അത് പുലിതന്നെയോ..? കൂവപ്പള്ളി പനച്ചേപ്പള്ളി ഭാഗത്തു പുലിയെക്കണ്ടെന്ന്‌ ചിലർ

അത് പുലിതന്നെയോ..? കൂവപ്പള്ളി പനച്ചേപ്പള്ളി ഭാഗത്തു പുലിയെക്കണ്ടെന്ന്‌ ചിലർ

കൂവപ്പള്ളി : കൂവപ്പള്ളി അമൽ ജ്യോതി കോളേജിന്റെ അടുത്തുകൂടി പോകുന്ന മലബാർ കവല പനച്ചേപ്പള്ളി റോഡിൽ സെന്റ് മേരീസ് റബ്ബർ ഫാക്ടറിയുടെ അടുത്തുള്ള KVT എസ്റ്റേറ്റിലെ ഏതാനും ടാപ്പിംഗ് തൊഴിലാളികൾ പുലിയെ കണ്ടതായി പറയുന്നു. അവർ ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ തങ്ങൾ സഞ്ചരിച്ച റോഡ് ക്രോസ്സ് ചെയ്തു പുലിയെ പോലെ തോന്നുന്നു ഒരു ജീവി കടന്നുപോയെന്നു അവർ പറയുന്നു.

അവർ പറഞ്ഞ വിവരം അനുസരിച്ചു ആ ഭാഗത്തു നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞയാഴ്ച ചേനപ്പാടിയില്‍ അഞ്ജാത ജീവിയിറങ്ങി വളര്‍ത്തു നായയെ കടിച്ചു കൊന്നിരുന്നു. കിഴക്കേക്കര ക്ലാരാംപ്ലക്കല്‍ സോമന്റെ പുരയിടത്തിലാണ് വ്യാഴാഴ്ച്ച രാത്രി അഞ്ജാത ജീവി ഇറങ്ങിയത്. നായയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ഇറങ്ങി നോക്കിയപ്പോള്‍ ഒന്നും വ്യക്തമായി കണ്ടില്ല. പിന്നീട് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പുരയിടത്തില്‍ നിന്നും കടിച്ചു കീറിയ നിലയില്‍ നായയെ കണ്ടെത്തി. അത് പുലിയാണെന്ന് നാട്ടുകാര്‍ സംശയിച്ചിരുന്നു. ആ സമയത്തു നാട്ടുകാരും ഫോറസ്റ്റ് ഓഫീസര്‍മാരും കുടി തെരച്ചില്‍ നടത്തിയിട്ടും ജീവിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആ ജീവിയെ തന്നെയാണ് പനച്ചേപ്പള്ളിയിലും കണ്ടതെന്ന് സംശയിക്കുന്നു .അത് പുലിയാണെന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല