” കാരുണ്യ വണ്ടി ..”, ഇന്നലെ മുണ്ടക്കയത് കൂടി രണ്ടു സ്വകാര്യ ബസുകൾ ഓടിയത് അമൃതയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി, സഹായഹസ്തവുമായി കൂടെ നല്ലവരായ നാട്ടുകാരും ..

” കാരുണ്യ വണ്ടി ..”, ഇന്നലെ മുണ്ടക്കയത് കൂടി രണ്ടു സ്വകാര്യ ബസുകൾ ഓടിയത്  അമൃതയുടെ ജീവൻ രക്ഷിക്കുവാൻ  വേണ്ടി,  സഹായഹസ്തവുമായി കൂടെ നല്ലവരായ നാട്ടുകാരും ..

മുണ്ടക്കയം : സ്വകാര്യ ബസ്‌ ജീവനക്കാർ എന്നും നാട്ടുകാരുടെ കണ്ണിലെ കരടാണ് ..പ്രതേകിച്ചു സ്കൂൾ വിദ്യാർത്ഥികളുടെ ..

കുട്ടികളെ ബസ്സിൽ കയറ്റുവാൻ മടി .. കയറ്റിയാൽ തന്നെ അപമര്യാദയായി പെരുമാറുക ,, സ്ടോപ്പുകളിൽ നിർത്താതെ പോവുക …ചില്ലറ കൊടുത്തില്ലെങ്കിൽ ദേഷ്യപെടും .. അങ്ങനെ ബസ്സ്‌ ജീവനക്കരെ പറ്റി മിക്കവർക്കും പരാതികൾ തന്നെ .. ” പബ്ലിക്‌ റോഡ്‌ ഇവന്റെയൊക്കെ …………. ന്റെ വകയാണോ ” എന്ന് ശപിക്കാത്തവർ ചുരുക്കം ..

എന്നാൽ ഇന്നലെ രണ്ടു സ്വകാര്യ ബസുകളുടെ ജീവനക്കാർ ജനങ്ങളുടെ ആ ധാരണകൾ മാറ്റിമറിച്ചു …

ഇളംകാട്‌ – മുണ്ടക്കയം- കോരുത്തോട്‌- എരുമേലി റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബര്‍സാത്‌, പുഞ്ചവയല്‍-കുഴിമാവ്‌-മുണ്ടക്കയം-കുപ്പക്കയം റൂട്ടിലോടുന്ന ഷൈബു മോട്ടേഴ്‌സ്‌ എന്നീ ബസുകള്‍ ഇന്നലെ നിരത്തില്‍ ഓടിയത്‌ അമൃതയുടെ ചികില്‍സയ്‌ക്ക്‌ സഹായഹസ്‌തവുമായി.

2-web-charity-busമസ്‌തിഷ്‌ക രോഗം ബാധിച്ച്‌ ജീവിതത്തിനും മരണത്തിനുമിടയില്‍ മല്ലിടുന്ന കോരുത്തോട്‌ സ്വദേശിനിയും കുഴിമാവ്‌ സ്‌കൂള്‍ നാലാം ക്‌ളാസ്‌ വിദ്യാര്‍ത്ഥിനിയുമായ അമൃത കെ.സുരേഷിനെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ക്ക്‌ പിന്തുണയുമായാണ്‌ സ്വകാര്യ ബസ്‌ മാനേജ്‌മെന്റുകള്‍ തങ്ങളുടെ ഇന്നലത്തെ കളക്ഷന്‍ തുകയും, ജീവനക്കാര്‍ ശമ്പളവും ചികില്‍സാ സഹായനിധിയിലേക്ക്‌ കൈമാറിയത്‌.

