പാചകവാതക വിലവര്‍ധന: കേറ്ററിങ് അസോസിയേഷൻ സമരത്തിന്

പാചകവാതക വിലവര്‍ധന: കേറ്ററിങ് അസോസിയേഷൻ സമരത്തിന്

കാഞ്ഞിരപ്പള്ളി∙ വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഓൾ കേരള കേറ്ററിങ് അസോസിയേഷൻ 10നു രാവിലെ 10ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ അടുപ്പുകൂട്ടി സമരം നടത്തും.

വില വർധന കേറ്ററിങ്– ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് ജോർജ്, ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, ഏലിയാസ്‌കുട്ടി എന്നിവർ പറഞ്ഞു. ക്രൂഡോയിൽ വില കുറഞ്ഞിട്ടും എണ്ണക്കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനു കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു.