടത്തിയുടെ പതിനാലാമത്തെ മകന്റെ വിവാഹവും കഴിഞ്ഞു, ഇനി അല്പം വിശ്രമം

കണമല മൂക്കന്‍പെട്ടി തടത്തില്‍ വീട്ടിൽ അഞ്ഞേട്ടന്റെ പ്രിയതമ പെണ്ണമ്മ ചേടത്തിയുടെ പതിനാലാമത്തെ മകന്റെ വിവാഹവും കഴിഞ്ഞു, ഇനി അല്പം വിശ്രമം

കണമല: ഒന്നോ കൂടിപോയാൽ രണ്ടോ മക്കൾ മാത്രമുള്ള ഇക്കാലത്ത്, 14 മക്കളുള്ള ഒരു അമ്മയെ കാണുന്നത് തന്നെ അപൂർവമാണ്. ഒരമ്മയ്ക്ക് ഇതില്‍പരം എന്ത് ഭാഗ്യമാണ് വേണ്ടത്? പതിനാല് മക്കളുടെ വിവാഹവും കൊച്ചുമക്കളുടെ കുഞ്ഞുങ്ങളെ കാണാനും ഭാഗ്യം ലഭിച്ച മൂക്കന്‍പെട്ടി തടത്തില്‍ പെണ്ണമ്മ എന്ന റോസമ്മക്കാകട്ടെ വയസ് 75 മാത്രം. പതിനാലാമത്തെ മകന്‍ മുപ്പത്തിരണ്ടുകാരനായ ഷിബുവിന്റെ വിവാഹം ഇന്ന് കഴിഞ്ഞു . കാണാനും ആശീര്‍വദിക്കാനും ഭര്‍ത്താവ് ഇല്ലെന്ന വിഷമം മാത്രം. 29 വര്‍ഷം മുമ്ബായിരുന്നു ഭര്‍ത്താവ് ദേവസ്യ ജോസഫ് […]

കാഞ്ഞിരപ്പള്ളിക്ക് ഇത് അഭിമാന നിമിഷം.. മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ ആറാം റാങ്ക് കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് പബ്ലിക്ക്സ്കൂളിൽ നിന്നും അന്ന ജെയിംസിന്

കാഞ്ഞിരപ്പള്ളിക്ക് ഇത് അഭിമാന നിമിഷം.. മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ ആറാം റാങ്ക് കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് പബ്ലിക്ക്സ്കൂളിൽ നിന്നും അന്ന ജെയിംസിന്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്ക് ഇത് അഭിമാന നിമിഷം.. സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ ആറാം റാങ്ക് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക്ക്സ്കൂളിൽ നിന്നും അന്ന ജെയിംസിന് . കട്ടപ്പന മക്കോളില്‍ ജയിംസ് – ജിപ്സി ദമ്ബതികളുടെ മകളായ അന്ന ജനറല്‍ വിഭാഗത്തിലാണ് ആറാംറാങ്ക് നേടിയത്. ഇടുക്കി നവോദയ സ്കൂളില്‍നിന്നും പത്താംക്ളാസ് പാസായശേഷമാണ് ആനക്കല്ല് സെന്റ് ആന്റണീസില്‍ ചേര്‍ന്നത്. അഞ്ചാംക്ളാസ് വരെ അണക്കര മോണ്‍ഫോര്‍ട്ട് സ്കൂളിലായിരുന്നു പഠനം. പിതാവ് […]

ജനറല്‍ ആസ്പത്രിയിലെ ജീവനക്കാരന്റെ അനാസ്ഥ.. മുങ്ങി മരിച്ച വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുവാൻ താഴ് തല്ലിപ്പൊളിച്ച് മുറി തുറക്കേണ്ടി വന്നു

ജനറല്‍ ആസ്പത്രിയിലെ ജീവനക്കാരന്റെ അനാസ്ഥ.. മുങ്ങി മരിച്ച വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുവാൻ താഴ് തല്ലിപ്പൊളിച്ച് മുറി തുറക്കേണ്ടി വന്നു

കാഞ്ഞിരപ്പള്ളി: പോസ്റ്റുമോര്‍ട്ടം നടത്തുന്ന മുറിയുടെ താക്കോലുമായി ജനറല്‍ ആസ്പത്രിയിലെ ജീവനക്കാരന്‍ മുങ്ങി. ഒടുവില്‍ ആസ്പത്രി അധികൃതരുടെ അനുമതിയോടെ താഴ്തകര്‍ത്തു. തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്പത്രിയിലായിരുന്നു സംഭവം. കോടങ്കയത്ത് മുങ്ങിമരിച്ച തോമസ് ജോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചിപ്പോഴായിരുന്നു മുറി പൂട്ടി ജീവനക്കാരന്‍ പോയത്.സമയം വൈകുന്നതിന് മുമ്പ് പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ആസ്പത്രി അധികൃതരും പോലീസും പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മുറിയുടെ ചുമതലക്കാരനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആസ്പത്രി അധികൃതര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആസ്പത്രിയുടെ പടികള്‍ കയറിവരികയാണെന്ന മറുപടിയാണ് ലഭിച്ചത്.ഏറെ […]

കാഞ്ഞിരപ്പള്ളിയിലെ ” നല്ല സമറായൻ ” ആശ്രമം, പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന നല്ല സമറായയനായ യേശുദേവന്റെ പേര് അന്വർഥമാക്കികൊണ്ട് പത്തു വർഷങ്ങൾക്കു മുൻപ് കാണാതായ അമ്മയെ, മകന് തിരികെ നല്കി കൊണ്ട് ഒരിക്കലും തിരികെ കിട്ടില്ലാന്നു ഏതാണ്ട് ഉറപ്പായ ഒരു ജീവിതം കൂടി വിളക്കിചേർത്തു.

കാഞ്ഞിരപ്പള്ളിയിലെ ” നല്ല സമറായൻ ” ആശ്രമം, പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന നല്ല സമറായയനായ യേശുദേവന്റെ പേര് അന്വർഥമാക്കികൊണ്ട് പത്തു വർഷങ്ങൾക്കു മുൻപ് കാണാതായ അമ്മയെ, മകന് തിരികെ നല്കി കൊണ്ട് ഒരിക്കലും തിരികെ കിട്ടില്ലാന്നു ഏതാണ്ട് ഉറപ്പായ ഒരു ജീവിതം കൂടി വിളക്കിചേർത്തു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ ” നല്ല സമറായൻ ” ആശ്രമം, പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന നല്ല സമറായയനായ യേശുദേവന്റെ പേര് അന്വർഥമാക്കികൊണ്ട് പത്തു വർഷങ്ങൾക്കു മുൻപ് കാണാതായ അമ്മയെ, മകന് തിരികെ നല്കി കൊണ്ട് ഒരിക്കലും തിരികെ കിട്ടില്ലാന്നു ഏതാണ്ട് ഉറപ്പായ ഒരു ജീവിതം കൂടി വിളക്കിചേർത്തു. ഒരു പതിറ്റാണ്ടു മുമ്പ് കൈവിട്ടു പോയ അമ്മയെ തിരികെ കിട്ടിയതിന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതെ ആശങ്കപ്പെടുകയാണ് ചിന്നക്കൗണ്ടര്‍. അമ്മയെ വീണ്ടും കണ്ടെത്താനാവുമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ട ചിന്നക്കൗണ്ടറിന് […]

രണ്ടു കോടി രൂപ ചിലവിട്ടു ആധുനിക സൌകരിയങ്ങളോടെ ” മാതൃകാ കള്ളുഷാപ്പ് ” കോരുത്തോട്ടിൽ

രണ്ടു കോടി രൂപ ചിലവിട്ടു ആധുനിക സൌകരിയങ്ങളോടെ ” മാതൃകാ കള്ളുഷാപ്പ് ” കോരുത്തോട്ടിൽ

കോരുത്തോട് : കുടിയന്മാരെ മാടി വിളിച്ചു കൊണ്ട് , ആധുനിക സൌകരിയങ്ങളോടെ രണ്ടു കോടി രൂപ ചിലവിട്ടു ” മാതൃകാ കള്ളുഷാപ്പ് ” കോരുത്തോട്ടിൽ പ്രവർത്തനം ആരംഭിച്ചു . എല്ലാം ആധിനിക കാലഘട്ടത്തിനു അനുയോജ്യമായ തരത്തിൽ തന്നെ. വിശാലമായ എ.സി, നോണ്‍ ഏ.സി മുറികളും വിശാലമായ ഡൈനിംങ്ങ് ഹാള്‍, വിഭവങ്ങള്‍ക്ക് വിവിധയിനം കൗണ്ടറുകള്‍, ഒഴുകിപ്പരക്കുന്ന സംഗീതം, എങ്ങും ശുചിത്വം പാലിക്കുന്ന സൗകര്യങ്ങള്‍ ,വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ വിശാലമായ പാര്‍ക്കിംങ് ഗ്രൗണ്ട് , എന്ന് വേണ്ട മദ്യപാനികൾക്ക്‌ സ്വപ്നം […]

മുണ്ടക്കയം താലൂക്ക് ആശുപത്രിയില്‍ പി സി ജോര്‍ജിന്‍റെ മിന്നല്‍ പരിശോധന; സൂപ്രണ്ട് പൊട്ടിക്കരഞ്ഞു ( വീഡിയോ )

മുണ്ടക്കയം താലൂക്ക് ആശുപത്രിയില്‍ പി സി ജോര്‍ജിന്‍റെ മിന്നല്‍ പരിശോധന; സൂപ്രണ്ട് പൊട്ടിക്കരഞ്ഞു ( വീഡിയോ )

മുണ്ടക്കയം: താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയ മുണ്ടക്കയം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ എംഎല്‍എ ആയ പി സി ജോര്‍ജിന്‍റെ മിന്നല്‍ പരിശോധന.പരിശോധനയില്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടറുമാര്‍ ഇല്ലെന്ന് വ്യക്തമായി. പിസി ജോര്‍ജിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആശുപത്രി സൂപ്രണ്ട് പൊട്ടിക്കരഞ്ഞത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി ദിനം പ്രതി 500 ല്‍ അധികം രോഗികള്‍ എത്തുന്ന ആസ്പത്രിയല്‍ താന്‍ ഒറ്റയ്ക്കാണ് ജോലി ചെയ്യുന്നതെന്നും ആസ്പത്രി സൂപ്രണ്ട് എന്ന നിലയില്‍ എല്ലാത്തിനും കുറ്റക്കാരിയാവുന്നത് താനാണന്നും പറഞ്ഞായിരുന്നു ഇവര്‍ പൊട്ടികരഞ്ഞത്.ഏഴ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് സൂപ്രണ്ട് മാത്രമാണ് […]

ചിരട്ടത്തവികളിൽ ജീവിതം കെട്ടിപ്പെടുക്കുന്ന 88 വയസ്സുകാരി വിധവയായ ഭാവനിയമ്മ മാതൃദിനത്തിലെ വേറിട്ട കാഴ്ച

ചിരട്ടത്തവികളിൽ ജീവിതം കെട്ടിപ്പെടുക്കുന്ന 88 വയസ്സുകാരി വിധവയായ ഭാവനിയമ്മ മാതൃദിനത്തിലെ വേറിട്ട കാഴ്ച

എരുമേലി: പ്രായം 88 ആയിട്ടും ജീവിതമാര്‍ഗമായ തൊഴില്‍ കൈവിടാന്‍ ഒരുക്കമല്ലാത്ത ഭാവനിയമ്മ ഇന്ന് ലോക മാതൃദിനത്തിലെ വേറിട്ട കാഴ്ചയാവുകയാണ്. ആറു വര്‍ഷം മുമ്പ് ഭര്‍ത്താവ് പരമേശ്വരന്‍ ആചാരി മരിച്ചതോടെയാണ് ശ്രീനിപുരം ആലയില്‍ പടിഞ്ഞാറേതില്‍ ഭവാനിയമ്മ ചിരട്ടകള്‍കൊണ്ട് മനോഹരമായ തവികള്‍ നിര്‍മിച്ച് സ്വന്തമായി വരുമാനം കണെ്ടത്താന്‍ തുടങ്ങിയത്. ആധുനിക തവികള്‍ തീന്‍മേശകളില്‍ നിറഞ്ഞിട്ടും പഴമയുടെ സൗന്ദര്യമായ ചിരട്ടത്തവികളെ അങ്ങനെയങ്ങ് കൈവിട്ടുകളയാനൊരുക്കമല്ലാത്തവര്‍ക്ക് ഭവാനിയമ്മ പിന്നീടങ്ങോട്ട് ആശ്രയമായി. മുക്കൂട്ടുതറ ടൗണിലെ തിരക്കേറുന്ന ഞായറാഴ്ച ചന്തയിലെ സജീവ സാന്നിധ്യമാണിപ്പോള്‍ ഭവാനിയമ്മ. പതിവുകാര്‍ക്ക് ചന്തയിലെത്തിച്ചു […]

ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങൾക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ളോറന്‍സ്‌ നൈറ്റിങ്‌ഗേള്‍ പുരസ്‌കാരം കാഞ്ഞിരപ്പള്ളി ഗവ. ജനറല്‍ ആശുപത്രിയിലെ ഹെഡ്‌ നഴ്‌സ് സോജാ ഗോപാലകൃഷ്‌ണന്‌

ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങൾക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ളോറന്‍സ്‌ നൈറ്റിങ്‌ഗേള്‍ പുരസ്‌കാരം കാഞ്ഞിരപ്പള്ളി ഗവ. ജനറല്‍ ആശുപത്രിയിലെ ഹെഡ്‌ നഴ്‌സ് സോജാ ഗോപാലകൃഷ്‌ണന്‌

പൊന്‍കുന്നം: ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യക്ഷേമ വകുപ്പു നല്‍കുന്ന ഫ്‌ളോറന്‍സ്‌ നൈറ്റിങ്‌ഗേള്‍ പുരസ്‌കാരം കാഞ്ഞിരപ്പള്ളി ഗവ. ജനറല്‍ ആശുപത്രിയിലെ ഹെഡ്‌ നഴ്‌സ് സോജാ ഗോപാലകൃഷ്‌ണന്‌. ലോക നഴ്‌സ് ദിനാചരണത്തോടനുബന്ധിച്ച്‌ മെയ്‌ 12-ന്‌ രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 50,000 രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്ന അവാര്‍ഡ്‌ രാഷ്‌ട്രപതി പ്രണബ്‌കുമാര്‍ മുഖര്‍ജി സോജാ ഗോപാലകൃഷ്‌ണനു കൈമാറും. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനൊപ്പം ആതുരസേവനരംഗത്തു നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്‌ഥാനമാക്കിയാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. എയ്‌ഡ്സ്‌ രോഗികളെ പുനരധിവസിപ്പിക്കല്‍, ലൈംഗിക […]

നികുതി പരിഷ്കരണം വിനയായി…എരുമേലിയിൽ കുടിലു കെട്ടി താമസിക്കുന്ന കൂലിപ്പണിക്കാരനും ഹൃദ്രോഗിയുമായ പ്രകാശിനും കുടുംബത്തിനും കൊടുക്കേണ്ട നികുതി 110 രൂപ

നികുതി പരിഷ്കരണം വിനയായി…എരുമേലിയിൽ കുടിലു കെട്ടി താമസിക്കുന്ന കൂലിപ്പണിക്കാരനും ഹൃദ്രോഗിയുമായ പ്രകാശിനും കുടുംബത്തിനും കൊടുക്കേണ്ട നികുതി 110 രൂപ

എരുമേലി: നികുതി പരിഷ്കരണം വിനയായി…എരുമേലിയിൽ കുടിലു കെട്ടി താമസിക്കുന്ന കൂലിപ്പണിക്കാരനും ഹൃദ്രോഗിയുമായ പ്രകാശും കുടുംബത്തിനും കൊടുക്കേണ്ട നികുതി 110 രൂപ കുടിലുകളെ കെട്ടിട നികുതിയില്നിന്ന് ഒഴിവാക്കിയിട്ടുണെ്ടന്നിരിക്കെ മൂന്നു സെന്റ് സ്ഥലത്ത് നാലു വശവും പ്ലാസ്റ്റിക് ചാക്കുകള്കൊണ്ട് മറച്ച ഷെഡ്ഡില് താമസിക്കുന്ന നിര്ധന കുടുംബത്തില്നിന്ന് നികുതി ഈടാക്കിയെന്ന് ആക്ഷേപം. എരുമേലി പഞ്ചായത്തിലാണ് സംഭവം. ഒഴക്കനാട് വാർഡിൽ കാരിത്തോട് ഭാഗത്ത് താമസിക്കുന്ന കൂലിപ്പണിക്കാരനും ഹൃദ്രോഗിയുമായ പ്രകാശും കുടുംബവുമാണ് നികുതി നല്കേണ്ടിവന്നത്. നികുതിയായി 110 രൂപയാണ് ഈടാക്കിയത്. നികുതി നിർണയത്തിനായി നിയോഗിക്കപ്പെട്ട […]

വഴിയുടെ വികസനം ആവശ്യം തന്നെ, പക്ഷെ ഇത് കണ്ണിൽ ചോരയില്ലാത്ത പണിയായിപ്പോയെന്ന്നു വൃദ്ധ ദമ്പതികൾ .