ഇളംകാട്‌ – മുണ്ടക്കയം- കോരുത്തോട്‌- എരുമേലി റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബര്‍സാത്‌, പുഞ്ചവയല്‍-കുഴിമാവ്‌-മുണ്ടക്കയം-കുപ്പക്കയം റൂട്ടിലോടുന്ന ഷൈബു മോട്ടേഴ്‌സ്‌ എന്നീ ബസുകള്‍ അമൃതയുടെ ചിത്രം പതിച്ച ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ മുന്‍പില്‍ പതിച്ചാണ്‌ ഇന്നലെ സര്‍വീസ്‌ നടത്തിയത്‌. കാര്യമന്വേഷിച്ച ബസ്‌ യാത്രക്കാരും ടിക്കറ്റിന്‌ പകരം നല്‍കിയത്‌ കലവറയില്ലാത്ത സഹായം. പത്തു രൂപ ചാര്‍ജ് നല്‍കേണ്ട ഒരു യാത്രക്കാരന്‍ നൂറു രൂപ നല്‍കി ടിക്കറ്റ് വാങ്ങിയതോടെ സ്‌കൂള്‍ കുട്ടികളടക്കമുളളവര്‍ നല്‍കിയ ടിക്കറ്റ് തുകക്കു കണക്കില്ലാതായി.

പതിവായി നല്‍കുന്ന കണ്‍സഷന്‍ തുകയ്‌ക്ക്‌ പകരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരും നല്‍കിയത്‌ ടിക്കറ്റ്‌ ചാര്‍ജിനേക്കാള്‍ കൂടിയ തുകകളായിരുന്നു.
3-web-charity-bus
ബസ്‌ ജീവനക്കാരുടെ ദൗത്യമറിഞ്ഞ യാത്രക്കാര്‍ 50 രൂപ മുതല്‍ 500 രൂപ വരെ തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ ബസിനുള്ളില്‍ സ്‌ഥാപിച്ച കളക്ഷന്‍ ബോക്‌സില്‍ നിക്ഷേപിച്ചപ്പോള്‍ പണത്തിനും മീതെ പരസ്‌പര സ്‌നേഹത്തിന്റെയും, സഹാനുഭൂതിയുടെയും പുതിയ മാതൃക തീര്‍ക്കുകയായിരുന്നു ബസ്‌ ജീവനക്കാരും, മലയോര മേഖലയിലെ നന്‍മവറ്റാത്ത നാട്ടുകാരും.

ഗ്രാമീണ മേഖലയില്‍ സര്‍വീസ്‌ നടത്തുന്ന രണ്ട്‌ ബസുകളില്‍ നിന്നും ഇന്നലെ ലഭിച്ച കളക്ഷന്‍ തുകയും ജീവനക്കാരുടെ ശമ്പളവും ഉള്‍പ്പെടെ 10,000 രൂപ വീതം ചികില്‍സാ സഹായനിധി കണ്‍വീനര്‍ക്ക്‌ കൈമാറി. അമൃതയെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരുന്നതിന്‌ അടിയന്തിരമായി നടത്തേണ്ട ഓപ്പറേഷന്‌ ഡോക്‌ടര്‍മാര്‍ അടുത്ത ആഴ്‌ചയാണ്‌ തീയതി നിശ്‌ചയിച്ചിരിക്കുന്നത്‌. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ഓപറേഷന്‌ മാത്രം നാല്‌ ലക്ഷം രൂപയാണ്‌ ചിലവ്‌ വരിക.

അമൃതയുടെ മാതാപിതാക്കളുടെ നിസഹായതയില്‍ ആശ്വാസവുമായെത്തിയ സുഹൃത്തുക്കളും, സ്‌കൂള്‍ അധികൃതര്‍ക്കുമൊപ്പം, ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ച്‌ വിദ്യാര്‍ത്ഥികളും, നാട്ടുകാരും മാതൃക തീര്‍ത്തതോടെ നിര്‍ധനയായ പെണ്‍കുട്ടിയെ സഹായിക്കേണ്ട ബാധ്യത തങ്ങള്‍ക്ക്‌ കൂടിയുണ്ടെന്ന തിരിച്ചറിവാണ്‌ ദൗത്യത്തിന്‌ പിന്നിലെന്ന്‌ പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉടമകളും ജീവനക്കാരും പറയുന്നു.

രോഗ കിടക്കയിലെ പെണ്‍കുട്ടിക്കായി ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ക്കൊപ്പം സുമനസുകളുടെ സഹായഹസ്‌തങ്ങള്‍ തേടി വരുന്നതും ഗ്രാമവാസികളില്‍ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്‌.

നമ്മുടെ നാടിന്റെ നന്മ വറ്റിയിട്ടില്ലേ എന്ന് ഈ കൂടായ്മ തെളിയിക്കുന്നു ..
2-web-charity-bus

3-web-charity-bus

1-web-charity-bus