ച​കി​രി​മേ​ട് കോ​ള​നി​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച 15 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​നം നി​ര്‍​വ​ഹി​ച്ചു.

ച​കി​രി​മേ​ട്  കോ​ള​നി​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച 15 വീ​ടു​ക​ളു​ടെ   താ​ക്കോ​ല്‍ ദാ​നം നി​ര്‍​വ​ഹി​ച്ചു.


കോ​രു​ത്തോ​ട്: പ​ഞ്ചാ​യ​ത്തി​ലെ ച​കി​രി​മേ​ട് പ​ട്ടി​ക​വ​ര്‍​ഗ പു​ന​ര​ധി​വാ​സ കോ​ള​നി​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച 15 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​ന​വും 40 ല​ക്ഷം രൂ​പാ ചെ​ല​വി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പി.​സി. ജോ​ര്‍​ജ് എം​ എ​ല്‍ ​എ നി​ര്‍​വ​ഹി​ച്ചു.

ര​ണ്ട​ര​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യി​ല്‍ 22 ല​ക്ഷം രൂ​പ​യു​ടെ ഇ​ടി​മി​ന്ന​ല്‍ ര​ക്ഷാ​ചാ​ല​കം, എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി, റ​ബ​ര്‍ റോ​ള​ര്‍ ഷെ​ഡ്, ആ​റു ല​ക്ഷം ചെ​ല​വ് വ​രു​ന്ന 15 വീ​ടു​ക​ള്‍ തു​ട​ങ്ങി​യ​വ പൂ​ര്‍​ത്തീ​ക​രി​ച്ചു. 60 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ന്‍റെ​യും 15 ല​ക്ഷം രൂ​പ മു​ട​ക്ക് വ​രു​ന്ന അ​ങ്ക​ണ​വാ​ടി​യു​ടെ​യും നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​ം. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. രാ​ജൻ , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മാ​ഗി ജോ​സ​ഫ്, ബ്ലോ​ക്ക് മെം​ബ​ര്‍ അ​യൂ​ബ്ഖാ​ന്‍ വി.​ടി, ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍, പു​ഞ്ച​വ​യ​ല്‍ ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍ നി​സാ​ര്‍ തുടങ്ങിയവർ പ്രസംഗിച്ചു