കോവിഡ് ചികിത്സ ഇനി കാഞ്ഞിരപ്പള്ളിയിലും, ആദ്യ രോഗികൾ എത്തി.. .

കോവിഡ് ചികിത്സ ഇനി കാഞ്ഞിരപ്പള്ളിയിലും, ആദ്യ രോഗികൾ എത്തി.. .

മേഖലയിലെ കോവിഡ് രോഗികളെ ഇനി ചികിൽസിക്കുന്നത് കാഞ്ഞിരപ്പള്ളിയിൽ.. കപ്പാട് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ആദ്യ രോഗികളായി മുണ്ടക്കയത്ത് കോവിഡ് സ്ഥിരീകരിച്ച ആറ് അന്യസംസ്ഥാന തൊഴിലാളികൾ പ്രവേശിപ്പിക്കപ്പെട്ടു.

കാ​ഞ്ഞി​ര​പ്പ​ള്ളി : കാഞ്ഞിരപ്പള്ളി മേഖലയിലെ കോവിഡ് രോഗികളുടെ ചികിത്സക്കായി ഒരുക്കിയ, ആനക്കല്ല് സെന്റ് ആന്റണിസ് ബോയ്സ് ഹോസ്റ്റലായിരുന്ന ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമത്തിലെ സിഎഫ്എൽടിസി സെന്ററിൽ ആദ്യ രോഗികൾ എത്തി. മുണ്ടക്കയത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആറ് അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇന്ന് സെന്ററിൽ പ്രവേശിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍നിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ആറ് അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ക​പ്പാ​ട് ബെ​ന​ഡി​ക്ടൈ​ൻ ആശ്രമത്തിലെ സിഎഫ്എൽടിസി സെന്ററിൽ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒരുക്കിയിട്ടുണ്ട്. നാല് ഡോക്ടർ മാറും, നാല്‌ നഴ്സുമാരും മുഴുവൻ സമയത്തും സെന്ററിൽ സേവനം അനുഷ്ട്ടിക്കുണ്ട് അനുഷ്ഠിക്കുന്നുണ്ട് . ബെ​ഡ്, ബെ​ഡ്ഷീ​റ്റ്, ത​ല​യ​ണ​ക​ൾ, പാ​ത്രം, ഗ്ലാ​സ്, സാ​നിറ്റൈസ​ർ, കൊ​തു​ക് തി​രി, മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് തു​ട​ങ്ങി​യ​വ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​രി​ന്നു. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക വി​ഭാ​ഗ​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​രു​ന്ന​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി പാ​ച​ക​ശാ​ല​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ളും അ​വ​ർ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ത​ന്നെ സ​ജ്ജ​മാ​ക്കിട്ടുണ്ട് . ടെ​റ​സി​ൽ വി​നോ​ദോ​പാ​ധി​ക​ളും രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ആം​ബു​ല​ൻ​സും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നടത്തിയിരുന്നു.

രോഗികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മെമ്പർ സ​ജി​ൻ വ​ട്ട​പ്പ​ള്ളി പറഞ്ഞു .