ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ ..
Latest News from Kanjirappally, Ponkunnam, Erumeli, Mundakayam, Minimala,koovappally, Chengalam, Elangulam, Vazhoor, Chirakadavu, Anakallu, Kappad, Parathodu, Chotti, Koottickal, Yenthayar, Mukkoottuthara, Vechoochira, Pambavali etc. Please visit regularly for the latest updates..

കൂട്ടിക്കൽ നാരകംപുഴ പേരകത്ത് പി.റ്റി. തോമസ്  (കുഞ്ഞ് -77) നിര്യാതനായി.

കൂട്ടിക്കൽ നാരകംപുഴ പേരകത്ത് പി.റ്റി. തോമസ്  (കുഞ്ഞ് -77) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) 3 മണിക്ക് കൂട്ടിക്കൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ മക്കൾ :ഷിബു തോമസ് (സബ്ട്രഷറി എരുമേലി ), ജോസഫ്  പി. തോമസ് (വാട്ടർ അതോറിറ്റി തൊടുപുഴ): മരുമക്കൾ: നാൻസി (ഗവ. എച്ച്.എസ് പനക്കച്ചിറ ), രാഗി

ഒരു ഗ്രാമം ഓർമയിൽ നിന്നും നാട്ടുചന്ത വീണ്ടെടുക്കുന്നു

മണിമല∙ നാലു പതിറ്റാണ്ടു മുമ്പ് മറവിയിലാണ്ടു പോയ ഒരു നാട്ടുചന്തയെ ഒരു പറ്റം ചെറുപ്പക്കാർ വീണ്ടെടുത്ത കഥയാണ് കോട്ടയം ജില്ലയിലെ വെള്ളാവൂർ എന്ന ഗ്രാമത്തിനു പറയാനുള്ളത്. ജില്ലയുടെ തെക്കേയറ്റത്ത് മണിമലയാറിന്റെ തീരത്തുള്ള ഗ്രാമത്തിന്റെ കവലയിൽ ഒരു പകൽ പച്ചക്കറിയും മീനും ഇറച്ചിയും പാത്രങ്ങളും നിരക്കുകയും രണ്ടായിരത്തോളം ആളുകൾ തടിച്ചുകൂടുകയും ചെയ്തപ്പോൾ ഉണർന്നത് ഒരു ഗ്രാമച്ചന്ത മാത്രമല്ല, പോയ ഒരു കാലത്തിന്റെ ഓർമകളും നന്മ നിറഞ്ഞ ഒരു വിപണി സംസ്കാരവും കൂടിയായിരുന്നു. വെള്ളാവൂർ ഗ്രാമദീപം കാർഷിക ക്ലബ്ബിന്റെയും കേരള […]

പുലിപ്പേടിയിൽ മുട്ടപ്പള്ളി

എരുമേലി ∙ മുട്ടപ്പള്ളിക്കു സമീപം പുരയിടത്തിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം. കാട്ടുപൂച്ചയാകാമെന്നു വനംവകുപ്പ്. വാർത്ത പരന്നതോടെ വനംവകുപ്പും നാട്ടുകാരും ജാഗ്രതയിലായി. മുട്ടപ്പള്ളി കുട്ടപ്പായിപ്പടിക്കു സമീപം പുരയിടത്തിൽ ടാപ്പിങ് തൊഴിലാളി പുലിയെ വെളുപ്പിനു കണ്ടെന്നാണു പറയുന്നത്. സംഭവം നാട്ടിൽ പരന്നതോടെ വനംവകുപ്പു സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കരിയിലകൾ വീണുകിടക്കുന്ന പ്രദേശത്തു ജീവിയുടെ കാൽപ്പാടുകൾ കാണാനില്ലാത്തതിനാൽ ഏതു മൃഗമാണെന്നു സ്ഥിരീകരിക്കാനായില്ല. എങ്കിലും ഇക്കാര്യത്തിൽ നിരീക്ഷണം തുടരുമെന്നു വനംവകുപ്പ് പറഞ്ഞു. 10 കിലോയിലധികം തൂക്കമുള്ള കാട്ടുപൂച്ചകളുണ്ടെന്ന് എരുമേലി റേഞ്ച് ഓഫിസർ […]

പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​നാ പ​ള്ളി​യി​ൽ അ​മ​ലോ​ദ്ഭവ തി​രു​നാ​ൾ ഇന്നുമു​ത​ൽ

പൊ​ൻ​കു​ന്നം ∙ തി​രു​ക്കു​ടും​ബ ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്റെ അ​മ​ലോ​ദ്ഭവ തി​രു​നാ​ൾ ഇന്നുമു​ത​ൽ 21 വ​രെ ന​ട​ക്കും. ഇന്നു ​വൈ​കിട്ടു 4.30നു ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം ​കൊ​ടി​യേ​റ്റു നിർവഹിക്കും. അ​ഞ്ചി​നു കു​ർ​ബാ​ന, നൊ​വേ​ന – ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, 6.30ന് ​ആ​ന്ത​രി​കസൗ​ഖ്യ ശു​ശ്രൂ​ഷ. നാളെ ​രാ​വി​ലെ 6.15നു കു​ർ​ബാ​ന, നൊ​വേ​ന – ഫാ. ​തോ​മ​സ് ഈ​റ്റോ​ലി​ൽ, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, വൈ​കിട്ട് അ​ഞ്ചിനു ​കു​ർ​ബാ​ന – ഫാ. ​ആന്റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ, ഏ​ഴി​നു ഡി​വൈ​ൻ സിം​ഫ​ണി 2018. 20നു ​രാ​വി​ലെ […]

അത്യാസന്ന നിലയിലായ വീട്ടമ്മയുമായി പോയ വാഹനത്തിന് റോഡിൽ വിലങ്ങിട്ടെന്നു പരാതി

എരുമേലി ∙ തലകറങ്ങി വീണ് അത്യാസന്ന നിലയിലായ വയോധികയുമായി പോയ വാഹനം വേഗത്തിൽ മറികടന്നെത്തിയെന്ന് ആരോപിച്ചു വണ്ടി വിലങ്ങിയിട്ടതുമായി ബന്ധപ്പെട്ടു നടുറോഡിൽ തർക്കവും ബഹളവും. രോഗിയുമായി പോയ ഡ്രൈവർ ഇരുമ്പൂന്നിക്കര നെല്ലിത്താനം ബസിം ഇതു സംബന്ധിച്ചു മോട്ടോർ വാഹന വകുപ്പിനു പരാതി നൽകി. ഇന്നലെ രാവിലെ എരുമേലി – കാഞ്ഞിരപ്പള്ളി റോഡിലാണു സംഭവം. വീടിനുള്ളിൽ തലകറങ്ങി വീണ എരുമേലി സ്വദേശി ഐഷാ ബീവി(78)യുമായി പോയ കാറിനെയാണു വിലങ്ങിയിട്ടത്. ആദ്യം എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കാഞ്ഞിരപ്പള്ളിയിലേക്കു […]

കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ആക്ഷേപം

എലിക്കുളം∙ എലിക്കുളം, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വിഭാവനം ചെയ്തു നിർമിച്ച കരിമ്പുകയം കുടിവെള്ള പദ്ധതിയിൽ നിന്നു ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ മാത്രമേ കുടിവെള്ളം ലഭിക്കുന്നുള്ളൂവെന്ന് ആക്ഷേപം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തനതു ഫണ്ടിൽ നിന്നു 3.50 ലക്ഷം രൂപ മുടക്കി വാങ്ങിയ സ്ഥലത്താണ് ജല അതോറിറ്റി ജലസംഭരണി നിർമിച്ചിരിക്കുന്നത്. എന്നാൽ ഈ പദ്ധതിയിൽ നിന്ന് എലിക്കുളം പഞ്ചായത്തിൽ വെള്ളം ലഭിക്കുന്നില്ല. ജല അതോറിറ്റിയുടെ ഏകപക്ഷീയമായ നിലപാടു മാറ്റണമെന്ന് യൂത്ത് ഫ്രണ്ട് (എം) കൺവൻഷൻ […]

പാലമ്പ്ര ∙ ഗദ്‌സെമിനി പള്ളിയിൽ തിരുനാൾ 21 വരെ

പാലമ്പ്ര ∙ ഗദ്‌സെമിനി പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 21 വരെ നടക്കുമെന്നു വികാരി റവ. ഡോ. ജോസ് വലിയമറ്റം സിഎംഐ അറിയിച്ചു. ഇന്നു മുതൽ 20 വരെ ദിവസവും വൈകിട്ട് അഞ്ചിനു ജപമാല, കുർബാന, നൊവേന. 20നു വൈകിട്ട് ആറിനു കുട്ടികളുടെ കലാപരിപാടികൾ. ഏഴിനു മിമിക്‌സ് മെഗാഷോ. 21നു രാവിലെ ഏഴിനു കുർബാന, വൈകിട്ട് 4.30നു കുർബാന, 6.15ന് ഒന്നാംമൈൽ കുരിശുപള്ളിയിലേക്കു പ്രദക്ഷിണം, പ്രസംഗം, തുടർന്നു പാലമ്പ്ര കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, 8.15നു നാടകം

ബബിതയ്ക്ക് ഇനി ‘ജനമൈത്രി’ വീട്

കാഞ്ഞിരപ്പള്ളി ∙ ബബിതയ്ക്കും മകൾ സൈബയ്ക്കും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. സ്വന്തമായൊരു വീട് എന്ന ഇരുവരുടെയും സ്വപ്നം യാഥാർഥ്യമാക്കിയതു സുമനസ്സുകളുടെ സഹകരണത്തോടെ ജനമൈത്രി പൊലീസ്. 800 ചതുരശ്ര അടിയോളം വിസ്തീർണമുള്ള വീടാണു ജനമൈത്രി പൊലീസ് ബബിതയ്ക്കും മകൾക്കുമായി നിർമിച്ചത്. വീടിന്റെ താക്കോൽദാനം 26നു മന്ത്രി എം.എം.മണി നിർവഹിക്കും. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശുചിമുറി പോലുമില്ലാതെ, പലകകളും തുണികളും കൊണ്ടു മറച്ച ഒറ്റമുറി വീട്ടിൽനിന്നും കോടതി വിധിയെ തുടർന്നാണു പൊലീസിന് ഇവരെ ഇറക്കിവിടേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നു […]

പുഞ്ചവയൽ പള്ളിയിൽ തിരുനാളിനു തുടക്കം

പുഞ്ചവയൽ ∙ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിനു തുടക്കമായി. ഇന്നും നാളെയും രാവിലെ 6.45നും വൈകിട്ട് അഞ്ചിനും കുർബാന. ഇന്ന് വൈകിട്ട് ഏഴിനു നാടകവും നടക്കും. കുർബാനയ്ക്ക് ഫാ. ജോസ് മാത്യു പറപ്പള്ളി, ഫാ. തോമസ് കണ്ടപ്ലാക്കൽ എന്നിവർ നേതൃത്വം നൽകും. 20നു രാവിലെ 6.45നു കുർബാന, വൈകിട്ടു നാലിനു റംശാ പ്രാർഥന, 4.30നു കുർബാന– ഫാ. ജോൺ വാഴപ്പനാടി, പ്രസംഗം– ഫാ. ഷാജി പനപ്പറമ്പിൽ, 6.15നു പ്രദക്ഷിണം ലദീഞ്ഞ്, എട്ടിന് […]

നിയന്ത്രണം വിട്ട ടോറസ് ലോറി കാറിലിടിച്ച് 3 പേർക്ക് പരുക്ക്

വാഴൂർ ∙ കൊടുങ്ങൂരിൽ നിയന്ത്രണം വിട്ട ടോറസ് ലോറി കാറിലിടിച്ച് മൂന്ന് പേർക്ക് പരുക്ക്. കാർ യാത്രികരായ പൂഞ്ഞാർ പെരിങ്ങുളം സ്വദേശികളായ ചെല്ലമ്മ (75), സുശീല കുമാരി (65), പ്രമോദ് (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കൊടുങ്ങൂർ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്കു സമീപമാണ് ടോറസ് ലോറി കാറിൽ ഇടിച്ചത്. പൊൻകുന്നത്തുന്നിന്ന് കൊടുങ്ങൂർ ഭാഗത്തേക്കു വരുകയായിരുന്ന ടോറസ് ലോറിയാണ് എതിരെ വന്ന കാറിൽ ഇടിച്ചു കയറിയത്. ടോറസ് […]

പാറത്തോട്ടിൽ വിഎഫ്പിസികെ നേന്ത്രപ്പഴം സംസ്കരണ യൂണിറ്റിനു തുടക്കം

പാറത്തോട് ∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയ നേന്ത്രപ്പഴ സംസ്കരണ യൂണിറ്റ് ചീഫ് എക്സിക്യൂട്ടീവ് എസ്.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വാഴക്കുലകൾ വിപണിയിൽ കൂടുതലായി വരുന്ന സമയത്ത് സംസ്കരിച്ച് മൂല്യവർധിത ഉൽപന്നമാക്കി, കർഷകനു ന്യായവില ഉറപ്പാക്കുകയാണു ലക്ഷ്യം. നേന്ത്രപ്പഴം സംസ്കരിച്ചത് വിഎഫ്പിസികെയുടെ ‘തളിർ’ ബ്രാൻഡിൽ ഇനി വിപണിയിൽ ലഭ്യമാവുമെന്ന് സുരേഷ് അറിയിച്ചു. സമ്മേളനത്തിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജയ ജേക്കബ് അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ ജില്ലാ മാനേജർ […]

കുടുംബ ധനസഹായ വിതരണം

മുണ്ടക്കയം ∙ കേരള അയേൺ ഫാബ്രിക്കേഷൻ എൻ‌ജിനീയറിങ്‌ യൂണിറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ എം.ഡി.കുഞ്ഞുമോൻ അനുശോചനവും കുടുംബധനസഹായ വിതരണവും നടത്തി. പി.സി.ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.എസ്.രാജു, ജില്ലാ സെക്രട്ടറി റെജിമോൻ സി.മാത്യു, സംസ്ഥാന ജോ.സെക്രട്ടറി വി.ആർ.രാമചന്ദ്രൻ, ജോ.സെക്രട്ടറി കെ.കെ.ദിലീപ് കുമാർ, ജില്ലാ പ്രസിഡന്റ് സി.ജി.അജികുമാർ എന്നിവർ പ്രസംഗിച്ചു.

വീട് കുത്തിത്തുറന്നു മോഷണശ്രമം

മണിമല വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്നു . കാരയ്ക്കാമറ്റം വാവോലില്‍ അല്‍ഫോന്‍സാ ആന്‍െറണിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത് . വീട്ടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരിയുള്‍പ്പെടെ കുത്തിത്തുറന്നു .വീട്ടിനുള്ളില്‍ പണമോ സ്വര്‍ണ്ണമോ സൂക്ഷിക്കാതിരുന്നതിനാല്‍ ഒന്നും നഷ്ടമായില്ല. പതിമൂന്നിന് വീട് പൂട്ടി ബന്ധുവീട്ടില്‍ പോയ വീട്ടുകാര്‍ ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോളാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. മേഖലയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .

450 കവർ പാൻമസാല പിടികൂടി

മുണ്ടക്കയം കടയിൽ നിന്നും 450 കവർ പാൻമസാല പിടികൂടി. സംഭവത്തിൽ കടയുടമ പുത്തൻപീടികയിൽ ദിലീപ്(51) നെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് ഇൗ കടയിൽ നിരവധി തവണ പരിശോധന നടത്തിയെങ്കിലും പാൻമസാല കണ്ടെത്തുവാനായിരുന്നില്ല. 15000 രൂപ വിലമതിക്കുന്ന ഹൻസ് എന്ന പേരിലുള്ള പാൻമസാലയാണ് പിടികൂടിയിരിക്കുന്നത്. എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എഎസ്ഐ നൗഷാദ്, സന്തോഷ്, ബിപിൻ, സിനു മോൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

ഭവനനിർമ്മാണ പദ്ധതിക്കു കുരുന്നുകളുടെ കൈത്താങ്ങ്

മുണ്ടക്കയം : ഭവനനിർമ്മാണ പദ്ധതിക്കു കുരുന്നുകളുടെ കൈത്താങ്ങ്. മലങ്കര കത്തോലിക്ക സഭയുടെ ഭവനനിർമ്മാണ പദ്ധതിയിലേക്കു കുട്ടികൾ സമാഹരിച്ച് നൽകിയത് ഒരു ലക്ഷം രൂപ. പ്രകൃതി ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്കും നിരാലംബരായവർക്കുമായി സഭ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലാണ് വിദ്യാർത്ഥികൾ പങ്കാളികളായത്. സഭാ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവായ്ക്ക് പി.ടി.എ പ്രസിഡൻ്റ് ഡയസ് കോക്കാട്ട് ചെക്ക് കൈമാറി. പ്രൻസിപ്പാൾ ഫാ: മാത്യു തുണ്ടയിൽ, മാനേജർ ഫ: ഫിലിപ്പ് മഞ്ചാടിയിൽ എന്നിവർ പ്രസംഗിച്ചു.

വാഹനാപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു.

കോരുത്തോട് : വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിൽ കഴിയുകയായിരുന്ന കോരുത്തോട് കോസടി വലിയപുരയ്ക്കല്‍ സജിത്ത് 28 വയസ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രയില്‍വച്ച് ഇന്നലെ രാവിലെ 8 മണിയോടെ മരണമഞ്ഞു. കഴിഞ്ഞദിവസം കുഴിമാവില്‍ വച്ച് ബൈക്കുകള്‍ തമ്മില്‍ കുട്ടിയിടിചുണ്ടായ അപകടത്തിൽ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളെജ്ജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. അച്ഛന്‍ സജി,അമ്മ വിജയകുമാരി. സജിത്ത് എകമകനാണ് . സംസ്കാരം വീട്ടുവളപ്പിള്‍ നടന്നു.

കഞ്ചാവ് കൈവശം വെച്ചതിന് വയോധികനെ അറസ്റ്റ ചെയ്തു

പെരുവന്താനം: കഞ്ചാവ് കൈവശം വെച്ചതിന് വയോധികനെ പോലീസ് അറസ്റ്റ ചെയ്തു. മുളംകുന്ന് പുല്ലുമറ്റത്തിൽ മാത്യു മത്തായിയെയാണ് (63) അറസ്റ്റ് ചെയ്തത്. അഞ്ച് ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. മൂന്ന് തവണ കഞ്ചാവ് വില്പന നടത്തിയതിന് ഇയാളെ പിടികൂടിയിട്ടുണ്ടെന്ന് പെരുവന്താനം എസ്.ഐ പ്രശാന്ത് പി. നായർ പറഞ്ഞു.

പ​രി​ശോ​ധ​ന നി​ല​ച്ചു: തു​റ​ന്ന വാ​തി​ലു​ക​ളു​മാ​യി സ്വ​കാ​ര്യ​ബ​സു​ക​ൾ പാ​യു​ന്നു

: വാ​​തി​​ലു​​ക​​ൾ ഇ​​ല്ലാ​​തെ​​യും അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ വാ​​തി​​ൽ തു​​റ​​ന്നി​​ട്ടും സ്വ​​കാ​​ര്യ​​ബ​​സു​​ക​​ൾ പാ​​യു​​ന്നു. വ​​ലി​​യ അ​​പ​​ക​​ട​​സാ​​ധ്യ​​ത സൃ​​ഷ്ടി​​ച്ചു​​കൊ​​ണ്ടാ​​ണ് ബ​​സു​​ക​​ൾ പാ​​യു​​ന്ന​​ത്. മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നു​​ണ്ടെ​​ന്ന് പ​​റ​​യു​​ന്പോ​​ഴും അ​​ധി​​കൃ​​ത​​രു​​ടെ ക​​ണ്ണു​​വെ​​ട്ടി​​ച്ചു​​കൊ​​ണ്ടാ​​ണ് സ്വ​​കാ​​ര്യ ബ​​സു​​ക​​ളു​​ടെ പാ​​ച്ചി​​ൽ. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ ബ​​സി​​ൽ​​നി​​ന്നും തു​​റ​​ന്നി​​ട്ട വാ​​തി​​ലി​​ലൂ​​ടെ പു​​റ​​ത്തേ​​ക്കു വീ​​ണു ഗ​​ർ​​ഭി​​ണി മ​​രി​​ച്ച സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നു മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഈ​​രാ​​റ്റു​​പേ​​ട്ട സം​​ഭ​​വ​​ത്തി​​ൽ ബ​​സ് ഡ്രൈ​​വ​​ർ​​ക്കും ക​​ണ്ട​​ക്ട​​ർ​​ക്കു​​മെ​​തി​​രെ മ​​നഃ​​പൂ​​ർ​​വ​​മ​​ല്ലാ​​ത്ത ന​​ര​​ഹ​​ത്യ​​ക്കു കേ​​സെ​​ടു​​ത്ത് റി​​മാ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു. ബ​​സി​​ന്‍റെ പെ​​ർ​​മി​​റ്റും പ്ര​​തി​​ക​​ളു​​ടെ ലൈ​​സ​​ൻ​​സും റ​​ദ്ദാ​​ക്കി​​യി​​ട്ടു​​ണ്ട്. […]

പു​ലി​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​രൻ; തെ​ളി​വു​ക​ൾ കി​ട്ടി​യി​ല്ലെ​ന്ന് വ​നം​വ​കു​പ്പ്

മു​ക്കൂ​ട്ടു​ത​റ: പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പിം​ഗി​ന് തോ​ട്ട​ത്തി​ൽ ചെ​ന്ന തൊ​ഴി​ലാ​ളി വ​ന്യ​മൃ​ഗ​ത്തെ ക​ണ്ട് ഭ​യ​ന്നോ​ടി. കാ​ഴ്ച​യി​ൽ പു​ലി​യാ​ണെ​ന്നു തൊ​ഴി​ലാ​ളി നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞ​തോ​ടെ നാ​ടാ​കെ ഭീ​തി​യി​ലാ​യി. പു​ലി​യെ തി​ര​ക്കി സു​ര​ക്ഷാ ആ​യു​ധ​ങ്ങ​ളു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ തോ​ട്ടം അ​രി​ച്ചു​പെ​റു​ക്കി പ​ര​തി​യി​ട്ടും വ​ന്യ​മൃ​ഗ സാ​ന്നി​ധ്യം കാ​ണാ​നാ​യി​ല്ല. ഒ​പ്പം വ​നം​വ​കു​പ്പി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.45ന് ​മു​ക്കൂ​ട്ടു​ത​റ മു​ട്ട​പ്പ​ള്ളി കു​ട്ട​പ്പാ​യി പ​ടി​യി​ലാ​ണ് സം​ഭ​വം. പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് വ​ന​ത്തി​ന്‍റെ ശാ​ഖാ​വ​ന​ങ്ങ​ളോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കു​ട്ട​പ്പാ​യി​പ​ടി​യി​ലെ വ​നാ​തി​ർ​ത്തി​ക്കു സ​മീ​പ​ത്തു​ള്ള മ​ണ്ണം​പ്ലാ​ക്ക​ൽ കു​ട്ടി​യ​ച്ച​ന്‍റെ റ​ബ​ർ​തോ​ട്ട​ത്തി​ലാ​ണ് […]

പ​രീ​ക്ഷ മു​ന്നൊ​രു​ക്ക സെ​മി​നാ​ർ

പൊ​ൻ​കു​ന്നം: കേ​ര​ള വെ​ള്ളാ​ള മ​ഹാ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മു​ന്നൊ​രു​ക്ക സെ​മി​നാ​ർ ന​ട​ത്തും. “എ​നി​ക്കും കി​ട്ട​ണം എ ​പ്ല​സ്’ എ​ന്ന സെ​മി​നാ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ധു​ര മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വെ​ള്ളാ​ള സ​മാ​ജം ഹാ​ളി​ൽ 21 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കും. റി​ട്ട​യേ​ഡ് ല​ക്ച​റ​ർ വി.​സി. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള ന​യി​ക്കും.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ചാ​മം​പ​താ​ൽ:​ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഫാ​ത്തി​മ​മാ​താ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​യി​രി​ക്ക​പ്പു​ഴ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ​യും വാ​ഴൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഫാ​ത്തി​മ​മാ​താ പാ​രി​ഷ്ഹാ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. വി​കാ​രി റ​വ.​ഡോ. സേ​വ്യ​ർ കൊ​ച്ചു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​റോ​സി വ​ർ​ക്കി, ഡോ. ​അ​നീ​ഷ് വ​ർ​ക്കി, ഡോ. ​ടോ​ണി സ്ക​റി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​ത്യു കി​ഴ​ക്കേ​മു​റി​യി​ൽ പ്ര​സം​ഗി​ച്ചു.

ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ധ്യാ​പി​ക സൂ​സ​മ്മ മാ​ത്യുവിന് ബെ​സ്റ്റ് ടീ​ച്ച​ർ അവാർഡ്

കാ​ഞ്ഞി​ര​പ്പ​ള്ളി: നെ​ഹ്‌​റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പി.​കെ. ദാ​സ് മെ​മ്മോ​റി​യ​ൽ ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡി​ന് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗം അ​ധ്യാ​പി​ക സൂ​സ​മ്മ മാ​ത്യു അ​ർ​ഹ​യാ​യി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​യ​ന്പ​ത്തൂ​ർ നെ​ഹ്റു കോ​ള​ജ് കാ​ന്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഡ​യ​റ​ക്ട​ർ ഡോ. ​പി. കൃ​ഷ്ണ​കു​മാ​ർ അ​വാ​ർ​ഡു സ​മ്മാ​നി​ച്ചു. കാ​ഷ് പ്രൈ​സും മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 20 വ​ർ​ഷ​മാ​യി ഇ​തേ സ്കൂ​ളി​ൽ […]

ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു

മു​രി​ക്കും​വ​യ​ല്‍ : മു​രി​ക്കും​വ​യ​ല്‍ ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ല്‍ ക​രി​മ​ല അ​ര​യ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു. ഐ​ക്യ മ​ല​അ​ര​യ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന കോ​ള​ജി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടു​ള്ള ശി​ലാ​സ്ഥാ​പ​നം സ​ഭ​യി​ലെ പ​തി​നെ​ട്ട് മു​തി​ര്‍​ന്ന ശാ​ഖാം​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യി​ല്‍ മൂ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ എം.​ആ​ര്‍ ഗ്രീ​ഷ്മ​യെ സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. ശി​ലാ​സ്ഥാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ളേ​ജ് ന്യൂ​സ് ലെ​റ്റ​ര്‍ – പാ​ലി​യം, കോ​ള​ജ് ക​ല​ണ്ട​ര്‍ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം ന​ട​ന്നു. ഐ​ക്യ […]

ക​പ്പാ​ട് – കു​രു​വി​ക്കൂ​ട് റോ​ഡ് ത​ക​ർ​ന്നു ത​ന്നെ

എ​ലി​ക്കു​ളം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ക​പ്പാ​ട് – കു​രു​വി​ക്കൂ​ട് റോ​ഡ് ത​ക​ർ​ന്നു ത​ന്നെ. കാ​ഞ്ഞി​ര​പ്പ​ള്ളി – ഈ​രാ​റ്റു​പേ​ട്ട സം​സ്ഥാ​ന​പാ​ത​യെ​യും പാ​ലാ – പൊ​ൻ​കു​ന്നം ഹൈ​വേ​യും ത​മ്മി​ൽ ഏ​റ്റ​വും ചു​രു​ങ്ങി​യ ദൂ​ര​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്. ഈ ​റോ​ഡ് ശ​ബ​രി​മ​ല പാ​ക്കേ​ജി​ൽ​പ്പെ​ടു​ത്തി എ​ല്ലാ വ​ർ​ഷ​വും മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്തി​വ​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ക​പ്പാ​ട് നി​ന്നും കു​രു​വി​ക്കൂ​ടു​നി​ന്നും അ​ര കി​ലോ​മീ​റ്റ​ർ ദൂ​രം തു​ട​ക്ക​ത്തി​ൽ മാ​ത്രം റീ​ടാ​റിം​ഗ് ന​ട​ത്തി നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ റീ​ടാ​റിം​ഗ് ന​ട​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. […]

അപകടാവസ്ഥയിൽ രണ്ടു പാലങ്ങൾ

എരുമേലി ∙ കിഴക്കൻ മേഖലാ നിവാസികളും ശബരിമല തീർഥാടകരും യാത്രയ്ക്ക് ആശ്രയിക്കുന്ന മൂക്കംപെട്ടിയിലെ രണ്ടു പാലങ്ങൾ അപകടാവസ്ഥയിൽ. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങൾ കയറുന്ന പാലങ്ങളിൽ അപകടം സംഭവിക്കാത്തതു ഭാഗ്യംകൊണ്ടെന്നു നാട്ടുകാർ. മൂക്കംപെട്ടി – ഏഞ്ചൽവാലി, മൂക്കംപെട്ടി – കാളകെട്ടി റോഡുകളിലെ പാലങ്ങളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ഏഞ്ചൽവാലി റോഡിൽ അഴുതയാറ്റിൽ നിർമിച്ചിരിക്കുന്ന പാലത്തിന്റെ കൈവരി പെരുംവെള്ളത്തിൽ തകർന്നിട്ടു വർഷങ്ങളായി. രണ്ടു വാഹനങ്ങൾക്കു കഷ്ടിച്ചു കടന്നുപോകാൻ കഴിയുന്ന പാലത്തിൽ കൈവരികളുടെ അഭാവം അപകടങ്ങൾക്ക് ഇടയാക്കുമെന്നു നാട്ടുകാർ പറയുന്നു. മഴക്കാലത്ത് അഴുതാനദി കരകവിഞ്ഞു […]

പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ ; വീണ്ടും പ്രതീക്ഷകൾ ..

പൊൻകുന്നം∙ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് ഉയരാൻ പദ്ധതിയൊരുങ്ങുന്നു. ലിഫ്റ്റ് നിർമിക്കാൻ കരാർ എടുത്തിരുന്ന കമ്പനിക്കു കുടിശികത്തുകയായ ഒരു കോടിയോളം രൂപയിൽ 25 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനമെന്നു ഡോ.എൻ.ജയരാജ് എംഎൽഎ പറഞ്ഞു. ഇതനുസരിച്ചു യോഗത്തിന്റെ മിനിറ്റ്സിലെ തീരുമാനം ലിഫ്റ്റ് സ്ഥാപിക്കുന്ന കമ്പനിയെ അറിയിക്കുന്നതിന്റെ ഭാഗമായി സൂപ്രണ്ടിങ് എൻജിനീയർ ഇന്നലെ കത്തയച്ചു. കുടിശികത്തുക ഘട്ടംഘട്ടമായി തീർത്തു നൽകാനാണു തീരുമാനം. സിവിൽ […]

പഞ്ചായത്ത് കിണറിന്റെ പ്രൗഢി വീണ്ടെടുക്കും

പൊൻകുന്നം∙ രാജേന്ദ്ര മൈതാനത്തെ പഞ്ചായത്ത് കിണറിന്റെ പ്രൗഢി വീണ്ടെടുക്കാൻ പഞ്ചായത്തിന്റെ പദ്ധതി ഒരുങ്ങുന്നു. 10 ലക്ഷം രൂപ ചെലവിൽ നിർമിതി കേന്ദ്രത്തിന്റെ കരവിരുതിൽ മൈതാനത്തെ കിണറിന്റെ തനിമ നിലനിർത്തി നിർമിക്കുവാനാണ് പദ്ധതി. നൂറ്റാണ്ടു പഴക്കമുള്ള പഞ്ചായത്ത് കിണറിന്റെ കരിങ്കൽ തൂൺ സമീപകാലത്ത് വാഹനം ഇടിച്ചുതകർന്നിരുന്നു. ഇതോടെ, കിണറിൽ നിന്നു വെള്ളം കോരുന്നത് മുളങ്കമ്പു കൊണ്ട് താൽക്കാലികമായി സ്ഥാപിച്ച തൂണിലെ കപ്പിയും കയറും കൊണ്ടായിരുന്നു. ടൗണിലെ പ്രധാന ജലസ്ത്രോതസ്സാണ് ഈ കിണർ. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ ഇരമ്പുന്ന ഓർമയാണ് പൊൻകുന്നം […]

ഭവന നിർമാണ പദ്ധതിക്ക് കുരുന്നുകളുടെ സഹായം

മുണ്ടക്കയം∙ ഭവന നിർമാണ പദ്ധതിക്കു കൈത്താങ്ങുമായി കുരുന്നു കൈകൾ നല്ലപാഠം രചിച്ചു. മലങ്കരസഭയുടെ ഭവന നിർമാണ പദ്ധതിയിലേക്കു കുട്ടികൾ സമാഹരിച്ചു നൽകിയത് ഒരുലക്ഷം രൂപ. പ്രകൃതി ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്കും നിരാലംബർക്കുമായി സഭ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലാണു വിദ്യാർഥികളും പങ്കാളികളായത്. മലങ്കര കത്തോലിക്ക സഭാ അധ്യക്ഷൻ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായ്ക്കു പിടിഎ പ്രസിഡന്റ് ഡയസ് കോക്കാട്ട് തുക കൈമാറി. പ്രിൻസിപ്പൽ ഫാ.മാത്യു തുണ്ടിയിൽ, മാനേജർ ഫാ.ഫിലിപ്പ് മഞ്ചാടിയിൽ എന്നിവർ പ്രസംഗിച്ചു.

തിരുവമ്പാടി ക്ഷേത്രത്തിൽ ഉത്സവം നാളെ സമാപിക്കും

മുക്കൂട്ടുതറ∙ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉൽസവം നാളെ സമാപിക്കും. ഇന്ന് നാലിന് ഹരിനാമകീർത്തനം, ഒൻപതിന് ഉച്ചശ്രീബലി, അൻപൊലി, നിറപറ സമർപ്പണം. 3.30ന് കാഴ്ചശ്രീബലി, അൻപൊലി, നിറപറ സമർപ്പണം. ഏഴിന് നാടകം, ഒൻപതിന് വിളക്കിനെഴുന്നള്ളിപ്പ്, 10ന് നെയ്‌വിളക്ക് അർച്ചന, 12ന് തിരുവോണ സദ്യ, രണ്ടിന് ആറാട്ട് ബലി, മൂന്നിന് ആറാട്ട് പുറപ്പാട്, അഞ്ചിന് ആറാട്ട്, ഏഴിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, എട്ടിന് ക്ഷേത്രസന്നിധിയിൽ നിന്നു മുക്കൂട്ടുതറയിലേക്ക് എതിരേൽപ് പുറപ്പാട്, ഒൻപതിന് താലപ്പൊലി ഘോഷയാത്ര മുക്കൂട്ടുതറയിലെത്തും. 10ന് ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്ര […]

വെറുതെ ഒരു ബോംബ് ഭീഷണി

എരുമേലി∙ കംപ്യൂട്ടർ മൗസിനെക്കാൾ വലിപ്പം. പുറത്തേക്കു രണ്ടു വയറുകൾ. സീസൺ തിരക്കിനിടെ പേട്ടക്കവലയിൽ കണ്ട വസ്തു ബോംബ് ആണെന്ന് കരുതി ഭയചകിതരായ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി സാധനം കണ്ടതോടെ കൂസലില്ലാതെ കയ്യിലെടുത്തു കൊണ്ടുപോയി. പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു– ഇത് ബോംബ് ആണെന്നു തോന്നുന്നില്ല, മറ്റെന്തോ ആണ്! എരുമേലി പേട്ടക്കവലയെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത് ഇന്നലെ വൈകുന്നേരമാണ്. കവലയിൽ കടത്തിണ്ണയിലാണ് ഇതു കണ്ടെത്തിയത്. ഉടൻതന്നെ മഫ്തി പൊലീസും മെറ്റൽ ഡിറ്റക്റ്റർ പരിശോധനാ വിദഗ്ധരും […]

യാത്രക്കാര്‍ ദുരിതത്തില്‍‍

കോരുത്തോട്- മലയോര പ്രദേശമായി കിട്ടന്‍ കോളനി, വെള്ളാനികവല, കോസടി,നൂറ്റിപതിനാറ്,കൊട്ടാരംകട വഴി മുണ്ടക്കയം കുഴിമാവ് വഴിക്കുള്ള ബസ് സര്‍വ്വീസ് കുറയുന്നത് മൂലം പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പടെ 600 കുടുംബങ്ങള്‍ യാത്ര ദുരിതത്തിലായിരിക്കുകയാണ്. ഇപ്പോള്‍ ഈ റൂട്ട് വഴി മുന്നു ബസ്സുകളാണ് ഓടുന്നത്. തൊഴിലാളികളും, സ്കുള്‍ കുട്ടികളും, ഉദ്ദ്യോഗസ്ഥരും അടക്കം 300 ലേറെ പേരാണ് ദിവസേന ബസുകള്‍ മാത്രം ആശ്രയിക്കുന്നത് എന്ന് വിജയ പുരുഷ സഹായക സംഘം കോസടി അഭിപ്രയപ്പെട്ടു. നിലവില്‍ രാവിലെ ഓടിക്കോണിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് പുനരാരംഭിച്ചാല്‍ […]

കോൺഗ്രസ് ധർണ്ണ

കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരിന്റെ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് (ഐ) ബ്ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ( 17.01.2018 ) പത്തിന് മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തും. പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി.സെക്രട്ടറി പി.എ.സലീം മുഖ്യ പ്രഭാഷണം നടത്തും.

കാളകെട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം

കാളകെട്ടി: തിടനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കാളകെട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് അപ്പച്ചന്‍ പൂവത്താനിക്കുന്നേലിന്റെ വസതിയില്‍ നടക്കും. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോയുടെ അധ്യക്ഷതയില്‍ പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെംബര്‍ ലിസി സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോ മുളങ്ങാശേരി, മെംബര്‍മാരായ തോമസ് വടകര, ലിതാ ജോര്‍ജ്, സെബാസ്റ്റ്യന്‍ വിളയാനി, ടോമി ഈറ്റത്തോട്ട്, […]

സൗജന്യ നിയമസഹായ ക്ലിനിക്കിന്റെ ഉദ്‌ഘാടനം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ നിയമസഹായ ക്ലിനിക്കിന്റെ ഉദ്ഘാടനവും ദേശീയ പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ആചരണവും കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് നിര്‍വഹിച്ചു. എം.എ. ഷാജി ക്ലാസ് നയിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കുന്നത്ത്, സ്വരുമ പ്രസിഡന്റ് ആന്റണി ഐസക്, പാരാ ലീഗല്‍ വോളണ്ടിയേഴ്‌സ്, സ്വരുമ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. നിയമസഹായം ആവശ്യമുള്ളവര്‍ക്ക് എല്ലാ […]

പുത്തന്‍കൊരട്ടി സെന്റ് ജോസഫ് പള്ളിയില്‍ സംയുക്ത തിരുനാള്‍

പുത്തന്‍കൊരട്ടി: സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ 19 മുതല്‍ 21 വരെ നടക്കും. 19ന് വൈകുന്നേരം 4.45ന് കൊടിയേറ്റ് – ഫാ. വര്‍ഗീസ് പുതുപ്പറന്പില്‍, അഞ്ചിന് വിശുദ്ധകുര്‍ബാന – ഫാ. ഉല്ലാസ് മാത്യു വട്ടംതൊട്ടിയില്‍ വിസി, 6.30ന് സിമിത്തേരി സന്ദര്‍ശനം, 7.15ന് നാടകം. 20ന് വൈകുന്നേരം 4.30ന് നൊവേന, 4.45ന് തിരുനാള്‍ കുര്‍ബാന – ഫാ. ജസ്റ്റിന്‍ മതിയത്ത്, 6.45ന് അഞ്ചാം […]

വൃദ്ധയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി .

മണിമല : വൃദ്ധയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . ഏറത്തുവടകര അംബേദ്ക്കര്‍ കോളനിയില്‍ ആലയ്ക്കല്‍ കുഞ്ഞൂഞ്ഞിന്‍െറ ഭാര്യ അമ്മിണി (82)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

കാർഷിക വിളകൾക്ക് ഉത്പാദന ബോണസ് പദ്ധതിക്കായുള്ള അപേക്ഷ ക്ഷണിച്ചു.

പാറത്തോട്: കാർഷിക വിളകൾക്ക് ഉത്പാദന ബോണസ് പദ്ധതിക്കായുള്ള അപേക്ഷ ക്ഷണിച്ചു. കരം അടച്ച രസിത്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പുമായി പാറത്തോട്, കൂവപ്പള്ളി കർഷക ഓ്പ്പൺ മാർക്കെറ്റ് ഭാരവാഹികളെ സമീപിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

എരുമേലിയിലെ ഹരിത തീർത്ഥാടന കേന്ദ്രം ദേവസ്വം മന്ത്രി സന്ദർശിച്ചു.

എരുമേലി : രാസനിർമിത കുങ്കുമ പ്പൊടികൾ ശബരിമല തീർത്ഥാടനത്തിൽ ഉപയോഗിക്കുന്നത് ഒഴിവാക്കി പകരം ശുദ്ധവും പ്രകൃതി ദത്തവുമായ വർണപ്പൊടികൾ പ്രചാരത്തിലാക്കാനുള്ള മാനവം സൊസെെറ്റിയുടെ ശ്രമത്തെ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. എരുമേലിയിൽ സൊസെെറ്റിയുടെ സേവന കേന്ദ്രം സന്ദർശിക്കുകയായിരുന്നു മന്ത്രി. പ്രകൃതിദത്ത പൊടികൾ സൗജന്യമായാണ് സൊസെെറ്റി നൽകുന്നത്. ഇതാദ്യമായാണ് ഇത്തരം സംരഭം എരുമേലിയിൽ ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ മന്ത്രിയോട് പറഞ്ഞു. പ്രസിദ്ധമായ പേട്ടതുള്ളലിന് ഇത്തവണ അമ്പലപ്പുഴ സംഘം ഉപയോഗിച്ചത് സൊസെെറ്റിയുടെ പ്രകൃതിദത്തപ്പൊടികളായിരുന്നു. സിറ്റിസൺസ് ഇന്ത്യാ ഫൗണ്ടേഷൻറ്റെ നേതൃത്വത്തിൽ […]

ഊര്‍ജ്ജിത നികുതിപിരിവ് ക്യാമ്പ്

പാറത്തോട് ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി, പിഴപലിശ ഒഴിവാക്കി അടയ്ക്കുന്നതിന് താഴെപ്പറയുന്ന സ്ഥലത്തും തീയതിയിലും, സമയത്തും സൌകര്യമുണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തീയതി സമയം സ്ഥലം 16/01/2018 11am to 2.30pm പാലപ്ര ലൈബ്രറി 17/01/2018 11am to 2.30pm ചിറ്റടി പബ്ലിക് ലൈബ്രറി 18/01/2018 11am to 2.30pm ചോറ്റി പബ്ലിക് ലൈബ്രറി 19/01/2018 11am to 2.30pm വെളിച്ചിയാനി സെന്‍റ് തോമസ് പാരിഷ് ഹാള്‍ 20/01/2018 11am to 2.30pm പാറത്തോട് പബ്ലിക് ലൈബ്രറി 20/01/2017 11am to […]

പി എസ് നടരാജപിള്ളയ്ക്ക് സ്മാരകം പണിയണം

മുക്കൂട്ടുതറ : മുൻമന്ത്രി പി എസ് നടരാജപിള്ളയുടെ സ്മരണയ്ക്കായി തലസ്ഥാനത്ത് ഉജിതമായ സ്മാരകം പണിയുന്നതിന് സർക്കാർ നടപടികള്‍ സ്വീകരിക്കണമെന്ന് മുക്കൂട്ടുതറ 292 ാം നമ്പര്‍ വെള്ളാള സമാജം സമ്മേളനം ആവശ്യപ്പെട്ടു. ആദ്യ ധനകാര്യമ ന്ത്രിയായിരുന്ന പി എസ് നടരാജപിള്ളയുടെ 50 ാം ചരമവാർഷികദിനാചരണം സുരേന്ദ്രന്‍പിള്ള മേലേതില്‍ ഉത്ഘാടനം ചെയ്തു. വിനോദ് പിള്ള, ഗീതാ എസ് പിള്ള എന്നിവ ര്‍ സംസാരിച്ചു.

വീടിന്റെ ടെറസിലെ കൃഷിയുടെ വിളവെടുപ്പ് നാടിന് ഉത്സവവമായി

മുണ്ടക്കയം: വീടിന്റെ ടെറസിലെ കൃഷിയുടെ വിളവെടുപ്പ് നാടിന് ഉത്സവവമായി. മുണ്ടക്കയം ജവഹർ നഗർ പുതുപ്പറമ്പിൽ പി.സി തോമസിന്റെ വീട്ടിലെ കൃഷിയുടെ വിളവെടുപ്പാണ് ഇന്നലെ നടന്നത്. 12 വർഷമായി ടെറസിലെ കൃഷി ആരംഭിച്ചിട്ട്. വീട്ടാവിശ്യത്തിനായി ചെറിയതോതിൽ ആരംഭിച്ച കൃഷി വിപുലികരിക്കുന്നത് മൂന്ന് വർഷം മുൻപാണ്. ഗ്രീൻ ഷെൽട്ടർ കെട്ടി 100 സ്‌ക്വയർ മീറ്റർ പന്തൽ കെട്ടിയാണ് പയർ കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയക്കുള്ളിൽ 40 കിലോയോളം പയർ തന്റെ കൃഷിയിടത്തിൽ നിന്നും വിളവെടുത്തതായി തോമസ് പറഞ്ഞു. പച്ചമുളക്, തക്കാളി, […]

പൊങ്കാല മഹോത്സവം

പാറത്തോട്- അഖില ഭാരത അയ്യപ്പാ സേവാ സംഘം 205 ശാഖാ ദേവസ്വത്തിലെ പൊങ്കാല മഹോത്സവം അയ്യപ്പ – ഭുവനേശ്വരി ക്ഷേത്രത്തിൽ മാർച്ച് 2ന് വെള്ളിയാഴ്ച നടത്തും. നിർമ്മാല്യ ദർശനം -മഹാഗണപതി ഹോമം – ഭദ്രദീപപ്രതിഷ്ഠ- പൊങ്കാല അഗ്നി പകരൽ – സമർപ്പണം – മഹാപ്രസാദമൂട്ട് – ദീപാരാധന എന്നിവ ഉണ്ടായിരിക്കും, ക്ഷേത്രം മേൽശാന്തി തുളശീധരൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും. വി.എസ്.വിജയൻ – ബാബുരാജ്-ഗോപി വാമനകുളങ്ങര- കുമാരൻ ചിത്തിര -നെജി ഭാർഗ്ഗവൻ -സുധൻ എക്കാട്ടിൽ എന്നിവർ നേതൃത്വം നൽകും.

കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം

പാറത്തോട് – കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം പൊടിമറ്റത്തുള്ള ജോസഫ് കുഞ്ഞ് സാറിന്റെ വസതിയിൽ 5 മണിക്ക് കൂടും. മണ്ഡലം പ്രസിഡന്റ് ജോയി പൂവത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി ചീ​ഞ്ഞു​നാ​റു​ന്നു: ഓ​ട​ക​ളി​ല്‍നി​ന്നു ദു​ര്‍​ഗ​ന്ധം

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യും ഓ​ട​ക​ളി​ൽ മ​ലി​ന ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും മൂ​ലം കാ​ഞ്ഞി​ര​പ്പ​ള്ളി ചീ​ഞ്ഞു​നാ​റു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​ർ ദു​ർ​ഗ​ന്ധം മു​ലം മൂ​ക്കു​പൊ​ത്തി സ്റ്റാ​ഡി​ന്‍റെ പു​റ​ത്തേ​ക്ക് ഓ​ടി​മാ​റു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ക​വാ​ട​ത്തി​ലു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ഓ​ട​ക​ളി​ല്‍ നി​ന്നു​ള്ള ദു​ര്‍​ഗ​ന്ധം മൂ​ലം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഓ​ട​ക​ളി​ല്‍ മ​ലി​ന​ജ​ല​വും ച​പ്പു​ച​വ​റു​ക​ളും അ​ടി​ഞ്ഞ​തോ​ടെ അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധ​മാ​ണു​ണ്ടാ​കു​ന്ന​ത്. ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്കി ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തോ​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നും ശു​ചി​ത്വ​മി​ഷ​നും പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും […]

വൈ​ദ്യു​തി​ബി​ല്‍ 2014 പി​ന്‍​വ​ലി​ക്ക​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: വൈ​ദ്യു​തി മേ​ഖ​ല​യെ കു​ത്ത​ക ക​ച്ച​വ​ട താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും തീ​റെ​ഴു​താ​ന്‍ കൊ​ണ്ടു വ​രു​ന്ന വൈ​ദ്യു​തി​ബി​ല്‍ 2014 പി​ന്‍​വ​ലി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി രാ​ജ്യ​ത്തെ വൈ​ദ്യു​തി ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തു​ന്ന പാ​ര്‍​ല​മെ​ന്‍റ് മാ​ര്‍​ച്ചി​നു മു​ന്നോ​ടി​യാ​യി പൊ​ന്‍​കു​ന്നം ഡി​വി​ഷ​നി​ലെ ജീ​വ​ന​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. പൊ​ന്‍​കു​ന്നം ഡി​വി​ഷ​ന്‍ പ​രി​സ​ര​ത്ത് ചേ​ര്‍​ന്ന യോ​ഗം വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ന്‍. ബി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മ​ിറ്റി​യം​ഗം പി.​എ​ന്‍. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ന്ദ്ര​സ​മി​തി​യം​ഗം വി. ​ഡി. […]

കാ​ള​കെ​ട്ടി ശു​ദ്ധ​ജ​ല വി​ത​ര​ണ ജ​ല​നി​ധി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

തി​ട​നാ​ട്: തി​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ള​കെ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണ ജ​ല​നി​ധി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 17 ന് ​മൂ​ന്നി​ന് അ​പ്പ​ച്ച​ൻ പൂ​വ​ത്താ​നി​ക്കു​ന്നേ​ലി​ന്‍റെ ഭ​വ​നാ​ങ്ക​ണ​ത്തി​ൽ ന​ട​ത്തും. തി​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സാ​വി​യോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. പ്രേം​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലി​സി സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ മു​ള​ങ്ങാ​ശേ​രി​ൽ, ബ്ലോ​ക്ക് മെം​ബ​ർ തോ​മ​സ് വ​ട​ക​ര, ടോ​മി ഈ​റ്റ​ത്തോ​ട്ട്, ലീ​ന ജോ​ർ​ജ്, […]

കൈ​ത്താ​ങ്ങ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: നി​ര്‍​ധ​ന​രാ​യ വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി വൈ​എം​സി​എ​യും 26ാം മൈ​ല്‍ മേ​രി ക്വീ​ന്‍​സ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന കൈ​ത്താ​ങ്ങ് പ​ദ്ധ​തി വൈ​എം​സി​എ നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​യിം​സ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ 20 വൃ​ക്ക രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. യോ​ഗ​ത്തി​ല്‍ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍​കു​ന്നേ​ല്‍ സി​എം​ഐ, എ​കെ​ജെ​എം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ഇ​ട​ശേ​രി എ​സ്ജെ, […]

അ​ഗ്രോ പ്രോ​സ​സിം​ഗ് യൂ​ണി​റ്റ്

ചോ​റ്റി: വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ കേ​ര​ള​യു​ടെ പാ​റ​ത്തോ​ട് സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്രോ പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് നാ​ളെ 2.30ന് ചോ​റ്റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​എ​ഫ്പി​സി​കെ സി​ഇ​ഒ എ​സ്.​കെ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ, വി​ഫ്പി​സി​കെ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​ജെ. തോ​മ​സ് അ​റി​യി​ച്ചു .

മ​ത​സൗ​ഹാ​ർ​ദ സു​ഹൃ​ദ്സം​ഗ​മം

കാ​ഞ്ഞി​ര​പ്പ​ള്ളി: സേ​വ് സി​റ്റി​സ​ൺ​സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​വ​ത്സ​ര മ​ത​സൗ​ഹാ​ർ​ദ സു​ഹൃ​ദ്സം​ഗ​മം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക്വീ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മ​ത-രാഷ്‌ട്രീയ-സാ​മൂ​ഹി​ക-സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ മി​ക​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ എ.​എ​സ്. അ​ൻ​സി​ലി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. റോ​ബി​ൻ എ​ബ്രാ​ഹം ന​ന്തി​കാ​ട്ട് ക​ണ്ട​ത്തി​ൽ, കെ.​ജെ. നി​ക്ലാ​വോ​സ് കു​ന്ന​ത്ത്, തോ​മ​സ് തീ​പ്പൊ​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സ്ഥ​ലം പ​ഞ്ചാ​യ​ത്ത് കൈ​യേ​റി​യെ​ന്ന്

കൊ​ടു​ങ്ങൂ​ർ: വാ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സ്ഥ​ലം കൈ​യേ​റി വാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മാ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. വാ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റി​ന്‍റെ റി​പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ഹ​സി​ൽ ദാ​ർ നി​ർ​മാ​ണം നി​ർ​ത്തി​വയ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നാ​ണ് വാ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ​ത്ത് സെ​ന്‍റ് ഭൂ​മി​യു​ള്ള​ത്. ഈ ​സ്ഥ​ല​ത്തേ​ക്ക് ക​യ​റ്റി പ​ഞ്ചാ​യ​ത്ത് മു​റ്റ​ത്തി​ന്‍റെ ത​റ​യോ​ട് പാ​കി​യെ​ന്നാ​ണ് പ​രാ​തി . അ​വ​ധിദി​വ​സ​മാ​യ ര​ണ്ടാം ശ​നി​യാ​ഴ്ച​യാ​ണ് നി​ർ​മാ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​മാ​ദേ​വി […]

കാ​ര്‍​ഷി​ക വി​പ​ണി​യി​ല്‍ മ​ത്സ്യ വി​ല്‍​പ്പ​ന​യും

കാ​ള​കെ​ട്ടി: കാ​ള​കെ​ട്ടി കാ​ര്‍​ഷി​ക വി​പ​ണി​യി​ല്‍ ഇ​ന്ന് രാ​വി​ലെ ഏ​ഴു മു​ത​ല്‍ 12 വ​രെ ഗി​ഫ്റ്റ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട ജീ​വ​നു​ള്ള മ​ത്സ്യ​ങ്ങ​ള്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ചി​ട്ടു​ള്ള​താ​യി വി​പ​ണി പ്ര​സി​ഡ​ന്‍റ് വ​ര്‍​ക്കി​ച്ച​ന്‍ പൊ​ട്ടം​കു​ളം അ​റി​യി​ച്ചു. ഫോ​ണ്‍: 9446602220.

കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി അ​പ​ക​ടം

മു​ക്കൂ​ട്ടു​ത​റ: ശ​ബ​രി​മ​ല​യി​ൽ മ​ക​ര ജ്യോ​തി ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ഞ്ച് അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.35 ന് ​പ്ര​പ്പോ​സ് ന​ഴ്സിം​ഗ് കോ​ള​ജി​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ മ​യ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​തെ​റ്റി റോ​ഡി​നെ​തി​ർ​വ​ശ​ത്തെ ക​യ്യാ​ല​യ്ക്ക് മു​ക​ളി​ലൂ​ടെ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്നവ​ർ. പി​ന്നാ​ലെ​യെ​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​ഫ് സോ​ൺ പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.

ഗ്യാ​സ് ലീ​ക്ക്: ഫ​യ​ർ​ഫോ​ഴ്സെ​ത്തി അ​പ​ക​ട​മൊ​ഴി​വാ​ക്കി

എ​രു​മേ​ലി: കേ​റ്റ​റിം​ഗി​ന് പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ വീ​ട്ടി​ലെ ഗ്യാ​സ​ടു​പ്പി​ൽ നി​ന്ന് പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മു​ക്കൂ​ട്ടു​ത​റ മു​ട്ട​പ്പ​ള്ളി പു​തു​പ്പ​റ​ന്പി​ൽ സാ​ൽ​വി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. എ​രു​മേ​ലി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ നി​ർ​വീ​ര്യ​മാ​ക്കി അ​പ​ക​ട​മൊ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

എ​സ്എം​വൈ​എം വാ​ര്‍​ഷി​ക സെ​ന​റ്റും അ​വാ​ര്‍​ഡ്ദാ​ന​വും

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ വാ​ര്‍​ഷി​ക സെ​ന​റ്റും അ​വാ​ര്‍​ഡു ദാ​ന​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പു​തു​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പീ​രു​മേ​ട് ഡെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. “ആ​ധു​നി​ക യു​വ​ത്വം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​ര്‍ ഫാ. ​ടി​നു പാ​റ​ക്ക​ട​വി​ല്‍ ക്ലാ​സ് ന​യി​ച്ചു. ബെ​സ്റ്റ് ഫൊ​റോ​ന​യാ​യി ക​ട്ട​പ്പ​ന​യും ബെ​സ്റ്റ് യൂ​ണി​റ്റാ​യി മ​ണി​പ്പു​ഴ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ക​ര്‍​മ പ​ദ്ധ​തി പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പു​തു​ശേ​രി കെ​സി​വൈ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ബി​ന്‍​സി​നു കൈ​മാ​റി ഉ​ദ്ഘാ​ട​നം […]

തീർഥാടകൻ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു

എ​രു​മേ​ലി: പേ​ട്ട​തു​ള്ള​ലി​നി​ടെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ അ​യ്യ​പ്പ​ഭ​ക്ത​ൻ മ​രി​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി ഉ​മൈ (31) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​രു​മേ​ലി സ​ർ​ക്കാ​രാ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

സ്വീകരണം നാളെ

മുണ്ടക്കയം∙ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് പ്രയാണത്തിന് നാളെ വൈകിട്ട് ആറിന് സ്വീകരണം നൽകും. പൗരാവലിയുടെയും മാർ ഏലിയാസ് തൃതീയൻ യാക്കോബായ സുറിയാനി പള്ളിയുടെയും നേതൃത്വത്തിലാണ് സ്വീകരണം.

സ്കൂൾ വാർഷികം

മണിമല ∙ 1919ൽ സ്ഥാപിതമായ മണിമല സെന്റ് ജോർജ് ഹൈസ്കൂളിന്റെ 99–ാമത് വാർഷികാഘോഷവും ശതാബ്ദി വർഷ ഉദ്ഘാടനവും അധ്യാപക രക്ഷാകർതൃസമ്മേളനവും യാത്രയയപ്പ് സമ്മേളനവും നടത്തി. ശതാബ്ദി വർഷ ഉദ്ഘാടനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൻസ് കണ്ണന്താനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റണി നെരയത്ത് അധ്യക്ഷത വഹിച്ചു. ഡോ. എൻ.ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണം നിർവഹിച്ചു. കോർപറേറ്റ് ഫാ. മാത്യു നടമുഖത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശ്രീജിത്, ബ്ലോക്ക് പഞ്ചായത്തംഗം ജോയ് […]

കര്‍ഷക ആനുകൂല്യം

എലിക്കുളം∙ കർഷക പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കും സബ്‌സിഡിക്കും റജിസ്‌ട്രേഷൻ നിർബന്ധമായതിനാൽ കർഷകർ 22നു മുൻപ് കൃഷിഭവനിൽ പേര് റജിസ്റ്റർ ചെയ്യണം. മുൻപു ചെയ്തവർ ആധാർ നമ്പർ കൂട്ടിച്ചേർക്കണം. പുതിയ റജിസ്‌ട്രേഷന് കരമടച്ച രസീത്, വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും ഫോട്ടോയും കൊണ്ടുവരണം.

നികുതി പിരിവ് ക്യാംപ്

പാറത്തോട്∙ ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിഴപലിശ ഒഴിവാക്കി സ്വീകരിക്കുന്നതിന് വിവിധ വാർഡുകളിൽ ഇന്നുമുതൽ 29 വരെ ദിവസവും 11.30 മുതൽ 2.30 വരെ നികുതി പിരിവു ക്യാംപുകൾ നടത്തും. 16നു പാലപ്ര ലൈബ്രറി, 17നു ചിറ്റടി പബ്ലിക് ലൈബ്രറി, 18നു ചോറ്റി പബ്ലിക് ലൈബ്രറി, 19നു വെളിച്ചിയാനി സെൻറ് തോമസ് പാരിഷ് ഹാൾ, 20ന് പാറത്തോട് പബ്ലിക് ലൈബ്രറി, പാറത്തോട് പഞ്ചായത്ത് ഓഫിസ്, 22നു കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് കെട്ടിടം, 23ന് ഇടക്കുന്നം ഹിദായത്തുൾ ഇസ്‌ലാം മദ്രസ […]

പരീക്ഷാ ഒരുക്ക സെമിനാർ

പൊൻകുന്നം∙ എസ്എസ്എൽസി പരീക്ഷ മുന്നൊരുക്ക സെമിനാറുമായി കേരള വെള്ളാള മഹാസഭ ജില്ലാ കമ്മിറ്റി. കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപമുള്ള വെള്ളാള സമാജം ഹാളിൽ 21ന് ഒൻപതിന് നടക്കുന്ന സെമിനാർ വെള്ളൂർ ഡയറ്റിലെ റിട്ട.ലക്ചറർ വി.സി.രാമചന്ദ്രൻപിള്ള നയിക്കും.

സ്വയം പ്രതിരോധ പരിശീലനം

മുണ്ടക്കയം ∙ സ്ത്രീസുരക്ഷാ പദ്ധതിയുടെ ഭാഗമായി സിഎംഎസ് ഹൈസ്കൂളിൽ വനിതകള്‍ക്കു സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. വനിതാസെല്ലിന്റെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ ജില്ലാപൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തുന്ന പരിപാടിയിൽ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്ത്രീകളെയും പെൺകുട്ടികളെയും അവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ പ്രതിരോധിക്കുവാൻ പ്രാപ്തരാക്കുക എന്നതാണു ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തംഗം അജിത രതീഷ് ഉദ്ഘാടനം ചെയ്തു. വനിതാ സിവിൽ പൊലീസ് ഉദ്യാഗസ്ഥയായ സുഭദ്രകുട്ടി, പ്രീതി എന്നിവർ ക്ലാസുകൾ നയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി വിനോദ് പിള്ള, വനിതാസെൽ […]

പീതാംബരദീക്ഷ നൽകൽ ഇന്ന്

മുണ്ടക്കയം ∙ എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ ശാഖകളും പോഷക സംഘടനകളും 26 മുതൽ 28 വരെ നടത്തുന്ന ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഇന്ന് ഉച്ചകഴിഞ്ഞു ഗുരുദേവക്ഷേത്രാങ്കണത്തിൽ കുറിച്ചി അധ്വൈതാശ്രമം മഠാധിപതി ധർമ ചൈതന്യ സ്വാമി പീതാംബരദീക്ഷ നൽകും. ശിവഗിരിമഠത്തിലെ ഗുരുപ്രകാശം സ്വാമി പ്രഭാഷണം നടത്തും. യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ 21ന് എട്ടു മുതൽ വിളംബര ജാഥ നടത്തും. പൊൻകുന്നത്തുനിന്ന് ആരംഭിക്കുന്ന ജാഥ കുഴിമാവിൽ സമാപിക്കും. 25നു കലവറ നിറയ്ക്കൽ ദിനമായി ആചരിക്കും. […]

ഓഖി നിധിക്കു പണം കൈമാറി

എലിക്കുളം∙ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി സമാഹരിക്കുന്ന ഓഖി ദുരിതാശ്വാസ നിധിയിലേക്ക് എലിക്കുളം യൂണിറ്റ് വിഹിതമായ 86,500 രൂപ കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.കുമാരൻ നായരും പാമ്പാടി ബ്ലോക്ക് സെക്രട്ടറി ടി.എൻ.കുഞ്ഞുമോനും ചേർന്ന് എലിക്കുളം യൂണിറ്റ് പ്രസിഡന്റ് ടി.കെ.വിശ്വനാഥൻ നായരിൽ നിന്ന് തുക ഏറ്റുവാങ്ങി. സെക്രട്ടറി ജോസ് തോമസ് വെട്ടത്ത്, എം.ജെ.കരുണാകരൻ നായർ, വി.ജി.മുരളീധരൻ നായർ, എം.കെ.അംബുജം, കെ.ആർ.മന്മഥൻ, പി.വിജയൻ, പി.എ.ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

മുരിക്കുംവയൽ ക്ഷേത്രത്തിൽ ഉത്സവം

മുണ്ടക്കയം ∙ മുരിക്കുംവയൽ മഹാവിഷ്ണുക്ഷേത്രത്തിൽ ഉത്സവത്തിനു തുടക്കമായി. എല്ലാ ദിവസവും രാവിലെ അഞ്ചുമുതൽ വിശേഷാൽപൂജകൾ, 8.30നു ശ്രീഭൂതബലി, ഒന്നിനു പ്രസാദമൂട്ട്. 18ന് 8.30നു പറയെടുപ്പ്, ഒന്നിനു പ്രസാദമൂട്ട്, 7.30ന് ആറാട്ടുബലി, എട്ടിന് ആറാട്ടുപുറപ്പാട്, 8.30നു ഗരുഡൻപറവ, 9.30നു വലിയകാണിക്ക, 11നു ഗാനമേള എന്നിവ നടക്കും.

പൊലീസ് ചുക്കുകാപ്പി വിതരണം നടത്തി

പിണ്ണാക്കനാട് ∙ മകരവിളക്കു ദർശനം കഴിഞ്ഞു മടങ്ങുന്ന അയ്യപ്പഭക്തർക്കു ചുക്കുകാപ്പി വിതരണം ചെയ്ത് ജനമൈത്രി പൊലീസ്. തിടനാട് ജനമൈത്രി പൊലീസിന്റെയും പിണ്ണാക്കനാട് പൗരസമിതിയുടെയും ഓട്ടോറിക്ഷാ ഡ്രൈവന്മാരുടെയും നേതൃത്വത്തിലാണ് ഞായറാഴ്ച രാത്രി ചുക്കുകാപ്പിയും ലഘുഭക്ഷണവും വിതരണം ചെയ്തത്. വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെ ഡ്രൈവർമാരുടെ ഉറക്കമകറ്റാനായി ചെയ്ത ചുക്കുകാപ്പി വിതരണം തിടനാട് എസ്ഐ ലെബിമോന്റെ നേതൃത്വത്തിലാണ് നടത്തിയത്.

ഇളങ്ങുളം മുത്താരമ്മൻ കോവിലിൽ ഉത്സവം

പൊൻകുന്നം ∙ ഇളങ്ങുളം മുത്താരമ്മൻ കോവിലിൽ നവീകരണകലശവും അമ്മൻകൊട ഉത്സവവും ഇന്നു മുതൽ 20 വരെ നടക്കും. ഇന്നു വിശേഷാൽ പൂജകൾ നടക്കും. 17നു രാവിലെ 10ന് ഉപദേവന്മാരുടെ കലശം, 18നു രാവിലെ ഏഴിനു കലശപൂജ, കലശം എഴുന്നള്ളത്ത്, താഴികക്കുടം പ്രതിഷ്ഠ, 10നു കുംഭാഭിഷേക ഭദ്രദീപ പ്രകാശനം സിനിമ സംവിധായകൻ മേജർ രവി. ബ്രഹ്മകലശാഭിഷേകം, പ്രസന്നപൂജ, പ്രസാദമൂട്ട്, രാത്രി ഏഴിന് തിരുവാതിര, 7.30നു ഹിഡുംബൻപൂജ, 9.30നു നൃത്തനാടകം ചങ്ങനാശേരി ജയകേരളയുടെ ഭക്തപ്രഹ്ളാദൻ, 1.30നു കുടിയിരുത്ത് ഗുരുതി. 19നു […]

ഹോട്ടലുകളിൽ മിന്നൽ പരിശോധന

മുണ്ടക്കയം ∙ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. നഗര ഹൃദയത്തിലൂടെ ഒഴുകുന്ന ഓടയിലേക്ക് ശുചിമുറി മാലിന്യങ്ങൾ അടക്കം ഒഴുക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഹോട്ടൽ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു, അംഗങ്ങളായ ബി.ജയചന്ദ്രൻ, മാത്യു ഏബ്രഹാം പ്ലാക്കാട്ട്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.സന്തോഷ്, സജി ജോർജ്, കെ.ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നഗര ഹൃദയത്തിലൂടെയുള്ള തുറസായ ഓടയിലേക്ക് മാലിന്യക്കുഴലുകൾ സ്ഥാപിച്ചിരിക്കുന്നു […]

മഞ്ഞപ്പള്ളിക്കുന്നിൽ വീഴാറായി ഉണക്കമരം

പൊൻകുന്നം ∙ പതിറ്റാണ്ടുകളോളം വഴിയാത്രക്കാർക്കു തണൽ നൽകിയിരുന്ന കൂറ്റൻ ആഞ്ഞിലിമരം ഉണങ്ങി അപകടഭീഷണി ഉയർത്തുന്നു. പൊൻകുന്നം-മണിമല റോഡിൽ മഞ്ഞപ്പള്ളിക്കുന്നിലെ കൊടുംവളവിലാണ് കാറ്റത്തു ശിഖരങ്ങൾ ഒടിഞ്ഞുവീണ് കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഉണക്കമരം ഭീഷണിയായിരിക്കുന്നത്.കഴിഞ്ഞദിവസം ഇരുചക്ര വാഹനയാത്രക്കാരൻ ഉണങ്ങിവീണ ശിഖരത്തിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. കൊടുംവളവിലായതിനാൽപല തവണ വാഹനങ്ങൾ ഇടിച്ച് മരത്തിന്റെ തായ്ത്തടിക്കു കേടുപാടുകൾ സംഭവിച്ചതാണ് ഉണങ്ങിപ്പോകാൻ കാരണം. അങ്കമാലി–പുനലൂർ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം–പുനലൂർ റോഡിലെ മരങ്ങൾ നിർമാണത്തിന്റെ ഭാഗമായി കെഎസ്ടിപി നമ്പർ ഇട്ടിരുന്നെന്നും അങ്ങനെയുള്ള മരങ്ങൾ അവരാണ് നീക്കം ചെയ്യേണ്ടതെന്നും നമ്പർ […]

മെറ്റൽ തൂകി ലോറികൾ; തട്ടി വീണ് യാത്രികർ

കാഞ്ഞിരപ്പള്ളി∙ ലോറിയിൽ കൊണ്ടുപോയ മെറ്റലുകൾ ദേശീയ പാതയിലേക്ക് വീണുനിരന്നു. വളവിൽ നിരന്നുകിടന്ന മെറ്റലുകൾ അപകടക്കെണിയായതോടെ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. ഇന്നലെ പുലർച്ചെയോടെയാണ് മിനി സിവിൽ സ്റ്റേഷനു മുന്നിലെ കൊടും വളവിൽ മെറ്റൽ നിരന്ന നിലയിൽ കണ്ടത്. കരിങ്കൽ ക്വാറികളിൽ നിന്നു ടോറസ് ലോറിയിൽ കൊണ്ടുപോയ മെറ്റൽ വളവിൽ വീണതാകുമെന്ന് പൊലീസ് പറയുന്നു. പുലർച്ചെ എത്തിയ രണ്ടു ബൈക്ക് യാത്രികർ വളവിൽ മെറ്റലിൽ തെന്നി വീണു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് […]

കാഞ്ഞിരപ്പള്ളി മേഖലാ മഹല്ല് ജമാഅത്ത് കോഓർഡിനേഷൻ ബോർഡ് യോഗം

കാഞ്ഞിരപ്പള്ളി ∙ മേഖലാ മഹല്ല് ജമാഅത്ത് കോഓർഡിനേഷൻ ബോർഡ് യോഗം ഇന്നു രാവിലെ ഒൻപതിനു പാറത്തോട് മുഹിയദ്ദീൻ ജുമാ മസ്ജിദ് മദ്രസാ ഹാളിൽ നടക്കും. മേഖലയിലെ നൂറോളം മസ്ജിദുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മഹല്ലുകളുടെ പുരോഗതിയുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിൽ നടത്തുമെന്നു ചെയർമാൻ പി.എം.അബ്ദുൽ സലാം, സെക്രട്ടറി സി.യു.അബദുൽ കരീം എന്നിവർ അറിയിച്ചു.

കിഴക്കൻ മലയോരങ്ങളിൽ തീപിടിത്ത സാധ്യത

മുണ്ടക്കയം ∙ വേനലിന്റെ ആരംഭത്തിൽ തന്നെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ തീപിടിത്ത സാധ്യത വർധിക്കുന്നു. റബർ മരങ്ങളുടെ ഇല കൊഴിയുന്ന സമയത്ത് കരിഞ്ഞുണങ്ങി നിലത്തുകിടക്കുന്ന ഇലകളിൽ വേഗത്തിൽ തീപടരാൻ സാധ്യതയുള്ളതാണ് ഭീതി വിതയ്ക്കുന്നത്. ഇന്നലെ മടുക്ക ചകിരിമേട്ടിൽ റബർ തോട്ടത്തിൽ തീപടർന്നെങ്കിലും കാര്യമായ നാശനഷ്ടം സംഭിച്ചില്ല. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജൂൺ വരെ കാലയളവിൽ ഇരുപതിലധികം തീപിടിത്തമാണ് മലയോര മേഖലയിൽ ഉണ്ടായത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം ഏക്കർ കത്തിനശിച്ചതിൽ രണ്ടായിരത്തിലധികം മരങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. […]

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഉത്സവക്കൊടിയേറ്റ് 30ന്‌

ചിറക്കടവ് ∙ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം 30നു കൊടിയേറി ഫെബ്രുവരി എട്ടിന് ആറാട്ടോടെ സമാപിക്കും. 30നു വൈകിട്ട് അഞ്ചിനു കൊടിക്കൂറയ്ക്കു വരവേൽപ്. 6.30നു തന്ത്രി താഴമൺ കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി സി.കെ.വിക്രമൻനമ്പൂതിരിയുടെ കാർമികത്വത്തിലും കൊടിയേറ്റ്. ദേവസ്വം കമ്മിഷണർ സി.പി.രാമരാജ പ്രേമപ്രസാദ് കൊടിക്കീഴിലെ കെടാവിളക്ക് തെളിക്കും. ബേബി എം.മാരാരുടെ ശിക്ഷണത്തിൽ അഭ്യസിച്ച കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം. കലാവേദിയിൽ എട്ടിനു ഗാനസന്ധ്യ ശങ്കരാ ഓർക്കസ്ട്ര കോട്ടയം. 31നു രാവിലെ 10ന് ഉത്സവബലി, 12.30 ന് ഉത്സവബലിദർശനം. വൈകിട്ട് 6.30 നു […]

തോട്ടിലെ മാലിന്യം നീക്കം ചെയ്ത് കരീമിന്റെ ഒറ്റയാൻ ശ്രമദാനം

എരുമേലി ∙ മകരവിളക്ക് സീസൺ സമാപിച്ചതോടെ പട്ടണത്തിലെ തോട്ടിൽ കുന്നു കൂടിയ മാലിന്യം ഒറ്റയാൾ അധ്വാനത്തിലൂടെ നീക്കം ചെയ്ത് ആറ്റാത്തറ കരീം വീണ്ടും ശ്രദ്ധേയനായി. അധികൃതരുടെ മാത്രം ഉത്തരവാദിത്തമാണു പൊതു ഇടങ്ങളിലെ മാലിന്യം നീക്കംചെയ്യൽ എന്ന ധാരണ കരീം ഒരിക്കൽക്കൂടി തിരുത്തി. എരുമേലി പട്ടണത്തിൽ കൊച്ചുതോടിന്റെ തീരത്താണു കരീമിന്റെ വീട്. വീട്ടിൽ നിന്ന് അൻ‌പതു മീറ്റർ ദൂരത്തു കൂടിയാണു തോട് ഒഴുകുന്നത്. സീസൺ തുടങ്ങിയാൽ തോട്ടിൽ മാലിന്യത്തിന്റെ അളവ് പല മടങ്ങു കൂടും. വേനലായതിനാൽ മാലിന്യം ഒഴുകിപ്പോകുകയുമില്ല. […]

പഞ്ചായത്ത് കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പു തൂൺ ശരണം

പൊൻകുന്നം ∙ പ്രൗഢി മാത്രമേയുള്ളൂ രാജേന്ദ്ര മൈതാനത്തെ പഞ്ചായത്ത് കിണറിന്. പൊൻകുന്നത്തെ ജലക്ഷാമം പരിഹരിക്കുന്ന കിണറ്റിൽനിന്നു വെള്ളം കോരാൻ മുളങ്കമ്പ് കെട്ടിമുറുക്കിയ താൽക്കാലിക തൂണിലെ കപ്പിയും കയറും. പൊൻകുന്നം ടൗണിലെ ഒട്ടുമിക്ക കടകളിലും വെള്ളമെടുക്കുന്നത് ഈ കിണറ്റിൽ നിന്നാണ്. നൂറു വർഷത്തിലേറെ പഴക്കമുള്ള പഞ്ചായത്ത് കിണറിന്റെ കരിങ്കൽ തൂണ് കഴിഞ്ഞവർഷം വാഹനം ഇടിച്ചു തകർന്നു. തകർന്ന തൂണിന്റെ കരിങ്കല്ലുകൾ കിണറിന്റെ മുകളിലെ ഇരുമ്പുവലയിൽ തടഞ്ഞുകിടക്കുകയാണ്. ഒട്ടേറെപ്പേർ ദിവസവും വെള്ളം കോരുന്ന കിണറാണ്. ഇരുവശങ്ങളിലുമുള്ള തൂണുകളിലിട്ട കമ്പിയിൽ കപ്പിയിട്ടാണു […]

മിനി ബൈപാസ് നിർമാണം പാതിവഴിയിൽ നിലച്ചു; കാടു കയറി മൂടിയ വഴിയിൽ മാലിന്യ കൂമ്പാരങ്ങൾ

കാഞ്ഞിരപ്പള്ളി ∙ നിർമാണം പാതിവഴിയിൽ നിലച്ചതോടെ കാടുമൂടിയ മിനി ബൈപാസിൽ മാലിന്യ നിക്ഷേപവും പതിവായി. ചിറ്റാർ പുഴയോരത്തുകൂടി നിർമിച്ച മിനി ബൈപാസാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്നത്. പുഴയുടെയും പുഴയോരത്തെ ബൈപാസിന്റെയും സ്ഥിതി ശോചനീയമാണ്. നഗരത്തിലെ മാലിന്യങ്ങളിൽ ഭൂരിഭാഗവും വന്നെത്തുന്നതു പുഴയിലും പുഴയോരത്തെ കാടുപിടിച്ച ബൈപാസിലുമാണ്. ഒരു കോടി ഇരുപതു ലക്ഷം രൂപ ചെലവഴിച്ച ബൈപാസാണു കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും നശിക്കുന്നത്. ചിറ്റാർ പുഴയുടെ ഒരുവശവും പുഴയോടു ചേർന്നുള്ള പുറമ്പോക്കും കെട്ടിയെടുത്താണു മിനി ബൈപാസ് നിർമാണം ആരംഭിച്ചത്. പദ്ധതിക്കു പൂർണമായ […]

ഓട്ടോറിക്ഷ മറിഞ്ഞു; മൂന്നു പേർക്ക് പരുക്ക്

ഏന്തയാർ ∙ കൈപ്പള്ളി–ഏന്തയാർ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. കട്ടപ്പന സ്വദേശി ഷാജി (43), കൈപ്പള്ളി സ്വദേശി സാബു (49), ഏന്തയാർ സ്വദേശി ചന്ദ്രൻ (60) എന്നിവർക്കാണു പരുക്കേറ്റത്. ഓട്ടോ ഡ്രൈവറായ ചന്ദ്രന്റെ നില ഗുരുതരമാണ്. ഞായറാഴ്‌ച വൈകിട്ട് നാലോടെയാണ് അപകടം. കൈപ്പള്ളിയിൽ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വാഹനം 100 മീറ്ററോളം താഴേക്കു പലതവണ മറിഞ്ഞശേഷം മരത്തിൽ ഇടിച്ചുനിന്നു. അപകടത്തിൽപെട്ടവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമചികിത്സ നൽകി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു […]

​മക​ര​ജ്യോ​തി ക​ണ്ടു മ​ട​ങ്ങി​യ​ത് ഭ​ക്തി​ക്കൊ​പ്പം ക​ന​ത്ത സു​ര​ക്ഷ​യു​ടെ അ​ക​മ്പ​ടി​യോ​ടെ

എ​രു​മേ​ലി: വ​ള​വി​ലും ജം​ഗ്ഷ​നി​ലും മു​ക്കി​ലും മൂ​ല​യി​ലും ചു​വ​പ്പും പ​ച്ച​യും സി​ഗ്ന​ൽ വെ​ളി​ച്ച​വു​മാ​യി ശ​ബ​രി​മ​ല പാ​ത​യെ സേ​ഫ് സോ​ൺ ആ​ക്കി പോ​ലീ​സ് കാ​ത്തു​നി​ന്നു. പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ തെ​ളി​ഞ്ഞ മ​ക​ര​ജ്യോ​തി​യെ ഭ​ക്തി​യോ​ടെ ക​ണ്ണു​ക​ളി​ൽ നി​റ​ച്ച് നി​ർ​വൃ​തി​യോ​ടെ മ​ല​യി​റ​ങ്ങി​യ ഭ​ക്ത​ർ​ക്ക് റോ​ഡി​ൽ വ​ഴി​കാ​ട്ടു​ക​യാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ പാ​ത​ക​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന​ങ്ങോ​ട്ട് വാ​ഹ​ന​പ്ര​ള​യ​മാ​യി​രു​ന്നു. വ​ഴി തി​രി​ച്ചു​വി​ടാ​നു​ള​ള റൂ​ട്ടു​ക​ൾ നേരത്തേ നി​ശ്ച​യി​ച്ച് പോ​ലീ​സ് ഡ്യൂ​ട്ടി ആ​രം​ഭി​ച്ച​തി​നാ​ൽ വാ​ഹ​ന തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി. നാ​ട്ടു​കാ​രു​ടെ വാ​ഹ​ന​ങ്ങ​ളെ ശ​ബ​രി​മ​ല പാ​ത​യി​ൽ വ​ഴി […]

ചിറക്കടവ് പുന്നാം പതാലിൽ പി.എസ് രാധാകൃഷ്ണൻ നായർ (കുട്ടൻ സാർ) നിര്യാതനായി

വീര ബലിദാനി പൊൻകുന്നം ശ്രീധരൻ നായരുടെ പുത്രൻ ചിറക്കടവ് പുന്നാം പതാലിൽ പി.എസ് രാധാകൃഷ്ണൻ നായർ (കുട്ടൻ സാർ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (17. O1.18) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

സഞ്ചരിക്കുന്ന ഗ്രന്ഥശാല

കാഞ്ഞിരപ്പള്ളി: സഞ്ചരിക്കുന്ന ഗ്രന്ഥശാല തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ വാഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ പ്രവർത്തിക്കും. രാവിലെ 8 മുതൽ വൈകുന്നേരം 8 വരെയാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. വിവിധ ഭാഷകളിലുള്ള ആയിരത്തിലധികം പുസ്തകങ്ങൾ ലഭ്യമാണ്. പള്ളിയിൽ നടന്ന് വരുന്ന എൽഷദായി കൺവൻഷന്റെ ഭാഗമായിട്ടാണ് സഞ്ചരിക്കുന്ന ഗ്രന്ഥശാല എത്തിയത്.

തൈ​പ്പൊ​ങ്ക​ൽ: കേ​ര​ള​ത്തി​ലെ ആ​റു ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച അ​വ​ധി

തൈ​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ചു ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ആ​റു ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി​യാ​യി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി. ഈ ​ജി​ല്ല​ക​ളി​ലെ കെഎസ്ഇബി ഓ​ഫീ​സു​ക​ളി​ൽ ജോ​ലി നോ​ക്കു​ന്ന ത​മി​ഴ് ഭാ​ഷാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച നി​യ​ന്ത്രി​ത അ​വ​ധി​യാ​യി​രി​ക്കും.

ഭക്തലക്ഷങ്ങൾ മകരജ്യോതി തൊഴുതു

ശബരിമല ∙ ഒരുനിമിഷം… ഒരൊറ്റ നിമിഷം…. ആ നിമിഷത്തിൽ ആ ജ്യോതി തെളിഞ്ഞ് അപ്രത്യക്ഷമായെങ്കിലും ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് അപ്പോഴേക്കും അതു ദീപം പകർന്നു കഴിഞ്ഞിരുന്നു. കാട്ടിൽ കറുപ്പിന്റെ കടൽ പോലെ പരന്നുകിടന്ന പുരുഷാരം അപ്പോൾ ഒരു തിരമാല കണക്കെ ആർത്തുപൊന്തി…. ‘‘സ്വാമിയേ ശരണമയ്യപ്പാ…’’ രാവും പകലുമില്ലാതെ മണിക്കൂറുകൾ കാത്തുനിന്നതും ഈ ഒരു നിമിഷത്തിനായിരുന്നു. കാറ്റിരമ്പം പോലെ മാത്രം കേട്ടിരുന്ന ശരണമന്ത്രം ജ്യോതി തെളിഞ്ഞ നിമിഷം കൊടുങ്കാറ്റായി. പൊന്നമ്പലമേട്ടിൽ ജ്യോതി; താഴെ കൂപ്പുകൈകളും ശരണമന്ത്രങ്ങളും. ശ്രീകോവിലിൽ കാനനവാസന് ദീപാരാധന […]

ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടി കെ എസ് ചിത്ര

മലയാളികളുടെ വാനമ്ബാടി കെ എസ് ചിത്ര ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടി ശബരീശനെ കാണാന്‍ സന്നിധാനത്തെത്തി. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ചിത്ര സന്നിധാനത്തെത്തിയത്. ഹരിവരാസന പുരസ്കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശവും നടത്തിയ ശേഷമാണു ചിത്ര മടങ്ങിയത് . തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്. തിരക്ക് മൂലം ഡോളിയിലാണ് സന്നിധാനത്തെത്തിയത്. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമായാണ് ചിത്ര വിശേഷിപ്പിച്ചത്. മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ നൽകുന്ന ഹരിവരാസനം പുരസ്‌കാരം […]

സഹകരണ ബാങ്ക് നിക്ഷേപ പലിശ ഉയര്‍ത്തി

സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കാല്‍ശതമാനം ഉയര്‍ത്തി. ബുധനാഴ്ച തുടങ്ങുന്ന നിക്ഷേപസമാഹരണം മുന്‍നിര്‍ത്തിയാണിത്. ഫെബ്രുവരി ഒമ്പതിന് നിക്ഷേപസമാഹരണം അവസാനിക്കും. അതുവരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്നപലിശ ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍, ജില്ലാ- സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. നിലവിലെ പലിശനിരക്കില്‍ ഡിസംബര്‍ 16 മുതല്‍ വരുത്തിയ കുറവാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്. പലിശനിരക്ക് ആകര്‍ഷകമല്ലാത്തത് നിക്ഷേപസമാഹരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് നടപടി. 15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ വര്‍ധനയില്ല. മറ്റെല്ലാ സ്ഥിരനിക്ഷേപങ്ങള്‍ക്കും പലിശകൂടും. സംസ്ഥാന […]

സംഗീതത്തിലൂടെ രോഗത്തെ മറികടന്ന് സതീഷ് ചന്ദ്രൻ

പൊൻകുന്നം ∙ വൈകല്യത്തെ പാടി തോൽപ്പിക്കുകയാണ് സതീഷ് ചന്ദ്രൻ എന്ന വില്ലേജ് ഓഫിസ് ജീവനക്കാരൻ. ഓരോ കച്ചേരി കഴിയുമ്പോഴും കിട്ടുന്ന പ്രോത്സാഹനങ്ങളാണ് സെറിബ്രൽ പാഴ്‌സി രോഗം നൽകിയ വൈകല്യം മറികടക്കാനുള്ള ആത്മവിശ്വാസം നൽകുന്നതെന്നു സതീഷ് ചന്ദ്രൻ പറയുന്നു. ഇളങ്ങുളം കുളങ്ങരപുല്ലാട്ട് പരേതരായ രാമചന്ദ്രൻ നായർ-കല്യാണിയമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനായ സതീഷ് ചന്ദ്രൻ കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസിലെ പാർട്‌ടൈം ജീവനക്കാരാനാണ്. 11 വർഷമായി ക്ഷേത്രങ്ങളിൽ സംഗീതക്കച്ചേരി നടത്തുന്നു. ഇതിനൊപ്പം മിമിക്രിയും കവിതാ ആലാപനത്തിലും കഴിവു തെളിയിച്ച ഈ […]

കാനനപാതയിൽ തീർഥാടക പ്രവാഹം

എരുമേലി∙ ഇന്നു മകരവിളക്ക് ദർശനം നടക്കാനിരിക്കെ കാനനപാതയിൽ തീർഥാടക പ്രവാഹം. എരുമേലിയിൽ തിരക്കൊഴിയുന്നു. വാഹനാപകടങ്ങൾ തീരെ കുറഞ്ഞതിന്റെ ആശ്വാസത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും ആരോഗ്യ പ്രവർത്തകരും. സീസണിൽ നടപ്പാക്കിയ പുണ്യം പൂങ്കാവനം പദ്ധതി വിജയമായെങ്കിലും മലിനീകരണ പ്രശ്നം പൂർണമായി പരിഹരിക്കാനായില്ല. മകരവിളക്ക് സീസണിൽ അനുഭവപ്പെട്ടിരുന്ന വൻ തിരക്കിന് ഇന്നലെ വൈകിട്ടോടെ കുറവു വന്നു. എന്നാൽ രാവിലെ പട്ടണത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കുറവ് വാഹനാപകടങ്ങൾ ഉണ്ടായ സീസൺ ആണ് കടന്നുപോകുന്നത്. […]

മകരപ്പൊങ്കൽ ഉൽസവം

ഇടക്കുന്നം ∙ മുക്കാലി തറകെട്ടിമരുത് അയ്യപ്പക്ഷേത്രത്തിൽ മകരപ്പൊങ്കൽ ഉൽസവം നാളെയും പ്രതിഷ്ഠാദിന ഉൽസവം 21 മുതൽ 22 വരെയും നടത്തും. ഉൽസവത്തോടനുബന്ധിച്ച് ആധ്യാത്മിക ഹൈന്ദവ സമ്മേളനം – തത്വമസി – 16 മുതൽ 20 വരെ നടത്തും. നാളെ രാവിലെ 7.30നു വെള്ളിയങ്കി സമർപ്പണം, തുടർന്നു മകരപ്പൊങ്കൽ ഉൽസവത്തിനു ക്ഷേത്രം തന്ത്രി പുന്നശേരി ഇല്ലം വിനോദ് നമ്പൂതിരി ഭദ്രദീപം തെളിക്കും. ആധ്യാത്മിക ഹൈന്ദവ സമ്മേളനം 16ന് അയ്യപ്പസേവാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം […]

പണിമുടക്കിൽ പങ്കെടുക്കില്ല

കാഞ്ഞിരപ്പള്ളി∙ അങ്കണവാടി ജീവനക്കാർ 17ന് നടത്തുന്ന പണിമുടക്കിൽ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ പങ്കെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി അന്നമ്മ ജോർജ് അറിയിച്ചു. 22ന് അസോസിയേഷൻ സെക്രട്ടേറിയറ്റ് ധർണ നടത്തും.

