എരുമേലി പാറമടയ്ക്ക് ഉടൻ സ്റ്റോപ്പ്‌ മെമ്മോ നൽകിയേക്കും

എരുമേലി പാറമടയ്ക്ക്  ഉടൻ സ്റ്റോപ്പ്‌ മെമ്മോ  നൽകിയേക്കും

.

എരുമേലി : അപകട സാധ്യത മുൻനിർത്തി എരുമേലി ചെമ്പകപ്പാറയിലെ ഡെൽറ്റ പാറമടയ്ക്ക് ഉടൻ സ്റ്റോപ്പ്‌ മെമ്മോ ഉത്തരവ് നൽകുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്നാണ് സ്റ്റോപ്പ് മെമ്മോ നോട്ടീസിൽ അറിയിക്കുക.

ജില്ലാ കളക്ടർ ജില്ലയിൽ പുറപ്പെടുവിച്ച ഖനന നിരോധനം മഴ ശക്തമായി തുടരുന്നതിനാൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരുന്നതാണ് എന്ന് കലക്‌ടറുടെ ഓഫീസ് അറിയിച്ചു. എരുമേലിയിലെ പാറമടയിൽ നിന്നും മണ്ണും കല്ലും വെള്ളവും ഒലിച്ച് ശക്തമായി ഒഴുകിയത് മൂലം 14 കുടുംബങ്ങളാണ് സമീപത്തെ വാവർ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത്. ക്യാമ്പ് പിരിച്ചു വിട്ട. പാറമടയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ .