Remembrance Days

നാട്ടിലെങ്ങും മഞ്ഞകടൽ ഇളകിയാടി …പീതശോഭയില്‍ ഗുരുജയന്തി ആഘോഷം

നാട്ടിലെങ്ങും മഞ്ഞകടൽ ഇളകിയാടി …പീതശോഭയില്‍ ഗുരുജയന്തി ആഘോഷം

കാഞ്ഞിരപ്പള്ളി: എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും ശാഖകളുടെയും വിവിധ ശ്രീനാരായണീയ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ആഘോഷിച്ചു. പലയിടത്തും നാടിനെ ചതയദിനറാലി പീതസാഗരമാക്കി . ചതയദിനത്തില്‍ വിശേഷാല്‍ പൂജകളോടെയായിരുന്നു ഗുരുജയന്തിക്ക് തുടക്കമായത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ എസ്.എന്‍.ഡി.പി യൂനിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രധാനപരിപാടികള്‍. പീത വസ്ത്രധാരികളായ ശ്രീനാരായണീയര്‍ ചെറുജാഥകളായി മഞ്ഞ പതാകയുമേന്തി സംഗമിച്ച് ശ്രീനാരായണ അനുസ്മരണ സമ്മേളനങ്ങളില്‍ പങ്കെടുത്തു. നൂറുകണക്കിന് സ്ത്രീകള്‍ ചതയദിന റാലികളില്‍ പങ്കെടുത്തു. വൈകുന്നേരം യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനങ്ങളില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന […]

എല്ലാ മാന്യ വായനക്കാർക്കും ഓണാശംസകൾ

എല്ലാ മാന്യ വായനക്കാർക്കും ഓണാശംസകൾ

എല്ലാ മാന്യ വായനക്കാർക്കും ഓണാശംസകൾ സമൃദ്ധിയുടെയും, ഐശ്യര്യത്തിന്റെയും, സന്തോഷത്തിന്റെയും നല്ല ദിനങ്ങൾ നിറഞ്ഞ ഓണത്തിന്റെ സന്തോഷം എല്ലാ നല്ലവരായ വായനക്കാർക്കും ആശംസിക്കുന്നു .. മനുഷ്യരെല്ലാം ഒന്നുപോലെ, സമഭാവനയോടെ കഴിയുന്ന ഒരു കാലം. കള്ളവും ചതിയുമില്ലാത്ത കാലം. മനുഷ്യരെല്ലാം ആമോദത്തോടെ കഴിയുന്ന ഒരു കാലം. പണ്ടെങ്ങോ അത്തരം സമത്വസുന്ദരമായ ഒരു കാലം ഉണ്ടായിരുന്നുവത്രെ …ഉണ്ടായിരുന്നിരിക്കാം; ഇല്ലായിരുന്നിരിക്കാം. അത്തരമൊരു കാലം നമ്മുടെ സങ്കല്‍പമാണ്. എങ്കിലും ആ നല്ല സങ്കൽപ്പത്തിന്റെ ആഹ്‌ളാദത്തിൽ മതിമറന്നു നമുക്ക് ഈ ഓണം ആഘോഷമാക്കാം സമൃദ്ധിയും ഐശ്വര്യവും […]

എല്ലാ വായനക്കാർക്കും ബലിപെരുന്നാൾ ആശംസകൾ

എല്ലാ വായനക്കാർക്കും ബലിപെരുന്നാൾ ആശംസകൾ

എല്ലാ വായനക്കാർക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ ആത്മാർപ്പണത്തിന്റെ ആഘോഷമായ, ത്യാഗത്തിന്റെയും അനുസരണത്തിന്റെയും മഹാസ്മരണകൾ ഉണർത്തുന്ന വലിയ പെരുന്നാൾ എന്ന ബലിപെരുന്നാളിൽ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ഈദ് മുബാറക് … പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാ മുസ്ലിങ്ങള്‍ക്കും സ്രഷ്ടാവിന് വേണ്ടി ത്യാഗമനുഷ്ഠിക്കുവാന്‍ ബക്രീദ് വഴിയൊരുക്കുന്നു. തന്റെ ഓരോ വസ്തുവിനെയും ദൈവത്തിനായി ബലികൊടുത്ത്, തൃപ്തിയാവാതെ സ്വപുത്രനെ തന്നെ ഒടുവില്‍ ഇബ്രാഹാം ബലി കൊടുക്കുവാൻ തയ്യാറായതിനെ സ്മരിക്കുന്ന വലിയ പെരുനാൾ ദിനം ത്യാഗത്തിന്റെയും അനുസരണത്തിന്റെയും മഹാസ്മരണകൾ ഉണർത്തുന്നു. ബലി […]

എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാളിന്റെ വലിയ ആശംസകൾ

ഒരുമാസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ രാപകലുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക് പെരുന്നാള്‍ മധുരം. പുതുവസ്ത്രങ്ങളുടെ നിറപ്പകിട്ടും മൈലാഞ്ചിമൊഞ്ചുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വി​ശ്വാ​സി​ക​ൾ പാ​പ​മോ​ച​ന​ത്തി​നും വ​രും​നാ​ളു​ക​ളി​ലെ ശോ​ഭ​ന​മാ​യ ഭാ​വി​ക്കും വേ​ണ്ടി ഒരു മാസം ക​ണ്ണീ​രോ​ടെ പ്രാ​ർ​ഥ​ന​കളി​ൽ മു​ഴു​കിയ ശേഷം നിർമ്മലമായ മനസ്സോടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സുദിനം.. എല്ലാവർക്കും വ്രതവിശുദ്ധിയുടെയും നിർമ്മല ഹൃദയത്തിന്റെയും, സാഹോദര്യത്തിന്റെയും ഈദ് ആശംസകൾ..

