ചാക്കോച്ചൻ ചുമപ്പുങ്കൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍

ചാക്കോച്ചൻ ചുമപ്പുങ്കൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍

കാഞ്ഞിരപ്പള്ളി : പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി ചാക്കോച്ചൻ ചുമപ്പുങ്കൽ സ്ഥാനമേൽക്കും. ഇന്ന് നടന്ന പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠനെ അദ്ദേഹത്തെ തെരെഞ്ഞെടുക്കുകകയായിരുന്നു. രണ്ടാം വാർഡിന്റെ ( കപ്പാട്) പ്രതിനിധിയാണ് ചാക്കോച്ചൻ. സ്വതന്ത്ര്യനായി കർഷകരുടെ പ്രതിനിധിയായാണ് ചാക്കോച്ചൻ ചുമപ്പുങ്കൽ തെരെഞ്ഞെടുപ്പിൽ വിജയിച്ചത്. അതിനാൽ തന്നെ, ചാക്കോച്ചന്റെ പുതിയ സ്ഥാനലബ്ധി കർഷക ജനതയ്ക്കു ആവേശമായി.

മുൻ ധാരണ പ്രകാരം, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചാനാട്ട് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചപ്പോൾ ആ സ്ഥാനത്തേക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആയിരുന്ന കെ.ആര്‍ തങ്കപ്പൻ സ്ഥാനമേറ്റിരുന്നു. അപ്പോൾ ഒഴിവു വന്ന സ്ഥാനത്തേക്കാണ് ചാക്കോച്ചൻ ചുമപ്പുങ്കൽ നിയമിതനായിരിക്കുന്നത്.