എരുമേലി ചന്ദനക്കുടത്തിന് കൊടിയേറി

എരുമേലി ചന്ദനക്കുടത്തിന് കൊടിയേറി

എരുമേലി ∙ മതസാഹോദര്യത്തിന്റെ ചന്തം നിറയ്ക്കുന്ന ചരിത്രപ്രസിദ്ധമായ ചന്ദനക്കുടത്തിന് ഇന്നലെ എരുമേലിയിൽ ആഘോഷമായി കൊടിയേറി. കൊടിയേറ്റിന്റെ പത്താം ദിനമായ ജനുവരി 10നാണ് ചന്ദനക്കുട ഉൽസവം.പിറ്റേന്നു നടക്കുന്ന പേട്ടതുള്ളലിനുള്ള ഐക്യ ദാർഢ്യമായാണ് ചന്ദനക്കുടം പരിഗണിക്കപ്പെടുന്നത്. ആഘോഷഭാഗമായി മസ്ജിദ് ദീപാലംകൃതമാണ്.

മഗ് രിബ് നമസ്കാര ശേഷം മഹല്ല മുസ്‌ലിം ജമാ അത്ത് അങ്കണത്തിൽ ജമാ അത്ത് പ്രസിഡന്റ് പി.എ.ഇർഷാദ് കൊടിയേറ്റി.

നേർച്ചപ്പാറ പള്ളിയിൽ വൈസ് പ്രസിഡന്റ് വി.പി.അബ്ദുൽ കരിമും ചരളയിൽ ശാഖാ പ്രസിഡന്റ് പി.പി.ലത്തീഫും കൊടിയേറ്റി.
ട്രഷറർ ഹാജി കെ.എ.അബ്ദുൽ സലാം, നൗഷാദ് കുറുങ്കാട്ടിൽ, പി.എച്ച്. ഷാജഹാൻ, നിസാർ പ്ലാമൂട്ടിൽ, ഹക്കിം മാടത്താനി, സി.എ.എം.കരിം, റെജി ചക്കാല, നൈസാം പി.അഷറഫ്, അനീഷ് ഇളപ്പുങ്കൽ, നാസർ പനച്ചിയിൽ, റഫീക് കിഴക്കേപ്പറമ്പിൽ, എം.എം.യൂസഫ് മലയിൽ എന്നിവർ പങ്കെടുത്തു.

കൊടിയേറ്റിന്റെ പത്താം ദിനമായ 10നാണ് ചന്ദനക്കുട ഉൽസവം. പിറ്റേന്നു നടക്കുന്ന പേട്ടതുള്ളലിനുള്ള ഐക്യ ദാർഢ്യമായാണ് ചന്ദനക്കുടം പരിഗണിക്കപ്പെടുന്നത്. ആഘോഷഭാഗമായി മസ്ജീദ് ദീപാലംകൃതമാണ്.

10ന് വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. തുടർന്നാണ് ചന്ദനക്കുട ഘോഷയാത്ര. കരകയാട്ടം, ശിങ്കാരിമേളം, മാപ്പിള ഗാനമേള തുടങ്ങി ഒട്ടേറെ കലാരൂപങ്ങൾ ഘോഷയാത്രയ്ക്കു പകിട്ടേകും.