പത്താമുദയം:

പത്താമുദയം ഏപ്രിൽ 23–നാണ്. ഭൂമധ്യരേഖ പിന്നിട്ടു വടക്കോട്ടു നീങ്ങുന്ന സൂര്യൻ കേരളത്തിന്റെ തലയ്‌ക്കു മുകളിൽ എത്തുന്ന ദിവസം. അതായത് വിഷു കഴിഞ്ഞുള്ള പത്താമുദയം. കേരളത്തിനു നേരേ മുകളിൽ സൂര്യൻ ഉദിക്കുന്നുവെന്നു പറയുമെങ്കിലും ഇതിനു ചില മാറ്റങ്ങളുണ്ടാകാമെന്നു വിദഗ്ദ്ധർ പറയു ന്നുണ്ട്. പത്താമുദയത്തിനു കേരളത്തിനു കൃത്യം മുകളിലാണോ സൂര്യനെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ ചരി വിലെ മാറ്റംപോലെ അത്ര നിരീക്ഷണവിധേയമല്ലാത്ത ചില ഘടകങ്ങളാണ് ഇതിനു പിന്നിൽ. സൂര്യന് ഏറ്റവും ശക്‌തിയും തേജസും വർധിക്കുന്ന പത്താമുദയത്തെ […]

എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ

എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ

മനുഷ്യരക്ഷയ്ക്കായി കുരിശില്‍ മരിച്ച് ശവക്കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട യേശുക്രിസ്തുവിന്റെ പുനര്‍ജനനം വിളിച്ചറിയിച്ച് ഇന്ന് ലോകമെമ്പാടും ക്രൈസ്തവർ ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പുതിരുനാളായി ആഘോഷിക്കുന്നു . 50 ദിവസത്തെ വലിയ നോമ്പിലെ അനുതാപത്തിന്റെയും ഉപവാസത്തിന്റെയും സമാപനമായികൂടി യാണ് ഇന്ന്. ശിഷ്യനാല്‍ ഒറ്റുകൊടുക്കപ്പെട്ട് പടയാളികളാല്‍ പിടികൂടി അപമാനിതനായ യേശു, കൊടിയപീഡകള്‍ ഏറ്റുവാങ്ങി വിചാരണയ്ക്കുശേഷം കുരിശില്‍ തറയ്ക്കപ്പെട്ട് പ്രാണന്‍ വെടിഞ്ഞു. കല്ലറയില്‍ അടയ്ക്കപ്പെട്ട യേശു, കല്ലറ തുറക്കപ്പെട്ട് മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റ് ശിഷ്യര്‍ക്കും ജനങ്ങള്‍ക്കുമായി പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മകളില്‍ ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ ഉയിര്‍പ്പ്ശുശ്രൂഷകള്‍ […]

എല്ലാ മാന്യവായനക്കാര്ക്കും വിഷുദിന ആശംസകൾ ..

എല്ലാ മാന്യവായനക്കാര്ക്കും വിഷുദിന ആശംസകൾ ..

എല്ലാ മാന്യവായനക്കാര്ക്കും വിഷുദിന ആശംസകൾ .. ഐശ്വര്യക്കാഴ്‌ചകള്‍ കണി കണ്ടുണരുന്ന വിഷുപ്പുലരിയിൽ വിഷുപ്പുടവയും വിഷുക്കാഴ്‌ചയും വിഷുക്കൈനീട്ടവുമായി നിറഞ്ഞ സന്തോഷത്തോടെ വിഷുപ്പുലരിയെ വരവേൽക്കാം… പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് . സക്രാന്തികളില്‍ പ്രധാനം ആണ് […]

പുതുവത്സരാശംസകൾ ….

പുതുവത്സരാശംസകൾ ….

എല്ലാ മാന്യ വായനക്കാർക്കും സമൃദ്ധിയും, ഐശ്യര്യവും, സന്തോഷവും, സമാധാനവും, ആരോഗ്യവും നിറഞ്ഞ നല്ല ദിനങ്ങൾ ആശംസിക്കുന്നു പുതിയ ലക്ഷ്യങ്ങളും പുതിയ ഉയരങ്ങളും തേടി നമുക്ക് പുതു വർഷത്തെ വരവേൽക്കാം … വരുവാനിരിക്കുന്നതു നന്മ നിറഞ്ഞ ഒരു നല്ല വർഷമാകട്ടെ എന്ന് പ്രതീക്ഷിക്കാം … പുതുവത്സരാശംസകൾ …. KanjirappallyNEWS.com.

എല്ലാ നല്ലവരായ മാന്യ വായനക്കാര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

എല്ലാ നല്ലവരായ മാന്യ  വായനക്കാര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

എല്ലാ നല്ലവരായ മാന്യ വായനക്കാര്ക്കും കാഞ്ഞിരപ്പള്ളി ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

എല്ലാവർക്കും വിഷു ആശംസകൾ

പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് . സക്രാന്തികളില്‍ പ്രധാനം ആണ് മേട സംക്രാന്തി. മേട സംക്രാന്തി അത്യന്തം പുണ്യവും ആണ്.സൂര്യന്‍ ഒരു രാശിയില്‍ നിന്ന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ ആണ് സംക്രാന്തി എന്ന് […]