വഴിയുടെ വികസനം ആവശ്യം തന്നെ, പക്ഷെ ഇത് കണ്ണിൽ ചോരയില്ലാത്ത പണിയായിപ്പോയെന്ന്നു വൃദ്ധ ദമ്പതികൾ .

കാഞ്ഞിരപ്പള്ളി : കണ്ണടച്ചു തുറന്ന സമയത്തിനുള്ളില്‍ വീടും റോഡും തമ്മില്‍ ഏഴടിയോളം താഴ്ച്ചയില്‍ കാണേണ്ടി വന്ന ദുരവസ്ഥയിലാണ് കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശികളായ രാജപ്പനും ഭാര്യ അമ്മിണിയും. കാഞ്ഞിരപ്പള്ളി-എലിക്കുളം റോഡ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി പി. ഡബ്ളയു.ഡി വഞ്ചിമല ചാരഞ്ചേരില്‍ രാജപ്പന്‍റെ വീട്ടിലേക്കുള്ള വഴി ഇടിച്ചു താഴ്ത്തി . . റോഡ് നിര്‍മ്മാണത്തിന് ആവശ്യമായതിലും അധികം സ്ഥലമാണ് ജെ.സി.ബി ഉപയോഗിച്ച് ഇവിടെ ഇടിച്ചു താഴ്ത്തിയിരിക്കുന്നത് എന്നാണ് ആക്ഷേപം . .മുന്‍പുണ്ടായിരുന്ന ചെറിയ കയറ്റം നികത്തി റോഡ് നേരെയാക്കുന്നതിനു വേണ്ടിയാണ് പി.ഡബ്ള്യു.ഡി […]

കാഞ്ഞിരപ്പള്ളിയുടെ മുറിവുകൾ ഉണക്കുവാൻ ഈ അഞ്ചുപേർ..ജോജി ജോസ്, ഷിഹാബുദ്ദീന്‍, ഷാജി, ഷാഹുല്‍, നിബിന്‍ ഹനീഫ

കാഞ്ഞിരപ്പള്ളിയുടെ മുറിവുകൾ ഉണക്കുവാൻ ഈ അഞ്ചുപേർ..ജോജി ജോസ്, ഷിഹാബുദ്ദീന്‍, ഷാജി, ഷാഹുല്‍, നിബിന്‍ ഹനീഫ

കാഞ്ഞിരപ്പള്ളി- പ്രദേശത്ത് അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന അഞ്ചു പേരുണ്ട് കാഞ്ഞിരപ്പള്ളി ടൗണില്‍. ഓട്ടോറിക്ഷാ തൊഴിലാളികളായ ചാലേപ്പറമ്പില്‍ ജോജി ജോസ്(39), കണ്ടത്തില്‍ കെ.എം.ഷിഹാബുദ്ദീന്‍(38 ), ആശാരിപറമ്പില്‍ കെ.യു.ഷാജി( 33) പള്ളിവീട്ടില്‍ ഇ. ഷാഹുല്‍ (42) , രാമനാട്ടുപുരയിടം നിബിന്‍ ഹനീഫ (25) എന്നിവരാണ് ആ സന്നദ്ധ പ്രവര്‍ത്തകര്‍. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോമകെയര്‍ വോളണ്ടിയേഴ്‌സാണ് ഇവര്‍ അഞ്ചു പേരും. കാഞ്ഞിരപ്പള്ളിയില്‍ ജോജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ അപകടങ്ങളില്‍പ്പെടുന്ന ആളുകളെ ആശുപത്രിയിലെത്തിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ന്‍റ് […]

മുണ്ടക്കത്ത് മനുഷ്യമുഖത്തോടു സാദൃശ്യമുളള പപ്പായ

മുണ്ടക്കത്ത് മനുഷ്യമുഖത്തോടു സാദൃശ്യമുളള പപ്പായ

മുണ്ടക്കയം: മനുഷ്യമുഖത്തോടു സാദൃശ്യമുളള പപ്പായ കൗതുകമായി. മുണ്ടക്കയം ചെളിക്കുഴി പാറേലമ്പലത്തിന് സമീപം മൂലേപറമ്പില്‍ ജോണിന്റെ ഭാര്യ നിര്‍മ്മലയുടെ വീട്ടിലാണ് ‘മനുഷ്യ പപ്പായ’ വിളഞ്ഞിരിക്കുന്നത്. പപ്പായയുടെ ഒരു വശം മൂക്കും വായും കണ്ണുകളും എന്നു തോന്നുന്ന വിധത്തിലാണ് ഉള്ളത് .വീടിന്റ പിന്‍വശത്തു നട്ടു വളര്‍ത്തിയ നാലോളം കപ്പളങ്ങളില്‍ ഒന്നിലാണ് അത്ഭുത പപ്പായ ഉണ്ടായത്. ചെറുതായിരുന്നപ്പോള്‍ അത്രക്കു കാര്യമായ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല.എന്നാല്‍ പപ്പായ വലുതായപ്പോഴാണ് മനുഷ്യമുഖം ശ്രദ്ധയില്‍പെട്ടത്.

പാറത്തോട്ട് പൊട്ടംകുളം ജോസഫ് ജോര്‍ജ് പാഴ് കുപ്പികളില്‍ വര്‍ണം വിരിയിച്ച് അത്ഭുതപെടുത്തുന്നു

പാറത്തോട്ട് പൊട്ടംകുളം ജോസഫ് ജോര്‍ജ് പാഴ് കുപ്പികളില്‍ വര്‍ണം വിരിയിച്ച് അത്ഭുതപെടുത്തുന്നു

കാഞ്ഞിരപ്പള്ളി: പരിസ്ഥിതിക്കും ഭൂമിക്കും ആഘാതം സൃഷ്ടിച്ചേക്കാവുന്ന മണ്ണില്‍ ലയിച്ചു ചേരാത്ത കുപ്പികള്‍ ഉപയോഗിച്ച് വിസ്മയം തീര്‍ക്കുകയാണ് പാറത്തോട്ട് പൊട്ടംകുളം ജോസഫ് ജോര്‍ജ്. ഉപയോഗശേഷം വലിച്ചെറിയുന്ന കുപ്പികള്‍ ഉപയോഗിച്ച് ഇലുമിനേഷന്‍ ബള്‍ബുകളുടെ സഹായത്തോടെ വിവിധ വര്‍ണങ്ങളിലും നിറങ്ങളിലും ആകര്‍ഷണീയമായ രീതിയിലാണ് കുപ്പികളില്‍ വര്‍ണം വിരിയിക്കുന്നത്. കുപ്പിയില്‍ ചിത്രകലയും ആര്‍ട്‌സ് വര്‍ക്കുകളും ഉപയോഗിക്കുന്നതുമൂലം മനോഹാരിതയും വര്‍ധിക്കുന്നു. പാഴ്കുപ്പികളുടെ പുനരുപയോഗത്താല്‍ പരിസ്ഥിതി സംരക്ഷണം എന്ന സന്ദേശം സമൂഹത്തിന് നല്‍കുകയാണ് ജോസഫ് ജോര്‍ജിന്റെ ലക്ഷ്യം. കഴിഞ്ഞ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഉപയോഗശൂന്യമായ സോഡാ […]

വാവ സുരേഷ് എത്തി, പി. സി. ജോർജ് എത്തി, എന്നിട്ടും കീഴടങ്ങാതെ വീടിന്റെ തറക്കുള്ളിൽ കയറിയ മൂർഖൻ പാന്പ്

വാവ സുരേഷ് എത്തി, പി. സി. ജോർജ് എത്തി, എന്നിട്ടും കീഴടങ്ങാതെ വീടിന്റെ തറക്കുള്ളിൽ കയറിയ മൂർഖൻ പാന്പ്

എരുമേലി : എരുമേലി നേര്‍ച്ചപ്പാറ സെന്റ് മേരി പൊട്ടനോലിക്കല്‍ അജിമോന്റെ വീടിന്റെ തറയുടെ അടിയിൽ കയറി പോയ മൂർഖൻ പാന്പ് നെ പിടിക്കുവാൻ വീട്ടുകാരും നാട്ടുകാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല . ഒടുവിൽ പാന്പ് പിടിയിൽ ആഗ്രഗണ്യനായ സാക്ഷാൽ വാവ സുരേഷിനെ വിളിച്ചു വരുത്തി. പിന്നീടു പി സി ജോർജും സ്ഥലത്ത് എത്തിയെങ്കിലും ഈ റിപ്പോർട്ട്‌ എഴുത്തും വരെ മൂർഖനെ വീട്ടിൽ നിന്നും പുറത്തു ചാടിക്കുവാൻ പറ്റിയിട്ടില്ല . കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് അസാമാന്യ […]

പാതിരാത്രിയിൽ വീട്ടിനുള്ളിലെ മേല്‍ക്കൂര പൊളിച്ച് കയറില്‍ തൂങ്ങി ഇറങ്ങി വരുന്ന കള്ളനെ കണ്ടു ഭയന്നു വിറച്ച് ഒന്നും ചെയ്യുവാൻ ആവാതെ മൂന്ന് സ്ത്രീകള്‍..

പാതിരാത്രിയിൽ വീട്ടിനുള്ളിലെ മേല്‍ക്കൂര പൊളിച്ച് കയറില്‍ തൂങ്ങി ഇറങ്ങി വരുന്ന കള്ളനെ കണ്ടു ഭയന്നു വിറച്ച് ഒന്നും ചെയ്യുവാൻ ആവാതെ മൂന്ന് സ്ത്രീകള്‍..

കാഞ്ഞിരപ്പള്ളി: മേല്‍ക്കൂര പൊളിച്ച് കയറില്‍ തൂങ്ങി വീടിനകത്ത് കള്ളന്‍.കള്ളന്‍ കയറുന്നത് കണ്ട് പേടിച്ച് വിറച്ച് വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ മുറിക്കുള്ളില്‍ പാത്തിരുന്നു.സ്ത്രീകള്‍ മുറിക്കുള്ളില്‍ കഴിച്ചുകൂട്ടിയത് രണ്ടു മണിക്കൂര്‍. പട്ടണത്തിന് സമീപം ശാന്തി നഗറിലുള്ള ഫാത്തിമ മന്‍സിലില്‍ നസീറിന്റെ വീട്ടിലാണ തിങ്കഴാള്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നില പണിയുന്നതിനായി ഒഴിച്ചിട്ടിരുന്ന മുകള്‍ ഭാഗത്തെ ആസ്ബസ്‌റ്റോസ് ഷീറ്റ് വലിച്ചു മാറ്റി കയറില്‍ തൂങ്ങിയാണ് മോഷ്ടാവ് വിടിനുള്ളില്‍ കടന്നത്. ബന്ധുവിനെ വിദേശത്തേക്ക് യാത്രയാക്കിയ ശേഷം എയര്‍പോര്‍ട്ടില്‍ നിന്നും അര്‍ധരാത്രിയോടെയാണ് […]

പ്രസവിക്കുമ്പോൾ മാത്രമേ മുലപ്പാൽ ഉണ്ടാവൂ എന്ന വിശ്വാസത്തെ തിരുത്തികൊണ്ട്‌ മുക്കൂട്ടുതറയിൽ അമ്മു എന്ന പെണ്ണാട് പ്രസവിക്കാതെ പാൽ ചുരത്തുന്നു

പ്രസവിക്കുമ്പോൾ മാത്രമേ മുലപ്പാൽ ഉണ്ടാവൂ എന്ന വിശ്വാസത്തെ തിരുത്തികൊണ്ട്‌ മുക്കൂട്ടുതറയിൽ അമ്മു എന്ന പെണ്ണാട് പ്രസവിക്കാതെ പാൽ ചുരത്തുന്നു

മുക്കൂട്ടുതറ: അമ്മു ആടിന് കുട്ടികളുണ്ടാകാന്‍ വീട്ടുകാര്‍ മൃഗ ഡോക്ടര്‍മാരെ മാറിമാറി കണ്ട് കുത്തിവെപ്പും മരുന്നുകളും നല്‍കിയതെല്ലാം വെറുതെയായി. എന്നാല്‍, അമ്മു ആട് ആകട്ടെ യജമാനനെയും കുടുംബത്തെയും നിരാശപ്പെടുത്തിയില്ല. പ്രസവിച്ചില്ലെങ്കിലും മുടങ്ങാതെ പാല്‍ ചുരത്തി ദിവസവും നല്‍കിക്കൊണ്ടിരിക്കുന്നു. തുമരംപാറ മറ്റപ്പള്ളില്‍ പെയിന്റര്‍ തൊഴിലാളിയായ സത്യന്റെയും ഭാര്യ സുഷമയുടെയും ആടാണ് അമ്മു. വീട്ടില്‍ വളര്‍ത്തുന്ന ആടിന്റെ കിടാവായി വളര്‍ന്ന അമ്മു ഒരു വര്‍ഷം മുമ്പ് മുതലാണ് പാല്‍ ചുരത്താന്‍ തുടങ്ങിയത്. ആദ്യമൊക്കെ പാല്‍ ഉപയോഗിക്കാതെ വീട്ടുകാര്‍ കളയുമായിരുന്നു. ഏതാനും മാസം […]

ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തില്‍ പഞ്ചലോഹ ധ്വജസ്തംഭത്തിനായുള്ള ശിലാസ്ഥാപനകര്‍മം നടന്നു

ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തില്‍ പഞ്ചലോഹ ധ്വജസ്തംഭത്തിനായുള്ള ശിലാസ്ഥാപനകര്‍മം നടന്നു

ചിറക്കടവ് : നൂറുകണക്കിന് ഭക്തജനങ്ങള്‍ ഉരുവിട്ട ദേവീ മന്ത്ര സ്തുതികളാല്‍ ഭക്തി നിര്‍ഭരമായ മുഹൂര്‍ത്തത്തില്‍ മണക്കാട്ട് ഭദ്രാക്ഷേത്രത്തില്‍ പഞ്ചലോഹ ധ്വജസ്തംഭത്തിനായുള്ള ശിലാസ്ഥാപനകര്‍മം നടന്നു. തന്ത്രിമാരായ താമരക്കാട് ചെങ്ങഴശ്ശേരി സന്തോഷ് നമ്പൂതിരി, ആലുവ താഴത്തുമന സുരേഷ് നമ്പൂതിരി, മേല്‍ശാന്തി കെ.എസ്. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ശിലാപൂജയ്ക്ക് കാര്‍മികത്വം വഹിച്ചു. പനയോല പന്തലില്‍ സൂക്ഷിച്ചിരുന്ന ധ്വജസ്തംഭം വിശേഷാല്‍ ദീപാരാധനയ്ക്കു ശേഷം ഭക്തര്‍ ഘോഷയാത്രയായി വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് വലം വച്ച് തിരുസന്നിധിയില്‍ എത്തിച്ചു. ധ്വജസ്തംഭ സ്ഥാനത്തെ പൂജകള്‍ക്കുശേഷം നിലംതൊടാതെ […]

തേഞ്ഞു തീര്‍ന്ന ടയറുകളുമായി അപകടങ്ങളെ മാടി വിളിച്ചുകൊണ്ടു അമിത വേഗത്തിൽ സർവീസു നടത്തുന്ന ബസ്സുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

തേഞ്ഞു തീര്‍ന്ന ടയറുകളുമായി അപകടങ്ങളെ മാടി വിളിച്ചുകൊണ്ടു അമിത വേഗത്തിൽ സർവീസു നടത്തുന്ന ബസ്സുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

പൊൻകുന്നം : മൊട്ടയായ ടയറുകളുമായി അമിത വേഗത്തിൽ പാഞ്ഞു പോകുന്ന കെ.എസ്.ഐര്‍.ടി.സി ബസ്സുകൾ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും പേടി സ്വപ്നമാണ് . ഏതാനും ദിവസങ്ങൾക്ക്‌ മുൻപ് ദേശീയപാത 183 ല്‍ കൊടുങ്ങൂരില്‍ അപകടത്തില്‍പ്പെട്ട കെ.എസ്.ഐര്‍.ടി.സി ബസിന്‍റെ തേഞ്ഞു തീര്‍ന്ന ടയറുകൾ കണ്ടു ഓടിക്കൂടിയവർ അന്തം വിട്ടു. അപകടങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം അന്വേഷിച്ചു മറ്റെങ്ങും പോകേണ്ട എന്നു ഞെട്ടലോടെ ജനങ്ങൾ തിരിച്ചറിഞ്ഞു. കെ.എസ്.ആര്‍.ടി.സി. ബസ്സുകൾ മാത്രമല്ല, പല സ്വകാര്യ ബസ്സുകളും ഇത്തരത്തില്‍ തന്നെയാണ് സര്‍വ്വീസ് നടത്തുന്നത്. തേഞ്ഞു തീര്‍ന്ന […]

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ യുടെ മുകളിലേക്ക് മരം വീണു, ഗുരുതര പരിക്കേറ്റ ഡ്രൈവർ അപകട നില തരണം ചെയ്തു

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ യുടെ മുകളിലേക്ക് മരം വീണു,  ഗുരുതര പരിക്കേറ്റ ഡ്രൈവർ അപകട നില തരണം ചെയ്തു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് വാകമരം കടപുഴകി വീണു.നിശേഷം തകര്‍ന്ന വാഹനത്തില്‍ നിന്നും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്പത്രിക്ക് മുമ്പിലെ ഓട്ടോസ്റ്റാന്‍ഡില്‍ ഡ്രൈവറായ കുന്നുംഭാഗം വെട്ടിയാങ്കല്‍ ദീന്‍ദയാല്‍(48) ആണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 6.30ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ടി.ബി.റോഡിലാണ് സംഭവം. അപകടത്തില്‍ ഓട്ടോറിക്ഷ നിശേഷം തകര്‍ന്നു. കുന്നുംഭാഗത്തെ ഓട്ടോ റിക്ഷാ സ്റ്റാന്‍ഡിലേക്ക് ആളെയിറക്കി തിരികെ വരുന്നതിനിടെ ടി.ബിക്ക് സമീപം വഴിയരികില്‍ നിന്ന വാകമരം ഓട്ടോറിക്ഷക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. 90 ഇഞ്ച് […]

തക്കാളി പനി ബാധിച്ച് ദുരിതത്തിൽ ആയ പ്ലസ് ടു വിദ്യാര്‍ത്ഥി സുമനസ്സുകളുടെ സഹായം തേടുന്നു

തക്കാളി പനി ബാധിച്ച് ദുരിതത്തിൽ ആയ പ്ലസ് ടു വിദ്യാര്‍ത്ഥി സുമനസ്സുകളുടെ സഹായം തേടുന്നു

കോരുത്തോട്: തക്കാളി പനി ബാധിച്ച് നീരുവന്ന കാല്‍ ചികില്‍സിച്ച് ഭേദമാക്കാന്‍ പണമില്ലതെ വലയുകയാണ് കോരുത്തോട് സി.കേശവന്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പി. ആര്‍. ഷാരോണ്‍. കുഴിമാവ് പീടികപറമ്പില്‍ പി.പി.രമേശിന്റെയും ഷൈലയുടെയും മൂത്തമകനായ ഷാരോണ്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടയിലാണ് പനി ബാധിച്ചത്. പനി മാറാതെ വന്നതോടെ മുണ്ടക്കയം സര്‍ക്കാര്‍ ആസ്പത്രിയിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്പത്രിയിലും പിന്നിട് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികില്‍ തേടി. തക്കാളി […]

മുപ്പത്തഞ്ചടി താഴ്ചയുള്ള, രണ്ടാള്‍ താഴ്ചയോളം വെള്ളമുള്ള കിണറ്റില്‍ വീണ ഏഴു വയസ്സുകാരനെ, 76 വയസ്സുള്ള ഹൃദോഹിയായ മുത്തച്ഛൻ കിണറ്റില്‍ ചാടി അത്ഭുതകരമായി രക്ഷപെടുത്തി

മുപ്പത്തഞ്ചടി താഴ്ചയുള്ള, രണ്ടാള്‍ താഴ്ചയോളം വെള്ളമുള്ള കിണറ്റില്‍ വീണ ഏഴു വയസ്സുകാരനെ, 76 വയസ്സുള്ള ഹൃദോഹിയായ മുത്തച്ഛൻ കിണറ്റില്‍ ചാടി അത്ഭുതകരമായി  രക്ഷപെടുത്തി

എരുമേലി: ആ സമയത്ത്, ഒരിക്കൽ ഹൃദയാഘാതം വന്നിട്ടുള്ള ഹൃദയ രോഗിയാണ്‌ താൻ എന്നതോ, താൻ 76 വയസ്സുള്ള ഒരു വൃദ്ധൻ ആണെന്നുള്ളതോ തോമസ്‌ ചേട്ടന് ഓർക്കുവാൻ സമയം കിട്ടിയില്ല . ജീവന് വേണ്ടി, ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയുന്ന തന്റെ കൊച്ചു മകന്റെ വേദന മാത്രമേ അദ്ദേഹം ആ സമയത്ത് കണ്ടുള്ളൂ .. മുപ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍നിന്നും ഏഴുവയസ്സുകാരന്‍ അനോണ്‍ തിരിച്ച് ജീവിതത്തിലേക്ക് അങ്ങനെ നടന്നുകയറി. പ്രായവും ആരോഗ്യപ്രശ്‌നവും വകവയ്ക്കാതെ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനാണ് അനോണിന് കൈത്താങ്ങായത്. […]

കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിൽ കോരുത്തോടില്‍ രണ്ട് വീടുകള്‍ എട്ടംഗസംഘം അടിച്ച് തകര്‍ത്തു, സ്ത്രീകളെ ആക്രമിച്ചു

കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിൽ കോരുത്തോടില്‍ രണ്ട് വീടുകള്‍ എട്ടംഗസംഘം അടിച്ച് തകര്‍ത്തു, സ്ത്രീകളെ ആക്രമിച്ചു

മുണ്ടക്കയംഃ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ പേരിൽ കോരുത്തോട് കോസടി കളപ്പുരയ്ക്കല്‍ വീട്ടില്‍ ശ്രീജുവിന്‍റെയും,സഹോദരന്‍ റെജിയുടെ വീടുകള്‍ ഒരു സംഘം ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതായി ആരോപണം. ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു സംഭവം.ആക്രമണത്തില്‍ ഇരുവരുടെയും വീടുകളുടെ മേല്‍ക്കുര എറിഞ്ഞ് ഉടയ്ക്കുകയും,ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും,റ്റി.വി.ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ക്ക് നാശംവരുത്തുകയുമായിരുന്നു. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന റെജിയുടെ ഭാര്യ സനീക്ഷ, മറ്റൊരു സഹോദരന്‍ മനോജിന്‍റെ ഭാര്യ റിക്കും എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.ഇരുവരും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികില്‍ത്സയിലാണ് കളപ്പുരയ്ക്കല്‍ ശ്രീജുവിന്‍റെ […]

യന്ത്രങ്ങളുടെ പ്രവർത്തനം അടുത്തറിയുവാൻ മുണ്ടക്കയം സ്വദേശി സാബു വീട്ടുമിറ്റത്ത്‌ സ്വന്തമായി ബസ്‌ ഉണ്ടാക്കി, ഇനി അടുത്ത ലക്‌ഷ്യം വിമാനം

യന്ത്രങ്ങളുടെ പ്രവർത്തനം അടുത്തറിയുവാൻ മുണ്ടക്കയം സ്വദേശി സാബു വീട്ടുമിറ്റത്ത്‌ സ്വന്തമായി ബസ്‌ ഉണ്ടാക്കി, ഇനി അടുത്ത ലക്‌ഷ്യം വിമാനം

ഏന്തയാര്‍(മുണ്ടക്കയം): യന്ത്രങ്ങളുടെ പ്രവർത്തനം അടുത്തറിയുവാൻ മുണ്ടക്കയം സ്വദേശി സാബു വീട്ടുമിറ്റത്ത്‌ സ്വന്തമായി ബസ്‌ ഉണ്ടാക്കി, ഇനി അടുത്ത ലക്‌ഷ്യം വിമാനം സാബു വീട്ടുമിറ്റത്ത്‌ ഉണ്ടാക്കിയ ബസിനു പതിനാലടി നീളം, അഞ്ചടി വീതി, ആറ് അടി ഉയരം. ആ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസില്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണികൾക്ക് നേരിട്ട് കാണാം. സ്റ്റാര്‍ട്ട് ചെയ്യുന്നതു മുതല്‍ ഗിയര്‍ ബോക്‌സ്, പിസ്റ്റണ്‍, സിലണ്ടര്‍, ബ്രേക്ക് പാഡ്, ഓയില്‍ ചെയ്ഞ്ചിംഗ് ക്‌ളെച്ച് പ്രവര്‍ത്തനം,തുടങ്ങി ബസിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയെന്ന് നേരില്‍ കണ്ട് […]

അബ്ദുള്‍ അസീസിന്റെ കാലില്‍ തറച്ച കുപ്പിച്ചില്ല് 32 വർഷങ്ങൾക്കു ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

അബ്ദുള്‍ അസീസിന്റെ കാലില്‍ തറച്ച കുപ്പിച്ചില്ല്  32 വർഷങ്ങൾക്കു ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

പൊന്‍കുന്നം: കാവാലിമാക്കല്‍ കെ.എ.അബ്ദുള്‍ അസീസിന്റെ ഇടത്തേ ഉള്ളംകാലില്‍നിന്ന് രണ്ടുസെ.മീ. നീളമുള്ള കുപ്പിച്ചില്ല് ഡോക്ടര്‍ നീക്കം ചെയ്തപ്പോള്‍ വേര്‍പെട്ടത് 32 വര്‍ഷമായുള്ള സന്തതസഹചാരി. ഇരുപതാംവയസ്സില്‍ കിണര്‍ തേകാനിറങ്ങിയപ്പോള്‍ കാലിനുള്ളില്‍ തുളച്ചുകയറിയ ചില്ലുകഷണം 52-ാം വയസ്സുവരെ വേദനയായി അസീസിനൊപ്പമുണ്ടായിരുന്നു. അന്ന് ചെറിയൊരു കഷണം പുറത്തെടുത്തപ്പോള്‍ ബാക്കി കാലിനുള്ളില്‍ ഉള്ളത് തിരിച്ചറിഞ്ഞിരുന്നില്ല. മുറിവു കരിഞ്ഞിട്ടും ഇടയ്ക്കിടെ വേദനയുണ്ടായെങ്കിലും ഗൗനിച്ചിരുന്നില്ല. ഇപ്പോള്‍ നടക്കാനാവാത്തവിധം വേദനയേറിയപ്പോഴാണ് കാഞ്ഞിരപ്പള്ളി 26-ാംമൈല്‍ മേരി ക്വീന്‍സ് ആസ്പത്രിയിലെത്തിയത്. തുടര്‍ന്ന് ഡോ.ജോര്‍ജ് മോഹന്‍ േതാമസ് അബ്ദുള്‍ അസീസിന്റെ കാലില്‍ നിന്ന് […]

ഇനി സുഖയാത്ര, ലോ ഫ്ളോര്‍ എസി ബസുകള്‍ കാഞ്ഞിരപ്പള്ളിയിലും

ഇനി സുഖയാത്ര, ലോ ഫ്ളോര്‍ എസി ബസുകള്‍ കാഞ്ഞിരപ്പള്ളിയിലും

കാഞ്ഞിരപ്പള്ളി : യാത്രക്കാര്‍ക്കു സുഖയാത്ര സമ്മാനിച്ചു കോട്ടയത്തുനിന്ന് മുണ്ടക്കയത്തിനു കാഞ്ഞിരപ്പള്ളി വഴി ലോഫ്ളോര്‍ എസി ബസുകള്‍ ഓടിത്തുടങ്ങി. നാട്ടുകാരുടെ മനം നിറച്ചുകൊണ്ട്, എസി, സ്റ്റീരിയൊ, മൊബൈൽ ചാര്ജ് ചെയ്യുവാൻ സൗകര്യം മുതലായ ആധുനിക സൌകര്യങ്ങളോടെ എത്തിയ ലോഫ്ളോര്‍ ബസ്സിനു നാടുനീളെ സ്വീകരണങ്ങൾ ഒരുക്കിയാണ് നാട്ടുകാർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആദ്യ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 5.30 നു ആണ് കോട്ടയത്ത്‌ നിന്നും ബസ്സിന്റെ […]

കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നൽ നാശം വിതക്കുന്നു….ഇടിമിന്നലിനോടൊപ്പം തീഗോളം.. മിന്നലേറ്റ് ഒരാൾ മരിച്ചു

കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നൽ നാശം വിതക്കുന്നു….ഇടിമിന്നലിനോടൊപ്പം തീഗോളം.. മിന്നലേറ്റ് ഒരാൾ മരിച്ചു

കാഞ്ഞിരപ്പള്ളി: വേനല്‍ മഴയ്‌ക്കൊപ്പമുണ്ടായ മിന്നലേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഘണ്ഡ് റാഞ്ചി ഗണേശ്പുര്‍ സുരേഷ് മഹ്‌ലി (54) ആണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുകയായിരുന്ന റാഞ്ചി നിരഞ്ജന്‍ മഹ്‌തേ (27)യെ കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈല്‍ മേരിക്വീന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4.30നായിരുന്നു അപകടം. പൊടിമറ്റം അഞ്ചിലവില്‍ കൊല്ലംകുളം ബിഫോര്‍എ എസ്‌റ്റേറ്റില്‍ കൈതക്കൃഷി നടത്തുന്ന കരാറുകാരന്റെ തൊഴിലാളികളാണ് ഇരുവരും. കനത്ത മഴയെ തുടര്‍ന്ന് പണി നിര്‍ത്തിവച്ച് എസ്റ്റേറ്റിലെ ഷെഡ്ഡില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത്. കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ഓടുമേഞ്ഞ ഷെഡ്ഡില്‍ […]

അരുവിത്തുറ പളളിയിൽ തിരുനാളിനിടെ വെടിക്കെട്ട് അപകടം, ഒരാൾ മരിച്ചു, എട്ടു പേര്‍ക്കു പരിക്ക്

അരുവിത്തുറ പളളിയിൽ തിരുനാളിനിടെ വെടിക്കെട്ട് അപകടം, ഒരാൾ മരിച്ചു, എട്ടു പേര്‍ക്കു പരിക്ക്

അരുവിത്തുറ • സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിനിടെ നടന്ന വെടിക്കെട്ട് അപകടത്തില്‍ ഒരാൾ മരിച്ചു, എട്ടുപേര്‍ക്കു പരുക്കേറ്റു. തീക്കോയി ചെങ്ങഴശേരില്‍ കുര്യാച്ചന്‍റെ മകന്‍ അമല്‍ കുര്യന്‍ (19) ആണ് അപകടത്തിൽ പെട്ട് മരിച്ചത്. , അരുവിത്തുറ പുള്ളോലില്‍ ജോസിന്‍റെ മകന്‍ അലന്‍ (17), മണിമല കരിക്കാട്ടൂര്‍ സ്വദേശി ജോസ് (53) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും വൈക്കം പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാത്യുവിനെ പാലാ ജനറല്‍ ആശുപത്രിയും ചെമ്മണ്ണൂര്‍ ആലുംമൂട്ടില്‍ […]

തടിലോഡുമായി കയറ്റം കയറിയ ലോറിയുടെ മുൻഭാഗം കയറ്റത്തിൽ 10 അടി ഉയര്‍ന്നുപൊങ്ങി. അകത്തു കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയർ ഫോഴ്സ് രക്ഷപെടുത്തി

തടിലോഡുമായി കയറ്റം കയറിയ ലോറിയുടെ മുൻഭാഗം കയറ്റത്തിൽ 10 അടി ഉയര്‍ന്നുപൊങ്ങി. അകത്തു കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയർ ഫോഴ്സ് രക്ഷപെടുത്തി

പുലികുന്ന് : കുത്തുകയറ്റത്തില്‍ തടിലോഡുമായി കയറിയ ലോറിയില്‍ നിന്ന് കോല്‍ത്തടി പിന്നിലേക്ക് ഊര്‍ന്നു പോയി.പിന്‍ഭാഗത്ത് ഭാരം ഏറിയതോടെ ലോറിയുടെ മുന്‍ഭാഗം 10 അടിയോളം പൊക്കത്തില്‍ മുകളിലേക്ക് ഉയര്‍ന്നു. ലോറിയിൽ ഡ്രൈവറും ക്ലീനറും ഉണ്ടായിരുന്നു. അവർ പുറത്തിറങ്ങുവാൻ പറ്റാതെ വണ്ടിക്കുള്ളിൽ കുടുങ്ങി പോയി. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി , നാട്ടുകാരുടെ സഹായോതോടെ അകത്തു കുടുങ്ങി കിടന്നവരെ രക്ഷപെടുത്തി. പിന്നീടു ക്രിയിൻ കൊടുവന്നാണ് ഉയര്‍ന്നു നിന്നുരുന്ന ലോറിയെ താഴ്ത്തിയത്. പുലിക്കുന്ന് ടോപ്പ് കഴിഞ്ഞുള്ള കുത്തുകയറ്റത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് […]

എരുമേലിയിൽ ഒരു അത്ഭുത ജീവി …

എരുമേലിയിൽ ഒരു അത്ഭുത ജീവി …

എരുമേലി : എരുമേലിയിൽ ഒരു അത്ഭുത ജീവി … വനത്തിൽ നിന്നും മഴവെള്ളത്തിൽ ഒലിച്ചു വന്ന അപൂർവ ജീവിയെ കണ്ടു എരുമേലി പാണപിലാവ് നിവാസികൾ അന്തംവിട്ടു . പുളിച്ചുമാക്കൽ രാജീവന്റെ വീട്ടിലേക്കാണ് മഴവെള്ളത്തിൽ ആ ജീവി ഒലിച്ചു വന്നത്‌. ജീവിയെ കണ്ടു കൌതുകം തോന്നിയ രാജീവൻ ധൈര്യം സംഭരിച്ചു അതിനെ കൈയിൽ എടുത്തു . യാതൊരു ഉപദ്രവും ഉണ്ടാക്കാതെ ആ ജീവി രാജീവന്റെ കൈകളിൽ ഒതുങ്ങി ഇരുന്നു. പിന്നീടു ആ അത്ഭുത ജീവിയെ കാണുവാൻ വേണ്ടി നാടാകെ […]

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ കര്‍ണ്ണാടക സംഘം കാഞ്ഞിരപ്പള്ളിയില്‍

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ കര്‍ണ്ണാടക സംഘം കാഞ്ഞിരപ്പള്ളിയില്‍

കാഞ്ഞിരപ്പളളി : കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തെക്കുറിച്ചും ത്രിതല പഞ്ചായത്തുകളുടെ വികേന്ദ്രീകാസൂത്രണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠിക്കുന്നതിന് കര്‍ണാടകയില്‍ നിന്നും എട്ടംഗ സംഘം കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിലെത്തി. കര്‍ണ്ണാടകയിലെ ഹാസന്‍, മൈസൂര്‍, ഗദഗ് ജില്ലയില്‍ നിന്നുളള പ്രതിനിധികളാണ് അഞ്ച് ദിവസത്തെ പര്യടനത്തിനായി കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. ജനകീയാസൂത്രണ പദ്ധതികളിലൂടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍, വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന വിവിധ ആനുകൂല്യങ്ങള്‍, ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്കുളള പ്രത്യേക പദ്ധതികള്‍, ഭിശേഷിയുളളവര്‍ക്ക് നല്‍കി വരു പ്രത്യേക സഹായ പദ്ധതികള്‍, കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പ്, എം.പി, എം.എല്‍.എ, കേന്ദ്ര – സംസ്ഥാന […]

ഉടമ ഉൾപ്പെടെ 13 പേരെ കുത്തി കൊലപെടുത്തിയ കൊലയാളി ആനക്കെതിരെ ജനരോഷം… ആനയെ ഉപദ്രവിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു

ഉടമ ഉൾപ്പെടെ 13 പേരെ കുത്തി കൊലപെടുത്തിയ കൊലയാളി ആനക്കെതിരെ ജനരോഷം… ആനയെ ഉപദ്രവിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു

ഈരാറ്റുപേട്ട: ഉടമ ഉൾപ്പെടെ 13 പേരെ കുത്തി കൊലപെടുത്തിയ കൊലയാളി ആനക്കെതിരെ ജനരോഷം അണപൊട്ടി ഒഴുകുന്നു … തീക്കോയി മുപ്പതേക്കറില്‍ ഉടമ പൂഞ്ഞാര്‍ ഒഴാക്കല്‍ ബാബുവിനെ ഏപ്രിൽ മാസം ഒന്നിന് കുത്തിക്കൊലപ്പെടുത്തിയ ശേഖരന്‍ എന്ന മദപ്പാടുള്ള ആനയെ കാണാന്‍ സംഭവത്തിനു ശേഷം നിരവധിപ്പേര്‍ ആനയെ തളച്ചിരിക്കുന്ന റബര്‍ തോട്ടത്തിൽ സ്ഥിരമായി എത്തിയിരുന്നു . ഇവര്‍ ആനയ്ക്കുനേരെ ആക്രോശങ്ങള്‍ നടത്തുകയും കല്ലെടുത്ത് എറിയുകയും ചെയ്തിരുന്നു. പ്രകോപനം മൂലം ആന ചങ്ങലപൊട്ടിക്കാനും മറ്റും ശ്രമിച്ചിരുന്നു. ഒരു മാസം ആയിട്ടും ആനയുടെ […]

വീടിന് മുകളിലേക്ക് കരിങ്കല്ലുമായി ടോറസ് ലോറി മറിഞ്ഞു…വന്‍ദുരന്തം ഒഴിവായി…!!!

വീടിന് മുകളിലേക്ക് കരിങ്കല്ലുമായി ടോറസ് ലോറി മറിഞ്ഞു…വന്‍ദുരന്തം ഒഴിവായി…!!!

ചിറക്കടവ്: കരിങ്കല്‍ ലോഡുമായിയെത്തിയ ടോറസ് ലോറി വീട്ടു മുറ്റത്തേക്ക് മറിഞ്ഞു.വീടിന്റെ പാരപ്പെറ്റ് തകര്‍ത്ത് ലോറിയും കരിങ്കല്ലും വീടിന്റെ ഭിത്തിയില്‍ തങ്ങി നിന്നു . മുറ്റത്ത് അപകട സമയത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ചിറക്കടവ് പാചക വാതക ഏജന്‍സി ഗോഡൗണിന് മുന്പിലെ കാക്കനാട്ട് വീടിന് സമീപത്തെ പ്രസാദിന്റെ വിട്ടിലേക്കാണ് ലോറി മറിഞ്ഞത്.പ്രസാദിന്റെ വീട്ടിലേക്ക് കരിങ്കല്ലുമായി എത്തിയ ടോറസാണ് മറിഞ്ഞത്. ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം നടന്നത് .മണ്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ ലോറി വീടിന്റെ വശത്തേക്ക് മറിയുകയായിരുന്നു. […]

സര്‍ക്കാര്‍വക പന്നിവളര്‍ത്തല്‍കേന്ദ്രത്തില്‍നിന്ന് മാലിന്യങ്ങള്‍ പുറത്തേക്കൊഴുക്കുന്നതായി പരാതി; പകര്‍ച്ചവ്യാധിഭീഷണിയിൽ പൊറുതിമുട്ടിയ നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ചു

സര്‍ക്കാര്‍വക പന്നിവളര്‍ത്തല്‍കേന്ദ്രത്തില്‍നിന്ന് മാലിന്യങ്ങള്‍ പുറത്തേക്കൊഴുക്കുന്നതായി പരാതി; പകര്‍ച്ചവ്യാധിഭീഷണിയിൽ പൊറുതിമുട്ടിയ നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ചു

കാഞ്ഞിരപ്പള്ളി: പന്നിപ്പനിയുള്‍പ്പെടെയുള്ള മാരക പകര്‍ച്ചവ്യാധിഭീഷണിയിൽ ഒരു പറ്റം ജനങ്ങൾ.. പൊറുതിമുട്ടിയ നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ചു സ്വന്തം ജീവന് വേണ്ടി പൊരുതുന്നു .. കപ്പാട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍വക പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്ന് മാലിന്യങ്ങള്‍ പുറത്തേക്കൊഴുക്കുന്നത് പരിസരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ നാട്ടുകാര്‍ സമരപരിപാടികള്‍ക്ക് കര്‍മസമിതി രൂപവത്കരിച്ചതായി വാര്‍ഡ് അംഗം സെലിന്‍ സിജോ, ഫാ. മാത്യു ആനത്താരയ്ക്കല്‍ സി.എം.ഐ., ജോസഫ് മടുക്കക്കുഴി, സ്‌കറിയാച്ചന്‍ വടക്കേല്‍, ജോബി ആട്ടപ്പാട്ട്, സിജോ മുണ്ടമറ്റം, ജോയി ഇടപ്പാടി, കുഞ്ഞമ്മച്ചന്‍ കുഴിമറ്റം, അപ്പച്ചന്‍ കുബ്ലാനി, സാബു വട്ടോത്ത്, ഷാജി […]

വ്യത്യസ്തമായ ഒരു വിഷു ആഘോഷം പൊൻകുന്നത്

വ്യത്യസ്തമായ ഒരു വിഷു ആഘോഷം പൊൻകുന്നത്

പൊൻകുന്നം : കണിക്കൊന്നച്ചുവട്ടില്‍ വിഷുക്കണി ഒരുക്കി ഇത്തവണ വ്യത്യസ്തമായ വ്യസ്ഥമായ ഒരു വിഷു ആഘോഷം പൊൻകുന്നത് അരങ്ങേറി. വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിലാണ് കണിക്കൊന്നച്ചുവട്ടില്‍ വിഷുക്കണി ഒരുക്കിയത്. പൊന്‍കുന്നം-പാലാ റോഡില്‍ കൂരാലി ജംഗ്ഷനിലുള്ള പുതുപ്പിള്ളാട്ട് മോഹനന്റെ പുരയിടത്തിലുള്ള കണിക്കൊന്നച്ചുവട്ടിലാണ് കണി ഒരുക്കിയത്. നൂറ്റാണ്ടുകളോളം പഴക്കമുള്ള കണിക്കൊന്നയ്ക്ക് 86 ഇഞ്ച് വണ്ണവും 70 അടി ഉയരവുമുണ്ട്. ഇത്രയും പഴക്കമുള്ള കണിക്കൊന്ന ജില്ലയില്‍ വേറെയില്ല. പൂക്കളാല്‍ നിറഞ്ഞിരിക്കുന്ന കണിക്കൊന്ന ആരെയും ആകര്‍ഷിക്കും. വിഷുദിനത്തില്‍ രാവിലെയാണ് വിഷുക്കണി ഒരുക്കിയത്.. […]

കാഞ്ഞിരപ്പള്ളിയില്‍ നടന്ന മോഷണം… .മോഷണ മുതലിന്റെ ഒരു ഭാഗം പൊലിസ് കണ്ടെടുത്തു, പോലീസ് നായ സ്ഥലത്തെത്തി

കാഞ്ഞിരപ്പള്ളിയില്‍ നടന്ന മോഷണം… .മോഷണ മുതലിന്റെ ഒരു ഭാഗം പൊലിസ് കണ്ടെടുത്തു, പോലീസ് നായ സ്ഥലത്തെത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-മണിമല റോഡരുകില്‍ മണ്ണാറക്കയത്ത് തിങ്കളാഴ്ച പുലര്‍ച്ചെ പൈനുംമൂട്ടില്‍ അനീഷിന്റെ വീട്ടില്‍ നിന്നും മുഖംമുടി ധരിച്ച മൂന്നംഗ സംഘം മോഷ്ടിച്ച മോഷണ മുതലിന്റെ ഒരു ഭാഗം കണ്ടെടുത്തു മണ്ണാറക്കയം സ്വദേശി പൈനുംമൂട്ടില്‍ അനീഷിന്‍റെ വീട്ട് കുത്തിതുറന്ന മുന്നംഗ മുഖംമുടി സംഘം വീടിനുള്ളില്‍ കടന്നശേഷമാണ് മോക്ഷണം നടത്തിയത്.രാത്രി 12.30നായിരുന്നു മോക്ഷണം. അദ്യം വീടിന്‍റെ മുകളിലെ നിലയില്‍ എത്തിയസംഘം അനീഷിന്‍റെ മകള്‍ പവിത്രയുടെ കഴുത്തില്‍ കിടന്ന മാലപൊടിച്ചെടുക്കുകയായിരുന്നു.തുടന്ന് സമീപത്ത് കിടന്ന മാതാവ് ശീതളിന്‍റെ കഴുത്തില്‍കിടന്ന താലി മാലയും പാദസ്വരവും […]

എരുമേലിയിൽ ഇടിമിന്നലേറ്റു വീട് പൂര്‍ണമായി തകർന്നു, വന്‍ദുരന്തം ഒഴിവായി

എരുമേലിയിൽ ഇടിമിന്നലേറ്റു വീട് പൂര്‍ണമായി തകർന്നു, വന്‍ദുരന്തം ഒഴിവായി

എരുമേലി: ഇടിമിന്നലേറ്റ് പാണപിലാവ് പരിയാനിക്കല്‍ ലീലാമ്മയുടെ വീട് പൂര്‍ണമായി തകര്‍ന്നു. ശനിയാഴ്ച വൈകിട്ട് 7നാണ് സംഭവം. വീടിന്റെ മേല്‍ക്കൂര, കട്ടിള, ഭിത്തി എന്നിവ ചിന്നിച്ചിതറി. അപകടം നടക്കുമ്പോള്‍ ലീലാമ്മ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിധവയായ ലീലാമ്മ ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത്.

നൂറാം വര്‍ഷത്തിലെ കുരിശുമല തീര്‍ത്ഥാടനത്തിന് കൂവപ്പള്ളി കുരിശുമലയില്‍ തീര്‍ത്ഥാടക പ്രവാഹം

നൂറാം വര്‍ഷത്തിലെ കുരിശുമല തീര്‍ത്ഥാടനത്തിന് കൂവപ്പള്ളി കുരിശുമലയില്‍ തീര്‍ത്ഥാടക പ്രവാഹം

കൂവപ്പള്ളി : പുതുഞായറാഴ്ച വിശ്വാസികളുടെ തീര്‍ത്ഥാടനകേന്ദ്രമായ കൂവപ്പള്ളി കുരിശുമലയില്‍ നൂറാം വര്‍ഷത്തിലെ കുരിശുമല തീര്‍ത്ഥാടനത്തിന് നൂറു കണക്കിന് തീര്‍ത്ഥാടകർ പങ്കെടുത്തു പുതുഞായര്‍ ആചരിച്ചു . സമുദ്രനിരപ്പില്‍നിന്ന് 1600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വനസദൃശ്യമായ കുരിശുമല മദ്ധ്യതിരുവിതാംകൂറിലെ മലയാറ്റൂര്‍ മലയെന്നാണ് അറിയപ്പെടുന്നത്. കാഞ്ഞിരപ്പള്ളി പള്ളിവികാരിയായിരുന്ന ഫാ.കുരുവിള പ്ലാത്തോട്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ.ദേവസ്യ കണിയാമ്പടിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ 1914 ഏപ്രില്‍ 16 നാണ് കൂവപ്പള്ളി മലമുകളില്‍ കുരിശ് ആദ്യമായി സ്ഥാപിച്ചത്. 1920 ല്‍ മലമുകളിലെ മരക്കുരിശ് മാറ്റി പകരം കല്‍ക്കുരിശ് […]

തട്ടിപ്പ് വീരൻ പൊൻകുന്നത് പിടിയിൽ , വീട്ടമ്മമാരെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത കേസിൽ ആണ് അറസ്റ്റിൽ ആയത്

തട്ടിപ്പ് വീരൻ പൊൻകുന്നത് പിടിയിൽ , വീട്ടമ്മമാരെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത കേസിൽ ആണ് അറസ്റ്റിൽ ആയത്

പൊന്‍കുന്നം: വായ്പ്പയെടുത്ത് നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. സംഭവത്തില്‍ രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യയെ പോലീസ് തിരയുന്നു. പേപ്പര്‍ പ്ലെയിറ്റ്,ഗ്ലാസ് തടങ്ങിയവ നിര്‍മ്മിക്കുന്ന യൂണിറ്റ് വിപുലീകരിക്കുന്നതിന് വയ്പ്പ തരപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആറ്റിങ്ങല്‍ ആലങ്ങോട്ട് ആദിത്യയില്‍ അജീഷ്(49) ആണ് അറസ്റ്റിലായത്.ആറ്റിങ്ങലില്‍ മെഴുകുതിരി നിര്‍മ്മാണം,വാഹന കച്ചവടം എന്നിവ നടത്തി വരികയായിരുന്നു ഇയാള്‍. ഇളങ്ങുളം ഗുരുദേവക്ഷേത്രത്തിന് സമീപം പുതുപ്പറമ്പില്‍ ദിനുവിന്റെ ഭാര്യ ദേവി,തമ്പലക്കാട് സ്വദേശിനി രമ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി […]

30 വർഷങ്ങൾ ഈടു നില്ക്കുന്ന, എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകൾ വികസിപ്പിച്ചെടുത്തു മുണ്ടക്കയത്തു നിന്നും രണ്ടു യുവപ്രതിഭകൾ ലോക ശ്രദ്ധ ആകർഷിക്കുന്നു

30 വർഷങ്ങൾ ഈടു നില്ക്കുന്ന, എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകൾ വികസിപ്പിച്ചെടുത്തു മുണ്ടക്കയത്തു നിന്നും രണ്ടു യുവപ്രതിഭകൾ ലോക ശ്രദ്ധ ആകർഷിക്കുന്നു

മുണ്ടക്കയം : മുണ്ടക്കയതിനടുത്ത് മടുക്ക എന്ന കുടിയേറ്റ ഗ്രാമത്തിനെ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് രണ്ടു യുവ പ്രതിഭകൾ ആണ് . രാജ്യത്തെ ഏറ്റവും പ്രകാശമേറിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ നിര്‍മിക്കുന്നത്‌ ഇപ്പോള്‍ ഇവിടെയാണ്‌. 30 വര്‍ഷം വരെ ഈടുനില്‍ക്കുമെന്ന്‌ ഉറപ്പുപറയുന്ന ബള്‍ബിന്റെ ഏറ്റവും വലിയ പ്രത്യേകത എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുമെന്നതാണ്‌. സ്വന്തമായി വികസിപ്പിച്ച വോള്‍ട്ടേജ്‌ ൈഡ്രവറിന്റെയും ഈട്‌ നില്‍ക്കാന്‍ ഉപയോഗിക്കുന്ന അലുമിനിയം ജാക്കറ്റുകളുടെയും നിര്‍മാണ രഹസ്യം ബിസിനസ്‌ സീക്രട്ട്‌ ആയതിനാല്‍ ഇവര്‍ വെളിപ്പെടുത്തുന്നില്ല. മുണ്ടക്കയം കരിനിലം സ്വദേശി […]

ചിറക്കടവിൽ മദപ്പാടിനെ തുടർന്ന് പാപ്പാന്മാർ ഉപേക്ഷിച്ചു പോയതോടെ ദുരിതത്തിൽ ആയ വാഴപ്പള്ളി മഹാദേവനെ വനം വകുപ്പ് രക്ഷിക്കുവാൻ ഒരുങ്ങുന്നു

ചിറക്കടവിൽ മദപ്പാടിനെ തുടർന്ന് പാപ്പാന്മാർ ഉപേക്ഷിച്ചു പോയതോടെ ദുരിതത്തിൽ ആയ വാഴപ്പള്ളി മഹാദേവനെ വനം വകുപ്പ് രക്ഷിക്കുവാൻ ഒരുങ്ങുന്നു

പൊന്‍കുന്നം : രണ്ടു മാസമായി പാപ്പാന്മാർ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് കാലില്‍ ബന്ധിച്ച ചങ്ങല മുറുകി വൃണങ്ങള്‍ പഴുത്തും പുഴുവരിക്കുന്ന അവസ്ഥയിൽ വളരെ പരിതാപകരമായ അവസ്ഥയിൽ ചിറക്കടവ് ക്ഷേത്ര പരിസരത്ത് കഴിഞ്ഞിരുന്ന വാഴപ്പള്ളി മഹാദേവൻ എന്ന ആനയെ , നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് രക്ഷിക്കുവാൻ ഒരുങ്ങുന്നു മദപ്പാട് ഉണ്ടായതിനെത്തുടര്‍ന്നു പാപ്പാന്മാര്‍ ഉപേക്ഷിച്ചുപോയ ആന തീറ്റയും വെള്ളവും ലഭിക്കാതെ ദുരിതത്തില്‍ ആയിരുന്നു. കാലില്‍ ബന്ധിച്ച ചങ്ങല മുറുകി വൃണങ്ങള്‍ പഴുത്തും പുഴുവരിക്കുന്ന അവസ്ഥയിലെത്തിയിട്ടും തിരിഞ്ഞു നോക്കാനാളില്ലതെ […]

പാർട്ടിയുടെ ശക്തിയറിയാന്‍ കേരള കേണ്‍ഗ്രസ് (എം) ന്റെ രഹസ്യയോഗം രാജ്യസഭാ എം.പി ജോയി എബ്രഹാമിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയില്‍ ചേർന്നു

പാർട്ടിയുടെ ശക്തിയറിയാന്‍ കേരള കേണ്‍ഗ്രസ് (എം) ന്റെ രഹസ്യയോഗം രാജ്യസഭാ എം.പി ജോയി എബ്രഹാമിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയില്‍ ചേർന്നു

പാർട്ടിയുടെ ശക്തിയറിയാന്‍ കേരള കേണ്‍ഗ്രസ് (എം) ന്റെ രഹസ്യയോഗം കാഞ്ഞിരപ്പള്ളിയില്‍ ചേർന്നു. രാജ്യസഭാ എം.പി ജോയി എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലം പ്രസിഡന്റുമാരുടെ യോഗമാണ് നടന്നത്. പാറത്തോട്, എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് മണ്ഡലം പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി മണ്ഡലം പ്രസിഡന്റുമാര്‍ വിട്ടു നിന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കേരള കോണ്‍ഗ്രസ് ലയനത്തിനു ശേഷം അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാല്‍ കേരളാ […]

യെമനിലെ പീഡാസഹനത്തിന്റെ നാളുകൾ കഴിഞ്ഞു എരുമേലിയിലെ സ്വന്തം വീട്ടിൽ തിരിച്ചു എത്തിയ സിമിക്ക് ഇനി പ്രത്യാശയുടെ നാളുകൾ

യെമനിലെ പീഡാസഹനത്തിന്റെ നാളുകൾ കഴിഞ്ഞു എരുമേലിയിലെ സ്വന്തം വീട്ടിൽ തിരിച്ചു എത്തിയ സിമിക്ക് ഇനി പ്രത്യാശയുടെ നാളുകൾ

എരുമേലി: യെമനിലെ യുദ്ധ ഭൂമിയിൽ കുടുങ്ങി പോയ എരുമേലി കാരിത്തോട് ആറാക്കല്‍ ജേക്കബ്- അന്നമ്മ ദമ്പതിമാരുടെ മകളായ സിനിയുടെ പീഡാസഹനത്തിന്റെ നാളുകൾ കഴിഞ്ഞു, ഇനി പ്രത്യാശയുടെ ദിനങ്ങളിലേക്ക് .. യെമനിൽ നിന്നുംകപ്പലിൽ കയറി രാക്ഷ പെട്ട സിനിയുടെ കണ്ണുകളിൽ ഇപ്പോഴും ആ ഭീതിജനകമായ ഓർമ്മകൾ കാണുവാൻ സാധിക്കും കുമ്പഴ പട്ടണവേലില്‍ റിജോയുടെ ഭാര്യ സിമിക്ക് (30) പീഡാസഹനത്തിന്റെ നാളുകളായിരുന്നു കഴിഞ്ഞദിവസംവരെ. യെമനിലെ ഏദനില്‍നിന്ന് പെസഹാവ്യാഴാഴ്ചതന്നെ നാട്ടിലെത്താനായതിന് ദൈവത്തിനോട് നന്ദിപറയുകയാണ് ഈ മുപ്പതുകാരിയായ വീട്ടമ്മ. എട്ടുമാസംമുമ്പാണ് സിമി ഏദനിലെ […]

പെസഹാ ദിവസം പൊന്‍കുന്നം സബ്ജയിലില്‍ തടവുപുള്ളികളുടെ കാല്‍കഴുകി ചുംബിച്ചു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എളിമയുടെ മാതൃകയായി

പെസഹാ ദിവസം പൊന്‍കുന്നം സബ്ജയിലില്‍ തടവുപുള്ളികളുടെ കാല്‍കഴുകി ചുംബിച്ചു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എളിമയുടെ മാതൃകയായി

പൊന്‍കുന്നം : ചെയ്ത കുറ്റകൃത്യങ്ങളില്‍ നിരാശരാകാതെ പശ്ചാത്തപിച്ചു പ്രതീക്ഷയോടെ ജീവിക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ തടവ്‌ പുള്ളികളെ ഓർമ്മിപ്പിച്ചു. പെസഹാ ആചരണത്തിന്റെ ഭാഗമായി ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം സബ്ജയിലില്‍ തടവുപുള്ളികളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍ അറയ്ക്കല്‍. പാപികളോടു ദൈവം പൊറുക്കും. ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു പുതുജീവിതത്തിലേക്ക് കടന്നുവരാന്‍ ശ്രമിക്കണം. എല്ലാ മനുഷ്യരും പാപം ചെയ്യുന്നവരാണ്. പശ്ചാത്തപിക്കുമ്പോള്‍ ദൈവത്തിന്റെ സ്‌നേഹവും കരുണയും ലഭിക്കുമെന്നും മാര്‍ അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. ജീസസ് ഫ്രട്ടേണിറ്റി സോണല്‍ […]

ദുഃഖവെള്ളി ദിവസം പൊടിമറ്റം പള്ളിയിൽ വച്ച് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍

ദുഃഖവെള്ളി ദിവസം പൊടിമറ്റം പള്ളിയിൽ വച്ച് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍

പൊടിമറ്റം : ദുഃഖവെള്ളി ദിവസം പൊടിമറ്റം പള്ളിയിലെത്തിയ വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകള്‍ പിടിയില്‍. തമിഴ്‌നാട് മധുര റെയില്‍വേ സ്റ്റേഷന്‍ പുറമ്പോക്ക് മാരിയമ്മന്‍ തെരുവില്‍ കണ്ണന്റെ ഭാര്യ പൊന്നാപ്പ (27), നാഗരാജന്റെ ഭാര്യ വെള്ളയമ്മ (28) എന്നിവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. വെള്ളിയാഴ്ച 3.30നാണ് സംഭവം. പൊടിമറ്റം പള്ളിയിലെത്തിയ പുറമറ്റത്തില്‍ സാലി തോമസിന്റെ നാലര പവന്റെ മാലയാണ് കവരാന്‍ ശ്രമിച്ചത്. നേര്‍ച്ചക്കഞ്ഞി വിതരണത്തിനിടയില്‍ സാലി തോമസിന്റെ സമീപത്തെത്തിയ ഇരുവരും കൗശലത്തില്‍ മാല […]

പ്രഫ. ബാബു ജോസഫും പ്രഫ. ജെസിയമ്മ ജോണും : ഒരുമിച്ചു പഠിച്ച്‌, ഒരേ വര്‍ഷം ജോലിയില്‍ പ്രവേശിച്ച്‌, ഒരേ കോളജിലെ ഒരേ ഡിപ്പാര്‍ട്ടുമെന്റില്‍ 34 വര്‍ഷം അധ്യാപകരായി ജോലി ചെയ്തശേഷം ഒരുമിച്ചു പടിയിറങ്ങുന്ന അപൂര്‍വ ദമ്ബതികള്‍.

പ്രഫ. ബാബു ജോസഫും പ്രഫ. ജെസിയമ്മ ജോണും : ഒരുമിച്ചു പഠിച്ച്‌, ഒരേ വര്‍ഷം ജോലിയില്‍ പ്രവേശിച്ച്‌, ഒരേ കോളജിലെ ഒരേ ഡിപ്പാര്‍ട്ടുമെന്റില്‍ 34 വര്‍ഷം അധ്യാപകരായി ജോലി ചെയ്തശേഷം ഒരുമിച്ചു പടിയിറങ്ങുന്ന അപൂര്‍വ ദമ്ബതികള്‍.

കാഞ്ഞിരപ്പള്ളി: . പ്രഫ. ബാബു ജോസഫും പ്രഫ. ജെസിയമ്മ ജോണും – ഒരുമിച്ചു പഠിച്ച്‌, ഒരേ വര്‍ഷം ജോലിയില്‍ പ്രവേശിച്ച്‌, ഒന്നിച്ചു ജീവിച്ച്‌, ഒരേ കോളജിലെ ഒരു-ഡിപ്പാര്‍ട്ടുമെന്റില്‍ 34 വര്‍ഷം അധ്യാപകരായി ജോലി ചെയ്തശേഷം ഒരുമിച്ചു പടിയിറങ്ങുന്ന അപൂര്‍വ ദമ്ബതികള്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് കെമിസ്ട്രി വിഭാഗത്തിലെ പ്രഫ. ബാബു ജോസഫും പ്രഫ. ജെസിയമ്മ ജോണുമാണു വിരമിക്കലിലും പുതിയ ചരിത്രം തീര്‍ത്ത അധ്യാപക ദമ്ബതികള്‍. മുക്കൂട്ടുതറ മുട്ടത്തുപാടം കുടുംബാംഗം ബാബു ജോസഫും കടമ്മനിട്ട മാണികുളത്ത് ജെസിയമ്മയും […]

എട്ട് പതിറ്റാണ്ട് സൈക്കിള്‍ സവാരി ദിനചര്യയാക്കിയ കുറുവച്ചന്‍ എണ്‍പത്തി ആറാം വയസ്സിൽ യാത്രയായി

എട്ട് പതിറ്റാണ്ട് സൈക്കിള്‍ സവാരി ദിനചര്യയാക്കിയ കുറുവച്ചന്‍ എണ്‍പത്തി ആറാം വയസ്സിൽ യാത്രയായി

കാഞ്ഞിരപ്പള്ളി: എട്ട് പതിറ്റാണ്ട് സൈക്കിള്‍ സവാരി ദിനചര്യയാക്കിയ കുറുവച്ചന്‍ചേട്ടന്‍ (86) യാത്രയായി. എല്ലാ ദിവസവും രാവിലെ സൈക്കിളില്‍ സവാരി ചെയ്തിരുന്ന അഞ്ചിലിപ്പ പുത്തന്‍കടുപ്പില്‍ പി ജെ കുരുവിള(കുറുവച്ചന്‍)ക്ക് വ്യായാമം മാത്രമല്ല ഒരു ഉല്ലാസം കൂടിയായിരുന്നു. സൈക്കിളില്‍ എത്ര ദൂരം പോകുന്നതിലും ഇദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു. തന്റെ ആരോഗ്യത്തിന്റെ രഹസ്യം സൈക്കിള്‍ സവാരിയാണെന്ന് കുറുവച്ചന്‍ ചേട്ടന്‍ പറയുമായിരുന്നു. അന്തരിച്ച കുറുവച്ചന്റെ സംസ്‌കാരം ശനിയാഴ്ച 11 ന് തുടങ്ങി അഞ്ചലിപ്പ സെന്റ് പയസ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ:അന്നമ്മ ചങ്ങനാശേരി […]

യുദ്ധഭുമിയിൽ നിന്നും എല്ലാം ഉപേക്ഷിച്ച് പുത്തന്‍കടുപ്പില്‍ ജേക്കബ് കോര ജന്മനാട്ടിൽ തിരിച്ചെത്തി..

യുദ്ധഭുമിയിൽ നിന്നും എല്ലാം ഉപേക്ഷിച്ച് പുത്തന്‍കടുപ്പില്‍ ജേക്കബ് കോര ജന്മനാട്ടിൽ തിരിച്ചെത്തി..

കാഞ്ഞിരപ്പള്ളി : നാലരവര്‍ഷമായി യമനിലെ സനയില്‍ എംഎസ് സി ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പുത്തന്‍കടുപ്പില്‍ ജേക്കബ് കോര യമനിൽ യുദ്ധം തുടങ്ങിയതോടെ തനിക്കുള്ള സമ്പാദ്യമെല്ലാം അവിടെ ഉപേക്ഷിച്ചു , ജീവനും കൈയിൽ പിടിച്ചു കൊണ്ട് ജന്മനാട്ടിൽ തിരിച്ചെത്തി. യെമനിലെ യുദ്ധമുഖത്ത് നിന്നും ജീവനോടെ ജന്മനാട്ടില്‍ തിരിച്ചെത്താനായതില്‍ സര്‍വ്വശക്തനായ ഈശ്വരനോട് നന്ദി പറയുകയാണ് കാഞ്ഞിരപ്പള്ളി പുത്തന്‍കടുപ്പില്‍ ഡ്യുക്കപ്പന്റെയും ത്രേസസ്യാമ്മയുടെയും മകന്‍ ജേക്കബ് കോര. യുദ്ധരംഗത്തു മരണത്തെ മുന്നില്‍ കണ്ട് ജീവിതത്തിലേക്ക് മടങ്ങിയ അനുഭവമാണ് തനിക്ക് […]

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു

കാഞ്ഞിരപ്പള്ളി: ഇന്ന് ഓശാന ഞായർ..ക്രിസ്തുവിന്റെ ജറുസലേം നഗര പ്രവേശത്തിന്റെ ഓര്‍മ്മപുതുക്കി ക്രിസ്തീയ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിച്ചു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ 6.30ന് കത്തീഡ്രല്‍ ഗ്രോട്ടോയില്‍ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. നൂറു കണക്കിന് വിശ്വാസികൾ തിരുക്കര്‍മ്മങ്ങളിൾ സംബന്ധിച്ചു. കുരുത്തോലകളേന്തി പ്രദക്ഷിണം നടത്തിയാണ് രണ്ടായിരം വര്‍ഷം മുമ്പ് നടന്ന ഓശാനയെ വിശ്വാസികള്‍ അനുസ്മരിച്ചത്. തുടർന്ന് ആഘോഷയ്മായ വിശുദ്ധ കുർബാന നടന്നു […]

കാഞ്ഞിരപ്പള്ളിയിൽ വാഹന അപകടം , ട്രാക്ടറിന്റെ അടിയിൽ പെട്ട് തകർന്ന ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പിഞ്ചു കുട്ടിയടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കാഞ്ഞിരപ്പള്ളിയിൽ വാഹന അപകടം , ട്രാക്ടറിന്റെ അടിയിൽ പെട്ട് തകർന്ന ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പിഞ്ചു കുട്ടിയടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വാഹന അപകടം , കയറ്റത്തില്‍ കിണര്‍ പണിക്ക് വന്ന ട്രാക്ടര്‍ പിന്നോട്ട് ഉരുണ്ട് കയറ്റം കയറി വന്ന ഓട്ടോയ്ക്ക് മുകളില്‍ മറിഞ്ഞു.ഒരു വയസുകാരനും അമ്മാവനും ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. കാഞ്ഞിരപ്പള്ളി-കുന്നുംഭാഗം ദേശീയപാത ലിങ്ക് റോഡില്‍ കണ്ണാശുപത്രിക്ക് മുമ്പില്‍ വ്യാഴാഴ്ച 10.50 നാണ് അപകടം.കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ദേശീയപാതയിലേക്ക് വരികയായിരുന്ന ട്രാക്ടര്‍ പാതയിലേക്ക് കയറുന്നതിനായി നിര്‍ത്തി. മുന്നോട്ട് പോകാനായി എടുത്ത ട്രാക്ടര്‍ നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട് പിന്നില്‍ കയറ്റം കയറി വരുകയായിരുന്ന […]

കരിയിലയില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ പുത്തന്‍ കണ്ടുപിടുത്തവുമായി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.

കരിയിലയില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ പുത്തന്‍ കണ്ടുപിടുത്തവുമായി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.

കാഞ്ഞിരപ്പള്ളി : വിറകിന് പകരം കരിയില കത്തിക്കാം.കരിയിലയില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ പുത്തന്‍ കണ്ടുപിടുത്തവുമായി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഫൈനല്‍ ഇയര്‍ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളായ അജയ് ഷിബു, അലന്‍ എബ്രാഹം, ഡിജോ കെ. ജോസ്, ഹൈദര്‍ പി. എം. എന്നിവരാണ് നൂതനയന്ത്രത്തിന്റെ സ്രാഷ്ടാക്കള്‍.അവസാന വര്‍ഷ പ്രോജക്ട് സാധാരണ ജനങ്ങള്‍ക്ക് ഏറ്റം ഉപകാരപ്രദമായ ഒന്നാവണം എന്ന അഗ്രഹവുമായി അദ്ധ്യാപകന്‍ അശ്വിന്‍ ചാണ്ടി അലക്‌സുമായി കൂടിയാലോചിച്ചാണ് കര്‍ഷക സൗഹൃദ യന്ത്രം രൂപകല്‍പ്പന ചെയ്തത്. യന്ത്രത്തില്‍ ഘടിപ്പിച്ചിരിക്കു മേട്ടോറിന്റെ […]

ചെറുവള്ളി എസ്റ്റേറ്റിലെ ഹര്‍ത്താല്‍ പൂർണം, എസ്റ്റേറ്റിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈദികരും , കന്യാസ്ത്രീകളും അടങ്ങുന്ന സംഘം സ്ഥലത്തെത്തി, പോലീസ് തടഞ്ഞു

ചെറുവള്ളി എസ്റ്റേറ്റിലെ ഹര്‍ത്താല്‍ പൂർണം, എസ്റ്റേറ്റിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈദികരും , കന്യാസ്ത്രീകളും അടങ്ങുന്ന സംഘം സ്ഥലത്തെത്തി, പോലീസ് തടഞ്ഞു

എരുമേലി: ചെറുവള്ളി എസ്റ്റേറ്റില്‍ ഇന്ന് ഹര്‍ത്താല്‍, എസ്റ്റേറ്റിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈദികരും , കന്യാസ്ത്രീകളും അടങ്ങുന്ന സംഘം സ്ഥലത്തെത്തി . പോലീസ് തടഞ്ഞു ചെറുവള്ളി എസ്റ്റേറ്റിലെ പൂവമ്പാറമല ക്ഷേത്രഭരണസമിതിയില്‍പ്പെട്ട രണ്ടുതൊഴിലാളികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ്‌ചെയ്തിട്ടും തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടതൊഴില്‍ തിരികെക്കൊടുപ്പിക്കാന്‍ യൂണിയനുകള്‍ ഇടപെട്ടില്ലെന്ന് ആരോപിചായിരുന്നു ഹര്‍ത്താല്‍ നടത്തിയത്. പുറത്താക്കപ്പെട്ട തൊഴിലാളികള്‍ ക്ഷേത്രഭരണസമിതിയംഗങ്ങളും, സി.ഐ.ടി.യു., എ.ഐ.ടി.യു.സി. യൂണിയനുകളില്‌പെട്ടവരുമാണ്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി., ഹിന്ദു ഐക്യവേദി, ആര്‍.എസ്.എസ്. തുടങ്ങിയ പ്രസ്ഥാനങ്ങള്‍ തൊഴിലാളികള്‍ക്കുവേണ്ടി സമരരംഗത്തിറങ്ങിയിരിക്കുന്നത്. പിരിച്ചുവിട്ടതൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്റ്റേറ്റില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന […]

കാഞ്ഞിരപ്പള്ളിയിലൂടെ ഒഴുകുന്ന ചിറ്റാര്‍ പുഴയെ മാലിന്യങ്ങളിൽ നിന്നും രക്ഷിക്കുവനുറച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍

കാഞ്ഞിരപ്പള്ളിയിലൂടെ ഒഴുകുന്ന ചിറ്റാര്‍ പുഴയെ മാലിന്യങ്ങളിൽ നിന്നും രക്ഷിക്കുവനുറച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ മാലിന്യങ്ങൾ മുഴുവനും നിശബ്ദമായി വഹിക്കുന്ന, ദുര്ഗന്ധം വമിച്ചു കൊണ്ട് കഞ്ഞിരപ്പള്ളിയുടെ ഹൃദയ ഭാഗത്ത്‌ കൂടി ഒഴുകുന്ന ലൂടെ ഒഴുകുന്ന ചിറ്റാര്‍ പുഴയെ മാലിന്യങ്ങളിൽ നിന്നും രക്ഷിക്കുവനുറച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ പുഴ സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി. ചിറ്റാര്‍ പുഴയിലെ അപകടകരമായ ജലമലിനീകരണങ്ങളും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാഡിലെ ശൌചാലയ മാലിന്യങ്ങളും ഹോട്ടലുകളില്‍ നിന്നും തള്ളുന്ന അവിശിഷ്ടങ്ങളും ടൌണ്‍ഹാള്‍ പരിസരത്തെ മാലിന്യ കൂമ്ബാരങ്ങളും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ജനകീയ പരിശോധന നടത്തി. ചിറ്റാര്‍പുഴയുടെ സംരക്ഷണത്തെക്കുറിച്ച്‌ […]

ഒടുവിൽ വികൃതി കുരങ്ങൻ പിടിയിലായി …നാട്ടുകാർക്ക് ആശ്വാസം

ഒടുവിൽ വികൃതി കുരങ്ങൻ പിടിയിലായി …നാട്ടുകാർക്ക് ആശ്വാസം

എരുമേലി : വികൃതി കുരങ്ങൻ പിടിയിലായാതോടെ വെണ്‍കുറിഞ്ഞിയിലെ വീട്ടമ്മമാർക്കാണ് കൂടുതൽ ആശ്വാസമായത്. വീട്ടുമുറ്റത്ത്‌ അലക്കിയിടുന്ന തുണികള്‍ അയയില്‍നിന്നും അപ്രത്യക്ഷമാനുന്നത് പതിവായതോടെ ഒളിഞ്ഞിരുന്നു അവർ കുറ്റവാളിയെ കണ്ടു പിടിച്ചു .. ഒരു വികൃതി കുരങ്ങൻ .. ഓരോ ദിവസവും ഓരോ വീട്ടിലായിരുന്നു കുരങ്ങന്റെ വികൃതികൾ . വീട്ടുമുറ്റങ്ങളില്‍ അലക്കിയിടുന്ന തുണികള്‍ അയയില്‍നിന്നും എടുത്തുകൊണ്ട് പോകുന്നതായിയരുന്നു കുരങ്ങിന്റെ പ്രധാന ഹോബി. പറമ്പിലെ കൃഷികള്‍ നശിപ്പിക്കുന്നതിനൊപ്പം വീടിനു ള്ളില്‍ കയറി ആഹാരസാധനങ്ങള്‍ എടുത്ത് കൊണ്ട്‌പോകുന്നതും പതിവായിരുന്നു.. മാസങ്ങളോളം കുരങ്ങൻ തന്റെ വികൃതി […]

ജനങൾക്ക് ആശ്വാസം; കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്‌റ്റേഷന്‍ മന്ദിരത്തിലെ പെരുന്തേനീച്ച കൂട്ടത്തെ ഒഴിപ്പിച്ചു

ജനങൾക്ക് ആശ്വാസം; കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്‌റ്റേഷന്‍ മന്ദിരത്തിലെ പെരുന്തേനീച്ച കൂട്ടത്തെ ഒഴിപ്പിച്ചു

കാഞ്ഞിരപ്പള്ളി: നഗരമദ്ധ്യത്തില്‍ ജനജീവിതത്തിന് ഭീഷണിയുയര്‍ത്തിയ പെരുന്തേനീച്ചകൂട്ടത്തെ പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ജോര്‍ജ് മൂഴിയാങ്കലിന്റെ നേതൃത്വത്തിലെത്തിയ സംഘം ഒഴിപ്പച്ചു. മിനി സിവില്‍ സ്‌റ്റേഷന്‍ മന്ദിരത്തിന്റെ അഞ്ചാം നിലയില്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ പിന്നിലെ ജനാലയ്ക്ക് മുകളിലാണ് പെരുന്തേനീച്ച കൂട് കൂട്ടിയിരുന്നത്. ജോഷി ജോര്‍ജിന്റെ സഹോദരന്‍ ജൂബി ജോര്‍ജ്, ജോണി ഞരളക്കാട്ട്, നവാസ് മുട്ടത്തിപറമ്പില്‍, മനോജ്കുമാര്‍ എന്നിവരങ്ങുന്ന സംഘമാണ് കൂട് നീക്കം ചെയ്തത്. ഒരു മാസം മുമ്പ് കൂട് കൂട്ടി ദിവസങ്ങള്‍ കഴിയുന്തോറും കൂടിന്റെ വലിപ്പവും ഈച്ചകളുടെ എണ്ണവും […]

സംസ്ഥാന ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ യു. ഡി. എഫും എൽ. ഡി. എഫും തമ്മിൽ സംഘര്‍ഷം – വീഡിയോ

സംസ്ഥാന ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ യു. ഡി. എഫും എൽ. ഡി. എഫും തമ്മിൽ സംഘര്‍ഷം – വീഡിയോ

കാഞ്ഞിരപ്പള്ളി: സംസ്ഥാന ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ സംഘര്‍ഷം നടന്നു . കാഞ്ഞിരപ്പള്ളിയില്‍ മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് പ്രര്‍ത്തകര്‍ നടത്തിയ പ്രകടത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കയറിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പേട്ടകവലയിലാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഭിവാദ്യമര്‍പ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയറുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ ഏറെ നേരം സംഘര്‍ഷമുണ്ടായി. എസ്‌ഐ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് […]

ജീവിതം പഠിക്കുവാൻ വിദേശി വിദ്യാർഥികൾ കാഞ്ഞിരപ്പള്ളിയിൽ

ജീവിതം പഠിക്കുവാൻ വിദേശി വിദ്യാർഥികൾ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി / മുണ്ടക്കയം : പതിവ് തെറ്റിക്കാതെ ഈ വർഷവും കഞ്ഞിരപ്പള്ളിയിലെ ചൂടും വേനലും വകവെക്കാതെ കല്ലും മണ്ണും ചുമക്കുവാൻ അവരെത്തി. സിംഗപ്പൂരില്‍ നിന്നുമുള്ള ജര്‍മന്‍-യുറോപ്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇങ്ങനെ എല്ലാ വർഷവും ജീവിതം പഠിക്കുവാനും, പരസ്നേഹം പ്രകടിപ്പിക്കുവാനും കഞ്ഞിരപ്പള്ളിയിൽ എത്താരുള്ളത് കടുത്ത വേനല്‍ച്ചൂടിനെ വകവെക്കാതെ കല്ലും മണ്ണും ചുമക്കുന്ന ഈ വിദേശി കുട്ടികൾ ‘ നാട്ടുകാര്‍ക്ക് വേറിട്ട കാഴ്ചയാണ് നല്‍കുന്നത്. തങ്ങളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന സ്കൂള്‍ കെട്ടിടം പുത്തന്‍ തലമുറയ്ക്ക് അറിവിന്റെ പുതുലോകം സമ്മാനിക്കുമെന്ന നിര്‍വൃതിയോടെയാണ് […]

മുക്കൂട്ടുറയിൽ മഴയിലും കാറ്റിലും വൻ നാശം, മുട്ടപ്പള്ളി ഭദ്രകാളി ക്ഷേത്രം ഇടിഞ്ഞു വീണു, ഗവണ്‍മെന്റ് എല്‍പി സ്കൂളിലേക്ക് മരം കടപുഴകി വീണു സ്കൂൾ തകർന്നു

മുക്കൂട്ടുറയിൽ മഴയിലും കാറ്റിലും വൻ നാശം, മുട്ടപ്പള്ളി ഭദ്രകാളി ക്ഷേത്രം ഇടിഞ്ഞു വീണു, ഗവണ്‍മെന്റ് എല്‍പി സ്കൂളിലേക്ക് മരം കടപുഴകി വീണു സ്കൂൾ തകർന്നു

മുക്കൂട്ടുറ: ഇന്നലെ ഉച്ചകഴിഞ്ഞ് എരുമേലിയുടെ കിഴക്കന്‍ മേഖലയില്‍ വീശിയടിച്ച കാശില്‍ വന്‍ നാശനഷ്ടം. കൂറ്റന്‍ ആല്‍മരം കടപുഴകിവീണ് മുട്ടപ്പള്ളി ഭദ്രകാളി ക്ഷേത്രം പൂര്‍ണമായി തകര്‍ന്ന് നിലംപതിച്ചു. ഈ സമയം ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ഭാരവാഹി കരിക്കണ്ണംചിറ റെജി ഓടി രക്ഷപെട്ടു. ഇതേനിലയില്‍ ഭാഗ്യംകൊണ്ടു മാത്രം മുട്ടപ്പള്ളിയിലെ ഗവണ്‍മെന്റ് എല്‍പിസ്കൂളിലും ദുരന്തം വഴിമാറി. സ്കൂള്‍ വിടാന്‍ പത്ത് മിനിറ്റ് വൈകിയിരുന്നെങ്കില്‍ ക്ളാസ്മുറികള്‍ ദുരന്തഭൂമിയായി മാറുമായിരുന്നു. സ്കൂള്‍ വിട്ട് എല്ലാവരും പുറത്തുകടന്ന് പത്ത് മിനിട്ട് സമയം കഴിഞ്ഞപ്പോഴാണ് ശക്തമായ കാറ്റില്‍ മരം കടപുഴകി […]

കുരുവികൾക്കു ഒരു കൂട്ടുകാരൻ എരുമേലിയിൽ

കുരുവികൾക്കു ഒരു കൂട്ടുകാരൻ എരുമേലിയിൽ

എരുമേലി: എരുമേലിയിലുള്ള മണിപ്പുഴ എംഇഎസ് കോളജിന് സമീപം ഉല്ലാസ് നഗറില്‍ കൊടിപ്ളാക്കല്‍ ജോയിയുടെ വീട്ടിലേക്കു കൂട്ടമായി വിരുന്നു വരുവാൻ തുടങ്ങിയിട്ട് രണ്ടു വർഷങ്ങൾ ആയി. കുരുവികള്‍ക്ക് കൂടുകളൊരുക്കി സംരക്ഷിക്കുന്ന പദ്ധതിക്ക് ഇന്ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുമ്ബോള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സ്വന്തം വീട്ടുവളപ്പ് കുരുവികളുടെ താവളമാക്കി നല്‍കിയ ഈ കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു. എരുമേലി മണിപ്പുഴ എംഇഎസ് കോളജിന് സമീപം ഉല്ലാസ് നഗറില്‍ കൊടിപ്ളാക്കല്‍ ജോയി ആണ് കുരുവികളുടെ പ്രിയ തോഴന്‍. രണ്ടു വര്‍ഷം മുമ്ബ് വീടിന്റെ ടെറസില്‍ തേനീച്ചകള്‍ക്കായി […]

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജില്‍ നിന്നും വിരമിക്കുന്ന പതിനാറ് അധ്യാപകരുടെ യാത്രയയപ്പിന്റെ നിമിഷങ്ങൾ – (വീഡിയോ)

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജില്‍ നിന്നും വിരമിക്കുന്ന പതിനാറ് അധ്യാപകരുടെ യാത്രയയപ്പിന്റെ നിമിഷങ്ങൾ – (വീഡിയോ)

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജില്‍ നിന്നും വിരമിക്കുന്ന പതിനാറ് അധ്യാപകർക്ക് വിദ്യാർഥി കളും, സഹ അധ്യാപകരും, കോളേജ് അധികാരികളും, ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നല്കി. യാത്രയയപ്പിന്റെ നിമിഷങ്ങൾ ഇവിടെ കാണുക (വീഡിയോ) പ്രൊഫസര്‍മാരായ ഷീല കുഞ്ചെറിയ(സുവോളജി),ആലീസ് കുട്ടി ഡോമിനിക്(മലയാളം),പി.കെ.സൂസമ്മ(ഫിസിക്‌സ്),ബാബു ജോസഫ്,ഡോ.ബേബി തോമസ്(കെമിസ്ട്രി),സണ്ണി മാത്യു(മാത്തമാറ്റിക്‌സ്)ഡോ.കെ.എസ്.കുര്യന്‍(കൊമേഴ്‌സ്),എന്‍.സി.ജേക്കബ്(സ്റ്റാറ്റിസ്റ്റിക്‌സ്),ഷാജന്‍ സെബാസ്റ്റ്യന്‍(ഹിസ്റ്ററി),ഡോ.സുരേഷ് വി.വെട്ടൂര്‍(ഫിസിക്‌സ്), റ്റി.എ.ജോസ്(കെമിസ്ട്രി),ഡോ.കെ.പി.സുകുമാരന്‍ നായര്‍(കെമിസ്ട്രി),ടോമി കെ.മാത്യു(ഫിസിക്‌സ്),ജെസിയാമ്മ ജോണ്‍(കെമിസ്ട്രി),മോളി അബ്രഹാം(മാത്തമാറ്റിക്‌സ്),നീന ജോസഫ്(കെമിസ്ട്രി)എന്നിവരാണ് വിരമിക്കുന്നത്. ഇന്ന് രാവിലെ കോളജ് മാനേജര്‍ ഫാ. ജോര്‍ജ് ആലുങ്കലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ […]

മുണ്ടക്കയത്ത് ദാക്ഷായണി എന്ന് വിളിപ്പേരുള്ള കോഴി ഇട്ട മുട്ടക്കുള്ളില്‍ വീണ്ടും മുട്ട,

മുണ്ടക്കയത്ത് ദാക്ഷായണി എന്ന് വിളിപ്പേരുള്ള കോഴി ഇട്ട മുട്ടക്കുള്ളില്‍ വീണ്ടും മുട്ട,

മുണ്ടക്കയം : ദാക്ഷായണി എന്ന് വിളിപ്പേരുള്ള കോഴിയാണ് ഇപ്പോൾ നാട്ടിലെ താരം.. കാരണം വേറെ കോഴികൾക്ക് പറ്റാത്ത ഒരു കാര്യമാണ് അത് ചെയ്തത്. പുലിക്കുന്ന് മേത്തുണ്ടിയില്‍ അനിരുദ്ധന്‍റെ വീട്ടിലെ ദാക്ഷായണി എന്ന ഓമനപ്പേരിലുളള കോഴിയാണ് വിചിത്ര മുട്ടയിട്ട് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്. അത്യപൂര്‍വ്വമായി ചില മുട്ടകള്‍ക്കുള്ളില്‍ രണ്ട് ഉണ്ണികള്‍ കാണാറുണ്ടെങ്കിലും മുട്ടക്കുള്ളില്‍ മറ്റൊരു മുട്ട കണ്ടത്കാഴ്ചക്കാരില്‍ അത്ഭുതമാണ് ഉണര്‍ത്തിയത്. അനിരുദ്ധന്‍റെ വീട്ടില്‍ വളര്‍ത്തുന്ന കോഴിയുടെ മുട്ട ഒരു ദിവസം സാധാരണയിലും വലിപ്പത്തിൽ കിട്ടിയപ്പോൾ വീട്ടുകാർ കൌതുകം തോന്നി […]

വീശിയടിച്ച കാറ്റില്‍ വീടിന്റെ മേല്‍ക്കൂര കഴുക്കോല്‍ ഉള്‍പ്പെടെ പറന്നു പോയി… തലചായ്‌ക്കാന്‍ ഇടമില്ലാതെ വൃദ്ധ ദമ്പതികള്‍

വീശിയടിച്ച കാറ്റില്‍ വീടിന്റെ മേല്‍ക്കൂര കഴുക്കോല്‍ ഉള്‍പ്പെടെ പറന്നു പോയി… തലചായ്‌ക്കാന്‍ ഇടമില്ലാതെ വൃദ്ധ ദമ്പതികള്‍

പനയ്‌ക്കച്ചിറ: മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ വീട്‌ തകര്‍ന്നതോടെ തലചായ്‌ക്കാന്‍ ഇടമില്ലാത്ത അവസ്‌ഥയിലാണ്‌ പനക്കച്ചിറ പൂവത്തുങ്കല്‍ മത്തായി(80)യും ഭാര്യ ജാന്‍സിയും. വീശിയടിച്ച കാറ്റില്‍ മത്തായിയുടെ വീടിന്റെ മേല്‍ക്കൂര കഴുക്കോല്‍ ഉള്‍പ്പെടെയാണ് പറത്തികൊണ്ടുപോയത്. ഈ സമയം രോഗിയായ മത്തായി കട്ടിലില്‍ കിടക്കുകയായിരുന്നു. മഴ നനഞ്ഞ വൃദ്ധകുടുംബത്തെ അയല്‍ക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്. താമസിക്കുന്ന വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പാടെ തകര്‍ന്ന്‌ കഴുക്കോല്‍ ഉള്‍പ്പെടെ പുറത്തേക്ക്‌ പറന്നുപോയതോടെ വീട്ടില്‍ കഴിയാനാകാത്ത ദുരിതത്തിലാണ്‌ വൃദ്ധ ദമ്പതികള്‍. ഭവന രഹിതര്‍ക്കായി ഐ.എ.വൈ പദ്ധതി പ്രകാരം ബ്ലോക്ക്‌ പഞ്ചായത്തില്‍ […]

ഗ്യാസ് സിലിണ്ടറില്‍ തീ പടര്‍ന്നു: രണ്ടു വിദ്യാര്‍ഥികളുടെ മനോധൈര്യം വൻ അപകടമൊഴിവാക്കി

ഗ്യാസ് സിലിണ്ടറില്‍ തീ പടര്‍ന്നു: രണ്ടു വിദ്യാര്‍ഥികളുടെ മനോധൈര്യം വൻ അപകടമൊഴിവാക്കി

എരുമേലി: ആ രണ്ടു സ്കൂൾ വിദ്യാർഥികൾ വലിയൊരു ദുരന്തത്തിൽ നിന്നാണ് ആ പ്രദേശത്തെ രക്ഷിച്ചത്‌ . പാചകവാതക സിലിണ്ടറില്‍ തീ പടരുന്നത് കണ്ടാല്‍ ആരും അടുക്കാന്‍ മടിക്കും. എന്നാല്‍ എട്ടിലും ഒന്‍പതിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളുടെ മനോധൈര്യവും അവസരോചിതമായ പ്രവൃത്തിയും സംഭവിച്ചേക്കാമായിരുന്ന ഒരു വന്‍ അപകടം ഒഴിവാക്കി. കഴിഞ്ഞ ദിവസം ഉച്ചയോടെ എരുമേലി മണിപ്പുഴയിലാണ് സംഭവം. മണിപ്പുഴ വെളുത്തേടത്ത്കാവില്‍ മാത്യുവിന്റെ മകന്‍ നിതിന്‍, ഞ്ഞൊണ്ടിക്കല്‍ സാബുവിന്റെ മകന്‍ റോഷന്‍ എന്നിവരാണ് ജീവന്‍ വകവെക്കാതെ അപകടമൊഴിവാക്കിയത്. മണിപ്പുഴയില്‍ വാടകയ്ക്ക് […]

സൂര്യകാന്തി പൂ കൃഷി എരുമേലിയിലും …

സൂര്യകാന്തി പൂ കൃഷി എരുമേലിയിലും …

എരുമേലി : അന്യ സംസ്ഥാങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന സൂര്യകാന്തി പൂ കൃഷി എരുമേലിയിൽ വിജയകരമായി നടപ്പിലാക്കി കരിമ്പിന്‍തോട്‌ ചാലക്കുഴിയില്‍ ഏബ്രഹാംതോമസ്‌. വിടര്‍ന്ന്‌ നില്‍ക്കുന്ന ആയിരകണക്കിന്‌ സൂര്യകാന്തി പൂക്കളാല്‍ നിറയുന്ന ഏബ്രഹാംതോമസിന്റെ കൃഷിയിടം നയന മനോഹരമായ കാഴ്ചയാണ് . ബംഗാളില്‍ നിന്നും എരുമേലിയിൽ പണിക്കു വന്ന തൊഴിലാളി കളിൽ നിന്ന്നു സൂര്യകാന്തി പൂ കൃഷിയുടെ രഹസങ്ങൾ മനസ്സിലാക്കിയത്‌ . നാട്ടില്‍ പോയിവന്ന തൊഴിലാളികള്‍ ഏബ്രഹാം തോമസിന്റെ നിര്‍ദേശ പ്രകാരം സൂര്യകാന്തിയുടെ വിത്തുകള്‍ കൂടി കൊണ്ടുവന്നതോടെ കൃഷിയിടത്തില്‍ സൂര്യകാന്തിയും ഇടംപിടിച്ചു. […]

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത്‌ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയിലായി

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത്‌ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയിലായി

മുണ്ടക്കയം : കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത്‌ നിന്നും ഓസ്‌ട്രേലിയയില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലികള്‍ നല്‍കാമെന്ന് പറഞ്ഞ് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയിലായി. കണ്ണിമല ജോസ് പുത്തന്‍പുരക്കൊപ്പം കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത്‌ നിന്നും ഉള്ള നിരവധി പേരുടെ കയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ തൃശൂര്‍ വിയ്യൂര്‍ പള്ളിഭാഗം കണ്ണേകാവില്‍ വിജയകുമാര്‍ (42) ആണ് പിടിയിലായത്.. കണ്ണിമല ജോസ് പുത്തന്‍പുര (52) യെ കഴിഞ്ഞ ജൂലായില്‍ പോലീസ് പിടികൂടിയിരുന്നു. വിസ […]

പൊന്‍കുന്നതു ഒരു അടിപൊളി ന്യൂജെനറേഷൻ ഓട്ടോ …ഒരു ഓട്ടോയിൽ നടത്താവുന്ന ആഡംബരയാത്രയുടെ അവസാന വാക്ക് ഇവിടെ..

പൊന്‍കുന്നതു ഒരു അടിപൊളി ന്യൂജെനറേഷൻ ഓട്ടോ …ഒരു ഓട്ടോയിൽ നടത്താവുന്ന ആഡംബരയാത്രയുടെ അവസാന വാക്ക് ഇവിടെ..

പൊന്‍കുന്നം : നാട് ഓടുന്പോൾ നടുവേ ഓടണം എന്നാണ് പ്രമാണം . വോൾവോ ബസ്സിനെ വെല്ലുന്ന സൗകര്യങളുമായിയാണ് പൊൻകുന്നത് നാട്ടിലെ താരമായ ഫ്രണ്ട്സ് ഓട്ടോ വിലസ്സുന്നത് . ഒരു ഓട്ടോയിൽ നടത്താവുന്ന ആഡംബരയാത്ര യുടെ അവസാന വാക്കാണത്രേ ഈ അടിപൊളി ഓട്ടോ. യാത്ര ചെയ്യുന്നത് ഗട്ടറും പൊടിയും നിറഞ്ഞ വഴികളിലൂടെ ആണെങ്കിലും, ആഡംബരത്തിനും യാത്രക്കാരുടെ സൌകര്യങ്ങൾക്കും ഒരു കുറവും വരുത്തിയിട്ടില്ല ഈ ഓട്ടോയുടെ ഉടമകൾ . യാത്രക്കിടയില്‍ ഉപയോഗിക്കുന്നതിന് വൈ-ഫൈ യും, യാത്രക്കിടയിൽ പുതിയ വാർത്തകൾ അപ്പപ്പോൾ […]

പൊന്‍കുന്നത്തെ പെണ്‍കുട്ടികൾ കരാട്ടെ പരിശീലിക്കുന്നു, പ്രദര്‍ശന പൊതുയോഗം എം.എല്‍.എ. ഡോ. എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു

പൊന്‍കുന്നത്തെ പെണ്‍കുട്ടികൾ കരാട്ടെ പരിശീലിക്കുന്നു, പ്രദര്‍ശന പൊതുയോഗം എം.എല്‍.എ. ഡോ. എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു

പൊന്‍കുന്നം: സ്ത്രീകൾക്കെതിരെ സമൂഹത്തിൽ അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടുവാൻ തീരുമാനിച്ചു കൊണ്ട്, സ്വയം പ്രതിരോധത്തിന് വേണ്ടി പൊൻകുന്നത് ഒരു കൂട്ടം പെണ്‍കുട്ടികൾ കഴിഞ്ഞ കുറെ മാസങ്ങളായി കരാട്ടെ പരിശീലിനം നടത്തി വരുന്നു . ഇന്നലെ കരാട്ടെ പരിശീലന പ്രദർശനം പൊൻകുന്നത് നടത്തി. ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി എം.എല്‍.എ. ഡോ. എന്‍.ജയരാജിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘പുറപ്പാടി’ന്റെയും ഭാഗമായി എല്‍.പി., യു.പി., ഹൈസ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായി നടക്കുന്ന സൗജന്യ കരാട്ടെ പരിശീലനത്തിന്റെ പ്രദര്‍ശനമായിരുന്നു ‘പെണ്‍കരുത്തിന്റെ’ […]

മിന്നൽ നാശം വിതക്കുന്നു … മുണ്ടക്കയത്ത് മിന്നലില്‍ വീട് തകര്‍ന്നു; മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മിന്നൽ നാശം വിതക്കുന്നു … മുണ്ടക്കയത്ത് മിന്നലില്‍ വീട് തകര്‍ന്നു; മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മതമ്പ (മുണ്ടക്കയം): ശനിയാഴ്ച വൈകീട്ടുണ്ടായ മിന്നലില്‍ കൊമ്പന്‍പാറ ഐ.എഫ്.സി.പി. കോളനി മുട്ടത്ത് ജയ്‌നന്റെ വീടും വീട്ടുപകരണങ്ങളും നശിച്ചു. വീട്ടിലുണ്ടായിരുന്ന ഭാര്യ മദിനാക്ഷി, മകന്‍ ജയ്‌സന്‍ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വയറിങ്ങും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കത്തിനശിച്ചു. മുറികളുടെ ഭിത്തികള്‍ വിണ്ടുകീറി വീട് താമസയോഗ്യമല്ലാതായി. മൂന്നംഗ കുടുംബം അയല്‍വീട്ടിലാണ് താമസിക്കുന്നത്.

മറന്നില്ല അവർ തങ്ങളുടെ സുഹൃത്തിനെ ….ഓട്ടോറിക്ഷാ അപകടത്തിൽ മരണപെട്ട ബിജു ആന്റണിയുടെ കുടുംബത്തിനു കാഞ്ഞിരപ്പള്ളിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സ്വരൂപിച്ച 2 ലക്ഷംരൂപ നല്കി പരസ്നേഹത്തിന്റെ ഉത്തമ മാതൃകയായി …

മറന്നില്ല അവർ തങ്ങളുടെ സുഹൃത്തിനെ ….ഓട്ടോറിക്ഷാ അപകടത്തിൽ മരണപെട്ട ബിജു ആന്റണിയുടെ കുടുംബത്തിനു കാഞ്ഞിരപ്പള്ളിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സ്വരൂപിച്ച 2 ലക്ഷംരൂപ നല്കി പരസ്നേഹത്തിന്റെ ഉത്തമ മാതൃകയായി …

കാഞ്ഞിരപ്പള്ളി : ആരെയും നോവിക്കാത്ത, എല്ലാവർക്കും സഹായം നല്കിയിരുന്ന ശാലോം നഗര്‍ പുളിമാവ് ഇടത്തിനകത്ത് ബിജു ആന്‍റണി കാഞ്ഞിരപ്പള്ളിയെ കണ്ണീരണിയിച്ചു കൊണ്ട് തന്റെ പിറന്നാളിന്റെ തലേ ദിവസം അതിദാരുണമായ അപകടത്തിൽ പെട്ട് മരണമടഞ്ഞപ്പോൾ ബിജുവിന്റെ ഭാര്യയും, വയസ്സായ അമ്മയും, കുഞ്ഞുങ്ങളായ ആല്‍ബിനും, ബിബിനും ഇനി എന്ത് ചെയ്യണം എന്നറിയാതെ വിധിയുടെ മുൻപിൽ പകച്ചു നിന്നു.. എന്നാൽ അവർ അനാഥരല്ല എന്ന് തെളിയിച്ചു കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ ആ കുടുംബത്തെ സഹായിക്കുവാൻ മുന്നോട്ടു വന്നത് നാടിനു മുഴുവൻ […]

” നിവൃത്തിയുണ്ടെങ്കിൽ ഈ പഞ്ചായത്തിന് വെളിയിൽ ജനിക്കുകയോ മരിക്കുകയോ ചെയ്യുക ” ജനന, മരണസര്‍ട്ടിഫിക്കറ്റുകള്‍ക്ക് താമസം വരുത്തുന്നതിൽ സഹികെട്ട് എരുമേലി പഞ്ചായത്തംഗത്തിന്റെ പോസ്റ്റര്‍

” നിവൃത്തിയുണ്ടെങ്കിൽ ഈ പഞ്ചായത്തിന് വെളിയിൽ ജനിക്കുകയോ മരിക്കുകയോ ചെയ്യുക ” ജനന, മരണസര്‍ട്ടിഫിക്കറ്റുകള്‍ക്ക് താമസം വരുത്തുന്നതിൽ സഹികെട്ട് എരുമേലി പഞ്ചായത്തംഗത്തിന്റെ പോസ്റ്റര്‍

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തില്‍നിന്ന് അപേക്ഷകര്‍ക്ക് ജനന,മരണസര്‍ട്ടിഫിക്കറ്റുകള്‍ നല്കാന്‍ കാലതാമസം വരുത്തുന്നതായി ആക്ഷേപം നിലനില്‍െക്ക പ്രതിഷേധവുമായി ഗ്രാമപ്പഞ്ചായത്തംഗം രംഗത്ത്. യു.ഡി.എഫ്. ഭരിക്കുന്ന എരുമേലിപഞ്ചായത്തില്‍ സി.പി.എം. ടിക്കറ്റില്‍വിജയിച്ച എരുമേലി ടൗണ്‍ വാര്‍ഡ് മെമ്പര്‍ കെ.ആര്‍. അജേഷാണ് പഞ്ചായത്ത് കെട്ടിടത്തില്‍ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചത്. ” നിവൃത്തിയുണ്ടെങ്കിൽ ഈ പഞ്ചായത്തിന് വെളിയിൽ ജനിക്കുകയോ മരിക്കുകയോ ചെയ്യുക ” എന്നാണ് പോസ്ടരിൽ എഴുതിയിരിക്കുന്നത് . റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി നിരവധിയാളുകളാണ് കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്ത് കാര്യാലയത്തിലെത്തുന്നത്. ദൂെരപ്രദേശങ്ങളില്‍ നിന്ന് പലതവണ അപേക്ഷകരെത്തുന്നുവെങ്കിലും നിരാശരായി […]

ഇനി ഷാജിക്ക് സുഖമായി ഉറങ്ങാം… സ്വന്തം വീട്ടിലെ കിണറ്റിൽ വീണ പെരുംപാന്പിനു രാത്രി മുഴുവൻ കാവലിരുന്നു , രാവിലെ പിടിച്ചു ചാക്കിൽകെട്ടി സുരക്ഷിതമായി വനം വകുപ്പിന് കൈമാറി പൊല്ലാപ്പ് ഒഴിവാക്കി ..

ഇനി ഷാജിക്ക് സുഖമായി ഉറങ്ങാം… സ്വന്തം വീട്ടിലെ കിണറ്റിൽ വീണ പെരുംപാന്പിനു രാത്രി മുഴുവൻ കാവലിരുന്നു , രാവിലെ പിടിച്ചു ചാക്കിൽകെട്ടി സുരക്ഷിതമായി വനം വകുപ്പിന് കൈമാറി പൊല്ലാപ്പ് ഒഴിവാക്കി ..

ഇനി ഷാജിക്ക് സുഖമായി ഉറങ്ങാം… സ്വന്തം വീട്ടിലെ കിണറ്റിൽ വീണ പെരുംപാന്പിനു രാത്രി മുഴുവൻ കാവലിരുന്നു , രാവിലെ പിടിച്ചു ചാക്കിൽകെട്ടി സുരക്ഷിതമായി വനം വകുപ്പിന് കൈമാറി പൊല്ലാപ്പ് ഒഴിവാക്കി .. കുളപുറം : ഒരു പെരുംപാന്പ് മൂലം പെയിന്റിംഗ് തൊഴിലാളിയായ കുളപുറം സ്വദേശി ഷാജിക്ക് ഉണ്ടായ ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല … ഇന്നലെ ഉച്ചയോടെ വെള്ളം തേടി വന്ന ഒരു പെരുംപാന്പ് സ്വന്തം പുരയിടത്തിലെ കിണറ്റിൽ വീണതോടെയാണ് തുടക്കം … എല്ലാം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് […]

മരണത്തിന്റെ തണുപ്പിലേക്ക് നടന്നിറങ്ങി പോയ കുട്ടി ..

മരണത്തിന്റെ തണുപ്പിലേക്ക് നടന്നിറങ്ങി പോയ കുട്ടി ..

ആറ്റിൽ കുളിച്ചു കൊണ്ടിരുന്ന കുട്ടികളോട് അവിടെ രണ്ടു പേർ മുൻപ് മുങ്ങി മരിച്ച കയം ഉണ്ടെന്നു നാട്ടുകാർ അറിയിച്ചപ്പോൾ, എല്ലാ കുട്ടികളും പേടിച്ചു കരയിലേക്ക് കയറുവാൻ തുടങ്ങിയപ്പോൾ മൂന്നു കുട്ടികൾ മാത്രം അധ്യാപകരുടെ കണ്ണ് വെട്ടിച്ചു തിരികെ വെള്ളത്തിലേക്ക്‌ നടന്നു .. അവരിൽ രണ്ടു പേർ മീൻ പിടിക്കുവാൻ വേണ്ടി തിരിഞ്ഞപ്പോൾ അജയ് സ്കറിയ കയത്തിലേക്ക് അറിയാതെ നടന്നിറങ്ങുകയായിരുന്നു…. താൻ മരണത്തിലേക്കാണ്‌ നടന്നിറങ്ങുന്നതെന്ന് അറിയാതെ … കഴിഞ്ഞ ദിവസം കണ്ണിമല സൈന്റ്റ്‌ ജോസഫ്‌ സ്കൂളിളിലെ എട്ടാം ക്ലാസ്സ്‌ […]

പെരുംപാന്പ് കിണറ്റിൽ… വീട്ടുകാർ മുൾമുനയിൽ …

പെരുംപാന്പ് കിണറ്റിൽ… വീട്ടുകാർ മുൾമുനയിൽ …

കുളപുറം : കുളപ്പുറത്തു ഇന്ന് ഉച്ചയോടെ ഒരു പെരുംപാന്പ് കഞ്ഞിരപ്പള്ളി എരുമേലി റോഡിന്റെ അരികിലുള്ള ഒരു കിണറ്റിൽ വീണു …. പാന്പിനെ കാണുവാൻ ആളുകൾ തടിച്ചു കൂടി നില്ക്കുന്നു. … എല്ലാവര്ക്കും കണ്‍ കുളിര്ക്കെ കാണുവാൻ വേണ്ടി പാന്പ് കിണറ്റിനുള്ളിലെ ഒരു കല്ലിൻറെ പുറത്തു ചുരുണ്ട് കിടക്കുന്നുണ്ട് . പെരുംപാന്പ് വന്യ ജീവികളിൽ പെടുന്നതിനാൽ അതിനു എന്തെങ്കിലും തരത്തിൽ പരിക്ക് പറ്റിയാൽ അതിന്റെ ഉത്തരവാദിത്തം മുഴുവൻ ആ കിണറിന്റെ ഉടമസ്ഥനാണ് .. അതിനാൽ ഉടൻ തന്നെ വീട്ടുകാർ […]