Sachin Special

Sachin Tendulkar

ആ കള്ളം ജീവിതകാലം മുഴുവന്‍ സച്ചിനെ പിന്തുടരും

2008ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ വിവാദ ടെസ്റ്റ്‌ വീണ്ടും പുകയുന്നു. മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ടിനെ കുരങ്ങന്‍ എന്നുവിളിച്ച്‌ ഹര്‍ഭജന്‍ സിംഗ്‌ അപമാനിച്ച സംഭവമാണ്‌ റിക്കിപോണ്ടിംഗ്‌ ഇപ്പോള്‍ പൊക്കികൊണ്ടു വന്നിരിക്കുന്നത്‌. അന്ന്‌ ഹര്‍ഭജനെ രക്ഷിക്കാന്‍ സംഭവത്തിന്റെ സാക്ഷികൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നുണപറഞ്ഞു എന്നാണ്‌ റിക്കിയുടെ വിമര്‍ശനം തന്റെ ജീവചരിത്രമായ ദി ക്ലോസ്‌ ഓഫ്‌ പ്ലേ’ എന്ന പുസ്‌തകത്തിലാണ്‌ സച്ചിനെതിരെയുള്ള പോണ്ടിങ്ങിന്റെ വിമര്‍ശനം വന്നിരിക്കുന്നത്‌. സച്ചിന്‍ വിരമിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ്‌ റിക്കി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. […]

ചെറിയ വലിയ വാശികൾ ..

ചെറിയ കാര്യങ്ങളിൽപോലും ഇത്ര സൂക്ഷ്മമായി ശ്രദ്ധ പതിപ്പിക്കുന്ന മറ്റൊരു ക്രിക്കറ്റ് താരത്തെ താൻ കണ്ടിട്ടില്ലെന്ന് ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ കോച്ചുമായിരുന്ന ഗ്രെഗ് ചാപ്പൽ പറഞ്ഞു. ഓരോ മത്സരത്തിനും അതിവിപുലമായ തയാറെടുപ്പോടെയാണ് സചിൻ എത്തുന്നത്. അതുകൊണ്ടുതന്നെ പലതും തനിക്ക് വിചിത്രമായി തോന്നിയിട്ടുണ്ടെന്ന് ചാപ്പൽ പ്രമുഖ ഓസ്ട്രേലിയൻ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. തന്രെ ബാറ്റുകൾ ഇത്രയും സമയം ചെലവഴിച്ച് തിരഞ്ഞെടുക്കുന്ന മറ്റൊരു ബാറ്റ്സ്‌മാനില്ല. കളിക്കാനിറങ്ങുന്നതിനുമുന്പ് മണിക്കൂറുകളോമെടുത്ത് ബാറ്റിന്രെ ഓരോ മുക്കും മൂലയും ചുഴിഞ്ഞ് പരിശോധിക്കും. ബ്ലെയ്ഡ് പോലെയുള്ള ചെറിയ […]

സച്ചിന്‍ ബിസിസിഐക്ക് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം

ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു ജീവിതത്തില്‍ എക്കാലവും ഞാന്‍ കണ്ട സ്വപ്നം. 24 വര്‍ഷമായി ഓരോ ദിനവും ഞാന്‍ ആ സ്വപ്നത്തില്‍ ജീവിക്കുകയായിരുന്നു. എന്നെസംബന്ധിച്ചിടത്തോളം ക്രിക്കറ്റില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും വയ്യ. കാരണം 11 വയസ്സുമുതല്‍ ക്രിക്കറ്റായിരുന്നു എനിക്കെല്ലാം. രാജ്യത്തിനുവേണ്ടി കളിക്കാന്‍ സാധിച്ചതിനെ വലിയൊരു ബഹുമതിയായി ഞാന്‍ കാണുന്നു. സ്വന്തം മണ്ണില്‍ 200-ാം ടെസ്റ്റിനായി ഞാന്‍ കാത്തിരിക്കുന്നു. അന്ന് ഞാന്‍ വിരമിക്കും. കളി നിര്‍ത്താന്‍ സമയമായി എന്ന് എന്റെ മനസ്സു പറയുംവരെ കളിക്കാന്‍ അനുവദിച്ച ബിസിസിഐക്ക് നന്ദി […]

അനശ്വരമായ പത്താം നമ്പര്‍ ജഴ്‌സി ധരിക്കുവാൻ ഇനിയും ആർക്കാണ് യോഗ്യത ?

സച്ചിന്‍ വിരമിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ക്രിക്കറ്റ്‌ ഇതിഹാസം പാഡഴിക്കുന്ന അവസരമെത്തിയപ്പോള്‍ സഹകളിക്കാര്‍ക്കും എതിരാളികള്‍ക്കും ആരാധകര്‍ക്കുമൊന്നും ഇക്കാര്യം ഉള്‍ക്കൊളളാന്‍ കഴിയുന്നില്ല. വിരമിക്കല്‍ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സാമൂഹിക സൈറ്റുകളില്‍ കുമിഞ്ഞുകൂടിയ പ്രതികരണങ്ങളില്‍ നിന്ന്‌ ഇത്‌ വ്യക്‌തമാണ്‌. ക്രിക്കറ്റ്‌ താരങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രതികരണങ്ങളില്‍ ഗൗതം ഗംഭീറിന്റെ പ്രതികരണമാണ്‌ ഏറ്റവും ശ്രദ്ധേയമായത്‌. സച്ചിന്‌ സല്യൂട്ട്‌ നല്‍കികൊണ്ടാണ്‌ ഗംഭീറിന്റെ ട്വീറ്റ്‌ തുടങ്ങുന്നത്‌. സച്ചിന്റെ പത്താം നമ്പര്‍ ജഴ്‌സിയും വിരമിക്കണമെന്നും അത്‌ എക്കാലത്തേക്കും സംരക്ഷിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ […]

റെക്കോഡുകളുടെ തമ്പുരാന്‍

ക്രിക്കറ്റ്‌ ഒരു മതമാണെങ്കില്‍ സച്ചിനെ അതിന്റെ ദൈവമെന്ന്‌ വിളിക്കാം. ഇന്ത്യയിലെ ഈ ചൊല്ല്‌ സത്യമാണെന്ന്‌ തെളിയിക്കുന്നതാണ്‌ സച്ചിന്‍ എന്ന കുറിയ മനുഷ്യന്‍ 30 വര്‍ഷം ദീര്‍ഘവൃത്ത മൈതാനത്ത്‌ അവശേഷിപ്പിച്ചതെല്ലാം. മികവ്‌ കൊണ്ട്‌ പ്രായത്തെ മറികടന്ന അദ്ദേഹം മൂന്ന്‌ പതിറ്റാണ്ട്‌ ലോകത്തുടനീളമുള്ള ക്രിക്കറ്റ്‌ കളങ്ങളില്‍ ആരാധകരെ ത്രസിപ്പിച്ച്‌ മുന്നേറുകയായിരുന്നു. രക്‌തത്തിലും ശ്വാസത്തിലും ക്രിക്കറ്റ്‌ കലര്‍ന്നിട്ടുള്ള സച്ചിന്‍ പേരിലാക്കിയ റെക്കോഡുകള്‍ക്ക്‌ കണക്കില്ല. അന്താരാഷ്‌ട്ര ആഭ്യന്തര മല്‍സരങ്ങളിലെല്ലാം സച്ചിന്‍ കളിക്കുന്നുണ്ടെങ്കില്‍ സ്‌റ്റേഡിയം നിറയുമെന്നതാണ്‌ കണക്ക്‌. മല്‍സരങ്ങള്‍, റണ്‍സ്‌, സെഞ്ച്വറി, അര്‍ദ്ധ സെഞ്ച്വറി […]

സച്ചിന് ശേഷം ആര്?

സച്ചിന് ശേഷം ആര്? ബിസിസിഐയും ക്രിക്കറ്റ് ആരാധകരും തലപുകഞ്ഞ് ആലോചിക്കുന്ന വിഷയമാണിത്. സച്ചിന്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചതോടെ ചര്‍ച്ച സജീവമായിരുന്നു. അനിവാര്യമായ ചോദ്യമാണെങ്കിലും നിരവധി പേരുകള്‍ ഉയര്‍ന്നെങ്കിലും പൂര്‍ണമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. സച്ചിന് ശേഷം ആരെന്ന ചോദ്യം തന്നെ അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നതാണ്. 34,273 അന്താരാഷ്ട്ര റണ്‍സും 662 അന്താരാഷ്ട്ര മത്സരങ്ങളും 100 അന്താരാഷ്ട്ര സെഞ്ചുറികളും നേടിയിട്ടുള്ള പ്രതിഭയ്ക്കാണ് നാം പകരക്കാരനെ തേടുന്നത്. ഈ ശൂന്യത എങ്ങനെ നികത്തുമെന്ന വലിയ ചോദ്യമാണ് ക്രിക്കറ്റ് […]

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റിന് മുംബൈയില്‍ തന്നെ വേദിയൊരുങ്ങുമെന്ന് സൂചന.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റിന് മുംബൈയില്‍ തന്നെ വേദിയൊരുങ്ങുമെന്ന് സൂചന. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ളയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കുമെന്നും സച്ചിന്റെ ആഗ്രഹമനുസരിച്ച് മുംബൈയില്‍ തന്നെ മത്സരത്തിന് വേദിയൊരുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സച്ചിന് ഉചിതമായ വിടവാങ്ങല്‍ നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം വിന്‍ഡീസിനെതിരായ ടെസ്റിലാണ് സച്ചിന്‍ വിടവാങ്ങുന്നത്. രണ്ട് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ രണ്ടാമത്തേത് സച്ചിന്റെ ഇരുന്നൂറാം ടെസ്റ് കൂടിയാണ്. ആറു മുതല്‍ […]

ദൈവം ക്രിക്കറ്റ് കളിക്കുന്നു

ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ദൈവമാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ബാറ്റുചെയ്തപ്പൊഴൊക്കെ ഒരു ദൈവിക സ്പര്‍ശം ആ ബാറ്റില്‍ പ്രകടമായിരുന്നു. അസാധാരണമായ പ്രകടനങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ ദൈവമല്ല എന്നതാണ് സച്ചിന്റെ നിലപാട്. ഇതിന് കാരണവും സച്ചിന്‍ തന്നെ രസകരമായി അവതരിപ്പിച്ചു. താന്‍ കളിക്കിടയില്‍ പലപ്പോഴും പിഴവുകള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ദൈവത്തിന് ഒരിക്കലും പിഴവ് പറ്റാറില്ല. ഒരു ടി വി ചാനലില്‍ ആരാധകരുമായുള്ള സംവദിക്കുന്ന പരിപാടിയിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്. ക്രിക്കറ്റില്‍ നൂറു സെഞ്ച്വറി നേട്ടം കൈവരിക്കുകയെന്നത് […]

സച്ചിനെ പറ്റിയുള്ള വിശേഷണങ്ങൾ ..

“ഞാൻ ദൈവത്തെ കണ്ടു .. അദ്ദേഹം ഇന്ത്യ ക്ക് വേണ്ടി നാലാം നമ്പരിൽ കളിക്കുന്നു .. ” മാത്യു ഹൈഡൻ സച്ചിനെ വിശേഷിപ്പിച്ചത്‌ അങ്ങനെയാണ് .. ഇതാ പ്രധാനപെട്ട ചില വിശേഷണങ്ങൾ കൂടി   Matthew Hayden: “I have seen God, he bats at no. 4 for India” Peter Roebuck: “On a train from Shimla to Delhi, there was a halt at one of the […]

സോഷ്യല്‍ മീഡിയകളില്‍ സച്ചിന്‍ തന്നെ സൂപ്പര്‍ സ്റ്റാര്‍

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ചേതേശ്വര്‍ പൂജാരയും അശ്വിനും ജഡേജയുമെല്ലാമാണ് താരങ്ങളെങ്കില്‍ സോഷ്യല്‍ മീഡയകളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ഇപ്പോഴും സൂപ്പര്‍ സ്റ്റാറെന്ന് പഠനം. ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കഴിഞ്ഞശേഷം സോഷ്യല്‍ മീഡിയകളിലെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഐബിഎം ഇന്ത്യ നടത്തിയ പഠനമനുസരിച്ച് 50 ശതമാനം പേരും ഇപ്പോഴും സച്ചിന്റെ ബാറ്റിംഗിനെക്കുറിച്ചു തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. സച്ചിന്റെ മുന്‍ റെക്കോര്‍ഡുകളെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുന്നവരും കുറവല്ല. സച്ചിന്‍ കഴിഞ്ഞാല്‍ പിന്നെ ധോണി […]

‘മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്’ സച്ചിനെ പ്രധാന കഥാപാത്രമാക്കി ആനിമേഷന്‍ പരമ്പര

സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, ഹനുമാന്‍, ചോട്ടഭീം തുടങ്ങിയ ആനിമേഷന്‍ രംഗത്തെ സൂപ്പര്‍സ്റ്റാറുകളെ പോലെ സച്ചിനും ഇനി സ്വീകരണമുറിയിലേക്ക് എത്തും. 26 എപ്പിസോഡുള്ള ആനിമേഷന്‍ പരമ്പരയാണ് സച്ചിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്നത്. ഇന്ത്യയിലെ പ്രമുഖ അനിമേഷന്‍ നിര്‍മ്മാണ കമ്പനിയായ ഷെമരൂ എന്റര്‍ടെയ്‌ന്മെന്റ്‌സും മൂണ്‍സ്‌കൂപ്പും ചേര്‍ന്നാണ് ‘മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്’ എന്നു പേരിട്ടിരിക്കുന്ന ആനിമേഷന്‍ സീരീസ് നിര്‍മ്മിക്കുന്നത്. ഒരു കൂട്ടം കുട്ടികളെ ക്രിക്കറ്റ് മത്സരത്തില്‍ വിജയിപ്പിക്കാന്‍ എത്തുന്ന പരിശീലകനായണ് സച്ചിന്‍റെ കഥാപാത്രം എത്തുന്നത്. എന്നാല്‍ മാസ്റ്റര്‍ബ്ലാസ്റ്റര്‍സ് ഏത് ചാനലിലാണ് പ്രക്ഷേപണം ചെയ്യുക […]

പരസ്യ ലോകത്തെ മിന്നും താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കളത്ത് മാത്രമല്ല ബ്രാന്‍ഡിംഗ് ലോകത്തും മിന്നുംതാരമാണ്. ഏതുടീമും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സച്ചിനെ ബ്രാന്‍ഡ് അംബാസിഡറായി കിട്ടുകയെന്നത് മുന്‍നിര കമ്പനികളെല്ലാം വന്‍ നേട്ടമായാണ് കണക്കാക്കിയിരുന്നത്. കുട്ടിത്തമുള്ള സച്ചിന്റെ ചലനങ്ങളും വാക്കുകളും പരസ്യങ്ങള്‍ക്ക് ആകര്‍ഷണീയതയും സ്വീകാര്യതയും കൂട്ടിയിരുന്നു. ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ ലൈഫ് … തുടങ്ങിയ സച്ചിന്റെ പരസ്യവാചകങ്ങള്‍ ഏറെ ശ്രദ്ധ നേടിയവയാണ്. എന്നാല്‍ പണസമ്പാദനത്തിനായി എല്ലാ പരസ്യങ്ങളിലും സഹകരിക്കുകയെന്ന മനോഭാവവും സച്ചിനുണ്ടായിരുന്നില്ല. എന്നും സാമൂഹിക പ്രതിബന്ധത കാട്ടിയിരുന്ന സച്ചിന്‍ […]

ഇന്ത്യയുടെ പ്രതീകം സച്ചിൻ

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വാക്കു കൊണ്ടോ നോട്ടം കൊണ്ടോ ആരെയും വേദനിപ്പിക്കാതെ ഒരു സൗമ്യ സാന്നിധ്യമായി ഇന്ത്യന്‍ ടീമില്‍ നിറയുന്ന സച്ചിന്‍ രാജ്യത്തെ കായിക താരങ്ങള്‍ക്ക് മാത്രമല്ല യുവജനതയ്ക്കു തന്നെ മാതൃകാപുരുഷനാണ്. സമീപകാലത്ത് ഒരു മാഗസിന്‍ നടത്തിയ ഒരു സര്‍വെ അനുസരിച്ച് ഇന്ത്യയില്‍ ആരോഗ്യസംരക്ഷണത്തിന്റെയും സന്തോഷകരമായ ജീവിതത്തിന്റെയും മാതൃകപുരുഷനായി സച്ചിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങുന്നില്ല സച്ചിന്റെ മഹത്വം. ജീവിതത്തില്‍ പുറത്തു ചെലവഴിച്ചിതിനേക്കാള്‍ സമയം ക്രീസില്‍ ചെലവഴിച്ചിട്ടും വിവാദങ്ങളുടെയോ ആരോപണങ്ങളുടെയോ ചെളി തെറിക്കാത്ത കുപ്പായമഴിച്ചുവെച്ചാണ് സച്ചിന്‍ […]

154 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള ബൌളർ സച്ചിന്‍

സച്ചിന്‍ എന്ന വാക്ക് ഇന്ത്യന്‍ ബാറ്റിംഗിന്റെ മറുവാക്കായിട്ട് രണ്ടുദശകങ്ങളായി. എന്നാല്‍ എല്ലായ്പ്പോഴും സച്ചിന്റെ ബാറ്റിംഗിനെ പുകഴ്ത്തുന്നവര്‍ കാണാതെ പോകുന്ന മേഖലയാണ് സച്ചിനിലെ ബൗളറെ. ഏകദിന ക്രിക്കറ്റില്‍ 463 ഏകദിനങ്ങളില്‍ നിന്ന് 154 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള സച്ചിന്‍ കരിയറിന്റെ അവസാനകാലത്ത് ബൗളിംഗില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നെങ്കിലും സച്ചിന്റെ ബൗളിംഗ് കൊണ്ടു മാത്രം ഇന്ത്യ ജയിച്ച നിരവധി മത്സരങ്ങളുണ്ടെന്നത് ഓര്‍ക്കുന്നവര്‍ വളരെ ചുരുക്കം. ഒപ്പം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള ഒമ്പതാമത്തെ ബൗളര്‍ […]

ജീവിതം ക്രിക്കറ്റിന് മാത്രമായി

മറ്റെല്ലാം മാറ്റിവച്ച് ജീവിതം ക്രിക്കറ്റിന് മാത്രമായി സമര്‍പ്പിച്ച് ലക്ഷ്യബോധത്തോടെ മുന്നേറിയതാണ് സച്ചിന്‍ ടെണ്ടുല്‍കര്‍ എന്ന ബാലനെ ക്രിക്കറ്റിന്‍റെ ദൈവമാക്കി മാറ്റിയത്. മുന്നോട്ടുള്ള വഴികള്‍ തുറക്കാന്‍ സച്ചിന്‍ കഠിന പരിശ്രമം നടത്തിയിരുന്നത് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലായിരുന്നു. അന്നും ഇന്നും ശിവാജി പാര്‍ക്കിലെത്തുന്നവര്‍ക്ക് ആവേശം സച്ചിന്‍ ടെണ്ടുല്‍കറാണ്. കോച്ച് രമാകാന്ദ് അചരേക്കറുടെ ക്യാമ്പില്‍ സ്ഥിരമായ ഒരിടം തേടിയാണ് ബാന്ദ്രയില്‍ താമസിച്ചിരുന്ന സച്ചിന്‍ ശിവാജി പാര്‍ക്കിലെത്തിയത്. അതിനായി താമസവും സ്കൂളുമെല്ലാം പിന്നീട് ശിവാജി പാര്‍ക്കിന് അടുത്തേക്ക് മാറ്റി. വളര്‍ന്ന് വലുതായ […]

സച്ചിന്റെ അന്ധവിശ്വാസങ്ങള്‍

ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു വിശ്വാസമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നിലനില്‍ക്കുന്ന ഒരിക്കലും തകരാത്ത വിശ്വാസം. കാലം ചെല്ലുന്തോറം ആ വിശ്വാസത്തിന് കരുത്തു കൂടുകയല്ലാതെ ഒരിക്കലും അത് തകര്‍ന്നിട്ടില്ല. സച്ചിന്‍ തകര്‍ത്തിട്ടുമില്ല. എന്നാല്‍ ആരാധകലക്ഷങ്ങള്‍ വിശ്വസിക്കുന്ന സച്ചിനും വിശ്വാസമെന്നോ അന്ധ വിശ്വാസമെന്നോ പറയാവുന്ന ചില വിശ്വാസങ്ങളുണ്ട്. അവയില്‍ ചിലത് ഇങ്ങനെയാണ്. ബാറ്റ് ചെയ്യുമ്പോള്‍ പേസ് ബൗളര്‍മാരല്ല ബൗള്‍ ചെയ്യുന്നതെങ്കില്‍ സാധാരണ ഗതിയില്‍ ബാറ്റ്സ്മാന്‍മാര്‍ ഹെല്‍മെറ്റ് ഒഴിവാക്കി തൊപ്പി അണിഞ്ഞോ അണിയാതെയോ ബാറ്റ് ചെയ്യാറുണ്ട്. […]

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. വിരമിക്കല്‍ തീരുമാനം സച്ചിന്‍ ബിസിസിഐയെ അറിയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം സച്ചിന്‍ വിരമിക്കും. നവംബര്‍ 14 മുതല്‍ 18 വരെ മുംബൈയിലാണ് സച്ചിന്റെ അവസാന ടെസ്റ്റ് ക്രിക്കറ്റ് മത്സരം. നേരത്തെ ഏകദിന ക്രിക്കറ്റില്‍നിന്നും ഐപിഎല്ലില്‍നിന്നം സച്ചിന്‍ വിരമിച്ചിരുന്നു. ഇരുന്നൂറാം ടെസ്റ്റോടെ വിരമിക്കുമെന്നാണു സച്ചിന്‍ ബിസിസിഐയെ അറിയിച്ചത്. അവിസ്മരണീയമായ 24 വര്‍ഷം നീണ്ട സജീവ ക്രിക്കറ്റ് ജീവിതത്തിനൊടുവിലാണു ലിറ്റില്‍ മാസ്റ്റര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. […]

സച്ചിന്റെ മികച്ച ഇന്നിംഗ്സുകള്‍

സച്ചിന്റെ ചില മികച്ച ഇന്നിംഗ്സുകള്‍ ഇവിടെ കാണുക സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ 241 റണ്‍സ് പെര്‍ത്തിലെ അതിവേഗ പിച്ചില്‍ ഓസീസിനെതിരെ നേടിയ 114 റണ്‍സ് ചെന്നൈയില്‍ ഓസീസിനെതിരെ തന്നെ നേടിയ 126 റണ്‍സ് ബാംഗളൂരില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ 214 റണ്‍സ്