മുസ്‌ലിം ലീഗ് ധർണ നടത്തി

കാഞ്ഞിരപ്പള്ളി∙ തദ്ദേശ ഭരണവകുപ്പിലെ ഭരണസ്തംഭനവും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പേട്ടക്കവലയിൽ ധർണ നടത്തി. അൻസാരി വട്ടകപ്പാറ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് അഞ്ചനാട്ട് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ.മാഹിൻ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ പി.എ.അബ്ദുൽ മജീദ്, പി.പി.ഇസ്മായിൽ, പി.യു.ഇർഷാദ്, എം.ഐ.നൗഷാദ്, റഹ്മത്തുള്ള, കെ.എസ്.നാസർ, ഹബീബ്, നൗഷാദ്, മൻസൂർ തേനംമാക്കൽ, വി.കെ.നസീർ, സലിം, ഷാജി മാടത്താനി, നിസാർ ഒരുകോനായിൽ, ഫസിലി എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് ധർണ 17ന്

കാഞ്ഞിരപ്പള്ളി∙ ഇടതുഭരണം കേരളത്തിന്റെ സമസ്ത മേഖലകളെയും തകർത്തെന്ന് കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം ആരോപിച്ചു. പിണറായി മന്ത്രിസഭയിൽ നിന്നു മൂന്ന് മന്ത്രിമാർക്കു രാജിവച്ച് പോകേണ്ടി വന്നു. ഹൈക്കോടതിയുടെ കടുത്ത പരാമർശങ്ങൾക്ക് സർക്കാർ വിധേയമായി. അവശ്യ സാധനങ്ങളുട വില കുത്തനെ ഉയർന്നിട്ടും വിപണി നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഓഖി ദുരന്തത്തിൽപെട്ടവർക്ക് നൽകാൻ സ്വരൂപിച്ച തുക ഉപയോഗിച്ച് മുഖ്യമന്ത്രി പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ആകാശയാത്ര നടത്തി. സംസ്ഥാനത്തെ ട്രഷറികൾ പണം ഇല്ലാത്തതിനെ തുടർന്ന് പൂട്ടി. കരാറുകാരുടെ പണം കൊടുക്കാൻ കഴിയാത്തതിനാൽ പദ്ധതി […]

വ്യസ്തമായ തിരുനാൾ കൊടിയേറ്റം; 256 കൊടികൾ ഒരുമിച്ചു ഉയർത്തി

വാഴൂർ : മൗണ്ട് കാർമൽ പള്ളിയിൽ തിരുനാൾ കൊടിയേറ്റം വേറിട്ടതായി. 256 ഭവനങ്ങളിൽ നിന്ന് ആഘോഷമായി കൊണ്ടുവന്ന കൊടികളാണു ഒരുകൊടിമരത്തിൽ ഉയർത്തിയത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ വീടുകളിൽ ഉയർത്തിയ പതാക ഗൃഹനാഥൻമാർ ദേവാലയത്തിൽ എത്തിച്ചിരുന്നു. 17 കൂട്ടായ്മയിൽ നിന്നാണ് പതാകകൾ എത്തിച്ചത്. പള്ളി വികാരി ടോം ജോസാണ് കൊടിയേറ്റ് നിർവഹിച്ചത്.

അധ്യാപക ഒഴിവ്

തെക്കേത്തുകവല∙ ഗവ.എൻഎസ് എൽപി സ്‌കൂളിൽ പ്രൈമറി ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് (30 ദിവസത്തേക്ക് മാത്രം) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 16നു രാവിലെ 11ന്.

ധർണ നടത്തി

പൊൻകുന്നം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സ്തംഭനത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ മുസ്‌ലിം ലീഗ് ചിറക്കടവ്, വാഴൂർ പഞ്ചായത്ത് കമ്മിറ്റികൾ വാഴൂർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ധർണ നടത്തി. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ്ഹാജി മണിമല ഉദ്ഘാടനം ചെയ്തു. കെ.എം.ജിന്ന അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.സലിം, നാസർ മുണ്ടക്കയം, ടി.എ.നിഷാദ്, നൗഷാദ് കരിമ്പിൽ, ടി.എ.ഷിഹാബുദ്ദീൻ, ടി.എസ്.അബൂബക്കർ, പി.പി.ഹനീഫാ, കെ.എം.സൈനുദ്ദീൻ, പി.എച്ച്.ഷാജഹാൻ, പി.എ.ജബ്ബാർ എന്നിവർ പ്രസംഗിച്ചു.

മതസൗഹാർദ സുഹൃദ് സംഗമം

കാഞ്ഞിരപ്പള്ളി∙ സേവ് സിറ്റിസൺസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതുവൽസര മത സൗഹാർദ സുഹൃദ് സംഗമം 16നു വൈകിട്ട് നാലിന് ക്യൂൻസ് ഓഡിറ്റോറിയത്തിൽ നടത്തും. എസ്എെ: എ.എസ്.അൻസിലിനെ ചടങ്ങിൽ ആദരിക്കും.

പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​നാ പ​ള്ളി​യി​ൽ അ​മ​ലോ​ദ്ഭ​വ തി​രു​നാ​ൾ 18 മു​ത​ൽ

പൊ​ൻ​കു​ന്നം∙ തി​രു​ക്കു​ടും​ബ ഫൊ​റോ​നാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്റെ അ​മ​ലോ​ദ്ഭ​വ തി​രു​നാ​ൾ 18 മു​ത​ൽ 21 വ​രെ ന​ട​ക്കും. തി​രു​നാ​ളി​നൊ​രു​ക്കത്തിന്റെ ഭാഗമായി നാളെ മു​ത​ൽ 18 വ​രെ വൈ​കിട്ട് 4.30ന് ​ഇ​ട​വ​ക​ധ്യാ​നം ന​ട​ക്കും. 18നു ​വൈ​കിട്ട് 4.30ന് ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം ​കൊ​ടി​യേ​റ്റ് നിർവഹിക്കും . അ​ഞ്ചി​ന്​ കു​ർ​ബാ​ന, നൊ​വേ​ന – ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, 6.30ന് ​ആ​ന്ത​രി​കസൗ​ഖ്യ ശു​ശ്രൂ​ഷ. 19നു ​രാ​വി​ലെ 6.15ന് ​ കു​ർ​ബാ​ന, നൊ​വേ​ന – ഫാ. ​തോ​മ​സ് ഈ​റ്റോ​ലി​ൽ, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, വൈ​കിട്ട് […]

അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും ക്ഷാമവും നിർമാണമേഖലയിൽ പ്രതിസന്ധിക്കിടയാക്കുന്നു

പൊൻകുന്നം∙ അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും ക്ഷാമവും നിർമാണമേഖലയിൽ പ്രതിസന്ധിക്കിടയാക്കുന്നതായി ലെൻസ് ഫെഡ് സംസ്ഥാന സമതി. മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ മാസങ്ങളായി പട്ടിണിയിലാണ്. നിർമാണ മേഖലയിൽ നേരിട്ടല്ലാതെ ജോലിയെടുക്കുന്നവരും ജോലിയില്ലാതെ വലയുകയാണ്. ഉൽപാദകരുടെയും ഉടമകളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് സാധന വില ഉയരുന്നത്. ജലസംഭരണികളിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മണൽ ശേഖരിച്ച് വിതരണം നടത്തുക വഴി മണൽ ക്ഷാമം കുറയ്ക്കുവാനും ഡാമുകൾക്ക് ജലസംഭരണ ശേഷി കൂട്ടുവാനും സാധിക്കും. ഇത്തരം നടപടികളിലും നിർമാണ സാമഗ്രികളുടെ അന്യായമായ വിലക്കയറ്റത്തെ പിടിച്ചു നിർത്താനുള്ള അടിയന്തര […]

അയ്യപ്പഭക്തർക്ക് സുരക്ഷിത പാതയൊരുക്കും

കാഞ്ഞിരപ്പള്ളി ∙ മണ്ഡല മകരവിളക്ക് ഉൽസവത്തോടനുബന്ധിച്ചുള്ള തിരക്കു കണക്കിലെടുത്ത് അയ്യപ്പഭക്തർക്കു സുരക്ഷിതപാതയൊരുക്കുമെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. മകരവിളക്കു ദർശനം കഴിഞ്ഞു മടങ്ങുന്ന വാഹനങ്ങളുടെ തിരക്കു നിയന്ത്രിക്കാൻ കണമല–മുണ്ടക്കയം, കണമല–എരുമേലി, എരുമേലി–പൊൻകുന്നം, എരുമേലി–മുണ്ടക്കയം, എരുമേലി–കാഞ്ഞിരപ്പള്ളി, കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട, പൊൻകുന്നം–പാലാ തുടങ്ങിയ റോഡുകളിൽ സേഫ് സോൺ ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുമെന്നു ജോയിന്റ് ആർടിഒ വി.എം.ചാക്കോ അറിയിച്ചു. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനും ഓവർ ടേക്കിങ് ഒഴിവാക്കുന്നതിനും വേണ്ടി വാഹനങ്ങൾ കോൺവോയ് അടിസ്ഥാനത്തിൽ മാത്രമേ റൂട്ടുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഇതിനായി സേഫ് സോണിന്റെ […]

ഡ്രൈവര്‍ക്കു മര്‍ദനം, കെഎസ്ആര്‍ടിസി എരുമേലിയില്‍ മിന്നല്‍ സമരം

എരുമേലി∙ പാർക്കിങ് മൈതാനത്തിലെ ജീവനക്കാർ കെഎസ്ആർടിസി ഡ്രൈവറെ ബസിൽ നിന്നു വലിച്ചിറക്കി മർദിച്ചതിനെ തുടർന്ന് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിലച്ചു. വിവരം അറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ ജീവനക്കാർ സമരം പിൻവലിച്ചു. ആക്രമണം നടത്തിയ വാഴക്കാലാ പാലമുറി ജാഫർഖാൻ, കരിങ്കല്ലുമ്മുഴി പതിനേഴകം ഷാജഹാൻ, കോട്ടാങ്ങൽ മുണ്ടൂർശേരി ഷെമീർ എന്നിവരെ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, സിഐ ടി.ഡി.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പരുക്കേറ്റ കെഎസ്ആർടിസി ജീവനക്കാരായ അജീഷ്കുമാർ, അറുമുഖൻ, സണ്ണി എന്നിവർ സർക്കാർ ആശുപത്രിയിൽ ചികിൽസ […]

ഇങ്ങനെയൊക്കെ ചെയ്യാമോ ..?

എരുമേലി∙ കൃത്രിമ ശ്വസനോപകരണ സഹായത്തോടെ കഴിയുന്ന വയോധികയുടെ ആരോഗ്യനില വഷളായപ്പോൾ വീട്ടിലെത്തി പരിശോധിക്കാൻ ഡോക്ടർ തയാറായെങ്കിലും ഓട്ടം പോകാൻ ഓട്ടോ ഡ്രൈവർ വിസമ്മതിച്ചതായി പരാതി. സംഭവം സംബന്ധിച്ചു വെട്ടിയാനിക്കൽ നൗഷാദ് മോട്ടോർ വാഹന വകുപ്പിനു പരാതി നൽകി. നൗഷാദിന്റെ മാതാവ് ശ്വാസകോശരോഗം മൂലം ഗുരുതരമായ അവസ്ഥയിലാണ്. കൃത്രിമമായി ഓക്സിജൻ നൽകിയാണു ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥിതി കൂടുതൽ വഷളായി. അമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള പ്രയാസം മൂലം ടൗണിലെ ശുശ്രൂഷ ആശുപത്രിയിലെ ഡോ. മുഹമ്മദ് സാലിയുടെ […]

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

മു​ണ്ട​ക്ക​യം: ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി ആ​റു​ചി​റ്റൂ​ർ മു​ഹ​മ്മ​ദ് ഖ​നീ​ഫ(67) ആ​ണ് 110 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ആ​ന്‍റി​നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​ആ​ർ. സ​ജി​കു​മാ​ർ കെ.​ആ​ർ സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​ത്ര​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കൈ​ത്താ​ങ്ങ് 2018

കാ​ഞ്ഞി​ര​പ്പ​ള്ളി: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യു​ള്ള കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 15ന് ​രാ​വി​ലെ 11ന് ​ഇ​രു​പ​ത്താ​റാം മൈ​ൽ​മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. വൈ​എം​സി​എ ദേ​ശീ​യ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ൻ​കു​ന്നേ​ൽ സി​എം​ഐ, ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, ഒ.​വി. ജോ​സ​ഫ്, ജോ​ബി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 20 രോ​ഗി​ക​ൾ​ക്ക് 1500 രൂ​പ വീ​തം ന​ൽ​കും.

Page 1 of 41234