വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ചികിത്സാ ചിലവിനായി കാരുണ്യയാത്ര നടത്തി

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ചികിത്സാ ചിലവിനായി കാരുണ്യയാത്ര നടത്തി

കാഞ്ഞിരപ്പള്ളി : വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ചികിത്സാ ചിലവിനായി സ്വകാര്യ ബസ് കാരുണ്യയാത്ര നടത്തി. എരുമേലിയിൽ നിന്നും കോട്ടയതിനു സർവീസ് നടത്തുന്ന അറഫാ ബസ്സാണ് ഇന്നത്തെ പിരിവു ബൈക്കപകടത്തിൽ തലയ്ക്കു ഗുരുതരമായ പരിക്കേറ്റ ശ്രീജേഷ് ശ്രീജേഷിന്റെ ചികിത്സ ചെലവിനായി നൽകുന്നത്.

മണിയാർ സ്വദേശിയായ ശ്രീജേഷ് ഏതാനം ദിവസങ്ങൾക്കുമുമ്പ് അരീക്കകാവിനും മണിയാറിനും ഇടയിൽ യാത്രാമധ്യേ ബൈക്കപകടത്തിൽ തലയ്ക്കു ഗുരുതരമായ പരിക്കേറ്റ നിലയിൽ ഇപ്പോൾ എറണാകുളലത്തേ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . ഒരു ദിവസ ചികിൽസ ചെലവ് തന്നെ 40,000 രൂപയ്ക്കു മുകളിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിനു താങ്ങായി പിബികെ സൊസൈറ്റിയും അറഫാ ട്രാൻസ്പോര്ട്ടും ചേർന്നു ഇന്ന് കാരുണ്യ യാത്ര നടത്തുകയാണ്.

ജീവൻ നിലനിർത്തുവാൻ ശ്രീജേഷിനു മറ്റുള്ളവരുടെ സഹായം കൂടിയേ തീരു. സഹായിക്കുവാൻ സന്മനസ്സുള്ളവർക്ക് വേണ്ടി ശ്രീജേഷിന്റെ പേരിൽ ആരംഭിച്ച SBI അക്കൗണ്ട് നമ്പർ ഇവിടെ കൊടുക്കുന്നു:
ശാഖ : വടശേരിക്കര
അക്കൗണ്ട് നമ്പർ :10576369262
ഐ എഫ് സി കോഡ് :0070093