വർണാഭമായി എരുമേലി ചന്ദനക്കുടം ആഘോഷം (വീഡിയോ)

വർണാഭമായി എരുമേലി ചന്ദനക്കുടം ആഘോഷം (വീഡിയോ)

എരുമേലി : മതമൈത്രിയുടെ സന്ദേശം വിളിച്ചോതിക്കൊണ്ടു വർണങ്ങൾ വാരിവിതറി കണ്ണിനും കാതിനും വിരുന്നൊരുക്കികൊണ്ടു എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ ചന്ദനക്കുടം മഹോത്സവ ആഘോഷം നടന്നു.

എരുമേലി ചന്ദനക്കുടം ആഘോഷം (വീഡിയോ)

വർണാഭമായി എരുമേലി ചന്ദനക്കുടം ആഘോഷം (വീഡിയോ)എരുമേലി : മതമൈത്രിയുടെ സന്ദേശം വിളിച്ചോതിക്കൊണ്ടു വർണങ്ങൾ വാരിവിതറി കണ്ണിനും കാതിനും വിരുന്നൊരുക്കികൊണ്ടു എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ ചന്ദനക്കുടം മഹോത്സവ ആഘോഷം നടന്നു. എരുമേലിയിൽ രാത്രി പകലായി. പാതയോരങ്ങളിൽ രാവേറുംവരെ കാത്തിരുക്കുന്ന ജനാവലി വർണ, താള വിസ്മയങ്ങളിൽ അലിഞ്ഞു ചേർന്നു. ..ആയിരങ്ങൾ ആഹ്ലാദത്തിമർപ്പിൽ മതിമറന്ന രാവായിരുന്നു അത് . .. ചന്ദനക്കുടത്തിന് വൻസ്വീകരണമാണ് ഒരുക്കിയത്. മമന്ത്രി എ.സി.മൊയ്തീൻ ഫ്ലാഗ് ഓഫ് ചെയ്തു. ജമാ അത്ത് പ്രസിഡന്റ് പി.എ. ഇർഷാദ് അധ്യക്ഷത വഹിച്ചു.പേട്ടക്കവലയിൽ ചെണ്ടമേളവും ശിങ്കാരിമേളവും കലയുടെ പ്രകമ്പനം തീർത്തു. മഴപോലെ ഇശലുകൾ പെയ്തിറങ്ങിയത് കാതുകൾക്കു കുളിർമയായി. ആടിയിളകിയ നൃത്തച്ചുവടുകളിൽ കൊട്ടക്കാവടി അരങ്ങ് കൊഴുപ്പിച്ചു. മസ്ജിദ് ദീപാലംകൃതമായിരുന്നു. ഘോഷയാത്രയ്ക്ക് അയ്യപ്പസേവാസംഘം, ദേവസ്വം, പൊലീസ് എന്നിവരടക്കം സംഘടനകളും സ്ഥാപനങ്ങളും സ്വീകരണം നൽകി. വൈകിട്ട് ഏഴിനാണ് എരുമേലി മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ചന്ദനക്കുടം ഘോഷയാത്ര ആരംഭിച്ചത് . ചടങ്ങിനു മുന്നോടിയായി നൈനാർ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജമാഅത്ത് സെക്രട്ടറി സി.യു അബ്ദുല്‍ കെരീം സ്വാഗതമര്‍പ്പിച്ചു. ആന്റോ ആന്റണി എം.പി, പി.സി ജോര്‍ജ് എം.എല്‍.എ, അഭയാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.എന്‍ വാസവന്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെംബര്‍ ശങ്കര്‍ദാസ്, ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി, ജില്ലാ പൊലീസ് മേധാവി എം. മുഹമ്മദ് റഫീഖ്, കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.കെ സാദിഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ക്യഷ്ണകുമാര്‍, എരുമേലി അസംപ്ഷന്‍ ഫെറോദ ചര്‍ച്ച് റവ. ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശ ജോയ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുല്‍ കെരീം, പഞ്ചായത്തംഗങ്ങളായ കെ.ആര്‍ ാജേഷ്, ജസ്‌നാ നജീബ്, ഫാരിസാ ജമാല്‍വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മുജീബ് റഹ്മാന്‍, വ്യാപാരി വ്യവസായി സമിതി എരുമേലി യൂനിറ്റ് സെക്രട്ടറി ഹരികുമാര്‍, ശ്രീപാദം ശ്രീകുമാര്‍, റ്റി. അശോക് കുമാര്‍, ഗോപിനാഥപിള്ള, എ.കെ സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Wednesday, January 10, 2018

എരുമേലിയിൽ രാത്രി പകലായി. പാതയോരങ്ങളിൽ രാവേറുംവരെ കാത്തിരുക്കുന്ന ജനാവലി വർണ, താള വിസ്മയങ്ങളിൽ അലിഞ്ഞു ചേർന്നു. ..ആയിരങ്ങൾ ആഹ്ലാദത്തിമർപ്പിൽ മതിമറന്ന രാവായിരുന്നു അത് . ..

ചന്ദനക്കുടത്തിന് വൻസ്വീകരണമാണ് ഒരുക്കിയത്. മമന്ത്രി എ.സി.മൊയ്തീൻ ഫ്ലാഗ് ഓഫ് ചെയ്തു. ജമാ അത്ത് പ്രസിഡന്റ് പി.എ. ഇർഷാദ് അധ്യക്ഷത വഹിച്ചു.

പേട്ടക്കവലയിൽ ചെണ്ടമേളവും ശിങ്കാരിമേളവും കലയുടെ പ്രകമ്പനം തീർത്തു. മഴപോലെ ഇശലുകൾ പെയ്തിറങ്ങിയത് കാതുകൾക്കു കുളിർമയായി. ആടിയിളകിയ നൃത്തച്ചുവടുകളിൽ കൊട്ടക്കാവടി അരങ്ങ് കൊഴുപ്പിച്ചു. മസ്ജിദ് ദീപാലംകൃതമായിരുന്നു. ഘോഷയാത്രയ്ക്ക് അയ്യപ്പസേവാസംഘം, ദേവസ്വം, പൊലീസ് എന്നിവരടക്കം സംഘടനകളും സ്ഥാപനങ്ങളും സ്വീകരണം നൽകി.

വൈകിട്ട് ഏഴിനാണ് എരുമേലി മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ചന്ദനക്കുടം ഘോഷയാത്ര ആരംഭിച്ചത് . ചടങ്ങിനു മുന്നോടിയായി നൈനാർ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജമാഅത്ത് സെക്രട്ടറി സി.യു അബ്ദുല്‍ കെരീം സ്വാഗതമര്‍പ്പിച്ചു. ആന്റോ ആന്റണി എം.പി, പി.സി ജോര്‍ജ് എം.എല്‍.എ, അഭയാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.എന്‍ വാസവന്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെംബര്‍ ശങ്കര്‍ദാസ്, ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി, ജില്ലാ പൊലീസ് മേധാവി എം. മുഹമ്മദ് റഫീഖ്, കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.കെ സാദിഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് ക്യഷ്ണകുമാര്‍, എരുമേലി അസംപ്ഷന്‍ ഫെറോദ ചര്‍ച്ച് റവ. ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശ ജോയ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുല്‍ കെരീം, പഞ്ചായത്തംഗങ്ങളായ കെ.ആര്‍ ാജേഷ്, ജസ്‌നാ നജീബ്, ഫാരിസാ ജമാല്‍വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മുജീബ് റഹ്മാന്‍, വ്യാപാരി വ്യവസായി സമിതി എരുമേലി യൂനിറ്റ് സെക്രട്ടറി ഹരികുമാര്‍, ശ്രീപാദം ശ്രീകുമാര്‍, റ്റി. അശോക് കുമാര്‍, ഗോപിനാഥപിള്ള, എ.കെ സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.