തേനൂറും ഇശലുകൾ മഴപോലെ പെയ്തിറങ്ങിയപ്പോൾ .. എരുമേലി ചന്ദനകുടം കാഴ്ചകൾ.. (വീഡിയോ)

തേനൂറും ഇശലുകൾ മഴപോലെ  പെയ്തിറങ്ങിയപ്പോൾ .. എരുമേലി  ചന്ദനകുടം കാഴ്ചകൾ.. (വീഡിയോ)

എരുമേലി : തേനൂറും ഇശലുകൾ മഴപോലെ പെയ്തിറങ്ങിയപ്പോൾ എരുമേലിയിൽ ചന്ദനകുട ആഘോഷങ്ങളിൽ പങ്കെടുക്കുവാനെത്തിയ ആയിരങ്ങളുടെ കാതുകൾക്കു കുളിർമയായി. ചന്ദനകുട ഘോഷയാത്രയുടെ മുൻപിൽ സ്ഥാനം പിടിച്ച മാപ്പിളപാട്ടു ഗാനമേളയിൽ ഇശലുകലും ഗസലുകളും നിറഞ്ഞു നിന്നു. ലോറിയിൽ വാദ്യോപകരണങ്ങൾ ഘടിപ്പിച്ചു, ഗായകർ ലോറിയിൽ നിന്ന് പാട്ടുകൾ പാടി, ഘോഷയാത്രയോടൊപ്പം നേരം വെളുക്കുവോളം നാട് ചുറ്റിയതു ഏവരെയും ആകർഷിച്ചു .

ഗാനമേള ടീമിൽ ദൈവം ശബ്ദ സൗന്ദര്യവും, ശാരീരിക സൗന്ദര്യവും ഒരുപോലെ കനിഞ്ഞനുഗ്രഹിച്ച ഗായികയുടെ ഗസലുകൾ കാണികളുടെ മനം നിറച്ചു.. ആ മനോഹര ഗാനം ആസ്വദിക്കുവാൻ , വീഡിയോ കാണുക

goo.gl/Rh13si