കപ്പാട് ഗവർമെൻറെ ഹൈസ്ക്കൂൾ ശതാബ്ദിയുടെ നിറവിൽ

കപ്പാട് ഗവർമെൻറെ ഹൈസ്ക്കൂൾ  ശതാബ്ദിയുടെ നിറവിൽ

കാഞ്ഞിരപ്പള്ളി: കപ്പാട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 31 നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി മുഖ്യ ജിമ്മി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ജോസഫ്, കപ്പാട് മാര്‍സ്ളീവാ പള്ളി വികാരി ഫാ.ജോണി ചെരിപുറം, ബ്ളോക്കു പഞ്ചായത്തംഗം വിമല ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ ഷെമീര്‍, പഞ്ചായത്ത് അംഗങ്ങളായ സെലിന്‍ സിജോ മുണ്ടമറ്റം, റാണി മാത്യു വാണിയപ്പുരക്കല്‍ വി.എന്‍. രാജേഷ്, മണി രാജു, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജോയി നെല്ലിയാനി, ഹെഡ്മാസ്റ്റര്‍മാരായ പി. കരുണാകരന്‍, എ.സി. രമേശ്, പിടിഎ പ്രസിഡന്റ് സ്മിതാ രാജു, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി, പ്രഫ. ഇമ്മാനുവേല്‍ വട്ടക്കാട്ട്, ജോസഫ് വട്ടവയലില്‍, ജെയിംസ് പെരുമാകുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സംഗമം, മുന്‍ അധ്യപകരെ ആദരിക്കല്‍, കലാ കായിക മത്സരങ്ങള്‍ എന്നിവ നടക്കും. ശതാബ്ദി സ്മാരകമായി കംപ്യൂട്ടര്‍ ലാബ് നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്.

ജൂബിലി ആഘോഷ സമാപനം 2015 ഏപ്രിലില്‍ നടക്കും. 1915 ജൂണ്‍ ഒന്നിനാണ് മഞ്ഞപ്പള്ളി ഗവണ്‍മെന്റ് സ്കൂള്‍ ആരംഭിച്ചത്. 1982ല്‍ യുപി സ്കൂളായും 2013ല്‍ ആര്‍എംഎസ്‌എ പദ്ധതി പ്രകാരം ഹൈസ്കൂളായും ഉയര്‍ത്തി. നഴ്സറി ഉള്‍പ്പെടെ 242 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. 18 അധ്യാപകര്‍ ഇവിടെ സേവനംചെയ്യുന്നു. എസ്‌എസ്‌എല്‍സി ആദ്യബാച്ചില്‍ 14 വിദ്യാര്‍ഥികളാണ് ഉള്ളത്.

പത്ര സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍മാരായ പി. കരുണാകരന്‍, എ.സി. രമേശ്, പിടിഎ പ്രസിഡന്റ് എം.ടി സന്തോഷ്, ജനറല്‍ കണ്‍വീനര്‍ ജോയി നെല്ലിയാനി, വാര്‍ഡ് മെംബര്‍ സെലിന്‍ സിജോ മുണ്ടമറ്റം, കണ്‍വീനര്‍ പ്രഫ. ഇമ്മാനുവേല്‍ വട്ടക്കാട്ട്, പബ്ളിസിറ്റി കണ്‍വീനര്‍ ജയിംസ് പെരുമാകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

2-web-kappadu-school