സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ചരിത്ര സെമിനാർ സംഘടിപ്പിച്ചു

സി പി ഐ എം കാഞ്ഞിരപ്പള്ളി  ഏരിയ കമ്മറ്റി ചരിത്ര സെമിനാർ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. ഡോ. സി എം കുസുമൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ യഥാർത്ഥ ചരിത്രത്തിൽ നിന്നും വഴിമാറി നടക്കുവാനും ചരിത്ര വസ്തുതകളെ തമസ്കരിക്കുവാനും, വികൃതവൽക്കരിക്കുവാനും ബോധപൂർവ്വവും, സംഘടിതവുമായ ശ്രമങ്ങൾ നടക്കുന്ന കാലമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി – ചരിത്രം ഒന്നാം ഭാഗം സെമിനാറിൽ പരിചയപ്പെടുത്തി.

ഏരിയ സെക്രട്ടറി കെ.രാജേഷ് അദ്ധ്യക്ഷനായി. ഡി സി അംഗങ്ങളായ പി എൻ പ്രഭാകരൻ, വി പി ഇബ്രാഹിം, വി പി ഇസ്മയിൽ എന്നിവർ പങ്കെടുത്തു. ചരിത്രരചനാ സമിതി കൺവീനർ പി കെ അബ്ദുൾ കരീം സ്വാഗതവും, ഷമീം അഹമ്മദ് നന്ദിയും പറഞ്ഞു.